കെ
- സ്വിഫ്റ്റ് പാേര്ട്ടല്
5864.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ-സ്വിഫ്റ്റ്
പാേര്ട്ടലില് ഇതുവരെ
രജിസ്റ്റര്‍ ചെയ്ത
അപേക്ഷകള്‍
എത്രയാണെന്നും, അതില്‍
നിബന്ധന പാലിച്ച്
ലഭിച്ച അപേക്ഷകളില്‍
എത്ര എണ്ണത്തിന് അനുമതി
നല്‍കിയെന്നും, സംസ്ഥാന
തലത്തില്‍ അനുമതി
ആവശ്യമുള്ളവ
എത്രയാണെന്നും
വ്യക്തമാക്കുമാേ;
(ബി)
കെ-സ്വിഫ്റ്റ്
പാേര്ട്ടല് ഏത്
ഏജന്‍സിയാണ്
വികസിപ്പിച്ച്
നല്‍കിയതെന്നും
പ്രസ്തുത ഏജന്‍സിക്ക്
ഇതിനായി നാളിതുവരെ എത്ര
തുക നല്‍കിയെന്നും
വെളിപ്പെടുത്തുമാേ?
ലാപ്
ടാേപ്പുകളും ടാബുകളും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
T 5865.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
നേതൃത്വത്തില്‍
ലാപ്ടോപ്പുകളും
ടാബുകളും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമാേ;
(ബി)
എന്നത്തേക്ക്
ഇവ വിപണിയില്‍
എത്തിക്കാനാകുമെന്ന്
അറിയിക്കുമാേ ;
(സി)
ഇൗ
പദ്ധതിയിലൂടെ എത്ര
താെഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെടുമെന്ന്
അറിയിക്കുമാേ?
ബഹുനില
ഫാക്ടറി സമുച്ചയങ്ങള്‍
നിര്‍മ്മിക്കാനുള്ള പദ്ധതി
5866.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.ജെ. മാക്സി
,,
വി.കെ.പ്രശാന്ത്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങള്‍
സജ്ജമാക്കി
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
കിന്‍ഫ്ര നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
കാര്യക്ഷമത അവലോകനം
ചെയ്തിരുന്നോ;
(ബി)
ബഹുനില
ഫാക്ടറി സമുച്ചയങ്ങള്‍
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
കാക്കനാട്
സ്ഥാപിക്കുന്ന
ഇലക്ട്രോണിക്സ്
മാനുഫാക്ചറിംഗ്
ക്ലസ്റ്റര്‍,
ഒറ്റപ്പാലം ഡിഫെന്‍സ്
പാര്‍ക്ക്, പാലക്കാട്
മെഗാ ഫുഡ് പാര്‍ക്ക്
തുടങ്ങിയ പദ്ധതികളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ഡി)
ഈ
സർക്കാരിന്റെ കാലത്ത്
വിവിധ വ്യവസായ
പാര്‍ക്കുകള്‍
സ്ഥാപിച്ച് എത്ര
സംരംഭകര്‍ക്ക് ഭൂമി
അനുവദിച്ചിട്ടുണ്ടെന്നും
ആ പ്രോജക്ടുകള്‍ വഴി
എത്ര പേര്‍ക്ക് തൊഴില്‍
നല്കാന്
സാധിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്നും
അറിയിക്കാമോ?
ത്വരിത
വ്യാവസായിക വികസനം
5867.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങളുടെ
തൊഴിലില്ലായ്മക്ക്
അറുതി വരുത്തുവാന്‍
വ്യാവസായിക വികസനം
ത്വരിതപ്പെടുത്തുക
എന്നത് മുഖ്യ വിഷയമായി
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിനും,
അവയെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്റെ
ഭാഗമായിട്ടാണോ പൊതുമേഖല
സ്ഥാപനങ്ങളിലെ
ചെയര്മാന്മാരുടെ
പ്രായപരിധി 75 വയസ്സായി
നിജപ്പെടുത്തിയിരുന്ന
മുന്‍ സര്‍ക്കാരിന്റെ
ഉത്തരവില്‍ ഭേദഗതി
വരുത്തി പുതിയ ഉത്തരവ്
4.11.2019 ന്
ഇറക്കിയത്;
(ഇ)
ചെയര്മാന്മാരുടെ
ഉയര്‍ന്ന പ്രായം 75
വയസ്സായി
നിജപ്പെടുത്തിയതു കാരണം
പ്രസ്തുത സ്ഥാനത്തേക്ക്
പരിഗണിക്കുവാന്‍
അര്‍ഹതയുളള,
പ്രാവീണ്യമുളള പലരെയും
ഒഴിവാക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആരെയൊക്കെയാണ് ഇപ്രകാരം
ഒഴിവാക്കിയത്എന്നറിയിക്കാമോ?
വ്യവസായ
വകുപ്പ് നടത്തിയ മേളകള്‍
5868.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
നടത്തി
വരുന്ന/നടത്താന്‍
ഉദ്ദേശിക്കുന്ന
മേളകള്‍/വിപണന മേളകള്‍
തുടങ്ങിയവയെക്കുറിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍
നടത്തിയ മേളകള്‍/വിപണന
മേളകള്‍
എന്നിവയെക്കുറിച്ച്
വിശദമാക്കാമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
മലപ്പുറം ജില്ലയില്‍
വ്യവസായ വകുപ്പിനു
കീഴില്‍ നടപ്പിലാക്കി
വരുന്ന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
5869.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
നിലവില്‍ വന്നതിന് ശേഷം
നിക്ഷേപത്തിലുണ്ടായിട്ടുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയമം നിലവില്‍ വന്ന്
നാളിതുവരെയായിട്ടും
ചട്ടങ്ങള്‍
നിര്‍മ്മിക്കാത്തത്
പലതരത്തിലുള്ള
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്ന കാര്യം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ ചട്ടങ്ങള്‍
നിര്‍മ്മിക്കുന്നതിന്റെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങള്‍
5870.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണുണ്ടായിരുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന
സമയത്ത് ഉണ്ടായിരുന്ന
തൊഴിലാളികളുടെ എണ്ണം
പൊതുമേഖലാ സ്ഥാപനം
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
തൊഴിലാളികളുടെ എണ്ണം
എത്രയാണെന്ന് സ്ഥാപനം
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഇപ്പോഴുള്ള
തൊഴിലാളികളില്‍ ശമ്പളം
കിട്ടാതെ ജോലി
ചെയ്യുന്ന
തൊഴിലാളികളുണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
പാെതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ
നഷ്ടങ്ങള്‍
5871.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വകുപ്പിന്
കീഴിലുള്ള പാെതുമേഖലാ
സ്ഥാപനങ്ങളുടെ ആകെ ലാഭം
2018-19 ല്‍ എത്രയാണ്;
ഇതില്‍ ഏറ്റവും
കൂടുതല്‍ ലാഭം
ഉണ്ടാക്കിയ മൂന്ന്
സ്ഥാപനങ്ങള്‍
ഏതാെക്കെയാണ്; അവയുടെ
ലാഭം എത്രയാണ്;
(ബി)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പാെതുമേഖലാ
സ്ഥാപനങ്ങളുടെ സഞ്ചിത
നഷ്ടം 2018-19 ല്‍
എത്രയായിരുന്നു ;
(സി)
ഇതില്‍
ഏറ്റവും കൂടുതല്‍
നഷ്ടമുണ്ടാക്കിയ മൂന്ന്
സ്ഥാപനങ്ങള്‍
ഏതാെക്കെയാണ്?
കേരള
സിറാമിക്സിന്റെ വൈദ്യുതി
കുടിശ്ശിക
5872.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിറാമിക്സ് വൈദ്യുതി
കുടിശ്ശികയിനത്തില്‍
എത്ര തുകയാണ്
കെ.എസ്.ഇ.ബി. ക്ക്
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
അടയ്ക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് വൈദ്യുതി
വകുപ്പുമന്ത്രിയുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
തീരുമാനമെടുക്കുന്നതിന്
ബന്ധപ്പെട്ടവരുടെ ഒരു
യോഗം വിളിച്ച്
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
നീക്കം
5873.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
കേന്ദ്രനീക്കം
സംസ്ഥാനത്തെ തൊഴില്‍
മേഖലയെ എപ്രകാരമാണ്
ബാധിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
പൊതുമേഖലാ സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ ഇടപെടലുകളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ബി.എച്ച്.ഇ.എല്‍.
-ഇ.എം.സി. യിലുള്ള
അമ്പത്തൊന്ന് ശതമാനം
ബി.എച്ച്.ഇ.എല്‍. -ന്റെ
ഓഹരികള്‍ സംസ്ഥാന
സര്‍ക്കാരിന്
കൈമാറിയിട്ടുണ്ടോ;
ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചത്;
വ്യക്തമാക്കാമോ?
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ഫാക്ടറി
T 5874.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ഫാക്ടറി
അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന്
ആത്മഹത്യയുടെ വക്കിലായ
തൊഴിലാളികളുടെ
പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടെത്തുന്നതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ്
ഫാക്ടറിയുടെയും
തൊഴിലാളികളുടെയും
രക്ഷയ്ക്ക് എന്തെല്ലാം
നടപടികള്‍ കൈക്കൊള്ളും
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവില്‍
വൈദ്യുതി, വന
വിഭവങ്ങളുടെ
കുടിശ്ശികയിനത്തില്‍
സര്‍ക്കാരിന്
നല്‍കാനുള്ള തുകയ്ക്ക്
മൊറോട്ടോറിയം
പ്രഖ്യാപിക്കുമോ;
(ഡി)
പട്ടിണിയിലായ
തൊഴിലാളികള്‍ക്ക്
സൗജന്യ റേഷനും പകരം
തൊഴിലും നല്കുവാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
അടിയന്തിര സഹായധനം
പ്രഖ്യാപിക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍ കമ്പനി
ഏറ്റെടുക്കണം എന്ന
ആവശ്യത്തിന് കേന്ദ്ര
ഗവണ്മെന്റില്
നിന്നുള്ള പ്രതികരണം
വ്യക്തമാക്കാമോ;
(എഫ്)
കമ്പനി
സ്വകാര്യ വല്‍ക്കരണം
എന്ന കേന്ദ്ര
സര്‍ക്കാര്‍ നിലപാടില്‍
ഇപ്പോള്‍
ഉണ്ടായിരിക്കുന്ന
പുരോഗതി അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താൻ നടപടി
5875.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
സുതാര്യമാക്കുന്നതിനും
അവയുടെ ചെലവ്
ചുരുക്കുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ആഗോളതലത്തിലെ
വ്യാവസായ മാന്ദ്യവും
അനാരോഗ്യകരമായ
ഇറക്കുമതിയും
വിപണിയില്‍ നിന്നുള്ള
കടുത്ത മത്സരവും
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
മറികടക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഓരോ
പൊതുമേഖലാ
സ്ഥാപനത്തെയും
പ്രത്യേകം പ്രത്യേകം
പരിശോധിച്ച് അതിന്റെ
പ്രവര്‍ത്തനത്തിലുള്ള
വൈകല്യം തിരുത്തി
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍
മാനേജ്മെന്റ്
തലത്തില്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ചെയര്മാന്മാരുടെ പ്രായപരിധി
5876.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ചെയര്മാന്മാരുടെ
പ്രായപരിധി
എഴുപത്തിയഞ്ച്
വയസ്സായും മാനേജിംഗ്
ഡയറക്ടര്‍മാരുടെ
പ്രായപരിധി
അറുപത്തിയഞ്ച്
വയസ്സായും
നിജപ്പെടുത്തിയിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവ് റദ്ദ് ചെയ്ത്
പുതിയ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
പുതിയ ഉത്തരവിലെ
നിബന്ധന എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
എഴുപത്തിയഞ്ച്
വയസ്സ് എന്ന പ്രായപരിധി
റദ്ദ് ചെയ്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
ഈ പ്രായപരിധി
റദ്ദാക്കല്‍
സഹായകരമാവുമെന്ന്
കരുതുന്നുണ്ടോ;എങ്കിൽ
എപ്രകാരമെന്ന്
വെളിപ്പെടുത്തുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ശമ്പളഇനത്തില്‍ ചെലവഴിച്ച തുക
5877.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
എല്ലാം കൂടി 2019
ഒക്ടോബര്‍ മാസം എത്ര
തുക ശമ്പള ഇനത്തില്‍
ചെലവഴിച്ചു; കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ശമ്പള തുകയ്ക്കായി
സര്‍ക്കാര്‍
എന്തെങ്കിലും സഹായം
നല്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
വ്യവസായ
വകുപ്പിന്റെ കീഴില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നുള്ളതിന്റെ
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കായി
2019 ഒക്ടോബര്‍ മാസം
എത്ര തുക ശമ്പള
ഇനത്തില്‍ ചെലവാക്കി;
കണക്കുകള്‍
ലഭ്യമാക്കുമോ?
പാെതുമേഖലാ
സ്ഥാപനങ്ങളുടെ സംരക്ഷണം
5878.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പാെതുമേഖലാ സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികളും
ആവിഷ്കരിച്ച പദ്ധതികളും
എന്തെല്ലാമെന്ന്
വിശദമാക്കുമാേ ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്ന
പാെതുമേഖലാ
സ്ഥാപനങ്ങളില്‍ കഴിഞ്ഞ
മൂന്ന് വര്‍ഷമായി
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
അറിയിക്കുമാേ ;
(സി)
സംസ്ഥാനത്തെ
വിവിധ പാെതുമേഖലാ
സ്ഥാപനങ്ങളെ
സംയാേജിപ്പിച്ച്
പ്രവര്‍ത്തനക്ഷമത
ഉയര്‍ത്തി ലാഭം
വര്‍ദ്ധിപ്പിക്കുന്നതിനും
നഷ്ടം
കുറയ്ക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടാേ ;
ഉണ്ടെങ്കില്‍
ഇതിലേക്കായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമാേ ;
(ഡി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പരമ്പരാഗത
വ്യവസായങ്ങളുടെ
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമാേ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ തലപ്പത്ത്
പ്രൊഫഷണലുകളുടെ നിയമനം
5879.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാകുന്നതിനും
അവ തകരുന്നതിനുമുള്ള
കാരണം മികച്ച
പ്രൊഫഷണലുകളെ
സ്ഥാപനത്തിന്റെ
തലപ്പത്ത്
നിയമിക്കാത്തതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പ്രൊഫഷണലുകളെയും
കാര്യപ്രാപ്തിയുള്ളവരെയുമാണ്
നിയമിക്കുന്നതെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ;
(സി)
വിജിലന്‍സ്
അന്വേഷണം
നേരിടുന്നവര്‍,
വിജിലന്‍സ് കേസിലെ
പ്രതികള്‍ എന്നിവരെ
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതെങ്കിലും
സ്ഥാപനത്തില്‍
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
പ്രധാന
തസ്തികകളില്‍
നിയമിക്കപ്പെടുന്നവര്‍
കുറ്റാരോപിതരും
കളങ്കിതരുമല്ലായെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെല്‍ട്രോണ്‍
കംപോണന്റ് കോംപ്ലക്സ്
5880.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പ്രധാനപ്പെട്ട
ഇലക്ട്രോണിക്സ്
പൊതുമേഖലാ സ്ഥാപനമായ
കെല്‍ട്രോണ്‍ കംപോണന്റ്
കോംപ്ലക്സ്
ലാഭത്തിലാക്കുന്നതിനും
വൈവിധ്യമുള്ള
ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍
നിര്‍മ്മിക്കുന്നതിനും
അവയുടെ ഉല്പാദനത്തിലും
വില്പനയിലും വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിനും
സ്ഥാപനം കുറെക്കൂടി
കാര്യക്ഷമതയോടെ
പ്രവര്‍ത്തിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെല്‍ട്രോണില്‍
ജോലി ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തുന്ന നടപടി
5881.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
കാലങ്ങളായി ജോലി
ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇവരെ
സ്ഥിരപ്പെടുത്താന്‍
സര്‍ക്കാര്‍ സ്വീകരിച്ച
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അപ്രകാരം
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നവരുടെ
മുഴുവന്‍ വിവരവും അവരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
തസ്തികകളുടെ എല്ലാ
വിവരവും ലഭ്യമാക്കാമോ;
(ഡി)
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
തസ്തികകളിലേക്ക്
നിലവില്‍
കെല്‍ട്രോണില്‍ റാങ്ക്
ലിസ്റ്റ് ഉണ്ടോ;
ഉണ്ടെങ്കില്‍ അത്
ലഭ്യമാക്കാമോ;
(ഇ)
മേല്പറഞ്ഞ
സ്ഥിരപ്പെടുത്തല്‍
പ്രക്രീയ സംവരണ
ചട്ടങ്ങള്‍
പാലിച്ചുകൊണ്ടാണോ;
വ്യക്തമാക്കുമോ?
കേരള
വ്യവസായ ഏകജാലക ക്ലിയറന്‍സ്
ബോര്‍ഡ്
5882.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വ്യവസായ ഏകജാലക
ക്ലിയറന്‍സ്
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വ്യവസായങ്ങള്‍
സ്ഥാപിക്കുന്നതിനും,
വിപുലീകരിക്കുന്നതിനും,
വൈവിദ്ധ്യവല്ക്കരിക്കുന്നതിനും,
ആധുനികവല്‍ക്കരിക്കുന്നതിനും
ആവശ്യമായ ലൈസന്‍സുകളും,
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റുകളും
സമയബന്ധിമായി
നല്‍കുന്നതിന് പ്രസ്തുത
ബോര്‍ഡിന്
സാധിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
ബോര്‍ഡിന്റെ ചുമതല
നിര്‍വ്വഹിക്കുന്നതിനും,
സംസ്ഥാന
ബോര്‍ഡിന്റെയും, വിവിധ
ഏജന്‍സികളുടെയും
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനും
ഒരു സെക്രട്ടേറിയറ്റ്
രൂപീകരിക്കുവാന്‍
തീരൂമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
സെക്രട്ടേറിയറ്റിന്റെ
ഘടന എന്താണ്; വിശദാംശം
നല്‍കുമോ?
ആധുനിക
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്ന നടപടി
5883.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.വി. അന്‍വര്‍
,,
എം. നൗഷാദ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുമേഖലാ
വ്യവസായ രംഗത്തെ
അഴിമതിക്കും അരാജകത്വ
പ്രവണതക്കും
അറുതിവരുത്തികാെണ്ട്
സംസ്ഥാനത്തിന്റെ
പാെതുമേഖല
ദ്രുതഗതിയിലുള്ള
സാമ്പത്തിക വളര്‍ച്ച
കെെവരിക്കുക എന്ന
ലക്ഷ്യത്താേടെ ആധുനിക
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
നടത്തിവരുന്ന
പ്രവർത്തനങ്ങളുടെ
പുരാേഗതി
വ്യക്തമാക്കുമാേ;
(ബി)
പരമ്പരാഗത
മേഖലയിലെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉത്പാദനക്ഷമത
ഉയര്‍ത്തുന്നതിനും
നടന്നുവരുന്ന
നവീനവല്‍ക്കരണവും
യന്ത്രവല്‍ക്കരണവും
ഏതെല്ലാം
മേഖലയിലാണെന്ന്
അറിയിക്കാമാേ ; ഇതുമൂലം
പരമ്പരാഗത
മേഖലക്കുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
മേഖലയുടെ പഴമയും
പ്രൗഢിയും
നിലനിര്ത്തിക്കാെണ്ട്
ഒരു ടൂറിസം പ്രോഡക്ട്
എന്ന നിലയില്‍ കൂടി
കണ്ടുകാെണ്ടുള്ള
പശ്ചാത്തല വികസനം
നടപ്പാക്കുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലാേചിക്കുമാേയെന്ന്
വ്യക്തമാക്കാമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനം
5884.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൂടുതല്‍ നിക്ഷേപ സൗഹൃദ
സംസ്ഥാനമാക്കി മാറ്റി
രാജ്യത്തെ ആദ്യ പത്ത്
നിക്ഷേപക സൗഹൃദ
സംസ്ഥാനങ്ങളുടെ
പട്ടികയില്‍
എത്തിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതി
സൗഹൃദവും മലിനീകരണം
പരമാവധി കുറഞ്ഞതുമായ
വ്യവസായ സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്ന
നയം ആണോ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
;വിശദാംശം നല്‍കാമോ;
(സി)
ഇത്തരത്തിലുള്ള
എത്ര വ്യവസായങ്ങളാണ്
ഇതിനകം സംസ്ഥാനത്ത്
പുതുതായി
ആരംഭിച്ചതെന്ന്
അറിയിക്കാമോ?
കോന്നി
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
5885.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ് കോന്നി
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
യുവാക്കള്‍ക്ക്
പരിശീലനം
നല്‍കുന്നതിനും
നിരവധിപേര്‍ക്ക്
തൊഴില്‍
നല്കുന്നതിനുമായി
പ്രസ്തുത മണ്ഡലത്തില്‍
ഒരു വ്യവസായ പാര്‍ക്ക്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ ഒഴലപ്പതി
വില്ലേജില്‍ വ്യവസായത്തിനായി
ഭൂമി
5886.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വടകരപ്പതി
ഗ്രാമപഞ്ചായത്തിലെ
ഒഴലപ്പതി വില്ലേജില്‍
സര്‍ക്കാര്‍ വ്യവസായ
ആവശ്യത്തിനായി ഭൂമി
ഏറ്റെടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്ന
ഭൂമിയുടെ സര്‍വ്വെ
നമ്പര്‍
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
ഇലക്ട്രിക്
ഓട്ടോ ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
5887.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയില്‍
ആദ്യമായി ഇലക്ട്രിക്
ഓട്ടോ
വാണിജ്യാടിസ്ഥാനത്തില്‍
നിര്‍മ്മിക്കുന്ന പൊതു
മേഖലാ സ്ഥാപനമായ കേരള
ഓട്ടോമൊബൈല്‍സ്
ലിമിറ്റഡ് (കെ. എ.
എല്‍) വര്‍ഷത്തിൽ 15000
ഓട്ടോ ആണോ
നിരത്തിലിറക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
ഈ
സാഹചര്യത്തില്‍
വൈദ്യുതി വാഹനങ്ങള്‍
ചാര്‍ജ്ജ്
ചെയ്യുവാനുള്ള പൊതു
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനുള്ള
നിബന്ധനകളും
നടപടിക്രമങ്ങളും
വിവരിക്കാമോ?
ഇലക്ട്രാേണിക്
വ്യവസായം വികസിപ്പിക്കുവാനായി
നടപടികള്‍
5888.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രാേണിക്
വ്യവസായം
വികസിപ്പിക്കുവാനായി
ഹാര്‍ഡ് വെയര്‍ മിഷന്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ;
(ബി)
ഇൗ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
ഇലക്ട്രാേണിക് വ്യവസായം
വികസിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ;
(സി)
സംസ്ഥാനത്ത്
ലാപ്ടാേപ്പിന്റെയും
സെര്‍വറിന്റെയും
നിര്‍മ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
അറിയിക്കുമോ;
(ഡി)
2019-20
ലെ സംസ്ഥാന ബഡ്ജറ്റില്‍
ഹാര്‍ഡ് വെയര്‍ മിഷന്റെ
പ്രവര്‍ത്തനത്തിന്
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ചെറുകിട
വ്യാപാര മേഖലയുടെ
ഉന്നമനത്തിനായുള്ള നടപടികള്‍
5889.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യാപാര മേഖല
ശക്തിപ്പെടുത്തുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ചെറുകിട
വ്യാപാര മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
വാണിജ്യ മിഷന്
രൂപീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
വാണിജ്യ മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്?
ചെറുകിട
ഇടത്തരം വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
5890.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ഇടത്തരം
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ ;
(ബി)
പുതിയ
വ്യവസായം ആരംഭിക്കുന്ന
സംരംഭകര്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമാേ ;
വിശദാംശം നല്കുമാേ ?
ഭക്ഷ്യസംസ്ക്കരണ
വ്യവസായ മേഖലയിലെ
മുന്നേറ്റങ്ങള്‍
5891.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഭക്ഷ്യസംസ്ക്കരണ
വ്യവസായ മേഖലയില്‍
എന്തൊക്കെ
മുന്നേറ്റങ്ങള്‍
ഉണ്ടാക്കുവാന്‍
കഴിഞ്ഞുവെന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്റെ
തനത് വിഭവങ്ങള്‍
മൂല്യാധിഷ്ഠിത
ഉല്പന്നങ്ങളാക്കി
വിപണനം ചെയ്യുന്ന
ചെറുകിട വ്യവസായ
സംരംഭങ്ങള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്;
(സി)
ചെറുകിട
വ്യവസായ മേഖലക്ക്
വ്യവസായ വകുപ്പ്
സാങ്കേതിക സഹായം
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
മണ്‍പാത്ര
വ്യവസായത്തിലെ പ്രതിസന്ധികള്‍
5892.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളിമണ്ണിന്റെ
ലഭ്യതക്കുറവ്
കേരളത്തിലെ മണ്‍പാത്ര
വ്യവസായത്തിന്
പ്രതിസന്ധികള്‍
സൃഷ്ടിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരമ്പരാഗത
മണ്‍പാത്ര നിര്‍മ്മാണ
തൊഴിലാളികളുടെ
തൊഴില്‍ ലഭ്യത
കുറഞ്ഞുവരുന്നതിന് ഇത്
കാരണമാവുന്നുണ്ടോ;
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പരമ്പരാഗതമായി
കളിമണ്‍ ശേഖരിച്ചു
വന്നിരുന്ന
സ്ഥലങ്ങളില്‍ നിന്നും
പരിസ്ഥിതിക
എതിര്‍പ്പുകള്‍ കാരണം
ഇപ്പോള്‍
സാധ്യമാവാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ; ഇതിനെ
മറികടക്കാനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ ആലോചിച്ചു
വരുന്നത്;
വിശദമാക്കാമോ;
(ഡി)
മണ്‍പാത്ര
തൊഴിലാളികളുടെ
ക്ഷേമകാര്യങ്ങള്‍ക്കായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
സംരക്ഷിക്കുവാന്‍ നടപടി
5893.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തകര്‍ച്ച നേരിടുന്ന
പരമ്പരാഗത
വ്യവസായങ്ങള്‍
സംരക്ഷിക്കുന്നതിന്
ക്രീയാത്മകമായ നടപടി
സ്വീകരിക്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളുടെ
തകര്‍ച്ച മൂലം ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ലക്ഷക്കണക്കിന്
തൊഴിലാളികളുടെ
കുടുംബങ്ങള്‍
ദുരിതത്തിലാണെന്നത്
വസ്തുതയാണോ;
(സി)
എങ്കില്‍
പ്രസ്തുത മേഖലയെ
സംരക്ഷിക്കുന്നതിനും
തൊഴിലാളികളുടെ
ദുരിതമകറ്റുന്നതിനും
സര്‍ക്കാര്‍
ഭാഗത്തുനിന്നും ഇതിനകം
സ്വീകരിച്ചതും ഇനി
സ്വീകരിക്കുവാന്‍
പോകുന്നതുമായ നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വ്യവസായ
പാർക്കിൽ സ്ഥലം
അനുവദിക്കുന്നതിനുള്ള വ്യവസ്ഥ
5894.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
എസ്റ്റേറ്റുകളില്‍
പുതിയതായി എത്ര വ്യവസായ
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ട്;
ഇവയില്‍ എത്ര
യൂണിറ്റുകളില്‍
ഉത്പാദനം
തുടങ്ങിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മേജര്‍ വ്യവസായ
യൂണിറ്റുകളാണ്
ഇക്കാലയളവില്‍
പ്രവര്‍ത്തനം നിര്‍ത്തി
അടച്ചുപൂട്ടിയിട്ടുളളത്;
അറിയിക്കുമോ;
(സി)
വ്യവസായ
വകുപ്പിന്റെ കീഴിലുളള
വ്യവസായ ഡെവലപ്മെന്റ്
ഏരിയ ,ഡെവലപ്മെന്റ്
പ്ലോട്ട്, കിന്‍ഫ്ര
വ്യവസായ പാര്‍ക്ക്,
സിഡ്കോ വ്യവസായ
പാര്‍ക്ക്,
കെ.എസ്.എെ.ഡി.സി.
വ്യവസായ പാര്‍ക്ക്
എന്നിവിടങ്ങളില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
ഏതൊക്കെ പൊതു
വ്യവസ്ഥകളിലാണ് ഭൂമി
അനുവദിച്ചിട്ടുളളത്;
വ്യക്തമാക്കുമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്
5895.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നാളികേര പാര്‍ക്കിനു
വേണ്ടി
കെ.എസ്.എെ.ഡി.സി.
സമര്‍പ്പിച്ച രൂപരേഖ
അനുസരിച്ച് 42 കോടി
രൂപയുടെ ഭരണാനുമതി
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഏറ്റെടുത്ത
സ്ഥലത്തിന്റെ
നഷ്ടപരിഹാരം
സംബന്ധിച്ച്
ഹെെക്കോടതി ഡിവിഷന്
ബഞ്ചിന്റെ 16.12.2016
ല്‍ പുറപ്പെടുവിച്ച
ഉത്തരവ് പ്രകാരം ലാന്റ്
അക്വിസിഷന്‍ നടപടികള്‍
കോടതി ശരിവയ്ക്കുകയും
ഭൂമിക്ക് മുന്‍പ്
നിശ്ചയിച്ച വില
നിലനിര്‍ത്തുകയും
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
എന്നാല്‍
ഇംപ്രൂവ്മെന്റിന് GO
(Rt) No. 331/2004/RD
തീയതി 15.11.2004
പ്രകാരം വില പുതുക്കി
നിശ്ചയിച്ച് മൂന്നു
മാസത്തിനുള്ളില്‍
നഷ്ടപരിഹാരം നല്കാന്
കോടതി
നിര്‍ദ്ദേശിച്ചിരുന്നോ
എന്ന് അറിയിക്കുമോ;
(ഡി)
എങ്കില്‍
ഇത് സംബന്ധമായ മുഴുവന്‍
നടപടികളും ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
ഇതാെഴികെ
കുറ്റ്യാടി നാളികേര
വികസന പാര്‍ക്ക്
സംബന്ധിച്ച് ഏതെങ്കിലും
കോടതിയില്‍
എന്തെങ്കിലും കേസ്
നിലനില്‍ക്കുന്നുണ്ടോ;
(ജി)
ഉണ്ടെങ്കില്‍
കോടതിയുടെ പേര്, കേസ്
നമ്പര്‍, എന്തിനു
വേണ്ടിയാണ് കേസ് ഫയല്‍
ചെയ്തിരിക്കുന്നത്
തുടങ്ങിയ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പെട്രോള്‍
കെമിക്കല്‍ ആന്റ് ഫാര്‍മ
പാര്‍ക്ക്
5896.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
പെട്രോള്‍ കെമിക്കല്‍
ആന്റ് ഫാര്‍മ
പാര്‍ക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം വഴി എന്തൊക്കെ
ഉല്പന്നങ്ങള്
വിപണിയിലിറക്കാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
വിശദമാക്കാമോ;
(സി)
എത്ര
കോടി രൂപയുടെ
നിക്ഷേപമാണ് ഇൗ
മേഖലയില്‍ സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
5897.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ ഭൂമി
ലഭ്യമാക്കിയാല്‍
വ്യവസായ പാര്‍ക്ക്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമാേയെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
പാര്ക്കിന് ഭൂമി
കെെമാറുന്നതുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമാേ?
പെട്രോകെമിക്കല്‍
പാര്‍ക്ക്
5898.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
20.12.2017
ല്‍ സംസ്ഥാന
സര്‍ക്കാരും ഫാക്ടും
തമ്മില്‍
ഒപ്പുവച്ചിട്ടുളള
ധാരണപത്ര പ്രകാരം
ഫാക്ടിന്റെ അമ്പലമേട്
ഡിവിഷനില്‍
പെട്രോകെമിക്കല്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായുളള
പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായുളള
പാരിസ്ഥിതിക അനുമതി
ലഭ്യമായിട്ടുണ്ടോ; ഇത്
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
ഫാക്ടിന്റെ കൈവശമുളള
നാനൂറ്റി
എണ്‍പത്തിയൊന്ന്
ഏക്കര്‍ ഭൂമി
കൈമാറുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
കേരള
ബാംബൂ കോര്പ്പറേഷന്
5899.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബൂ
കോര്‍പ്പറേഷനില്‍
ഇൗറ്റ, പനമ്പ് നെയ്ത്ത്
തൊളിലാളികള്‍ക്ക് 2016
ആഗസ്റ്റ് മാസം മുതല്‍
വര്‍ദ്ധിപ്പിച്ച കൂലി
മുന്‍കാല
പ്രാബല്യത്തില്‍ വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ബാംബൂ കോര്‍പ്പറേഷനിലെ
തൊഴിലാളികളുടെ
ക്ഷാമബത്ത കുടിശ്ശിക
വിതരണം ചെയ്യാനുണ്ടോ;
എങ്കിൽ ക്ഷാമബത്ത
കുടിശ്ശിക എന്നേക്ക്
വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴിലാളികളുടെ
മിനിമം വേതനം അറുന്നൂറ്
രൂപയായി
നിശ്ചയിക്കണമെന്നുള്ള
ആവശ്യം ഉടന്‍
പരിഗണിക്കുമോ; പി.എഫ്-
ല്‍ അംഗങ്ങളായ
തൊഴിലാളികള്‍ക്ക്
അതില്‍ നിന്നും
പിടിക്കുന്ന തുകയ്കുള്ള
രസീത് മാസാമാസം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ബാംബൂ
കോര്‍പ്പറേഷനിലെ വിവിധ
കേന്ദ്രങ്ങളില്‍
തൊഴിലാളികള്‍ക്ക്
ആവശ്യമായ
ഗുണനിലവാരമുള്ള ഇൗറ്റ
യഥാസമയം ലഭിക്കുന്നില്ല
എന്നുള്ള കാര്യം
സര്‍ക്കാര്‍ ഗൗരവമായി
കാണുമോ;
വ്യക്തമാക്കാമോ;
(ഡി)
സര്‍വ്വീസില്‍
നിന്നും വിരമിക്കുന്ന
ഡിപ്പോ തൊഴിലാളികളുടെ
ആനുകൂല്യങ്ങള്‍
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
തൊഴിലാളികളുടെ
ചികിത്സാ സഹായം,
മരണാന്തര സഹായം എന്നിവ
വിതരണം ചെയ്യുന്നതില്‍
കാലതാമസം ഉണ്ടാകുന്നു
എന്ന പരാതി
പരിഹരിക്കുവാൻ സത്വര
നടപടി സ്വീകരിക്കുമോ;
(ഇ)
ബാംബൂ
കോര്‍പ്പറേഷനിലെ
ഡിപ്പോ തൊഴിലാളികളുടെ
കാലഹരണപ്പെട്ട കരാര്‍
പുതുക്കി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
നിലവില്‍ ഡിപ്പോകളിലെ
ഡിപ്പോ
തൊഴിലാളികളില്‍
ട്രെയിനികള്‍ ആയി ഒരു
വര്‍ഷം കാലാവധി
പൂര്‍ത്തിയാക്കിയവര്‍ക്ക്
സ്ഥിരനിയമനം നല്‍കുമോ;
വിശദമാക്കുമോ;
(എഫ്)
സ്പെഷ്യല്‍
പനമ്പിന്റെ ഉത്പാദനം
ഏകപക്ഷീയമായി
നിര്‍ത്തലാക്കിയത്
തൊഴിലാളികള്‍ക്ക്
ദോഷകരമായി തീരുമെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി കാണുമോ;
പനമ്പിന് സര്‍ക്കാര്‍
നിശ്ചയിച്ച തുക
തൊഴിലാളികള്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഇന്‍കെല്‍
എം.ഡി.യുടെ നിയമനം
T 5900.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
ഇടപാടില്‍ അഴിമതി
അന്വേഷണം നേരിടുന്ന
വ്യക്തിയെ ഇന്‍കെല്‍
എം.ഡി.യായി നിയമിച്ച
നടപടി വ്യവസായവകുപ്പ്
മന്ത്രിയുടെ
അംഗീകാരത്തോടെ
ആയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമനം സര്‍ക്കാരിന്റെ
അഴിമതിവിരുദ്ധ
നിലപാടിനോട്
ചേര്ന്നുപോകുന്നതാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യക്തിയെ ഇന്‍കെല്‍
എം.ഡി.യായി നിയമിച്ച
നടപടി പിന്‍വലിക്കാന്‍
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
വന്യജീവി
സങ്കേതങ്ങളുടെയും
ദേശീയോദ്യാനങ്ങളുടെയും
അടുത്ത് ക്വാറികള്‍
5901.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വന്യജീവി ബോര്‍ഡിന്റെ
അനുമതി ഇല്ലാതെ
വന്യജീവി
സങ്കേതങ്ങളുടെയും
ദേശീയോദ്യാനങ്ങളുടെയും
പത്ത്
കിലോമീറ്ററിനുള്ളില്‍
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുമതി ഇല്ലാത്ത
പ്രസ്തുത ക്വാറികളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
സ്കില്‍ഡ്
എന്റര്‍പ്രണര്‍ മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
5902.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്,
മുന്‍സിപ്പാലിറ്റി,
കോര്പ്പറേഷന്
തലത്തില്‍ സ്കില്‍ഡ്
എന്റര്‍പ്രണര്‍
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍
രൂപീകരിക്കുന്നതിന്
വ്യവസായ വാണിജ്യ
വകുപ്പ് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങളും
ഉദ്ദേശലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഇലക്ട്രിക്
വാഹന നിർമ്മാണം
5903.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്
വാഹനങ്ങളിലേക്കുള്ള
പരിവര്‍ത്തനത്തിന്റെ
ഭാഗമായി വ്യവസായ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള
കെ.എ.എല്‍. 'നീം -ജി
'എന്ന പേരില്‍
ഇലക്ട്രിക് ആട്ടോ
നിരത്തിലിറക്കിയിട്ടുണ്ടോ;
ഒറ്റത്തവണ ചാര്‍ജ്ജ്
ചെയ്താല്‍ എത്ര കിലോ
മീറ്റര്‍ ദൂരം പ്രസ്തുത
വാഹനത്തിന് ഓടാന്‍
കഴിയും; വിശദമാക്കുമോ;
(സി)
ഇതിന്റെ
വില്പന എപ്രകാരം
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
ഡീലര്‍ഷിപ്പിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ബഹു.വ്യവസായ
വകുപ്പ് മന്ത്രിക്ക് നല്കിയ
അപേക്ഷ
5904.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം,
പാറക്കടവ് വില്ലേജില്‍,
മാമ്പ്രയില്‍ ശ്രീ.
പി.വി.ജോര്‍ജ്ജ്
ഏന്നയാള്
എം.എല്‍.എ.യുടെ കത്ത്
സഹിതം ബഹു.വ്യവസായ
വകുപ്പ് മന്ത്രിക്ക്
നല്കിയ അപേക്ഷ
IN190700006 തപാല്‍
നമ്പരായി വ്യവസായ
വകുപ്പ് സെക്രട്ടറിക്ക്
നല്‍കിയതില്‍
നാളിതുവരെയായി വകുപ്പ്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഒരേ
കാര്യത്തില്‍ വകുപ്പ്
രണ്ട് തവണ പിഴ
ഈടാക്കാറുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
വിഷയത്തില്‍ ടിയാന്
നീതി ലഭ്യമാക്കുന്നതിന്
വേണ്ടി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് ടിയാന്റെ
പരാതി നേരില്‍
കേള്‍ക്കാനോ പരാതിക്ക്
പരിഹാര നടപടികള്‍
സ്വീകരിക്കാനോ
സാധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കോഫീ
ബോര്‍ഡ് വര്‍ക്കേഴ്സ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയില്‍ നടന്ന
ചട്ടവിരുദ്ധ
പ്രവര്‍ത്തനങ്ങളും സാമ്പത്തിക
തിരിമറികളും
5905.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യാ
കോഫീ ബോര്‍ഡ്
വര്‍ക്കേഴ്സ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ലിമിറ്റഡ്(നം.
4227), തൃശൂര്‍-ല്‍
രജിസ്ട്രാറുടെ
നിര്‍ദ്ദേശങ്ങളെ
അവഗണിച്ചു കൊണ്ട് നടന്ന
ചട്ടവിരുദ്ധ
പ്രവര്‍ത്തനങ്ങളും
സാമ്പത്തിക തിരിമറികളും
അന്വേഷിച്ച് വ്യവസായ
വാണിജ്യ വകുപ്പ്
ഡയറക്ടറേറ്റിലെ
അസിസ്റ്റന്റ്
രജിസ്ട്രാര്‍ ശ്രീ.
ആര്. സുകേഷ്
13.02.2019-ല്‍ അന്വേഷണ
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ ഇതേവരെ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
ബാംബൂ
കോര്‍പ്പറേഷന്റെ മാനന്തവാടി
യൂണിറ്റിലെ ജീവനക്കാര്‍
5906.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബൂ
കോര്‍പ്പറേഷന്റെ
മാനന്തവാടി യൂണിറ്റില്‍
നിലവില്‍ എത്ര സ്ഥിരം
ജീവനക്കാര്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
സ്ഥാപനത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ?
ഇരിണാവിലെ
വ്യവസായ പാര്‍ക്ക്
5907.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ ഇരിണാവില്‍
കോസ്റ്റ് ഗാര്‍ഡ്
അക്കാദമിക്കായി
കണ്ടെത്തിയ
സ്ഥലത്തുനിന്നും
കേന്ദ്രസര്‍ക്കാര്‍
പിന്മാറിയ
സാഹചര്യത്തില്‍ അവിടെ
വ്യവസായ പാര്‍ക്ക്
തുടങ്ങുന്നതിന് വേണ്ടി
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കൊച്ചാലുമ്മൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ അപ്പാരല്‍
പാര്‍ക്ക്
5908.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
കൊച്ചാലുമ്മൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ ഒരു
അപ്പാരല്‍ പാര്‍ക്ക്
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ തുക
അനുവദിക്കുവാൻ ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യമേഖലയിലെ കരിമണല്‍
ഖനനം
5909.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യമേഖലയിലുള്ള
കരിമണല്‍ ഖനനത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് 2004ലെ
സുപ്രീംകോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വകാര്യ കമ്പനികളില്‍
നിന്നും അപേക്ഷ
സ്വീകരിക്കുവാന്‍
വ്യവസായ വകുപ്പ് നടപടി
സ്വീകരിച്ചിരുന്നോ;അറിയിക്കാമോ;
(സി)
ധാതുമണൽ
ഖനനം സ്വകാര്യ
മേഖലയില്‍ വിലക്കി
കേന്ദ്ര സര്‍ക്കാര്‍
നിയമഭേദഗതി
കൊണ്ടുവന്നിട്ടുള്ളപ്പോള്‍
ഇപ്രകാരം ഒരു
നീക്കമുണ്ടായത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കാമോ?
വനമേഖലയില്‍
ഖനനം നടത്തുന്നതിന് ദൂരപരിധി
5910.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയുമായി
ബന്ധപ്പെട്ട് ഖനനം
നടത്തുന്നതിനുള്ള
ദൂരപരിധി സര്‍ക്കാര്‍
കുറച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംരക്ഷിത
മേഖലയിലെ വനം പരിസ്ഥിതി
ആഘാതം
കണക്കിലെടുക്കാതെയും
കേന്ദ്ര വനം
നിയമത്തില്‍ കാതലായ
മാറ്റം വരുത്താതെയും
സംസ്ഥാന സര്‍ക്കാര്‍
ഖനനം നടത്തുന്നതിന്
ദൂരപരിധി കുറച്ചുകൊണ്ട്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
വനമേഖലയിലും
ഉരുള്‍പൊട്ടല്‍
മേഖലയിലും നടക്കുന്ന
അനധികൃത പാറഖനനങ്ങള്‍
പരിസ്ഥിതിക്ക് ദോഷം
ചെയ്യുമെന്ന കാര്യം
ഗൗരവകരമായി
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൈത്തറിയുടെ
വിപണന മേഖല വിപുലീകരിക്കാന്‍
നടപടി
5911.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറിക്ക്
പുതിയ വിപണി
കണ്ടെത്താനും പ്രചാരം
നല്കാനുമായി പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇ-കൊമേഴ്സ്
കമ്പനികളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കാനുള്ള
സാധ്യതകള്‍
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
എന്‍.ജി.ഒ.കള്‍,
സര്‍ക്കാര്‍
സംവിധാനങ്ങള്‍, വനിതാ
കൂട്ടായ്മകള്‍ എന്നിവ
ഉള്‍പ്പെടുത്തി വിപണന
മേഖല വിപുലീകരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹാന്റക്സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനായി
സ്വീകരിച്ച നടപടികള്‍
5912.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്റക്സിന്റെ
രൂപീകരണ ഉദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത ഉദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
ടി സ്ഥാപനത്തിന്
കഴിയുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രൈമറി
സഹകരണ സംഘങ്ങളില്‍
വന്‍തോതില്‍ തുണികള്‍
കെട്ടികിടക്കുമ്പോള്‍
അത് വിറ്റഴിക്കാന്‍
താല്പര്യം കാണിക്കാതെ
അന്യസംസ്ഥാനത്ത്
നിന്നും തുണികള്‍
വാങ്ങുന്നുവെന്ന
ആക്ഷേപം
വസ്തുതാപരമാണോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
സംസ്ഥാനത്തെ
പ്രൈമറി സഹകരണ
സംഘങ്ങള്‍ക്ക് സഹായകമായ
രീതിയില്‍
ഹാന്റക്സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ?
അന്തര്‍ദേശീയ
ചാമ്പ്യന്‍ഷിപ്പുകളില്‍
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക് ധനസഹായം
5913.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍ദേശീയ
ചാമ്പ്യന്‍ഷിപ്പുകളില്‍
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
കായികവകുപ്പ്
നല്‍കിവരുന്നത്;
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുകയോ
അംഗപരിമിതിയോ ഉളള
കായിക താരങ്ങള്‍ക്ക്
എന്തെങ്കിലും പ്രത്യേക
ധനസഹായം
നല്‍കിവരുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തായ്
ലന്റ്, ചെെന
എന്നിവിടങ്ങളില്‍ 2019
ല്‍ നടന്ന
പാരാബാഡ്മിന്റണ്‍
ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുക്കുന്നതിന്
ഉയരം കുറവുളള (Dwarf)
വിഭാഗത്തില്‍പ്പെട്ട
ശ്രീ. ആകാശ് എസ്.
മാധവന്, ഇ.എം. ഹൗസ്,
മേലാറ്റൂര്‍, മലപ്പുറം
എന്നയാള്‍ക്ക് ധനസഹായം
നല്‍കണമെന്ന
നിവേദനത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അര്‍ഹമായ എന്തെങ്കിലും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
ബോള്‍ബാഡ്മിന്റണ്‍
അസോസിയേഷന് ലഭിക്കേണ്ട
ഗ്രാന്റ്
5914.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബോള്‍ബാഡ്മിന്റണ്‍
അസോസിയേഷന് 2014
മുതല്‍ വിവിധ
ചാമ്പ്യന്‍ഷിപ്പുകള്‍
നടത്തിയ വകയില്‍
ലഭിക്കേണ്ട ഗ്രാന്റ്
നല്കാന് നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ബോള്‍ബാഡ്മിന്റണ്‍
താരങ്ങള്‍ക്ക്
ക്യാമ്പുകളില്‍
പങ്കെടുത്തതിനും
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
സംസ്ഥാനത്തിനു പുറത്ത്
മല്‍സരങ്ങളില്‍
പങ്കെടുത്ത വകയിലും
2014 മുതല്‍
റ്റി.എ./ഡി.എ.ഇനത്തില്‍
എത്ര തുക
നൽകാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കായികതാരങ്ങള്‍ക്ക്
2014 മുതല്‍ നല്‍കേണ്ട
തുക അവരുടെ ബാങ്ക്
അക്കൗണ്ടുകളില്‍
നിക്ഷേപിക്കാന്‍ നടപടി
സ്വീകരിക്കാമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ബോള്‍ബാഡ്മിന്റണ്‍
അസോസിയേഷന് നല്‍കേണ്ട
ഗ്രാന്റ് ഒഴിച്ച്
കായികതാരങ്ങള്‍ക്ക്
നല്‍കേണ്ട
റ്റി.എ./ഡി.എ. മാത്രം
നല്കാന് നടപടി
സ്വീകരിക്കുമോ; അതിന്
എന്തൊക്കെ രേഖകളാണ്
അസോസിയേഷന്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ?
കായികക്ഷമതാ മിഷന് രൂപീകരണം
5915.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികക്ഷമതാ മിഷന്
രൂപീകരിക്കുന്നതിനുള്ള
തീരുമാനത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മിഷന് ഏത് അധ്യയന
വര്‍ഷം മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
എന്തൊക്കെ ലക്ഷ്യങ്ങള്‍
ഈ മിഷന് വഴി
കൈവരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;വിശദാംശം
നല്‍കാമോ?
കായിക-യുവജനകാര്യ വകുപ്പിന്റെ
സ്വപ്ന പദ്ധതികള്‍
5916.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
കായിക വികസനം
ലക്ഷ്യമിട്ട് സംസ്ഥാന
കായിക-യുവജനകാര്യ
വകുപ്പിന്റെ
നേതൃത്വത്തില്‍ തുടക്കം
കുറിച്ച സ്വപ്ന
പദ്ധതികളില്‍ പലതും
പാതിവഴിയിലാണെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഫുട്ബോളിലെ
കിക്കോഫ് പദ്ധതിയെ
മാറ്റി നിര്‍ത്തിയാല്‍,
എയ്സ് (ടെന്നീസ്)
ഹൂപ്സ്(ബാസ്ക്കറ്റ്
ബോള്‍) സ്പ്ലാഷ്
(നീന്തല്‍) എന്നീ
പദ്ധതികളൊന്നും ഇനിയും
ട്രാക്കിലാകാത്ത
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
പദ്ധതിയുടെ
നടത്തിപ്പ് ചുമതല
സര്‍ക്കാരിനാണെങ്കിലും
പദ്ധതി നിര്‍വ്വഹണം
സ്വകാര്യ
ഏജന്‍സികളെയാണോ
ഏല്‍പ്പിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
സമയപരിധി നീട്ടുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഖേലോ
ഇന്‍ഡ്യ പദ്ധതി
5917.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഖേലോ ഇന്‍ഡ്യ
പദ്ധതിപ്രകാരം തൃശൂര്‍
ജില്ലയില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
ഖേലോ
ഇന്‍ഡ്യ പദ്ധതി
5918.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രസര്‍ക്കാരിന്റെ
ഖേലോ ഇന്‍ഡ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എത്ര പ്രോജക്റ്റുകളാണ്
സ്പോര്‍ട്സ് വകുപ്പ്
മുഖാന്തരം
സമ്രപ്പിച്ചിട്ടുളളത്;
എത്ര
പ്രോജക്റ്റുകള്‍ക്ക്
അംഗീകാരം
കിട്ടിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
കായിക
അസോസിയേഷനുകള്‍ക്ക് ധനസഹായം
5919.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ടൂര്‍ണമെന്റുകള്‍
നടത്താനായി സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരമുള്ള കായിക
അസോസിയേഷനുകള്‍ക്കും
മറ്റും ധനസഹായം
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
ഇതുവരെ എന്തെല്ലാം
സഹായങ്ങളാണ് ഇപ്രകാരം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പതിനഞ്ച്
വയസ്സിന് താഴെയുള്ള
കുട്ടികള്ക്ക്നീന്തല്
പരിശീലനം
5920.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളുടെ മുങ്ങിമരണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പതിനഞ്ച് വയസ്സിന്
താഴെയുള്ള കുട്ടികളെ
നീന്തല്‍
പഠിപ്പിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
(ബി)
ഇതിനായി
ഗ്രാമപഞ്ചായത്തുകളുടെ
അധീനതയിലുള്ള നീന്തല്‍
കുളങ്ങള്‍ നവീകരിച്ച്
നീന്തല്‍ പരിശീലന
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
സ്വകാര്യ
നീന്തല്‍ കുളങ്ങളെ
സുരക്ഷിതത്വ
മാനദണ്ഡങ്ങള്‍ പാലിച്ച്
നീന്തല്‍ പരിശീലന
കേന്ദ്രങ്ങളായി
മാററുവാനും അവയ്ക്ക്
പ്രത്യേക ഗ്രാന്റ്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
5921.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
മത്സരങ്ങളില്‍ പ്രത്യേക
പരിശീലനം നല്‍കിയെന്ന്
വ്യക്തമാക്കാമോ;
ഇതിനായി അന്തര്‍ദേശീയ
നിലവാരത്തിലുള്ള
പ്രഗത്ഭരായ പരിശീലകരുടെ
സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
കായിക
താരങ്ങള്‍ക്ക് ഈ
പരിശീലനത്തിന്റെ
ഭാഗമായി നല്കുന്ന
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ കായിക വകുപ്പ്
മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
5922.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കൊട്ടാരക്കര
മണ്ഡലത്തില്‍ കായിക
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികൾക്ക് അനുവദിച്ച
തുകയെത്രയെന്നും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വെളിപ്പെടുത്തുമോ?
ബാസ്ക്കറ്റ്ബോള്‍
പരിശീലനത്തിനുള്ള ഹൂപ്പ്സ്
പദ്ധതി
5923.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാസ്ക്കറ്റ്ബോള്‍
പരിശീലിപ്പിക്കുവാന്‍
കായിക വകുപ്പ്
തുടങ്ങുന്ന ഹൂപ്പ്സ്
പദ്ധതി പ്രകാരം പരിശീലന
കേന്ദ്രത്തില്‍ ഏതൊക്കെ
തരത്തിലുള്ള
ക്രമീകരണങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
എത്ര
കുട്ടികളെയാണ് പ്രസ്തുത
കേന്ദ്രത്തില്‍
തെരഞ്ഞെടുക്കുന്നത്;
ആരെയാണ്
തെരഞ്ഞെടുക്കുന്നതിന്
ചുമതലപ്പെടുത്തുന്നത്;
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പരിശീലന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഒരോ
കേന്ദ്രത്തിലും
പദ്ധതിയ്ക്കു വരുന്ന
ചെലവ് എത്രയെന്ന്
വ്യക്തമാക്കാമോ;
ആരുവഴിയാണ് പ്രസ്തുത
തുക ചെലവഴിക്കുന്നത്
എന്ന് വിശദമാക്കാമോ?
കായിക
മേഖലയിലെ അടിസ്ഥാന
സൗകര്യവികസനം
5924.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
മേഖലയിലെ അടിസ്ഥാന
സൗകര്യവികസനത്തിനായുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ഫുട്ബോള്‍
കായികതാരങ്ങള്‍ക്ക് പരിശീലനം
5925.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ജനകീയ
കായിക ഇനമായ
ഫുട്ബോളിന്റെ
വളര്‍ച്ചയ്ക്കും
കായികതാരങ്ങള്‍ക്ക്
പരിശീലനം
നല്‍കുന്നതിനും സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വിശദമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍
5926.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ് കൗണ്‍സില്‍
2017 ജനുവരി മുതല്‍
2019 ഒക്ടോബര്‍ വരെ
അംഗീകാരം
നല്‍കിയിട്ടുള്ള കായിക
അസോസിയേഷന്റെ
പ്രസിഡന്റ്,
സെക്രട്ടറി, ട്രഷറര്‍
എന്നിവരുടെ പേരു വിവരം
വിശദമാക്കുമോ;
(ബി)
കായിക
ബില്‍ അനുസരിച്ച്
തെരഞ്ഞെടുപ്പ്
നടത്താത്തതും അംഗീകാരം
നല്‍കാത്തതുമായ കായിക
അസോസിയേഷന് ഏതെല്ലാം
ആണെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
5927.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
താമസിക്കുന്ന കായിക
വിദ്യാര്‍ത്ഥികള്‍ക്ക്
മതിയായ സൗകര്യം
പലപ്പോഴും
ലഭിയ്ക്കാറില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം അടിസ്ഥാന
സൗകര്യമാണ്
ഹോസ്റ്റലുകളില്‍
ലഭ്യമാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
അത്തരം
ഹോസ്റ്റലുകളുടെ മെസ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ തുക യഥാസമയം
നല്‍കാത്തത്
വിദ്യാര്‍ത്ഥികള്‍ക്കും
കായികാദ്ധ്യാപകര്‍ക്കും
വളരെയേറെ പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി
കാണുന്നുണ്ടോ; ഒരു
വിദ്യാര്‍ത്ഥിക്ക്
ഭക്ഷണത്തിനായി എത്ര
രൂപയാണ് ഒരു ദിവസം
അനുവദിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
തുക യഥാസമയം അനുവദിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ ഗ്രാമീണ
കളിസ്ഥലങ്ങള്‍
5928.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
ഗ്രാമീണ കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പുതിയ
ഏതെല്ലാം
കളിസ്ഥലങ്ങളാണ് മഞ്ചേരി
നിയോജകമണ്ഡലത്തില്‍
ഏറ്റെടുത്ത്
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കോന്നി
മണ്ഡലത്തില്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
5929.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പിന്
കീഴില്‍ എത്ര
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളാണുള്ളതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
ഇല്ലെങ്കില്‍ ആയത്
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണം
ആരംഭിച്ച സര്‍ക്കാര്‍
സ്റ്റേഡിയങ്ങള്‍
5930.
ശ്രീ.സജി
ചെറിയാന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക താരങ്ങളെ
ദേശീയ-അന്തര്‍ദേശീയ
തലത്തിലേക്ക്
ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും
കായികരംഗത്തെ
ജനകീയവത്കരിക്കുന്നതിന്റെയും
ആദ്യചുവടുവയ്പ് എന്ന
നിലയില്‍ ഈ സര്‍ക്കാര്‍
നിര്‍മ്മാണം ആരംഭിച്ച
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിവരിക്കുമോ;
(ബി)
ഇതില്‍
കിഫ്ബിയുടെ
ധനസഹായത്തോടെ
നിര്‍മ്മാണം
നടത്തിവരുന്നത്
ഏതെല്ലാമാണെന്നും
ആയതിനായി എത്ര തുക
വേണ്ടിവരുമെന്നും ഈ
പദ്ധതികള്‍
നടപ്പാക്കുന്നത് ഏത്
ഏജന്സിയിലൂടെയാണെന്നും
അറിയിക്കാമോ;
(സി)
ഇതിനകം
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച ജില്ലാ
സ്റ്റേഡിയങ്ങള്‍
ഏതെല്ലാമാണ്; അവ
കമ്മീഷന്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പഞ്ചായത്തുകളുടെ
അധീനതയിലുള്ള
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ?
ഫുട്ബാേള്‍
താരം കെ.അന്‍വറിന്
സര്‍ക്കാര്‍ ജാേലി
5931.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേള്‍വിശക്തിയില്ലാത്തവരുടെ
ഫുട്ബാേള്‍
മത്സരത്തില്‍
നിലമ്പൂര്‍ മണ്ഡലത്തിലെ
കെ. അന്‍വര്‍,
ചന്തക്കുന്ന്,
നിലമ്പൂര്‍, ഇന്ത്യന്‍
ടീമിന് വേണ്ടി മികച്ച
പ്രകടനം കാഴ്ചവച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ടിയാന്റെ
അപേക്ഷ പരിഗണിച്ച്
നിയമപ്രകാരം ഒഴിവ്
വരുന്ന മുറയ്ക്ക്
യാേഗ്യതക്കനുസരിച്ച്
സര്‍ക്കാര്‍ ജാേലി
നല്‍കാമെന്നറിയിച്ച്
രേഖാമൂലം കത്ത് അയച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
(സി)
ടിയാന്റെ
അപേക്ഷ ലഭിച്ചതിന് ശേഷം
ഓഫീസ്അറ്റന്‍ഡന്റ്
തസ്തികയില്‍ എത്ര ഒഴിവ്
വന്നിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
അര്‍ഹതക്കുള്ള
അംഗീകാരമായി അന്‍വറിന്
സര്‍ക്കാര്‍ ജാേലി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കായിക വകുപ്പ്
പദ്ധതികള്‍
5932.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
അനുവദിച്ചുവെന്നും
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരായ
കായികതാരങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി
5933.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരായ
കൗമാരക്കാരുടെ
കായികാഭിരുചി
തിരിച്ചറിഞ്ഞ് അവ
വളര്‍ത്തിയെടുക്കുന്നതിനും
നിരന്തരം
പ്രോത്സാഹിപ്പിക്കുന്നതിനും
ഉതകുന്ന വിധത്തില്‍
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
സംസ്ഥാനത്ത് ഇതുവരെ
വ്യക്തിമുദ്ര
പതിപ്പിച്ചവരുടെ
ലിസ്റ്റ് ലഭ്യമാണോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭിന്നശേഷിക്കാരായ
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിനും
സമൂഹത്തിന്റെ
മുഖ്യധാരയില്‍
കൊണ്ടുവന്ന് നല്ല
പരിശീലനങ്ങള്‍ നല്കി
അന്താരാഷ്ട്രമത്സരങ്ങളില്‍
പങ്കെടുക്കുവാന്‍
തക്കവിധം അവരെ
സജ്ജരാക്കുവാനുമുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
യുവജനങ്ങളുടെ
ക്ഷേമത്തിനായി പദ്ധതികള്‍
5934.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനങ്ങളുടെ
ക്ഷേമത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; വിശദാശം
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
യുവജന ക്ലബ്ബുകളും
വായനശാലകളും മുഖേന
യുവജനങ്ങള്‍ക്കായി
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
യുവജനങ്ങളുടെ
സാംസ്ക്കാരിക
ഉന്നമനത്തിനും നാടിന്റെ
നന്മക്കും ഉതകുന്ന
നവീനമായ പദ്ധതികള്‍
യുവജനങ്ങള്‍ക്കായി
ആവിഷ്ക്കരിക്കുമോ?
യുവജനക്ഷേമ ബോര്‍ഡിൻെറ യൂത്ത്
അവാര്‍ഡ്
5935.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് 2018 നവംബറില്‍
അപേക്ഷ ക്ഷണിച്ച യൂത്ത്
അവാര്‍ഡ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എപ്പോഴെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അവാര്‍ഡ് വിതരണ ചടങ്ങ്
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍
നടത്തി; ഇല്ലെങ്കില്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എപ്പോള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
അവാര്‍ഡിന്
ഓരോ ഇനത്തിലും ലഭിച്ച
നോമിനേഷനുകള്‍ എത്ര;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
അവാര്‍ഡിനുവേണ്ടി
നീക്കിവച്ച തുക
എത്രയെന്നും ഇതുവരെ
എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സ്
5936.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ കേരള
വോളന്ററി യൂത്ത്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫോഴ്സിലേക്ക്
യുവാക്കളെ കൂടുതല്‍
ആകര്‍ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
യുവജന
ക്ഷേമബോര്‍ഡ്
5937.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജന ക്ഷേമബോര്‍ഡ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കാമോ;
(ബി)
യുവജനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രധാന പ്രശ്നങ്ങള്‍
തരണം ചെയ്യുന്നതിനായി
അവരെ
പ്രാപ്തരാക്കുന്നതിന്
യുവജന ക്ഷേമബോര്‍ഡ്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
യുവജന
ക്ഷേമബോര്‍ഡിന്റെ
നേതൃത്വത്തില്‍ വ്യവസായ
സംരംഭകത്വ വികസന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
യുവജനങ്ങളില്‍
സംരംഭകത്വ കഴിവ്
വളര്‍ത്തുന്നതിന്
ഇതിലൂടെ
കഴിഞ്ഞിട്ടുണ്ടോയെന്നും
, ഈ സര്‍ക്കാര്‍
വന്നശേഷം ഇതിനകം എത്ര
പേര്‍ക്ക് പരിശീലനം
നല്‍കിയെന്നും
അറിയിക്കാമോ?
സാഹസിക
അക്കാഡമി
5938.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലുളള
സാഹസിക അക്കാഡമിയില്‍
എന്തൊക്കെ
സാഹസികോദ്യമങ്ങള്
നടന്നുവെന്ന് വര്‍ഷം,
ഇനം, ചെലവായ തുക എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനത്തില്‍ കരാര്‍
അടിസ്ഥാനത്തില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുവെന്ന്
അറിയിക്കുമോ ; ഇവരുടെ
പേര്, തസ്തിക, ശമ്പളം
ഇവ ലഭ്യമാക്കാമോ;
(സി)
സാഹസിക
അക്കാഡമി സ്പെഷ്യല്‍
ഓഫീസര്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
വിദ്യാഭ്യാസ യോഗ്യത,
ശമ്പളം എന്നിവ
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
മുഴുപ്പിലങ്ങാട്
സാഹസിക അക്കാഡമിയുടെ
പ്രവര്‍ത്തനം കാര്യമായി
നടക്കുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചെലവഴിച്ച തുക,
ഇനം, വര്‍ഷം എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ?
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിലെ
ജീവനക്കാര്‍
5939.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡില്‍
സ്ഥിരം,
ഡെപ്യൂട്ടേഷന്, കരാര്‍
ജീവനക്കാര്‍ എത്ര;
കരാര്‍ ജീവനക്കാരുടെ
പേര്, യോഗ്യത, തസ്തിക,
ശമ്പളം, എത്ര കാലമായി
തുടരുന്നു എന്നിവ തരം
തിരിച്ച് നല്‍കാമോ;
(ബി)
സര്‍ക്കാരിന്റെ
അനുമതി മുന്‍കൂട്ടി
വാങ്ങാതെ എത്ര കരാര്‍
ജീവനക്കാര്‍ ഈ
സ്ഥാപനത്തില്‍ ജോലി
ചെയ്യുന്നുവെന്നും ഏത്
മാനദണ്ഡപ്രകാരമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ ഇപ്പോള്‍
ജോലി ചെയ്യുന്ന
ഏതെങ്കിലും
ജീവനക്കാരനെതിരെ
അനധികൃത സ്വത്ത്
സമ്പാദനത്തിന് അന്വേഷണം
നടത്തി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പേരുവിവരവും സ്വീകരിച്ച
നടപടിയുടെ വിശദാംശവും
നല്‍കാമോ?
അഡ്വഞ്ചര്‍
അക്കാഡമികള്‍
5940.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലുള്ള
അഡ്വഞ്ചര്‍
അക്കാഡമികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ;
അവയില്‍ പ്രവര്‍ത്തനം
നിലച്ച അക്കാഡമികള്‍
ഏതെല്ലാമെന്നും എന്നു
മുതലാണ് പ്രവര്‍ത്തനം
നിലച്ചതെന്നും ഇതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രവര്‍ത്തനം
നിലച്ച പ്രസ്തുത
അക്കാഡമികളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
കേരള
സംസ്ഥാനയുവജന ക്ഷേമ
ബോര്‍ഡിന്റെ
ബഡ്ജറ്റില്‍ ഈ
സാമ്പത്തിക വര്‍ഷം
അഡ്വഞ്ചര്‍
പ്രോഗ്രാമുകള്‍
നടപ്പാക്കാന്‍ എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
അഡ്വഞ്ചര്‍ അക്കാഡമിയും
ഏതെല്ലാം സാഹസിക
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടെന്നും
അതിനായി എത്ര രൂപ വീതം
ചെലവഴിച്ചെന്നും
വിശദമാക്കാമോ?
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
കലാഭവന്‍ മണി അനുസ്മരണ
പരിപാടികള്‍
5941.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനശ്വര
കലാകാരന് കലാഭവന്‍
മണിയുടെ സ്മരണയ്ക്കായി
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കി വരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കലാഭവന്‍
മണി അനുസ്മരണ
പരിപാടികള്‍
ചാലക്കുടിയില്‍ വെച്ച്
നടത്തുന്നതിനും
കലാകാരന്മാര്ക്കുളള
സമ്മാനത്തുക
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
യുവാക്കളില്‍
ലഹരി ഉപയോഗം
5942.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
യുവാക്കളില്‍
ലഹരി ഉപയോഗം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ
യുവജനകാര്യവകുപ്പുതലത്തില്
സ്വീകരിച്ചിട്ടുള്ള
പരിപാടികളുടെ വിശദാംശം
വെളിപ്പെടുത്താമോ?