ശബരിമലയിലെ
യുവതീ പ്രവേശന കേസിൽ
സർക്കാരിന്റെ നിലപാട്
*151.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-ല്‍
ഇന്ത്യന്‍ യംഗ്
ലായേഴ്സ് അസോസിയേഷന്
എന്ന സംഘടന
സൂപ്രീംകോടതിയില്‍
യുവതീപ്രവേശനം
സംബന്ധിച്ച് നല്കിയ
ഹര്‍ജിയില്‍ 2007-ല്‍
അന്നത്തെ സര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
എന്തായിരുന്നു;
(ബി)
2016-ല്‍
ജസ്റ്റിസ് ദീപക് മിശ്ര
അദ്ധ്യക്ഷനായ മൂന്നംഗ
ബഞ്ച് പ്രസ്തുത കേസ്
പരിഗണിച്ചപ്പോള്‍ മുന്‍
സര്‍ക്കാര്‍
ശബരിമലയില്‍ സ്ത്രീ
പ്രവേശനം
ആവശ്യമില്ലെന്നും
തല്‍സ്ഥിതി
തുടരണമെന്നും
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
(സി)
പിന്നീട്
ഭരണഘടനാ ബഞ്ചില്‍ ഈ
കേസ് പരിഗണിച്ചപ്പോള്‍
ശബരിമലയിലെ സ്ത്രീ
പ്രവേശനത്തെ
അനുകൂലിക്കുകയും
2007-ലെ അന്നത്തെ
സര്‍ക്കാരിന്റെ സ്ത്രീ
പ്രവേശനത്തിന്
അനുകൂലമായ ആദ്യ
സത്യവാങ്മൂലത്തിലെ
നിലപാടാണ്
തങ്ങളുടേതെന്ന് ഈ
സര്‍ക്കാര്‍ കോടതിയെ
അറിയിക്കുകയും സ്ത്രീ
വിലക്കിനെതിരായി
ശക്തമായി കോടതിയില്‍
വാദിക്കുകയും
ചെയ്തിരുന്നോ;
(ഡി)
പ്രസ്തുത
നിലപാട് യുവതീ
പ്രവേശനത്തിന്
അനുകൂലമായ
സുപ്രീംകോടതിയുടെ
ഭരണഘടന ബഞ്ചിന്റെ
വിധിക്ക് കാരണമായി
എന്ന്
വിലയിരുത്തുന്നുണ്ടോ;
(ഇ)
പ്രസ്തുത
വിധിയുടെ പുന:പരിശോധനാ
ഹര്‍ജി സുപ്രീംകോടതി
പരിഗണിക്കുന്ന വേളയില്‍
സര്‍ക്കാര്‍ മുന്‍
നിലപാടില്‍ത്തന്നെ
ഉറച്ചുനില്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമപ്രകാരമുളള ഓണ്‍ലൈന്‍
പരാതി പരിഹാര സംവിധാനം
*152.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ നിയമ
പ്രകാരം പൊതുജനങ്ങളുടെ
പരാതികള്‍
സ്വീകരിക്കുന്നതിനും
പരിഹരിക്കുന്നതിനുമുള്ള
ഓണ്‍ലൈന്‍ പരാതി പരിഹാര
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പരാതി
ഏതൊക്കെ രീതികളില്‍
നല്‍കാമെന്നും പരാതി
നല്‍കുന്നതിനുള്ള
വിലാസവും അറിയിക്കുമോ;
(സി)
പൊതുവിതരണ
രംഗത്തെ സംശയങ്ങള്‍,
പരാതികള്‍ എന്നിവ
പരിഹരിക്കുന്നതിനുള്ള
ടോള്‍ ഫ്രീ നമ്പര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)
റേഷന്‍
ഗുണഭോക്താക്കള്‍ക്ക്
അയയ്ക്കുന്ന
എസ്.എം.എസ്.
സന്ദേശത്തില്‍
എന്തൊക്കെ വിവരങ്ങളാണ്
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ഡിജിറ്റല്‍
വിപ്ലവം
*153.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരവിനിമയസാങ്കേതിക
വിദ്യയുടെ നേട്ടം
എല്ലാവര്ക്കും
ലഭ്യമാക്കി ഡിജിറ്റല്‍
വിടവ് ഒഴിവാക്കാന്‍
ലക്ഷ്യമിടുന്ന കെ-
ഫോണ്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ജനങ്ങള്‍ക്കെല്ലാം
വൈ-ഫൈ വഴി സൗജന്യ
ഡാറ്റാ
ലഭ്യമാക്കുന്നതിന്
രണ്ടായിരം വൈ-ഫൈ
ഹോട്ട്സ്പോട്ടുകള്‍
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനം
പുരോഗമിക്കുന്നുണ്ടോ;
(സി)
ഇന്റര്‍നെറ്റ്
ഒരു
അവകാശമാക്കിത്തീര്ക്കുന്നതുവഴി
ഡിജിറ്റല്‍
വിപ്ലവത്തിന്റെ നേട്ടം
സമൂഹത്തിനാകെ
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ പ്രസ്തുത
പദ്ധതിയെക്കുറിച്ച്
പ്രചരണ പ്രവര്‍ത്തനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതോടനുബന്ധിച്ച്
ഡിജിറ്റല്‍ ഭരണ
സംവിധാനം വ്യാപകമാക്കി
സര്‍ക്കാര്‍ സേവനങ്ങള്‍
കാര്യക്ഷമമാക്കാന്‍
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
നെതര്‍ലാന്റ്സുമായുള്ള
സഹകരണം
*154.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പ്രക്രിയയുടെ ഭാഗമായി
ജലവിനിയോഗം, പ്രളയ
പ്രതിരോധം, കൃഷി
തുടങ്ങിയ മേഖലകളില്‍
നെതര്ലാന്റ്സിനുള്ള
വൈദഗ്ദ്ധ്യം
കണക്കിലെടുത്ത് സഹകരണ
സാധ്യത തേടി
മുഖ്യമന്ത്രി നടത്തിയ
സന്ദര്‍ശനത്തെത്തുടര്‍ന്ന്
നെതര്‍ലാന്റ്സ് രാജാവ്
കേരളം സന്ദര്‍ശിച്ചത്
വ്യാപാര ബന്ധവും
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
സഹകരണവും
മെച്ചപ്പെടുത്താന്‍
സഹായകരമായിട്ടുണ്ടോ;
(ബി)
നെതര്‍ലാന്റ്സുമായുള്ള
സഹകരണത്തിന്റെ ഭാഗമായി
ആ രാജ്യത്ത്
നേഴ്സുമാര്‍ക്കുള്ള
തൊഴിലവസരങ്ങള്‍ തുറന്നു
കിട്ടാനുള്ള സാധ്യത
പരിശോധിച്ചിരുന്നോ;
(സി)
നോര്‍ക്ക
റൂട്ട്സിന്റെ
റിക്രൂട്ട്മെന്റ്
വിഭാഗം നിലവില്‍
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
നെതര്‍ലാന്റ്സ്
ഉള്‍പ്പെടെയുള്ള
യൂറോപ്യന്‍
രാജ്യങ്ങളിലെ
അവസരങ്ങള്‍ കൂടി
പ്രയോജനപ്പെടുത്താവുന്ന
തരത്തില്‍
റിക്രൂട്ട്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
സ്വകാര്യ
സ്ഥാപനങ്ങളുടെ സുരക്ഷ
ഉറപ്പാക്കാന്‍ സംവിധാനം
*155.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങളുടെ സുരക്ഷ
ഇരുപത്തിനാല്
മണിക്കൂറും
നിരീക്ഷിക്കുന്നതിനായി
പോലീസ് സേനയെ
ഉപയോഗപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സെൻട്രലൈസ്ഡ്
ഇന്‍ട്രൂഷന്‍
മോണിറ്ററിംഗ്
സിസ്റ്റം(CIMS)
നിലവില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സംവിധാനം നടപ്പില്‍
വരുത്തുന്നതിന് നിലവിലെ
പോലീസ് സേന
പര്യാപ്തമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മാതൃവന്ദന
യോജനയ്ക്കുള്ള കേന്ദ്രസഹായം
*156.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാതൃവന്ദന
യോജനയ്ക്കായുള്ള
കേന്ദ്രസഹായം എത്രകോടി
രൂപയാണ്; ഈ പദ്ധതി
പ്രകാരമുള്ള തുക വിതരണം
ചെയ്യുന്നതിന്‍െറ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി എല്ലാ ജില്ലാ
താലൂക്ക്
ആശുപത്രികളിലും
നടപ്പിലാക്കിവരുന്നുണ്ടോ;
ആയതിന്‍െറ പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കള്‍ക്ക്
നേരിട്ട് സഹായം
ലഭ്യമാക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
വ്യക്തമാക്കാമോ?
കിയാലിന്റെ
ആഡിറ്റ്
*157.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം വരെ
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ടിന്റെ
കണക്കുകള്‍ ആഡിറ്റ്
ചെയ്യുവാന്‍ ആര്‍ക്കാണ്
അധികാരം
ഉണ്ടായിരുന്നത്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിയാലിന്റെ കണക്കുകള്‍
ആഡിറ്റ് ചെയ്യുവാന്‍ സി
ആന്റ് എ.ജി. ക്ക്
അധികാരമില്ലായെന്ന്
ചൂണ്ടിക്കാണിച്ച്
കിയാല്‍ എം.ഡി., സി
ആന്റ് എ.ജി. ക്ക് 2017
ജൂണില്‍ കത്ത്
നല്കിയിരുന്നാേ;
എങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
കിയാലില്‍
സര്‍ക്കാരിനും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും കൂടി
നിലവില്‍ എത്ര ശതമാനം
ഓഹരിയുണ്ട്; അത്
അന്‍പത് ശതമാനത്തിന്
മുകളിലാണോയെന്ന്
വ്യക്തമാക്കാമോ?
പൊതുവിതരണ
സമ്പ്രദായത്തില്‍ സുതാര്യത
*158.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.രാജേന്ദ്രന്
,,
എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
ന്യായവിലക്ക്
ഉല്‍പ്പന്നങ്ങള്‍
ലഭ്യമാക്കി സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ വിപണി
വിപുലീകരിക്കുന്നതിനും
റേഷന്‍ കടകള്‍ക്ക്
കൂടുതല്‍ വരുമാനം
ലഭ്യമാക്കുന്നതിനും
സഹായകരമായ രീതിയില്‍
ശബരി ഉല്പന്നങ്ങള്
റേഷന്‍ കട വഴി
വില്ക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
ഡിജിറ്റൈസേഷന്
നടപ്പാക്കിയിട്ടും
റേഷന്‍ വിതരണത്തിലെ
ക്രമക്കേടുകള്‍
പൂര്‍ണ്ണമായും
അവസാനിപ്പിച്ചിട്ടില്ലെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തിയിരുന്നോ;
സോഷ്യല്‍ ആഡിറ്റ്
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പൊതുവിതരണ
സമ്പ്രദായത്തില്‍
സുതാര്യത
ഉറപ്പുവരുത്താനായി
ഭക്ഷ്യ കമ്മീഷന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ട്രോമാ
കെയര്‍ സംവിധാനം
*159.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോകോത്തര
നിലവാരത്തിലുള്ള ട്രോമാ
കെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
അപെക്സ് ട്രെയിനിംഗ്
& സിമുലേഷന്‍
സെന്റര്‍
രൂപീകരിക്കാന്‍
ധാരണയായിട്ടുണ്ടോ;
പ്രസ്തുത സെന്റര്‍
കൊണ്ടുദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വിവിധ
മെഡിക്കല്‍
കോളേജുകളില്‍
എമര്‍ജന്‍സി മെഡിസിന്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പ്രതിരോധ
കുത്തിവയ്പ്പ്
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ നടപടി
*160.
ശ്രീ.കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
വി. അബ്ദുറഹിമാന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുമ്പ്
മലപ്പുറത്തും
എറണാകുളത്തും ഇപ്പോള്‍
ഓച്ചിറയിലും ഡിഫ്തീരിയ
സ്ഥിരീകരിച്ച
പശ്ചാത്തലത്തില്‍
മാതാപിതാക്കളുടെ
അജ്ഞതയും
അന്ധവിശ്വാസവും കൊണ്ട്
സംസ്ഥാനത്തെ
ശിശുക്കളില്‍ പത്ത്
ശതമാനത്തോളം പേര്
പ്രതിരോധ
കുത്തിവയ്പ്പ്
ലഭിക്കാതെ വിവിധ മാരക
രോഗങ്ങള്ക്കിരയാകുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വെെകല്യങ്ങളില്ലാത്തതും
ആരോഗ്യമുളളതുമായ
ജീവിതം കുട്ടികളുടെ
അവകാശമായതിനാല്‍ എല്ലാ
ശിശുക്കള്‍ക്കും
പ്രതിരോധ
കുത്തിവയ്പ്പ്
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ നടപടി
സീകരിച്ചുവരുന്നുണ്ടോ;
(സി)
ശിശുമരണ
നിരക്ക്
കുറച്ചുകൊണ്ടുവരുന്നതിനും
കുഞ്ഞുങ്ങളിലെ വെെകല്യം
നേരത്തെ തന്നെ
കണ്ടെത്തി ആവശ്യമായ
ചികിത്സ
ലഭ്യമാക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പുനരവലോകനം
*161.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള,തമിഴ്നാട്
മുഖ്യമന്ത്രിമാര്‍
തമ്മില്‍ നടത്തിയ
ചര്‍ച്ചയില്‍ ഇരു
സംസ്ഥാനങ്ങളുമായി
ബന്ധപ്പെട്ട നദീജല
പ്രശ്നങ്ങളില്‍ ഏതൊക്കെ
പരിഗണിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പുനരവലോകനം
ചെയ്യേണ്ട കാലാവധി
കഴിഞ്ഞ് ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
പുനരവലോകനം നടത്താന്‍
തയ്യാറാകാത്ത
തമിഴ്നാട്
സര്‍ക്കാരിന്റെ
നിലപാടില്‍
മാറ്റമുണ്ടായിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ചുള്ള
തുടര്‍നടപടികളില്‍
ഉണ്ടായ ധാരണകള്‍
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന ഭക്ഷ്യ കമ്മീഷന്
*162.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം അനുസരിച്ചുള്ള
പരാതികള്‍
പരിഹരിക്കുന്നതിനായി
കേരള സംസ്ഥാന ഭക്ഷ്യ
കമ്മീഷന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കമ്മീഷന്റെ
അധികാരങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
ഭക്ഷ്യ കമ്മീഷനില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നവകേരള
നിര്‍മ്മാണത്തിനായി വികസന
പങ്കാളി സംഗമം
*163.
ശ്രീ.കെ.
ബാബു
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിനായി
വിവിധ മേഖലകളിലെ
അനുകരണീയ മാതൃകകളുടെ
അടിസ്ഥാനത്തില്‍ സമഗ്ര
വികസന പദ്ധതിയ്ക്ക്
അടിത്തറയേകാനായി
നടത്തിയ രാജ്യാന്തര
വികസന പങ്കാളി
സംഗമത്തില്‍
ഉരുത്തിരിഞ്ഞു വന്ന
പ്രധാന ആശയങ്ങള്‍
വിശദമാക്കാമോ;
(ബി)
ലോകബാങ്ക്
സംസ്ഥാനത്തെ ഒരു വികസന
പങ്കാളിയായി
അംഗീകരിച്ചുകൊണ്ട്
നല്കി വരുന്ന സഹായം
എന്തെല്ലാമാണ്;
മറ്റ്അന്താരാഷ്ട്ര
ഏജന്‍സികളുമായി
പുനര്‍നിര്‍മ്മാണത്തിനു
വേണ്ട സഹായം
സംബന്ധിച്ച് ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും സാമ്പത്തിക
സഹായം ലഭിച്ചിട്ടുണ്ടോ;
(സി)
സാമ്പത്തിക
സഹായത്തോടൊപ്പം ഉചിതമായ
സാങ്കേതികവിദ്യയുടെ
ലഭ്യതയ്ക്കും മറ്റ്
സാങ്കേതിക സഹായത്തിനും
നടത്തി വരുന്ന ശ്രമം
വിശദമാക്കാമോ?
കസ്റ്റഡി
മരണങ്ങളില്‍ സി.ബി.എെ
അന്വേഷണം
*164.
ശ്രീ.റോജി
എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി കസ്റ്റഡി
മരണം ഉണ്ടാകുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നെടുങ്കണ്ടത്ത്
പോലീസ് കസ്റ്റഡിയില്‍
രാജ്കുമാറും
പാവറട്ടിയില്‍ എക്സെെസ്
കസ്റ്റഡിയില്‍ രഞ്ജിത്
കുമാറും മരിച്ചത്
അതിക്രൂരമായ മര്‍ദ്ദനം
ഏറ്റതിനാലാണെന്ന്
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട്
വെളിപ്പെടുത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
ഇനി കസ്റ്റഡി മരണം
ഉണ്ടായാല്‍ അവ
സി.ബി.എെ.
അന്വേഷണത്തിന്
വിടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(ഡി)
രാജ്കുമാറിന്റെയും
രഞ്ജിത് കുമാറിന്റെയും
കസ്റ്റഡി
മരണത്തിന്മേല്
സി.ബി.എെ. അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
പോലീസ്
കസ്റ്റഡി
മരണത്തെക്കുറിച്ച് അതേ
ഏജന്‍സി അന്വേഷിച്ചാല്‍
സത്യം
പുറത്തുവരികയില്ലെന്ന
സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തിലാണോ
പ്രസ്തുത തീരുമാനം
എടുത്തതെന്ന്
വ്യക്തമാക്കുമോ?
വന്‍കിടേതര
തുറമുഖങ്ങളുടെ വികസനം
*165.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം,
കൊച്ചി, ബേപ്പൂര്‍,
അഴീക്കല്‍ തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
കണ്ടെയ്നര്‍
കപ്പലുകളുടെയും
ബാര്ജ്ജുകളുടെയും
സര്‍വ്വീസ്
ആരംഭിക്കാനുളള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
സാഗരമാല
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ വിവിധ
നോണ്‍ മേജര്‍
തുറമുഖങ്ങളുടെ
വികസനത്തിനായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
വന്‍കിടേതര
തുറമുഖങ്ങളുടെ
വികസനത്തിനായി മാരിടെെം
ബോര്‍ഡ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
പി.എസ്.സി.
പരീക്ഷ പൂര്‍ണ്ണമായും
മലയാളത്തിലാക്കുവാന്‍ നടപടി
*166.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഏതൊക്കെ തലത്തിലുള്ള
യോഗ്യതകള്‍
നിശ്ചയിച്ചിട്ടുള്ള
പി.എസ്.സി പരീക്ഷകളാണ്
മലയാളത്തില്‍
എഴുതുവാന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഡിഗ്രി
യോഗ്യതയുള്ള
ജോലികള്‍ക്കായി
പി.എസ്.സി നടത്തുന്ന
പരീക്ഷകള്‍ക്ക് നൂറില്‍
എത്ര മാര്‍ക്കിന്റെ
ചോദ്യങ്ങളാണ് മലയാള
ഭാഷയുമായി
ബന്ധപ്പെടുത്തി
ചോദിക്കാറുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
നടത്തുന്ന എല്ലാ
പരീക്ഷകളും
പൂര്‍ണ്ണമായും
മലയാളത്തിലേക്ക്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്
എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
പി.എസ്.സി
നടത്തുന്നതെന്ന്
അറിയിക്കാമോ?
(ഡി)
ശാസ്ത്ര
സാങ്കേതിക വിഷയങ്ങളില്‍
ഉള്ള ചോദ്യങ്ങള്‍
മലയാളത്തില്‍
ലഭ്യമാക്കുവാന്‍ വേറെ
ആരുടെയെങ്കിലും സഹകരണം
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാവേലി
സ്റ്റോര്‍ വഴിയുള്ള സബ്സിഡി
സാധനങ്ങളുടെ വിതരണം
*167.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലനിലവാരം
പിടിച്ചുനിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇവ
ഫലപ്രദമല്ലെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
കൂടുതല്‍ വിപണി
ഇടപെടലുകള്‍ക്ക് നടപടി
സ്വീകരിക്കുമോ;
(ബി)
മാവേലി
സ്റ്റോറുകളില്‍
നിന്നുമുള്ള സബ്സിഡി
സാധനങ്ങളുടെ
വിതരണത്തില്‍
ഏതെങ്കിലും തരത്തിലുളള
ക്രമക്കേട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സബ്സിഡി
സാധനങ്ങള്‍ എല്ലാ
ഉപഭോക്താക്കള്‍ക്കും
ലഭ്യമാകുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്ത് നടപടിയാണ്
നിലവില്‍
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ;
(ഡി)
മാവേലി
സ്റ്റോറുകളിലെ
ഫാസ്റ്റ് മൂവിംഗ്
കൗണ്ടര്‍ ഗുഡ്സ്
വിഭാഗത്തില്‍പെട്ട
സാധനങ്ങള്‍ മാസത്തിന്റെ
രണ്ടാം പാദം
കഴിയുമ്പോള്‍
ലഭ്യമാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സംസ്ഥാന
പുനര്‍നിര്‍മ്മാണത്തിനായി
ഡവലപ്മെന്റ് പാര്‍ട്ണേഴ്സ്
കോണ്‍ക്ലേവ്
*168.
ശ്രീ.പി.വി.
അന്‍വര്‍
,,
ആന്റണി ജോണ്‍
,,
ആര്. രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
രാജ്യാന്തര
ഏജന്‍സികളുടെ
സാമ്പത്തിക സഹായം
നേടുന്നതിനായി
ഡവലപ്മെന്റ്
പാര്‍ട്ണേഴ്സ്
കോണ്‍ക്ലേവ്
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
വികസന സംഗമത്തില്‍
പങ്കെടുത്തതെന്ന്
അറിയിക്കാമോ;
(ഡി)
ഏതൊക്കെ
മേഖലകളില്‍ വിഭവ
സമാഹരണവും സാങ്കേതിക
സഹായവും ലഭ്യമാക്കാനാണ്
ഇൗ കോണ്‍ക്ലേവിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
അവസര സമത്വത്തിനും
ക്ഷേമത്തിനുമുള്ള പദ്ധതികള്‍
*169.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജന്‍ഡര്‍
ബജറ്റിലൂടെ സ്ത്രീ അവസര
സമത്വത്തിനും
ക്ഷേമത്തിനും
ആവിഷ്കരിച്ചിട്ടുളള
പ്രത്യേക പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സ്ത്രീകളെ
സ്വയംപര്യാപ്തമാക്കുന്നതിന്
വരുമാനദായകമായ
തൊഴിലിന്റെ പ്രാധാന്യം
കണക്കിലെടുത്ത്
തൊഴിലിടങ്ങളില്‍
സ്ത്രീകളുടെ
അവകാശങ്ങളും അന്തസ്സും
സംരക്ഷിക്കുന്നതിന്
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(സി)
അഭ്യസ്തവിദ്യരായ
സ്ത്രീകളുടെ
നെെപുണ്യശേഷി
വര്‍ദ്ധിപ്പിച്ച്
തൊഴിലിന്
പ്രാപ്തരാക്കുന്നതിന്
പ്രത്യേക
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
രാജ്യത്ത്
ആദ്യമായി അണ്‍എയിഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കുകൂടി
പ്രസവാവധി
അനുവദിക്കാനുളള സംസ്ഥാന
സര്‍ക്കാരിന്റെ
മാതൃകാപരമായ തീരുമാനവും
സര്‍ക്കാര്‍
സര്‍വീസില്‍ വനിതകളെ
ഡ്രെെവര്മാരായി
നിയമിക്കാനുളള
തീരുമാനവും
പ്രാബല്യത്തിലായിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യമേഖലയിലെ
ക്ലിനിക്കല്‍ ലബോറട്ടറികളുടെ
ഗുണനിലവാരം
*170.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
രോഗനിര്ണ്ണയങ്ങള്ക്കായുള്ള
പരിശോധനകള്‍ നടത്തുന്ന
സ്വകാര്യമേഖലയിലെ
ക്ലിനിക്കല്‍
ലബോറട്ടറികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
അവിടെ പരിശോധനകള്‍
നടത്തുന്ന ജീവനക്കാര്‍
സര്‍ക്കാര്‍
സ്ഥാപനങ്ങളിലേതിനുതുല്യമായ
അംഗീകൃതയോഗ്യതകള്
നേടിയവരാണോയെന്ന്
പരിശോധിക്കുന്നതിനും
നിലവില്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
പരിശോധനകളും
തുടര്‍പരിശോധനകളും
നടന്നു വരുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
പരിശോധനയുടെ
ഭാഗമായി പിഴവുകള്‍
കണ്ടെത്തിയാല്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
കെ-ഫോണ്‍
പദ്ധതി
*171.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന കെ-ഫോണ്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കും
അതിവേഗ ഇന്റര്‍നെറ്റ്
സൗകര്യം ലക്ഷ്യമിട്ടാണോ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
മിതമായ നിരക്കില്‍
ഇന്റര്‍നെറ്റ് സേവനം
നല്കുവാന് കെ-ഫോണ്‍
പദ്ധതിക്ക്
കഴിയുമോയെന്ന്
അറിയിക്കാമോ;
(ഡി)
കെ-ഫോണ്‍
പദ്ധതിയുമായി
സഹകരിക്കുന്നത്
ഏതെല്ലാം
സ്ഥാപനങ്ങളാണെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖത്തിന്റെ ഒന്നാംഘട്ടം
*172.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ഡിസംബറില്‍
നിര്‍മ്മാണോദ്ഘാടനം
നടത്തിയ വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
ഒന്നാംഘട്ടം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഗ്രാമങ്ങളിലെ
അന്ധതാനിവാരണ
പ്രവര്‍ത്തനങ്ങള്‍
*173.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളിലെ
അന്ധതാനിവാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
ആരോഗ്യവകുപ്പിന്
കീഴില്‍ എത്ര വിഷന്‍
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2019
ല്‍ ദേശീയ ആരോഗ്യ
ദൗത്യത്തിന് കീഴില്‍
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
അനുവദിച്ച വിഷന്‍
സെന്ററുകള്‍ ഏതൊക്കെ
ആണെന്നറിയിക്കാമോ;
(സി)
പ്രസ്തുത
വിഷന്‍ സെന്ററുകള്‍
പ്രവര്‍ത്തിച്ചു
തുടങ്ങിയിട്ടുണ്ടോ;
എല്ലായിടത്തും നേത്ര
പരിശോധകരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലെല്ലാം
നേത്ര പരിശോധകരുടെ
സേവനം
ലഭ്യമാക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
ഉപഭോക്തൃ
ഡയറക്ടറേറ്റ് രൂപീകരണം
*174.
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്തൃ ഡയറക്ടറേറ്റ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉപഭോക്തൃ
വകുപ്പിന് പ്രത്യേക
ഡയറക്ടറേറ്റ്
രൂപീകരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഇതിനായി ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
പി.എസ്.സിയെ
ശാക്തീകരിക്കുന്നതിന് നടപടി
*175.
ശ്രീ.എം.
സ്വരാജ്
,,
പി.ടി.എ. റഹീം
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സിക്ക്
ആവശ്യത്തിന് ഫണ്ട്
അനുവദിക്കാതെ
പ്രവർത്തനം
മന്ദീഭവിപ്പിച്ച ചിലര്‍
വ്യാജാരോപണങ്ങള്‍
ആവര്‍ത്തിച്ച്
ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍
ആശയക്കുഴപ്പം
സൃഷ്ടിച്ച് പ്രസ്തുത
സ്ഥാപനത്തെ
ദുര്‍ബലപ്പെടുത്താന്‍
നടത്തുന്ന ശ്രമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യു.പി.എസ്.സി.
സിവില്‍ സര്‍വ്വീസ്
പരീക്ഷയില്‍ പോലും
ഇന്റര്‍വ്യൂവിന്
നല്കാവുന്ന
മാര്‍ക്കിന് പരിധി
നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ
കേരള പി.എസ്.സി.
ക്കെതിരെ ഇല്ലാക്കഥ
പ്രചരിപ്പിച്ച്
ഉദ്യോഗാര്‍ത്ഥികളില്‍
അങ്കലാപ്പ്
സൃഷ്ടിക്കാന്‍
ശ്രമിക്കുന്ന നീക്കം
ജനമധ്യത്തില്‍ തുറന്നു
കാട്ടാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പി.എസ്.സിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ശാക്തീകരിക്കുന്നതിനായി
മാതൃഭാഷയില്‍ കൂടി
ചോദ്യങ്ങള്‍
തയ്യാറാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
*176.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍ക്ക്
വേണ്ടത്ര വേഗം
ഇല്ലായെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018-ലെ
പ്രളയത്തില്‍ തകര്‍ന്ന
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
മഹാപ്രളയത്തിന്
ശേഷം 2019 ആഗസ്റ്റിലും
ഒക്ടോബറിലും
സംസ്ഥാനത്തുണ്ടായ കനത്ത
മഴ പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പദ്ധതികളെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തുടരെ
ഉണ്ടാകുന്ന
പ്രകൃതിക്ഷോഭങ്ങള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ഭദ്രതയെത്തന്നെ തകിടം
മറിക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
വിധവകള്‍ക്കായുള്ള
സഹായ പദ്ധതികള്‍
*177.
ശ്രീ.ഒ.
ആര്. കേളു
ശ്രീമതി
യു. പ്രതിഭ
ശ്രീ.പുരുഷന്
കടലുണ്ടി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വിധവകള്‍ക്കായി സഹായ
ഹസ്തം പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വിധവകള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
പ്രസ്തുത പദ്ധതി
പ്രകാരം എത്ര രൂപയാണ്
അനുവദിക്കുന്നത്;
(സി)
അശരണരായ
വിധവകളെ സംരക്ഷിക്കുന്ന
ബന്ധുക്കള്‍ക്ക്
ധനസഹായം നല്കുന്ന
അഭയകിരണം പദ്ധതിയുടെ
ഗുണഭോക്താക്കളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അവിവാഹിതരായ
അമ്മമാരുടെ
ക്ഷേമത്തിനും
പുനരധിവാസത്തിനുമായി
ആരംഭിച്ച സ്നേഹസ്പര്‍ശം
പദ്ധതിയുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
വയനാട്
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനം
*178.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പ്രാരംഭ
പ്രവര്‍ത്തനമാരംഭിച്ച
വയനാട് മെഡിക്കല്‍
കോളേജ് സൗജന്യമായി
ലഭിച്ച സ്ഥലത്ത്
നിന്നും മാറ്റി
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയാണ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
മെഡിക്കല്‍ കോളേജില്‍
ജില്ലയിലെ ആദിവാസി
പിന്നോക്കസമുദായത്തില്പ്പെട്ടവര്ക്ക്
സംവരണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്റെ
പൂർണ്ണമായ പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ഭക്ഷ്യഭദ്രത
നിയമപ്രകാരമുളള സോഷ്യല്‍
ഓഡിറ്റ്
*179.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രത നിയമം
അനുശാസിക്കുന്ന പ്രകാരം
സോഷ്യല്‍ ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
സോഷ്യല്‍ ഓഡിറ്റ്
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സോഷ്യല്‍
ഓഡിറ്റ്
നടത്തുന്നതിനായി
നിയോഗിച്ചിട്ടുള്ളത്
ഏത് ഏജന്‍സിയെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ടി.ഐ.എസ്.എസ്.
ന്റെ ആഭിമുഖ്യത്തില്‍
നടന്നിരുന്ന പൈലറ്റ്
പ്രോജക്ട്
പൂര്‍ത്തിയായിട്ടുണ്ടോ;
ആയതിന്റെ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സോഷ്യല്‍
ഓഡിറ്റ് സംബന്ധിച്ച
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
മൊബൈല്‍
ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍
*180.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ബി.സത്യന്
,,
റ്റി.വി.രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
മാതൃകാ ഭക്ഷ്യ സുരക്ഷ
സംസ്ഥാനമാക്കി മാറ്റുക
എന്ന ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭക്ഷ്യസുരക്ഷാ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനായി
പുതിയ മൊബൈല്‍ ഫുഡ്
ടെസ്റ്റിംഗ് ലാബുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യസുരക്ഷ
സംബന്ധിച്ച
പരാതികള്‍ക്ക് ഉടന്‍
പരിഹാരം കാണുന്നതിന്
ക്യുക്ക് റെസ്പോണ്‍സ്
ടീം സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?