പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ എണ്ണം
1285.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
വിവിധ
പൊതുവിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം വ്യക്തമാക്കുമോ;
എത്ര ശതമാനം
വിദ്യാര്‍ത്ഥികളാണ്
പുതുതായി പ്രവേശനം
നേടിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി എത്ര ക്ലാസ്
മുറികളാണ് സ്മാര്‍ട്ട്
ക്ലാസ്സുകളാക്കി
മാറ്റിയതെന്ന്
അറിയിക്കാമോ?
സ്കൂള്‍
വിദ്യാഭ്യാസ മേഖലയിലെ
പരിഷ്കാരങ്ങള്‍
1286.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ മേഖലയില്‍
ഘടനാപരമായ മാറ്റങ്ങള്‍
ശിപാര്‍ശ ചെയ്ത കസ്തൂരി
രംഗന്
റിപ്പോര്‍ട്ടിന്റെ
കരടിന്മേല് സംസ്ഥാന
സര്‍ക്കാര്‍ അതിന്റെ
അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തെ
വിദ്യാഭ്യാസ മേഖലയില്‍
എന്തൊക്കെ മാറ്റങ്ങളാണ്
ഉണ്ടാകുകയെന്ന്
അറിയിക്കാമോ;
(സി)
ദേശീയ
വിദ്യാഭ്യാസ നയത്തിലെ
പ്രധാന ശിപാര്‍ശയായ
ദേശീയ വിദ്യാഭ്യാസ
കമ്മീഷന് രൂപീകരണം
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിദ്യാഭ്യാസ
മേഖലയെ കേന്ദ്രീകൃത
സംവിധാനത്തിന്റെ
കീഴിലാക്കുക എന്ന
ലക്ഷ്യത്തോടെ
രൂപീകരിക്കുന്ന ദേശീയ
വിദ്യാഭ്യാസ കമ്മീഷന്
സംസ്ഥാന സര്‍ക്കാരിന്റെ
നിലവിലുള്ള ഏതൊക്കെ
അധികാരങ്ങള്‍
കവര്‍ന്നെടുക്കുമെന്ന്
വിശദമാക്കുമോ?
അധ്യാപക
നിയമനത്തിനുള്ള വിദ്യാഭ്യാസ
യോഗ്യത
1287.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റഗുലര്‍
പഠനം വഴിയുള്ള
വിദ്യാഭ്യാസ യോഗ്യതകള്‍
കൂടാതെ കറസ്പോണ്ടന്‍സ്,
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍ വഴിയുള്ള
ബിരുദാനന്തര ബിരുദം
കൂടി ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസ വകുപ്പില്‍
അധ്യാപക നിയമനത്തിന്
പരിഗണിച്ചു കൊണ്ട്
24.10.2018- G.O(MS)
No.4349/2018/g.edn
എന്ന സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
പ്രൈമറി-ഹൈസ്കൂള്‍
തലങ്ങളിലും
കറസ്പോണ്ടന്‍സ്,
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍ വഴിയുള്ള
യോഗ്യതകള്‍ പരിഗണിച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അതാത്
സ്പെഷ്യല്‍ റൂളുകളില്‍
ആവശ്യമായി ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
സ്റ്റാര്‍സ്
പദ്ധതി
1288.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മാനവ വിഭവ ശേഷി
മന്ത്രാലയം ലോക ബാങ്ക്
സഹായത്തോടെ
നടപ്പിലാക്കുന്ന
സ്റ്റാര്‍സ്
പദ്ധതിയില്‍
സംസ്ഥാനത്തെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഈ പദ്ധതിയുടെ അടിസ്ഥാന
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ലോകബാങ്കില്‍
നിന്നും പ്രസ്തുത
പദ്ധതിക്കായി എന്ത്
തുകയാണ്
ലഭ്യമാക്കുന്നതെന്നും
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം എത്രയാണെന്നും
അറിയിക്കാമോ;
(സി)
സ്റ്റാര്‍സ്
പദ്ധതിയിലൂടെ
അദ്ധ്യാപനവും
അദ്ധ്യയനവും
മെച്ചപ്പെടുത്തുന്ന
എന്തൊക്കെ
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കകരിക്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയില്‍
തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി
വിദ്യാഭ്യാസ
വകുപ്പിന്റെ
ഉത്തരവാദിത്വങ്ങള്‍
വര്ദ്ധിച്ചിട്ടില്ലേയെന്ന്
അറിയിക്കുമോ?
വിദ്യാലയങ്ങളില്‍
ജൈവ വൈവിധ്യ പാര്‍ക്ക്
1289.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍ ജൈവ
വൈവിധ്യ പാര്‍ക്ക്
നിര്‍മ്മിക്കുന്ന
പദ്ധതി
നടപ്പാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത്
ഏതെല്ലാം
വിദ്യാലയങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ചെലവഴിക്കുന്ന തുക
എത്രയെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍
1290.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
2017-18-ലെ ബജറ്റില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിവിധ
സ്കൂളുകളെ
തെരഞ്ഞെടുത്ത് യഥാക്രമം
5,3 കോടി രൂപ വീതം
അനുവദിച്ചിരുന്നു. ഇതു
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നാട്ടിക
മണ്ഡലത്തില്‍ അനുവദിച്ച
സ്കൂളുകളുടെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശവും
ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശവും നല്‍കാമോ?
കെ-ടെറ്റ്
പരീക്ഷയിലെ പാസ് മാര്‍ക്ക്
1291.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടത്തുന്ന കെ-ടെറ്റ്
പരീക്ഷയിലെ പാസ്
മാര്‍ക്ക് എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
കെ-ടെറ്റ് പരീക്ഷക്ക്
തുല്യമായ സെറ്റ്,
എം.എഡ്, എം.ഫില്‍
തുടങ്ങിയ
പരീക്ഷകള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
പാസ് മാര്‍ക്ക് എത്ര
ശതമാനമാണ്;
(ബി)
കെ-ടെറ്റ്
പരീക്ഷയിലെ ഉയര്‍ന്ന
പാസ്മാര്‍ക്ക്
നിബന്ധന നൂറുകണക്കിന്
അധ്യാപകരെ ദോഷകരമായി
ബാധിക്കുന്നത്
കണക്കിലെടുത്ത്
പ്രസ്തുത പരീക്ഷയുടെ
പാസ് മാര്‍ക്ക്
കെ-ടെറ്റിന്
തത്തുല്യമായ സെറ്റ്,
എം.എഡ്, എം.ഫില്‍
തുടങ്ങിയ
പരീക്ഷകള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
പാസ് മാര്‍ക്കിന്
സമാനമാക്കി
പരിഷ്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കെ.ടെറ്റ്
പരീക്ഷകള്‍ക്ക് അപേക്ഷകളില്‍
തെറ്റുകള്‍ തിരുത്താന്‍ നടപടി
1292.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാറ്റഗറികളില്‍
കെ.ടെറ്റ്
പരീക്ഷകള്‍ക്ക്
ഓണ്‍ലെെനായി
അപേക്ഷിക്കുന്ന
പരീക്ഷാര്‍ത്ഥികള്‍ക്ക്
അപേക്ഷകളില്‍ വരുന്ന
തെറ്റുകള്‍ തിരുത്താന്‍
അവസരം ഇല്ലാത്തതിനാല്‍
അവസര നഷ്ടവും ധനനഷ്ടവും
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒന്നിലധികം
കാറ്റഗറികള്‍ക്ക്
അപേക്ഷിക്കാന്‍
ഉദ്ദേശിക്കുന്ന ഒരു
പരീക്ഷാര്‍ത്ഥി അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
ഒരു കാറ്റഗറിക്ക്
മാത്രം അപേക്ഷ
സമര്‍പ്പിച്ചാല്‍
പിന്നീട് മറ്റൊരു
കാറ്റഗറിക്ക്
അപേക്ഷിക്കാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ;
(സി)
ഇന്റര്‍നെറ്റ്
കഫേകള്‍ വഴിയും അക്ഷയ
സെന്ററുകള്‍ വഴിയും
മറ്റും അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
കാറ്റഗറിയോ
മറ്റെന്തെങ്കിലും
പ്രസക്ത വിവരങ്ങളോ
തെറ്റായി
രേഖപ്പെടുത്തിയാല്‍
ആയത് എഡിറ്റ് ചെയ്യാൻ
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
അവസാന തീയതിക്കുള്ളില്‍
അവസരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയം
1293.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ദേശീയ വിദ്യാഭ്യാസ
നയത്തിന്റെ കരട്
സർക്കാർ തലത്തിൽ
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
സംസ്ഥാന
താല്പര്യത്തിനനുയാേജ്യമായ
തരത്തില്‍ ഇതില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനുള്ള
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(സി)
ഇതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാരിന്റെ
നയങ്ങള്‍ കേന്ദ്ര
സര്‍ക്കാര്‍
അംഗീകരിച്ചതായി
അറിയിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
സ്വകാര്യ
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
1294.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികള്‍ പഠിക്കുന്ന
സ്വകാര്യ സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
(ബി)
എത്ര
കുട്ടികള്‍ പഠിക്കുന്ന
സ്കൂളിനാണ് എയ്ഡഡ് പദവി
നല്കുവാന്
ഉദ്ദേശിക്കുന്നത്;
(സി)
എയ്ഡഡ്
പദവിയ്ക്കായി ഇതിനകം
എത്ര അപേക്ഷകള്‍
ലഭിച്ചു; ഏറ്റവും
കൂടുതല്‍ അപേക്ഷകള്‍
ലഭിച്ചത് ഏത്
ജില്ലയില്‍ നിന്നാണ്
എന്ന് അറിയിക്കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളുടെ നവീകരണം
1295.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളുടെ
നവീകരണത്തിനും
നിര്‍മ്മാണങ്ങള്‍ക്കും
2016-17 മുതല്‍
നാളിതുവരെ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
വര്‍ഷങ്ങളായി
ആരംഭിക്കാത്തതിന്റെ
കാര്യം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തിലെ
എം.ജി.എം.
എച്ച്.എസ്.എസ്.- 6
കോടി, പാലിശ്ശേരി
എച്ച്.എസ്.എസ്. -3
കോടി, മഞ്ഞപ്ര
എച്ച്.എസ്.എസ്. -1
കോടി, കുറുമശ്ശേരി
യു.പി.എസ്. ഓഡിറ്റോറിയം
-21 ലക്ഷം , മാമ്പ്ര
പാറക്കടവ്
എല്‍.പി.എസ്.- 120
ലക്ഷം, പാറക്കടവ്
ജി.എല്‍.പി.എസ്.- 120
ലക്ഷം , പുളിയനം
എച്ച്.എസ്.-1 കോടി ,
മൂക്കന്നൂര്‍
എച്ച്.എസ്.-1 കോടി
എന്നീ സ്ഥാപനങ്ങള്‍ക്ക്
വിവിധ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
യഥാക്രമം അനുവദിച്ച തുക
വിനിയോഗിച്ച്
എസ്റ്റിമേറ്റെടുത്ത്
ടെണ്ടറും നടത്തി
നാളിതുവരെ പ്രവൃത്തി
ആരംഭിക്കാത്തിതിന്റെ
കാരണം വിശദമാക്കാമോ;
(സി)
മേല്‍
സ്കൂളുകളുടെ
പ്രവൃത്തികള്‍ക്ക്
ഏതൊക്കെ
ഏജന്‍സികള്‍ക്കാണ്
നിര്‍മ്മാണ ചുമതല
നിശ്ചയിച്ചിട്ടുള്ളത്;
നാളിതുവരെ ഓരോ
ഏജന്‍സിയും നടത്തിയ
പ്രവൃത്തികളുടെ ഇനം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍ സര്‍ക്കാര്‍
പരിശോധിക്കുമോ;
വിശദാംശം സ്കൂള്‍
പട്ടികതിരിച്ച്
ലഭ്യമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ സ്കൂളുകളിലെ
ഓട്ടിസം പാര്‍ക്ക്
1296.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ് ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതെന്നും
അവയുടെ നടപടികള്‍
ഏതുഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(ബി)
ഓട്ടിസം
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്കൂളുകളിലെ
സൗജന്യ ഉച്ചഭക്ഷണ വിതരണം
1297.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍തലത്തില്‍
നിലവില്‍ ഏത്
ക്ലാസുവരെയാണ് സൗജന്യ
ഉച്ചഭക്ഷണ വിതരണം
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഹയര്‍സെക്കണ്ടറി
തലംവരെ
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
സ്കൂളുകളിലെ
ഉച്ചഭക്ഷണ
വിതരണത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍ കെട്ടിടനിര്‍മ്മാണം
1298.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
സ്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
നിര്‍മ്മിക്കുന്ന
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
കെട്ടിടനിര്‍മ്മാണം
കരാറുകാരന്റെ അനാസ്ഥ
മൂലം
തടസ്സപ്പെട്ടിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത തടസ്സം
നീക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ; പ്രസ്തുത
കെട്ടിടത്തിന്റെ
ഇതുവരെയുളള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
സ്കൂളുകളില്‍
കമ്പ്യൂട്ടറുകളുടെയും അനുബന്ധ
ഉപകരണങ്ങളുടെയും
അറ്റകുറ്റപ്പണി
1299.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ജനപ്രതിനിധികള്‍ വാങ്ങി
നല്‍കിയതുള്‍പ്പെടെ
ലക്ഷക്കണക്കിന് രൂപയുടെ
കമ്പ്യൂട്ടറുകളും
അനുബന്ധ ഉപകരണങ്ങളും
അറ്റകുറ്റപ്പണി
നടത്താതെ നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളും
ഹൈടെക് ആക്കുന്ന
സാഹചര്യത്തില്‍
തുടര്‍സേവനങ്ങള്‍
വേഗത്തില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യവികസനം
1300.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട് നിയോജക
മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എത്ര തുക
അനുവദിച്ചെന്നും
ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
തുക അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
തുക അനുവദിച്ച
സ്കൂളുകളില്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഓരോ പ്രവൃത്തിയുടെയും
പുരോഗതി
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
പുതുതായി അഡ്മിഷന് തേടിയ
കുട്ടികള്‍
1301.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയനവര്‍ഷം
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
എത്ര കുട്ടികള്‍
പുതുതായി അഡ്മിഷന്
തേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
മികച്ച കെട്ടിട
സൗകര്യങ്ങളും,
അക്കാദമിക്, ഐ.റ്റി.
പഠന സൗകര്യങ്ങളും
ലഭ്യമാക്കി
മെച്ചപ്പെട്ട പഠന
സൗകര്യം ലഭ്യമായതാണ്
കുട്ടികള്‍ വലിയ
തോതില്‍
പൊതുവിദ്യാലയങ്ങളില്‍
എത്താന്‍ കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഹെെടെക്ക് ക്ലാസ്സ്മുറികള്‍
1302.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
ക്ലാസ്സ്മുറികള്‍
ഹെെടെക്ക്
ആക്കുന്നതിനായി
കായംകുളം മണ്ഡലത്തില്‍
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കെ.എസ്.ടി.എ.
റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍
ഖാദര്‍ കമ്മീഷന്
റിപ്പോര്‍ട്ടില്‍
1303.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിനായുള്ള
സ്കൂള്‍ വിദ്യാഭ്യാസം
എന്ന തലക്കെട്ടിലുള്ള
ഖാദര്‍ കമ്മീഷന്
റിപ്പോര്‍ട്ടില്‍,
രണ്ടു വര്‍ഷം മുമ്പ്
കെ.എസ്.ടി.എ.
പുറത്തിറക്കിയ
റിപ്പോര്‍ട്ടിലെ ചില
പേജുകള്‍ അതേപടി
ചേര്‍ത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരള
സ്റ്റേറ്റ് ടീച്ചേഴ്സ്
അസോസിയേഷന്റെ 2017-ലെ
റിപ്പോര്‍ട്ടിലെ 105,
106 പേജുകള്‍ ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ടില്‍ 49,
50 പേജുകളായി അതുപോലെ
പകര്‍ത്തുക ഉണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഖാദര്‍
കമ്മീഷന് ചെയര്മാന്
ശ്രീ.എം.എ.ഖാദര്‍, അംഗം
ശ്രീ.സി. രാമകൃഷ്ണന്
എന്നിവര്‍ കെ.എസ്.ടി.എ.
റിപ്പോര്‍ട്ട്
തയ്യാറാക്കിയ പാനലിലും
ഉണ്ടായിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഹൈടെക്
സ്കൂള്‍ പദ്ധതിയുടെ ഭാഗമായുളള
നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍
1304.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങളെയാണ്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഹൈടെക്
സ്കൂള്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
എത്ര
കോടി രൂപയുടെ
പദ്ധതികളാണ് ഇതിന്റെ
ഭാഗമായി പ്രസ്തുത
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്തെന്ന്
വ്യക്തമാക്കുമോ;
നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍ ഈ
സ്കൂളുകളില്‍
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹൈടെക്
സ്കൂള്‍ പദ്ധതിയുടെ
ഭാഗമായുളള നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഹെെടെക്
വിദ്യാലയ പദ്ധതി
1305.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
ഹെെടെക് വിദ്യാലയ
പദ്ധതിയുടെ വിജയകരമായ
നടത്തിപ്പിനാവശ്യമായ
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്കൂളുകളില്‍
അറ്റകുറ്റപണികള്‍
നടത്തുന്നതിനാവശ്യമായ
തുക ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തനത്
ഫണ്ടില്‍ നിന്നും
സ്കൂളുകള്‍ക്ക് സഹായം
ലഭിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വിശദീകരിക്കാമോ;
(സി)
ഫോക്കസ്
സ്കൂളുകളെ കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ഹെെടെക്
സ്കൂളുകള്‍
1306.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹെെടെക്
സ്കൂളുകള്‍ക്ക് എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
അവയുടെ ജില്ല
തിരിച്ചുളള കണക്കും
വ്യക്തമാക്കാമോ ?
വര്‍ക്കല
മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ്സ് റൂമുകള്‍
1307.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ്
സ്മാര്‍ട്ട്
ക്ലാസ്സ്മുറികൾ
സ്ഥാപിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എല്ലാ സ്കൂളുകളിലുമായി
ആകെയെത്ര സ്മാര്‍ട്ട്
ക്ലാസ്സ്മുറികൾ
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
പ്രെെമറി സ്കൂളുകളിലാണ്
സ്മാര്‍ട്ട് ക്ലാസ്സ്
റൂമുകള്‍
സ്ഥാപിക്കുവാന്‍
നിശ്ചയിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
സ്കൂളുകളുടെ നിലവാരം - കിഫ്ബി
മുഖാന്തിരം ഫണ്ടുകള്‍
1308.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിനാണ്
കിഫ്ബി മുഖാന്തിരം
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളതെന്നും
വ്യക്തമാക്കാമോ?
കേരളത്തിലെ
വിദ്യാഭ്യാസ നിലവാരം
1309.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ ഗുണനിലവാര
സൂചികയില്‍ രാജ്യത്ത്
ഒന്നാം സ്ഥാനത്തെത്തിയ
കേരളത്തിന് ഇൗ വകയില്‍
എന്തെങ്കിലും പ്രത്യേക
കേന്ദ്ര ഫണ്ട്
ലഭിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വിദ്യാഭ്യാസ നിലവാരം
അന്തര്‍ദേശീയ
തലത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
വിദ്യാഭ്യാസ നിലവാരം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
ഭാവിയില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സ്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
1310.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തി കെട്ടിട
നിര്‍മ്മാണമടക്കമുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി തെരഞ്ഞെടുത്ത
141 സ്കൂളുകളില്‍ എത്ര
സ്കൂളുകളില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എത്ര
സ്കൂളുകളില്‍ പ്രസ്തുത
പ്രവൃത്തി
പുരോഗമിച്ചുവരുന്നുണ്ടെന്നും
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ
അടിസ്ഥാനസൗകര്യ വികസനം
1311.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിച്ച്
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി, തിരുവമ്പാടി
മണ്ഡലത്തിലെ
ജി.എച്ച്.എസ്.
പുതുപ്പാടി,
ജി.എം.യു.പി.എസ്.
ചേന്ദമംഗല്ലൂര്‍,
ജി.യു.പി.എസ്.
മണാശ്ശേരി,
ജി.എം.യു.പി.എസ്.
കൊടിയത്തൂര്‍,
ജി.എം.യു.പി.എസ്.
കൈതപ്പൊയില്‍ എന്നീ
സ്കൂളുകള്‍ക്ക്
അനുവദിച്ച പദ്ധതി
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
വിശദമായ
പദ്ധതിരേഖ
തയ്യാറാക്കുവാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
നടപടി
1312.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയിലെ സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങള്‍ക്കുള്ള
അക്കാദമിക മാസ്റ്റര്‍
പ്ലാന്‍, നിര്‍വ്വഹണ
പ്ലാന്‍ എന്നിവ
ഉദ്ദേശിക്കുന്ന
വിധത്തില്‍ എല്ലാ
സ്കൂളുകളും
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
'പഠനോത്സവങ്ങള്‍'
സമൂഹത്തോട് ഏതൊക്കെ
തരത്തിലുള്ള
വിനിമയത്തിനാണ്
കുട്ടികളെ
പ്രാപ്തരാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പി.റ്റി.എ.,
എസ്.എം.സി. എന്നീ
സംവിധാനങ്ങളുടെ
ഫലപ്രദമായ ഏകോപനം
ഏതൊക്കെ വിധത്തില്‍
കൈവരിക്കുമെന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തിലെ
സ്കൂളുകളുടെ സമഗ്ര വികസനം
1313.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
സമഗ്ര വികസനത്തിന്
ചെങ്ങന്നൂര്‍
നിയാേജകമണ്ഡലത്തില്‍
എത്ര സ്കൂളുകള്‍ക്ക്
ഒരു കാേടി രൂപ വീതം പണം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
സ്കൂളുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമാേ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരാേഗതി
എന്തെല്ലാമാണെന്ന്
വിവരിക്കാമാേ?
ഇടുക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ഓഫീസുകളിലെ ഡ്രൈവർ തസ്തികയും
വാഹനവും
1314.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി ജില്ലയിലെ
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ
ഓഫീസുകളിൽ എത്ര ഡ്രൈവർ
തസ്തികയും എത്ര വാഹനവും
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയിലെ മൂന്ന്
നിയോജകമണ്ഡല പരിധി
പ്രവർത്തന
മേഖലയായിട്ടുള്ള
കട്ടപ്പന വിദ്യാഭ്യാസ
ജില്ലാ ഓഫീസിന്
അനുവദിച്ചിരുന്ന ഡ്രൈവർ
തസ്തികയും വാഹനവും
പ്രസ്തുത ഓഫീസിൽ
നിലവിലുണ്ടോ;
ഇല്ലെങ്കിൽ ഡ്രൈവർ
തസ്തികയും വാഹനവും
ലഭ്യമാക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ ഹൈടെക് ക്ലാസ്
റൂമുകള്‍
1315.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ഹൈസ്ക്കൂള്,
ഹയര്‍സെക്കണ്ടറി
സ്ക്കൂളുകളിലാണ് ഹൈടെക്
ക്ലാസ് റൂമുകള്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സ്ക്കൂളുകളില്‍
ആയതിന്‍െറ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് ഭരണാനുമതി
നല്കിയ സ്കൂളുകള്‍
1316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
മൂന്നുകോടി രൂപാ വീതം
നല്കിയ എത്ര
സ്കൂളുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
അപ്രകാരം
ഭരണാനുമതി നല്കിയ
സ്കുളുകളുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
കെ.എെ.റ്റി.ഇ. യെ
എസ്.പി.വി. ആയി
തെരഞ്ഞെടുക്കുകയും
പിന്നീട് ആയത്
ഇന്‍കെല്ലിനെ
ഏല്പിക്കുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
അതിന്റെ
ഭാഗമായി പ്രസ്തുത
പ്രവൃത്തിയില്‍
കാലതാമസം നേരിടുന്നത്
തടയാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഹെെടെക്ക്
സ്കൂളുകളുടെ മന്ദിര
നിര്‍മ്മാണം
1317.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെെടെക്ക്
സ്കൂള്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സൗത്ത് വാഴക്കുളം
ഗവണ്മെന്റ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍, കടയിരിപ്പ്
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
എന്നിവയുടെ മന്ദിര
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തികരിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്കോള്‍ കേരളയിലെ നിയമനങ്ങള്‍
1318.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്കോള്‍ കേരളയില്‍
പുതുതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഈ
തസ്തികകളില്‍
താല്ക്കാലികാടിസ്ഥാനത്തില്
ജോലിനോക്കുന്നവരെ
സ്ഥിരപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
നിയമനങ്ങള്‍ പി.എസ്.സി.
ക്ക് വിടാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
ഉദുമ
മണ്ഡലത്തിലെ സ്കൂളുകളില്‍
കിഫ്ബി പദ്ധതി
1319.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതി പ്രകാരം ഉദുമ
മണ്ഡലത്തിലെ എത്ര
സ്ക്കൂളുകള്‍ക്ക്
മൂന്ന് കോടി രൂപ വീതം
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
മേലമ്പാടി പഞ്ചായത്തിലെ
ജി.എച്ച്.എസ്.എസ്.
അഡൂര്‍, ബേഡഡുക്ക
പഞ്ചായത്തിലെ
ജി.എച്ച്.എസ്.
കുണ്ടംകുഴി, ഉദുമ
പഞ്ചായത്തിലെ
ജി.എച്ച്.എസ്.എസ്. ഉദുമ
എന്നീ സ്കൂളുകളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണ്;
വിശദമാക്കാമോ?
പാെതുവിദ്യാഭ്യാസ
മേഖലയിലെ പഠന നിലവാരം
1320.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
മേഖലയിലെ പഠന നിലവാരം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം;
(ബി)
ഇത്തരം
നടപടികള്‍ വഴി പഠന
നിലവാരം
മെച്ചപ്പെട്ടിട്ടുണ്ടാേ
എന്നത് സംബന്ധിച്ച്
എന്തെങ്കിലും ശാസ്ത്രീയ
പഠനം നടത്തിയിട്ടുണ്ടാേ
; എങ്കില്‍ വിശദാംശം
നല്‍കാമാേ ;
(സി)
ഇല്ലെങ്കില്‍
ഒരു ശാസ്ത്രീയ പഠനം
നടത്തി പാെതു
വിദ്യാഭ്യാസ മേഖലയിലെ
പഠന നിലവാരം
വിലയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
ചരിത്ര
പ്രാധാന്യമുള്ള സ്കൂളുകളുടെ
സംരക്ഷണം
1321.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചരിത്ര
പ്രാധാന്യമുള്ള
സ്കൂളുകളെ 'ഹെറിറ്റേജ്
പദ്ധതി'യില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കാന്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇരുനൂറ്റി
പത്ത് വര്‍ഷം മുന്‍പ്
സ്ഥാപിക്കപ്പെട്ട
ആറ്റിങ്ങല്‍ ടൗണ്‍ യു.
പി സ്കൂള്‍ 'ഹെറിറ്റേജ്
പദ്ധതി' യില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അസാപ്പ്
നടപ്പാക്കുന്നതിനുളള മാനദണ്ഡം
1322.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
വിശദവിവരം നല്‍കാമോ;
(ബി)
അസാപ്പ്
നടപ്പാക്കുന്നതിനായി
സ്ക്കൂളുകള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ
സ്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
1323.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
ദേവികുളം നിയോജക
മണ്ഡലത്തിലെ വിവിധ
സ്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
മൊത്തം പദ്ധതികളെയും
നിര്‍മ്മാണ
പ്രവൃത്തികളേയും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട മുഴുവന്‍
സര്‍ക്കാര്‍
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
കോതമംഗലം
നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് അനുവദിച്ച
ഫണ്ട്
1324.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കോതമംഗലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
വിവിധ ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഓരോ സ്കൂളിനും
അനുവദിച്ചിട്ടുളള തുക
എത്രയാണെന്നും ഏതെല്ലാം
സ്കീം പ്രകാരമാണ് തുക
അനുവദിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
തുക അനുവദിച്ചിട്ടുളള
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാത്ത
സ്കൂളുകളില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇനിയും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലാത്ത
സ്കൂളുകളില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തില്‍
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
മുളക്കുളം
ഗവ. യു.പി.സ്കൂള്‍
കെട്ടിടനിര്‍മ്മാണം
1325.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറുവര്‍ഷം
പിന്നിട്ട മുളക്കുളം
ഗവ. യു.പി.സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണത്തിന്
പൊതുമരാമത്ത് വകുപ്പ്
രണ്ട് കോടി രൂപയുടെ
എസ്റ്റിമേറ്റ്
നല്‍കിയിട്ടുളളത് ഇൗ
വര്‍ഷത്തെ
പ്രോജക്ടില്‍
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
കാലപ്പഴക്കം
കൊണ്ട്
ശോച്യാവസ്ഥയിലായ
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിന്
സത്വരനടപടി
സ്വീകരിക്കുന്നകാര്യം
പരിഗണിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
അക്കാദമിക
നിലവാരവും പഠന സൗകര്യങ്ങളും
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
1326.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടികളുടെ
അക്കാദമിക നിലവാരവും
പഠനസൗകര്യങ്ങളും
മികവുറ്റതാക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
ശാസ്ത്രപഥം
ക്യാമ്പ്
1327.
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി
,,
ആന്റണി ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളില്‍
ശാസ്ത്രാഭിരുചിയും
ശാസ്ത്രാവബാേധവും
വളര്‍ത്തുക എന്ന
ലക്ഷ്യത്താേടെ
'ശാസ്ത്രപഥം' എന്ന
പേരില്‍ ക്യാമ്പ്
സംഘടിപ്പിച്ചിട്ടുണ്ടാേ
;
(ബി)
കുട്ടികള്‍
പഠിക്കുന്ന
ശാസ്ത്രതത്വങ്ങള്‍
ആഴത്തില്‍
മനസ്സിലാക്കാനും വിവിധ
ശാസ്ത്രവിഷയങ്ങളിലുള്ള
ഉന്നത
വിദ്യാഭ്യാസ-ഗവേഷണ
സാധ്യതകളെക്കുറിച്ച്
അറിവ് നേടാനും
കുട്ടികളെ സഹായിക്കും
വിധം എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
ശാസ്ത്ര ക്യാമ്പില്‍
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
ക്യാമ്പില്‍ ഏതെല്ലാം
ശാസ്ത്രവിഷയങ്ങളാണ്
കെെകാര്യം ചെയ്തതെന്നും
വിദ്യാര്‍ത്ഥികള്‍ക്കായി
ക്ലാസ്സുകള്‍ നയിച്ചത്
ആരാെക്കെയാണെന്നും
അറിയിക്കാമാേ;
(ഡി)
ആധുനിക
ശാസ്ത്രാേപകരണങ്ങളും
കണ്ടുപിടിത്തങ്ങളും
സാമൂഹ്യ പുരാേഗതിക്കായി
എങ്ങനെ
പ്രയാേജനപ്പെടുത്താം
എന്നതിനെക്കുറിച്ച്
കുട്ടികളില്‍ അവബാേധം
സൃഷ്ടിക്കുവാന്‍ ഇത്തരം
ശാസ്ത്ര ക്യാമ്പുകള്‍
തുടര്‍ന്നും
സംഘടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമാേ;
എങ്കില്‍
വ്യക്തമാക്കാമാേ?
കുളത്തൂര്‍
ഗവണ്മെന്റ് വി.എച്ച്.എസ്.എസ്
1328.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍ ഗവണ്മെന്റ്
വി.എച്ച്.എസ്.എസ്-നെ
മികവിന്റെ
കേന്ദ്രമാക്കുന്നതിനുവേണ്ടി
നിര്‍മ്മാണ
പ്രവൃത്തിക്ക്
അനുവദിച്ച മൂന്ന് കോടി
രൂപയുടെ ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എത്ര തുകയ്ക്കാണ്
ടെണ്ടര്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
ല്‍ ഭരണാനുമതി ലഭിച്ച
നിര്‍മ്മാണ പ്രവൃത്തി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
2019-ല്‍
തന്നെ കുളത്തൂര്‍
വി.എച്ച്.എസ്.എസ്-ന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായുള്ള വിവിധ
പദ്ധതികള്‍
1329.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
വിദ്യാഭ്യാസ വകുപ്പ്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അദ്ധ്യയനത്തിന്റെ
ഇടയ്ക്കുവച്ച് പഠനം
നിര്‍ത്തിപ്പോകുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
സ്കൂളുകളിലേക്ക് തിരികെ
കൊണ്ടുവരുവാന്‍
വിദ്യാഭ്യാസ വകുപ്പ്
ആവിഷ്ക്കരിച്ചിരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ?
കുട്ടികള്‍ക്ക്
വിതരണം ചെയ്യുന്ന പാലിന്റെ
ഗുണനിലവാരം ഉറപ്പു വരുത്താന്‍
സംവിധാനം
1330.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്യുന്ന പാല്
പ്രാദേശിക ക്ഷീര സഹകരണ
സംഘങ്ങളില്‍ നിന്നും
വാങ്ങുമ്പോള്‍,
സ്കൂള്‍ തലത്തിലുളള
നൂണ്‍ഫീഡിംഗ്
കമ്മിറ്റികള്‍ക്ക്
പാലിന്റെ ഗുണനിലവാരം
ഉറപ്പു വരുത്തുന്നതിന്
സംവിധാനമില്ലെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
വാങ്ങുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നൂണ് ഫീഡിംഗ്
കമ്മിറ്റികള്‍ക്ക്
അധികാരവും പരിശോധനാ
സംവിധാനവും
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്കൂളുകള്‍ക്ക്
കെട്ടിടം
1331.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരത്തിലധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന സര്‍ക്കാര്‍
വിദ്യാലയങ്ങള്‍ക്ക്
മൂന്ന് കോടി
രൂപയുടെയും
അഞ്ഞൂറിലധികം
വിദ്യാര്‍ത്ഥികളുള്ള
വിദ്യാലയങ്ങള്‍ക്ക് ഒരു
കോടി രൂപയുടെയും
നിര്‍മ്മാണ അടങ്കല്‍
തുകയുളള കെട്ടിടം
നിര്‍മ്മിക്കുന്നതിനു്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ആവശ്യമായ പ്ലാനും
എസ്റ്റിമേറ്റും
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
വിദ്യാലയങ്ങളിലെ
നീന്തല്‍ക്കുളം
1332.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീന്തല്‍ക്കുളം
ഒരുക്കുന്ന
പദ്ധതിയിലേക്ക്
തിരുവമ്പാടി
നിയാേജകമണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിക്കപ്പെട്ട
സ്കൂളുകള്‍
ഏതാെക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതി
അനുവദിക്കുന്നതിന്റെ
മാനദണ്ഡവും ഇപ്പാേള്‍
ഏതു ഘട്ടത്തിലാണെന്നും
വിശദമാക്കുമാേ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
1333.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ആരംഭിച്ച
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി 5 കോടി രൂപ 3
കോടി രൂപ വീതം
അനുവദിച്ച സ്കുളുകളില്
എത്ര സ്കുളുകളുടെ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
കൈറ്റ്,
കിറ്റ്കോ എന്നീ
സ്ഥാപനങ്ങളെ നിലവില്‍
പ്രസ്തുത പദ്ധതിയുടെ
എസ്.പി.വി.കളില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
വന്നു ചേര്‍ന്നിട്ടുള്ള
കാലതാമസം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
5
കോടി, 3 കോടി, 1 കോടി
പദ്ധതിയില്‍ ഉള്‍പ്പെട്ട
സ്കൂളുകളിലെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
1334.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
5 കോടി, 3 കോടി, 1 കോടി
പദ്ധതിയില്‍
ഉള്‍പ്പെട്ട
സ്കൂളുകളിലെ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
കൊണ്ടോട്ടി
മണ്ഡലത്തിലെ മൂന്നു
കോടി പദ്ധതിയില്‍
ഉള്‍പ്പെട്ട
ജി.എച്ച്.എസ്.എസ്.
കൊട്ടപ്പുറം,
ജി.എച്ച്.എസ്.എസ്.
വാഴക്കാട്,
ജി.എച്ച്.എസ്.
ചാലിയപ്പുറം,
ജി.വി.എച്ച്.എസ്.
ഓമാന്നൂര്‍,
ജി.എം.യു.പി.എസ്.
കൊണ്ടോട്ടി,
ജി.യു.പി.എസ്. ചിറയില്‍
എന്നീ സ്കൂളുകളുടെ
പ്രവൃത്തി ടെന്‍ഡര്‍
പൂര്‍ത്തിയായിട്ടുണ്ടോ;
നടപടികള്‍ അറിയിക്കാമോ;
(സി)
കൊണ്ടോട്ടി
മണ്ഡലത്തില്‍ ഒരു കോടി
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജി.എച്ച്.എസ്.എസ്.
ചുള്ളിക്കോട്,
ജി.എച്ച്.എസ്.എസ്.
മുതുവല്ലൂര്‍,
ജി.യു.പി.എസ്.
ചീക്കോട്,
ജി.എം.യു.പി.എസ്.
വാഴക്കാട്,
ജി.എച്ച്.എസ്.എസ്.
തടത്തില്‍ പറമ്പ് എന്നീ
സ്കൂളുകളിലെ പ്രവൃത്തി
ടെന്‍ഡര്‍
പൂര്‍ത്തിയായോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എല്‍.പി.,
യൂ.പി വിഭാഗങ്ങള്‍ ഹൈടെക്
ആക്കുന്നത് സംബന്ധിച്ച്
1335.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.
പി., യൂ. പി
വിഭാഗങ്ങള്‍ ഹൈടെക്
ആക്കുന്നതിന്റെ ഭാഗമായി
നിശ്ചിത
അനുപാതത്തിലുള്ള
വിദ്യാര്‍ത്ഥികള്‍
ഇല്ലാത്തതിനാല്‍
ചുരുക്കം ചില
വിദ്യാലയങ്ങള്‍ക്ക്
കമ്പ്യൂട്ടറും അനുബന്ധ
ഉപകരണങ്ങളും
ലഭ്യമാക്കാനായിട്ടില്ല
എന്നവിവരം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ എല്‍. പി., യു.
പി. സ്കൂളുകള്‍ക്കാണ്
ഇനിയും ഉപകരണങ്ങള്‍
ലഭ്യമാക്കേണ്ടതായുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
കമ്പ്യൂട്ടറും അനുബന്ധ
ഉപകരണങ്ങളും ലഭ്യമാക്കി
നല്‍കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
ചെറായി
ഗവ. എല്‍.പി. സ്കൂള്‍
കെട്ടിടനിര്‍മ്മാണം
T 1336.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ചെറായി
ഗവണ്മെന്റ്
എല്‍.പി.സ്കൂള്‍
കെട്ടിടം
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങളുണ്ടോയെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ?
നോര്‍ത്ത്
മഴുവന്നൂര്‍ യു.പി. സ്കുളില്‍
അടിസ്ഥാന സൗകര്യ വികസനം
1337.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ത്ത്
മഴുവന്നൂര്‍ യു.പി.
സ്കുളില്‍ അടിസ്ഥാന
സൗകര്യ വികസന
പ്രവൃത്തികള്‍ക്കായുള്ള
പദ്ധതിയില്‍
ഉള്‍പെടുത്തുന്നതിനുള്ള
എസ്റ്റിമേറ്റ്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഈ
വര്‍ഷത്തെ പദ്ധതിയില്‍
ഉള്‍പെടുത്തി ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാചകത്താെഴിലാളികളുടെ
വേതനം
1338.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്കൂള്‍
പാചകത്താെഴിലാളികളുടെ
വേതനം
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ
; ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്കുമാേ ;
(ബി)
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി
പാചകത്താെഴിലാളികളുടെ
എണ്ണം
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ മാനദണ്ഡം
വിശദമാക്കാമാേ ;
(സി)
സ്കൂള്‍
പാചകത്താെഴിലാളികള്ക്ക്
യൂണിഫാേം
അനുവദിച്ചിട്ടുണ്ടാേ;
ഇല്ലായെങ്കില്‍
യൂണിഫാേം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനുള്ള നടപടി
1339.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
അതിരപ്പിളളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
ഗവണ്മെന്റ്
എച്ച്.എസ്.എസ്. ല്‍
പുതിയ ബ്ലോക്ക്
നിര്‍മ്മാണത്തിനായി
സമ്രപ്പിച്ചിട്ടുളള
അപേക്ഷയില്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അനുമതി നല്‍കുമോ;
എങ്കില്‍ വിശദമാക്കുമോ?
ഒറ്റ
ഡയറക്ടറേറ്റിനുകീഴില്‍
പന്ത്രണ്ടാം ക്ലാസ്സുവരെ
വിദ്യാഭ്യാസം
1340.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒന്നു
മുതല്‍ പന്ത്രണ്ടാം
ക്ലാസ്സുവരെയുള്ള
വിദ്യാഭ്യാസം ഒരു
ഡയറക്ടറേറ്റിന്
കീഴിലാക്കുന്നത്
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
സ്കൂളുകളിലെ
കലാപഠനം സംബന്ധിച്ച്
T 1341.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
സായാഹ്നങ്ങളിലും ഒഴിവു
ദിവസങ്ങളിലും
കലാപഠനത്തിന്
സൗകര്യമാകുന്ന
തരത്തില്‍ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
'കലാകായികസാംസ്ക്കാരിക
പാര്‍ക്ക് ' എന്ന ആശയം
നടപ്പില്‍ വരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ആയതിന്റെ
വിപുലീകരണത്തിനായി
സ്കൂള്‍ കലാമേളകളുടെ
മാന്വല്‍
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
ജി.എഫ്.സി.
എന്‍ട്രപ്രണര്‍ഷിപ്പ്
അദ്ധ്യാപകനിയമനം
1342.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
വിഭാഗത്തിലെ ജി.എഫ്.സി.
എന്‍ട്രപ്രണര്‍ഷിപ്പ്
വിഷയത്തിലെ
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്; എത്ര
പേര് റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
ഇതിനകം നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
എഡ്യുക്കേഷന്‍
പദ്ധതിയിലെ കോഴ്സ്
സബ്ജക്ടായ
എന്‍ട്രപ്രണര്‍ഷിപ്പ്
ഡെവലപ്മെന്റ് എന്ന
വിഷയത്തില്‍ രണ്ട്
ബാച്ചുകളുള്ള
സ്കൂളുകളില്‍
താല്‍ക്കാലിക
അദ്ധ്യാപകരെ ഉപയോഗിച്ച്
ക്ലാസ്സുകള്‍
നടത്തുന്നതിനുപകരം
പി.എസ്.സി. ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വി.എച്ച്.എസ്.ഇ.
സ്കൂളില്‍ ഡെന്റല്‍
ടെക്നോളജി കോഴ്സ്
1343.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
സ്കൂളുകളില്‍
ഡെന്റല്‍ ടെക്നോളജി
കോഴ്സ് നടത്തുന്നുണ്ടോ
; ഉണ്ടെങ്കില്‍ അതില്‍
ചേരുന്നതിനുള്ള
അടിസ്ഥാന യോഗ്യത
എന്താണ്; വിശദമാക്കാമോ;
(ബി)
മുന്‍കൂര്‍
അനുമതിയില്ലാതെ
ഡെന്റല്‍- പാരാ
ഡെന്റല്‍ കോഴ്സുകള്‍
നടത്തരുതെന്ന് ഡെന്റല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ
സംസ്ഥാന സര്‍ക്കാരിന്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
ഡെന്റല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ പ്രസ്തുത
നടപടി വി.എച്ച്.എസ്.ഇ.
സ്കൂളുകളില്‍ പ്രസ്തുത
കോഴ്സ് പഠിക്കുന്ന
വിദ്യാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ നവീകരണം
1344.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
പയ്യന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
ഹയര്‍സെക്കന്ററി
സ്കൂളുകള്‍ക്കാണ്
ഹയര്‍സെക്കന്ററി
പ്ലാന്‍ ഫണ്ടില്‍
നിന്നും ലാബ്, ലൈബ്രറി
എന്നിവ
നവീകരിക്കുന്നതിന് തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്നും
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റിലെ താല്‍ക്കാലിക
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
1345.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റില്‍
താല്‍ക്കാലികമായി
നിയമിച്ച ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര വര്‍ഷം
താല്‍ക്കാലിക സേവനം
ചെയ്തവരെയാണെന്നും അവർ
ആരെല്ലാമാണെന്നുമുള്ള
വിശദാംശം സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
ഈ ഡയറക്ടറേറ്റില്‍
താല്‍ക്കാലിക ജോലി
ചെയ്യുന്ന ആരെയെങ്കിലും
സ്ഥിരപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
ഫയല്‍ സംബന്ധമായ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ദീര്‍ഘകാലമായി
സേവനം ചെയ്തുവരുന്ന
താല്‍ക്കാലികക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട
നിബന്ധനകള്‍/നിയമങ്ങള്‍
പ്രകാരം എത്ര വര്‍ഷം
സേവനം ചെയ്ത
താല്‍ക്കാലിക
ജീവനക്കാരെയാണ്
സ്ഥിരപ്പെടുത്തുന്നതിന്
യോഗ്യരായി
കണക്കാക്കാറുള്ളതെന്ന
വിശദാംശം
വെളിപ്പെടുത്തുമോ?
സ്കൂളുകളിലെ കായികാദ്ധ്യാപകർ
1346.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
കായികാദ്ധ്യാപകരെ
സ്പെഷ്യലിസ്റ്റ്
വിഭാഗത്തില്‍നിന്നും
മാറ്റി ജനറല്‍
അദ്ധ്യാപകരായി
പരിഗണിക്കുന്നത്
സംബന്ധിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതുമൂലം
കായിക അദ്ധ്യാപകര്‍ക്ക്
എന്തെല്ലാം നേട്ടങ്ങളും
കോട്ടങ്ങളും ആണ്
ഉണ്ടാകുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്കൂളുകള്‍ക്കുള്ള സൈബര്‍
സുരക്ഷ പ്രോട്ടോക്കോള്‍
1347.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ 'സൈബര്‍
സുരക്ഷ
പ്രോട്ടോക്കോള്‍'
കര്‍ശനമായി
പാലിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കുട്ടികളുടെ
സ്വകാര്യ വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന
സ്കൂള്‍ വെബ്സൈറ്റുകൾ
സ്വകാര്യ സര്‍വറുകളില്‍
പോസ്റ്റ് ചെയ്യുന്നത്
വിലക്കിയിട്ടുണ്ടോ;
(സി)
സ്കൂളുകളില്‍
ഹാര്‍ഡ് വെയര്‍,
സോഫ്റ്റ് വെയര്‍
ഉപകരണങ്ങള്‍ വാങ്ങാനും
വിന്യസിക്കുവാനും
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഹൈടെക്
സ്കൂളുകളുടെ പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
1348.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്നാം ഘട്ടത്തില്‍
ഹൈടെക് സ്കൂളുകളാക്കി
ഉയര്‍ത്തുന്നതിനായി
തെരഞ്ഞെടുത്ത്
ഭരണാനുമതി നല്കിയ
സ്കൂളുകളില്‍ പ്രവൃത്തി
മന്ദഗതിയിലാണ്
നടക്കുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൈടെക്
സ്കൂളുകളുടെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
കെ.ഐ.ടി.ഇ.,
ഡബ്ല്യു.എ.പി.കെ.ഒ.എസ്.
തുടങ്ങിയ നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(സി)
എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
സ്കൂളുകള്‍ക്ക്
ഐ.റ്റി. ഉപകരണങ്ങള്‍
1349.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലേക്കുളള
ഐ.റ്റി. ഉപകരണങ്ങള്‍
വാങ്ങുന്നതില്‍
സുതാര്യത
ഉറപ്പാക്കുവാനും,
അനാവശ്യവും
വിലകൂടിയതുമായ
ഉപകരണങ്ങള്‍
വാങ്ങുന്നത്
തടയുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഫണ്ടുപയോഗിച്ച്
സ്കൂളുകളിലേക്ക്
ഇന്റരാക്ടീവ് വൈറ്റ്
ബോര്‍ഡ്, സ്മാര്‍ട്ട്
റ്റി.വി എന്നിവ
വാങ്ങുന്നത്
തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സ്കൂളുകള്‍
വാങ്ങുന്ന ഐ.റ്റി.
ഉപകരണങ്ങള്‍ക്ക്
വില്പനാനന്തര സേവന
വ്യവസ്ഥ
ഉറപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ചീത്തയാകുന്ന
ഉപകരണങ്ങള്‍
നന്നാക്കാതിരിക്കുകയോ,
പരാതികള്‍
പരിഹരിക്കാതിരിക്കുകയോ
ചെയ്യുന്ന
വില്പനക്കാര്/വിതരണക്കാരില്‍
നിന്നും പിഴ
ഈടാക്കുന്നതിന് വ്യവസ്ഥ
കൊണ്ടുവന്നിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ടി.എ.
റസാഖ് സ്മാരക
കെട്ടിടനിര്‍മ്മാണം
1350.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
ഉപജില്ലയിലെ
ഗവണ്മെന്റ് എല്‍.പി.
സ്കൂള്‍ തുറക്കലില്‍
ടി.എ. റസാഖ് സ്മാരക
കെട്ടിടം
നിര്‍മ്മിക്കാന്‍ 2017-
ല്‍ വിദ്യാഭ്യാസ
വകുപ്പു മന്ത്രി അമ്പത്
ലക്ഷം രൂപ
പ്രഖ്യാപിച്ചിട്ടും ഇത്
വരെ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
ചെയ്ത കാര്യങ്ങള്‍
വ്യക്തമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
സ്കൂളുകളുടെ പുനരുദ്ധാരണം
1351.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
മൂന്ന് കോടി രൂപ
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
അനുവദിക്കുന്ന
സ്കൂളുകളുടെ
എസ്റ്റിമേറ്റും മറ്റും
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കടപ്പൂര്
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂളിന് ആഡിറ്റോറിയം
1352.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കടപ്പൂര്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിന്
ആഡിറ്റോറിയം
നിര്‍മ്മിക്കുന്നതിനും
വിവിധ ക്ലാസ്സ്
മുറികള്‍
സജ്ജമാക്കുന്നതിനും
നൂറു വര്‍ഷം
പൂര്‍ത്തിയാക്കുന്ന
സ്കൂളുകളുടെ
സ്പെഷ്യല്‍ പാക്കേജില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കടപ്പൂര്
സ്കൂളിന്റെ ആഡിറ്റോറിയം
നിര്‍മ്മാണത്തിന് രണ്ടു
കോടി രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയെങ്കിലും
ഇപ്പോഴും അനുമതി
ലഭിക്കാത്തതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ?
അട്ടത്തോട്
ഗവ. ട്രൈബല്‍
എല്‍.പി.സ്കൂളിന് കെട്ടിടം
1353.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലവനത്തില്
സ്ഥിതിചെയ്യുന്ന
അട്ടത്തോട് ഗവ.ട്രൈബല്‍
എല്‍.പി.സ്കൂളിന്
വനാവകാശ നിയമപ്രകാരം
എത്ര ഭൂമിയാണ്
ലഭിച്ചിട്ടുള്ളത് എന്ന്
അറിയിക്കുമോ;
(ബി)
അടിസ്ഥാനസൗകര്യ
വികസനത്തിനായി
പൊതുമരാമത്ത് വകുപ്പ്
എത്ര രൂപയുടെ
എസ്റ്റിമേറ്റ് ആണ്
ഇതിനായി
സമര്‍പ്പിച്ചത്;
(സി)
പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ പൂള്‍ഡ്
ഫണ്ടില്‍ നിന്നും പണം
ലഭ്യമാകാത്ത
സാഹചര്യത്തില്‍ ഇവിടെ
കെട്ടിടം പണിയുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കുളുകളുടെ
ടെണ്ടര്‍ നടപടി
1354.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍
കിഫ്ബിയില്‍ നിന്നും 3
കോടി രൂപ അനുവദിച്ച
കോക്കല്ലൂര്‍
ജി.എച്ച്. എസ്സ്.എസ്സ്
, അത്തോളി ജി.വി.എച്ച്.
എസ്സ്.എസ്സ്, പൂനൂര്
ജി.എച്ച്.
എസ്സ്.എസ്സ്.,
ബാലുശ്ശേരി
ജി.ജി.എച്ച്.
എസ്സ്.എസ്സ് എന്നീ
സ്കുളുകളുടെ
പ്രവൃത്തികള്‍ ടെണ്ടര്‍
നടപടി പൂര്‍ത്തിയാക്കി
വര്‍ക്ക് അവാര്‍ഡ്
ചെയ്തിട്ടുണ്ടോ;
(ബി)
ഈ
സ്കുളുകളുടെ ടെണ്ടര്‍
നടപടി ആരംഭിച്ച
തീയ്യതിയും ടെണ്ടര്‍
ഏറ്റെടുത്ത ഏജന്‍സി
ഏതാണെന്നും
അറിയിക്കാമോ;
(സി)
സ്കൂളുകളെ
മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിനായി ഫണ്ട്
അനുവദിച്ചിട്ടും
പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
സ്കൂളുകളുടെ
ഡി. പി. ആർ അംഗീകാരവും,
സാമ്പത്തികാനുമതിയും
1355.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൗതീക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടിതയ്യാറാക്കിയ
രണ്ടാമത്തെ
പൊതുവിദ്യാഭ്യാസ
സ്കീമില്‍
ഉള്‍പ്പെട്ടിട്ടുള്ള
ചാത്തന്നൂര്‍
മണ്ഡലത്തിലെ പരവൂര്‍
ജി. എച്ച്. എസ്. എസ്,
ചിറക്കര ജി. എച്ച്. എസ്
എന്നീ സ്കൂളുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
ഡി. പി. ആർ തയ്യാറാക്കി
കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും,
പ്രസ്തുത ഡി. പി. ആർ
കിഫ്ബി അംഗീകരിച്ച്,
ഇതിനോടകം
സ്കൂളുകള്‍ക്ക്
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സ്കൂളുകളുടെ
ഡി. പി. ആർ സംബന്ധിച്ച്
നിലവിലെ
സ്ഥിതിയെന്തെന്നുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചേലക്കരയിലെ
ഹൈടെക് സ്കൂളുകളായി
ഉയര്ത്തിയവയുടെ പ്രവൃത്തി
1356.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈടെക്
സ്കൂളുകളായി ഉയര്‍ത്തിയ
ചേലക്കര നിയോജക
മണ്ഡലത്തിലെ
തിരുവില്വാമല
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍,
പഴയന്നൂര്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍,
പാഞ്ഞാള്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍
എന്നീ സ്കൂളുകളുടെ
കെട്ടിട നിർമാണ
പ്രവൃത്തി ഇനിയും
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്കൂളുകളുടെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
സമയബന്ധിതമായി
ആരംഭിച്ച്
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് ടെക്നോളജി ഫോര്‍
എഡ്യുക്കേഷനുമായി
(കെ.ഐ.റ്റി.ഇ)
ബന്ധപ്പെട്ട്
സ്വീകരിക്കുമോ; എങ്കിൽ
അതിന്റെ വിശദാംശം
നല്ക്കുമോ?
വട്ടേക്കാട്
ഗവണ്മെന്റ് യു. പി. സ്കൂളിലെ
പ്രവൃത്തികള്‍
1357.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വട്ടേക്കാട്
ഗവണ്മെന്റ് യു. പി.
സ്കൂള്‍ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ച് മാസമായി
തുടര്പണികള് ഒന്നും
നടക്കുന്നില്ലായെന്ന
വിഷയം
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത സ്കൂളിന്റെ
പകുതി പണി കഴിഞ്ഞ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍ ഓട്ടിസം
പാര്‍ക്ക്
1358.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
2017-18 വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓട്ടിസം
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഓട്ടിസം
പാര്‍ക്കിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി ഓട്ടിസം
പാര്‍ക്കിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കുണ്ടന്നൂര്‍
ജെ ബി എസ് അടിസ്ഥാന
സൗകര്യവികസനം
1359.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
കുണ്ടന്നൂര്‍ ജെ ബി
എസ്- ലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്കൂളിന്റെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ കൂടുതല്‍
വിദ്യാര്‍ത്ഥികളെ
സ്കൂളിലേക്ക്
ആകര്‍ഷിക്കുന്നതിനും
സഹായകമായ ഒരു പദ്ധതി
നടപ്പിലാക്കുമോ;
(സി)
എങ്കില്‍
ആയതിന്‍െറ വിശദാംശം
അറിയിക്കുമോ?
പ്രീ-പ്രൈമറി
അധ്യാപകരുടെ വേതനം
1360.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥിരനിയമനം ലഭിക്കാത്ത
പ്രീ-പ്രൈമറി
അധ്യാപകരുടെ വേതനം
നിലവില്‍ എത്രയാണ്
എന്നറിയിക്കുമോ; ഇത്
മതിയായ വേതനമായി
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉയരുന്ന
ജീവിതചെലവുകള്‍
പരിഗണിച്ചും
സംസ്ഥാനത്തെ കുറഞ്ഞ
കൂലി നിലവാരം
കണക്കിലെടുത്തും
സ്ഥിരനിയമനം ലഭിക്കാത്ത
പ്രീ-പ്രൈമറി
അധ്യാപകരുടെ വേതനം
പുതുക്കി
നിശ്ചയിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
പാലക്കാട്
ജില്ലയിൽ എൽ.പി.എസ്.എ ഒഴിവുകൾ
1361.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിൽ എൽ.പി.എസ്.എ
വിഭാഗത്തിൽ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ബി)
ഒഴിവുകളെല്ലാം
പി.എസ്.സി ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
റിപ്പോർട്ട് ചെയ്യാത്ത
ഒഴിവുകളുണ്ടെങ്കിൽ
അതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
നിലവിലുള്ള
റാങ്ക് ലിസ്റ്റിൽ
നിന്നും എത്ര നിയമനങ്ങൾ
നടന്നുവെന്ന്
വിശദമാക്കാമോ?
മുല്ലശ്ശേരി
എ.ഇ.ഒ. ഓഫീസ്
1362.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ഉപജില്ല വിദ്യാഭ്യാസ
ഓഫീസ് സൂപ്രണ്ടിനെ
സംബന്ധിച്ച് അധ്യാപക
സംഘടനാ പ്രതിനിധികള്‍
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
പൊതു വിദ്യാഭ്യാസ
മന്ത്രിയുടെ 3-9-2019
ലെ
1715/2019/വി.ഐ.പി/M(EDN))
നമ്പര്‍ ഉത്തരവ്
പ്രകാരം
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
മുല്ലശ്ശേരി
ഗ്രാമ പഞ്ചായത്ത്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ള
പഞ്ചായത്ത് വക പഴയ
കെട്ടിടത്തിലേക്ക്
നിലവിലെ എ.ഇ.ഒ. ഓഫീസ്
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവിടേക്ക്
പ്രസ്തുത ഓഫീസ്
മാറ്റുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ
നിയമനം
1363.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
നിലവില്‍ എത്ര
സെക്ഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഡയറക്ടറേറ്റിലെ
പല സെക്ഷനുകളിലും
ഉദ്യോഗസ്ഥരുടെ അഭാവം
മൂലം ധാരാളം ഫയലുകള്‍
തീര്‍പ്പുകല്‍പ്പിക്കാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഡി.പി.എെ.യിലെ
പല പ്രധാനസെക്ഷനുകളിലും
ചില ഉദ്യോഗസ്ഥര്‍
മൂന്നോ അതില്‍ കൂടുതലോ
വര്‍ഷങ്ങളായി ജോലി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇപ്രകാരമുള്ള
ജീവനക്കാരെ
വര്‍ഷങ്ങളായി പ്രസ്തുത
സെക്ഷനില്‍ തന്നെ
നിയമിച്ചിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
എസ്.സി.ഇ.ആര്.ടി,
ഡയറ്റ് എന്നിവിടങ്ങളിലെ
അദ്ധ്യാപക നിയമനം
1364.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.
ഇ.ആര്.ടി, ഡയറ്റ്
എന്നിവിടങ്ങളിലെ
ഫാക്കല്റ്റികളൂടെ
നിയമനം
എപ്രകാരമാണെന്നും
ഇതിനായി എന്ത്
മാനദണ്ഡമാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അദ്ധ്യാപക
നിയമനങ്ങളില്‍ ചില
അദ്ധ്യാപക സംഘടനകള്‍
സ്വാധീനം
ചെലുത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
ഒഴിവാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എസ്.സി.ഇ.ആര്.ടി
യിലെ ഫാക്കല്‍റ്റി
നിയമനം സംബന്ധിച്ച്
സ്പെഷ്യല്‍ റൂള്‍സ്
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
ഡയറ്റിലെ
സ്പെഷ്യല്‍ റൂള്‍സ്
സംബന്ധിച്ച് കോടതി
വ്യവഹാരം നിലവിലുണ്ടോ;
എങ്കില്‍ അത്
വേഗത്തില്‍
തീര്‍പ്പാക്കി
നിയമനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍സ്
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി ഡയറക്ടറേറ്റിലെ
സ്ഥിരനിയമനം
1365.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍
താല്‍ക്കാലിക
സേവനമനുഷ്ഠിക്കുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
ഏത് മാനദണ്ഡപ്രകാരമാണ്
പ്രസ്തുത നടപടി
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അധ്യാപക
നിയമനാംഗീകാര വ്യവസ്ഥകള്‍
1366.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസ്ഥകള്‍
പാലിക്കുന്ന സ്വകാര്യ
സ്കൂളുകളിലെ അധ്യാപക
നിയമനത്തിന് അംഗീകാരം
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
നിലവിലുള്ള വ്യവസ്ഥകള്‍
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
വ്യവസ്ഥകള്‍
സര്‍ക്കാര്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുശേഷം
സംസ്ഥാനത്ത് എത്ര
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇതുപ്രകാരം
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കാനുള്ള എത്ര
അപേക്ഷകള്‍
സര്‍ക്കാരില്‍
തീര്‍പ്പാക്കാനുണ്ട്;
വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് അധ്യാപകരുടെ സേവന വേതന
വ്യവസ്ഥകള്‍
1367.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ് എയ്ഡഡ്
സ്കൂളുകളില്‍
ജോലിനോക്കുന്ന
അധ്യാപകരുടെ സേവന വേതന
വ്യവസ്ഥകള്‍
നിശ്ചയിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അധ്യാപകര്‍ക്ക്
ന്യായമായ സേവന വേതന
വ്യവസ്ഥകള്‍
നിശ്ചയിക്കേണ്ടകാലം
അതിക്രമിച്ചുവെന്ന
വിലയിരുത്തലുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അണ്‍എയ്ഡഡ്
മേഖലയുടെ അഭാവത്തില്‍
വിദ്യാര്‍ത്ഥികളുടെ
പഠനത്തിന് സര്‍ക്കാര്‍
സ്കൂളുകളില്‍ കൂടുതല്‍
അവസരമൊരുക്കേണ്ടിവരുമെന്നത്
സര്‍ക്കാരിന് ഭാരിച്ച
ചുമതലയാവുമെന്ന് കണ്ട്
സര്‍ക്കാര്‍
അധ്യാപകരുടേതിന്
തുല്യമായ യോഗ്യതകളോടെ
അണ്‍എയ്ഡഡ്
സ്കൂളുകളില്‍
വര്‍ഷങ്ങളായി
ജോലിചെയ്തുവരുന്ന
അധ്യാപകരുടെ സേവന വേതന
വ്യവസ്ഥകള്‍
അടിയന്തരമായി
നിശ്ചയിക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ.അണ്
എയിഡഡ് സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക് മിനിമം
വേതനം
1368.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ.അണ്
എയിഡഡ് സ്കൂളുകളില്‍
ജോലി ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്ദേശ്യലക്ഷ്യം
നിറവേറ്റുന്നതിനായി
നിയമ നിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
വിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യം മെച്ചപ്പെടുത്തൽ
1369.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കല്‍പ്പറ്റ
മണ്ഡലത്തില്‍
വിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്താന്‍
ഏതെല്ലാം
സ്കൂളുകള്‍ക്ക്
ഏതെല്ലാം ഇനങ്ങളില്‍
എത്ര കോടി രൂപയുടെ
ഭരണാനുമതി നല്‍കിയെന്ന്
ഇനം തിരിച്ച് പട്ടിക
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
ആരംഭിച്ചുവെന്നും
ഏതെങ്കിലും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിന് കാരണമെന്തെന്നും
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് നം. 5503/18/
പൊ.വി.വ തീയതി
31.12.2018 പ്രകാരം ഒരു
കോടി രൂപ വീതം
അനുവദിച്ച കല്‍പ്പറ്റ
മണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
പ്രസ്തുത
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കും
എന്ന് വ്യക്തമാക്കുമോ?
കെ.ജി.ടി.ഇ.
കോഴ്സുകള്‍ക്ക് തത്തുല്യമായ
കോഴ്സുകള്‍
1370.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പരീക്ഷാഭവന്
നടത്തുന്ന കെ.ജി.ടി.ഇ.
ടെെപ്പ്റെെറ്റിംഗ്
ഇംഗ്ലീഷ് (ലോവര്‍
& ഹയര്‍), മലയാളം
(ലോവര്‍ & ഹയര്‍),
ഹിന്ദി (ലോവര്‍ &
ഹയര്‍), ഷോര്‍ട്ട്
ഹാന്റ് ഇംഗ്ലീഷ് &
മലയാളം (ലോവര്‍ &
ഹയര്‍) എന്നിവയ്ക്ക്
തത്തുല്യമായി
അംഗീകരിച്ച കോഴ്സുകള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ?
കെ.ജി.റ്റി.ഇ
(ടൈപ്പ്റൈറ്റിംഗ്&ഷോര്‍ട്ട്ഹാന്റ്)
യ്ക്ക് തുല്യമായ കോഴ്സുകള്‍
1371.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ജി.റ്റി.ഇ
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ് (ലോവര്‍ &
ഹയര്‍) മലയാളം (ലോവര്‍
&ഹയര്‍), ഹിന്ദി
(ലോവര്‍ & ഹയര്‍} ,
ഷോര്‍ട്ട്ഹാന്റ്
ഇംഗ്ലീഷ് & മലയാളം
(ലോവര്‍ & ഹയര്‍)
എന്നിവയ്ക്ക്
തത്തുല്യമായി
അംഗീകരിച്ച കോഴ്സുകള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കാമോ;
(ബി)
മേല്‍പ്പറഞ്ഞവയ്ക്ക്
ഏതെല്ലാം സ്ഥാപനങ്ങള്‍
നടത്തുന്ന
കോഴ്സുകള്ക്കാണ്അംഗീകാരമുള്ളത്;
വ്യക്തമാക്കുമോ?
ചലഞ്ച്
ഫണ്ട്
1372.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചലഞ്ച്
ഫണ്ട് എന്നതുകൊണ്ട്
എന്താണ്
അർത്ഥമാക്കുന്നത്; ഈ
പദ്ധതി നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉൾപെടുത്തുന്നതിനായി
ബന്ധപ്പെട്ട സ്കൂളുകള്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അനുവർത്തിക്കേണ്ടത്;
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
നാഷണല്‍
സര്‍വ്വീസ് സ്കീം
1373.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ നിലവില്‍
നാഷണല്‍ സര്‍വ്വീസ്
സ്കീം
പ്രവര്‍ത്തിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്കീം
പ്രവര്‍ത്തിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്‍.എസ്.എസ്
വോളണ്ടിയര്‍മാര്‍ക്ക്
നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഗ്രേസ് മാര്‍ക്ക്
എത്രയാണ്; ഗ്രേസ്
മാര്‍ക്ക് അനുവദിച്ച്
നല്‍കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ നിയന്ത്രണം
നീക്കം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
അദ്ധ്യയന
ദിവസങ്ങള്‍
1374.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19 വര്‍ഷത്തില്‍
ആകെ എത്ര അദ്ധ്യയന
ദിവസങ്ങള്‍ ആണ്
ഉണ്ടായിരുന്നത് ;
(ബി)
ഏറ്റവും
കൂടുതലും കുറവും
അദ്ധ്യയന ദിവസങ്ങള്‍
ഏത് ജില്ലയിലായിരുന്നു
;
(സി)
2019-20
ല്‍ 200 അദ്ധ്യയന
ദിവസങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉറപ്പാക്കുവാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണപദ്ധതി
1375.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
കുട്ടികള്‍ ഉച്ചയൂണു
വിളമ്പാന്‍
പാടില്ലെന്ന്
പ്രധാനാധ്യാപകര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സ്കൂളുകളില്‍
ഭക്ഷണം പാകം
ചെയ്യുന്നതും വിതരണം
ചെയ്യുന്നതും ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭക്ഷണം
കുട്ടികള്‍ വിളമ്പാന്‍
പാടില്ലെങ്കില്‍ വിതരണം
ചെയ്യുന്നതാരാണെന്നും
അവര്‍ക്കുള്ള വേതനം
എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഭക്ഷണം
പാകം ചെയ്യുന്നവരുടെ
വേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഉച്ചഭക്ഷണപദ്ധതിയുടെ
ചട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
നിബന്ധനകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്ക്കൂളുകളുടെ
അടിസ്ഥാനസൗകര്യ വികസനം
1376.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്ക്കൂളുകളുടെ
അടിസ്ഥാന
സൗകര്യവികസനത്തിന്
വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍
ഫണ്ട്, കിഫ്ബി ഫണ്ട്
എന്നിവ മുഖാന്തിരം
ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകള്‍
ഏതൊക്കെയാണെന്നും ഈ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും,
ഇതില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
സ്കൂളുകള്‍ക്കുള്ള
കിഫ്ബി ധനസഹായം
1377.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
സഹായത്തോടെ 3 കോടി രൂപ
ഉപയോഗിച്ച് ഉന്നത
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
കാട്ടിക്കുളം
ജി.എച്ച്.എസ്.എസ്,
വെള്ളവുണ്ട
ജി.എച്ച്.എസ്.എസ്,
പൗമരം ജി.എച്ച്.എസ്.എസ്
എന്നിവയുടെ പ്രവൃത്തി
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍
നടത്തിയിട്ടുള്ള
ഇടപെടലുകളെന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?