പി.എസ്.സി.
പരീക്ഷകള്‍
മലയാളത്തിലാക്കുന്നതിന് നടപടി
1900.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
നടത്തുന്ന പരീക്ഷകളില്‍
ചോദ്യപേപ്പര്‍
ഇംഗ്ലീഷിനോടൊപ്പം
മലയാളത്തിലും
നല്‍കുന്നതിന്
പി.എസ്.സി.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ചോദ്യപേപ്പര്‍
മലയാളത്തില്‍
തയ്യാറാക്കുന്നതിന്
പി.എസ്.സി- യെ
സഹായിക്കുന്നതിനായി
ഉപസമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്
സമിതി അംഗങ്ങളെന്ന്
വ്യക്തമാക്കുമോ;
(സി)
ചോദ്യപേപ്പര്‍
മലയാളത്തില്‍
തയ്യാറാക്കുമ്പോള്‍
രഹസ്യ സ്വഭാവം കാത്ത്
സൂക്ഷിക്കുവാന്‍
നിലവിലുളള
സംവിധാനത്തില്‍
എന്തൊക്കെ മാറ്റങ്ങള്‍
കൊണ്ടുവരാനാണ്
പി.എസ്.സി.
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പദ്ധതികള്‍
1901.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നാല്‍
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുമെന്ന്
ജനങ്ങള്‍ക്ക് ഉറപ്പ്
നല്‍കിയിരുന്നത്;
(ബി)
നാളിതുവരെയായി
ഏതൊക്കെ പദ്ധതികള്‍
നടപ്പിലാക്കി
തുടങ്ങുകയും ഏതൊക്കെ
പദ്ധതികള്‍ തുടങ്ങാനായി
ബന്ധപ്പെട്ടവരുടെ
അനുമതി ലഭ്യമാക്കുകയും
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതി
1902.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍ റീ
ബില്‍ഡ് കേരള
പദ്ധതിയില്‍ അംഗീകാരം
ലഭിച്ചവ
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഭരണാനുമതി
ലഭിച്ചവ ഏതെല്ലാമണെന്ന്
വകുപ്പുതിരിച്ച്
വ്യക്തമാക്കാമോ?
പരസ്യ
ഇനത്തില്‍ ചെലവഴിച്ച തുക
T 1903.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പരസ്യ ഇനത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
കിഫ്ബിയുടെ
പ്രചരണത്തിനായി പരസ്യ
ഇനത്തില്‍ ഓരോ
വര്‍ഷവും ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാരിന്റെ
പ്രോഗ്രസ്
റിപ്പോര്‍ട്ട്
അച്ചടിച്ച് വിതരണം
ചെയ്യുന്നതിനായി എത്ര
കോടി രൂപയാണ്
ചെലവഴിച്ചത്; വര്‍ഷം
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ലോക
കേരളസഭയുടെ
പ്രചരണത്തിനായി
പരസ്യയിനത്തില്‍ എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
നവകേരള
നിര്‍മ്മിതിയ്ക്കായി
ചെലവാക്കിയ തുക
1904.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നവകേരള
നിര്‍മ്മാണ പദ്ധതിയില്‍
ഇതിനോടകം ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയെന്നും അതിന്
എത്ര കോടി രൂപ
അനുവദിച്ചുവെന്നും
എത്രകാേടി
ചെലവാക്കിയെന്നും
വെളിപ്പെടുത്തുമോ?
കോടതിഭാഷ
മലയാളമാക്കാന്‍ നടപടി
T 1905.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതിഭാഷ
മലയാളമാക്കുന്നതിനു
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
കീഴ്കോടതികളില്‍
പരിഭാഷകരെ
നിയമിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
റീബില്‍ഡ്
കേരള പദ്ധതിയുടെ ഓഫീസ്
സംവിധാനം
1906.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതി ഓഫീസിന്റെ
ഓര്ഗനൈസേഷന്
സ്ട്രക്ചര്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട ഓഫീസിന്റെ
പ്രവര്‍ത്തനത്തിനായി
നിയമിതരായ ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
സ്ഥിരം/താല്‍ക്കാലികം/ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
ഓഫീസിന്റെ
പ്രവര്‍ത്തനത്തിനായി
പ്രതിമാസം ചെലവാകുന്ന
തുക ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ഇ)
ഈ
ഓഫീസിന്റെ
അടിസ്ഥാനസൗകര്യം
ഒരുക്കുന്നതിന് ചെലവായ
തുക ഇനം തിരിച്ച്
ലഭ്യമാക്കുമോ?
മുന്നാക്ക
സമുദായ കമ്മീഷന്
1907.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിച്ചിട്ടുളള
മുന്നാക്ക സമുദായ
കമ്മീഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കമ്മീഷനെ
സ്ഥിരം
സ്റ്റാറ്റ്യൂട്ടറി
കമ്മീഷനായി
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിലേയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്നവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നത്
സംബന്ധിച്ച് കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ക്യാബിനറ്റ്
പദവി
1908.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
അധികാരസ്ഥാനത്തിന്റെ
പ്രവര്‍ത്തന നിലവാരം
ഉറപ്പു വരുത്തുവാന്‍
ക്യാബിനറ്റ് പദവി
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ക്യാബിനറ്റ്
പദവി അനുവദിക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ നയവും
നിലപാടും
വ്യക്തമാക്കുമോ;
(സി)
ക്യാബിനറ്റ്
പദവിയോടെ കൂടുതല്‍
അധികാരസ്ഥാനങ്ങള്‍
സൃഷ്ടിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മന്ത്രിമാര്‍
ഒഴികെ എത്രയാളുകള്‍ക്ക്
ക്യാബിനറ്റ് പദവി
നല്‍കിയിട്ടുണ്ടെന്നും
ആയതിലേയ്ക്കായി ഓരോ
വര്‍ഷവും എത്ര തുക
ചെലവ് വരുമെന്നും
അറിയിക്കുമോ;
വിശദമാക്കുമോ?
കേരളപ്പിറവി
ദിനത്തില്‍ ആരംഭിക്കുന്ന
പുതിയ പദ്ധതികളും
പ്രോജക്ടുകളും
1909.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളിതുവരെ
ഫലപ്രദമായ
പദ്ധതികളൊന്നും
ആസൂത്രണം ചെയ്യാൻ
കഴിയാത്ത സാഹചര്യം
മുന്‍നിര്‍ത്തി ഈ
വര്‍ഷത്തെ കേരളപ്പിറവി
ദിനമായ സവംബര്‍
ഒന്നിന്എന്തെങ്കിലും
പുതിയ പദ്ധതികളോ
പ്രോജക്ടുകളോ
ആരംഭിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെങ്കിലും
പദ്ധതികളില്‍ സ്വകാര്യ
കമ്പനികളെയോ,
സ്ഥാപനങ്ങളെയോ
വ്യക്തികളെയോ
ഭാഗഭാക്കാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;അറിയിക്കുമോ;
(സി)
എങ്കില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നപദ്ധതികളിൽ
നിന്നും സ്വകാര്യ
വ്യക്തികളെയോ,
സ്ഥാപനങ്ങളെയോ
ഭാഗമാക്കാതിരിക്കാന്‍
ആവശ്യമായ മുന്‍കരുതല്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആള്‍ക്കൂട്ട
ആക്രമണത്തില്‍ മരണമടഞ്ഞ
മധുവിന്റെ ആശ്രിതര്‍ക്കുളള
സഹായങ്ങള്‍
1910.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ആള്‍ക്കൂട്ട
ആക്രമണത്തിനിരയായി
മരണമടഞ്ഞ മധുവിന്റെ
ആശ്രിതര്‍ക്കും
കുടുംബത്തിനും
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
പ്രഖ്യാപിച്ച
ഏതെങ്കിലും സഹായം ഇനി
നല്കാന്
ബാക്കിയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരേതന്റെ
സഹോദരിയ്ക്ക്
ആശ്രിതനിയമന
വ്യവസ്ഥയില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ജീവനക്കാരുടെ
സുരക്ഷിതത്വം
1911.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
പൊതുഭരണവകുപ്പില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാര്‍ക്ക് ജോലി
സമയത്ത് മര്‍ദ്ദനമേറ്റ
സംഭവവുമായി
ബന്ധപ്പെട്ട് 2019ല്‍
ബഹു.മുഖ്യമന്ത്രിക്ക്
പ്രസ്തുത വകുപ്പിലെ
എത്രപേരില്‍ നിന്നും
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
2019
ആഗസ്റ്റ് ഒമ്പതാം തീയതി
പൊതുഭരണ വകുപ്പിലെ ഒരു
ഓഫീസ് അറ്റന്‍ഡന്റ്
കമ്പ്യൂട്ടര്‍
അസ്സിസ്റ്റന്റിന്റെ
കരണത്തടിച്ചതായി
പത്രമാധ്യമങ്ങളിലടക്കം
വന്ന വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടിയാനില്‍
നിന്നും ബഹു
മുഖ്യമന്ത്രിക്കും
വകുപ്പ്
സെക്രട്ടറിയ്ക്കും
പരാതികള്‍
ലഭിച്ചിരുന്നോ;
പ്രസ്തുത പരാതിയില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓഫീസ്
സമയങ്ങളില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാര്‍ക്ക്
സുരക്ഷിതത്വമൊരുക്കുന്നതിനുള്ള
ബാധ്യത
സര്‍ക്കാരിനുണ്ടോ;
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ഉപദേശകര്‍
1912.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്ക്
നിലവില്‍ എത്ര
ഉപദേശകരാണുള്ളത് ;
അവരിൽ ശമ്പളം
കെെപ്പറ്റാത്തവര്
ആരാെക്കെയാണ്;
അവര്‍ക്കായി സ്റ്റാഫ്,
വാഹനം എന്നീ
സൗകര്യങ്ങള്‍
ലഭ്യമാണാേ;
ഇൗയിനത്തില്‍ ഇതുവരെ
എത്ര തുക ചിലവഴിച്ചു;
(ബി)
ടൂറിസം
വകുപ്പിന്റെ വാഹനങ്ങള്‍
ഉപദേശകരുടെ
ഉപയാേഗത്തിനായി
നല്‍കിയിട്ടുണ്ടാേ
;എങ്കില്‍ എത്ര
വാഹനങ്ങള്‍
നല്‍കിയിട്ടുണ്ട്; ഇൗ
ഇനത്തില്‍ ഇതുവരെ എത്ര
തുക ചിലവഴിച്ചു
;വ്യക്തമാക്കാമോ?
ആറന്മുള
മണ്ഡലത്തിന്റെ വികസനം
1913.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറന്മുള
മണ്ഡലത്തിന്റെ
വികസനത്തിനായി
സര്‍ക്കാരിന്
സമര്‍പ്പിച്ച
മാസ്റ്റര്‍ പ്ലാന്‍
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ക്യാബിനറ്റ്
പദവിയും, ആനുകൂല്യങ്ങളും
1914.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാബിനറ്റ് പദവി
നല്‍കിയിട്ടുള്ളത്
ആര്‍ക്കൊക്കെയാണ്;
നിലവിലില്ലാതിരുന്ന
ഏതെല്ലാം
സ്ഥാനങ്ങളിലുള്ളവര്ക്കാണ്ഇപ്പോള്
ക്യാബിനറ്റ് പദവി
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മുഖ്യമന്ത്രി
,മന്ത്രിമാര്‍, ചീഫ്
വിപ്പ്, പ്രതിപക്ഷ
നേതാവ് എന്നിവരൊഴികെ
ക്യാബിനറ്റ്
പദവിയിലുള്ളവര്ക്കായി
പ്രതിമാസം ശമ്പളം,
അലവന്‍സുകള്‍
,മറ്റാനുകൂല്യങ്ങള്‍
എന്നീ ഇനങ്ങളില്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
ഇതിനായി
ഓരോരുത്തര്‍ക്കും എത്ര
രൂപയാണ് പ്രതിമാസം
ചെലവ് വരുന്നത്; ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പുതിയതായി
ഏതെങ്കിലും തരത്തിലുള്ള
നിയമനങ്ങള്‍ക്ക്
ക്യാബിനറ്റ് റാങ്ക്
നല്കുവാന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ക്യാബിനറ്റ് പദവിയിലുള്ളവരുടെ
എണ്ണം
1915.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത്
ക്യാബിനറ്റ് പദവിയില്‍
എത്ര പേര് ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്
(തസ്തികയ്ക്ക്)
പുതുതായി ക്യാബിനറ്റ്
പദവി നല്‍കിയിട്ടുണ്ട്;
അറിയിക്കാമോ;
(സി)
അഡ്വക്കറ്റ്
ജനറലിന് ക്യാബിനറ്റ്
തസ്തിക
അനുവദിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
ഏതെങ്കിലും
പഠനത്തിന്റെയോ
റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ
അഡ്വക്കറ്റ് ജനറലിന്
ക്യാബിനറ്റ് പദവി
നല്‍കിയത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പുതുതായി
ആര്‍ക്കെങ്കിലും ഇനി
ക്യാബിനറ്റ് പദവി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ക്യാബിനറ്റ്
പദവിയുള്ളവർക്കായി ചെലവഴിച്ച
തുക
1916.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റില്
മന്ത്രിമാര്‍ക്ക് പുറമെ
ക്യാബിനറ്റ് പദവിയില്‍
എത്ര
ഉദ്യോഗസ്ഥ-അനൗദ്യോഗസ്ഥര്
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അവര്‍ക്ക്
ഓരോരുത്തര്‍ക്കും
നല്കി വരുന്ന ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
അവര്‍ക്ക്
ഓരോരുത്തര്‍ക്കും
വേണ്ടി ആകെ എത്ര ലക്ഷം
രൂപ ചെലവഴിച്ചുവെന്ന്
അറിയിക്കുമോ?
മുഖ്യമന്ത്രിയുടെ
വിദേശ യാത്രകള്‍
1917.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
വിദേശ യാത്രകള്‍ക്കായി
മുഖ്യമന്ത്രിക്കും
അദ്ദേഹത്തെ അനുഗമിച്ച
ഉദ്യോഗസ്ഥര്‍ക്കും
ബന്ധുമിത്രാദികള്‍ക്കും
വേണ്ടി സര്‍ക്കാര്‍
ഖജനാവില്‍ നിന്നും
ചെലവാക്കിയ തുകയുടെ
വിശദമായ കണക്കുകള്‍ ഇനം
തിരിച്ച് ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ഒൗദ്യോഗിക വിദേശയാത്രകള്‍
1918.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളിതുവരെ
മുഖ്യമന്ത്രി
ഒൗദ്യോഗിക
ആവശ്യങ്ങള്‍ക്കായി
സന്ദര്‍ശിച്ചിട്ടുളള
വിദേശരാജ്യങ്ങള്‍
ഏതൊക്കെയാണെന്നും ഇൗ
സന്ദര്‍ശനങ്ങള്‍
ഓരോന്നിനും ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
യാത്രകളില്‍ ഏതെല്ലാം
രാജ്യങ്ങളുമായി
സംസ്ഥാനം ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടെന്നും
അത് ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം യാത്രകളിലാണ്
ഒൗദ്യോഗിക
ഉപദേഷ്ടാക്കള്‍
മുഖ്യമന്ത്രിയെ
അനുഗമിച്ചിട്ടുളളതെന്നും
ഇതിനുവേണ്ടി ഓരോ
യാത്രയ്ക്കും ചെലവായ
തുക എത്രയെന്നും
വ്യക്തമാക്കാമോ?
പ്രെെവറ്റ്
സെക്രട്ടറിമാരുടെ
അധികാരങ്ങള്‍
1919.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെയും
മറ്റ് മന്ത്രിമാരുടെയും
പ്രെെവറ്റ്
സെക്രട്ടറിമാരുടെ
അധികാരങ്ങള്‍
എന്തൊക്കെയാണ്;
ഇതുസംബന്ധിച്ച് റൂള്‍സ്
ഓഫ് ബിസിനസ്സിലോ
സെക്രട്ടേറിയേറ്റ്
മാന്വലിലോ
എന്തെങ്കിലും
വ്യവസ്ഥയുണ്ടോ;
(ബി)
ഫയലുകളില്‍
തീരുമാനമെടുക്കുന്ന
കാര്യത്തില്‍
പ്രെെവറ്റ്
സെക്രട്ടറിമാര്‍ക്ക്
എന്തൊക്കെ അധികാരം
നല്‍കിയിട്ടുണ്ട്;
അവര്‍ക്ക് ഫയലുകളില്‍
അവരുടെ അഭിപ്രായം
രേഖപ്പെടുത്തുന്നതിന്
സാധിക്കുമോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക്
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികള്‍
സംഘടിപ്പിക്കുന്ന
അദാലത്തുകളില്‍
പങ്കെടുക്കുന്നതിനും
തീരുമാനങ്ങളെടുക്കുന്നതിനും
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിനും
അധികാരമുണ്ടോ;
(ഡി)
2019
ഫെബ്രുവരി 22ന്
ചേര്‍ന്ന മഹാത്മഗാന്ധി
സര്‍വ്വകലാശാല
അദാലത്തില്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പുമന്ത്രിയുടെ
പ്രെെവറ്റ് സെക്രട്ടറി
പങ്കെടുക്കുകയും
അന്നത്തെ തീരുമാനം
ഉള്‍ക്കൊളളുന്ന
മിനിട്ട്സില്‍
അദ്ദേഹത്തിന്റെ പേര്
രേഖപ്പെടുത്തുകയും
ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയമാനുസൃതമായ
നടപടിയാണോയെന്ന്
വ്യക്തമാക്കാമോ?
ഫെയര്‍കോപ്പി
സൂപ്രണ്ട് (ഹയര്‍ ഗ്രേഡ്)
തസ്തികയ്ക്ക് ഗസറ്റഡ് പദവി
നല്‍കുന്നത്
1920.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിവിധ
വകുപ്പുകളിലെ
ഫെയര്‍കോപ്പി
സൂപ്രണ്ട് (ഹയര്‍
ഗ്രേഡ്) തസ്തികയ്ക്ക്
ഗസറ്റഡ് പദവി നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സെക്രട്ടേറിയറ്റില്‍
ഓഫീസ് അറ്റന്‍ഡന്റ് തസ്തിക
ഇ-ഗവേണന്‍സിന്റെ ഭാഗമായി
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
തസ്തികയായി മാറ്റാന്‍ നടപടി
1921.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികകള്‍
ഇ-ഗവേണന്‍സിന്റെ
ഭാഗമായി കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
തസ്തികയായി മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തികയുടെ നാമം
കമ്പ്യൂട്ടര്‍
അസിസ്റ്റന്റാക്കി
മാറ്റണമെന്ന ശമ്പള
കമ്മീഷന്റെ ശുപാര്‍ശ
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഗവണ്മെന്റ്
സര്‍വ്വീസിലെ
ടൈപ്പിസ്റ്റ് തസ്തിക
വെട്ടിക്കുറയ്ക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ?
ഭരണ നിര്‍വഹണപ്രക്രിയയുടെ
കാര്യക്ഷമത
1922.
ശ്രീ.എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകടന
പത്രികയില്‍
നല്‍കിയിരുന്ന
വാഗ്ദാനങ്ങള്‍ക്കനുസൃതമായി
വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങളുടെ
സദ്ഫലം
ജനങ്ങളിലേക്കെത്തിക്കുന്നതിന്
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സര്‍ക്കാര്‍ ഓഫീസുകളെ
ജനസേവന
സ്ഥാപനങ്ങളാക്കിത്തീര്ക്കുന്നതിനും
സംതൃപ്തമായ സിവില്‍
സര്‍വ്വീസ്
യാഥാര്‍ത്ഥ്യമാക്കുന്നതിനും
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിനും
ആവശ്യത്തിനു തസ്തിക
സൃഷ്ടിക്കുന്നതിനും
ആധുനിക സാങ്കേതിക
വിദ്യകളുടെ സഹായത്തോടെ
ഭരണ നിര്‍വഹണ പ്രക്രിയ
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ;
(സി)
ഭരണസംവിധാനം
കാര്യക്ഷമവും
ജനസൗഹൃദവുമാക്കുകയെന്ന
ലക്ഷ്യത്തിന്റെ ഭാഗമായി
സെക്രട്ടേറിയറ്റിലും
ഡയറക്ടറേറ്റുകളിലും
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ സത്വരമായി
തീര്‍പ്പാക്കാനുള്ള
സര്‍ക്കാര്‍
നിര്ദ്ദേശത്തിന്റെയടിസ്ഥാനത്തില്
കൈവരിച്ച പുരോഗതി
വിലയിരുത്തിയിരുന്നോ;വിശദമാക്കുമോ?
സെക്രട്ടേറിയറ്റിലെ
തസ്തികകളുടെ കേഡര്‍
സ്ട്രെങ്ത്
1923.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പ്, ധനകാര്യ
വകുപ്പ് എന്നിവയില്‍
നിലവിലുള്ള തസ്തികകളും
അവയുടെ കേഡര്‍
സ്ട്രെങ്തും എത്രയാണ്;
(ബി)
ഇതില്‍
ഏതെല്ലാം തസ്തികയില്‍
നിന്നുമാണ് മറ്റ്
തസ്തികകളിലേക്ക്
പ്രൊമോഷന്
അനുവദിക്കുന്നത്;
പ്രൊമോഷന് അനുപാതം
ഉള്‍പ്പെടെയുള്ള വിവരം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മേല്‍പ്പറഞ്ഞ
വകുപ്പുകളില്‍
നിര്‍ത്തലാക്കിയ
തസ്തികകളുടെയും
പുതുതായി ആരംഭിച്ച
തസ്തികകളുടെയും വിവരം
ലഭ്യമാക്കാമോ?
ഇ
ഓഫീസ് സംവിധാനത്തിൽ മാറ്റം
1924.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.എെ.സി.
മുഖേന നടപ്പിലാക്കുന്ന
ഇ ഓഫീസ്
സോഫ്റ്റ്വെയറിന്
വേഗതക്കുറവും
കാലപ്പഴക്കം മൂലവും
എന്തെങ്കിലും സാങ്കേതിക
പ്രശ്നങ്ങളുമുണ്ടോ;
(ബി)
പോരായ്മകള്‍
പരിഹരിക്കുന്നതിന് പകരം
പുതിയ സംവിധാനം
കാെണ്ടുവരുന്നതിനായി
പുറത്ത് നിന്നുളള
ഏജന്‍സികളെ ഉള്‍പ്പെടെ
പങ്കെടുപ്പിച്ചുകൊണ്ട്
നടപടി സ്വീകരിക്കുന്നത്
രഹസ്യ സ്വഭാവമുളള
സര്‍ക്കാര്‍ ഫയലുകളുടെ
രഹസ്യ സ്വഭാവം
നഷ്ടപ്പെടുത്താന്‍
ഇടയാക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എന്‍.എെ.സി.യുടെ
സോഫ്റ്റ്വെയര് തന്നെ
അപ്ഡേറ്റ് ചെയ്ത്
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന്
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
ഇ-ഓഫീസ്
സംവിധാനം
1925.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ നിലവില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഇ-ഓഫീസ് സംവിധാനം
പിന്‍വലിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇ-ഓഫീസ്
സംവിധാനം
നടപ്പിലാക്കുവാന്‍
ഏത്ഏജന്സിയെ ഏത്
രീതിയിലാണ്
തെരഞ്ഞെടുത്തിരിക്കുന്നത്;
വിശദമാക്കാമോ?
പഞ്ചിംഗ്
സംവിധാനം
1926.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വകുപ്പുകളിലും
പഞ്ചിംഗ്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
വകുപ്പുകളിലാണ്
പൂര്‍ണ്ണമായും പഞ്ചിംഗ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
എല്ലാ
വകുപ്പുകളിലും പഞ്ചിംഗ്
നടപ്പിലാക്കുന്നതിന്
സമയപരിധി നിശ്ചയിച്ച്
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
1927.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഏതെല്ലാം ഓഫീസുകളിലാണ്
പഞ്ചിംഗ് സംവിധാനം
ഏര്പ്പെടുത്തിയിട്ടില്ലാത്തതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളിലെ അഴിമതി
1928.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വകുപ്പുകളിലും
ജീവനക്കാര്‍ക്കിടയിലും
നിലനില്‍ക്കുന്ന അഴിമതി
പൂര്‍ണ്ണമായും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരിലെ ചെറിയൊരു
വിഭാഗം പൊതുജനങ്ങളില്‍
നിന്നും നേരിട്ടും
വിവിധ ഏജന്റുമാര്‍
മുഖേനയും കൈക്കൂലി
വാങ്ങുന്നത്
കണ്ടെത്തുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്
എന്ന് വിശദമാക്കുമോ?
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ് തസ്തിക
1929.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയുടെ യോഗ്യത
എസ്.എസ്.എല്‍.സി. വിജയം
എന്നാക്കി പുതിയ
വിജ്ഞാപനം നടത്തുകയും
ലാസ്റ്റ്ഗ്രേഡ്
റൂള്‍സില്‍ നിന്നും
ഒഴിവാക്കുകയും ചെയ്ത
സാഹചര്യത്തില്‍ ഈ
തസ്തികയ്ക്ക് ഒരു പുതിയ
പേര് നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
മന്ത്രിസഭ
പാസാക്കിയ
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍ നിന്നും
റോണിയോ ഓപ്പറേറ്റര്‍,
ലിഫ്റ്റ് ഓപ്പറേറ്റര്‍
എന്നീ തസ്തികകള്‍
ഉള്‍പ്പെടെയുള്ളവ
എടുത്തു മാറ്റപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സെക്രട്ടേറിയറ്റിലെ
ഓഫീസ് അറ്റന്‍ഡന്റുമാർ
ഏത് ക്ലാസ്സില്‍
ഉള്‍പ്പെട്ട
ജീവനക്കാരാണെന്ന്
വ്യക്തമാക്കുമോ?
ബി.പി.സി.എൽ.
കൊച്ചി റിഫൈനറിയുടെ
സ്വകാര്യവത്കരണം
1930.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരത്
പെട്രോളിയം കോർപറേഷൻ
ലിമിറ്റഡിന്റെ കൊച്ചി
റിഫൈനറി
സ്വകാര്യവത്കരണം
നടത്തുന്നതിനായി
കേന്ദ്ര ഗവണ്മെന്റ്
ഓഹരി വിറ്റഴിക്കല്‍
നടപടികളുമായി
മുന്നോട്ട്പോകുകയാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ബി.പി.സി.എൽ.
കൊച്ചി റിഫൈനറി
വിപുലീകരണത്തിന്റെ
ഭാഗമായി സംസ്ഥാന
സര്‍ക്കാര്‍
പെട്രോകെമിക്കല്‍
പാര്‍ക്ക്
ഉള്‍പ്പെടെയുള്ള
വന്‍കിട വ്യവസായ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുതല്‍ മുടക്കിയ
സാഹചര്യത്തില്‍
സ്വകാര്യവത്ക്കരണ
നടപടികള്‍ നിര്‍ത്തി
വയ്ക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യവത്ക്കരണത്തിനെതിരെ
കേരള സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
റീബില്‍ഡ്
കേരള പദ്ധതിയുടെ ആഫീസ്
സംവിധാനം
1931.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതി ആഫീസിന്റെ
ഒാര്ഗനൈസേഷന്
സ്ട്രക്ചര്‍
വ്യക്തമാക്കാമാേ;
(ബി)
ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട ആഫീസിന്റെ
പ്രവര്‍ത്തനത്തിനായി
നിയമിതരായ
ഉദ്യാേഗസ്ഥര്‍
ആരെല്ലാമാണെന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കാമാേ;
ഇതില്‍
സ്ഥിരം/താല്‍ക്കാലികം/ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
ആഫീസിന്റെ
പ്രവര്‍ത്തനത്തിനായി
പ്രതിമാസം ചെലവാക്കുന്ന
തുക ഇനം തിരിച്ച്
ലഭ്യമാക്കുമാേ;
(ഡി)
ഇൗ
ആഫീസിന്റെ അടിസ്ഥാന
സൗകര്യം ഒരുക്കുന്നതിന്
ചെലവായ തുക ഇനം
തിരിച്ച്
ലഭ്യമാക്കുമാേ?
ലൈഫ്
മിഷന് പ്രകാരം
പൂര്‍ത്തിയാക്കിയ വീടുകള്‍
1932.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
പ്രഖ്യാപിച്ച ലൈഫ്
മിഷന് പദ്ധതി പ്രകാരം
എല്ലാവര്ക്കും
പാര്‍പ്പിടം എന്ന
ലക്ഷ്യം നേടാനായി
ഇതിനോടകം എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
ഇതിന്റെ ജില്ല തിരിച്ച
കണക്കും
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്
ആകെ എത്ര വീടുകള്‍ക്ക്
ഒന്നാം ഗഡു തുക നല്കി
കഴിഞ്ഞിട്ടുണ്ട്;
(സി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
വീടുകളുടെ
പൂര്‍ത്തീകരണമാണ്
ലക്ഷ്യം കണ്ടതെന്നും
ഓരോ വീടിനും സംസ്ഥാന
ഗവണ്മെന്റിന്റെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
വിഹിതം എത്ര
വീതമാണെന്നും
വെളിപ്പെടുത്തുമോ?
വീട്
നിര്‍മ്മിച്ച് കൊടുക്കുന്ന
പദ്ധതി
1933.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലവും വീടും
ഇല്ലാത്തവര്‍ക്ക് വീട്
നിര്‍മ്മിച്ച്
കൊടുക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുവാന്‍
അര്‍ഹതപ്പെട്ടവര്‍
എത്രപേരുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതിനാവശ്യമായ
ഭൂമി കണ്ടെത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇൗ
പദ്ധതിക്കായി
സര്‍ക്കാര്‍
വകുപ്പുകളുടെ കെെവശമുളള
ഭൂമിയും പുറമ്പോക്ക്
ഭൂമിയും
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
ഓരോ
ജില്ലയിലും ഇപ്രകാരമുളള
എത്ര ഏക്കര്‍ സ്ഥലം
ഇതിനായി കണ്ടെത്തി
എന്ന് അറിയിക്കുമോ?
ആസൂത്രണ
ബോര്‍ഡിലെ ചീഫ് തസ്തികകളിലെ
റാങ്ക് ലിസ്റ്റ്
1934.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡില്‍ പ്ലാന്‍
കോര്‍ഡിനേഷന്‍,
വികേന്ദ്രീകരണ
ആസൂത്രണം, സോഷ്യല്‍
സര്‍വ്വീസുകള്‍ എന്നീ
മൂന്ന് ചീഫ്
തസ്തികകളിലേക്ക്
പി.എസ്.സി.
എഴുത്തുപരീക്ഷയും
ഇന്‍ര്‍വ്യൂവും നടത്തി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇതില്‍
വികേന്ദ്രീകരണ ആസൂത്രണ
ചീഫ്, സോഷ്യല്‍
സര്‍വ്വീസസ് ചീഫ് എന്നീ
തസ്തികകളില്‍ ഒന്നാം
റാങ്ക് നേടിയത് ആരാണ്;
പ്രസ്തുത
വ്യക്തികള്‍ക്ക്
എഴുത്തു പരീക്ഷയിലും
ഇന്റര്‍വ്യൂവിലും
യഥാക്രമം ലഭിച്ച
മാര്‍ക്ക് എത്രയാണ്;
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
രണ്ട് തസ്തികകളിലും
എഴുത്ത് പരീക്ഷക്ക്
ഏറ്റവും കൂടുതല്‍
മാര്‍ക്ക്
കരസ്ഥമാക്കിയത് ആരാണ്;
അവര്‍ക്ക്
ഇന്റര്‍വ്യൂവിന്
നല്കിയ മാര്‍ക്ക്
എത്രയാണ്;
വെളിപ്പെടുത്തുമോ?
ആസൂത്രണ
ബാേര്‍ഡിലെ ഉന്നത
തസ്തികയിലേക്കുള്ള നിയമനം
1935.
ശ്രീ.റോജി
എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എഫ്.എെ.
നേതാക്കള്‍ ഉള്‍പ്പെട്ട
പി.എസ്.സി. പരീക്ഷാ
തട്ടിപ്പിന് പിന്നാലെ
ആസൂത്രണ ബാേര്‍ഡിലെ
ഉന്നത
തസ്തികയിലേക്കുള്ള
നിയമനങ്ങളില്‍
ക്രമക്കേട് നടന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ആസൂത്രണ
ബാേര്‍ഡ് ചീഫ്
(സാേഷ്യല്‍
സര്‍വ്വീസ്), ചീഫ്
പ്ലാനിംഗ്
കാേ-ഓര്‍ഡിനേഷന്‍, ചീഫ്
ഡീസെന്ട്രലെെസ്ഡ്
പ്ലാനിംഗ് എന്നീ
തസ്തികകളിലെ എഴുത്ത്
പരീക്ഷയില്‍
പിന്നിലായവരെ
അഭിമുഖത്തില്‍
മാര്‍ക്ക് കൂടുതൽ
നല്കി റാങ്ക്
പട്ടികയില്‍
മുന്നിലെത്തിച്ചുവെന്ന
ആക്ഷേപം സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്കുമാേ;
(സി)
പ്രസ്തുത
തസ്തികകളുടെ അടിസ്ഥാന
യാേഗ്യത എന്തായിരുന്നു;
(ഡി)
പ്രസ്തുത
തസ്തികകളിലേക്കുള്ള
ഇന്റര്‍വ്യൂ
ബാേര്‍ഡില്‍
അംഗങ്ങളായിരുന്നവര്‍
ആരാെക്കെയാണ്?
പരിസ്ഥിതി
ആഘാത നിര്‍ണയ അതോറിറ്റി
1936.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരിസ്ഥിതി ആഘാത നിര്‍ണയ
അതോറിറ്റി
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയാണ് അതിലെ
അംഗങ്ങളെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
അതോറിറ്റി യഥാസമയം
പുനസംഘടിപ്പിക്കാത്തതുകാരണം
വികസന
പ്രവര്‍ത്തനങ്ങള്‍
അവതാളത്തിലാകുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിന് പരിഹാരം കാണുമോ;
(സി)
സംസ്ഥാനത്ത്
വനത്തിലൂടെ
കടന്നുപോകുന്ന
ദേശീയപാതകള്‍ക്ക്
പരിസ്ഥിതി അനുമതി
ലഭ്യമാകേണ്ടതിനാൽ ആയതു
ലഭിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയത്
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ഉരുള്‍പൊട്ടലിന്റെയും
മലയിടിച്ചിലിന്റെയും
കാരണങ്ങള്‍
1937.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കവളപ്പാറയിലുണ്ടായ
ഉരുള്‍പൊട്ടലിന്റെയും
മലയിടിച്ചിലിന്റെയും
കാരണങ്ങള്‍ സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
അശാസ്ത്രീയമായ
കൃഷിരീതിയും
നിര്‍മ്മാണപ്രവര്‍ത്തനങ്ങളും
മലയിടിച്ചിലിന്
കാരണമായിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കുന്നുകളിലെ
സ്വാഭാവിക ഉറവ്
ചാലുകള്‍ നികത്തിയതും
അശാസ്ത്രീയമായ
ഭൂവിനിയോഗവുമാണോ
ഉരുള്‍പൊട്ടലിനും
മലയിടിച്ചിലിനും
കാരണമായതെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരം
മേഖലകളില്‍
ദുരന്തങ്ങള്‍
ആവര്‍ത്തിക്കില്ല
എന്നുറപ്പാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
ദുര്‍ബല
പ്രദേശങ്ങളുടെ
കാര്യക്ഷമമായ
പരിപാലനത്തിനുള്ള
നടപടികളും അപകട
സൂചനയുണ്ടെങ്കില്‍ അത്
യഥാസമയം ജനങ്ങളെ
അറിയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സി.ആര്.ഇസഡ്
ദൂരപരിധി
1938.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.ഇസഡ്
നിയമത്തില്‍ ദൂരപരിധി
ഇളവ് വരുത്തിയതായി
കേന്ദ്രത്തില്‍ നിന്നും
ഏതെങ്കിലും തരത്തിലുളള
കത്തോ, വിജ്ഞാപനമോ
ലഭിച്ചിട്ടുണ്ടോ;
(ബി)
നിലവിലുളള
ഇരുന്നൂറ് മീറ്റര്‍,
അഞ്ഞൂറ് മീറ്റര്‍ ദൂര
പരിധി അമ്പത് മീറ്ററായി
ചുരുക്കി ഇളവ്
വരുത്തുന്നതിനായി
ഏതെല്ലാം തരത്തിലുളള
നടപടികളാണ് സംസ്ഥാനത്ത്
പുരോഗമിക്കുന്നത്;
വിശദമാക്കാമോ;
(സി)
അമ്പത്
മീറ്ററിലേക്ക് ദൂരപരിധി
കുറച്ച് കൊണ്ടുള്ള
നിയമം എന്ന്
പ്രാബല്യത്തില്‍
വരുമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ?
തീരദേശ
പരിപാലന നിയമം ലംഘിച്ച്
മരടില്‍ നിര്‍മ്മിച്ച
ഫ്ലാറ്റുകള്‍
1939.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരടില്‍
തീരദേശ പരിപാലന നിയമം
ലംഘിച്ച് ഫ്ലാറ്റുകള്‍
നിര്‍മ്മിച്ച കേസില്‍
നിര്‍മ്മാണത്തിന്
അനുമതി നല്കിയ
പഞ്ചായത്ത്
ഭരണസമിതിക്കും
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
വിജിലന്‍സ് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇവര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പുകള്‍ പ്രകാരം;
(സി)
തട്ടിപ്പിലൂടെ
ഉദ്യോഗസ്ഥര്‍
സാമ്പത്തികനേട്ടം
ഉണ്ടാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ
സ്വത്ത്
കണ്ടുകെട്ടുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കനോലി
കനാലിലെ മലിനീകരണ നിയന്ത്രണം
1940.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ കനോലി
കനാലിലെ മലിനീകരണ
നിയന്ത്രണത്തിനായി
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
കോഴിക്കോട് ഓഫീസ്
എന്തെങ്കിലും ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആക്ഷന്‍ പ്ലാനില്‍
പരാമര്‍ശിച്ച
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ആക്ഷന്‍
പ്ലാന്‍ സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1941.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസ്.
നിയമനത്തിന് എല്ലാ
സ്ട്രീമുകളിലും സംവരണം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
കെ.എ.എസ്. റൂളില്‍
ഭേദഗതി വരുത്തുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്റെ പ്രവര്‍ത്തനം
1942.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണപരിഷ്ക്കാര
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇക്കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ പ്രവര്‍ത്തന
കാലാവധി എത്ര
കാലത്തേയ്ക്കാണ്
നിശ്ചയിച്ചിട്ടുള്ളത്;അറിയിക്കുമോ;
(സി)
എത്ര
ഇടക്കാല
റിപ്പോര്‍ട്ടുകളാണ്
കമ്മീഷന് സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്;
ഇൗ
റിപ്പോര്ട്ടുകളിന്മേല്
നാളിതുവരെയായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ഡി)
സര്‍ക്കാര്‍
ഓഫീസുകളുടെ പ്രവൃത്തി
ദിനങ്ങള്‍ കേന്ദ്ര
സര്‍ക്കാര്‍
ഓഫീസുകളുടെതുപോലെ
ആഴ്ചയില്‍ അഞ്ചു
ദിവസമാക്കണമെന്ന്
സംസ്ഥാന ഭരണപരിഷ്ക്കാര
കമ്മീഷന് ശിപാര്‍ശ
നല്‍കിയിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ?
പി.എസ്.സി.
പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരെ
സര്‍ക്കാര്‍ നിയമിക്കുവാൻ
നടപടി
1943.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷാ ഹാളില്‍
നിയോഗിച്ചിരിക്കുന്ന
ഇന്‍വിജിലേറ്റര്‍മാര്‍
കൃത്യമായി ഡ്യൂട്ടി
നോക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്താന്‍
സർക്കാർ നടപടി
സ്വീകരിക്കണമെന്ന്
പി.എസ്.സി.
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
തെരഞ്ഞെടുപ്പു
ഡ്യൂട്ടിക്ക്
നിയോഗിക്കുന്നതുപോലെ
പി.എസ്.സി.
പരീക്ഷയ്ക്കും
സര്‍ക്കാര്‍ നേരിട്ട്
ഉദ്യോഗസ്ഥരെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പി.എസ്.സി.
നിയമനങ്ങളിലെ അന്വേഷണം
1944.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ വിശ്വാസ്യത പാടേ
തകര്‍ന്നിരിക്കുന്ന
അവസ്ഥയില്‍ സമീപകാലത്തെ
എല്ലാ
നിയമനങ്ങളെക്കുറിച്ചും
അന്വേഷണം നടത്തണമെന്ന്
കേരള ഹൈക്കോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇതുപ്രകാരം എത്ര കാലം
മുമ്പുള്ള നിയമനങ്ങളാണ്
പരിശോധനാ
വിധേയമാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
പി.എസ്.സി.
നടപടികള്‍
സുതാര്യമാകണമെന്നും
നിഷ്പക്ഷവും
നീതിപൂര്‍വ്വവുമായ
അന്വേഷണത്തിന്
സ്വതന്ത്ര ഏജന്‍സി
അനിവാര്യമാണെന്നും
ഹൈക്കോടതി അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
(സി)
ലക്ഷക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍
ജോലിക്കുവേണ്ടി
കാത്തിരിക്കുമ്പോള്‍
പിന്‍വാതിലിലൂടെയും
പരീക്ഷാ
ക്രമക്കേടുകളിലൂടെയും
രാഷ്ട്രീയ
പരിഗണനയുടെയും പേരില്‍
ചിലര്‍ നിയമന
പട്ടികയില്‍
ഉൾപ്പെടുന്ന
സ്ഥിതിവിശേഷം ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ഡി)
പ്ലാനിംഗ്
ബോര്‍ഡില്‍ വന്‍തുക
ശമ്പളമുള്ള മൂന്ന്
ചീഫുകളുടെ നിയമനത്തില്‍
എഴുത്തുപരീക്ഷയില്‍
പിന്നോക്കം പോയ
ഉദ്യാഗാര്‍ത്ഥികള്‍ക്ക്
ഇന്റര്‍വ്യൂവില്‍
മാര്‍ക്ക് കൂടുതൽ
നല്കി
മുന്നിലെത്തിച്ചുവെന്ന
ആക്ഷേപം
വസ്തുതാപരമല്ലേ;
എങ്കില്‍ ഇതേക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഇ)
അഭിമുഖത്തിന്
എഴുപത് ശതമാനത്തിലധികം
മാര്‍ക്ക് നല്കുവാന്
പാടില്ലായെന്ന കോടതി
നിബന്ധന നിലവിലുണ്ടോ;
എങ്കില്‍ എഴുത്തു
പരീക്ഷയില്‍ കുറവ്
മാര്‍ക്ക്
കിട്ടിയവര്‍ക്ക്
തൊണ്ണൂറ് മുതല്‍
തൊണ്ണൂറ്റി അഞ്ച്
ശതമാനം വരെ മാര്‍ക്ക്
അഭിമുഖത്തിന്
ലഭിച്ചുവെന്ന ആക്ഷേപം
ശരിയാണോ;
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷ നടത്തിപ്പ് അവശ്യ
സര്‍വ്വീസ് ആക്കുവാൻ നടപടി
1945.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷ നടത്തിപ്പ്
അവശ്യ സര്‍വ്വീസ് ആയി
പ്രഖ്യാപിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അധ്യാപകരുടെ
സേവനം
ഉറപ്പാക്കുന്നതിനായി
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്ക് സമാനമായ
വ്യവസ്ഥകള്‍
ഉള്ക്കൊള്ളിച്ചാണോ
അവശ്യ സര്‍വ്വീസ്
ആക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പരീക്ഷാ
ഡ്യൂട്ടി അവശ്യ
സര്‍വ്വീസ്
ആക്കുന്നതിന് വേറെ
എന്തൊക്കെ നിബന്ധനകളാണ്
കൂട്ടിച്ചേര്‍ക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഡ്യൂട്ടി
സംബന്ധമായ
നിര്‍ദ്ദേശങ്ങള്‍
അനുസരിക്കാത്തവര്‍ക്കെതിരെ
എന്തൊക്കെ ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷ ക്രമക്കേട് കേസിലെ
തൊണ്ടിമുതലുകൾ
1946.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തിയ പോലീസ്
കോണ്‍സ്റ്റബിള്‍
പരീക്ഷയില്‍ ക്രമക്കേട്
കാട്ടിയ ഒരു
വിദ്യാര്‍ത്ഥി സംഘടനാ
പ്രവര്ത്തകന് പരീക്ഷാ
തട്ടിപ്പിനായി
ഉപയോഗിച്ച മൊബെെല്‍
ഫോണും സിംകാര്‍ഡും
സ്മാര്‍ട്ട് വാച്ചും
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
കേസിലെ പ്രധാന തെളിവായ
മൊബെെല്‍ ഫോണും
സിംകാര്‍ഡും പ്രതികള്‍
നശിപ്പിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പരീക്ഷ
തട്ടിപ്പ് രീതിയും
തട്ടിപ്പിന് ഉപയോഗിച്ച
മൊബൈല്‍ ഫോണിന്റെ
നമ്പര്‍ അടക്കമുള്ള
വിശദാംശങ്ങളും
പി.എസ്.സി. ചെയര്മാന്
മാധ്യമങ്ങളിലുടെ
വെളിപ്പെടുത്തിയത്
തെളിവുകള്‍
നശിപ്പിക്കുവാന്‍
പ്രതികള്‍ക്ക്
സഹായകമായെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
പരീക്ഷയില്‍ ഉയര്‍ന്ന
റാങ്ക് നേടിയ
പ്രതികള്‍ക്ക് വീണ്ടും
മാതൃക പരീക്ഷ
നടത്തണമെന്ന്
ആവശ്യപ്പെട്ട് അന്വേഷണ
സംഘം കോടതിയില്‍
അപേക്ഷ
നല്‍കിയിരുന്നോ;
പിന്നീട് പ്രസ്തുത
അപേക്ഷ
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ് എന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
ചോദ്യബാങ്ക് രൂപീകരണം
1947.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പരീക്ഷകള്‍ക്കായി
ചോദ്യബാങ്ക്
രൂപീകരിക്കുന്ന കാര്യം
പി.എസ്.സി.യുടെ
പരിഗണനയിലുണ്ടോ;
(ബി)
2016-ല്‍
തുടക്കമിട്ട
ചോദ്യബാങ്ക് പദ്ധതി
പാതിവഴിയില്‍
ഉപേക്ഷിച്ച സാഹചര്യം
എന്തായിരുന്നുവെന്ന്
വെളിപ്പെടൂത്താമോ;
(സി)
പി.എസ്.സി.
പരീക്ഷയുടെ
ചോദ്യപേപ്പര്‍
മലയാളത്തിലാക്കുമ്പോള്‍
അതിന്റെ രഹസ്യസ്വഭാവം
നഷട്പ്പെടാതിരിക്കുവാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചോദ്യബാങ്ക്
രൂപീകരണം ഇതിന്റെ
മുന്നോടിയായിട്ടാണോ
വീണ്ടും കൊണ്ടുവരുവാന്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആസൂത്രണ
ബോർഡ് ചീഫ് തസ്തികയുടെ റാങ്ക്
ലിസ്റ്റ്
1948.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോർഡ് ചീഫിന്റെ
തസ്തികയിലേക്ക്
പി.എസ്.സി. നടത്തിയ
എഴുത്തു പരീക്ഷയില്‍
താഴ്ന്ന മാര്‍ക്ക്
ലഭിച്ചവര്‍ക്ക്
ഇന്റര്‍വ്യൂവില്‍
പരമാവധി മാര്‍ക്ക്
നല്കി റാങ്ക്
പട്ടികയില്‍
മുന്നിലെത്തിച്ചുവെന്ന
പരാതി
വസ്തുതാപരമാണെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്ലാനിംഗ്
ബോര്‍ഡ് ചീഫ് (പ്ലാന്‍
കോര്‍ഡിനേഷന്‍)
തസ്തികയുടെ റാങ്ക്
പട്ടികയില്‍ ഒന്നാം
സ്ഥാനത്തുള്ള
വ്യക്തിക്ക് എഴുത്തു
പരീക്ഷയിലും
ഇന്റര്‍വ്യൂവിനും എത്ര
മാര്‍ക്ക് വീതം ലഭിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതേ
തസ്തികയില്‍ രണ്ടാം
റാങ്കുകാരന്
എഴുത്തുപരീക്ഷയ്ക്കും
ഇന്റര്‍വ്യൂവിനും
ലഭിച്ച മാര്‍ക്ക്
എത്രയാണെന്ന്
അറിയിക്കുമോ?
ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാൻ നടപടി
1949.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ
വകുപ്പുകളിലെ ഒഴിവുകൾ
യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്യാൻ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ജൂനിയര്‍
കാേ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ പരീക്ഷ
1950.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിലെ ജൂനിയര്‍
കാേ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
(കാറ്റഗറി നമ്പര്‍
237/2018)
തസ്തികയിലേക്ക് എന്നാണ്
പി.എസ്.സി. വിജ്ഞാപനം
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
നാളിതുവരെയും പരീക്ഷ
നടത്താത്തതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കാമാേ ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
എപ്പോള്‍ പരീക്ഷ
നടത്താന്‍
സാധിക്കുമെന്നറിയിക്കാമാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
1951.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
തസ്തികകള്‍ പുതിയതായി
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
സൃഷ്ടിച്ച തസ്തികകളില്‍
എത്ര എണ്ണത്തില്‍
പി.എസ്.സി. മുഖേന
നിയമനം നടത്തി എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പാലക്കാട്
ജില്ലയില്‍ വിവിധ വകുപ്പുകള്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍
1952.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2019
വര്‍ഷത്തില്‍ പാലക്കാട്
ജില്ലയില്‍ വിവിധ
വകുപ്പുകള്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍/പ്രതീക്ഷിത
ഒഴിവുകള്‍ എന്നിവ
വകുപ്പും തസ്തികയും
തിരിച്ച്
വിശദമാക്കാമോ?
സ്പാേര്‍ട്സ്
ക്വാട്ട അനുസരിച്ചുള്ള ഗ്രേസ്
മാര്‍ക്ക്
1953.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സര്‍വ്വകലാശാല കായിക
മത്സരങ്ങളില്‍
പങ്കെടുക്കുന്ന
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. നടത്തുന്ന
പരീക്ഷകള്‍ക്ക്
സ്പാേര്‍ട്സ് ക്വാട്ട
അനുസരിച്ചുള്ള ഗ്രേസ്
മാര്‍ക്ക്
നല്കാറുണ്ടാേ;
എങ്കില്‍ മികച്ച വിജയം
നേടാതെ ഇത്തരത്തില്‍
ഗ്രേസ് മാര്‍ക്ക്
ലഭിക്കുന്നതിലെ അപാകത
മൂലം അനര്‍ഹരായ പല
വിദ്യാര്‍ത്ഥികളും
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ ഇടം
നേടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പി.എസ്.സി.
നടത്തിയ പാേലീസ്
കാേണ്സ്റ്റബിള്
പരീക്ഷയില്‍ തട്ടിപ്പു
നടത്തിയതായി കണ്ടെത്തിയ
ഉദ്യാേഗാര്‍ത്ഥികള്‍ ഇൗ
ആനുകൂല്യം കൂടി
നേടിയാണ് റാങ്ക്
പട്ടികയില്‍
മുന്‍നിരയില്‍
എത്തിയതെന്ന കാര്യം
പരിശാേധിച്ചിട്ടുണ്ടാേ
;
(സി)
ഇത്തരത്തിലുളള
അനര്‍ഹമായ ആനുകൂല്യം
കരസ്ഥമാക്കുന്നതിന്
ഇടയാക്കിയവര്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുമാേ ?
കൃഷി
ഓഫീസറുടെ പി.എസ്.സി.റാങ്ക്
പട്ടിക
1954.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
നിലവിലുള്ള കൃഷി
ഓഫീസറുടെ പി.എസ്.സി.
റാങ്ക് പട്ടികയില്‍
നിന്ന്എത്ര പേര്‍ക്ക്
ഇതിനകം നിയമനം
നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക്പട്ടികയുടെ
കാലാവധി
എന്ന്അവസാനിക്കുമെന്ന്
വ്യക്തമാക്കാമോ?
ഭാഷാ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളിലെ പി.എസ്.സി.
നിയമനങ്ങള്‍
1955.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭാഷാ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളില്‍
പി.എസ്.സി. മുഖേന
നടത്തുന്ന അദ്ധ്യാപക
നിയമനങ്ങള്‍ ഭാഷാ
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും മാത്രമായി
നിജപ്പെടുത്തുന്നതിന്
നിലവിലുളള ഏതൊക്കെ
ചട്ടങ്ങളിലാണ് മാറ്റം
വരുത്തേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഭാഷ കെെകാര്യം
ചെയ്യാന്‍ അറിയാത്തവര്‍
ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്കായി
ഉളള സ്കൂളുകളില്‍
അദ്ധ്യാപകരായി
പി.എസ്.സി. വഴി നിയമനം
നേടുന്ന അവസ്ഥ
അവസാനിപ്പിക്കുവാന്‍
ചട്ടങ്ങള്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പി.എസ്.സി.
നിയമനങ്ങളില്‍
നിലനില്‍ക്കുന്ന ഇൗ
അനൗചിത്യം
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എച്ച്.എസ്.എസ്.റ്റി.
ഹിസ്റ്ററി തസ്തികയിലെ റാങ്ക്
ല്സ്റ്റ്
1956.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
സ്പെഷ്യല്‍
റിക്രൂട്ട്മെന്റിനായി
എച്ച്.എസ്.എസ്.റ്റി.
ഹിസ്റ്ററി തസ്തികയില്‍
പി.എസ്.സി.
പ്രസിദ്ധീകരിച്ച റാങ്ക്
പട്ടികയില്‍ നിന്ന്
ഇതിനകം എത്ര പേര്‍ക്ക്
നിയമനം
നല്കിക്കഴിഞ്ഞിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്ന്
അവസാനിക്കും എന്ന്
വ്യക്തമാക്കാമോ?
കമ്പനി
/കോര്‍പ്പറേഷനിലെ വിവിധ
തസ്തികളിലേക്കുള്ള റാങ്ക്
ലിസ്റ്റ്
1957.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
399/2017,
400/2017 എന്നീ
കാറ്റഗറി നമ്പറുകളിലായി
പി.എസ്.സി. നടത്തിയ
വിവിധ കമ്പനി
കോര്‍പ്പറേഷനുകളിലേക്കുള്ള
അസിസ്റ്റന്റ്, ജൂനിയര്‍
അസിസ്റ്റന്റ്,
കാഷ്യര്‍, ക്ലാര്‍ക്ക്
എന്നീ
തസ്തികകളിലേക്കുള്ള
നിയമനത്തിനായുള്ള
സാധ്യതാ ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചത്
എന്ന് വെളിപ്പെടുത്തമോ;
(ബി)
വെരിഫിക്കേഷനു
ശേഷമുള്ള റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
ഏതു ഓഫീസിനെയാണ്
പി.എസ്.സി.
ചുമതലപ്പെടുത്തിയത്;
(സി)
മുന്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധി അവസാനിച്ചിട്ട്
രണ്ടു വര്‍ഷം കഴിഞ്ഞു
എന്നതു പരിഗണിച്ച്
പ്രസ്തുത റാങ്ക്
ലിസ്റ്റ് അടിയന്തരമായി
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വുമണ്‍
സിവില്‍ പോലീസ് ഓഫീസര്‍
നിയമനത്തിനുളള റാങ്ക്
ലിസ്റ്റ്
1958.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
പോലീസ് ഓഫീസര്‍ (വുമണ്‍
പോലീസ്
കോൺസ്റ്റബിള്‍)-വുമണ്‍
പോലീസ് ബറ്റാലിയൻ
(കാറ്റഗറി നമ്പർ
653/2017)
നിയമനത്തിനുളള
പി.എസ്.സി. ഷോര്‍ട്ട്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
ഫിസിക്കല്‍ ടെസ്റ്റ്
നാളിതുവരെ നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഫിസിക്കല്‍ ടെസ്റ്റ്
നടത്താന്‍
വൈകുന്നതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
റാങ്ക്
ലിസ്റ്റ് അടിയന്തരമായി
പ്രസിദ്ധീകരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള നിയമന
നടപടികള്‍
1959.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
കോളേജിലെ കത്തിക്കുത്ത്
കേസിലെ പ്രതികള്‍
പി.എസ്.സി. നടത്തിയ
പോലീസ് കോണ്‍സ്റ്റബിള്‍
പരീക്ഷയില്‍
ക്രമക്കേടുകള്‍
നടത്തിയതായി കണ്ടെത്തിയ
സാഹചര്യത്തില്‍ പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമന നടപടികള്‍
പി.എസ്.സി.
മരവിപ്പിച്ചിട്ടുണ്ടോ;
(ബി)
ഒരു
വര്‍ഷം മാത്രമേ റാങ്ക്
ലിസ്റ്റിന്
കാലാവധിയുള്ളൂവെന്നിരിക്കെ
മൂന്ന് പേര് ചെയ്ത
തെറ്റിന് റാങ്ക്
ലിസ്റ്റ് പൂര്‍ണ്ണമായി
മരവിപ്പിച്ചത് റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ആയിരക്കണക്കിന്
നിരപരാധികളായ
ഉദ്യോഗര്‍ത്ഥികളെ
ദോഷകരമായി
ബാധിച്ചുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
ജോലി ലഭിക്കുന്നതിനുള്ള
ക്രമീകരണങ്ങള്‍
നടത്തുന്നതിനും
തട്ടിപ്പ് നടത്തിയ
ആരെങ്കിലും പ്രസ്തുത
ലിസ്റ്റില്‍ ഇനിയും
ഉള്‍പ്പെട്ടിട്ടുള്ള
സാഹചര്യത്തില്‍ അവരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്പട്ടിക
1960.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
പട്ടികയില്‍ നിന്ന്
ഉദ്യോഗാര്‍ത്ഥികളെ
അഡ്വൈസ് ചെയ്യുന്ന
നടപടി ഏതുവരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
കെ.എ.പി.
നാലാം ബറ്റാലിയനിലെ
എത്ര ഒഴിവുകളാണ്
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ?
സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
T 1961.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
എക്സൈസ് ഓഫീസര്‍
നിയമനത്തിനുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതിനകം എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി അടുത്ത റാങ്ക്
ലിസ്റ്റ് നിലവില്‍
വരുന്ന തീയതി വരെ
ദീര്‍ഘിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
എല്‍.ഡി.ക്ലാര്‍ക്ക്
ഒഴിവുകള്‍
1962.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ 2020
മാര്‍ച്ച് 31 വരെയുള്ള
കാലയളവിലെ
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തികയുടെ പ്രതീക്ഷിത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വകുപ്പ്
തിരിച്ചുളള എണ്ണം
ലഭ്യമാക്കാമോ?
ലക്ചറര്‍
(ഹോം സയന്‍സ്) റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള നിയമനം
1963.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
2018 ആഗസ്റ്റ് 16-ന്
പ്രസിദ്ധീകരിച്ച കോളേജ്
ലക്ചറര്‍ (ഹോം
സയന്‍സ്) റാങ്ക്
ലിസ്റ്റില്‍ ഒന്നാം
റാങ്ക് നേടിയ ഫൈറൂസ ടി.
എന്ന
ഉദ്യോഗാര്‍ത്ഥിക്ക്
ഇതുവരെ നിയമനം
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
പതിനാല് മാസം
പിന്നിട്ടിട്ടും
പ്രസ്തുത
ഉദ്യോഗാര്‍ത്ഥിക്ക്
നിയമനം
നല്‍കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
അത് പരിഹരിക്കുന്നതിനും
എത്രയും വേഗം ടിയാൾക്ക്
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ യു.പി. സ്കൂള്‍
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
1964.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ യു.പി.
സ്കൂള്‍ അസിസ്റ്റന്റ്
തസ്തികയ്ക്കായുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കുമെന്ന്
അറിയിക്കാമോ;
(ബി)
റാങ്ക്
ലിസ്റ്റ് കാലാവധി
അവസാനിക്കും മുന്‍പ്
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം ലഭിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇതേ
തസ്തികയില്‍ പി.എസ്.സി
പുതിയ വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഇല്ലായെങ്കില്‍
ഇപ്പോള്‍ നിലവിലുളള
റാങ്ക് ലിസ്റ്റ്
കാലാവധി നീട്ടി
ഒഴിവുവരുന്ന
തസ്തികകളില്‍ നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ പി.എസ്.സി.
മുഖാന്തിരം അദ്ധ്യാപകനിയമനം
1965.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
പാലക്കാട് ജില്ലയില്‍
എത്ര എച്ച്.എസ്.എ.,
എച്ച്.എസ്.എസ്.ടി.
അദ്ധ്യാപകരെ പി.എസ്.സി.
മുഖാന്തിരം
നിയമിച്ചിട്ടുണ്ട്
എന്നതിന്റെ വിഷയം
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷനിലെ ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റ്
1966.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷനിലേയ്ക്ക്
9.07.2019-ന് നടന്ന
ടൈപ്പിസ്റ്റ് ഗ്രേഡ്-2
(കാറ്റഗറി.നം.256/2018)
പരീക്ഷ എഴുതുന്നതിനായി
എത്രപേര്‍
കണ്ഫര്മേഷന്
നല്‍കിയിരുന്നെന്നും
ഇതില്‍ എത്ര പേര്
പരീക്ഷ എഴുതിയെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
തസ്തികയിലെ എത്ര
ഒഴിവുകളാണ്
പി.എസ്.സി.യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഇതിലേക്കായി
ഷോര്‍ട്ട് ലിസ്റ്റും
റാങ്ക് ലിസ്റ്റും
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ സി.എ.തസ്തികയിലെ
നിയമനം
1967.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
നിയമനത്തിനായുള്ള
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഒഴിവുകള്‍ ഉള്‍പ്പെടെ
വിവിധ വകുപ്പുകളില്‍
നിന്നും തിരുവനന്തപുരം
ജില്ലയില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ 01.04.2019
മുതല്‍ 15.10.2019 വരെ
പി.എസ്.സി. യില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണം,
റിപ്പോര്‍ട്ട് ചെയ്ത
തീയതി തുടങ്ങിയവ
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത തസ്തികയില്‍
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
നിയമനത്തിനായുള്ള
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഒഴിവുകള്‍ ഉള്‍പ്പെടെ
വിവിധ വകുപ്പുകളില്‍
നിന്നും 01.04.2019
മുതല്‍ 15.10.2019 വരെ
പി.എസ്.സി. യില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തുകൊണ്ട്
വകുപ്പുകളില്‍ നിന്നും
വന്ന കത്തിന്റെയും
പ്രൊഫോര്മയുടെയും
ബന്ധപ്പെട്ട
രേഖകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ; വിശദാംശം
നല്‍കുമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തികയുടെ
റാങ്ക് പട്ടിക
1968.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തിക
നിയമനത്തിനായി കാറ്റഗറി
നമ്പര്‍ 444/2016
പ്രകാരം പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
എഴുത്ത് പരീക്ഷ
നടത്തിയത് എന്നാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ റാങ്ക്
പട്ടിക
പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍
കാരണം എന്താണെന്ന്
വെളിപ്പെടുത്തമോ;
റാങ്ക് പട്ടിക
പ്രസിദ്ധീകരിക്കുന്നത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് (ഗ്രേഡ്
II) തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് ചുരുക്കപട്ടിക
1969.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
2017 ആഗസ്റ്റില്‍
നടത്തിയ
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് (കാറ്റഗറി
നമ്പര്‍. 444/16)
പരീക്ഷയുടെ
ചുരുക്കപട്ടിക ഇതുവരെ
പ്രസിദ്ധീകരിക്കാത്തതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(ബി)
കൃഷിയില്‍
ബിരുദയോഗ്യതയുളളവരെ
കൂടി
ഉള്ക്കൊളളിച്ചുകൊണ്ടാണോ
പ്രസ്തുത ചുരുക്കപട്ടിക
പ്രസിദ്ധീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് നിയമനങ്ങള്‍
T 1970.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
വിവിധ
സര്‍വ്വകലാശാലകളിലേക്ക്
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
തസ്തികകളിലേയ്ക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയില്‍ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
ടെെപ്പിസ്റ്റ്
ഗ്രേഡ്-II റാങ്ക് ലിസ്റ്റ്
1971.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്/സൊസെെറ്റീസ്
എന്നിവിടങ്ങളില്‍
ധാരാളം ടെെപ്പിസ്റ്റ്
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒഴിവുകള്‍
അടിയന്തിരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
കാറ്റഗറി നമ്പര്‍ഃ
451/2016 പ്രകാരം
നടത്തിയ പി.എസ്.സി.
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കാമോ;
(സി)
ടി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനും
പ്രസ്തുത തസ്തികകളിലെ
ഒഴിവുകള്‍
നികത്തുന്നതിനും
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വെളിപ്പെടുത്താമോ?
റേഡിയോഗ്രാഫര്‍
ഗ്രേഡ് II റാങ്ക് ലിസ്റ്റ്
1972.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 189/2016
പ്രകാരം നിലവില്‍ വന്ന
ഹെല്‍ത്ത് സര്‍വ്വീസസ്
റേഡിയോഗ്രാഫര്‍ ഗ്രേഡ്
II തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനം ഇപ്പാേള്‍
ഏതുവരെയായെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമനത്തിന് ഇതുവരെ
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
തസ്തികമാറ്റം
വഴി നിയമനം
1973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടറിയേറ്റ്,പി.എസ്.സി.
അഡ്വക്കേറ്റ് ജനറല്‍
ഓഫീസ് എന്നീ
വകുപ്പുകളില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്,
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് എന്നീ
വിഭാഗങ്ങളില്‍ നിന്നും
അസിസ്റ്റന്റ്
തസ്തികകയിലേക്ക് തസ്തിക
മാറ്റം വഴി നിയമനം
നടത്തുന്നതിന്
ഏതുരീതിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തിയ
ലാസ്റ്റ്ഗ്രേഡ്
സര്‍വ്വീസിലുള്ളവര്‍ക്ക്
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
തസ്തികമാറ്റ
നിയമനത്തിന് പ്രസ്തുത
നിയമനരീതി
ബാധകമാക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
(സി)
പത്താം
ക്ലാസ്സ് വിജയമായി
നിശ്ചയിച്ച് വിജ്ഞാപനം
പുറപ്പെടുവിച്ച
സെക്രട്ടറിയേറ്റ് ഓഫീസ്
അറ്റന്ററ്റിന്റെ
സ്കെയില്‍ ഓഫ് പേ
എത്രയാണ്;
നിശ്ചയിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം കൂടി
വ്യക്തമാക്കാമോ;
(ഡി)
പി.എസ്.സി.
മുഖാന്തിരമല്ലാതെ
സെക്രട്ടറിയേറ്റില്‍
ജോലിയില്‍
പ്രവേശിക്കുന്ന
ക്ലാസ്ഫോര്‍
ജീവനക്കാരന്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുന്ന
തസ്തികളിലേയ്ക്ക്
പ്രമോഷന് അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കെ-ഫോണ്‍
പദ്ധതി
1974.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ കുടുംബങ്ങളിലും,
സൗജന്യ ഇന്റര്‍നെറ്റ്
സൗകര്യം ഒരുക്കുന്ന
കെ-ഫോണ്‍ പദ്ധതിയുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
സേവനദാതാക്കള്‍ക്കും
കെ-ഫോണ്‍
നെറ്റ്വര്‍ക്ക്
ഉപയോഗിച്ച് അവരുടെ
സേവനം നല്‍കുന്നതിന്
തീരുമാനമുണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കെ-ഫോണ്‍
പദ്ധതി
നടപ്പിലാക്കുന്നതിനായി
കണ്‍സോർഷ്യം
രൂപീകരിച്ചിട്ടുണ്ടോ;ആരൊക്കെയാണ്
പ്രസ്തുത
കണ്‍സോർഷ്യത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ആവശ്യമായ തുക
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
കിഫ്ബിയില്‍നിന്നും
ഇതിനായി എന്ത് തുകയാണ്
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളിലെ സേവന ഫീസ്
1975.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളില്‍
ലഭ്യമാക്കുന്ന ഓരോ
സേവനങ്ങള്‍ക്കും തുക
നിശ്ചയിച്ച്
ഉത്തരവ്ആയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വെള്ളൂര്‍
പ്രദേശത്ത് പുതിയ അക്ഷയ
കേന്ദ്രം
1976.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍ നഗരസഭയിലെ
വെള്ളൂര്‍ പ്രദേശത്ത്
അക്ഷയകേന്ദ്രം
അനുവദിക്കുന്നതിന്
സമര്‍പ്പിച്ചിരുന്ന
നമ്പര്‍- AKS 1536/2018
പ്രകാരമുള്ള അപേക്ഷയിലെ
ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ തീരുമാനം
എടുക്കാന്‍ വെെകുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ?
അര്‍ദ്ധ
സൈനികരുടെ ആവശ്യങ്ങള്‍
1977.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അര്‍ദ്ധ സൈനികര്‍
ദീര്‍ഘനാളായി
ആവശ്യപ്പെടുന്ന
വീട്ടുകരം
ഒഴിവാക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(ബി)
അര്‍ദ്ധ
സൈനികര്‍ക്ക്
ക്യാന്റീന് വഴി
വാങ്ങുന്ന
സാധനങ്ങള്‍ക്ക്
ജി.എസ്.ടി. ഇളവ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
അര്‍ദ്ധ
സൈനികരുടെ ആവശ്യങ്ങള്‍
അംഗീകരിക്കും എന്നുള്ള
വാഗ്ദാനം സര്‍ക്കാര്‍
നടപ്പിലാക്കുമോയെന്ന്
അറിയിക്കാമോ?
പ്രളയ
നഷ്ടങ്ങള്‍ക്ക് കേന്ദ്രസഹായം
1978.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തിന് ശേഷം
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്
നല്‍കാമെന്ന്
പ്രഖ്യാപിച്ച തുകയില്‍
എത്ര കോടി രൂപ ഇതിനകം
ലഭിച്ചുവെന്നും ഇനി
എത്ര കോടി രൂപ
ലഭിക്കാനുണ്ടെന്നും
അറിയിക്കാമോ;
(ബി)
പ്രളയസമയത്ത്
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച സഹായങ്ങള്‍ക്കും
സേവനങ്ങള്‍ക്കും
കേന്ദ്രം തുക
ആവശ്യപ്പെട്ടിരുന്നുവോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഇനങ്ങളില്‍ എത്ര കോടി
രൂപ തിരിച്ചടച്ചു;
വ്യക്തമാക്കുമോ;
(സി)
2019-ലെ
പ്രളയത്തിന് ശേഷം
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച സഹായങ്ങള്‍
വിശദമാക്കാമോ?
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ ഗ്രാമീണ
റോഡുകള്‍
1979.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പദ്ധതിയില്‍ (റീബില്‍ഡ്
കേരള) ഏതൊക്കെ
ജില്ലകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
എല്ലാ
ജില്ലകളിലെയും റോഡുകളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റീബില്‍ഡ്
കേരളയിലെ പദ്ധതികള്‍
1980.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഏതെല്ലാം മേഖലയിലെ
പദ്ധതികള്‍
ഏറ്റെടുക്കുന്നതിനാണ്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിലേയ്ക്ക്
തെരഞ്ഞെടുക്കുന്ന
മേഖലകളും പദ്ധതികളും
നിശ്ചയിച്ചതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പദ്ധതി
1981.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പദ്ധതിയില്‍ കോഴിക്കോട്
ജില്ലയില്‍ നിന്നും
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ പ്രളയാനന്തര
സഹായം
1982.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ 2019ലെ
പ്രളയത്തെത്തുടര്‍ന്ന്
എത്രപേര്‍ക്കാണ്
അടിയന്തര സഹായമായ
10,000/- രൂപ വിതരണം
ചെയ്തിട്ടുള്ളത്;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍
പ്രളയദുരന്തത്തിലകപ്പെട്ട
10,000/- രൂപക്ക്
അര്ഹതയുള്ളയാളുകളുടെ
എണ്ണം, അവരില്‍
10,000/- രൂപ
ലഭിച്ചയാളുകളുടെ എണ്ണം
എന്നിവ ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഇവരില്‍
ഭാഗികമായും
പൂര്‍ണ്ണമായും വീടുകള്‍
നഷ്ടപ്പെട്ടവരുടെ എണ്ണം
ഇനം തിരിച്ച്
ലഭ്യമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന പ്രദേശങ്ങളുടെ
പുനര്‍നിര്‍മ്മാണം
1983.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
തകര്‍ന്ന പ്രദേശങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനായി
ലോകബാങ്ക് സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വായ്പ എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
വിനിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
വായ്പ
തിരിച്ചടവ് കാലാവധി
എത്ര വര്‍ഷമാണ്;
അതിന്റെ പലിശ നിരക്ക്
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
കാലവര്‍ഷകെടുതിയില്‍
വീടും ഭൂമിയും
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
1984.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
കാലവര്‍ഷകെടുതിയില്‍
വീടും ഭൂമിയും
നഷ്ടപ്പെട്ടവര്‍ക്ക്
പത്ത് ലക്ഷം രൂപവരെ
നഷ്ടപരിഹാരം നല്കുന്ന
പദ്ധതിയില്‍ എത്ര
ഗുണഭോക്തക്കളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2019-ലെ
കാലവര്‍ഷകെടുതിയില്‍
ദുരന്തബാധിത കുടുംബമായി
കണക്കാക്കി എത്ര
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ പതിനായിരം
രൂപ വീതം ധനസഹായം
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
2019-ലെ
പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടം
1985.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ആഗസ്റ്റിലുണ്ടായ
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും
കേന്ദ്ര മാനദണ്ഡപ്രകാരം
എത്ര കോടി രൂപയുടെ
നഷ്ടമുണ്ടായി എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
നഷ്ടം
വിലയിരുത്തുവാനായി
കേന്ദ്രസംഘം സംസ്ഥാനം
സന്ദര്‍ശിച്ചിരുന്നോ;
(സി)
എന്ത്
നഷ്ടപരിഹാരമാണ്
സംസ്ഥാനം
ആവശ്യപ്പെട്ടത്; ഇതിനകം
ലഭിച്ച കേന്ദ്ര സഹായം
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍നിന്ന്
ധനസഹായം
1986.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന്എത്ര കോടി
രൂപയുടെ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ആയത്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ധനസഹായത്തിന്
അപേക്ഷ
നല്‍കുന്നവര്‍ക്ക്
സമയബന്ധിതമായി തുക
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സി.എം.ഡി.ആര്.എഫ്.
അപേക്ഷകള്‍
1987.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ
സി.എം.ഡി.ആര്.എഫ്.
-ല്‍ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ആകെ എത്ര രൂപ ഇതിലേക്ക്
അനുവദിച്ചിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരത്തിലിരുന്നപ്പോള്‍
സി.എം.ഡി.ആര്.എഫ്.-
ല്‍ നിന്നും എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്നും
എത്ര രൂപ
നല്കിയെന്നുമുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി
അപേക്ഷകര്‍ക്കെല്ലാം
നൂറ് ദിവസത്തിനുള്ളില്‍
ധനസഹായം അക്കൗണ്ടില്‍
ലഭിക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രളയ
ദുരന്തങ്ങളും സംസ്ഥാന
പുരോഗതിയും
1988.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായുണ്ടാകുന്ന
പ്രളയ ദുരന്തങ്ങളും
കാലാവസ്ഥാവ്യതിയാനങ്ങളും
സംസ്ഥാന പുരോഗതിയെയും
വളര്‍ച്ചയേയും
എത്തരത്തില്‍
ബാധിച്ചുവെന്ന്പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നിന്നും സംസ്ഥാന ജനതയെ
സംരക്ഷിക്കാനും
പരിസ്ഥിതി സംരക്ഷണം
ഉറപ്പുവരുത്താനുമായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
ഇതിനായി എന്തെല്ലാം
കേന്ദ്രസഹായം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്തെങ്കിലും വിദേശ
സാങ്കേതിക-സാമ്പത്തിക
സഹായങ്ങള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
കര്‍മ്മപരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇവയില്‍
കേന്ദ്രസര്‍ക്കാര്‍
പിന്തുടരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും അവ
സംസ്ഥാനത്തെ
എത്തരത്തില്‍
ബാധിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1989.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
ബി.സത്യന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
വേഗത്തില്‍
ലഭ്യമാക്കാന്‍
ഒരുക്കിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ബി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
സഹായം
അനുവദിക്കുന്നതിനുള്ള
വരുമാന പരിധി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പ്രളയം, ഓഖി
എന്നിവയ്ക്കൊഴികെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് സഹായം
നല്കിയെന്നതിന്റെയും
കണക്ക് ലഭ്യമാണോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്ന്
ചെലവഴിച്ച തുക
1990.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ആകെ ചെലവഴിച്ച
തുക എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഈ തുകകള്‍ വിതരണം
നടത്താന്‍ കൂടി
സംഘടിപ്പിച്ച
ജനസമ്പര്‍ക്ക
പരിപാടികള്‍ നടത്താന്‍
ചെലവായ ആകെ തുക
എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
ഇന്നുവരെ ദുരിതാശ്വാസ
നിധിയില്‍ നിന്നും
ചെലവഴിച്ച തുക
എത്രയാണ്;
വ്യക്തമാക്കാമോ;
(ഡി)
ഈ
തുകകള്‍ വിതരണം
ചെയ്യാന്‍ സര്‍ക്കാരിന്
അധിക തുക
ചെലവഴിക്കേണ്ടി
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
അവയവദാതാക്കള്‍ക്ക്
പ്രത്യേക സാമ്പത്തിക സഹായം
1991.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാലഘട്ടത്തിന്റെ
ആവശ്യകത പരിഗണിച്ച്
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനും
കൂടുതല്‍ ജനങ്ങള്‍ക്ക്
താല്പര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
അവയവദാതാക്കള്‍ക്ക്
പ്രത്യേക സാമ്പത്തിക
സഹായം നല്‍കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ ?
പ്രകൃതിദുരന്തങ്ങളില്‍
സഹായിക്കുന്നതില്‍
കേന്ദ്രസര്‍ക്കാര്‍ നിലപാട്
1992.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ഉണ്ടായ
പ്രളയദുരന്തങ്ങള്‍
ഉള്‍പ്പെടെയുള്ള
പ്രകൃതിദുരന്തങ്ങള്‍ക്ക്
വിധേയരായവരെ
സഹായിക്കാനായി
കേന്ദ്രസര്‍ക്കാരിനോട്
എത്ര തുകയുടെ സഹായമാണ്
സംസ്ഥാനസര്‍ക്കാര്‍
അഭ്യര്‍ത്ഥിച്ചതെന്നും
എത്ര തുകയുടെ സഹായം
കേന്ദ്ര സര്‍ക്കാര്‍
നാളിതുവരെ നല്കി എന്നും
വ്യക്തമാക്കുമോ;
(ബി)
വിദേശരാജ്യങ്ങള്‍
നല്കുന്ന
സാമ്പത്തികസഹായവും
പ്രവാസി മലയാളി
സഹോദരങ്ങള്‍ നല്കുന്ന
സഹായങ്ങളും വാങ്ങുവാന്‍
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സഹായങ്ങള്‍
വാങ്ങുന്നതിന്
കേന്ദ്രസര്‍ക്കാര്‍
ഏതെല്ലാം കാര്യങ്ങളില്‍
എന്തെല്ലാം തടസ്സങ്ങള്‍
ഉണ്ടാക്കി; വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
തടസ്സങ്ങള്‍
മാറ്റുവാനായി
സംസ്ഥാനസര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; കേന്ദ്രം
ആയതിന് നടത്തിയ
പ്രതികരണങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കാമോ?
ഉരുൾപൊട്ടൽ
മേഖലയിൽ ഷെൽട്ടർ സംവിധാനം
1993.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിൽ ഉരുൾപൊട്ടൽ
സാധ്യതയുള്ള
പ്രദേശങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉരുൾപൊട്ടൽ
മേഖലയിൽ സന്നിഗ്ദ്ധ
ഘട്ടങ്ങളിൽ ആളുകളെ
മാറ്റിപാർപ്പിക്കാൻ
കൂടുതൽ പേരെ
ഉൾക്കൊള്ളും വിധം
സ്ഥിരം ഷെൽട്ടർ
സംവിധാനം ഒരുക്കാൻ
ആലോചിക്കുമോ;
(സി)
കോഴിക്കോട്
ജില്ലയിൽ നിലവിൽ
സർക്കാർ സംവിധാനത്തില്‍
എവിടെയൊക്കെ ഷെൽട്ടർ
സംവിധാനമുണ്ട്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ റോഡുകള്‍
റീബില്‍ഡ് കേരള പദ്ധതിയില്‍
T 1994.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
സാമ്പത്തികകാര്യ
(ആര്.കെ.എെ.)
വകുപ്പിന്റെ 13/8/19
തീയതിയിലെ കൈ. നം.
25/19 പ്രകാരം ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ള
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
പദ്ധതികളില്‍
പ്രളയത്തില്‍ തകര്‍ന്ന
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
റോഡുകള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ അടിയന്തര
പ്രാധാന്യത്തോടെ
റീബില്‍ഡ് കേരള
പ്രോജക്ട് ഡയറക്ടറുടെ
മേല്‍നോട്ടത്തില്‍
തദ്ദേശസ്വയംഭരണ
എന്‍ജീനീയറിംഗ് വിഭാഗം
മുഖേന
നടപ്പാക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ശബരിമല
വിമാനത്താവള നിര്‍മ്മാണം
1995.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വിമാനത്താവള
നിര്‍മ്മാണത്തിന്
പരിസ്ഥിതി ആഘാതപഠനം
നടത്തിയോ; എങ്കില്‍ ഏത്
ഏജന്‍സിയാണ് പ്രസ്തുത
പഠനം നടത്തിയതെന്ന്
അറിയിക്കാമോ;
(ബി)
വിമാനത്താവള
നിര്‍മ്മാണത്തിന്
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്ന
സ്ഥലത്തുനിന്നും എത്ര
കുടുംബങ്ങളെ
കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന്
വെളിപ്പെടുത്താമോ;
(സി)
വിമാനത്താവള
നിര്‍മ്മാണത്തിനുള്ള
പണം എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
നെടുമ്പാശ്ശേരി
വിമാനത്താവള മാതൃകയില്‍
കമ്പനി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
കെെമാറ്റം
1996.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ശക്തമായ എതിര്‍പ്പ്
മറികടന്ന്
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നടത്തിപ്പ് അദാനി
ഗ്രൂപ്പ് പുതുതായി
രൂപീകരിച്ച കമ്പനിക്ക്
കെെമാറുന്നതിനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിമാനത്താവളം
കെെമാറുന്നതിനെതിരെ
ഹെെക്കോടതിയില്‍
നിലവില്‍ കേസുകളുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഉയര്‍ന്ന
തുക ക്വാട്ട് ചെയ്ത
കമ്പനിക്ക് ലേലം
ഉറപ്പിക്കുന്നതാണ്
രീതിയെന്ന കേന്ദ്ര
വ്യോമയാന
സഹമന്ത്രിയുടെ ലോകസഭ
ചോദ്യത്തിനുള്ള മറുപടി
, അദാനി ഗ്രൂപ്പിന്
വിമാനത്താവളം
കെെമാറാനുള്ള
നീക്കത്തിന്റെ ഭാഗമായി
സര്‍ക്കാര്‍
കണക്കിലെടുത്തിട്ടില്ലെ
; വ്യക്തമാക്കുമോ;
(ഡി)
ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായി
രൂപീകരിച്ച റ്റിയാല്
എന്ന കമ്പനിയില്‍
സര്‍ക്കാരിന്റെ ഷെയര്‍
നിലവിലെത്രയാണ്;
അറിയിക്കുമോ;
(ഇ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവള നടത്തിപ്പ്
റ്റിയാലില്
നിക്ഷിപ്തമാക്കുന്നതിന്
കേന്ദ്രത്തില്‍
കൂടുതല്‍ സമ്മര്‍ദ്ദം
ചെലുത്തുമോ; ഇതിനായി
സംസ്ഥാനത്തെ എല്ലാ
എം.പി.മാരുടെയും സഹകരണം
തേടുമോയെന്ന്
അറിയിക്കുമോ?
വിമാനത്താവളങ്ങളുടെ
സ്വകാര്യവല്കരണം
1997.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിമാനത്താവളങ്ങള്‍
സ്വകാര്യവത്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതായി
സംസ്ഥാന സര്‍ക്കാരിന്
വിവരം ലഭിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
കേന്ദ്ര സര്‍ക്കാരിന്
മുമ്പില്‍
സമര്‍പ്പിച്ചിട്ടുള്ളത്;
ഇതില്‍ കേന്ദ്രം
എന്തെങ്കിലും
അറിയിപ്പുകള് സംസ്ഥാന
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
തിരുവനന്തപുരം
ലെെറ്റ് മെട്രോ
1998.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിന്റെ സ്വപ്ന
പദ്ധതിയായ ലെെറ്റ്
മെട്രോ പദ്ധതി
ടെക്നോപാര്‍ക്ക് വരെ
നീട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുളള അതിവേഗ പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആരെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ലെെറ്റ്
മെട്രോ പദ്ധതി
അനന്തമായി നീണ്ട്
പോകാതെ കേന്ദ്ര
അംഗീകാരത്തിനായി
സമര്‍പ്പിച്ച്
അടിയന്തരമായി
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അന്തര്‍
സംസ്ഥാന നദീജല വിഷയം
1999.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജല
വിഷയത്തില്‍
സംസ്ഥാനത്തിന്റെ
താല്‍പ്പര്യങ്ങള്‍
സംരക്ഷിക്കപ്പെടുവാന്‍
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍
ഉന്നയിക്കുന്ന പ്രധാന
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി)
അന്തര്‍
സംസ്ഥാന നദീജല
വിഷയങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനു വേണ്ടി
2019 സെപ്തംബര്‍ 25ന്
ചേര്‍ന്ന
മുഖ്യമന്ത്രിതല
യോഗത്തില്‍ കേരളത്തിന്
ഗുണകരമായി ഉണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇന്റര്‍
സ്റ്റേറ്റ് വാട്ടര്‍
ഹബ്ബ് പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രകൃതിക്ഷോഭങ്ങള്‍
തടയാന്‍ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
2000.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം
മൂലമുണ്ടാകുന്ന
പ്രകൃതിക്ഷോഭങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ജനങ്ങളില്‍ അവബോധവും
പ്രതിരോധവും
വളര്‍ത്താന്‍
സര്‍ക്കാര്‍ പുതിയതായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളെക്കൂടി
ബന്ധപ്പെടുത്തിയുള്ള
നടപടികള്‍
ആവിഷ്കരിക്കുമോ;
വിശദമാക്കുമോ?
ഗള്‍ഫ്
രാജ്യങ്ങളിലേക്കുള്ള വിമാന
യാത്രാ നിരക്ക്
2001.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സീസണ്
കാലങ്ങളില്‍ ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്ന്
കേരളത്തിലേക്കും
തിരിച്ചുമുള്ള വിമാന
യാത്രാനിരക്ക്
അനിയന്ത്രിതമായി
വര്‍ദ്ധിപ്പിക്കുന്നത്
കണക്കിലെടുത്ത് ഇതു
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
മാവേലിക്കരയില്‍
ലോകകേരളസഭയുടെ കേന്ദ്രം
2002.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകകേരളസഭയുടെ
കേന്ദ്രം
മാവേലിക്കരയില്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വകയിരുത്തി അനുവദിച്ച
തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രത്തിന്റെ
നിര്‍മ്മാണത്തിനായി
എസ്.പി.വി യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണം
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഇറാന്
പിടിച്ചെടുത്ത ബ്രിട്ടീഷ്
കപ്പലിലെ മലയാളികളുടെ
മോചനത്തിന് നടപടികൾ
2003.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറാന്
പിടിച്ചെടുത്ത
ബ്രിട്ടീഷ് കപ്പലില്‍
ഉണ്ടായിരുന്ന
മലയാളികളുടെ
മോചനത്തിനായി സംസ്ഥാന
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ഇടപെടല്‍
അവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ കേന്ദ്രം
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടുവെന്ന്
അറിയിക്കുമോ?
പാേലീസ്
സ്റ്റേഷനുകളില്‍ നിന്നും
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ ഫീസ്
2004.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാേലീസ്
സ്റ്റേഷനുകളില്‍
നിന്നും നല്കുന്ന
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ്
ഫീസ് ഒടുക്കേണ്ടത്
എന്ന് വ്യക്തമാക്കാമാേ
;
(ബി)
വാഹനങ്ങളുടെ
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റ്
കെെമാേശം വന്നാല്‍
മാേട്ടര് വാഹന
വകുപ്പില്‍ നിന്നും
ഡ്യൂപ്ലിക്കേറ്റ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന് പാേലീസ്
സ്റ്റേഷനില്‍ നിന്നും
നല്കുന്ന ബന്ധപ്പെട്ട
സര്‍ട്ടിഫിക്കറ്റിന്
ഫീസ് ഒടുക്കേണ്ടതുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
ഫീസ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
പോലീസിന്
മാനുഷിക മുഖം നല്കാന്
നടപടികള്‍
2005.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളോടുള്ള
പോലീസിന്റെ പെരുമാറ്റം
മെച്ചപ്പെട്ടതല്ലെന്നും
സംസ്ക്കാരസമ്പന്നമായ
ഒരു പോലീസ് സേനയെ
വാര്‍ത്തെടുക്കേണ്ടത്
കാലത്തിന്റെ
ആവശ്യമാണെന്നും
വിലയിരുത്തുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുജനങ്ങളില്‍
നിന്നും ലഭിക്കുന്ന
പരാതികള്‍ സംബന്ധിച്ച
നടപടികള്‍ പരാതിക്കാരനെ
ഫാേണ്‍ മുഖാന്തരം
അറിയിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പോലീസ്
സ്റ്റേഷനില്‍ നടക്കുന്ന
മൂന്നാംമുറ പ്രയോഗവും
പൊതുജനങ്ങളോടുള്ള
പോലീസിന്റെ അമിതാധികാര
പ്രയോഗവും പോലീസ്
സേനയ്ക്ക് ഉണ്ടാക്കിയ
ദുഷ്പേര് വളരെ
വലുതാണെന്ന വസ്തുതയുടെ
വെളിച്ചത്തില്‍
പോലീസിന് മാനുഷിക മുഖം
നല്‍കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
അപകടങ്ങള്‍
കുറയ്ക്കുന്നതിന് രാത്രികാല
സ്പീഡ് ബ്രേക്കറുകള്‍
2006.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ചും
അമിതവേഗതയിലും വാഹനം
ഓടിക്കുന്നതിനെത്തുടര്ന്ന്
രാത്രികാലങ്ങളില്‍
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
വാഹനം ഓടിക്കുന്നവരെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
സ്ഥലങ്ങളില്‍ രാത്രികാല
സ്പീഡ് ബ്രേക്കറുകള്‍
സ്ഥാപിച്ച് അപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഒഴിഞ്ഞുകിടക്കുന്ന
ഐ.എ.എസ്, ഐ.പി.എസ് തസ്തികകള്‍
2007.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
അനുവദിച്ചിട്ടുള്ള
ഐ.എ.എസ്, ഐ.പി.എസ്
കേഡറിലെ തസ്തികകളില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
വ്യക്തമാക്കാമോ?
പോലീസുകാര്‍ക്കായി
കൗണ്‍സലിംഗ് സംവിധാനം
2008.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാേലീസുകാരുടെ
ഇടയില്‍
താെഴിലിടങ്ങളിലും
മറ്റുമുണ്ടാകുന്ന
മാനസിക സംഘര്‍ഷം
കുറയ്ക്കുന്നതിനും
പാെതുജനങ്ങളാേടുള്ള
അവരുടെ പെരുമാറ്റം
മെച്ചപ്പെടുത്തുന്നതിനും
കൗണ്‍സലിംഗ് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
വര്‍ഷത്തില്‍
ഒരിക്കലെങ്കിലും
പാേലീസുകാരുടെ ആരാേഗ്യ
പരിശാേധന നടത്തുന്നതിന്
സംവിധാനം
ഒരുക്കുന്നുണ്ടാേ;
(സി)
കൗണ്‍സലിംഗ്
കാലയളവ് ഡ്യൂട്ടിയായി
പരിഗണിക്കുന്നതിനും
എല്ലാ ജില്ലാ
ആസ്ഥാനങ്ങളിലും
കൗണ്‍സലിംഗ് സെന്റര്‍
തുടങ്ങുന്നതിനും നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
സമൂഹമാധ്യമങ്ങളിലൂടെ
കുട്ടികളുടെ
അശ്ലീലചിത്രങ്ങള്‍
പ്രചരിപ്പിക്കുന്നത് തടയാന്‍
നടപടി
2009.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്റര്‍നെറ്റിലൂടെയും
മറ്റ്
സമൂഹമാധ്യമങ്ങളിലൂടെയും
കുട്ടികളുടെ
നഗ്നചിത്രങ്ങള്‍
പ്രചരിപ്പിക്കുന്നതും
ആയത് കാണുന്നവരുടെ
എണ്ണം കൂടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
കുറ്റകൃത്യങ്ങള്‍
നടത്തുന്നവരെ
കണ്ടെത്താനും പ്രസ്തുത
പ്രവണത
ഇല്ലാതാക്കാനുമായി ഇൗ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ആയതിന്റെ
ഭാഗമായ 'ഒാപ്പറേഷന് പി
ഹണ്ട് ' -ന്റെ
പ്രവര്‍ത്തന
പുരോഗതിയും ആയത്
പ്രകാരം എത്ര
പേര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
വാട്സ് ആപ്പ്, ഫെയ്സ്
ബുക്ക്, ടെലിഗ്രാം
എന്നീ
മാധ്യമങ്ങളിലൂടെയും
ഇത്തരം ചിത്രങ്ങള്‍
പ്രചരിക്കുന്നതായി
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എത്രപേര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും ഇതു
തടയുവാനായി എന്ത് നടപടി
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ?
പോലീസ്
സേനയില്‍ ആദിവാസി
വിഭാഗക്കാരുടെ നിയമനം
2010.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആദിവാസികള്ക്കെതിരെയുളള
കുറ്റകൃത്യങ്ങളും
ചൂഷണവും തടയുന്നതിന്
ആദിവാസി
സെറ്റിൽമെന്റുകളിൽ
സ്ഥിരതാമസക്കാരായ
അഭ്യസ്തവിദ്യരായ യുവതീ
യുവാക്കളെ സ്പെഷ്യൽ
റിക്രൂട്ട്മെൻറ് വഴി
പോലീസ് സേനയില്‍
നിയമിക്കുവാനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പോലീസ്
സേനാംഗങ്ങളുടെ അകാല മരണങ്ങള്
2011.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
അടുത്തകാലത്തായി പോലീസ്
ഉദ്യോഗസ്ഥര്‍ മാനസിക
സമ്മര്‍ദ്ദം
താങ്ങാനാവാതെ
ഹൃദയാഘാതവും മറ്റും
സംഭവിച്ച് അകാലത്തില്‍
മരണപ്പെടുന്ന സാഹചര്യം
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുള്ള ആകസ്മിക
മരണങ്ങള് പോലീസ്
സേനയില്‍ വര്‍ദ്ധിച്ചു
വരുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പോലീസ്
സേനാംഗങ്ങളുടെ
മനോവീര്യം തകര്‍ക്കുന്ന
തരത്തിലുള്ള എന്തൊക്കെ
പ്രവണതകളാണ് അവരുടെ
തൊഴിലിടങ്ങളില്‍
നിലനില്‍ക്കുന്നത്
എന്ന് പരിശോധിക്കുമോ;
(ഡി)
പോലീസ്
സേനാംഗങ്ങളുടെ മനോബലം
ഉയര്‍ത്തുന്നതിനാവശ്യമായ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;എങ്കില്‍
വിശദമാക്കാമോ?
പോലീസ്
സേനാംഗങ്ങളുടെ ജോലിഭാരം
2012.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ അംഗങ്ങള്‍
പലപ്പോഴും അധികസമയം
ജോലിചെയ്ത് കടുത്ത
മാനസിക ശാരീരിക
വിഷമതകള്‍
അനുഭവിക്കുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സര്‍ക്കര്‍
ഉദ്യോഗസ്ഥരെപ്പോലെ
പോലീസ് സേനയിലെ
അംഗങ്ങള്‍ക്കും എട്ട്
മണിക്കൂര്‍ ജോലി
നിജപ്പെടുത്തി ജോലിഭാരം
കുറയ്ക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
നിലവില്‍
പോലീസ് സേനാംഗങ്ങളുടെ
മാനസികവും ശാരീരികവുമായ
ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പോലീസ്
സേനാംഗങ്ങളുടെ
മാനസികശേഷിയും ശാരീരിക
ക്ഷമതയും
ഉയര്‍ത്തുന്നതിന്
കൂടുതല്‍ മെച്ചപ്പെട്ട
പദ്ധതി
ആവിഷ്ഷ്ക്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സേനാംഗങ്ങളുടെ ആത്മഹത്യയുടെ
കാരണങ്ങള്‍
2013.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
പോലീസ് സേനയില്‍ 18
പേര് ആത്മഹത്യ
ചെയ്തുവെന്നും
സമീപകാലത്ത് സ്വയം മരണം
കൈവരിച്ച പോലീസ്
സേനാംഗങ്ങള്‍ 66
പേരാണെന്നതും
പരിശോധിക്കുകയുണ്ടായോ;
(ബി)
2015
മുതല്‍ ഓരോ വര്‍ഷവും
ആത്മഹത്യ ചെയ്യുന്ന
പോലീസ് സേനാംഗങ്ങളുടെ
എണ്ണം വര്‍ദ്ധിക്കുകയും
ഇത് ദേശീയ ആത്മഹത്യാ
നിരക്കിന്റെ
ഇരട്ടിയിലധികമാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അമിത
ജോലിഭാരവും
മേലുദ്യോഗസ്ഥന്മാരുടെ
അധികാര പ്രവണതകളും
സൃഷ്ടിക്കുന്ന കടുത്ത
മാനസിക സമ്മര്‍ദ്ദം
ആത്മഹത്യക്ക്
കാരണമാകുന്നു എന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
പോലീസ് സേനാംഗങ്ങള്‍
അനുഭവിക്കുന്ന മാനസിക
സമ്മര്‍ദ്ദങ്ങളും
അവയുടെ പരിഹാരങ്ങളും
പഠിക്കുന്നതിന് പോലീസ്
സേനാ വിഭാഗത്തിന്
പുറത്ത് നിന്നുള്ള ഒരു
സമിതിക്ക് രൂപം
നല്കുന്ന കാര്യം
പരിഗണിക്കുമോ
എന്നറിയിക്കാമോ?
എരുമേലി
സി.എെ. ദിലീപ് ഖാനെ സസ്പെന്റ്
ചെയ്ത സംഭവം
2014.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരുമേലി
സി.എെ. ആയിരുന്ന ദിലീപ്
ഖാനെ സസ്പെന്റ്
ചെയ്യുവാന്‍ ഉണ്ടായ
സാഹചര്യത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥനെ സസ്പെന്റ്
ചെയ്തത് ഏത് പോലീസ്
ഉദ്യോഗസ്ഥന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇടുക്കി,
കോട്ടയം പോലീസ് സൂപ്രണ്ട്
ഓഫീസ് പരിധിയിലെ സി.പി.ഒ.
നിയമനം
2015.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി,
കോട്ടയം പോലീസ്
സൂപ്രണ്ട് ഓഫീസുകളുടെ
പരിധിയിലുള്ള പോലീസ്
സ്റ്റേഷനുകളിലും
ഡി.വൈ.എസ്.പി.
ഓഫീസുകളിലും എത്ര
സി.പി.ഒ. തസ്തികകൾ
നിലവിലുണ്ട്; ഇതിൽ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ കെ.എ.പി.
അഞ്ചാം ബറ്റാലിയനിൽ
നിന്നും സി.പി.ഒ.മാരെ
നിയമിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കുമോ;
(സി)
2017
ജനുവരി മുതൽ 2019
സെപ്റ്റംബർ വരെ
കെ.എ.പി. അഞ്ചാം
ബറ്റാലിയനിലുള്ള എത്ര
പേരെ പ്രസ്തുത
ഓഫീസുകളില്‍ സി.പി.ഒ.
തസ്തികയില്‍
നിയമിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പോലീസിലെ
എസ്.എച്ച്.ഒ. സംവിധാനം
2016.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പോലീസ്
സ്റ്റേഷനുകളില്‍ സി.ഐ.
റാങ്കിലുള്ളവരെ ഇതിനകം
സ്റ്റേഷൻ ഹൗസ് ഓഫീസർ
(എസ്.എച്ച്.ഒ.) മാരായി
നിയമിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ക്രമസമാധാനപാലനത്തിനും
കുറ്റാന്വേഷണത്തിനും
പ്രത്യേകമായി
എസ്.ഐ.മാരെ
നിയമിക്കുന്നത്
മുഴുവന്‍
സ്റ്റേഷനുകളിലും
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;എങ്കില്‍
അതിന്റെ വിശദാംശം
നൽകുമോ?
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
2017.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായുള്ള
പ്ലാനും എസ്റ്റിമേറ്റും
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുറ്റാന്വേഷണത്തിന്
ശാസ്ത്രീയ പരിശീലനം
2018.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
സജി ചെറിയാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനത്തിലും
കുറ്റാന്വേഷണത്തിലും
ഏറെ മുന്നില്‍
നില്ക്കുന്ന സംസ്ഥാന
പോലീസിനെ കൂടുതല്‍
ജനസൗഹൃദപരമാക്കുന്നതിനും
പോലീസിലെ അപൂര്‍വ്വം
ചിലരില്‍ പ്രകടമാകുന്ന
ദുഷ്പ്രവണത
അവസാനിപ്പിക്കുന്നതിനും
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
കുറ്റാന്വേഷണത്തിന്
ശാസ്ത്രീയമായി ചോദ്യം
ചെയ്യുന്നതിന്
ഫലപ്രദമായ പരിശീലനം
നല്കി മര്‍ദ്ദന രീതി
അവസാനിപ്പിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
ക്രമസമാധാന
പാലനത്തിന് അത്യാധുനിക
ഉപകരണങ്ങളും സംവിധാനവും
ഏര്‍പ്പെടുത്തുന്നതിനോടൊപ്പം
പരിശീലന പദ്ധതി
പുന:സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പോലീസ്
സഭയും സംസ്ഥാന പോലീസ്
മേധാവിയുടെ അദാലത്തും
2019.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളില്‍
നിന്ന് നേരിട്ട് പരാതി
സ്വീകരിക്കുവാനും,
പരിഹാരം കാണുവാനും
സംസ്ഥാന പോലീസ് മേധാവി
എല്ലാ പോലീസ്
ജില്ലകളിലും അദാലത്ത്
നടത്തുവാന്‍
തീരുമാനിച്ചിരുന്നോ
എന്നും ഏതെല്ലാം പോലീസ്
ജില്ലകളില്‍ അദാലത്ത്
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പോലീസ് ജില്ലകളില്‍
അദാലത്ത്
പൂര്‍ത്തീകരിക്കുവാന്‍
അവശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പോലീസ് ജില്ലയിലെയും
അദാലത്തില്‍ ലഭിച്ച
പരാതികള്‍ എത്ര;
അവയില്‍ എത്രയെണ്ണം
പരിഹരിച്ചു; പരിഹാരം
ഉണ്ടാക്കാന്‍ കഴിയാത്ത
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അദാലത്തില്‍ ഓരോ പോലീസ്
ജില്ലയില്‍ നിന്നും
പോലീസ് സേനക്കെതിരെ
എത്ര പരാതികള്‍
ലഭിച്ചു;
(ഇ)
ഇതിന്റെ
ഭാഗമായി പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)
പോലീസ്
ഉദ്യോഗസ്ഥരുടെ പരാതിയും
ബുദ്ധിമുട്ടുകളും
പരിഹരിക്കാന്‍ പോലീസ്
സഭ
സംഘടിപ്പിച്ചിരുന്നുവോ
എന്ന് വിശദമാക്കാമോ;
ഇത് എവിടെയെല്ലാം
സംഘടിപ്പിച്ചുവെന്ന്
അറിയിക്കാമോ;
(ജി)
സംസ്ഥാന
പോലീസ് മേധാവി
സംഘടിപ്പിച്ച
അദാലത്തിന് നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
ചെറുവാടി
ഗവ. ഹൈസ്ക്കൂളില്‍ എസ്.പി.സി
യൂണിറ്റ്
2020.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
നിയോജകമണ്ഡലത്തിലെ
ചെറുവാടി ഗവ.
ഹൈസ്ക്കൂളില്‍
എസ്.പി.സി യൂണിറ്റ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ചെറുവാടി
ഗവ. ഹൈസ്കൂളില്‍
എസ്.പി.സി യൂണിറ്റ്
അനുവദിക്കുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
തിരുവില്ല്വാമല,
പാഞ്ഞാള്‍ ഗവ.ഹൈസ്കൂളുകളില്‍
എസ്.പി.സി. യൂണിറ്റ്
2021.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.പി.സി.
യൂണിറ്റ്
അനുവദിക്കുന്നതിനായി
2018-ല്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
തിരുവില്ല്വാമല,
പാഞ്ഞാള്‍ എന്നീ ഗവ.
ഹൈസ്കൂളുകള്‍ നല്കിയ
അപേക്ഷയിന്മേല്
തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കിൽ അതിന്റെ
വിശദാംശം നൽകാമോ ;
(ബി)
പട്ടികജാതി-പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ ധാരാളമായി
പഠിക്കുന്ന ഈ
സ്കൂളുകളില്‍
എസ്.പി.സി. യൂണിറ്റ്
അനുവദിയ്ക്കുന്നതിന്
മുന്‍ഗണന നല്‍കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലെ
നിയമനം
2022.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നികത്തിയിട്ടുണ്ട്;
ഇപ്രകാരം നിയമനം
ലഭിച്ചവരുടെ പേരും
നിയമനം നടത്തിയ
തീയതിയും യൂണിറ്റും
വിശദമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുളള
നിയമനം നേരിട്ടുളള
നിയമനത്തില്പ്പെടുന്നതാണോ;
എങ്കില്‍ ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇങ്ങനെ
നടത്തിയ നിയമനത്തില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ;
(ഡി)
നിലവില്‍
പോലീസ് വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഇ)
പോലീസ്
വകുപ്പിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍
സമയബന്ധിതമായി
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്നത്
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇൗ
പരാതികളില്‍ എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പെരിയ
ഇരട്ടക്കൊലക്കേസ്
2023.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലക്കേസിന്റെ
അന്വേഷണം സി.ബി.ഐ ക്ക്
വിട്ടുകൊണ്ട് ഹൈക്കോടതി
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
കേസിൽ പോലീസ്
സമര്‍പ്പിച്ച
കുറ്റപത്രം റദ്ദാക്കിയ
സിംഗില്‍ ബെഞ്ചിന്റെ
ഉത്തരവിനെതിരെ അപ്പീല്‍
സമര്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അത് മരിച്ചു പോയവരോടുളള
നീതികേടും
ജീവിച്ചിരിക്കുന്നവരോടുള്ള
വെല്ലുവിളിയായും
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കല്യോട്ടെ
കൊലപാതകം
2024.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കല്യോട്ടെ
ശരത്ലാലിന്റെയും
കൃപേഷിന്റെയും
കൊലപാതകത്തിന്റെ
അന്വേഷണം സംബന്ധിച്ച
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കൊലപാതകം
അന്വേഷിക്കാന്‍
നിയോഗിച്ച സംഘത്തില്‍
എത്ര തവണ മാറ്റം
വരുത്തിയെന്ന്
അറിയിക്കുമോ;
(സി)
ഈ
കൊലപാതകങ്ങളുടെ
അന്വേഷണം
സി.ബി.എെ.യ്ക്ക്
വിടാനുള്ള ഹൈക്കോടതി
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
സ്വാമിഅഗ്നിവേശിനെ
കയ്യേറ്റം ചെയ്ത സംഭവം
2025.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സന്ദര്‍ശനത്തിനെത്തിയ
സ്വാമിഅഗ്നിവേശിനെ
വർഗീയ ലക്ഷ്യമുള്ള
ചിലര്‍ കയ്യേറ്റം
ചെയ്തതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
എത്രപേര്‍ക്കെതിരെ
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാമൂഹ്യ
മാധ്യമ ഗ്രൂപ്പുകളിൽ
കുട്ടികളുടെ
അശ്ലീലചിത്രങ്ങള്‍
2026.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
മാധ്യമ ഗ്രൂപ്പുകളിലൂടെ
കുട്ടികളുടെ
അശ്ലീലചിത്രങ്ങള്‍
പങ്കുവയ്ക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
ചിത്രങ്ങള്‍
പങ്കുവയ്ക്കുന്നവരെ
കണ്ടെത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇത്തരം
ചിത്രങ്ങള്‍
പങ്കുവെയ്ക്കുന്നതായി
കണ്ടെത്തിയവര്‍ക്കെതിരെ
ഈ വർഷം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൊല്ലപ്പെട്ട
വനിതാ പോലീസ്
കോണ്‍സ്റ്റബിളിന്‍െറ
കുടുംബത്തിനുള്ള സാമ്പത്തിക
സഹായം
2027.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വള്ളിക്കുന്നം
സ്റ്റേഷനിലെ
കൊല്ലപ്പെട്ട വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍
സൗമ്യയുടെ കുടുംബത്തിന്
സര്‍ക്കാര്‍ തലത്തില്‍
നല്കിയ സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ആയത്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ആശ്രിത
നിയമനം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ലാലിക്കുട്ടന്റെ
മരണവുമായി ബന്ധപ്പെട്ട കേസ്
2028.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി,
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍
നീലികുളം വാര്‍ഡില്‍
സുജിത്ത് എന്ന്
വിളിക്കുന്ന
ലാലിക്കുട്ടന്റെ
മരണവുമായി ബന്ധപ്പെട്ട്
എത്ര പ്രതികളെ അറസ്റ്റ്
ചെയ്തുവെന്നും ഈ
കേസില്‍
സംശയിക്കപ്പെടുന്ന
പ്രതികള്‍ എത്രയെന്നും
വിശദമാക്കുമോ;
(ബി)
കേസുമായി
ബന്ധപ്പെട്ട് എത്ര
പേരുടെ സാക്ഷിമൊഴികള്‍
രേഖപ്പെടുത്തിയെന്നും
മരിച്ച ലാലിക്കുട്ടന്റെ
അച്ഛന്റെയും
അമ്മയുടെയും മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും
വെളിപ്പെടുത്താമോ;
(സി)
ഈ
കേസിനോടനുബന്ധിച്ച്
പ്രദേശത്ത് സംഘര്‍ഷ
സാദ്ധ്യതകള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേസുമായി
ബന്ധപ്പെട്ട എല്ലാ
പ്രതികളെയും അറസ്റ്റ്
ചെയ്ത് കോടതിയില്‍
ഹാജരാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
ഇമാമിനെ
ആക്രമിച്ച സംഭവം
2029.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ടൗണ്‍ പോലീസ്
സ്റ്റേഷന് പരിധിയില്‍
സ്ഥിതിച്ചെയ്യുന്ന ഒരു
പള്ളിയിലെ ഇമാമിനെ
കണ്ണില്‍ മുളകുപൊടി
വിതറി ആക്രമിച്ച
സംഭവത്തില്‍ കേസ്സ്
എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
സംഭവം നടന്നത്
എപ്പോഴാണെന്നും, കേസ്
രജിസ്റ്റര്‍ ചെയ്തത്
എപ്പോഴാണെന്നും, ഏത്
വകുപ്പ് പ്രകാരമാണ്
കേസ്സ് രജിസ്റ്റര്‍
ചെയ്തതെന്നും ക്രെെം
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
ഈ
കേസ്സില്‍ പ്രതികളെ
പിടികൂടണമെന്നാവശ്യപ്പെട്ട്
സര്‍ക്കാറിനും പോലീസ്
വകുപ്പിലെ
ഉന്നതാധികാരികള്‍ക്കും
ആരെല്ലാം നിവേദനം
നല്‍കിയിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രതികളെ
പിടികൂടാന്‍ ശക്തമായ
തുടര്‍നടപടികള്‍
സ്വീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
കേസ്സില്‍ എത്ര
പ്രതികളുണ്ടെന്നും അവരെ
ഇതുവരെ
പിടികൂടിയിട്ടില്ലെങ്കിൽ
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
മുനമ്പം
മനുഷ്യക്കടത്ത്
2030.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരിയില്‍ എണ്‍പത്
പേരടങ്ങുന്ന സംഘത്തെ
മുനമ്പം തീരത്തുനിന്നും
ബോട്ടില്‍
മനുഷ്യക്കടത്ത് നടത്തി
എന്ന കേസിന്റെ നിലവിലെ
അവസ്ഥയെന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ആരുടെ
നേതൃത്വത്തിലുള്ള
പോലീസ് സംഘമാണ്
പ്രസ്തുത കേസ്
അന്വേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അന്യ
സംസ്ഥാനത്ത് നിന്നുള്ള
അംഗങ്ങള്‍ ഉള്‍പ്പെട്ട
ഒരു വലിയ സംഘം
ബോട്ടില്‍ മുനമ്പത്ത്
നിന്നും യാത്ര
തിരിക്കുന്നത്
സംബന്ധിച്ച് സ്പെഷ്യല്‍
ബ്രാഞ്ച് നേരത്തെ
കണ്ടെത്താതിരുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
മനുഷ്യക്കടത്ത്
കേസിന്റെ
അന്വേഷണത്തില്‍
ഏതെങ്കിലും തരത്തിലുള്ള
സഹായ വാഗ്ദാനം
ആസ്ത്രേലിയന്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സാംസ്ക്കാരിക
പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
ഏറ്റതായ പരാതി
2031.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീങ്കണ്ണിപാലി,
കക്കാടുംപൊയില്‍
എന്നിവിടങ്ങളിലുളള
പാര്‍ക്ക്, തടയണ
എന്നിവയിലെ നിയമലംഘനം
നേരിട്ട്
മനസ്സിലാക്കുവാനെത്തിയ
സാംസ്ക്കാരിക
പ്രവര്‍ത്തകര്‍ക്ക്
മര്‍ദ്ദനം ഏറ്റതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
സാംസ്ക്കാരിക
പ്രവര്‍ത്തകരെ
കയ്യേറ്റം ചെയ്ത
സംഭവത്തില്‍ പോലീസ്
വിവരമറിഞ്ഞിട്ടും
സ്ഥലത്ത്
വെെകിയാണ്എത്തിയതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സംഭവത്തില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തു; അതില്‍
എത്ര പേരെ ഇതിനകം
അറസ്റ്റ് ചെയ്തു;
വ്യക്തമാക്കുമോ?
യൂണിവേഴ്സിറ്റി
കോളേജ് ക്യാമ്പസ്സിനുള്ളിലെ
സംഘട്ടനം
2032.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
ക്യാമ്പസ്സില്‍
എസ്.എഫ്.ഐ.
സംഘടനയില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
പരസ്പരം അക്രമിക്കുകയും
കോളേജിന്റെ സമാധാന
അന്തരീക്ഷത്തെ
ഇല്ലാതാക്കുകയും
ചെയ്യുന്ന സ്ഥിതിവിശേഷം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കോളേജിനുള്ളില്‍
വച്ച് എസ്.എഫ്.ഐ.
യൂണിറ്റ് ഭാരവാഹികള്‍
ഒരു വിദ്യാര്‍ത്ഥിയെ
കുത്തിക്കൊല്ലുവാന്‍
ശ്രമിച്ച സംഭവത്തിന്
ശേഷം ഇക്കഴിഞ്ഞ
ഒക്ടോബര്‍ 15-ന്
ക്യാമ്പസ്സിനുള്ളില്‍
സംഘട്ടനം
നടന്നിട്ടുണ്ടോ; എങ്കിൽ
അതില്‍ എത്ര പേര്‍ക്ക്
പരിക്ക് പറ്റി;
പ്രസ്തുത സംഭവത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കോളേജ്
ക്യാമ്പസ്സില്‍ സമാധാന
അന്തരീക്ഷം
ഉണ്ടാക്കുന്നതിനും
അക്രമം കാട്ടുന്ന
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
ക്രിമിനല്‍
കേസില്‍ പ്രതികളായ
പോലീസുകാര്‍
2033.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസില്‍ പ്രതികളായ എത്ര
പോലീസുകാര്‍
സര്‍വീസില്‍ ഉണ്ട്
എന്നറിയിക്കാമോ;
(ബി)
കേരള
പോലീസ് ആക്ടിലെ വകുപ്പ്
86(1) പ്രകാരം
ഇപ്രകാരമുള്ള എത്ര
പോലീസുകാര്‍ക്കെതിരെ ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വാഹനാപകടങ്ങള്‍
മൂലമുള്ള മരണം
2034.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
മൂലമുള്ള മരണം
വര്‍ഷംതോറും
വര്‍ദ്ധിച്ചുവരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2015
മുതല്‍ 2019
സെപ്റ്റംബര്‍ വരെ
വാഹനാപകടങ്ങളില്‍ ഓരോ
വര്‍ഷവും
മരണമടഞ്ഞവരുടെയും
ഗുരുതരമായി പരിക്ക്
പറ്റിയവരുടെയും കണക്ക്
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
റോഡുകളുടെ
ശോച്യാവസ്ഥയാണ്
അപകടത്തിനുള്ള ഒരു
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
റോഡുകളുടെ
ശോച്യാവസ്ഥമൂലമുള്ള
അപകടങ്ങളില്‍ 2018-ല്‍
എത്ര പേര്‍ക്ക് ജീവന്
നഷ്ടപ്പെട്ടു എന്ന്
വെളിപ്പെടുത്താമോ?
കണ്ടെയ്നര്‍ ലോറികളുടെ
അനധികൃത പാര്‍ക്കിംഗ്
2035.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗോശ്രീപാലത്തിലും
അപ്രോച്ച് റോഡിലും
കണ്ടെയ്നര്‍ റോഡിലും
അനധികൃതമായി
കണ്ടെയ്നര്‍ ലോറികള്‍
പാര്‍ക്ക്
ചെയ്യുന്നതുമൂലം
സങ്കീര്‍ണ്ണമായ
ഗതാഗതക്കുരുക്കും
അപകടമരണങ്ങളും
പതിവായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
2016 മുതല്‍ നാളിതുവരെ
പ്രസ്തുത റോഡില്‍
കണ്ടെയ്നര്‍
ലോറിയുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുളള
അപകടങ്ങള്‍ എത്രയെന്നും
ഇതുമൂലം എത്രപേര്‍ക്ക്
ജീവഹാനി
സംഭവിച്ചുവെന്നും
വിശദമാക്കാമോ;
(ഡി)
കണ്ടെയ്നര്‍
ലോറി പാര്‍ക്കിംഗിന്
സൗകര്യം
ഒരുക്കേണ്ടതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടിയില്‍ മോട്ടോ൪
ആക്സിഡന്റ് ക്ലെയിംസ്
ട്രൈബൂണൽ
2036.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോ൪
ആക്സിഡന്റ് ക്ലെയിംസ്
ട്രൈബൂണൽ സംബന്ധിച്ച്
എന്തെങ്കിലും പുതിയ
ശിപാര്‍ശകള്‍
ഹൈക്കോടതിയില്‍ നിന്നും
സര്‍ക്കാരിലേക്ക്
വന്നിട്ടുണ്ടോ ;
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
ഹൈക്കോടതി ശിപാര്‍ശ
ചെയ്ത മോട്ടോ൪
ആക്സിഡന്റ് ക്ലെയിംസ്
ട്രൈബൂണലുകളിൽ
കൊയിലാണ്ടി
ഉൾപ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത കോടതികള്‍
സ്ഥാപിക്കുന്ന
കാര്യങ്ങളില്‍
ഏതെങ്കിലും തരത്തിലുള്ള
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ ?
തീവ്രവാദ
ഭീഷണി നേരിടാന്‍
ഇന്റര്‍സെപ്റ്റര്‍
ബോട്ടുകള്‍
2037.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടല്മാര്ഗ്ഗമുളള
തീവ്രവാദ ഭീഷണി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അതിനെ
നേരിടാന്‍ എത്ര തീരദേശ
പോലീസ് സ്റ്റേഷനുകളാണ്
സ്ഥാപിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പോലീസ്
സ്റ്റേഷനുകളില്‍
ഇന്റര്‍സെപ്റ്റര്‍
ബോട്ടുകള്‍
എത്രയെണ്ണമുണ്ട്;
അതില്‍
പ്രവര്‍ത്തനക്ഷമമായവ
എത്രയാണ്;
(സി)
കേടുവന്ന
ബോട്ടുകളുടെ
അറ്റകുറ്റപ്പണിക്കായി
ഏതെങ്കിലും
സ്ഥാപനവുമായി കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍
പ്രവര്‍ത്തനക്ഷമമല്ലാത്ത
ബോട്ടുകള്‍
അടിയന്തരമായി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാറശ്ശാലയില്‍
ഒരു പോലീസ് സബ്ഡിവിഷന്
2038.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തെക്കന്‍ മേഖലയായ
പാറശ്ശാലയില്‍ ഒരു
പോലീസ് സബ്ഡിവിഷന്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതുതായി
പോലീസ് സബ്ഡിവിഷനുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
പോലീസ്
സ്റ്റേഷനുകളിലെ
അടിസ്ഥാന സൗകര്യ
വികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഇടുക്കി
ജില്ലയിലെ പോലീസ് സേനയുടെ
അംഗബലം
2039.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പോലീസ്
സേനയുടെ അംഗബലത്തിലുള്ള
കുറവ് കാരണം ക്രമസമാധാന
പരിപാലനത്തിനും
കുറ്റാന്വേഷണത്തിലും
കാര്യക്ഷമമായി
പ്രവർത്തിക്കുവാൻ
പ്രതിസന്ധി നേരിടുന്നു
എന്നത് വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജില്ലയിലെ പോലീസ്
സേനയുടെ അംഗബലം
വർദ്ധിപ്പിക്കുവാനുള്ള
നടപടികൾ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കാേതമംഗലം
പാേലീസ് സ്റ്റേഷന്
പുതുക്കിപ്പണിയുന്നതിന് നടപടി
2040.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1978
ല്‍ പണികഴിപ്പിച്ച 41
വര്‍ഷത്തിലധികം
പഴക്കമുള്ള കാേതമംഗലം
പാേലീസ് സ്റ്റേഷന്
കാലപ്പഴക്കത്താല്‍
ചാേര്ന്നാെലിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഇൗ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ ;
(സി)
ഇൗ
കെട്ടിടം
പുതുക്കിപ്പണിയുന്നതിനും
വിസിറ്റിങ് റൂം അടക്കം
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമാേ ;
(ഡി)
താത്ക്കാലികമായി
ഇൗ ചാേര്‍ച്ച
പരിഹരിക്കുന്നതിന്
റൂഫിങ്ങ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദമാക്കുമാേ?
വെള്ളയില്‍
പോലീസ് സ്റ്റേഷന് വേണ്ടി
കെട്ടിടം
2041.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വെള്ളയില്‍ പോലീസ്
സ്റ്റേഷന് വേണ്ടി
നിര്‍മ്മിക്കുന്ന
കെട്ടിടം ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി മുഖേന
നടപ്പിലാക്കണമെന്ന്
അഭ്യര്‍ത്ഥിച്ചുകൊണ്ട്
സ്ഥലം എം.എല്‍.എ. കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ പ്രവൃത്തി പ്രസ്തുത
സൊസൈറ്റിയെ
ഏല്‍പ്പിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിൽ ഇതുവരെ
നടപടികള്‍ ഒന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
പത്തനാപുരം
പോലീസ് സ്റ്റേഷന്റെ
അതിര്‍ത്തി മാറ്റം
2042.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡത്തിലെ
പത്തനാപുരം പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയില്‍
ഉള്‍പ്പെട്ടിരുന്ന
ജനവാസ പ്രദേശങ്ങള്‍
പുനലൂര്‍ താലൂക്കിലെ
പുനലൂര്‍ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
വനമദ്ധ്യത്തിലുള്ള
അച്ചന്‍കോവില്‍ പോലീസ്
സ്റ്റേഷന്റെ
അധീനതയിലേക്ക്
മാറ്റിയതിനെത്തുടര്‍ന്ന്
ജനങ്ങള്‍ അനുഭവിക്കുന്ന
ദുരിതം സംബന്ധിച്ച
എം.എല്‍.എ യുടെ പരാതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
മുമ്പ്
പത്തനാപുരം പോലീസ്
സ്റ്റേഷന്റെ അധികാര
അതിര്‍ത്തിയിലായിരുന്ന
മേല്‍പ്പറഞ്ഞ
പ്രദേശങ്ങള്‍
പത്തനാപുരം പോലീസ്
സ്റ്റേഷന്റെ
അധീനതയില്‍ത്തന്നെ
പുനസ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
തേഞ്ഞിപ്പാലം
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
2043.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേഞ്ഞിപ്പാലം
പോലീസ് സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
സ്ഥലമനുവദിച്ച്
കാലിക്കറ്റ്
സര്‍വ്വകലാശാലാ
സിന്‍ഡിക്കേറ്റ്
തീരുമാനമെടുക്കുകയും
പ്രസ്തുത വിവരം ജില്ലാ
പോലീസ് മേധാവിയെ
രേഖാമൂലം അറിയിക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
സ്ഥലം
ലഭ്യമായ സാഹചര്യത്തില്‍
പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിന്
തുടര്‍നടപടി
സ്വീകരിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍ നടപടികളുടെ
പുരോഗതി അറിയിക്കാമോ?
മലക്കപ്പാറയില്‍
പോലീസ് സ്റ്റേഷന് കെട്ടിടം
2044.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
മലക്കപ്പാറയില്‍ പുതിയ
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷന് കെട്ടിടം
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ആനപ്പാറ
പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ
നവീകരണം
2045.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശാല
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
വെള്ളറട
ഗ്രാമപഞ്ചായത്തിലെ
ആനപ്പാറയില്‍ പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍ക്കായി
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ നിലവില്‍
ജീര്ണാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇവ
നവീകരിച്ച്
ഉപയോഗയോഗ്യമാക്കുന്നതിനോ
മറ്റേതെങ്കിലും
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക്
കൈമാറ്റം ചെയ്ത്
നല്‍കുന്നതിനോ നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കുമോ?
കോതമംഗലം
പോലീസ് സ്റ്റേഷനിലെ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം
2046.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
പോലീസ് സ്റ്റേഷനിലെയും
ട്രാഫിക്
സ്റ്റേഷനിലെയും
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോതമംഗലത്ത്
നിലവിലുണ്ടായിരുന്ന
എൽ.എസ്.ക്യു. (ലോവർ
സബോർഡിനേറ്റ്
ക്വാർട്ടേഴ്സ്) ഉം
യു.എസ്.ക്യു. (അപ്പർ
സബോർഡിനേറ്റ്
ക്വാർട്ടേഴ്സ്) ഉം
പൊളിച്ചു മാറ്റിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏകദേശം
രണ്ടര ഏക്കറോളം
സ്ഥലസൗകര്യത്തിൽ
നിലവിലുണ്ടായിരുന്ന
ക്വാര്‍ട്ടേഴ്സുകള്‍
പൊളിച്ച
സാഹചര്യത്തില്‍ പുതിയ
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഏകദേശം
നൂറോളം വരുന്ന
പോലീസുകാര്‍ക്കായി
ഇവിടെ ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഓച്ചിറ
കാളകെട്ട് ഉത്സവവുമായി
ബന്ധപ്പെട്ട കേസുകൾ
2047.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുപത്തെട്ടാം
ഓണം
ഉത്സവത്താേടനുബന്ധിച്ച്
ഓച്ചിറ ക്ഷേത്രത്തില്‍
നടന്ന കാളകെട്ട്
ഉത്സവവുമായി
ബന്ധപ്പെട്ട് പാേലീസ്
എത്ര
കേസുകളെടുത്തുവെന്നും
ഏതെല്ലാം വകുപ്പുകള്‍
അനുസരിച്ചുള്ള
കേസുകളാണ്
എടുത്തതെന്നും
വിശദീകരിക്കുമാേ;
(ബി)
ആയതുമായി
ബന്ധപ്പെട്ട് ദേശീയ
പാതയില്‍ എത്രസമയം
ഗതാഗത തടസമുണ്ടായെന്ന്
വിശദീകരിക്കുമാേ;
(സി)
അമിത
വലിപ്പത്തിലുള്ള
കെട്ടുകാളകളെ
എഴുന്നള്ളിക്കുന്നത്
മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
ഒഴിവാക്കുന്നതിനുവേണ്ടി
ക്ഷേത്ര ഭരണസമിതിയും
ബന്ധപ്പെട്ട
വകുപ്പുകളും കാളകെട്ട്
സമിതിയുമായി ചര്‍ച്ച
ചെയ്ത് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
ബോട്ട്
ദുരന്തത്തിലെ
രക്ഷാപ്രവർത്തനത്തിന്
പുരസ്കാരം
2048.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശിഷ്ട
സേവനത്തിന്
പ്രധാനമന്ത്രിയുടെ
പുരസ്കാരം ലഭിച്ചതും
മുല്ലപ്പെരിയാർ ബോട്ട്
ദുരന്തത്തിൽ
രക്ഷാപ്രവർത്തനത്തിന്
നേതൃത്വം കൊടുത്തതുമായ
പോലീസ് ഉദ്യോഗസ്ഥർക്ക്
സംസ്ഥാന
സർക്കാരിന്റേതായി
എന്തെങ്കിലും
പുരസ്കാരങ്ങളോ പ്രത്യേക
പരിഗണനയോ
നൽകിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവിയുടെ
ആഫീസിൽനിന്നും ശിപാർശ
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ഇടുക്കി
പോലീസ് സ്റ്റേഷന് മാര്‍ച്ച്
2049.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
പോലീസ് സ്റ്റേഷനിലേക്ക്
എത്ര പോലീസ് സ്റ്റേഷന്
മാര്‍ച്ചുകളാണ്
നടന്നിട്ടുള്ളതെന്നും
ആയതിന്റെ പേരില്‍ എത്ര
കേസുകളാണ്
നിലവിലുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
അതില്‍
ഏതെല്ലാം സ്റ്റേഷന്
മാര്‍ച്ചുകളിലാണ്
സംഘടനകള്‍ /
വ്യക്തികള്‍ക്കെതിരെ
പോലീസ് കേസ് ചാര്‍ജ്
ചെയ്തിട്ടുള്ളതെന്ന്
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
2019
ജൂണ്‍ 19 ന് ഇടുക്കി
പോലീസ് സ്റ്റേഷനിലേക്ക്
യു.ഡി.എഫ്. നടത്തിയ
മാര്‍ച്ചില്‍
എന്തെങ്കിലും
അക്രമസംഭവങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം അക്രമങ്ങള്‍
/നാശനഷ്ടങ്ങള്‍ ആണ്
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
മാര്‍ച്ചില്‍ എത്ര
ആളുകളുടെ പേരിലാണ് കേസ്
ചാര്‍ജ്ജ് ചെയ്ത്
നിയമനടപടികള്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദാംശങ്ങള്‍
നല്‍കുമോ?
നീണ്ടകര
തുറമുഖം
2050.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീണ്ടകര
തുറമുഖത്തു നിന്നും
മത്സ്യത്തൊഴിലാളികളുടെ
ബോട്ടും ഡീസലും മോഷണം
പോയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതീവ
സുരക്ഷാ പ്രാധാന്യമുള്ള
നീണ്ടകര തുറമുഖത്തിലെ
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനായി
നീണ്ടകര കോസ്റ്റല്‍
പൊലീസ് സ്റ്റേഷന്റെയും
മറൈന്‍
എന്‍ഫോഴ്സ്മെന്റിന്റെയും
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കൃഷ്ണപിള്ള
സ്മാരകം തീയിട്ട സംഭവം
2051.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയിലെ
കൃഷ്ണപിള്ള സ്മാരകം
തീയിട്ട സംഭവത്തില്‍
നടക്കുന്ന പോലീസ്
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസ്സിലെ പ്രതികള്‍
ആരെല്ലാമെന്നും ഇവര്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധപ്പെട്ടവരാണോയെന്നും
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
സ്മാരകം
തീയിടുവാനുണ്ടായ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട കേസ്സിന്റെ
നമ്പരും മറ്റു
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
മാല്‍കോടെക്സ്
മില്ലിലെ രാജി വച്ച
ജീവനക്കാരന്റെ പരാതി
2052.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാല്‍കോടെക്സ്
സഹകരണ സ്പിന്നിംഗ്
മില്ലിലെ അക്കൗണ്ട്സ്
മാനേജര്‍ ആയിരുന്ന
സഗീര്‍ കാലടി കടുത്ത
തൊഴില്‍ പീഡനം
ഏല്‍ക്കേണ്ടി
വന്നതിനാല്‍ ഇരുപതു
വര്‍ഷം സര്‍വ്വീസ്
ബാക്കി നില്‍ക്കേ
ജോലിയില്‍ നിന്നു 2019
ജൂലൈ ഒന്നിന് രാജി
വെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍
പീഡനം മൂലം രാജി
വച്ചിട്ടും
ഗ്രാറ്റുവിറ്റി
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നല്‍കാത്തതും
മാല്‍കോടെക്സ് എം.ഡി
നടത്തിയ സാമ്പത്തിക
അഴിമതിയും സംബന്ധിച്ച്
സഗീര്‍ കാലടി
മുഖ്യമന്ത്രി സംസ്ഥാന
പോലീസ് മേധാവി
എന്നിവര്‍ക്ക് നല്കിയ
പരാതിയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ; ഈ
വിഷയത്തില്‍ അന്വേഷണം
നടത്താന്‍ ഉത്തരവിടുമോ;
(സി)
ഇതു
സംബന്ധിച്ച്
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ?
തെളിയിക്കപ്പെടാത്ത
ക്രിമിനല്‍ കേസുകള്‍
2053.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
പ്രദേശങ്ങള്‍
ഉള്‍പ്പെടുന്ന പോലീസ്
സ്റ്റേഷനുകളില്‍
തെളിയിക്കപ്പെടാതെയുള്ള
എത്ര ക്രിമിനല്‍
കേസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാർ അധികാരത്തിൽ
വരുന്നതിനുമുമ്പ്
തെളിയിക്കപ്പെടാതിരുന്ന
കേസുകളിലെ എത്ര
പ്രതികളെ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അറസ്റ്റ് ചെയ്തുവെന്ന്
വ്യക്തമാക്കാമോ?
തീരദേശ
പരിപാലന നിയമം ലംഘിച്ച
കെട്ടിടങ്ങള്‍
2054.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമം ലംഘിച്ച്
മരടില്‍ ഫ്ലാറ്റുകള്‍
നിര്മ്മിക്കുവാനുണ്ടായ
സാഹചര്യം
സംബന്ധിച്ചുള്ള
ക്രൈംബ്രാഞ്ച് അന്വേഷണം
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ഹോളി
ഫെയ്ത്,
എച്ച്.ടു.ഒ,ആല്‍ഫ
ഫെറിന്‍, ജെയിന്
കോറല്‍ റീഫ് എന്നീ
ഫ്ലാറ്റ്
നിര്‍മ്മാതാക്കളുടെ
ഓഫീസുകളില്‍ നടത്തിയ
റെയ്ഡില്‍
ഫ്ലാറ്റുകള്‍ക്ക്
യു.എ.നമ്പര്‍
ലഭിക്കുവാനുണ്ടായ
സാഹചര്യം സംബന്ധിച്ച
രേഖകള്‍
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
സി.ആര്.ഇസഡ്
3ല്‍ സ്ഥിതി ചെയ്യുന്ന
പ്രസ്തുത
ഫ്ലാറ്റുകള്‍ക്ക്
സി.ആര്.ഇസഡ്2 എന്ന്
രേഖപ്പെടുത്തി മരട്
പഞ്ചായത്ത് രേഖ
നല്‍കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഈ
കേസില്‍ നിലവില്‍ എത്ര
പേര്‍ക്കെതിരെ
കേസെടുത്തു;
ആരൊക്കെയാണ് അറസ്റ്റ്
ചെയ്തിട്ടുള്ളത്;
വിശദാമാക്കാമോ?
മുതിര്‍ന്ന
പൗരന്മാരുടെ ക്ഷേമം
2055.
ശ്രീ.പി.ടി.എ.
റഹീം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാര്ക്ക്
എതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
തങ്ങളുടെ
അധികാരപരിധിയില്‍
താമസിക്കുന്ന
മുതിര്‍ന്ന പൗരന്മാരുടെ
ക്ഷേമത്തിനായി വിവിധ
പദ്ധതികള്‍ അതത് പോലീസ്
സ്റ്റേഷനുകള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ പോലീസ്
സ്റ്റേഷനുകളും വയോജന
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
2056.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍ 2013
മുതല്‍ 2016 വരെ ലോണ്‍
നല്‍കിയതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നിലവിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
വിജിലന്‍സില്‍
ഈ കേസ്
അന്വേഷിക്കുന്നത് ഏത്
സംഘമാണ്;
(സി)
ഇതിന്റെ
അന്വേഷണം ഏതുഘട്ടം
വരെയായെന്ന്
വിശദമാക്കാമോ?
പട്ടിത്തറ
ഗവണ്മെന്റ് എല്‍. പി.
സ്കൂള്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട വിജിലന്‍സ് കേസ്
2057.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പട്ടിത്തറ
ഗവണ്മെന്റ് എല്‍. പി.
സ്കൂളിലെ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസ്
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കേസിനാസ്പദമായ പരാതി
വിജിലന്‍സില്‍ ലഭിച്ചത്
എന്നാണ്; പരാതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കേസ് രജിസ്റ്റര്‍
ചെയ്തത് എന്നാണെന്നും
ആരെയൊക്കെയാണ് കേസില്‍
പ്രതി
ചേര്‍ത്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഇൗ
കേസിന്റെ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
അന്വേഷണം
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിജിലന്‍സ്
അന്വേഷണത്തിന്റെ
പേരില്‍ ഇൗ സ്കൂളിന്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്ത പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കേസ്
അന്വേഷണം എത്രയും വേഗം
പൂര്‍ത്തിയാക്കി ഇൗ
സ്കൂളിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
അടിയന്തര നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കോടതികളുടെ
അടിസ്ഥാന സൗകര്യങ്ങൾ
2058.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതിന്യായ
വ്യവസ്ഥയുടെ
നെടുംതൂണുകളായ
സംസ്ഥാനത്തെ
സിവില്‍-ക്രിമിനല്‍
കോടതികളില്‍ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതയും ആവശ്യമായ
ജീവനക്കാരുടെ കുറവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടതികളിലെ
ജോലി ഭാരവും ആവശ്യമായ
ജീവനക്കാരുടെ കുറവും
കണക്കിലെടുത്ത്
സര്‍ക്കാരിനോട്
വര്‍ക്ക് സ്റ്റഡി
നടത്തുവാന്‍
കമ്മിറ്റിയെ
നിയോഗിക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥനത്തില്‍
കോടതികളുടെ സുഗമമായ
നടത്തിപ്പിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
നെയ്യാറ്റിന്‍കര
കുടുംബ കോടതി
T 2059.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
കുടുംബ കോടതി
ആരംഭിക്കുന്നതിനായി
പൂര്‍ത്തീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്ഥലം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; 2020
മാര്‍ച്ചിന് മുന്‍പ്
കുടുംബ കോടതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന്
വിശദമാക്കാമോ?
ആശ്രിത
നിയമനം സംബന്ധിച്ച്
2060.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുഡീഷ്യല്‍
സര്‍വ്വീസിലിരിക്കെ
മരണമടഞ്ഞ ശ്രീ.
ഇ.കെ.പുഷ്പാംഗതന്റെ
ആശ്രിതനായ അരുണിന്റെ
അപേക്ഷയിന്മേല്
സീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഫയല്‍
നം.L4/76942/12/home
പ്രകാരം താലൂക്ക്
ഓഫീസില്‍ നിന്നോ
കോട്ടയം കളക്ടറേറ്റില്‍
നിന്നോ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട് എത്രയും
വേഗം ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശ്രിത നിയമനം എത്രയും
വേഗം സാധ്യമാകുന്നതിന്
ആവശ്യമായ ഉത്തരവ്
സര്‍ക്കാര്‍ ഭാഗത്തു
നിന്നും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അഗ്നിരക്ഷാ
നിലയങ്ങളിലെ അധികാരലംഘനം
2061.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തരവകുപ്പിന്റെ
16.6.17ലെ
G.O(Rt)No.1574/2017/Home
ഉത്തരവ് നിലനില്‍ക്കേ
അഗ്നിരക്ഷാ
നിലയങ്ങളില്‍
ഫയര്മാന് ഡ്രൈവര്‍ കം
പമ്പ് ഓപ്പറേറ്റര്‍മാരെ
മറികടന്ന് ജനറല്‍ ഡയറി
ഉള്‍പ്പെടെയുള്ള
അധികാരങ്ങള്‍ ഫയര്മാന്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
ലംഘനം കേരളത്തിലെ
ഏതൊക്കെ അഗ്നിരക്ഷാ
നിലയങ്ങളില്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമലംഘകര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അഗ്നിസുരക്ഷാമാനദണ്ഡം
പാലിക്കാത്ത
കെട്ടിടങ്ങളുടെമേല് നടപടി
2062.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലുള്ള
കെട്ടിടങ്ങളില്‍
നിന്നും അഗ്നിബാധ
റിപ്പോര്‍ട്ട്
ചെയ്യുന്നതിനാല്‍
മതിയായ
അഗ്നിസുരക്ഷാമാനദണ്ഡം
പാലിക്കാത്ത
കെട്ടിടങ്ങള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
പരിശോധനകളില്‍ സുരക്ഷ
ഒരുക്കുന്നതില്‍ വീഴ്ച
വരുത്തിയവരുടെമേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ?
വാണിജ്യസ്ഥാപനങ്ങളിലെ
അഗ്നിസുരക്ഷാ സംവിധാനങ്ങള്‍
2063.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാണിജ്യസ്ഥാപനങ്ങളില്‍
തുടര്‍ച്ചയായി അഗ്നിബാധ
ഉണ്ടാകുന്നതിന്റെ
അടിസ്ഥാനത്തില്‍
അഗ്നിസുരക്ഷാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താത്ത
കെട്ടിടങ്ങള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അഗ്നിസുരക്ഷാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയ പല
കെട്ടിടങ്ങളിലും അവ
പ്രവര്‍ത്തനക്ഷമമല്ലെന്ന
പരാതികള്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
അഗ്നിസുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാത്തവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിവരിക്കുമോ?
അടൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
2064.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
ഫയര്‍ സ്റ്റേഷന്
നാളിതുവരെ സ്വന്തമായി
കെട്ടിടമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടൂര്‍
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന് കെട്ടിടം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെയും
ഫണ്ട് ലഭ്യതയുടെയും
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പന്തളത്ത്
ഫയര്‍ സ്റ്റേഷന്
2065.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുമായി
ബന്ധപ്പെട്ട്
ദേശീയപ്രാധാന്യമുള്ള
തീര്‍ത്ഥാടനകേന്ദ്രമായി
മാറിക്കഴിഞ്ഞ പന്തളത്ത്
ഫയര്‍ ആന്റ് റസ്ക്യു
ആഫീസില്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പന്തളത്ത്
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിനുവേണ്ടി
കൈക്കൊണ്ടിട്ടുള്ള
നടപടികളുടെ വിശദാംശം
അറിയിക്കുമോ?
ചാരുംമൂട്
കേന്ദ്രീകരിച്ച് ഫയര്‍
&റെസ്ക്യൂ സ്റ്റേഷന്
2066.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ ചാരുംമൂട്
കേന്ദ്രീകരിച്ച് ഫയര്‍
&റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ ?
കാലടിയില്‍
പുതിയ ഫയര്‍ സ്റ്റേഷന്
2067.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാറ്റൂര്‍,
കാലടി, ശൃംഗേരി മഠം,
ഗുരുവായൂര്‍, ശബരിമല
തുടങ്ങിയ തിര്‍ത്ഥാടക
കേന്ദ്രങ്ങളിലേക്ക്
പാേകുന്ന
ലക്ഷക്കണക്കിന്
തീര്‍ത്ഥാടകരുടെ
ഇടത്താവളമായ അങ്കമാലി
മണ്ഡലത്തിലെ കാലടി
കേന്ദ്രീകരിച്ച് ഒരു
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമാേ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ലഭിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ ഇവിടെ
പുതിയ ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമാേ?
നിലമ്പൂര്‍
ഫയര്സ്റ്റേഷന്
2068.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫയര്‍ സ്റ്റേഷന്
കീഴില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയ്ക്ക്
നടന്ന ദുരന്തങ്ങളുടെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
പ്രകൃതി
ദുരന്ത സാധ്യത ഏറെയുള്ള
പോത്തുകല്ല്,
വഴിക്കടവ്, മൂത്തേടം,
എടക്കര, ചുങ്കത്തറ
എന്നീ പഞ്ചായത്തുകള്‍
ഉള്‍പ്പെടുത്തി എടക്കര
ആസ്ഥാനമായി
ഫയര്സ്റ്റേഷന്
സ്ഥാപിക്കുമോ;
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
ഫയര്‍സ്റ്റേഷനില്‍
നിലമ്പൂരിന്റെ പ്രത്യേക
സാഹചര്യം പരിഗണിച്ച്
കൂടുതല്‍ ഫയര്‍ ആന്റ്
റസ്ക്യു ഉപകരണങ്ങള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
ഫയര്‍ & റസ്ക്യു
സ്റ്റേഷന്
2069.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
സ്തുത്യര്‍ഹമായ സേവനം
കാഴ്ചവെച്ച ഫയര്‍ &
റസ്ക്യു സ്റ്റേഷനുകളുടെ
അടിസ്ഥാന സൗകര്യവികസനം
അനിവാര്യമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം പണിയുന്നതിന്
സംസ്ഥാന ബജറ്റില്‍ തുക
വകയിരുത്തിയിരുന്നതിന്റെ
അടിസ്ഥാനത്തിൽ
മുഖ്യമന്ത്രിയുടെ
ആഫീസില്‍ നിന്ന്
26.09.2019 ന് ജി.
190901468 നമ്പറില്‍
ആഭ്യന്തര വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ
പരിഗണനയ്ക്ക് അയച്ച
ശിപാര്‍ശയില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ബജറ്റ്
വിഹിതം
അനുദിക്കുന്നതിന്
(2018-19 budget No.169
- 7 കോടി) സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തേഞ്ഞിപ്പാലം
ഫയര്‍ സ്റ്റേഷ൯
2070.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-2020
ബഡ്ജറ്റില്‍ 20 ശതമാനം
ടോക്കണ്‍ പ്രൊവിഷന്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തേഞ്ഞിപ്പാലം ഫയര്‍
സ്റ്റേഷന് ഭരണാനുമതി
നല്കാന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഉടമസ്ഥാവകാശം
യൂണിവേഴ്സിറ്റിക്ക്
നിലനിര്‍ത്തി
തേഞ്ഞിപ്പാലം ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിനുവേണ്ടി
കാലിക്കറ്റ്
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ് സ്ഥലം
അനുവദിക്കാന്‍
തയ്യാറായിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
കാലിക്കറ്റ്
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനമെടുക്കുകയും
കരാറില്‍ ഏര്‍പ്പെടാന്‍
ഫയര്‍ ആന്റ് റസ്ക്യു
വകുപ്പ് ജില്ലാ
മേധാവിക്ക്
യൂണിവേഴ്സിറ്റി
കത്തെഴുതുകയും
ചെയ്തിട്ടുണ്ടോ;
(ഇ)
ഇതിനായി
എം. ഒ .യു.
തയ്യാറാക്കുന്നതുള്‍പ്പെടെ
സ്വീകരിച്ച നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ?
നാദാപുരത്തെ
ജയില്‍ നിർമ്മാണം
2071.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരത്ത്
അനുവദിച്ച ജയിലിന്റെ
നിർമ്മാണത്തിന്
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ജയിൽ നിർമ്മാണത്തിന്
വളയത്ത് പോലീസ്
വകുപ്പിന്റെ കൈവശമുള്ള
ഭൂമി ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
മണ്ണന്തല
പ്രസ്സില്‍ ഇലക്ട്രിക്കല്‍
ജീവനക്കാരുടെ നിയമനം
2072.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പിന് കിഴില്‍
രണ്ട് ഷിഫ്റ്റുകളായി
പ്രവര്‍ത്തിച്ചുവരുന്ന
ഹെെടെന്‍ഷന്‍ വെെദ്യുതി
സംവിധാനമുള്ള മണ്ണന്തല
ഗവണ്മെന്റ് പ്രസ്സില്‍
വെെദ്യുതി സംബന്ധമായ
നിയമാനുസൃത സുരക്ഷ
ഒരുക്കുന്നതിന്റെ
ഭാഗമായി ആവശ്യമായ
എണ്ണത്തിലും
യോഗ്യതയിലും ഉള്ള
ഇലക്ട്രിക്കല്‍ വിഭാഗം
ജീവനക്കാരെ ജോലിക്ക്
നിയോഗിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രസ്സിലെ
ഇലക്ട്രിക്കല്‍ വിഭാഗം
ജീവനക്കാര്‍ക്ക്
സുരക്ഷിതമായി ജോലി
ചെയ്യാനുള്ള സാഹചര്യം
ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള
എന്തെങ്കിലും പരാതി
നിലവില്‍ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
പരാതിയിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അച്ചടിവകുപ്പിന്റെ
ആധുനിക വല്‍ക്കരണം
2073.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടിവകുപ്പിന്റെ
ആധുനികവല്‍ക്കരണവുമായി
ബന്ധപ്പെട്ട് പഠനം
നടത്തുന്നതിനായി ഡോ.
രാജേന്ദ്രകുമാര്‍
അനയത്തിന്റെ
നേതൃത്വത്തിലുള്ള
വിദഗ്ദ്ധസമിതിയെ
01.10.2016 ലെ ഉത്തരവ്
പ്രകാരം
നിയോഗിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
സമിതിയുടെ
പഠനവിഷയങ്ങള്‍
എന്തൊക്കെയായിരുന്നു;വിശദമാക്കാമോ;
(ബി)
പ്രസ്തുത
സമിതി ഇതു സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
എന്തൊക്കെ പ്രധാന
ശിപാര്‍ശകള്‍/
നിര്‍ദ്ദേശങ്ങളാണ്
സമിതി
നല്‍കിയിട്ടുള്ളത്;വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ട്സര്ക്കാര്
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സമിതിയുടെ
നിര്‍ദ്ദേശങ്ങളില്‍
ഏതൊക്കെ
നടപ്പിലാക്കുവാനാണ്
കിഫ്ബി
അനുവദിച്ചിട്ടുള്ള 100
കോടി രൂപ
വിനിയോഗിക്കുന്നതെന്ന്
വിശദമാക്കാമോ?
വാട്ടര്‍
ട്രെയിന്‍ പദ്ധതിയുമായി
ബന്ധപ്പെട്ട യോഗ തീരുമാനം
2074.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വാട്ടര്‍ ട്രെയിന്‍
പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് കെ-ഡിസ്ക്
നടത്തിയ 30.01.2019 ലെ
മീറ്റിംഗിലെ ഏഴു
തീരുമാനങ്ങളില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ മൂന്നാം
നമ്പര്‍ തീരുമാനപ്രകാരം
പ്രൊഫ.നിക്കോളസിന്
അയക്കുന്നതിനുള്ള കത്ത്
കുര്യന് ജോര്‍ജ്
തയ്യാറാക്കി
നല്‍കിയിരുന്നോ; ആയത്
പ്രൊഫ.നിക്കോളസിന്റെ
നിര്‍ദ്ദേശത്തിനായി
അയച്ചിരുന്നോ എന്നും
അദ്ദേഹത്തിന്റെ
അഭിപ്രായം
ലഭിച്ചിരുന്നോ എന്നും
വിശദമാക്കാമോ;
(സി)
മേല്കത്ത്
പ്രൊഫ. നിക്കോളസിന്റെ
അഭിപ്രായത്തിനായി
അയച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ?
ഹൈഡ്രോഫിയല്
പാസഞ്ചര്‍ സര്‍വ്വീസ്
2075.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
നഗരങ്ങളെ
ബന്ധപ്പെടുത്തിക്കൊണ്ട്
അതിവേഗ ഹൈഡ്രോഫിയല്
പാസഞ്ചര്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനുള്ള
പാസഞ്ചര്‍ കപ്പല്‍
വാങ്ങുന്നതിനും
സര്‍വ്വീസ് കൈകാര്യം
ചെയ്യുന്നതിനുള്ള
യോഗ്യരായ ജീവനക്കാരെ
നിയമിക്കുന്നതിനുമുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ഏതെല്ലാം
സ്ഥലങ്ങളില്‍ പാസഞ്ചര്‍
ടെര്‍മിനലുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
അറിയിക്കുമോ;
(ഇ)
സര്‍വ്വീസ്
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ഇന്‍ലാന്റ്
നാവിഗേഷന്‍ പ്രവൃത്തികള്‍
2076.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ലാന്റ്
നാവിഗേഷന്‍ വകുപ്പിന്റെ
ചുമതലയില്‍
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ പട്ടിക
ലഭ്യമാക്കുമാേ;
വിശദീകരിക്കുമാേ;
(ബി)
ടി.എസ്
കനാലിന്റെ ആഴം
കൂട്ടുന്നതിന് ഡ്രഡ്ജ്
ചെയ്യാന്‍
പദ്ധതിയുണ്ടാേ;
വിശദീകരിക്കുമാേ;
(സി)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ടി.എസ്.
കനാലിന്റെ തകര്‍ന്ന
സംരക്ഷണ ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ?
വിദേശ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
2077.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ വിദേശ
നിക്ഷേപമാണ് ഇതിനകം
കൊണ്ടുവരുവാന്‍
സാധിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് ഇപ്രകാരം
നിക്ഷേപം കൊണ്ടുവന്നത്
എന്നും ഇതിലൂടെ എത്ര
പേര്‍ക്ക് പുതിയതായി
തൊഴില്‍ ലഭ്യമാക്കി
എന്നും വ്യക്തമാക്കുമോ?
അടൂര്‍
ജനറല്‍ ആശുപത്രി വികസനം
2078.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
ജനറല്‍ ആശുപത്രിയില്‍
സ്ഥലപരിമിതി മൂലം
വികസനം സാധ്യമാകാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിയോട്
ചേര്‍ന്നുള്ള സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്റെ
ഐ.എച്ച്.ആര്.ഡി.
എഞ്ചിനീയറിംഗ് കോളേജ്
ക്യാമ്പസ് ജലവിഭവ
വകുപ്പിന്റെ
സ്ഥലത്തേക്ക്
മാറ്റുന്നതിനായി
ബന്ധപ്പെട്ട വകുപ്പുകളെ
ഉള്‍പ്പെടുത്തി
ആലോചനായോഗം വിളിക്കുമോ;
(സി)
ആയതിനായി
ഇതിനകം നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി ലഭ്യമാക്കുമോ?
ഭാരതീയ
ചികിത്സാ വകുപ്പിലെ
മെഡിക്കല്‍ ഓഫീസര്‍ നിയമനം
2079.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പില്‍
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ)
തസ്തികയില്‍ കാറ്റഗറി
നമ്പര്‍ 541/2017
പ്രകാരമുള്ള പരീക്ഷയുടെ
ചുരുക്കപ്പട്ടികയില്‍
ഭിന്നശേഷി ബാക്ക് ലോഗ്
ഒഴിവുകള്ക്ക്ആനുപാതികമായി
ഭിന്നശേഷി
(ലോക്കോമോട്ടോര്‍/സെറിബ്രല്‍
പാൾസി )
ഉദ്യോഗാര്‍ത്ഥികളെ
ഉള്‍പ്പെടുത്തി
പുതുക്കിയ പട്ടിക
പ്രസിദ്ധീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഡോ.
ചിഞ്ചു ഏലിയാസ്
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലില്‍ വിധി
പകര്‍പ്പ് എന്തെങ്കിലും
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടി
വിശദമാക്കാമോ?
പ്രാദേശിക
മാധ്യമപ്രവര്‍ത്തകര്‍ക്കുളള
ക്ഷേമനിധി
2080.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പ്രാദേശിക
മാധ്യമപ്രവര്‍ത്തകര്‍ക്ക്
എന്തെങ്കിലും
ക്ഷേമനിധിയോ ചികിത്സാ
ആനുകൂല്യങ്ങളോ
ലഭ്യമാണോയെന്ന്
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രാദേശിക
മാധ്യമപ്രവര്‍ത്തകര്‍ക്ക്
കൂടി ക്ഷേമനിധി,
ചികിത്സാ
ആനുകൂല്യങ്ങള്‍ എന്നിവ
ലഭ്യമാകുന്നതിനുളള
നടപടി സ്വീകരിക്കുമോ?