നഗര-ഗ്രാമാസൂത്രണ
നിയമത്തില്‍ സമഗ്ര ഭേദഗതി
5118.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനുഭവത്തിന്റെയും
വന്‍കിട ഫ്ലാറ്റ്
നിര്‍മ്മാതാക്കളില്‍
ഏറെപ്പേര്‍ നിയമലംഘനം
നടത്തുന്നതായി വരുന്ന
വാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍
നഗര-ഗ്രാമാസൂത്രണ
നിയമത്തില്‍ സമഗ്ര
ഭേദഗതി വരുത്തി
കാര്യക്ഷമമായ സ്ഥലപര
ആസൂത്രണം സമയബന്ധിതമായി
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
നിര്‍മ്മാണാനുമതി
ലഭിക്കുന്നതിനും
ക്രമവല്‍ക്കരിക്കുന്നതിനും
കെട്ടിട നമ്പര്‍
അനുവദിക്കുന്നതിനും ഏറെ
കാലതാമസം
നേരിട്ടിരുന്നതും
അഴിമതി നടന്നിരുന്നതും
അവസാനിപ്പിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങള്‍ക്ക് മാനുഷിക
മുഖം നല്‍കുകയെന്ന
ലക്ഷ്യത്തോടെ ഭേദഗതി
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ഡി)
എഞ്ചിനീയറിംഗ്,
ടൗണ്‍ പ്ലാനിംഗ് വിഭാഗം
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
പരിപാടിയുണ്ടോയെന്ന്
അറിയിക്കുമോ?
ഏകീകൃത
തദ്ദേശ പൊതുസര്‍വീസ്
5119.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍ 2016
ലെ ടൗണ്‍ &
കണ്ട്രി പ്ലാനിങ്ങ്
ആക്ടിലെ വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
തൃപ്തികരമായി
പ്രവര്‍ത്തിക്കുന്ന
വികസന അതോറിറ്റികളിലെ
(ജി.സി.ഡി.എ, ജിഡ,
ട്രിഡ) ജീവനക്കാരെ
ഏകീകൃത തദ്ദേശ
പൊതുസര്‍വീസില്‍
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
പുതിയ
സര്‍വീസ് നിലവില്‍
വരുന്നതോടെ
മുനിസിപ്പല്‍ കോമണ്‍
സര്‍വീസ് സ്പെഷ്യല്‍
റൂള്‍സ്,
എല്‍.എസ്.ജി.ഡി
എന്‍ജിനീയറിംഗ്
സര്‍വീസ് സ്പെഷ്യല്‍
റൂള്‍സ്, ടൗണ്‍ &
കണ്ട്രി പ്ലാനിങ്
സ്പെഷ്യല്‍ റൂള്‍സ്
മുതലായവ
ഇല്ലാതാകുമ്പോള്‍ ഈ
വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍
നിയമിതരായ വികസന
അതോറിറ്റികളിലെ
ജീവനക്കാരെ
ഉള്‍പ്പെടുത്താത്ത്
ഭാവിയില്‍ പ്രായോഗിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്നതിനാല്‍
ഇതു സംബന്ധിച്ച്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ത്രിതല
പഞ്ചായത്ത് ഭരണസമിതി
അംഗങ്ങളുടെ ബത്ത
5120.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത് ഭരണസമിതി
അംഗങ്ങളുടെ ബത്ത
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടാേയെന്ന്
അറിയിക്കാമോ;
(ബി)
നിലവില്‍
പ്രസിഡന്റ്, വെെസ്
പ്രസിഡന്റ്, അംഗങ്ങള്‍
എന്നിവര്‍ക്ക് യാത്രാ
ബത്ത
അനുവദിച്ചിട്ടുണ്ടാേ;
വിശദാംശം
വെളിപ്പെടുത്തുമാേ?
ഏകീകൃത
തദ്ദേശസ്വയംഭരണ പൊതു
സര്‍വ്വീസ്
5121.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
24.06.2016
ലെ ഗവര്‍ണറുടെ
നയപ്രഖ്യാപനത്തില്‍
ഉള്‍പ്പെട്ട ഏകീകൃത
തദ്ദേശസ്വയംഭരണ പൊതു
സര്‍വ്വീസ് രൂപീകരണം
എന്ന് മുതലാണ് ഈ
സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസില്‍
നിലവിലുള്ള വികസന
അതോറിറ്റികളായ
ജി.സി.ഡി.എ., ട്രിഡ,
ജിഡ, എന്നിവിടങ്ങളിലെ
ജീവനക്കാരെ
ഉള്‍പ്പെടുത്തുന്നുണ്ടോ;വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ഡി)
ഏതെങ്കിലും
സാഹചര്യത്തില്‍ വികസന
അതോറിറ്റി
നിര്ത്തലാക്കുമ്പോഴോ,
പ്രവര്‍ത്തനം
നിലക്കുമ്പോഴോ ടി
സ്ഥാപനത്തിലുള്ള
ജീവനക്കാരെ
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസിലേക്കും
തദ്ദേശ സ്വയംഭരണ
എഞ്ചിനീയറിംഗ്
വകുപ്പിലേക്കും
ലയിപ്പിക്കുമെന്ന്
നിലവിലുള്ള കേരള
ഡെവലപ്മെന്റ് അതോറിറ്റി
റൂളില്‍
പ്രതിപാദിക്കുന്ന
സാഹചര്യത്തില്‍ ഈ
സര്‍വ്വീസുകള്‍
ഇല്ലാതാക്കി ഇപ്പോള്‍
രൂപീകരിക്കുന്ന പൊതു
സര്‍വ്വീസില്‍
നിലവിലുള്ള വികസന
അതോറിറ്റി ജീവനക്കാരെ
ഉള്‍പ്പെടുത്താതിരിക്കുന്നത്
ഭാവിയില്‍ പ്രശ്നങ്ങള്‍
സൃഷ്ടിക്കില്ലേയെന്നും,
അതിനുള്ള പരിഹാരം
എന്താണെന്നും
വ്യക്തമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
ആസ്തികള്‍ക്ക് നാമകരണം
5122.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ തനത്
ഫണ്ടില്‍ നിന്നും
നിര്‍മ്മിക്കുന്നതോ
ജനപ്രതിനിധികളുടെ
ഫണ്ടില്‍ നിന്ന്
നിര്‍മ്മിക്കുന്നതോ ആയ
ആസ്തികള്‍ക്ക് നാമകരണം
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്ഥാപന
ഭരണ സമിതിയുടെ മാത്രം
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
വ്യക്തികളുടെ
സ്മരണാര്‍ത്ഥമുള്ള
പേരുകള്‍ ആസ്തികള്‍ക്ക്
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതിയോടെ
ഇത്തരത്തില്‍ നാമകരണം
നടത്താന്‍
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ആസ്തികള്‍ക്ക് നാമകരണം
നടത്തുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കുഴിക്കാണി
പ്രദേശത്തെ കുടുംബങ്ങളെ
കൊടകര പഞ്ചായത്തിലേക്ക്
ചേര്‍ക്കുന്നതിന് നടപടികള്‍
5123.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
മറ്റത്തൂര്‍
പഞ്ചായത്തിന്റെ
ഭാഗമായതും എന്നാല്‍
കൊടകര പഞ്ചായത്തിനോട്
ചേര്‍ന്ന്
കിടക്കുന്നതുമായ
കുഴിക്കാണി പ്രദേശത്തെ
എണ്‍പതോളം കുടുംബങ്ങളെ
കൊടകര പഞ്ചായത്തിലേക്ക്
ചേര്‍ക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കൊടകര ടൗണിനോട് അടുത്ത്
കിടക്കുന്ന കുഴിക്കാണി
പ്രദേശത്തെ ജനങ്ങളെ
കൊടകര
പഞ്ചായത്തിലേയ്ക്ക്
കൂട്ടിച്ചേര്ക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിഭജനം
5124.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വിഭജനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തീരുമാനങ്ങള്‍
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
നിയമിച്ച സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
വിഷയവുമായുള്ള
നടപടിക്രമങ്ങള്‍ എന്ന്
പൂര്ത്തീകരിയ്ക്കാന്
കഴിയുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിയ്ക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഏകീകരിച്ച
സോഫ്റ്റ്വെയര്
5125.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കും
പഞ്ചായത്ത് നല്കുന്ന
സേവനങ്ങള്‍ക്കും ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കും
വ്യത്യസ്തമായ
സോഫ്റ്റ്വെയറുകള്
ഉപയോഗിക്കേണ്ടി
വരുന്നതുമൂലം
പ്രയാസങ്ങള്‍
ഉണ്ടാകുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
വിവിധ
സോഫ്റ്റ്വെയറുകള്ക്കുപകരം
ഏകീകരിച്ച് ഒറ്റ
സോഫ്റ്റ്വെയറാക്കാന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വിവിധ
സോഫ്റ്റ്വെയറുകള്
കൈകാര്യം ചെയ്യാന്‍
തദ്ദേശസ്വയംഭരണ
ജീവനക്കാര്‍ക്ക്
നല്കുന്ന പരിശീലന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
തദ്ദേശസ്ഥാപനങ്ങളുടെ
ഹാളുകള്‍ക്ക് വാടക ഇളവ്
5126.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാരുടെ സംഘടനകള്‍
നടത്തുന്ന
പൊതുപരിപാടികള്‍ക്ക്
തദ്ദേശസ്ഥാപനങ്ങളുടെ
ഹാളുകള്‍ 50 ശതമാനം
വാടക ഇളവോടെ
അനുവദിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മുതിര്‍ന്ന
പൗരന്മാരുടെ സംഘടനകള്‍
നടത്തുന്ന രാഷ്ട്രീയ
പരിപാടികള്‍ക്കും
പ്രസ്തുത ഇളവ്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വയോജനങ്ങള്‍ക്കായുളള
പരിപാലനകേന്ദ്രങ്ങള്‍
5127.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങള്‍ക്കായുളള
പരിപാലനകേന്ദ്രങ്ങള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
ഏജന്‍സികളും ഇതര
സ്ഥാപനങ്ങളുടെയും
മേല്‍നോട്ടത്തില്‍
എത്ര വയോജന പരിപാലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
കൂടാതെ ഇത്തരം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അമൃത്
പദ്ധതിക്കായി അപേക്ഷകള്‍
നേരിട്ട് സ്വീകരിക്കുന്ന
സംവിധാനം
5128.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
സിറ്റി പദ്ധതിയുടെ
കീഴില്‍ കെട്ടിട
നിര്‍മ്മാണ അപേക്ഷകള്‍
സ്വീകരിക്കുന്നതിനുവേണ്ടി
സര്‍ക്കാര്‍
ആരംഭിച്ചിട്ടുള്ള പുതിയ
സോഫ്റ്റ്വെയര്
സംവിധാനത്തില്‍ ചെറിയ
വീടുകള്‍
നിര്‍മ്മിക്കുന്നവര്‍ക്ക്
അവരുടെ പ്ലാന്‍
സോഫ്റ്റ്വെയറിലൂടെ
സബ്മിറ്റ്
ചെയ്യുന്നതിന്
ബുദ്ധിമുട്ട്
അനുവഭവപ്പെടുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
കുറഞ്ഞത് നൂറു സ്ക്വയർ
മീറ്റർ വരെയുള്ള
വീടുകൾക്കുള്ള
നിര്‍മ്മാണ അപേക്ഷ
നേരിട്ട് സ്വീകരിച്ച്
അനുമതി നല്കുന്ന
കാര്യം പരിഗണിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണം
5129.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണം സംബന്ധിച്ച
നിര്‍ദ്ദേശം 2018
സെപ്തംബറില്‍ തന്നെ
സര്‍ക്കാര്‍
നല്‍കിയിരുന്നോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഒക്ടോബര്‍ 31 വരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതത്തില്‍ എത്ര
ശതമാനം
വിനിയോഗിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുവിഭാഗം,
എസ്.സി.എസ്.പി,
റ്റി.എസ്.പി എന്നീ
ഇനങ്ങളില്‍ ചെലവാക്കിയ
ശതമാനം എത്രയാണ്;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ നേരിടുന്ന
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നടത്തിപ്പിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ലൈഫ്
ഭവന പദ്ധതി പ്രകാരം
ഭവനരഹിതര്‍ക്കായി
തിരുവമ്പാടി മണ്ഡലത്തില്‍
ഫ്ളാറ്റുകള്‍
5130.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതി പ്രകാരം
ഭവനരഹിതര്‍ക്കായി
തിരുവമ്പാടി
മണ്ഡലത്തില്‍
എവിടെയൊക്കെയാണ്
ഫ്ളാറ്റുകള്‍
നിര്‍മ്മിക്കുന്നതെന്നും
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
നിര്‍മ്മാണ ചുമതല
നല്കിയിട്ടുള്ളതാര്ക്കാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
ഫ്ളാറ്റ്
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭവന
അപേക്ഷകരുടെ
തെരഞ്ഞെടുപ്പ്
എങ്ങനെയാണെന്നും
ഇതിന്റെ മാനദണ്ഡവും
വിശദമാക്കുമോ?
ലൈഫ്
മിഷന്
5131.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലം ഉള്ളവര്‍ക്ക്
ലൈഫ് മിഷനില്‍
ഉള്‍പ്പെടുത്തി ഭവന
നിര്‍മ്മാണത്തിനായി
ആദ്യ തവണകള്‍ അനുവദിച്ച
ഗുണഭോക്താക്കള്‍ക്ക്
അടുത്ത വിഹിതം
കിട്ടുന്നതിനായി
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടായിരിക്കുന്നത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കോടശ്ശേരി
പഞ്ചായത്തിലെ
ഇത്തരത്തിലുള്ള
മുപ്പതോളം
ഗുണഭോക്താക്കളുടെ നാലാം
ഗഡു അനുവദിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ?
ലൈഫ്
മിഷന് പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍ ഇളവ്
5132.
ശ്രീ.ടി.ജെ.
വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന-ഭൂരഹിതര്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്കുന്ന ലൈഫ് മിഷന്
പദ്ധതിയില്‍
മത്സ്യത്തൊഴിലാളികള്‍,
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍,
ഭിന്നശേഷിക്കാര്‍
എന്നിവര്‍ക്ക്
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ ഇളവ്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ വിഭാഗത്തിനും
എന്തൊക്കെ ഇളവുകള്‍
നല്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
മാനദണ്ഡങ്ങളില്‍
ഇളവ് നല്കുന്ന
സാഹചര്യത്തില്‍ വീണ്ടും
അര്‍ഹതാ പരിശോധന നടത്തി
ഗുണഭോക്താക്കളുടെ
പട്ടിക
തയ്യാറാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
മാനദണ്ഡങ്ങളില്‍
ഇളവ് നല്‍കിയശേഷം ഈ
പദ്ധതിയിലേക്ക് എത്ര
അപേക്ഷകളാണ് ലഭിച്ചത്;
അതില്‍
അര്‍ഹതയുള്ളവരുടെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇവര്‍ക്കായി
വീട് വച്ച്
നല്‍കുന്നതിന് എത്ര
സ്ഥലം കണ്ടെത്തിയെന്ന്
അറിയിക്കാമോ?
ലൈഫ്
മിഷന് ഫ്ലാറ്റുകളുടെ
നിര്‍മ്മാണം
5133.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷനുമായി ബന്ധപ്പെട്ട്
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചുകൊടുക്കുവാന്‍
കണ്‍സള്‍ട്ടന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍
ആയതിന്റെ സാഹചര്യം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
തെരഞ്ഞെടുത്ത
കണ്‍സള്‍ട്ടന്‍സിക്ക്
കണ്‍സള്‍ട്ടന്‍സി ഫീസ്
ഇനത്തില്‍ ഇതുവരെ
എന്തുതുക നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
മേഖലയിലെ ഈ രംഗത്തുള്ള
എഞ്ചിനീയേഴ്സിന്റെ
സേവനം ഉപയോഗിക്കാതെ
കണ്‍സള്‍ട്ടന്‍സിയെ
നിയോഗിക്കുവാന്‍
തീരുമാനിച്ചത് എന്ത്
അടിസ്ഥാനത്തിൽ ആണെന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതിയില്‍ പട്ടികജാതി
പട്ടിക വര്ഗകാര്ക്കു
അനുവദിച്ച തുക
5134.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍ പട്ടികജാതി
പട്ടിക
വര്ഗ്ഗകാര്ക്കു
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ അനുവദിച്ചു എന്ന്
അറിയിക്കുമോ;
(ബി)
അനുവദിച്ച
തുകയില്‍ എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
5135.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
റേഷന്‍ കാര്‍ഡ് ലഭിച്ച
വീടില്ലാത്ത നിരവധി
കുടുംബങ്ങള്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടാതെപോയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടാതെപോയ
വീടില്ലാത്ത
കുടുംബങ്ങള്‍ക്ക് വീട്
ലഭിക്കുന്നതിനുളള നടപടി
സ്വീകരിക്കാമോ;
(സി)
ജീര്‍ണ്ണിച്ചതും
സമീപഭാവിയില്‍
വാസയോഗ്യമല്ലാതായി
തീരുന്നതുമായ വീടുകള്‍
റിപ്പയര്‍
ചെയ്യുന്നതിനുളള പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
എപ്പോള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലെെഫ്
പദ്ധതി
5136.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്‍പ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
വീടും ഭൂമിയും
നല്‍കിയിട്ടുണ്ടെന്നുളള
വിവരം ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിവരം മാവേലിക്കര
മണ്ഡലത്തിലെ
പഞ്ചായത്ത്,
മുന്‍സിപ്പാലിറ്റി
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തില്‍ ലെെഫ് മിഷന്
പദ്ധതിയില്‍ നിര്‍മ്മിച്ച
വീടുകള്‍
5137.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
നിയോജകമണ്ഡലത്തില്‍
ലെെഫ് മിഷന്
പദ്ധതിയിയുടെ കീഴില്‍
2016 മുതല്‍ നാളിതുവരെ
എത്ര വീടുകള്‍
ഗുണഭോക്താക്കള്‍ക്ക്
നിര്‍മ്മിച്ചു
നല്‍കിയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വിവരം ലഭ്യമാക്കുമോ;
എത്ര വീടുകള്‍
നിര്മ്മാണത്തിലിരിക്കുന്നുവെന്നതിന്റെ
വിശദാംശങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കാമോ?
എറണാകുളം
ജില്ലയിലെ ലെെഫ് പദ്ധതി
5138.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ലെെഫ്
പദ്ധതി പ്രകാരം എത്ര
വീടുകള്‍ അനുവദിച്ചെന്ന
കണക്ക് നിയാേജക
മണ്ഡലാടിസ്ഥാനത്തില്‍
നഗരസഭ/പഞ്ചായത്ത്
തിരിച്ച് വിശദമാക്കാമാേ
;
(ബി)
ലെെഫ്
പദ്ധതി പ്രകാരം പണി
പൂര്‍ത്തിയാക്കിയ
വീടുകളുടെ പട്ടിക
നഗരസഭ/പഞ്ചായത്ത്
തിരിച്ച് നിയാേജക
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമാേ ; ഇനി
എത്ര എണ്ണം
പൂര്‍ത്തികരിക്കാന്‍
ഉണ്ടെന്നും അവയുടെ
നിര്‍മ്മാണം വെെകാന്‍
ഉണ്ടായ കാരണം
എന്തെന്നും
വ്യക്തമാക്കാമാേ ; അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ ;
(സി)
വസ്തുവും
വീടും ഇല്ലാത്തവര്‍ക്ക്
സ്ഥലം വാങ്ങി വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടാേ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ;
(ഡി)
എറണാകുളം
ജില്ലയില്‍ ഏതെല്ലാം
നഗരഭസഭ/പഞ്ചായത്തുകള്‍
ലെെഫ് മിഷന്റെ മൂന്നാം
ഘട്ടമായ ഭൂരഹിത
ഭവനരഹിതര്‍ക്ക്
ഭവനസമുച്ചയം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ഇ)
അങ്കമാലി
നിയാേജകമണ്ഡലത്തിലെ
അയ്യമ്പുഴ പഞ്ചായത്ത്
ഭൂരഹിത ഭവനരഹിതര്‍ക്ക്
ഭവനസമുച്ചയം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കിയിട്ടും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി
നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമാേ ;
പ്രസ്തുത പദ്ധതി
അയ്യമ്പുഴ
പഞ്ചായത്തില്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
ചാലക്കുടി
മണ്ഡലത്തിലെ ലെെഫ് മിഷന്
പദ്ധതി
5139.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏഴ് പഞ്ചായത്തുകളിലെയും
ചാലക്കുടി
നഗരസഭയിലെയുമുള്പ്പെടെ
സ്വന്തമായി
വീടില്ലാത്തവരും
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്തവരും
കൂടി ആകെ എത്ര ഭവന
രഹിതരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ലെെഫ്
പദ്ധതി പ്രകാരം ഭവന
നിര്‍മ്മാണത്തിനായി തുക
അനുവദിക്കുകയും നടപടി
സ്വീകരിക്കുകയും ചെയ്തു
എന്ന് വിശദമാക്കാമോ;
(സി)
ലെെഫ്
മിഷന്റെ ഭാഗമായി
ബാക്കിയുള്ളവര്‍ക്ക്
താമസ സൗകര്യം
അനുവദിച്ച്
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ലൈഫ് ഭവനപദ്ധതി
5140.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവനപദ്ധതികള്‍ വഴി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര വീടുകളാണ്
നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ വീടുകള്‍
നിര്‍മ്മിച്ചിട്ടുളള
പഞ്ചായത്തുകള്‍
ഏതൊക്കെയെന്നും എത്ര
വീടുകളാണ് ഇവിടെ
പണിതീര്ത്തിട്ടുളളതെന്നുമുളള
വിവരം ലഭ്യമാക്കാമോ?
കാസര്‍ഗാേഡ്
ജില്ലയിലെ ലെെഫ് പദ്ധതി
5141.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗാേഡ്
ജില്ലയില്‍ ഭവന രഹിതരായ
എത്ര
കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കാമാേ; ലെെഫ്
പദ്ധതി പ്രകാരം ഇതില്‍
എത്ര പേര്‍ക്ക് വീട്
വച്ച് നല്കുവാന്
തീരുമാനിച്ചിട്ടുണ്ടെന്നും
ഇനിയും എത്ര പേര്‍ക്ക്
വീട് വച്ച്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
വെട്ടിക്കല്‍
കോളനി നവീകരണം
5142.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
മണ്ഡലത്തില്‍
മുളന്തുരുത്തി
പഞ്ചായത്തിലുള്ള
വെട്ടിക്കല്‍ കോളനി
നവീകരണം സംബന്ധിച്ച്
ലൈഫ് മിഷന് മുമ്പാകെ
ഏതെങ്കിലും നിര്‍ദ്ദേശം
സമര്പ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ
?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍ ലൈഫ്
പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്ന വീടുകള്‍
5143.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ എത്ര
വീടുകള്‍
നിർമ്മിക്കുന്നതിനാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്നും
എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചുവെന്നും
വിശദീകരിക്കുമോ;
(ബി)
ഫ്ലാറ്റ്
മാതൃകയിലുള്ള
പാര്‍പ്പിട
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
ലൈഫ്
പദ്ധതിയുടെ ഗുണഭോക്തൃ
പട്ടിക
വിപുലീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
വിപുലീകരിക്കുന്ന
പട്ടികയില്‍
അവശേഷിക്കുന്ന
ഭവനരഹിതര്‍ക്ക് വീട്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ലെെഫ് മിഷന്
പദ്ധതി
5144.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ലെെഫ്
മിഷന് പദ്ധതി പ്രകാരം
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കാനാണ് പദ്ധതി
തയ്യാറാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകളുടെ പണി
ഇതിനകം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്നും എത്ര വീടുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ട്
എന്നും അറിയിക്കാമോ?
പ്രധാനമന്ത്രി
ആവാസ് യോജന പദ്ധതി
T 5145.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
പ്രധാനമന്ത്രി ആവാസ്
യോജന
(പി.എം.എ.വൈ)പദ്ധതി
പ്രകാരം എത്ര വീടുകള്‍
ഇതുവരെ
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതിനായി
കേന്ദ്രസര്‍ക്കാര്‍
എത്ര കോടി രൂപ
അനുവദിച്ചു; സംസ്ഥാന
സര്‍ക്കാര്‍ എത്ര കോടി
രൂപ അനുവദിച്ചു; എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
വീടുകള്‍
അനുവദിയ്ക്കുന്നതിനുള്ള
മാനദണ്ഡം എന്താണ് എന്ന്
അറിയിക്കുമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാര്യം
5146.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
അവര്‍ ജോലി ചെയ്യുന്ന
ജില്ലയില്‍ത്തന്നെ
അന്തര്‍ വകുപ്പ്
മാറ്റത്തിന്
അപേക്ഷിക്കാന്‍ കഴിയും
എന്നിരിക്കെ കേരള
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ
ജീവനക്കാര്‍ക്ക് ഇൗ
അവസരം ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് തടസ്സം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
കാലങ്ങളില്‍
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ നിയമനം
ലഭിക്കുന്നതിന് സമ്മതം
(വില്ലിംഗ്നസ്)
ചോദിച്ചിരുന്നെങ്കിലും
ഇപ്പോള്‍ ഇത്
ആവശ്യപ്പെടാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ്
രൂപീകരിച്ച്
മുനിസിപ്പല്‍
സര്വ്വ്വീസിനെ അതില്‍
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാര്‍ക്ക് മറ്റ്
തദ്ദേശസ്വയംഭരണ
വകുപ്പുകളിലേക്ക്
മാറാന്‍ കഴിയുമോ;
(ഡി)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരുടെ ശമ്പളം
സ്പാര്‍ക്ക് വഴി
നല്കാന്
കഴിയാതിരിക്കുന്നതിന്റെ
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ?
പുതിയ
ഗ്രാമപഞ്ചായത്തുകളുടെ
രൂപീകരണം
5147.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനത്തിനായി
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(സി)
ഗ്രാമപഞ്ചായത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് പരാതികളും
ആക്ഷേപങ്ങളും
ലഭിച്ചിട്ടുണ്ടോ;
(ഡി)
ആയവ
തീര്‍പ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്പുതിയ
ഗ്രാമപഞ്ചായത്തുകള്‍
5148.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകള്‍
വിഭജിച്ചാണ് പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇതിനായി സ്വീകരിച്ച
നടപടികളുടെ വിശദാംശവും
ഉത്തരവുകളുടെ
പകര്‍പ്പും
ലഭ്യമാക്കുമോ ?
ഗ്രാമപഞ്ചായത്തുകളിലെ
പൊതുശ്മശാന നിര്‍മ്മാണം
5149.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
പൊതുശ്മശാനം
നിര്‍മ്മിക്കുന്നതിന്
പൊതുജനങ്ങളില്‍ നിന്നും
എതിര്‍പ്പുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
പരിഹാരം കാണുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഇതിന്റെ
വിശദാംശം അറിയിക്കുമോ?
കുടുംബശ്രീ
സംസ്ഥാനമിഷന്‍
5150.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടുംബശ്രീ സംസ്ഥാന
മിഷനില്‍ നടപ്പിലാക്കിയ
മാതൃക പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കുടുംബശ്രീ
സംസ്ഥാന മിഷനില്‍ എത്ര
അംഗങ്ങളാണ് നിലവില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ?
കെട്ടിട
നിര്‍മ്മാണ മേഖലയിലെ
കുടുംബശ്രീ സാന്നിദ്ധ്യം
5151.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍മ്മാണ മേഖലയില്‍
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ബി)
ഇതിലേക്കായി
ഇവര്‍ക്ക് പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
മേഖലയില്‍ ഇവരുടെ സേവനം
വിപുലപ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോയെന്ന്
അറിയിക്കാമോ?
കുടുംബശ്രീ
മിഷനില്‍ ഡപ്യൂട്ടേഷന്
5152.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷനിൽ ജില്ലാ
ഓഫീസുകളിലും
,ഡയറക്ടറേറ്റുകളിലും
വിവിധ തസ്തികകളില്‍
ഡപ്യൂട്ടേഷനില്‍
ജീവനക്കാരെ
നിയമിക്കാറുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ 2016
മുതല്‍ നിയമനം നേടിയ
ജീവനക്കാരുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ഡപ്യൂട്ടേഷന്
ലഭിക്കുവാനായി
മാതൃവകുപ്പില്‍ നിന്നും
എന്‍.ഒ.സി. യഥാസമയം
ഹാജരാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
എന്‍.ഒ.സി.
ഹാജരാക്കിയിട്ടും
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
അംഗീകാരമില്ലാതെ
മാതൃവകുപ്പിലേക്ക്
തിരിച്ചു പോകേണ്ടി വന്ന
ജിവനക്കാരുടെ ലിസ്റ്റ്
ലഭ്യമാക്കുമോ?
കുടുംബശ്രീ
മിഷന്റെ ഫീല്‍ഡ്
കോ-ഓര്ഡിനേറ്റ്രമാരുടെ
വേതനം
5153.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ ബ്ലോക്ക്
തലത്തിലുള്ള ഫീല്‍ഡ്
കോ-ഓര്ഡിനേറ്റ്രമാരുടെ
വേതനവും ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഫീല്‍ഡ്
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
ജീവനക്കാര്‍ക്ക്
യാത്രച്ചെലവിനായി
വേതനത്തിന്റെ നല്ലൊരു
പങ്കും
മാറ്റിവയ്ക്കേണ്ടി
വരുന്ന സാഹചര്യത്തില്‍
ഇവര്ക്ക്കാലോചിതമായ
ഏകീകൃത യാത്രാപ്പടി
വര്‍ദ്ധനവ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
വേതനവും
യാത്രാപ്പടിയും
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
പുതുക്കിയ
വേതന-യാത്രാപ്പടി
നിരക്കുകളും അവ എന്നു
മുതല്‍ നടപ്പില്‍
വരുമെന്നും മുന്‍കാല
പ്രാബല്യം
അനുവദിച്ചിട്ടുണ്ടെങ്കില്‍
ആയത് സംബന്ധിച്ച
വിശദാംശങ്ങളും
അറിയിക്കുമോ?
കുടുംബശ്രീ
മേഖലയിലെ ഉത്പന്നങ്ങള്‍
5154.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബശ്രീ
മേഖലയിലെ ഉത്പന്നങ്ങളെ
ഒരു ഏകീകൃത
ബ്രാന്‍ഡിനുകീഴില്‍
കൊണ്ടുവരുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കുടുംബശ്രീ
ഉത്പന്നങ്ങളുടെ കയറ്റുമതി
5155.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബശ്രീ
ഉത്പന്നങ്ങള്‍ മറ്റ്
സംസ്ഥാനങ്ങളിലേക്കോ
വിദേശ
രാജ്യങ്ങളിലേക്കോ
കയറ്റി അയക്കുന്നതിന്
നിലവില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കടക്കെണിയിലായ
കുടുംബശ്രീ
സംരംഭകര്‍ക്കുള്ള പദ്ധതി
5156.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
ബാങ്കുകളില്‍ നിന്നും
നിലവില്‍ എത്ര ശതമാനം
പലിശക്കാണ് വായ്പ
ലഭിക്കുന്നത്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വായ്പകള്‍ക്ക്
സര്‍ക്കാര്‍ സബ്സിഡി
നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കുടുംബശ്രീ
അംഗങ്ങളില്‍
സ്വയംതൊഴില്‍
സംരംഭങ്ങള്‍ ആരംഭിച്ച്
കടക്കെണിയിലായിട്ടുള്ള
തൊഴില്‍ സംരംഭകരെ
സഹായിക്കാന്‍ എന്തൊക്കെ
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മുന്‍
പഞ്ചായത്ത് അംഗങ്ങള്‍ക്കും
കൗണ്സിലറന്മാര്ക്കും
പെന്ഷന്
5157.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
പഞ്ചായത്ത്
അംഗങ്ങള്‍ക്കും
കൗണ്സിലറന്മാര്ക്കും
പെന്ഷന് നല്‍കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏതുഘട്ടത്തിലാണ്;
പെന്ഷന് നല്കുന്ന
കാര്യം അടിയന്തരമായി
തീരുമാനിക്കുമോ എന്ന്
അറിയിക്കുമോ?
തെരുവ്
നായ്ക്കളുടെ ആക്രമണം
നിയന്ത്രിക്കുന്നതിന് നടപടി
5158.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ല്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്ത
തെരുവ് നായ
ആക്രമണങ്ങള്‍
എത്രയാണെന്ന്
അറിയിക്കുമോ;
തലസ്ഥാനനഗരിയില്‍പ്പോലും
ജനങ്ങള്‍ക്ക്
സ്വൈര്യമായി
യാത്രചെയ്യുവാന്‍
കഴിയുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
തെരുവ്
നായ ആക്രമണങ്ങള്‍
നിയന്ത്രിക്കുന്നത്
സംബന്ധിച്ച്
തിരുവനന്തപുരം
നഗരസഭയിലെ ഹെല്‍ത്ത്
വിഭാഗം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
തെരുവ്
നായ ആക്രമണം തടയുവാന്‍
സംസ്ഥാനത്തെ ഓരോ തദ്ദേശ
സ്വയംഭരണ സ്ഥാപനവും
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
തെരുവ്
നായ്ക്കളുടെ ശരീരത്തില്‍
ചിപ്പ് ഘടിപ്പിക്കുന്ന
പദ്ധതി
5159.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ തെരുവ്
നായ്ക്കളുടെയും
വളര്‍ത്ത്
നായ്ക്കളുടെയും കണക്ക്
എടുക്കുവാന്‍ നഗരസഭ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
തെരുവ്
നായ്ക്കളെ
വന്ധ്യംകരിച്ച്
ശരീരത്തില്‍ ചിപ്പ്
ഘടിപ്പിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതിനായി
എത്ര ചിപ്പുകളാണ് നഗരസഭ
വാങ്ങിയത്; ഈ
പദ്ധതിയ്ക്കായി ഇതിനകം
എന്ത് തുക ചെലവഴിച്ചു;
(ഡി)
ഇതിനകം
എത്ര തെരുവ്
നായ്ക്കള്‍ക്ക് ചിപ്പ്
ഘടിപ്പിച്ചു; നിലവില്‍
പദ്ധതി
ഉപേക്ഷിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്?
അമൃത്
പദ്ധതി
5160.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
പദ്ധതിയുടെ കീഴില്‍
സെപ്റ്റേജ്, സ്യൂവേജ്
സ്ഥാപിക്കുന്നതിന്
കണ്‍സള്‍ട്ടന്‍സി
കരാര്‍ നല്‍കിയിട്ടുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് ഈ
രംഗത്തുള്ള
പരിചയസമ്പത്ത്,
സാമ്പത്തിക ഭദ്രത
എന്നിവ സംബന്ധിച്ച്
സര്‍ക്കാര്‍ എന്തെല്ലാം
വിലയിരുത്തല്‍
നടത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കണ്സള്ട്ടന്സിയ്ക്കായി
ആകെ എത്ര തുകയാണ്
നീക്കി
വെച്ചിട്ടുള്ളത്;
(ഡി)
സര്‍ക്കാര്‍
ഏജന്‍സികളെ ഒഴിവാക്കി
സ്വകാര്യ
ഏജന്‍സികള്‍ക്ക് കരാര്‍
നല്‍കുന്നതിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ് പദ്ധതി
നടത്തിപ്പില്‍
കൈവരിയ്ക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
മാലിന്യ
മുക്ത കേരളം
5161.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
മുക്ത കേരളം എന്ന
ലക്ഷ്യം നേടുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ ;
(ബി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
മാലിന്യ പ്രശ്നം
പരിഹരിക്കുന്നതിന്
കേന്ദ്രീകൃതമായ
രീതിയില്‍
ഖരമാലിന്യങ്ങള്‍
സംസ്കരിക്കുന്നതിനും,
ഊര്‍ജ്ജം
ഉദ്പാദിപ്പിക്കുന്ന
തരത്തിലുള്ള വേസ്റ്റ്
ആന്റ് എനര്‍ജി
പ്ലാന്റുകള്‍
സ്ഥാപിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
മാലിന്യ
സംസ്ക്കരണം ഏറ്റെടുക്കാന്‍
കേന്ദ്ര സ്ഥാപനമായ നാഫെഡ്
5162.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലേതുള്‍പ്പടെ
മാലിന്യ സംസ്ക്കരണം
ഏറ്റെടുക്കാന്‍ കേന്ദ്ര
സ്ഥാപനമായ നാഫെഡ്
മുന്നോട്ടു
വന്നിട്ടുണ്ടോ;
(ബി)
ജെെവമാലിന്യം
സംസ്ക്കരിച്ച്
പ്രകൃതിവാതകവും,
ജെെവവളവും
ഉല്പാദിപ്പിക്കുന്നതാണോ
പദ്ധതി; പ്രകൃതിവാതകം
ഏറ്റെടുത്ത് വിതരണം
ചെയ്യാന്‍ ഇന്ത്യന്‍
ഓയില്‍
കോര്‍പ്പറേഷനുമായി
നാഫെഡ് ധാരണ
ഉണ്ടാക്കിയതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി 20
കോടിയിലേറെ വില വരുന്ന
സംസ്ക്കരണ പ്ലാന്റ്
നാഫെഡ് അവരുടെ ചെലവില്‍
സ്ഥാപിക്കുമോയെന്നും
ഇതിനായി 4 ഏക്കര്‍
സ്ഥലം സര്‍ക്കാര്‍
കണ്ടെത്തി നാഫെഡിന്
നല്‍കേണ്ടതുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
നാഫെഡുമായി
സര്‍ക്കാര്‍ ഇക്കാര്യം
ചര്‍ച്ച
ചെയ്യുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം; പദ്ധതിക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മാലിന്യ
സംസ്ക്കരണ പദ്ധതികള്‍
5163.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ മൊത്തം
പദ്ധതി വിഹിതത്തിന്‍െറ
എത്ര ശതമാനമാണ്
ശുചിത്വ, മാലിന്യ
സംസ്ക്കരണ
പദ്ധതികള്‍ക്കായി
വകയിരുത്തണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
കേന്ദ്ര-സംസ്ഥാന
ആവിഷ്കൃത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് വിവിധ
മാലിന്യ സംസ്ക്കരണ
പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
ശുചിത്വ മിഷന് സഹായം
നല്കുന്നുണ്ടോ;
(സി)
പ്ലാസ്റ്റിക്ക്
അടക്കമുള്ള പാഴ്
വസ്തുക്കള്‍ ശേഖരിച്ച്
സൂക്ഷിച്ച് ഇനംതിരിച്ച്
പുന:ചംക്രമണത്തിനും
റോഡ് ടാറിംഗിനുമായി
ഉപയോഗിക്കുന്നതിന്
എല്ലാ പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
മെറ്റീരിയല്‍ കളക്ഷന്‍
ഫെസിലിറ്റി
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്ലാസ്റ്റിക്
ഷ്രെഡ് ചെയ്ത്
ടാറിംഗിന്
നല്‍കുന്നതിനും
പുന:ചംക്രമണത്തിന്
യോഗ്യമായവ പാഴ് വസ്തു
വ്യാപാരികളെ
ഏല്‍പ്പിക്കുന്നതിനും
ക്ലീന്‍ കേരള
കമ്പനിക്ക്
കൈമാറുന്നതിനുമായി
എല്ലാ ബ്ലോക്ക്
പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
റിസോഴ്സ് റിക്കവറി
ഫെസിലിറ്റി ആരംഭിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
ശുചിത്വം
ഉറപ്പാക്കുന്നതിനായി
സ്വച്ച് ഭാരത് മിഷന്
(ഗ്രാമീണ്‍)
5164.
ശ്രീ.എസ്.ശർമ്മ
,,
എം. മുകേഷ്
,,
വി. ജോയി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
സമ്പൂര്‍ണ്ണ ശുചിത്വം
ഉറപ്പാക്കുന്നതിനായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്വച്ച്
ഭാരത് മിഷന്
(ഗ്രാമീണ്‍) പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത പദ്ധതിയുടെ
ഫലപ്രദമായ നടത്തിപ്പിനു
വേണ്ടി ശുചിത്വ മിഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
(സി)
ഖര-ദ്രവ
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ഈ പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;അറിയിക്കാമോ;
(ഡി)
പ്രസ്തുത
കേന്ദ്രാവിഷ്കൃത പദ്ധതി
വിനിയോഗിക്കുന്നതിനായി
ജില്ലാ തലത്തില്‍
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോയെന്നും
പദ്ധതിയുടെ കേന്ദ്ര-
സംസ്ഥാന വിഹിതം എത്ര
ശതമാനമാണെന്നും
അറിയിക്കാമോ?
തിരുവനന്തപുരം
നഗരസഭയിലെ മാലിന്യ സംസ്കരണം
5165.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വീടുകളില്‍
നിന്നുള്ള മാലിന്യ
ശേഖരണത്തിലും
സംസ്കരണത്തിലും
തിരുവനന്തപുരം നഗരസഭ
ഗുരുതരമായ അലംഭാവം
കാണിയ്ക്കുന്നു എന്ന
ആക്ഷേപത്തിന് കാരണമായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ മാലിന്യ
ശേഖരണ നടപടികള്‍
5166.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മുനിസിപ്പല്‍
കോര്പ്പറേഷന്
ജൈവ/അജൈവ മാലിന്യ
ശേഖരണത്തിനായി ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥാപനങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ഫാം
നടത്തുന്ന സ്ഥാപനങ്ങള്‍
എത്രയുണ്ട്; ഫാം
ഇല്ലാത്ത സ്ഥാപനങ്ങള്‍
ഈ മാലിന്യങ്ങള്‍
ശേഖരിച്ച് ഏത്
വിധത്തിലാണ്
സംസ്ക്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
എല്ലാ
സ്ഥാപനങ്ങള്‍ക്കുമായി
തലസ്ഥാനത്തെ കടകള്‍,
ഹോട്ടലുകള്‍,
ക്യാന്റീനുകള്‍,
ബേക്കറികള്‍,
കല്യാണമണ്ഡപങ്ങള്‍
തുടങ്ങിയ എത്ര
സ്ഥാപനങ്ങളാണ് ജൈവ/അജൈവ
മാലിന്യങ്ങള്‍
നല്‍കുന്നതെന്ന്
പറയാമോ;
(ഡി)
ജൈവ/അജൈവ
മാലിന്യങ്ങള്‍
നല്കുന്ന
സ്ഥാപനങ്ങളില്‍ നിന്ന്
ഒരു കിലോ മാലിന്യത്തിന്
എത്ര രൂപയാണ്
കോര്പ്പറേഷന്
ഈടാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇപ്പോള്‍
തീരുമാനിച്ചിട്ടുള്ള
തുക വളരെ കൂടുതലാണെന്ന
വ്യാപാര സ്ഥാപനങ്ങളുടെ
ആക്ഷേപം പരിഗണിച്ച് തുക
കുറയ്ക്കുന്നതിന്
തയ്യാറാകുമോ;
(ഇ)
ജൈവ/അജൈവ
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിന്
അനുമതി
നല്കിയിരിക്കുന്നവയില്
കേരളത്തിനകത്തല്ലാത്ത
ഫാമുകളോ സ്ഥാപനങ്ങളോ
ഉണ്ടോ; ഫാമുകള്‍
ഇല്ലാത്ത സ്ഥാപനങ്ങള്‍
മാലിന്യങ്ങള്‍
ശേഖരിച്ച് തമിഴ്
നാട്ടിലേയ്ക്ക്
കടത്തുവാനുള്ള ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇത്തരത്തില്‍
ശേഖരിക്കുന്ന
മാലിന്യങ്ങള്‍ പൊതു
ഇടങ്ങളില്‍
നിക്ഷേപിക്കപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
പറയാമോ; മാലിന്യങ്ങള്‍
നല്കുന്ന ഓരോ
സ്ഥാപനങ്ങളും ദിനംപ്രതി
എത്ര കിലോ മാലിന്യം
ലഭ്യമാക്കും എന്ന
കണക്ക് കോര്പ്പറേഷന്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ലിസ്റ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)
മാലിന്യം
ശേഖരിക്കുന്നതിനായി
തെരഞ്ഞെടുത്തിരിക്കുന്ന
ഫാമുകള്‍ക്ക് മതിയായ
അളവില്‍ ജൈവ
മാലിന്യങ്ങള്‍
ലഭ്യമാക്കാത്തപക്ഷം
സ്ഥാപനങ്ങളുടെ ലിസ്റ്റ്
പുന:ക്രമീകരിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എന്നുമുതല്‍ ഈ പദ്ധതി
നടപ്പിലാക്കുന്നതിനാണ്
കോര്പ്പറേഷന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ഹരിതകേരളം
പദ്ധതി
5167.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
മണലൂര്‍ മണ്ഡലത്തില്‍
ഇതുവരെ നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍
പുരോഗമിച്ച്
വരുന്നുവെന്നും ഇനി
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
ആലപ്പുഴയിലെ
ശുചിമുറി മാലിന്യ സംസ്ക്കരണ
പ്ലാന്റ്
5168.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
വഞ്ചി വീടുകളിലെ
ശുചിമുറി മാലിന്യ
സംസ്ക്കരണത്തിന്
നിലവിലുളള സംവിധാനം
എന്താണ്;
(ബി)
ഇതിനായി
എന്തെങ്കിലും പ്ലാന്റ്
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വട്ടക്കായലിലെ
ശുചിമുറി മാലിന്യ
സംസ്ക്കരണ പ്ലാന്റിന്റെ
നിലവിലെ സ്ഥിതി
എന്താണ്; പ്രസ്തുത
പ്ലാന്റിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
സ്തംഭനാവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഫ്ലക്സ്
ബോര്‍ഡുകള്‍ക്ക് നിരോധനം
5169.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
മലിനീകരണം
മുന്‍നിര്‍ത്തി ഫ്ലക്സ്
ബോര്‍ഡുകള്‍ക്ക്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
വേസ്റ്റ് മാനേജ്മെന്റ്
നിയമപ്രകാരം വീണ്ടും
ഉപയോഗിക്കുവാനോ
പുനരുല്പാദനം
ചെയ്യാവുന്നതോ ആയ പി.
വി. സി. ഉല്പന്നങ്ങള്
നിരോധിക്കരുതെന്ന്
വ്യവസ്ഥയുണ്ടോ;
അറിയിക്കാമോ;
(സി)
ഫ്ലക്സ്
നിരോധനം
പ്രാബല്യത്തില്‍
വന്നിട്ടും പല
സ്ഥലത്തും ഇത്
കര്‍ശനമായി
പാലിക്കപ്പെടുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിരോധനം
ലംഘിക്കുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
പാരിസ്ഥിതിക
ആഘാതങ്ങള്‍
നിയന്ത്രിക്കുന്നതിന്
പ്രാദേശിക ഭരണകൂടങ്ങളുടെ
ഇടപെടല്‍
5170.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പൊതുവെ
അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
കാലാവസ്ഥാ വ്യതിയാനം
ലഘൂകരിക്കുന്നതിനും
ഇതിനകം സംഭവിച്ച
വ്യതിയാനങ്ങള്‍ക്ക്
അനുസൃതമായി
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിക്കുന്നതിനും
ദുരന്തങ്ങളുടെ ആഘാതം
തടയുന്നതിനും ജനങ്ങളുടെ
പ്രശ്നങ്ങളില്‍
നേരിട്ട് ഇടപെടുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കാര്യമായ പങ്ക്
വഹിക്കാനുണ്ടെന്ന
വസ്തുത കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശങ്ങള്‍
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തിന്റെ
സ്വാഭാവികമായ പ്രാദേശിക
സവിശേഷതകള്‍
കണക്കിലെടുത്ത്
പ്രകൃതിയെ
സംരക്ഷിക്കുന്നതിനും
പ്രകൃതിയുടെ
സന്തുലനാവസ്ഥ
നിലനിര്‍ത്തുന്നതിനും
അതുവഴി പരിസ്ഥിതി
ആഘാതങ്ങള്‍
നിയന്ത്രിക്കുന്നതിനും
കാര്യമായ ഇടപെടല്‍
പ്രാദേശിക ഭരണകൂടങ്ങള്‍
നിര്‍വഹിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ വേണ്ട
അടിയന്തര ഇടപെടല്‍
ഉണ്ടാവുമോ;
വിശദമാക്കുമോ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
5171.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ ഭാഗമായി
നാശനഷ്ടങ്ങളുണ്ടായ
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ മങ്കട
നിയോജകമണ്ഡലത്തില്‍
പുനരുദ്ധാരണത്തിന്റെ
ഭാഗമായി അനുവദിച്ച
പ്രവൃത്തികളുടെയും
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മഴക്കെടുതിയെത്തുടര്‍ന്ന്
മലപ്പുറം ജില്ലയില്‍
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി
തദ്ദേശസ്വയംഭരണ
വകുപ്പിന് അനുവദിച്ച
തുകയുടെ വിശദാശം
ലഭ്യമാക്കാമോ?
കേന്ദ്ര
ഗവണ്മെന്റ് സഹായത്തോടെ
നിര്‍മ്മിക്കുന്ന റോഡുകള്‍
5172.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ഏപ്രില്‍ ഒന്നിന് ശേഷം
പ്രധാനമന്ത്രി ഗ്രാമീണ
സഡക് യോജനയില്‍
ഉള്‍പ്പെടുത്തി
കേരളത്തിന് എത്ര കോടി
രൂപയുടെ എത്ര
കിലാേമീറ്റര്‍ റോഡിന്
കേന്ദ്രാനുമതി
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പാര്‍ലമെന്റംഗങ്ങളുടെ
'എസ്.എ.ജി.വൈ
'പദ്ധതിക്ക് പുറമേയാണോ
പി.എം.ജി.എസ്.വെെയില്
നിന്നുള്ള മേല്‍പ്പറഞ്ഞ
റോഡുകള്‍ക്കുള്ള
അനുവാദം
ലഭിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
ഇവയില്‍
എത്ര റോഡുകള്‍ക്ക്
ഇതിനോടകം ഭരണാനുമതി
നല്‍കിയെന്നും എത്ര
റോഡുകളുടെ പ്രവൃത്തി
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
റോഡുകളുടെ
പ്രവൃത്തികള്‍ക്കുളള
നിര്‍ദ്ദേശം കേന്ദ്ര
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
റോഡുകളുടെ
നിര്‍മ്മാണവും
പുനരുദ്ധാരണവും
5173.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എസ്.ജി.ഡി.എന്‍ജിനിയറിങ്
വിഭാഗം മുഖേന കഴിഞ്ഞ
വര്‍ഷങ്ങളില്‍ എത്ര
കിലോമീറ്റര്‍ റോഡുകള്‍
പുനരുദ്ധാരണം
നടത്തിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം എത്ര
കിലോമീറ്റര്‍ റോഡ്
അധികമായി
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്ത്,നഗരസഭ
റോഡുകള്‍
5174.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര പഞ്ചായത്ത്,നഗരസഭ
റോഡുകള്‍ ഉണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ പേരും കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍ ടി
റോഡുകള്‍ക്കുവേണ്ടി
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഗതാഗതയോഗ്യമല്ലാത്തതും
അറ്റകറ്റപ്പണി തീരെ
നടക്കാത്തതുമായ
റോഡുകള്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സാമ്പത്തികശേഷിയില്ലായ്മയാണ്
റോഡുകളുടെ
ശോചനീയാവസ്ഥയ്ക്ക്
കാരണമെങ്കില്‍ അത്തരം
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ സഹായം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ്
പദ്ധതിയില്‍ നിന്നും
തൊഴിലാളികളുടെ കൊഴിഞ്ഞു
പോക്ക്
5175.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
തൊഴിലുറപ്പ്
പദ്ധതിയില്‍ നിന്നും
തൊഴിലാളികള്‍
വന്‍തോതില്‍ കൊഴിഞ്ഞു
പോകുന്ന
സാഹചര്യമുണ്ടോ;എങ്കില്‍
അവിദഗ്ദ്ധതൊഴിലാളികളാണോ
കൊഴിഞ്ഞു പോകുന്നവരില്‍
ഏറെയുമെന്ന്പരിശോധിച്ചുവോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കുടുംബത്തിന് വര്‍ഷം
100 ദിവസമെങ്കിലും
തൊഴില്‍ ഉറപ്പാക്കുക
എന്നത് പദ്ധതിയുടെ
ലക്ഷ്യമായിരുന്നോ;
എങ്കില്‍ സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാനത്തോടടുക്കുമ്പോഴേക്കും
ഈ ലക്ഷ്യം കൈവരിക്കാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ;
(സി)
പുതിയ
കേന്ദ്ര നിര്‍ദേശമാണോ
ഇപ്പോഴത്തെ
പ്രതിസന്ധിക്കു
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ നടപ്പു
സാമ്പത്തികവര്‍ഷം
തയ്യാറാക്കിയ ഭൂരിപക്ഷം
പദ്ധതികളിലും ഇതു കാരണം
പഞ്ചായത്തുകള്‍ക്ക്
ഭേദഗതി വരുത്തേണ്ടി
വരുമോ; ഇത് തൊഴില്‍
ദിനങ്ങളുടെ എണ്ണത്തെയും
ബാധിക്കുമോ;
വിശദമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയുടെ ഓഫീസ്
5176.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഹാത്മാഗാന്ധി
ദേശിയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയ്ക്കായി
കണ്ണൂര്‍ ജില്ലയില്‍
പ്രത്യേകമായി ഓഫീസ്
തുടങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന(ഗ്രാമീണ്‍)
5177.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ. ബാബു
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ആവാസ് യോജന (ഗ്രാമീണ്‍)
പ്രകാരം ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എം.എ.വൈ.
പ്രകാരമുള്ള
ഗുണഭോക്താക്കളുടെ
എണ്ണത്തില്‍
സംസ്ഥാനത്ത് ഗണ്യമായ
കുറവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
പ്രകാരം ഓരോ
ഗുണഭോക്താക്കള്‍ക്കും
ലഭിക്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
വീടിനുമുള്ള
ധനസഹായത്തിന് പുറമേ
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പു
പദ്ധതി പ്രകാരം
അവിദഗ്ദ്ധ തൊഴിലും
ഗുണഭോക്താക്കള്‍ക്ക്
നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
5178.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
-20 സാമ്പത്തിക വർഷം
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയ്ക്ക് സാധന
സാമഗ്രി ഇനത്തിൽ
കേന്ദ്ര സർക്കാർ എത്ര
രൂപ അനുവദിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
തുക ലഭിച്ചത് ഏതെല്ലാം
തീയതികളിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക ഏതെല്ലാം
ജില്ലകൾക്ക് വിതരണം
ചെയ്തു; വിതരണം ചെയ്ത
തീയതി വ്യക്തമാക്കുമോ;
(ഡി)
ഈ
ഇനത്തില്‍
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച തുകയിൽ എത്ര രൂപ
വിതരണം ചെയ്യാൻ
അവശേഷിക്കുന്നു;
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടം ഭേദഗതി
5179.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1999-ലെ
കേരള മുന്‍സിപ്പാലിറ്റി
കെട്ടിട നിര്‍മ്മാണ
ചട്ടവും 2011-ലെ കേരള
പഞ്ചായത്ത് കെട്ടിട
നിര്‍മ്മാണ ചട്ടവും
ഭേദഗതി ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി വാങ്ങിയശേഷം
ഉണ്ടാകുന്ന ചെറിയ
ചട്ടലംഘനങ്ങള്‍ക്ക്
ഇളവ് നല്‍കുന്നതിനും
ഇതിനായി സര്‍ക്കാരിന്
അപ്പീല്‍
നല്‍കുന്നതിനുമുളള
വ്യവസ്ഥകള്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
300
ചതുരശ്ര മീറ്ററിന്
മുകളില്‍ വീട്
വയ്ക്കുന്നവര്‍ക്ക്
ബയോഗ്യാസ് പ്ലാന്റ്
നിര്‍ബന്ധമാക്കുന്നതിനും
മറ്റ്
കെട്ടിടങ്ങള്‍ക്ക്
മലിനീകരണ നിയന്ത്രണ
ബോര്‍ഡ്
നിഷ്കര്‍ഷിക്കുന്ന
സംവിധാനം
ഒരുക്കുന്നതിനും
ചട്ടത്തില്‍
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കോഴി,
പശു ഫാമുകള്‍ക്ക് ഫയര്‍
എന്‍.ഒ.സി. വേണമെന്ന
നിബന്ധന കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
സാഹചര്യത്തില്‍ അതില്‍
എന്ത് ഇളവ്
നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണാനുമതി
നല്‍കുന്നതിലെ കാലതാമസം
5180.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി തേടിയുള്ള
അപേക്ഷകള്‍
സ്വീകരിക്കുന്നതും
തുടര്‍നടപടികള്‍
കൈക്കൊള്ളുന്നതും
ഓണ്‍ലെെന്‍
ആപ്ലിക്കേഷനായ സാകേതം
മുഖേനയാണോ;
വ്യക്തമാക്കാമോ;
(ബി)
കെട്ടിടനിര്‍മ്മാണ
അപേക്ഷകളിലെ കാലതാമസം
ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
മുന്‍പുതന്നെ നിശ്ചിത
നിയമങ്ങള്‍
ലംഘിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കെട്ടിടനിയമങ്ങള്‍
പാലിച്ചില്ല എന്ന
കാരണത്താല്‍
കെട്ടിടനമ്പര്‍
നല്‍കാത്ത എത്ര
അപേക്ഷകളാണ്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
ഉള്ളതെന്ന്
വിശദമാക്കാമോ?
മരടിലെ
ഫ്ലാറ്റ് സമുച്ചയങ്ങള്‍
5181.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തിലെ
വ്യവസ്ഥകള്‍ പാടെ
ലംഘിച്ചുകൊണ്ട് മരടില്‍
അഞ്ച് ഫ്ലാറ്റ്
സമുച്ചയങ്ങള്‍
പണിയുന്നതിനുള്ള അനുമതി
മരട് പഞ്ചായത്ത്
നല്‍കിയത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ മരട്
പഞ്ചായത്ത് ഭരണം ഏത്
കക്ഷി/മുന്നണിക്കായിരുന്നു;
(സി)
മരടിലെ
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
പിന്നിലെ സാമ്പത്തിക
ഇടപാടുകളും അഴിമതിയും
രാഷ്ട്രീയ സ്വാധീനവും
സംബന്ധിച്ച് സമഗ്രമായ
അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന പദ്ധതികളുടെ ഫണ്ട്
അനുവദിക്കുന്നതില്‍
കാലതാമസം
5182.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എസ്.ജി.ഡി
മുഖേന നടപ്പാക്കുന്ന
എം.എല്‍.എ മാരുടെ ആസ്തി
വികസന പദ്ധതികളുടെ
ഫണ്ട്
അനുവദിക്കുന്നതില്‍
ചീഫ് എഞ്ചിനിയറുടെ
ഓഫീസില്‍ കാലതാമസം
വരുത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018-19
സാമ്പത്തികവര്‍ഷം എത്ര
പ്രവൃത്തികളുടെ
ബില്ലുകളാണ് ലഭിച്ചത്;
എത്ര ബില്ലുകളുടെ തുക
നല്കി;
(സി)
ബില്ലുകള്‍
പരിശോധിക്കുന്നതിനാവശ്യമായ
ജീവനക്കാരുടെ കുറവ്
ഉള്ളപക്ഷം ആവശ്യമായ
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗുണഭോക്തൃ
സമിതികളും ഭരണസമിതി
അംഗീകാരവും
5183.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
ഭരണാനുമതി ലഭ്യമാക്കിയ
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തുന്നതിന്
രൂപീകരിക്കുന്ന
ഗുണഭോക്തൃ സമിതികളെ
അതാത് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ ഭരണ
സമിതി
അംഗീകരിക്കണമെന്ന്
വ്യവസ്ഥയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഗുണഭോക്തൃ
സമിതികള്‍ രൂപീകരിച്ച്
പ്രവൃത്തികള്‍
നടത്തുന്നതിനെ
ഏതെങ്കിലും തദ്ദേശ
സ്വയംഭരണ സ്ഥാപനം
എതിര്‍ക്കുന്നപക്ഷം
ബന്ധപ്പെട്ട
എഞ്ചിനീയറിംഗ് വിഭാഗം
പ്രവൃത്തി
നിര്‍വ്വഹണത്തിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ
എല്‍.എസ്.ജി.ഡി.പ്രവൃത്തികള്‍
5184.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടുപയോഗിച്ച്
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം
നിര്‍വ്വഹണ ഏജന്‍സിയായി
2016-17 മുതല്‍
ഏതൊക്കെ
പ്രവൃത്തികളാണ്
നിര്‍ദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ പദ്ധതികളുടെ
പുരോഗതി
5185.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടിലും ,
പ്രത്യേക വികസന
നിധിയിലും ഉള്‍പ്പെട്ട
2016-17, 2017-18,
2018-19 വര്‍ഷത്തെ
തദ്ദേശസ്വയംഭരണവകുപ്പുമായി
ബന്ധപ്പെട്ട
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ചുള്ള
വിശദാംശം നല്‍കാമോ?
വെെപ്പിന്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
5186.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജക മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
എം.എല്‍.എ. എ.ഡി.എസ്.
പ്രകാരം ടെണ്ടര്‍ ചെയ്ത
ഏതെല്ലാം
പ്രവൃത്തികളാണ്
നാളിതുവരെ കരാറുകാര്‍
ഏറ്റെടുക്കാത്തതുമൂലം
നടപ്പാക്കാനാകാത്തതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പ്രവൃത്തികള്‍ക്കായി
സര്‍ക്കാര്‍ പുതുതായി
അനുവദിച്ച കണ്‍വെയന്‍സ്
തുക കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
പുതുക്കിയ
സാങ്കേതികാനുമതി
നല്‍കുന്നതിനും
ടെണ്ടര്‍
ചെയ്യുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തികരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
5187.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തദ്ദേശ
സ്വയംഭരണ വകുപ്പ്
മന്ത്രിയുടെ കീഴിലുള്ള
വകുപ്പുകളിലായി ആകെ
എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
(ബി)
പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
പേര്, എണ്ണം,
വകുപ്പിന്റെ പേര് എന്ന
ക്രമത്തിലുള്ള പട്ടിക
ലഭ്യമാക്കാമോ?
മലപ്പുറം
ജില്ലയിലെ പഞ്ചായത്തുകളിലെ
ഉദ്യോഗസ്ഥരുടെ കുറവ്
5188.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
പഞ്ചായത്തുകളില്‍
ആവശ്യമായ
ജീവനക്കാരില്ലാത്തതിനാല്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സാധിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ജില്ലയിലെ
പതിനാറ്
പഞ്ചായത്തുകളില്‍
മാസങ്ങളായി നിലവിലുള്ള
സെക്രട്ടറിമാരുടെയും
ക്ലാര്ക്കുമാരുടേയും
ഒഴിവുകള്‍
നികത്താത്തതിന്റെ കാരണം
വ്യക്തമാക്കുമാേ;
(സി)
പദ്ധതി
നിര്‍വ്വഹണത്തില്‍
ഇപ്പാേള്‍ പത്താം
സ്ഥാനത്തുള്ള ജില്ലയിലെ
നഗരസഭകളിലെയും
പഞ്ചായത്തുകളിലെയും
സെക്രട്ടറിമാരുടെയും
ക്ലാര്‍ക്കുമാരുടെയും
ഒഴിവുകള്‍ എത്രയെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമാേ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ ആശ്രിത നിയമനം
5189.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍
പാര്‍ട്ട്ടൈം
ഫെറിമാനായിരിക്കെ
മരണമടഞ്ഞ സത്യന്
കെ.കെ. യുടെ മകനായ
ശ്രീ. ശ്യാംകുമാര്‍
കെ.എസ്. ആശ്രിത നിയമന
പദ്ധതി പ്രകാരം
നല്‍കിയിരുന്ന
41/EPA/2018/ LSGD
നമ്പര്‍ ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ശ്രീ.
ശ്യാംകുമാറിന്റെ
അപേക്ഷയില്‍
ഉണ്ടായിരിക്കുന്ന
പ്രധാന തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; ആയത്
പരിഹരിച്ച്
ശ്യംകുമാറിന് നിയമന
ഉത്തരവ്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കോട്ടയം
ജില്ലാ കളക്ടറേറ്റില്‍
നിന്നും ഈ ഫയല്‍
സംബന്ധിച്ചുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ആശ
സാംസ്കാരിക സംഘടനയ്ക്ക്
ഓഫീസ് കെട്ടിടം
5190.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഗീത
സംവിധായകന്
എം.കെ.അര്ജ്ജുനന്
മാസ്റ്റര്‍ നേതൃത്വം
നല്കുന്ന
പശ്ചിമകൊച്ചിയിലെ ആശ
എന്ന സാംസ്കാരിക
സംഘടനയ്ക്ക് ഓഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കൊച്ചിന്
കോര്പ്പറേഷന് വക
മൂന്ന് സെന്റ് സ്ഥലം
വിട്ടു നല്‍കുന്നതിനുളള
അനുമതി സംബന്ധിച്ച്
143/RC4/2018/LSGD
നമ്പര്‍ ഫയലില്‍
നഗരകാര്യ ഡയറക്ടര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്
അനുമതി എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഫുഡ്
ക്രോസ് ഓവര്‍ബ്രിഡ്ജ്
നിര്‍മ്മാണം
5191.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
പട്ടം സെന്റ് മേരീസ്
സ്കൂളിലെ
കുട്ടികള്‍ക്ക്
റോഡുമുറിച്ച്
കടക്കുന്നതിന് ഫുഡ്
ക്രോസ് ഓവര്‍ബ്രിഡ്ജ്
പണിയുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത പണി ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതിയുടെ നടത്തിപ്പ്
ഏത് ഏജന്‍സിയാണ്
നിര്‍വ്വഹിക്കുന്നതെന്നും
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയിൽ
എന്തെങ്കിലും തടസ്സം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അങ്കമാലി
നഗരസഭാ പാര്‍ക്ക്
5192.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നഗരസഭാ പാര്‍ക്ക്
ഉദ്ഘാടനവുമായി
ബന്ധപ്പെട്ട് അങ്കമാലി
കേരള ഗ്രാമീണ്‍
ബാങ്കില്‍ അക്കൗണ്ട്
തുടങ്ങുവാന്‍ നിലവിലെ
നിയമം
അനുശാസിക്കുന്നുണ്ടോ;
(ബി)
നഗരസഭ
കൗണ്‍സിലിന്റെ ഏതു
ദിവസത്തെ തീരുമാന
പ്രകാരമാണ്
പൊതുജനങ്ങളില്‍ നിന്നും
വ്യാപാരികളില്‍ നിന്നും
ഇക്കാര്യത്തിനായി പണം
പിരിക്കുവാന്‍
തീരുമാനിച്ചത്;
(സി)
പാര്‍ക്ക്
ഉദ്ഘാടനത്തിന്
പണപ്പിരിവ്
നടത്തുവാനായി രസീത്
അച്ചടിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
ഇതിനായി പിരിഞ്ഞ്
കിട്ടിയെന്ന്
അറിയിക്കുമോ?
മുട്ടത്തറ
സ്വീവേജ് പ്ലാന്റ്
5193.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ടത്തറ
സ്വീവേജ് പ്ലാന്റില്‍
നിന്നും
ശുദ്ധീകരിക്കുന്ന ജലം
ഇപ്പോള്‍
ആവശ്യക്കാര്‍ക്ക്
വിതരണം ചെയ്യുന്നുണ്ടോ;
എങ്കില്‍ പ്രതിദിനം
എത്ര ലിറ്റര്‍ ജലം
ശുദ്ധീകരിക്കപ്പെടുന്നുണ്ട്;
ഇതില്‍ എത്ര ലിറ്റര്‍
വിതരണം ചെയ്യുന്നുണ്ട്;
ബാക്കിവരുന്ന
ശുദ്ധീകരിക്കപ്പെട്ട
ജലം എന്താണ്
ചെയ്യുന്നത്;
(ബി)
മുട്ടത്തറ
സ്വീവേജ് പ്ലാന്റിന്റെ
മാതൃകയില്‍ കൂടുതല്‍
പ്ലാന്റുകള്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ് ഇത്തരം
പ്ലാന്റുകള്‍
ആരംഭിയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നത്;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴില്‍ ഇത്തരം
കൂടുതല്‍ പ്ലാന്റുകള്‍
ആരംഭിയ്ക്കുന്നത്
സെപ്റ്റേജ്, സ്വീവേജ്
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിന്
സഹായകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരസഭയിലെ അനധികൃത
കെട്ടിടങ്ങള്‍
5194.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ കെട്ടിട
നിര്‍മ്മാണ ചട്ടം
ലംഘിച്ച് കെട്ടിടങ്ങള്‍
പണിയുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം പണിത എത്ര
കെട്ടിടങ്ങള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇവര്‍ക്കെതിരെ
എന്ത് നടപടിയാണ്
കോര്പ്പറേഷന്
സ്വീകരിച്ചത്;
(ഡി)
2015ന്
ശേഷം എത്ര
കെട്ടിടങ്ങള്‍
പൊളിച്ചു നീക്കി;
ഇതിനെതിരെ ഏതെങ്കിലും
കെട്ടിട ഉടമകള്‍
കോടതിയില്‍ നിന്നോ
ലോകായുക്തയില്‍
നിന്നോ
ട്രെെബ്യൂണലില്
നിന്നോ സ്റ്റേ ഉത്തരവ്
നേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്;
(ഇ)
പ്രസ്തുത
സ്റ്റേ ഉത്തരവുകള്‍
നീക്കം ചെയ്യുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
തിരുവനന്തപുരം
നഗരസഭയ്ക്ക് കാരണം
കാണിക്കല്‍ നോട്ടീസ്
5195.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യപരിപാലന
സംവിധാനങ്ങളില്‍ വീഴ്ച
വരുത്തിയെന്ന്
ആരോപിച്ച്
തിരുവനന്തപുരം
നഗരസഭയ്ക്ക് സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ കാരണം
കാണിക്കല്‍ നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപ പിഴ
അടയ്ക്കുവാനാണ് സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് തിരുവനന്തപുരം
നഗരസഭയോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
തിരുവനന്തപുരം
നഗരസഭ പിഴ
അടച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണ്;
വിശദമാക്കാമോ?
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ അമൃത്
പദ്ധതി
5196.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്,
സ്മാര്‍ട്ട്
പദ്ധതികള്‍ക്കായി
തിരുവനന്തപുരം
കോര്പ്പറേഷന് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഇതില്‍ എന്തെങ്കിലും
തുക കുറവ് വരുത്തുവാന്‍
നഗരസഭ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
കോര്പ്പറേഷന്
പരിധിയിലെ
സ്ഥാപനങ്ങള്‍ക്കും
റസിഡന്‍സ്
അസോസിയേഷനുകള്‍ക്കും
മാലിന്യ സംസ്കരണത്തിന്
സബ്സിഡി നല്‍കുന്നതിന്
നഗരസഭ
ആലോചിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ?
തിരുവനന്തപുരം
കാേര്‍പ്പറേഷന്‍ മാലിന്യ
സംസ്ക്കരണത്തിനായി
സ്വീകരിച്ച നടപടികള്‍
5197.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണം തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പ്രാഥമിക
ഉത്തരവാദിത്തമാണെന്നിരിക്കെ
തിരുവനന്തപുരം
കാേര്‍പ്പറേഷന്‍
മാലിന്യ
സംസ്ക്കരണത്തിനായി
എന്ത് തുകയാണ് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വകയിരുത്തിയത്;
(ബി)
നഗരങ്ങളിലെ
ശുചിത്വത്തിന്റെ
നിലവാരം അറിയുവാന്‍
നാനൂറ്റി ഇരുപത്തി
അഞ്ച് നഗരങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍
നടത്തിയ സര്‍വ്വേയില്‍
തിരുവനന്തപുരം
നഗരത്തിന്റെ സ്ഥാനം
നിലവിലെത്രയാണ്;
(സി)
വിളപ്പില്‍ശാലയിലെ
പ്ലാന്റ്
അടച്ചുപൂട്ടിയതാേടുകൂടി
വീടുകളില്‍ നിന്നുള്ള
മാലിന്യ ശേഖരണത്തിലും,
സംസ്ക്കരണത്തിലും
തിരുവനന്തപുരം
കാേര്‍പ്പറേഷന്‍
ഗുരുതരമായ അലംഭാവം
കാണിച്ചതായി മലിനീകരണ
നിയന്ത്രണ ബാേര്‍ഡ്
കാേര്‍പ്പറേഷന്‍ നല്കിയ
നാേട്ടീസില്‍
ചൂണ്ടികാണിച്ചിട്ടുണ്ടാേ;
(ഡി)
തിരുവനന്തപുരം
നഗരത്തില്‍ പ്രതിദിനം
നൂറ്റി എണ്‍പത്തി ഏഴ്
ടണ്‍ മാലിന്യം
പാെതുനിരത്തില്
തള്ളുന്ന അവസ്ഥ
നിലനില്‍ക്കുന്നത്
മൂലമുള്ള ഗുരുതരമായ
സ്ഥിതിവിശേഷം
പരിഹരിക്കുവാന്‍
തിരുവനന്തപുരം
കാേര്‍പ്പറേഷന്‍
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് അടയ്ക്കേണ്ടതായ
കുടിശ്ശിക അടയ്ക്കുന്നതിന്
നടപടി
5198.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
24.10.2013-ലെ
സ.ഉ. (കെെ) നമ്പര്‍
469/2013/റവന്യൂ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എല്‍.എസ്.ജി.ഡി.
അടയ്ക്കേണ്ടതായ
കുടിശ്ശിക തുകയുടെ
ഒന്‍പത് ശതമാനം പലിശ
ഉള്‍പ്പെടെയുള്ള തുക
നാളിതുവരെ
അടയ്ക്കാത്തത് കാരണം
എറണാകുളം ജില്ലയിലെ
കൊച്ചി താലൂക്കില്‍
സ്ഥിതി ചെയ്യുന്ന
രാമേശ്വരം കോളനിയില്‍
പുനരധിവസിപ്പിച്ചിട്ടുള്ള
29 കുടുംബങ്ങള്‍ക്ക്
വര്‍ഷങ്ങളായി അവര്‍
വീട് വച്ച്
താമസിക്കുന്ന വസ്തുവിന്
പട്ടയം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന്
നല്‍കാമെന്നേറ്റിരുന്ന
പ്രസ്തുത കുടിശ്ശിക തുക
എന്നത്തേക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
ഇനത്തില്‍
എല്‍.എസ്.ജി.ഡി.
നല്കേണ്ടതായ തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
ഗവ:മാനവേദന്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിനായി അനുവദിച്ച തുക
5199.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നഗരസഭയ്ക്ക് കീഴിലുള്ള
ഗവ: മാനവേദന്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രം പദ്ധതിയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി നിലമ്പൂര്‍
നഗരസഭ 2018-19, 2019-20
വര്‍ഷങ്ങളില്‍
നഗരസഭയുടെ വിഹിതം
നല്‍കിയിട്ടുണ്ടോ; എത്ര
രൂപയാണ് വിഹിതമായി
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
വിശദമാക്കാമോ;
(ബി)
മികവിന്റെ
കേന്ദ്രം മാസ്റ്റര്‍
പ്ലാനിലെ ഏത്
പ്രവൃത്തിക്കാണ് വിഹിതം
അനുവദിച്ചിട്ടുള്ളത്;
അനുവദിച്ചിട്ടില്ലായെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
അക്രഡിറ്റഡ്
ഏജന്‍സികളായ വാപ്കോസ്,
കിറ്റ്കോ, കൈറ്റ്
എന്നിവര്‍ക്ക് നേരിട്ട്
ഫണ്ടുകള്‍ കൈമാറ്റം
ചെയ്യുവാന്‍
നഗരസഭകള്ക്കാകുമോ;
ഇത്തരം ഏജന്‍സികള്‍ക്ക്
ഫണ്ടുകള്‍ കൈമാറ്റം
ചെയ്യുന്ന രീതി
വിശദമാക്കാമോ;
(ഡി)
2015-16
മുതല്‍ 2019-20
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ ഗവ:
മാനവേദന്
വി.എച്ച്.എസ്.എസ്. ല്‍
നിലമ്പൂര്‍ നഗരസഭ
നടപ്പാക്കിയ പദ്ധതികളും
ചെലവഴിച്ച തുകയും
കരാറുകാരുടെ വിവരങ്ങളും
ലഭ്യമാക്കാമോ;
(ഇ)
2015-16
മുതല്‍ 2019-20
വരെയുള്ള വാര്‍ഷിക
പദ്ധതികളില്‍ ഗവ:
മാനവേദന്
വി.എച്ച്.എസ്.എസ്. ന്
വേണ്ടി ഫണ്ട്
വകയിരുത്തിയിരുന്നോ;
വകയിരുത്തിയ ഫണ്ട്
പിന്നീട് വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വെെക്കം
ബസ്ബേയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
സംബന്ധിച്ച്
5200.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെക്കം
മുനിസിപ്പാലിറ്റിയില്‍
എം എല്‍ എ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച
ബസ്ബേയുടെ ഉദ്ഘാടനം
കഴിഞ്ഞ് ഒരു വര്‍ഷം
പിന്നിട്ടിട്ടും
നിര്‍മ്മാണപ്രവര്‍ത്തനം
ഏറ്റെടുത്തു നടത്തിയ
ഏജന്‍സിക്ക് ബില്ല്
മാറി പണം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചതിനുശേഷം
ബില്ലുകള്‍ മാറി,
നിര്‍മ്മാണം
ഏറ്റെടുത്തു
പൂര്‍ത്തീകരിച്ച
ഏജന്‍സികള്‍ക്ക് പണം
നല്കുന്നതില് വെെക്കം
മുനിസിപ്പാലിറ്റിയിലെ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
കാണിക്കുന്ന അലംഭാവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ബില്ലുകള്‍ മാറി
നല്‍കുന്നതിനുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
പാലക്കാട്
നഗരസഭയിലെ കെട്ടിട
നിര്‍മ്മാണ അനുമതി
നല്‍കുന്നതിനുള്ള നടപടികള്‍
5201.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
നഗരസഭയില്‍ പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായി
നഗരസഭയില്‍
അപേക്ഷിക്കുന്നവര്‍ക്ക്
പുതിയ ഡ്രാഫ്റ്റ്
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ച് കെട്ടിട
നിര്‍മ്മാണ അനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആയിരക്കണക്കിന്
അപേക്ഷകള്‍ കെട്ടിട
നിര്‍മ്മാണ അനുമതി
ലഭിക്കാതെ നഗരസഭയില്‍
കെട്ടിക്കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വളാഞ്ചേരി
നഗരസഭയ്ക്ക് പുതിയ കെട്ടിടം
5202.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കുമോ;
(ബി)
നഗരകാര്യ
ഡയറക്ടറേറ്റില്‍ നിന്ന്
പ്രെപ്പോസല്‍
കിഫ്ബിയിലേയ്ക്ക്
പോയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആയതിന്മേല്
കിഫ്ബി നിര്‍ദ്ദേശിച്ച
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
5203.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖാന്തിരം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവര്‍ത്തികള്‍ക്കും
അനുവദിച്ച തുക
എത്രയെന്നും, ഓരോ
പ്രവര്‍ത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കൊട്ടാരക്കരയിലെ
സംസ്ഥാന ഗ്രാമവികസന
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ഭൂമി
5204.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
എസ്.ഐ.ആര്.ഡി.,
ഇ.റ്റി.സി എന്നീ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള ഭൂമിയുടെ
വിസ്തീര്‍ണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമിയുടെ വിസ്തീര്‍ണ്ണം
തിട്ടപ്പെടുത്തുന്നതിനായി
ബഹു. തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി നല്കിയ
നിര്‍ദ്ദേശത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
പട്ടിമറ്റം,
മഴുവന്നൂര്‍ പഞ്ചായത്തുകള്‍
5205.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജനസംഖ്യാടിസ്ഥാനത്തില്‍
കുന്നത്തുനാട്,
മഴുവന്നൂര്‍
പഞ്ചായത്തുകള്‍
വിഭജിച്ച് പട്ടിമറ്റം,
മഴുവന്നൂര്‍
കേന്ദ്രമാക്കി പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മരടിലെ
വിവാദ ഫ്ലാറ്റുകള്‍
പൊളിക്കുന്നത് സംബന്ധിച്ച്
5206.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടിലെ
വിവാദ ഫ്ലാറ്റുകള്‍
നിയന്ത്രിത
സ്ഫോടനത്തിലൂടെ
പൊളിക്കുന്നതിന്
ഏതൊക്കെ കമ്പനികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്പനികളെ
തെരഞ്ഞെടുത്തതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഫ്ലാറ്റ്
പൊളിക്കുന്നതിന്
ആരുടെയെങ്കിലും
വിദഗ്ദ്ധ ഉപദേശം
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ഗ്രാമീണ
റാേഡുകളുടെ
പുനര്‍നിര്‍മ്മാണം
5207.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
മഹാപ്രളയത്തില്‍ ഗതാഗത
യാേഗ്യമല്ലാതായ ഗ്രാമീണ
റാേഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ ;
(ബി)
എങ്കില്‍
ഏതെല്ലാം റാേഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമാേ?
ആലത്തൂര്‍
മണ്ഡലത്തിലെ വാര്‍ഷിക
പദ്ധതി നിര്‍വ്വഹണ പുരോഗതി
5208.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ബ്ലോക്ക്
പഞ്ചായത്തുകളുള്‍പ്പെടെ
വിവിധ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഈ
സാമ്പത്തിക വര്‍ഷത്തിലെ
നാളിതുവരെയുള്ള
വാര്‍ഷിക പദ്ധതി
നിര്‍വ്വഹണ പുരോഗതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
കടമക്കുടി
പഞ്ചായത്തിലെ പാലം
നിര്‍മ്മാണ പ്രവൃത്തികള്‍
T 5209.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
പഞ്ചായത്തില്‍ ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിവരുന്ന വിവിധ
പാലം നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതില്‍
തടസ്സങ്ങളുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ ജന്റര്‍
റിസോഴ്സ് സെന്ററുകള്‍
5210.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
തലത്തില്‍ ജന്റര്‍
റിസോഴ്സ് സെന്ററുകള്‍
രൂപീകരിക്കുന്നതിന്റെ
ഘടനയെ സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അവയുടെ
പ്രവര്‍ത്തനം
സംബന്ധിച്ചും
ലക്ഷ്യങ്ങളെ
സംബന്ധിച്ചുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
എല്ലാ പഞ്ചായത്തുകളിലും
ജെന്റര്‍ റിസോഴ്സ്
സെന്റര്‍
രൂപീകരിച്ചിട്ടുണ്ടോ;
രൂപീകരിച്ചതും
രൂപീകരിക്കാനുള്ളവയുടെയും
പേരു വിവരം
വ്യക്തമാക്കാമോ?
അമ്പലമുകള്‍
അമൃതകുടീരം കോളനിയിലെ
നൂറ്റി ഇരുപത്തി നാല്
കുടുംബങ്ങള്ക്ക്ഭവനം
5211.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലമുകള്‍
അമൃതകുടീരം കോളനിയിലെ
നൂറ്റി ഇരുപത്തിനാല്
കുടുംബങ്ങള്‍ക്ക് ലൈഫ്
പദ്ധതിയിലും
കേന്ദ്രാവിഷ്കൃതപദ്ധതിയായ
പി.എം.എ.വൈ. ഗ്രാമീണ്‍
പദ്ധതിയിലും
ഉള്‍പ്പെടുത്തി
ഭവനങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
ഫണ്ട്
ഗ്രാമപഞ്ചായത്തിന്
കൈമാറിയിട്ടുണ്ടോ;
(ബി)
പദ്ധതി
നിര്‍വ്വഹണവും പദ്ധതി
വിഹിതവും എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഭവനനിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതിവിവരം
വ്യക്തമാക്കാമോ?
ആണ്ടുര്കോണം
സ്വദേശി ഷജില നല്കിയ പരാതി
5212.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ആണ്ടുര്കോണം
പഞ്ചായത്ത്
സെക്രട്ടറിയ്ക്ക് 2019
മേയ് 8-ാം തീയതി ഷജില
എന്നയാള്‍ നല്കിയ
പരാതിയില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരാതിയുടെയും
ആയതുമായി ബന്ധപ്പെട്ട്
അയച്ച
റിപ്പോര്‍ട്ടുകളുടെയും
വിശദാംശങ്ങളും
കോപ്പിയും
ലഭ്യമാക്കാമോ?
മക്കരപ്പറമ്പ്
ഗ്രാമ പഞ്ചായത്തിന്
കെട്ടിടം
5213.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
മക്കരപ്പറമ്പ് ഗ്രാമ
പഞ്ചായത്ത് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
കൊച്ചി
നഗരസഭ നൽകേണ്ട വിവരങ്ങൾ
5214.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
പെരുമ്പടപ്പ്
ബസ്സ്റ്റാന്‍ഡും മിനി
സിവില്‍സ്റ്റേഷനും
നിര്‍മ്മിക്കുന്നതിനായി
12.02.2019 ല്‍ മന്ത്രി
വിളിച്ചു ചേര്‍ത്ത യോഗ
തീരുമാനപ്രകാരം
RCI/23/2019 ഫയലില്‍
നെല്‍വയല്‍ നികത്തിയത്
സാധൂകരിക്കുന്ന
കാര്യത്തില്‍ വേണ്ട
റവന്യൂ റെക്കോര്‍ഡുകളും
വിജിലന്‍സ് കേസുമായി
ബന്ധപ്പെട്ട
വിശദവിവരങ്ങളും കൊച്ചി
നഗരസഭ
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത വിവരങ്ങള്‍
ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമസം
വിശദമാക്കാമോ;
(സി)
ഇവ
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് മുഖേനയുള്ള
പ്രവൃത്തികള്‍
5215.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന
പദ്ധതിയിലേക്ക് മണലൂര്‍
മണ്ഡലത്തിനായി
നിര്‍ദ്ദേശിച്ചതും
തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നിര്‍വ്വഹിക്കേണ്ടതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
കക്കാട്
മിനിസ്റ്റേഡിയം നിര്‍മ്മാണം
5216.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
17.10.2018ന്
,കക്കാട്
മിനിസ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ഭൂമി കൈമാറിയ
അപേക്ഷയുടെ കോപ്പി
ഒപ്പിട്ട് റവന്യൂ
വകുപ്പിന്
നല്‍കുന്നതിനായി
കണ്ണൂര്‍
കോര്പ്പറേഷന്
സെക്രട്ടറിയ്ക്ക്
എം.എല്‍.എ. ന്ലകിയ
25/KM2018(1) നമ്പര്‍
കത്തില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ റവന്യൂ
വകുപ്പിന്
കൈമാറിയിട്ടുണ്ടോ
;എങ്കില്‍ എന്നാണെന്ന്
പറയാമോ ;ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് നാളിതുവരെ
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ മാലിന്യനിക്ഷേപം
തടയുന്നതിന് നടപടി
5217.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പല
ഭാഗങ്ങളിലും
അനധികൃതമായി മാലിന്യം
നിക്ഷേപിക്കുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇതുവരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്രപേര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
വെെപ്പിന്‍
മണ്ഡലത്തിലെ തെരുവുനായ
ശല്യം
T 5218.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
തെരുവുനായ ശല്യം
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ വിവിധ
ഗ്രാമപ്പഞ്ചായത്തുകളില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര തെരുവുനായ്ക്കളെ
വന്ധ്യംകരണത്തിന്
വിധേയമാക്കിയെന്ന്
വിശദമാക്കാമോ;
(ഡി)
തെരുവുനായ്ക്കളെ
വന്ധ്യംകരണം
ചെയ്യുന്നതിനുള്ള ചുമതല
ഏത് ഉദ്യോഗസ്ഥനാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ റോഡുകള്‍ക്ക്
പി.എം.ജി. എസ്.വൈ .-ഫണ്ട്
5219.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍ക്ക് പി.എം.ജി.
എസ്.വൈ .-ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഫണ്ട് അനുവദിക്കപ്പെട്ട
റോഡുകളുടെ പേര്,
അടങ്കല്‍ തുക,
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്നിവ
വിശദമാക്കാമോ ?
ഉള്ളിയേരിയിലെ
പ്രകൃതി സൗഹൃദ മാതൃക
ശ്മശാനം
5220.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃക
പദ്ധതിയായ ഉള്ളിയേരി
പാലോറ കാരക്കാട്
കുന്നില്‍
നിര്‍മ്മിക്കുന്ന
പ്രശാന്തി ഗാര്ഡന്
മോഡല്‍
ക്രിമറ്റോറിയത്തിന്റെ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രകൃതി സൗഹൃദ മാതൃക
ശ്മശാനത്തിന്റെ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കാമോ?
പുത്തന്‍കുരിശ്
വികലാംഗ സഹകരണസംഘം ഓഫീസ്
5221.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
പുറമ്പോക്ക് ഭൂമി
പതിച്ച് നല്‍കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
എന്‍.ഒ.സി. ആവശ്യമാണോ
എന്നത് സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പുത്തന്‍കുരിശ്
വികലാംഗ സഹകരണസംഘം
ഓഫീസിന് പത്ത് സെന്റ്
സ്ഥലം ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പഞ്ചായത്ത് അധികൃതര്‍
എൻ.ഒ.സി
നല്‍കിയിരുന്നോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പഞ്ചായത്ത്
ജനപ്രതിനിധികളുടെ ഓണറേറിയം
5222.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്ത്
മെമ്പറന്മാര്,
സ്റ്റാന്‍ഡിംഗ്
കമ്മിറ്റി
ചെയര്മാന്മാര്,
പഞ്ചായത്ത് വൈസ്
പ്രസിഡന്റ്/പ്രസിഡന്റുമാര്‍
എന്നിവരുടെ നിലവിലെ
ഓണറേറിയം എത്രയാണ്;
(ബി)
ഇത്
അവസാനമായി
വര്‍ദ്ധിപ്പിച്ചത്
എന്നാണ്; ഓണറേറിയം
പുതുക്കി
നിശ്ചയിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കുമോ?
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി പദ്ധതി
5223.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
ഇതിന് വേണ്ടി ഏതൊക്കെ
പദ്ധതികളാണ്
പൂര്ത്തിയാക്കിയതെന്ന്അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്മാര്‍ട്ട് സിറ്റി
പദ്ധതിയ്ക്ക്
കേന്ദ്രവിഹിതമായി
ഇതുവരെ എത്ര തുകയാണ്
ലഭിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്മാര്‍ട്ട് സിറ്റി
പദ്ധതിയ്ക്കായി
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
വിഹിതമായി എത്ര കോടി
രൂപയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
അര്‍ബന്‍ റിന്യൂവല്‍ മിഷന്
5224.
ശ്രീ.സജി
ചെറിയാന്
,,
വി. അബ്ദുറഹിമാന്
,,
കെ.വി.വിജയദാസ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകളുടെ
സാമ്പത്തിക
ഉന്നമനത്തിനും നൈപുണ്യ
വികസനത്തിനും സംരംഭകത്വ
വികസനത്തിനും പശ്ചാത്തല
വികസനത്തിനും ഊന്നല്‍
നല്‍കിക്കൊണ്ട് നാഷണല്‍
അര്‍ബന്‍ റിന്യൂവല്‍
മിഷന് എന്ന
കേന്ദ്രാവിഷ്കൃത
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ചെലവ്
വഹിക്കുന്നതിനുള്ള
കേന്ദ്ര-സംസ്ഥാന വിഹിതം
എപ്രകാരമാണെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയ്ക്കായി
സംസ്ഥാനത്തെ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
കേന്ദ്രസര്‍ക്കാര്‍
വിഹിതമായി ഇതുവരെ എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി പ്രകാരം
ഓംബുഡ്സ്മാന് നിയമനം
5225.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
അനുസരിച്ച്
ഓംബുഡ്സ്മാനെ
നിയമിക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തില്‍
ഓംബുഡ്സ്മാന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കുറ്റിപ്പുറം
ബ്ലാേക്ക് പഞ്ചായത്തിന്റെ
നിഷ്ക്രിയാസ്തി
5226.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
ബ്ലാേക്ക്
പഞ്ചായത്തിന്റെ
എെ.എ.വൈ. പദ്ധതി
അക്കൗണ്ടില്‍
1,57,23,261 രൂപ
നിഷ്ക്രിയാസ്തിയായി
കിടക്കുന്ന കാര്യം
സംബന്ധിച്ച് ബ്ലാേക്ക്
പഞ്ചായത്ത് പ്രസിഡന്റ്
നല്കിയ നിവേദനത്തില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമാേ;
(ബി)
2018
ലെ പ്രളയത്തിലെ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
2013 മുതല്‍ 2017
വരെയുള്ള ഗുണഭാേക്തൃ
വിഹിതം കുറച്ചാല്‍
വരുന്ന 67,11,434 രൂപ
ഉപയാേഗിക്കുവാനുള്ള
അനുവാദത്തിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടി
അറിയിക്കുമാേ;
(സി)
ഇൗ
വിഷയത്തില്‍ അടിയന്തര
നടപടി സ്വീകരിക്കുമാേ?
ഉപഗ്രഹ
നഗരം
T 5227.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരവികസന പദ്ധതിയുടെ
ഭാഗമായി 400 ചതുരശ്ര
കി. മീറ്റര്‍
വിസ്തൃതിയുളള ഉപഗ്രഹ
നഗരം
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉപഗ്രഹ നഗരത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനുളള
കണ്‍സള്‍ട്ടന്റിനെ
നിയമിക്കുന്നതിനുളള
ടെന്‍ഡര്‍ നടപടി ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
;
(സി)
അതിന്റെ
ഭാഗമായി 80 കി.
മീറ്റര്‍ ദെെര്‍ഘ്യമുളള
ഒൗട്ടര്‍ റിംഗ് റോഡ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏത്
അതോറിറ്റിക്കാണ്
അതിന്റെ
നിര്‍മ്മാണച്ചുമതലയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉപഗ്രഹ നഗരത്തിന് എന്ത്
ചെലവ്
പ്രതീക്ഷിക്കുന്നു;
അതിനുളള പണം എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?