ദേശീയപാതയുടെ
വികസനം
*91.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരില്‍
നിന്ന് വ്യത്യസ്തമായി ഈ
സര്‍ക്കാര്‍
അഴിമതിരഹിതമായും
കാര്യക്ഷമതയോടെയും
നടത്തിവരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
നിരന്തരം വിഘ്നം
സൃഷ്ടിക്കുന്ന
രാഷ്ട്രീയ
നേതൃത്വത്തിലുള്ള
ചിലര്‍
ഉള്‍പ്പെടെയുള്ളവരുടെ
ഇടപെടലിന്റെ ഫലമായി
മന്ദീഭവിച്ച കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം
വരെയുള്ള ദേശീയപാതയുടെ
വികസനം
ത്വരിതപ്പെടുത്തുന്നതിന്
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ദേശീയപാത
അതോറിറ്റി ഈ വികസന
പ്രവൃത്തിയെ ഉയര്‍ന്ന
മുന്‍ഗണനാപട്ടിക ഒന്നിൽ
നിന്നും രണ്ടിലേക്ക്
തരംതാഴ്ത്തിയത്
പിന്‍വലിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രളയത്തില്‍
ദേശീയപാതയില്‍ ഉണ്ടായ
കേടുപാടുകള്‍
അറ്റകുറ്റപ്പണി നടത്തി
ഗതാഗതയോഗ്യമാക്കേണ്ട
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പ് പുലര്‍ത്തുന്ന
നിസ്സംഗത
അവസാനിപ്പിക്കാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തിവരുന്നുണ്ടോ;
വ്യക്തമാക്കാമോ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ പദ്ധതികള്‍
*92.
ശ്രീ.ബി.സത്യന്
,,
എ. എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യം വികസിപ്പിച്ച്
സംസ്ഥാനത്തിന്റെ
പൊതുവികസനത്തിന്
കുതിപ്പുണ്ടാക്കുകയെന്ന
ലക്ഷ്യത്തോടെ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
റെയില്‍വേയുമായി
ചേര്‍ന്ന്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
തിരുവനന്തപുരം-കാസര്‍ഗോഡ്
സെമി ഹെെ സ്പീഡ്
റെയില്‍പാതയ്ക്ക്
സംസ്ഥാന സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പാതയ്ക്കായി
സര്‍വ്വേ നടത്താന്‍
അനുമതിയായിട്ടുണ്ടോ;
(ബി)
ദക്ഷിണ
റെയില്‍വേ ജനറല്‍
മാനേജര്‍
മുഖ്യമന്ത്രിയെ
സന്ദര്‍ശിച്ചപ്പോള്‍
ഇക്കാര്യം സംബന്ധിച്ച്
ചര്‍ച്ച
നടത്തുകയുണ്ടായോ;
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(സി)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ആവിഷ്ക്കരിച്ചിട്ടുള്ള
മറ്റ്പദ്ധതികള്
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രസര്‍ക്കാരിന്റെ
കരട് സമുദ്ര മത്സ്യബന്ധന
നിയമം
*93.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്ന സമുദ്ര
മത്സ്യബന്ധന
നിയമത്തിന്റെ കരടില്‍
തീരക്കടല്‍
മത്സ്യബന്ധനത്തിനുപോലും
രജിസ്ട്രേഷനു പുറമേ
കേന്ദ്രസര്‍ക്കാരിന്റെ
ലൈസന്‍സ്
നേടിയിരിക്കണമെന്നുള്ള
വ്യവസ്ഥ
ഉൾപ്പെടുത്തിയിരിക്കുന്നതിനെതിരെ
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളും
ബോട്ടുപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നവരും
എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
വിഷയമായ
മത്സ്യബന്ധനത്തില്‍
സംസ്ഥാനങ്ങള്‍ക്കുള്ള
അധികാരം
കവര്ന്നെടുക്കുന്നതാണോ
നിര്‍ദ്ദിഷ്ട
നിയമമെന്നത് പരിശോധനാ
വിധേയമാക്കിയിരുന്നോ;
(സി)
സംസ്ഥാനം
പ്രസ്തുത കരട്
നിയമത്തിനുമേല്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; അവയോട്
കേന്ദ്രസര്‍ക്കാര്‍
അനുകൂലമായി
പ്രതികരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
റോഡുകളിലെ
അപകടമുണ്ടാക്കുന്ന വളവുകള്‍
*94.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളിലെ
സ്ഥിരമായി
അപകടമുണ്ടാക്കുന്ന
വളവുകള്‍
നിവര്‍ത്തുന്നതിനും
അവിടെ ആവശ്യമായ റോഡ്
സുരക്ഷാ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
ദേശീയ
പാതയിലെ പ്രധാന
വളവുകള്‍
നിവര്‍ത്തുന്നതിന് ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതിന്റെ സാമൂഹ്യാഘാത
പഠനം ഏത് ഏജന്‍സിയാണ്
നടത്തുന്നത്;
വ്യക്തമാക്കാമോ;
(സി)
ദേശീയ
സംസ്ഥാന പാതകള്‍
കേരളത്തിലെ ആകെ
റോഡുകളുടെ ഒന്‍പതു
ശതമാനം
മാത്രമാണെന്നിരിക്കെ
ഇവിടങ്ങളില്‍ ഏറ്റവും
കൂടുതല്‍ അപകടങ്ങള്‍
നടക്കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
അപകടം
പതിവായ സ്ഥലങ്ങളില്‍
ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിക്കാന്‍
പോലീസിന്‍െറയും റോഡ്
സുരക്ഷാ
അതോറിറ്റിയുടെയും
സഹകരണം
ഉറപ്പുവരുത്തുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
രംഗത്തെ ഗുണമേന്മ
*95.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
കാലയളവിൽ നടന്ന
ദേശീയപഠന സര്‍വ്വേ
പ്രകാരം സ്കൂള്‍
വിദ്യാഭ്യാസ
ഗുണമേന്മയില് ദേശീയ
ശരാശരിയെക്കാള്‍
പിന്നിലായിരുന്ന
സ്ഥാനത്തുനിന്ന് നിതി
ആയോഗിന്റെ
റിപ്പോര്‍ട്ട് പ്രകാരം
ഗുണമേന്മയില്
തുടര്‍ച്ചയായി രണ്ടാം
വര്‍ഷവും രാജ്യത്ത്
ഒന്നാം സ്ഥാനം
കൈവരിക്കുന്ന
സ്ഥിതിയിലേക്ക്
ഉയര്‍ത്തുന്നതിന്
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
രംഗത്ത് നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനം,
പഠനാവസരം, അധ്യയനഫലം,
അവസര സമത്വം എന്നീ
മേഖലകളിലെല്ലാം
മുന്‍നിരയിലെത്തിക്കുന്നതിന്
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയാണ്;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
സ്കുളുകളെ മികവുറ്റ
സ്ഥാപനങ്ങളാക്കിത്തീര്ക്കുന്നതിന്
കിഫ്ബി ഫണ്ട്
ഉള്‍പ്പെടെ
വിനിയോഗിച്ചുകൊണ്ട്
അടിസ്ഥാനസൗകര്യ
വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
ഭൂവിനിയോഗം
സംബന്ധിച്ച വിദഗ്ദ്ധ പഠനം
*96.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിനഞ്ച് ശതമാനത്തോളം
പ്രദേശം ഉരുള്‍പൊട്ടൽ
ഭീഷണിയും അത്രതന്നെ
പ്രദേശം പ്രളയ ഭീഷണിയും
ഉള്ളതാണെന്ന പ്രാഥമിക
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഭൂവിനിയോഗം സംബന്ധിച്ച്
വിദഗ്ദ്ധ പഠനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
നദികളിലും കായലുകള്‍
ഉള്‍പ്പെടെയുള്ള
ജലാശയങ്ങളിലും
അടിഞ്ഞുകൂടിയ മണലും
ചെളിയും
നീക്കംചെയ്യുവാനുള്ള
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ആപത്ഘട്ടത്തില്‍
കാര്യക്ഷമമായി
ഇടപെടുന്നതിന് സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയെ
ശാക്തീകരിക്കുവാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
കൃത്രിമപാര്
നിര്‍മ്മാണം
*97.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
രീതിയില്‍ ക്ലാഞ്ഞില്‍
ഉപയോഗിച്ച് കൃത്രിമപാര്
നിര്‍മ്മിക്കുന്നത്
കടല്‍ ആവാസ
വ്യവസ്ഥയ്ക്ക് കോട്ടം
തട്ടുമെന്നുകണ്ട്
ഇതിന്റെ നിര്‍മ്മാണം
സര്‍ക്കാര്‍
നിരോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിരോധന ഉത്തരവ്
പുറപ്പെടുവിച്ച ശേഷവും
കൃത്രിമപാര്
നിര്‍മ്മാണം
നടക്കുന്നത്
വ്യാപകമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വേണ്ടത്ര
ശാസ്ത്രീയ പഠനങ്ങളുടെ
അടിസ്ഥാനത്തിലാണോ ഈ
വിധം നിരോധന ഉത്തരവ്
പുറപ്പെടുവിച്ചത്;
വ്യക്തമാക്കാമോ?
ഹാരിസണ്‍
പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി
*98.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന്
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന ഭൂമി
തിരിച്ചുപിടിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തിനായി
ഉന്നതതല യോഗം
ചേരുന്നതിന്
തീരുമാനിച്ചിരുന്നോ;
പ്രസ്തുത യോഗം
ചേര്‍ന്നിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
വിഷയത്തില്‍ സിവില്‍
കോടതിയെ
സമീപിക്കുവാനുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ജില്ലാ
കളക്ടര്‍മാര്‍ക്ക്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
സിവില്‍
കോടതിയില്‍ ഈ കേസ്
നടത്തുന്നതിന് റവന്യു
വകുപ്പില്‍ പ്രത്യേക
സെല്‍ രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കശുവണ്ടി
മേഖലയുടെ പുനരുദ്ധാരണം
*99.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയില്‍ നിലവിലുള്ള
പ്രതിസന്ധി പരിഹരിച്ച്
മേഖലയെ
പുനരുദ്ധരിക്കുന്നതിന്
വേണ്ടി സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
തോട്ടണ്ടി
ഇറക്കുമതിയുടെ
നടപടിക്രമങ്ങള്‍
സമഗ്രമായി പരിശോധിച്ച്
അവ കൂടുതല്‍ സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കാഷ്യൂ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണതോതില്‍
എത്തുമ്പോള്‍ തോട്ടണ്ടി
ദൗര്‍ലഭ്യം
മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനം
*100.
ശ്രീ.കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാതയിരട്ടിപ്പിക്കല്‍,
വര്‍ഷങ്ങള്‍ക്കു
മുന്‍പ് അനുമതി ലഭിച്ച
പുതിയ റെയില്‍പാതകളുടെ
നിര്‍മ്മാണം,
സിഗ്നലിംഗ്
സമ്പ്രദായത്തിന്റെ
ആധുനീകരണം, സംസ്ഥാന
സര്‍ക്കാര്‍ ചെലവിന്റെ
പങ്കുവഹിക്കാമെന്ന
വ്യവസ്ഥയില്‍ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന് -
റെയില്‍വേ സംയുക്ത
സംരംഭങ്ങള്‍ തുടങ്ങി
സംസ്ഥാനത്തിന്റെ
റെയില്‍വേ
വികസനത്തിന്റെ
അടിസ്ഥാനാവശ്യങ്ങള്‍
എല്ലാം നടപ്പ്
ബജറ്റിലും
കേന്ദ്രസര്‍ക്കാര്‍
അവഗണിച്ചത്
സംസ്ഥാനത്തിന്റെ പൊതു
വികസനത്തെപ്പോലും
മന്ദീഭവിപ്പിക്കുന്ന
സാഹചര്യത്തില്‍
അര്‍ഹമായ പരിഗണന
നേടിയെടുക്കാന്‍
നടത്തുന്ന ശ്രമങ്ങള്‍
അറിയിക്കാമോ;
(ബി)
ആവശ്യത്തിന്
പുതിയ വണ്ടികള്‍
അനുവദിക്കാത്തതും
ഉള്ളവയിലെ കോച്ചുകള്‍
കുറച്ചതും സംസ്ഥാനത്ത്
ട്രെയിന്‍ യാത്ര
ദുസ്സഹമാക്കിയ കാര്യം
വീണ്ടും
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുമോ;
(സി)
റെയില്‍വേയുടെ
അനാസ്ഥ കാരണം സമയക്രമം
പാലിക്കുന്നതില്‍
രാജ്യത്തുതന്നെ ഏറ്റവും
പിന്നിലാണ്
തിരുവനന്തപുരം ഡിവിഷന്
എന്ന ആക്ഷേപം ഉള്ള
സാഹചര്യത്തിൽ
യാത്രക്കാരുടെ ദുരിതം
പരിഹരിക്കാന്‍
റെയില്‍വേയുടെ അടിയന്തര
ഇടപെടല്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ക്ഷേമ പദ്ധതികള്‍
*101.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
അതിരൂക്ഷമായ
മത്സ്യവരള്ച്ചയില്
നിന്നും അവരെ
സംരക്ഷിക്കുവാന്‍ ഒരു
സമ്പാദ്യ പാക്കേജ്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
ഉപയോഗിക്കുന്ന വിവിധ
തരത്തിലുള്ള
മത്സ്യബന്ധനോപകരണങ്ങളെ
ജി.എസ്.ടി. യില്‍
നിന്നും ഒഴിവാക്കുന്ന
കാര്യം ജി.എസ്.ടി.
കൗണ്‍സിലില്‍
കൊണ്ടുവരുന്നതിന്
ധനകാര്യ വകുപ്പിനോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന
ഇന്ധനങ്ങളുടെ സബ്സിഡി
പുനരാരംഭിക്കുന്നതിനും
പെര്‍മിറ്റ് വഴി
നിലവില്‍ നല്കുന്ന
എണ്ണയുടെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിനും
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്ന കാര്യം
പരിഗണിക്കുമോ?
മൂന്നാര്‍
മേഖലയില്‍ പട്ടയ വ്യവസ്ഥകള്‍
ലംഘിച്ചവര്‍
*102.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയില്‍
പട്ടയവ്യവസ്ഥകള്‍
ലംഘിച്ചവരുടെ പട്ടയം
റദ്ദാക്കി ഭൂമി
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമി ഉടമകള്‍ക്കുതന്നെ
പുതിയ
പാട്ടവ്യവസ്ഥയില്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
ഭാവിയില്‍
പാട്ടവ്യവസ്ഥ
ലംഘിക്കില്ലെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മീന്‍പിടുത്ത
നിയന്ത്രണ നിയമം
*103.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്ര
മത്സ്യബന്ധനം
പൂര്‍ണ്ണമായും വന്‍കിട
കോര്‍പ്പറേറ്റ്
കമ്പനികള്‍ക്ക്
പതിച്ചുകൊടുക്കുന്ന
തരത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ പുതുതായി
മീന്‍പിടുത്ത നിയന്ത്രണ
നിയമം
പാസ്സാക്കിയെടുക്കാന്‍
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കരട് രൂപം
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയമത്തിന്മേലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
നിരവധി പ്രശ്നങ്ങള്‍
നേരിടുന്ന കേരളത്തിലെ
മത്സ്യബന്ധന മേഖലയില്‍
പ്രസ്തുത നിയമം
നടപ്പിലാക്കുക വഴി
ദൂരവ്യാപകമായ
പ്രത്യാഘാതങ്ങള്‍
ഉണ്ടാകുമെന്നതിനാല്‍
സമുദ്രത്തില്‍
പന്ത്രണ്ട്
നോട്ടിക്കല്‍ മൈല്‍
വരെയുള്ള തീരദേശ
മേഖലയുടെ അവകാശം
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
തന്നെ നല്‍കണമെന്ന
രീതിയില്‍
കേന്ദ്രത്തിനോട്
ആവശ്യപ്പെടുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിര്‍മ്മാണങ്ങളിൽ
നിലവാരം ഉറപ്പാക്കുന്നതിന്
നടപടി
*104.
ശ്രീ.പി.വി.
അന്‍വര്‍
,,
ജെയിംസ് മാത്യു
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ഉദ്യോഗസ്ഥരുടെയും
കരാറുകാരുടെയും
കൂട്ടുകെട്ട്
പാലാരിവട്ടം ഉള്‍പ്പെടെ
വിവിധ റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍
എന്നിവയുടെ
നിര്‍മ്മാണത്തില്‍
വ്യാപകമായി
നടത്തിയിരുന്ന അഴിമതി
അവസാനിപ്പിക്കുവാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
പൊട്ടിപ്പൊളിഞ്ഞ
റോഡുകളില്‍ വിജിലന്‍സ്
നടത്തിയ മിന്നല്‍
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
വകുപ്പില്‍ ലഭ്യമാണോ;
(സി)
കിഫ്ബി
ഫണ്ടുള്‍പ്പെടെ
ഉപയോഗിച്ചുള്ള
നിര്‍മ്മാണങ്ങളിൽ ഉന്നത
നിലവാരം
ഉറപ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ഡി)
നിര്‍മ്മാണത്തില്‍
വീഴ്ച കണ്ടെത്തുന്ന
സാഹചര്യത്തില്‍
കരാറുകാരില്‍ നിന്നും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
നഷ്ടം ഈടാക്കാന്‍ നടപടി
സ്വീകരിക്കുന്ന കാര്യം
പരിശോധിക്കുമോ?
സമുദ്ര
പരിധി സംബന്ധിച്ച കേന്ദ്ര
നിയമം
*105.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അധികാര പരിധിയിലുള്ള
പന്ത്രണ്ട്
നോട്ടിക്കല്‍ മെെല്‍
സമുദ്ര പരിധിയിൽ കൂടി
കേന്ദ്രസര്‍ക്കാരിന്
അധികാരം നല്കുന്ന
നിര്‍ദ്ദിഷ്ട നിയമ
നിര്‍മ്മാണത്തില്‍
മത്സ്യബന്ധന
മേഖലയിലുള്ളവരുടെ
പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കുന്ന ഈ
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
മത്സ്യത്താെഴിലാളികള്ക്കുള്ള
അപകട ഇന്‍ഷുറന്‍സ്
*106.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ. പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്താെഴിലാളികള്ക്കായി
പൂര്‍ണ്ണമായ അപകട
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭ്യമാക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
ഏതെല്ലാം തരത്തിലുള്ള
അപകടങ്ങളെയാണ് പ്രസ്തുത
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഇന്‍ഷുറന്‍സ്
പരിരക്ഷ പൂര്‍ണ്ണമായി
ലഭ്യമാക്കുന്നതിനും
കാലതാമസം
ഒഴിവാക്കുന്നതിനുമായി
ഇന്‍ഷുറന്‍സ്
കമ്പനികളുമായി
ചേര്‍ന്ന് പ്രത്യേക
അദാലത്തുകള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കാമാേ?
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
*107.
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രൈബ്യൂണലുകളില്‍
അവലംബിച്ചുപോരുന്ന
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുളള വിവിധ ലാന്റ്
ട്രൈബ്യൂണലുകള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ലാന്റ്
ട്രൈബ്യൂണലുകളിലെ
കേസുകളെ സംബന്ധിച്ച്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
വില്ലേജ്
ഓഫീസര്‍മാര്‍ക്ക്
അധികാരമുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിച്ച് കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ?
കേന്ദ്ര
വിദ്യാഭ്യാസനയം
*108.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടനയുടെ
അന്തസ്സത്ത
ഉള്‍ക്കൊണ്ടുകൊണ്ട്
ജനാധിപത്യം,
മതനിരപേക്ഷത,
അവകാശസമത്വം തുടങ്ങിയ
മൂല്യങ്ങള്‍ പകര്‍ന്നു
നല്കി രാജ്യത്തിന്റെ
അഖണ്ഡതയും ഉൾച്ചേർന്ന
വികസനവും
ഉറപ്പാക്കുകയെന്ന
വിദ്യാഭ്യാസത്തിന്റെ
പരമപ്രധാനമായ ലക്ഷ്യം
സാക്ഷാല്‍ക്കരിക്കുന്നതിന്
വേണ്ടത്ര പ്രചോദനം
നല്‍കുന്നതല്ല പുതിയ
കേന്ദ്ര
വിദ്യാഭ്യാസനയത്തിന്റെ
കരട് എന്ന ആക്ഷേപം
ഉള്ളതിനാല്‍ അത്
സംബന്ധിച്ച്
സംസ്ഥാനത്തിന്റെ
കാഴ്ചപ്പാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(ബി)
നിലവിലെ
സാഹചര്യത്തില്‍ത്തന്നെ
പ്രാകൃതവും
പിന്തിരിപ്പനും
വിഭാഗീയവുമായ ആശയങ്ങള്‍
പ്രചരിപ്പിക്കുന്നതിനുളള
ഉപാധിയായി
പാഠ്യപദ്ധതിയെ കേന്ദ്ര
ഭരണകൂടം
വിനിയോഗിക്കുമ്പോള്‍
അതിന് അനുകൂല സാഹചര്യം
ഒരുക്കുന്ന വിധത്തില്‍
പാഠ്യക്രമം
രൂപപ്പെടുത്തുന്നതിന്
മാര്ഗമൊരുക്കാനുളള
പുതിയ വിദ്യാഭ്യാസ
നയത്തോടുളള വിയോജനം
രേഖപ്പെടുത്തുമോ;
(സി)
അടിസ്ഥാന
മൂല്യങ്ങള്‍
സംരക്ഷിച്ചുകൊണ്ട്
ഭാവിലോകത്തെ
സാധ്യതകള്‍ക്ക്
അനുഗുണമാകുന്ന
തരത്തില്‍ സംസ്ഥാന
തലത്തില്‍ പാഠ്യപദ്ധതി
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
ഇതരസംസ്ഥാന
ബോട്ടുകളെ നിയന്ത്രിക്കാന്‍
നടപടി
*109.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരങ്ങളില്‍
മത്സ്യബന്ധനം നടത്തുന്ന
ഇതരസംസ്ഥാന
ബോട്ടുകളില്‍നിന്നും
യൂസേഴ്സ് ഫീ
ഈടാക്കാറുണ്ടോ;
(ബി)
നിരോധിച്ച
പെലാജിക് നെറ്റും
ട്രോള്‍ നെറ്റും
പോലുള്ള വലകള്‍
ഉപയോഗിച്ച് ഇതരസംസ്ഥാന
ബോട്ടുകൾ പിടിക്കുന്ന
ചെറുമീനുകള്‍
വളത്തിനായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഫിഷറീസ്
വകുപ്പിന്റെ അനാസ്ഥ
കാരണം സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്തിലും
യൂസേഴ്സ് ഫീ കൃത്യമായി
ഈടാക്കാത്തതിനാല്‍
സര്‍ക്കാര്‍
വരുമാനത്തിലും നഷ്ടം
ഉണ്ടാകുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
*110.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഫലപ്രദമായ
നടത്തിപ്പിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി 9941 പ്രൈമറി
സ്കൂളുകളില്‍ ഹൈടെക്
ലാബുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി കിഫ്ബി
മുഖേന എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കാവശ്യമായ
ഉപകരണങ്ങളുടെ വിതരണം
സ്കൂളുകളില്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്തെ
പ്രൈമറി
അദ്ധ്യാപകര്‍ക്ക്
പ്രത്യേക ഐ.ടി.
പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എല്‍.ഇ.ഡി.
ലെെറ്റുകള്‍ ഉപയോഗിച്ചുള്ള
മത്സ്യബന്ധനം
*111.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ഇ.ഡി.
ലെെറ്റുകള്‍
ഉപയോഗിച്ച്
മത്സ്യങ്ങളെ
ആകര്‍ഷിച്ച് നടത്തുന്ന
ലെെറ്റ് ഫിഷിംഗ് മൂലം
ചെറുമീനുകളും സൂക്ഷ്മ
ജീവികള്‍ പോലും
നശിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
തങ്ങളുടെ ആശങ്ക
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ലെെറ്റ്
ഫിഷിംഗ്
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പൊതു
വിദ്യാലയങ്ങളുടെ വികസനം
*112.
ശ്രീ.വി.
ജോയി
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളെ അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്താനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം
പൊതുവിദ്യാലയങ്ങളുടെ
ആസ്തി വികസനത്തിനായി
കിഫ്ബി മുഖേനയും
അല്ലാതെയും
ആവിഷ്ക്കരിച്ച്
നടപ്പാക്കി വരുന്ന
പദ്ധതികള്‍ എത്ര
തുകയുടേതാണെന്ന്
അറിയിക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുവിദ്യാലയങ്ങളുടെ
ആസ്തി വികസനത്തിനായി
ആകെ എത്ര തുകയുടെ
പദ്ധതികള്‍
നടപ്പിലാക്കിയെന്നതിന്റെ
കണക്കു ലഭ്യമാണോ;
(ഡി)
അധ്യാപകരുടെ
പുതിയ തസ്തിക
സൃഷ്ടിക്കുന്നതിനും
ഒഴിവുകള്‍
നികത്തുന്നതിനും
ടീച്ചേഴ്സ്
ബാങ്കിലുണ്ടായിരുന്നവരുടെ
തൊഴില്‍ സംരക്ഷണത്തിനും
സ്വീകരിച്ച നടപടി
അറിയിക്കാമോ?
കശുവണ്ടി
വ്യവസായത്തിന്റെ പുനരുദ്ധാരണം
*113.
ശ്രീ.എം.
മുകേഷ്
,,
സജി ചെറിയാന്
,,
എന്‍. വിജയന് പിള്ള
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിന് ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന
തോട്ടണ്ടിക്ക്
കേന്ദ്രസര്‍ക്കാര്‍
ചുങ്കം
ഏര്‍പ്പെടുത്തിയതും
യഥേഷ്ടം കശുവണ്ടി
പരിപ്പ് ഇറക്കുമതി
ചെയ്യാന്‍ അനുമതി
നല്കിയതും
വ്യവസായത്തിന് കനത്ത
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുള്ളതിനാല്‍
ഇതു തിരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
തോട്ടണ്ടി
ഇറക്കുമതിക്ക്
രൂപീകരിച്ച കാഷ്യൂ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇറക്കുമതി
പൂര്‍ണ്ണമായും
ഇ-ടെന്‍ഡര്‍
വഴിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
*114.
ശ്രീ.എം.
സ്വരാജ്
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തിലും
മണ്ണിടിച്ചിലിലും
തകര്‍ന്ന സംസ്ഥാന
പാതകളും പ്രധാന ജില്ലാ
റോഡുകളും
പുനര്‍നിര്‍മ്മിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
എത്ര കോടി രൂപ
ആവശ്യമായി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
ഇതിനായുള്ള
തുക അനുവദിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
പട്ടയം
ലഭ്യമാക്കാന്‍ നടപടി
*115.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഒ.
ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയം ഇല്ലാത്ത
കൂടുതല്‍ പേര്‍ക്ക്
പട്ടയം ലഭ്യമാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
അര്‍ഹരായവര്‍ക്ക്
പട്ടയം നല്കാന്
കഴിയും വിധം ഭൂമിയുമായി
ബന്ധപ്പെട്ട
തടസ്സങ്ങളും
തര്‍ക്കങ്ങളും
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ചതും
വിതരണം ചെയ്യാത്തതുമായ
വനഭൂമിയ്ക്ക്
സമയബന്ധിതമായി പട്ടയം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
വനംവകുപ്പിന്റെയുള്പ്പെടെ
സംയുക്ത പരിശോധന
ആവശ്യമുളള വനഭൂമിയുടെ
സ്ഥലപരിശോധന
പൂര്‍ത്തിയാക്കി
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിയ്ക്കായി
അയച്ചുകൊടുക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഭൂപതിവ്
ചട്ടങ്ങളില്‍ ഇടുക്കി
ജില്ലയ്ക്കായി വരുത്തിയ
ഭേദഗതി
*116.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയ്ക്ക് മാത്രമായി
1964ലെ ഭൂപതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അതിനുള്ള
പ്രത്യേക
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് മന്ത്രിസഭ
തീരുമാനം എടുത്തത്
എന്നാണെന്ന്
അറിയിക്കാമോ;
(സി)
പട്ടയഭൂമി
എന്ത് ആവശ്യത്തിന്
നല്കിയാേ അതിന്
മാത്രമേ ഉപയാേഗിക്കാവൂ
എന്നും പ്രസ്തുത
ഭൂമിയില്‍ വാണിജ്യ
വ്യാപാര സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനുള്ള
കെട്ടിടങ്ങള്‍
നിര്‍മ്മിക്കരുതെന്നും
നിഷ്കര്ഷിച്ചിട്ടുണ്ടാേ;
(ഡി)
പട്ടയഭൂമിയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വില്ലേജാഫീസറുടെ
എന്‍.ഒ.സി.
നിര്ബന്ധമാക്കിയിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമോ;
(ഇ)
കാര്‍ഷിക
മേഖലയിലെ തകര്‍ച്ചമൂലം
ബുദ്ധിമുട്ടുന്ന
ഇടുക്കിയിലെ
കര്‍ഷകര്‍ക്ക് പ്രസ്തുത
ഉത്തരവ്
തിരിച്ചടിയായതിനാല്‍
ഇത് പിന്വലിക്കുമാേ;
വിശദമാക്കാമോ?
പൊതു
വിദ്യാലയങ്ങളില്‍ സ്റ്റാഴ്സ്
പദ്ധതി
*117.
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലക്ഷ്യബോധത്തോടെ
ദൃഢനിശ്ചയമുള്ള
പ്രവര്‍ത്തനം വഴി പൊതു
വിദ്യാലയങ്ങളിലേക്ക്
ഗണ്യമായ എണ്ണം
വിദ്യാര്‍ത്ഥികളെ
അധികമായി
ആകര്‍ഷിക്കാന്‍
പ്രാപ്തമാക്കിയതിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി)
വിദ്യാഭ്യാസ
രംഗത്ത് രാജ്യത്ത്
ഒന്നാം സ്ഥാനം
കരസ്ഥമാക്കിയതിനെത്തുടര്‍ന്ന്
ലോകബാങ്ക്
സഹായത്തോടെയുള്ള
സ്റ്റാഴ്സ് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കാന്‍
കേന്ദ്രാനുമതി
ലഭ്യമായിട്ടുണ്ടോ; ഈ
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
എല്ലാ ക്ലാസ് മുറികളും
ഹൈടെക് ആക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
കിടയറ്റതാക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദമാക്കാമോ?
ഗണിത
പഠനം അനായാസമാക്കുന്നതിന്
പദ്ധതി
*118.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
ഗണിത പഠനം
അനായാസമാക്കുന്നതിന്
ഗണിതം വിജയം, ഉല്ലാസ
ഗണിതം എന്നീ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം
ക്ലാസ്സുകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗണിതം
വിജയം പദ്ധതി
പരിഷ്ക്കരിച്ച് ഹയര്‍
സെക്കണ്ടറി തലം
വരെയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിനുള്ള
അദ്ധ്യാപക,
ഫാക്കല്‍റ്റി
പരിശീലനങ്ങളും
കൈപ്പുസ്തകങ്ങളും
വര്ക്കുബുക്കുകളും
സജ്ജീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളിലെ ഓണ്‍ലൈന്‍
സംവിധാനത്തിലെ പാളിച്ചകൾ
*119.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരശേഖരണം
പൂര്ണ്ണമാകാത്തതും
ഓണ്‍ലൈന്‍
സാങ്കേതികപ്രശ്നങ്ങളും
എഴുതി നല്കാന്
രസീതില്ലാത്തതും
വില്ലേജ് ഓഫീസുകളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്ന
സാഹചര്യത്തിന് പരിഹാരം
കണ്ടെത്തുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
രസീത് മാത്രം
ഉപയോഗിക്കണമെന്ന
നിര്‍ദ്ദേശം കാരണം പല
വില്ലേജ് ഓഫീസുകളിലും
നടക്കുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാരമായി മാന്വല്‍
രസീതുകൂടി പ്രസ്തുത
ഓഫീസുകളില്‍ നിന്നും
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
എല്ലാ
വില്ലേജുകളിലും
വിവരശേഖരണവും ഇവ
ഓണ്‍ലൈനാക്കുന്നതും
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സര്‍വ്വേ
നമ്പര്‍ പരിശോധിച്ച്
ആധാരങ്ങള്‍ രജിസ്റ്റര്‍
ചെയ്താല്‍ മതിയെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
ഓണ്‍ലൈന്‍
സംവിധാനത്തിലേക്ക്
മാറ്റാന്‍ കഴിയാതെ
നിരവധി രേഖകള്‍
വില്ലേജ് ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന
സാഹചര്യത്തിന് പരിഹാരം
കണ്ടെത്തുമോ; എങ്കില്‍
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
*120.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അപകടത്തില്‍പ്പെടുന്ന
സാഹചര്യത്തില്‍
രക്ഷാപ്രവര്‍ത്തനം
ദുഷ്ക്കരമാകാതിരിക്കാന്
മത്സ്യത്തൊഴിലാളികള്‍
സുരക്ഷാ മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
കടലില്‍
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിന്
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തി
പ്രത്യേക സ്ക്വാഡ്
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
(ഡി)
കടലില്‍
ഉണ്ടാകുന്ന അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
മത്സ്യത്തൊഴിലാളികളെയും
മത്സ്യബന്ധന
യാനങ്ങളെയും കുറിച്ചുളള
കൃത്യമായ വിവരങ്ങള്‍
നല്‍കുന്നതിന് സാഗര
എന്ന പേരില്‍ മൊബെെല്‍
ആപ്ലിക്കേഷന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?