ദേശീയ
വിദ്യാഭ്യാസ അവകാശ നിയമം
4796.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ അവകാശ നിയമ
പ്രകാരം എല്‍. പി.
സ്കൂളുകളില്‍ അഞ്ചാം
ക്ലാസ്സും യു. പി.
സ്കൂളുകളില്‍ എട്ടാം
ക്ലാസ്സും
അനുവദിക്കണമെന്ന അപേക്ഷ
സംസ്ഥാന സര്‍ക്കാരിനു
നിരസിക്കുവാന്‍
കഴിയുകയില്ലായെന്ന്
ഹെെക്കോടതി വിധി
പ്രസ്താവിച്ചിട്ടുണ്ടോ;അറിയിക്കാമോ;
(ബി)
പ്രാഥമിക
വിദ്യാഭ്യാസം
പുനഃക്രമികരിക്കുന്ന
കേന്ദ്ര നിയമം
നടപ്പിലായപ്പോള്‍ കേരള
വിദ്യാഭ്യാസ
നിയമത്തിന്റെയും
ചട്ടത്തിന്റെയും
പ്രസക്തി കുറഞ്ഞതായി
കോടതി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4797.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കിയ ഓരോ
വിദ്യാലയങ്ങളിലേയും
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ടെണ്ടര്‍ ചെയ്തതും
ചെയ്യാത്തവയും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
സ്കൂളിന്റേയും
പ്രവൃത്തി ഏതെല്ലാം
എസ്.പി.വി.യെയാണ്
ഏല്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ സ്കൂളുകളില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായുള്ള
പ്രവര്‍ത്തനങ്ങള്‍
4798.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
യഥാക്രമം അഞ്ച്,
മൂന്ന് കോടി രൂപ വീതം
അനുവദിച്ച സ്കൂളുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന ഏജന്‍സികളുടെ
വിവരം നല്‍കാമോ?
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
4799.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
കൂടുതല്‍ കുട്ടികളെ
ആകര്‍ഷിക്കുന്നതിന്
ഇതുമൂലം
സാധിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(സി)
2019-20
അദ്ധ്യായന വര്‍ഷം 6-ാം
പ്രവൃത്തി ദിവസത്തെ
കണക്ക് സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
പ്രൈമറി വിദ്യാഭ്യാസം
ഹൈടെക് ആക്കുന്നതിനുള്ള
നടപടിയുടെ ഭാഗമായി
പ്രസ്തുത
വിദ്യാലയങ്ങളില്‍
എന്തൊക്കെ ഭൗതിക
സൗകര്യങ്ങളാണ്
ഒരുക്കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിക്കായി ധനസഹായം
സമാഹരിക്കുന്നത്
എപ്രകാരമാണ് എന്ന്
അറിയിക്കുമോ?
കെ-ടെറ്റ്
യോഗ്യത
4800.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധ്യാപക
നിയമനത്തിനുള്ള
കെ-ടെറ്റ്
യോഗ്യതാപരീക്ഷ
വിജയിച്ചവര്‍ നിശ്ചിത
കാലയളവിനുള്ളില്‍
അധ്യാപക നിയമനം
നേടിയില്ലെങ്കില്‍ കെ.
ടെറ്റ് യോഗ്യത
കാലഹരണപ്പെടുമെന്ന
നിയമം നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ വ്യവസ്ഥകളില്‍ ഇളവ്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ-ടെറ്റ്
യോഗ്യത മാര്‍ക്ക്
ഏകീകരിക്കുന്ന കാര്യം
4801.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ-ടെറ്റ്
യോഗ്യതക്ക് സമാനമായ
എം.ഫില്‍, എം.എഡ്,
സെറ്റ് എന്നീ
പരീക്ഷകള്‍ക്ക് അന്‍പത്
ശതമാനം മാര്‍ക്കാണ്
യോഗ്യത നേടുന്നതിനായി
നിശ്ചയിച്ചിരിക്കെ
കെ-ടെറ്റ് പരീക്ഷക്ക്
അറുപത് ശതമാനം
മാര്‍ക്ക്
നിശ്ചയിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
അന്‍പത് ശതമാനം
മാര്‍ക്ക് ആക്കി
ഏകീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സി.പി.നായര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
4802.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വിദ്യാഭ്യാസ ചട്ടം
പരിഷ്ക്കരിക്കുന്നതിന്
വേണ്ടി
നിയോഗിക്കപ്പെട്ട
സി.പി.നായര്‍ കമ്മിറ്റി
അതിന്റെ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റി എയ്ഡഡ്
സ്കൂളുകളിലെ
നിയമനങ്ങള്‍ പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വിടണമെന്ന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ശിപാര്‍ശ
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ?
കെ.ടെറ്റ്
കാറ്റഗറി തേര്‍ഡ്
പരീക്ഷയുടെ മാര്ക്ക്പട്ടിക
4803.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജൂണില്‍ നടന്ന
കെ.ടെറ്റ് കാറ്റഗറി
തേര്‍ഡ് പരീക്ഷയുടെ
മാര്‍ക്ക് പട്ടിക
പരീക്ഷാഭവനില്‍ നിന്നും
നല്കാന് കാലതാമസം
വരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ മാര്‍ക്ക്
പട്ടിക ലഭ്യമാവാത്തത്
കാരണം പല
ഉദ്യോഗാര്‍ത്ഥികള്‍ക്കും
ജോലി സംബന്ധമായ
കാര്യങ്ങളില്‍ പ്രയാസം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മാര്‍ക്ക് ലിസ്റ്റ്
എത്രയും വേഗം
നല്‍കാനുളള നടപടികള്‍
കൈക്കൊളളുമോ;
വിശദമാക്കാമോ?
പഠന
പ്രക്രിയയുടെ ഗുണനിലവാരം
ഉയര്‍ത്താന്‍ നടപടികള്‍
4804.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആര്.
രാജേഷ്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഠന
ഫലത്തിന്റെ
അടിസ്ഥാനത്തില്‍
വിദ്യാര്‍ത്ഥികളുടെ
പ്രകടനം സമഗ്രമായി
വിലിയിരുത്തിക്കൊണ്ടുള്ള
2019ലെ
എസ്.സി.ഇ.ആര്.ടി.
റിപ്പോര്‍ട്ടിന്റെ
പ്രധാന നിഗമനങ്ങള്‍
അറിയിക്കാമോ;
(ബി)
മാനവിക
വിഷയങ്ങളിലും കണക്കിലും
ഇംഗ്ലീഷിലും മികവ്
പുലര്‍ത്തുന്ന
വിദ്യാര്‍ത്ഥികള്‍
ഹെെസ്കൂളിലും ഹയര്‍
സെക്കണ്ടറിയിലും ഇരുപത്
ശതമാനത്തിനടുത്ത്
മാത്രമാണെന്ന പ്രശ്നം
പരിഹരിക്കാന്‍ സവിശേഷ
പദ്ധതികള്‍ ഉണ്ടോ;
(സി)
ഓരോ
വിദ്യാര്‍ത്ഥിയുടെയും
കഴിവുകള്‍
വ്യത്യസ്തമായിരിക്കുന്നതിനാൽ
ക്ലാസ്സുകളിലെ പഠന
പ്രക്രിയയുടെ
ഗുണനിലവാരം
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത പരിഹരിക്കാനായി
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
എസ്.സി.ഇ.ആർ.ടി.
യുടെ ഗവേഷണ പഠന
റിപ്പോര്‍ട്ട്
4805.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു വിദ്യാലയങ്ങളില്‍
എം.എല്‍.എ.
ഫണ്ടുപയോഗിച്ച്
നടത്തിയ അക്കാദമിക
പ്രവര്‍ത്തനങ്ങൾ
സംബന്ധിച്ച്
എസ്.സി.ഇ.ആർ.ടി.
നടത്തിയ ഗവേഷണ പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഗവേഷണ പഠനത്തിന്റെ
അടിസ്ഥാനത്തില്‍
കണ്ടെത്തിയ സുപ്രധാന
കണ്ടെത്തലുകള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഗവേഷണത്തിന്റെ
അടിസ്ഥാനത്തില്‍
മലപ്പുറം ജില്ലയുമായി
ബന്ധപ്പെട്ട
കണ്ടെത്തലുകൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി,
ഹയര്‍ സെക്കന്ററി,
വി.എച്ച്.എസ്.സി.
പരീക്ഷകള്‍ ഒരുമിച്ചു
നടത്തുന്നത് സംബന്ധിച്ച്
4806.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2020 മാര്‍ച്ചിലെ
എസ്.എസ്.എല്‍.സി, ഹയര്‍
സെക്കന്ററി,
വി.എച്ച്.എസ്.സി.
പരീക്ഷകള്‍ ഒരുമിച്ചു
നടത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടാേ
; വിശദാംശങ്ങള്‍
നല്‍കാമാേ ;
(ബി)
ഇത്തരത്തില്‍
ഇടകലര്‍ത്തി മൂന്നു
പാെതു പരീക്ഷകള്‍
ഒന്നിച്ച്
നടത്തുന്നതിന്റെ
പ്രായാേഗിക
ബുദ്ധിമുട്ട് എങ്ങനെ
പരിഹരിക്കാമെന്ന്
വ്യക്തമാക്കാമാേ ;
(സി)
എസ്.എസ്.എല്‍.സി,
പ്ലസ് ടു പരീക്ഷകളുടെ
സമയ ദെെര്‍ഘ്യം
വ്യത്യസ്തമായതിനാല്‍
ചാേദ്യപേപ്പറുകളുടെ
വിതരണം, പരീക്ഷ
അവസാനിക്കുന്ന സമയം
തുടങ്ങിയ കാര്യങ്ങളില്‍
പരീക്ഷ ഹാളില്‍
ഉണ്ടാകാന്‍ സാധ്യതയുള്ള
ആശയക്കുഴപ്പം
പരിഹരിക്കാന്‍
സര്‍ക്കാര്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമാേ ;
(ഡി)
ഒന്നിച്ച്
മൂന്ന് പരീക്ഷകള്‍
നടത്തുമ്പാേള് പരീക്ഷാ
ചീഫ് സൂപ്രണ്ട്,
ഡെപ്യൂട്ടി ചീഫ്
സൂപ്രണ്ട് എന്നിവരെ
നിയമിക്കുന്ന രീതി
എങ്ങനെയായിരിക്കുമെന്ന്
വ്യക്തമാക്കാമാേ ?
എല്‍.പി,
യു.പി. സ്കൂളുകളിലെ
പാചകത്തൊഴിലാളികള്‍
4807.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
എല്‍.പി, യു.പി.
സ്കൂളുകളില്‍
പാചകത്തൊഴിലാളികളായി
ജോലി ചെയ്തുപോരുന്ന
തൊഴിലാളികളെ പാര്‍ടൈം
തസ്തികയില്‍ സ്ഥിരം
ജീവനക്കാരായി
നിയമിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
400
രൂപ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന ഇവരുടെ
ദിവസ വേതനം
വര്‍ദ്ധിപ്പിക്കണമെന്നുള്ള
ആവശ്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
രണ്ട് ആവശ്യങ്ങളിലും
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
വിശദമാക്കാമോ?
പ്ലസ്
വണ്‍ സീറ്റ് ഒഴിവുകള്‍
4808.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ ഹയര്‍
സെക്കണ്ടറി പ്ലസ് വണ്‍
അഡ്മിഷന്
പൂര്‍ത്തിയായതിനു ശേഷം
സംസ്ഥാനത്ത് ഏതെങ്കിലും
വിഷയങ്ങളില്‍
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
സീറ്റുകള്‍ ഏതെല്ലാം
വിഷയങ്ങളില്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അത്തരത്തില്‍
ഏറ്റവും കൂടുതല്‍
സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കുന്നത് ഏത്
ജില്ലയിലാണെന്ന്
വ്യക്തമാക്കാമോ?
കന്നഡ
മീഡിയം സ്കൂളില്‍ കന്നഡ
അറിയാത്ത അധ്യാപകരെ
നിയമിച്ചത് സംബന്ധിച്ച്
4809.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കന്നഡ
മീഡിയം ഹൈസ്കൂളുകളില്‍
കന്നഡ അറിയാത്ത
അധ്യാപകരെ പി.എസ്.സി.
മുഖേന നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
നിയമിക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിയമനം സ്കൂളുകളിലെ
കുട്ടികളുടെയും
രക്ഷിതാക്കളുടെയും
വ്യാപക
പ്രതിഷേധത്തിനിടയാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തൊഴിൽ
അധിഷ്ഠിത വിദ്യാഭ്യാസം
4810.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തിന്റെ
ലക്ഷ്യം അറിവു
നേടുകയെന്നതിനോടൊപ്പം
തൊഴില്‍ തേടുക എന്നതു
കൂടിയാണെന്ന
കാഴ്ചപ്പാടോടെ
കേന്ദ്രസര്‍ക്കാര്‍
9-ാം ക്ലാസു മുതലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നിര്‍ബന്ധിതമാക്കിയ
നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
പ്രകാരമുള്ള
തൊഴിലധിഷ്ഠിത
കോഴ്സുകള്‍ സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കിയ
സ്കൂളുകളുടെ അനുഭവം
അവലോകനം ചെയ്തിരുന്നോ;
വിശദാംശം നല്കമോ;
(സി)
ചട്ടക്കൂടിനുള്ളില്‍
നിന്നുകൊണ്ട്
സംസ്ഥാനത്തിനു ഇപ്രകാരം
ഉചിതമായ മാറ്റങ്ങള്‍
വരുത്തുവാൻ സാധ്യമാണോ;
സ്കൂള്‍
വര്‍ക്ക്ഷോപ്പുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വി.എസ്.എച്ച്.എസ്.ഇ
(വൊക്കേഷനലൈസേഷൻ ഓഫ്
സെക്കണ്ടറി ആൻഡ് ഹയർ
സെക്കണ്ടറി എഡ്യൂക്കേഷൻ
) എന്ന ഈ പദ്ധതിയും
വി.എച്ച്.എസ്.ഇ.യും
തമ്മിലുള്ള വ്യത്യാസം
എന്താണ്;
വ്യക്തമാക്കുമോ;
(ഇ)
ഇതിന്റെ
പശ്ചാത്തലത്തില്‍
ഹയര്‍സെക്കന്‍ഡറി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി
ഏകീകരണത്തിന്റെ
പ്രാധാന്യവും
അതിനായുള്ള നടപടികളുടെ
പുരോഗതിയും
അറിയിക്കാമോ?
ഹയര്‍
സെക്കണ്ടറി, സ്കൂള്‍
വിദ്യാഭ്യാസ വകുപ്പുകളുടെ
ലയനം
4811.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുപതു
വര്‍ഷത്തോളം
അക്കാദമിക് ഗുണമേന്മയും
ഭരണ കാര്യക്ഷമതയും
പുലര്‍ത്തിയ ഹയര്‍
സെക്കണ്ടറി
വിദ്യാഭ്യാസവകുപ്പിനെ
സ്കൂള്‍ വിദ്യാഭ്യാസ
വകുപ്പുമായി
ലയിപ്പിച്ച് ഡയറക്ടര്‍
ഓഫ് ജനറല്‍
എഡ്യൂക്കേഷന്റെ
ഭാഗമാക്കുമ്പോള്‍ അത്
ഹയര്‍ സെക്കണ്ടറിയുടെ
ഗുണനിലവാരത്തകര്‍ച്ചക്ക്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇൗ
വസ്തുത സര്‍ക്കാര്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഒരു
സ്കൂളില്‍ രണ്ട് അധികാര
കേന്ദ്രങ്ങള്‍
ഉണ്ടാകുന്നത് അവര്‍
തമ്മിലുള്ള അധികാര
വടംവലിക്കും നിലവിലുള്ള
സ്ഥിതി
സങ്കീര്‍ണ്ണമാക്കുവാനും
ഇടയാക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
വിദ്യാഭ്യാസ മേഖലയില്‍
നിയമന നിരോധനം
ഉണ്ടാകുവാന്‍
സാധ്യതയുണ്ടോ;
വിശദമാക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയം
4812.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയ
വിദ്യാഭ്യാസ നയം
സംസ്ഥാനത്ത്
നടപ്പിലാക്കുന്നത്
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഒൗട്ട്
ഓഫ് സ്കൂള്‍ പദ്ധതി
4813.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍ പഠനം
നിര്‍ത്തിയവരെയും
സ്കൂളുകളില്‍
ചേരാത്തവരെയും
വിദ്യാലയങ്ങളില്‍
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ 'ഒൗട്ട്
ഓഫ് സ്കൂള്‍' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഈ
അധ്യയന വര്‍ഷം
സ്കൂളുകളില്‍
എത്തിക്കുവാന്‍ സാധിച്ച
കുട്ടികളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അറിയിക്കാമോ;
(സി)
ഇപ്രകാരം
പഠനം ഇടക്കുവച്ച്
നിര്‍ത്തുന്ന
കുട്ടികളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ഇവര്‍
പഠനം ഇടക്കുവച്ച്
നിര്ത്തുവാനുണ്ടായ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
4814.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാഭ്യാസ
മേഖലയില്‍ ഹെെസ്കൂള്,
ഹയര്‍ സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി ലയനം
സംബന്ധിച്ച് ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത് ബഹു.
ഹെെക്കോടതി
തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബഹു.
ഹെെക്കോടതി ഉത്തരവിനെ
തുടര്‍ന്ന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
വിദ്യാഭ്യാസ രംഗത്തെ
പതിറ്റാണ്ടുകളായി
നിലനിന്നിരുന്ന ഒരു
സംവിധാനം ധൃതി പിടിച്ച്
ആവശ്യമായ ചര്‍ച്ചകളോ
അഭിപ്രായങ്ങളോ
സ്വീകരിക്കാതെ
മാറ്റുന്നതുമൂലം
വിദ്യാഭ്യാസ രംഗത്ത്
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍,
ദൂരവ്യാപക
പ്രത്യാഘാതങ്ങള്‍
എന്നിവ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ലയനം
നടപ്പിലാക്കുമ്പോള്‍
നിലവില്‍
ഹെെസ്കൂളുകളില്‍
അദ്ധ്യാപകരായി ജോലി
ചെയ്യുന്നവർക്ക് ഹയര്‍
സെക്കണ്ടറിയില്‍
പഠിപ്പിക്കാന്‍ യോഗ്യത
ഉണ്ടെങ്കില്‍ പ്രസ്തുത
അദ്ധ്യാപകര്‍ക്ക് ഹയര്‍
സെക്കണ്ടറിയിലേക്ക്
പ്രൊമോഷന്
അനുവദിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ലയനം
നടത്തുമ്പോള്‍
അധ്യാപകരെ എങ്ങനെ
പുനര്‍വിന്യസിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
4815.
ശ്രീ.അനില്‍
അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയിലെ ഗുണനിലവാരം
മെച്ചപ്പെടുത്തുവാനുളള
എന്തെങ്കിലും
ശിപാര്‍ശകള്‍ ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലുണ്ടോ;
എങ്കില്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
10,
പ്ലസ് 2, പ്ലസ് 3 എന്ന
ദേശീയ വിദ്യാഭ്യാസ
നയത്തെ 5, പ്ലസ് 3,
പ്ലസ് 3, പ്ലസ് 4 ആക്കി
മാറ്റുന്നതിനുളള
കേന്ദ്രനീക്കം പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നയം നടപ്പിലാക്കുവാന്‍
കേന്ദ്രം നടപടി
സ്വീകരിക്കുമ്പോള്‍
ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
സംസ്ഥാനത്ത്
നടപ്പിലാക്കിയാല്‍ അത്
വിദ്യാഭ്യാസ രംഗത്ത്
ആശയകുഴപ്പം
സൃഷ്ടിക്കുവാന്‍
ഇടയാക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഖാദര്‍
കമ്മിറ്റി
റിപ്പോര്ട്ടിന്മേലുള്ള
തുടര്‍നടപടികള്‍
4816.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസരംഗത്ത്
പരിഷ്ക്കരണം
വരുത്തുവാനായി
നടപ്പിലാക്കിയ ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
സംബന്ധിച്ച
തുടര്‍നടപടികള്‍
ഹെെക്കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റേ മറികടക്കുവാനായി
കേരള വിദ്യാഭ്യാസ
ചട്ടത്തില്‍ ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
ഓര്‍ഡിനന്‍സ് വഴിയാണോ
പ്രസ്തുത ഭേദഗതികള്‍
കൊണ്ടുവന്നിട്ടുളളത്;
(സി)
എങ്കില്‍
ഏതൊക്കെ ഭേദഗതികളാണ്
കേരള വിദ്യാഭ്യാസ
ചട്ടത്തില്‍
വരുത്തിയിട്ടുളളത്;
വ്യക്തമാക്കാമോ?
ഡയറ്റ്
അദ്ധ്യാപകരുടെ സ്ഥിര നിയമനം
4817.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1986-ലെ
ദേശീയ വിദ്യാഭ്യാസ
നയത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തില്‍ പതിനാല്
ഡയറ്റുകള്‍ നിലവില്‍
വന്നെങ്കിലും
അദ്ധ്യാപകരുടെ സ്ഥിര
നിയമനത്തിനുള്ള
സ്പെഷ്യല്‍ റൂള്‍
പുറപ്പെടുവിക്കാന്‍
വെെകുന്നതിന്റെ
കാലതാമസം വിശദമാക്കാമോ;
(ബി)
2008-നു
ശേഷം നിയമനം നടത്താന്‍
വ്യവസ്ഥയില്ലാത്തതുകാരണം
യോഗ്യരായവര്‍ക്ക്
അവസരം നഷ്ടമായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
നടത്തിപ്പിന്
ഡയറ്റുകളിലെ
സ്ഥിരനിയമനത്തിന്റെ
അഭാവം സൃഷ്ടിച്ച
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ഡയറ്റുകളുടെ
പ്രവര്‍ത്തനത്തിന്
കേന്ദ്രസഹായം
ലഭ്യമാക്കുന്ന
കാര്യത്തില്‍
സ്ഥിരനിയമനം
നടത്തേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
കേരളത്തില്‍
പതിനാല് ഡയറ്റുകളില്‍
വിവിധ വിഷയങ്ങളിലും
ഡിപ്പാര്ട്ടുമെന്റിലുമായി
എത്ര അധ്യാപക
തസ്തികകള്‍
നിലവിലുണ്ട്;
വിശദമാക്കാമോ;
(എഫ്)
അടുത്ത
അധ്യയന വര്‍ഷം തന്നെ
മുഴുവന്‍ ഡയറ്റുകളിലും
അധ്യാപകരുടെ സ്ഥിര
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
ഫണ്ട്
4818.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം ബജറ്റ് ഫണ്ടില്‍
നിന്നും സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
എത്ര ഫണ്ടാണ്
നല്‍കിയത്; സ്കൂളുകളുടെ
പട്ടിക ജില്ല തിരിച്ച്
നല്‍കാമാേ;
(ബി)
ഇൗ
സംസ്ഥാന ബജറ്റില്‍
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
അനുമതി
നല്കിയിട്ടുണ്ടാെ;
ഉണ്ടെങ്കില്‍ എത്ര തുക
ഇതിനാേടകം അനുവദിച്ചു;
അറിയിക്കുമോ;
(സി)
റാന്നി
നിയാേജകമണ്ഡലത്തിലെ
എത്ര സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഇൗ വര്‍ഷം അപേക്ഷ
ലഭിച്ചിട്ടുണ്ട്; ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വികരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
സ്വകാര്യ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ എണ്ണം
4819.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
സ്വകാര്യ മേഖലയില്‍ ആകെ
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളാണ് ഉള്ളത്;
അറിയിക്കുമോ;
(ബി)
സ്വകാര്യമേഖലയിലെ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ഹിന്ദു,
കൃസ്ത്യന്‍, മുസ്ലിം
മതവിഭാഗങ്ങളില്‍പ്പെട്ട
മാനേജുമെന്റുകള്‍
നടത്തുന്നവ എത്ര
(ട്രസ്റ്റ്, വ്യക്തിഗത
ഉള്‍പ്പെടെ ആകെ) ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
എയ്ഡഡ് പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ആകെ
എണ്ണം എത്ര; ഇതില്‍
ഹിന്ദു, കൃസ്ത്യന്‍,
മുസ്ലിം മതവിഭാഗങ്ങള്‍
നടത്തുന്നത് എത്ര
(ട്രസ്റ്റ്,വ്യക്തിഗത
ഉള്‍പ്പെടെ ആകെ) ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
നവോത്ഥാന
മൂല്യങ്ങള്‍
കരിക്കുലത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
4820.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
മൂല്യങ്ങള്‍ക്ക് ഏറെ
പ്രാധാന്യമുള്ള ഈ
കാലയളവില്‍
പാഠപുസ്തകങ്ങളില്‍
അത്തരം
പാഠഭാഗങ്ങള്‍ക്ക്
വേണ്ടത്ര പരിഗണന
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നവോത്ഥാന
മൂല്യങ്ങള്‍ അടുത്ത
തലമുറയിലേക്ക്
കൈമാറുന്നതിനായി
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ശ്രീനാരായണഗുരു
ഉള്‍പ്പെടെയുള്ള
നവോത്ഥാന നായകരുടെ
ചരിത്രപാഠങ്ങള്‍
കരിക്കുലത്തില്‍
കൂടുതലായി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അക്കാദമിക
മികവ് ഉയര്‍ത്തുവാന്‍
നടപടികള്‍
4821.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒന്നു മുതല്‍
പന്ത്രണ്ട് വരെ
ക്ലാസ്സുകളെ ഒരു
യൂണിറ്റിന്റെ കീഴില്‍
ആക്കിയതോടുകൂടി
അക്കാദമിക മികവ്
ഉയര്‍ത്തുവാന്‍
സാധിക്കുന്നുണ്ടോ;
(ബി)
അദ്ധ്യാപകരുടെ
നിയമന അനുമതിയും
സ്റ്റാഫ് ഫിക്സേഷനും
സോഫ്റ്റ് വെയറുവഴി
ആക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അണ്‍എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകര്‍ക്കായി
നിയമനിര്‍മ്മാണം
4822.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
അംഗീകാരമുള്ള
അണ്‍എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപകര്‍ നേരിടുന്ന
തൊഴില്‍ ചൂഷണവും,
തൊഴില്‍
സുരക്ഷിതത്വമില്ലായ്മയും
പരിഹരിക്കുന്നതിന്
പുതിയതായി
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ഇരിക്കൂര്‍
മണ്ഡലത്തിൽ സ്റ്റുഡന്റ്
പോലീസ് കേഡറ്റ്പദ്ധതി
4823.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്കന്ററി,
ഹയര്‍സെക്കന്ററി
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്ന
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതിയില്‍
കണ്ണൂര്‍ ജില്ലയില്‍
അപേക്ഷിച്ച എല്ലാ
വിദ്യാലയങ്ങളിലും
യൂണിറ്റ്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളില്‍
ഇപ്പോള്‍ എസ്.പി.സി.
യൂണിറ്റ്
അനുവദിച്ചിട്ടുണ്ട്;
(സി)
പുതിയതായി
ഇൗ വര്‍ഷം അപേക്ഷിച്ച
എല്ലാ വിദ്യാലയങ്ങളിലും
എസ്.പി.സി യൂണിറ്റ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
രംഗത്തെ അഴിച്ചുപണികള്‍
4824.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
കേന്ദ്രസര്‍ക്കാരും
സംസ്ഥാന വിദ്യാഭ്യാസ
രംഗം സംസ്ഥാന
സര്‍ക്കാരും സമൂലം
അഴിച്ചുപണിയുമ്പോള്‍
വിദ്യാഭ്യാസ രംഗത്ത്
ഉണ്ടാകുന്ന
ആശയക്കുഴപ്പം എപ്രകാരം
മറികടക്കുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
വിദ്യാഭ്യാസ
മേഖലയുടെ
വികേന്ദ്രീകരണത്തിന്
പകരം ഏകീകരണമല്ലേ
ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിലൂടെ
സംഭവിക്കുന്നത്
എന്നറിയിക്കാമോ;
(സി)
അത്
വിദ്യാഭ്യാസ മേഖലയുടെ
ഗുണനിലവാര തകര്‍ച്ചക്ക്
കാരണമാവുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വെളിപ്പെടുത്തുമോ?
അമ്പലമുകള്‍
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളിന് പുതിയ
മന്ദിരം
4825.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലമുകള്‍
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളിന്
എഫ്.എ.സി.റ്റി യുടെ
സ്ഥലം കൈമാറുന്നതിനും
പുതിയ സ്കൂള്‍ മന്ദിരം
നിര്‍മ്മിക്കുന്നതിനുമുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
രണ്ട്
വര്‍ഷത്തോളമായിട്ടും
നടപടികള്‍
പൂര്‍ത്തിയാക്കാത്തതിന്
കാരണം എന്താണ്;
(സി)
നടപടികള്‍
പൂര്‍ത്തിയായി പുതിയ
സ്കൂള്‍ മന്ദിരം
എന്നത്തേയ്ക്ക്
നിര്‍മ്മിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍ നീന്തല്‍കുളം
4826.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
നീന്തല്‍കുളം
സ്ഥാപിക്കുന്ന പദ്ധതി
പ്രകാരം സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
നീന്തല്‍ക്കുളം
അനുവദിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
നീന്തല്‍കുളം
അനുവദിച്ച് എന്ന്
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
നിന്ന് ഏതെല്ലാം
സ്കൂളുകളാണ്
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
അറിയിക്കുമോ?
കുറ്റിപ്പുറം
വി എച്ച് എസ് സി
സ്കൂളുകളിലെ കെട്ടിട
നിർമ്മാണം
4827.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുറ്റിപ്പുറം
വി എച്ച് എസ് സി
സ്കൂളുമായി
ബന്ധപ്പെട്ട് കെട്ടിട
നിർമ്മാണത്തിനും സ്ഥലം
ലഭ്യമാക്കുന്നതിനും
വേണ്ടി
ഡയറക്ടറേറ്റിലുള്ള
ഫയലിന്റെയും
സര്‍ക്കാരിലുള്ള
ഫയലിന്റെയും നിലവിലെ
സ്ഥിതി അറിയിക്കുമോ?
പ്രളയത്തില്‍
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റ്
നഷ്ടപ്പെട്ടവര്‍
4828.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-
ലെ പ്രളയത്തില്‍
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റ്
നഷ്ടമായ എത്രപേരില്‍
നിന്നും
ഡ്യൂപ്ലിക്കേറ്റ്
സര്‍ട്ടിഫിക്കറ്റിനായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
അപേക്ഷകരുടെ പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
ഇവരില്‍
ആര്‍ക്കെല്ലാം
ഡ്യൂപ്ലിക്കേറ്റ്
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തിട്ടുണ്ട്;
ഇനി എത്ര പേര്‍ക്ക്
വിതരണം
ചെയ്യാനുണ്ടെന്നും
ആര്‍ക്കെല്ലാമാണെന്നും
വെളിപ്പെടുത്താമോ;
(സി)
കല്‍പ്പറ്റ
മണ്ഡലത്തിലെ അസ്ഹര്‍
എല്‍.പി. സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്കൂളുകളില്‍
സ്വിമ്മിംഗ് പൂള്
നിര്‍മ്മിക്കുന്ന പദ്ധതി
4829.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്കൂളുകളിലെ അക്കാദമിക്
മികവ് അന്താരാഷ്ട്ര
നിലവാരത്തില്‍
എത്തിക്കണമെന്ന
വിദ്യാഭ്യാസ
വകുപ്പിന്റെ
ലക്ഷ്യത്തിന്റെ ഭാഗമായി
ഓരാേ നിയമസഭാ
മണ്ഡലത്തിലും ഓരാേ
സ്വിമ്മിംഗ് പൂള്
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ പുരാേഗതി
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്ന
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ നിർദിഷ്ട
സ്കൂളില്‍ എന്നത്തേക്ക്
ഈ പദ്ധതി പൂർത്തിയാകും
എന്ന് അറിയിക്കാമാേ?
സ്കൂളുകളില്‍
കുട്ടികളുടെ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് നടപടി
4830.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനായി
എല്ലാ സ്കൂളുകളിലും
സേഫ്റ്റി ഓഫീസര്‍മാരെ
നിയമിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
സംസ്ഥാനത്തെ
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
സ്കൂളുകളില്‍
കുട്ടികളെ കൊണ്ടുവരുന്ന
കരാര്‍
വാഹനങ്ങളെക്കുറിച്ചുള്ള
വിവരം സ്കൂളധികൃതര്‍
ലോക്കല്‍ പോലീസിന്
കൈമാറണമെന്ന
നിര്‍ദ്ദേശം
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
സ്കൂളുകളില്‍
കുട്ടികളുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
മേഖലയില്‍ കൊണ്ടുവന്ന
കാതലായ മാറ്റങ്ങള്‍
4831.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയില്‍
ഉള്ളടക്കത്തിലും
വിനിമയത്തിലും
അദ്ധ്യാപക
പരിശീലനത്തിലുമെല്ലാം
ഇൗ സര്‍ക്കാര്‍
നിലവില്‍ വന്നതിനുശേഷം
കാതലായ എന്തൊക്കെ
മാറ്റങ്ങളാണ്
കൊണ്ടുവന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ പുതിയ
കാലത്തിന്റെ
സാദ്ധ്യതകളെ
ഉപയോഗപ്പെടുത്തുന്നതിന്
രീതി ശാസ്ത്രങ്ങളില്‍
വരുത്തിയ മാറ്റങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ടീച്ചര്‍
ട്രാന്സ്ഫര്മേഷന്
എന്ന കാഴ്ചപ്പാടിലൂന്നി
മൗലികതയും
ഗുണമേന്മയുമുള്ള
അദ്ധ്യാപകരെ
വാര്‍ത്തെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഡിജിറ്റല്‍
പഠന സാമഗ്രികള്‍
തയ്യാറാക്കുന്നതിന്
നിലവില്‍
അദ്ധ്യാപകര്‍ക്ക്
കഴിയുന്നുണ്ടോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസത്തിനായി
കേന്ദ്രം നല്കിയ ഫണ്ടുകൾ
4832.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്കൂള്‍
വിദ്യാഭ്യാസത്തിനായി
കേന്ദ്രം നല്കിയ
ഫണ്ടിന്റെ
വിശദവിവരങ്ങള്‍ വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ബി)
കേന്ദ്രം
ഫണ്ട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
അറിയിക്കാമോ;
(സി)
കേന്ദ്രം
അനുവദിച്ചിരുന്ന ഫണ്ട്
വെട്ടിക്കുറച്ചിട്ടുണ്ടോ;
വിശദ വിവരങ്ങള്‍
നല്‍കാമോ?
പൊതുവിദ്യാലയങ്ങളില്‍
സ്ഥിരം റിസോഴ്സ്
അധ്യാപകര്‍
4833.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന
കുട്ടികളുടെ
പഠനത്തിനായി സ്ഥിരം
റിസോഴ്സ്
അധ്യാപകരില്ലാത്തതു
മൂലമുളള പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
നിലവിലുളള എണ്ണം ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഓരോ
ജില്ലയിലും റിസോഴ്സ്
അധ്യാപകരുടെ ആവശ്യമായ
എണ്ണവും നിലവിലുളള
എണ്ണവും
വ്യക്തമാക്കുമോ;
(ഡി)
സ്ഥിരം
റിസോഴ്സ് അധ്യാപകരെ
നിയമിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
4834.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടില്‍
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ ശുപാർശകളാണ്
ഉളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍ ഭാഷാ
അദ്ധ്യാപകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
വേണ്ടിയുളള
ശിപാര്‍ശകള്‍
ഉള്‍ക്കൊളളിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ടാലന്റ്
ലാബ് പദ്ധതി
4835.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളെ
മികവിന്റെ
കേന്ദ്രമാക്കുന്നതിന്
അടിസ്ഥാന സൗകര്യ
വികസനത്തോടൊപ്പം
അക്കാദമിക നിലവാരം
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കയാണ്;
(ബി)
കുട്ടികളുടെ
വൈവിധ്യമുള്ള കഴിവുകള്‍
കണ്ടെത്തി
വികസിപ്പിക്കുന്നതിനുവേണ്ടി
ആരംഭിച്ച ടാലന്റ് ലാബ്
പദ്ധതി ഗുണപ്രദമാണോ;
വിശദമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
നടപ്പിലാക്കിയതിലൂടെ
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
ഉണ്ടായിട്ടുള്ള
മാറ്റത്തിന്റെ പ്രതിഫലം
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരത്തിലും
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4836.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍
സ്കൂളുകളിലെ ക്ലാസ്
മുറികള്‍ ഹൈടെക്ക്
ആക്കുന്നതിന്എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം സ്കൂളുകളിലെ
എത്ര ക്ലാസ് മുറികളാണ്
ഹൈടെക്ക് ആക്കിയതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സ്കൂളുകളിലെ
ഹെെടെക്ക് പദ്ധതിയുടെ
സമ്പൂര്‍ണ വിജയം
4837.
ശ്രീ.പി.കെ.
ശശി
,,
റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി എട്ടു മുതല്‍
പന്ത്രണ്ടുവരെയുള്ള
എല്ലാ സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലും
ഹെെടെക്ക് പദ്ധതിക്കായി
എെ.ടി. ഉപകരണങ്ങളുടെ
വിന്യാസം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
പാഠാസൂത്രണങ്ങളും
ഡിജിറ്റല്‍ വിഭവങ്ങളും
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പിനായി
സജ്ജീകരിച്ചിട്ടുണ്ടോ;
(സി)
'സമഗ്ര',
ഓണ്‍ലെെന്‍ കണ്ടന്റ്
പോര്‍ട്ടല്‍
ലഭ്യമാക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
അറിയിക്കുമോ; ഈ
പോര്‍ട്ടല്‍
ഉപയോഗിച്ച് പദ്ധതിയുടെ
ഓരോ ഘട്ടവും
മോണിറ്റര്‍
ചെയ്യുന്നതിനും
അക്കാദമിക
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
കൊണ്ടുപോകുന്നതിനും
പര്യാപ്തമാകുന്നുണ്ടോ;
(ഡി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ചുമതലകളാണ് 'കെെറ്റ്'നെ
ഏല്‍പ്പിച്ചിരുന്നത്;
കെെറ്റ് ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഹെെടെക്ക്
പദ്ധതിയുടെ സമ്പൂര്‍ണ
വിജയത്തിനായി
അദ്ധ്യാപകര്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
പരിശീലനങ്ങളാണ് നടത്തി
വരുന്നതെന്ന്
അറിയിക്കുമോ?
സ്കൂളുകളില്‍
പഞ്ചിംഗ് സംവിധാനം
4838.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
ഹാജര്‍നില
അറിയുന്നതിനായി
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലാേചിക്കുന്നുണ്ടാേ
എന്ന് അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്കുമാേ;
(സി)
ഇല്ലായെങ്കില്‍
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലാേചിക്കുമാേ;
(ഡി)
നിലവിൽ
സംസ്ഥാനത്തെ ഏതെങ്കിലും
സ്കൂളുകളില്‍ പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമാേ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ഹൈടെക് സ്കൂള്‍
പദ്ധതി
4839.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങളെയാണ്
ഹൈടെക് സ്കൂള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര കോടി
രൂപയുടെ പദ്ധതികളാണ്
പ്രസ്തുത
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹൈടെക്
സ്കൂള്‍ പദ്ധതിയുടെ
ഭാഗമായുള്ള നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ സ്കൂളുകളുടെ
നിലവാരം ഉയര്‍ത്തുന്നതിന്
കിഫ്ബി മുഖാന്തിരം
ഫണ്ടുകള്‍
4840.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇരിങ്ങാലക്കുട നിയോജക
മണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനാണ്
കിഫ്ബി മുഖാന്തിരം
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളതെന്നും
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ബ്ലോക്ക് റിസോഴ്സ്
സെന്ററുകള്‍
4841.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര
ബ്ലോക്ക് റിസോഴ്സ്
സെന്ററുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ബ്ലോക്ക് റിസോഴ്സ്
സെന്ററുകളില്‍
സമീപകാലങ്ങളില്‍
വിജിലന്‍സ് വകുപ്പ്
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ബ്ലോക്ക്
റിസോഴ്സ് സെന്ററുകളില്‍
ക്രമക്കേട് നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ?
എം.എല്‍.എ.യുടെ
വികസന ഫണ്ട് ഉപയോഗിച്ച്
വാങ്ങിയ വാഹനങ്ങള്‍
4842.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 കാലയളവില്‍
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തിലെ
വിദ്യാലയങ്ങള്‍ക്കായി
എം.എല്‍.എ.യുടെ വികസന
ഫണ്ട് ഉപയോഗിച്ച് എത്ര
വാഹനങ്ങളാണ്
വാങ്ങിയിട്ടുള്ളതെന്ന
വിവരം ലഭ്യമാക്കാമോ;
(ബി)
അപ്രകാരം
വാങ്ങിയ വാഹനങ്ങളില്‍
ഏത് ഫണ്ട് ഉപയോഗിച്ച്
വാങ്ങി എന്ന് ആലേഖനം
ചെയ്തിട്ടുള്ള ഭാഗം
സ്കൂള്‍ അധികാരികള്‍
പെയിന്റ് ഉപയോഗിച്ച്
മായ്ച്ച് കളഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഇത്തരത്തില്‍
ഫണ്ട് വിവരം മായ്ച്ച്
കളഞ്ഞ വാഹനങ്ങള്‍
എത്രയെന്നും
സ്ഥാപനങ്ങളുടെ വിവരവും
സഹിതം ലഭ്യമാക്കാമോ;
(ഡി)
ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
വാഹനങ്ങളില്‍ നിന്നും
എം.എല്‍.എയുടെ പേരും
ഫണ്ട് വിവരവും മായ്ച്ച്
കളഞ്ഞതെന്ന് വകുപ്പ്
പരിശോധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സ്കൂള്‍
വാഹനങ്ങളില്‍ നിന്നും
ഫണ്ട് വിവരം നശിപ്പിച്ച
സ്കൂള്‍
മേധാവികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പൊതുപണം
വിനിയോഗിച്ച് എഴുതിയ
വാഹനത്തിലെ വിവരങ്ങള്‍
മായ്ച്ച് കളഞ്ഞ്
സര്‍ക്കാരിന് നഷ്ടം
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ജി)
ഇപ്രകാരമുണ്ടായ
നഷ്ടം
സ്ഥാപനമേലധികാരികളില്
നിന്നും
ഈടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
സ്കൂള്‍ ബസ്
വാങ്ങുന്നതിന്റെ
നടപടിക്രമങ്ങൾ
4843.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് സ്കൂള്‍
ബസ് വാങ്ങി നല്കുന്ന
പ്രവൃത്തിയുടെ
പ്രാെപ്പോസല് ലഭിച്ച
ശേഷം വിദ്യാഭ്യാസ
വകുപ്പ് സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിക്കുന്ന എല്ലാ
പ്രൊപ്പോസലുകളിലും
ഗവണ്മെന്റ് ഉത്തരവ്
നല്‍കുന്നതിന് മുമ്പായി
ധനകാര്യ വകുപ്പിന്റെ
പരിഗണനയ്ക്കായി
അയക്കണമെന്ന നിബന്ധന
വിദ്യാഭ്യാസ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
2018-19
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി സ്കൂള്‍
ബസ് വാങ്ങി നല്കുന്ന
പ്രവൃത്തികളുടെ
പ്രൊപ്പോസലുകളില്‍
ഏതെങ്കിലും ഒരിക്കല്‍
ധനകാര്യ വകുപ്പിന്റെ
അനുമതി ലഭിച്ചിട്ടും
വീണ്ടും ധനകാര്യ
വകുപ്പിലേക്ക്
അയച്ചിട്ടുണ്ടോ; ഇതിന്
ആധാരമായ വസ്തുതകള്‍
വെളിപ്പെടുത്താമോ?
കണ്ണൂര്‍
ജില്ലയിലെ
വിദ്യാലയങ്ങള്‍ക്ക് ചാലഞ്ച്
ഫണ്ട്
4844.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കിഫ്ബി
ഉള്‍പ്പെടെ വിവിധ
പദ്ധതികളിലായി
പൊതുവിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
വിദ്യാലയങ്ങള്‍ക്ക്
നാളിതുവരെ എത്ര കോടി
രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ എത്ര എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
നാളിതുവരെ ചലഞ്ച് ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍
ജെെവവെെവിധ്യ പാര്‍ക്ക്
4845.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളിലാണ്
ജെെവവെെവിധ്യ പാര്‍ക്ക്
നിര്‍മ്മിക്കുന്നതിന്
ശിപാര്‍ശ
ചെയ്തിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍ ജെെവ
വെെവിധ്യപാര്ക്ക്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വിശദമാക്കുമോ?
കാസര്‍കോട്
എയിഡഡ് സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍
4846.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
ഏതൊക്കെ എയിഡഡ്
സ്കൂളുകളിലാണ്
വിദ്യാര്‍ത്ഥികളുടെ
എണ്ണം
വര്‍ദ്ധിച്ചിട്ടുള്ളതെന്നും
വിദ്യാര്‍ത്ഥികളുടെ
എണ്ണം നേരത്തേതില്‍
നിന്നും കുറവുള്ള
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
അണ് എയ്ഡഡ്
വിദ്യാലയങ്ങളുടെ
എണ്ണത്തില്‍ എത്ര
കുറവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പുത്തന്‍തോട്
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി സ്ക്കൂളിലെ
നിര്‍മ്മാണ പ്രവൃത്തി
4847.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക
മണ്ഡലത്തില്പെട്ടതും
മികവിന്റെ കേന്ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അഞ്ചു
കോടി രൂപ
അനുവദിച്ചതുമായ
പുത്തന്‍തോട്
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്ക്കൂളിലെ നിര്‍മ്മാണ
പ്രവൃത്തിയുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ
മാസ്റ്റര്‍പ്ലാനിന്റെ
ഭാഗമായി നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
അനുവദിച്ച ഒരു കോടി
രൂപയുടെ പ്രവൃത്തിയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായോ;
പ്രസ്തുത തുക
വിനിയോഗിച്ച്
ചെയ്യാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്തെന്ന്
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ വകുപ്പ്
പ്രവൃത്തികള്‍
4848.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുവിദ്യാഭ്യാസ
വകുപ്പ് ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒാരോ
പ്രവൃത്തിയുടെയും
അടങ്കല്‍ തുകയും
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
ചെര്‍പ്പുളശ്ശേരി
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിന് പുതിയ കെട്ടിടം
4849.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
ചെര്‍പ്പുളശ്ശേരി
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
നെയ്യാറ്റിന്‍കരയിലെ
സ്കൂള്‍ നിന്തല്‍ കുളം
പദ്ധതി
4850.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2019-20 വര്‍ഷത്തില്‍
പ്രവൃത്തി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
നീന്തല്‍ കുളത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; എത്ര
തുകയാണ് സ്കൂള്‍
നിന്തല്‍ കുളം
പദ്ധതിക്ക്
അനുവദിക്കുന്നത്;
(ബി)
എത്
സ്കൂളിനെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയത്
എന്ന് വ്യക്തമാക്കുമോ;
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
നിന്തല്‍
കുളം പദ്ധതിയുടെ
ഡി.പി.ആര്.
തയ്യാറാക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വിശദമാക്കാമോ?
സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണം
4851.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിനുകീഴില്‍
സ്കൂളുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
2019-20-ലെ ബജറ്റില്‍
വകയിരുത്തിയ തുകയില്‍
നിന്നും സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
നാളിതുവരെ ഭരണാനുമതി
നല്കിയ സ്കൂളുകളുടെ
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
ഇൗയിനത്തില്‍
2018-19 വര്‍ഷത്തിലെ
ബജറ്റില്‍ നിന്നും
ചെലവഴിച്ച
തുകയെത്രയെന്നും
ഈയിനത്തില്‍ പ്രസ്തുത
വര്‍ഷം അനുവദിച്ച
തുകയില്‍ നിന്നും എത്ര
തുക പിന്നീട് വകമാറ്റി
തിരികെയെടുത്തുവെന്നും
വിശദമാക്കുമോ;
(സി)
2018-19
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍
ഉള്‍പ്പെടുത്തി
സ്കൂളുകള്‍ക്ക്
കെട്ടിടനിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
ലഭിച്ച
പ്രൊപ്പോസലുകളില്‍
നിലവില്‍ എത്രയെണ്ണം
പെന്‍ഡിംഗില്‍ ഉണ്ട്;
ഇതിലേതിലെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പാലക്കാട്
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ വികസനം
4852.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
വിദ്യാഭ്യാസ
പ്ലാന്‍ഫണ്ട്, കിഫ്ബി
ഫണ്ട് എന്നിവ
മുഖാന്തിരം ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
നടത്തിയിട്ടുളള
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
അനുവദിച്ച സ്കൂളുകളിലെ
പ്രവൃത്തികള്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
സമഗ്രശിക്ഷ
പദ്ധതി
4853.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാനും രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാനും ലയിപ്പിച്ചു
രൂപീകരിച്ച സമഗ്രശിക്ഷ
പദ്ധതിയ്ക്കുളള
കേന്ദ്രസഹായത്തില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
പദ്ധതിപ്രകാരം
ലഭിക്കേണ്ട തുക
എത്രയാണെന്നാണ്
പ്രതീക്ഷിച്ചിരുന്നതെന്നും
ആകെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
ബാക്കി തുക
ലഭിയ്ക്കുന്നതിന്
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
മുന്‍വര്‍ഷം
അനുവദിച്ച തുക
പ്രകാരമുളള പദ്ധതികള്‍
യഥാസമയം
നടപ്പിലാക്കാത്തതാണ്
പദ്ധതിപ്രകാരമുളള തുക
സംസ്ഥാനത്തിന്
ലഭിയ്ക്കാത്തതിന്
കാരണമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ പദ്ധതി
നടത്തിപ്പില്‍
വകുപ്പിന്റെ ഭാഗത്ത്
നിന്നുണ്ടായ അലംഭാവം
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
സ്കൂളുകള്‍
4854.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റിലെ പ്രളയം മൂലം
സംസ്ഥാനത്തെ എത്ര
സ്കൂളുകള്‍ക്ക്
നാശനഷ്ടം
സംഭവിച്ചിട്ടുണ്ട്;
ഇവയുടെ നാശനഷ്ടത്തിന്റെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
സ്കൂള്‍
കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണിക്കും
പൂര്‍ണ്ണതോതില്‍
നാശനഷ്ടം
സംഭവിച്ചവയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍
4855.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
സ്വന്തമായി സ്ഥലം
വാങ്ങി സ്കൂള്‍
കെട്ടിടം
പണിയുന്നതിനുള്ള പദ്ധതി
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
സ്കൂളുകളിലെ
നീന്തല്‍ പരിശീലനം
4856.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീന്തല്‍
പരിശീലനം സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന്
അറിയിക്കുമോ;ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
നീന്തല്‍
പരിശീലനത്തിനായി
സംസ്ഥാനത്തെ എല്ലാ
നിയോജക മണ്ഡലങ്ങളിലും
നീന്തല്‍ കുളങ്ങള്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
പാഠപുസ്തകങ്ങളുടെ
പകര്‍പ്പവകാശം
4857.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാെതു വിദ്യാലയങ്ങളിലെ
പാഠപുസ്തകങ്ങളുടെ
പകര്‍പ്പവകാശം സംസ്ഥാന
സര്‍ക്കാരിനു
മാത്രമാണാേ; ആണെങ്കില്‍
ഇത്
സ്വതന്ത്രമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമാേ;
(ബി)
പാഠപുസ്തകങ്ങളുടെ
പകര്‍പ്പവകാശം
സ്വതന്ത്രമാക്കാത്തതിനാല്
പാഠ പുസ്തകങ്ങള്‍
ഇന്റര്‍നെറ്റില്‍
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പാഠപുസ്തകങ്ങളുടെ
സാേഫ്റ്റ്കാേപ്പി
വ്യാപകമായി
ലഭ്യമാക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമാേ എന്ന്
അറിയിക്കുമോ?
പ്രീ
സ്കൂള്‍ സംവിധാനം
ശക്തിപ്പെടുത്തുവാന്‍ നടപടി
4858.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ
സ്കൂളുകളില്‍ എഴുത്ത്,
വാചിക പരീക്ഷകള്‍
പാടില്ലെന്ന
എന്‍.സി.ഇ.ആര്.ടി.യുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
സംസ്ഥാനത്ത് ഇത്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
മുന്‍കൈയെടുക്കുമോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പ്രീ
സ്കൂള്‍ സംവിധാനത്തെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം പരിപാടികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പ്രീ
പ്രൈമറി വിദ്യാഭ്യാസ രംഗം
നേരിടുന്ന പ്രശ്നങ്ങള്‍
4859.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പ്രീ പ്രൈമറി
വിദ്യാഭ്യാസ രംഗം
നേരിടുന്ന പ്രശ്നങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സര്‍ക്കാര്‍
പ്രീ പ്രെെമറി സ്കൂളുകളുടെ
ശാക്തീകരണം
4860.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രീ പ്രെെമറി
സ്കൂളുകളുടെ
ശാക്തീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളുടെ
ശാക്തീകരണത്തിന് പ്രീ
പ്രെെമറി സ്കൂളുകളുടെ
ശാക്തീകരണം ഒരു പ്രധാന
ഘടകമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
(സി)
പുതിയ
സര്‍ക്കാര്‍ പ്രീ
പ്രെെമറി സ്കൂളുകള്‍
ആരംഭിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ എല്‍.പി.
സ്കൂളുകളിലെ തസ്തികകള്‍
4861.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ 2019-20
അദ്ധ്യയന വര്‍ഷത്തില്‍
ഒന്നു മുതല്‍ നാലുവരെ
ക്ലാസുകളില്‍ എത്ര
പുതിയ ഡിവിഷനുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
2019
ജനുവരി ഒന്ന് മുതല്‍
2019 ജൂലെെ ഒന്ന് വരെ
തിരുവനന്തപുരം
ജില്ലയില്‍ ഒന്ന്
മുതല്‍ നാല് വരെ
ക്ലാസുകളില്‍
പഠിപ്പിക്കുന്ന എത്ര
അദ്ധ്യാപകരും എല്‍.പി.
സ്കൂള്‍ ഹെഡ്മാസ്റ്ററും
വിരമിച്ചിട്ടുണ്ട്;
(സി)
തിരുവനന്തപുരം
ജില്ലയിലെ എല്‍.പി.
സ്കൂള്‍ അദ്ധ്യാപകരില്‍
നിന്നും
ഹെഡ്മാസ്റ്റര്,
എച്ച്.എസ്.എ, പി.ഡി.
ടീച്ചര്‍ എന്നീ
തസ്തികകളിലേയ്ക്ക് ഇൗ
അദ്ധ്യയന വര്‍ഷം
സ്ഥാനക്കയറ്റം
ലഭിച്ചവര്‍ എത്ര;
(ഡി)
മേല്‍പ്പറഞ്ഞ
കാരണങ്ങളാല്‍ എല്‍.പി.
സ്കൂള്‍ അധ്യാപകരുടെ
എത്ര ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്; ഇവ
പി.എസ്.സി. വഴി
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കാമാേ ?
എച്ച്.എസ്.എ
ഹിന്ദി പാലക്കാട് ജില്ലയിലെ
നിയമനം
4862.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
വകുപ്പില്‍ എച്ച്.എസ്.എ
ഹിന്ദി പാലക്കാട്
ജില്ലാ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും 2017 ജൂലെെ
മാസത്തിനുശേഷം എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്; ഇനി
പി.എസ്.സി.യ്ക്ക്
റിപ്പാേര്‍ട്ട്
ചെയ്യുവാന്‍ എത്ര
ഒഴിവുകള്‍
നീക്കിവെച്ചിട്ടുണ്ട്;പി.എസ്.സി.യ്ക്ക്
റിപ്പാേര്‍ട്ട്
ചെയ്യാന്‍ പറ്റാത്ത
ഒഴിവുകള്‍ ഉണ്ടാേ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമാേ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(സി)
അന്തര്‍ജില്ലാ
സ്ഥലംമാറ്റത്തിലൂടെ
വന്നിട്ടുള്ള
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ഡി)
നിലവില്‍
പാലക്കാട് ജില്ലയില്‍
എച്ച്.എസ്.എ ഹിന്ദി
സംരക്ഷിത അദ്ധ്യാപകര്‍
ജാേലിചെയ്യുന്നുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
അലനല്ലൂര്‍
ജി.എച്ച്.എസ്.എസ്-നെ
മികവിന്റെ കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിനുള്ള നടപടി
4863.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
അലനല്ലൂര്‍
ജി.എച്ച്.എസ്.എസ്-നെ
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്നതിന്,
2018-19 വര്‍ഷത്തെ
ആസ്തി വികസനഫണ്ടില്‍
നിന്നും അനുവദിച്ച 25
ലക്ഷം രൂപയുടെ
ഭരണാനുമതി
നല്‍കുന്നതിന്
എസ്റ്റിമേറ്റ് /
ഡി.പി.ആര്.ലഭ്യമാക്കുന്നതിലേക്കായി
നല്കിയ പാലക്കാട്
ജില്ലാ കളക്ടറുടെ
26.10.2018- ലെ
ആര്.ഡി.4-3646/2018-ാം
നമ്പര്‍ കത്തിന്
നാളിതുവരെയായിട്ടും
പാലക്കാട് ഡി.ഡി.ഇ.
മറുപടി നല്‍കാത്തത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഒരു
വര്‍ഷമായിട്ടും
പ്രസ്തുത കത്തിന്
മറുപടി നല്‍കാതെ,പദ്ധതി
നടപ്പാക്കാൻ തടസ്സം
നിൽക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഡി.പി.ആര്./എസ്റ്റിമേറ്റ്
ജില്ലാ കളക്ടര്‍ക്ക്
സമര്‍പ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
അറിയിക്കാമോ?
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
മികവിന് നല്കുന്ന ഗ്രേസ്
മാര്‍ക്ക്
4864.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ
പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
മികവിന് നല്കുന്ന
ഗ്രേസ് മാര്‍ക്ക്,
മാര്‍ക്ക് ലിസ്റ്റില്‍
പ്രത്യേകം
സൂചിപ്പിക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
സംസ്ഥാനത്ത്
നടപ്പിലാക്കണമെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിധി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ 2017-ല്‍
വിളിച്ച് ചേര്‍ത്ത
സംസ്ഥാന വിദ്യാഭ്യാസ
സെക്രട്ടറിമാരുടെ
യോഗത്തില്‍ ഗ്രേസ്
മാര്‍ക്ക്
ഒഴിവാക്കുവാന്‍ എടുത്ത
തീരുമാനം സര്‍ക്കാര്‍
നടപ്പിലാക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(ഡി)
മോഡറേഷനും
ഗ്രേസ് മാര്‍ക്കും
അവസാനിപ്പിക്കുന്ന
കാര്യത്തില്‍ പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
2018-ല്‍
എസ്.സി.ഇ.ആര്.റ്റി
.-യെ
ഏല്പിപ്പിച്ചിരുന്നുവോ;
എങ്കില്‍ അവര്‍ നല്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ എന്താണ്;
വിശദമാക്കുമോ ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
ലാബ്/ലെെബ്രറി നവീകരണം
4865.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
ലാബ്/ലെെബ്രറി
നവീകരണത്തിനായി പ്ലാന്‍
ഫണ്ടില്‍
വകയിരുത്തിയിരുന്ന
തുകയെത്ര
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് ഉപയോഗപ്പെടുത്തി
പ്രവൃത്തി
ചെയ്യുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇപ്രകാരം ഭരണാനുമതി
നല്‍കിയത് ഏതൊക്കെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍ക്കാണ്;
വിശദമാക്കുമോ;
(സി)
നിലവില്‍
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണ്; പദ്ധതി
നിര്‍വ്വഹണത്തിന് ചുമതല
നല്‍കിയിട്ടുളളത് എത്
ഏജന്‍സിക്കാണ്;
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ
ലാബ്/ലെെബ്രറി നവീകരണം
എന്നത്തേക്കു്
പൂര്‍ത്തിയാകും;
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്‍ഡറി സ്കൂളുകളിലെ
അധ്യാപക തസ്തികകള്‍
4866.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍ വിവിധ
വിഷയങ്ങളില്‍
സീനിയര്‍-ജൂനിയര്‍
അധ്യാപക തസ്തികയില്‍
എത്ര ഒഴിവുകളുണ്ട്;
വിഷയം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പുതുതായി
എത്ര തസ്തികകളാണ്
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി
സ്ക്കൂളുകളില്‍
സൃഷ്ടിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകളില്‍ ദിവസവേതന
അടിസ്ഥാനത്തില്‍
ഗസ്റ്റ് അധ്യാപകര്‍
ജോലി ചെയ്യുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മേല്‍
പറയപ്പെട്ട ജൂനിയര്‍
തസ്തികകളിലെ പി.എസ്.സി.
ലിസ്റ്റില്‍ നിന്നുള്ള
നിയമനങ്ങള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍
4867.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ എത്ര
വിദ്യാലയങ്ങളില്‍
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കാതെ തസ്തിക
ഒഴിഞ്ഞു കിടപ്പുണ്ട്;
കുട്ടികളുടെ അക്കാദമിക്
നിലവാരത്തെ ബാധിക്കുന്ന
തരത്തില്‍
പ്രഥമാധ്യാപകരെ ഇൗ
വിദ്യാലയങ്ങളില്‍
നിയമിക്കാതിരിക്കുന്നത്
എന്തുകൊണ്ട്;
(ബി)
കേരളത്തിലെ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടീച്ചര്‍
എഡ്യൂക്കേഷന്‍
(എെ.റ്റി.ഇ.)
സ്ഥാപനങ്ങളില്‍ ഇരുപത്
എണ്ണം എന്‍.സി.ടി.ഇ.
(നാഷണല്‍ കൗണ്‍സില്‍
ഫോര്‍ ടീച്ചര്‍
എഡ്യൂക്കേഷന്‍)
മാനദണ്ഡമനുസരിച്ചുള്ള
സംവിധാനങ്ങളില്ലാത്തതിനാല്‍
അടച്ചു പൂട്ടാന്‍
എന്‍.സി.ടി.ഇ.
നോട്ടീസ്
നല്‍കിയിട്ടുണ്ടോ; ഈ
സ്ഥാപനങ്ങള്‍
നിലനിര്‍ത്തുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
(സി)
ഹയര്‍
സെക്കന്ററി മേഖല
സ്കൂള്‍ മേഖലയുമായി
ഏകീകരിക്കുന്നതിന്റെ
ഭാഗമായി ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പാളിന്
സ്കൂളിന്റെ ഭരണപരമായ
ചുമതല നല്കാൻ
തീരുമാനിച്ചതിനൊപ്പം
ആഴ്ചയില്‍ പതിനാറ്
മണിക്കൂറിലേറെ
പഠിപ്പിക്കാനും സമയം
കണ്ടെത്തണം എന്ന
വ്യവസ്ഥ
നിലനിൽക്കുന്നതിനാൽ
ഇവരുടെ അധ്യാപന ഭാരം
കുറയ്ക്കാന്‍ നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലാത്ത പക്ഷം
എന്തുകൊണ്ടാണ്;
(ഡി)
സംസ്ഥാനത്തെ
പ്രീ പ്രെെമറി
വിദ്യാഭ്യാസ രംഗം
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അധ്യാപക
രക്ഷാകര്‍ത്തൃസമിതികള്‍
നടത്തുന്നവയും എന്നാൽ
നിലവില്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്നതുമായ
ആയിരത്തി അഞ്ഞൂറിലധികം
പ്രീ പ്രെെമറി
സ്കൂളുകൾക്ക് അംഗീകാരം
നൽകാൻ എന്തെങ്കിലും
നടപടി
സ്വീകരിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ നടപടി
സ്വീകരിക്കാത്തത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഡയറ്റ്
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതിയുടെ നിലവിലുള്ള
അവസ്ഥ എന്താണ്; ഭേദഗതി
എപ്പോഴേക്ക്
പൂര്‍ത്തീകരിക്കും;
സ്പെഷ്യൽ റൂൾസ് ഭേദഗതി
ചെയ്യാത്തതുമൂലം സ്ഥിര
നിയമനം വൈകുന്നതും,
നിലവിലുള്ള അധ്യാപകരുടെ
സാമ്പത്തികാവകാശങ്ങൾ
സംരക്ഷിക്കാൻ
പറ്റാത്തതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ഹയര്‍സെക്കന്ററി
ബാച്ചുകള്‍ മാറ്റുന്ന നടപടി
4868.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
തലത്തില്‍ ആവശ്യമായ
കുട്ടികള്‍ ഇല്ലാത്ത
സ്കൂളുകളില്‍ നിന്ന്
ബാച്ചുകള്‍ ആവശ്യമുളള
മേഖലകളിലെ
സ്കൂളുകളിലേക്ക്
മാറ്റാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇൗ
അദ്ധ്യയന വര്‍ഷം
ഏതെല്ലാം സ്കൂളുകളില്‍
നിന്ന് ഏതൊക്കെ
സ്കൂളുകളിലേക്കാണ്
ബാച്ചുകള്‍
ഇത്തരത്തില്‍
മാറ്റിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
ഇപ്രകാരം
മാറ്റുന്ന പ്രക്രിയ
ഏതുകാലഘട്ടത്തിലാണ്
ആരംഭിച്ചതെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരത്തില്‍
ബാച്ചുകള്‍
മാറ്റുന്നതുമൂലം ഏത്
ജില്ലക്കാണ് കൂടുതല്‍
നേട്ടമുണ്ടായതെന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
അദ്ധ്യാപര്‍ക്ക് പി.എഫ്.
അംഗത്വം
4869.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വകുപ്പില്‍ പുതിയതായി
സര്‍വ്വീസില്‍
പ്രവേശിക്കുന്ന
അദ്ധ്യാപര്‍ക്ക്
പി.എഫ്.ല്‍ അംഗത്വം
ലഭിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
ഉള്ളത്; വിശദമാക്കുമോ;
(ബി)
നിലവില്‍
ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റിലെ പി.
എഫ്.വിഭാഗത്തിൽ
ഓണ്‍ലൈനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഫിസിക്കല്‍
കോപ്പിയായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റില്‍
പി.എഫ്. അപേക്ഷകള്‍
പരിശോധിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പ്ലസ്
വണ്‍ വിദ്യാര്‍ത്ഥികളുടെ
തുടര്‍ പഠനത്തിന് സഹായം
4870.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.
എസ്. എല്‍. സി. പരീക്ഷ
കഴിഞ്ഞ് പ്ലസ് വണ്ണിന്
ഇതു വരെയും സീറ്റ്
കിട്ടാത്ത എത്ര
കുട്ടികളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തുടര്‍
പഠനത്തിന് ഇൗ
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരമില്ലാതെയായതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പത്താം
ക്ലാസ്സ് പാസ്സായ
വിദ്യാര്‍ത്ഥികളുടെയും
പ്ലസ് വണ്‍
സീറ്റുകളുടെയും എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പ്ലസ്
വണ്‍ പ്രവേശനത്തിന്
കാത്തിരിക്കുന്ന
വിദ്യാര്‍ത്ഥികളെ
തുടര്‍ പഠനത്തിന് ഏത്
രീതിയില്‍
സഹായിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
കലാമേളകളുടെ നടത്തിപ്പ്
T 4871.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കലാമേളകളുടെ നടത്തിപ്പ്
രീതിയില്‍ ഈ
സര്‍ക്കാര്‍ വരുത്തിയ
പരിഷ്കാരങ്ങള്‍
വിശദമാക്കാമോ;
(ബി)
വിവിധ
തലങ്ങളിലെ സ്കൂള്‍
കലാമേളകള്‍ക്ക്
നല്കുന്ന സര്‍ക്കാര്‍
ഗ്രാന്റ് എത്രയെന്ന്
പട്ടികപ്പെടുത്തി
വിശദമാക്കാമോ;
(സി)
മേളകളുടെ
നടത്തിപ്പിന്
കുട്ടികള്‍ വഴി
പൊതുജനങ്ങളില്‍ നിന്നും
ഫണ്ട് സമാഹരിക്കുന്ന
രീതി
അവസാനിപ്പിട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സ്കൂള്‍
കലോല്‍സവത്തിലെ ജഡ്ജിമാരെ
നിയമിക്കുന്നതിന്റെ
മാനദണ്ഡം
4872.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ സംസ്ഥാന
സ്കൂള്‍ കലോല്‍സവം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെ
നടത്താനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
സംസ്ഥാന
സ്കൂള്‍ കലോല്‍സവത്തിലെ
ജഡ്ജിമാരെ
നിയമിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ;
(സി)
സ്ഥിരം
ജഡ്ജിമാരായി വരുന്ന
ചിലരുടെ പേരില്‍ ആരോപണം
ഉന്നയിക്കപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വിദ്യാഭ്യാസ
വകുപ്പിലേയും
ഡി.പി.ഐ.യിലേയും ചില
ഉദ്യോഗസ്ഥര്‍ ജഡ്ജി
നിയമനത്തില്‍
അനധികൃതമായി ഇടപെടുന്നു
എന്ന രീതിയിലുള്ള
വാര്‍ത്തകള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
തുടര്‍ച്ചയായി
ജഡ്ജിമാരായി വരുന്നവരെ
ഒഴിവാക്കി ഓരോ
മേഖലയിലെയും പരിചയ
സമ്പന്നരെ നിയമിച്ച്
ആക്ഷേപങ്ങള്‍
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സ്കൂള്‍
ഗെയിംസ് ടീം സെലക്ഷനായി
എത്തിയവര്‍ കടത്തിണ്ണയില്‍
കിടക്കേണ്ടിവന്ന സാഹചര്യം
4873.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ ഗെയിംസ് ടീം
സെലക്ഷനായി
കണ്ണൂരിലെത്തിയ കൗമാര
താരങ്ങള്‍ ഒരു രാത്രി
ഉറങ്ങി വെളുപ്പിക്കാന്‍
സ്റ്റേഡിയത്തിനടുത്ത
കടത്തിണ്ണയില്‍
കിടക്കേണ്ടിവന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍
ബാഗുമായി
കടത്തിണ്ണയില്‍
കിടക്കുന്ന ചിത്രം
'കായിക കേരളം
കടത്തിണ്ണയില്‍' എന്ന
അടിക്കുറിപ്പോടെ
പുറത്തുവന്നത് ദേശീയ
തലത്തില്‍ തന്നെ
സംസ്ഥാനത്തിനുണ്ടാക്കിയ
അവമതിപ്പ്
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
സര്‍ക്കാര്‍
ഇതുസംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിദ്യാഭ്യാസവകുപ്പ്
ഇതിനെക്കുറിച്ച്
അന്വേഷിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്കൂള്‍
കായികമേള
4874.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബ് ജില്ലാതലത്തില്‍
സ്കൂള്‍ കായികമേള
നടത്തുന്നുണ്ടാേ;
വിശദമാക്കുമാേ;
(ബി)
പല
സബ് ജില്ലകളിലും മീറ്റ്
നടത്തുന്നതിനാവശ്യമായ
ഗ്രൗണ്ട് ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദമാക്കുമോ;
(സി)
ഇൗ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനുവേണ്ടി
ഒരു അസംബ്ലി
നിയാേജകമണ്ഡലത്തില്‍
സബ് ജില്ലാ കായികമേള
നടത്തുന്നതിന്
പര്യാപ്തമായ ഒരു
ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിന്
ഗവണ്മെന്റ്/എയിഡഡ്
വിദ്യാലയങ്ങളിലെ മതിയായ
സ്ഥലസൗകര്യമുള്ള ഒരു
സ്കൂള്‍ ഗ്രൗണ്ട്
സംസ്ഥാന കായിക
വകുപ്പുമായി സഹകരിച്ച്
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമാേ ;
(ഡി)
സബ്
ജില്ലാ കായിക
മത്സരങ്ങള്‍
കാര്യക്ഷമമായ രീതിയില്‍
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമാേ?
ചേളാരി
ഗവണ്മെന്റ് വൊക്കേഷണല്‍
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മാസ്റ്റര്‍ പ്ലാന്‍
4875.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയപാത
വികസനത്തിന്റെ
ഭാഗമായുള്ള മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
മുമ്പ് നേരത്തെ
ഭരണാനുമതി ലഭിച്ച്
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയായതിനാല്‍
ചേളാരി ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്കൂളിന്റെ
മാസ്റ്റര്‍ പ്ലാനില്‍
കാലാനുസൃതമായ
മാറ്റങ്ങള്‍ വരുത്തി
മാസ്റ്റര്‍പ്ലാന്‍
റിവൈസ്
ചെയ്യണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
എറണാകുളം
എല്‍ പി എസ് എ , യു പി എസ്
എ തസ്തികയിലെ ഒഴിവുകള്‍
4876.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്ക്കൂളുകളില്‍ എല്‍ പി
എസ് എ , യു പി എസ് എ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അദ്ധ്യാപക
തസ്തികകളില്‍
നിലിവിലുളള ഒഴിവുകള്‍
പി എസ് സി- യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതുവിദ്യാഭ്യാസസംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എറണാകുളം ജില്ലയില്‍
സര്‍ക്കാര്‍ എല്‍ പി ,
യു പി സ്ക്കൂളുകളില്‍
എത്ര അധിക തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
അറിയിക്കുമോ ;
(ഡി)
എ.ഇ.ഒ
ആഫീസുകള്‍ തിരിച്ച്
ആയതിന്റെ വിശദാംശം
നല്‍കാമോ?
കേച്ചേരി
എല്‍.പി.എസിന് കെട്ടിടം
നിര്‍മ്മാണം
4877.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ
ചൂണ്ടല്‍ പഞ്ചായത്തിലെ
കേച്ചേരി എല്‍.പി.എസിന്
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ?
പട്ടാമ്പി
ഹയർ സെക്കന്ററി സ്കൂളിന്റെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തല്‍
4878.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
ഹയർ സെക്കന്ററി
സ്കൂളിന്റെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
അനുവദിച്ചിട്ടുള്ള 3
കോടി രൂപയുടെ നിർമ്മാണ
പ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിർമ്മാണ
പ്രവർത്തനങ്ങളുടെ
ടെണ്ടർ ഏത്
കമ്പനിയ്ക്കാണ്
ലഭിച്ചിട്ടുള്ളത്;
ഇതിന്റെ മേൽനോട്ടം
വഹിക്കുന്നത് ആരാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
സെന്റ് തെരേസ് സ്കൂള്‍
പ്രിന്‍സിപ്പാളിന്റെ അപേക്ഷ
4879.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയിലെ പോട്ടയില്‍
2015 മുതല്‍
പ്രവര്‍ത്തനം നടത്തി
വരുന്ന സെന്റ് തെരേസ്
സ്കൂളിന് എെ.സി.എസ്.ഇ.
അഫിലിയേഷനും,
രജിസ്ട്രേഷനും,
എന്‍.ഒ.സി.യും
ലഭിക്കുന്നതിനായുള്ള
പ്രിന്‍സിപ്പാളിന്റെ
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
പട്ടാമ്പി
മണ്ഡലത്തിൽ പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിലുള്പ്പെട്ട
സ്ക്കൂളുകള്‍
4880.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
പട്ടാമ്പി മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകൾക്ക്
എത്ര വീതം ഫണ്ടുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ അഞ്ചു കോടി
രൂപയും മൂന്നു കോടി
രൂപയും അടിസ്ഥാന സൗകര്യ
വികസനത്തിനായി
നീക്കിവച്ചിട്ടുള്ള
ഏതെല്ലാം സ്കൂളുകളിൽ
നിർമ്മാണ
പ്രവർത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത നിർമ്മാണ
പ്രവർത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിലുള്പ്പെട്ട
സ്ക്കൂളുകളില്‍ ഇനിയും
പ്രവൃത്തികൾ
ആരംഭിക്കാത്തവയുണ്ടോ;
ഉണ്ടെങ്കിൽ ഏതെല്ലാം
സ്കൂളുകളിലാണ്;
ആയതിന്റെ കാരണങ്ങൾ
എന്താണ്; വിശദമാക്കാമോ?
ബോണക്കാട്
സര്‍ക്കാര്‍ യു.പി.എസ്.
ന്റെ അവസ്ഥ
4881.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലോട്
ഉപജില്ലയിലെ ബോണക്കാട്
സര്‍ക്കാര്‍
യു.പി.എസില്‍ ഈ വര്‍ഷം
എത്ര കുട്ടികളാണ്
പഠിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തിനിടെ പ്രസ്തുത
സ്കൂളില്‍
പ്രവേശനത്തിനായി ഒരു
കുട്ടിപോലും എത്തിയില്ല
എന്നത് വസ്തുതയാണോ;
(സി)
പ്രസ്തുത
സ്ക്കൂളില്‍ നിലവില്‍
എത്ര
അദ്ധ്യാപകരുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പ്രവേശനോത്സവവും
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞവും നടത്തിയിട്ടും
കുട്ടികളെ പ്രസ്തുത
സ്ക്കൂളിലേക്ക്
ആകര്‍ഷിക്കുവാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിക്കുമോ?
അരിയല്ലൂര്‍
ജി.യു.പി. സ്കൂള്‍
ഹൈസ്കൂളാക്കി ഉയര്‍ത്താന്‍
നടപടി
4882.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തിലെ തീരദേശ
പഞ്ചായത്തായ
വള്ളിക്കുന്നിലെ
അരിയല്ലൂര്‍ ജി.യു.പി.
സ്കൂള്‍ ഹൈസ്കൂളാക്കി
ഉയര്‍ത്തണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വളളിക്കുന്ന്
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
വാഹനം വാങ്ങുന്നതിലെ
കാലതാമസം
4883.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന
പദ്ധതിപ്രകാരം
വളളിക്കുന്ന്
മണ്ഡലത്തിലെ
അരിയല്ലൂര്‍
ജി.യു.പി.സ്കൂള്‍,
പറമ്പില്‍പീടിക
ജി.എല്‍.പി. സ്കൂള്‍
എന്നീ സ്ഥാപനങ്ങള്‍ക്ക്
സ്കൂള്‍ വാഹനം
വാങ്ങുന്നതിന്
ഭരണാനുമതി ലഭിക്കുകയും
തുടര്‍നടപടികള്‍ക്കായി
വിദ്യാഭ്യാസവകുപ്പ്
ജില്ലാ ഓഫീസിന്
നല്‍കുകയും ചെയ്ത്
മാസങ്ങള്‍ കഴിഞ്ഞിട്ടും
പദ്ധതി വൈകാനുളള കാരണം
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
ഓഫീസില്‍ പ്രസ്തുത
ഫയല്‍ ഏതു
സെക്ഷനുകളിലെല്ലാം എത്ര
കാലതാമസം വന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
വിദ്യാഭ്യാസവകുപ്പിലേക്ക്
നിര്‍വഹണത്തിനായി
നല്കുന്ന പല
പദ്ധതികളും
നടപ്പിലാക്കുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പദ്ധതികള്‍
വൈകിപ്പിക്കുന്ന അത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പെരിന്തല്‍മണ്ണ
പ്രസന്റേഷന് സ്കൂളിൽ
പ്ലസ് വണ്‍ ബാച്ച് മാറ്റം
4884.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
പ്രസന്റേഷന് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
പ്ലസ് വണ്‍ സയന്‍സ്
ബാച്ചിന് പകരം
കൊമേഴ്സ് ബാച്ച്
അനുവദിച്ച്
കിട്ടുന്നതിന് ഹയര്‍
സെക്കണ്ടറി
ഡയറക്ടര്‍ക്ക്
22.08.2019 -ല്‍
നല്കിയ അപേക്ഷയില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷ പരിഗണിച്ച്
ആവശ്യമായ ഉത്തരവ്
നല്‍കുന്നതിന് അടിയന്തര
നടപടി
സ്വീകരിയ്ക്കുമോ?
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
അധ്യാപകരുടെ യോഗ്യതകള്‍
T 4885.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
അധ്യാപകരായി
നിയമിക്കപ്പെടുന്നതിന്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
യോഗ്യതകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുളള
യോഗ്യതകളില്‍
സര്‍ക്കാര്‍ ഉത്തരവ്
മുഖേന എന്തെങ്കിലും
മാറ്റം
വരുത്തിയിട്ടുണ്ടോ;
ബിരുദതലത്തില്‍
ഭൗതികശാസ്ത്രം
മുഖ്യവിഷയമാക്കിയവര്ക്ക്
ഉപവിഷയമായി രസതന്ത്രം
പഠിച്ചാല്‍ മാത്രമേ
മേല്പറഞ്ഞ തസ്തികയില്‍
നിയമിക്കപ്പെടാന്‍
അര്‍ഹതയുളളൂ എന്ന്പുതിയ
ഉത്തരവ് മൂലം
വ്യക്തമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കോഴിക്കോട്
സര്‍വ്വകലാശാലയില്‍
നിലവില്‍ ഭൗതികശാസ്ത്രം
മുഖ്യവിഷയമാക്കിയ
ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്
ഉപവിഷയമായി രസതന്ത്രം
പഠിക്കാനുളള അവസരം
ലഭ്യമാണോ;
(ഡി)
ഇല്ലെങ്കിൽ
ഇവിടെ നിന്നും
പഠിച്ചിറങ്ങുന്ന
വിദ്യാര്ത്ഥികള്ക്ക്എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
അധ്യാപകരായി
നിയമിക്കപ്പെടുന്നതിന്
തടസ്സമാകുന്നുവെന്നുകണ്ട്
ഈ ഉത്തരവ്
പിന്‍വലിക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
യോഗ്യതയുമായി ബന്ധപ്പെട്ട്
4886.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
യോഗ്യതയുമായി
ബന്ധപ്പെട്ട് പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ 26.06.19ലെ
73/2019, 08.08.2019ലെ
118/2019, 20.08.2019ലെ
128/2019 നമ്പര്‍
ഉത്തരവുകള്‍ പി.എസ്.സി.
അംഗീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിമ്മേല് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ
;
(സി)
കഴിഞ്ഞ
ഏഴ് വര്‍ഷമായി
നിലനില്‍ക്കുന്ന
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
യോഗ്യതയുമായി
ബന്ധപ്പെട്ട
ആശയക്കുഴപ്പം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ഡി)
നിലവില്‍
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളില്‍
എച്ച്.എസ്.എ ഫിസിക്കല്‍
സയന്‍സ് തസ്തികയിലെ
നിയമനത്തിനുള്ള
വിദ്യാഭ്യാസ യോഗ്യത
വ്യക്തമാക്കാമോ ;
(ഇ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ ഒരു
തസ്തികയിലേക്കുള്ള
നിയമനത്തിന്
വിദ്യാഭ്യാസ യോഗ്യത,
പ്രായപരിധി എന്നിവ
നിശ്ചയിക്കുന്നതിനുള്ള
അധികാരം സംസ്ഥാന
സര്‍ക്കാരിനാണോ അതോ
പി.എസ്.സി.ക്കാണോ
ഉള്ളതെന്ന കാര്യം
വ്യക്തമാക്കാമോ ?
എച്ച്.എസ്.എ.ഫിസിക്കല്‍
സയന്‍സ് യോഗ്യത
4887.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് ഹൈസ്കൂളുകളില്‍
എച്ച്.എസ്.എ.ഫിസിക്കല്‍
സയന്‍സ് തസ്തികയിലെ
നിയമനത്തിനുള്ള
വിദ്യാഭ്യാസ യോഗ്യത
എന്താണ്; അറിയിക്കാമോ;
(ബി)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
യോഗ്യതയുമായി
ബന്ധപ്പെട്ട്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
26.06.2019-ലെ 73/2019,
08.08.2019-ലെ
118/2019,
20.08.2019-ലെ 128/2019
നമ്പര്‍ ഉത്തരവുകള്‍
പി.എസ്.സി.
അംഗീകരിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വകുപ്പിന്റെ
26.06.2019-ലെ 73/2019,
08.08.2019-ലെ
118/2019,
20.08.2019-ലെ 128/2019
നമ്പര്‍
ഉത്തരവുകളനുസരിച്ച്
ഫിസിക്സ്, കെമിസ്ട്രി
എന്നിവയിലേതെങ്കിലുമൊന്ന്
മുഖ്യവിഷയമായി പഠിച്ച
ബിരുദവും ഫിസിക്കല്‍
സയന്‍സിലുള്ള
ബി.എഡ്.ബിരുദവുമുള്ളവരെ
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയിലേയ്ക്ക്
പി.എസ്.സി.
പുറപ്പെടുവിച്ച 227/16
വിജ്ഞാപന പ്രകാരം
മതിയായ യോഗ്യതയായി
പരിഗണിക്കുമോ;
വിശദമാക്കാമോ;
(ഡി)
227/16
വിജ്ഞാപന പ്രകാരമുള്ള
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയിലേയ്ക്ക്
ഫിസിക്സ്, കെമിസ്ട്രി
എന്നിവയിലേതെങ്കിലുമൊന്നില്‍
ബിരുദവും ഫിസിക്കല്‍
സയന്‍സിലുള്ള ബി.എഡ്.
ബിരുദവുമുള്ളവരെ
സര്‍ക്കാര്‍
ഉത്തരവുണ്ടായിട്ടും
ഉദ്യോഗാര്‍ത്ഥികളെ
ചുരുക്കപ്പട്ടികയില്‍
ഉള്‍പ്പെടുത്താത്തതും
കൂടിക്കാഴ്ചയ്ക്ക്
വിളിക്കാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ കാരണം
വിശദമാക്കാമോ;
(ഇ)
കഴിഞ്ഞ
ഏഴു വര്‍ഷമായി
എച്ച്.എസ്.എ.ഫിസിക്കല്‍
സയന്‍സ് യോഗ്യതയുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
അനിശ്ചിതത്വം
പരിഹരിക്കുന്നതിന്
മുന്‍കൈ എടുക്കുമോ;
വ്യക്തമാക്കാമോ?
എച്ച്.എസ്.എസ്.ടി.(ജൂനിയര്‍)
മലയാളം റാങ്ക് ലിസ്റ്റ്
4888.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വിവിധ ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ മലയാളം
ഭാഷാധ്യാപകരുടെ
(ജൂനിയര്‍ - സീനിയര്‍)
എത്ര ഒഴിവുകളാണ്
നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
നിലവില്‍ എത്ര
താല്‍ക്കാലിക
അധ്യാപകരാണ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
സേവനമനുഷ്ടിക്കുന്നതെന്ന്
അറിയിക്കാമോ?
മുക്കം
നീലേശ്വരം ഹയര്‍സെക്കന്ററി
സ്കൂളില്‍ നടന്ന പരീക്ഷ
ക്രമക്കേട്
4889.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
നീലേശ്വരം
ഹയര്‍സെക്കന്ററി
സ്കൂളില്‍
അദ്ധ്യാപകരുടെ
സഹായത്തോടെ നടന്ന
പരീക്ഷ
ക്രമക്കേടിനെക്കുറിച്ചുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ക്കൂളിലെ
വിദ്യാര്‍ത്ഥികളുടെ
ഉത്തരക്കടലാസ്സ്
തിരുത്തിയത് ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അദ്ധ്യാപകനെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പരീക്ഷാ തട്ടിപ്പുകള്‍
ഭാവിയില്‍
ഉണ്ടാകാതിരിക്കുവാന്‍
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിദ്യാഭ്യാസ വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
ഡിപ്ലോമ
ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ
കോഴ്സ് നിര്‍ത്തലാക്കിയ
സാഹചര്യം
T 4890.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈസ്കൂളുകളില്‍
ഹിന്ദി, ഉറുദു, അറബി
എന്നീ വിഷയങ്ങളിലെ
അധ്യാപകര്‍ക്ക്
യോഗ്യതയായി
നിശ്ചയിച്ചിരുന്ന
ഡിപ്ലോമ ഇൻ ലാംഗ്വേജ്
എഡ്യൂക്കേഷൻ കോഴ്സ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോഴ്സ്
നിര്‍ത്തലാക്കാന്‍
ഉണ്ടായ സാഹചര്യം
വ്യക്തമാക്കാമോ;
(സി)
ഡിപ്ലോമ
ഇൻ ലാംഗ്വേജ്
എഡ്യൂക്കേഷൻ
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍ ഉറുദു
അടക്കമുള്ള
വിഷയങ്ങളില്‍ ബി.എഡ്-
ന് കൂടുതല്‍ സീറ്റ്
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ എന്ന്
അറിയിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ അദ്ധ്യാപക
തസ്തികകളിലെ ഒഴിവുകൾ
4891.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാങ്ക്
ലിസ്റ്റ്
കാലഹരണപ്പെടാന്‍
മാസങ്ങള്‍ ബാക്കി
നില്‍ക്കെ
അന്തര്‍ജില്ലാ
സ്ഥലംമാറ്റത്തിന്റെ
കാരണം പറഞ്ഞ് അദ്ധ്യാപക
തസ്തികകളിലെ ഒഴിവുകൾ പി
എസ് സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത കാസര്‍ഗോഡ്
ഡി ഡി ഓഫീസ് അധികൃതരുടെ
നടപടി
പുന:പരിശോധിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
അന്തര്‍ജില്ലാ
സ്ഥലംമാറ്റം
വൈകുന്നതിനാല്‍ ഈ
ഒഴിവുകള്‍ പി എസ്
സി-ക്ക് റിപ്പോര്‍ട്ട്
ചെയ്ത്
ഉദ്യോഗാര്‍ത്ഥികളെ
സഹായിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ ഫിസിക്കൽ
എഡ്യൂക്കേഷൻ ടീച്ചർമാരുടെ
ഒഴിവുകൾ
4892.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഹൈസ്കൂൾ
വിഭാഗത്തിൽ ഫിസിക്കൽ
എഡ്യൂക്കേഷൻ
ടീച്ചർമാരുടെ എത്ര
ഒഴിവുകൾ
നിലവിലുണ്ടെന്നും
ഏതൊക്കെ
സ്കൂളുകളിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തൂത
ടീച്ചർമാരുടെ എത്ര
ഒഴിവുകൾ 2019
ഒക്ടോബറിന് ശേഷം
പി.എസ്.സി.യിലേക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
(സി)
2019-20
ൽ വിരമിക്കുന്ന ഒഴിവുകൾ
പി .എസ്.സി. യുടെ
സർക്കുലർ പ്രകാരം
പ്രതീക്ഷിത ഒഴിവുകളായി
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; എങ്കിൽ
എത്ര എണ്ണം റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നും
ഇല്ലെങ്കിൽ റിപ്പോർട്ട്
ചെയ്യാത്തതിന്റെ
കാരണമെന്തെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയിൽ
ഗവ.എച്ച്.എസ്.
നാവായിക്കുളം, ഗവ
.എച്ച്.എസ്. പകൽക്കുറി,
ഡയറ്റ് ആറ്റിങ്ങൽ, ഗവ.
വി.ആർ.എച്ച്.എസ്.
കുളത്തൂർ, ഗവ
.എച്ച്.എസ്. കിളിമാനൂർ
എന്നീ സ്കൂളുകളില്‍
ഉള്ള അഞ്ച് ഒഴിവുകൾ
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ റിപ്പോർട്ട്
ചെയ്യാത്തതിന്റെ
കാരണമെന്തെന്ന്
വെളിപ്പെടുത്താമ;
(ഇ)
2019-20
ൽ തിരുവനന്തപുരം
ജില്ലയിൽ നിന്നും എത്ര
ഹൈസ്കൂൾ ഫിസിക്കൽ
എഡ്യൂക്കേഷൻ ടീച്ചർമാർ
വിരമിക്കുന്നുണ്ടെന്ന്
അറിയിക്കുമോ?
എയ്ഡഡ്
സ്ക്കൂളുകളിലെ
നിയമനാംഗീകാരം
ഓണ്‍ലൈനാക്കുന്നതിനുള്ള
നടപടി
4893.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകളിലെ
നിയമനാംഗീകാരം
ഓണ്‍ലൈന്‍ പോര്‍ട്ടല്‍
വഴിയാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
നിയമനാംഗീകാരം
നല്കുവാനുള്ള ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
എയ്ഡഡ്
സ്ക്കൂളിലെ
നിയമനാംഗീകാരം
ഓണ്‍ലൈനാക്കുന്നതിന്
മുന്നോടിയായി
കെ.ഇ.ആറില്‍
പരിഷ്ക്കരണം
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ?
ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി
ലയനം
4894.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി
ലയനത്തോടെ
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍
അദ്ധ്യാപക, അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കേണ്ട
സാഹചര്യമുണ്ടോ;
(ബി)
എങ്കില്‍
എത്ര തസ്തികകളാണ്
അപ്രകാരം
സൃഷ്ടിക്കേണ്ടതെന്ന്
അറിയിക്കാമോ;
(സി)
എയ്ഡഡ്
മേഖലയില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കേണ്ടി
വരുമെന്ന്
വെളിപ്പെടുത്താമോ?
മലപ്പുറം
ജില്ലയിലെ എച്ച്.എസ്.എ
മലയാളം റാങ്ക് ലിസ്റ്റ്
4895.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എച്ച്.എസ്.എ
മലയാളം റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
നിയമനങ്ങളാണ്
നടന്നിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
മലപ്പുറം
ജില്ലയിലെ വിവിധ
സ്കൂളുകളിലായി
ഹൈസ്കൂള്‍ തലത്തില്‍
മലയാളം ഭാഷാധ്യാപകരുടെ
എത്ര ഒഴിവുകളാണ്
നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും
നിലവില്‍ എത്ര
താല്കാലിക അധ്യാപകരാണ്
ദിവസ
വേതനാടിസ്ഥാനത്തില്‍
സേവനമനുഷ്ടിക്കുന്നതെന്നും
അറിയിക്കാമോ;
(ഡി)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
23.01.2018-ലെ
സ.ഉ.(കൈ)നം.6/2018/പൊ.വി.വ.
ഉത്തരവിലെ ആനുകൂല്യം
പ്രസ്തുത റാങ്ക്
ലിസ്റ്റിൽ നിന്നുള്ള
നിയമനങ്ങൾക്ക്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
പരിശോധിച്ച് പ്രസ്തുത
ഉത്തരവിന്റെ ആനുകൂല്യം
ഈ റാങ്ക് ലിസ്റ്റില്‍
നിന്നുള്ള
നിയമനങ്ങൾക്ക്
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്വകാര്യ
സ്ക്കൂളുകള്‍ക്കുള്ള
എന്‍.ഒ.സി.
4896.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ബി.എസ്.സി,
ഐ.സി.എസ്.സി, സംസ്ഥാന
സിലബസ്സില്‍
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ സ്കൂളുകള്‍
എന്നിവയുടെ എന്‍.ഒ.സി.
അപേക്ഷ പ്രാദേശിക
വിദ്യാഭ്യാസ ആവശ്യം
കണക്കിലെടുത്ത്
പരിഗണിക്കണം എന്ന്
ഹൈക്കോടതി ഡിവിഷന്
ബഞ്ച്
വിധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
മറ്റെല്ലാ
യോഗ്യതകളും
ഉണ്ടെങ്കില്‍ നിലവില്‍
അപേക്ഷയില്‍
പറഞ്ഞിരിക്കുന്ന
സ്ഥലത്ത് സ്കൂള്‍
ഉണ്ടെന്ന പേരില്‍
എന്‍.ഒ.സി. അപേക്ഷ
നിരസിക്കുവാനാകില്ലായെന്നും
ഇത് നടപടി
ചട്ടങ്ങള്‍ക്കും
ഭരണഘടനയ്ക്കും
വിരുദ്ധമാണെന്നും കോടതി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിധി മൂലം
ഉണ്ടായിട്ടുള്ള
സ്ഥിതിവിശേഷം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇതിനെതിരെ അപ്പീല്‍
പോകുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അധ്യയന
ദിനങ്ങള്‍ വീണ്ടെടുക്കാന്‍
നടപടി
4897.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭവും
മറ്റുമായി നഷ്ടപ്പെട്ട
അധ്യയന ദിനങ്ങള്‍
വീണ്ടെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇരുനൂറ്
പ്രവൃത്തി ദിനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
അവധി
ദിനങ്ങളെ സംബന്ധിച്ച്
വ്യാജ സന്ദേശം നല്കി
കുട്ടികളെയും
രക്ഷിതാക്കളെയും
ആശങ്കയിലാക്കുന്നവര്ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
കഴിയുകയെന്ന്
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
4898.
ശ്രീ.എം.
വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
വിദ്യാര്‍ത്ഥികളുടെ
ശാരീരികവും മാനസികവുമായ
വളര്‍ച്ചാ ഘടകങ്ങള്‍
തിരസ്ക്കരിച്ചുകൊണ്ടുളള
അശാസ്ത്രീയമായ
സ്ക്കൂള് ഘടനാ ഏകീകരണം
ആയതിനാല്‍ അത്
ഗുണത്തേക്കാള്‍ ഏറെ
ദോഷമുണ്ടാക്കുമെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും വിഭിന്നമായ
തരത്തിലുളള ഘടനാ മാറ്റം
മറ്റ് സംസ്ഥാനങ്ങളില്‍
പഠിക്കുവാന്‍ പോകുന്ന
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുവാന്‍
സാധ്യതയുണ്ടെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
ദേശീയ
വിദ്യാഭ്യാസ കമ്മീഷന്
(ഡോ.കോത്താരി)
റിപ്പോര്‍ട്ടും ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടും
തമ്മിലുളള വലിയ
വെെരുദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത വൈരുധ്യം
എപ്രകാരം
മറികടക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളിലെ ന്യുനതകള്‍
4899.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
വിദ്യാര്‍ത്ഥികളുടെ
ശാരീരികവും മാനസികവുമായ
വളര്‍ച്ച ഘടകങ്ങളെ
തിരസ്ക്കരിച്ചുകൊണ്ടുള്ള
അശാസ്ത്രീയമായ
സ്ക്കൂള് ഘടനാ
ഏകീകരണമായതിനാല് അത്
ഗുണത്തേക്കാള്‍ ഏറെ
ദോഷമുണ്ടാക്കുമെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും വിഭിന്നമായ
തരത്തിലുള്ള ഘടനാമാറ്റം
മറ്റ് സംസ്ഥാനങ്ങളില്‍
പഠിക്കുവാന്‍ പോകുന്ന
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുവാന്‍
സാധ്യതയില്ലെ; എങ്കില്‍
അത് പരിഹരിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ദേശീയ
വിദ്യാഭ്യാസ കമ്മീഷനായ
ഡോ.കോത്താരി
റിപ്പോര്‍ട്ടും ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ടും
തമ്മിലുള്ള വലിയ
വൈരുദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് എപ്രകാരം
മറികടക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വെെക്കം
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
അനുവദിച്ച ഫണ്ട്
4900.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ ഏതെല്ലാം
സ്കീം പ്രകാരം വെെക്കം
നിയോജകമണ്ഡലത്തിൽ
ഫണ്ടുകൾ
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
സ്കൂളുകളിൽ ആണെന്നും
ഓരോ സ്കൂളിനും
അനുവദിച്ചിട്ടുളള തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
തുക
അനുവദിച്ചിട്ടുളള
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി അറിയിക്കുമോ?
ശുചിത്വം,
മാലിന്യസംസ്ക്കരണം എന്നിവ
സ്കൂള്‍ പാഠ്യപദ്ധതിയില്‍
4901.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ശുചിത്വം,
മാലിന്യസംസ്ക്കരണം
തുടങ്ങിയ വിഷയങ്ങള്‍
ഉള്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇല്ലായെങ്കില്‍
പ്രസ്തുത വിഷയം
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
ക്വാറികളില്‍
നിന്നുള്ള സ്ഫോടനം മൂലം
സ്കൂളിനുണ്ടായ അപകടാവസ്ഥ
4902.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പടേന
സര്‍ക്കാര്‍ എല്‍.പി
സ്കൂളിന് സമീപം
പ്രവര്‍ത്തിക്കുന്ന
നാല് ക്വാറികളില്‍
നിന്നുള്ള സ്ഫോടനം മൂലം
സ്കൂള്‍ കെട്ടിടത്തിന്
വിള്ളല്‍ വീണ്
അപകടാവസ്ഥയില്‍
ആയിരിക്കുന്നുവെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപകടാവസ്ഥ സ്കൂളിലെ
കുട്ടികള്‍ പഠനം
ഉപേക്ഷിക്കുന്നതിന്
കാരണമായിട്ടുണ്ടോ;
എങ്കില്‍ വിദ്യാഭ്യാസ
വകുപ്പ്
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(സി)
കുട്ടികളുടെ
ആരോഗ്യസംരക്ഷണത്തിനും
തുടര്‍ പഠനത്തിനും
വിദ്യാഭ്യാസ വകുപ്പ്
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വളളിക്കുന്ന്
മണ്ഡലത്തിലെ
സ്കൂളുകള്ക്കു്സ്ഥലം
വാങ്ങുന്നതിന് ഭരണാനുമതി
4903.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലം ഇല്ലാത്ത
സ്കൂളുകള്‍ക്കും
സ്ഥലത്തിന്റെ
അപര്യാപ്തത മൂലം
ബുദ്ധിമുട്ടുന്ന
സ്കൂളുകള്‍ക്കും സ്ഥലം
വാങ്ങുന്നതിന് പ്രത്യേക
പാക്കേജ്
രൂപീകരിക്കുമെന്ന്
സംസ്ഥാന ബജറ്റ്
പ്രസംഗത്തില്‍
വ്യക്തമാക്കിയത്
പ്രകാരം വളളിക്കുന്ന്
മണ്ഡലത്തിലെ
പ്രധാനപ്പെട്ട
സ്കൂളുകള്‍ക്ക് സ്ഥലം
വാങ്ങുന്നതിന്
ഭരണാനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നിവേദനത്തിന്മേലുള്ള
നടപടികള്‍
വൈകുന്നതിന്റെ കാരണം
വെളിപ്പെടുത്താമോ?
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളിലെ ലാബുകളുടെ
അടിസ്ഥാന സൗകര്യം
4904.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളിലെ ലാബുകളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ഏതൊക്കെ
സ്ക്കൂളുകള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലാബുകളില്‍ പ്രവൃത്തി
പൂര്‍ത്തിയായ ലാബുകള്‍
ഏതൊക്കെയാണെന്നും
പൂര്ത്തിയാകാത്തവ
ഏതൊക്കെയാണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തിയാകാത്ത
ലാബുകളുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങള്‍
ഹരിത ക്യാമ്പസാക്കാന്‍
നടപടി
4905.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍
ഹരിത ക്യാമ്പസുകളാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
വ്യവസായ
പരിശീലന വകുപ്പിനു
കീഴിലുള്ള എെ.ടി.എെ
കളില്‍ ഭിന്ന
ശേഷിക്കാര്‍
ഉപജീവനത്തിനായി
നിര്‍മ്മിക്കുന്ന
പേപ്പര്‍ പേനകള്‍
ഉപയോഗിക്കുവാന്‍
തീരുമാനമെടുത്ത പോലെ
വിദ്യാലയങ്ങളിലും
പ്ലാസ്റ്റിക്
പേനകള്‍ക്കു പകരം
പേപ്പര്‍ പേനകള്‍
ഉപയോഗിക്കുവാന്‍
നിര്‍ദേശം നല്‍കുമോ ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ?