ഡച്ച്
സന്ദര്‍ശനം
1.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഡച്ച് സന്ദര്‍ശനത്തില്‍
കേരളവുമായി ബന്ധപ്പെട്ട
എന്തൊക്കെ
പദ്ധതികളിലാണ് ചര്‍ച്ച
നടത്തിയത്;അറിയിക്കാമോ;
(ബി)
ഇൗ
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
ഏതൊക്കെ കാര്യങ്ങളില്‍
തുടര്‍ച്ചയുണ്ടായി;വ്യക്തമാക്കാമോ;
(സി)
ഡച്ച്
ഭരണാധികാരിയെ
മുഖ്യമന്ത്രി
കേരളത്തിലേക്ക്
ക്ഷണിച്ചിരുന്നോ;
അദ്ദേഹം കേരളത്തില്‍
എത്തിയിരുന്നോ;
(ഡി)
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
പദ്ധതികളില്‍ തീരുമാനം
ഉണ്ടാകുകയോ ധാരണാപത്രം
ഒപ്പു വെയ്ക്കുുകയോ
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്ത്
നടപ്പാക്കുന്ന കേന്ദ്ര
പദ്ധതികള്‍
2.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന വിവിധ
കേന്ദ്ര പദ്ധതികള്‍
ഏതൊക്കെയാണ്;
ഓരോന്നിനും കഴിഞ്ഞ
മൂന്നു വര്‍ഷമായി
ലഭിച്ച തുക
എത്രയാണെന്നും
ചെലവാക്കിയ തുക
എത്രയാണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികൾ
3.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വരുമ്പോൾ
പ്രകടന പത്രികയിലെ എത്ര
വാഗ്ദാനങ്ങളാണ്
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
അവശേഷിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ഒൗദ്യാേഗിക ഉപദേഷ്ടാക്കള്‍
4.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഒൗദ്യാേഗിക
ഉപദേഷ്ടാക്കള്‍
ആരൊക്കെയെന്നും
ഏതെല്ലാം
മേഖലയിലാണെന്നും
വിശദമാക്കുമോ;
(ബി)
ഓരോ
ഉപദേഷ്ടാവിന്റെ
ഓഫീസിലും
സ്ഥിരം/താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജാേലി
ചെയ്യുന്നവര്‍
ആരെല്ലാമെന്നും അവരുടെ
തസ്തികയും
വിശദമാക്കാമോ;
ഓരോരുത്തരുടെയും
മാസശമ്പളം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
ഉപദേഷ്ടാവും നാളിതുവരെ
ശമ്പളവും
മറ്റാനുകൂല്യങ്ങളുമുള്പ്പെടെ
എത്ര രൂപ
കെെപ്പറ്റിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വന്‍കിടപദ്ധതികള്‍
5.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തുടക്കം കുറിച്ച
വന്‍കിടപദ്ധതികള്‍
ഏതൊക്കെയാണ് എന്ന്
സൂചിപ്പിക്കാമോ;
(ബി)
മേല്പ്പറഞ്ഞവയില്
ഏതെല്ലാം പദ്ധതികള്‍
ഇതിനകം പൂര്‍ത്തിയാക്കി
ഉദ്ഘാടനം നടത്തി എന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചതും ഈ
സര്‍ക്കാരിന്റെ കാലത്ത്
പുനരാരംഭിച്ചതുമായ
വന്‍കിടപദ്ധതികള്‍
ഏതൊക്കെയാണ്; അതില്‍
ഏതൊക്കെ പദ്ധതികള്‍
ഉദ്ഘാടനം ചെയ്തു എന്ന്
അറിയിക്കുമോ?
മുന്നാക്ക സമുദായ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
6.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
മുന്നാക്ക സമുദായ ക്ഷേമ
കോര്പ്പറേഷന് വഴി
നല്കി വന്നിരുന്ന
അന്‍പത് കോടി രൂപയുടെ
സാമ്പത്തിക സഹായം
കഴിഞ്ഞ രണ്ട് വര്‍ഷമായി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്നാക്ക
സമുദായ കോര്പ്പറേഷന്
ഏതെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ആയതിന്
സര്‍ക്കാര്‍ സാമ്പത്തിക
സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സാമ്പത്തികമായി
മുന്നാക്ക സമുദായ
കോര്‍പ്പറേഷനെ
സര്‍ക്കാര്‍
ബുദ്ധിമുട്ടിക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോര്പ്പറേഷന്
ഏറ്റെടുത്ത പദ്ധതികള്‍
മുടക്കം കൂടാതെ
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ;
പ്രസ്തുത
പദ്ധതികള്‍ക്ക് അധിക
സാമ്പത്തിക സഹായം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
കോര്‍പ്പറേഷന്റെ പ്രധാന
വിഭവ സമാഹരണം
വ്യക്തമാക്കാമോ; അധിക
വിഭവ സമാഹരണത്തിന്
എന്തെങ്കിലും പദ്ധതി
കോര്പ്പറേഷന്
നടപ്പാക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ഭരണ
നേട്ടങ്ങള്‍
പ്രചരിപ്പിക്കുവാന്‍
പരസ്യബോര്‍ഡുകള്‍
7.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഭരണ നേട്ടങ്ങള്‍
പ്രചരിപ്പിക്കുവാന്‍
സംസ്ഥാനത്ത് ഉടനീളം
സ്ഥിരമായ
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
പരസ്യബോര്‍ഡുകളാണ്
സ്ഥാപിക്കുന്നത്;
ഇതിനായി എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന് ഏത്
ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
അവരെ തെരഞ്ഞെടുത്തത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
പരസ്യ
ഇനത്തിലെ കുടിശിക
8.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
പി.ആര്.ഡി. പരസ്യ
ഇനത്തിലും സര്‍ക്കാര്‍
ക്യാമ്പയിനുകള്ക്കുമായി
എത്ര തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
പരസ്യ ഇനത്തിലെ
കുടിശ്ശിക ഈ
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എത്ര രൂപയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
സർക്കാരുമായുള്ള
ഏകോപനത്തിനായി പുതിയ തസ്തിക
9.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന് വേണ്ടി
കേന്ദ്ര സര്‍ക്കാരുമായി
ബന്ധപ്പെടുന്നതിന്
ഡല്‍ഹിയില്‍ ഒരു
റെസിഡന്റ് കമ്മീഷണര്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഈ
ഉദ്യോഗസ്ഥന്റെ
ഉത്തരവാദിത്തങ്ങള്‍,
ഇദ്ദേഹത്തിന്
അനുവദിച്ചിരിക്കുന്ന
സ്റ്റാഫ് തുടങ്ങിയ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഒരു ഉദ്യോഗസ്ഥന്
ഉണ്ടായിരിക്കെ
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിന്
ഒരു ക്യാബിനറ്റ്
പദവിയുള്ള തസ്തിക
പുതുതായി
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
തസ്തിക
സൃഷ്ടിച്ചതിനൊപ്പം
ഇദ്ദേഹത്തിന്റെ ഓഫീസ്
പ്രവര്‍ത്തനത്തിനായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസ് പ്രവര്‍ത്തനം,
ശമ്പളം, മറ്റ്
അലവന്‍സുകള്‍ തുടങ്ങിയ
ഇനത്തില്‍ ഓരോ മാസവും
ഖജനാവില്‍ നിന്നും എത്ര
തുക
ചെലവാകുന്നുണ്ടെന്ന്
ഇനം തിരിച്ച് വിശദാംശം
നല്‍കുമോ?
പൊതുഭരണം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
10.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുഭരണം കാര്യക്ഷമവും
അഴിമതി രഹിതവും
ആക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
പ്രത്യേക അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍
നീക്കം
വേഗത്തിലാക്കാന്‍ പുതിയ
സോഫ്റ്റ് വെയര്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജനസമ്പര്‍ക്ക
പരിപാടി
11.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലത്ത്
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിക്ക്
സി-ഡിറ്റിനെ കൂടി
ഉപയാേഗപ്പെടുത്തിയിരുന്നാേ;
വിശദമാക്കുമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍
സി-ഡിറ്റിന് എത്ര പണം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇതിനായി
മുഖ്യമന്ത്രിയുടെ
ഓഫീസിലും
സി-ഡിറ്റിലുമായി ചുമതല
ഉണ്ടായിരുന്നവര്‍
എത്രപേരെന്ന്
റ്വിശദമാക്കാമാേ ?
ജനസമ്പര്‍ക്ക
പരിപാടി
12.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍
ജനസമ്പര്‍ക്ക പരിപാടി
സംഘടിപ്പിച്ചതിന് ഒാരോ
ജില്ലയിലും ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കാമോ?
സർക്കാരിന്റെ
1000 ദിനാഘോഷം
13.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ 1000 ദിവസം
പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്
എന്തൊക്കെ
ആഘോഷപരിപാടികളാണ്
സംഘടിപ്പിച്ചത്;
ഇതിനായി ആകെ എന്ത് തുക
ചെലവഴിച്ചു;
(ബി)
ഇതിനോടനുബന്ധിച്ച്
സമഗ്രമായ
മാര്‍ക്കറ്റിംഗ് ഫീസ്
ഏതൊക്കെ പത്ര
മാസികകൾക്ക്
നല്‍കിയിരുന്നു;
ഇൗയിനത്തില്‍ എന്ത് തുക
ചെലവഴിച്ചു;
(സി)
ഇൗ
ആഘോഷപരിപാടികളുടെ
ഭാഗമായി റേഡിയോ
പരസ്യം, ടി.വി. പരസ്യം,
ഓണ്‍ലെെന്‍ പരസ്യം,
തീയേറ്റര്‍ പരസ്യം,
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലെ പരസ്യം,
ജലഗതാഗത വകുപ്പിന്റെ
ബോട്ടുകളിലെ പരസ്യം,
റെയില്‍വേ
സ്റ്റേഷനുകളിലെ പരസ്യം,
എയര്‍പോര്‍ട്ട്
ട്രോളി പരസ്യം,
പത്രമാധ്യമങ്ങളിലെ
പരസ്യം എന്നീ ഓരോ
ഇനത്തിലും എന്ത്
തുകയാണ് ചെലവഴിച്ചത്;
(ഡി)
ഇതോടനുബന്ധിച്ച്
ഹോര്‍ഡിങ്, എല്‍.ഇ.ഡി.
വാള് പരസ്യങ്ങള്‍
എന്നിവ
നല്‍കിയിരുന്നോ; ഏത്
ഏജന്‍സി വഴിയാണ് ഇൗ
പരസ്യങ്ങള്‍ നല്‍കിയത്;
ഇതിനായി ആകെ എന്ത് തുക
ചെലവഴിച്ചു;
(ഇ)
ആഘോഷപരിപാടികളുടെ
ഭാഗമായി ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക്
റിലേഷന്‍സ് വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ എത്ര
പുസ്തകങ്ങളും
ലഘുലേഖകളും
പോസ്റ്ററുകളും
പ്രസിദ്ധീകരിച്ചു;
വിശദാംശം നല്‍കുമോ;
ഓരോന്നിനും എന്ത് തുക
വീതം ചെലവഴിച്ചു;
(എഫ്)
ആഘാേഷപരിപാടികളുടെ
ഭാഗമായി നവകേരളം, നാം
മുന്നോട്ട് എന്നീ
ടി.വി. പരിപാടികളുടെ
പ്രത്യേക
എപ്പിസോഡുകള്‍
തയ്യാറാക്കി
സംപ്രേക്ഷണം
ചെയ്തിരുന്നോ; ഇൗ
ഇനത്തില്‍ ആകെ എന്ത്
തുക ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
മുൻ
സര്‍ക്കാരിലെ
മന്ത്രിമാര്‍ക്കെതിരായ
അഴിമതിക്കേസ്സുകള്‍
14.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ കേരളത്തില്‍
അധികാരത്തിലിരുന്ന യു
ഡി എഫ് സര്‍ക്കാരിലെ
എത്ര
മന്ത്രിമാര്‍ക്കെതിരെ
അഴിമതിക്കേസ്സുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
കേസ്സുകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതില്‍
എത്രപേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ആയതിന്‍െറ
വിശദാംശങ്ങളും
നല്‍കുമോ;
(സി)
ആയതില്‍
ഏതെല്ലാം കേസ്സുകളില്‍
അന്വേഷണം
അന്തിമഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
വിശദവിവരം നല്‍കുമോ?
സി-ഡിറ്റ്
കൈകാര്യം ചെയ്ത
പ്രൊജക്റ്റുകള്‍
15.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി, വകുപ്പ്
മന്ത്രിമാ൪ എന്നിവരുടെ
ഓഫീസുമായി ബന്ധപ്പെട്ട
എന്തൊക്കെ
പ്രൊജക്റ്റുകളാണ്
സിഡിറ്റ് കൈകാര്യം
ചെയ്തിരുന്നതെന്നും ഈ
പദ്ധതികള്‍ക്കുള്ള പണം
ആരാണ്
അനുവദിച്ചിരുന്നതെന്നും
അറിയിക്കുമോ ;
(ബി)
മുഖ്യമന്ത്രിയുടെ
വെബ്സൈറ്റ് ,ലൈവ്
സ്ട്രീമിംഗ്,
ജനസമ്പര്‍ക്കം എന്നീ
പരിപാടികള്‍ക്കായി
സി-ഡിറ്റിലുള്ള
എത്രപേരെ
ചുമതലപ്പെടുത്തിയിരുന്നു;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയും
മന്ത്രിമാരും നടത്തിയ
വിദേശയാത്രകള്‍
16.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മുഖ്യമന്ത്രിയും
മന്ത്രിമാരും നടത്തിയ
വിദേശയാത്രകള്‍
എത്രയാണെന്ന്
അറിയിക്കാമാേ;
സഞ്ചരിച്ച രാജ്യങ്ങളും
യാത്രാ
സംഘത്തിലുണ്ടായിരുന്ന
ഉദ്യാേഗസ്ഥന്മാരുടെയും
കുടുംബാംഗങ്ങളുടെയും
എണ്ണവും പേരുകളും
വ്യക്തമാക്കാമാേ;
(ബി)
ഓരാേ
യാത്രയ്ക്കും ചെലവായ
തുകയും സന്ദര്‍ശിച്ച
രാജ്യങ്ങളില്‍
പങ്കെടുത്ത ചടങ്ങുകളുടെ
വിശദാംശവും നല്‍കാമാേ;
(സി)
ഇൗ
യാത്രകള്‍ കാെണ്ട്
സംസ്ഥാനത്തിന്
ലഭ്യമായതും ലഭ്യമാകാന്‍
ഇടയുള്ളതുമായ
നേട്ടങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ?
മുന്‍
എം.പി. സമ്പത്തിന്റെ നിയമനം
17.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാബിനറ്റ്
റാങ്കോടു കൂടി മുന്‍
എം.പി. സമ്പത്തിനെ
ഡല്‍ഹിയില്‍
നിയമിച്ചിട്ടുണ്ടോ; ഏത്
തസ്തികയിലാണ് നിയമനം;
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയമനം നടത്തിയതിലൂടെ
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്താണ്;
വ്യക്തമാക്കുമോ;
(സി)
അദ്ദേഹത്തിന്
ഓഫീസ് സൗകര്യം
എവിടെയാണ്
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത ഓഫീസ്
ഒരുക്കന്നതിന് എന്ത്
തുക ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
അദ്ദേഹത്തിന്
പേഴ്കണല് സ്റ്റാഫുകളെ
നല്‍കിയിട്ടുണ്ടോ;
ഏതൊക്കെ തസ്തികകളാണ്
ഇതിനായി സൃഷ്ടിച്ചത്;
പ്രതിമാസം എന്ത് തുക
ഇതിന് ചെലവാകും;
വ്യക്തമാക്കുമോ?
പി.എസ്.സി
മുഖേനയുള്ള നിയമനം
18.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പി.എസ്.സി മുഖേന എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പുതിയ
എത്ര തസ്തികകളാണ് ഈ
സര്‍ക്കാര്‍ കാലയളവില്‍
സൃഷ്ടിച്ചത്;
(സി)
പുതിയതായി
സൃഷ്ടിച്ച തസ്തികകളില്‍
എത്ര പേരെയാണ്
നാളിതുവരെ
നിയമിച്ചതെന്ന്
വ്യക്തമാക്കുമോ?
പുതിയ
തസ്തികകള്‍
19.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര പുതിയ
തസ്തികകള്‍ സൃഷ്ടിച്ചു
എന്ന് അറിയിക്കുമോ;
(ബി)
ഓരോ
വകുപ്പിലും സൃഷ്ടിച്ച
തസ്തികകളുടെ വിശദാംശം
നല്‍കുമോ?
സർക്കാർ
തസ്തികകളിലെ നിയമനം
20.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
പി.എസ്.സി. വഴി വിവിധ
തസ്തികകളിലേക്ക്
നടന്നിട്ടുള്ള ആകെ
നിയമനങ്ങൾ എത്രയെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളിൽ പുതുതായി
അനുവദിച്ചിട്ടുള്ള
തസ്തികകളുടെ എണ്ണം
വിശദാംശങ്ങൾ സഹിതം
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ?
അനുബന്ധം
വകുപ്പുകളിലെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും നിയമനം
21.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ പി.എസ്.സി
മുഖേന വിവിധ
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലുമായി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കാലയളവില്‍ നാളിതുവരെ
ആശ്രിത നിയമനം, മറ്റു
പ്രത്യേക വ്യവസ്ഥകള്‍
എന്നിവ പ്രകാരം
എത്രപേര്‍ക്ക് നിയമനം
നല്കി എന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ പുതുതായി
എത്ര തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി. ക്ക്
നല്‍കിയശേഷം സ്പെഷ്യല്‍
റൂള്‍സ്
നിര്‍മ്മിക്കാത്തതിനാല്‍
പ്രസ്തുത
സ്ഥാപനങ്ങളിലേയ്ക്ക്
പി.എസ്.സി. മുഖേന
നിയമനം നടത്തുവാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുളളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അത്തരം പൊതുമേഖലാ
സ്ഥാപനങ്ങളില്‍
അടിയന്തരമായി
സ്പെഷ്യല്‍ റൂള്‍സ്
നിര്‍മ്മിച്ച് ആയതിലെ
നിയമനങ്ങള്‍ പി.എസ്.സി.
മുഖേനയാക്കുന്നതിന്
ആവശ്യമായ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
ഫയല്‍
അദാലത്തുകള്‍
22.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ 2-നുമുമ്പ്
കെട്ടിക്കിടക്കുന്ന
എല്ലാ ഫയലുകളും
തീര്‍പ്പാക്കണമെന്ന
മന്ത്രിസഭാ
തീരുമാനമനുസരിച്ച്
നാളിതുവരെ ഏതെല്ലാം
വകുപ്പുകളില്‍ ഫയല്‍
അദാലത്തുകള്‍
സംഘടിപ്പിച്ചു; ഇതുവഴി
എത്ര ഫയലുകള്‍
തീര്‍പ്പാക്കി;
വിശദാംശം നല്‍കുമോ;
(ബി)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
മാത്രം എത്ര ഫയലുകള്‍
തീര്‍പ്പാക്കി;
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
ഇ-ആപ്ലിക്കേഷന്‍ വഴി
മാത്രം എത്ര പരാതികള്‍
ലഭിച്ചു; അവയില്‍
എത്രയെണ്ണം
തീര്‍പ്പാക്കി;
വിശദാംശങ്ങള്‍
നല്‍കുമോ?
ദേശീയ-അന്ത്രദേശീയ
ബഹുമതികള്‍
23.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാരിനും വിവിധ
വകുപ്പുകള്‍ക്കും
ലഭിച്ച
ദേശീയ-അന്ത്രദ്ദേശീയ
ബഹുമതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
2016
മെയ് മാസത്തിനുശേഷം
പോലീസിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ലഭിച്ച
ദേശീയ-അന്തര്‍ദ്ദേശീയ
അംഗീകാരങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
24.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ
ജീവനക്കാരുടെ ഹാജര്‍
നിലയിലെ ക്ലിപ്തത
ഉറപ്പാക്കുവാന്‍
ഏര്‍പ്പെടുത്തിയ
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
വിലയിരുത്തിയിട്ടുണ്ടോ;
ഇത് വിജയപ്രദമാണോ;
(ബി)
സെക്രട്ടേറിയറ്റില്‍
ഏര്‍പ്പെടുത്തിയ
ബയോമെട്രിക്
സംവിധാനത്തില്‍ നിന്നും
ഏതെങ്കിലും വിഭാഗത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സെക്രട്ടേറിയറ്റില്‍
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം ശമ്പള
വിതരണത്തില്‍
പ്രതിസന്ധി
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്
ജീവനക്കാര്‍ക്ക് ഗ്രേസ്
ടൈം
അനുവദിച്ചിട്ടുണ്ടോ;
അധിക സമയം ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
25.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് ഉള്‍പ്പെടെയുള്ള
ഉന്നത ഉദ്യോഗസ്ഥര്‍ക്ക്
ഔദ്യോഗിക ഉപയോഗത്തിന്
നല്‍കിയിട്ടുള്ള
വാഹനങ്ങള്‍ ഇതര
ആവശ്യങ്ങള്‍ക്ക്,
പ്രദര്‍ശന ബോര്‍ഡ്
നിലനിര്‍ത്തിയും
അധികവും ബോര്‍ഡ് ഇളക്കി
മാറ്റിയും ദുരുപയോഗം
ചെയ്യുന്നത്
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ കാര്യമായി
ഒന്നും
ചെയ്യുന്നില്ലായെന്ന
ആക്ഷേപം ഗൗരവമായി
കാണുന്നതിന്
തയ്യാറാകുമോ;
(ബി)
ഇത്തരം
വാഹനങ്ങളുടെ ദുരുപയോഗം
കണ്ടെത്തേണ്ടവര്‍
പ്രസ്തുത ഉദ്യോഗസ്ഥരുടെ
ഔദ്യോഗിക പദവിക്കും
താഴെയാണെന്നതിനാല്‍
ഇക്കാര്യത്തില്‍
നടപടിക്ക് ഒട്ടും
സാധ്യത ഇല്ലെന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെയായിട്ടും
എത്ര ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുള്ള
ഔദ്യോഗിക വാഹനങ്ങളുടെ
ദുരുപയോഗം
കണ്ടെത്താനായി; അതില്‍
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
വിശദവിവരം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ കുട്ടികളെ
ഓഫീസില്‍ പ്രവര്‍ത്തന സമയത്ത്
കൊണ്ടു വരുന്നതിനെതിരെ
26.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ തങ്ങളുടെ
കുട്ടികളെ ഓഫീസില്‍
പ്രവര്‍ത്തന സമയത്ത്
കൊണ്ടു വരുന്നതുമായി
ബന്ധപ്പെട്ട്
18.05.2018-ലെ
112/എ.ആര്.13(2)/18/ഉ.ഭ.പ.വ.
നമ്പര്‍ സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍
വകുപ്പ് മേധാവികള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദീകരിക്കുമോ;
(ബി)
ജനങ്ങള്‍ക്ക്
സേവനം
ലഭിക്കുന്നതിലുണ്ടാകുന്ന
അമാന്തത മനുഷ്യാവകാശ
കമ്മീഷന് എടുത്ത്
പറഞ്ഞിട്ടുണ്ടെങ്കിലും
ഇല്ലെങ്കിലും
സര്‍ക്കാര്‍ ഇക്കാര്യം
ഗൗരവമായി
കാണുന്നുവെന്ന്
ഉറപ്പാക്കുന്നതിന്
സര്‍ക്കുലറുകള്‍ക്ക്
ഉപരി സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ഓഫീസുകളിലാകെ ഇത്
നസംബന്ധിച്ച
പ്രാവര്‍ത്തിക
നടപടികള്‍ കര്‍ശനമായി
നടപ്പാക്കുമോ;
വ്യക്തമാക്കാമോ?
സേവനാവകാശനിയമം
27.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പാേള്‍
സേവനാവകാശനിയമം
പ്രാബല്യത്തിലുണ്ടാേ;
എങ്കില്‍ ഇൗ നിയമം
എപ്പാേള്‍ നിലവില്‍
വന്നുവെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇൗ
നിയമം വരുന്നതിന്
മുമ്പും നിലവില്‍
വന്നതിനുശേഷവും
ജനങ്ങള്‍ക്ക്
ലഭ്യമാകുന്ന സേവനത്തിലെ
വ്യത്യാസം എന്താണെന്ന്
വ്യക്തമാക്കാമാേ;
(സി)
സേവനാവകാശനിയമം
നിലവില്‍വരുന്നതിനു
മുമ്പ് 2005 മുതല്‍
ഓരാേ വര്‍ഷവും
തീര്‍പ്പാകാതെ
കിടന്നിരുന്ന ഫയലുകളുടെ
എണ്ണം
എത്രയായിരുന്നുവെന്നും
നിയമം പ്രാബല്യത്തില്‍
വന്നതിനുശേഷം ഓരാേ
വര്‍ഷവും ഇത്തരം
ഫയലുകളുടെ എണ്ണം
എത്രയാണെന്നും
സെക്രട്ടേറിയറ്റ്,
ജില്ലാ
കളക്ട്രേറ്റുകള്‍,
താലൂക്ക് ഓഫീസുകള്‍
തിരിച്ച്
വ്യക്തമാക്കാമാേ;
(ഡി)
സേവനാവകാശനിയമം
നിലവില്‍ വന്നതിനുശേഷം
യഥാസമയം സേവനം
ലഭ്യമാക്കാത്തതിന്റെ
പേരില്‍ ഏതെല്ലാം
ഉദ്യാേഗസ്ഥന്മാര്ക്കെതിരെ
പരാതി ലഭിച്ചു എന്നും
അവര്‍ക്കെതിരെ
കെെക്കാെണ്ട
ശിക്ഷാനടപടികള്‍
എന്തായിരുന്നുവെന്നും
വിശദമാക്കാമാേ;
(ഇ)
ഇല്ലെങ്കില്‍
സേവനാവകാശനിയമത്തിന്റെ
കൃത്യമായ പാലനം
കാെണ്ടാണാേ
ഇത്തരത്തില്‍ പരാതികളും
ശിക്ഷാനടപടികളും
ഉണ്ടാകാത്തതെന്ന്
വ്യക്തമാക്കാമോ?
കേരള
ഹൗസ്, ട്രാവന്‍കൂര്‍ ഹൗസ്,
കപൂര്‍ത്തല പ്ലോട്ട്
28.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള,
ഡല്‍ഹിയിലെ കേരള ഹൗസ്,
ട്രാവന്‍കൂര്‍ ഹൗസ്,
കപൂര്‍ത്തല പ്ലോട്ട്
എന്നിവയുടെ സമഗ്ര
വികസനത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
മൊത്തം എസ്റ്റിമേറ്റ്
തുക എത്രയെന്നും ഏത്
സ്ഥാപനത്തിനാണ്
ടെന്‍ഡര്‍
നല്‍കിയതെന്നും
വിശദമാക്കാമോ;
(സി)
ഡല്‍ഹി
ഡെവലപ്മെന്റ്
അതോറിറ്റിയുടെ
ഫ്ളാറ്റുകള്‍
സര്‍ക്കാര്‍ ചെലവില്‍
വാങ്ങി കേരള ഹൗസ്
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സായി
അനുവദിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; എത്ര
ഫ്ളാറ്റുകളാണ് ഇപ്രകാരം
വാങ്ങുന്നത്; ഇതിനായി
ആകെ എത്ര തുക
ചെലവഴിച്ചു എന്ന്
വിശദമാക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ
നടത്തിപ്പ്ചുമതല
29.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
സ്വകാര്യവല്‍ക്കരണ
നയത്തിന്റെ ചുവട്
പിടിച്ച്, സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെയുള്ള
പൊതുമേഖല സ്ഥാപനങ്ങളുടെ
നടത്തിപ്പ്ചുമതല
ഊരാലുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട്
സൊസൈറ്റിയെ
ഏല്പിക്കാന്
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏത് തരത്തില്‍ എന്നും
അതിന്റെ മുന്നോടിയായി
അവരുമായി
ചര്ച്ചയെന്തെങ്കിലും
നടത്തിയിരുന്നോ എന്നും
എത്ര തവണ എവിടെയൊക്കെ
വച്ച് ചര്‍ച്ച
നടത്തിയെന്നും ചർച്ചയിൽ
പങ്കെടുത്തവര്‍
ആരെല്ലാം എന്നുമുള്ള
വിവരങ്ങളും
അറിയിക്കുമോ;
(സി)
ഓരോ
ചര്‍ച്ചയുടെയും
മിനിറ്റ്സിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഡി)
സംസ്ഥാനത്തിന്റെ
പ്രധാന പൊതുമേഖലാ
സ്ഥാപനങ്ങളെയും പൊതു
ഗതാഗത സര്‍വ്വീസിനെയും
പ്രസ്തുത സൊസൈറ്റിക്ക്
കൈമാറുന്നതിനുള്ള
നീക്കം ഉപേക്ഷിക്കുമോ;
വ്യക്തമാക്കുമോ?
കേരള
പുനര്‍ നിര്‍മ്മാണ പദ്ധതി
30.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളം
എന്ന ലക്ഷ്യത്തിനായി
ആരംഭിച്ച കേരള പുനര്‍
നിര്‍മ്മാണ പദ്ധതി
നടപ്പിലാക്കുവാന്‍
ആവശ്യമായ ഫണ്ട്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഫണ്ട്
സ്വരൂപിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; ഇതിനകം
എന്ത് തുക ഇതിനായി
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
പുനര്‍ നിര്‍മ്മാണ
പദ്ധതിക്കായി ലോക
ബാങ്കില്‍ നിന്നും ഒരു
ജർമൻ ബാങ്കില്‍ നിന്നും
വായ്പ
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയുടെ
വായ്പയാണ് ലഭിച്ചത്;
ഇതിന്റെ പലിശ നിരക്കും,
തിരിച്ചടവ് കാലാവധിയും
വ്യക്തമാക്കുമോ;
(ഡി)
റീ
ബില്‍ഡ് കേരളയുടെ
ഓഫീസിനായി ഏത്
കെട്ടിടമാണ് വാടകയ്ക്ക്
എടുത്തിട്ടുള്ളത്;
ഇതിന്റെ പ്രതിമാസ വാടക
എത്രയാണ്;
(ഇ)
പ്രസ്തുത
ഓഫീസ് കെട്ടിടത്തിന്റെ
നവീകരണത്തിനായി എന്ത്
തുകയാണ്
ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
റീ-ബില്‍ഡ്
കേരളയുടെ ഓഫീസില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്; അവരുടെ
നിയമനം എപ്രകാരമാണെന്ന്
വിശദമാക്കുമോ?
നവകേരള
നിര്‍മ്മാണ പദ്ധതി
31.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണ പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര കോടി
രൂപ സംസ്ഥാനത്തിന്
സമാഹരിക്കുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
ദേശീയ/അന്തര്‍ദേശീയ
ഏജന്‍സികളില്‍ നിന്നും
നാളിതുവരെ എത്ര തുക
ധനസഹായമായി
സംസ്ഥാനത്തിന്
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി
ഇതിനോടകം എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പരിസ്ഥിതിക്ക് ഇണങ്ങുന്ന
കെട്ടിട നിര്‍മ്മാണം
32.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗതമായ കെട്ടിട
നിര്‍മ്മാണ
രീതികള്‍ക്ക് പകരം
പരിസ്ഥിതിക്ക്
ഇണങ്ങുന്ന നിര്‍മ്മാണ
രീതികള്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
കെട്ടിടങ്ങളുടെ
നിര്‍മ്മാണ രീതി
ഇപ്രകാരത്തിലാക്കുന്ന
കാര്യം പരിഗണിക്കുമോ?
പുതിയ
തീരദേശപരിപാലന വിജ്ഞാപനം
33.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
കാലാവസ്ഥ വ്യതിയാന
മന്ത്രാലയം പുതിയ
തീരദേശപരിപാലന
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഈ
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിന്
മുന്‍പ് കേന്ദ്രം
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
ആരാഞ്ഞിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
സമര്‍പ്പിച്ച
ശിപാര്‍ശകള്‍ പുതിയ
കേന്ദ്ര
വിജ്ഞാപനത്തില്‍
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തീരദേശ
പരിപാലന നിയമം
34.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
കേന്ദ്രം ഭേദഗതി
വരുത്തിയതിനുശേഷം
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
തീരദേശ
പരിപാലന പ്ലാന്‍
തയ്യാറാക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
തീരദേശപരിപാലന
നിയമം ലംഘനം
35.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശപരിപാലന
നിയമം ലംഘിച്ചതിന്റെ
പേരില്‍ മരടിലെ അഞ്ച്
ഫ്ളാറ്റ് സമുച്ചയങ്ങള്‍
പൊളിച്ച് നീക്കുവാന്‍
സുപ്രീംകോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
തീരദേശപരിപാലന
നിയമം ലംഘിച്ച് വന്‍കിട
ഫ്ളാറ്റുകള്‍ മരടില്‍
നിര്‍മ്മിച്ച
സാഹചര്യത്തെക്കുറിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
സി.ആര്.ഇസഡ്
മൂന്ന് സോണില്‍ വരുന്ന
പ്രദേശത്ത്
തീരദേശപരിപാലന
അതോറിറ്റിയുടെ
അനുമതിയില്ലാതെ ബഹുനില
ഫ്ളാറ്റുകള്‍
പണിയുന്നതിന് അതിന്റെ
നിര്‍മ്മാതാക്കള്‍ക്ക്
അനുമതി ലഭിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ഡി)
മരട്
പഞ്ചായത്ത് പ്രസ്തുത
ഫ്ളാറ്റുകളുടെ
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിരുന്നോ;
പ്രസ്തുത അനുമതി
നല്കിയ കാലയളവില്‍
പഞ്ചായത്ത് ഭരണം ഏത്
രാഷ്ട്രീയകക്ഷിക്കായിരുന്നു;
(ഇ)
സി.ആര്.ഇസഡ്
സോണില്‍ വരുന്ന
പ്രദേശത്ത് തീരദേശ
പരിപാലന അതോറിറ്റിയുടെ
അനുമതിയില്ലാതെ
ഫ്ളാറ്റ്
നിര്‍മ്മാണത്തിന്
അനുമതി നല്കിയ
പഞ്ചായത്ത് ഭരണ
സമിതിക്കെതിരെ എന്ത്
നടപടിയാണ് ഇതിനകം
സ്വീകരിച്ചത്;
വ്യക്തമാക്കാമോ?
മരടിലെ
ഫ്ലാറ്റുകള്‍
36.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരടിലെ
ഫ്ലാറ്റുകള്‍ പൊളിച്ച്
നീക്കുമ്പോള്‍
ഉണ്ടാകുന്ന പരിസര
മലിനീകരണവും, പുഴ
മലിനീകരണവും
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഫ്ലാറ്റിന്
സമീപ പ്രദേശത്തുള്ള
കെട്ടിടങ്ങള്‍ക്കും,
അതിലെ താമസക്കാര്‍ക്കും
ഫ്ലാറ്റ്
പൊളിക്കുമ്പോള്‍
ഉണ്ടാകുന്ന ആഘാതത്തില്‍
നിന്നും പരിരക്ഷ
നല്‍കുന്നതിന്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
37.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നതിലെ
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എ.എസ്.മായി
ബന്ധപ്പെട്ട്
എന്തെങ്കിലും കേസുകള്‍
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലില്‍
നിലവില്‍ ഉണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലില്‍
വ്യക്തികളും സംഘടനകളും
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് നിയമനം
38.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലേക്ക്
നിയമനത്തിനായുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഇത്
സംബന്ധിച്ചു് സര്‍വീസ്
റൂള്‍സ്
രൂപീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
വിജ്ഞാപനമിറക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസമുണ്ടോ;
എന്നത്തേക്കാണ്
വിജ്ഞാപനം ഇറക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
2019
ഡിസംബറിനുള്ളില്‍
വിജ്ഞാപനമിറങ്ങിയില്ലെങ്കില്
ഇതിനായി
തയ്യാറെടുത്തിരിക്കുന്ന
ലക്ഷക്കണക്കിന്
ഉദ്യോഗാര്‍ത്ഥികളുടെ
പ്രായപരിധി
കഴിഞ്ഞുപോകുന്നത്
കണക്കിലെടുത്ത്
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്ന് വ്യക്തമാക്കാമോ?
സിവില്‍
പോലീസ് ആഫീസര്‍ തസ്തിക
39.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സിവില്‍
പോലീസ് ആഫീസര്‍മാരുടെ
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുളള
വിശദാംശം നല്‍കുമോ
;സാഹചര്യ
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സിവില്‍
പോലീസ് ആഫീസര്‍
തസ്തികയില്‍ ഇതുവരെ
എത്ര പേര്‍ക്ക് നിയമനം
നല്കി ; വിശദാംശം
ലഭ്യമാക്കുമോ?
പി.
എസ്. സി. മുഖേന
നിയമിച്ചവരുടെ എണ്ണം
40.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി. എസ്.
സി. മുഖേന ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
വകുപ്പുകളും ഒഴിവുകള്‍
യഥാസമയം പി. എസ്. സി.
-യെ
അറിയിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷ തട്ടിപ്പ്
41.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷയില്‍ മൊബൈല്‍
ഫോണും സ്മാര്‍ട്ട്
വാച്ചും ഉപയോഗിച്ച്
തട്ടിപ്പ് നടത്തിയ എത്ര
സംഭവങ്ങള്‍ നിലവിലെ
പി.എസ്.സി. ചെയര്മാന്
അധികാരത്തില്‍ വന്നശേഷം
കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പരീക്ഷകളില്‍ ആണ്
അപ്രകാരം ക്രമക്കേട്
കണ്ടെത്തിയതെന്ന്
അറിയിക്കാമോ;
(സി)
ക്രമക്കേട്
നടത്തിയവര്‍ക്കെതിരെ
പി.എസ്.സി. എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
പി.എസ്.സി.
നിയമനം
42.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ മാസം മുതല്‍ 2019
സെപ്തംബര്‍ വരെ
പി.എസ്.സി. എത്ര
പേര്‍ക്ക് നിയമനം
നല്കി എന്നറിയിക്കുമോ;
ഈ കാലയളവില്‍ പുതിയതായി
സൃഷ്ടിച്ച തസ്തികകളുടെ
എണ്ണം വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
അപേക്ഷ
ക്ഷണിക്കല്‍ മുതല്‍
റാങ്ക് ലിസ്റ്റ്
തയ്യാറാക്കുന്നത്
വരെയുള്ള ജോലികള്‍
വേഗത്തിലാക്കാന്‍
പി.എസ്.സി.യ്ക്ക്
സഹായകരമായി എന്തെല്ലാം
നടപടികളാണ്
സ്വികരിച്ചതെന്ന്
വിശദമാക്കാമോ?
പി.എസ്.സി.
പരീക്ഷ ക്രമക്കേട്
43.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
കേന്ദ്രീകരിച്ച് നടന്ന
പി.എസ്.സി. പരീക്ഷ
ക്രമക്കേട് സംബന്ധിച്ച
അന്വേഷണം
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
റാങ്ക് ലിസ്റ്റുകളില്‍
ക്രമക്കേട്
നടന്നിട്ടുള്ളതായിട്ടാണ്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുള്ളത്;
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍
ആരൊക്കെ;
വിശദമാക്കാമോ;
(സി)
യൂണിവേഴ്സിറ്റി
കോളേജിലെ അധ്യാപകരും
അനധ്യാപകരും
തട്ടിപ്പിന് സഹായം
ചെയ്തുവെന്ന ആരോപണം
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
തട്ടിപ്പിന്
ഉത്തരവാദികളായവരുടെ
പേരില്‍ എന്തൊക്കെ
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
തട്ടിപ്പിലൂടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍
കടന്നുകൂടിയ
എല്ലാവരേയും
ലിസ്റ്റില്‍ നിന്ന്
ഒഴിവാക്കുവാന്‍
പി.എസ്.സി.യോട്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
അടുത്തകാലത്തായി
പി.എസ്.സി. നടത്തിയ
മത്സരപ്പരീക്ഷകളുടെ
നടത്തിപ്പ്
സംബന്ധിച്ച്.
ഹെെക്കോടതി ഉന്നയിച്ച
സംശയത്തിന്റെ
അടിസ്ഥാനത്തില്‍ എല്ലാ
പി.എസ്.സി.
പരീക്ഷകളുടെയും
നടത്തിപ്പ് സംബന്ധിച്ച്
ഒരു സമഗ്ര
അന്വേഷണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
വിശദമാക്കുമോ?
പി.എസ്.സി.
ഒഴിവുകൾ
44.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകളിലെ
ഒഴിവുകളും അപ്രതീക്ഷിത
ഒഴിവുകളും
സമയബന്ധിതമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
വകുപ്പ് മേധാവികള്‍ക്ക്
ആവര്‍ത്തിച്ച്
നിര്‍ദ്ദേശം
നല്‍കിയിട്ടും പല
വകുപ്പ് മേധാവികളും
ഇക്കാര്യത്തില്‍ ജാഗ്രത
കാണിക്കുന്നില്ലായെന്നത്
വസ്തുതയല്ലേ എന്ന്
അറിയിക്കുമോ ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലായെന്നുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
പരാതികളില്‍
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്‍
നേരിട്ട് അന്വേഷണം
നടത്താറുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ വീഴ്ച
വരുത്തിയ ഏതൊക്കെ
വകുപ്പ്
മേധാവികള്‍ക്കെതിരെ
ഇതിനകം നടപടി
സ്വീകരിച്ചു;വിശദമാക്കുമോ?
പി.എസ്.സി.
പരീക്ഷാ സെന്ററുകളിലെ
മാറ്റം
45.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.
നാല് കാസര്‍ഗോഡ്
ബറ്റാലിയനിലേയ്ക്ക്
പി.എസ്.സി. നടത്തിയ
എഴുത്ത് പരീക്ഷയില്‍ 1,
2, 28 എന്നീ റാങ്കുകള്‍
കരസ്ഥമാക്കിയ ആര്.
ശിവരഞ്ജിത്, പി. പി.
പ്രണവ്, എ. എല്‍. നസീം
എന്നിവര്‍ക്ക്
കാസര്‍ഗോഡ് ജില്ലയ്ക്ക്
വെളിയില്‍ പരീക്ഷാ
സെന്റര്‍
അനുവദിച്ചിരുന്നുവോ;
എങ്കില്‍ ഏത്
ജില്ലയിലാണ് സെന്റര്‍
അനുവദിച്ചതെന്ന്
അറിയിക്കുമോ ;
(ബി)
കാസര്‍ഗോഡ്
ജില്ലയ്ക്ക് പുറത്തുള്ള
സെന്റര്‍ പ്രസ്തുത
വ്യക്തികള്‍ക്ക്
അനുവദിച്ചത് അവര്‍
നല്കിയ അപേക്ഷയുടെ
അടിസ്ഥാനത്തിലായിരുന്നുവോ;
എങ്കില്‍ അതിനുള്ള
കാരണമായി അപേക്ഷയില്‍
സൂചിപ്പിച്ച വസ്തുതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ജില്ലാ
മാറ്റത്തിന് അപേക്ഷ
സമര്‍പ്പിക്കുന്ന എല്ലാ
ഉദ്യോഗാര്‍ത്ഥികളുടെയും
അപേക്ഷ പി.എസ്.സി.
പരിഗണിക്കാറുണ്ടോ;
പ്രസ്തുത പരിഗണന
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
വഴിയുള്ള നിയമനം
46.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
പി.എസ്.സി. വഴി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
അഡ്വൈസ്
മെമ്മോ നേരിട്ട്
കൈപ്പറ്റണമെന്ന
പി.എസ്.സി.യുടെ
നിര്‍ദ്ദേശം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉണ്ടാക്കുന്ന സാങ്കേതിക
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിവിധ
വകുപ്പുകള്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിലേക്കുള്ള
ഉദ്യോഗാർത്ഥികളെ
അഡ്വൈസ്
ചെയ്യുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
പരീക്ഷകൾ
മലയാളത്തിലാക്കുവാൻ നടപടി
47.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാഷ
അടിസ്ഥാനത്തില്‍
രൂപവത്ക്കരിക്കപ്പെട്ട
സംസ്ഥാനങ്ങളില്‍,
ഇന്ത്യയില്‍ ഒരേ ഭാഷ
ഏറ്റവും അധികം ശതമാനം
ജനങ്ങള്‍ ഉപയോഗിക്കുന്ന
സംസ്ഥാനം എന്ന നിലയില്‍
മലയാളത്തിന് അര്‍ഹമായ
പ്രാതിനിധ്യം സംസ്ഥാന
സർക്കാർ
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്ത്യയിലെ
മറ്റെല്ലാ
സംസ്ഥാനങ്ങളിലും അതത്
പി.എസ്.സി.കള്‍ തൊഴില്‍
പരീക്ഷ നടത്തുന്നത് ആ
സംസ്ഥാനങ്ങളിലെ
മാതൃഭാഷയിലും ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്ക്
വേണ്ടി
ഇംഗ്ലീഷിലുമാണെന്നിരിക്കെ
കേരളത്തില്‍ മാത്രം
പി.എസ്.സി. പരീക്ഷകള്‍
ഇംഗ്ലീഷില്‍
നടത്തുന്നതിന്റെ
കാര്യകാരണങ്ങള്‍
അറിയിക്കുമോ;
(സി)
ദരിദ്രരും
സാധാരണക്കാരുമായ
മലയാളികളാണ്
പി.എസ്.സി.യുടെ ഭാഷാ
വിവേചനത്തിലൂടെ
പുറത്താക്കപ്പെടുന്നത്എന്ന
യാഥാര്‍ത്ഥ്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മലയാള
മാധ്യമത്തില്‍ പരീക്ഷ
നടത്തിയും
ഇംഗ്ലീഷിലുള്ള അറിവ്
പരിശോധിക്കുന്നതിന്
അതിനുള്ള ചോദ്യങ്ങള്‍
ഉള്‍പ്പെടുത്തിയും
പരീക്ഷാ സംവിധാനം
പരിഷ്ക്കരിക്കുമോയെന്ന്
വിശദമാക്കാമോ?
പി.എസ്.സി.
പരീക്ഷയുടെ വിശ്വാസ്യത
48.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.
നാലാം ബറ്റാലിയനിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയില്‍ കൃത്രിമ
മാര്‍ഗ്ഗങ്ങളിലൂടെ ഒരു
വിദ്യാര്‍ത്ഥി
സംഘടനയുടെ നേതാക്കള്‍
ഉയര്‍ന്ന റാങ്ക്
കരസ്ഥമാക്കിയ സംഭവം
പി.എസ്.സി.യുടെ
വിശ്വാസ്യതയ്ക്ക്
കോട്ടം
ഉണ്ടാക്കിയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പി.എസ്.സി. നടത്തുന്ന
പരീക്ഷകളില്‍
കൃത്രിമത്വം
കാട്ടാതിരിക്കുവാനുളള
കര്‍ശന വ്യവസ്ഥകള്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
കര്‍ശന വ്യവസ്ഥകളാണ്
പരീക്ഷാ നടത്തിപ്പില്‍
കാെണ്ടുവന്നിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ലക്ഷക്കണക്കിന്
തൊഴില്‍രഹിതരായ യുവതി
യുവാക്കള്‍ പ്രതീക്ഷ
അര്‍പ്പിച്ചിരിക്കുന്ന
ഭരണഘടനാ സ്ഥാപനമായ
പി.എസ്.സി.യുടെ
നഷ്ടപ്പെട്ട വിശ്വാസ്യത
വീണ്ടെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
പി.എസ്.സി.യുടെ ഭാഗത്ത്
നിന്നും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനങ്ങള്‍
49.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എസ്.സി. മുഖേന 2019
സെപ്തംബര്‍ മാസം വരെ
എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമന ശുപാര്‍ശ
നല്‍കിയിട്ടുണ്ട്;
2016-17 മുതല്‍ 2018-19
വരെ ഓരോ വര്‍ഷവും എത്ര
നിയമന ശുപാര്‍ശകള്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2011-12 മുതല്‍
2015-16 വരെ) ഓരോ
വര്‍ഷവും എത്ര നിയമന
ശുപാര്‍ശകള്‍
പി.എസ്.സി. വഴി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
പരീക്ഷകളിലെ അപാകതകള്‍
50.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എസ്.സി. വഴി
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് സ്ഥിര നിയമനം
നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
ഓരോവര്‍ഷവും
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നല്‍കിയതെന്ന്
വിശദമാക്കാമോ;
(സി)
പി.എസ്.സി.
പരീക്ഷകള്‍
പരാതികളില്ലാതെ
നടത്താന്‍ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍/മുന്‍കരുതലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. പരീക്ഷകളിലെ
അപാകതകള്‍ സംബന്ധിച്ച്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
പരാതികളില്‍ കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കേരള
പി.എസ്.സി. യിലെ ഓഫീസ്
അറ്റന്റന്റ് തസ്തിക
51.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി. യില്‍ എത്ര
ഓഫീസ് അറ്റന്റന്റ്
തസ്തികകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
പി.എസ്.സി.യില്‍
അറ്റന്‍ഡന്റ്
തസ്തികയില്‍ എത്ര
താല്‍ക്കാലിക കരാര്‍
ജീവനക്കാര്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(സി)
ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
പി.എസ്.സി.യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള മുഴുവന്‍
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികകളിലും സ്ഥിരം
ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പുതിയ
തസ്തികകളും നിയമനവും
52.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. മുഖേന എത്ര
തസ്തികകളില്‍ പുതിയതായി
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദ വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖല സ്ഥാപനങ്ങള്‍
എന്നിവയില്‍ പുതിയതായി
എത്ര തസ്തിക
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വകുപ്പുകള്‍ തിരിച്ച്
വിശദവിവരം നല്‍കുമോ?
സബ്ബ്
ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ
ക്രമക്കേട്
53.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
ഒക്ടോബര്‍ 12 ന് നടന്ന
പോലീസ് സബ്ബ്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള
എഴുത്ത് പരീക്ഷയില്‍
ചവറ ശങ്കരമംഗലം
സര്‍ക്കാര്‍
എച്ച്.എസ്.എസ്.ല്‍
പരീക്ഷ എഴുതിയ
ഉദ്യോഗാര്‍ത്ഥി
'ബ്ലൂടൂത്ത്'
ഉപകരണത്തിന്റെ
സഹായത്തോടുകൂടി പരീക്ഷ
എഴുതിയെന്ന്
പി.എസ്.സി.യുടെ
ആഭ്യന്തര വിജിലന്‍സ്
നടത്തിയ അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തെകുറിച്ച്
കേസെടുത്ത്
അന്വേഷിക്കണമെന്ന്
പി.എസ്.സി., കൊല്ലം
പോലീസ് കമ്മീഷണര്‍ക്ക്
നല്കിയ പരാതിയില്‍
ആവശ്യപ്പെട്ടിരുന്നുവോ;
(സി)
എങ്കില്‍
പ്രസ്തുത അന്വേഷണം
നടത്തിയോ;
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
ഭരണഭാഷ
54.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഭാഷ
പൂര്‍ണ്ണമായും
മലയാളത്തിലാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവുകള്‍
പൂര്‍ണ്ണമായും
മലയാളത്തിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;അറിയിക്കാമോ;
(സി)
കേരള
പി.എസ്.സി നടത്തുന്ന
പരീക്ഷകളും, വകുപ്പുതല
പരീക്ഷകളുടെ
(ഡിപ്പാർട്ട്മെന്റൽ
ടെസ്റ്റ്) ചോദ്യ
പേപ്പറുകള്‍
പൂര്‍ണ്ണമായും
മലയാളത്തില്‍
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
ഇവയ്ക്ക്എന്ന് മുതല്‍
പ്രാബല്യം
ഉണ്ടാകുമെന്നു
വ്യക്തമാക്കാമോ?
സ്പെഷ്യല്‍
റൂള്‍സ് ഭേദഗതി
55.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
നിയമനങ്ങളില്‍ വിവിധ
തസ്തികകളിലെ
വിദ്യാഭ്യാസ
യോഗ്യതകളില്‍ വന്ന
മാറ്റങ്ങള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്പെഷ്യല്‍
റൂള്‍സ് ഭേദഗതി
വരാത്തത് കാരണം വിവിധ
വകുപ്പുകളില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
സെെക്ലിംഗ്,
ഫോട്ടോഗ്രാഫി, സിനിമാ
പ്രൊജക്ഷന് തുടങ്ങിയ
കാലഹരണപ്പെട്ട പരീക്ഷാ
രീതികള്‍ ഒഴിവാക്കി
ചട്ടങ്ങള്‍
കാലാനുസൃതമായി
പരിഷ്കരിച്ച് ഉചിതമായ
ഭേദഗതി വരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സമയബന്ധിതമായി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
പി.എസ്.സി. സ്വീകരിച്ച
നടപടികള്‍
56.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എസ്.സി. എത്ര
തസ്തികകളിലേക്കാണ്
അപേക്ഷ ക്ഷണിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുവഴി
എത്ര ലക്ഷം അപേക്ഷകള്‍
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തസ്തികകളില്‍ പരീക്ഷ
നടത്തി റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
പരീക്ഷകള്‍
സമയബന്ധിതമായി നടത്തി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
പി.എസ്.സി.
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ ഒഴിവുകൾ
57.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
24.05.2019ന് മുന്‍പ്
വിവിധ വകുപ്പുകളിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍ അഡ്വൈസ്
ചെയ്യാന്‍
ബാക്കിയുണ്ടെന്നും അവ
ഏതൊക്കെ
വകുപ്പുകളിലാണെന്നുമുളള
വിവരം അറിയിക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റിലെ
അനര്‍ഹര്‍
58.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സത്യസന്ധവും
സ്വതന്ത്രവുമായി
നിലകൊള്ളേണ്ട
പി.എസ്.സി.
തയ്യാറാക്കുന്ന റാങ്ക്
ലിസ്റ്റുകളുടെ പവിത്രത
നഷ്ടപ്പെടുന്ന
സംഭവങ്ങള്‍ അടുത്തിടെ
ഉണ്ടായത് സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നിലവാരമുള്ള
ഉദ്യാേഗാര്ത്ഥികളുടെ
ആത്മവിശ്വാസത്തെ
തകര്‍ക്കുന്ന രീതിയില്‍
ക്രമക്കേടുകളിലൂടെയും
രാഷ്ട്രീയ
സ്വാധീനത്തിലൂടെയും
അനര്‍ഹര്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
ഉന്നത റാങ്ക്
കരസ്ഥമാക്കുവാനുണ്ടായ
സാഹചര്യം ഗൗരവമായി
എടുത്ത്
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോയെന്നറിയിക്കുമോ?
പി.എസ്.സി.
പരീക്ഷയിലെ ക്രമക്കേടുകള്‍
59.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷ എഴുതുന്ന ചിലര്‍
ക്രമക്കേടിലൂടെയും
അധികാര
സ്ഥാനത്തിലുള്ളവരുടെ
പിന്തുണയോടെയും
സര്‍ക്കാര്‍
ഉദ്യോഗങ്ങള്‍
നേടുന്നുവെന്ന വസ്തുത
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കെ.എ.പി.
നാലാം
ബറ്റാലിയനിലേക്കുള്ള
പി.എസ്.സി. റാങ്ക്
പട്ടികയില്‍
ഉള്‍പ്പെട്ട ചിലർ
അനര്‍ഹമായ
മാര്‍ഗ്ഗത്തിലൂടെയാണ്
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടതെന്ന
കാര്യം പി.എസ്.സി.
നടത്തുന്ന
പരീക്ഷകളിലുള്ള
ജനവിശ്വാസം തകരുന്നതിന്
കാരണമായിട്ടുണ്ടോ ;
(സി)
പി.എസ്.സി.യില്‍
നടന്ന
ക്രമക്കേടിനെക്കുറിച്ചുള്ള
അന്വേഷണം
നടക്കുമ്പോള്‍
പി.എസ്.സി. സംവിധാനം
കുറ്റമറ്റതാണെന്നും
അതിന്റെ വിശ്വാസ്യതയും
പ്രതിച്ഛായയും
തകര്‍ക്കുന്ന
തരത്തിലുള്ള ആരോപണം
ഉന്നയിക്കരുതെന്നും
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ളവർ
പറഞ്ഞിട്ടുണ്ടോ;എങ്കിൽ
അത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്പോള്‍
നടന്ന തരത്തിലുള്ള
ക്രമക്കേടുകള്‍
ഭാവിയില്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
പി.എസ്.സി.
കെെക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ചീഫ്
(ഡിസെന്‍ട്രലൈസ്ഡ്
പ്ലാനിംഗ്) തസ്തികയിലെ
പി.എസ്.സി. റാങ്ക് പട്ടിക
60.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡിലെ ചീഫ്
(ഡിസെന്‍ട്രലൈസ്ഡ്
പ്ലാനിംഗ്)തസ്തികയില്‍
പി.എസ്.സി. നടത്തിയ
എഴുത്തു പരീക്ഷയില്‍
ഉയര്‍ന്ന മാര്‍ക്കു
ലഭിച്ചയാളിന്
ഇന്റര്‍വ്യൂവില്‍ കുറവ്
മാര്‍ക്ക് നല്കി
റാങ്ക് പട്ടികയില്‍
ഒന്നാം
സ്ഥാനത്തുനിന്നും
ഒഴിവാക്കിയതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പരാതികള്‍
ഒഴിവാക്കുന്നതിലേയ്ക്കായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പി.എസ്.സിക്ക്
നല്‍കിയതെന്ന്
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
എല്‍.ഡി. ടെെപ്പിസ്റ്റ്
നിയമനം
61.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
03.07.2019-ന്
നടന്ന കേരള വാട്ടര്‍
അതോറിറ്റി എല്‍. ഡി.
ടെെപ്പിസ്റ്റ്
(കാറ്റഗറി 084/2018)
പരീക്ഷയ്ക്കായി എത്ര
പേര് കണ്ഫര്മേഷന്
നല്കി എന്നും അതില്‍
എത്ര പേര് പരീക്ഷ
എഴുതിയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്
പ്രകാരമുള്ള ഷോര്‍ട്ട്
ലിസ്റ്റും റാങ്ക്
ലിസ്റ്റും
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
അതില്‍ എത്ര പേരെയാണ്
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
തസ്തികയിലേയ്ക്ക്നാളിതുവരെ
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എല്‍.
ഡി. ടെെപ്പിസ്റ്റ്
തസ്തികയിലെ നിയമനം
62.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
280/2018 പ്രകാരമുള്ള
എല്‍. ഡി.
ടെെപ്പിസ്റ്റ് പരീക്ഷ
എഴുതുന്നതിനായി ഓരോ
ജില്ലയിലും എത്ര പേര്
വീതം കണ്ഫര്മേഷന്
നല്‍കിയിരുന്നെന്നും
ഇതില്‍ എത്ര പേര് വീതം
പരീക്ഷ എഴുതിയെന്നും
വ്യക്തമാക്കാമോ;
(ബി)
എല്‍.
ഡി. ടെെപ്പിസ്റ്റ്
തസ്തികയിലെ പുതിയ
ഷോര്‍ട്ട് ലിസ്റ്റും
റാങ്ക് ലിസ്റ്റും
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
എല്‍. ഡി.
ടെെപ്പിസ്റ്റ്
ലിസ്റ്റിന്റെ കാലാവധി
കഴിഞ്ഞശേഷം നാളിതുവരെ
ഓരോ ജില്ലയിലും
പ്രസ്തുത തസ്തികയില്‍
എത്ര ഒഴിവുകള്‍ വീതം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകൾ എല്‍.ഡി.
ടൈപ്പിസ്റ്റ്
63.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളിലായി
എല്‍.ഡി.
ടൈപ്പിസ്റ്റുമാരുടെ
എത്ര തസ്തികകളാണ്
അനുവദിച്ചിട്ടുള്ളതെന്നും
എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്നും
വകുപ്പ്, ജില്ല
തിരിച്ച്
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റിന്റെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമാേ?
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ
നിയമനം
64.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നം.113/2017 നമ്പരായി
പി.എസ്.സി. നടത്തിയ
വിവിധ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ
നിയമനത്തിനുളള
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ച് ആറ്
മാസമായിട്ടും റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിയ്ക്കാത്തതുമൂലം
ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുളളത്; ഇത്
പാലിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
പി.എസ്.സി.
സ്വീകരിയ്ക്കാറുളളതെന്ന്
അറിയിക്കാമോ;
(സി)
ഇൗ
തസ്തികയിലെ റാങ്ക്
ലിസ്റ്റ്
തയ്യാറാക്കാന്‍
ചുമതലപ്പെടുത്തിയിട്ടുളളത്
ആരെയാണ്; സമയബന്ധിതമായി
റാങ്ക് ലിസ്റ്റ്
തയ്യാറാക്കാത്തതിന്
എന്തെങ്കിലും വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക്
ലിസ്റ്റ്അടിയന്തരമായി
പ്രസിദ്ധീകരിയ്ക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയിലെ എൽ.ഡി.വി.ഡ്രൈവർ
നിയമനം
65.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിൽ കാറ്റഗറി
നമ്പർ 016/ 2014
എൽ.ഡി.വി.ഡ്രൈവർ
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റിൽ
നിന്നും എത്ര നിയമനങ്ങൾ
നടന്നിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജില്ലയിൽ
ഏതൊക്കെ വകുപ്പുകളിൽ
നിന്നും ഡ്രൈവർ
തസ്തികയിലേക്കുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
റിപ്പോർട്ട്
ചെയ്തിട്ടുള്ള ഈ
ഒഴിവുകളിൽ പ്രസ്തുത
റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുള്ള
ഉദ്യോഗാർത്ഥികൾക്ക്
യഥാസമയം നിയമനം നൽകുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ജൂനിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍,
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമനം
66.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
എന്‍.സി.എ. (ഡി ഇ എ പി
) വിജ്ഞാപനം (കാറ്റഗി
നമ്പര്‍ 613/12)
പ്രകാരം നിലവില്‍
വന്നിട്ടുളള ജൂനിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍,
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രപേര്‍ക്ക്
ഇതുവരെ നിയമന ശുപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമന ശുപാര്‍ശ
നല്കിയവരില് എത്രപേര്‍
ജോലിയില്‍ പ്രവേശിച്ചു
എന്നും എത്ര
എന്‍.ജെ.ഡി. വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
എന്‍.ജെ.ഡി.
വേക്കന്‍സി
ഉണ്ടെങ്കില്‍ പ്രസ്തുത
ഒഴിവുകളിലേക്ക് നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി അവസാനിക്കുന്ന
തീയതി വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്കായി
പുതിയ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്2
തസ്തിക
67.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
277/2018 ലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്2
തസ്തികയിലേയ്ക്ക്
06/07/2019ന് നടന്ന
പരീക്ഷ എഴുതുന്നതിന്
വിവിധ ജില്ലകളില്‍
എത്രപേര്‍
കണ്ഫര്മേഷന്
നല്‍കിയെന്നും അതില്‍
എത്രപേര്‍ പരീക്ഷ എഴുതി
എന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്2
തസ്തികയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
തസ്തികയിലേക്കുളള
ഷോര്‍ട്ട് ലിസ്റ്റും
റാങ്ക് ലിസ്റ്റും
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സര്‍വ്വീസ്
68.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സിവില്‍ സര്‍വ്വീസ്
ഉദ്യാേഗസ്ഥര്‍ അവരുടെ
പരിഗണനയില്‍ വരുന്ന
വിഷയങ്ങളില്‍
എടുത്തിട്ടുള്ള
നിലപാടുകള്‍
മാധ്യമങ്ങളുമായി
പങ്കുവയ്ക്കുന്നതിന്
പ്രസ്തുത
ഉദ്യാേഗസ്ഥര്‍ക്ക്
ബാധകമായ സര്‍വ്വീസ്
ചട്ടങ്ങള്‍
അനുവദിക്കുന്നുണ്ടാേ;
(ബി)
ഇത്തരത്തിലുള്ള
വിവരങ്ങള്‍
മാധ്യമങ്ങളുമായി
പങ്കുവയ്ക്കുന്നതിന്
സിവില്‍ സര്‍വ്വീസ്
ഉദ്യാേഗസ്ഥര്‍ക്ക്
ഏതെങ്കിലും
വിധത്തിലുള്ള അനുമതി
ആവശ്യമുണ്ടാേ; എങ്കിൽ
അതുമായി ബന്ധപ്പെട്ട
ചട്ടങ്ങള്‍ ഏതെന്ന്
വ്യക്തമാക്കാമാേ;
(സി)
മേല്‍
സൂചിപ്പിച്ച വിധത്തില്‍
മാധ്യമങ്ങളുമായി വിവരം
പങ്കുവയ്ക്കുന്നതിന്
അനുമതി ആവശ്യമുള്ള
പക്ഷം സബ് കളക്ടര്‍
ഉള്‍പ്പെടെയുള്ള വിവിധ
ഉദ്യാേഗസ്ഥര്‍ പ്രമുഖ
മാധ്യമങ്ങള്‍ക്ക്
നല്കിയ
ഇന്റര്‍വ്യൂവിന്
അത്തരത്തിലുള്ള അനുമതി
നേടിയിരുന്നാേ എന്ന്
വിശദമാക്കാമോ;
(ഡി)
അനുമതി
നേടാത്ത
ഉദ്യാേഗസ്ഥര്‍ക്കെതിരെ
നിലവില്‍ കേസുകള്‍
ഉണ്ടാേയെന്ന്
അറിയിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
69.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയുടെ
പുന:പരിശോധന സമിതിയിലെ
അംഗങ്ങളുടെ വിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സമിതിയുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര രൂപ ചെലവഴിച്ചു;
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ് തസ്തിക
70.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികകളിലെ ഒഴിവുകള്‍
നികത്തേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
തസ്തികകളിലെ ഒഴിവുകള്‍
കമ്പ്യൂട്ടര്‍
വിദഗ്ധന്മാര്ക്കായി
മാറ്റുവാന്‍
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പി.എസ്.സി./
ആശ്രിത നിയമനം
71.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പി.എസ്.സി. വഴി
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വകുപ്പുതിരിച്ച്
വിശദമാക്കാമോ;
(ബി)
ആശ്രിതനിയമനം
വഴി എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്ന്
വിശദമാക്കുമോ?
അനുബന്ധം
വിവിധ
വകുപ്പുകളിലെ ആശ്രിത നിയമനം
72.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലായി
നാളിതുവരെ ഏതു വര്‍ഷം
വരെ
മരണപ്പെട്ടിട്ടുള്ളവരുടെ
ആശ്രിതര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കംപാഷനേറ്റ്
എംപ്ലോയ്മെന്റ്
സെല്ലില്‍ ആശ്രിത
നിയമനം
കാത്തിരിക്കുന്നവരുടെ
ലിസ്റ്റ് കാറ്റഗറി
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ജലഗതാഗത
വകുപ്പിന്റെ തേവര
ഓഫീസില്‍
ചാര്ജ്ജ്മാനായി ജോലി
ചെയ്തിരുന്നതും
19.12.2015-ല്‍
മരണപ്പെട്ടിട്ടുള്ളതുമായ
കെ. കെ.
പുരുഷോത്തമന്റെ മകള്‍
കടവന്ത്ര, ചിലവന്നൂര്‍,
തിട്ടേത്തറ വീട്ടില്‍,
കൃഷ്ണ കെ. പി.-യുടെ
പേര് പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലയാളഭാഷാ
സംരക്ഷണം
73.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മലയാളഭാഷ
സംരക്ഷിക്കുന്നതിനും,
പരിപോഷിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
എല്ലാ
പി.എസ്.സി. പരീക്ഷകളും
മലയാളത്തിലാക്കണമെന്ന
തീരുമാനം തത്വത്തില്‍
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
എപ്പോള്‍
പ്രാവര്‍ത്തികമാവുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
രാജ്യാന്തര
സൈബര്‍ സുരക്ഷാ സമ്മേളനം
74.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊക്കൂണ്‍
2019 എന്ന പേരില്‍
രാജ്യാന്തര സൈബര്‍
സുരക്ഷാ സമ്മേളനം
സംഘടിപ്പിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമ്മേളനത്തില്‍ ഏതൊക്കെ
തരത്തിലുള്ള
ചര്‍ച്ചകളാണ്
നടന്നതെന്ന്
അറിയിക്കുമോ;
(സി)
സൈബര്‍
സുരക്ഷ സംബന്ധിച്ച്
എന്തൊക്കെ പുതിയ
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത സമ്മേളനം
മുന്നോട്ട് വച്ചതെന്ന്
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ടപ്പുകള്‍
75.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പുകള്‍
മൂല്യനിര്‍ണ്ണയത്തില്‍
പിന്നോക്കം പോകുന്ന
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
ഇതിനുള്ള കാരണങ്ങള്‍
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സ്റ്റാര്‍ട്ടപ്പുകളിലൂടെ
ഇതിനകം എത്ര
കോടിരൂപയുടെ നിക്ഷേപം
കൊണ്ടുവരുവാന്‍
കഴിഞ്ഞു; നിലവില്‍
സ്റ്റാര്‍ട്ടപ്പുകള്‍
ഏതൊക്കെ മേഖലയിലാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പുകളുടെ
എണ്ണത്തില്‍ വളര്‍ച്ച
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഈ വര്‍ഷം സെപ്റ്റംബര്‍
30 വരെ എത്ര ശതമാനം
വളര്‍ച്ചയാണ് ഈ
മേഖലയില്‍
രേഖപ്പെടുത്തിയത് എന്ന്
വെളിപ്പെടുത്തുമോ?
അക്ഷയ കേന്ദ്രങ്ങളിലെ ഫീസ്
ഘടന
76.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയ അക്ഷയ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാരിന്റെ
സേവനങ്ങള്‍ പലതും
ഓണ്‍ലൈന്‍ ആയി
ലഭ്യമാകുന്ന
സാഹചര്യത്തില്‍
കൂടുതല്‍ ആളുകള്‍ അക്ഷയ
കേന്ദ്രങ്ങളെ
ആശ്രയിക്കുന്നുണ്ട്. ഈ
സാഹചര്യത്തില്‍ അക്ഷയ
കേന്ദ്രങ്ങളിലെ
സേവനത്തിനുള്ള ഫീസ്
ഏകീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
ഏകീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
അക്ഷയ
കേന്ദ്രങ്ങളിലെ ഫീസ്
ഘടന പരസ്യമായി
പ്രദര്‍ശിപ്പിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍
77.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
തുടങ്ങുവാന്‍ ആവശ്യമായ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളിലെ
സേവനങ്ങള്‍ക്ക് ഏകീകൃത
ഫീസ്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
അക്ഷയ
കേന്ദ്രങ്ങളിലെ
ജീവനക്കാര്‍
പൊതുജനങ്ങളോട് മോശമായി
പെരുമാറുന്ന വിവരങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
അക്ഷയ
കേന്ദ്രങ്ങളിലെ
ജീവനക്കാരുടെ തെറ്റായ
അറിവ് മൂലം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടങ്ങള്‍ക്ക് പരിഹാരം
കാണുവാന്‍ സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇ-മെയിൽ
മുഖേനയുള്ള പരാതികൾ
78.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പോലീസ്
സ്റ്റേഷനുകളിലെ
ഔദ്യോഗിക ഇ-മെയിൽ
വിലാസത്തിലേക്ക്
അയയ്ക്കുന്ന പരാതികൾ
പരിശോധിച്ച് പോലീസ്
ഉദ്യോഗസ്ഥർ
കേസുകളെടുക്കാറുണ്ടോ;
വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ
എന്തുകൊണ്ട്;
വിശദമാക്കാമോ;
(ബി)
ഔദ്യോഗിക
ഇ-മെയിലിലേക്കയയ്ക്കുന്ന
പരാതികളിൽ പോലീസ്
ഉദ്യോഗസ്ഥർ
കേസുകളെടുക്കാത്തത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ പെട്ട പോലീസ്
സ്റ്റേഷനിലേക്ക്
(shoptthtvm.pole.kerala.gov.in)
അന്നമ്മ തോമസും തോമസ്
ജോർജും കൂടി 15 -12
-2018 ഏകദേശം രാത്രി 11
മണിയോട് കൂടി അയച്ച
ഇമെയിൽ പരാതിയിന്മേൽ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചു.
വിശദമാക്കാമോ;ഇല്ലെങ്കിൽ
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ട്;
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കേസിനെ സംബന്ധിച്ച്
ഐ.ജിക്ക് ഇവർ നൽകിയ
പരാതി പ്രകാരം Entt.
No. B3/20148 dated
18/12/2018-ൽ ബേസ്ഡ് ഓൺ
ഫാക്ട്, എന്ന ഉത്തരവ്
നൽകിയ പ്രകാരം എന്ത്
നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
ഇതുസംബന്ധിച്ചു
എന്തെങ്കിലും
റിപ്പോർട്ടുണ്ടോ;
എങ്കിൽ പകർപ്പ്
ലഭ്യമാക്കുമോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വിവരസാങ്കേതിക
വിദ്യാമേഖലയുടെ വികസനം
79.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതികവിദ്യാമേഖലയുടെ
വികസനത്തിലൂന്നി
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയുടെ
വളര്‍ച്ചയെ
ശക്തിപ്പെടുത്തി
കേരളത്തെ ഒരു
ഡിജിറ്റല്‍
സംസ്ഥാനമാക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ആഗോള
തലത്തില്‍ ഐ.റ്റി
അധിഷ്ഠിതമായ വ്യവസായ
സംരംഭങ്ങള്‍ക്ക്
അന്താരാഷ്ട്ര
നിലവാരത്തിലുളള
പശ്ചാത്തല സൗകര്യങ്ങള്‍
സജ്ജീകരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ലാപ്ടോപ്,
സെര്‍വര്‍ നിര്‍മ്മാണ
യൂണിറ്റുകള്‍
സംസ്ഥാനത്ത്
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
പ്രളയ ദുരിതാശ്വാസം
80.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തെ തുടര്‍ന്ന്
ദുരിതാശ്വാസ
ക്യാമ്പില്‍
കഴിഞ്ഞവര്ക്ക്ഓണക്കോടി
നല്കുന്ന പരിപാടി
നടപ്പാക്കിയിരുന്നോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്ക്
ഓണക്കോടി നല്കി;
വിശദമാക്കാമോ?
ആര്.കെ.എെ
സെക്രട്ടേറിയറ്റ്
81.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ആര്.കെ.എെ
സെക്രട്ടേറിയറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ചുമതലകളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദീകരിക്കുമോ;
(ബി)
പ്രളയദുരിതാശ്വാസ
ഫണ്ട് കൈകാര്യം
ചെയ്യുന്ന ചുമതല
ആര്.കെ.എെ
സെക്രട്ടേറിയറ്റിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
ആര്.കെ.എെ
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
പ്രളയ
ദുരിതാശ്വാസ സഹായം
82.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഓഗസ്റ്റ് മാസത്തില്‍
ഉണ്ടായ പ്രളയ
ദുരിതാശ്വാസ
സഹായത്തിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര
കോടി രൂപ സഹായമായി
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ദുരിതാശ്വാസ
സഹായമായി എത്ര കോടി
രൂപ നല്‍കിയെന്നും
ഏതെല്ലാം വിഭാഗത്തിലാണ്
സഹായം നല്‍കിയതെന്നും
വെളിപ്പെടുത്തുമോ;
(സി)
2019
ഓഗസ്റ്റിലുണ്ടായ
പ്രളയത്തില്‍
ദുരിതാശ്വാസ സഹായമായി
ഏതെല്ലാം വിഭാഗങ്ങളില്‍
എത്ര കോടി രൂപ
നല്‍കിയെന്ന്
അറിയിക്കുമോ;
(ഡി)
പ്രളയക്കെടുതികളില്‍
വമ്പിച്ച നാശനഷ്ടം
സംഭവിച്ച ചെറുകിട
കച്ചവടക്കാര്‍ക്കും
മറ്റ്
വ്യാപാരികള്‍ക്കും
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;
ഇവരെ സഹായിക്കാന്‍
എന്തെങ്കിലും പദ്ധതി
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
പ്രളയ
നഷ്ടങ്ങള്‍ക്ക്
കേന്ദ്രസഹായം
83.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ല്‍
കേരളത്തിലുണ്ടായ
പ്രളയത്തിന്റെ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
കേന്ദ്രം എന്തെങ്കിലും
സഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ,
2019 ലെ പ്രളയ
നഷ്ടങ്ങള്‍ക്ക്
കേന്ദ്രസഹായം
ലഭിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കുമോ?
പ്രളയ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന പദ്ധതികള്‍
84.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ പ്രളയ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
തുകയാണ് ഇതിനായി
വിനിയോഗിക്കുന്നത്;
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ പ്രളയം
മൂലമുണ്ടായ നാശനഷ്ടം
85.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ല്‍
വയനാട് ജില്ലയില്‍
ഉണ്ടായ പ്രളയത്താൽ
സംഭവിച്ച നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വീടുകള്‍ പൂര്‍ണ്ണമായും
ഭാഗികമായും
തകര്‍ന്നിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രളയം
മൂലം വയനാട് ജില്ലയില്‍
വിവിധ
വകുപ്പുകള്‍ക്കുണ്ടായ
നാശനഷ്ടം പട്ടിക
തിരിച്ച്
ലഭ്യമാക്കാമോ?
സംസ്ഥാന
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍
86.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-
ല്‍ സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന പുനര്‍
നിര്‍മ്മാണത്തിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
രൂപീകരിച്ച കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയിലൂടെ ഇതിനോടകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രകാരം
ഉരുള്‍പൊട്ടല്‍
മേഖലയില്‍ നിന്നും
ജനങ്ങളെ മാറ്റി
പാര്‍പ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
2019-
ലെ കനത്ത മഴയില്‍
കവളപ്പാറയിലും,
പുത്തുമലയിലും
ഉരുള്‍പൊട്ടിയ
സ്ഥലത്ത് നിന്നും
ജനങ്ങളെ മാറ്റി
പാര്‍പ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിരുന്നോ;
(ഇ)
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
ക്ലൗഡ് ഫണ്ടിംഗ് മുഖേന
തുക സംഭരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദമാക്കാമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
87.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയ
റോഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതിന്‍െറ
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
റീബില്‍ഡ്
കേരള
ഇനിഷ്യേറ്റീവിന്െറ
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ
കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരിക്കോട്-എടവണ്ണ
സംസ്ഥാന പാതയുടെ വിശദ
പദ്ധതി രേഖ
തയ്യാറാക്കുന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ആയതിന്‍െറ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍ നിര്‍മ്മാണം
88.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലെ പ്രളയം
സംസ്ഥാനത്തിനുണ്ടാക്കിയ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
വെളിപ്പെടുത്തുമാേ;
(ബി)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിനും
പുനരധിവാസത്തിനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമാേ;
(സി)
ഇതിനായി
ലാേക ബാങ്കില്‍ നിന്നാേ
മറ്റു ഏജന്‍സികളില്‍
നിന്നാേ സഹായങ്ങള്‍
തേടിയിരുന്നാേ;
എങ്കില്‍ എത്ര തുക
സഹായധനം ലഭിച്ചു; എത്ര
തുക പ്രതീക്ഷിക്കുന്നു
എന്ന് വ്യക്തമാക്കാമാേ?
തിരുവമ്പാടി
മണ്ഡലത്തിലെ ദുരിതാശ്വാസ
സഹായം
89.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
മഹാപ്രളയത്തില്‍,
തിരുവമ്പാടി
മണ്ഡലത്തിലെ നാശനഷ്ടം
സംഭവിച്ച
വ്യക്തികള്‍ക്ക്
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
നല്‍കിയതിന്റെ
കണക്കുകള്‍ വില്ലേജ്
തിരിച്ച് ആളുകളുടെ
പേര്, വിലാസം,
അനുവദിക്കപ്പെട്ടസംഖ്യ
മുതലായ വിവരങ്ങള്‍
ഉള്‍പ്പെടുത്തി
ലഭ്യമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
90.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
- ല്‍ സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തില്‍
തകര്‍ന്ന സംസ്ഥാനത്തെ
പുനര്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികളും
അതിന്റെ പുരോഗതിയും
വെളിപ്പെടുത്തുമോ;
(ബി)
പ്രളയത്തില്‍
വീട് പൂര്‍ണ്ണമായും
തകര്‍ന്നവരെ
പുനരധിവസിപ്പിക്കുന്നതിനും
, ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
പകരം ഭൂമി
കണ്ടെത്തുന്നതിനും
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നറിയയ്ക്കാമോ;
(സി)
2018
- ലെ പ്രളയം കഴിഞ്ഞ്
14 മാസം കഴിഞ്ഞിട്ടും
പ്രളയ ബാധിതരുടെ
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
കോടതി ഇടപെടലുകള്‍
ഉണ്ടാകാനിടയായ സാഹചര്യം
വിശദമാക്കുമോ;
(ഡി)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിനായി
രൂപീകൃതമായ റീ ബില്‍ഡ്
കേരളയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
പ്രളയത്തില്‍
നഷ്ടപ്പെട്ട വസ്തുവകകൾ
അതേപടി പുനര്‍
നിര്‍മ്മിക്കുകയല്ല,
പകരം ഒരു പുതിയ കേരളം
കെട്ടിപ്പടുക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഒറ്റപ്പാലത്തെ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
91.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ നടപ്പില്‍
വരുത്തിയ പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
2018,
2019 വര്‍ഷങ്ങളിലെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
ചെലവഴിച്ചുവെന്നതിന്റെ
വിശദാംശം നല്‍കാമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ഇനി ഏതെല്ലാം
തരത്തിലുളള
പ്രവൃത്തികളാണ്
ഒറ്റപ്പാലം അസംബ്ലി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുവാനുളളത്
എന്ന് വ്യക്തമാക്കാമോ?
കോഴിക്കോട്ട്
റീ ബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
92.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവിന്റെ
ഭാഗമായി കോഴിക്കോട്
ജില്ലയില്‍ വിവിധ
വകുപ്പുകളുടെ കീഴിലുള്ള
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(സി)
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
സമയക്രമം
വ്യക്തമാക്കുമോ?
ഉരുള്‍പൊട്ടല്‍
സാധ്യത നേരിടുന്ന
പ്രദേശങ്ങള്‍
93.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉരുള്‍പൊട്ടല്‍
സാധ്യത നേരിടുന്ന
പ്രദേശങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
എന്തെങ്കിലും പുതിയ
പഠനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഉരുള്‍പൊട്ടല്‍
സാധ്യത നേരിടുന്ന
പ്രദേശങ്ങളില്‍ വിവിധ
വകുപ്പുകളുടെ ഏകോപനം
അടക്കമുള്ള
കാര്യങ്ങളില്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
പുനര്‍നിര്‍മാണ
സഹായനിധി വിതരണം
94.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ പ്രളയാനന്തരം
സര്‍ക്കാര്‍ അനുവദിച്ച
പുനര്‍നിര്‍മാണ
സഹായനിധി വിതരണം ഏതു
ഘട്ടത്തിലാണെന്നും
എല്ലാ ഗഡുക്കളും വിതരണം
ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
ആറന്മുളയില്
എത്ര വീടുകള്‍
ഇതുപയോഗിച്ച്
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
2019
ലെ പ്രളയാനന്തരം
സര്‍ക്കാര്‍ അനുവദിച്ച
സഹായനിധി വിതരണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആറന്മുള
മണ്ഡലത്തില്‍ എത്ര
പേര് ഇതിന്റെ
ഗുണഭോക്താക്കളാണെന്നുളള
വിശദവിവരങ്ങള്‍
നല്‍കാമോ?
2018-ലെ
പ്രളയ നാശനഷ്ടവും
ദുരിതാശ്വാസ സഹായവും
95.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
പ്രളയത്തില്‍
സംസ്ഥാനത്തുണ്ടായ
നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ദുരിതബാധിതര്‍ക്ക് എത്ര
തുകയുടെ ദുരിതാശ്വാസ
സഹായം ഇതിനകം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്ന് പട്ടാമ്പി
മണ്ഡലത്തിന് ലഭിച്ച ധനസഹായം
96.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2019
സെപ്റ്റംബര്‍ വരെ
പട്ടാമ്പി മണ്ഡലത്തില്‍
എത്രപേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്ന്
ധനസഹായം
ലഭിച്ചിട്ടുണ്ടെന്നും
നാളിതുവരെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പ്രളയ
ദുരിതാശ്വാസ സഹായം
97.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
പ്രളയ
ദുരിതാശ്വാസവുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാറിനോട്
എത്ര തുകയുടെ സഹായമാണ്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിരുന്നത്
എന്ന് വ്യക്തമാക്കാമോ;
എത്ര തുകയുടെ സഹായമാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വെളിപ്പെടുത്താമോ?
ദുരിതാശ്വാസ
നിധി
98.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
2011-2016 കാലത്ത്
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിക്കായി എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2011-16
ജനസമ്പര്‍ക്ക
പരിപാടികള്‍ വഴി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ആകെ എത്ര തുക
അനുവദിച്ചു; എത്ര രൂപ
വിതരണം ചെയ്തു;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും 25-05-2016ന്
മുമ്പുള്ള കുടിശ്ശിക
അതിനുശേഷം വിതരണം
ചെയ്തിട്ടുണ്ടോ;എങ്കിൽ
എത്ര പേര്‍ക്ക്; എത്ര
തുക വിതരണം ചെയ്തു;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
ദുരിതാശ്വാസ നിധി
വിതരണത്തിന് പ്രത്യേക
പൊതുപരിപാടികള്‍
സംഘടിപ്പിക്കാന്‍ എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധിയിലേക്കുള്ള സംഭാവന
99.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാലറി
ചലഞ്ചിലൂടെ എത്ര കോടി
രൂപയാണ്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനയായി
ലഭിച്ചിട്ടുളളത്;
(ബി)
2019
ആഗസ്റ്റ് മാസം മുതല്‍
ഒക്ടോബര്‍ 15 വരെ എത്ര
രൂപ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനയായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയാനന്തര
പുനര്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും 2018 ആഗസ്റ്റ്
മാസം മുതല്‍ 2019
ഒക്ടോബര്‍ വരെ എത്ര
രൂപ ചെലവഴിച്ചു;
ഏതൊക്കെ മേഖലകളില്‍
എത്ര രൂപ വീതം;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
100.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ബജറ്റ്
വിഹിതമായി തുക
അനുവദിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
2011 മുതല്‍ 2019 വരെ
സി.എം.ഡി.ആർ. എഫ്-
ലേക്ക് നല്കിയ ബജറ്റ്
വിഹിതം വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ?
ദുരിതാശ്വാസനിധിയിലെ
വരവും ചെലവും
101.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയഘട്ടത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര തുക
സംഭാവന ലഭിച്ചു എന്ന്
അറിയിക്കാമോ;
(ബി)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയങ്ങളെത്തുടര്‍ന്ന്
പ്രതിപക്ഷ നേതാവിന്റെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്‍കിയിരുന്നോ എന്ന്
അറിയിക്കാമോ;
(സി)
സംഭാവന
നല്കിയെങ്കില് എത്ര
തുക എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രളയ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
ദുരിതാശ്വാസനിധിയില്‍
നിന്നും ചെലവഴിച്ചു;
എത്ര തുകയ്ക്കുള്ള
പ്രതിജ്ഞാബദ്ധമായ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഏതൊക്കെ
പദ്ധതികള്‍ക്കായാണ് പണം
ചെലവഴിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കേരള
പുനര്‍നിര്‍മ്മാണ പദ്ധതി
(റീബില്‍ഡ് കേരള) യുടെ
പുരാേഗതി
102.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനരധിവാസവുമായി
ബന്ധപ്പെട്ട കേരള
പുനര്‍നിര്‍മ്മാണപദ്ധതി
(റീബില്‍ഡ് കേരള)യുടെ
പുരാേഗതി അറിയിക്കാമാേ;
(ബി)
കേരള
പുനര്‍നിര്‍മ്മാണത്തിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതിനായി
ആവിഷ്കരിച്ച വിവിധ
പുനരധിവാസ പദ്ധതികള്‍
എന്താക്കെയാണെന്ന്
അറിയിക്കാമാേ;
(ഡി)
ആവിഷ്കരിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍ വേണ്ട
മേല്‍നാേട്ട സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ
വ്യക്തമാക്കാമാേ;റീ
ബില്‍ഡ് കേരളയുടെ ഓഫീസ്
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി
എത്ര തുക, ഏത് ഫണ്ടില്‍
നിന്നാണ് ചെലവഴിച്ചത്;
(ഇ)
ടി
ഓഫീസ് വാടക
കെട്ടിടത്തിലാണാേ
പ്രവര്‍ത്തിക്കുന്നത്;എങ്കില്‍
ഇതിനായി ഓരാേ മാസവും
എത്ര തുക
വാടകയിനത്തില്‍
നല്‍കേണ്ടതുണ്ട്;വിശദമാക്കുമാേ?
ദുരിതാശ്വാസ
ക്യാമ്പിലുള്ളവരുടെ
വിശദാംശം
103.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
മഴകെടുതിയിലും
ഉരുള്‍പൊട്ടലിലും
ഉണ്ടായ നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
വര്‍ഷം എത്ര ആളുകളെയാണ്
ദുരിതാശ്വാസ
ക്യാമ്പുകളില്‍
പാര്പ്പിച്ചിട്ടുണ്ടായിരുന്നത്
എന്ന് വിശദമാക്കുമോ;
(സി)
ഇതില്‍
ധനസഹായം ലഭിച്ചിട്ടുള്ള
കുടുംബങ്ങളുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ബാധിതര്ക്ക്നല്കിയ
ആനുകൂല്യങ്ങള്‍
104.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്ക് മുന്‍
സര്‍ക്കാരും ,നിലവിലെ
സര്‍ക്കാരും നല്കിയ
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ബാധിതര്ക്ക്നല്കേണ്ട
ആനുകൂല്യങ്ങളുമായി
ബന്ധപ്പെട്ട് സുപ്രീം
കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന് പ്രകാരം
നിലവില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും,
ബാക്കി നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണമെന്തെന്നും
വിശദമാക്കാമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്ക് പ്രതിമാസം
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്നും ,ആയത്
മുടങ്ങാതെ
നല്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
അപകടത്തില്‍പ്പെട്ടയാള്‍ക്ക്
ദുരിതാശ്വാസം
105.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ സബ്
സ്റ്റേഷന്
പണിയുന്നതിന് കരാര്‍
എടുത്തിരുന്ന
കരാറുകാരന്റെ
കയറ്റിറക്ക്
തൊഴിലാളിയായിരുന്ന
ശ്രീ. ഹുസെെന്‍ പി.
പി., പുത്തന്‍
പീടിയേക്കല്‍, പാഴൂര്‍,
കുറ്റിപ്പുറം
എന്നയാള്‍ക്ക്
20.12.1972-ന് അപകടം
സംഭവിച്ചത് സംബന്ധിച്ച്
പ്രസ്തുത വ്യക്തി
വെെദ്യുതി ബോര്‍ഡിനും
വെെദ്യുതി വകുപ്പ്
സെക്രട്ടറിയ്ക്കും
നല്കിയ നിവേദനങ്ങളില്‍
അനുകൂല തീരുമാനം
എടുക്കാത്ത
സാഹചര്യത്തില്‍ ബഹു.
മുഖ്യമന്ത്രിക്ക്
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ചലനശേഷി
പൂര്‍ണ്ണമായും
നഷ്ടപ്പെട്ടതായ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
പ്രസ്തുത വ്യക്തിക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇൗ
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ?
ശബരിമല
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
106.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കു
കൂടി പ്രയോജനപ്പെടും
വിധം ശബരിമലയ്ക്കടുത്ത്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന ശബരിമല
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളനിര്മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ ഭൂമിയാണ്
ആവശ്യമായി വരുന്നത്;
ഏറ്റവും അനുയോജ്യമായി
കണ്ടെത്തിയ ഭൂമിയുടെ
ഉടമസ്ഥത സംബന്ധിച്ചുളള
കേസിന്റെ
തുടര്‍നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ; ഇത്
ഏറ്റെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്?
(സി)
വിമാനത്താവള
നിര്‍മ്മാണത്തിന് ഇനി
എന്തൊക്കെ
കടമ്പകളാണുളളത്;
കേന്ദ്രാനുമതി
ഉള്‍പ്പെടെയുളളവ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
എരുമേലി
വിമാനത്താവളം
107.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരുമേലി
ഗ്രീന്‍ഫീല്‍ഡ്
എയര്‍പോര്‍ട്ടിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിമാനത്താവളത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇതുവരെ
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിമാനത്താവളം
പൂര്‍ത്തിയാക്കുന്നതിന്
വേണ്ടി എത്ര
ജനപ്രതിനിധികളും
സംഘടനകളും കത്തുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കത്തുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ശബരിമലയില്‍
വിമാനത്താവളം
108.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിമാനത്താവളം
നിര്‍മ്മിക്കുവാന്‍
തെരഞ്ഞെടുത്തിട്ടുള്ള
ചെറുവള്ളി എസ്റ്റേറ്റ്
എന്നറിയപ്പെടുന്ന
ഹാരിസണ്‍ മലയാളം
പ്ലാന്റേഷന്റെ നിലവിലെ
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിമാനത്താവളത്തിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
വിമാനത്താവളത്തിന്
ആവശ്യമായ അംഗീകാരവും
ക്ലിയറന്‍സും കേന്ദ്ര
സര്‍ക്കാരുമായി
ബന്ധപ്പെട്ട
ഏജന്‍സികളില്‍ നിന്നും
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
തിരുവനന്തപുരത്ത്
നിന്ന് കൂടുതല്‍ വിമാന
സര്‍വ്വീസുകള്‍
109.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍ലൈന്‍
മേധാവികളുമായി
മുഖ്യമന്ത്രി നടത്തിയ
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം
വിമാനത്താവളത്തില്‍
നിന്ന് കൂടുതല്‍ വിമാന
സര്‍വ്വീസുകള്‍
ആരംഭിക്കാമെന്ന ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
തിരുവനന്തപുരത്തുനിന്നും
എത്ര
വിമാനസര്‍വ്വീസുകള്‍
ആരംഭിക്കുമെന്നാണ്
ഉറപ്പു
ലഭിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നാളിതുവരെ
ഇതില്‍ എത്ര
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സെമി
ഹൈസ്പീഡ് റെയില്‍ പദ്ധതി
110.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെമി ഹൈസ്പീഡ് റെയില്‍
പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച കരട് ഡി.പി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പദ്ധതിക്ക് റെയില്‍വെ
ബോര്‍ഡിന്റെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(സി)
എത്ര
കോടി രൂപയാണ്
പദ്ധതിയുടെ ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
പ്രസ്തുത തുക എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിക്കായി എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുക്കേണ്ടിതായി
വരുമെന്നും എത്ര
വീടുകള്‍
ഒഴിപ്പിക്കേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇതിന്റെ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
കൊച്ചി
മെട്രോ
111.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊച്ചി മെട്രോയില്‍
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഓണക്കാലത്ത്
യാത്രക്കാരെ
ആകര്‍ഷിക്കാനായി
നടപ്പിലാക്കിയ
പദ്ധതികള്‍ ഫലം
കണ്ടുവോയെന്നും ആ
പദ്ധതികള്‍
എന്തുമാറ്റമുണ്ടാക്കിയെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
കാെച്ചി
വാട്ടര്‍ മെട്രോ
112.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെച്ചി
വാട്ടര്‍ മെട്രോയുടെ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്നറിയിക്കുമാേ;
(ബി)
എത്ര
ഘട്ടമായാണ് ഇൗ പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഏതെല്ലാം
സ്റ്റേഷനുകളാണ് ഇൗ
പദ്ധതിപ്രകാരം
ഓരാേഘട്ടങ്ങളിലും
നിലവില്‍ വരുന്നത്
എന്നറിയിക്കുമാേ?
വാട്ടര്‍
മെട്രാേയുടെ പുരോഗതി
113.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ സ്വപ്ന
പദ്ധതിയായ വാട്ടര്‍
മെട്രാേയുടെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ജലപാതകളെ ബന്ധിപ്പിച്ച്
എത്ര കിലോ മീറ്റര്‍
പരിധിയിലാണ് പദ്ധതി
നടപ്പിലാക്കാന്‍
വിഭാവനം
ചെയ്തിട്ടുള്ളത്;
സ്റ്റേഷനുകള്‍
ഉള്‍പ്പെടെ എന്തെല്ലാം
സൗകര്യങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
ഒരുക്കുക എന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിക്കായുള്ള
പാരിസ്ഥിതിക-തീരദേശ
പരിപാലന നിയമാനുമതി
ഉള്‍പ്പെടെയുള്ള
സാങ്കേതിക കാര്യങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
സജ്ജമായോ എന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോ
പദ്ധതികള്‍
114.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതികള്‍
സമയബന്ധിതമായി
നടപ്പില്‍
വരുത്തുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും ഉപേക്ഷ
വന്നുവെന്ന ആക്ഷേപം
വസ്തുതാപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2017
ഡിസംബറില്‍
ഡി.എം.ആര്.സി
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ച പുതുക്കിയ
പദ്ധതിരേഖ പരിശോധിച്ച
ധനകാര്യ വകുപ്പ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയിലുള്ള
സമിതി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസ്തുത റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്നും
അതിലെ
ശിപാര്ശകളെന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികൾ കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ലൈറ്റ്
മെട്രോ പദ്ധതിയുടെ
ഭാഗമായി
തിരുവനന്തപുരത്ത്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിച്ചിരുന്ന
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ?
പി.ആര്.ഡി.
പ്രസിദ്ധീകരണങ്ങള്‍ ഗ്രാമീണ
മേഖലകളില്‍
115.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വികസന നേട്ടങ്ങളെയും
പദ്ധതികളെയും കറിച്ച്
പി.ആര്.ഡി.
തയ്യാറാക്കുന്ന
പ്രസിദ്ധീകരണങ്ങള്‍
ഗ്രാമീണ മേഖലകളില്‍
എത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍ക്കാരിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍
ഗ്രാമീണ മേഖലയില്‍
എത്തിക്കുന്നതിന്,
പി.ആര്.ഡി.
പ്രസിദ്ധീകരണങ്ങള്‍
ഗ്രാമീണ
ഗ്രന്ഥശാലകളില്‍
സൗജന്യമായി എത്തിച്ചു
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
സര്‍ക്കാരിന്റെ
വാര്‍ഷികാഘോഷത്തിന്
ചെലവഴിച്ച തുക
116.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി നടത്തിയ
പരിപാടികള്‍ക്കായി ആകെ
എന്ത് തുക
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ദൃശ്യ-പത്ര
മാധ്യമങ്ങള്‍ വഴിയും
നവമാധ്യമങ്ങള്‍ വഴിയും
പരസ്യങ്ങള്‍
നല്‍കിയിരുന്നോ;
എങ്കില്‍
ഇക്കാര്യത്തിനായി ആകെ
എന്ത് തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
നിക്ഷേപ സമാഹരണം
117.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
നിക്ഷേപ സമാഹരണത്തിനും
വ്യവസായ സംരംഭകരെ
കണ്ടെത്തുന്നതിനും
മുഖ്യമന്ത്രിയും
മന്ത്രിമാരും ഏതെല്ലാം
രാജ്യങ്ങള്‍
സന്ദര്‍ശിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേക്കായി
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
ഉദ്യോഗസ്ഥര്‍
എന്നിവരുടെ യാത്രക്ക്
ആകെ എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
യാത്രകളുടെ ഫലമായി
ഉണ്ടായ നേട്ടങ്ങള്‍
വിശദീകരിക്കുമോ?
പ്രവാസി
ക്ഷേമനിധി
118.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധിയില്‍ 2016
മേയ് ഒന്നു വരെ
എത്രപേരെ അംഗങ്ങളായി
ചേര്‍ത്തിട്ടുണ്ട്;
(ബി)
പ്രവാസി
ക്ഷേമനിധിയില്‍
ഇപ്പോള്‍ ആകെ എത്ര
അംഗങ്ങള്‍ ഉണ്ട്;
(സി)
ക്ഷേമനിധി
പെന്ഷന് ഇപ്പോള്‍
എത്ര രൂപയാണ്;പെന്ഷന്
നല്കി തുടങ്ങിയോ;
ഇതിനോടകം എത്ര രൂപാ
പെന്‍ഷനുവേണ്ടി
ചെലവഴിച്ചു;
(ഡി)
നിക്ഷേപ
ഡിവിഡന്റ് പദ്ധതിയില്‍
ഇതിനോടകം എത്ര പേര്
അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പ്രവാസി
പുനരധിവാസ പദ്ധതി
119.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
-പ്രോജക്ട് ഫോര്‍
റിട്ടേണ്‍
എമിഗ്രന്റ്സ് എന്ന
പ്രവാസി പുനരധിവാസ
പദ്ധതി എന്നാണ്
നടപ്പിലായതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ബാങ്കുകള്‍ ഇപ്പോള്‍ ഈ
പദ്ധതിയുമായി
സഹകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2016
മാര്‍ച്ച് 31 വരെ ഈ
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് ബാങ്കുകള്‍
മുഖേന വായ്പ സഹായം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
2016
മെയ്ഒന്ന് മുതല്‍ 2019
സെപ്തംബര്‍ ഒന്ന് വരെ ഈ
പദ്ധതി പ്രകാരം
എത്രപേര്‍ക്ക്
സഹായങ്ങള്‍
നല്കിട്ടുണ്ട്; ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പ്രവാസി
കമ്മീഷന്
പ്രവര്‍ത്തനങ്ങള്‍
120.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
താല്പര്യങ്ങള്
സംരക്ഷിക്കുന്നതിനും
വേണ്ടി രൂപീകരിച്ച
പ്രവാസി കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കമ്മീഷന്റെ
ഓഫീസുകള്‍ ഇപ്പോള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
പുതിയ റീജിയണല്‍
ഓഫീസുകളും ജില്ലാ
ആഫീസുകളും ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രവാസികളുടെയും
അവരുടെ
കുടുംബങ്ങളുടെയും
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
ചൂഷണങ്ങള്‍
തടയുന്നതിനും
കമ്മീഷന്‍െറ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
തിരിച്ചുവരുന്ന
പ്രവാസികളുടെ നൈപുണ്യം
മനസ്സിലാക്കി അവരെ
തൊഴില്‍ വിപണിയോട്
കൂട്ടിച്ചേര്‍ക്കുവാനും
സ്വയം തൊഴില്‍
കണ്ടെത്തുവാനും
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
കമ്മീഷന് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മൃതദേഹം
സൗജന്യമായി
നാട്ടിലെത്തിക്കാനുള്ള
പദ്ധതി
121.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
മരണമടഞ്ഞവരുടെ മൃതദേഹം
സൗജന്യമായി
നാട്ടിലെത്തിക്കാനുള്ള
പദ്ധതിയുടെ ഭാഗമായി
എത്രപേരുടെ മൃതദേഹം
സൗജന്യമായി നാട്ടില്‍
എത്തിച്ചുവെന്നും
ഇതിലേക്കായി എത്ര രൂപ
ചെലവായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ചെയര്മാന്
ഫണ്ട് പദ്ധതി,
സാന്ത്വനം പദ്ധതി,
മറ്റ് സഹായ പദ്ധതികള്‍
എന്നിവ മുഖേന 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍ എത്ര
കോടി രൂപ സഹായമായി
നല്‍കിയെന്ന്
വിശദമാക്കാമോ?
നോര്‍ക്ക
മുഖേന നേഴ്സ്
റിക്രൂട്ട്മെന്റ്
122.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലേക്കുള്ള
നേഴ്സ്
റിക്രൂട്ട്മെന്റിലെ
തട്ടിപ്പുകള്‍ തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഗള്‍ഫ്
രാജ്യങ്ങളിലേക്കും
യൂറോപ്യന്‍
രാജ്യങ്ങളിലേക്കും
നോര്‍ക്ക മുഖേന
ഇതിനോടകം എത്ര
നേഴ്സുമാരെ റിക്രൂട്ട്
ചെയ്ത് അയക്കാന്‍
സാധിച്ചുവെന്നും ഓരോ
രാജ്യത്തേക്കും
അയച്ചതിന്റെ കണക്ക്
ലഭ്യമാണോ; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
റിക്രൂട്ട്മെന്റ്
സംബന്ധിച്ച് ഏതെല്ലാം
രാജ്യങ്ങളുമായി കരാര്‍
ഒപ്പുവെച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ദുബായില്‍
നടന്ന പ്രവാസി നിക്ഷേപക
സംഗമം
123.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസി നിക്ഷേപം
കൊണ്ടുവരുന്നതിന്
ഒക്ടോബറില്‍ ദുബായില്‍
വച്ച് നിക്ഷേപക സംഗമം
സംഘടിപ്പിച്ചിരുന്നോ;
(ബി)
പ്രസ്തുത
സംഗമത്തില്‍
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
ആരൊക്കെയാണ്
പങ്കെടുത്തതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
നിക്ഷേപക സംഗമത്തിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ പ്രവാസി
വ്യവസായികള്‍
സംസ്ഥാനത്ത് നിക്ഷേപം
നടത്തുവാന്‍ മുന്നോട്ട്
വന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
എത്ര
കോടി രൂപയുടെ
നിക്ഷേപമാണ്
സംസ്ഥാനത്ത് ഉണ്ടാകുക
എന്നും അത് സംസ്ഥാനത്ത്
നിലവില്‍
നിശ്ചലമായിരിക്കുന്ന
ഏതൊക്കെ മേഖലകള്‍ക്ക്
ഉത്തേജനം ആകുമെന്നും
വ്യക്തമാക്കുമോ?
നിക്ഷേപക
സംഗമങ്ങള്‍
124.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പ്രവര്‍ത്തനഫലമായി
കേരളത്തിന് നിക്ഷേപ
സൗഹൃദ സംസ്ഥാനം എന്ന
ബഹുമതി
നേടിയെടുക്കുവാന്‍
സാധിച്ചതായി
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിന് ഉപോല്‍ബലകമായി
2019 ഒക്ടോബര്‍
5-ന്
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
ദുബായില്‍ വച്ച്
പ്രവാസി വ്യവസായികള്‍
ഉള്‍പ്പെടെയുള്ള വിദേശ
വ്യവസായികളുടെ
നിക്ഷേപസംഗമം
നടത്തുകയുണ്ടായോ;
(സി)
പ്രസ്തുത
ദുബായ് നിക്ഷേപ
സംഗമത്തില്‍ എത്ര കോടി
രൂപയുടെ വാഗ്ദാനങ്ങള്‍
സംസ്ഥാനത്തിന്
ലഭ്യമായിയെന്നും
ആരുടെയൊക്കെ ഏതൊക്കെ
മേഖലകളിലെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട ധാരണാപത്രം
എപ്പോഴാണ് ഒപ്പു
വയ്ക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൂടാതെ
ദുബായ് സമ്മേളനത്തിന്റെ
തുടര്‍ച്ചയായി
കൊച്ചിയില്‍ ആഗോള
നിക്ഷേപ സംഗമം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
പ്രവാസികള്‍ക്ക്
ലോക കേരള കേന്ദ്രവും
യാത്രാക്കൂലി ഇളവും
125.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്ക്
കേരളവുമായുള്ള ബന്ധം
ഊട്ടി ഉറപ്പിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി ലോക
കേരള കേന്ദ്രം
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
നോര്‍ക്കയുടെ
പ്രവാസി തിരിച്ചറിയല്‍
കാര്‍ഡുടമകള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും
എയര്‍ലൈന്‍ കമ്പനികള്‍
യാത്രാക്കൂലിയിനത്തില്‍
ഇളവ് നല്കുന്നുണ്ടോ;
ഏതൊക്കെ കമ്പനികള്‍
എത്ര ശതമാനം ഇളവാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍ വിമാന
കമ്പനികളില്‍ നിന്നും
പ്രസ്തുത ഇളവ്
നേടിയെടുക്കുവാന്‍
എന്തെങ്കിലും
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
അതിന്മേലുള്ള പുരോഗതി
വിശദമാക്കാമോ?
പ്രവാസികള്‍ക്കുള്ള
വിവിധ സഹായങ്ങള്‍
126.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബജറ്റില്‍
പ്രഖ്യാപിച്ച
എന്‍.ആര്.കെ.
വെല്‍ഫയര്‍ ഫണ്ടിനുള്ള
9 കോടി രൂപ, പ്രവാസി
പുനരധിവാസ
പദ്ധതിക്കുള്ള 15 കോടി
രൂപ എന്നിവയില്‍ നിന്ന്
ഇതിനോടകം എത്ര കോടി രൂപ
റിലീസ് ചെയ്തുവെന്നും
ഇതില്‍ എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രവാസി
ക്ഷേമനിധിയില്‍
ഇപ്പോള്‍ എത്ര
അംഗങ്ങള്‍ ഉണ്ടെന്നും,
ഇപ്പോള്‍ എത്രപേര്‍ക്ക്
പെന്ഷന്
നല്‍കുന്നുണ്ടെന്നും,
ഇതിലേക്കായി ഇതിനോടകം
എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
(സി)
ക്ഷേമ
ബോര്‍ഡ് നല്കി വരുന്ന
മരണാനന്തര സഹായം,
ചികിത്സാ ധനസഹായം,
പ്രസവാനുകൂല്യം
തുടങ്ങിയ പദ്ധതികളില്‍
2016 മേയ് ഒന്നിനു ശേഷം
ഓരോ വിഭാഗത്തിലും
എത്രകോടി രൂപ
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?
ഒന്നാം
ലോക കേരള സഭയുടെ
ശിപാര്‍ശകളും
നിര്‍ദ്ദേശങ്ങളും
127.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ലോക കേരള സഭയുടെ
ശിപാര്‍ശകളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
ശിപാര്‍ശകള്‍
നടപ്പിലാക്കാന്‍
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കുമോ;
(സി)
ലോക
കേരള സഭയിലെ അംഗങ്ങള്‍
ആരെല്ലാമാണെന്ന് മേഖല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ദുബായിയില്‍
നടന്ന ലോക കേരളസഭ മേഖലാ
സമ്മേളനത്തിന്റെ
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്നും ഇവ
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ഇ)
ലോകകേരളസഭക്ക്
വേണ്ടി ഇതിനോടകം എത്ര
രൂപ അനുവദിച്ചുവെന്നും
ഒന്നാം ലോക കേരള
സഭയ്ക്കും, ദുബായ്
മേഖലാ സമ്മേളനത്തിനും
എത്ര രൂപ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
പോലീസ്
സേനാംഗങ്ങള്‍ക്കിടയിലെ
വര്‍ദ്ധിച്ചുവരുന്ന
ആത്മഹത്യ നിരക്ക്
128.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ്
സേനാംഗങ്ങള്‍ക്കിടയിലെ
ആത്മഹത്യ
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലവിലെ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സേനാംഗങ്ങളാണ്
ആത്മഹത്യ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ആത്മഹത്യ ചെയ്തവരുടെ
സേനയിലെ ഔദ്യോഗിക പദവി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ജോലിഭാരവും,
മാനസികസമ്മര്‍ദ്ദവും,
ഉന്നതഉദ്യോഗസ്ഥരില്‍
നിന്നുള്ള മാനസിക
പീഡനങ്ങളുമാണ് ഇത്തരം
ആത്മഹത്യയിലേക്ക്
നയിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
സേനാംഗങ്ങള്‍ക്കിടയിലെ
ഈ പ്രവണത
ഇല്ലാതാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സഹപ്രവര്‍ത്തകരെയും
കീഴുദ്യോഗസ്ഥരെയും
മാനസികമായി
പീഡിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
പോലീസ്
സേനാംഗങ്ങളുടെ ആത്മഹത്യ
129.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പോലീസ്
സേനാംഗങ്ങളാണ് ആത്മഹത്യ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജോലിയിലെ
മാനസിക സംഘര്‍ഷമാണ് ഈ
ആത്മഹത്യകള്‍ക്ക്
പിന്നിലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സേനാംഗങ്ങള്‍ക്ക്
കൃത്യമായ ഇടവേളകളില്‍
കൗണ്‍സലിംഗ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
കൗണ്‍സലിംഗ്
ക്ലിനിക്കുകള്‍
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
സോളാര്‍
കേസ് അന്വേഷണം
130.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസില്‍ മുന്‍
മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി, മുന്‍
മന്ത്രി അടൂര്‍
പ്രകാശ്, മുന്‍
എം.എല്‍.എ.-മാരായ ഹൈബി
ഈഡന്, എ.പി.
അബ്ദുള്ളക്കുട്ടി
എന്നിവര്‍ക്കെതിരായ
അന്വേഷണം
അവസാനിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അന്വേഷണം ഏത്
ഘട്ടത്തിലാണെന്നത്
വിശദമാക്കാമോ?
രജിസ്റ്റര്‍
ചെയ്ത കേസുകളുടെ എണ്ണം
131.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മെയ് 25-ന് മുമ്പ്
രജിസ്റ്റര്‍ ചെയ്ത എത്ര
കേസുകളില്‍ 2016 മെയ്
26-ന് ശേഷം പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
ഏതൊക്കെ കേസുകളിലാണ്
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
2011
നു ശേഷം അന്വേഷണം സി.
ബി എെ-യ്ക്ക് വിടുകയും
സി.ബി.എെ
ഏറ്റെടുക്കാതിരിക്കുകയും
ചെയ്ത കേസുകള്‍ കേരളാ
പോലീസ്
തെളിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെ; വിശദമാക്കാമോ?
ആള്‍ക്കൂട്ടക്കൊല
132.
ശ്രീ.പി.കെ.
ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ആള്‍ക്കൂട്ടക്കൊല
അവസാനിപ്പിക്കാന്‍
ഇടപെടണമെന്നാവശ്യപ്പെട്ട്
പ്രധാനമന്ത്രിക്ക്
കത്തയച്ചതിന്റെ പേരില്‍
അടൂര്‍ ഗോപാലകൃഷ്ണന്
ഉള്‍പ്പെടെയുള്ള പ്രമുഖ
സാംസ്കാരിക
പ്രവര്‍ത്തകരെ
നാടുകടത്തണമെന്നാവശ്യപ്പെട്ടവര്ക്കെതിരെ,
ക്രിമിനല്‍
സ്വഭാവത്തോടു കൂടിയ
ഭീഷണി ഉയര്‍ത്തിയതിനും
സാമൂഹിക സ്പര്‍ധ
സൃഷ്ടിച്ചതിനും നിയമ
നടപടി സ്വീകരിക്കുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
പ്രശസ്ത
ആത്മീയാചാര്യനായ സ്വാമി
അഗ്നിവേശിനെ
സംസാരിക്കാന്‍
അനുവദിക്കാതെ പ്രശ്നം
സൃഷ്ടിച്ചവര്‍ക്കെതിരെ
മാതൃകാപരമായി കര്‍ശന
നടപടിയെടുക്കാന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ആരാധനാലയങ്ങളുടെയും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
പരിസരം
ആയുധപരിശീലനത്തിനും
വര്‍ഗീയ പ്രചാരണത്തിനും
ഉപയോഗിക്കുന്നതു
തടയാന്‍ കര്‍ശന
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
കുറ്റകൃത്യങ്ങള്‍
തടയാന്‍ പുതിയ പദ്ധതികള്‍
133.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്രിമിനല്‍ കേസുകള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
2016
മെയ് മുതല്‍ നാളിതുവരെ
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
ക്രിമിനല്‍ കേസുകളുടെ
എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഇത്തരം
കേസുകളില്‍ ഇതരസംസ്ഥാന
തൊഴിലാളികള്‍
പ്രതികളായി എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദാംശം നല്‍കുമോ;
(ഡി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിനായി പുതിയ
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കേരളാ
പോലീസ് അക്കാഡമിയിലെ നിയമനം
134.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസ് അക്കാഡമിയില്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്കാഡമിയില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സേവനമനുഷ്ഠിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
പരമാവധി എത്ര വര്‍ഷം
വരെയാണ് കാലാവധി
അനുവദിച്ചുനല്‍കുന്നത്;
ഇതിന് പ്രത്യേകം
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
അഞ്ച്
വര്ഷത്തിനുമുകളില്
സേവനം അനുഷ്ഠിച്ച
ഉദ്യോഗസ്ഥരെ മാറ്റി
നിയമിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ; ഇവരെ
മടക്കി അയയ്ക്കുന്നതിന്
നിലവില്‍ എന്ത്
മാനദണ്ഡമാണ് പാലിച്ചു
പോരുന്നത്;
(ഡി)
പ്രസ്തുത
അക്കാഡമിയില്‍
ഇന്റഗ്രേറ്റഡ്
ട്രെയിനിംഗ്
സെന്ററുകളിലേക്ക്
ജൂനിയറായ ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം മാറ്റാന്‍
ഇടയായ സാഹചര്യം
എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
നിലവില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
ഡി.ജി.ഒ. പ്രകാരം
കാലാവധി കഴിഞ്ഞവരെയും
ജില്ലാ സായുധ
സേനയിലേക്ക്
ട്രാന്‍സ്ഫര്‍ ആയിട്ടും
തുടരുന്നവരെയും
കുറിച്ചുള്ള വിശദാംശം
നല്‍കുമോ;
(എഫ്)
പ്രസ്തുത
ഉദ്യോഗസ്ഥരെ മാറ്റി
നിയമിക്കുന്നതിനും
പുതിയ ഉദ്യോഗസ്ഥര്‍ക്ക്
അവസരം നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പിങ്ക്
പോലീസ്
135.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിങ്ക്
പോലീസിന്റെ
ഉപയോഗത്തിന്
സര്‍ക്കാര്‍ നല്കുന്ന
എ.സി. വാഹനങ്ങളില്‍
നിയമിക്കപ്പെടുന്ന
വനിതാ
പോലീസുകാരായിട്ടുളളവര്ക്ക്
ഒരു നിശ്ചിത
കാലപരിധിയ്ക്ക് ശേഷം
തുടര്‍ സേവനത്തിന് പകരം
മറ്റൊരു സേനാംഗത്തിന്
പ്രസ്തുത സേവനത്തിനുള്ള
അവസരം ഉണ്ടാക്കാന്‍
ആവശ്യമായ മാനദണ്ഡം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അവ
കൃത്യമായി
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഒരേ
സേനാംഗങ്ങള്‍ തന്നെ
സ്ഥിരമായി എ.സി.
വാഹനത്തിലുളള ഇൗ
ഡ്യൂട്ടിക്ക്
നിയോഗിക്കുന്നത്
ഒഴിവാക്കാന്‍ ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കാമോ?
പോലീസ്
എക്സൈസ് വകുപ്പുകളിലെ
കസ്റ്റഡി മരണങ്ങള്
136.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് എക്സൈസ്
വകുപ്പുകളിലെ കസ്റ്റഡി
മരണങ്ങള് സിബിഐ
അന്വേഷിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കസ്റ്റഡിമരണക്കേസുകള്
അന്വേഷിക്കുന്നതിനാണ്
സിബിഐ-ക്ക്
കൈമാറിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധങ്ങളായ കസ്റ്റഡി
മരണങ്ങളുടെ അന്വേഷണം
സിബിഐക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
കസ്റ്റഡി മരണങ്ങള്
കൂടി സിബിഐ
അന്വേഷണത്തിനായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
2016
മുതല്‍ സംസ്ഥാനത്ത്
നടന്ന ഓരോ കസ്റ്റഡി
മരണങ്ങളുടെയും അതില്‍
പ്രതികളാക്കപ്പെട്ട/ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
ആണെന്നും അവര്‍ക്കെതിരെ
സ്വീകരിച്ച
വകുപ്പുതല/നിയമനടപടികള്‍
എന്തെല്ലാം ആണെന്നും
ഉള്ള പൂര്‍ണ്ണ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പോലീസ്
സേനയുടെ
ട്രാന്‍സ്പോര്‍ട്ട് വിഭാഗം
137.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍ ഐ.പി.എസ്
പദവിയുള്ള എത്ര
ഓഫീസര്‍മാരുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇല്ലായെങ്കില്‍ അതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍ നേരിട്ട്
ഐ.പി.എസ് ,ഡി.ഐ.ജി,
ഐ.ജി തലങ്ങളില്‍ ഉളള
ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പോലീസ്
വിഭാഗത്തിലെ ഡ്രെെവര്‍
തസ്തികയിലുള്ളവരുടെ
പ്രൊമോഷന്
138.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയില്‍
നിലവില്‍ എത്ര
ഡ്രെെവര്‍
തസ്തികയാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്രെെവര്‍
തസ്തികയിലുള്ളവര്‍ക്ക്
എച്ച്.സി, എ.എസ്.ഐ,
എസ്.ഐ, ഇന്‍സ്പെക്ടര്‍
തസ്തികകള്‍ നിലവില്‍
ഉണ്ടോ; എങ്കില്‍
പ്രൊമോഷൻ ഏതു
തരത്തിലാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഡ്രെെവര്‍
തസ്തികയിലുള്ളവരുടെ
പ്രൊമോഷനു വേണ്ടി
എച്ച്.സി., എ.എസ്.ഐ.,
എസ്.ഐ., ഇന്‍സ്പെക്ടര്‍
തുടങ്ങിയവയുടെ ആനുപാതിക
തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സബ്ഡിവിഷനുകള്‍
139.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ പോലീസ്
സബ്ഡിവിഷനുകള്‍
ആരംഭിക്കുന്നതിനുളള
ശിപാര്‍ശകള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
കാട്ടാക്കട
കേന്ദ്രീകരിച്ച്
സബ്ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നതിനുളള
ശിപാര്‍ശ
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായുളള
നടപടി സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷനുകളുടെ
ഡിജിറ്റൈസേഷന്
140.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകള്‍
ഡിജിറ്റൈസ് ചെയ്യുന്ന
നടപടി ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
എന്നു
മുതലാണ് പ്രസ്തുത നടപടി
ആരംഭിച്ചതെന്നും എത്ര
പോലീസ് സ്റ്റേഷനുകളാണ്
ഇക്കാലയളവില്‍
ഡിജിറ്റൈസ്
ചെയ്തതെന്നുമറിയിക്കാമോ;
(സി)
ഡിജിറ്റൈസ്
ചെയ്ത പോലീസ്
സ്റ്റേഷനുകളുടെ പട്ടിക
ലഭ്യമാക്കാമോ?
കോസ്റ്റല്‍
പോലീസ് സ്റ്റേഷനുകള്‍
141.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി
സ്ഥാപിക്കാന്‍
നിശ്ചയിച്ചിട്ടുളള
കോസ്റ്റല്‍ പോലീസ്
സ്റ്റേഷനുകളുടെ
സാദ്ധ്യതാ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
നീണ്ടകര
കോസ്റ്റല്‍ പോലീസ്
സ്റ്റേഷനും
ആലപ്പൂഴയ്ക്കും
ഇടയിലുളള കോസ്റ്റല്‍
സ്റ്റേഷനുകള്‍
തമ്മിലുളള അകലം
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കുമോ;
(സി)
നീണ്ടകരയില്‍
നിന്നും 30 കി.മി
അകലെയുളള കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നറിയിയ്ക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിച്ച പോലീസ് എയ്ഡ്
പോസ്റ്റ്
142.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിച്ച പോലീസ് എയ്ഡ്
പോസ്റ്റില്‍ പോലീസിന്റെ
സേവനം സ്ഥിരമായി
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
24
മണിക്കൂറും പോലീസിന്റെ
സേവനം ലഭ്യമാക്കാനാണോ
പോലീസ് എയ്ഡ് പോസ്റ്റ്
സ്ഥാപിച്ചത് എന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പോലീസ് എയ്ഡ്
പോസ്റ്റില്‍ പോലീസിന്റെ
സേവനം 24 മണിക്കൂറും
ലഭ്യമാക്കുന്നതിന്
ഏതുതരത്തിലുള്ള
നടപടിയാണ് സ്വീകരിക്കുക
എന്ന് വ്യക്തമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
143.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിയിലുള്‍പ്പെട്ട
കേരളത്തിലെ മികച്ച
സ്കൂള്‍ യൂണിറ്റുകളെ
കണ്ടെത്തി അവര്‍ക്ക്
പ്രത്യേക അവാര്‍ഡ്
നല്കുന്ന പദ്ധതി
നടപ്പിലാക്കുമോ;
(ബി)
കേഡറ്റുകള്‍ക്ക്
ഏറെ
പ്രചോദനമാകുന്നതിനുവേണ്ടി
മികച്ച
കേഡറ്റുകള്‍ക്കുള്ള
പുരസ്കാരം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സ്കൂളുകളില്‍
എസ്. പി. സി സംവിധാനം
144.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍ ഹെെസ്കൂള്,
ഹയര്‍സെക്കന്ററി
സ്കൂളുകളിലും എസ്. പി.
സി സംവിധാനം
ആരംഭിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായുളള നടപടി
സ്വീകരിക്കാമോ?
ചെങ്ങന്നൂരില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കാത്ത സ്കൂളുകള്‍
145.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിൽ
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കാത്ത
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷ
സമര്‍പ്പിച്ചിട്ടും
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
എസ്.
പി. സി.
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ഇടുക്കി
ജില്ലയില്‍ കോണ്‍സ്റ്റബിള്‍
തസ്തികയിലെ ഒഴിവുകള്‍
146.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കോണ്‍സ്റ്റബിള്‍
തസ്തികയില്‍ ഇടുക്കി
ജില്ലയില്‍ നിലവിലുള്ള
ഒഴിവുകള്‍ എത്രയെന്ന്
അറിയിക്കാമോ;
(ബി)
നാമമാത്രമായ
ഒഴിവുകള്‍ മാത്രമേ
ഇടുക്കി ജില്ലയില്‍
നിന്നും റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളു എന്ന
ഉദ്ദ്യോഗാര്‍ത്ഥികളുടെ
പരാതി പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇടുക്കി
ജില്ലയില്‍ മാത്രം
ഒഴിവുകള്‍
കുറഞ്ഞുപോയതിന്റെ കാരണം
വ്യക്തമാക്കാമോ;
ആയതില്‍ പിശക്
സംഭവിച്ചിട്ടുണ്ടെങ്കില്‍
തിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പോലീസ്
ഫോട്ടോഗ്രാഫി ഡിവിഷനിലെ
ചീഫ് ഫോട്ടോഗ്രാഫര്‍
147.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഫോട്ടോഗ്രാഫി
ഡിവിഷനിലെ ചീഫ്
ഫോട്ടോഗ്രാഫര്‍ ആരാണ്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ചീഫ് ഫോട്ടോഗ്രാഫര്‍
നിലവില്‍ അവധിയിലാണോ;
(സി)
അവധിയിലാണെങ്കില്‍
എന്നുമുതലാണ് അവധിയില്‍
പ്രവേശിച്ചിരിക്കുന്നത്;
ഏതുതരം അവധിയാണ്
അനുവദിച്ചിട്ടുളളത്;
(ഡി)
പ്രസ്തുത
അവധി
അനുവദിക്കുന്നതിനുളള
അധികാരം
ആര്‍ക്കാണെന്നും അവധി
അനുവദിച്ചത് ആരാണെന്നും
വെളിപ്പെടുത്തുമോ;
(ഇ)
അവധി
അനുവദിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
പ്രസ്തുത തസ്തികയുടെ
നിയമനാധികാരി ആരാണ്
എന്നറിയിക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
148.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകളില്‍
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വിശദാംശം നല്‍കാമോ;
(സി)
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വനിതകളെ അധിക്ഷേപിച്ചുവെന്ന
പരാതി
149.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോട്ടപ്പള്ളി
സ്വദേശിനി ഉഷാ സാലിയെ
പൊതുജനമധ്യത്തില്‍
അധിക്ഷേപിച്ചുവെന്ന
പരാതിയിന്മേൽ
പൊതുമരാമത്ത് വകുപ്പ്
മന്ത്രിക്കെതിരെ പോലീസ്
കേസെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
തൈക്കാട്ടുശ്ശേരിയിൽ
നടന്ന കുടുംബ
യോഗത്തില്‍ ഷാനിമോള്‍
ഉസ്മാനെതിരെ മന്ത്രി
വ്യക്തിപരമായി അവഹേളനം
നടത്തിയെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത പരാതിയില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സര്‍ക്കാരിന്റെ
പ്രതിനിധി തന്നെ
വനിതകളെ വ്യക്തിപരമായി
അധിക്ഷേപിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ?
പോക്സോ
കേസുകള്‍
150.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിനായി
പ്രത്യേക കോടതികള്‍
സ്ഥാപിക്കണമെന്ന
സുപ്രീംകോടതി
നിര്ദ്ദേശത്തിന്മേല്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് 100-ല്‍
കൂടുതല്‍ പോക്സോ
കേസുകള്‍
നിലവിലുള്ളതെന്നും
പ്രസ്തുത ജില്ലകളില്‍
എത്ര കേസുകള്‍ വീതം
ഉണ്ടെന്നും
അറിയിക്കുമോ?
രക്ഷിതാക്കളുടെ
മര്‍ദ്ദനം മൂലം
പിഞ്ചുകുഞ്ഞുങ്ങള്‍
കൊല്ലപ്പെടുന്ന സംഭവങ്ങള്‍
151.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രക്ഷിതാക്കളുടെ
മര്‍ദ്ദനം മൂലം
പിഞ്ചുകുഞ്ഞുങ്ങള്‍
കൊല്ലപ്പെടുന്ന
സംഭവങ്ങള്‍ സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
ഇത്തരം
കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അരക്ഷിതാവസ്ഥയില്‍
കഴിയുന്ന കുട്ടികളെ
സംബന്ധിച്ച്
സര്‍ക്കാര്‍
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കുട്ടികള്‍ വീട്ടില്‍
ശാരീരിക/മാനസിക പീഢനം
അനുഭവിക്കുന്നില്ലായെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്ത് നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാനക്കാര്‍
പ്രതി ചേര്‍ക്കപ്പെട്ട
കേസുകള്‍
152.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
2018, 2019 കാലത്ത്
ഇതരസംസ്ഥാനക്കാര്‍
പ്രതി ചേര്‍ക്കപ്പെട്ട
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
കെ.
എം. ബഷീറിനെ കാറിടിച്ച്
കൊലപ്പെടുത്തിയ കേസ്
153.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമപ്രവര്‍ത്തകനായ
കെ. എം. ബഷീറിനെ
കാറിടിച്ച്
കൊലപ്പെടുത്തിയ കേസില്‍
ശ്രീറാം വെങ്കട്ടരാമന്
ഓടിച്ചിരുന്ന വാഹനം
അമിതവേഗത്തിലായിരുന്നു
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആക്ഷേപം
തെളിയിക്കുവാന്‍ സി.
സി. ടി. വി ദൃശ്യങ്ങള്‍
കോടതിയില്‍
ഹാജരാക്കുവാന്‍
പോലീസിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസില്‍ ഉള്‍പ്പെട്ട ഐ.
എ. എസ്. ഉദ്യോഗസ്ഥനെ
സഹായിക്കുവാന്‍ പോലീസ്
ഒത്തുകളിച്ചുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത പരിശോധനയില്‍
വെളിവായ
കാര്യമെന്താണെന്ന്
വ്യക്തമാക്കാമോ?
ടി.പി.
ചന്ദ്രശേഖരന് കൊലക്കേസ്സ്
154.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
ചന്ദ്രശേഖരന്
കൊലക്കേസ്സിലെ
പ്രതികളില്‍
ആരെയൊക്കെയാണ് കോടതി
ശിക്ഷിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത ഓരോ
പ്രതികള്‍ക്കും എത്ര
തവണ അടിയന്തര അവധിയും,
സാധാരണ അവധിയും
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പടിഞ്ഞാറേ
കുഞ്ഞിക്കാട്ടില്‍
കുഞ്ഞനന്തന് എന്ന
പ്രതിക്ക് എത്ര തവണ
അടിയന്തര അവധിയും,
സാധാരണ അവധിയും
നല്‍കിയെന്നും ഏതൊക്കെ
തീയതികളിലെന്നും
വിശദമാക്കാമോ;
(ഡി)
ഈ
കേസിലെ പ്രതികളില്‍
ആരെങ്കിലും പരോളില്‍
ഇറങ്ങി രാഷ്ട്രീയ
പാര്‍ട്ടിയുടെ
യോഗങ്ങളില്‍
പങ്കെടുത്തു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആരാണ് എന്ന്
വ്യക്തമാക്കുമോ?
പെരിയ
ഇരട്ടക്കൊലക്കേസ്
155.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലക്കേസ്
സി.ബി.എെ.ക്ക് വിടാന്‍
തീരുമാനിച്ച
ഹെെക്കോടതി, സംസ്ഥാന
പോലീസിനെതിരെ രൂക്ഷ
വിമര്‍ശനം നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
പോലീസ്
മുന്‍വിധിയോടെയാണ്
അന്വേഷണം
നടത്തിയിരിക്കുന്നതെന്നും
പ്രോസിക്യൂഷന്
വസ്തുതകള്‍
മറച്ചുവെയ്ക്കാന്‍
ശ്രമിച്ചുവെന്നുമുള്ള
കോടതിയുടെ നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഇരട്ടക്കൊലക്കേസില്‍
ക്രെെംബ്രാഞ്ച്
സമര്‍പ്പിച്ച
കുറ്റപത്രം ഹെെക്കോടതി
റദ്ദാക്കിയ അപൂര്‍വ്വ
സാഹചര്യമുണ്ടായിട്ടുണ്ടോ;
ഇതിന്റെ കാരണങ്ങള്‍
വെളിപ്പെടുത്തുമോ?
കസ്റ്റഡി
മരണങ്ങള്
156.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടന്ന കസ്റ്റഡി
മരണങ്ങള് സംബന്ധിച്ച
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
കസ്റ്റഡി മരണങ്ങളുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി
സ്വീകരിച്ചിട്ടുളളത്;
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
വിശദവിവരം നല്‍കാമോ;
(സി)
കസ്റ്റഡി
മരണങ്ങള്
ആവര്‍ത്തിക്കാതിരിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദവിവരം
വ്യക്തമാക്കാമോ?
ഗുരുവായൂരിലെ
കസ്റ്റഡി മരണം
157.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂരില്‍
എക്സൈസ് ഉദ്യോഗസ്ഥര്‍
തിരൂര്‍ സ്വദേശി
രഞ്ജിത്ത് കുമാര്‍ എന്ന
യുവാവിനെ
കസ്റ്റഡിയിലെടുത്തിരുന്നോ;
എന്നാണ്
കസ്റ്റഡിയിലെടുത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
യുവാവ് എക്സൈസ്
കസ്റ്റഡിയില്‍
മരണപ്പെടുകയുണ്ടായോ;
(സി)
യുവാവിന്
കസ്റ്റഡിയില്‍ കടുത്ത
മര്‍ദ്ദനം ഏറ്റതാണ്
മരണകാരണമെന്ന്
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
എങ്കിൽ
കസ്റ്റഡിയില്‍ യുവാവിനെ
മര്‍ദ്ദിച്ച്
കൊലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(ഇ)
വ്യക്തികളെ
കസ്റ്റഡിയിലെടുക്കുമ്പോള്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
രഞ്ജിത്ത് കുമാറിനെ
കസ്റ്റഡിയിലെടുത്തപ്പോള്‍
സ്വീകരിച്ചിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കസ്റ്റഡി
മരണങ്ങള്
വര്‍ദ്ധിച്ചുവരുന്നത്
കുറ്റവാളികളായ
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കുന്ന രാഷ്ടീയ
സംരക്ഷണം കൊണ്ടാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ജി)
ഈ
കേസ് സി.ബി.ഐ.ക്ക്
വിടുവാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
കടമ്പഴിപ്പുറത്തെ
കൊലപാതകം
158.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയിലുള്ള
കടമ്പഴിപ്പുറത്ത്
14.11.2016-ല്‍ നടന്ന
കൊലപാതകം
അന്വേഷിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊലപാതകികളെ
കണ്ടത്തുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ?
മാധ്യമപ്രവര്ത്തകന്
ബഷീറിനെ കൊലപ്പെടുത്തിയ
സംഭവം
159.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമപ്രവര്ത്തകന്
ബഷീറിനെ കാറിടിച്ചു
കൊലപ്പെടുത്തിയ
ഐ.എ.എസ്. ഓഫീസ്ര ശ്രീ.
ശ്രീറാം വെങ്കട്ടരാമന്
സംഭവം നടക്കുമ്പോള്‍
മദ്യലഹരിയിലായിരുന്നു
എന്ന്
സ്ഥാപിക്കുന്നതിനുതകുന്ന
തെളിവുകളും
സാക്ഷിമൊഴികളും
ലഭിച്ചിട്ടുണ്ടോ;
(ബി)
കാറോടിച്ചിരുന്ന
സമയത്ത് അദ്ദേഹം
മദ്യലഹരിയിലായിരുന്നു
എന്ന് അപകടം നടന്ന
സ്ഥലത്ത് വച്ചുതന്നെ
വെളിവായിട്ടും, ഉടന്‍
തന്നെ അദ്ദേഹത്തെ രക്ത
പരിശോധനയ്ക്ക്
വിധേയനാക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
അപകടം
നടന്ന് ഒന്‍പത്
മണിക്കൂര്‍ കഴിഞ്ഞ്
രക്തപരിശോധന നടത്തുകവഴി
പ്രതിക്ക് അനുകൂലമായ
ശാസ്ത്രീയ തെളിവ്
പോലീസ് സൃഷ്ടിക്കുകയും
അതിലൂടെ കേസ് തന്നെ
ദുര്‍ബ്ബലമാകുന്ന
സാഹചര്യവും
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി
റാങ്ക് പട്ടികയില്‍ കുത്ത്
കേസിലെ പ്രതികള്‍
മുന്നിരയിലെത്തിീയ
സാഹചര്യം
160.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
കോളേജില്‍ സഹപാഠിയെ
കുത്തിയ കേസിലെ
പ്രതികള്‍ പി.എസ്.സി
റാങ്ക് പട്ടികയില്‍
മുന്‍നിരയിലെത്തിയ
സാഹചര്യത്തെ
കുറിച്ചുള്ള
ക്രൈംബ്രാഞ്ച് അന്വേഷണം
ഇതിനകം പുറത്തുകൊണ്ടു
വന്ന വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസിലെ ഒന്നാം പ്രതി
ശിവരഞ്ജിത്ത് സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക്
പട്ടികയില്‍ ഒന്നാം
റാങ്കും, രണ്ടാം പ്രതി
നസീം ഇരുപത്തിയെട്ടാം
റാങ്കും , പതിനെഴാം
പ്രതി പ്രണവ് രണ്ടാം
റാങ്കും
കരസ്ഥമാക്കുകയുണ്ടായോ;
(സി)
മൂന്ന്
കേന്ദ്രങ്ങളിലായി
പരീക്ഷ എഴുതിയ ഇവര്‍
മൂന്നു പേര്‍ക്കും ഒരേ
കോഡിലുള്ള
ചോദ്യക്കടലാസ്
ലഭിച്ചതിനു പിന്നിലെ
അസ്വാഭാവികതയെക്കുറിച്ച്
അന്വേഷിക്കുകയുണ്ടായോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഒന്നാം
പ്രതി
ശിവരഞ്ജിത്തിന്റെയും
പതിനേഴാം പ്രതി
പ്രണവിന്റെയും
ഫോണുകളിലേക്ക് പരീക്ഷാ
സമയത്ത് അസാധാരണമാം
വിധം എസ്.എം.എസുകള്‍
വന്നതായി
കണ്ടെത്തുകയുണ്ടായോ;ഒരേ
നമ്പരില്‍ നിന്ന് 90
വീതം സന്ദേശങ്ങള്‍ ഈ
വിധം ഒന്നേകാല്‍
മണിക്കൂറിനുള്ളില്‍
ഇവരുടെ ഫോണുകളിലേക്ക്
എത്തുകയുണ്ടായോ;
(ഇ)
ഉത്തരങ്ങള്‍
അയയ്ക്കാനും അത്
സ്വീകരിക്കാനും
ഉപയോഗിച്ച മൊബൈല്‍
ഫോണ്‍, സ്മാര്‍ട്ട്
വാച്ച് എന്നിവ ഇനിയും
കണ്ടെത്താത്ത
സാഹചര്യമുണ്ടോ;
ഉത്തരങ്ങള്‍ എസ്.എം.എസ്
ചെയ്ത പോലീസുകാര്‍ക്ക്
ചോദ്യങ്ങള്‍ എങ്ങനെ
ലഭിച്ചു എന്ന കാര്യം
അവര്‍
വ്യക്തമാക്കുകയുണ്ടായോ;
ഈ സാഹചര്യത്തില്‍
തീര്‍ത്തും
സ്വതന്ത്രമായി
പ്രവര്‍ത്തിക്കുന്ന
ഭരണഘടനാ സ്ഥാപനമായ
പി.എസ്.സി.യുടെ
വിശ്വാസ്യത ഉറപ്പു
വരുത്താനും
കുറ്റവാളികളെ
നിയമത്തിനു മുന്നില്‍
കൊണ്ടുവരാനും ഒരു
സ്വതന്ത്ര
ഏജന്‍സിയെക്കൊണ്ട് കേസ്
അന്വേഷിക്കുന്ന കാര്യം
പരിഗണിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എം.
ബഷീറിന്റെ അപകടമരണം
161.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമപ്രവര്‍ത്തകനായ
കെ.എം. ബഷീര്‍
കാറിടിച്ച്
കൊല്ലപ്പെട്ട കേസില്‍
എെ.എ.എസ്.
ഉദ്യോഗസ്ഥനായ ശ്രീറാം
വെങ്കിട്ടരാമന് ആണ്
അപകടത്തിലായ വാഹനം
ഒാടിച്ചിരുന്നതെന്നും
അദ്ദേഹം ആ സമയത്ത്
മദ്യപിച്ചിരുന്നതായുമുളള
സാക്ഷിമൊഴി
ലഭിച്ചിട്ടുണ്ടോ;
(ബി)
അപകടം
നടന്ന ഉടനെ പ്രസ്തുത
ഉദ്യോഗസ്ഥന്റെ
രക്തപരിശോധനയ്ക്ക്
മ്യൂസിയം പോലീസ് നടപടി
സ്വീകരിച്ചിരുന്നുവോ;
ഇല്ലെങ്കില്‍ ആയതിനുളള
കാരണം വ്യക്തമാക്കാമോ;
(സി)
അപകടം
നടന്ന് എത്ര മണിക്കൂര്‍
കഴിഞ്ഞ ശേഷമാണ് ശ്രീറാം
വെങ്കിട്ടരാമന്റെ
രക്തപരിശോധന
നടത്തുവാന്‍ പോലീസ്
നടപടി സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പരിശോധനാ
റിപ്പോര്‍ട്ടിന്‍െറ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കോടതി
റിമാന്റ് ചെയ്തിട്ടും
ഒരു ദിവസം പോലും
ജയിലില്‍ കിടക്കാതെ
പ്രസ്തുത എെ.എ.എസ്.
ഓഫീസര്‍ക്ക് ജാമ്യം
ലഭിയ്ക്കാന്‍ കാരണം
പോലീസിന്റെ
അനാസ്ഥയാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
ഉത്തരവാദികളായ പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കെ.എം.ബഷീറിന്റെ
മരണം
162.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ആഗസ്റ്റ് മാസം
തിരുവനന്തപുരത്ത്
മാധ്യമ പ്രവര്ത്തകന്
കെ.എം.ബഷീർ
വാഹനമിടിച്ച്
കൊല്ലപ്പെട്ടതുമായി
ബന്ധപ്പെട്ട കേസ്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ബഷീറിനെ
ഇടിച്ച കാര്‍
ഓടിച്ചിരുന്ന ശ്രീറാം
വെങ്കിട്ടരാമന്
മദ്യപിച്ചിരുന്നതായി
ദൃക് സാക്ഷികളും
സഹയാത്രികയും മൊഴി
നല്കുകയുണ്ടായോ;
(സി)
അപകട
ശേഷം ജനറല്‍
ആശുപത്രിയിലെത്തിയ
ശ്രീറാമിനെ മദ്യം
മണക്കുന്നതായി ഡ്യൂട്ടി
ഡോക്ടര്‍
ഒ.പി.ടിക്കറ്റില്‍
കുറിക്കുകയുണ്ടായോ;
(ഡി)
പിന്നീട്
മെഡിക്കല്‍
കോളേജിലേക്ക്
ഇദ്ദേഹത്തെ റഫര്‍
ചെയ്തെങ്കിലും പോയത്
സ്വകാര്യ
ആശുപത്രിയിലേക്കായിരുന്നു
എന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഇ)
സ്വകാര്യ
ആശുപത്രിയിൽ വെച്ച്
ഡോക്ടര്‍മാരുടെ
സഹായത്തോടെ
മദ്യപിച്ചതിന്റെ തെളിവ്
നശിപ്പിക്കാന്‍ ഇദ്ദേഹം
ശ്രമിച്ചതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(എഫ്)
സംഭവം
നടന്നിട്ട് ഏതാണ്ട്
പത്ത് മണിക്കൂറിനു
ശേഷമാണ് ഇദ്ദേഹത്തിന്റെ
രക്ത സാമ്പിള്‍
പരിശോധനയ്ക്കായി
എടുത്തതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കൂടാതെ
കേസില്‍ തെളിവായി
മാറേണ്ട
അപകടത്തില്‍പ്പെട്ട
വാഹനങ്ങള്‍ ഫോറന്‍സിക്
പരിശോധനയ്ക്കു മുമ്പ്
റിക്കവറി
വാഹനമുപയോഗിച്ച്
പോലീസ് സഹായത്തോടെ
അവിടെ നിന്നും
മാറ്റുകയുണ്ടായോ;
(ജി)
രാത്രി
ഒരു മണിയോടെ നടന്ന
സംഭവം പോലിസിന്റെ എഫ്.
എെ.ആര്.-ല്‍
രേഖപ്പെടുത്തിയത്
രാവിലെ 7.17 മണിക്ക്
എന്നാണോ;പ്രതിയെ
രക്ഷപ്പെടുത്താന്‍
പോലീസ് ബോധപൂര്‍വ്വം
നടത്തിയ നീക്കങ്ങളാണ്
ഇതൊക്കെ എന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കല്ലമ്പലം
ജംഗ്ഷനില്‍ സിഗ്നല്‍
ലെെറ്റ് സ്ഥാപിക്കല്‍
163.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയിലെ കല്ലമ്പലം
ജംഗ്ഷനില്‍ സിഗ്നല്‍
ലെെറ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പഠനങ്ങളാണ്
നടത്തിയിട്ടുള്ളത്;
സുഗമമായ ഗതാഗതം
ഒരുക്കുവാന്‍
ഇപ്പോഴുള്ള സംവിധാനം
പര്യാപ്തമാണോ;
വിശദമാക്കാമോ?
അട്ടക്കുളങ്ങര
കമലേശ്വരം റോഡിലെ അനധികൃത
പാര്‍ക്കിംഗ്
164.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ അട്ടക്കുളങ്ങര
മുതല്‍ കമലേശ്വരം
വരെയുള്ള റോഡിന്റെ
ഇരുവശങ്ങളിലും
സ്ഥിരമായി അനധികൃത
പാര്‍ക്കിംഗ്
നടത്തുന്നവർക്ക് പിഴ
ചുമത്തുന്നതിന് പോലീസ്
പലപ്പോഴും ശുഷ്കാന്തി
കാണിക്കുന്നില്ലെന്ന
പരാതി ഗൗരവമായി കാണുമോ;
(ബി)
ഈ
സ്ഥലത്ത് അനധികൃത
പാര്‍ക്കിംഗ്
നടത്തിയതിന് എന്തു തുക
നിയമലംഘകരില്‍ നിന്ന്
പിഴയിനത്തില്‍ 6/2016
മുതല്‍ 30/9/2019 വരെ
ഈടാക്കി എന്ന്
അറിയിക്കുമോ;
(സി)
യു.എ.ഇ.
കോണ്‍സുലേറ്റ്,
ആറ്റുകാല്‍ ക്ഷേത്രം
എന്നിവ ഉള്‍പ്പെടുന്ന ഈ
പ്രദേശത്ത്
ഹോട്ടലുകളുടെയും ജ്യൂസ്
ബാറുകളുടെയും മുന്നില്‍
യാതൊരു
നിയന്ത്രണവുമില്ലാതെ
പാര്‍ക്കിംഗ്
നടത്തുന്നവര്‍ക്കെതിരെ
പോലീസ് നടപടി
എടുക്കുന്നതില്‍ നിന്ന്
ഒഴിഞ്ഞ്
നില്ക്കുകയുംഎന്നാൽ
ഹെല്‍മറ്റ് ധരിക്കാതെ
ടൂവീലര്‍ ഓടിക്കുന്ന
വൃദ്ധരില്നിന്ന് പോലും
പിഴ ചുമത്തുകയും
ചെയ്യുന്ന നടപടി
അവസാനിപ്പിക്കുമോ;
(ഡി)
വളരെ
തിരക്കേറിയ ഈ
പ്രദേശത്ത് ഇത്തരം
കടകളുടെ മുന്നില്‍
അനധികൃത പാര്‍ക്കിംഗ്
നടത്തുന്നവര്‍ ഗതാഗത
തടസ്സമുണ്ടാക്കുന്നത്
ഗൗരവമായി കണ്ട്
മുഖംനോക്കാതെ നടപടി
എടുക്കാന്‍ കര്‍ശന
നിര്‍ദ്ദേശം
നല്‍കുമോ;വിശദമാക്കുമോ?
കുന്ദമംഗലത്ത്
ട്രാഫിക് യൂണിറ്റ്
165.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏക സബ് താലൂക്ക്
ആസ്ഥാനവും എന്‍.എച്ച്.
766 ലെ മുുഖ്യ
ജംഗ്ഷനുമായ
കുന്ദമംഗലത്ത് ഒരു
ട്രാഫിക് യൂണിറ്റ്
ആരംഭിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
നിവേദനം സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ;
(ബി)
കാേഴിക്കാേട്
സിറ്റി പാെലീസ്
കമ്മീഷണറുടെ കീഴില്‍
എത്ര ട്രാഫിക്
യൂണിറ്റുകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമാേ;
സര്‍ക്കാരിന് അധിക
സാമ്പത്തിക ബാദ്ധ്യത
വരുത്തുന്നില്ല എന്ന
കാര്യം പരിഗണിച്ച്
ഇവയില്‍ ഒരു ട്രാഫിക്
യൂണിറ്റ്
കുന്ദമംഗലത്ത്ആരംഭിക്കാന്
നടപടി സ്വീകരിക്കുമാേ?
മുഖ്യമന്ത്രിയെ
വിമര്‍ശിച്ചവര്‍ക്കെതിരെ
കേസ്
166.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവമാധ്യമങ്ങളിലൂടെ
മുഖ്യമന്ത്രിയെ
വിമര്‍ശിച്ചവര്‍ക്കെതിരെ
പോലീസ്
കേസെടുത്തിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ എത്ര
പേര്‍ക്കെതിരെ ഇപ്രകാരം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
കേസെടുക്കുന്നത്
വ്യക്തികളുടെ
ആവിഷ്ക്കാര -സംസാര
സ്വാതന്ത്ര്യത്തില്‍
ഉള്ള ഇടപെടലല്ലേ എന്ന്
വ്യക്തമാക്കാമോ?
തീരദേശ
പോലീസ് സ്റ്റേഷനുകളിലെ
ദിവസവേതന ജീവനക്കാ൪
167.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പോലീസ് സ്റ്റേഷനുകളിലെ
ബോട്ടുകളില്‍ വിവിധ
തസ്തികകളില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
എത്ര പേര് ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ദിവസവേതനമല്ലാതെ
ഇവര്‍ക്ക്
മറ്റെന്തെങ്കിലും
ആനുകൂല്യങ്ങള്‍
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അപകടകരമായ
സാഹചര്യങ്ങളില്‍ ജോലി
ചെയ്യുന്ന
ഇത്തരത്തിലുളള
ജീവനക്കാര്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ഏതെങ്കിലും
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ നവീകരണം
168.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളുടെ
നവീകരണത്തിന് ഈ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്കും
കുട്ടികള്‍ക്കും പോലീസ്
സ്റ്റേഷനുകളില്‍
പ്രത്യേക സൗകര്യങ്ങള്‍
ഉണ്ടോയെന്നും അവ
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(സി)
എത്ര
പോലീസ് സ്റ്റേഷനുകളില്‍
ഭിന്നശേഷിക്കാര്‍ക്കും
കുട്ടികള്‍ക്കുമായി
പ്രത്യേക റൂം
സൗകര്യങ്ങള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ഡി)
എത്ര
പോലീസ് സ്റ്റേഷനുകള്‍
ഇപ്പോഴും
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാമെന്ന്
അറിയിക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് കെട്ടിടം
169.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടവും
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിന്
ആഭ്യന്തര വകുപ്പിന്
കെെമാറിയ 50 സെന്റ്
സ്ഥലത്ത് എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
പോലീസിലെ
നിയമനങ്ങളും പുതിയ
തസ്തികകളും
170.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പുതിയ
തസ്തികകൾ
സൃഷ്ടിച്ചുവെന്ന്
വിശദമാക്കുമോ?
(ബി)
പോലീസ്
സേനയില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര നിയമനം
നടത്തിയെന്ന്
വിശദമാക്കാമോ;
പുതിയ
പൊലീസ് സ്റ്റേഷന്
171.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പൊലീസ്
സ്റ്റേഷന്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ശരാശരി എത്ര
ആളുകള്‍ക്ക് ഒരു പോലീസ്
സ്റ്റേഷന് എന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ കൊണ്ടോട്ടി
പോലീസ് സ്റ്റേഷന്
വിഭജിച്ച് എെക്കരപ്പടി
ആസ്ഥാനമായി പുതിയ
പോലീസ് സ്റ്റേഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി,
വാഴക്കാട് പോലീസ്
സ്റ്റേഷനുകള്‍ക്ക്
കീഴില്‍ എത്ര
ജനസംഖ്യയുണ്ടെന്ന
കാര്യം വ്യക്തമാക്കാമോ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
മന്ദിര നിര്‍മ്മാണം
172.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
നിര്‍മ്മാണം നടക്കുന്ന
കൊല്ലം റൂറല്‍ പോലീസ്
ആസ്ഥാന മന്ദിരത്തിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മന്ദിരത്തില്‍ ഏതെല്ലാം
ഓഫീസുകള്‍
സജ്ജമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
നിലവിലെ
നിര്‍മ്മാണപുരോഗതി
വെളിപ്പടുത്തുമോ;
(ഡി)
പ്രസ്തുത
നിർമ്മാണത്തിന്റെ
കരാര്‍ കാലാവധിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
കരാര്‍
കാലാവധിക്കുളളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പടുത്തുമോ?
ആളൂര്‍
പോലീസ് സ്റ്റേഷന് പുതിയ
മന്ദിരം
173.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ആളൂര്‍
പോലീസ് സ്റ്റേഷന് പുതിയ
മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനാവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിനും
നിര്‍മ്മാണം ഉടൻ
ആരംഭിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കൊപ്പം
പോലീസ് സ്റ്റേഷന്
കെട്ടിടനിര്‍മ്മാണം
174.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊപ്പം
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം
നിർമ്മിക്കുന്നതിനാവശ്യമായ
സ്ഥലം മറ്റു
വകുപ്പുകളിൽ നിന്നും
ലഭ്യമാക്കാനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
അറിയിക്കാമോ?
ചെറായി
ബീച്ചില്‍ തീരദേശ പോലീസ്
സ്റ്റേഷന്
175.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
പഞ്ചായത്തിലെ ചെറായി
ബീച്ചില്‍ തീരദേശ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനായി
കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിച്ചത് ഏത്
ഏജന്‍സിയാണെന്നും
ഇതിനായി എത്ര തുക
ചെലവായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടത്തില്‍ പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ഡി)
പോലീസ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കോട്ടയം
ജില്ലയിലെ മാഞ്ഞൂര്‍ പോലീസ്
സ്റ്റേഷന്
176.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ആവശ്യമായ മിനിമം തസ്തിക
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
ഇപ്പോള്‍
ആവശ്യപ്പെട്ടിട്ടുള്ള
മിനിമം തസ്തികകയ്ക്ക്
ഉപരിയായ തസ്തികകള്‍
കണ്ടെത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ഏതൊക്കെ
പോലീസ് സ്റ്റേഷന്റെ
അതിര്‍ത്തി പുനര്‍
നിര്‍ണ്ണയിച്ചാണ്
മാഞ്ഞൂര്‍ പോലീസ്
സ്റ്റേഷന്
രൂപീകരിക്കുന്നതെന്നും
ഈ സ്റ്റേഷന് എന്ന്
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ല ആസ്ഥാനത്ത് പുതിയ
പദ്ധതികള്‍
177.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ല ആസ്ഥാനത്ത്
എസ്.പി. ഓഫീസിനോട്
ചേര്‍ന്നും അല്ലാതെയും
എത്ര സ്ഥലമാണ് ആഭ്യന്തര
വകുപ്പിനുള്ളത്;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ പുതിയ
എന്തെങ്കിലും പദ്ധതികളോ
സ്ഥാപനങ്ങളോ
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
178.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
കണ്ടാണശ്ശേരി
പഞ്ചായത്തില്‍
വര്‍ഷങ്ങളായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന,
ഗുരുവായൂര്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കണ്ടെത്തിയിട്ടുള്ള
ആളൂര്‍ വില്ലേജിലെ
സര്‍വ്വേ നം.240/1 -ല്‍
പ്പെട്ട റവന്യൂ
പുറമ്പോക്ക് ഭൂമി
പോലീസ് വകുപ്പിന്
കൈമാറി
കിട്ടിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
പ്രസ്തുത ഭൂമി റവന്യൂ
വകുപ്പില്‍ നിന്നും
കൈമാറിക്കിട്ടുന്നതിനുള്ള
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ?
കരീലകുളങ്ങര
പോലീസ് സ്റ്റേഷന് കെട്ടിടം
179.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
കോ-ഓപ്പറേറ്റീവ്
സ്പിന്നിംഗ് മില്‍,
കരീലകുളങ്ങര പോലീസ്
സ്റ്റേഷനു വേണ്ടി
വിട്ടു നല്കിയ
സ്ഥലത്ത് പോലീസ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ?
മൂവാറ്റുപുഴ
നിയാേജക മണ്ഡലത്തിലെ
പേഴക്കാപ്പള്ളിയില്‍ പുതിയ
പൊലീസ് സ്റ്റേഷന്
180.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയാേജക മണ്ഡലത്തിലെ
പേഴക്കാപ്പള്ളിയില്‍
പുതിയ പൊലീസ്
സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും,
ആയതിന്റെ നിലവിലെ
സ്ഥിതിയെന്തെന്നും
വിശദമാക്കാമോ?
നെയ്യാര്‍ഡാം
ടൂറിസ്റ്റ് പോലീസ്
സ്റ്റേഷന്
181.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെക്കന്‍
കേരളത്തിലെ പ്രധാന
ടൂറിസ്റ്റ് കേന്ദ്രമായ
നെയ്യാര്‍ഡാം
കേന്ദ്രീകരിച്ച്
ആരംഭിച്ച ടൂറിസ്റ്റ്
പോലീസ് സ്റ്റേഷനില്‍
തസ്തികകള്‍
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
നിലവില്‍ എത്ര
തസ്തികകള്‍ ഉണ്ടെന്നും
ഇതില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്
എന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സ്വന്തമായി
കെട്ടിടമില്ലാത്ത
മാരായമുട്ടം പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിച്ചു
നല്‍കുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ; ആയത്
അടിയന്തര
പ്രാധാന്യത്തോടെ
പരിഗണിച്ച് കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോ ?
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷന് വിഭജനം
182.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷന്റെ
പരിധിയില്‍
ഉള്‍പ്പെടുന്ന
വില്ലേജുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഇന്നുള്ള ജനസംഖ്യാ
പോലീസ് അനുപാതം
എത്രയെന്ന്
വിശദീകരിക്കുമോ ;
കരുനാഗപ്പള്ളി
സ്റ്റേഷന് പരിധിയില്‍
ഈ അനുപാതം
പാലിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പോലീസ് സ്റ്റേഷൻ
ജീവനക്കാരുടെ
ജോലിഭാരവും
പ്രദേശത്തിന്റെ
വലിപ്പവും പരിഗണിച്ച്
സ്റ്റേഷന്
വിഭജിക്കുന്നതിനും, തഴവ
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷന്റെ
പ്രവർത്തനം
കാര്യക്ഷമമാക്കാൻ നടപടി
183.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷൻ
നിർമ്മാണവുമായി
ബന്ധപ്പെട്ട് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷൻ
പരിധിയിൽ പോലീസ്
ഉദ്യോഗസ്ഥർ
ഡ്യൂട്ടിയുടെ ഭാഗമായി
മുല്ലപ്പെരിയാർ
തടാകത്തിലൂടെ ബോട്ടിലും
റോഡുമാർഗ്ഗം
വാഹനത്തിലും
ഉൾവനത്തിലൂടെ യാത്ര
ചെയ്യേണ്ടിവരുമ്പോൾ
സ്റ്റേഷനുമായി
ബന്ധപ്പെടുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
വാർത്താവിനിമയ സംവിധാനം
എന്താണെന്ന്
അറിയിക്കാമോ; പ്രസ്തുത
സംവിധാനം
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(സി)
മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷനിൽ
സ്ഥിരമായ പോലീസ്
ടെലികമ്മ്യൂണിക്കേഷൻ
സംവിധാനം സ്ഥാപിക്കുവാൻ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മങ്കട
പോലീസ് സ്റ്റേഷന് സ്വന്തം
കെട്ടിടം
184.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ വകയായുള്ള
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
മങ്കട പോലീസ് സ്റ്റേഷന്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷന് നാളിതുവരെ
പ്രവര്‍ത്തിച്ച
കെട്ടിടത്തിന്റെ വാടക
കുടിശ്ശിക
നല്‍കുന്നതുമായി
ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
ആഭ്യന്തരവകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നിരോധന
ഉത്തരവ് മറികടന്ന് ദേശീയ പതാക
ഉയര്‍ത്തിയ സംഭവം
185.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
കര്‍ണകിയമ്മന്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
കളക്ടറുടെ നിരോധന
ഉത്തരവ് മറികടന്ന് 2018
ലെ
സ്വാതന്ത്ര്യദിനത്തില്‍
ആര്.എസ്.എസ്. നേതാവ്
പതാക ഉയര്‍ത്തിയ
സംഭവത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ഈ
സംഭവത്തില്‍ പോലീസില്‍
നിന്നും എന്തെങ്കിലും
റിപ്പോര്‍ട്ട്
സർക്കാരിന്
ലഭിച്ചിരുന്നോ;
എങ്കില്‍ റിപ്പോര്‍ട്ട്
ലഭിച്ചത് എന്നാണ്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ?
കായംകുളം
പോലീസ് ക്വാര്‍ട്ടേഴ്സ്
186.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പോലീസ് ക്വാര്‍ട്ടേഴ്സ്
ജീര്‍ണ്ണാവസ്ഥയിലായി
അപകട ഭീഷണി ഉയര്‍ത്തി
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പഴയ കെട്ടിടങ്ങള്‍
പൊളിച്ച് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അബ്ദുല്‍
ഷുക്കൂറിന്റെ
മരണത്തെക്കുറിച്ച്
സമഗ്രാന്വേഷണം
187.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡെറാഡൂണില്‍
ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട
പെരിന്തല്‍മണ്ണ
പുലാമന്തോള്‍ വടക്കന്‍
പാലൂര് സ്വദേശിയായ
അബ്ദുല്‍ ഷുക്കൂറിന്റെ
മരണം കേരള പോലീസ്
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
ലഭിച്ച നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍ സമഗ്രാന്വേഷണം
നടത്തണമെന്ന
ആവശ്യത്തിന്മേല്
സംസ്ഥാന പോലീസ് മേധാവി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാന
പോലീസിന്റെ ഏത്
വിഭാഗത്തെയാണ്
അന്വേഷണത്തിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കേസില്‍ നാളിതുവരെ
അന്വേഷണം
ആരംഭിച്ചിട്ടില്ലെങ്കില്‍
എന്താണ് കാരണമെന്ന്
വിശദാംശം ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
188.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ്സുകളുടെ ക്രെെം
നമ്പര്‍,ക്രെെം
രജിസ്റ്റര്‍ ചെയ്ത
തീയതി, പോലീസ്
സ്റ്റേഷന്, പ്രതികളുടെ
എണ്ണം, കുറ്റങ്ങളുടെ
സ്വഭാവം എന്നിവ
തിരിച്ച് വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍ എത്ര
എണ്ണത്തില്‍ തെളിവ്
ശേഖരിച്ചുവെന്നും
അത്തരം കേസ്സുകളില്‍
പ്രതികള്‍ക്കെതിരെ
കെെക്കൊണ്ട ശിക്ഷണ
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
തെളിവ്
ഇല്ലാത്തതും പ്രതികളെ
പിടിക്കൂടാത്തതുമായ
കേസ്സുകള്‍
ഏതൊക്കെയാണെന്നും ഈ
അവസ്ഥയ്ക്ക്
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
ചെങ്ങന്നൂരില്‍
സി.സി.റ്റി.വി. ക്യാമറ
189.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ശബരിമല
ഇടത്താവളമായ
ചെങ്ങന്നൂരില്‍
മണ്ഡലകാല മഹോത്സവവുമായി
ബന്ധപ്പെട്ട്
അന്യസംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന
ഭക്തന്മാരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
ചെങ്ങന്നൂരിലെ പ്രധാന
സ്ഥലങ്ങളില്‍ സി.സി.
റ്റി.വി. ക്യാമറ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പോലീസ്
സേനയില്‍ റോബോട്ട്
190.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊലീസ്
സേനയില്‍ സാങ്കേതിക
വിദ്യ
നടപ്പാക്കുന്നതിന്റെ
ഭാഗമായി, കേരള പൊലീസ്
ആസ്ഥാനത്ത് എസ്.ഐ-യുടെ
പദവി നല്കി
സന്ദര്‍ശകരെ
വരവേല്‍ക്കാന്‍ കെ
ബോട്ട് എന്ന പേരില്‍
ഒരു റോബോട്ടിനെ
സ്ഥാപിച്ചിരുന്നുവോ;
പ്രസ്തുത റോബോട്ടിന്റെ
പ്രവര്‍ത്തനോദ്ഘാടനം
എന്നായിരുന്നു;
(ബി)
പ്രസ്തുത
റോബോട്ട്
സ്ഥാപിക്കുന്നതിന് എത്ര
രൂപ ചെലവായി
എന്നറിയിക്കാമോ;
പ്രസ്തുത റോബോട്ട്
ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
(സി)
പ്രസ്തുത
റോബോട്ട്
പ്രവര്‍ത്തനരഹിതമാകാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
റോബോട്ടിനെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിനു
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്കിലെ ക്രമക്കേടുകൾ
191.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കിന്റെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകളുടെ
അടിസ്ഥാനത്തിലുള്ള
വിജിലന്‍സ്
അന്വേഷണത്തിന്റെ
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
വിജിലന്‍സ്
വകുപ്പ് അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
സമർപ്പിച്ചത്;
റിപ്പോർട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വിജിലൻസ്
അന്വേഷണം
192.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
വൈദ്യുതി വകുപ്പ്
മന്ത്രി ശ്രീ
.ആര്യാടന് മുഹമ്മദ്,
അദ്ദേഹത്തിന്റെ മകനും
നിലമ്പൂര്‍ നഗരസഭയുടെ
മുന്‍ ചെയ്രമാനുമായ
ശ്രീ. ആര്യാടന്
ഷൗക്കത്ത്
എന്നിവര്‍ക്കെതിരെ
സംസ്ഥാന വിജിലന്‍സില്‍
ഏതെങ്കിലും പരാതി
നിലവിലുണ്ടോ;
ഏതെങ്കിലും കേസുകളില്‍
ഇവര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആരുടെയൊക്കെ
പരാതിയിലാണ് അന്വേഷണം
നടക്കുന്നത്;
വിശദമാക്കാമോ;
(സി)
പരാതിയുണ്ടെങ്കില്‍
സംസ്ഥാന വിജിലന്‍സ്
സ്വീകരിച്ച നടപടിക്രമം
വിശദമാക്കാമോ;
(ഡി)
അന്വേഷണം
നടക്കുന്നുണ്ടെങ്കില്‍
അന്വേഷണ ചുമതല
നിര്‍വ്വഹിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വിശദമാക്കാമോ?
ഹരിപ്പാട്
മെഡിക്കല്‍ കോളേജുമായി
ബന്ധപ്പെട്ട് വിജിലന്‍സ്
അന്വേഷണം
193.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മെഡിക്കല്‍ കോളേജുമായി
ബന്ധപ്പെട്ട് മുന്‍
ആഭ്യന്തര
വകുപ്പുമന്ത്രിക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
അന്വേഷണം
നടക്കുന്നുണ്ടെങ്കില്‍
അത്ഏത് ഘട്ടത്തിലെത്തി
എന്ന് വിശദമാക്കാമോ;
(സി)
ഏത്
സാഹചര്യത്തിലാണ്
ഇക്കാര്യത്തില്‍
അന്വേഷണത്തിന്
ഉത്തരവിട്ടതെന്ന്
വ്യക്തമാക്കുമോ?
പട്ടാമ്പി-പുലാമന്തോൾ
റോഡ് നിർമ്മാണവുമായി
ബന്ധപ്പെട്ട വിജിലൻസ് കേസ്
194.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ സംസ്ഥാന
പാതയായ
പട്ടാമ്പി-പുലാമന്തോൾ
റോഡ് നിർമ്മാണവുമായി
ബന്ധപ്പെട്ട് വിജിലൻസ്
കേസെടുത്തതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ; റോഡ്
പുനർനിർമ്മാണവുമായി
ബന്ധപ്പെട്ട്
വ്യക്തികളിൽ നിന്നോ
സംഘടനകളിൽ നിന്നോ
രാഷ്ട്രീയ പാർട്ടികളിൽ
നിന്നോ പരാതി
ലഭിച്ചിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കിൽ തീയതി സഹിതം
വ്യക്തമാക്കാമോ;
(ബി)
ഈ
കേസന്വേഷണത്തില്‍
വിജിലൻസ് ആരൊക്കെയാണ്
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
കേസ് ഇപ്പോഴും
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ?
വിജിലന്‍സ്
അന്വേഷണം
195.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ആഭ്യന്തരവകുപ്പ്
മന്ത്രി ശ്രീ. രമേശ്
ചെന്നിത്തലക്കെതിരെയുള്ള
എത്ര കേസുകളില്‍
വിജിലന്‍സ് അന്വേഷണം
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
കേസുകളിലാണ് അന്വേഷണം
നടക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
അഗ്രിഫെസ്റ്റ്-വിജിലന്‍സ്
അന്വേഷണം
196.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മാനന്തവാടിയില്‍ നടന്ന
അഗ്രിഫെസ്റ്റ് എന്ന
പരിപാടിയുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടന്നതിന്റെ ഫയല്‍
ഇപ്പോള്‍ ഏത്
ഉദ്യോഗസ്ഥന്റെ
കൈവശമാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ എത്ര ദിവസമായി ടി
ഉദ്യോഗസ്ഥന്റെ കൈവശം
ഇരിക്കുന്നു എന്ന
കാര്യം വ്യക്തമാക്കാമോ;
(സി)
അഗ്രിഫെസ്റ്റുമായി
ബന്ധപ്പെട്ട് നടന്ന
വിജിലന്‍സ്
അന്വേഷണത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പൊട്ടിപ്പൊളിഞ്ഞ
റോഡുകളിലെ വിജിലന്‍സ്
പരിശോധന
197.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സരള്‍ രാസ്ത എന്ന
പേരില്‍
പൊട്ടിപ്പൊളിഞ്ഞ
റോഡുകളില്‍ വിജിലന്‍സ്
വിഭാഗം പരിശോധന
നടത്തിയിരുന്നുവോ;
(ബി)
റോഡുകളുടെ
അവസ്ഥ സംബന്ധിച്ചും
ക്രമക്കേടുകള്‍
സംബന്ധിച്ചും പ്രസ്തുത
ഓപ്പറേഷനില്‍
കണ്ടെത്തിയ വിവരങ്ങള്‍
അറിയിക്കുമോ;
(സി)
റെയ്ഡില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ക്രമക്കേടുകളിന്മേല്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പോക്സോ
കോടതികള്‍
198.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പോക്സോ (POCSO)
കോടതികള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
വാഹനാപകട
നഷ്ടപരിഹാര കാേടതി
199.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
കാേടതികള് സ്ഥാപിച്ചു
എന്ന് വ്യക്തമാക്കുമാേ;
(ബി)
സംസ്ഥാനത്ത്
പുതിയ വാഹനാപകട
നഷ്ടപരിഹാര കോടതികള്‍
(MACT കാേടതികള്)
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
17.04.2012-ലെ
സ.ഉ(സാധാ)നം.
1159/ആഭ്യന്തരം ഉത്തരവ്
അനുസരിച്ചുള്ള മുന്‍ഗണന
പട്ടിക പ്രകാരം
നാളിതുവരെയായി എത്ര
കാേടതികള്
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരം
തിരുവനന്തപുരം
ജില്ലയില്‍ വാഹനാപകട
നഷ്ടപരിഹാര കാേടതി
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
എങ്കിൽ വിശദാംശം
നല്കുമാേ?
പയ്യന്നൂര്‍
കോടതി സമുച്ചയം
200.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
കോടതി സമുച്ചയ
നിര്‍മ്മാണ ടെണ്ടര്‍
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
201.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പുതുക്കിയ
എസ്റ്റിമേറ്റിന് അനുമതി
ലഭ്യമാക്കി കോര്‍ട്ട്
കോംപ്ലക്സ് നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഫയര്‍
ആന്റ് റസ്ക്യൂ സര്‍വ്വീസ്
സ്റ്റേഷനുകള്‍
202.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തിനുശേഷം നവ
കേരള സൃഷ്ടിയുടെ
ഭാഗമായി ഫയര്‍ ആന്റ്
റസ്ക്യൂ സര്‍വ്വീസ്
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആ മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസ്
സ്റ്റേഷനുകള്‍
നിലവിലില്ലാത്ത നിയോജക
മണ്ഡലങ്ങള്‍ ഉണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ഫയര്‍
ആന്റ് റസ്ക്യു
സംവിധാനങ്ങള്‍
203.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഫയര്‍ ആന്റ്
റസ്ക്യു സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ബി)
ബഹുനില
കെട്ടിടങ്ങളിലും
ഫ്ലാറ്റുകളിലും
തീപിടിത്തമുണ്ടായാല്‍
അവ
നേരിടുന്നതിനാവശ്യമായ
സംവിധാനങ്ങള്‍ ഫയര്‍
ഫാേഴ്സിന്റെ
കെെവശമില്ലെങ്കില് ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ?
ഫയര്‍
ഫോഴ്സില്‍ ഫയര്‍വുമണ്‍
തസ്തിക
204.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഫയര്‍ ഫോഴ്സില്‍
ഫയര്‍വുമണ്‍ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
എത്ര തസ്തികകളാണ്
സൃഷ്ടിച്ചത്;
നിയമനപ്രക്രിയ എപ്പോള്‍
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
ഫയര്മാന്
തസ്തികയിലെ ഒഴിവുകള്‍
205.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസില്‍
ഫയര്മാന് തസ്തികയില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര പേര്‍ക്ക് നിയമനം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫയര്മാന്
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
ഉള്ളതെന്നും ആയത്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനാവശ്യമായ
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് കെട്ടിടം
206.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് കെട്ടിടം
പണിയുന്നതിന് സ്ഥലം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇറിഗേഷന്‍
(മെക്കാനിക്കല്‍)
വകുപ്പ് വക സ്ഥലത്ത്
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കുന്നതിന്
അനുമതിക്കായി നടപടികള്‍
സ്വീകരിക്കുമോ;
(സി)
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഫണ്ട്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാട്ടാക്കട ഫയര്‍
സ്റ്റേഷന് നിര്‍മ്മാണം
207.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശോചനീയാവസ്ഥയിലായ
കാട്ടാക്കട ഫയര്‍
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായുള്ള
നിര്‍ദ്ദേശം
പരിഗണിയ്ക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക് അനുമതി
ലഭ്യമാക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
പരവൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
208.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരവൂര്‍
ഫയര്‍ സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ത്തന്നെ
പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കാന്‍
കഴിയുമോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്
209.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
വളാഞ്ചേരി ഫയര്‍
സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എസ്റ്റിമേറ്റും മറ്റ്
വിവരങ്ങളും ഫയര്‍ ആന്റ്
റസ്ക്യൂ വകുപ്പ് മേധാവി
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിന്
ആവശ്യമായ ഫണ്ട്
വകുപ്പില്‍ ലഭ്യമാണോ;
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ഫണ്ട്
ആവശ്യപ്പെട്ട് വകുപ്പ്
മേധാവി കത്ത്
നല്‍കിയിട്ടുണ്ടോ;
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ഡി)
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിനുവേണ്ടി
വകുപ്പിന്റെ
പ്രൊപ്പോസല്‍
അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ഇ)
ഇത്
സംബന്ധിച്ചു നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വൈപ്പിന്‍
അഗ്നിരക്ഷാ കേന്ദ്രം
210.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
അഗ്നിരക്ഷാ കേന്ദ്രം
നിലവിൽ പ്രവര്‍ത്തിച്ചു
വരുന്ന കെട്ടിടവും
സ്ഥലവും വകുപ്പിന്റെ
അധീനതയിലാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥലം
ഏറ്റെടുക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പെരിങ്ങോം
ഫയല്‍ സ്റ്റേഷന് സ്വന്തമായി
കെട്ടിടം
211.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
15 വര്‍ഷമായി
പെരിങ്ങോം - വയക്കര
ഗ്രാമപഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളില്‍
പ്രവര്‍ത്തിക്കുന്ന
പെരിങ്ങോം ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
ഭരണാനുമതിക്കായി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആലത്തുരിലെ
ഫയര്‍ സ്റ്റേഷന്
212.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തുരിലെ
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഫയര്‍സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
നേര്യമംഗലത്ത്
പുതിയ ഫയര്‍ ആന്റ്
റെസ്ക്യൂ സ്റ്റേഷന്
213.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ ആന്റ്
റെസ്ക്യൂ സ്റ്റേഷന്
അനുവദിക്കുന്നതിനുവേണ്ട
മുന്‍ഗണനാപ്പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മുന്‍ഗണനാപ്പട്ടികയില്‍
കോതമംഗലം മണ്ഡലത്തിലെ
നേര്യമംഗലം
ഉള്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നേര്യമംഗലത്ത്
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച്ച് സാധ്യതാ
പഠന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
ഭൂമിശാസ്ത്രപരമായ
പരിഗണനയും മറ്റ്
നിലയങ്ങളില്‍ നിന്നും
വളരെ ദൂരത്ത് സ്ഥിതി
ചെയ്യുന്നതുമായ
നേര്യമംഗലം
കേന്ദ്രീകരിച്ച് പുതിയ
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന് വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോഴഞ്ചേരിയിലോ
ആറന്മുളയിലോ ഫയര്‍
സ്റ്റേഷന്
214.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വള്ളംകളി, വള്ളസദ്യ,
ശബരിമല, മാരാമണ്‍
കണ്വെന്ഷന്,
ചെറുകോല്‍പുഴ
കണ്വെന്ഷന്
എന്നിവയുടെ
പശ്ചാത്തലത്തില്‍
കോഴഞ്ചേരിയിലോ
ആറന്മുളയിലോ ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
അത്ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
അഗ്നിരക്ഷാനിലയം
215.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
അഗ്നിരക്ഷാ നിലയത്തിനു
വേണ്ടി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭ്യമാക്കിയിട്ടുണ്ടോ ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഈ
സ്ഥലത്ത്
അഗ്നിരക്ഷാനിലയത്തിന്റെ
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
പ്ലാന്‍ തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദീകരിക്കുമോ ;
(സി)
ഇവിടെ
കെട്ടിട നിര്‍മ്മാണം
നടത്തുന്നതിനാവശ്യമായ
ഫണ്ട്
ലഭ്യമാക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ ;
വിശദീകരിക്കുമോ?
ചാത്തന്നൂരില്‍
പുതിയ ഫയര്സ്റ്റേഷന്
216.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്സ്റ്റേഷനുകൾ
ആരംഭിക്കുന്നതിനായി
ഫയര്‍ ആന്റ് റസ്ക്യു
വകുപ്പ്
തയാറാക്കിയിട്ടുള്ള
പട്ടികയില്‍
ചാത്തന്നൂര്‍
ഉള്പ്പെട്ടിട്ടുണ്ടാേ
എന്ന് വ്യക്തമാക്കാമാേ;
(ബി)
ചാത്തന്നൂര്‍
പാേലീസ് സ്റ്റേഷന്
കാേമ്പൗണ്ടിലെ 20
സെന്റ് സ്ഥലം
ചാത്തന്നൂര്‍ ഫയര്‍
സ്റ്റേഷന് വേണ്ടി
വിട്ടുനല്‍കാന്‍
കഴിയില്ലെന്ന കാെല്ലം
ജില്ലാ പാേലീസ്
മേധാവിയുടെ തീരുമാനം
പുന:പരിശാേധിച്ച്
പ്രസ്തുത സ്ഥലം ഫയര്‍
ആന്റ് റസ്ക്യു
വകുപ്പിന്
കെെമാറുന്നതിന്
സഹായകമായ നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
16.01.2019-ല്‍
ജനപ്രതിനിധി നല്കിയ
നിവേദനം സംബന്ധിച്ച്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമാേ ?
ജയില്‍
ഉല്‍പ്പന്നങ്ങള്‍
217.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലില്‍
'എല്‍.ഇ.ഡി.' ബള്‍ബ്
നിര്‍മ്മിക്കുന്ന
പദ്ധതി
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏത് ജയിലിലെന്നും
ഇതിന്റെ വിപണനം
എങ്ങനെയെന്നും
വിശദമാക്കാമോ;
(ബി)
പ്രളയ
കാലത്ത് ജയിലില്‍
നിന്നും ഉണ്ടാക്കുന്ന
ഭക്ഷണസാധനങ്ങള്‍
ദുരിതബാധിതര്‍ക്ക്
വിതരണം ചെയ്തിരുന്നോ;
എവിടെയൊക്കെയാണ്
ഇപ്രകാരം വിതരണം
ചെയ്തതെന്ന്
വെളിപ്പെടുത്താമോ;
(സി)
ജയില്‍
ഉൽപ്പന്നങ്ങൾ
വില്‍ക്കുന്ന
ഔട്ട്ലെറ്റുകള് വഴി
കുപ്പിവെളളം വിതരണം
ചെയ്യുന്നുണ്ടോ; എത്ര
രൂപയ്ക്കാണ്
കുപ്പിവെളളം വിതരണം
ചെയ്യുന്നത്
വിശദമാക്കാമോ?
ജയിലുകളിലെ
സുരക്ഷാ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
നടപടി
218.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളിലെ
സുരക്ഷാ സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിയ്യൂര്‍
സെന്‍ട്രല്‍ ജയിലില്‍
ജയില്‍ മ്യൂസിയം പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജയിലുകള്‍
കുറ്റവാളികളെ
പാര്‍പ്പിക്കുന്ന സ്ഥലം
എന്നതിന് പകരം കുറ്റം
ചെയ്തവരെ തെറ്റുകള്‍
തിരുത്തി നല്ല
മനുഷ്യരായി മാറ്റുന്ന
തരത്തില്‍
മനഃപരിവര്‍ത്തനം
ഉണ്ടാകുന്ന ഒരു ഇടമായി
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വാഴൂര്‍
ഗവണ്മെന്റ് പ്രസ്സിന്റെ
വികസനം
219.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇതുമായി ബന്ധപ്പെട്ട്
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാഴൂര്‍
ഗവണ്മെന്റ്
പ്രസ്സിന്റെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തുന്നതിനു
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
പ്രസ്സിനു സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഇവിടെ
സ്ഥാപിച്ചിട്ടുള്ള
ആധുനികയന്ത്രങ്ങൾ
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇവിടെ നിലവിലുള്ള
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
മണ്ണന്തല
പ്രസ്സില്‍ ഇലക്ട്രിക്കല്‍
ജീവനക്കാർ
220.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണന്തല
സര്‍ക്കാര്‍ പ്രസ്സില്‍
ഹൈടെന്‍ഷന്‍
വിഭാഗത്തിലുള്ള
വൈദ്യുതീകരണ
സംവിധാനമാണോ
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രസ്സില്‍ ഇന്ത്യന്‍
ഇലക്ട്രിസിറ്റി
ആക്ടിലുള്ള പ്രകാരം
സുരക്ഷാ സംബന്ധമായ
യോഗ്യതയുള്ള ജീവനക്കാരെ
നിയമിക്കുവാന്‍ സംസ്ഥാന
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ട്രേറ്റ്
ഇൻസ്പെക്ടറേറ്റ്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇലക്ട്രിക്കല്‍
ഇൻസ്പെക്ടറേറ്റിന്റെ
നിര്‍ദ്ദേശപ്രകാരമുള്ള
ജീവനക്കാരെ മണ്ണന്തല
പ്രസ്സില്‍
നിയമിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജല
മെട്രോ പദ്ധതി
221.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജല
മെട്രോ പദ്ധതിക്കുളള
പാരിസ്ഥിതികാനുമതി
ലഭ്യമായ സാഹചര്യത്തില്‍
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
കനോലി
കനാല്‍ നവീകരണം
222.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
കനോലി കനാല്‍
നവീകരിച്ച് ജല-ഗതാഗത
യോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വേങ്ങോളി
പാലം നിര്‍മ്മാണം
223.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം,
വടകര മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വേങ്ങോളി പാലം
നിര്‍മ്മാണത്തിന്
നാളിതു വരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണം
വൈകുന്നതിന്റെ കാരണവും
എന്ന് ആരംഭിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
കളിയാമ്പള്ളി
പാലം നിര്‍മ്മാണം
224.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
നിര്‍മ്മാണ
പുരോഗതിയില്‍ ഉള്ള
മുട്ടുങ്ങള്‍-നാദാപുരം
റോഡിലെ ഇന്‍ലാന്‍ഡ്
നാവിഗേഷന്‍ ജലപാത
കടന്നുപോകുന്ന എടച്ചേരി
കളിയാമ്പള്ളിയിലെ
ഇടുങ്ങിയതും
കാലപ്പഴക്കം ചെന്നതുമായ
കളിയാമ്പള്ളി പാലം
പുതുക്കി പണിയുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നാളിതുവരെ ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
കണ്ണങ്ങാട്ട്-
വെല്ലിംഗ്ടണ്‍ എെലന്റ് പാലം
മുതല്‍ അരൂര്‍ പാലം
വരെയുള്ള എക്കല്‍ നീക്കം
ചെയ്യുന്നത്
225.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ,
കൊച്ചി, നിയോജക
മണ്ഡലങ്ങളില്പ്പെടുന്നതും
ദേശീയ ജലപാതയുടെ
ഭാഗവുമായ കണ്ണങ്ങാട്ട്-
വെല്ലിംഗ്ടണ്‍ എെലന്റ്
പാലം മുതല്‍ അരൂര്‍
പാലം വരെ അടിഞ്ഞു
കൂടിയിട്ടുള്ള എക്കല്‍
നീക്കം ചെയ്യുന്നതിനായി
ഉള്‍നാടന്‍ ജലഗതാഗത
ചീഫ് എഞ്ചിനീയറുടെ
കാര്യാലയത്തില്‍
സമര്‍പ്പിച്ചിട്ടുള്ള 3
കോടി രൂപയുടെ
പ്രൊപ്പോസലിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ പ്രകാരം
എക്കല്‍ എവിടെയാണ്
നിക്ഷേപിക്കുവാനായി
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കടലില്‍
നിക്ഷേപിക്കുന്ന
എക്കല്‍ വീണ്ടും
കായലിലേക്ക് തന്നെ
തിരിച്ചെത്തും എന്നുളള
വസ്തുത കണക്കിലെടുത്ത്
ഈ പ്രദേശങ്ങളില്‍
വന്‍തോതില്‍
കൈയേറിയിരിക്കുന്ന
കായല്‍ ഭൂമി സൈഡ്
കെട്ടി എക്കല്‍ ഇവിടെ
നിക്ഷേപിക്കുന്നതിനുള്ള
പ്രൊവിഷന്‍ നിലവിലുള്ള
3 കോടി രൂപയുടെ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
22.08.2019-ലെ കത്തില്‍
(G190900769/CMO)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
നിര്‍ഭയ
വോളന്റിയര്‍മാരുടെ നിയമനം
226.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
പദ്ധതിയുടെ ഭാഗമായി
പോലീസിനെ
സഹായിക്കുന്നതിനായി
വോളന്റിയര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഇവരെ
നിയമിക്കുന്നതിന് എന്ത്
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
അറിയിക്കാമോ;
(സി)
പ്രസ്തുത
വോളന്റിയര്‍മാര്‍ക്ക്
പ്രതിമാസം എത്ര തുകയാണ്
പ്രതിഫലമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
നവോത്ഥാന
മൂല്യ സംരക്ഷണം
227.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമകാലിക
കേരളത്തില്‍ നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കപ്പെടേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വെളിപ്പെടുത്തുമോ;
(ബി)
നവോത്ഥാന
മൂല്യങ്ങളുടെ
സംരക്ഷണത്തിന്
കര്‍മപരിപാടി
പരിഗണനയില്‍ ഉണ്ടോ;
(സി)
നവോത്ഥാന
മൂല്യ സംരക്ഷണത്തില്‍
മതനേതാക്കളുടെ ഇടം
എപ്രകാരം
നിശ്ചയിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
കിയാലില്‍
സി.എ.ജി. ഓഡിറ്റിംഗ്
228.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിനും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും കൂടി
65% കൂടുതല്‍ ഓഹരിയുള്ള
ഡീംഡ് ഗവണ്മെന്റ്
കമ്പനിയായ കിയാലില്‍
ഭരണഘടനാനുസൃതമായ
സി.&എ.ജി.
ഓഡിറ്റിംഗിന്
സര്‍ക്കാര്‍ അനുമതി
നല്‍കാത്തത്
എന്തുകൊണ്ടാണെന്നതിന്റെ
വിശദമായ വിവരം
നല്‍കുമോ;
(ബി)
കേന്ദ്ര
കമ്പനികാര്യ
വകുപ്പിന്റെ 33/2014-ാം
നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം, 1956-ലെ
കമ്പനി നിയമത്തിലെ
ഡീംഡ് കമ്പനി
നിര്‍വ്വചനത്തില്‍പ്പെടുന്ന
കമ്പനികള്‍ 2013-ലെ
ഭേദഗതി നിയമപ്രകാരവും
സി.എ.ജി. ഓഡിറ്റിംഗ്
നടത്തണമെന്ന്
നിഷ്കര്‍ഷിച്ചിട്ടും,
കിയാലില്‍
സി.&എ.ജി.
ഓഡിറ്റിംഗ്
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ?
പുഴകളില്‍
അടിഞ്ഞുകൂടിയ മണല്‍ നീക്കം
ചെയ്യുന്നതിനുള്ള നടപടികള്‍
229.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളില്‍ പ്രളയശേഷം
അടിഞ്ഞുകൂടിയ മണല്‍
നീക്കം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സാന്റ്
ഓഡിറ്റ്
പൂര്‍ത്തീകരിച്ച
ശേഷമാണോ ഇത്തരത്തില്‍
മണല്‍ നീക്കം
ചെയ്യുന്നത്;
(സി)
സാന്റ്
ഓഡിറ്റ് നടത്താതെ
അടിയന്തര സാഹചര്യം
പരിഗണിച്ചാണ് മണല്‍
നീക്കം ചെയ്യുന്നത്
എങ്കില്‍ ഇതിനായി
പ്രത്യേക
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
നിലമ്പൂരില്‍
പ്രളയ ദുരന്തത്തില്‍
മരണമടഞ്ഞവ൪ക്കുളള സ്മാരകം
230.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂരിലെ
കവളപ്പാറയില്‍ പ്രളയ
ദുരന്തത്തിലകപ്പെട്ട്
മരണമടഞ്ഞ 59 പേരുടെ
സ്മരണാര്‍ത്ഥം
സ്മാരകമാേ സ്തുപമാേ
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമാേ;
ആയതിനായുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമാേ?