ജി.പി.എസ്.
എനേബിള്‍ഡ് വെഹിക്കിള്‍
ട്രാക്കിംഗ്
3535.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ് സി-ഡാക്
മുഖേന നടപ്പാക്കുന്ന
ജി.പി.എസ്. എനേബിള്‍ഡ്
വെഹിക്കിള്‍
ട്രാക്കിംഗ് ഉപകരണം
വാഹനങ്ങളില്‍
ഘടിപ്പിക്കുന്ന പദ്ധതി
താല്‍ക്കാലികമായി
നിര്‍ത്തിവെച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട
ആക്ഷേപങ്ങളും
ന്യൂനതകളും
പരിശോധിക്കുന്നതിന്
വിദഗ്ദ്ധസമിതിയെ
സര്‍ക്കാര്‍
നിയോഗിച്ചിട്ടുണ്ടോ; ഈ
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ;
(ഡി)
നിലവില്‍
ജി.പി.എസ്. എനേബിള്‍ഡ്
വെഹിക്കിള്‍
ട്രാക്കിംഗ്
ഉപകരണങ്ങള്‍ ഘടിപ്പിച്ച
വാഹനങ്ങള്‍ക്ക് ആർ.ടി.
ഓഫീസുകളില്‍ അപ്രൂവല്‍
വാങ്ങുന്നതിന് നല്കിയ
സമയ പരിധി ഒക്ടോബര്‍ 31
എന്നത് പ്രളയത്തിന്‍െറ
പശ്ചാത്തലത്തില്‍
നീട്ടി നല്‍കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ പ്രവൃത്തികളുടെ
നിരീക്ഷണം
3536.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ പ്ലാന്‍ഫണ്ടും
കെ.എസ്.ആര്.ടി.സി
ഫണ്ടും ഉപയോഗിച്ച്
നടത്തുന്ന സിവില്‍
ഉള്‍പ്പെടെയുള്ള
പ്രവൃത്തികളുടെ
നിരീക്ഷണം ധനകാര്യ
വകുപ്പിന്റെ കീഴില്‍
കൊണ്ട് വരുന്നതിനുള്ള
സാങ്കേതിക തടസ്സം
എന്താണെന്നറിയിക്കുമോ;
ആര്‍ക്കാണ് ധനകാര്യ
വകുപ്പിന്റെ നിരീക്ഷണം
നടപ്പാക്കുന്നതില്‍
എതിര്പ്പുള്ളതെന്നറിയിക്കാമോ;
(ബി)
തടസ്സം
ഉണ്ടെങ്കില്‍ ആയത്
സത്വരം മാറ്റുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ ഇലക്ട്രിക് ബസ്സുകള്‍
3537.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
യുടെ ഇലക്ട്രിക്
ബസ്സുകള്‍
എവിടെയൊക്കെയാണ്
സര്‍വ്വീസ്
നടത്തുന്നത്;
ഇലക്ട്രിക് ബസ്സുകളില്‍
നിന്ന് പ്രതീക്ഷിച്ച
വരുമാനം
കെ.എസ്.ആര്.ടി.സി.
ക്ക് ലഭ്യമാകുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇലക്ട്രിക് ബസ്സുകള്‍
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
തലസ്ഥാന
നഗരത്തിലെ പൊതുഗതാഗതം
3538.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തലസ്ഥാന
നഗരത്തിലെ പൊതുഗതാഗതം
പൂര്‍ണ്ണമായും
ഇലക്ട്രിക്
വാഹനമുപയോഗിച്ച്
ആക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
കേന്ദ്ര
മോട്ടോര്‍ നിയമ ഭേദഗതി
3539.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
മോട്ടോര്‍ നിയമ
ഭേദഗതിയിലൂടെ വാഹന
നിയമലംഘനത്തിന്
ഏര്‍പ്പെടുത്തിയ
പിഴയിലെ വന്‍
വര്‍ദ്ധനവ്
ജനങ്ങള്‍ക്ക് വലിയ
ബുദ്ധിമുട്ടുണ്ടാക്കിയ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിലവിലുള്ള
നിയമം കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനുപകരം
വന്‍തുക പിഴയായി
ചുമത്തിയ സര്‍ക്കാര്‍
ഉത്തരവ്
പിന്‍വലിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
രാജസ്ഥാന്,
പശ്ചിമബംഗാള്‍,
തമിഴ്നാട് എന്നീ
സംസ്ഥാനങ്ങള്‍ പുതിയ
ഭേദഗതി
നടപ്പിലാക്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതേ മാതൃകയില്‍ ഭേദഗതി
നടപ്പിലാക്കാതിരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സൂപ്പര്‍
ഫാസ്റ്റ് ബസ്സുകളുടെ
പെര്‍മിറ്റ് കാലാവധി
3540.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
ഫാസ്റ്റ് ബസ്സുകളുടെ
പെര്‍മിറ്റ് കാലാവധി
ഏഴ് വര്‍ഷത്തില്‍
നിന്നും ഒന്‍പത്
വര്‍ഷമായി
വര്‍ദ്ധിപ്പിക്കണമെന്ന്
കെ.എസ്.ആര്.ടി.സി.
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ ആവശ്യ പ്രകാരം
സൂപ്പര്‍ ഫാസ്റ്റ്
സര്‍വ്വീസുകളുടെ
പരമാവധി കാലാവധി അഞ്ച്
വര്‍ഷത്തില്‍ നിന്നും
ഏഴ് വര്‍ഷമായി
നീട്ടിയിരുന്നോയെന്ന്
അറിയിക്കാമോ;
(സി)
ഏഴ്
വര്‍ഷമെന്നത് ഒന്‍പത്
വര്‍ഷമായി നീട്ടുന്നത്
സാങ്കേതിക ക്ഷമത
നിലനിര്‍ത്തുന്നതിന്
സാധിക്കാത്ത സാഹചര്യവും
സുരക്ഷാ ഭീതി
ഉണ്ടാക്കുവാനും
ഇടയാക്കില്ലേ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സാഹചര്യത്തില്‍
കെ.എസ്.ആര്.ടി.സി.
യുടെ
അഭ്യര്ത്ഥനയിന്മേല്
സര്‍ക്കാര്‍ എന്ത്
നിലപാടാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ഓപ്പറേഷന്
നെെറ്റ് റെെഡേഴ്സ്
3541.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
വകുപ്പ് ഓപ്പറേഷന്
നെെറ്റ് റെെഡേഴ്സ് എന്ന
പേരില്‍ നടത്തുന്ന
പരിശോധനയിലൂടെ
നാളിതുവരെയായി എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും,
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെയായി
ഓപ്പറേഷന് നെെറ്റ്
റെെഡേഴ്സിലൂടെ പിഴയായി
എത്ര രൂപ
ഇൗടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രിക്
ഓട്ടോകള്‍ക്കായി വൈദ്യുതി
വാഹന റീചാര്‍ജ്ജ്
സ്റ്റേഷനുകള്‍
3542.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക്
ഓട്ടോകള്‍ക്ക്
കൂടുതലായി പ്രോത്സാഹനം
നല്കാന് ഗതാഗത
വകുപ്പ് നടപടി
സ്വീകരിക്കുമോ;
(ബി)
ഇലക്ട്രിക്
ഓട്ടോകളുടെ ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സാധാരണ
ഓട്ടോകളില്‍ നിന്ന്
വ്യത്യസ്തമായി ഇവ
കൂടുതല്‍ ലാഭകരവും
പരിസ്ഥിതി
സൗഹൃദപരവുമാണോ;
വിശദമാക്കാമോ;
(ഡി)
ഇലക്ട്രിക്
ഓട്ടോകള്‍ക്കായി
വൈദ്യുതി വാഹന
റീചാര്‍ജ്ജ്
സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വാഹനങ്ങളുടെ
അമിതവേഗം കണ്ടെത്തുന്നതിന്
നടപടി
3543.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡില്‍
വാഹനങ്ങളുടെ അമിതവേഗം
കണ്ടെത്തുന്നതിന്
എവിടെയെല്ലാം
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ക്യാമറകളില്‍ നിലവില്‍
പ്രവര്‍ത്തനക്ഷമമല്ലാത്തവ
ഏതെല്ലാം
സ്ഥലങ്ങളിലാണ്;
(സി)
അമിതവേഗം
കണ്ടെത്തുന്നതിനായി
സ്ഥാപിച്ച മുഴുവന്‍
ക്യാമറകളും പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കുന്ദമംഗലത്ത്
ജോയിന്റ് ആര്.ടി. ഓഫീസ്
3544.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
ഒരു ജോയിന്റ് ആര്.ടി.
ഓഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ജോയിന്റ് ആര്.ടി.
ഓഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
കണ്സഷന്
3545.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
പ്രൊഫഷണല്‍
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
കണ്സഷന്
നിഷേധിക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് നിരക്കില്‍
യാത്ര
അനുവദിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
അവലംബിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
മാത്രമായി കണ്സഷന്
നിരക്കിലെ യാത്ര
നിജപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
മോട്ടോര്‍
വാഹന നിയമം 2019
പ്രകാരമുള്ള പിഴ
3546.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രാബല്യത്തില്‍
വരുത്തിയ പുതിയ
മോട്ടോര്‍ വാഹന നിയമം
2019 പ്രകാരം വിവിധ
ലംഘനങ്ങള്‍ക്ക്
ചുമത്തുന്ന പിഴ സംഖ്യ
അതേപടി സംസ്ഥാനം
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
കേരള
സംസ്ഥാനം
അംഗീകരിച്ചിട്ടുള്ള പിഴ
സംഖ്യകള്‍ സംബന്ധിച്ച
ഭേദഗതി വരുത്തിയ
നിരക്കുകള്‍ പട്ടിക
രൂപത്തിൽ ലഭ്യമാക്കാമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനങ്ങള്‍ക്ക്
നിശ്ചയിക്കപ്പെട്ട് പിഴ
സംഖ്യകളില്‍ ഭേദഗതി
വരുത്താന്‍ പറ്റുമോ;
ആയതിന് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരമുണ്ടാകുമോ;
വിശദമാക്കുമോ?
NH
766- ല്‍ കര്‍ണ്ണാടക
അതിര്‍ത്തിയില്‍ രാത്രി
യാത്രാ നിരോധനം
3547.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
NH
766- ല്‍ കര്‍ണ്ണാടക
അതിര്‍ത്തിയില്‍ രാത്രി
യാത്രാ നിരോധനം പകല്‍
സമയത്തേയ്ക്കുകൂടി
നീട്ടുന്നത് സംബന്ധിച്ച
നീക്കം നടക്കുന്നതായ
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേരളത്തിലെ
ജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട് സുപ്രീം
കോടതിയെ
ബോദ്ധ്യപ്പെടുത്താന്‍
സംസ്ഥാന സര്‍ക്കാര്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ണ്ണാടക
സര്‍ക്കാരുമായി ഇതു
സംബന്ധിച്ച് ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തെ
ജനങ്ങള്‍ക്കുള്ള ആശങ്ക
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
റോഡ് സേഫ്റ്റി അതോറിറ്റി
3548.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് സേഫ്റ്റി
അതോറിറ്റി
19/12/2018-ല്‍
A2/1240/KRSA/2018
നമ്പര്‍ കത്തിനോടൊപ്പം
അയച്ച ശ്രീമതി സ്മിതാ
മാത്യു എന്നയാളുടെ
അപേക്ഷയില്‍
തിരുവനന്തപുരം ജില്ല
റോഡ് സേഫ്റ്റി
കൗണ്‍സില്‍ ചെയര്‍മാനായ
ജില്ലാ കളക്ടര്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡ്
സേഫ്റ്റി അതോറിറ്റി ഈ
അപേക്ഷയിന്മേല്
19/12/2018-ല്‍
ബി.എസ്.എന്‍.എല്‍. ചീഫ്
ജനറല്‍ മാനേജര്‍ക്ക്
നല്കിയ കത്തിന്മേല്
നാളിതുവരെ എന്തെങ്കിലും
മറുപടി ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കേരള
റോഡ് സേഫ്റ്റി
അതോറിറ്റി ശ്രീമതി
സ്മിതാ മാത്യു
എന്നയാളുടെ
31/10/2018-ലെ
അപേക്ഷയിന്മേല്
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ ഫണ്ട് ഉപയോഗിച്ച്
കൊല്ലം ജില്ലയിലെ
പ്രവൃത്തികള്‍
3549.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ റോഡ്
സുരക്ഷാ ഫണ്ട്
ഉപയോഗിച്ച് കൊല്ലം
ജില്ലയില്‍ എത്ര
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്; അവ
ഏതെല്ലാം; എത്ര തുക
ഇതിനായി വിനിയോഗിച്ചു;
വ്യക്തമാക്കുമോ;
(ബി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വാഹന
പരിശോധന ഏകീകൃതവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
3550.
ശ്രീ.രാജു
എബ്രഹാം
,,
എന്‍. വിജയന് പിള്ള
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന പരിശോധന ഏകീകൃതവും
സുതാര്യവുമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
താലൂക്ക്
കേന്ദ്രങ്ങളിലും
കമ്പ്യൂട്ടര്‍വല്‍കൃത
വാഹന പരിശോധനാ
കേന്ദ്രവും ടെസ്റ്റിംഗ്
ട്രാക്കുകളും
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മോട്ടോര്‍
വാഹന നിയമം ലംഘിച്ചും
അമിത വേഗതയിലും
അശ്രദ്ധമായും
വാഹനങ്ങള്‍ ഓടിക്കുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ വാഹന
പരിശോധന കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തൃശൂർ
ജില്ലയിലെ വാഹനാപകടങ്ങൾ
3551.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂർ
ജില്ലയിൽ ഈ വർഷം
നാളിതുവരെ എത്ര
വാഹനാപകടങ്ങൾ
സംഭവിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വാഹനാപകടങ്ങളിൽ
മരിച്ചവർ എത്രയാണെന്ന്
അറിയിക്കുമോ;
വിശദാംശങ്ങൾ നല്‍കുമോ;
(സി)
ജില്ലയിൽ
ഏറ്റവും കൂടുതൽ
അപകടങ്ങളും
അപകടമരണങ്ങളും
ഉണ്ടായിട്ടുള്ളത് ഏത്
മാസത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
ജില്ലയിൽ
വാഹനാപകട മേഖലകൾ
എത്രയെന്നും അവ
ഏതെല്ലാം
പ്രദേശങ്ങളാണെന്നും
വ്യക്തമാക്കുമോ;
(ഇ)
ജില്ലയിൽ
ഒരു ദിവസം ശരാശരി എത്ര
വാഹനാപകടങ്ങൾ
സംഭവിക്കുന്നുവെന്ന്
അറിയിക്കുമോ ?
ട്രാഫിക്
സ്മാര്‍ട്ട് ക്ലാസ് റൂം
3552.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
ട്രാഫിക് അവബോധം
സൃഷ്ടിക്കാന്‍ ട്രാഫിക്
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
പൊതുഗതാഗത
വാഹനങ്ങളില്‍ ഡാഷ് ക്യാമറ
3553.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
മാത്രം 4199 പേര്
റോഡപകടങ്ങളില്‍
സംസ്ഥാനത്ത്
മരണമടയുകയും 31,000
പേര്‍ക്ക് ഗുരുതരമായി
പരിക്കേറ്റതുമായ
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
കൂടാതെ
2012 മുതല്‍ എല്ലാ
വര്‍ഷവും ശരാശരി
നാലായിരത്തിലേറെ പേര്
നിരത്തുകളിലെ
അപകടങ്ങളില്‍
കൊല്ലപ്പെടുന്നതും
നാല്‍പ്പതിനായിരത്തോളം
പേര്‍ക്ക്
പരിക്കേല്‍ക്കുന്നതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുഗതാഗത
വാഹനങ്ങളില്‍ ഡാഷ്
ക്യാമറ സ്ഥാപിക്കേണ്ട
കാലം അതിക്രമിച്ചെന്ന
ഹൈക്കോടതി പരാമര്‍ശം
സര്‍ക്കാര്‍
വിലയിരുത്തുകയുണ്ടായോ;
(ഡി)
എങ്കില്‍
5000 രൂപയില്‍ താഴെ
മാത്രം വില വരുന്ന ഡാഷ്
ക്യാമറകള്‍ പൊതു
വാഹനങ്ങളില്‍
സ്ഥാപിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഇതുവഴി
ദൃശ്യങ്ങള്‍
റിക്കോര്‍ഡ്
ചെയ്യാനാവുന്നതുകൊണ്ട്
വാഹനമോടിച്ചയാളെ
തിരിച്ചറിയാനും അതുവഴി
ഇന്‍ഷ്വറന്‍സ്,
കേസന്വേഷണം
തുടങ്ങിയവയ്ക്ക് ഇത്
ഏറെ സഹായകമാകുമെന്നും
സര്‍ക്കാര്‍
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മിനി സിവില്‍സ്റ്റേഷനു
മുന്നില്‍
സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍
ലൈറ്റുകള്‍
3554.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തില്‍ മിനി
സിവില്‍സ്റ്റേഷനു
മുന്നില്‍
സ്ഥാപിച്ചിരിക്കുന്ന
സിഗ്നല്‍ ലൈറ്റുകള്‍
കാലപ്പഴക്കം ചെന്ന്
യഥാവിധി
പ്രവര്‍ത്തിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സിയാണ് ഇതു
സ്ഥാപിച്ചതെന്നും,
ആരുടെ
നിയന്ത്രണത്തിലാണ് ഇത്
പ്രവര്‍ത്തിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
ലൈറ്റുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനുള്ള
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
3555.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
വാഹനപ്പെരുപ്പവും അമിത
വേഗതയും
കുറയ്ക്കുന്നതിന്
മോട്ടോര്‍ വാഹന വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കേരള റോഡ്
സേഫ്റ്റി അതോറിറ്റി
നടത്തി വരുന്ന
പ്രവൃത്തികളും
പദ്ധതികളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് സാങ്കേതിക
വിദ്യയുള്ള ക്യാമറകള്‍
3556.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
നിയമലംഘകരെ
കണ്ടെത്തുവാന്‍
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് സാങ്കേതിക
വിദ്യയുള്ള ക്യാമറകള്‍
പൊതുനിരത്തുകളില്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
എത്ര ക്യാമറകള്‍
വാങ്ങിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ആരില്‍ നിന്നാണ്
വാങ്ങുന്നതെന്നും
അതിനായി എന്ത് ചെലവ്
വരുമെന്നും
വ്യക്തമാക്കുമോ;
(സി)
ഹൈവേകളില്‍
നിലവില്‍ വകുപ്പ്
സ്ഥാപിച്ച ക്യാമറകളില്‍
പലതും
പ്രവര്ത്തനക്ഷമമല്ലെന്നത്
വസ്തുതയല്ലേ; എങ്കില്‍
പുതുതായി ക്യാമറകള്‍
സ്ഥാപിക്കുമ്പോള്‍ അവ
കാലാകാലങ്ങളില്‍
പരിശോധിച്ച്
പ്രവര്‍ത്തനക്ഷമമാണെന്ന്
ഉറപ്പ് വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അന്തര്‍
സംസ്ഥാന സ്വകാര്യ ബസ്
സര്‍വ്വീസുകള്‍
3557.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തുനിന്നും
വേളാങ്കണി, നാഗപട്ടണം,
പോണ്ടിച്ചേരി
എന്നിവിടങ്ങളിലേക്ക്
അന്തര്‍ സംസ്ഥാന
സ്വകാര്യ ബസ്
സര്‍വ്വീസുകള്‍ ഇല്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നികുതിയുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
നിലനില്ക്കുന്നതുമൂലമാണോ
തീര്‍ത്ഥാടനകേന്ദ്രമായ
വേളാങ്കണി അടക്കമുള്ള
പ്രദേശങ്ങളിലേക്ക്
തിരുവനന്തപുരത്ത്
നിന്ന് ബസ്സുകള്‍
സര്‍വ്വീസ്
ആരംഭിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളിലേക്ക്
കളിയിക്കാവിളയില്‍
നിന്നും ബസ്സുകള്‍
സര്‍വ്വീസ്
ആരംഭിക്കുന്നതു മൂലം
പൊതുജനങ്ങള്‍ക്കും
തീര്‍ത്ഥാടകര്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
ടാക്സി സര്‍വ്വീസ്
3558.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ ടാക്സികളുടെ
വര്‍ദ്ധിച്ചുവരുന്ന
സ്വീകാര്യത
കണക്കിലെടുത്ത് ഗതാഗത
വകുപ്പ്
മുന്‍കൈയ്യെടുത്ത്
ഓണ്‍ലൈന്‍ ടാക്സി
സര്‍വ്വീസ് സര്‍ക്കാര്‍
തലത്തില്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
ജനങ്ങള്‍ക്ക് ഏറ്റവും
പ്രയോജനപ്രദമായ
രീതിയില്‍ സംസ്ഥാനത്തെ
ഓട്ടോകള്‍, ടാക്സി
കാറുകള്‍, മറ്റിതര
ടാക്സികള്‍ ഇവ
ഉള്‍പ്പെടുത്തി
ഓണ്‍ലൈന്‍ ടാക്സി
സര്‍വ്വീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിൽ ഡീസൽ വാങ്ങുന്നതിലെ
ക്രമക്കേട്
3559.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയ്ക്ക്
പ്രതിദിനം എത്ര തുകയുടെ
ഡീസല്‍ ആവശ്യമുണ്ട്;
ആയതിന് എത്ര കോടി
രൂപയാണ് എണ്ണ
കമ്പനികള്‍ക്ക് നല്കി
വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കമ്പനികളില്‍ നിന്നാണ്
നിലവില്‍ ഡീസല്‍
വാങ്ങുന്നത്; പ്രസ്തുത
കമ്പനികള്‍ എത്ര
തുകയ്ക്കാണ് ഡീസല്‍
നല്‍കുന്നതെന്നും,
ആയതിന് പൊതുവില
എത്രയാണ്
ഈടാക്കുന്നതെന്നും,
പ്രസ്തുത
കമ്പനികള്‍ക്ക്
കുടിശ്ശികയിനത്തില്‍
എത്ര തുക
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
എണ്ണ കമ്പനികളില്‍
നിന്നും മുന്‍
വര്‍ഷങ്ങളില്‍ ഡീസല്‍
വാങ്ങുന്നത്
ടെന്‍ണ്ടര്‍ വഴിയാണോ
അതോ ചര്ച്ചകളലൂടെയാണോ
എന്നറിയിക്കാമോ;
ചര്‍ച്ചകളിലൂടെ
വാങ്ങിയതില്‍ വേണ്ടുന്ന
ഇളവ് ലഭ്യമായോ;
ഇല്ലെങ്കില്‍
അക്കാലയളവിലെ വാങ്ങല്‍
സംബന്ധിച്ച് വിശദമായ
പരിശോധന നടത്താനും
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുക്കാനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
നിലവില്‍
സര്‍ക്കാര്‍ ടെണ്ടര്‍
വഴിയാണോ അതോ ചര്‍ച്ച
വഴിയാണോ ഡീസല്‍
വാങ്ങാന്‍ നടപടി
സ്വീകരിച്ചു വരുന്നത്;
വിശദാംശം നല്ക്കുമോ;
(ഇ)
നിലവില്‍
ഒരു ലിറ്റര്‍ ഡീസല്‍
വിലയില്‍ എത്ര
ശതമാനമാണ്
കെ.എസ്.ആര്.ടി.സിയില്‍
നിന്ന്
നികുതിയിനത്തില്‍
സര്‍ക്കാര്‍
ഈടാക്കുന്നത്; പ്രസ്തുത
നികുതിയില്‍
കുറവുവരുത്തി
കെ.എസ്.ആര്.ടി.സി യെ
സേവന മേഖലയില്‍
നിലനിര്‍ത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ പുതിയ ബസ്സുകള്‍
3560.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
കെ.എസ്.ആര്.ടി.സി എത്ര
പുതിയ ബസ്സുകളാണ്
നിരത്തിലിറക്കിയത്;
ഏതൊക്കെ കമ്പനികളില്‍
നിന്നാണ് പ്രസ്തുത
ബസ്സുകള്‍ വാങ്ങിയത്;
വിശദമാക്കാമോ;
(ബി)
ബസ്സുകള്‍
വാങ്ങിയ ഇനത്തില്‍
പ്രസ്തുത
കമ്പനികള്‍ക്ക്
കെ.എസ്.ആര്.ടി.സി തുക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നറിയിക്കാമോ;
(സി)
ഈ
തുക ഈടാക്കുവാനായി
കമ്പനി
കെ.എസ്.ആര്.ടി.സി
യ്ക്കെതിരെ കേസ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യ്ക്കുള്ള സാമ്പത്തിക സഹായം
3561.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആര്.ടി.സി
യ്ക്ക് വര്‍ഷം തോറും
ലഭിച്ചുവരുന്ന
സാമ്പത്തിക സഹായം
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ കണ്ടക്ടര്‍മാരുടെയും
ഡ്രെെവര്മാരുടെയും ഡ്യൂട്ടി
ക്രമം
3562.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ലെെന്‍
ഡ്യൂട്ടിക്കാരായ
കണ്ടക്ടര്‍ക്കും/ഡ്രെെവര്‍ക്കും
സംസ്ഥാനത്ത് നിലവിലുളള
തൊഴില്‍ നിയമപ്രകാരം
സെെന്‍ ഓണ്‍ മുതല്‍
സെെന്‍ ഓഫ് വരെയുളള
മൊത്ത സമയവും
ഡ്യൂട്ടിയില്‍
തന്നെയാണ് എന്നാണോ
കണക്കാക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഡ്യൂട്ടി
നോക്കുന്ന
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും എട്ടും,
പത്തും, പതിനാറും,
പതിനെട്ടും, ഇരുപതും
മണിക്കൂര്‍ ആയിട്ടും
ഡ്യൂട്ടി അവസാനിക്കാതെ
വരുമ്പോള്‍ അവര്‍ക്ക്
8 മണിക്കൂര്‍ കഴിഞ്ഞ്
അധികം വരുന്ന
സമയത്തിന്അടുത്ത
ഡ്യൂട്ടി, അധികമായി പണി
എടുക്കുന്ന ഓരോ
മണിക്കൂറിനും ഓവര്‍ടെെം
ശമ്പളം, അധികരിച്ച പണി
രാത്രിയിലാണെങ്കില്‍
ഓവര്‍ടെെം എന്നിവ
എപ്രകാരം
കണക്കാക്കണമെന്ന
നിര്‍ദ്ദേശമാണ്
നിലവിലുളളത്;
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ഇൗ വിഭാഗം ജീവനക്കാരെ
സിംഗിള്‍ ഡ്യൂട്ടിയോ,
ഒന്നര ഡ്യൂട്ടിയായോ
അതിലധികമോ സമയം ജോലി
എടുപ്പിക്കുന്നതിനെതിരെ
ഹെെക്കോടതിയുടെയോ
രാജ്യത്തെ
മറ്റേതെങ്കിലും
കോടതിയുടെയോ
നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
അതിന് വിരുദ്ധമായി
മേപ്പടി ജീവനക്കാരെ
കെ.എസ്.ആര്.ടി.സി.
യില്‍ പണി
എടുപ്പിക്കുന്നത്
കോടതി
നിര്‍ദ്ദേശത്തിന്
അനുസൃതമായിട്ടാണോ;
ഇല്ലെങ്കില്‍
കോടതിയുത്തരവിന്
വിരുദ്ധമായ ഇൗ
നടപടിക്ക് മുന്‍കാല
പ്രാബല്യത്തോടെ
സാമ്പത്തിക ആനുകൂല്യം
നല്കാന് തയ്യാറാകുമോ;
ഇല്ലെങ്കില്‍
എന്ത്കൊണ്ട്;
(ഡി)
എട്ടും,
പതിനാറും, പതിനെട്ടും,
ഇരുപതും ഇരുപത്തിനാലും
മണിക്കൂര്‍
പണിയെടുക്കുന്ന ഇൗ
വിഭാഗം ജീവനക്കാര്‍ക്ക്
അന്നത്തെ ഷെഡ്യൂള്‍
അവസാനിപ്പിക്കുമ്പോള്‍
അവര്‍ അധികമായി ജോലി
നോക്കിയ രണ്ട് മുതല്‍
എട്ട് മണിക്കൂര്‍
വരെയുള്ള സമയത്തിന് ഒരു
അധിക ഡ്യൂട്ടി പോലും
നല്‍കാതെ ഇവരുടെ
അടിസ്ഥാന ശമ്പളത്തിന്റെ
കണക്കെടുത്ത് അര,
മുക്കാല്‍, ഒന്ന്,
ഒന്നര തുടങ്ങിയ
മണിക്കൂറൂകള്‍ക്ക്
മാത്രം തുക കണക്കാക്കി
നല്കുന്ന തൊഴില്‍
അനീതി
അവസാനിപ്പിക്കാന്‍
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ;
(ഇ)
ഇത്തരം
നിയമങ്ങള്‍
കെ.എസ്.ആര്.ടി.സി.
യിലെ ഇൗ വിഭാഗം
തൊഴിലാളികളില്‍ മാത്രം
അടിച്ചേല്‍പ്പിച്ച്
അവരെ കോടതി കയറ്റി
സാമ്പത്തികനഷ്ടം
വരുത്തിക്കുന്ന രീതി
യുക്തമാണോയെന്ന്
പരിശോധിക്കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ റഫറണ്ടം
3563.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ അംഗീകൃത തൊഴിലാളി
യൂണിയനുകളുടെ കാലാവധി
14.6.2019 ന്
അവസാനിച്ചശേഷമുള്ള
റഫറണ്ടം നടപടി ഏതുവരെ
ആയെന്നും റഫറണ്ടം
എന്നേക്ക്
നടത്തുമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
റഫറണ്ടത്തില്‍
യൂണിയനുകള്‍ക്ക്
അംഗീകാരത്തിന് വേണ്ട
വോട്ട് വിഹിതം
ഉയര്‍ത്തുന്നതിനുള്ള
നീക്കം ഉണ്ടോ; എങ്കില്‍
അത് ഏത്
വരെയാകുമെന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പളക്കരാര്‍
3564.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പള
കരാറിന്റെ കാലാവധി
അവസാനിച്ചത് എന്നാണ്;
ഇത് പുതുക്കി
നല്‍കുന്നതിന്
ഉദ്ദേശമുണ്ടോ; ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ശമ്പളക്കരാര്‍
നടപ്പാക്കുന്നതിനായി
തൊഴിലാളി സംഘടനകള്‍
എത്ര തവണ
ആവശ്യമുന്നയിച്ചിട്ടുണ്ട്;
എങ്കില്‍ ഏതൊക്കെ
സംഘടനകള്‍; എത്ര തവണ
വീതം; തീയതി സഹിതം
അറിയിക്കുമോ;
(സി)
ടി
ശമ്പളക്കരാര്‍
പുതുക്കുന്ന വേളയില്‍,
മറ്റ്
പൊതുമേഖല/വ്യവസായ
സ്ഥാപനങ്ങളില്‍ നിന്നും
വ്യത്യസ്തമായി ഇവിടെ
മുന്‍കാലങ്ങളില്‍
സ്വീകരിച്ച് വന്നിരുന്ന
കാഠിന്യമുളള ലെെന്‍
ഡ്യൂട്ടി
നോക്കുന്നവരേക്കാള്
മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ
ജീവനക്കാര്‍ക്ക് ശമ്പള
സ്കെയില്‍
വര്‍ദ്ധിപ്പിച്ച്
നല്കുന്ന രീതിയില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടികള്‍
സത്വരം സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുകയും
അത്
സാധ്യമാകുന്നുണ്ടെന്ന്
ഉറപ്പാക്കുകയും
ചെയ്യുമോ; ഇല്ലെങ്കില്‍
അതിനുളള കാരണം
അറിയിക്കുമോ?
(ഇ)
കഴിഞ്ഞ
രണ്ട്
ശമ്പളക്കരാറുകളുടെ
ചര്‍ച്ചകളില്‍
പങ്കെടുത്ത ഏതെല്ലാം
യൂണിയനുകള്‍ ലെെന്‍
ഡ്യൂട്ടിക്കാര്‍ക്ക്
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
അധികരിപ്പിച്ച ശമ്പള
സ്കെയില്‍
ആവശ്യപ്പെട്ടിരുന്നു;
എത്ര തവണ വീതം; പേര്
വിവരം
വെളിപ്പെടുത്തുമോ; ടി
ആവശ്യത്തിനെതിരെ
നിലപാട് അറിയിച്ച
ഏതെങ്കിലും ട്രേഡ്
യൂണിയനുകള്‍ ഉണ്ടോ;
എങ്കില്‍ വിവരം
നല്‍കുമോ;
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ സ്ഥിതി
3565.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോടതി
ഉത്തരവിലൂടെ
കെ.എസ്.ആര്.ടി.സി.യിലെ
താത്ക്കാലിക
തൊഴിലാളികളെ
പിരിച്ചുവിട്ടതുമൂലം
എത്ര ഷെഡ്യൂളുകള്‍
റദ്ദു ചെയ്തുവെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.-യ്ക്ക്
എത്ര കോടി രൂപ
സര്‍ക്കാര്‍ അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
2016
മേയ് മുതല്‍ ഇതുവരെ
കെ.എസ്.ആര്.ടി.സി.യ്ക്ക്
കണ്സഷന്, ബസ്
വാറണ്ട്, പാസ്
ഉള്‍പ്പെടെയുള്ള
ഇനത്തില്‍ എത്ര രൂപ
ചെലയായിട്ടുണ്ട്;
വെളിപ്പെടുത്താമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യില്‍
ഏതു വര്‍ഷം വരെ
വിരമിച്ചവര്‍ക്കാണ്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
അനുവദിച്ച്
നല്‍കിയിട്ടുള്ളത്;
അറിയിക്കാമോ;
(ഇ)
കെ.എസ്.ആര്.ടി.സി.യില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പെന്ഷന്
കോണ്ട്രിബ്യൂഷന് ആയി
പിരിച്ചെടുത്ത തുക
പെന്ഷന് ഫണ്ടില്‍
അടച്ചിട്ടുണ്ടോ; എങ്കിൽ
ഏതു വര്‍ഷം വരെയുള്ളത്
അടച്ചു;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സ്ഥലങ്ങളില്‍ ജിയോ ടവറുകള്‍
3566.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.യുടെ
ഏതെല്ലാം
ഡിപ്പോ/സ്ഥലങ്ങളിലാണ്
ജിയോ ടവര്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ടവറും സ്ഥാപിച്ചതില്‍
നിന്നും പ്രതിവര്‍ഷം
എത്ര രൂപയാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ടവര്‍
സ്ഥാപിക്കുന്നതിന്
മത്സരാധിഷ്ഠിത ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
ഈ
ടെണ്ടറില്‍
പങ്കെടുത്തവര്‍
ആരെല്ലാമെന്നും
ഓരോരുത്തരും ക്വാട്ട്
ചെയ്ത തുക എത്രയെന്നും
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
3567.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാടും
കര്‍ണ്ണാടകവുമായി
അടുത്തിടെ ഉണ്ടാക്കിയ
കരാര്‍ പ്രകാരം എത്ര
അന്തര്‍സംസ്ഥാന
സര്‍വ്വീസുകളാണ്
കെ.എസ്.ആര്.ടി.സി.
യ്ക്ക് ഈ
സംസ്ഥാനങ്ങളിലേക്ക്
നടത്തുവാന്‍
സാധിക്കുന്നത്;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം ഇതിനകം
എത്ര സര്‍വ്വീസുകളാണ്
കെ.എസ്.ആര്.ടി.സി.
രണ്ട്
സംസ്ഥാനങ്ങളിലേക്കും
നടത്തുന്നത്;
അറിയിക്കുമോ;
(സി)
കരാര്‍
പ്രകാരം തമിഴ്നാടും
കര്‍ണ്ണാടകയും
കേരളത്തിലേക്ക്
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് പ്രസ്തുത
സംസ്ഥാനങ്ങളിലേക്ക്
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
റദ്ദ് ചെയ്ത സര്‍വ്വീസുകള്‍
3568.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
താല്‍ക്കാലിക ജീവനക്കാരെ
മാറ്റി
നിര്‍ത്തിയതുമൂലം
സര്‍വ്വീസുകള്‍ റദ്ദ്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
താല്‍ക്കാലിക ജീവനക്കാരെ
മാറ്റി
നിര്‍ത്തിയതുമൂലം
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
സര്‍വ്വീസുകള്‍
റദ്ദുചെയ്യേണ്ടി
വന്നിട്ടുണ്ടോ;
ഏതെല്ലാം
സര്‍വ്വീസുകളാണ്
റദ്ദുചെയ്യേണ്ടി
വന്നിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഇത്തരത്തില്‍ റദ്ദ്
ചെയ്തിട്ടുള്ള
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
എത്ര സര്‍വ്വീസുകള്‍
പുനരാരംഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തില്‍
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
റദ്ദ് ചെയ്തിട്ടുള്ള
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സിയുടെ
ആസ്തി
3569.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സിയുടെ
ഇപ്പോഴത്തെ ആസ്തി
ബാദ്ധ്യതകള്‍
കണക്കാക്കിയിട്ടുണ്ടോ;
ആസ്തിയും ബാദ്ധ്യതയും
വെവ്വേറെ
വ്യക്തമാക്കാമോ?
പുതിയ
ബസ് സര്‍വ്വീസുകള്‍
3570.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018
നവംബർ മുതൽ 2019
ഒക്ടോബർ വരെയുള്ള
കാലയളവില്‍
കെ.എസ്.ആര്.ടി.സി
പുതിയ എത്ര ബസ്
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സൂപ്പര്‍
ക്ലാസ് ബസ്സുകളുടെ
പെര്‍മിറ്റ്
3571.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
ക്ലാസ് സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ എത്ര
ബസ്സുകളുടെ പെര്‍മിറ്റ്
കാലാവധി 6
മാസത്തിനുള്ളില്‍
അവസാനിക്കും;
(ബി)
ഇവയുടെ
കാലാവധി
അവസാനിക്കുന്നതിന്
അനുസരിച്ച് പുതിയ
ബസ്സുകള്‍ സൂപ്പര്‍
ക്ലാസ്സ് സര്‍വ്വീസ്
നടത്തുന്നതിനായി
നിരത്തിലിറക്കുവാന്‍
കെ.എസ്.ആര്.ടി.സി.
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സൂപ്പര്‍
ക്ലാസ് സര്‍വ്വീസ്
നടത്തുന്ന ബസ്സുകളുടെ
പെര്‍മിറ്റ് കാലാവധി
വര്‍ദ്ധിപ്പിക്കണമെന്ന്
കെ.എസ്.ആര്.ടി.സി.
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
പ്രത്യേക
സാഹചര്യമെന്താണ് എന്ന്
വെളിപ്പെടുത്തുമോ ?
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
കണ്സഷന്
3572.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിച്ചിട്ടുള്ള
കണ്സഷന്
നിര്‍ത്തലാക്കുവാന്‍
ആലാേചിക്കുന്നുണ്ടാേ;
(ബി)
കണ്‍സഷനുവേണ്ടി
വിദ്യാര്‍ത്ഥികള്‍
നല്കിയ അപേക്ഷകളില്‍
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
നല്‍കുന്നതിലൂടെ
കെ.എസ്.ആര്.ടി.സി.
യ്ക്ക് പ്രതിവര്‍ഷം
എത്ര കാേടി രൂപയുടെ
വരുമാനനഷ്ടമാണ്
ഉണ്ടാകുന്നത് ;
(ഡി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
ആര്ക്കാെക്കെയാണ്
സൗജന്യ
യാത്ര/കണ്സെഷന്
അനുവദിച്ചിട്ടുള്ളത് ;
(ഇ)
ഏതെങ്കിലും
വിഭാഗത്തിന്
അനുവദിച്ചിട്ടുള്ള
സൗജന്യ യാത്ര പാസ്സ്
നില്ത്തലാക്കുവാന്
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശം നല്കുമാേ?
കെ.എസ്.ആര്.ടി.സി.യില്‍
പങ്കാളിത്ത പെന്ഷന് പദ്ധതി
3573.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
എന്നുമുതലാണെന്ന്
അറിയിക്കാമോ;
(ബി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന തുകയും
മാനേജുമെന്റിന്റെ
വിഹിതവും കൃത്യമായി
പെന്ഷന് ഫണ്ടിലേക്ക്
അടയ്ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര മാസത്തെ തുകയാണ്
പെന്ഷന് ഫണ്ടിലേക്ക്
അടയ്ക്കുവാനുള്ളത്; ഇത്
എത്ര ലക്ഷം രൂപ
വരുമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന തുകയും
മാനേജ്മെന്റ് വിഹിതവും
എല്ലാ മാസവും കൃത്യമായി
പെന്ഷന് ഫണ്ടിലേക്ക്
അടയ്ക്കുന്നതിന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആർ.ടി.സി.യിലെ
സ്റ്റാഫ് ഫിക്സേഷൻ
3574.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.യിലെ
സ്റ്റാഫ് ഫിക്സേഷൻ
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്ന്
അറിയിക്കുമോ;
(ബി)
സ്റ്റാഫ്
പാറ്റേൺ
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം; പ്രസ്തുത
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ ആയത്
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഫിക്സേഷന്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നുള്ള
വിശദാംശം നല്കുമാേ ?
കെ.എസ്.ആര്.ടി.സി
യുടെ പുനരുദ്ധാരണം
3575.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ നിലവിലുള്ള
ഡിപ്പാേകളില്
മുപ്പത്തി അഞ്ചെണ്ണം
താെഴിലാളികള്‍ക്ക്
താെഴില്‍ നല്കാന്
മാത്രമുള്ളതാണെന്ന
സി.എം.ഡി യുടെ
കണ്ടെത്തലിന്റെ
നിജസ്ഥിതി
വെളിപ്പെടുത്തുമാേ ; അവ
ഏതെല്ലാം
ഡിപ്പാേകളാണെന്ന്
അറിയിക്കുമോ ;
(ബി)
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
അധ്വാനിക്കുന്ന
വിഭാഗത്തിന് മീതെ എല്ലാ
രീതിയിലും മേല്‍ക്കെെ
നല്കുന്ന താെഴില്‍
പരിഷ്കാര രീതി
ഉപയാേഗപ്പെടുത്തിയാൽ
കെ.എസ്.ആര്.ടി.സി യെ
രാജ്യത്തെ ഏറ്റവും
ലാഭമുണ്ടാക്കുന്ന
പാെതുഗതാഗത
സര്‍വ്വീസാക്കി
മാറ്റാന്‍ കഴിയുമെന്ന്
സര്‍ക്കാര്‍
കരുതുന്നുന്നുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
കെ.എസ്.ആര്.ടി.സി യുടെ
പുനരുദ്ധാരണം
സംബന്ധിച്ച് പഠിച്ച
സുശീല്‍ ഖന്നയുടെ
റിപ്പോര്‍ട്ടിലുണ്ടോ ;
എങ്കില്‍ അതിന്റെ
പൂര്‍ണ്ണ വിവരം
നല്കുമാേ ;
(സി)
കെ.എസ്.ആര്.ടി.സി
യിലെ
കണ്ടക്ടര്‍/ഡ്രെെവര്‍
വിഭാഗക്കാരുടെ
ആരാേഗ്യസ്ഥിതിയെക്കുറിച്ച്
കേരള ശാസ്ത്ര സാഹിത്യ
പരിഷത്ത് എന്തെങ്കിലും
പഠനം
നടത്തിയിട്ടുള്ളതായി
സര്ക്കാറിനറിവുണ്ടാേ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്കുമാേ ;
(ഡി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജാേലികളില് ഏറ്റവും
അധികം രാേഗം കാെണ്ട്
വിഷമിക്കുന്ന വിഭാഗമാണ്
കെ.എസ്.ആര്.ടി.സി
യില്‍ വര്‍ഷങ്ങളായി
ലെെന്ഡ്യൂട്ടി
നാേക്കുന്ന വിഭാഗമെന്ന്
പ്രസ്തുത സംഘടനയുടെ
പഠനത്തിലടിസ്ഥാനമാക്കിയ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍ ഇൗ
വിഭാഗങ്ങളാേട്
സര്‍ക്കാരിന്റെ
സമീപനത്തില്‍ മാറ്റം
വരുത്തുമാേയെന്ന്
അറിയിക്കുമോ ?
കെ.എസ്.ആര്.റ്റി.സി
യില്‍ കമ്പ്യൂട്ടറൈസേഷന്
3576.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
യില്‍
കമ്പ്യൂട്ടറൈസേഷന്
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായി ;
(ബി)
ആയതിലേയ്ക്ക് ഓരോ
സാമ്പത്തിക വര്‍ഷവും
തുക
അനുവദിക്കാറുണ്ടോയെന്നും
എങ്കില്‍ പ്രസ്തുത തുക
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഷോപ്പിംഗ്
കോംപ്ലക്സ്
3577.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഷോപ്പിംഗ്
കോംപ്ലക്സില്‍
കടമുറികള്‍ വാടകയ്ക്ക്
നല്‍കുന്നതിനുളള
നടപടിയുടെ പുരോഗതി
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
3578.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യുടെ രാത്രികാല അന്തര്‍
സംസ്ഥാന
സര്‍വ്വീസുകളുടെ എണ്ണം
വര്‍ദ്ധിപ്പിയ്ക്കുന്നതിന്
ആലോചിയ്ക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
തരത്തിലുള്ള
ആധുനികവല്ക്കരണമാണ് ഈ
സർവീസുകളിൽ
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസിലെ ഡിപ്പോ കോഡ്
3579.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ അവ അറ്റാച്ച്
ചെയ്തിട്ടുളള
ഡിപ്പോയുടെ പേര്
മൂന്ന് അക്ഷരങ്ങളുള്ള
കോഡായിട്ടാണോ
രേഖപ്പെടുത്തുന്നത്;
എങ്കില്‍ നേരത്തേ
നിലവിലുണ്ടായിരുന്ന
ലെറ്റര്‍ കോഡില്‍
മാറ്റം വരുത്തിയതിനുളള
കാരണം എന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇപ്രകാരം
ലെറ്റര്‍ കോഡില്‍
മാറ്റം വരുത്തിയപ്പോള്‍
ഏതെങ്കിലും
ഡിപ്പോയ്ക്ക് എം. എൽ
.എ എന്ന് കോഡ്
നല്‍കിയിരുന്നോ;
നിയമസഭാംഗം എന്നതിന്റെ
ചുരുക്കെഴുത്ത്
ഇത്തരത്തില്‍
കെ.എസ്.ആര്.ടി.സി.യിലെ
ഡിപ്പോയുടെ കോഡായി
ഉപയോഗിക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
പുതിയ ബസുകള്‍
3580.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സി.യ്ക്ക്
എത്ര പുതിയ ബസുകള്‍
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ബസുകള്‍
വാങ്ങിയിട്ടില്ലെങ്കില്‍
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ;
(സി)
മതിയായ
ബസുകള്‍
ഇല്ലാത്തതിനാല്‍
ദിവസവും ശരാശരി എത്ര
ഷെഡ്യൂളുകളാണ്
വെട്ടിക്കുറയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
ബസുകള്‍ വാങ്ങുന്നതിന്
പദ്ധതിയിട്ടിട്ടുണ്ടോയെന്നും
ഇത് എന്നത്തേയ്ക്ക്
യഥാര്‍ത്ഥ്യമാകുമെന്നും
വെളിപ്പെടുത്താമോ?
ഹരിപ്പാട്
കെ.എസ്.ആര്.ടി.സി. ഡിപ്പോ
കം ഷോപ്പിംഗ്
കോംപ്ലക്സിന്റെ നിര്‍മ്മാണം
3581.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
ഡിപ്പോ കം ഷോപ്പിംഗ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ഇനിയും ഇവിടെ
പൂര്ത്തീകരിക്കുവാനുളളത്;
അറിയിക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയുടെ നിര്‍മ്മാണം
വൈകുന്നത് മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ദീര്‍ഘദൂര
റൂട്ടുകളിലെ ഫാസ്റ്റ്
പാസഞ്ചര്‍ സര്‍വ്വീസുകള്‍
3582.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘദൂര
റൂട്ടുകളിലെ
കെ.എസ്.ആര്.ടി.സി.
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇങ്ങനെ
ക്രമീകരിക്കുന്നതുമൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
കുറഞ്ഞ
ചെലവില്‍
ദീര്ഘദൂരയാത്രയ്ക്കുള്ള
അവസരം
നഷ്ടപ്പെടുത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
റാന്നി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ്സുകള്‍
3583.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററില്‍ നിലവില്‍
എത്ര ബസ്സുകളുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
ഇവയില്‍ എത്ര ബസ്സുകള്‍
നിലവില്‍ ഇവിടെ നിന്നും
സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
റാന്നി
ഓപ്പറേറ്റിംഗ്
സെന്ററില്‍ നിന്നും
എത്ര സര്‍വ്വീസുകളാണ്
നിലവിലുള്ളത്; ഇതില്‍
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
മലയോര
മേഖലയിലെ യാത്രാക്ലേശം
പരിഹരിക്കാന്‍ ഇവിടെ
നിന്നും കൂടുതല്‍
ദീര്‍ഘദൂര
സര്‍വ്വീസുകളും
ഇന്റര്‍സ്റ്റേറ്റ്
സര്‍വ്വീസുകളും
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
റാന്നി-എരുമേലി
വഴി പമ്പയ്ക്ക്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
3584.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇത്തവണത്തെ
ശബരിമല
മണ്ഡല-മകരവിളക്ക്
ഉത്സവം പ്രമാണിച്ച്
പമ്പ പൂളിലേക്ക് എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
പ്രസ്തുത
ബസ്സുകള്‍ എവിടെ
നിന്നൊക്കെയാണ്
പമ്പയിലേക്ക്
സര്‍വ്വീസ് നടത്തുക;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ചെങ്ങന്നൂരില്‍
നിന്നും ശബരിമല
സര്‍വ്വീസുകള്‍
ശബരിമലയുടെ താലൂക്ക്
ആസ്ഥാനമായ റാന്നി
എരുമേലി വഴി പമ്പയ്ക്ക്
സര്‍വ്വീസ് നടത്തുമോ;
(ഡി)
ഇല്ലെങ്കില്‍
അയ്യപ്പഭക്തരുടെ
സൗകര്യാര്‍ത്ഥം ദിവസേന
കുറഞ്ഞത് അഞ്ച്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസെങ്കിലും
ചെങ്ങന്നൂർ-റാന്നി-എരുമേലി
വഴി പമ്പയ്ക്ക്
തിരിച്ച് വിടാന്‍ നടപടി
സ്വീകരിക്കുമോ?
കൊല്ലം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
കെട്ടിടം
3585.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥയ്ക്കും
അപകടാവസ്ഥയ്ക്കും
പരിഹാരമായി നിലവില്‍
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഡിപ്പോയുടെ
സമഗ്രവികസനത്തിനായുളള
പദ്ധതി ഇപ്പോള്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഡിപ്പോ
കെട്ടിടത്തിന്റെ
അപകടാവസ്ഥ
കണക്കിലെടുത്ത്
കാലപ്പഴക്കം ചെന്ന
ക്യാന്റീന് കെട്ടിടം
പൊളിച്ച് നീക്കി
പ്രസ്തുത സ്ഥലത്ത് ഒരു
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക എം.എല്‍.എ യുടെ
നിയോജകമണ്ഡല ആസ്തി
വികസന നിധിയില്‍
നിന്നും അനുവദിച്ചാല്‍
ഇക്കാര്യം
പരിഗണിക്കുമോ;
(സി)
ഡിപ്പോയുടെ
സമഗ്രവികസനം
നടപ്പിലാക്കുന്ന
ഘട്ടത്തില്‍ ഒരു പകരം
സംവിധാനമെന്ന നിലയില്‍
ഉപകാരപ്രദമാകുന്ന
പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിന്
അനുകൂലമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
മലപ്പുറം
കെ.എസ്.ആര്.ടി.സി. ഷോപ്പിംഗ്
കോംപ്ളക്സ് നിര്‍മ്മാണം
3586.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി.
ഷോപ്പിംഗ് കോംപ്ളക്സ്
നിര്‍മ്മാണം ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
2018
ഡിസംബര്‍ 31-നുശേഷം
ഷോപ്പിംഗ് കോംപ്ളക്സിലെ
മുറികളുടെ ലേലം
നടത്തിയതുവഴി
കെ.എസ്.ആര്.ടി.സി.
യ്ക്ക് വരുമാനം
ലഭിച്ചിട്ടുണ്ടോ;
(സി)
എഗ്രിമെന്റില്‍
പറഞ്ഞതുപ്രകാരം
ഏതുഘട്ടം വരെയുള്ള
ജോലികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
കരാറുകാരന്
നല്കുവാനുള്ള
കുടിശ്ശിക തുക
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
എത്രയുംവേഗം
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
തൊടുപുഴ
ഡിപ്പോയുടെ പുതിയ മന്ദിരം
3587.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
തൊടുപുഴ ഡിപ്പോ എന്നു
മുതല്‍ പുതിയ
മന്ദിരത്തിലേയ്ക്ക്
മാറ്റി പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മന്ദിരത്തിലെ
കടമുറികള്‍ ലേലം ചെയ്ത
വകയില്‍ എത്ര തുക
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
തുക ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ചെലവഴിച്ചത്
എന്നറിയിക്കാമോ;
(ഡി)
അവശേഷിക്കുന്ന
കടമുറികള്‍ ലേലം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഓര്‍ഡിനറി
സര്‍വ്വീസുകള്‍ റദ്ദാക്കിയത്
കാരണം അനുഭവിക്കുന്ന
യാത്രാക്ലേശം
3588.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
ഡിപ്പോകളില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
ഓര്‍ഡിനറി
സര്‍വ്വീസുകള്‍
സര്‍വ്വീസ്
മോഡിഫിക്കേഷൻ
എന്നപേരില്‍
റദ്ദാക്കിയതു കാരണം
ഗ്രാമീണ മേഖലയിലെ
വിദ്യാർഥികൾ
ഉള്‍പ്പെടെയുള്ളവര്‍
അനുഭവിക്കുന്ന
യാത്രാക്ലേശം
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
ദേശസാൽകൃത
റൂട്ടുകളില്ലാത്ത
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
ക്യാന്‍സല്‍ ചെയ്ത
ഓര്‍ഡിനറി
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിവിധ
ഡിപ്പോകളില്‍ നിന്നും
പാറശ്ശാല നിയോജക
മണ്ഡലവുമായി
ബന്ധപ്പെടുത്തി
ഓപ്പറേറ്റ് ചെയ്യുന്ന
ഓര്‍ഡിനറി
സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്ന് അവയുടെ
സമയക്രമം സഹിതം
അറിയിക്കാമോ; ഇതില്‍
ഏതൊക്കെ
സര്‍വ്വീസുകളാണ്
നിലവില്‍
നിര്ത്തലാക്കിയതെന്നുള്ള
വിവരം ലഭ്യമാക്കാമോ?
തൃശ്ശൂര്‍
- കൊണ്ടയൂര്‍ ബസ്സ് റൂട്ട്
പുനഃസ്ഥാപിക്കുവാന്‍ നടപടി
3589.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
രാവിലെ പുറപ്പെട്ട്
വടക്കാഞ്ചേരി,
കുണ്ടന്നൂര്‍ വഴി
ദേശമംഗലം കൊണ്ടയൂരില്‍
വന്ന് തിരിച്ചു
പോയിക്കൊണ്ടിരുന്ന
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി ബസ്സ്
സര്‍വ്വീസ്
നിര്‍ത്താനുണ്ടായ കാരണം
എന്താണ്; വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ധാരാളം
യാത്രക്കാര്‍ക്ക്
പ്രയോജനപ്പെട്ടിരുന്നതും
നല്ക കളക്ഷന്‍
ഉണ്ടായിരുന്നതുമായ
പ്രസ്തുത ബസ്സ് റൂട്ട്
പുനരാരംഭിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ?
പാലക്കാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകള്‍
3590.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പാലക്കാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകള്‍
എത്രയെന്നും പുതിയതായി
ആരംഭിച്ച ഷെഡ്യൂളുകള്‍
എത്രയെന്നും
അറിയിക്കാമോ;
(ബി)
പാലക്കാട്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ്
ചെയ്തുകൊണ്ടിരുന്ന
എ.സി.സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ഈ
വരുന്ന മണ്ഡലമാസ
കാലയളവില്‍ പാലക്കാട്
ഡിപ്പോയില്‍ നിന്നും
പമ്പ സര്‍വ്വീസ്
ആരംഭിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും പുതിയ
സര്‍വ്വീസുകള്‍
3591.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
ആരംഭിച്ച പുതിയ
സര്‍വ്വീസുകളുടെ വിവരം
ലഭ്യമാക്കാമോ;
(ബി)
ഇങ്ങനെ
ആരംഭിച്ച ഏതെങ്കിലും
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ?
ആലപ്പുഴയില്‍
നിന്ന് ചെങ്ങന്നൂര്‍ വഴി
അടൂര്‍, കൊട്ടാരക്കര
സര്‍വ്വീസ്
3592.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചെങ്ങന്നൂര്‍
നിവാസികള്‍ക്ക് ഭരണ
സിരാകേന്ദ്രമായ
ആലപ്പുഴയില്‍ എത്താന്‍
ചെങ്ങന്നൂരില്‍ നിന്ന്
നേരിട്ട് രണ്ടോ
മൂന്നോ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
മാത്രമാണുള്ളതെന്ന
വസ്തുത പരിഗണിച്ച്
യാത്രാദുരിതം
ഒഴിവാക്കുന്നതിനും
കളക്ഷന്‍ കൂട്ടുവാനും
ആലപ്പുഴയില്‍ നിന്ന്
ചെങ്ങന്നൂര്‍-അടൂര്‍-
കൊട്ടാരക്കര
സര്‍വ്വീസ് നടത്തുന്ന
കാര്യം പരിഗണിക്കുമോ?
കരുനാഗപ്പളളി
ഡിപ്പോയിലെ സര്‍വ്വീസുകള്‍
3593.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കരുനാഗപ്പളളി
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
ബസ് സര്‍വ്വീസുകളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ 2019
ജനുവരി ഒന്നിനു ശേഷം
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകളുടെ പട്ടിക
ലഭ്യമാക്കുമോ;
(സി)
ഇവിടെ
നിന്നും പിന്‍വലിച്ച
ദീര്‍ഘദൂര ബസുകളുടെ
ലിസ്റ്റ്
ലഭ്യമാക്കുമോ;
ഏതെല്ലാം ബസുകള്‍ മറ്റ്
ഡിപ്പോകള്‍ക്ക്
കെെമാറിയെന്ന്
വിശദമാക്കുമോ;
(ഡി)
ഡ്രെെവര്‍മാരുടെ
ക്ഷാമം മൂലം ദിവസേന
ശരാശരി എത്ര
ഷെഡ്യൂളുകള്‍
പിന്‍വലിക്കുന്നുവെന്ന്
വിശദമാക്കുമോ?
ചാത്തന്നൂര്‍
ബസ്സ്സ്റ്റേഷന്‍ നവീകരണം
3594.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
എം.എൽ.എ.യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി
ബസ്സ്സ്റ്റേഷന്‍
നവീകരണത്തിനായി 30
ലക്ഷം രൂപ
അനുവദിക്കപ്പെട്ടതും
27.04.2018ല്‍
ഭരണാനുമതി നല്കി
ഉത്തരവായതും (കൊല്ലം
ജില്ലാ കളക്ടറുടെ
നടപടിക്രമം ഡി
6-4629/2017/MLAADS)
കെ.എസ്.ആര്.ടി.സി
ചെയര്‍മാനും
എം.ഡിയ്ക്കും പ്രസ്തുത
ഉത്തരവ്
നല്കിയിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നാളിതുവരെയായി
ആരംഭിക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പ് കെട്ടിട
വിഭാഗത്തിന് പ്രസ്തുത
തുക നാളിതുവരെയായി
ഡെപ്പോസിറ്റ് ചെയ്തു
നല്കുവാന് ഗതാഗത
വകുപ്പും
കെ.എസ്.ആര്.ടി.സിയും
തയ്യാറാകാത്തത്
എന്തുകൊണ്ടാണെന്നും
ആയതിന് ഇത്രയധികം
കാലതാമസം എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി ഇത്രയും കാലം
താമസിപ്പിച്ചതിന്
ഉത്തരവാദികളെ കണ്ടെത്തി
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇരിങ്ങാലക്കുട
ഡിപ്പോയിലെ ബസ്
സര്‍വ്വീസുകള്‍
3595.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
തിരുവനന്തപുരത്തേക്ക്
ഉണ്ടായിരുന്ന സൂപ്പര്‍
ഫാസ്റ്റ് ബസ്
സര്‍വ്വീസ്
നിറുത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം,
ആര്.സി.സി.,
ശ്രീചിത്രാ മെഡിക്കല്‍
സെന്റര്‍
എന്നിവിടങ്ങളിലേക്ക്
നിരവധി ആളുകള്‍
യാത്രയ്ക്കായി
ആശ്രയിച്ചിരുന്ന ഈ ബസ്
സര്‍വ്വീസ്
പുനസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും
കോട്ടയത്തേക്കുള്ള ബസ്
സര്‍വ്വീസും
പുനരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
ഡിപ്പോയ്ക്ക് അനുവദിച്ച
പുതിയ ബസ്സുകള്‍
3596.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഡിപ്പോയ്ക്ക് 2016
മുതല്‍ 2019
സെപ്റ്റംബര്‍ വരെ പുതിയ
എത്ര ബസ്സുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവധി
കഴിഞ്ഞ ബസ്സുകള്‍
പൊളിക്കുന്നതിനനുസരിച്ച്
പുതിയ ഓര്‍ഡിനറി
ബസുകള്‍
അനുവദിച്ചിട്ടുണ്ടോ;
എത്ര പുതിയ ബസുകളാണ്
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ 2016
മുതല്‍ 2019
സെപ്റ്റംബര്‍ മാസം വരെ
കാലാവധി കഴിഞ്ഞ്
പൊളിച്ച ബസുകള്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
നെയ്യാറ്റിന്‍കരയിലെ
കെ.എസ്.ആർ.ടി.സി.
ഷെഡ്യൂളുകള്‍
3597.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
കുറവ് കാരണം നിരവധി
ഷെഡ്യൂളുകള്‍
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിലവില്‍
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
എത്ര ഒഴിവുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
കുറവുകാരണം എത്ര
ഷെഡ്യൂളുകള്‍ ആണ്
ഡിപ്പോയില്‍
നിര്‍ത്തലാക്കിയത്;
നിർത്തലാക്കിയ
സര്‍വ്വീസുകളുടെ
റൂട്ടുകള്‍ ഏതൊക്കെ
എന്ന് വിശദമാക്കാമോ?
മഞ്ചേരി
സ്റ്റേഷന്മാസ്റ്റര് ഓഫീസ്
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍ നടപടി
3598.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
എെ.ജി.ബി.റ്റി. ബസ്
സ്റ്റാന്റില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
കെ.എസ്.ആര്.ടി.സി.
സ്റ്റേഷന്മാസ്റ്റര്
ഓഫീസ് നിലവില്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വേണ്ടത്ര
അടിസ്ഥാന സൗകര്യങ്ങള്‍
പ്രസ്തുത ഓഫീസിന്
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഓഫീസിന്റെ പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കെ.എസ്.ആര്.ടി.സി.
ബസ്റൂട്ടുകള്‍
3599.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പുതിയ
കെ.എസ്.ആര്.ടി.സി. ബസ്
റൂട്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജില്ലയില്‍ എത്ര
കെ.എസ്.ആര്.ടി.സി.
ബസ്റൂട്ടുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(സി)
റൂട്ടുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജില്ലയില്‍
പുതിയ
കെ.എസ്.ആര്.ടി.സി.
ബസ്റൂട്ടുകള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ആതിരപ്പിള്ളി
പഞ്ചായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി യാത്രാ
സൗജന്യം
3600.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ മലയാേര
മേഖലയായ ആതിരപ്പിള്ളി
പഞ്ചായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി
ബസ്സില്‍ യാത്രാ
സൗജന്യം
അനുവദിക്കുന്നത്
സംബന്ധിച്ച് നല്കിയ
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ ;
(ബി)
പ്രസ്തുത
അപേക്ഷ പരിഗണിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗജന്യം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഒഴിവുകള്‍
3601.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ വിവിധ
തസ്തികകളിലായി എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തൂത
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
കെ.എസ്.ആര്.ടി.സി.
ഓഫീസിലെ സി.സി.ടി.വി.നീക്കം
ചെയ്ത നടപടി
3602.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ തിരുവനന്തപുരം
സിറ്റി ഡിപ്പോയിലെ
ഓഫീസില്‍
സ്ഥാപിച്ചിരുന്ന
സി.സി.ടി.വി. ക്യാമറ
നീക്കം ചെയ്യുന്നതു
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിരുന്നു; ലഭിച്ച
പരാതികളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വന്‍
തുക ചെലവ് ചെയ്ത്
ഓഫീസില്‍
സ്ഥാപിച്ചിരുന്ന ടി
ക്യാമറകള്‍ അവിടെ
നിന്ന് നീക്കം
ചെയ്യുന്നതിന് ലഭിച്ച
പരാതിയില്‍
എന്തെങ്കിലും
വാസ്തവമുണ്ടെന്നു
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച പൂര്‍ണ്ണ
വിവരം ലഭ്യമാക്കുമോ?
ഹരിപ്പാട്
കെ.എസ്.ആര്.ടി.
സി.ഡിപ്പോയില്‍ നിന്നും
നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍
3603.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
എത്ര ഷെഡ്യൂളുകളാണ്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
നിര്‍ത്തലാക്കിയത്;
ഇവയുടെ വിശദാംശം
നല്‍കുമോ;
(ബി)
യാത്രക്കാരുടെ
ബുദ്ധിമുട്ട്
പരിഗണിച്ച്
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകള്‍
പുനഃസ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
വളാഞ്ചേരി
വട്ടപ്പാറ വളവിലെ അപകടം
ഒഴിവാക്കാന്‍ പദ്ധതി
3604.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
വട്ടപ്പാറ വളവില്‍
സ്ഥിരമായി
അപകടങ്ങളുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയില്‍ അപകടങ്ങള്‍
ഒഴിവാക്കുവാനായി ഗതാഗത
വകുപ്പ് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ഗതാഗത അതോറിറ്റി ഈ
വിഷയത്തില്‍
അടിയന്തരമായി ഇടപെട്ട്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
2017-18,
2018-19, 2019-20
വര്‍ഷം സംസ്ഥാന ഗതാഗത
അതോറിറ്റി
കേന്ദ്രത്തിന് നല്കിയ
പദ്ധതികള്‍ ഏതെല്ലാം;
എത്ര തുക ലഭിച്ചു; എത്ര
തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ഇ)
വളാഞ്ചേരി
വട്ടപ്പാറ മേഖലയ്ക്ക്
വേണ്ടി പുതിയ പദ്ധതി
തയ്യാറാക്കി കേന്ദ്ര
മന്ത്രാലയത്തിന്
അയക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഷൊര്‍ണ്ണൂര്‍
കുളപ്പുള്ളി ജംഗ്ഷനില്‍ പുതിയ
സിഗ്നല്‍ സംവിധാനം
3605.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
കുളപ്പുള്ളി ജംഗ്ഷനില്‍
ഗതാഗതപ്രശ്നം
പരിഹരിക്കുന്നതിനായി
പുതിയ സിഗ്നല്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
കുളപ്പുള്ളി
ജംഗ്ഷനില്‍ പുതിയ
സിഗ്നല്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
സത്വരനടപടികള്‍
സ്വീകരിക്കുമോ?
കൂടല്‍മാണിക്യം
ക്ഷേത്രം,ശ്രീപത്മനാഭ
സ്വാമി ക്ഷേത്രം എന്നിവ
ബന്ധിപ്പിച്ച് ബസ്
സര്‍വ്വീസ ്
T 3606.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തീര്‍ത്ഥാടന
ടൂറിസത്തിന്റെ ഭാഗമായി
കേരളത്തിലെ പ്രശസ്തമായ
കൂടല്‍മാണിക്യം
ക്ഷേത്രം,
തിരുവനന്തപുരം
ശ്രീപത്മനാഭ
സ്വാമിക്ഷേത്രം എന്നിവ
ബന്ധിപ്പിച്ചുകൊണ്ട്
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
തീവ്രതയേറിയ
ലെെറ്റുകളുപയോഗിയ്ക്കുന്ന
വാഹനങ്ങള്‍ക്കെതിരെ നടപടി
3607.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളിലെ
പ്രത്യേകിച്ച് ആഡംബര
വാഹനങ്ങളിലെ ഹാലോജന്‍
ബള്‍ബുകളുടെയും
അതിതീക്ഷ്ണ പ്രകാശമുള്ള
ലെെറ്റുകളുടെയും പ്രകാശ
തീവ്രത കാരണം എതിരെ
വരുന്ന
വാഹനമോടിക്കുന്ന
ആളുകള്‍ക്ക് റോഡ്
കാണാന്‍ കഴിയാതെ
വരുന്നതുമൂലം
വാഹനാപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം വാഹനങ്ങള്‍
കണ്ടെത്തുകയും പ്രകാശ
തീവ്രത അളക്കുന്ന
ഉപകരണങ്ങള്‍
ഉപയോഗിച്ച് പരിശോധന
നടത്തി നിയമം
അനുശാസിക്കുന്ന
തരത്തിലുളളതല്ലെങ്കില്
അവര്‍ക്കെതിരായി
മോട്ടോര്‍ വാഹന
നിയമപ്രകാരം കേസ്
എടുക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തിലുളള
അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ദേശീയപാതകളിലെ
അനധികൃത പാര്‍ക്കിംഗ്
3608.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതകളോട് ചേര്‍ന്നുള്ള
അനധികൃത പാര്‍ക്കിംഗ്
തടയുന്നതിന് മോട്ടോര്‍
വാഹന വകുപ്പ് നടപടി
സ്വീകരിക്കുമോ;
(ബി)
ചവറ
നിയോജക മണ്ഡലത്തിലെ
കുറ്റിവട്ടം ജംഗ്ഷനില്‍
ദേശീയ പാതയോട്
ചേര്‍ന്നുളള
പാര്‍ക്കിംഗ്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വാഹന്‍
സംവിധാന സോഫ്റ്റ് വെയര്‍
3609.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മോട്ടോര്‍ വാഹന വകുപ്പ്
കേന്ദ്രീകൃത സോഫ്റ്റ്
വെയറായ വാഹന്‍
സംവിധാനത്തിലേക്ക്
മാറുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനോടനുബന്ധിച്ച്
നടപ്പിലാക്കുന്ന
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
നാലക്കങ്ങളില്‍
കുറവ് വരുന്ന വാഹന
നമ്പരുകളുടെ ഇടതുവശത്ത്
പൂജ്യം കൂടി ചേര്‍ത്ത്
നാലക്കമാക്കേണ്ടതുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
നിലവിലുള്ള
എല്ലാ വാഹനങ്ങളുടെയും
വാഹന നമ്പരുകളില്‍
ഇപ്രകാരമുള്ള മാറ്റം
വരുത്തേണ്ടതുണ്ടോയെന്ന്
അറിയിക്കുമോ?
ഫാന്‍സി
നമ്പര്‍ ലേലത്തിലൂടെ
ലഭിക്കുന്ന തുക
3610.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങള്‍ക്ക്
ഫാൻസി നമ്പര്‍
ലഭിക്കുന്നതിനായി
ലേലത്തില്‍ പങ്കെടുത്ത്
പിന്മാറുന്നവര്
മുന്‍കൂറായി ഒടുക്കുന്ന
തുക എത്ര
ദിവസത്തിനുള്ളില്‍
തിരികെ നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
തുക ഏതു തീയതി
വരെയുള്ളത് മടക്കി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫാന്‍സി
നമ്പര്‍ ലേലത്തിലൂടെ
എത്ര രൂപ ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
എ.എം.വി.ഐ.
തസ്തികയുടെ യോഗ്യതകള്‍
3611.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2015-നുശേഷം എത്ര
എ.എം.വി.ഐ. തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എ.എം.വി.ഐ.
തസ്തികയില്‍ ജോലി
ലഭിക്കുന്നതിന്
ഓട്ടോമൊബെെല്‍
ഡിപ്ലോമയും
വര്‍ക്ക്ഷോപ്പ്
പരിചയവുമുളള
മോട്ടോര്‍ വാഹന
വകുപ്പ്
ഡ്രെെവര്‍മാര്‍ക്ക്
സാധിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എ.എം.വി.ഐ. മാരില്‍
എത്രപേര്‍ നേരിട്ട്
നിയമനം
ലഭിച്ചിട്ടുളളവരാണെന്ന്
വിശദമാക്കുമോ;
(ഡി)
മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍ നിന്നും
തസ്തികമാറ്റം വഴി എത്ര
പേര്‍ക്ക് എ.എം.വി.ഐ.
മാരായി നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
എ.എം.വി.ഐ
തസ്തികയ്ക്ക് നിലവില്‍
നിശ്ചയിച്ചിട്ടുളള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സോളാര്‍
യാത്രാ ബോട്ട് സര്‍വ്വീസ്
3612.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ജലഗതാഗത
വകുപ്പ് സോളാര്‍ യാത്രാ
ബോട്ട് സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത സോളാര്‍
ബോട്ട് സര്‍വ്വീസ്
കൊണ്ട് എന്തൊക്കെ
നേട്ടങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
ജലഗതാഗത
വകുപ്പിലെ മരണപ്പെട്ട
ജീവനക്കാരന്റെ എച്ച്
.ബി.എ.പലിശ തുക
എഴുതിത്തള്ളൽ
3613.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ തേവര
ഓഫീസില്‍
ചാര്ജ്ജ്മാനായിരുന്ന
19.12.15 ല്‍
മരണപ്പെട്ട പട്ടികജാതി
സമുദായാംഗമായ കെ.കെ.
പുരുഷോത്തമന്റെ
പേരിലുള്ള ഹൌസ്
ബില്‍ഡിംഗ്
അഡ്വാന്‍സിന്റെ പലിശ
തുക എഴുതി തള്ളുന്നത്
സംബന്ധിച്ച
42/D1/2019/ഗതാ.
നമ്പര്‍ ഫയലില്‍
തീരുമാനം
എടുക്കുന്നതിലെ
കാലതാമസം മൂലം
കുടുംബത്തിന്
ആനുകൂല്യങ്ങള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പലിശ തുക
എഴുതിത്തള്ളുന്നതിനും
കുടുംബത്തിന്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിലും
വരുത്തുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഫയലിന്റെ നിജസ്ഥിതി
എന്തെന്നും ആയതിന്മേല്
തീരുമാനം എന്നത്തേക്ക്
എടുക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ?