ഭൂമിയുടെ ന്യായവില സംബന്ധിച്ച
ഉത്തരവ്
6545.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ ന്യായവില
നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണെന്ന്
അറിയിക്കാമോ; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ നിരവധി
അപാകതകളും പാകപ്പിഴകളും
സംഭവിച്ചതിനാല്‍
പലസ്ഥലത്തും ന്യായവില
വളരെയധികം ഉയര്‍ന്നു
നില്‍ക്കുന്നതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിച്ച്
കാലാനുസൃതമായി
മാറ്റങ്ങള്‍ വരുത്തി
ഉത്തരവിറക്കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഭൂമിയുടെ
ന്യായവില
വ്രദ്ധിപ്പിച്ച
ഉത്തരവ്
പുറപ്പെടുവിക്കാന്‍
ഉണ്ടായ കാലതാമസം മൂലം
സര്‍ക്കാരിലേക്ക്
ലഭിക്കേണ്ട എത്ര
തുകയാണ്
നഷ്ടപ്പെട്ടതെന്നും
കാലതാമസത്തിനുണ്ടായ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പിലെ ജീവനക്കാരുടെ
ജോലിഭാരം കുറയ്ക്കുന്നതിന്
നടപടി
6546.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമീപ
വര്‍ഷങ്ങളില്‍
പ്രത്യേകിച്ച് 2018-ലെ
മഹാപ്രളയത്തെ
തുടര്‍ന്ന് റവന്യൂ
വകുപ്പിലെ
ജീവനക്കാര്‍ക്ക്
ഉണ്ടായിട്ടുള്ള
ജോലിഭാരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
വകുപ്പിന്റെ അടിസ്ഥാന
സൗകര്യവികസനത്തിനും
കാര്യക്ഷമതയ്ക്കും
വേണ്ടി എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
വിവിധ
പരീക്ഷകളില്‍
അപേക്ഷകള്‍
സമര്‍പ്പിക്കുമ്പോള്‍
തന്നെ വിവിധങ്ങളായ
സര്‍ട്ടിഫിക്കറ്റുകള്‍
ഹാജരാക്കുന്നതിനായി
നിര്‍ദ്ദേശിക്കുന്നത്
ഒഴിവാക്കി, പ്രവേശനം
ലഭിച്ചവര്‍ മാത്രം
സര്‍ട്ടിഫിക്കറ്റുകള്‍
ഹാജരാക്കിയാല്‍ മതി
എന്ന് ക്രമീകരിച്ചാല്‍
വില്ലേജ്, താലൂക്ക്
ഓഫീസുകളിലെ ജോലിഭാരം
കുറയ്ക്കാന്‍
സഹായിക്കും
എന്നുള്ളതുകൊണ്ട്
ആയതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കേന്ദ്ര
സംഘത്തിന്റെ പുതിയ സന്ദര്‍ശന
മാനദണ്ഡങ്ങള്‍
6547.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷാേഭം
വിലയിരുത്തുന്നതിനും
പഠിക്കുന്നതിനും
സഹായധനം ശുപാര്‍ശ
ചെയ്യുന്നതിനുമായി
വിവിധ മന്ത്രാലങ്ങളുടെ
പ്രതിനിധികളടങ്ങിയ
കേന്ദ്രസംഘം ഇനി മുതല്‍
രണ്ടു തവണ സംസ്ഥാനം
സന്ദര്‍ശിക്കാന്‍
തീരുമാനമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
കേന്ദ്ര സംഘത്തിന്റെ
പുതിയ സന്ദര്‍ശന
മാനദണ്ഡങ്ങള്‍
സംബന്ധിച്ച അറിയിപ്പ്
സംസ്ഥാനത്തിന് ഇതിനകം
ലഭിച്ചിട്ടുണ്ടാേ;
എങ്കില്‍
എന്താെക്കെയാണ്
വിശദാംശങ്ങള്‍;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രസംഘം കേരളം
സന്ദര്ശിക്കുകയുണ്ടായാേ;
എങ്കില്‍ എന്നാണ്
സന്ദര്‍ശിച്ചത്;
കെെക്കാെണ്ട നടപടികള്‍
എന്താെക്കെയാണ്;
(ഡി)
2019-ല്‍
ഇതുവരെ എത്രകാേടി രൂപ
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍നിന്നും
പ്രകൃതിക്ഷാേഭ
സഹായധനമായി
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
6548.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തലത്തില്‍ ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
പൂര്‍ത്തിയാകാത്തത്
മൂലമുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമിയുടെ
ന്യായവില
നിര്‍ണ്ണയത്തിലുണ്ടായ
അപാകതകള്‍ സംബന്ധിച്ച
വിഷയം പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കുവാന് രൂപീകരിച്ച
കമ്മിറ്റി പ്രസ്തുത
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവിലെ
ന്യായവില ഈ സര്‍ക്കാര്‍
വന്നശേഷം പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തവണയെന്ന് അറിയിക്കാമോ?
ഗ്രൂപ്പ്
വില്ലേജ് ഓഫീസുകളുടെ വിഭജനം
6549.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര വില്ലേജ്
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ചിലയിടങ്ങളില്‍
നാലും അഞ്ചും വില്ലേജ്
ഓഫീസുകള്‍ ഒരുമിച്ച്
ഒരു ഓഫീസില്‍
പ്രവര്‍ത്തിക്കുന്ന
സാഹചര്യം നിലവില്‍
സംസ്ഥാനത്തുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാധാരണ
വില്ലേജ് ഓഫീസുകളില്‍
അമ്പത്
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് ഇത്തരം
ഗ്രൂപ്പ് വില്ലേജ്
ഓഫീസുകളില്‍ അത്
നൂറ്റമ്പത് മുതല്‍
ഇരുന്നൂറ് വരെ ആണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുകാരണം ഇവിടങ്ങളില്‍
അഴിമതിക്കുള്ള അവസരം
കൂടുതലാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
അമിതജോലിയും
മാനസിക സംഘര്‍ഷവും മൂലം
ഇവിടങ്ങളില്‍
ജീവനക്കാര്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
(ഇ)
എങ്കില്‍
ഇത്തരം ഗ്രൂപ്പ്
വില്ലേജ് ഓഫീസുകള്‍
വിഭജിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
മലപ്പുറം
ആസ്ഥാനമാക്കി താലൂക്ക്
രൂപീകരണം
6550.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
2011
ലെ സെന്‍സസ് പ്രകാരം
സംസ്ഥാനത്തെ ഏറ്റവും
വളര്‍ച്ച
രേഖപ്പെടുത്തിയ
അര്‍ബന്‍
അഗ്ലോമറേഷന്റെ
കേന്ദ്രമായ മലപ്പുറം
ആസ്ഥാനമാക്കി പുതിയ
താലൂക്ക്
രൂപീകരിക്കേണ്ട ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
മലപ്പുറം ജില്ലാ
ആസ്ഥാനവും നഗരസഭയും
സമീപ പഞ്ചായത്തുകളും
വില്ലേജുകളും ചേര്‍ത്ത്
പുതിയ താലൂക്ക്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
രജിസ്റ്റര്‍
ചെയ്യാത്ത ഒസ്യത്തുകള്‍
പ്രകാരമുള്ള പോക്കുവരവ്
6551.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്റ്റര്‍
ചെയ്യാത്ത ഒസ്യത്ത്
ആണെങ്കിലും ആയത്
പ്രകാരം ഭൂമി
പോക്കുവരവ് നടത്തി
നികുതി സ്വീകരിക്കുന്ന
രീതി വില്ലേജ്
ഓഫീസുകളില്‍
തര്‍ക്കത്തിനും
അഴിമതിക്കും
കാരണമാവുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒസ്യത്തുകള്‍
രജിസ്റ്റര്‍ ചെയ്യല്‍
നിയമപരമായി
നിര്‍ബന്ധമാക്കുന്നതിന്
നിയമം കൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ?
ജില്ലാകളക്ടര്‍
അംഗങ്ങളായിട്ടുള്ള വിവിധ
കമ്മിറ്റികള്‍
6552.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാകളക്ടര്‍മാര്‍
അംഗങ്ങളായിട്ടുള്ള
വിവിധ കമ്മിറ്റികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കമ്മിറ്റികളില്‍
ചട്ടപ്രകാരം ഏതെല്ലാം
കമ്മിറ്റികളുടെ
ചെയര്മാന് സ്ഥാനമാണ്
ജില്ലാകളക്ടര്‍
വഹിക്കേണ്ടതെന്ന്
വിശദമാക്കാമോ;
(സി)
കളക്ടര്‍മാരുടെ
വര്‍ദ്ധിച്ചു വരുന്ന
ജോലിഭാരം
കണക്കിലെടുത്ത്
ഗൗരവതരമല്ലാത്ത
കമ്മിറ്റികളില്‍
നിന്നും അവരെ
ഒഴിവാക്കാന്‍ വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെട്ടിടങ്ങള്‍ക്കുള്ള
ഒറ്റത്തവണ നികുതി
T 6553.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
മുഖ്യ വരുമാന
സ്രോതസ്സുകളില്‍ ഒന്നായ
കെട്ടിടങ്ങള്‍ക്കുള്ള
ഒറ്റത്തവണ നികുതി,
ആഡംബര നികുതി എന്നിവ
നിര്‍ണ്ണയിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്കിയ കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
റവന്യൂ വകുപ്പില്‍
ലഭ്യമാക്കുന്നതിന്
എന്ത് നടപടികളാണ്
നിലവില്‍ സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തദ്ദേശ
സ്വയംഭരണ വകുപ്പ്
കെട്ടിട നിര്‍മ്മാണ
അനുമതിയുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ക്ക്
നിലവില്‍
ഉപയോഗിച്ചുവരുന്ന സഞ്ജയ
ഓണ്‍ലൈന്‍
സോഫ്റ്റ്വെയറില്
നിന്ന് കൃത്യമായ
വിവരങ്ങള്‍ റവന്യൂ
വകുപ്പിനും ധനകാര്യ
വകുപ്പിനും തല്‍സമയം
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ?
വന്‍കിട
ഭൂമികയ്യേറ്റം സംബന്ധിച്ച
കേസുകള്‍
6554.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്‍കിട ഭൂമികയ്യേറ്റം
സംബന്ധിച്ച എത്ര
കേസുകള്‍
വിജയിച്ചിട്ടുണ്ട്;എത്ര
കേസുകള്‍
പരാജയപ്പെട്ടിട്ടുണ്ട്;ഇവയുടെ
വിശദവിവരം നല്‍കുമോ;
(ബി)
കേസുകള്‍
പരാജയപ്പെടുവാനുണ്ടായ
കാരണം സംബന്ധിച്ച്
വിശദമായ പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
അഭിഭാഷകരുടെ
ഭാഗത്ത്നിന്നുണ്ടായിട്ടുള്ള
അലംഭാവം മൂലമാണ്
ഭൂരിഭാഗം കേസുകളിലും
പരാജയപ്പെട്ടത്എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വകാര്യവ്യക്തി
കയ്യടക്കി വച്ചിരിക്കുന്ന
സര്‍ക്കാര്‍ഭൂമി
6555.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വാഴയൂര്‍
വില്ലേജില്‍
തിരുത്തിയാട് ആറ്
ഏക്കറോളം
സര്‍ക്കാര്‍ഭൂമി ഒരു
സ്വകാര്യവ്യക്തി
കയ്യടക്കി
വച്ചിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്
തിരിച്ചുപിടിക്കാന്‍
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
ഭൂമി
തിരിച്ചുപിടിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോന്നി
മണ്ഡലത്തില്‍ പട്ടയം
നല്‍കുന്നതിനുള്ള നടപടി
6556.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
എത്ര പേര്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടയം
നല്‍കിയിട്ടുള്ളത്;
(ബി)
പട്ടയം
നല്‍കുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷകളിന്മേല്
പട്ടയം നല്‍കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
തൃത്താല
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം
6557.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃത്താല
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
പട്ടിത്തറ വില്ലേജില്‍
വെളളിയാങ്കല്ല്
പ്രദേശത്ത് പട്ടയം
ലഭിക്കുന്നതിന് വേണ്ടി
എത്ര പേര് അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
നാളിതുവരെ പട്ടയം
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
ഈ
അപേക്ഷകളിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും,
ഇവര്‍ക്ക്
എന്നത്തേക്ക്പട്ടയം
നല്കാന് കഴിയുമെന്നും
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ പട്ടയവിതരണ
നടപടികള്‍
6558.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയത്തിനുവേണ്ടി
കോതമംഗലം മണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
കണക്ക് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകര്‍ക്ക്
പട്ടയം
ലഭ്യമാക്കിയെന്നും
ഇനിയും എത്ര അപേക്ഷകള്‍
അവശേഷിക്കുന്നുണ്ടെന്നും
പഞ്ചായത്ത് തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
(സി)
മുഴുവന്‍
അപേക്ഷകര്‍ക്കും
എന്നത്തേക്ക് പട്ടയം
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടയവിതരണ
നടപടികള്‍
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മൂന്നാര്‍
ടൗണ്‍ പ്ലാനിംഗ് പദ്ധതി
6559.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
നല്കിയിട്ടുളള
രവീന്ദ്രന്
പട്ടയങ്ങള്‍
അനധികൃതമാണോ എന്ന്
പരിശോധിക്കുവാന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതി
അംഗങ്ങള്‍
ആരൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇടുക്കിയില്‍
പാട്ടവ്യവസ്ഥ ലംഘിച്ച്
കെട്ടിടങ്ങള്‍
പണിയുകയും കൃഷി ഇതര
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുകയും ചെയ്ത
ഭൂമിയുടെ പട്ടയം
റദ്ദാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മൂന്നാറില്‍
പുതിയ ടൗണ്‍ പ്ലാനിംഗ്
പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചെറുവത്തൂര്‍
പഞ്ചായത്തിലെ
കെെവശക്കാര്‍ക്ക് പട്ടയം
6560.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
പഞ്ചായത്തിലെ പുഴ
പുറമ്പാേക്കുകളില്
വര്‍ഷങ്ങളായി
ജീവിച്ചുവരുന്ന
കെെവശക്കാര്‍ക്ക്
പട്ടയം ലഭ്യമാക്കാനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
1-1-1977ന്
മുന്‍പേ വനഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്ക്
പട്ടയം
6561.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1-1-1977ന്
മുന്‍പ് വനഭൂമി കയ്യേറി
കൈവശം
വച്ചിരിക്കുന്നവര്‍ക്ക്
ആയത് പതിച്ച്
കൊടുക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് റവന്യൂ-വനം
വകുപ്പുകളുടെ സംയുക്ത
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കൈവശക്കാര്‍ക്ക്
വിതരണം ചെയ്യുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെയും
സുപ്രീം കോടതിയുടെയും
അനുമതി ലഭിച്ച
വനഭൂമിയില്‍
അവശേഷിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ചതും
റവന്യൂ-വനം
വകുപ്പുകളുടെ സംയുക്ത
പരിശോധന റിപ്പോര്‍ട്ട്
ലഭ്യമായിട്ടില്ലാത്തതുമായ
കേസുകളില്‍ പട്ടയം
അനുവദിക്കുന്നതിന്
ത്വരിത നടപടി
സ്വീകരിക്കുമോ;
(ഇ)
ഇത്തരത്തിലുള്ള
ഭൂമികളില്‍
നിലനില്‍ക്കുന്ന
മരങ്ങള്‍ക്ക് നിരക്ക്
നിര്ണ്ണയിച്ചാണോ
പട്ടയം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മഹാപ്രളയത്തില്‍ നഷ്ടപ്പെട്ട
പട്ടയങ്ങളും രേഖകളും
ലഭ്യമാക്കുന്നതിന് നടപടികള്‍
6562.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
പട്ടയങ്ങളും മറ്റ്
രേഖകളും
നഷ്ടപ്പെട്ടവര്‍ക്ക്
ആയത് ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
ഇത്തരത്തിലുളള എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്നും
എത്രപേര്‍ക്ക് പ്രസ്തുത
പ്രമാണങ്ങള്‍
നല്കുവാന്
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കാലതാമസം
ഉണ്ടാകുന്നുണ്ടെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ ദുരന്ത പ്രതികരണ
നിധിയില്‍നിന്നുളള
പ്രവൃത്തികള്‍
6563.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന ദുരന്ത
പ്രതികരണ നിധിയില്‍
നിന്നും കല്‍പ്പറ്റ
മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തിയായവ
ഏതെല്ലാം; ടെണ്ടര്‍
ചെയ്ത പ്രവൃത്തികള്‍
ഏതെല്ലാം; ഇതുവരെ
ടെണ്ടര്‍ ചെയ്തിട്ടും
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികള്‍
ഏതെല്ലാം; ഇനിയും
ടെണ്ടര്‍ ചെയ്യാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദമാക്കുമോ;
(സി)
പുനരുദ്ധാരണ
പ്രവൃത്തികള്‍
അനുവദിച്ച
തദ്ദേശസ്വയംഭരണ സ്ഥാപനം
ഭരണാനുമതി തീയതി മുതല്‍
ആറു മാസത്തിനുള്ളില്‍
അനുവദിച്ച പ്രവൃത്തി
നിര്‍വ്വഹിക്കാനുള്ള
കരാറില്‍ ഏര്‍പ്പെട്ട്
പ്രസ്തുത കരാര്‍ ജില്ലാ
കളക്ടര്‍ക്ക്
സമര്‍പ്പിച്ചില്ലെങ്കില്‍
ഭരണാനുമതി റദ്ദാകുമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കാന്‍
കഴിയുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പുന:പരിശോധിച്ച്
കരാറില്‍ ഏര്‍പ്പെടുന്ന
സമയം ദീര്‍ഘിപ്പിച്ചു
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഇത്തരത്തില്‍
റദ്ദ് ചെയ്യപ്പെടുന്ന
കരാറുകള്‍ പുതുക്കി
നല്‍കുന്നതിന് നിലവില്‍
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ;
ഇത്തരത്തില്‍ കരാര്‍
വയ്ക്കുന്നതിന് കഴിയാതെ
ഏതൊക്കെ പ്രവൃത്തികളുടെ
ഭരണാനുമതി റദ്ദ്
ചെയ്യപ്പെട്ടിട്ടുണ്ട്?
പ്രളയത്തില്‍
നഷ്ടം സംഭവിച്ച
വ്യാപാരികള്‍ക്ക് സഹായം
6564.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-ലെ
പ്രളയത്തില്‍ വലിയ
നഷ്ടം സംഭവിച്ച
ചാലക്കുടി ടൗണ്‍,
മാര്‍ക്കറ്റ്
അടക്കമുള്ള സ്ഥലങ്ങളിലെ
വ്യാപാരികള്‍ക്ക്
പലിശരഹിത വായ്പയടക്കം
ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
6565.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുനര്‍
നിര്‍മ്മാണത്തിന്
ഉത്തരവായിട്ടുള്ള
പ്രവൃത്തികള്‍
കരാറുകാര്‍
ഏറ്റെടുക്കാന്‍
വിസമ്മതിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികളുടെ
എസ്റ്റിമേറ്റുകള്‍
കാലോചിതമായ
പരിഷ്കാരത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികളും
നിര്‍ദ്ദേശങ്ങളും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുമോ;
വിശദീകരിക്കുമോ?
തുക്കുപാലങ്ങളുടെ
നിര്‍മ്മാണത്തിലെ അപാകത
6566.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ദുരന്തനിവാരണ വകുപ്പ്
മുഖേന 2006-11
കാലയളവില്‍ കാസര്‍ഗോഡ്
അനുവദിച്ച രണ്ട്
തുക്കുപാലങ്ങളും
അനിശ്ചിതത്വത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏഴ്
കോടിയിലധികം രൂപ
ചെലവാക്കി നിര്‍മ്മിച്ച
ഈ പാലത്തിന്റെ
പുനരുദ്ധാരണം നടത്താനോ
തകര്‍ന്ന പാലത്തിന്റെ
കരാറുകാര്‍ക്കെതിരെ
നടപടി സ്വീകരിച്ച്
തകര്‍ന്നത് ഉള്‍പ്പെടെ
പുനരുദ്ധരിക്കാനോ
തയ്യാറാകാത്തത്
സര്‍ക്കാരിന് വലിയ
നഷ്ടമുണ്ടാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുള്ള നട്ടാശേരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
6567.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച്
പത്തനംതിട്ട ജില്ലാ
നിര്‍മ്മിതി കേന്ദ്രം
മുഖേന കോട്ടയം
ജില്ലയില്‍
പൂവത്തുമ്മൂട്ടിലും
വെളളൂപ്പറമ്പിലും
മീനച്ചിലാറിനോട്
ചേര്‍ന്നുളള ശുദ്ധജല
കിണറുകളില്‍ ഓരു വെളളം
കയറാതിരിക്കുവാന്‍
വിഭാവനം
ചെയ്തിരിക്കുന്ന
നട്ടാശേരി റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
പ്രവൃത്തി പാതിവഴിക്ക്
നിലയ്ക്കുവാന്‍
ഇടയാക്കിയ സാഹചര്യം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ഇൗ
സാമ്പത്തിക വര്‍ഷം
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
പദ്ധതികള്‍
6568.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
2018-19, 2019-20 എന്നീ
വര്‍ഷങ്ങളില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ; ഇതില്‍
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ആര്.എം.എഫ്.
ല്‍ ഉള്‍പ്പെടുത്തിയ
എത്ര പദ്ധതികളുടെ
പ്രൊപ്പോസലുകള്‍
സംസ്ഥാനതല സമിതിയ്ക്ക്
ശിപാര്‍ശ ചെയ്തുവെന്നും
സംസ്ഥാനതല സമിതി
അംഗീകാരം നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും മലപ്പുറം
ജില്ലാകളക്ടര്‍
2018-19, 2019-20 എന്നീ
വര്‍ഷങ്ങളില്‍
കോട്ടയ്ക്കല്‍
മണ്ഡലത്തിലേയ്ക്ക്
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ ; പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളുടെ ഭൂമി
സംരക്ഷിക്കാന്‍ നടപടി
T 6569.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക്
കീഴിലുള്ള ഭൂമി അളന്ന്
തിട്ടപ്പെടുത്തി ഒരു
ഡാറ്റാ ബേങ്ക്
രൂപത്തില്‍
രേഖപ്പെടുത്തി
വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കൃത്യമായ
അളവോ അതിരുകളോ ഇല്ലാതെ
പലയിടങ്ങളിലായി
കിടക്കുന്ന വിവിധ
സര്‍ക്കാര്‍ ഓഫീസുകളുടെ
ഭൂമി കൈയേറ്റങ്ങള്‍ക്ക്
വിധേയമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കി ഭൂമി
കൃത്യമായി അളന്ന്
തിട്ടപ്പെടുത്തി
അതിര്‍ത്തി
നിര്‍ണ്ണയിച്ച്
സര്‍ക്കാര്‍ ഓഫീസുകളുടെ
ഭൂമി സംരക്ഷിക്കാന്‍
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ?
കൃഷിയോഗ്യമായ
പാടങ്ങളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
ഡാറ്റാ ബാങ്ക്
6570.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയോഗ്യമായ
നെല്‍പ്പാടങ്ങളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
ഡാറ്റാ ബാങ്ക് ഒരു
വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
രൂപാന്തരപ്പെടുത്തുന്നത്
വ്യാപകമായ
സാഹചര്യത്തില്‍ ഇത്
തടയുവാന്‍ താലൂക്ക്
തലത്തില്‍ എന്ത്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വെെത്തിരി
ചുണ്ടേല്‍ വില്ലേജിലെ
ചതുപ്പും നീരുറവയും
ഉള്ള നിലത്തില്‍
ഫ്ലാറ്റ്
നിര്‍മ്മിച്ചതിനാല്‍
ഭൂമി പഴയ
സ്ഥിതിയിലാക്കണമെന്ന്
മാനന്തവാടി സബ്
കളക്ടര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
ഭൂമി പഴയ
സ്ഥിതിയിലാക്കുമ്പോള്
അവിടെ
നിര്‍മ്മിച്ചിട്ടുള്ള
ഫ്ലാറ്റ് പൊളിക്കേണ്ട
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം വലിയമല
എല്‍.പി.എസ്.സി.ക്ക് വേണ്ടി
ഭൂമി ഏറ്റെടുക്കൽ
6571.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വലിയമല
എല്‍.പി.എസ്.സി.
വികസനത്തിനുവേണ്ടിയുള്ള
ഭൂമി ഏറ്റെടുക്കലിന്റെ
ഭാഗമായി എസ്.ഐ.എ.
പഠനത്തിനായി നിയോഗിച്ച
ഏജന്‍സി ഏതാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
ഏജന്‍സി ഭൂമി
ഏറ്റെടുക്കലില്‍
ന്യായമായ
നഷ്ടപരിഹാരത്തിനും
സുതാര്യതയ്ക്കും
പുനരധിവാസത്തിനും
പുനഃസ്ഥാപത്തിനുമുള്ള
അവകാശ നിയമത്തിലെ നാലാം
വകുപ്പിന്റെ (എ) മുതല്‍
(എഫ്) വരെയുള്ള
ഖണ്ഡങ്ങളില്‍
നിര്‍ബന്ധമായും
റിപ്പോര്‍ട്ടുചെയ്യേണ്ട
എല്ലാക്കാര്യങ്ങളെ
സംബന്ധിച്ച് പഠനവും
വിലയിരുത്തലും നടത്തി
റിപ്പോര്‍ട്ടില്‍
ചേര്‍ത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
ഓരോ കാര്യങ്ങളെ
സംബന്ധിച്ച് അവരുടെ
അഭിപ്രായവും
ശിപാര്‍ശയും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടും അത്
പരിശോധിച്ച
വിദഗ്ദ്ധസമിതിയുടെ
റിപ്പോര്‍ട്ടും
സര്‍ക്കാരിന്റെ
ഏതുതലത്തിലുള്ള
ഉദ്യോഗസ്ഥനാണ്
അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
വെളിപ്പെടുത്താമോ?
ഗെയില്‍
പദ്ധതിക്കുവേണ്ടി ഭൂമിയുടെ
കമ്പോളവില നിശ്ചയിച്ച
മാനദണ്ഡം
6572.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയില്‍
പദ്ധതി
നടപ്പാക്കുന്നതിനുവേണ്ടി
ഭൂമി ഏറ്റെടുത്തു
നല്കിയപ്പോള്
ഭൂമിയുടെ കമ്പോളവില
നിശ്ചയിച്ച മാനദണ്ഡം
എന്തെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കാമോ ;
(ബി)
അപ്രകാരം
മാനദണ്ഡം
പുറപ്പെടുവിക്കുവാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മാനദണ്ഡം
പുറപ്പെടുവിച്ച ഉത്തരവ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
മാനദണ്ഡം മറ്റ്
ഏതെങ്കിലും ഏജന്‍സിയുടെ
ഭൂമി ഏറ്റെടുക്കലിന്
ബാധകമാക്കിയോ; എങ്കില്‍
ഏത് ഏജന്‍സിയാണ്;
വ്യക്തമാക്കുമോ?
ഭൂമിയുടെ
പൊന്നും വില കൊടുക്കുന്നതിന്
കാലതാമസം
6573.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
പൊന്നും വില
കൊടുക്കുന്നതിന് പുതിയ
നിയമമനുസരിച്ച്
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാരിസ്ഥിതിക
ആഘാത പഠനം
നടത്തുന്നതിന്
ഏജന്‍സികളെ ലഭിക്കാത്ത
സാഹചര്യമുണ്ടോ;
(സി)
തുച്ഛമായ
കണ്ടിജന്‍സി തുക
കെട്ടിവയ്ക്കാന്‍
ഭരണാനുമതിയുള്ള
പ്രവൃത്തികള്‍ക്ക്
പോലും വീണ്ടും ഉത്തരവ്
വേണ്ട സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കണ്ടിജന്‍സി
സംഖ്യ കെട്ടി
വയ്ക്കാനും, പരിസ്ഥിതി
ആഘാത പഠനം നടത്തുന്ന
ഏജന്‍സിക്ക് നല്‍കേണ്ട
പ്രതിഫലം
നല്‍കുന്നതിനും
കളക്ടര്‍മാര്‍ക്ക് ഒരു
റിവോള്‍വിംഗ് ഫണ്ട്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വകുപ്പുകള്‍
തമ്മില്‍ ഭൂമി
കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍
6574.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുവേണ്ടി
സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റത്തിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്തെല്ലാമെന്നറിയിക്കുമോ;
(ബി)
വകുപ്പുകള്‍
തമ്മിലുള്ള
ഭൂമികൈമാറ്റം
നടക്കാത്തതു മൂലം പല
സര്‍ക്കാര്‍ പദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റം
നടത്തുന്നതിനുള്ള നടപടി
ക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മട്ടാഞ്ചേരി
കറുത്തജൂതപ്പളളി
ഏറ്റെടുക്കാന്‍ നടപടികള്‍
6575.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പ് സംരക്ഷിത
സ്മാരകമായി പ്രാഥമിക
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുളള
എറണാകുളം മട്ടാഞ്ചേരി
കറുത്ത ജൂതപ്പളളിയും
അനുബന്ധ സ്ഥലവും
ഏറ്റെടുക്കുന്നതിനായി
റവന്യൂ വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സാംസ്കാരിക
വകുപ്പ് 20.06.2018-ലെ
സ.ഉ. (സാധാ) നം.
401/2018 പ്രകാരം 91.45
ലക്ഷം രൂപ ഇതിനായി
എറണാകുളം ജില്ല
കളക്ടറുടെ അക്കൗണ്ടില്‍
ക്രെഡിറ്റ് ചെയ്തിട്ടും
പ്രസ്തുത സ്മാരകം
ഏറ്റെടുക്കുന്നതിന്
റവന്യൂ വകുപ്പിന്റെ
ഭാഗത്തുനിന്ന് കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പുത്തന്‍
കുരിശ് വികലാംഗ സഹകരണസംഘം
ഓഫീസ്
കെട്ടിടനിര്‍മ്മാണത്തിന് ഭൂമി
6576.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുത്തന്‍
കുരിശ് വികലാംഗ സഹകരണ
സംഘം ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
10 സെന്റ് ഭൂമി പതിച്ച്
നല്കുന്ന കാര്യം
സർക്കാർ പരിഗണിക്കുമോ;
(ബി)
റവന്യൂ
പുറമ്പോക്കുഭൂമി
പതിച്ചു നല്‍കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
എന്‍.ഒ.സി ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(സി)
എറണാകുളം
കളക്ട്രേറ്റിലെ L2
63175/5/11(2) എന്ന
ഫയല്‍ തീര്‍പ്പാക്കാന്‍
ഉണ്ടായ കാലതാമസത്തിനുളള
കാരണം വ്യക്തമാക്കാമോ?
കാേന്തുരുത്തി
പുഴയുടെ പുറംമ്പാേക്കില്
താമസിക്കുന്ന 42
കുടുംബങ്ങള്‍ക്ക് ഭൂമി
6577.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണയന്നൂര്‍
താലൂക്കില്‍ എളംകുളം
വില്ലേജില്‍ സര്‍വ്വെ
നമ്പര്‍ 1006
ല്‍പ്പെട്ട
കാേന്തുരുത്തി പുഴയുടെ
പുറംമ്പാേക്കില്
താമസിക്കുന്ന നാല്പത്തി
രണ്ട് കുടുംബങ്ങള്‍ക്ക്
പ്രത്യേക പരിഗണന നല്കി
ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരധിവസിപ്പിക്കുന്നതിനായി
ഭൂമി
കണ്ടെത്തിയിട്ടുണ്ടാേ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്ന്
വ്യക്തമാക്കാമാേ;
(സി)
ഇതു
സംബന്ധിച്ച ഫയല്‍
നമ്പറുകള്‍
വെളിപ്പെടുത്താമാേ?
എനിമി
പ്രോപ്പര്‍ട്ടി
വിട്ടുകിട്ടുന്നതിനുള്ള
നടപടിക്രമങ്ങള്‍
6578.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനിമി
പ്രോപ്പര്‍ട്ടിയായി
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിലുള്ള ഭൂമി
പൊതു ആവശ്യത്തിനുവേണ്ടി
സംസ്ഥാന സര്‍ക്കാരിന്
ഉപയോഗിക്കാം എന്ന്
കേന്ദ്ര സര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
എനിമി പ്രോപ്പര്‍ട്ടി
പൊതു ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിന്
വിട്ടുകിട്ടുന്നതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ;
(സി)
എനിമി
പ്രോപ്പര്‍ട്ടിയില്‍
സംസ്ഥാന സര്‍ക്കാരിന്
ഏതെല്ലാം പൊതു
ആവശ്യങ്ങള്‍ക്കാണ്
ഉപയോഗിക്കാന്‍
അനുവാദമുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ കൊണ്ടോട്ടി
താലൂക്കിലുള്ള എനിമി
പ്രോപ്പര്‍ട്ടിയെ
കുറിച്ചുള്ള വിവരങ്ങള്‍
നല്‍കാമോ?
നിലമ്പൂര്‍
താലൂക്കില്‍ മിച്ചഭൂമിയുമായി
ബന്ധപ്പെട്ട കേസിന്റെ ഇരകള്‍
6579.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കിലെ മൂത്തേടം
വില്ലേജിലെ ഒന്ന്,
രണ്ട്, മൂന്ന്,
പതിനഞ്ച് എന്നീ
വാര്‍ഡുകളില്‍
ഉള്‍പ്പെട്ടതും, 1965
ന് മുമ്പായി കെെവശം
വച്ചിരുന്നതുമായ നൂറ്റി
ഏഴ് ഭൂവുടമകളും, അവരുടെ
പിന്തുടര്ച്ചക്കാരായ
മൂന്നൂറ്റി അമ്പത്
കുടുംബങ്ങളും
മിച്ചഭൂമിയുമായി
ബന്ധപ്പെട്ട കേസിന്റെ
ഇരകളായി നീതി ലഭിക്കാതെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റ്റി.എല്‍.ബി.
സെക്ഷന്‍ 85 പ്രകാരം
അപേക്ഷ പരിശോധിച്ച്
നിയമപരമായി പരിഗണിച്ച്
കാലതാമസം കൂടാതെ
പ്രശ്നപരിഹാരമുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്
ലീസിന് നല്കല്
6580.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
എസ്റ്റേറ്റുകളില്‍
പട്ടയം ലഭിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍ക്ക്
പ്രോജക്ട് മാറ്റം
വരുത്തുന്നതിനും
വ്യവസായികള്‍ക്ക്
ഇന്‍ഡസ്ട്രിയല്‍ ലാന്റ്
മോര്‍ട്ട്ഗേജ്
ചെയ്യുന്നതിനും അനുമതി
നല്‍കുന്നതിന് നിലവിലെ
നിയമങ്ങളനുസരിച്ച്
എന്തെങ്കിലും
തടസ്സമുണ്ടോ;അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ഭൂമി വ്യവസായ
ആവശ്യങ്ങള്‍ക്ക്
അനുവദിക്കുന്നതിന്
പുതിയ ലാന്റ് ലീസ്
പോളിസി സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
പാട്ടത്തിന്
നല്കിയ സര്‍ക്കാര്‍ ഭൂമി
6581.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏതെല്ലാം സ്വകാര്യ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
സംഘടനകള്‍ക്കുമാണ് ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുളളതെന്നും
പ്രസ്തുത ഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയെന്നും
വിശദീകരിക്കാമോ;
(ബി)
ഇത്തരത്തില്‍
പാട്ടത്തിന്
നല്കിയിട്ടുളള
ഭൂമിക്കു അത്
നല്കപ്പെട്ട
ഓരോരുത്തര്‍ക്കും
നിശ്ചയിച്ചിട്ടുളള
നിലവിലെ പാട്ടത്തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
നിരക്ക്നിശ്ചയിച്ചതെന്നാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ഭൂമിയുടെ പാട്ടത്തുക
പുതുക്കി
നിശ്ചയിട്ടുണ്ടോയെന്നും
പുതുക്കി
നിശ്ചയിച്ചിട്ടും ആ തുക
അടക്കാത്ത സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളുംസംഘടനകളും
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ?
അനുബന്ധം
പാട്ടക്കാലാവധി
കഴിഞ്ഞ എസ്റ്റേറ്റുകള്‍
6582.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പാട്ടക്കാലാവധി
കഴിഞ്ഞ എത്ര
എസ്റ്റേറ്റുകള്‍ ഇതിനകം
തിരിച്ചെടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇനി
എത്ര എസ്റ്റേറ്റുകള്‍
ഏറ്റെടുക്കാന്‍ ഉള്ള
നടപടികള്‍ ആണ് ഇപ്പോള്‍
സ്വീകരിച്ച് വരുന്നത്
എന്ന് അറിയിക്കാമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ലാന്റ്
ട്രൈബ്യൂണലുകളില്‍ നിലവിലുള്ള
കേസ്സുകള്‍
6583.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ലാന്റ്
ട്രൈബ്യൂണലുകളില്‍
നിലവിലുള്ള കേസ്സുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
നടപടിക്രമം ലളിതമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വിവിധ
ജില്ലകളില്‍ സ്പെഷ്യല്‍
ട്രൈബ്യൂണലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലാന്റ്
ട്രൈബ്യൂണല്‍
മുഖേനയുള്ള പട്ടയങ്ങള്‍
ലഭിക്കുന്നതിനുള്ള
അപേക്ഷ നല്‍കുന്നതിന്റെ
കാലാവധി ഈ സര്‍ക്കാര്‍
നീട്ടി
നല്‍കിയിട്ടുണ്ടോ;
(ഡി)
ലാന്റ്
ട്രൈബ്യൂണല്‍ വഴി കാണം
ടെനന്‍സി അബോളിഷന്‍
ആക്റ്റ് മുഖേന
കുടിയാന്മാര്ക്ക്
ലഭിക്കുന്ന കാണം
പട്ടയങ്ങള്‍
സംബന്ധിച്ച് ഈ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ വിശദാംശം
നല്‍കുമോ?
മഹാപ്രളയത്തില്‍
വീടുകള്‍ നഷ്ടപ്പെട്ടവരുടെ
അപ്പീല്‍ അപേക്ഷകളിന്മേല്
നടപടി
6584.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടവര്‍ അവസാന
അപ്പീല്‍ എന്ന
നിലയ്ക്ക് 2019 ജൂണ്‍
30-നുളളില്‍
സമര്‍പ്പിച്ചിരുന്ന
അപേക്ഷകളില്‍ ധനസഹായം
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പ്രസ്തുത
അപ്പീല്‍ അപേക്ഷകളില്‍
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാനുണ്ടെന്ന്
അറിയിക്കാമോ?
വില്ലേജ്
ഓഫീസുകളില്‍ നിന്നും
സമയബന്ധിതമായി സേവനം
ഉറപ്പാക്കുന്നതിന് നടപടി
6585.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതിയായ
ജിവനക്കാരില്ലാത്തതിനാല്‍
വില്ലേജ് ഓഫീസുകളില്‍
നിന്നും സമയബന്ധിതമായി
സേവനം ലഭിക്കുന്നതില്‍
പൊതുജനങ്ങള്‍ക്ക്
പ്രയാസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വില്ലേജ്
ഓഫീസുകളില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ജനസാന്ദ്രത
കൂടുതലായതുമൂലം
പൊതുജനങ്ങള്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്ന വില്ലേജ്
ഓഫീസുകള്‍ വിഭജിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
തൃത്താലയില്‍
മിനി സിവില്‍ സ്റ്റേഷന്
6586.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃത്താല
നിയോജകമണ്ഡലത്തില്‍
വിവിധ സ്ഥലങ്ങളിലായി
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ആഫീസുകള്‍
ഒരു കുടക്കീഴില്
കൊണ്ടുവരുന്നതിനുവേണ്ടി
തൃത്താലയില്‍ ഒരു മിനി
സിവില്‍ സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2018-19,
2019-20 ബഡ്ജറ്റുകളില്
തൃത്താല മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
പ്രൊപ്പോസലുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
ജനപ്രതിനിധികളും
ഉദ്യോഗസ്ഥരുമടങ്ങുന്ന
ഒരു യോഗം വിളിച്ചു
ചേർത്ത് തുടർനടപടികൾ
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
ഈരാറ്റുപേട്ട
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
6587.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണം
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റിയില്‍
നിന്ന് സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് എന്തൊക്കെ
തീരുമാനങ്ങള്‍ എടുത്തു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റവന്യൂ
വകുപ്പില്‍ സൃഷ്ടിച്ച
തസ്തികകള്‍
6588.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റവന്യൂ വകുപ്പില്‍
പുതിയതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ബി)
കാറ്റഗറികള്‍
അനുസരിച്ചുള്ള
വിശദവിവരം നല്‍കുമോ?
പാലക്കാട്
ജില്ലയില്‍ ഓഫീസ്
അറ്റന്‍ഡന്റ് ഒഴിവുകള്‍
6589.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ റവന്യൂ
വകുപ്പിന് കീഴിലുള്ള
വിവിധ ഓഫീസുകളിലായി
നിലവിലുള്ള ഓഫീസ്
അറ്റന്‍ഡന്റ്
ഒഴിവുകളുടെ താലൂക്ക്
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
2019
ഡിസംബര്‍ 31-നുള്ളില്‍
പ്രസ്തുത തസ്തികയില്‍
പ്രാെമാേഷന്,
വിരമിക്കല്‍
ഉള്‍പ്പെടെയുള്ളവയിലൂടെ
ഉണ്ടാകാവുന്ന
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
കോന്നി മണ്ഡലത്തിലെ തോട്ടം
മേഖലയില്‍ താമസിക്കുന്നവരുടെ
പ്രയാസങ്ങള്‍
6590.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
തോട്ടം മേഖലയില്‍
താമസിക്കുന്ന കൈവശാവകാശ
രേഖയുള്ളവര്‍ക്ക് കരം
അടയ്ക്കുന്നതിന്
പ്രയാസം നേരിടുന്ന
കാര്യം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഭൂമി
പോക്ക് വരവ് ചെയ്ത്
നല്‍കുന്നതിന് നടപടി
6591.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കോന്നി
താലൂക്കില്‍ ചിറ്റാര്‍
വില്ലേജില്‍
എ.വി.റ്റി.കമ്പനി
ഇരുപത്
വര്‍ഷം മുമ്പ്
പലര്ക്കായ് വിറ്റ ഭൂമി
ഹൈക്കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ പോക്ക്
വരവ് ചെയ്ത്
കൊടുത്തിട്ടുണ്ടോ ;
(ബി)
കെ.എല്‍.ആര്.
ആക്ട് പ്രകാരം ബഹു.
ഹൈക്കോടതി കേസ്
തീര്‍പ്പാക്കിയിട്ടുള്ള
ഗണത്തില്‍പെട്ട
പ്രസ്തുത ഭൂമി
പോക്കുവരവ്
ചെയ്യുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
ഉണ്ടായിട്ടും അവയെല്ലാം
അവഗണിച്ച്
അത്തരത്തിലുള്ള ഭൂമി
പോക്ക് വരവ് ചെയ്ത്
കൊടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സാധാരണക്കാരായ
നിരവധിപേര്‍ ഈ
ഗണത്തിൽപ്പെട്ട ഭൂമി
പോക്ക് വരവ്
ചെയ്യുന്നതിനായ്
ചിറ്റാര്‍ വില്ലേജില്‍
അപേക്ഷിച്ചിരിക്കുന്നതിനാല്‍
ഈ വസ്തു നിയമപരമായി
പോക്ക് വരവ് ചെയ്ത്
നല്‍കുന്നതിന് യാതൊരു
തടസ്സവും
ഇല്ലെന്നിരിക്കെ,
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിന് ,ഈ
ഭൂമിപോക്ക് വരവ് ചെയ്ത്
നല്‍കുന്നതിന്
വില്ലേജാഫീസര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ ;
വ്യക്തമാക്കുമോ?
അഗളി
വില്ലേജിലെ ഉരുള്‍പൊട്ടലിൽ
ഉണ്ടായ നാശനഷ്ടങ്ങള്‍
6592.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
താലൂക്കിലെ അഗളി
വില്ലേജിലെ വിവിധ
സ്ഥലങ്ങളില്‍ ഉണ്ടായ
ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും
ഉണ്ടായ നാശനഷ്ടങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച്
പാലക്കാട് ജില്ലാ
ജിയോളജിസ്റ്റ്
പാലക്കാട് ജില്ലാ
കളക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
ഏറനാട്
മൊടവണ്ണക്കടവില്‍ ചാലിയാറിന്
കുറുകെ നടപ്പാലം നിര്‍മ്മാണം
6593.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മൊടവണ്ണക്കടവില്‍
ചാലിയാറിന് കുറുകെ
നടപ്പാലം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയ
പ്രവൃത്തി
ആരംഭിക്കുവാന്‍
തടസ്സങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇതാേടാെപ്പം
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ഡി)
ഇതിനായി
വനഭൂമി
ആവശ്യപ്പെട്ടുകാെണ്ട്
നല്കിയ അപേക്ഷയില്‍
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടാേ;
പ്രവൃത്തി എപ്പാേള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമാേ?
മലപ്പുറം
ജില്ലയിലെ മിച്ചഭൂമി കേസുകള്‍
തീര്‍പ്പാക്കുന്നതിന്
അദാലത്ത്
6594.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ താലൂക്ക്
ലാന്റ് ബോര്‍ഡുകളില്‍
ഭൂമി സംബന്ധമായ നിരവധി
കേസുകള്‍
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കേസുകള്‍ അടിയന്തരമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
മിച്ചഭൂമി
കേസുകള്‍ അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
അദാലത്തുകള്‍ നടത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പാവറട്ടി
വില്ലേജിനെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസാക്കി
മാറ്റുന്നതിന് നടപടി
6595.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
വില്ലേജിനെ 2019-20
പ്ലാന്‍ സ്കീം പ്രകാരം
സ്മാര്‍ട്ട് വില്ലേജ്
ഓഫീസാക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ലക്ഷം രൂപയാണ്
ഇതിനായി
അനുവദിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
വില്ലേജാഫീസ്
നിര്‍മ്മാണത്തിന്
അനുയോജ്യമായ ഭൂമി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പാവറട്ടി
വില്ലേജ് സര്‍വ്വേ
നമ്പര്‍ 136/15
ല്‍പ്പെട്ട കേരള
വാട്ടര്‍ അതോറിറ്റിയുടെ
കൈവശമുള്ള പുറമ്പോക്ക്
ഭുമിയില്‍ നിന്നും
ആവശ്യമായ ഭൂമി
വിട്ടുകിട്ടുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
അനുയോജ്യമായ
ഭൂമി ലഭ്യമാക്കി
പാവറട്ടി സ്മാര്‍ട്ട്
വില്ലേജ് ഓഫീസ്
നിര്‍മ്മാണത്തിന് വേണ്ട
അടിയന്തര നടപടി
എടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
പിരായിരി വില്ലേജ് വിഭജനം
6596.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
താലൂക്കിലെ പിരായിരി
വില്ലേജില്‍
ആവശ്യത്തിന്
ജോലിക്കാര്‍ ഇല്ലാതെ
അപേക്ഷകര്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പിരായിരി
വില്ലേജിനെ വിഭജിച്ച്
രണ്ടാക്കുന്ന കാര്യം
പരിഗണിക്കാമോ; കൂടുതല്‍
ഉദോഗസ്ഥരെ പിരായിരി
വില്ലേജില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ മുതുതല വില്ലേജ്
ഓഫീസിന്റെ ശോചനീയാവസ്ഥ
6597.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ മുതുതല
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഓഫീസ്
നവീകരിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാന്തവാടി
താലൂക്കില്‍ പട്ടയം നല്കാന്
സ്വീകരിച്ച നടപടികള്‍
6598.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്തവാടി
താലൂക്കില്‍
പട്ടയത്തിനായി
അപേക്ഷിച്ച് പട്ടയം
ലഭിക്കാത്ത ആളുകളുടെ
എണ്ണം വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇവര്ക്ക്പട്ടയം
നല്കാന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
വില്ലേജില്‍ പട്ടയം
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(ഡി)
പട്ടയം
നല്‍കാനുള്ള നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ബേപ്പൂര്‍,
ചെറുവണ്ണൂര്‍ വില്ലേജുകളുടെ
വിഭജനം
6599.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുളള
കണക്കുകള്‍ പ്രകാരം
കോഴിക്കോട് ജില്ലയില്‍
ഏറ്റവും കൂടുതല്‍
ജനസംഖ്യയുളള
വില്ലേജുകള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ ബേപ്പൂര്‍,
ചെറുവണ്ണൂര്‍
വില്ലേജുകളിലെ ജനസംഖ്യ
മറ്റ് വില്ലേജുകളെ
അപേക്ഷിച്ച് വളരെ
കൂടുതലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബേപ്പൂര്‍,
ചെറുവണ്ണൂര്‍
വില്ലേജുകളെ വിഭജിച്ച്
പുതിയ വില്ലേജുകള്‍
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നിര്‍മ്മാണത്തിനുള്ള ഭൂമി
6600.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും മാവേലിക്കര
കെ.എസ്.ആര്.ടി.സി.ക്ക്
അനുവദിച്ച ഡിപ്പോയുടെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട തടസ്സം
നീക്കുന്നതിന് ജില്ലാ
കളക്ടര്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
കഴിഞ്ഞ അഞ്ച് മാസമായി
യാതൊരു
തുടര്‍നടപടികളും
സ്വീകരിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വീഴ്ച
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുവാന്‍
ജില്ലാ കളക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണം നടക്കുന്ന
ഭൂമി
നഗരസഭയുടേതല്ലെന്ന്
രേഖാമൂലം നഗരസഭ
വ്യക്തമാക്കിയിട്ടും
ഭൂമി
കെ.എസ്.ആര്.ടി.സി.യുടെ
പേരിലേക്ക്
മാറ്റുന്നതിന്
എന്‍.ഒ.സി.
നല്കാതിരിക്കുന്നതെന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
നിലമ്പൂര്‍
റവന്യൂ ടവറിന്റെ നിര്‍മ്മാണം
6601.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
റവന്യൂ ടവറിന്റെ ഫയല്‍
നടപടികള്‍
വെെകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
ഫയല്‍
നടപടികള്‍
ഏതുവരെയായെന്നും ഏത്
ഓഫീസിലാണ് പ്രസ്തുത
ഫയല്‍ കൂടുതല്‍ കാലം
കെട്ടിക്കിടന്നതെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഫയല്‍ നടപടി
വെെകുന്നതിന്റെ പ്രധാന
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്നത്തേക്ക്
പ്രസ്തുത പദ്ധതിയുടെ
പ്രവൃത്തി ഉദ്ഘാടനം
നടത്താന്‍ കഴിയുമെന്ന്
അറിയിക്കാമോ;
വിശദമാക്കാമോ?
ഭാഗാധാരവും
പോക്കുവരവും റദ്ദാക്കുന്നതു
സംബന്ധിച്ച ഹര്‍ജി
6602.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേണ്ടത്ര
സാക്ഷികളില്ലാതെ
തയ്യാറാക്കിയ
ഭാഗാധാരവും പോക്കുവരവും
റദ്ദാക്കണമെന്നാവശ്യപ്പെട്ട്
തിരുവനന്തപുരം
ജില്ലയിലെ പാങ്ങപ്പാറ
വില്ലേജില്‍ കാര്യവട്ടം
എള്ളുവിള
പുത്തന്‍വീട്ടില്‍
ഓമനയമ്മ തിരുവനന്തപുരം
ജില്ലാകളക്ടര്‍ക്ക്
നല്കിയ പെറ്റീഷന്
നമ്പര്‍ 220164/2019
ല്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പെറ്റീഷന് ഇപ്പോള്‍
ആരുടെ പക്കലാണെന്ന്
അറിയിക്കാമോ; ഇതില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കാമോ?
പുല്ലിപ്പുഴ
പുറമ്പോക്ക് കയ്യേറ്റം
6603.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലേമ്പ്ര
വില്ലേജിലെ
പുല്ലിപ്പുഴയോരം
കയ്യേറ്റം ചെയ്യുന്നത്
സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പുല്ലിപ്പുഴ
കയ്യേറുന്നത്
ഒഴിവാക്കാന്‍ വേണ്ടി
സര്‍വ്വേ ടീമിനെ
നിയോഗിച്ച് അതിര്‍ത്തി
നിര്‍ണയിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ചേലേമ്പ്ര
പാറയില്‍ കൊപ്രതോട്
സ്വകാര്യ വ്യക്തി
കയ്യേറിയത് സംബന്ധിച്ച്
പരാതി നിലവിലുണ്ടോ;
കയ്യേറ്റം കണ്ടെത്തി
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
മൂന്നിയൂര്‍,
തേഞ്ഞിപ്പലം,
വള്ളിക്കുന്ന്,
അരിയല്ലൂര്‍, ചേലേമ്പ്ര
എന്നീ വില്ലേജുകളിലെ
പുഴ പുറമ്പോക്ക്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ഇ)
പുഴ
പുറമ്പോക്കിന്റെ
സര്‍വ്വേ നമ്പരും
സ്കെച്ചും സഹിതം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ റാേഡുകളുടെ
പുനരുദ്ധാരണം
6604.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മുതല്‍ 2019 ഒക്ടാേബര്‍
വരെ വള്ളിക്കുന്ന്
മണ്ഡലത്തിലെ
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റാേഡുകളുടെ
പുനരുദ്ധാരണത്തിനായി
റവന്യൂ വകുപ്പില്‍
ഡിസാസ്റ്റര്‍
മാനേജ്മെന്റില്‍ നിന്ന്
ഭരണാനുമതി ലഭിച്ച
റാേഡുകളുടെ പേരും
ഭരണാനുമതിയുടെ
പകര്‍പ്പും
ലഭ്യമാക്കാമാേ;
(ബി)
ഭരണാനുമതി
പ്രകാരം കാെണ്ടാേട്ടി
ബ്ലാേക്ക് പഞ്ചായത്ത്,
തിരൂരങ്ങാടി ബ്ലാേക്ക്
പഞ്ചായത്ത്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍
മലപ്പുറം ജില്ലാ
കളക്ടര്‍ക്ക്
അംഗീകാരത്തിനായി
സമര്‍പ്പിച്ച
പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
കാെണ്ടാേട്ടി,
തിരൂരങ്ങാടി ബ്ലാേക്ക്
പഞ്ചായത്ത്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ 2016
മുതല്‍ 2019 ഒക്ടാേബര്‍
വരെ സമര്‍പ്പിച്ച
എസ്റ്റിമേറ്റുകളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമാേ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
6605.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
സ്മാര്‍ട്ട് വില്ലേജ്
പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാലക്കുടിയില്‍
ഹെെപ്പര്‍ മാര്‍ക്കറ്റ്
6606.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഹൗസിംഗ് ബാേര്‍ഡ് വക
വാണിജ്യ പ്രാധാന്യമുള്ള
സ്ഥലത്ത് എന്തെങ്കിലും
പ്രാേജക്ട്
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍
ആലാേചിക്കുന്നുണ്ടാേ ;
(ബി)
ഉണ്ടെങ്കില്‍
അവ എന്താണെന്ന്
വിശദമാക്കാമാേ ;
(സി)
സിവില്‍
സപ്ലെസ് വകുപ്പിന്റെ
കീഴില്‍ ഒരു ഹെെപ്പര്‍
മാര്‍ക്കറ്റ് പ്രസ്തുത
സ്ഥലത്ത്
ആരംഭിയ്ക്കുന്നതിനായി
അനുമതി
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും അപേക്ഷ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ ;
(ഡി)
അതിന്
അനുമതി നല്കുവാന്
നടപടി സ്വീകരിക്കുമാേ
;വ്യക്തമാക്കുമോ ?
റവന്യു
വകുപ്പിന് വാഹനങ്ങളുടെ
അപര്യാപ്തത
6607.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടാകുന്ന എല്ലാവിധ
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങളിലും
നേതൃത്വം നല്കുന്ന
റവന്യു വകുപ്പിന്
നിലവില്‍ വാഹനങ്ങളുടെ
അപര്യാപ്തത ഉളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടുതലായി
ദുരന്തസ്ഥലങ്ങളില്‍
ഓടിയെത്തേണ്ടുന്ന
വില്ലേജ് ഓഫീസ്
ജീവനക്കാര്‍ക്ക് വാഹനം
ഇല്ലാത്തതിനാല്‍
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
വാഹനങ്ങളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് ഒരു
താലൂക്കിലെ നാലോ, അഞ്ചോ
വില്ലേജുകള്‍ക്ക് ഒരു
വാഹനം എന്ന തോതില്‍
സൗകര്യം
ഏര്‍പ്പെടുത്താന്‍
സാധിക്കുമോ; ഈ കാര്യം
പരിശോധിക്കുമോയെന്ന്
അറിയിക്കുമോ?
ഭൂമിയുടെ
തരം മാറ്റുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
6608.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തൃശ്ശൂര്‍
വില്ലേജിലെ സര്‍വ്വെ
നമ്പര്‍ 187/SP-യില്‍
ഉള്‍പ്പെട്ടതും
എന്നാല്‍ ഡാറ്റാ
ബാങ്കില്‍
ഉള്‍പ്പെടാത്തതുമായ
അഞ്ച് സെന്റ് ഭൂമിയുടെ
തരം റവന്യൂ രേഖകളില്‍
നിലം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്
മാറ്റുന്നതിനായി
ശാന്തിനി, പെറുസയില്
വീട്, ചിറ്റാറ്റുക്കര,
കാക്കശ്ശേരി, തൃശ്ശൂര്‍
എന്ന വ്യക്തി അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
(ബി)
അപേക്ഷകയോട്
പ്രസ്തുത ഭൂമി തരം
മാറ്റുന്നതിനായ്
പുതുക്കിയ ന്യായവിലയുടെ
മുപ്പത് ശതമാനം തുകയായ
79,88,796/- രൂപ
അടക്കാന്‍
ആവശ്യപ്പെട്ടിരുന്നോ;
(സി)
നിലം
എന്നത്
കണക്കിലെടുത്താണോ
പ്രസ്തുത ഭൂമിയുടെ
ന്യായവില കണക്കാക്കിയത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അഞ്ച് സെന്റ് ഭൂമിക്ക്
ഒരു സാധാരണക്കാരിയില്‍
നിന്ന് ഇത്രയും ഭീമമായ
തുക ആവശ്യപ്പെടുന്നത്
ന്യായമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
നിലം
എന്ന് റവന്യൂ രേഖയില്‍
രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍
പ്രസ്തുത ഭൂമിയുടെ
ന്യായവില നിലം എന്ന
ഗണത്തില്‍
ഉള്‍പ്പെടുത്തി
നിശ്ചയിച്ച് നല്കാന്
നടപടി സ്വീകരിക്കുമോ;
(എഫ്)
പ്രസ്തുത
ഭൂമിയുടെ സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
ഫെയര്‍ വാല്യൂ
എത്രയാണെന്നും
അപേക്ഷകയ്ക്ക് പ്രസ്തുത
ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അനുമതി നല്കാന്
കഴിയുമോയെന്നും
വ്യക്തമാക്കുമോ?
പാലക്കോട്
കടപ്പുറത്ത് അടിഞ്ഞുകൂടിയ
മണല്‍ നീക്കം ചെയ്യാന്‍ നടപടി
6609.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പാലക്കോട്
കടപ്പുറത്ത് അടിഞ്ഞു
കൂടിയിരിക്കുന്ന മണല്‍
നീക്കം ചെയ്യുന്നതിന്
കേരള സ്റ്റേറ്റ്
മിനറല്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ് റവന്യു
വകുപ്പിന് സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
വ്യവസായ വകുപ്പുമായി
ബന്ധപ്പെട്ട്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍
ഇടയ്ക്കിടെ
മണല്‍തിട്ടയില്‍ തട്ടി
അപകടമുണ്ടാകുന്ന
സാഹചര്യത്തില്‍ മണല്‍
നീക്കം ചെയ്യുന്നതിന്
റവന്യു വകുപ്പ് സത്വര
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
സര്‍ക്കാര്‍
ഭൂമി സംരക്ഷിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
6610.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയുടെ സംരക്ഷണവും
അവയുടെ പരിപാലനവും
പ്രസ്തുത ഭൂമി
സംബന്ധിച്ച എല്ലാ
വിവരങ്ങളും ഒരു
കേന്ദ്രീകൃത രീതിയില്‍
സൂക്ഷിച്ച്
സംരക്ഷിക്കുന്നതിനും
ഭൂമിയുടെ കൈമാറ്റം
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍
കാലാകാലങ്ങളില്‍
രേഖപ്പെടുത്തി
സൂക്ഷിക്കുന്നതിനും ഒരു
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിന്
തയ്യാറാകുമോ;
(ബി)
സര്‍ക്കാര്‍
ഭൂമി അനധികൃതമായി കൈവശം
വയ്ക്കുന്നതിനുള്ള
ശിക്ഷ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി വഞ്ചനാപൂര്വകമായി
പ്രമാണം നടത്തുകയോ,
ഭൂമിയിലെ
ഉടമസ്ഥാവകാശത്തെ
സാധൂകരിക്കുന്ന
രീതിയില്‍ വ്യാജപ്രമാണം
ഉണ്ടാക്കുകയോ
ചെയ്താലുള്ള ശിക്ഷാ
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
ഭൂമി കൈവശം
വച്ചിരിക്കുന്ന
ആളുകള്‍ക്കെതിരെ
ക്രിമിനല്‍ നടപടി
സ്വീകരിക്കാറുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(ഇ)
സര്‍ക്കാര്‍
ഭൂമി
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
ഈരാറ്റുപേട്ട
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
6611.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
റവന്യൂവകുപ്പ്
തദ്ദേശസ്വയംഭരണ
വകുപ്പുമായി
ചര്‍ച്ചകള്‍
നടത്തിയിരുന്നോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഈരാറ്റുപേട്ട
മിനി സിവില്‍
സ്റ്റേഷന് എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കുന്നതിന്
ബഹു.റവന്യൂവകുപ്പ്
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
ഭൂനിയമങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന് നടപടി
6612.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
ഭൂനിയമങ്ങള്‍ നിലവിലെ
സാമൂഹിക ആവശ്യങ്ങള്‍
നിറവേറ്റുന്നതിന്റെ
ഭാഗമായി കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഭൂനിയമങ്ങളിലാണ് ഭേദഗതി
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
സര്‍വ്വേയര്‍മാരുടെ
ഒഴിവുകള്‍
6613.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
നിലവില്‍
സര്‍വ്വേയര്‍മാരുടെ
എത്ര ഒഴിവുകളുണ്ട്;
പ്രസ്തുത ഒഴിവുകള്‍
ഏതെല്ലാം ജില്ലയില്‍
നിന്നുമാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ സര്‍വ്വേ
ഡയറക്ടറേറ്റില്‍
റിപ്പോര്‍ട്ട് ചെയ്ത
തീയതി ജില്ല തിരിച്ച്
പട്ടിക ആയി
വ്യക്തമാക്കാമോ;
(സി)
ഓരോ
ജില്ലയിലും ഫസ്റ്റ്
ഗ്രേഡ്
സര്‍വ്വേയര്‍,സെക്കന്‍ഡ്
ഗ്രേഡ്
സര്‍വ്വേയര്‍,ഹെഡ്
സര്‍വ്വേയര്‍
എന്നിവയുടെ തസ്തികകള്‍
എത്ര വീതം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
സര്‍വ്വേയര്‍
ഫസ്റ്റ്
ഗ്രേഡ്,സെക്കന്റ്
ഗ്രേഡ് തസ്തികയില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തത്
ഡേറ്റ്,സര്‍വ്വേ
ഗ്രേഡ്എന്നിവ ജില്ല
തിരിച്ച് പട്ടിക ആയി
വ്യക്തമാക്കാമോ;
(ഇ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
നിന്നും മറ്റു
വകുപ്പുകളില്‍
സര്‍വ്വേയര്‍മാരെ
നിയമിക്കാറുണ്ടോ;
എങ്കില്‍ ഏതെല്ലാം
വകുപ്പില്‍ എത്ര വീതം
തസ്തികകളിലെന്ന്
വ്യക്തമാക്കാമോ ?
ഭൂമി
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിന് നടപടി
6614.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
പ്രദേശത്തെ നികുതി
ഒടുക്കാന്‍ പറ്റാതെ
ബുദ്ധിമുട്ടുന്ന നീ-കെ
ഭൂമിയുടെ നികുതി
സ്വീകരിക്കുന്നതുമായി
ബന്ധപ്പെട്ട് ലഭിച്ച
നിവേദനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വള്ളിക്കുന്ന്,അരിയല്ലൂര്‍
വില്ലേജുകളിലെ ഫിഷറീസ്
കോളനി ഭൂമി അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നത്
സംബന്ധിച്ച് വില്ലേജ്
ഓഫീസര്‍ക്കും
തഹസില്‍ദാര്‍ക്കും
ജില്ലാ കളക്ടര്‍ക്കും
ലഭിച്ച അപേക്ഷയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഭൂമി
അളന്ന് തിട്ടപ്പെടുത്തി
കൊടുക്കുന്നതിനുള്ള
കാലതാമസത്താല് പല
പദ്ധതികളും
നഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഷയം എപ്പോള്‍
പരിഹരിക്കാനാകുമെന്ന്
അറിയിക്കാമോ;
(ഡി)
വള്ളിക്കുന്ന്,
അരിയല്ലൂര്‍,
മൂന്നിയൂര്‍,
തേഞ്ഞിപ്പലം
പെരുവള്ളൂര്‍,
ചേലേമ്പ്ര, പള്ളിക്കല്‍
എന്നീ
പഞ്ചായത്തുകളിലുള്‍പ്പെട്ട
വില്ലേജുകളിലെ റവന്യൂ
പുറമ്പോക്ക്
ഭൂമിയുടെയും,
മിച്ചഭൂമിയുടെയും
വിശദമായ വിവരം സര്‍വ്വേ
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ?
ഭൂ
പതിവ് നിയമം
6615.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂ പതിവ് നിയമത്തില്‍
ഏറ്റവും ഒടുവില്‍
വരുത്തിയ ഭേദഗതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(ബി)
ഭൂ
പതിവ് നിയമത്തില്‍
നിലവില്‍ ഭേദഗതി
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച നടപടി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഗൃഹശ്രീ
ഭവന നിര്‍മ്മാണ പദ്ധതി
6616.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഒ.
ആര്. കേളു
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാവപ്പെട്ടവര്‍ക്ക്
സന്നദ്ധ സംഘടനകളുടെയോ
വ്യക്തികളുടെയോ
സഹകരണത്തോടെ വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിന് ഗൃഹശ്രീ
ഭവന നിര്‍മ്മാണ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം വീട്
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
അനുവദിക്കുന്നതെന്നും
ഇൗ പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
ദാരിദ്ര്യ
രേഖയ്ക്ക് താഴെയുളള
തൊഴിലാളികള്‍ക്ക്
നഗരത്തില്‍ താമസ
സൗകര്യം
ലഭ്യമാക്കുന്നതിനായി
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ച് കുറഞ്ഞ
നിരക്കില്‍ വാടകയ്ക്ക്
നല്‍കുന്നതിനായി
ഇന്നോവേറ്റീവ് ഭവന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
ഫ്ലാറ്റുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ?
കാലാവസ്ഥാ
മാറ്റങ്ങള്‍ക്ക് അനുയാേജ്യമായ
കെട്ടിട നിര്‍മ്മാണം
6617.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
മാറ്റങ്ങള്‍ക്ക്
അനുയാേജ്യമായ കെട്ടിട
നിര്‍മ്മാണം
പ്രാേത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം നല്കുമാേ;
(ബി)
കെട്ടിടനിര്‍മ്മാണ
സാധനങ്ങളുടെ അഭാവം മൂലം
ഇൗ മേഖലയിലുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ?
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ഡെവലപ്മെന്റ് ഫൈനാന്‍സ്
കോര്പ്പറേഷന്
6618.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍ദേശീയ,
ദേശീയ സ്ഥാപനങ്ങള്‍,
പ്രവാസി
ഇന്ത്യാക്കാര്‍,
ഇന്ത്യന്‍ വംശജര്‍
എന്നിവരില്‍നിന്നും
ഭവനനിര്‍മ്മാണ
മേഖലയില്‍ മതിയായ ധനം
സമാഹരിക്കുന്നതിനായി
2013-ല്‍ നിലവില്‍ വന്ന
കേരള സ്റ്റേറ്റ്
ഹൗസിംഗ് ഡെവലപ്മെന്റ്
ഫൈനാന്‍സ്
കോര്പ്പറേഷന്
പ്രസ്തുത
ആവശ്യങ്ങള്‍ക്കായി എത്ര
തുക
സമാഹരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കുന്നതിന്
തത്വത്തില്‍
അംഗീകരിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന്
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
കേരള സ്റ്റേറ്റ്
ഹൗസിംഗ് ബോര്‍ഡിന്റെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
ധനസമാഹരണം എപ്രകാരമാണ്
കണ്ടെത്തുന്നത്;
(ഡി)
പ്രസ്തുത
സ്ഥാപനത്തെ
പുനരുജ്ജീവിപ്പിച്ച്
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ തനത്
പദ്ധതി
പ്രവര്‍ത്തനത്തിന്
ആവശ്യമായ ധനസമാഹരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗൃഹശ്രീ
പദ്ധതി
6619.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
മിഷന് പദ്ധതി നിലവില്‍
വന്നതോടെ ഗൃഹശ്രീ
പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പദ്ധതി പ്രകാരം
എത്രപേര്‍ക്ക് ഭവന
നിര്‍മ്മാണ ധനസഹായം
നല്‍കിയിട്ടുണ്ടെന്നും
കിട്ടിയ അപേക്ഷകളുടെ
എണ്ണവും വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?