കടല്‍ത്തീര
കപ്പല്‍ ചരക്കുഗതാഗതം
5736.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
വി. ജോയി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് മാര്‍ഗ്ഗവും
റെയില്‍
മാര്‍ഗ്ഗവുമുള്ള
ചരക്കുനീക്കത്തിന്
ചെലവേറെയാകുന്നതിനാലും
അന്തരീക്ഷ മലിനീകരണവും
അപകടങ്ങളും
വര്‍ദ്ധിച്ചുവരുന്നതിനാലും
തീരദേശ കപ്പല്‍
ഗതാഗതത്തിന്റെ മികച്ച
സാധ്യത
പ്രയോജനപ്പെടുത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
തീരദേശ
കടല്‍ മാര്‍ഗ്ഗവും
കായലുകളും നദികളും
പ്രയോജനപ്പെടുത്തുകയാണെങ്കില്‍
കരമാര്‍ഗ്ഗമുള്ള
ചരക്കുനീക്കത്തിന്റെ
ഗണ്യമായ ഭാഗവും
ഒഴിവാക്കി ചെലവുകുറഞ്ഞ
ചരക്കുനീക്കം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുമെന്ന വസ്തുത
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇപ്പോള്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
കടല്‍ത്തീര കപ്പല്‍
ചരക്കു ഗതാഗതത്തിനായി
തയ്യാറാക്കിയിട്ടുള്ള
രൂപരേഖ എന്താണ്; എത്ര
കപ്പലുകള്‍ പ്രസ്തുത
പദ്ധതികളുടെ
ഭാഗവാക്കാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
ഏതെല്ലാം തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടാണ്
ഗതാഗതം
ആരംഭിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വന്‍കിടേതര
തുറമുഖങ്ങള്‍ പ്രവര്‍ത്തന
സജ്ജമാക്കുന്നതിന് നടപടി
5737.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ പ്രവര്‍ത്തന
സജ്ജമായതും
പ്രവര്‍ത്തനരഹിതമായതുമായ
വന്‍കിടേതര
തുറമുഖങ്ങള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
ഇവയുടെ
വിപുലീകരണത്തിനും
പ്രവര്ത്തനരഹിതമായവയെ
പ്രവര്‍ത്തന
സജ്ജമാക്കുന്നതിനും
മാരിടൈം ബോര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സാഗരമാല
പദ്ധതി പ്രകാരം
എന്തൊക്കെ സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്അറിയിക്കാമോ;
(സി)
പ്രവര്‍ത്തന
സജ്ജമായിട്ടുള്ളവയെങ്കിലും
ഉപയുക്തമാക്കുകയെന്ന
ലക്ഷ്യത്തോടെ തീരദേശ
കപ്പല്‍ ഗതാഗതം
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
തുറമുഖങ്ങളുടെ
റെയില്‍ റോഡ്
കണക്ടിവിറ്റി
വര്‍ദ്ധിപ്പിക്കുന്നതിനും
റോ-റോ സൗകര്യമുള്ള
യാനങ്ങള്‍
ഏര്‍പ്പെടുത്തി ചരക്കു
വാഹനങ്ങളെ
ആകര്‍ഷിക്കാനും
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൊച്ചിയില്‍
നിന്നും കപ്പല്‍
സര്‍വ്വീസുകള്‍
5738.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
കേന്ദ്രീകരിച്ച്
മാലിദ്വീപ്, കൊളംബോ
എന്നിവിടങ്ങളിലേക്ക്
യാത്രാ കപ്പല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
കൊച്ചിയില്‍
നിന്ന് തങ്കശ്ശേരി വഴി
മാലിദ്വീപ്, ശ്രീലങ്ക
എന്നീ രാജ്യങ്ങളിലേക്ക്
കാര്‍ഗോ സര്‍വ്വീസ്
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കൊച്ചി-കോഴിക്കോട്
ഹൈഡ്രോഫോയില്‍ ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
ഇക്കാര്യത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരുന്ന
ആശങ്ക മാറ്റുന്നതിന്
നടപടി
സ്വീകരിച്ചുവോയെന്ന്
വെളിപ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
തീരദേശകപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന്റെ
പ്രാരംഭ നടപടിയായി
കൊല്ലം തുറമുഖത്ത്
(തങ്കശ്ശേരി)
എമിഗ്രേഷന്‍ ഓഫീസ്
ആരംഭിച്ചുവോ; വിശദാംശം
വ്യക്തമാക്കുമോ?
കൊട്ടാരക്കര
തമ്പുരാന് ക്ലാസിക്കല്‍
കലാ മ്യൂസിയത്തിന്റെ
നവീകരണം
5739.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ഏക
സര്‍ക്കാര്‍ മ്യൂസിയമായ
കൊട്ടാരക്കര
തമ്പുരാന്
ക്ലാസിക്കല്‍ കലാ
മ്യൂസിയത്തിന്റെ
നവീകരണത്തിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സ്വീകരിച്ച
നടപടി ക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സന്ദര്‍ശകര്‍ക്കും
കഥകളി ആസ്വാദകര്‍ക്കും
പ്രയോജനപ്പെടും വിധം
മ്യൂസിയത്തെ
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
എ.കെ.ജി.
സ്മൃതി മ്യൂസിയം
5740.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പെരളശ്ശേരി
ഗ്രാമപഞ്ചായത്തിലെ
മക്രേരി വില്ലേജില്‍
എ.കെ.ജി. സ്മൃതി
മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്നും
സെന്റിന് എന്ത് വില
വച്ചാണ് ഭൂമി
ഏറ്റെടുക്കുന്നതെന്നും
വെളിപ്പെടുത്താമോ;
(സി)
ഇതിനായി
ഏറ്റെടുക്കുന്ന
ഭൂമിയില്‍ നിലം
നികത്തിയ ഭൂമിയോ, നിലമോ
ഉള്‍പ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പുരാവസ്തു/പുരാരേഖ
വകുപ്പുകളുടെ സമഗ്രവും
ആനുകാലികവുമായ പുന:സംഘാടനം
5741.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു/പുരാരേഖ
വകുപ്പുകളെ സമഗ്രവും
ആനുകാലികവുമായി
പുന:സംഘാടനം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ലോകപൈതൃക
പട്ടികയുടെ
സാദ്ധ്യതാലിസ്റ്റിലുള്ള
പദ്മനാഭപുരം
കൊട്ടാരവും പരിസരവും
സൗന്ദര്യവല്‍ക്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
മേലൂര്‍
വട്ടക്കോട്ട
സംരക്ഷിക്കാന്‍ നടപടി
5742.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍ പഞ്ചായത്തിലെ
വട്ടക്കോട്ടയിലെ
കോട്ടയുടെ
അവശിഷ്ടങ്ങള്‍
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍
പുരാവസ്തു/മ്യൂസിയം
വകുപ്പ് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പുരാവസ്തു
വകുപ്പും വിനോദസഞ്ചാരവും
5743.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന് കീഴിലുള്ള
സമസ്ത സ്ഥാപനങ്ങളെയും
വിനോദ സഞ്ചാര
മേഖലയുമായി
സമന്വയിപ്പിച്ച്
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ പുരാവസ്തു
വകുപ്പിന് കീഴില്‍
ഏതെല്ലാം സ്ഥാപനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച സംരക്ഷിത
സ്മാരകങ്ങളുടെ
പുനര്‍നിര്‍മ്മാണം
5744.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ലെയും
2019-ലെയും
പ്രളയത്തില്‍ നാശനഷ്ടം
സംഭവിച്ച പുരാവസ്തു
വകുപ്പിന് കീഴിലുള്ള
സംരക്ഷിത സ്മാരകങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സ്മാരകങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനമാണ് ഇതിനകം
പൂര്‍ത്തിയായത്;
അതിനായി എന്ത് തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ?
സാംസ്ക്കാരിക
പെെതൃകങ്ങളുടെ പരിപാലനം
5745.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എന്‍. വിജയന് പിള്ള
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്താകെ
ചരിത്ര സത്യങ്ങളെയും
ചരിത്ര നായകന്മാരെയും
വികലമാക്കാനും
തമസ്കരിക്കാനുമുള്ള
ഹീനശ്രമങ്ങള്‍
നടന്നുവരുന്ന
വര്‍ത്തമാനകാലത്ത്
ചരിത്ര സത്യങ്ങളെയും
സാംസ്ക്കാരിക
പെെതൃകങ്ങളെയും ശരിയായ
രീതിയില്‍
പരിപാലിക്കേണ്ടതിന്റെ
പ്രധാന്യത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ചരിത്ര
സ്മാരകങ്ങളെയും
പുരാവസ്തുക്കളെയും
പുരാരേഖകളെയും
വീണ്ടെടുത്ത്
ശാസ്ത്രീയമായി
സംരക്ഷിക്കുന്നതിന്
ഏതെല്ലാം നൂതന
സാങ്കേതിക വിദ്യകളാണ്
ഉപയോഗിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
കാലത്തിന് അനുസൃതമായി
അവയെ കൂടുതല്‍
ജനകീയമാക്കുന്നതിനും
സാംസ്ക്കാരിക
പെെതൃകത്തെക്കുറിച്ചും
ചരിത്ര
സത്യങ്ങളെക്കുറിച്ചും
പൊതുജനങ്ങളില്‍ ഗാഢമായ
അവബോധം
സൃഷ്ടിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമവും
ശാസ്ത്രീയവുമായി
നിര്‍വ്വഹിക്കാന്‍
ജീവനക്കാരെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം പരിശീലന
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മാടായിപള്ളിയെ
ചരിത്ര സ്മാരകമായി
സംരക്ഷിക്കുന്നതിന് നടപടി
5746.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍
സ്ഥിതിചെയ്യുന്ന
ചരിത്രപ്രസിദ്ധമായ
മാടായിപള്ളിയെ ചരിത്ര
സ്മാരകമായി
സംരക്ഷിക്കുന്നതിനും
അവിടുത്തെ കൈയെഴുത്തു
ഗ്രന്ഥങ്ങളും
ശിലാലിഖിതങ്ങളും
സംരക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
മട്ടാഞ്ചേരിയിലെ
കറുത്ത ജൂതപ്പള്ളി
ഏറ്റെടുക്കല്‍ നടപടി
5747.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ 20.06.2018
സ.ഉ.(സാധാ) നം 401/2018
നമ്പര്‍ ഉത്തരവ്
പ്രകാരം ചരിത്ര
സ്മാരകമായ
മട്ടാഞ്ചേരിയിലെ കറുത്ത
ജൂതപ്പള്ളിയും അനുബന്ധ
സ്ഥലവും
ഏറ്റെടുക്കുന്നതിനായി
അനുവദിച്ച 91.45 ലക്ഷം
രൂപ
വിനിയോഗിക്കുന്നതിന്
പുരാവസ്തു
ഡയറക്ടര്‍ക്ക് അനുമതി
നല്‍കിയിട്ടും ആയതിന്റെ
അടിസ്ഥാനത്തില്‍ ടി
സ്മാരകത്തിന്റെ
ബാധ്യതകള്‍ തീർത്ത് ഈ
സ്ഥലം കൈമാറുന്നതിന്
തുക എറണാകുളം ജില്ലാ
കളക്ടറുടെ അക്കൗണ്ടില്‍
ക്രഡിറ്റ് ചെയ്തിട്ടും
പ്രസ്തുത ചരിത്ര
സ്മാരകം
ഏറ്റെടുക്കുന്നതിന്
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജൂതപ്പള്ളി
ഏറ്റെടുക്കുന്നതിന്
നേരിടുന്ന തടസം
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പുരാവസ്തു
വകുപ്പ് പ്രവര്‍ത്തനം
5748.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുരാവസ്തു സംരക്ഷണ
വകുപ്പ് മുഖാന്തരം
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
നടത്തിയ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ?