ആദായ
നികുതി പരിധിയില്‍ നിന്നും
സഹകരണ സംഘങ്ങളെ
ഒഴിവാക്കുന്നതിന് നടപടി
*181.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ നിന്നും
ഒരു സാമ്പത്തിക വര്‍ഷം
ഒരു കോടി രൂപയ്ക്കു
മുകളില്‍ പണമായി
പിന്‍വലിക്കുമ്പോള്‍
രണ്ടു ശതമാനം ആദായ
നികുതിയായി നല്‍കണമെന്ന
കേന്ദ്ര നിര്‍ദ്ദേശ
പ്രകാരം കേരളത്തിലെ
സഹകരണ സംഘങ്ങള്‍ ഒരു
വര്‍ഷം നല്‍കേണ്ട തുക
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ആദായ
നികുതി പരിധിയില്‍
നിന്നും സഹകരണ സംഘങ്ങളെ
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
സഹകരണ
സംഘങ്ങളിലെ ആദായ നികുതി
വകുപ്പ് കടന്നുകയറ്റം
*182.
ശ്രീ.വി.
ജോയി
,,
എം. സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദാരിദ്ര്യ
ലഘൂകരണം, ദുര്‍ബല
ജനവിഭാഗങ്ങളുടെ ഉന്നമനം
തുടങ്ങിയ വികസന
ലക്ഷ്യങ്ങളോടെ
പ്രവര്‍ത്തിക്കുന്ന
സഹകരണ പ്രസ്ഥാനത്തെ
തകര്‍ക്കുന്ന തരത്തില്‍
നിയമവിരുദ്ധമായി ആദായ
നികുതി വകുപ്പ്
കടന്നുകയറുന്നത്
അവസാനിപ്പിക്കാന്‍
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
2007-ല്‍
കൊണ്ടുവന്ന ഭേദഗതി
പ്രകാരം പ്രാഥമിക
കാര്‍ഷിക വായ്പാ
സംഘങ്ങളെയും പ്രാഥമിക
സഹകരണ കാര്‍ഷിക ഗ്രാമ
വികസന ബാങ്കുകളെയും
ആദായ നികുതി
നിയമത്തിന്റെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിയിട്ടും ആദായ
നികുതി വകുപ്പ്
നടത്തുന്ന
കടന്നുകയറ്റവും ജില്ലാ
ബാങ്കുകളില്‍ നിന്ന്
പണം പിന്‍വലിക്കാന്‍
നികുതി ഈടാക്കുന്ന
അന്യായ വ്യവസ്ഥയും
കേന്ദ്ര ധനമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
(സി)
കോര്‍പ്പറേറ്റുകളെ
സംരക്ഷിക്കാന്‍
ലക്ഷക്കണക്കിന് കോടി
രൂപ നികുതിയിളവ്
നല്‍കുന്നതിന്
താല്പര്യമെടുക്കുന്ന
കേന്ദ്രസര്‍ക്കാരിനോട്
എല്ലാ സഹകരണ
സംഘങ്ങളെയും ആദായ
നികുതിയില്‍
നിന്നൊഴിവാക്കാന്‍
ആവശ്യപ്പെടുമോ;
(ഡി)
ഇത്തരം
പ്രതിസന്ധികള്‍ക്കിടയിലും
സഹകരണ പ്രസ്ഥാനത്തെ
ശക്തിപ്പെടുത്താന്‍
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിന് പദ്ധതി
*183.
ശ്രീ.എം.
മുകേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ
മണ്ഡലകാല-മകരവിളക്ക്
തീര്‍ത്ഥാടനം സുഗമമായി
നടത്തുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം ശബരിമല
ക്ഷേത്രത്തിനുണ്ടായ
വരുമാനക്കുറവ്
കണക്കിലെടുത്ത്
പ്രത്യേക തുക
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയാണെന്ന്
അറിയിക്കുമോ;
(സി)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും സഹായം
ലഭ്യമാക്കിയിരുന്നോ;
(ഡി)
ഇടത്താവള
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
പ്രതിരോധരംഗത്തും
പൊതുമേഖലയിലും
സ്വകാര്യവല്‍ക്കരണത്തിനുള്ള
കേന്ദ്ര നീക്കം
*184.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പ്രതിരോധ
രംഗത്തുള്പ്പെടെയുളള
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
സ്വദേശിയെന്ന കപട
മുദ്രാവാക്യമുയര്‍ത്തി
വിദേശികള്‍
ഉള്‍പ്പെടെയുളള
കോര്‍പ്പറേറ്റുകള്‍ക്ക്
കെെമാറി
സ്വകാര്യവല്‍ക്കരണം
തീവ്രമാക്കുന്നത്
സംസ്ഥാനത്തിന്റെയും
രാജ്യത്തിന്റെയും
താല്പര്യങ്ങള്ക്ക്
ഹാനികരമാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
രാജ്യസുരക്ഷയെ
കരുതി ദേശസാല്‍ക്കരിച്ച
പെട്രോളിയം
കമ്പനികളില്‍
പ്രമുഖമായതും
പ്രതിവര്‍ഷം
പതിനാലായിരം
കോടിയിലധികം രൂപ
ലാഭമുണ്ടാക്കുന്നതുമായ
ഭാരത് പെട്രോളിയം
കോര്പ്പറേഷന് കേവലം
നാൽപ്പതിനായിരം കോടി
രൂപയ്ക്ക് സ്വദേശ-വിദേശ
കോര്‍പ്പറേറ്റുകള്‍ക്ക്
കെെമാറാനുളള
നീക്കത്തില്‍ നിന്ന്
പിന്മാറാന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
കൊച്ചിന്
റിഫെെനറി വിദേശികള്‍
ഉള്‍പ്പെടെയുളള
സ്വകാര്യ മേഖലയ്ക്ക്
കെെമാറുന്നത്
തന്ത്രപ്രധാനമായ
വ്യവസായം
നഷ്ടപ്പെടുത്തുന്നതുകൊണ്ടുണ്ടാകുന്ന
ഭീഷണിയോടൊപ്പം
റിഫെെനറിയോടനുബന്ധമായി
പതിനായിരത്തിലധികം
പേര്‍ക്ക് തൊഴില്‍
ലഭ്യമാകാവുന്ന പെട്രോ
കെമിക്കല്‍ ഹബ്ബ്
സൃഷ്ടിക്കുകയെന്ന
സംസ്ഥാനത്തിന്റെ
താല്പര്യവും
ഹനിക്കപ്പെടുന്നത്
കണക്കിലെടുത്ത് സംസ്ഥാന
സര്‍ക്കാര്‍ വേണ്ട
ഇടപെടല്‍ നടത്തുമോ
എന്നറിയിക്കാമോ?
ഉജ്ജീവനി
പദ്ധതി
*185.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ പ്രളയത്തില്‍
തകര്‍ന്ന വ്യാപാര
വ്യവസായ സ്ഥാപനങ്ങളെ
സഹായിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായ
വാണിജ്യ കേന്ദ്രം
നടപ്പാക്കി വരുന്ന
ഉജ്ജീവനി പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
എത്ര പേര്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
നല്‍കിയെന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
പ്രളയ
പുനരുദ്ധാരണം, പ്രളയ
പുനര്‍നിര്‍മ്മാണം,
പുനര്‍ജ്ജനി എന്നീ
പദ്ധതികളുടെ വിശദാംശവും
പ്രസ്തുത പദ്ധതികള്‍
വഴി കൈവരിച്ച നേട്ടവും
അറിയിക്കാമോ?
പാലക്കാട്
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡിന്റെ കെെമാറ്റം
*186.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡിന്റെ
പാലക്കാട് യൂണിറ്റ്
സംസ്ഥാന സർക്കാർ
ഏറ്റെടുക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡിന്റെ
രാജസ്ഥാനിലെ കോട്ട
യൂണിറ്റ്
നഷ്ടത്തിലായപ്പോള്‍
സ്വകാര്യവത്കരിച്ചതുപോലെ
പാലക്കാട് യൂണിറ്റ്
നഷ്ടത്തിലായപ്പോൾ
സ്വകാര്യവത്കരിക്കാതിരിക്കാൻ
ഈ യൂണിറ്റ്
സ്വതന്ത്രമാക്കി
ഏറ്റെടുക്കുന്നതിന്
സംസ്ഥാന സർക്കാർ
സന്നദ്ധത കാട്ടിയിട്ടും
നാളിതുവരെ കൈമാറ്റം
ചെയ്യാത്തത് യൂണിറ്റ്
സ്വകാര്യവല്ക്കരിക്കുന്നതിനുളള
കേന്ദ്ര
താല്പര്യങ്ങള്ക്ക്
വിരുദ്ധമായതുകൊണ്ടാണോ;
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് സംസ്ഥാന
സര്‍ക്കാരിന്
കെെമാറുന്നതിനായി
ധാരണാപത്രം ഒപ്പ്
വച്ചശേഷം കെെമാറ്റം
വെെകിപ്പിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എന്തൊക്കെ
തടസ്സവാദങ്ങള്‍
ഉന്നയിക്കുന്നു
എന്നറിയിക്കാമോ;
വിശദവിവരം നല്‍കാമോ?
കേരള
ടൂറിസം സംരംഭകത്വ ഫണ്ട്
*187.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത് നൂതന ആശയങ്ങള്‍
നടപ്പാക്കുന്നതിനും
പ്രത്യക്ഷമായും
പരോക്ഷമായും കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
കേരള ടൂറിസം സംരംഭകത്വ
ഫണ്ടിന് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പുത്തന്‍തലമുറ
സംരംഭകരെ ഈ
രംഗത്തേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
പുതിയ പദ്ധതികള്‍
നടപ്പാക്കാനുള്ള
ഉപദേശങ്ങളും
നിര്‍ദ്ദേശങ്ങളും
മാനേജുമെന്റ്
വൈദഗ്ദ്ധ്യവും
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പദ്ധതികള്‍ക്ക്
പ്രവര്‍ത്തന വേഗതയും
കാര്യക്ഷമതയും
ഉറപ്പാക്കുന്നതിനും അവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തോട്ടഭൂമിയിലെ
ഖനനം
*188.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമിയില്‍
ഖനനം പാടില്ലെന്ന
സുപ്രീംകോടതി വിധി
നടപ്പാക്കിയാല്‍
സംസ്ഥാനത്തെ ഒട്ടേറെ
ക്വാറികള്‍ക്ക്
പ്രവര്‍ത്തിക്കാന്‍
കഴിയില്ല എന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
1964
ലെ ഭൂപതിവു ചട്ടത്തില്‍
ഭേദഗതി വരുത്തി
ഖനനത്തിന് അനുമതി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
നിര്‍മ്മാണമേഖലയ്ക്ക്
ആവശ്യമായ
കരിങ്കല്ലിന്റെ ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നികുതിവരുമാനം
ഉയര്‍ത്തുന്നതിനുള്ള നടപടി
*189.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
വര്‍ഷവും
സര്‍ക്കാരിന്റെ വരുമാനം
കുറയുന്നതും ചെലവ്
വര്‍ദ്ധിക്കുന്നതുമായ
സ്ഥിതിവിശേഷം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
അനാവശ്യവും
ധൂര്‍ത്ത് നിറഞ്ഞതുമായ
ചെലവുകള്‍
നിയന്ത്രിക്കുന്നതിന്
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തലത്തിലുളള ചെലവുകളാണ്
നിയന്ത്രിച്ചത്;
വിശദമാക്കാമോ;
(സി)
നികുതിവരുമാനം
ഉയര്‍ത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
അത് ഫലപ്രദമാണോയെന്നും
അറിയിക്കാമോ;
(ഡി)
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പുകളെ
നവീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിലൂടെ
നികുതി പിരിവില്‍
2017-18നെ അപേക്ഷിച്ച്
2018-19-ല്‍ ഉണ്ടായ
വര്‍ദ്ധനവ്
വ്യക്തമാക്കുമോ?
കായികരംഗത്തിന്
ഉണര്‍വേകാന്‍ പദ്ധതികള്‍
*190.
ശ്രീമതി
യു. പ്രതിഭ
ശ്രീ.രാജു
എബ്രഹാം
,,
കെ. ആന്‍സലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗത്തിന്
ഉണര്‍വേകുകയെന്ന
ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍
നടത്തിവരുന്ന
കായികക്ഷേമ
പ്രവര്‍ത്തനങ്ങളെയും
പശ്ചാത്തല സൗകര്യ
വികസനത്തിനായി
നടപ്പാക്കി വരുന്ന
പദ്ധതികളെയും കുറിച്ച്
വിശദമാക്കാമോ;
(ബി)
സ്കൂള്‍
കായികമേളയില്‍
വിദ്യാര്‍ത്ഥി ഹാമര്‍
തലയില്‍ പതിച്ചു
മരിക്കാനിടയായ ദാരുണ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
കായികമത്സരങ്ങള്‍
പൂര്‍ണമായും
അപകടരഹിതമാക്കുന്നതിന്
വേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
രൂപീകരിക്കുന്നതിനും അവ
കര്‍ശനമായി
പാലിക്കുന്നുവെന്ന്
ഉറപ്പു വരുത്തുന്നതിനും
നടപടിയെടുക്കുമോ;
(സി)
കായിക
രംഗത്ത് പൊതുവെ
ജനാധിപത്യ രീതികള്‍
അന്യമായത്
പരിഹരിക്കാനും കായിക
ഭരണ സ്ഥാപനങ്ങള്‍ ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
ചെന്നെൈ-ബംഗളൂരു
വ്യവസായ ഇടനാഴി
കൊച്ചിയിലേയ്ക്ക് നീട്ടാന്‍
നടപടി
*191.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെന്നെൈ-ബംഗളൂരു
വ്യവസായ ഇടനാഴി
കൊച്ചിയിലേയ്ക്ക്
നീട്ടുന്നതിനുളള
നടപടികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
ഇടനാഴിയുടെ ഭാഗമായ
നിര്‍മ്മാണ
ക്ലസ്റ്ററിന്റെ
പ്രവര്‍ത്തനത്തിന്,
ദേശീയ വ്യവസായ ഇടനാഴി
നിര്‍വ്വഹണ
ട്രസ്റ്റിന്റെ
നിബന്ധനകള്‍
പാലിക്കുന്നതില്‍
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നുണ്ടോ;
(സി)
എങ്കില്‍
ഇത് എങ്ങനെ
മറികടക്കാന്‍
കഴിയുമെന്നാണ്
വിലയിരുത്തിയിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ?
കായികമേളകള്‍
കുറ്റമറ്റരീതിയില്‍
നടത്താന്‍ നടപടി
*192.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജൂനിയര്‍ അത്ലറ്റിക്
മീറ്റിനിടെ ഹാമര്‍
തലയില്‍ പതിച്ച്
മരണത്തിന്
കീഴടങ്ങേണ്ടിവന്ന
അഫീല്‍ ജാേണ്‍സണ്‍ എന്ന
കായികതാരത്തിനുണ്ടായ
ദുരന്തത്തിന് ഇടയാക്കിയ
സുരക്ഷാ
വീഴ്ചകളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടാേ;
(ബി)
കായിക
മേളകള്‍
സംഘടിപ്പിയ്ക്കുന്നതിന്
മതിയായ
സൗകര്യമാെരുക്കാത്തതും
സംഘാടനത്തിലെ
പാളിച്ചകളുമാണ് ഇത്തരം
സംഭവങ്ങള്‍
ഉണ്ടാകുന്നതിന്
ഇടയാക്കിയതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
എങ്കില്‍
കുറ്റമറ്റ രീതിയില്‍
ഇത്തരം മേളകള്‍
സംഘടിപ്പിയ്ക്കുന്നതിന്
എന്തെല്ലാം
മാറ്റങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
വൈദ്യുത
വിതരണ-പ്രസരണരംഗം
ലോകോത്തരമാക്കാന്‍ പദ്ധതി
*193.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
രണ്ടുവര്‍ഷത്തിനിടയില്‍
വൈദ്യുത മേഖലയില്‍
15,500 കോടി രൂപ
മുടക്കില്‍ പാരമ്പര്യ -
പാരമ്പര്യേതര
സ്രോതസ്സുകളില്‍നിന്നുള്ള
ഉല്പാദനവര്ദ്ധനവിനും
വിതരണ-പ്രസരണരംഗം
ലോകോത്തരമാക്കുന്നതിനും
ഉദ്ദേശിച്ചുകൊണ്ടുള്ള
ബൃഹത് പദ്ധതിയുടെ
രൂപരേഖ അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി ദ്യുതി 2021
വിതരണ നഷ്ടം
കുറയ്ക്കുന്നതും
സുരക്ഷക്ക് പ്രാധാന്യം
നല്‍കുന്നതുമായ
തരത്തിലാണോ
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
പുരപ്പുറത്തുനിന്നുള്പ്പെടെ
സൗരോര്‍ജ്ജ
ഉല്പാദനത്തിന് നല്കി
വരുന്ന പ്രാധാന്യം
വിശദമാക്കാമോ?
സംസ്ഥാന
സമ്പദ് വ്യവസ്ഥയെ
പ്രതികൂലമായി ബാധിക്കുന്ന
കേന്ദ്ര നടപടികള്‍
*194.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യം
നേരിടുന്ന വളര്‍ച്ചാ
മുരടിപ്പിനോടൊപ്പം
കേന്ദ്ര ബജറ്റില്‍
തൊഴിലുറപ്പുപോലെ
ജനക്ഷേമ
പദ്ധതികള്‍ക്കുള്ള
വിഹിതം
വെട്ടിക്കുറച്ചതും
സംസ്ഥാനത്തിന്റെ വികസന
ആവശ്യങ്ങള്‍ക്ക്
അര്‍ഹമായ പരിഗണന
നല്‍കാതിരുന്നതും
സംസ്ഥാനത്തിന്റെ
വികസനലക്ഷ്യത്തിന്
വിഘ്നം
സൃഷ്ടിക്കാനിടയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍,
നാളികേരം, തേയില,
കാപ്പി തുടങ്ങിയ
നാണ്യവിളകള്‍ക്ക്
ന്യായവില ഉറപ്പാക്കാന്‍
പദ്ധതിയില്ലാത്തതും
കൃഷി പ്രോത്സാഹനത്തിന്
ബജറ്റ് പിന്തുണ
നല്‍കാത്തതും പരമ്പരാഗത
വ്യവസായങ്ങളെ
അവഗണിച്ചതും സംസ്ഥാന
സമ്പദ് വ്യവസ്ഥയെ
എത്രമാത്രം
പ്രതികൂലമായി
ബാധിക്കാനിടയുണ്ടെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വിഭവ സമാഹരണശേഷി
ദുര്‍ബ്ബലപ്പെടുത്തിയതും
വായ്പാ പരിധി കുറച്ചതും
വികസന
മുരടിപ്പിനിടയാക്കാതിരിക്കാനായി
നടത്താന്‍
ഉദ്ദേശിക്കുന്ന
ഇടപെടല്‍ അറിയിക്കാമോ;
(ഡി)
കേന്ദ്ര
നയങ്ങള്‍ക്കും
നടപടികള്‍ക്കും പുറമെ
തുടര്‍ പ്രളയത്തില്‍
തകര്‍ന്ന നാടിനെ
പുന:സൃഷ്ടിക്കാനുള്ള
യത്നത്തിന്റെ ഭാഗമായി
അവശ്യവസ്തുക്കളെ
ഒഴിവാക്കിക്കൊണ്ട് 12%,
18%, 28% നികുതി
നിരക്കുള്ള ചരക്കുകളുടെ
മേല്‍ ഒരു ശതമാനം
മാത്രം സെസ് ചുമത്താനും
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്ന്
സംഭാവനയായി തുക
സമാഹരിക്കാനും കിഫ്ബിയെ
ശക്തിപ്പെടുത്താനുമുള്ള
ശ്രമങ്ങള്‍ക്ക്
തടയിടാന്‍ നടത്തുന്ന
നിരന്തര ശ്രമം
അതിജീവിക്കാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
*195.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതി
നടപ്പിലാക്കാത്തത് മൂലം
ടൂറിസം മേഖല നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിക്കായി
പുതിയ ഏതെല്ലാം
ഡെസ്റ്റിനേഷനുകളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍
വിശദമാക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തന
പുരോഗതിക്കായി
ഉത്തരവാദിത്ത ടൂറിസം
മിഷന് രൂപീകരിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
വൈദ്യുതമേഖലയിലെ
പ്രതിസന്ധി തരണം ചെയ്യാൻ
നടപടി
*196.
ശ്രീ.ഐ.ബി.
സതീഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
ആഗോളവത്ക്കരണ
നയങ്ങളുടെ ഭാഗമായി
വെെദ്യുതമേഖലയില്‍
നടപ്പാക്കി വരുന്ന
സ്വകാര്യവത്ക്കരണ
നടപടികള്‍ സംസ്ഥാനത്തെ
വലിയതോതില്‍
ബാധിക്കാതിരിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലദൗര്‍ലഭ്യം
മൂലം വെെദ്യുതോത്പാദനം
വളരെ കുറഞ്ഞ് കടുത്ത
വെെദ്യുത പ്രതിസന്ധി
നിലനിന്നിരുന്ന
സമയത്തുപോലും
ഗുണമേന്മയുള്ള
വെെദ്യുതി
ഉപഭോക്താക്കള്‍ക്ക്
തടസ്സമില്ലാതെ
നല്‍കുന്നതിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
കാലയളവില്‍ ആഭ്യന്തര
വെെദ്യുതോത്പാദനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനവും പ്രസരണവും
കാര്യക്ഷമമാക്കുന്നതിന് നടപടി
*197.
ശ്രീ.പി.വി.
അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജമേഖല
പൊതുമേഖലയില്‍
നിലനിര്‍ത്തിക്കൊണ്ട്
ഗുണമേന്മയുള്ള വൈദ്യുതി
ആവശ്യാനുസരണം
നല്‍കുന്നതിനും സേവനം
ലോകോത്തര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
ലക്ഷ്യമിട്ടുകൊണ്ടുള്ള
സംസ്ഥാന വൈദ്യുതി
നയത്തിന് അന്തിമാനുമതി
ആയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ഉല്പാദന വര്‍ദ്ധനവിനും
പ്രസരണ വിതരണ മേഖല
കാര്യക്ഷമമാക്കുന്നതിനും
ചെയ്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച നൂറുദിന
കര്‍മ്മ പദ്ധതിയില്‍
വൈദ്യുതി രംഗത്തെ
വിതരണവും വില്‍പ്പനയും
രണ്ടായി വിഭജിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
കെ.എസ്.ഇ.ബി.യുടെ
സാമ്പത്തിക സുസ്ഥിരതയെ
എങ്ങനെ
ബാധിക്കാനിടയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കനത്ത
പ്രതിഷേധത്തെ
തുടര്‍ന്ന് മുമ്പ്
വേണ്ടെന്ന് വച്ച
ഇലക്ട്രിസിറ്റി ഭേദഗതി
നിയമം കേന്ദ്രത്തില്‍
പുതിയ സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പുതുതായി കൊണ്ടുവന്ന്
കോര്‍പ്പറേറ്റുകളുടെ
താല്പര്യ സംരക്ഷണത്തിന്
നടപടി തുടങ്ങിയെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
വ്യക്തമാക്കുമോ?
പാറ
ക്വാറികളുടെ നിയന്ത്രണ
വ്യവസ്ഥകള്‍
*198.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാറ ക്വാറികള്‍ക്ക്
നിയന്ത്രണം
നിലവിലുണ്ടോ; എങ്കില്‍
നിയന്ത്രണ വ്യവസ്ഥകള്‍
വെളിപ്പെടുത്തുമോ;
(ബി)
ക്വാറികളുടെ
പ്രവര്‍ത്തനം
മണ്ണിടിച്ചിലിനും
ഉരുള്‍പൊട്ടലിനും
കാരണമാകുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന ദുരന്തനിവാരണ
അതോറിറ്റി
പ്രതികരണമെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതോറിറ്റിയുടെ
ഇക്കാര്യത്തിലെ
അഭിപ്രായം ആരാഞ്ഞ്
തുടര്‍നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയുടെ സമഗ്രവികസനത്തിനായി
പദ്ധതികള്‍
*199.
ശ്രീ.എം.
നൗഷാദ്
,,
എസ്.ശർമ്മ
,,
വി. ജോയി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ
സമഗ്രവികസനത്തിനായി ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്താെക്കെയാണ്
എന്നറിയിക്കാമോ;
(ബി)
കയര്‍
ഉല്പന്നങ്ങള്ക്ക്
പുതിയ ഉപയാേഗസാധ്യതകള്
കണ്ടെത്തുന്നതിനായി
എന്തെല്ലാം പഠനങ്ങളും
ഗവേഷണങ്ങളുമാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(സി)
മണ്ണ്,ജല
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കയര്‍ ഭൂവസ്ത്രങ്ങളുടെ
ഉപയാേഗം ഗണ്യമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഡി)
കയറിന്റെ
ആഭ്യന്തര വിപണനം
ശക്തിപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ?
വൈദ്യുതി
നയം 2019
*200.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമസ്ത മേഖലകളുടെയും
വികസനത്തിന് ആവശ്യമായ
ഗുണമേന്മയുള്ള വൈദ്യുതി
ഉറപ്പാക്കുക എന്ന
ലക്ഷ്യത്തോടെ വൈദ്യുതി
നയം 2019
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വൈദ്യുതി
ഉല്പാദന രംഗത്ത്
സ്വകാര്യ പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിന്
പ്രസ്തുത നയം വിഭാവനം
ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
വൈദ്യുതി
ഉല്പാദനത്തില് സ്വയം
പര്യാപ്തത നേടുന്നതിന്
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കുവാനാണ് ഈ
നയം മുഖേന വിഭാവനം
ചെയ്യുന്നത്;
(ഡി)
സ്തംഭനത്തിലായ
ഏതെങ്കിലും വൈദ്യുത
പദ്ധതികള്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
പുനരാരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
വൈദ്യുതി
നയം
നടപ്പിലാക്കുന്നതിലൂടെ
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ ചെലവില്‍
ഗുണമേന്മയേറിയ വൈദ്യുതി
ഉറപ്പാക്കുവാന്‍
സാധ്യമായിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
ശബരിമലയിൽ
അനിഷ്ടസംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാൻ
നടപടി
*201.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡല മകരവിളക്ക്
കാലത്ത് പോലീസ്
സംരക്ഷണയില്‍ രണ്ട്
യുവതികൾ ശബരിമലയില്‍
പ്രവേശിച്ചതും
ഭക്തര്‍ക്ക്
നേരെയുണ്ടായ
അതിക്രമങ്ങളും മറ്റും
ശബരിമലയെ സംഘര്‍ഷ
ഭൂമിയാക്കുന്നതിന്
ഇടയാക്കിയെന്നത്
വസ്തുതയാണെന്ന്
കരുതുന്നുണ്ടോ;
(ബി)
തന്മൂലം
ശബരിമലയിലെത്തുന്ന
ഭക്തജനങ്ങളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവുണ്ടാകുകയും അത്
നടവരവിനെ കാര്യമായി
ബാധിക്കുകയും
ചെയ്തിട്ടുണ്ടോ;
(സി)
നടവരവിലുണ്ടായ
കുറവ് തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
സാമ്പത്തിക സ്ഥിതിയെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശബരിമലയിലെ
നടവരവിലുണ്ടായ നഷ്ടം
സര്‍ക്കാര്‍ ഇതിനകം
നികത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
ബോര്‍ഡിന് ലഭ്യമായത്;
വിശദമാക്കാമോ;
(ഇ)
ഇൗ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്ത്
കഴിഞ്ഞ വര്‍ഷം
ഉണ്ടായതുപോലുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിനും
ശബരിമലയുടെ പരിപാവനത
കാത്തു
സൂക്ഷിക്കുന്നതിനും
ദേവസ്വം ബോര്‍ഡ്
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുമോ
എന്നറിയിക്കാമോ?
സംസ്ഥാനത്തിന്റെ
റവന്യൂ
വര്ദ്ധനവിനുദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
*202.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
കെ. ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാേട്ടു
നിരാേധനം, ജി.എസ്.ടി
നടപ്പിലാക്കിയതിലെ
അനവധാനത,
കേന്ദ്രസര്‍ക്കാരിന്റെ
തെറ്റായ നയങ്ങള്‍
കാെണ്ടും നടപടി
കാെണ്ടും സംജാതമായ
സാമ്പത്തിക മാന്ദ്യം
എന്നിവയും
ആവര്‍ത്തിച്ചുണ്ടായ
തീവ്രപ്രളയവും
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതിക്ക്
സൃഷ്ടിച്ചിട്ടുള്ള
വെല്ലുവിളി
മറികടക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കാമാേ;
(ബി)
ജി.എസ്.ടി.
നിയമത്തിലെ നികുതി
ചാേര്ച്ചയ്ക്ക്
കാരണമായ പഴുതുകള്‍
അടയ്ക്കാതെ തന്നെ
വീണ്ടും ചട്ടങ്ങള്‍
ലഘൂകരിച്ചതും
സംസ്ഥാനങ്ങളുമായി
പങ്കുവയ്ക്കേണ്ട
കാേര്പ്പറേറ്റു
നികുതിയില്‍
കേന്ദ്രസര്‍ക്കാര്‍
കുറവു വരുത്തിയതും
സംസ്ഥാനത്തിന്റെ
വരുമാനത്തില്‍ ഇടിവ്
സൃഷ്ടിക്കാനിടയുള്ളത്
മറികടന്നുകാെണ്ട്
റവന്യൂ
വര്ദ്ധനവിനുദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്താെക്കെയാണ്;
(സി)
പ്രതിസന്ധിക്കിടയിലും
പാവപ്പെട്ടവര്‍ക്ക്
നല്കുന്ന ക്ഷേമ
പെന്ഷന്
വര്‍ദ്ധിപ്പിച്ച
നിരക്കില്‍ യഥാസമയം
നല്കാന്
സാധ്യമായിട്ടുണ്ടാേ
എന്ന് അറിയിക്കാമോ?
കയര്‍
വ്യവസായം സംരക്ഷിക്കാനായി
പദ്ധതി
*203.
ശ്രീ.എന്‍.
വിജയന് പിള്ള
,,
സജി ചെറിയാന്
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍ തൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്ന
പരമ്പരാഗത
തൊഴിലാളികളുടെ
താല്പര്യം
പരിരക്ഷിച്ചുകൊണ്ട്
യന്ത്രവല്‍ക്കരണത്തിലൂടെ
കയര്‍ വ്യവസായം
സംരക്ഷിക്കാനായി
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ഇടപെടലിന്റെ ഫലമായി
ചകിരി ഉല്പാദനത്തില്
വര്ദ്ധനവുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
താെണ്ടിന്റെ മുപ്പത്
ശതമാനം
ചകിരിയാക്കുകയെന്ന
ലക്ഷ്യത്തോടെ
കുടുംബശ്രീയെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
ഉല്പാദന
വര്‍ദ്ധനവിനനുസരിച്ച്
വിപണി
കണ്ടെത്തുന്നതിനായി
ഉല്പന്ന
വെെവിധ്യവല്‍ക്കരണം,
ആധുനിക മാര്‍ക്കറ്റിംഗ്
തുടങ്ങിയ രംഗങ്ങളില്‍
പുരോഗതി
കെെവരിക്കാനായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സഹകരണ
മേഖലയിൽ വരുമാന നികുതി
ഈടാക്കാനുള്ള കേന്ദ്രനീക്കം
*204.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
സംഘങ്ങളുടെയും സഹകരണ
ബാങ്കുകളുടെയും വരുമാന
നികുതി വാണിജ്യ
ബാങ്കുകളുടേതിനു
തുല്യമായി ഈടാക്കാനുള്ള
കേന്ദ്ര
ഗവണ്മെന്റിന്റെ നീക്കം
സംസ്ഥാനത്തെ സഹകരണ
മേഖലയ്ക്ക് കനത്ത
തിരിച്ചടി ആകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംഘങ്ങളുടെ
നിലനില്‍പ്പിനെത്തന്നെ
പ്രതികൂലമായി
ബാധിക്കുന്ന പ്രസ്തുത
നടപടി
പിന്‍വലിക്കണമെന്നും
സഹകരണ സ്ഥാപനങ്ങള്‍ക്ക്
വരുമാന നികുതിയില്‍
ഇളവ് നല്‍കണമെന്നും
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആദായ
നികുതി നിയമത്തില്‍
"194 എന്‍" എന്ന
വകുപ്പ്
കൂട്ടിച്ചേര്‍ത്തത്
മൂലം സഹകരണ മേഖലയില്‍
ഉടലെടുത്തിട്ടുള്ള
പ്രശ്നങ്ങള്‍
വിശദമാക്കാമോ?
പ്രളയക്കെടുതി
നേരിടുന്നതിനായി കേന്ദ്ര
ധനസഹായം
*205.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
തുടര്‍ച്ചയായി രണ്ടാം
വര്‍ഷവും പ്രളയം
അഭിമുഖീകരിച്ചതിനാല്‍
പ്രളയക്കെടുതി
നേരിടുന്നതിനായി
കേന്ദ്രത്തോട് അധിക
ധനസഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനം
നേരിട്ട പ്രളയക്കെടുതി
സംബന്ധിച്ചും
തന്മുലമുണ്ടായ നഷ്ടം
നികത്തുന്നതിനാവശ്യമായ
തുക അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടും
പതിനഞ്ചാം ധനകാര്യ
കമ്മീഷന് നിവേദനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ധനകാര്യ കമ്മീഷനില്‍
നിന്ന് ആശാവഹമായ
പ്രതികരണമാണോ
ഉണ്ടായിട്ടുള്ളതെന്ന്
അറിയിക്കുമോ?
കെയര്‍
ഹോം പദ്ധതി
*206.
ശ്രീ.യു.
ആര്. പ്രദീപ്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
സഹകരണ വകുപ്പ്
നടപ്പാക്കി വരുന്ന
കെയര്‍ ഹോം പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
ലക്ഷ്യമിട്ട മുഴുവന്‍
വീടുകളുടെയും
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഓരോ
വീടിനും വിവിധ സഹകരണ
സംഘങ്ങളുടെ സഹായത്തോടെ
എത്ര രൂപയാണ്
അനുവദിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രകൃതി
ദുരന്തങ്ങളെ
അതിജീവിക്കാന്‍
കഴിയുന്ന രീതിയില്‍
എന്തെല്ലാം
സൗകര്യങ്ങളാണ് കെയര്‍
ഹോമുകളില്‍
സജ്ജമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെയര്‍
ഹോം പദ്ധതിയുടെ രണ്ടാം
ഘട്ടമായ ഫ്ളാറ്റ്
സമുച്ചയ
നിര്‍മ്മാണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
കയര്‍
രണ്ടാം പുന:സംഘടനാ സ്കീം
*207.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
രണ്ടാം പുന:സംഘടനാ
സ്കീമിന് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ദുര്‍ബലാവസ്ഥയിലുള്ള
കയര്‍പിരി സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുവാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംഘങ്ങള്‍
ഉത്പാദിപ്പിക്കുന്ന
കയറിന് മിനിമം വില
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
സംസ്ഥാന
ലോട്ടറിക്ക് ഭീഷണിയാകുന്ന
കേന്ദ്ര നീക്കം
*208.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏജന്‍സികള്‍
നടത്തുന്ന ലോട്ടറിക്ക്
നികുതി കുറയ്ക്കാനും
ഏകീകരിക്കാനുമുള്ള
നീക്കം സംസ്ഥാന
ലോട്ടറിക്ക് കനത്ത
ഭീഷണിയാകുമോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനങ്ങള്‍
നേരിട്ട് നടത്തുന്ന
ലോട്ടറിക്ക് സംരക്ഷണം
വേണമെന്ന കേരളത്തിന്റെ
വാദം ജി.എസ്.ടി
കൗണ്‍സില്‍
അംഗീകരിച്ചുവോയോന്ന്
അറിയിക്കുമോ;
(സി)
ലോട്ടറിക്ക്
രണ്ട് നിരക്കിലുള്ള
ചരക്ക് സേവന നികുതി
ഈടാക്കുന്നത്
സംബന്ധിച്ച് കേരളത്തിന്
അനുകൂലമായ നിലപാട്
ജി.എസ്.ടി കൗണ്‍സില്‍
സ്വീകരിക്കുകയുണ്ടായോ
എന്നറിയിക്കുമോ?
കൈത്തറി
വസ്ത്രമെന്ന വ്യാജേനയുളള
പവ്വര്‍ലൂം വസ്ത്ര വില്പന
*209.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വസ്ത്രമെന്ന തരത്തില്‍
ഇതര
സംസ്ഥാനങ്ങളില്‍നിന്നും
എത്തുന്ന പവ്വര്‍ലൂം
വസ്ത്രങ്ങളുടെ
വില്‍പ്പന കേരളത്തിലെ
പരമ്പരാഗത കൈത്തറി
വ്യവസായത്തെ
തകര്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
നിയന്ത്രിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കൈത്തറി
മേഖലയുടെ
ഉന്നമനത്തിനായി
എന്തെല്ലാം ശ്രമങ്ങള്‍
നടത്തിയെന്നും
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും
വിശദമാക്കുമോ;
(സി)
കൈത്തറി
വസ്ത്രത്തിന്റെ അതേ
മാതൃകയില്‍ യന്ത്ര
തറികളില്‍
നിര്‍മ്മിക്കുന്ന
വസ്ത്രം കണ്ടെത്തി
വ്യാജവസ്ത്രങ്ങളുടെ
നിര്‍മ്മാണവും
വില്പനയും
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സംരംഭക
സഹായ പദ്ധതി
*210.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്
സംരംഭകത്വത്തില്‍
ഇന്ത്യയില്‍ നാലാം
സ്ഥാനം കരസ്ഥമാക്കിയ
സംസ്ഥാനത്ത് നൂതന
ആശയവും സാങ്കേതിക
പരിജ്ഞാനവുമുളള
യുവാക്കളുടെ സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
വ്യവസായ
പ്രോത്സാഹനത്തിന്
സംരംഭക സഹായ പദ്ധതി
എത്തരത്തില്‍
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
യുവസംരംഭകര്ക്ക്
പ്രാരംഭ മൂലധനസഹായം
നല്കുന്നുണ്ടോ;
(സി)
ബിസിനസ്
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍, ഇ.ഡി
ക്ലബുകള്‍ എന്നിവ
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യവസായ വകുപ്പ്
സംരംഭകത്വ പരിശീലന
പരിപാടി നടത്തി
വരുന്നുണ്ടോ;
(ഡി)
തൊഴില്‍
സൃഷ്ടിക്കാന്‍ ഏറെ
സാധ്യതയുളളതും
സാധാരണക്കാര്‍ക്ക്
അവസരങ്ങള്‍
ലഭിക്കുന്നതുമായ
സൂക്ഷ്മ, ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
പ്രത്യേക
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?