ജലവിഭവ
വകുപ്പിന് ബജറ്റില്‍
അനുവദിച്ച തുകയും അതിന്റെ
വിനിയോഗവും
944.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വകുപ്പിന് ഓരോ വര്‍ഷവും
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഇതുവരെ ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്ന് ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ബജറ്റില്‍
പറഞ്ഞിട്ടുള്ള മുഴുവന്‍
തുകയും
ചെലവഴിച്ചിട്ടില്ലെങ്കില്‍
അതിനുളള
കാരണമെന്താണെന്നും
പ്രസ്തുത തുക
ഇനിയെങ്ങനെയാണ്
വിനയോഗിക്കുകയെന്നും
വ്യക്തമാക്കാമോ?
ഏറനാട്
മണ്ഡലത്തിലെ ചെറുകിട ജലസേചന
പദ്ധതികള്‍
945.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ചാലിയാര്‍,
അകമ്പാടം, കുറുമാന്
പുഴയില്‍
സ്ഥാപിക്കുന്നതിന്
28/05/2015-ല്‍
ഭരണാനുമതി നല്കിയ
വാളാതോട് ചെറുകിട
ജലസേചന പദ്ധതിക്കായി
നാളിതുവരെ എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തിട്ടുളളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി വനഭൂമിയും
സ്വകാര്യ ഭൂമിയും
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ;
(സി)
വനഭൂമിയും
സ്വകാര്യ ഭൂമിയും
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ഇതുവരെയായി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഏറനാട്
മണ്ഡലത്തിന്റെയും
ചാലിയാര്‍
പഞ്ചായത്തിന്റെയും
വികസനത്തിനുതകുന്ന ഇൗ
പദ്ധതിയുടെ
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തി
പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മലപ്പുറം
നിയോജകമണ്ഡലത്തിലെ ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍
946.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19,
2019-20 വര്‍ഷങ്ങളിലെ
ബജറ്റുകളില്‍
ഉള്‍പ്പെട്ടിട്ടുളള,
മലപ്പുറം
നിയോജകമണ്ഡലത്തിലെ
ജലവിഭവ വകുപ്പുമായി
ബന്ധപ്പെട്ട വിവിധ
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അവയില്‍
എത്രയെണ്ണത്തിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടുളള
പ്രവൃത്തികളുടെ
ഇപ്പോഴത്തെ പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
ഓരോ
പ്രവൃത്തിയും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
അങ്കമാലി
നിയോജകമണ്ഡലത്തില്‍
മൈനര്‍/മേജര്‍ വിഭാഗത്തിലെ
പദ്ധതികള്‍
947.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വിഭാഗത്തില്‍
(മൈനര്‍/മേജര്‍)ഏതെല്ലാം
പദ്ധതികള്‍ക്കാണ്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രൊപ്പോസല്‍
ലഭിച്ച പദ്ധതികളില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചതെന്നും പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രളയത്തില്‍
തകര്‍ന്ന പ്രവൃത്തികള്‍
പുനരുദ്ധരിക്കുന്നതിനായി
അനുവദിച്ച തുകയും
പ്രവൃത്തികളുടെ പേരും
ഇനം തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
ചീരക്കുഴി
ഇറിഗേഷന്‍ പ്രോജക്ട്
പുനര്‍നിര്‍മ്മിക്കാന്‍ നടപടി
948.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
-ലെ പ്രളയത്തില്‍
തകര്‍ന്ന തൃശ്ശൂര്‍
ജില്ലയിലെ പഴയന്നൂര്‍
ഇറിഗേഷന്‍ പ്രോജക്ട്
പുനര്‍നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ചേലക്കര
നിയോജക മണ്ഡലത്തിലെ
പഴയന്നൂര്‍, കൊണ്ടാഴി,
വളളത്തോള്‍ നഗര്‍,
പാഞ്ഞാള്‍, ദേശമംഗലം
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
2500ല്‍പരം ഏക്കര്‍
സ്ഥലത്തെ നെല്‍കൃഷിക്ക്
ജലസേചന സൗകര്യം
ലഭ്യമാക്കുന്ന ഇൗ
പദ്ധതി കഴിവതും
വേഗത്തില്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കിൽ
ഇക്കാര്യത്തിൽ
സ്വീകരിക്കുന്ന
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ?
ഡി.ആർ.ഐ.പി
യിൽ ഉൾപ്പെടുത്തി
ഭൂതത്താൻകെട്ട് വിനോദ സഞ്ചാര
കേന്ദ്രത്തിന്റെ വികസനം
949.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രമുഖ
ടൂറിസ്റ്റ് കേന്ദ്രമായ
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാര
കേന്ദ്രത്തില്‍ ഡാം-
റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം(ഡി.ആർ.ഐ.പി )
ന്റെ ഒന്നാംഘട്ട
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഡി.ആർ.ഐ.പി
- ന്റെ ഒന്നാംഘട്ട
പ്രവര്‍ത്തികള്‍
മുഴുവന്‍
പൂര്‍ത്തീകരിച്ച്
കഴിഞ്ഞിട്ടുണ്ടോ; ഓരോ
പ്രവൃത്തിയുടേയും
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(സി)
പദ്ധതിയുടെ
കാലാവധി എത്രയാണെന്നും
മുഴുവന്‍ പദ്ധതികളും
എന്നു
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്നും
അറിയിക്കാമോ;
(ഡി)
ഡി.ആർ.ഐ.പി-
ന്റെ രണ്ടാംഘട്ട
പദ്ധതിയുടെ ഭാഗമായി
ഭൂതത്താന്‍കെട്ട്
വിനോദസഞ്ചാര
കേന്ദ്രത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഓരോ പ്രവൃത്തിക്കും
എത്ര തുക വീതമാണ്
നീക്കിവച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ)
രണ്ടാം
ഘട്ട പ്രവര്‍ത്തികള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
അറിയിക്കാമോ?
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് കോര്പ്പറേഷന്
950.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ്
(കെ.ഐ.ഐ.ഡി.സി.) എന്ന
സ്ഥാപനത്തിന്റെ
പദ്ധതികളില്‍
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-ന്
ശേഷം കേരളത്തിലെ
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലെ
എത്ര കുളങ്ങള്‍ വീതമാണ്
നവീകരിക്കുന്നതിനായി
കെ.ഐ.ഐ.ഡി.സി.
തെരഞ്ഞെടുത്തത് എന്ന്
വിശദമാക്കുമോ?
ജലവിഭവ
വകുപ്പിന്റെ പ്ലാന്‍ ഫണ്ട്
951.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പിന്റെ പ്ലാന്‍
ഫണ്ട് സ്കീമില്‍ എത്ര
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ 2018-2019
സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പ് ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
വിശദാംശം നല്‍കുമോ?
ജലവിഭവ
വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍
നിന്നും തുക അനുവദിച്ച
പ്രവൃത്തികള്‍
952.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ജലവിഭവ
വകുപ്പിന്റെ 2018-19,
2019-20 സാമ്പത്തിക
വര്‍ഷത്തെ പ്ലാന്‍
ഫണ്ടില്‍ നിന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഒരോ
പ്രവൃത്തികളും
ഏതാണെന്നും ആയതിന്
അനുവദിച്ചിട്ടുള്ള
തുകയടക്കം ജില്ലകള്‍
തിരിച്ച്
വ്യക്തമാക്കാമോ?
അനുബന്ധം
നബാർഡ്
ഫണ്ടുപയോഗിച്ച് വേങ്ങര
മണ്ഡലത്തിലെ പ്രവർത്തികൾ
953.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വേങ്ങര മണ്ഡലത്തില്‍
നബാര്‍ഡിന്റെ
ഫണ്ടുപയോഗപ്പെടുത്തി
നടത്തുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
ഇവയില്‍,
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ ഏതൊക്കെ
എന്നും നിലവില്‍ ഫണ്ട്
അനുവദിച്ചിട്ടുള്ളതും
പ്രവൃത്തി
തുടങ്ങാനുള്ളതുമായ
പ്രവൃത്തികള്‍ ഏതൊക്കെ
എന്നും വിശദമാക്കുമോ ;
(സി)
വേങ്ങര
പഞ്ചായത്തിലെ
പാണ്ടികശാല
വലിയതോടിന്റെ
മാട്ടുമ്മല്‍ ഭാഗത്ത്
വി.സി.ബി. ട്രാക്ടര്‍
പാത
നിര്‍മ്മിക്കുന്നതിനായി
നബാര്‍ഡിന്റെ ഫണ്ട്
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ ഇറിഗേഷന്‍,
വാട്ടര്‍ അതോറിറ്റി
പ്രവൃത്തികള്‍
954.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇറിഗേഷന്‍,
വാട്ടര്‍ അതോറിറ്റി
എന്നീ വകുപ്പുകള്‍
മുഖാന്തരം നാട്ടിക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പേര്,
തുക എന്നീ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
അവയില്‍
ഏതെല്ലാം
പ്രവര്‍ത്തികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
പൂര്‍ത്തിയാക്കാത്തവ
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
വിശദാംശം അറിയിക്കാമോ?
നാട്ടിക
നിയോജകമണ്ഡലത്തിലെ
ജലസേചനപദ്ധതികള്‍
955.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തില്‍
ചെറുകിട ജലസേചന വകുപ്പ്
മുഖേന 2016 ഏപ്രില്‍
മുതല്‍ 2019 ആഗസ്റ്റ്
31 വരെ
നടപ്പിലാക്കിയിട്ടുളള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ; ഇതിന്റെ
പുരോഗതി
വിശദീകരിക്കുന്ന പട്ടിക
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്ത്
നടപ്പിലാക്കുന്നതിന്
പരിഗണനയിലുളള
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പളളയ്ക്കലാറില്
സ്ഥാപിച്ചിട്ടുളള തടയണ
മൂലം പ്രദേശത്ത്
വെളളക്കെട്ട്
രൂപപ്പെട്ടതിനാല്‍
പുഞ്ചകൃഷി
ആരംഭിക്കുന്നതിന്
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
956.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
എത്ര ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികളാണ്
നിലവിലുള്ളതെന്നും
പ്രസ്തുത പദ്ധതികളുടെ
നിലവിലെ അവസ്ഥ
സംബന്ധിച്ച വിവരവും
പഞ്ചായത്ത്
അടിസ്ഥാനത്തില്‍ പട്ടിക
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പുതുതായി ലിഫ്റ്റ്
ഇറിഗേഷന്‍
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പാറക്കടവ്
പഞ്ചായത്തില്‍ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
(Id.2019/8305/IA)
സംബന്ധിച്ച് എറണാകുളം
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ മുഖേന
നല്കിയ
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
പ്രളയം
ഏറ്റവും കൂടുതല്‍
ബാധിച്ച അങ്കമാലി
നിയോജകമണ്ഡലത്തില്‍
നവീകരണത്തിനായി
ഏതെല്ലാം മൈനര്‍
ഇറിഗേഷന്‍
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ചെമ്പ്രംതോട്
വികസനം
957.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
ചെമ്പ്രംതോട്
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സ്ലൂയിസ്
പുനര്നിര്മ്മിക്കുന്നതിനുമായി
2018/2113/IA നമ്പരായി
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പുഴകളും
ജലാശയങ്ങളും
മാലിന്യമുക്തമാക്കാന്‍ നടപടി
958.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളിലേക്കും
ജലാശയങ്ങളിലേക്കും
മാലിന്യങ്ങള്‍
ഒഴുക്കിവിടുന്നതും
ഒഴുകിവരുന്നതും തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലാശയങ്ങളും
പുഴകളും
മലിനമാക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നിയമ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
നദികളില്‍
നിന്നും മണല്‍ നീക്കം
ചെയ്യുവാന്‍ നടപടി
959.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയകാലത്ത്
നദികളില്‍ വന്‍തോതില്‍
മണലും എക്കല്‍ മണ്ണും
അടിഞ്ഞുകൂടിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
നദികളുടെ
സംരക്ഷണത്തിനും
വെള്ളപ്പൊക്ക
നിയന്ത്രണത്തിനും ഇവ
നീക്കം ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പുഴകളിലെയും
ഡാമുകളിലെയും മണലും എക്കലും
960.
ശ്രീ.റോജി
എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തിലും ഈ
വര്‍ഷത്തെ തീവ്രമഴയിലും
സംസ്ഥാനത്തെ പുഴകളിലും
നദികളിലും മണ്ണും
എക്കലും അടിഞ്ഞ് ഇവയുടെ
ആഴം കുറഞ്ഞ സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
മണലും
എക്കലും നീക്കം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
ഏതെങ്കിലും സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ആരൊക്കെയാണ് പ്രസ്തുത
സമിതിയിലെ അംഗങ്ങളെന്ന്
അറിയിക്കാമോ;
(ഡി)
മംഗലം,
ചുള്ളിയാര്‍ ഡാമുകളില്‍
നിന്ന് പരീക്ഷണാര്‍ത്ഥം
മണല്‍ നീക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രളയം
ആവര്‍ത്തിച്ചാല്‍,
ഡാമുകള്‍ നിറഞ്ഞു
കവിയുന്നത് തടയാന്‍
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ആര്.എം.പി.കനാലിലെ
ചെളി നീക്കം
961.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ആര്.എം.പി. കനാലിലെ
ചെളി നീക്കം ചെയ്ത്
നീരൊഴുക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്നും
എന്നത്തേയ്ക്ക്
ഭരണാനുമതി
നല്‍കാനാകുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
റിംഗ്
ബണ്ടുകള്‍
നിര്‍മ്മിക്കുന്നതിന് നടപടി
962.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള
ജലസേചനത്തിനും
ഉപ്പുവെള്ളം കയറി കൃഷി
നശിക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിനുമായി
ഏനാമാക്കല്‍, ഇടിയഞ്ചിറ
റിംഗ് ബണ്ടുകള്‍
യഥാസമയം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
ബ്രാഞ്ചു
കനാലുകളുടെ പുനരുജ്ജീവനം
963.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
കനാല്‍ ഇറിഗേഷന്‍
പ്രൊജക്ടുമായി
ബന്ധപ്പെടുത്തി കനാല്‍
അറ്റകുറ്റപ്പണികള്‍ക്ക്
ഒാരോവര്‍ഷവും എത്ര രൂപ
അനുവദിക്കുന്നുണ്ട്;
(ബി)
കുറ്റ്യാടി
കനാല്‍ പ്രൊജക്ടിന്റെ
ഭാഗമായി കൊയിലാണ്ടി
മണ്ഡലത്തിലൂടെ പോകുന്ന
ബ്രാഞ്ച് കനാലുകള്‍
മണ്ണ് നിറഞ്ഞും,
മുറിഞ്ഞും
പ്രവര്‍ത്തനരഹിതമായി
കിടക്കുന്നവ
എത്രയുണ്ടെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവര്‍ത്തനസജ്ജമല്ലാത്ത
ബ്രാഞ്ചു കനാലുകള്‍
പുനരുജ്ജീവിപ്പിക്കാനുള്ള
നടപടികള്‍ വകുപ്പ്
ആസൂത്രണം ചെയ്തു
വരുന്നുണ്ടോ;
വിശദമാക്കാമോ?
വേമ്പനാട്
കായലിന്റെ സംരക്ഷണത്തിന്
പദ്ധതി
964.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയകാലത്ത്
വന്നടിഞ്ഞ എക്കല്‍
വേമ്പനാട് കായലിന്റെ
ആഴം കുറച്ചതായും, പല
സ്ഥലങ്ങളിലും ചെടികള്‍
വളര്‍ന്ന് കായല്‍
ചതുപ്പ്
നിലമാകുന്നുവെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേമ്പനാട്
കായലിനെ നാശത്തില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിനായി എന്തു തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ കനാലിന്
കുറുകെയുള്ള പഞ്ചായത്ത്
റാേഡുകള്‍
965.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ കനാലിന്റെ പല
ബ്രാഞ്ചു
കനാലുകള്‍ക്കും കുറുകെ
കടന്നു പാേകുന്ന
പഞ്ചായത്ത് റാേഡുകള്‍
നവീകരിക്കാനുള്ള അനുമതി
ലഭിക്കാന്‍ വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
റാേഡ്
നവീകരണത്തിനുള്ള
പെര്മിഷന്
പ്രവൃത്തിയുടെ അടങ്കല്‍
തുകയനുസരിച്ച്
നല്കുവാനുള്ള അധികാരം
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ മുതല്‍
മുകളിലേക്കുള്ളവര്‍ക്ക്
വീതിച്ചു നല്‍കാമോ;
ഇത്തരത്തില്‍ വീതിച്ചു
നല്‍കുന്നതിന്
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്നു
വിശദമാക്കാമോ;
(സി)
എ.ഇ.,
എ.എക്സ്.ഇ., ഇ.ഇ,
സൂപ്രണ്ടിംഗ്
എൻജിനീയര്‍, സി.ഇ.
എന്നിവരുടെ അഞ്ചോളം
ഓഫീസുകളില്‍ ഫയല്‍
സഞ്ചരിച്ചാലേ
പെര്മിഷന്
ലഭിക്കുന്നുള്ളൂ എന്നും
ആയതിന് മാസങ്ങള്‍
കാലതാമസം വരുന്നു
എന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമാേ?
ആമയിഴഞ്ചാന്‍
താേട് നവീകരണം
966.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ബേക്കറി
ജംഗ്ഷന്, തമ്പാനൂര്‍,
പഴവങ്ങാടി എന്നീ
ഭാഗങ്ങളില്‍കൂടി
ഒഴുകുന്ന ആമയിഴഞ്ചാന്‍
താേട്ടില് മാലിന്യം
നിറഞ്ഞ് ജലത്തിന്റെ
ഒഴുക്ക്
തടസ്സപ്പെടുന്നതിനാല്‍
താേട്
നവീകരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമാേ ;
എങ്കില്‍
വിശദമാക്കുമാേ;
(ബി)
ഇതിലേയ്ക്കായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
എങ്കില്‍
വിശദമാക്കുമാേ?
മാന്നമ്പൂര്
തടയണയുടെ
പുനര്‍നിര്‍മ്മാണത്തിന് നടപടി
967.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
കനത്ത മഴയിലും
വെള്ളപൊക്കത്തിലും
തകര്‍ന്ന ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
മാന്നമ്പൂര് ഉരുക്ക്
തടയണ
നവീകരിക്കുന്നതിനും
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
(PRICE
ID-2019/10379/IA)
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റിന്റെ
അടിസ്ഥാനത്തില്‍,
തകര്‍ന്ന തടയണയുടെ
പുനര്‍നിര്‍മ്മാണത്തിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മുണ്ടോര്ശ്ശിക്കടവിലെ
തടയണ
968.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരിമ്പുഴ,
ശ്രീകൃഷ്ണപുരം
ഗ്രാമപഞ്ചായത്തുകളിലൂടെ
ഒഴുകുന്ന
കരിമ്പുഴയാറില്
മുണ്ടോര്ശ്ശിക്കടവില്
തടയണ
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ എന്നാണ്
സര്‍ക്കാരില്‍
ലഭ്യമായത്;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
തടയണ
നിര്‍മ്മാണത്തിനായുള്ള
ഭരണാനുമതി എന്ന്
നല്കാന് കഴിയും;
വ്യക്തമാക്കുമോ?
പുതിയ അണക്കെട്ടുകള്‍
969.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെയും
2019-ലെയും
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
വെള്ളപ്പൊക്കം
നിയന്ത്രിക്കാന്‍ പുതിയ
അണക്കെട്ടുകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആദ്യഘട്ടത്തില്‍
എത്രയെണ്ണം
നിര്മ്മിക്കാനുദ്ദേശിക്കുന്നുവെന്നും
ആയത്
എവിടെയൊക്കെയെന്നും
വിശദാംശം അറിയിക്കുമോ;
(സി)
പ്രസ്തുത
അണക്കെട്ടുകള്‍
നിര്‍മ്മിക്കുവാന്‍
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ട്;
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ
സഹായം തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
2018-ലെയും
2019-ലെയും
പ്രളയത്തെത്തുടര്‍ന്ന്
ജലസേചനവകുപ്പിന്
കീഴിലുള്ള
അണക്കെട്ടുകളില്‍
ഉണ്ടായ നാശനഷ്ടം
സംബന്ധിച്ച വിവരശേഖരണം
നടത്തിയോ ;
(ഇ)
എങ്കില്‍
എത്ര കോടി രൂപയുടെ
നാശനഷ്ടമാണ്
സംഭവിച്ചതെന്നും ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
മംഗലം
ഡാം നവീകരണ പദ്ധതി
T 970.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ മംഗലം ഡാം
നവീകരണ പദ്ധതിയുടെ
ഭാഗമായി തുടങ്ങിയ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നവീകരണ പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പുതിയ
ഡാമുകളുടെ നിര്‍മ്മാണം
971.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി
വെളളപ്പൊക്കമുണ്ടാകുന്ന
സാഹചര്യത്തില്‍ അവ
നിയന്ത്രിക്കുന്നതിനുളള
പുതിയ ഡാമുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍,
2018,2019 വര്‍ഷങ്ങളിലെ
പ്രളയങ്ങളുടെ
പശ്ചാത്തലത്തിലാണോ
പ്രസ്തുത തീരുമാനം
എന്ന് വ്യക്തമാക്കുമോ;
(സി)
അച്ചന്‍കോവില്‍,
പമ്പ, പെരിയാര്‍ എന്നീ
നദികളില്‍ കൂടുതല്‍
ഡാമുകള്‍ വേണമെന്ന്
പൊതുനിര്ദ്ദേശമുണ്ടോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
ഇതിന് കേന്ദ്രസഹായം
തേടുമോ; വിശദാംശങ്ങള്‍
നല്ക്കാമോ?
ചൂണ്ടി
ചെക്ക് ഡാമിന്റെ നിര്‍മ്മാണ
പുരോഗതി
972.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മൂവാറ്റുപുഴയാറില്‍
ചൂണ്ടി
ജലശുദ്ധീകരണശാലയ്ക്കു
വേണ്ടി
നിര്‍മ്മിക്കുന്ന
ചെക്ക് ഡാമിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മീന്‍കുഴി
ഡാം പുനര്‍ നിര്‍മ്മാണം
973.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പയ്യന്നൂർ-കല്യാശ്ശേരി
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്നതും
കഴിഞ്ഞ പ്രളയത്തില്‍
തകര്‍ന്നതുമായ
മീന്‍കുഴി ഡാം
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
ഫണ്ട്
അനുവദിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഡാമുകളുടെ
സംഭരണശേഷി
974.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാപ്രളയത്തെതുടര്‍ന്ന്
മണല്‍ അടിഞ്ഞുകൂടി
ഡാമുകളുടെ സംഭരണശേഷി
കുറഞ്ഞിട്ടുണ്ടാേ;
എങ്കില്‍ ഏതെല്ലാം
ഡാമുകള്‍ക്കാണ്
ഇത്തരത്തില്‍ സംഭരണശേഷി
കുറഞ്ഞിട്ടുള്ളത്;
വിശദാംശം നല്കുമാേ;
(ബി)
ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
അടിഞ്ഞുകൂടിയ മണലും
സില്‍റ്റും മറ്റും
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്കുമാേ;
(സി)
സംസ്ഥാനത്തെ
ഡാമുകളില്‍
അടിഞ്ഞുകൂടിയ മണല്‍
ലേലം ചെയ്തു
നല്‍കുന്നതിന്
പദ്ധതിയുണ്ടാേ;
വിശദാംശം നല്കുമാേ?
ഡാമുകളില്‍
അടിഞ്ഞു കൂടിയ എക്കലും മണ്ണും
നീക്കം ചെയ്യാന്‍ നടപടി
975.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷമുണ്ടായ
മഹാപ്രളയത്തെത്തുടര്‍ന്ന്
ജലവിഭവ വകുപ്പിന്റെ
ഉടമസ്ഥതയില്‍ ഉള്ള
വിവിധ ഡാമുകളില്‍
അടിഞ്ഞു കൂടിയ എക്കലും
മണ്ണും ചെളിയും മൂലം പല
ഡാമുകളുടെയും സംഭരണ
ശേഷിയില്‍ കാര്യമായ
കുറവു വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
നീക്കം ചെയ്ത് സംഭരണ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിനായി പുതിയ
അണക്കെട്ടുകള്‍
976.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിനായി
പുതിയ അണക്കെട്ടുകള്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
ഏതാെക്കെ
നദികളിലാണ് പുതിയ
അണക്കെട്ടുകള്‍
നിര്‍മ്മിക്കുക;
(സി)
കാവേരി
നദീജലം
പങ്കുവയ്ക്കുന്നത്
സംബന്ധിച്ച കാവേരി
ട്രെെബ്യൂണലിന്റെ
വിധിയുടെ
അടിസ്ഥാനത്തില്‍ എത്ര
റ്റി.എം.സി ജലമാണ്
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ളത്;
പ്രസ്തുത വിധിയുടെ
അടിസ്ഥാനത്തില്‍
കാവേരിയില്‍ അണക്കെട്ട്
നിര്‍മ്മിച്ച്
അട്ടപ്പാടിയില്‍
അനുഭവപ്പെടുന്ന കനത്ത
ജലക്ഷാമത്തിന് പരിഹാരം
കാണുമാേ?
പ്രളയനിയന്ത്രണത്തിനായി
ഡാമുകള്‍
977.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയനിയന്ത്രണ
ഡാമുകള്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് സാധ്യതാ
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രളയനിയന്ത്രണ
ഡാമുകളുടെ സവിശേഷതകള്‍
വിശദമാക്കുമോ;
(സി)
ഇൗ
വര്‍ഷത്തെ പ്രളയത്തില്‍
കൂടുതല്‍
നാശനഷ്ടമുണ്ടായ
ചാലിയാര്‍ നദീതട
പ്രദേശങ്ങളില്‍
പ്രളയനിയന്ത്രണ
ഡാമുകള്‍
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ?
മുവാറ്റുപുഴയുടെ
തീരങ്ങള്‍
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
978.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷമുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
മൂവാറ്റുപുഴയുടെ
ഇരുവശത്തുമുള്ള പിറവം
നിയോജകമണ്ഡലത്തില്‍പ്പെട്ട
തീരങ്ങള്‍ ഭിത്തികെട്ടി
സംരക്ഷിക്കുന്നതിനായി
റീ ബില്‍ഡ് കേരള
ഇനിഷ്യെറ്റീവിന്
കീഴില്‍ വിശദമായ പദ്ധതി
രേഖകള്‍
ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
രേഖകളിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കടലുണ്ടിപ്പുഴയുടെ
കരകള്‍ സംരക്ഷിക്കുന്നതിന്
നടപടി
979.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018,
2019 വര്‍ഷങ്ങളില്‍
ഉണ്ടായിട്ടുള്ള
പ്രളയത്തില്‍ തകര്‍ന്ന
മലപ്പുറം നിയോജകമണ്ഡല
പരിധിയിലെ
കടലുണ്ടിപ്പുഴയുടെ
കരകള്‍
സരക്ഷിക്കുന്നതിന് എത്ര
പ്രപ്പോസലുകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ഇവയില്‍
എത്രയെണ്ണം
എസ്റ്റിമേറ്റ്
തയ്യാറാക്കി
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ട്;
അവയില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
ലഭിച്ചുവെന്നും
അനുവദിച്ച തുക
എത്രയെന്നും
വിശദമാക്കുമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
പുരോഗതി
വെളിപ്പെടുത്താമോ;
പുതുതായി ഭരണാനുമതി
നല്‍കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കടലുണ്ടിപ്പുഴയുടെ
വശങ്ങളില് സംരക്ഷണഭിത്തി
980.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന
കടലുണ്ടിപ്പുഴയുടെ
ഇരുകരകളിലും
താമസിക്കുന്ന നിരവധി
കുടുംബങ്ങളുടെ
പുരയിടങ്ങളിൽ
പ്രളയകാലത്ത്
നിറഞ്ഞൊഴുകുിയ വെളളം
താഴുന്നതിനനുസരിച്ച്
കരയിടിച്ചില്‍ ഭീഷണി
നേരിടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം
നാശനഷ്ടമുണ്ടായതിന്റെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
സംരക്ഷണഭിത്തി
കെട്ടുന്നതിനുളള
പ്രൊപ്പോസലുകള്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്നും ഇതിനായി ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്താമോ;
(സി)
അപകടാവസ്ഥയിലായ
പ്രദേശങ്ങളില്‍
അടിയന്തരമായി
സംരക്ഷണഭിത്തി
കെട്ടാന്‍ വേണ്ട നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കടലുണ്ടിപ്പുഴയ്ക്ക്
സംരക്ഷണഭിത്തി
981.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
മണ്ഡലത്തിലെ,
കടലുണ്ടിപ്പുഴയുടെ
പാണ്ടിക്കാട് ഭാഗം,
വേരേങ്ങല്‍ കടവ്
എന്നിവിടങ്ങളിലെ
സംരക്ഷണഭിത്തി
തകര്‍ന്നതിനാല്‍
സമീപത്തുള്ള വീടുകള്‍
കരയിടിച്ചില്‍ ഭീഷണി
നേരിടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശങ്ങളില്‍
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇതില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
കടലാക്രമണ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
982.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒന്‍പത്
തീരദേശ ജില്ലകളിലെ
കടലാക്രമണ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി,
അടിയന്തരമായി 22.5 കോടി
രൂപ അനുവദിക്കാന്‍
12-06-2019-ലെ
മന്ത്രിസഭായോഗം
തീരുമാനിച്ചിരുന്നുവോ;
(ബി)
തിരുവനന്തപുരം,
കൊല്ലം, ആലപ്പുഴ,
എറണാകുളം, തൃശ്ശൂര്‍,
മലപ്പുറം, കോഴിക്കോട്,
കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളില്‍
എന്തെല്ലാം കടലാക്രമണ
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
ജലവിഭവ വകുപ്പ്ഇതിനകം
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പുലിമുട്ട്
നിര്‍മ്മാണം
983.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന പദ്ധതി
പ്രകാരം എടവനക്കാട്
അണിയിലില്‍ പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
വെെപ്പിന്‍
മുനമ്പം തീരദേശത്ത്
പുലിമുട്ടുകള്‍
984.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
മുനമ്പം തീരത്ത്
പുലിമുട്ടുകള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലാണ്
പുലിമുട്ട്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
കടല്‍ത്തീര
സംരക്ഷണം
985.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടൽക്ഷോഭം
നേരിടുന്ന മേഖലകളില്‍
ചെറുപുലിമുട്ടുകളുടെ
ശ്രേണി ഉപയോഗിച്ച് അത്
ഫലപ്രദമായി നേരിടാൻ
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
അറിയിക്കുമോ;
(ബി)
കടൽക്ഷോഭം
പോലുള്ളവയില്‍ നിന്ന്
കടല്‍ത്തീരത്തെ
സംരക്ഷിക്കാനുതകുന്ന
കരിങ്കൽ
സംരക്ഷണഭിത്തിക്ക്
ആവശ്യമായ
പാറക്കല്ലുകളുടെ
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിനായി
മറ്റ് പോംവഴികള്‍
അന്വേഷിക്കുന്നുണ്ടോ;
വിശദമാക്കാമോ ?
കടലാക്രമണം
നേരിടാന്‍ ജിയോ ബാഗുകള്‍
986.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശമേഖലകളില്‍
ഉണ്ടാകുന്ന രൂക്ഷമായ
കടലാക്രമണം നേരിടാന്‍
ജിയോ ബാഗുകള്‍
സ്ഥാപിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
കടലാക്രമണം
നേരിടുന്നതിന് ഈ
സംവിധാനം
പ്രാപ്തമാണെന്നു
കരുതുന്നുണ്ടോ;
(സി)
കടലാക്രമണം
തടയുന്നതിന് സ്ഥിരമായ
എന്തു സംവിധാനം
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പാര്‍ശ്വഭിത്തി നിര്‍മ്മാണം
987.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
ജഗതി പാലത്തിനും
മെെലാടിക്കടവ്
പാലത്തിനും ഇടയില്‍
കിള്ളിയാറിന്റെ വലത്
ഭാഗത്ത് പാര്‍ശ്വഭിത്തി
നിര്‍മ്മിക്കുന്നതിന്
2016-17 സാമ്പത്തിക
വര്‍ഷം ആസ്തി വികസന
സ്കീമില്‍ നിന്നും 98
ലക്ഷം രൂപ
അനുവദിക്കുകയും
ഭരണാനുമതി
പുറപ്പെടുവിച്ച്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
യാതൊരു നടപടിയും
മേജര്‍ ഇറിഗേഷന്‍ ചീഫ്
എഞ്ചിനീയറുടെ
ഭാഗത്തുനിന്നും
ഉണ്ടാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;.
(ബി)
ഇതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
കിള്ളിയാറില്‍
നിന്നും ജലം സമീപ
പ്രദേശങ്ങളിലേയ്ക്ക്
കയറുമെന്ന ജനങ്ങളുടെ
ആശങ്ക കണക്കിലെടുത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്കാന്
തയ്യാറാകുമോ?
തിരുവനന്തപുരം
മണ്ഡലത്തില്‍
കടല്‍ഭിത്തികളുടെ നവീകരണം
988.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയാേജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വലിയതുറ
കടല്‍പ്പാലത്തിന്
ഇരുവശങ്ങള്‍, പൂന്തുറ
മടുവം മുതല്‍ ചര്‍ച്ച്
വരെയുള്ള ഭാഗങ്ങള്‍,
ചെറിയതുറ സുനാമി
കുരിശ്ശടി, വേളാങ്കണ്ണി
കടല്‍പ്പുറം,
ബീമാപ്പള്ളി
,മാമൂട്ടുവിളാകം,
തെെയ്ക്കാപ്പള്ളി,
കെെതവിളാകം എന്നീ
പ്രദേശങ്ങളില്‍
കാലപ്പഴക്കം മൂലം
നശിച്ചിരിക്കുന്ന
കടല്‍ഭിത്തികളുടെ
നവീകരണ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമാേ;
ഇതിലേയ്ക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
നവീകരണ പ്രവൃത്തികള്‍
എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ ;
(ബി)
കടല്‍ക്ഷോഭം
രൂക്ഷമാകുന്ന
ആശാങ്കാജനകമായ സാഹചര്യം
കണക്കിലെടുത്ത്
തീരദേശവാസികളുടെ
സുരക്ഷിതത്വത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇതിലേയ്ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമാേ?
കായംകുളം
മണ്ഡലത്തിലെ മേജര്‍/മെെനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
989.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
വഴി 2016, 2017, 2018,
2019 വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
കായംകുളം മണ്ഡലത്തിലെ
പ്രവൃത്തികളും അവയുടെ
പുരോഗതിയും
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ ഇറിഗേഷന്‍,
വാട്ടര്‍ അതോറിറ്റി
വകുപ്പുകളുടെ പ്രവൃത്തികള്‍
990.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇറിഗേഷന്‍, വാട്ടര്‍
അതോറിറ്റി എന്നീ
വകുപ്പുകള്‍ മുഖാന്തരം
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ചെറുപുഴ-മണ്ണിലിടം
കടവില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ്
991.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിനെയും
കാെടുവള്ളി
മുനിസിപ്പാലിറ്റിയെയും
ബന്ധിപ്പിച്ചുകാെണ്ട്
ചെറുപുഴ മണ്ണിലിടം
കടവില്‍ ഒരു
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നത്
സംബന്ധിച്ച
പ്രാെപ്പാേസല്
തയ്യാറാക്കിയിട്ടുണ്ടാേ
;
(ബി)
ആയതിന്
എത്ര രൂപ ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
പ്രസ്തുത
പദ്ധതി റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ജലവിഭവ
പദ്ധതികള്‍
992.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ നിലമ്പൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇവയില്‍,
പൂര്‍ത്തീകരിച്ചവ,
പൂര്‍ത്തീകരിക്കുവാനുള്ളത്,
പൂര്‍ത്തീകരിക്കുവാനുള്ളവയുടെ
തടസ്സം, തടസ്സത്തിന്
കാരണം, തടസ്സം
നീക്കാന്‍ എടുത്ത
നടപടികള്‍, പുതിയ
പ്രൊപ്പോസലുകള്‍,
ഇന്‍വെസ്റ്റിഗേഷന്‍
കഴിഞ്ഞവ എന്നീ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നബാര്‍ഡ്
16-ാം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച ചുങ്കത്തറ
പഞ്ചായത്തിലെ
പൂക്കോട്ടുമണ്ണ
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്‍െറ ലിഫ്റ്റ്
ഇറിഗേഷന്‍ സംവിധാനം
ആരംഭിക്കുന്നതിനായി
നബാര്‍ഡ് 24-ാം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
റെഗുലേറ്റര്‍
കം ബ്രിഡ്ജ്
993.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവില്‍ പെരുമ്പ
പുഴയ്ക്ക് കുറുകെ
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
പുതുക്കിയ പര്യവേഷണ
റിപ്പാേര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പുതിയ
ഡിസെെന്‍ തയ്യാറാക്കി
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ ;
വിശദമാക്കാമാേ ?
വെള്ളിയാങ്കല്ലില്‍
ഇറിഗേഷൻ ഓഫീസ്
994.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയിൽ
തൃത്താല മണ്ഡലത്തിൽ
സ്ഥിതി ചെയ്യുന്ന
വെള്ളിയാങ്കല്ല്
റെഗുലേറ്റർ -കം-
ബ്രിഡ്ജിന്റെ ഷട്ടറുകൾ
യഥാസമയം തുറക്കാൻ
സാധിക്കാത്ത സാഹചര്യം
പട്ടാമ്പി മേഖലയിൽ
പ്രളയത്തിന് ആക്കം
കൂട്ടി എന്ന ആരോപണം
നിലനില്‍ക്കുന്ന
സാഹചര്യത്തിൽ ഷട്ടറുകൾ
യഥാസമയം തുറന്നു
പ്രവർത്തിക്കുമെന്ന്
ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
റെഗുലേറ്ററിന്റെ
ശരിയായ മേൽനോട്ടത്തിനും
യഥാസമയത്തുള്ള
ഓപ്പറേഷൻസിനുമായി
വെള്ളിയാങ്കല്ലിൽ
ഇറിഗേഷൻ വകുപ്പിന്റെ
ഓഫീസ്
തുടങ്ങുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഷട്ടറുകൾ
യഥാസമയം തുറക്കാൻ
സാധിക്കാതെ
വന്നാലുണ്ടാകുന്ന അപകട
സാദ്ധ്യത പരിഗണിച്ച്
പ്രസ്തുത ഓഫീസ്
തുടങ്ങുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
കണ്ണപ്പന്‍കുണ്ട് പദ്ധതിക്ക്
ഭരണാനുമതി
995.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വലിയ നാശം സംഭവിച്ച
പുതുപ്പാടി
പഞ്ചായത്തിലെ
കണ്ണപ്പന്‍കുണ്ട്
പ്രദേശത്തിന്റെ
സംരക്ഷണത്തിനായി
ആവിഷ്കരിച്ച
കണ്ണപ്പന്‍കുണ്ട്
പദ്ധതി 'റീബില്‍ഡ് കേരള
പദ്ധതി' യില്‍
ഉള്‍പ്പെടുത്തിയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പമ്പ
ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം
996.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ മെെനര്‍,
മേജര്‍ ഇറിഗേഷന്റെ
ഓഫീസുകള്‍ സ്ഥിതി
ചെയ്യുന്ന പമ്പ
ഇറിഗേഷന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
പ്രസ്തുത
സ്ഥലത്ത്
ഉപയാേഗമില്ലാതെ
കിടക്കുന്ന സ്ഥലം
രാജാരവിവര്‍മ്മ
സെന്റര്‍ ഫാേര്‍
എക്സലന്‍സിന് കാേളേജ്
പ്രവര്‍ത്തിക്കുന്നതിനായി
കെെമാറുന്നതിന്
എം.എല്‍.എ നല്കിയ
കത്തിന്മേല് (ഫയല്‍
നംഃ 179/19/R1)
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമാേ ;
(സി)
കാേളേജ്
ആരംഭിക്കുന്നതിനായി
സ്ഥലം
കെെമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ ;
വിശദമാക്കുമാേ ?
മണലായ
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
997.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍
ആലിപ്പറമ്പ്
പഞ്ചായത്തിലെ മണലായ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ കൃത്യമായ
എസ്റ്റിമേറ്റ്
ദീര്‍ഘനാളായിട്ടും
സമര്‍പ്പിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
എസ്റ്റിമേറ്റ് ചീഫ്
എഞ്ചിനീയര്‍
സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍ക്ക് എത്ര
തവണ മടക്കി
അയച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
എസ്റ്റിമേറ്റിലെ
എല്ലാ അപാകതകളും
ഒരുമിച്ച്
ചൂണ്ടിക്കാണിക്കാത്തത്
മൂലം പദ്ധതി
നടപ്പിലാക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുള്ളത്
ഗൗരവമായി കാണുന്നുണ്ടോ;
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷന്
പദ്ധതികള്‍
998.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മങ്കട നിയോജക
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റി ,
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷനുകള്‍
എന്നീ മൂന്ന്
വിഭാഗങ്ങള്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഇതില്‍
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷന്,
വാട്ടര്‍ അതോറിറ്റി
പദ്ധതികളില്‍
ഉള്‍പ്പെട്ട ബൃഹത്
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ; ആയതിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തികവര്‍ഷം മേല്‍
സൂചിപ്പിച്ച മൂന്ന്
വകുപ്പുകളിലേയും
പ്ലാന്‍/നോണ്‍ പ്ലാന്‍
ഹെഡില്‍ നിന്നും എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ചെക്ക്
ഡാമിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് ലഭ്യമാകുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
കൊല്ലം
ജില്ലയിലെ ജല അതോറിറ്റിയുടെ
പദ്ധതികള്‍
999.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കിഫ്ബി
ധനസഹായത്തോടെ ജല
അതോറിറ്റിയുടെ എത്ര
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
അനുമതി
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്തുമോ;
(സി)
ജല അതോറിറ്റി കിഫ്ബി
ധനസഹായത്തോടെ ജില്ലയിൽ
മറ്റ് ജലവിതരണ
പദ്ധതികള്‍
ആരംഭിക്കുവാന്‍
പ്രപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയവയുടെ വിശദാംശങ്ങള്‍
നല്‍കുമോ?
ചേലക്കര
നിയാേജകമണ്ഡലത്തിലെ ലിഫ്ട്
ഇറിഗേഷന്‍ പദ്ധതി
1000.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ചേലക്കര
നിയാേജകമണ്ഡലത്തില്‍
മെെനര്‍ ഇറിഗേഷന്‍
വിഭാഗത്തിനു കീഴില്‍
എത്ര ലിഫ്ട് ഇറിഗേഷന്‍
പദ്ധതികള്‍ ഉണ്ട്;
അവയുടെ പേരു വിവരങ്ങള്‍
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമാേ;
(ബി)
ഏതെല്ലാം
ലിഫ്ട് ഇറിഗേഷന്‍
പദ്ധതികളിലെ
മാേട്ടാേറുകളാണ്
2019-ലെ പ്രളയത്തില്‍
വെള്ളം കയറി
കേടുവന്നിട്ടുള്ളത്;
(സി)
മാേട്ടാേറുകള്
കേടുപാടുകള്‍ തീര്‍ത്ത്
ലിഫ്ട് ഇറിഗേഷന്‍
പദ്ധതി
പ്രവര്‍ത്തനസജ്ജമാക്കി
കര്‍ഷകര്‍ക്ക് ജലസേചന
സൗകര്യം
ഉറപ്പുവരുത്തുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
1001.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നാദാപുരം
മണ്ഡലത്തില്‍ പുതുതായി
ആരംഭിക്കുന്ന ജലസേചന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
1002.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മെെനര്‍-മേജര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
തലശ്ശേരി നിയോജക
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുളളതെന്നും
ഇൗ പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ
എന്താണെന്നും ഇൗ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ?
ഇടമലയാര്‍
പ്രോജക്ടിന്റെ കീഴില്‍
അങ്കമാലിയിൽ നവീകരിച്ച
റോഡുകള്‍
1003.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടമലയാര്‍
പ്രോജക്ടിന്റെ കീഴില്‍
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം റോഡുകളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെയായി
നവീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ പേരും
ഭരണാനുമതി നല്കിയ
തുകയും പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയും ഇനം
തിരിച്ച് ലഭ്യമാക്കാമോ?
കടമക്കുടി
പുതുശ്ശേരിപ്പാലം
1004.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കടമക്കുടി
പുതുശ്ശേരിപ്പാലം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഊര്‍ക്കടവ്
പാലം
1005.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം-കോഴിക്കോട്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
ഊര്‍ക്കടവ് പാലത്തിന്റെ
ഉപരിതലം
പൊട്ടിപ്പൊളിഞ്ഞ്
ഗതാഗതം ദുസ്സഹമായ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മേല്പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
ചെയ്യുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
എത്ര
ദിവസത്തിനകം ഇവിടെ
ഗതാഗതം
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മൂവേരിക്കര
തോടിന്റെ സംരക്ഷണഭിത്തി
1006.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ
മൂവേരിക്കര തോടിന്റെ
സംരക്ഷണഭിത്തി
തകര്‍ന്നത് മൂലം
വശങ്ങളില്
താമസിക്കുന്ന വീടുകള്‍
അപകടാവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
സംരക്ഷണഭിത്തി
പുനര്‍നിര്‍മ്മിച്ച്
വശങ്ങളില്
താമസിക്കുന്നവരുടെ
ജീവനും സ്വത്തിനും
സംരക്ഷണം
നല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എടവനക്കാട്
അണിയിലില്‍
പുലിമുട്ട്നിര്മ്മാണം
1007.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എടവനക്കാട്
അണിയിലില്‍ പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത് എത്ര
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
1008.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി
മണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരും
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതി ഉത്തരവിന്റെ
പക്രപ്പും
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(സി)
ഭരണാനുമതി
നല്‍കിയിട്ടും
സാങ്കേതിക അനുമതി
നല്‍കാത്ത
പ്രവൃത്തികളുടെ പേരും
ആയതിനുളള കാരണവും
അറിയിക്കാമോ;
(ഡി)
ഭരണാനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിരിക്കുന്ന
മാനന്തവാടി മണ്ഡലത്തിലെ
മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ
പേര് വിവരം
ലഭ്യമാക്കാമോ?
അരിയല്ലൂര്‍
പരപ്പാല്‍ ബീച്ച് മുതല്‍
മുദിയം ബീച്ച് വരെയുള്ള കടല്‍
സുരക്ഷാ ഭിത്തി
1009.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2009-ല്‍
മലപ്പുറം ജില്ലയിലെ
വള്ളിക്കുന്ന്
പഞ്ചായത്തിലെ
അരിയല്ലൂര്‍ പരപ്പാല്‍
ബീച്ച് മുതല്‍ മുദിയം
ബീച്ച് വരെയുള്ള കടല്‍
സുരക്ഷാ ഭിത്തി
നിര്‍മ്മാണത്തെ
സംബന്ധിച്ച് കേരള
ശാസ്ത്ര സാഹിത്യപരിഷത്
ഹൈക്കോടതിയില്‍
ഡബ്ള്യു. പി(സി)6448/09
നമ്പറായി കേസ് ഫയല്‍
ചെയ്തിരുന്നുവോ എന്ന്
അറിയിക്കുമോ;
(ബി)
തുടര്‍ന്നുണ്ടായ
ഹൈക്കോടതി
വിധിന്യായത്തില്‍
പരാതിക്കാരനെയും
ഗ്രാമപഞ്ചായത്തിനെയും
കോണ്‍ട്രാക്ടറെയും
മറ്റു
ബന്ധപ്പെട്ടവരെയും
ഉള്‍പ്പെടുത്തി ചീഫ്
സെക്രട്ടറി ഒരു
മീറ്റിംഗ് വിളിച്ചു
ചേര്‍ത്ത് തീരുമാനം
ഹൈക്കോടതിയെ
അറിയിക്കണമെന്ന്
വിധിയായിരുന്നുവോ;
(സി)
20.05.2009
ന് ചീഫ് സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗ
മിനിട്സിന്റെ
അടിസ്ഥാനത്തില്‍ 2009
ജൂണ്‍ 6 ന് ജലസേചന
വകുപ്പ് പുറത്തിറക്കിയ
ജി.ഓ (ആർ ടി) നമ്പർ
529/09 പ്രകാരം നല്കിയ
ഉത്തരവില്‍
നിര്‍ദ്ദിഷ്ട ഏരിയയില്‍
കടല്‍ സുരക്ഷാ ഭിത്തി
നിര്‍മാണം നടത്താന്‍
പാടില്ല എന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
(ഡി)
20.05.2009
ന് ചീഫ് സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന
യോഗമിനിട്സിന്റെയും
ജലസേചന വകുപ്പ്
പുറത്തിറക്കിയ ജി.ഓ(ആർ
ടി )നമ്പർ 529/09
ഉത്തരവിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഇ)
ടിപ്പുസുല്‍ത്താന്‍
റോഡിന്റെ
പാര്ശ്വഭിത്തിയെങ്കിലും
അടിയന്തരമായി
നിര്‍മ്മിച്ച്
തീരദേശവാസികളുടെ
ബുദ്ധിമുട്ടിന്
താല്ക്കാലികമായ
ആശ്വാസമെങ്കിലും
നല്‍കുന്നതിന് ജലവിഭവ
വകുപ്പ് നടപടി
സ്വീകരിക്കുമോ;
(എഫ്)
അരിയല്ലൂര്‍
ബീച്ചിലെ കടല്‍
സുരക്ഷാഭിത്തി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടും റോഡ്
പാര്‍ശ്വഭിത്തി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടും
നിലനില്‍ക്കുന്ന
പ്രതിസന്ധി ശാശ്വതമായി
പരിഹരിക്കുന്നതിന്
ശാസ്ത്ര സാഹിത്യ
പരിഷത്ത്
പ്രതിനിധികള്‍,
ഗ്രാമപഞ്ചായത്ത്
അധികൃതര്‍, ജലവിഭവ
വകുപ്പിലേയും
വനംവന്യജീവി
വകുപ്പിലേയും
ഉദ്യോഗസ്ഥര്‍
എന്നിവരേയും മറ്റു
ബന്ധപ്പെട്ടവരെയും
ഉള്‍പ്പെടുത്തി ചീഫ്
സെക്രട്ടറിയുടെ
സാന്നിധ്യത്തില്‍ ഒരു
മീറ്റിംഗ് വിളിച്ചു
ചേര്‍ക്കുന്നതിന് ജല
വിഭവ വകുപ്പ്
മുന്‍കയ്യെടുക്കുമോ;
(ജി)
ഇതുമായി
ബന്ധപ്പെട്ട് 13.06.19
നു സ്ഥലം എം.എല്‍.എ.
നല്കിയ പരാതിയിന്മേലും
ജലവിഭവ വകുപ്പിന്റെ ഐ
ആർ2/330/19/ഡബ്ള്യു. ആർ
നമ്പര്‍ ഫയലിലും എന്ത്
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
നിയോജകമണ്ഡലത്തിലെ ജലസേചന
വകുപ്പ് പദ്ധതികള്‍
1010.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
നിയോജകമണ്ഡലത്തില്‍
2018-19, 2019-20
സാമ്പത്തിക
വര്‍ഷത്തില്‍ ജലസേചന -
ചെറുകിട ജലസേചന
വകുപ്പുകള്‍ വഴി അനുമതി
ലഭിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്നും എത്ര
തുക അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയിലെ ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കാങ്കക്കടവ്-കുറ്റിപ്പുറം
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
1011.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
കാങ്കക്കടവ്-കുറ്റിപ്പുറം
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന് അനുമതി
സംബന്ധിച്ച് ജലവിഭവ
വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(ബി)
എസ്.പി.വി.
ആയ കെ.ഐ.ഐ.ഡി.സി.-യില്‍
നിന്നും പ്രൊപ്പോസല്‍
കിഫ്ബിയ്ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
റെഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ പദ്ധതി
1012.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ പദ്ധതി
കരാറുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിതല
ചര്‍ച്ചയുടെ ഭാഗമായി
എന്തെല്ലാം
തീരുമാനങ്ങളാണ്
കെെക്കൊണ്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കേരളത്തിന്
വന്നുചേര്‍ന്നിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വികസന നവീകരണ
പ്രവര്‍ത്തനങ്ങള്‍
1013.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജലവിഭവവകുപ്പ്
മുഖേന ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം വികസന,
നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിയുടെയും
അടങ്കല്‍ തുകയും
പ്രവൃത്തിയുടെ
തല്‍സ്ഥിതിയും
വ്യക്തമാക്കാമോ?
ചാലക്കുടിപ്പുഴയുടെ
തീരസംരക്ഷണം
1014.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ പ്രളയത്തില്‍
ചാലക്കുടിപ്പുഴയുടെ
തീരങ്ങള്‍
ഇടിഞ്ഞുപോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗങ്ങള്‍ കെട്ടി
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
പുതൂര്‍
പുഴയ്ക്ക് കുറുകെ പാലം
1015.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പുതൂര്‍
പുഴയ്ക്കു കുറുകെ
പറമ്പില്‍ ബസാര്‍ -
പൂളക്കടവ് എന്നീ
പ്രദേശങ്ങളെത്തമ്മില്
ബന്ധിപ്പിച്ച് പാലം
നിര്‍മ്മിക്കുന്നതിനുളള
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിന്
എത്ര തുകയാണ്
വകയിരുത്തിയതെന്ന്
വിശദമാക്കുമോ;
(സി)
പാലം
നിര്‍മ്മാണത്തിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
കോതമംഗലം
വള്ളക്കടവ് പാലത്തിന്റെ
അപ്രോച്ച് റോഡ്
1016.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
പല്ലാരിമംഗലം,
കളവങ്ങാട്
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
വള്ളക്കടവ് പാലം
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടും
അപ്രോച്ച് റോഡ്
ടാറിംഗ്
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപ്രോച്ച് റോഡ്
ടാറിംഗ് സംബന്ധിച്ച്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും 2017/5125/ ഐ.
എ. നമ്പറില്‍ പ്രൈസ്
സോഫ്റ്റ്വെയര് മുഖേന
പുതുക്കിയ കോസ്റ്റ്
ഇന്‍ഡക്സ് കണക്കാക്കി
വീണ്ടും അയക്കുന്നതിന്
സൂപ്രണ്ടിംഗ്
എഞ്ചിനീയറോട്
ആവശ്യപ്പെട്ടിട്ടുള്ളത്
ലഭ്യമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ഡി)
നിരവധി
വാഹനങ്ങള്‍ കടന്നു
പോകുന്നതും നൂറ്
കണക്കിന് യാത്രക്കാര്‍
ഉപയോഗിക്കുന്നതുമായ
പ്രസ്തുത അപ്രോച്ച്
റോഡിന്റെ ടാറിംഗ്
നടപടികള്‍
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇറിഗേഷന്‍
ഭൂമിയിലെ പകല്‍വീട്
നിര്‍മ്മാണം
1017.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്
ഇറിഗേഷന്‍ ഭൂമിയില്‍
നടത്തി വന്ന പകല്‍വീട്
നിര്‍മ്മാണം
തുടരുന്നതിനായി നല്കിയ
നിവേദനം 20.12.2018-ന്
1302/M(WR)VIP/2018
എന്ന നമ്പര്‍ പ്രകാരം
ചീഫ് എഞ്ചിനീയര്‍
(I&A) ക്ക്
നല്കിയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിന്റെ നമ്പറും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
നാട്ടരങ്ങ്
പദ്ധതി
1018.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
സാംസ്കാരിക വകുപ്പിന്റെ
നാട്ടരങ്ങ് പദ്ധതി
നടപ്പിലാക്കുന്നതിന്
പമ്പ ഇറിഗേഷൻ
പ്രോജക്ടിൽ നിന്ന്
എൻ.ഒ.സി.നല്കുന്നതിനു
വേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കടമ്പഴിപുറത്ത്
33 കെ.വി.സബ് സ്റ്റേഷന്
ജലവിഭവ വകുപ്പിന്റെ സ്ഥലം
1019.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ
കടമ്പഴിപുറത്ത്
കെ.എസ്.ഇ.ബി.യുടെ 33
കെ.വി.സബ് സ്റ്റേഷന്
ആരംഭിക്കുന്നതിനായി
ജലവിഭവ വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
കൈമാറ്റത്തിനായുള്ള
നടപടിക്രമങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
അപേക്ഷ ജലവിഭവ
വകുപ്പില്‍ എന്നാണ്
ലഭിച്ചത്; അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; സ്ഥലം
എന്ന് കൈമാറി
നല്കുവാന് കഴിയും;
വിശദാംശം ലഭ്യമാക്കാമോ?
മാവുളളപൊയില്
വിസിബി കം ബ്രിഡ്ജിന്
ഭരണാനുമതി
1020.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം -
കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
മാവുളളപൊയില് വിസിബി
കം ബ്രിഡ്ജിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് നടപ്പു
സാമ്പത്തികവര്‍ഷം
ഭരണാനുമതി
നല്‍കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കുഴല്‍കിണറുകളുടെ
നിര്‍മ്മാണം
1021.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
ലഭിക്കേണ്ടതുണ്ടോ;
എങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഭൂഗര്‍ഭ
ജലവിഭവ വകുപ്പ് മുഖേന
കുഴല്‍കിണറുകള്‍
നിര്‍മ്മിച്ചു
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
ആരെയാണ്
സമീപിക്കേണ്ടത്;
നിരക്കുള്പ്പെടെയുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കുഴല്‍കിണര്‍
നിര്‍മ്മിച്ചു
നല്‍കുന്നതിന് ഭൂഗര്‍ഭ
ജല വകുപ്പിന്ഓരോ
ജില്ലയിലും എത്ര
യന്ത്രം വീതമുണ്ട്;
ഇവയില്‍
പ്രവര്‍ത്തനക്ഷമമല്ലാത്തവയുടെ
ജില്ലതിരിച്ചുളള പട്ടിക
ലഭ്യമാക്കാമോ;
(ഡി)
ഭൂഗര്‍ഭ
ജലസ്രോതസ്സുകള്‍ക്ക്
ആവശ്യക്കാര്‍ കൂടുതല്‍
ഉളളതിനാലും, സ്വകാര്യ
കുഴല്‍കിണര്‍
നിര്‍മ്മാതാക്കള്‍
ഇരട്ടിത്തുകയിലേറെ
വാങ്ങി ജനങ്ങളെ ചൂഷണം
ചെയ്യുന്നതിനാലും,
കൂടുതല്‍
പ്രവര്‍ത്തനക്ഷമമായ
യന്ത്രങ്ങള്‍ എല്ലാ
ജില്ലകളിലും
ഏര്‍പ്പെടുത്തി, കുറഞ്ഞ
നിരക്കില്‍ കിണര്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുടിവെള്ള
ചാര്‍ജ്ജ് പിരിച്ചെടുക്കാന്‍
നടപടി
1022.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാതെ
കേരള വാട്ടര്‍
അതോറിറ്റിയുടെ റവന്യൂ
കമ്മി നികത്താനായി
കുടിശ്ശികയായിട്ടുള്ള
കുടിവെള്ള ചാര്‍ജ്ജ്
പിരിച്ചെടുക്കാന്‍
ഊര്‍ജ്ജിത ശ്രമം
നടത്തുന്നുണ്ടോ;
ഗാര്‍ഹിക ഗാര്‍ഹികേതര
ഇനത്തില്‍ എത്ര തുകയാണ്
കുടിശ്ശികയായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സ്ഥാപന
ശാക്തീകരണത്തിനു ഐ. ഐ.
എം. ബാംഗ്ലൂര്‍ നടത്തിയ
പഠനത്തിന്റെ
അടിസ്ഥാനത്തിലുള്ള
ശിപാര്‍ശകളില്‍
പ്രായോഗികമായവ
ജീവനക്കാരെ കൂടി
വിശ്വാസത്തിലെടുത്തുകൊണ്ട്
പ്രാബല്യത്തിലാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കുപ്പിവെള്ള
വിപണിയിലെ കടുത്ത ചൂഷണം
അവസാനിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിരുന്നതും
എന്നാല്‍ കഴിഞ്ഞ
സര്‍ക്കാര്‍
മരവിപ്പിച്ചതുമായ
അരുവിക്കര കുപ്പിവെള്ള
ഫാക്ടറിയുടെ നിലവിലെ
സ്ഥിതിയന്തെന്ന്
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
1023.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കിഫ്ബി വഴി അനുവദിച്ച
അതിയന്നൂര്‍-കോട്ടുകാല്‍
കുടിവെള്ള പദ്ധതി,
കാരോട് കുടിവെള്ള
പദ്ധതി എന്നിവയ്ക്ക്
സാങ്കേതിക അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിയന്നൂര്‍-
കോട്ടുകാല്‍, കാരോട്
കുടിവെള്ള പദ്ധതികളുടെ
ഡി.പി.ആര്. പ്രകാരം
ടെന്‍ഡര്‍ നടപടികള്‍
എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ആദ്യം ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കാരോട്
കുടിവെള്ള പദ്ധതിയ്ക്ക്
ഭൂമി ഏറ്റെടുക്കാന്‍
തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
അനുവദിച്ചെങ്കില്‍ എത്ര
തുകയാണ്
അനുവദിച്ചതെന്നും,
ഇല്ലായെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ?
സമഗ്ര
കുടിവെളള പദ്ധതി
1024.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
സമഗ്ര കുടിവെളള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(സി)
തീരസംരക്ഷണത്തിനനുവദിച്ച
മുഴുവന്‍ തുകയും
ചെലവഴിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
കിഫ്ബി
മുഖേന കുടിവെള്ള പദ്ധതി
1025.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി നിയാേജക
മണ്ഡലത്തിലെ ചെറുതാഴം,
കുഞ്ഞിമംഗലം എന്നീ
പഞ്ചായത്തുകളില്‍
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
കിഫ്ബി മുഖേന ഭരണാനുമതി
ലഭിച്ച പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
എപ്പാേള്‍
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
ജലനിധി
കുടിവെള്ള പദ്ധതി
1026.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എടച്ചേരി
ഗ്രാമപഞ്ചായത്തിലെ
ജലനിധി ഏറ്റെടുത്ത
കുമ്മള്ളി കുടിവെള്ള
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
92-ഓളം
ഗുണഭോക്താക്കളുള്ള
പദ്ധതി കമ്മീഷന്
ചെയ്യാന്‍ നിലവിലെ
തടസ്സങ്ങള്‍ എന്തെന്ന്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കാന്‍ നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടെങ്കില്‍
പാവപ്പെട്ട
ഗുണഭോക്താക്കളുടെ
ഗുണഭോക്തൃ വിഹിതം
തിരികെ നല്കാന് നടപടി
സ്വീകരിക്കുമോ?
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി
1027.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ രണ്ടാം
ഘട്ടമായ
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
പ്രോജക്ട് സംബന്ധിച്ച്
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
താനൂര്‍
മുനിസിപ്പാലിറ്റിയിലും
സമീപത്തെ അഞ്ച്
പഞ്ചായത്തുകളിലേക്കുമുള്ള
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ
ഒന്നാംഘട്ടത്തിന്റെ
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
പദ്ധതിയായ തിരൂര്‍-
കടലുണ്ടി ബിഎംബിസി
റോഡിലുള്ള
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
വര്‍ക്ക്
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ഡി)
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നറിയിക്കാമോ?
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
പദ്ധതി
1028.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
താത്തൂര്‍പോയില്‍,
ജലവിഭവ വകുപ്പിന്റെ
കൈവശത്തിലുള്ളതും
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ
കുടിവെള്ള പദ്ധതി
മൈക്രോ ഇറിഗേഷന്‍ വേണ്ടി
മൈനര്‍ ഇറിഗേഷന്‍
വകുപ്പിന് കൈമാറുന്നത്
സംബന്ധിച്ച
പ്രൊപ്പോസലിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്
കൈമാറാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജപ്പാന്
കുടിവെളള പദ്ധതി
1029.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെളള
പദ്ധതിയിലുള്‍പ്പെടാത്ത
എത്ര
പഞ്ചായത്തുകളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയിലെ ജപ്പാന്
കുടിവെളള
പദ്ധതിയിലുള്‍പ്പെടാത്ത
ചാത്തമംഗലം, മാവൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെളളം
ലഭ്യമാക്കാന്‍ വേണ്ടി
പെെപ്പ് ലെെനുകള്‍
നീട്ടുന്നതിന്
സ്വീകരിച്ച
നടപടികള്എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ
എന്‍.സി.പി.സി കുടിവെളള
പദ്ധതിയുടെ പെെപ്പ്
ലെെന്‍ നീട്ടല്‍
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ശുദ്ധമായ
കുടിവെള്ളം ലഭ്യമാക്കുന്നതിന്
നടപടി
1030.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവിതരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
എല്ലാവര്ക്കും
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്നതിനും
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഇതിനകം
എത്ര പദ്ധതികളാണ്
പ്രഖ്യാപിച്ചതെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കുമോ;
(സി)
പഴയ
പൈപ്പുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
കിഫ്ബി പദ്ധതി പ്രകാരം
തുക
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ഡി)
തിരുവനന്തപുരം
നഗരത്തില്‍ നിലവിലുള്ള
ബ്ലൂ ബ്രിഗേഡ് സംവിധാനം
മറ്റ് ജില്ലകളില്‍ കൂടി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
1031.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കവളങ്ങാട്,
പല്ലാരിമംഗലം,
വാരപ്പെട്ടി അടക്കമുള്ള
പഞ്ചായത്തുകളിലും,
കോതമംഗലം
മുന്‍സിപ്പാലിറ്റിയിലെ
വിവിധ പ്രദേശങ്ങളിലും
വേനല്‍കാലത്ത്
ഉണ്ടാകുന്ന കുടിവെള്ള
ക്ഷാമവും, വരള്‍ച്ചയും
പരിഹരിക്കുന്നതിനുവേണ്ടി
ആവോലിച്ചാല്‍,
വില്ലാഞ്ചിറ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
ആവിഷ്കരിക്കണമെന്നുള്ള
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
ബന്ധപ്പെട്ട
ഡി.പി.ആര്. (DPR
)തയ്യാറാക്കുന്നതിന്
വേണ്ടി
എന്വിയോണ്മെന്റല്
ഇംപാക്ട് അസ്സസ്മെന്റ്
(EIA) പഠനത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്എം.എല്‍.എ.യുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗതീരുമാനങ്ങളിന്മേല്
എന്ത് തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
കോതമംഗലം
മണ്ഡലത്തിലെ വിവിധ
പഞ്ചായത്ത്,
മുന്‍സിപ്പല്‍
പ്രദേശങ്ങളിലെ
കര്‍ഷകര്‍ക്കും
സാധാരണക്കാര്‍ക്കും
വലിയ പ്രയോജനം
ലഭ്യമാകുന്ന പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
അമ്പലപ്പാറ,
തച്ചനാട്ടുകര കുടിവെളള
പദ്ധതികള്‍
1032.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അമ്പലപ്പാറ,
തച്ചനാട്ടുകര കുടിവെളള
പദ്ധതികള്‍ക്കായി എത്ര
തുക അനുവദിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഓരോ
പദ്ധതിയിലും എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്നും, ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
അവശേഷിക്കുന്നുണ്ട്
എന്നും സംബന്ധിച്ച
വിശദാംശങ്ങൾ നല്‍കാമോ?
കുടിവെളളവിതരണ
പദ്ധതികള്‍
1033.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂര്‍ത്തിയാകാതെ
കിടക്കുന്ന കുടിവെളള
വിതരണ പദ്ധതികള്‍
ഏതെല്ലാമെന്നും അവ
മുടങ്ങിക്കിടക്കുന്നതിനുളള
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
കുടിവെളള വിതരണം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
മേഖലകളില്‍
ശുദ്ധജലവിതരണ സംവിധാനം
നടപ്പിലാക്കുന്നതിനു
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
2024 ല്‍ എല്ലാ വീടുകള്‍ക്കും
കുടിവെള്ള കണക്ഷന്
1034.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2024
ല്‍ രാജ്യത്തെ എല്ലാ
വീടുകള്‍ക്കും
കുടിവെള്ള കണക്ഷന്
നല്‍കുമെന്ന്
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രഖ്യാപനം സംസ്ഥാനത്ത്
നടപ്പിലാക്കണമെങ്കില്‍
പുതുതായി എത്ര കണക്ഷന്
നല്‍കേണ്ടി
വരും;അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര സഹായമായി എന്ത്
തുകയാണ്
ലഭിക്കുക;അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ ഗ്രാമീണ
മേഖലകളിലും
നഗരങ്ങളിലുമുള്ള എത്ര
ശതമാനം വീടുകളില്‍
നിലവില്‍ പൈപ്പ് വെള്ളം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ ?
ജല അതോറിറ്റി നല്കുന്ന
ശുദ്ധജല കണക്ഷനുകള്‍
1035.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് നിലവില്‍
ജല അതോറിറ്റി
നല്കുന്ന ശുദ്ധജല
കണക്ഷനുകളുടെ എണ്ണം
എത്രയാണെന്നും 2016-ല്‍
അത്
എത്രയായിരുന്നുവെന്നും
വിശദമാക്കാമോ;
(ബി)
ജല
അതോറിറ്റി നിലവില്‍
എത്ര കോടി രൂപയുടെ
എത്ര പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്നും പ്രസ്തുത
പദ്ധതികള്‍ എപ്പോള്‍
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ;
(സി)
കേരള
ജല അതോറിറ്റിക്ക്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുള്ള
തുക എത്ര;
വ്യക്തമാക്കാമോ;
(ഡി)
ജല
അതോറിറ്റി പ്രതിദിനം
വിതരണത്തിനായി
തയ്യാറാക്കുന്ന
വെള്ളത്തിന്റെ എത്ര
ശതമാനം
കണക്കില്‍പ്പെടാതെ
നഷ്ടപ്പെടുന്നുവെന്നും,
ഇതു മൂലം എത്ര തുകയുടെ
വരുമാന നഷ്ടം
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
ആയത് പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ഇ)
നിലവില്‍
മാറ്റി
സ്ഥാപിക്കേണ്ടതായി വന്ന
കേടായ മീറ്ററുകളുടെ
എണ്ണം എത്രയെന്നും
2016-ല്‍
അത്എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ?
ജല അതോറിറ്റിയുടെ കുടിവെളളം
ലഭിക്കുന്ന വീടുകള്‍
1036.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വീടുകള്‍ക്കാണ് ജല
അതോറിറ്റിയുടെ
കുടിവെളളം
ലഭിക്കുന്നതെന്നും ഇത്
ആകെ വീടുകളുടെ എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഗ്രാമീണ / നഗര
പ്രദേശങ്ങളില്‍ എത്ര
ശതമാനം വീടുകള്‍ക്കാണ്
പെെപ്പ് വെളളം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
'എല്ലാ
വീടുകള്‍ക്കും പെെപ്പ്
വെളളം' എന്ന ലക്ഷ്യം
കെെവരിക്കാന്‍
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
പാവറട്ടി-
മുല്ലശ്ശേരി ശുദ്ധജല വിതരണ
പദ്ധതി
1037.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി-
മുല്ലശ്ശേരി ശുദ്ധജല
വിതരണ പദ്ധതി നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഏതെല്ലാം
പ്രവൃത്തികളാണ് നടന്നു
വരുന്നതെന്നും അവ എത്ര
ശതമാനം
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
കുടിവെളള പദ്ധതി
1038.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടെണ്ടര്‍
കഴിഞ്ഞ് മാസങ്ങള്‍
കഴിഞ്ഞിട്ടും
ഇടക്കൊച്ചി കുടിവെളള
പദ്ധതിയുടെ ഭാഗമായുളള
പതിനഞ്ച് ലക്ഷം
ലിറ്റര്‍ ശേഷിയുളള ഭൂതല
ജലസംഭരണിയുടെയും
പതിമൂന്ന് ലക്ഷം
ലിറ്റര്‍ ശേഷിയുളള
ഉന്നതതല ജല
സംഭരണിയുടെയും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
തുക അനുവദിച്ചത്
എന്നാണെന്നും പ്രസ്തുത
തുക എത്രയാണെന്നും
ഏതെല്ലാം പദ്ധതികളില്‍
നിന്നാണ് തുക
അനുവദിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
എത്ര തുകയ്ക്കാണ്
ഏറ്റെടുത്തിട്ടുളളതെന്നും
ആരൊക്കെയാണ്
കരാറുകാരെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കുപ്പിവെള്ള
ഫാക്ടറികള്‍
1039.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കുപ്പിവെള്ള
ഫാക്ടറികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പൊതുമേഖലയില്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ ?
നദീജലസംഭരണികള്‍
1040.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലങ്ങളില്‍
സംസ്ഥാനം നേരിടുന്ന
രൂക്ഷമായ വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനായി
ഗോവയുടെ മാതൃകയില്‍
നദീജലസംഭരണികള്‍
പണിയാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇത്തരം
പദ്ധതികളിലൂടെ
നദികളില്‍ എത്ര അളവ്
വെള്ളം ശേഖരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഹരിത
കേരള മിഷനുമായി
സഹകരിച്ചുകൊണ്ടാണോ
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നദികളിലും
തോടുകളിലും
മാലിന്യങ്ങള്‍
വലിച്ചെറിഞ്ഞ് ജലം
മലിനമാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
ചെര്‍പ്പുളശ്ശേരി
സമഗ്ര കുടിവെളളപദ്ധതി
1041.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ചെര്‍പ്പുളശ്ശേരി
നഗരസഭയ്ക്കും,
അനങ്ങനടി,തൃക്കടിരി,ചളവറ
പഞ്ചായത്തുകളിലേക്കും
കുടിവെളള വിതരണം
സാധ്യമാക്കുന്ന
ചെര്‍പ്പുളശ്ശേരി സമഗ്ര
കുടിവെളളപദ്ധതി
നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
ജലവിഭവ
വകുപ്പില്‍ കിഫ്ബി
പദ്ധതികളുടെ
നിര്‍മ്മാണച്ചുമതല
1042.
ശ്രീ.പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നടപ്പാക്കുന്ന
പദ്ധതികളുടെ
നിര്‍മ്മാണച്ചുമതലയില്‍
നിന്നും വകുപ്പിലെ
ജീവനക്കാരെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
ഈ
നിര്‍മ്മാണ ചുമതല ഏത്
ഏജന്‍സിയെ ആണ്
ഏല്പിച്ചത്;
(സി)
ഇതുവഴി
സര്‍ക്കാരിന് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാകാന്‍
സാധ്യതയുണ്ടോ എന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ജലാശയങ്ങളിലെ മണല്‍ നീക്കല്‍
1043.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നദികളിലെയും
പുഴകളിലെയും
അണക്കെട്ടുകളിലെയും
മണല്‍ നീക്കല്‍
സമയബന്ധിതമായി
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ജലാശയങ്ങളില്‍
അടിഞ്ഞുകൂടിയ മണല്‍
നീക്കം ചെയ്യുന്ന
പ്രക്രിയയ്ക്ക് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
ആയതിന്
അനുവര്‍ത്തിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പുനഃസംഘടന
1044.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
പുനഃസംഘടനയെക്കുറിച്ച്
പഠിക്കുന്നതിനായി
ആരെയാണ്
നിയോഗിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
ബാംഗ്ലൂരിലെ
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ് മെന്റ്
2010-11 കാലയളവില്‍
കേരള വാട്ടര്‍
അതോറിറ്റിയെക്കുറിച്ച്
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്നും,
അതില്‍ ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഇതിനകം
നടപ്പിലാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ശാക്തീകരണം
1045.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നിലവില്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധി
അഭിമുഖീകരിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനുള്ള
പ്രധാന കാരണങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പ്രതിവര്‍ഷ വരുമാനവും
ചെലവും തമ്മിലുള്ള
അന്തരം എത്രയാണ്;
വരുമാന വര്‍ദ്ധനവ്
ഉണ്ടാക്കി വാട്ടര്‍
അതോറിറ്റിയെ
കടക്കെണിയില്‍ നിന്നും
രക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയുടെ
ശാക്തീകരണത്തിന്റെ
ഭാഗമായി ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ്
(ബാംഗ്ലൂര്‍) നല്കിയ
ശിപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമൂലം വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ഡി)
കുപ്പിവെള്ളം
ഉള്‍പ്പെടെയുള്ള പുതിയ
വിപണന മേഖലയിലേക്ക്
കടന്ന് സ്ഥാപനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പ്രോജക്ട് ഓഫീസ്
1046.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലടക്കം ജിക്കയുടെ
സഹായത്തോടെ
നടപ്പിലാക്കിയ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
വായ്പ കാലാവധി
അവസാനിച്ചത്
എന്നാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ജലഭവനില്‍
രൂപീകരിച്ച പ്രോജക്ട്
ഓഫീസില്‍ നിലവില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രതിമാസം
അവര്‍ക്ക്
ശമ്പളയിനത്തില്‍ എന്ത്
തുകയാണ്
നല്‍കേണ്ടതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പദ്ധതി
കാലാവധി
പൂര്‍ത്തിയാക്കിയിട്ടും
പ്രോജക്ട് ഓഫീസ്
നിര്‍ത്തലാക്കി
ഉദ്യോഗസ്ഥരെ
പുനര്വിന്യസിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ?
കുപ്പിവെള്ള
വിപണനം
1047.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റി,
അരുവിക്കരയില്‍
'തെളിനീര്' എന്ന
പേരില്‍ കുപ്പിവെളള
നിര്‍മ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന പ്രതിദിനം
എത്ര ലിറ്റര്‍
കുപ്പിവെളളമാണ് വിതരണം
ചെയ്യാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഇതിനകം
എത്ര കോടി രൂപ
ചെലവഴിച്ചെന്ന്
വ്യക്തമാക്കാമോ;
(ഡി)
'തെളിനീരി'
ന് വിതരണ വിപണന
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെങ്കിലും
ബുദ്ധിമുട്ട്
നേരിട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
കുപ്പിവെളള നിര്‍മ്മാണ
യൂണിറ്റിന്റെ
നടത്തിപ്പും വിപണനവും
പുറത്ത് നിന്നുളള
ഏതെങ്കിലും ഏജന്‍സിക്ക്
കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(എഫ്)
എങ്കില്‍
ഏത് ഏജന്‍സിയാണെന്ന്
അറിയിക്കാമോ;
(ജി)
കുപ്പിവെളള
വില്പനയിലൂടെ
ലഭിക്കുന്ന ലാഭത്തിന്റെ
എത്ര ശതമാനം തുക
പ്രസ്തുത ഏജന്‍സി, ജല
അതോറിറ്റിയ്ക്ക്
നല്‍കണമെന്നാണ് വ്യവസ്ഥ
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മുക്കം
മേജര്‍ കുടിവെള്ള പദ്ധതിക്ക്
ഭരണാനുമതി
1048.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി,
കുന്ദമംഗലം, കൊടുവള്ളി
മണ്ഡലങ്ങളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനുവേണ്ടി
വിഭാവനം ചെയ്ത മുക്കം
മേജര്‍ കുടിവെള്ള
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
കവടിയാര്‍-പൈപ്പിന്മൂട്
റോഡ് നവീകരണത്തിന് വാട്ടർ
അതോറിറ്റി അനുമതി
1049.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കവടിയാര്‍-പൈപ്പിന്മൂട്
റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന്
എം.എല്‍.എ. ഫണ്ടില്‍
നിന്നും തുക
അനുവദിച്ചിരുന്നെങ്കിലും
റോഡ് ഇന്റര്‍ലോക്ക്
ചെയ്ത്
നവീകരിക്കുന്നതിന് കേരള
വാട്ടര്‍ അതോറിറ്റി
അനുമതി
നല്‍കാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(ബി)
പൈപ്പ്
ലൈന്‍ റോഡില്‍ വാട്ടര്‍
അതോറിറ്റിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം വരാത്ത
രീതിയില്‍ ജനങ്ങളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
റെസിഡന്‍ഷ്യല്‍
ഏരിയയായ ഈ ഭാഗത്തെ
ജനങ്ങളുടെ വിഷമകരമായ
യാത്രാദുരിതം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ?
കുടിവെള്ളം
ഉപയോഗയോഗ്യമാക്കാന്‍ നടപടി
1050.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ശാസ്താംകോട്ട
തടാകത്തില്‍ നിന്നും
ശേഖരിച്ച്
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്ന കുടിവെള്ളം
ചവറ നിയോജക മണ്ഡലത്തിലെ
നീണ്ടകര, ശക്തികുളങ്ങര
മേഖലകളില്‍
ഉപയോഗയോഗ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കായംകുളത്ത്
വാട്ടര്‍ അതോറിറ്റിയുടെ
ഡിവിഷന് ഓഫീസ്
1051.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
കേന്ദ്രമാക്കി വാട്ടര്‍
അതോറിറ്റിയുടെ ഒരു
ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
കുടിവെള്ള പദ്ധതി
1052.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
കൊല്ലയില്‍
ഗ്രാമപഞ്ചായത്ത്
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പെരുങ്കടവിള,ആര്യന്‍കോട്
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള
കിഴക്കന്‍മല കുടിവെള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
അങ്കമാലിയിലെ
ശുദ്ധജല വിതരണപദ്ധതികള്‍
1053.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അങ്കമാലി നഗരസഭ,
അയ്യമ്പുഴ,
മലയാറ്റൂര്‍, മഞ്ഞപ്ര,
മൂക്കന്നൂര്‍,
പാറക്കടവ്, കാലടി,
തുറവൂര്‍, കറുകുറ്റി
എന്നീ പഞ്ചായത്തുകളിലെ
ശുദ്ധജലവിതരണത്തിനായി
അനുവദിച്ച വിവിധ
പദ്ധതികളും തുകയും
ഇനംതിരിച്ച്
ലഭ്യമാക്കാമോ?
(ബി)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
അങ്കമാലി
നിയോജകമണ്ഡലത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
കുടിവെള്ളപദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
അയ്യപ്പൻകോവിൽ
കുടിവെള്ളവിതരണ പദ്ധതി
1054.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജക മണ്ഡലത്തിലെ
അയ്യപ്പൻകോവിൽ
കുടിവെള്ള വിതരണ
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചത് എന്നാണ്;
പദ്ധതിക്ക് സാങ്കേതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കുവാൻ
സ്വീകരിച്ചുവരുന്ന
നടപടികളെ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ; ഈ
പദ്ധതിയുടെ നിർമ്മാണ
പ്രവർത്തികൾ എന്ന്
ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരിയില്‍
പഴകിയ പെെപ്പ് മാറ്റാന്‍
നടപടി
1055.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ടൗണിലെ കുടിവെള്ള വിതരണ
പെെപ്പ് പൊട്ടി
ശുദ്ധജലം സ്ഥിരമായി
പാഴായിപ്പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബാലുശ്ശേരി
ടൗണ്‍ നവീകരണ പ്രവൃത്തി
പൂര്‍ത്തിയാകുന്നതിനു
മുന്‍പ് പഴകിയ പെെപ്പ്
ലെെന്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുടിവെളള
വിതരണം
കാര്യക്ഷമമാക്കുന്നതിന് നടപടി
1056.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെളള
വിതരണം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
പേര്‍ക്ക് ശുദ്ധജലം
ഉറപ്പാക്കുന്ന പുതിയ
കുടിവെളള വിതരണ
പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
നഗര,
ഗ്രാമീണ മേഖലകളിലെ
ജലവിതരണത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനം, ശുദ്ധീകരണം,
വിതരണം ഉള്‍പ്പെടെയുളളവ
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
പൈപ്പുകള്‍
പൊട്ടി കുടിവെളളം
പാഴായി പോകുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
വാവിക്കര
കുടിവെള്ള പദ്ധതി
1057.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വാവിക്കര
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍,
പദ്ധതി
നിര്‍മ്മാണത്തിന്
സൗജന്യമായി ഭൂമി വിട്ട്
തന്നവരുടെയും
പ്രദേശവാസികളുടെയും
പരമ്പരാഗത സഞ്ചാര
മാര്‍ഗ്ഗം
തടസ്സപ്പെടുന്ന
സാഹചര്യത്തില്‍
ഇതോടനുബന്ധിച്ച് ഒരു
പാലം കൂടി
അനുവദിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതിനായി
ഇന്‍വെസ്റ്റിഗേഷന്‍ തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
ഇന്‍വെസ്റ്റിഗേഷന്റെ
അടിസ്ഥാനത്തില്‍
പാലത്തിനായുള്ള ഡി. പി.
ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
അരുവിക്കര
കുപ്പി വെള്ള ഫാക്ടറി
1058.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍ അതോറിറ്റി
നടപ്പിലാക്കുന്ന
അരുവിക്കര കുപ്പി വെള്ള
ഫാക്ടറിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ; പ്രസ്തുത
ഫാക്ടറി എന്നു മുതല്‍
പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്പനിക്ക് ബ്യൂറോ ഓഫ്
ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ്സ്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
കുപ്പിവെള്ള
ഫാക്ടറിക്ക് ആവശ്യമായ
മെഷീനറികള്‍ എത്തിച്ചത്
എവിടെ നിന്നാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കമ്പനിക്ക്
ആവശ്യമായ വൈദ്യുതി
ലഭ്യമായിട്ടുണ്ടോയെന്നും
കുപ്പിവെള്ളത്തിന്റെ
വിതരണം ഏതു രീതിയീലാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
പ്ലാസ്റ്റിക്കിന്റെ
അമിത ഉപയോഗം
തടയുമോയെന്നും
വിശദമാക്കാമോ?
ഹരിപ്പാട്
കുടിവെള്ള പദ്ധതി
1059.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണപുരോഗതി
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുമായി ബന്ധപ്പെട്ട്
ഇതിനകം നടത്തിയതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ണ്ണതോതില്‍
കമ്മീഷന് ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
എലവഞ്ചേരി-പല്ലശ്ശേന
കുടിവെളള പദ്ധതി
1060.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
എലവഞ്ചേരി-പല്ലശ്ശേന
കുടിവെളള പദ്ധതിയുടെ
പ്രവൃത്തി
തുടങ്ങുന്നതിനുളള
നടപടികള്‍ ഏത് ഘട്ടം
വരെയായെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിക്കായി നാളിതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
വിളപ്പില്‍
കുടിവെള്ള പദ്ധതി
1061.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വിളപ്പില്‍ കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
തരത്തിലുള്ള തടസം
നേരിടുന്നുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
നിര്‍മ്മാണം എന്ന്
പൂര്ത്തീകരിയ്ക്കാനാകുമെന്ന്
വിശദമാക്കാമോ?
കാലപ്പഴക്കം
ചെന്ന കുടിവെള്ള വിതരണ
പൈപ്പുകള്‍
1062.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങല-പുത്തന്‍കുരിശ്
റോഡില്‍ പോത്തനാംപറമ്പ്
പ്രദേശത്തെ കാലപ്പഴക്കം
ചെന്ന കുടിവെള്ള വിതരണ
പൈപ്പുകള്‍
മാറ്റിയിടുന്നതിനായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക് തുക
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കീഴാറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍ സമഗ്ര
കുടിവെളള പദ്ധതി
1063.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കീഴാറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍
സമഗ്ര കുടിവെളള പദ്ധതി
നടപ്പിലാക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
ഡബ്ള്യു.എസ്.സി
3/77/2019/ഡബ്ള്യു.ആർ.ഡി.
എന്ന ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിവരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് മഞ്ചേരി
ഡിവിഷനില്‍ നിന്നും
എസ്റ്റിമേറ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതിനുളള
കാലതാമസത്തിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
സമഗ്ര കുടിവെള്ള പദ്ധതി
1064.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
ജലവിഭവ വകുപ്പ്
തയ്യാറാക്കിയതും
കിഫ്ബിയുടെ അനുവാദം
ലഭിച്ചതുമായ
ചെങ്ങന്നൂര്‍
സമഗ്രകുടിവെള്ള
പദ്ധതിയുടെ നിര്‍വ്വഹണ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വാട്ടര്‍
ടാങ്ക്
സ്ഥാപിക്കുന്നതിന്
വെണ്മണി പഞ്ചായത്തിലെ
15 സെന്റ് സ്ഥലം കൈമാറി
ലഭ്യമാക്കുന്നതിന്
പഞ്ചായത്ത് സമിതി
തീരുമാനത്തോടൊപ്പം
പഞ്ചായത്ത്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച അപേക്ഷയിൽ
ഉത്തരവ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മഞ്ചേരിയിലെ
കൊമ്പന്‍കല്ല് കുടിവെള്ള
പദ്ധതി
1065.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജക മണ്ഡലത്തിലെ
എടപ്പറ്റ
ഗ്രാമപഞ്ചായത്തിലെ
കൊമ്പന്‍കല്ല്
കുടിവെള്ള പദ്ധതി
കമ്മീഷന് ചെയ്ത്
ജലവിതരണം നടത്താന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് മലപ്പുറം
റീജണല്‍ പ്രോജക്ട്
മാനേജുമെന്റ്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിച്ചിരുന്നത്;
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെയുള്ള
വിശദാംശം നല്‍കുമോ;
(സി)
കുടിവെള്ള
വിതരണത്തിന് വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
പ്രസ്തുത പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പ്ലാന്റ് ആരംഭിക്കുന്ന
കാര്യത്തില്‍ ജലനിധി
വേണ്ടത്ര പരിഗണന
നല്‍കുന്നില്ല എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഉണ്ടെങ്കില്‍
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടും
നാളിതുവരെ വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ് ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(എഫ്)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
കുടിവെള്ള വിതരണം എന്നു
ആരംഭിക്കാന്‍
സാധിക്കുമെന്നറിയിക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ജലവിഭവവകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1066.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
നടപ്പിലാക്കിവരുന്നതും,
2016-17 നു മുന്‍പ്
ആരംഭിച്ചതും, നാളിതുവരെ
പൂര്‍ത്തിയാകാത്തതുമായ
പദ്ധതികള്‍
ഏതൊക്കയാണ്;
ഓരോന്നിന്റെയും
നിലവിലെ അവസ്ഥ ഇനം
തിരിച്ച്
അറിയിയ്ക്കുാമോ; ഇ
വയുടെ
കാലതാമസത്തിനുണ്ടായ
കാരണം വ്യക്തമാക്കുമോ;
(ബി)
2016-17
നു ശേഷം ആരംഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
ഓരോന്നിന്റെയും
ഭരണാനുമതി, സാങ്കേതിക
അനുമതി, ടെണ്ടര്‍, എത്ര
ശതമാനം പ്രവൃത്തി
പൂര്‍ത്തിയായി,
നാളിതുവരെ ആരംഭിക്കാത്ത
പ്രവൃത്തികളേതെല്ലാം,
പ്രവൃത്തി
ആരംഭിയ്ക്കാത്തതിനുളള
കാരണം എന്നിവയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നൽകാൻ നടപടി
സ്വീകരിയ്ക്കുമോ ?
ചൂണ്ടി
ജംഗ്ഷനിലെ ജലവിതരണ പൈപ്പുകള്‍
1067.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചൂണ്ടി
സബ് ഡിവിഷന്‍െറ കീഴില്‍
ചൂണ്ടി ജംഗ്ഷനില്‍
ജലവിതരണ പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവൃത്തിയുടെ ഭാഗമായി
റോഡിലൂടെ പൈപ്പുകള്‍
ഇടുന്നതിനായി
പൊതുമരാമത്ത് വകുപ്പിന്
തുക ഒടുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്‍െറ
കാരണം വ്യക്തമാക്കാമോ?
തീരദേശത്ത്
ഡ്രെയിനേജ് സൗകര്യം
1068.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൂന്തുറ മുതല്‍ വേളി
വരെയുള്ള ഭാഗത്ത്
ഡ്രെയിനേജ്
സൗകര്യമൊരുക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
തീരദേശത്ത്
ഡ്രെയിനേജ് സൗകര്യം
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടികള്‍ കാലതാമസം
വരുത്താതെ
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?