കെ.എസ്.ആര്.ടി.സി.
നല്കുന്ന വിദ്യാര്‍ത്ഥി
കണ്സഷന്
*271.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിച്ചിരിക്കുന്ന
കണ്‍സഷനുകള്‍ മൂലം
കോര്പ്പറേഷൻ
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എന്തെങ്കിലും
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിൽ
യാത്രായിളവ്
പരിമിതപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
കൺസഷൻ താല്‍ക്കാലികമായി
നിര്‍ത്തിവച്ചിട്ടുണ്ടോ;
വിദ്യാര്‍ത്ഥികളെ
ദോഷകരമായി ബാധിക്കുന്ന
ഈ ഉത്തരവ്
പുന:പരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയുടെ പുനരുദ്ധാരണം
*272.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ് വ്യവസ്ഥയുടെ
നട്ടെല്ലായ കാര്‍ഷിക
മേഖലയുടെ
പുനരുദ്ധാരണത്തിന്
പ്രഖ്യാപിച്ചിട്ടുള്ള
ആയിരത്തി ഇരുന്നൂറു
കോടി രൂപയുടെ സമഗ്ര
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ശക്തമായ ഇടപെടലിനെ
തുടര്‍ന്ന് കാര്‍ഷിക
കടത്തിന്റെ
മൊറട്ടോറിയം തീയതി
നീട്ടിയിരുന്നോയെന്നറിയിക്കാമോ;
പ്രളയം
കടക്കെണിയിലാഴ്ത്തിയ
കര്‍ഷകരുടെ
സംരക്ഷണത്തിന് പ്രത്യേക
കാര്‍ഷിക കടാശ്വാസ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കാര്‍ഷിക
രംഗത്തെ ഉല്പാദനം,
സംഭരണം, വിതരണം
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ക്കായി
ശാസ്ത്ര,സാങ്കേതിക
ശാസ്ത്ര നേട്ടങ്ങള്‍
ഉപയോഗപ്പെടുത്തി
ആധുനീകരണം വഴി കൃഷി
ആദായകരമാക്കിത്തീര്ക്കുന്നതിന്
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇടുക്കി
വയനാട് ജില്ലകള്‍ക്ക്
പ്രത്യേക പാക്കേജ്
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഗതാഗത
നിയമലംഘനങ്ങള്‍ക്കുള്ള പിഴ
*273.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന നിയമ
ഭേദഗതി പ്രകാരം
അമിതഭാരത്തിന് എത്ര
തുകയാണ് പിഴയായി
ഇൗടാക്കുന്നത്;
അധികമായി വരുന്ന ഓരോ
ടണ്ണിനും കൂടുതല്‍ പിഴ
ഇൗടാക്കുവാൻ
നിര്‍ദ്ദേശമുണ്ടായിരുന്നോ;
(ബി)
അമിതഭാരം
കയറ്റുന്ന
വാഹനങ്ങള്‍ക്കുളള പിഴ
തുക സംസ്ഥാനം
കുറച്ചിട്ടുണ്ടോ; എത്ര
അധിക ലോഡ് കയറ്റിയാലും
ഒരു പിഴ തുക മാത്രം
ഇൗടാക്കിയാല്‍
മതിയെന്ന് ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ പിഴയില്‍
കുറവ് വരുത്തിയത്
ക്വാറി മാഫിയകള്‍
അടക്കമുളള
നിയമലംഘകര്‍ക്ക്
അനുകൂലമാകുമെന്നതിനാല്‍
ഇക്കാര്യം
പുന:പരിശോധിക്കുമോ?
മഴക്കുഴി
നിര്‍ബന്ധമാക്കി കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളില്‍
ഭേദഗതി
*274.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ അനുമതിക്ക്
മഴക്കുഴി
നിര്‍ബന്ധമാക്കുന്ന
വ്യവസ്ഥ
ആലോചിക്കുന്നുണ്ടോ;
(ബി)
വീടുകളുടെ
മുറ്റവും കോമ്പൗണ്ട്
പൂര്‍ണ്ണമായും ടെെല്‍സ്
ഇടുന്നതിനാല്‍ വെളളം
വീടിന്റെ പരിസരത്ത്
താഴാതെ പൂര്‍ണ്ണമായി
ഒലിച്ചു പോകുന്ന അവസ്ഥ
വര്‍ദ്ധിച്ചു
വരുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇതുമൂലം
ചെറിയ മഴ പെയ്താല്‍
പോലും ഇടവഴികളും
റോഡുകളും
വെളളത്തിലാകുന്ന
അവസ്ഥയുണ്ടോ;
(ഡി)
വെളളപ്പൊക്കങ്ങള്
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
എല്ലാത്തരം കെട്ടിട
നിര്‍മ്മാണങ്ങളിലും
മഴക്കുഴി
നിര്‍ബന്ധമാക്കി
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍ ഭേദഗതി
വരുത്താന്‍
തയ്യാറാവുമോ:
വിശദമാക്കുമോ?
മഹാത്മാഗാന്ധി
സര്‍വ്വകലാശാല ഫയല്‍ അദാലത്ത്
*275.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരി 22-ാം തീയതി
മഹാത്മാഗാന്ധി
സര്‍വ്വകലാശാല നടത്തിയ
ഫയല്‍ അദാലത്തില്‍
കോതമംഗലത്തെ ഒരു
സ്വാശ്രയ കോളേജിലെ
ബി-ടെക്
വിദ്യാര്‍ത്ഥിനി ആറാം
സെമസ്റ്റര്‍
പരീക്ഷയില്‍
എന്‍.എസ്.എസിന്റെ
ഗ്രേസ് മാര്‍ക്ക്
അനുവദിക്കണമെന്ന്
രേഖാമൂലം
ആവശ്യപ്പെട്ടിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നേരത്തെ
ഈ വിദ്യാര്‍ത്ഥിനിക്ക്
എന്‍.എസ്.എസ്. ഗ്രേസ്
മാര്‍ക്ക്
നല്കിയതിനാല് വീണ്ടും
അനുവദിക്കുവാന്‍
ചട്ടമില്ലായെന്ന
കാരണത്താല്‍ വൈസ്
ചാന്‍സലര്‍ പ്രസ്തുത
വിദ്യാര്‍ത്ഥിനിയുടെ
അപേക്ഷ തള്ളിയിരുന്നോ;
(സി)
ഈ
അദാലത്തില്‍ വച്ച്
പ്രസ്തുത
വിദ്യാര്‍ത്ഥിനിക്ക്
ഒരു മാര്‍ക്ക് കൂട്ടി
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തീരുമാനം
നിയമവിരുദ്ധമായതിനാല്‍
സര്‍വ്വകലാശാല
അക്കാഡമിക്
കൗണ്‍സിലില്‍ ഈ പ്രശ്നം
സമര്‍പ്പിക്കുവാന്‍
തീരുമാനിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് മൂന്നാം ഘട്ടം
*276.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
കേരളം സൃഷ്ടിക്കാനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന ലൈഫ്
മിഷന് ഒന്നും രണ്ടും
ഘട്ടം
പൂര്‍ത്തിയായിട്ടുണ്ടോ;
എത്ര വീടുകള്‍
നിര്‍മ്മിച്ചു;
(ബി)
ഭൂമിയും
വീടുമില്ലാത്തവര്‍ക്ക്
വീട് വച്ച് നല്കുന്ന
മൂന്നാം ഘട്ടത്തിന്
ആവശ്യത്തിനുളള ഭൂമി
കണ്ടെത്താന്‍
സാധ്യമായിട്ടുണ്ടോ;
എത്ര ഇടങ്ങളില്‍ ഭൂമി
ലഭ്യമായിട്ടുണ്ട്;
(സി)
ലൈഫ്
മിഷന്
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയാണെന്ന് ചില
തല്പരകക്ഷികള്
നടത്തുന്ന പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പി.എം.എ.വൈ(ഗ്രാമീണ്‍),
പി.എം.എ.വൈ (നഗരം)
പദ്ധതികളില്‍
കേന്ദ്രസര്‍ക്കാര്‍ ഓരോ
വീടിനും എത്ര തുകയാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ?
കാലാവസ്ഥാ
വ്യതിയാനം നേരിടുവാന്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ
കര്‍മ്മപദ്ധതികള്‍
*277.
ശ്രീ.പി.
ഉണ്ണി
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനം
മൂലമുണ്ടാകുന്ന
വെല്ലുവിളികളെ
ഏറ്റെടുക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
സജ്ജമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം കൊണ്ട് ഓരോ
പ്രദേശങ്ങളിലും
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍ ഏറ്റവും
കൂടുതല്‍ അറിയുന്നത്
അതത് പ്രദേശത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളായതിനാല്‍
അവയെ ഫലപ്രദമായി
നേരിടുന്നതിനും
അടിയന്തര
രക്ഷാപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ആവശ്യമായ എന്തെല്ലാം
പരിശീലന പരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രകൃതിക്ഷോഭം
മൂലമുണ്ടാകുന്ന
അടിയന്തര
സാഹചര്യങ്ങളില്‍ മറ്റ്
വകുപ്പുകള്‍ തമ്മിലുള്ള
ഏകോപനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
ഓരോ
പഞ്ചായത്തിലും ലോക്കല്‍
ആക്ഷന്‍ പ്ലാന്‍ ഓണ്‍
ക്ലൈമറ്റ് ചേഞ്ച് എന്ന
പ്രാദേശിക
കര്‍മ്മപദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി പദ്ധതി
*278.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനത്തില്
എല്ലാവരെയും
പങ്കാളിയാക്കുക എന്ന
ലക്ഷ്യത്തോടെയുള്ള
ഓണത്തിന് ഒരു മുറം
പച്ചക്കറി എന്ന
പദ്ധതിയുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയിലൂടെ
വീട്ടമ്മമാര്‍,
വിദ്യാര്‍ത്ഥികള്‍,
റസിഡന്റ്സ്
അസോസിയേഷനുകള്‍, സഹകരണ
സ്ഥാപനങ്ങള്‍ എന്നിവർ
മുഖേന നടപ്പാക്കുന്ന
പച്ചക്കറി വിത്ത്
വിതരണം ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
സാധൂകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതി നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
പച്ചക്കറി കൃഷിയുടെ
വ്യാപ്തിയും
ഗുണനിലവാരവും
വര്‍ദ്ധിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മഹാത്മാഗാന്ധി
സര്‍വ്വകലാശാല ബി-ടെക്
പരീക്ഷയിലെ മോഡറേഷന്
*279.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാല ബി-ടെക്
പരീക്ഷയില്‍ ഒരു
സെമസ്റ്ററില്‍ ഒരു
വിഷയത്തിന് തോറ്റ
കുട്ടികള്‍ക്ക് അഞ്ച്
മാര്‍ക്ക് മോഡറേഷനായി
നല്‍കുന്നതിന്
സിന്‍ഡിക്കേറ്റ് എടുത്ത
തീരുമാനം റദ്ദ്
ചെയ്യുവാന്‍
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുടെ
പ്രൈവറ്റ് സെക്രട്ടറി
പങ്കെടുത്ത അദാലത്തില്‍
വച്ച് തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് കൂട്ടി
നല്കുവാന് എടുത്ത
തീരുമാനത്തെ
തുടര്‍ന്നാണ്
സിന്‍ഡിക്കേറ്റും
മോഡറേഷൻ നൽകുവാൻ
തീരുമാനിച്ചത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അക്കാഡമിക്
കൗണ്‍സിലിന്റെ അധികാര
പരിധിയില്‍ വരുന്ന
കാര്യങ്ങളിൽ
അദാലത്തിലും
സിന്‍ഡിക്കേറ്റിലും
തീരുമാനങ്ങള്‍
എടുക്കുവാനുണ്ടായ
സാഹചര്യം എപ്രകാരമാണ്
ഉണ്ടായതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അനധികൃതമായി
മാര്‍ക്ക് ദാനമായി
ലഭിച്ച ഏതെങ്കിലും
കുട്ടികള്‍ക്ക് ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഡിഗ്രി
ക്യാന്‍സല്‍
ചെയ്യുന്നതിനോ
പിന്‍വലിക്കുന്നതിനോ
ചാന്‍സലറുടെ അനുമതി
ആവശ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പരീക്ഷാ
സമ്പ്രദായത്തെ
നോക്കുകുത്തിയാക്കുകയും
അതിന്റെ
വിശ്വാസ്യതയെത്തന്നെ
തകര്‍ക്കുകയും
ചെയ്യുന്ന ഇത്തരം
കാര്യങ്ങളില്‍ ഉന്നതതല
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടോ എന്ന
കാര്യം
പരിശോധിക്കുന്നതിന്
ജുഡീഷ്യല്‍ അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് നിഷേധിക്കുന്ന
കെ.എസ്.ആര്.ടി.സി. നടപടി
*280.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അംഗീകൃത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
നിഷേധിക്കുന്ന
കെ.എസ്.ആര്.ടി.സി.
യുടെ നടപടിക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
സംസ്ഥാനത്തെ
അംഗീകൃത സി.ബി.എസ്.ഇ.
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഇനിയും കണ്സഷന്
നല്‍കിയിട്ടില്ല എന്ന
പ്രശ്നത്തിന് എന്ത്
പരിഹാരമാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(സി)
അധ്യയനവര്‍ഷം
തുടങ്ങി അഞ്ചു മാസം
കഴിഞ്ഞിട്ടും
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ മാത്രം
ഓടുന്ന പ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
കണ്സഷന് പ്രശ്നത്തിന്
പരിഹാരം
ഉണ്ടാകാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
യാത്രാ പ്രശ്നം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്ത്
നടപടികളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ?
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*281.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വെയര്‍
ഹൗസിംഗ് കോര്പ്പറേഷന്
ഏതൊക്കെ മേഖലകളിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ആയതിന്റെ ഫലപ്രാപ്തിയും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഓപ്പറേഷന്
പരശുറാം എന്ന പേരില്‍
ഒരു പദ്ധതി വെയര്‍
ഹൗസിംഗ് കോര്പ്പറേഷന്
നടത്തുന്നുണ്ടോ;
പ്രസ്തുത പദ്ധതി
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
കോര്‍പ്പറേഷന്റെ
നേതൃത്വത്തില്‍
കീടനശീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
കേന്ദ്ര
മോട്ടോര്‍ വാഹന ഭേദഗതി നിയമം
*282.
ശ്രീ.പി.വി.
അന്‍വര്‍
,,
ഐ.ബി. സതീഷ്
,,
പുരുഷന് കടലുണ്ടി
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന ഭേദഗതി
നിയമപ്രകാരം ഗതാഗത നിയമ
ലംഘനങ്ങള്‍ക്ക്
യുക്തിരഹിതമായി
വര്‍ദ്ധിപ്പിച്ച
പിഴത്തുക കുറവു
വരുത്തുന്നതിന്
സംസ്ഥാനത്തിന് അനുമതി
ലഭിച്ചതിന്റെയടിസ്ഥാനത്തില്‍
ഇത് കുറച്ചിട്ടുണ്ടോ;
(ബി)
പുതിയ
ഭേദഗതി നിയമം പൊതുഗതാഗത
സംവിധാനത്തെ
പ്രതികൂലമായി
ബാധിക്കാനിടയുള്ളതിനാല്‍
പൊതുഗതാഗത സംവിധാനം
പൊതു മേഖലയില്‍ത്തന്നെ
നിലനിര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
സാധ്യമാകുമോ;
(സി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
സ്വകാര്യവല്ക്കരണത്തിനിടയാക്കുന്ന
വ്യവസ്ഥകള്‍
പിന്‍വലിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഡി)
ഡ്രൈവിംഗ്
സ്കൂളുകളെയും ചെറുകിട
വര്‍ക്ക്ഷോപ്പുകളെയും
ഭേദഗതി നിയമം എങ്ങനെ
ബാധിക്കുമെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
തൊഴിലാളി ദ്രോഹകരമായ
ഭേദഗതികള്‍
പിന്‍വലിക്കാന്‍
ആവശ്യപ്പെടുന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
പ്രതികൂല
സാഹചര്യത്തിലും
സംസ്ഥാനത്തെ പൊതുഗതാഗത
സംവിധാനത്തെ
സംരക്ഷിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
ഗുണമേന്മ ഉറപ്പാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
*283.
ശ്രീ.വി.
ജോയി
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ഉന്നത വിദ്യാഭ്യാസ
രംഗത്ത് ഗുണമേന്മയും
പ്രാപ്യതയും
ഉറപ്പാക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
എത്ര
സര്‍ക്കാര്‍
കോളേജുകള്‍ക്ക് 'നാക്
' അക്രെഡിറ്റേഷന്‍
ലഭ്യമായി; സംസ്ഥാനത്ത്
പ്രത്യേകമായി
അക്രെഡിറ്റേഷന്‍
നല്‍കുന്നതിന് 'സാക്'
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാലകളിലെയും
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെയും
അദ്ധ്യാപക അദ്ധ്യാപകേതര
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ഡി)
പുതുതായി
സര്‍ക്കാര്‍ എയ്ഡഡ്
മേഖലയില്‍
എവിടെയെല്ലാമാണ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
റിയല്‍
എസ്റ്റേറ്റ് റെഗുലേറ്ററി
അതോറിറ്റി
*284.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയല്‍
എസ്റ്റേറ്റ് മേഖലയില്‍
നിലനില്‍ക്കുന്ന
ആശാസ്യമല്ലാത്ത
നടപടികള്‍
അവസാനിപ്പിക്കുന്നതിനും
അനധികൃത ഇടപാടുകളും
നിര്‍മ്മാണ
പ്രവൃത്തികളും
തടയുന്നതിനും
സംസ്ഥാനത്ത് റിയല്‍
എസ്റ്റേറ്റ്
റെഗുലേറ്ററി അതോറിറ്റി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
ചട്ടങ്ങളും നിയമങ്ങളും
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ലൈഫ്
മിഷന് പദ്ധതി പ്രവര്‍ത്തനം
*285.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന ലൈഫ്
മിഷന് പദ്ധതികളുടെ
പ്രവര്‍ത്തനവും
പുരോഗതിയും
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണച്ചെലവില്‍
ഉണ്ടായിരിക്കുന്ന
ഗണ്യമായ വര്‍ദ്ധനവ്
കാരണം പദ്ധതിക്ക്
അനുവദിച്ചിരിക്കുന്ന
ധനസഹായം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി കണ്ടെത്തുന്ന
രീതിക്ക് പകരമായി
സര്‍ക്കാര്‍
പുറമ്പോക്ക് കണ്ടെത്തി
ഗുണഭോക്താക്കള്‍ക്ക്
നല്കുന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
ഗുണഭോക്തൃ
ലിസ്റ്റില്‍ അനര്‍ഹര്‍
കടന്നുകൂടുന്നത്
തടയുവാന്‍ എന്ത്
മുന്‍കരുതലാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയില്‍
എക്സാമിനേഷന് മാനേജിംഗ്
കമ്മിറ്റി
*286.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
പരീക്ഷാ നടത്തിപ്പിനായി
ആറു പേരടങ്ങുന്ന
മാനേജിംഗ് കമ്മിറ്റി
രൂപീകരിക്കുവാന്‍
വകുപ്പ് മന്ത്രി
ഉത്തരവ്
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
കമ്മിറ്റിക്ക്
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിനുള്ള
ചുമതലയും
നല്‍കിയിട്ടുണ്ടോ; ഇത്
പരീക്ഷാചോദ്യപേപ്പറിന്റെ
രഹസ്യ സ്വഭാവം
നഷ്ടപ്പെടുത്തുവാന്‍
ഇടയാക്കുമെന്നത്
പരിശോധിക്കുമോ;
(സി)
പരീക്ഷാ
കണ്‍ട്രോളറുടെ
നേതൃത്വത്തിലുള്ള
എക്സാമിനേഷന്
മാനേജ്മെന്റ് സിസ്റ്റം
എന്ന സംവിധാനത്തിന്
പകരം പുതിയ കമ്മിറ്റിയെ
നിയോഗിച്ചതിന്റെ
പ്രത്യേക സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
കമ്മിറ്റി പ്രകാരം
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിന്
ഡീനിന് ചുമതലയുണ്ടോ;
സാങ്കേതിക
സര്‍വ്വകലാശാല
നിയമപ്രകാരം ഡീനിന്
അപ്രകാരമുള്ള ഒരു ചുമതല
നല്‍കുന്നതിന്
സാധിക്കുമോ;
(ഇ)
എക്സാമിനേഷന്
മാനേജിംഗ് കമ്മിറ്റി
രൂപീകരിക്കുന്ന കാര്യം
സര്‍വ്വകലാശാലയുടെ
സിന്‍ഡിക്കേറ്റ്
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതു
തീയതിയില്‍ കൂടിയ
യോഗത്തിലാണ് പ്രസ്തുത
വിഷയം ചര്‍ച്ച
ചെയ്തതെന്ന്
വ്യക്തമാക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
*287.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതകളില്‍ അപകടങ്ങള്‍
കുറയ്ക്കുന്നതിനും
റോഡുകളിലെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുജന
പങ്കാളിത്തത്തോടെ ഗതാഗത
നിയമലംഘകരെ
കുടുക്കുവാനും അതുവഴി
അപകടങ്ങള്‍
കുറയ്ക്കുവാനും പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
ദേശീയ-സംസ്ഥാന
പാതകളില്‍ കൂടുതല്‍
അപകടങ്ങള്‍ ഉണ്ടാകുന്ന
സ്ഥലങ്ങളില്‍ നിരീക്ഷണ
ക്യാമറകള്‍ സ്ഥാപിച്ച്
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
റഡാര്‍ സര്‍വൈലന്‍സ്
സംവിധാനം
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
റോഡപകടങ്ങള്‍
കുറച്ച് റോഡ് സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
റോഡ് സുരക്ഷാ ഡേറ്റാ
സെന്റര്‍ ഏതൊക്കെ
തരത്തില്‍
സഹായകരമാകുമെന്ന്
അറിയിക്കുമോ?
വിരമിച്ച
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് ജപ്തി
നോട്ടീസ്
*288.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശമ്പളത്തില്‍
നിന്നും വായ്പാ തുക
പിടിച്ചശേഷം
കെ.എസ്.ആര്.ടി.സി. അത്
ധനകാര്യ സ്ഥാപനങ്ങളില്‍
അടയ്ക്കുന്നതില്‍ വീഴ്ച
വരുത്തിയതുമൂലം
വിരമിച്ച
ജീവനക്കാര്‍ക്ക്
പെന്ഷന്
ആനുകൂല്യങ്ങള്‍
ലഭിക്കാത്തതും ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
ജപ്തി നോട്ടീസ്
വരുവാനുമുളള
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്താണ്;
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന വായ്പാ തുക
കൃത്യമായി ധനകാര്യ
സ്ഥാപനങ്ങളില്‍
അടയ്ക്കുന്നതിന് കര്‍ശന
നടപടി സ്വീകരിക്കുമോ?
കൃഷിഭൂമി
തരിശിടുന്ന പ്രവണത
*289.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭൂമി
തരിശിടുന്ന പ്രവണത
തടയാൻ ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
അത്തരം
ഭൂമിയുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
അതില്‍
എത്രത്തോളം
കൃഷിയോഗ്യമാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നും
അതിനായി എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കുമോ?
ദേശീയ
ഗ്രാമീണ
താെഴിലുറപ്പ്പദ്ധതിയുടെ
പ്രവർത്തന പുരോഗതി
*290.
ശ്രീ.ഒ.
ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ താെഴിലുറപ്പ്
പദ്ധതി ലേബര്‍ ബജറ്റ്
അനുസരിച്ചാണാേ
പുരാേഗമിക്കുന്നത്; ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം സൃഷ്ടിക്കാന്‍
സാധിച്ച താെഴില്‍
ദിനങ്ങളുടെയും പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയാേഗിച്ച ആകെ
തുകയുടെയും കണക്ക്
ലഭ്യമാണാേ;
(ബി)
ഹരിതകേരള
മിഷനുമായി
യാേജിച്ചുകൊണ്ടുള്ള
പദ്ധതി പ്രകാരം
മണ്ണ്-ജലസംരക്ഷണ
പ്രവര്‍ത്തനത്തിന്
പ്രാധാന്യം നല്കി
വരുന്നുണ്ടാേ;
ഉപജീവനമാര്‍ഗം
മെച്ചപ്പെടുത്തുന്ന
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
അനുവദിച്ചിട്ടുണ്ടാേ;
(സി)
പദ്ധതിയില്‍
താെഴിലാളികള്‍ക്ക് കൂലി
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം അറിയിക്കാമാേ;
ഇൗ വര്‍ഷം കൂലി
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടാേ;
നിലവിലെ കൂലി എത്ര
രൂപയാണ്;
(ഡി)
താെഴിലാളികള്‍ക്ക്
കൂലി വര്‍ദ്ധിപ്പിച്ചു
നല്‍കണമെന്ന്
കേന്ദ്രസര്ക്കാരിനാേട്
ആവശ്യപ്പെടുമാേ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
കാര്യക്ഷമതാ വര്‍ദ്ധനവ്
*291.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുന്ന
സമയം
കെ.എസ്.ആര്.ടി.സി.ക്ക്
പ്രതിമാസം നൂറ്റി
മുപ്പത് കോടിയോളം രൂപ
വരുമാന
വിടവുണ്ടായിരുന്നത്
പതിനഞ്ച് കോടിയോളം
രൂപയായി കുറയ്ക്കാന്‍
സാധ്യമായതിന് നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
നയം കൊണ്ടും സെസ്
വര്ദ്ധിപ്പിച്ചതുകൊണ്ടും
ഡീസല്‍ വില
വര്‍ദ്ധിക്കുന്നത്
കെ.എസ്.ആര്.ടി.സി.ക്ക്
പ്രതിമാസം എത്ര അധിക
സാമ്പത്തിക ബാധ്യത
സൃഷ്ടിക്കുന്നുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
സാഹചര്യത്തില്‍ ഇന്ധന
ചെലവ് കുറഞ്ഞതും
അന്തരീക്ഷ മലിനീകരണം
ഇല്ലാത്തതുമായ
ഇലക്ട്രിക് ബസുകളും
സി.എന്‍.ജി. ബസുകളും
പുതുതായി വാങ്ങാന്‍
പദ്ധതിയുണ്ടോ;
(ഡി)
ജീവനക്കാരുടെ
സഹകരണത്തോടെ
കെ.എസ്.ആര്.ടി.സി.യുടെ
കാര്യക്ഷമത
വര്‍ദ്ധനവിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
നീര
അന്താരാഷ്ട്ര നിലവാരത്തില്‍
വിപണിയിലിറക്കുവാന്‍ നടപടി
*292.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദനത്തിന്റെയും
വിതരണത്തിന്റെയും
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പല
കമ്പനികള്‍ പല
പേരുകളില്‍ ഇറക്കുന്ന
നീര പൊതു ബ്രാന്‍ഡില്‍
അന്താരാഷ്ട്ര
നിലവാരത്തില്‍
വിപണിയിലിറക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നീര
ചെത്തുന്നതിന് ഏകീകൃത
സാങ്കേതികവിദ്യ
വികസിപ്പിക്കുമോ;
നീരയുടെ ഗുണമേന്മ
പരിശോധിക്കുവാനും
പൊതുമാനദണ്ഡം
തയ്യാറാക്കുന്നതിനും
കമ്മിറ്റിയെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
കമ്മിറ്റി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മാലിന്യ
സംസ്കരണ പ്രവര്‍ത്തനങ്ങള്‍
*293.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
മികച്ച തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കുന്ന ഡി.ഡി.യു.
സശാക്തീകരൺ പുരസ്കാരം
തിരുവനന്തപുരം ജില്ലാ
പഞ്ചായത്തിനും
നെടുമങ്ങാട് ബ്ലോക്ക്
പഞ്ചായത്തിനും
ലഭിക്കുകയും മികച്ച
മാലിന്യ
സംസ്കരണത്തിനുള്ള
അന്താരാഷ്ട്ര പുരസ്കാരം
തിരുവനന്തപുരം
നഗരസഭക്കും ലഭിക്കുന്ന
തരത്തില്‍ സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നേടിയ
മികവ് കൂടുതല്‍
ശാക്തീകരിക്കാന്‍
ജലസംരക്ഷണം, കൃഷി
വികസനം, മാലിന്യ
സംസ്കരണം തുടങ്ങിയ
മേഖലകളില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഹരിത
കേരളം മിഷന്റെ
നേതൃത്വത്തില്‍ ഹരിത
നിയമ ബോധവല്‍ക്കരണം
നടത്തിയിരുന്നോ; ഹരിത
നിയമം കര്‍ശനമാക്കാന്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
പൊതു
സ്ഥലങ്ങളിലും
ജലസ്രോതസ്സുകളിലും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
മാലിന്യം
നിക്ഷേപിക്കുന്നവര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കാന്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പി.വി.സി. ഫ്ളെക്സ്
ഉല്പന്നങ്ങള്
പൂര്‍ണ്ണമായി
നിരോധിച്ചത് വിജയകരമായി
നടപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ;
പരസ്യത്തിനുപയുക്തമായ
ബദല്‍ ഉല്പന്നം
ലഭ്യമാണോ;
വ്യക്തമാക്കുമോ?
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
*294.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നഗര
ഗതാഗതത്തിന്റെ
ആസൂത്രണം, മേല്‍നോട്ടം,
വികസനം, ഏകോപനം,
നിയന്ത്രണം എന്നീ
ലക്ഷ്യങ്ങളോടുകൂടി
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റികള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഓരോ
കോര്‍പ്പറേഷനും
പ്രത്യേക
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റികള്‍
ഉണ്ടാകുമോ;
വ്യക്തമാക്കുമോ;
(സി)
സമഗ്ര
മൊബിലിറ്റി പ്ലാന്‍
പ്രാദേശിക വികസന
പ്ലാനുമായി
സംയോജിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇടതടവില്ലാത്ത
ഗതാഗതത്തിനും (സീംലെസ്
ട്രാന്‍സ്പോര്‍ട്ട്)
മറ്റ് സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
അതോറിറ്റി വഹിക്കുന്ന
പങ്ക് വ്യക്തമാക്കുമോ?
കേന്ദ്രീകൃത
വേസ്റ്റ് ടു എനര്‍ജി
പ്ലാന്റുകള്‍
*295.
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖരമാലിന്യം
സംസ്ക്കരിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കേന്ദ്രീകൃത വേസ്റ്റ്
ടു എനര്‍ജി
പ്ലാന്റുകള്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടുകൂടി
വ്യാപകമായി
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
പദ്ധതിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
സ്വകാര്യ
പങ്കാളിത്തത്തോടുകൂടി
ഇത്തരം പ്ലാന്റുകള്‍
സ്ഥാപിക്കുമ്പോള്‍
ഉണ്ടാകാവുന്ന
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്തൊട്ടാകെ എത്ര
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
ഇനി എവിടെയെല്ലാം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ?
ബി-ടെക്
പരീക്ഷയില്‍ തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് ദാനം
*296.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയില്‍
ബി-ടെക് പരീക്ഷയില്‍
തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാനദണ്ഡങ്ങള്‍
ലംഘിച്ചുകൊണ്ട്
മാര്‍ക്ക് ദാനം ചെയ്ത്
അവരെ വിജയിപ്പിച്ച
സംഭവം സംബന്ധിച്ച്
ചാന്‍സലര്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ചാന്‍സലര്‍ക്ക്
സര്‍വ്വകലാശാല എന്ത്
മറുപടിയാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഉന്നതങ്ങളിൽ
നിന്നുള്ള
സമ്മര്‍ദ്ദത്തിന്റെ
ഫലമായിട്ടാണ്
സിന്‍ഡിക്കേറ്റ് ഇത്തരം
ഒരു തീരുമാനം എടുത്തത്
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വില്പന
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
*297.
ശ്രീ.കെ.
രാജന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
ഉല്പന്നങ്ങളുടെ
സ്വീകാര്യത കൂട്ടി
വില്പന
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കുടുംബശ്രീ
വനിതാസംരംഭകരുടെ
ഉല്പന്നങ്ങള്
ഓണ്‍ലൈന്‍ വിപണിയില്‍
ലഭ്യമാക്കുന്നതിന്
ഇ-കോമേഴ്സ് പോര്‍ട്ടല്‍
നിലവിലുണ്ടോ; ആയതിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കാമോ;
(സി)
കുടുംബശ്രീ
ഉല്പന്നങ്ങള്
ഇടനിലക്കാരില്ലാതെ
നേരിട്ട് വിപണിയില്‍
എത്തിക്കുന്നതിനായി
സ്ഥാപിച്ച
നാട്ടുചന്തകളുടെ
പ്രവര്‍ത്തനം
ഫലപ്രദമാണോ;
വ്യക്തമാക്കുമോ;
(ഡി)
കുടുംബശ്രീ
ഉല്പന്നങ്ങള് പൊതുജന
ശ്രദ്ധ ലഭിക്കുന്ന
സ്ഥലങ്ങളില്‍
പ്രദര്‍ശിപ്പിക്കുകയും
വിപണനം നടത്തുകയും
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ?
പ്ലാസ്റ്റിക്,
ഇലക്ട്രോണിക്സ്
മാലിന്യങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
*298.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
മാലിന്യങ്ങളും
ഇലക്ട്രോണിക്സ്
മാലിന്യങ്ങളും ദിവസേന
വര്‍ദ്ധിച്ച് വരുന്നത്
നിയന്ത്രിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആരോഗ്യ-പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്ന പോളി
വിനെെല്
ക്ലോറെെഡ്(പി.വി.സി.)
ഉപയോഗിച്ചുളള ഫ്ലെക്സ്
സംസ്ഥാനത്ത്
നിരോധിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് സംബന്ധിച്ച്
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
പരിപാടികള്‍, സ്വകാര്യ
പരിപാടികള്‍, മതപരമായ
ചടങ്ങുകള്‍, സിനിമ,
തിരഞ്ഞെടുപ്പ് പ്രചരണം
തുടങ്ങിയവയ്ക്കെല്ലാം
പി.വി.സി.യ്ക്ക്
പകരമായി പരിസ്ഥിതി
സൗഹൃദവും പുനഃചംക്രമണം
ചെയ്യാന്‍
സാധിക്കുന്നതുമായ
വസ്തുക്കള്‍
ഉപയോഗിക്കുന്നത്
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കാേളേജുകളിലെ
നിലവാരത്തകര്‍ച്ച
*299.
ശ്രീ.എം.
രാജഗോപാലന്‍
,,
എം. സ്വരാജ്
,,
കെ.യു. ജനിഷ് കുമാര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കാേളേജുകളില്
എഴുപത്തിയെട്ട്
ശതമാനത്തിലും
വിജയശതമാനം
നാല്പ്പതില്
താഴെയായിരുന്നതും
അവയില്‍
രണ്ടെണ്ണത്തില്‍ ഒരാള്‍
പാേലും
ജയിച്ചില്ലെന്നതും
പത്ത് എണ്ണത്തില്‍
പത്ത് ശതമാനത്തില്‍
താഴെയായിരുന്നു വിജയം
എന്നതും സ്വാശ്രയ
മേഖലയിലെ
നിലവാരത്തകര്‍ച്ചയുടെ
സൂചകമായതിനാല്‍
വിദ്യാര്‍ത്ഥികളുടെ
ഭാവിയെക്കരുതി ഇൗ
സ്ഥാപനങ്ങളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാരിന് നടത്താന്‍
കഴിയുന്ന ഇടപെടലുകള്‍
എന്തെല്ലാമെന്നറിയിക്കാമാേ;
(ബി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കാേളേജുകളുടെ അക്കാദമിക
ഓഡിറ്റ് നടത്താന്‍
പദ്ധതിയുണ്ടാേ; ഇതില്‍
എന്തെല്ലാം
കാര്യങ്ങളാണ്
പരിശാേധിക്കപ്പെടുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇൗ
വര്‍ഷവും സ്വാശ്രയ
എഞ്ചിനീയറിംഗ്
കാേളേജുകളിലെ
പകുതിയാേളം
സീറ്റുകളില്‍
വിദ്യാര്‍ത്ഥികള്‍
പ്രവേശനം തേടിയില്ലെന്ന
സാഹചര്യത്തില്‍
നിലവാരത്തകര്‍ച്ചയെക്കുറിച്ച്
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
പ്രവേശന
നടപടികളെക്കുറിച്ച്
സമഗ്ര അവലാേകനം
നടത്താന്‍ നിയമിച്ച
കമ്മിറ്റി,
റിപ്പാേര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
യൂണിവേഴ്സിറ്റി
പരീക്ഷകളുടെ നഷ്ടപ്പെട്ട
ഉത്തരക്കടലാസ്സുകള്‍
*300.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പരീക്ഷകളുടെ
ഉത്തരക്കടലാസ്സുകള്‍
നഷ്ടപ്പെട്ടതായി കേരള
സര്‍വ്വകലാശാല
രജിസ്ട്രാര്‍ പോലീസിൽ
പരാതിപ്പെട്ടിട്ടുണ്ടോ;
(ബി)
എവിടെ
നിന്ന്
ഉത്തരക്കടലാസ്സുകള്‍
നഷ്ടപ്പെട്ടതായാണ്
പ്രാഥമിക പരിശോധനയില്‍
കണ്ടെത്തിയിട്ടുളളത്
എന്നറിയിക്കാമോ;
(സി)
സര്‍വ്വകലാശാല
ഏതെല്ലാം വര്‍ഷങ്ങളില്‍
നടത്തിയ പരീക്ഷകളിലെ
ഉത്തരക്കടലാസ്സുകളാണ്
അപ്രകാരം നഷ്ടപ്പെട്ടത്
എന്നും എത്രയെണ്ണം
നഷ്ടപ്പെട്ടു എന്നും
വിശദമാക്കുമോ;
(ഡി)
യൂണിവേഴ്സിറ്റി
കോളേജിലെ
എസ്.എഫ്.ഐ.യുടെ
യൂണിറ്റ് ഓഫീസില്‍
നിന്നും
സര്‍വ്വകലാശാലയുടെ
ഉത്തരക്കടലാസ്സുകള്‍
കണ്ടെത്തിയിരുന്നോ;
(ഇ)
യൂണിവേഴ്സിറ്റി
പരീക്ഷകളുടെ
വിശ്വാസ്യതയെ തന്നെ
തകര്‍ക്കുന്ന ഇത്തരം
സംഭവങ്ങള്‍
സര്‍വ്വകലാശാല ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?