മിന്നല്‍
സുരക്ഷാ കവചങ്ങള്‍
*391.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിന്നല്‍
സുരക്ഷാ കവചങ്ങളുടെ
അഭാവത്താല്‍ അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വീടുകളുടെ
മുകളില്‍
ലോഹത്തകിടുകള്‍
വിരിക്കുന്നത്
അപകടസാധ്യതകള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
കെട്ടിടങ്ങളുടെ
മുകളില്‍ വിരിക്കുന്ന
ലോഹത്തകിടുകളെ
മിന്നല്‍രക്ഷാ
കവചങ്ങളാക്കി മാറ്റാന്‍
കഴിയുമോയെന്ന്
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമിയുടെ
വിവരങ്ങള്‍
*392.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കാതെ
കിടക്കുന്ന സര്‍ക്കാര്‍
ഭൂമി സംബന്ധിച്ച
വിവരങ്ങള്‍ റവന്യൂ
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഉടമസ്ഥരില്ലാത്ത ഭൂമി
സംബന്ധിച്ചും
പുറമ്പോക്ക് ഭൂമി
സംബന്ധിച്ചുമുള്ള
വ്യക്തമായ വിവരങ്ങള്‍
കെെവശമുണ്ടോ;
(സി)
മേല്പറഞ്ഞ
തരത്തിലുള്ള ഭൂമി
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ക്രാേഡീകരിക്കുന്നതിനും
പ്രസ്തുത ഭൂമി
സംരക്ഷിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമി
ഏതൊക്കെ തരത്തില്‍
ഉപയോഗപ്പെടുത്താമെന്ന്
ആലോചിക്കുമോ;
വ്യക്തമാക്കുമോ?
റോഡ്
ശൃംഖലയുടെ മുഖഛായ
മാറ്റുന്നതിനുള്ള പ്രവർത്തനം
*393.
ശ്രീ.വി.
ജോയി
,,
ബി.ഡി. ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
രണ്ട്
വര്‍ഷത്തിനുള്ളില്‍
ആറായിരം കിലോമീറ്റര്‍
റോഡ് നിര്‍മ്മാണം കൂടി
പൂര്‍ത്തിയാക്കി
ഗുണനിലവാരത്തിലും
ദൈര്‍ഘ്യത്തിലും
സംസ്ഥാനത്തെ റോഡ്
ശൃംഖലയുടെ മുഖഛായ
മാറ്റുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പാരിസ്ഥിതിക
അവബോധം
വര്‍ദ്ധിച്ചുവരുന്നതിന്റെ
ഭാഗമായി പാറയുടെ
ലഭ്യതക്കുറവ്
നിര്‍മ്മാണ പുരോഗതിയെ
ബാധിക്കാതിരിക്കാനായി
എന്തെങ്കിലും ബദല്‍
മാര്‍ഗ്ഗങ്ങള്‍
ആരായുന്നുണ്ടോ;
(സി)
നിര്‍മ്മാണത്തിലെ
അപാകത കൊണ്ടും
പാതയോരങ്ങളിലെ
കയ്യേറ്റങ്ങള്‍ കൊണ്ടും
ഉണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കാനായി
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ്
നിര്‍മ്മിച്ചുനല്‍കുന്ന
പദ്ധതി
*394.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീന്‍പിടിത്ത
ഗ്രാമങ്ങളിലെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ഫ്ലാറ്റ് നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
ഏതുഘട്ടം വരെയായി
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇതുവരെ
ഉള്‍പ്പെടാത്ത എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
തീരദേശമേഖലയിലെ
മുഴുവന്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി വാസഗൃഹം
നിര്‍മ്മിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ?
രജിസ്ട്രേഷന്‍വകുപ്പ്
സേവനങ്ങള്‍
കാര്യക്ഷമമാക്കാന്‍ നടപടി
*395.
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ നിന്നും
ലഭ്യമാകേണ്ട വിവിധ
സേവനങ്ങള്‍ വേഗത്തിലും
കുറ്റമറ്റരീതിയിലും
കാര്യക്ഷമതയോടെയും
ലഭ്യമാകുന്നുവെന്നുറപ്പാക്കാന്
സ്വീകരിച്ചു വരുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ആധാര
രജിസ്ട്രേഷന്
നടപടികള്‍
കമ്പ്യൂട്ടര്വത്ക്കരിക്കുന്നതിനും
നടപടിക്രമങ്ങള്‍
ലളിതവും സുതാര്യവും
ആക്കുന്നതിനും
പരിപാടിയുണ്ടോ; രേഖകള്‍
ഡിജിറ്റൈസ് ചെയ്യുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ നിന്നും
അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
ദേശീയപാത
വികസനത്തിനായി ധാരണാപത്രം
*396.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിനായി സംസ്ഥാന
സര്‍ക്കാര്‍ ദേശീയപാത
വികസന അതോറിറ്റിയുമായി
എന്തെങ്കിലും
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
എന്തൊക്കെ കാര്യങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്ത് നിന്നും
നടപ്പിലാക്കുമെന്നാണ്
ധാരണാപത്രത്തില്‍
ഉറപ്പ്
നല്‍കിയിട്ടുള്ളത്;
(സി)
ദേശീയപാത
വികസനത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനും
ടെന്‍ഡര്‍ നടപടികള്‍
വേഗത്തിലാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ദേശീയപാത
വികസനത്തിന്
ഏറ്റെടുക്കുന്ന
സ്ഥലത്തിന്റെ വിലയുടെ
25 ശതമാനം സംസ്ഥാനം
വഹിക്കണമെന്ന് കേന്ദ്രം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
കേരളത്തില്‍
ഭൂമിയുടെ വില
കൂടുതലാണെന്ന് കേന്ദ്ര
ഉപരിതല ഗതാഗത വകുപ്പ്
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തിലാണോ 25
ശതമാനം തുക നല്കുവാന്
സംസ്ഥാനം
തീരുമാനിച്ചത്;
(എഫ്)
മറ്റ്
പല സംസ്ഥാനങ്ങളിലും
ഭൂമിക്ക് കേരളത്തില്‍
ഉള്ളതിനേക്കാള്‍
ഉയര്‍ന്ന വില
ഉണ്ടായിട്ടും ദേശീയപാത
വികസനത്തിന് അവരില്‍
നിന്നും തുക
ഈടാക്കാതിരിക്കുകയും
സംസ്ഥാനത്തോട് ഇത്
ആവശ്യപ്പെടുകയും
ചെയ്തത് ഏത്
സാഹചര്യത്തിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വിദ്യാലയങ്ങളിലെ
അക്കാദമിക
മികവുയര്‍ത്തുന്നതിന് പദ്ധതി
*397.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. എന്‍. ഷംസീര്‍
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പൂര്ണ്ണതയിലേക്കെത്തിക്കുന്നതിന്റെ
ഭാഗമായി മാനദണ്ഡ
പ്രകാരം മതിയായ
കുട്ടികളില്ലാത്ത
സര്‍ക്കാര്‍, എയിഡഡ്
വിദ്യാലയങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
വിദ്യാലയങ്ങളിലെ
അക്കാദമിക
മികവുയര്‍ത്തുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
ശാസ്ത്ര,
സാങ്കേതികശാസ്ത്ര
രംഗത്ത്
ദ്രുതഗതിയിലുണ്ടാകുന്ന
വികാസത്തിനനുസരിച്ച്
വിദ്യാര്‍ത്ഥികളുടെ
വിജ്ഞാന ചക്രവാളം
വികസിപ്പിക്കാന്‍
അധ്യാപകരെ
പ്രാപ്തരാക്കാനുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(ഇ)
എല്ലാ
അധ്യാപകര്‍ക്കും
രണ്ടാഴ്ച ദൈര്‍ഘ്യമുള്ള
റെസിഡന്‍ഷ്യല്‍ അധ്യാപക
കോഴ്സുകള്‍
ആരംഭിക്കാന്‍
പരിപാടിയുണ്ടോ;
വിശദമാക്കാമോ?
ഭവനനിര്‍മ്മാണ
നയം പരിഷ്കരിക്കുന്നതിന്
നടപടി
*398.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ചെലവുകുറഞ്ഞ വീട്, ഹരിത
ഭവനങ്ങള്‍ തുടങ്ങിയ
ആശയങ്ങള്‍
പൊതുജനങ്ങളില്‍
എത്തിക്കുന്നതിന് ഭവന
നിര്‍മ്മാണ വകുപ്പ്
വഹിക്കുന്ന പങ്ക്
വ്യക്തമാക്കുമോ;
(ബി)
നിലവിലുളള
ഭവനനയം
പരിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2018-ലും
2019-ലുമുണ്ടായ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍ ഭവന
നിര്‍മ്മാണ
സങ്കല്‍പ്പങ്ങളെ
കാലോചിതമായി
പരിഷ്ക്കരിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള നടപടി
ഏത് ഘട്ടത്തിലാണ്;
(ഡി)
സര്‍ക്കാരിന്റെ
ലെെഫ് പദ്ധതിയില്‍ ഭവന
നിര്‍മ്മാണ ബോര്‍ഡിന്
എന്തെങ്കിലും ചുമതലകൾ
ഉണ്ടോ; ഇല്ലെങ്കില്‍
സംസ്ഥാനത്തെ ഭവന
നിര്‍മ്മാണത്തിന്റെ
ഏജന്‍സിയെ ഇതില്‍
നിന്നും മാറ്റി
നിര്‍ത്തുന്നത്
എന്തുകാെണ്ടാണെന്ന്
വെളിപ്പെടുത്താമോ?
അനധികൃതമായി
കൈവശം വച്ചിരിക്കുന്ന ഭൂമി
*399.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍
അടക്കമുള്ള
സ്ഥാപനങ്ങള്‍
അനധികൃതമായി ഭൂമി കൈവശം
വച്ചിരിക്കുന്നതായി
റവന്യൂ വകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഭൂമിക്ക്
കുത്തകപ്പാട്ടം ലഭിച്ച
സ്ഥാപനങ്ങള്‍
പാട്ടത്തുക അടയ്ക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
(സി)
ഇത്തരത്തിലുള്ള
ഭൂമിയുടെ
കണക്കെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
വര്‍ഷങ്ങളായി
സ്ഥാപനങ്ങള്‍ കൈവശം
വച്ച ഭൂമി തിരിച്ചു
പിടിക്കുന്നതിന് റവന്യൂ
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
ഇത്തരം ഭൂമി
വര്‍ഷങ്ങളായി കൈവശം
വച്ച അതത്
സ്ഥാപനങ്ങള്‍ക്ക്
പതിച്ചു നല്കാന്
തീരുമാനമുണ്ടോ;
വിശദമാക്കാമോ?
വീടുനിര്‍മ്മാണത്തിന്
പ്രീ-ഫാബ്രിക്കേറ്റിംഗ്
സാങ്കേതിക വിദ്യ
*400.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുനിര്‍മ്മാണത്തിന്
പ്രീ-ഫാബ്രിക്കേറ്റിംഗ്
രീതി നടപ്പാക്കുന്നതിന്
ഭവന നിര്‍മ്മാണ ബോര്‍ഡ്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രീ-ഫാബ്രിക്കേറ്റിംഗ്
സാങ്കേതിക
വിദ്യയനുസരിച്ച്
നിര്‍മ്മിക്കുന്ന
വീടുകളെക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇവയുടെ ചെലവ്
എത്രയാകുമെന്ന്
പഠനത്തില്‍
തെളിഞ്ഞിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
പ്രസ്തുത
സാങ്കേതിക
വിദ്യയനുസരിച്ചുള്ള
വീടുകള്‍ക്ക് എത്ര
ആയുസ്സാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
റൂം
ഫോര്‍ റിവര്‍ പദ്ധതി
*401.
ശ്രീ.പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
മേഖലകളെ
വെള്ളപ്പൊക്കത്തില്‍
നിന്നും
രക്ഷപ്പെടുത്തുവാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
റൂം ഫോര്‍ റിവര്‍
പദ്ധതി വിശദമാക്കാമോ;
(ബി)
നെതര്‍ലാന്‍ഡ്സ്
സര്‍ക്കാരിന്റെ
സഹായത്തോടെ
നടപ്പാക്കുന്ന പദ്ധതി
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പാക്കുന്നതെന്നും
നാളിതുവരെ സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ;
(സി)
ഡച്ച്
സംഘം ഇത് സംബന്ധിച്ച
പഠനത്തിനായി
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയിട്ടുണ്ടോ;
അവരുടെ കണ്ടെത്തലുകളും
ശിപാര്‍ശകളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
സംസ്ഥാനത്തിന്
അനുയോജ്യമാകുന്നപക്ഷം
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സ്മാര്‍ട്ട്
റവന്യൂ ഓഫീസ് പദ്ധതി
*402.
ശ്രീ.കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
,,
സി.കൃഷ്ണന്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന് കീഴിലുളള
ഓഫീസുകളുടെ
പ്രവര്‍ത്തനം നവീന
സാങ്കേതിക വിദ്യയുടെ
സഹായത്താടെ
ആധുനികീകരിച്ച്
ജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനം
കാര്യക്ഷമതയോടെ
നല്കുന്നുവെന്നുറപ്പാക്കാനുളള
സ്മാര്‍ട്ട് റവന്യൂ
ഓഫീസ് പദ്ധതി അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വസ്തു
കെെമാറ്റം ഓണ്‍ലെെനായി
രജിസ്റ്റര്‍ ചെയ്യുന്ന
ദിവസംതന്നെ വില്ലേജ്
ഓഫീസുകളില്‍ നിന്ന്
പോക്കുവരവ് ചെയ്തു
നല്‍കുന്നതിനുളള
സംയോജിത ഓണ്‍ലെെന്‍
പോക്കുവരവ് സംവിധാനം
ഫലപ്രദമായിട്ടുണ്ടോ;
(സി)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
താലൂക്ക് ഓഫീസുകളില്‍
നിന്നും നല്‍കേണ്ട
വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍
അഴിമതിരഹിതമായും
സമയബന്ധിതമായും
നല്‍കാനുളള
ഇ-ഡിസ്ട്രിക്റ്റ്
പദ്ധതിയുടെ
കാര്യക്ഷമതയെക്കുറിച്ച്
അറിയിക്കാമോ?
സര്‍ക്കാര്‍
സ്ക്കൂളുകളുടെ വികസന
ലക്ഷ്യങ്ങള്‍
*403.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനും നിലവാര
വര്‍ദ്ധനവിനും ഏറ്റവും
അനിവാര്യമായ ഘടകം എന്ന
നിലയില്‍ പ്രൈമറി
മുതല്‍ ഹയര്‍
സെക്കന്ററി തലം
വരെയുള്ള സര്‍ക്കാര്‍
സ്ക്കൂളുകളുടെ അടിസ്ഥാന
പശ്ചാത്തല വികസന
ലക്ഷ്യങ്ങളില്‍ ഈ
സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളും
കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുള്ള
നേട്ടങ്ങളും
വിശദമാക്കുമോ;
(ബി)
പ്രൈമറി
മുതല്‍ ഹയര്‍
സെക്കന്ററി വരെയുള്ള
ക്ലാസ്സുകള്‍
സംയുക്തമായി
പ്രവര്‍ത്തിച്ചുവരുന്ന
സര്‍ക്കാര്‍
സ്കൂളുകളുടെ ഭരണ
നിര്‍വ്വഹണ അധികാരം ഏക
പ്രധാനാധ്യാപകനില്‍
നിക്ഷിപ്തമാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ?
സ്കൂൾ
കെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ്
മേല്‍ക്കൂരകൾ മാറ്റി
സ്ഥാപിക്കാൻ നടപടി
*404.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല പൊതുവിദ്യാലയങ്ങളും
ആസ്ബസ്റ്റോസ്
മേല്‍ക്കൂരകളുള്ള
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആസ്ബസ്റ്റോസ്
ഷീറ്റുകള്‍
വിദ്യാര്‍ത്ഥികള്‍ക്കും
അദ്ധ്യാപകര്‍ക്കും
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞവും അതുമായി
ബന്ധപ്പെട്ട്
സ്കൂളുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്താനുള്ള
പദ്ധതികളും
ആവിഷ്ക്കരിച്ചിട്ടും ഇൗ
സ്ഥിതിവിശേഷത്തിന്
മാറ്റമുണ്ടാക്കാന്‍
കഴിയാത്തതിന്
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ളതും
ആസ്ബസ്റ്റോസ്
മേല്‍ക്കൂരകളുള്ള
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതുമായ
എല്ലാ സ്കൂളുകളുടെയും
മേല്‍ക്കൂര മാറ്റി
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റോഡുകളുടെയും
പാലങ്ങളുടെയും സ്ഥിതി
പരിശോധിക്കുന്നതിന് സംവിധാനം
*405.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെയും
പാലങ്ങളുടെയും സ്ഥിതി
കാലാകാലങ്ങളില്‍
പരിശോധിക്കുന്നതിന്
പുതിയ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ആദ്യ
പരിശോധനയില്‍
പുനര്‍നിര്‍മ്മിക്കേണ്ടതെന്ന്
കണ്ടെത്തിയ
നൂറ്റിയറുപത്തിരണ്ട്
പാലങ്ങളുടെയും
പുനരുദ്ധരിക്കേണ്ടതായ
ഇരുനൂറ്റിയെട്ട്
പാലങ്ങളുടെയും
പ്രവൃത്തികള്‍ക്കായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
സാങ്കേതിക
രംഗത്തെ നവീനതകള്‍
അറിയുന്നതിനും അവയുടെ
പ്രയോഗം സംസ്ഥാനത്ത്
സാധ്യമാക്കുന്നതിനും
ഉദ്യോഗസ്ഥരുടെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പരിപാടിയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
പ്രവൃത്തികളുടെ
ഗുണമേന്മ
ഉറപ്പാക്കുന്നതിന്
ക്വാളിറ്റി കണ്ട്രോള്
വിഭാഗത്തെയും ആഭ്യന്തര
വിജിലന്‍സ്
വിഭാഗത്തെയും
ശക്തിപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
തീരമേഖലയുടെ
സമഗ്രമായ നവീകരണം
*406.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരമേഖലയുടെ
സമഗ്രമായ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമാേ;
(ബി)
തീരമേഖലയിലെ
സ്കൂളുകളുടെ
നവീകരണമടക്കം ഏതെല്ലാം
മേഖലയിലെ വികസനമാണ്
കിഫ്ബി മുഖേന
നടപ്പാക്കുന്നതിന്
അനുമതി
ലഭിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
വിശദമായ പദ്ധതിരേഖ
തീരമേഖലാ വികസന
കാേര്‍പ്പറേഷന്‍
തയ്യാറാക്കിയിട്ടുണ്ടാേ;
(ഡി)
മത്സ്യത്താെഴിലാളികളുടെ
ഉപജീവനമാര്‍ഗ്ഗം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനിക രീതിയില്‍
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശം നല്കുമാേ?
വിദ്യാര്‍ത്ഥികളില്‍
മാനുഷിക മൂല്യങ്ങള്‍
വളര്‍ത്തുവാന്‍ നടപടി
*407.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
രംഗത്ത്
വിദ്യാര്‍ത്ഥികളില്‍
മൂല്യബോധം, സഹാനുഭൂതി
തുടങ്ങിയ മാനുഷിക
മൂല്യങ്ങള്‍
വളര്‍ത്തുന്നതിലും
സാമൂഹ്യ പ്രതിബദ്ധത
ഉറപ്പാക്കുന്ന
തരത്തില്‍ ദിശാബോധം
നല്കുന്ന കാര്യത്തിലും
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പിന്നോക്കാവസ്ഥയിലാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വാളയാറില്‍
പീഡനത്തിനിരയായി മരിച്ച
പെണ്‍കുട്ടികള്‍ക്ക്
എെക്യദാര്‍ഢ്യം
പ്രഖ്യാപിച്ച് വരച്ച
പോസ്റ്റര്‍ തലസ്ഥാന
ജില്ലയിലെ ഒരു
സ്കൂളില്‍ പതിച്ചതിന്റെ
പേരില്‍
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിക്കാന്‍ ഇടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരം
അച്ചടക്ക നടപടികള്‍
വിദ്യാര്‍ത്ഥികളിലും
സമൂഹത്തിലും വിഷമതകള്‍
വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം
അവരില്‍
വളര്‍ന്നുവരേണ്ട
സാമൂഹിക
പ്രതിബദ്ധതയ്ക്ക്
തടസ്സവുമുണ്ടാക്കുന്നു
എന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
എെ.ടി. ഓഡിറ്റ്
*408.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിലെയും
സ്കൂളുകളിലെയും
സ്റ്റാേക്ക്
രജിസ്റ്റര്‍
ഓണ്‍ലെെനായി
സൂക്ഷിക്കുന്നുണ്ടാേ;
വ്യക്തമാക്കാമാേ;
ഇല്ലെങ്കില്‍ ആയത്
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം
നല്കുമാേയെന്ന്
അറിയിക്കാമോ;
(ബി)
സ്കൂളുകളില്‍
നിലവില്‍ എെ.ടി.
ഉപകരണങ്ങളുടെ പരിപാലനം
കാര്യക്ഷമമാണാേയെന്ന്
പരിശാേധിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമാേ;
(സി)
സ്കൂളുകളില്‍
നിലവില്‍ എെ.ടി ഓഡിറ്റ്
നടത്തുന്നുണ്ടാേ;
ഇല്ലെങ്കില്‍ പ്രസ്തുത
ഓഡിറ്റ് നടത്തുന്നതിന്
തയ്യാറാകുമാേയെന്ന്
അറിയിക്കാമോ;
(ഡി)
പാെതുവിദ്യാഭ്യാസ
വകുപ്പ്
അംഗീകരിച്ചിട്ടില്ലാത്ത
ഇ-ഗവേണന്‍സ്
ആപ്ലിക്കേഷനുകള്‍
ഉപയാേഗിക്കുന്നതിനും
സവിശേഷ എെ.ടി.
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുമുള്ള
അനുമതി നല്‍കുന്നുണ്ടാേ;
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പില്‍ വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
ആധുനികവല്‍ക്കരണം
*409.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍
വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
നടത്തുന്ന
ആധുനികവല്‍ക്കരണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ വില്ലേജുകളിലും
ഓണ്‍ലെെന്‍ പോക്കുവരവ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വില്ലേജ്
ഓഫീസില്‍ നിന്ന്
നല്കുന്ന വിവിധ ഇനം
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
വീട്ടിലിരുന്ന്
അപേക്ഷിക്കുന്നതിനും
സര്‍ട്ടിഫിക്കറ്റുകളുടെ
പ്രിന്റ്
എടുക്കുന്നതിനും
സാധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതൊരു വ്യക്തിക്കും
വീട്ടിലിരുന്ന് തന്നെ
എല്ലാത്തരത്തിലുമുളള
റവന്യൂ പെയ്മെന്റ്
നടത്തുന്ന തരത്തിലുളള
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
(ഇ)
എല്ലാ
വില്ലേജുകളിലെയും
അടിസ്ഥാന രേഖകള്‍
ഡിജിറ്റെെസ്
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കുമോ;
തണ്ടപ്പേര്
റിക്കാര്‍ഡ്,
ബി.റ്റി.ആര്.
റിക്കാര്‍ഡ് എന്നിവയുടെ
ഡിജിറ്റെെസേഷന്റെ
പുരോഗതി അറിയിക്കുമോ?
റവന്യൂ
വകുപ്പിന്റെ ആധുനികീകരണം
*410.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരവിനിമയ
സാങ്കേതികവിദ്യ
ഉപയോഗപ്പെടുത്തി റവന്യൂ
വകുപ്പിന്റെ
ആധുനികീകരണത്തിന്
ചെയ്തുവരുന്ന
പ്രവൃത്തികളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
ലാന്‍ഡ്
റിക്കാര്‍ഡ്സ്
മോഡണൈസേഷന്‍
പരിപാടിയുടെ ഭാഗമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ;
(സി)
റീസര്‍വേ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
റീസര്‍വേ സംബന്ധിച്ച
പരാതി
പരിഹരിക്കുന്നതിനും
പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ഡി)
മോഡേണ്‍
റിക്കാര്‍ഡ് റൂമുകള്‍
രൂപീകരിക്കുന്ന
പദ്ധതിയെക്കുറിച്ച്
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
*411.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയെ സംബന്ധിക്കുന്ന
ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഖാദര്‍
കമ്മിറ്റി അതിന്റെ
റിപ്പോര്‍ട്ട്
പൂര്‍ണ്ണതോതില്‍
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഗുണപരമായ
മാറ്റം
നിര്‍ദ്ദേശിക്കുന്ന
രണ്ടാം ഭാഗം
സമര്‍പ്പിക്കുന്നതിന്
മുമ്പ് ആദ്യ
റിപ്പോര്‍ട്ട്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കിയാല്‍
വിദ്യാഭ്യാസ മേഖലയില്‍
ഗുണനിലവാരത്തകര്‍ച്ച
ഉണ്ടാകുമെന്ന അദ്ധ്യാപക
സംഘടനകളുടെയും സ്കൂള്‍
മാനേജര്‍മാരുടെയും
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതേക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
സംബന്ധിച്ച്
ഹൈക്കോടതിയിലുള്ള
കേസിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ?
വകുപ്പുകള്‍
തമ്മിലുള്ള ഭൂമി കൈമാറ്റം
*412.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യത്തിനായി വിവിധ
പദ്ധതികള്‍ക്ക്
വേഗത്തില്‍ ഭൂമി
ലഭ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തിന് നിലവില്‍
അവലംബിച്ചുവരുന്ന
നടപടിക്രമങ്ങള്‍
അറിയിക്കുമോ;
(സി)
പദ്ധതികള്‍ക്കായി
വിവിധ വകുപ്പുകളുടെ
കൈവശമുള്ള ഭൂമി
കൈമാറ്റത്തിനായുള്ള
നടപടികള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സേവന
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റം
ചെയ്യുന്നതിന് ജില്ലാ
കളക്ടര്‍മാര്‍ക്ക്
നല്‍കിയിട്ടുള്ള
അധികാരപരിധി
വ്യക്തമാക്കുമോ?
മത്സ്യങ്ങളിലെ
മായവും വിഷാംശവും
*413.
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യങ്ങളിലെ
വിഷാംശവും മായവും
കണ്ടെത്തുന്നതിനും
കുറയ്ക്കുന്നതിനുമായി
നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ഭക്ഷ്യ സുരക്ഷാ
വകുപ്പുമായി ചേര്‍ന്ന്
എല്ലാ ജില്ലകളിലും
പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
മായം
കണ്ടെത്തുന്നതിന്
ത്വരിത പരിശോധന
നടത്തുന്നതിനായി
വികസിപ്പിച്ചെടുത്ത
പേപ്പര്‍ സ്ട്രിപ്പ്
സാങ്കേതിക വിദ്യ
വ്യാപകമായി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
ആയതിന്റെ
ജനപ്രീതിയും
ഫലപ്രാപ്തിയും
സംബന്ധിച്ച കാര്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ?
റീസര്‍വ്വേ
നടപടികൾ
*414.
ശ്രീ.സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
വി.കെ.പ്രശാന്ത്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
റീസര്‍വ്വേ
പൂര്‍ത്തീകരിച്ച് എത്ര
വില്ലേജുകള്‍ റവന്യൂ
ഭരണത്തിന്
കൈമാറിയിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
(ബി)
റീസര്‍വ്വേ
പൂര്‍ത്തീകരിച്ച
വില്ലേജുകള്‍
ഡിജിറ്റൈസേഷന് നടത്തി
ഇ-രേഖാ വെബ്
പോര്‍ട്ടലില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളില്‍
പൊതുജന പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
റസ്റ്റ്ഹൗസുകളുടെ
പ്രവര്‍ത്തനം
*415.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റസ്റ്റ്ഹൗസുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ; അവ
പ്രതീക്ഷിത
നിലവാരത്തില്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന
പരാതി പരിഹരിക്കാന്‍
നടപടിയെടുക്കുമോ;
(ബി)
റസ്റ്റ്ഹൗസുകളുടെ
പരിപാലന നിലവാരം
ഉയര്‍ത്തുന്നതിനും
പുതിയവ
നിര്‍മ്മിക്കുന്നതിനും
പദ്ധതിയുണ്ടോ;
(സി)
സര്‍ക്കാരിന്റെ
സമര്‍ത്ഥമായ ഇടപെടല്‍
കൊണ്ട്
തിരിച്ചുപിടിക്കാന്‍
സാധ്യമായ കുറ്റാലം
കൊട്ടാരത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ഡി)
മൂന്നാര്‍,
ആലുവ ഉള്‍പ്പെടെ ലീസിന്
നല്‍കിയിരുന്ന
റസ്റ്റ്ഹൗസുകള്‍
ഏറ്റെടുക്കാനുള്ള
നടപടിയുടെ പുരോഗതി
അറിയിക്കാമോ?
മത്സ്യത്താെഴിലാളികളുടെ
ജീവിതം മെച്ചപ്പെടുത്താൻ
നടപടി
*416.
ശ്രീ.കെ.
ആന്‍സലന്‍
,,
റ്റി.വി.രാജേഷ്
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്താെഴിലാളികളുടെ
ജീവിതം മെച്ചപ്പെടുത്തി
അവരെ വികസന
മുഖ്യധാരയില്‍
എത്തിക്കുന്നതിന്
നടപ്പാക്കിവരുന്ന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമാേ;
(ബി)
പരമ്പരാഗത
മത്സ്യത്താെഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിനായി
ഇവരുടെ
ഗ്രൂപ്പുകള്‍ക്കും
സഹകരണ സംഘങ്ങള്‍ക്കും
നല്‍കിവരുന്ന
സഹായങ്ങളെക്കുറിച്ച്
അറിയിക്കാമാേ;
(സി)
ന്യായവില
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി, കടലില്‍
നിന്ന്
പിടിച്ചെടുക്കുന്ന
മത്സ്യത്തിന്റെ വില
നിര്‍ണ്ണയിക്കുന്നതിന്
സമിതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
തീരദേശ
വികസന കാേര്പ്പറേഷന്റെ
കീഴില്‍
ശക്തികുളങ്ങരയില്‍
പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള
മത്സ്യ സംസ്കരണ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടാേയെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ അടിസ്ഥാനപരമായ
വളര്‍ച്ചയും അക്കാദമിക
നിലവാരവും
*417.
ശ്രീ.എം.
രാജഗോപാലന്‍
,,
എം. സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ നടപ്പാക്കിയ
പരിഷ്ക്കാരങ്ങളുടെ
ഫലമായി പൊതുവിദ്യാഭ്യാസ
മേഖലയില്‍
ഉണ്ടായിട്ടുള്ള
അടിസ്ഥാനപരമായ
വളര്‍ച്ചയും അക്കാദമിക
നിലവാരവും അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
മേഖലയില്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
സമാനതകളില്ലാത്ത
അക്കാദമിക വികസന
പ്രവര്‍ത്തനങ്ങളുടെ
ഫലമായി ദേശീയതലത്തില്‍
ലഭിച്ച അംഗീകാരങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
ഉണ്ടായിരുന്നതില്‍
നിന്നും കൂടുതലായി
പൊതുവിദ്യാഭ്യാസ
രംഗത്തെ വിവിധ
മേഖലകളില്‍ നാളിതുവരെ
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
പ്രത്യേകം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ഈ
കാലയളവില്‍ ഉണ്ടായ
നേട്ടങ്ങള്‍
നിലനിർത്തുവാനും ഹൈടെക്
സംവിധാനങ്ങളുടെ
സര്‍വ്വീസ്,
റീപ്ലെയ്സ്മെന്റ്,
ക്ലാസ്റൂമുകള്‍,
കെട്ടിടങ്ങള്‍ തുടങ്ങിയ
പശ്ചാത്തല
സൗകര്യങ്ങളുടെ
പുനരുദ്ധാരണം
എന്നിവയ്ക്കുമായും
തുടര്‍ പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
വ്യവസ്ഥകള്‍
ലംഘിച്ച പാട്ടഭൂമി
തിരിച്ചെടുക്കല്‍
*418.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസ്ഥകള്‍
ലംഘിച്ച പാട്ടഭൂമി
തിരിച്ചെടുക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പാട്ടം
അനുവദിച്ചുനല്‍കിയ
കേസുകള്‍ സംബന്ധിച്ച
ശരിയായതും യൂണിഫോം
ആയതുമായ രജിസ്റ്ററുകള്‍
സൂക്ഷിക്കുന്നുണ്ടോ; അവ
കാര്യക്ഷമമായി കൈകാര്യം
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(സി)
വായനശാലകള്‍,
ആരാധനാലയങ്ങള്‍,
ശ്മശാനം, ക്ലബ്ബുകള്‍
തുടങ്ങിയവ കാലങ്ങളായി
കൈവശം വച്ചിട്ടുള്ള
ഭൂമി അതേ ആവശ്യത്തിന്
ഉപയോഗിക്കുന്നതിനായി
പതിച്ചു നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏറ്റെടുത്ത 'എസ്ചീറ്റ്'
ഭൂമി സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ?
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
ഓഫീസുകളാക്കി മാറ്റുന്നതിന്
നടപടി
*419.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകള്‍
സ്മാര്‍ട്ട്
ഓഫീസുകളാക്കി
മാറ്റുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ബി)
വില്ലേജ്
ഓഫീസുകളിലെ
നടപടിക്രമങ്ങള്‍
സുതാര്യമാക്കുന്നതിനും
വിവരസാങ്കേതികവിദ്യയുടെ
സഹായത്താല്‍ വില്ലേജ്
ഓഫീസുകള്‍
ആധുനികവത്കരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമാേ;
(സി)
വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിനും
അതിന്റെ ഭാഗമായി
ജീവനക്കാര്‍ക്ക്
ആവശ്യമായ പരിശീലനങ്ങള്‍
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
പ്രൈസ്
സോഫ്റ്റ്വെയര്
*420.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
അതിന് ഓണ്‍ലൈന്‍ വഴി
അംഗീകാരം
നേടുന്നതിനുമായി പ്രൈസ്
(പ്രോജക്ട്
ഇന്‍ഫര്‍മേഷന്‍ ആന്റ്
കോസ്റ്റ്
എസ്റ്റിമേഷന്‍) എന്ന
സോഫ്റ്റ്വെയര്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സോഫ്റ്റ്വെയറില്
മറ്റെന്തെല്ലാം
സൗകര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
ക്വാളിറ്റി മാന്വല്‍,
ലബോറട്ടറി മാന്വല്‍
എന്നിവയിലെ വ്യവസ്ഥകള്‍
കര്‍ശനമായി
പാലിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ കെട്ടിട
നിര്‍മ്മാണത്തില്‍
'ഗ്രീന്‍ ബില്‍ഡിംഗ്
കണ്‍സെപ്റ്റ്'
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?