മണീട്
സര്‍വ്വീസ് സഹകരണ ബാങ്ക്
620.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയാേജക മണ്ഡലത്തിലെ
മണീട് സര്‍വ്വീസ് സഹകരണ
ബാങ്ക്
ഭരണസമിതിയിലേയ്ക്ക്
ഏറ്റവും ഒടുവില്‍
ഇലക്ഷന് നടന്നത്
എപ്പാേഴാണെന്നും
ഭരണസമിതിയുടെ കാലാവധി
എന്നവസാനിച്ചുവെന്നും
അറിയിക്കുമാേ;
(ബി)
തെരഞ്ഞെടുപ്പ്
നടത്തണമെന്ന്
ആവശ്യപ്പെട്ട് മണീട്
സഹകരണബാങ്കില്‍ നിന്നും
ആവശ്യമായ രേഖകള്‍ സഹിതം
ബന്ധപ്പെട്ട
രജിസ്ട്രാര്‍ ഓഫീസില്‍
അപേക്ഷ
നല്‍കിയിട്ടുണ്ടാേ;
(സി)
ഉണ്ടെങ്കില്‍
എന്നാണ് അപേക്ഷ
ലഭിച്ചത്;അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ;
(ഡി)
തെരഞ്ഞെടുപ്പ്
സംബന്ധിച്ച വിവരങ്ങള്‍
സഹകരണ ഇലക്ഷന്
കമ്മീഷന്റെ ഒൗദ്യാേഗിക
വെബ് സെെറ്റില്‍ അപ്
ലാേഡ്
ചെയ്തിട്ടുണ്ടാേ;അതിന്മേല്
സഹകരണ ഇലക്ഷന്
കമ്മീഷന് സ്വീകരിച്ച
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കുമാേ;
(ഇ)
നാളിതുവരെയും
ഇലക്ഷന് നടപടികള്‍
ആരംഭിക്കാത്തതിന്റെ
കാരണം അറിയിക്കുമാേ?
ആനുകൂല്യങ്ങള്‍ക്കു
വേണ്ടി മാത്രം
പ്രവര്‍ത്തിക്കുന്ന സഹകരണ
സംഘങ്ങള്‍
621.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ ടെന്‍ഡര്‍
നടപടികളില്‍
പങ്കെടുക്കുന്നതിനും
ആനുകൂല്യം
കെെപ്പറ്റുന്നതിനുമായി
സഹകരണ വകുപ്പിന്റെ
കീഴില്‍ നിരവധി സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
രജിസ്റ്റര്‍ ചെയ്യുന്ന
സംഘങ്ങള്‍, സഹകരണസംഘം
നിയമം അനുശാസിക്കും
പ്രകാരം തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നില്ല എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
2016-മുതല്‍ നാളിതുവരെ
രജിസ്റ്റര്‍ ചെയ്ത
സഹകരണ സംഘങ്ങളുടെ
കണക്കുകള്‍
പരിശോധിക്കുവാനും
ഓഡിറ്റ് നടത്തുവാനും
സഹകരണ സംഘം
രജിസ്ട്രാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഇത്തരത്തില്‍
ആനുകൂല്യങ്ങള്‍
നേടിയെടുക്കാന്‍ വേണ്ടി
മാത്രം
പ്രവര്‍ത്തിക്കുന്ന
സഹകരണസംഘങ്ങളുടെ
രജിസ്ട്രേഷന്
നിര്‍ത്തലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയക്കെടുതിയില്‍പ്പെട്ട
സഹകാരികള്‍ക്കുള്ള പദ്ധതികള്‍
622.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയിലെ
പ്രളയക്കെടുതിയില്‍പ്പെട്ട
സഹകാരികള്‍ക്ക്
പുത്തന്‍ പ്രതീക്ഷ
നല്കുന്ന എന്തൊക്കെ
പദ്ധതികളാണ് സഹകരണ
വകുപ്പ് നടപ്പാക്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ
എടുത്തിട്ടുള്ളവരുടെ
വായ്പ തിരിച്ചടവിന്
പ്രളയക്കെടുതിയുടെ
പശ്ചാത്തലത്തില്‍
കൂടുതല്‍ കാലാവധി
അനുവദിക്കുന്നതിനും
പിഴപലിശ
ഒഴിവാക്കുന്നതിനും
പലിശയില്‍ ഇളവ്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സഹകരണ
മേഖലയുടെ കെയര്‍ കേരള പദ്ധതി
623.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനായി
സമഗ്ര സഹകരണ നയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രളയദുരന്തത്തില്‍
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
സഹായം നല്‍കുന്നതിനായി
കെയര്‍ കേരള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയിന്‍കീഴില്‍
എത്ര വീടുകളുടെ
നിര്‍മ്മാണ ചുമതലയാണ്
സഹകരണ മേഖല
ഏറ്റെടുത്തിട്ടുളളത്;
(ഡി)
പ്രസ്തുത
വീടുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
സഹകരണ
വകുപ്പിനെ ശക്തിപ്പെടുത്തല്‍
624.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പിനെ
ശക്തിപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ?
സഹകരണ
വകുപ്പിന്റെ കെയര്‍ ഹോം
പദ്ധതി
625.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
വീട്
തകര്‍ന്നുപോയവര്‍ക്ക്
പുതിയ വീട്
നിര്‍മ്മിച്ച്
നല്കുന്ന കെയര്‍ ഹോം
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
വീടുകളാണ് സഹകരണ
വകുപ്പ് നിര്‍മ്മിച്ച്
നല്‍കുന്നത്; എത്ര
രൂപയാണ് ഒരു വീട്
നിര്‍മ്മിക്കുന്നതിനായി
ചെലവഴിക്കുന്നത്;
പദ്ധതി നിര്‍വ്വഹണം
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ബി)
കെയര്‍ഹോം
പദ്ധതി പ്രകാരം
പത്തനംതിട്ട ജില്ലയില്‍
എത്ര വീടുകളാണ്
നിര്‍മ്മിച്ച്
നല്‍കുന്നത്; ഏതൊക്കെ
സഹകരണ സംഘങ്ങളാണ് വീട്
നിര്‍മ്മാണം
ഏറ്റെടുത്തിരിക്കുന്നത്;
ഓരോ സംഘവും എത്ര
വീടുകള്‍ വീതം
നിര്‍മ്മിച്ച്
നല്‍കുമെന്ന്
വിശദമാക്കാമോ;
(സി)
ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
കെയര്‍ ഹോം പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരെഞ്ഞെടുക്കുന്നത്;
എത്ര ബാങ്കുകള്‍
ഇത്തരത്തില്‍ വീട്
നിര്‍മ്മിച്ച്
നല്കാന്
തയ്യാറായിട്ടുണ്ടെന്നറിയിക്കുമോ?
കേരള
ബാങ്ക് രൂപീകരണ
നടപടിക്രമങ്ങള്‍
626.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
നിലവിലെ വിശദാംശം
നല്‍കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് നബാര്‍ഡ്
എന്തെങ്കിലും
വ്യവസ്ഥകള്‍ മുന്നോട്ട്
വെച്ചിട്ടുണ്ടോ;
എങ്കില്‍ അവ
വിശദമാക്കുമോ;
(സി)
പ്രസ്തുത
വ്യവസ്ഥകള്‍
അംഗീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
627.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ;
(ബി)
കേരള
ബാങ്ക്
യാഥാര്ത്ഥ്യമാകുമ്പാേള്
ജീവനക്കാരുടെ
ജാേലിസ്ഥിരതയെ
ബാധിക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
628.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സ്വന്തം ബാങ്കായ കേരള
ബാങ്ക് എന്ന സ്വപ്നം
സാക്ഷാത്കരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ
എന്നറിയിക്കാമോ?
കേരള
ബാങ്കില്‍ വായ്പേതര സഹകരണ
സംഘങ്ങള്‍ക്കുള്ള
പ്രാതിനിധ്യം
629.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന് തത്വത്തില്‍
അംഗീകാരം
നല്‍കിക്കൊണ്ട്
റിസര്‍വ് ബാങ്ക്
മുന്നോട്ട് വച്ച
ഉപാധികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉപാധികളില്‍ ഏതെല്ലാം
കാര്യങ്ങള്‍ ഇതിനകം
പാലിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
സഹകരണ
ബാങ്കുകളുടെ
നിയന്ത്രണാധികാരമുളള
നബാര്‍ഡ് ജില്ലാ സഹകരണ
ബാങ്കുകളില്‍ നിന്നും
ഒഴിവാക്കിയ വായ്പേതര
സഹകരണ സംഘങ്ങള്‍ക്കും
കേരള ബാങ്കില്‍
പ്രാതിനിധ്യം
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി സഹകരണ സംഘ
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വെളിപ്പെടുത്തുമോ?
സഹകരണ
ബാങ്കുകള്‍ക്ക് കിട്ടാനുള്ള
കുടിശ്ശികയും കേരള ബാങ്ക്
രൂപീകരണവും
630.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ബാങ്കുകളുടെ ശരാശരി
ലാഭത്തിനേക്കാള്‍
കൂടുതലാണ് സംസ്ഥാന
സഹകരണ ബാങ്കിന്റെ നഷ്ടം
എന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ലാഭത്തിലുള്ള ജില്ലാ
ബാങ്കുകളെ
നഷ്ടത്തിലുള്ള സംസ്ഥാന
സഹകരണ ബാങ്കില്‍
ലയിപ്പിക്കുന്നതിലുള്ള
ആശങ്ക ആര്.ബി.ഐ.
പ്രകടിപ്പിക്കുകയുണ്ടായോ;
(സി)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഭാഗമായി,
സംസ്ഥാന-ജില്ലാ സഹകരണ
ബാങ്കുകള്‍ക്ക്
കിട്ടാനുള്ള കുടിശ്ശിക
തീര്‍പ്പാക്കുന്നതില്‍
സര്‍ക്കാര്‍ ഇടപെടുമോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
ഇതിന്റെ ഭാഗമായി റബ്കോ
അടക്കമുള്ള ചില
സ്ഥാപനങ്ങള്‍ പ്രസ്തുത
സഹകരണ ബാങ്കുകള്‍ക്ക്
നല്‍കാനുള്ള
മുന്നൂറ്റിആറ് (306)
കോടി രൂപയുടെ കടം
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
വ്യക്തമാക്കാമോ?
കേരളബാങ്കും
ജീവനക്കാരുടെ
പുനര്‍വിന്യാസവും
631.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളബാങ്ക്
നിലവില്‍ വരുമ്പോള്‍
ജീവനക്കാരുടെ
പുനര്‍വിന്യാസം
എപ്രകാരം നടത്തണമെന്ന
വിഷയത്തില്‍
എന്തെങ്കിലും പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
കേരളബാങ്ക്
രൂപീകരണത്തെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ടാസ്ക് ഫോഴ്സ്
ജില്ലാബാങ്കുകളില്
അധികമായി തസ്തികകള്‍
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍
ഇതിനെതുടര്‍ന്ന് ഈ
സര്‍ക്കാര്‍ പുതിയ
നിയമനങ്ങള്‍
ഒഴിവാക്കിയിട്ടുണ്ടോ ;
(സി)
ക്ലാര്‍ക്ക്
കം കാഷ്യര്‍
തസ്തികയിലേക്ക് 2017ല്‍
തയ്യാറാക്കപ്പെട്ട
റാങ്ക് പട്ടികയില്‍
എത്ര പേരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതുവരെ എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്നും
അറിയിക്കുമോ ; ഇതേ
തസ്തികയിലേക്ക്
ഇതിനുമുമ്പ്
തയ്യാറാക്കപ്പെട്ട
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചു;
വിശദീകരിക്കുമോ ?
സഹകരണ ബാങ്ക്
ജീവനക്കാര്‍ക്കെതിരായ ആരോപണം
632.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അയിരൂപ്പാറ
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കില്‍ ചിട്ടി
തുക അടയ്ക്കുവാനെത്തിയ
യുവതിയെ ജീവനക്കാര്‍
അപമാനിക്കുവാന്‍
ശ്രമിച്ചുവെന്ന ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
അറിയിക്കുമോ?
കേരള
ബാങ്കിന്റെ രൂപീകരണം
633.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
സംബന്ധിച്ച നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നബാര്‍ഡ്
ഉന്നയിച്ചിട്ടുള്ള
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്നും ആയത്
നടപ്പില്‍
വരുത്തിയിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(സി)
സഹകരണ
ബാങ്കുകളെ കേരള
ബാങ്കാക്കി
മാറ്റുമ്പോള്‍
സഹകരണ-കാര്‍ഷികമേഖലയില്‍
ഉണ്ടാകാവുന്ന
പ്രശ്നങ്ങള്‍ എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങളുടെ
യാത്രപ്പടി
634.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കുകളിലെ ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങളുടെ
ടി.എ, വാല്യുവേഷന്
ഫീസ് എന്നിവയുടെ
വിശദാംശം
വെളിപ്പെടുത്താമോ; ഇത്
വര്‍ദ്ധിപ്പിച്ചു
നല്കുന്ന കാര്യം
പരിഗണിക്കാമോ എന്ന്
അറിയിക്കാമോ?
സഹകരണ
സംഘങ്ങളില്‍ കോര്‍ബാങ്കിംഗ്
635.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
രംഗത്ത്
നടപ്പാക്കിയിട്ടുള്ള
ആധുനികവല്‍ക്കരണം സഹകരണ
ബാങ്കുകളില്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങളിലും അര്‍ബന്‍
സഹകരണ ബാങ്കുകളിലും
കോര്‍ബാങ്കിംഗ് പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങളില്‍
കോര്‍ബാങ്കിംഗ്
ഏര്‍പ്പെടുത്തുന്നതിന്
ഏത് ഏജന്‍സിയെയാണ്
നിയോഗിച്ചിട്ടുള്ളതെന്നും
ഇതിനായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ?
പുതിയ
നീതി മെഡിക്കല്‍
സ്റ്റോറുകള്‍.
636.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴില്‍ 2019
ജനുവരി മുതല്‍ പുതിയ
നീതി മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
ഫെഡറേഷന് പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത്
തുടര്‍നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
നീതി
മെഡിക്കല്‍
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന
മരുന്നുകളുടെ
ദൗര്‍ലഭ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
ത്രിവേണി
സ്റ്റോറുകള്‍
ജനകീയമാക്കുന്നതിന് നടപടി
637.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
മാവേലിസ്റ്റോറുകളിലെ
നിരക്കില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
ത്രിവേണിസ്റ്റോറുകളിലും
സബ്സിഡി അനുവദിച്ച്
കൊണ്ട് ത്രിവേണി
സ്റ്റോറുകള്‍ കൂടുതല്‍
ജനകീയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഉത്സവകാല
വിപണിയില്‍
ഇടപെടുന്നതിന്
കണ്‍സ്യൂമര്‍ഫെഡിന്
സബ്സിഡി നല്കുന്ന
മാതൃകയില്‍ ഉത്സവകാലം
അല്ലാത്തപ്പോഴും
സബ്സിഡി
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ വിദേശമദ്യ
ഷോപ്പുകള്‍
638.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴിലുള്ള
വിദേശമദ്യ ഷോപ്പുകളില്‍
കൂടുതല്‍ സെല്‍ഫ്
സര്‍വ്വീസ് കൗണ്ടറുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വിദേശമദ്യം
സാര്‍വത്രികമാക്കുന്നതിന്
ഇടയാക്കുമെന്നതിനാല്‍
ഇത്തരം നടപടികള്‍
പുന:പരിശോധിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
കണ്‍സ്യൂമര്‍ഫെഡ്
ഷോപ്പിംഗ് വെബ് സൈറ്റ്
639.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
ഓണ്‍ലൈന്‍ ഷോപ്പിംഗ്
വെബ് സൈറ്റായ ആമസോണ്‍,
ഫ്ലിപ്പ് കാര്‍ട്ട്
എന്നിവയുടെ മാതൃകയില്‍
കണ്‍സ്യൂമര്‍ഫെഡും
ഷോപ്പിംഗ് വെബ് സൈറ്റ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ജില്ലകളില്‍ ഈ
രീതിയില്‍
ഉല്‍പ്പന്നങ്ങള്‍
വാങ്ങുന്നതിന് നിലവില്‍
സൗകര്യമുണ്ടെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന ഈ
സ്ഥാപനത്തെ ഇതിലൂടെ
ലാഭകരമാക്കുന്നതിന്
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍ ഈ
സ്ഥാപനത്തെ
ലാഭത്തിലാക്കാന്‍
മറ്റെന്തെങ്കിലും
നടപടികളിലൂടെ
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
പരീക്ഷണാടിസ്ഥാനത്തില്‍
പരിഷ്കാരങ്ങള്‍
നടപ്പാക്കി പരിപൂര്‍ണ്ണ
തകര്ച്ചയിലാക്കാതെ
സാമ്പത്തിക അച്ചടക്കം
ഏര്‍പ്പെടുത്തി ഈ
സ്ഥാപനത്തെ ക്രമേണ
ലാഭത്തിലാക്കുന്ന
നടപടികള്‍ക്ക് മുന്‍ഗണന
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
നീതി
സ്റ്റോറുകളിലേക്കുള്ള
സാമ്പിളുകളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന് നടപടി
640.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴിലുള്ള
നീതി സ്റ്റോറുകളിലേക്ക്
സാധനങ്ങള്‍ പര്‍ച്ചേസ്
ചെയ്യുന്നതിന്
ഇ-ടെന്‍ഡറുകള്‍
സമര്‍പ്പിക്കുന്നവര്‍
നല്കുന്ന
സാമ്പിളുകളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതന്ന്
അറിയിക്കുമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍
നടത്തുന്ന എത്ര നീതി
സ്റ്റോറുകള്‍
നിലവിലുണ്ട്; കൂടുതല്‍
നീതി സ്റ്റോറുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
വകുപ്പ് മുഖേന സ്മാര്‍ട്ട്
ക്ലാസ്സ് മുറികള്‍
641.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞത്തിന്റെ
ഭാഗമായി സഹകരണ വകുപ്പ്
മലപ്പുറം ജില്ലയില്‍
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സഹകരണ
വകുപ്പ് മുഖേന
സ്മാര്‍ട്ട് ക്ലാസ്സ്
മുറികള്‍ മലപ്പുറം
ജില്ലയില്‍ ഏതെങ്കിലും
സ്കൂളില്‍
സ്ഥാപിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരമൊരു തീരുമാനം
മുന്‍കൂട്ടി അറിയിച്ച്
എം.എല്‍.എ.മാര്‍ മുഖേന
സ്കൂളുകളുടെ പട്ടിക
ശേഖരിച്ചിട്ടും
പ്രവൃത്തി തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് നടപ്പിലാക്കുന്ന
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
642.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മാവേലിക്കര മണ്ഡലത്തിലെ
സ്കൂളുകളെ ബന്ധപ്പെട്ട
എം.എല്‍.എ.
നിര്‍ദ്ദേശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
നടത്തിപ്പിന് സഹകരണ
വകുപ്പിലെ ഏത്
വിഭാഗത്തെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സ്കൂളുകള്‍
സഹകരണ മേഖലയുടെ ഭാഗമാക്കി
പുനരുദ്ധാരണം
643.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍
നവീകരിക്കുന്നതിന്
ഇരവിപുരം നിയോജക
മണ്ഡലത്തിലെ എത്ര
സ്കൂളുകള്‍ സഹകരണ
മേഖലയുടെ ഭാഗമാക്കി
പുനരുദ്ധാരണം
നടത്തുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
ഇവയുടെ പേരുവിവരം
ലഭ്യമാക്കാമോ?
മുറ്റത്തെ മുല്ല ലഘുവായ്പാ
പദ്ധതി
644.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
കൂടുതല്‍ സാമ്പത്തിക
ഉയര്‍ച്ചയിലേക്ക്
നയിക്കാന്‍
പ്രാപ്തമാക്കും വിധം
സഹകരണ സംഘങ്ങളെ
ആധുനികവത്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയിലുള്ളവരെ
വട്ടിപ്പലിശക്കാരുടെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനും
കൂലിവേലക്കാര്‍,
ചെറുകിട കച്ചവടക്കാര്‍
തുടങ്ങിയവരെ ബ്ലേഡ്
പലിശക്കാരില്‍ നിന്ന്
രക്ഷിച്ച് അവരുടെ
സാമ്പത്തിക ഭദ്രത
ഉറപ്പ്
വരുത്തുന്നതിനുമായി
മുറ്റത്തെ മുല്ല എന്ന
ലഘുവായ്പാ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(സി)
എങ്കില്‍
എത്ര രൂപയാണ്
ഒരാള്‍ക്ക് വായ്പയായി
നല്‍കുന്നതെന്നും
ഇതിന്റെ പലിശ നിരക്ക്
എപ്രകാരമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
സുതാര്യവും
കാര്യക്ഷമവുമായ
നടത്തിപ്പിനായി
മോണിറ്ററിംഗ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നവകേരളീയം-കുടിശ്ശിക
നിവാരണം 2019
645.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
നവകേരളീയം-കുടിശ്ശിക
നിവാരണം 2019 പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എത്ര
കോടി രൂപവരെ
കുടിശ്ശികയുളളവര്‍ക്കാണ്
ഇൗ പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുകയെന്ന്
അറിയിക്കുമോ;
(സി)
വിധവകള്‍,
മാരകരോഗം ബാധിച്ചവര്‍
എന്നിവര്‍ക്ക്
പലിശയിനത്തില്‍
പ്രത്യേക ഇളവ്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
റിസ്ക് ഫണ്ട്
646.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക്
ഫണ്ടില്‍പെടുത്തി
വായ്പാ ആശ്വാസം
ലഭിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
നിന്നും ഇത്തരത്തിൽ
ലഭിച്ചിട്ടുള്ള
അപേക്ഷകളില്‍ വേഗം
തീര്‍പ്പു
കല്പ്പിക്കുവാന്
നടപടി സ്വീകരിക്കുമോ?
കേരള
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്കിലെ
നിയമനങ്ങള്‍
647.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
വിവിധ
തസ്തികകളിലേയ്ക്കുള്ള
നിയമനം പി.എസ്.സി.
മുഖാന്തിരം നടത്തുവാന്‍
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഇരുപത്
വര്‍ഷത്തിലേറെയായി
ഉദ്യോഗാര്‍ത്ഥികള്‍
പ്രതീക്ഷിച്ചിരുന്ന
പ്രസ്തുത
തസ്തികകളിലേയ്ക്കുുളള
നിയമനം പി.എസ്.സി. വഴി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ബാങ്കുകളിലെ പി.എസ്.സി.
നിയമനം.
648.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
14 ജില്ലാ ബാങ്കുകളെ
ലയിപ്പിച്ചുകാെണ്ട്
കേരള ബാങ്ക്
രൂപീകരിക്കുവാന്‍
ആര്.ബി.ഐ
നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍
പ്രസ്തുത
ബാങ്കുകളിലേയ്ക്ക്
പി.എസ്.സി നിയമനം
കാത്ത്
ഇരിക്കുന്നവര്‍ക്ക്
കാറ്റഗറി നമ്പര്‍
21/2014, 20/2016
റാങ്ക് ലിസ്റ്റുകളില്‍
നിന്നും നിയമനം
നടത്തുന്നതിന് സഹകരണ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമാേ;
(ബി)
സഹകരണ
വകുപ്പ് രജിസ്ട്രാര്‍
പ്രസ്തുത വിഷയം
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(സി)
31/03/2019
മുന്‍പ് പ്രസ്തുത
തസ്തികകളിലേയ്ക്ക്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമാേ;
വിശദമാക്കുമാേ ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
വകുപ്പ് സ്ഥാപനങ്ങള്‍
649.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളെ ഒരു
കുടക്കീഴിലാക്കുവാന്‍
2016-ല്‍
പണിപൂര്‍ത്തിയാക്കിയ
ജഗതിയിലെ സഹകരണ ഭവനില്‍
നിലവില്‍ ഏതൊക്കെ
ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
വകുപ്പിന്റെ കീഴിലുള്ള
ഓഫീസുകളില്‍ പലതും വാടക
കെട്ടിടങ്ങളിലാണോ
പ്രവര്‍ത്തിക്കുന്നത്;
(സി)
തിരുവനന്തപുരത്ത്
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകളുടെ
വാടകയിനത്തില്‍
പ്രതിമാസം എന്ത് തുക
ചെലവാകുന്നുവെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഓഫീസുകള്‍ അടിയന്തരമായി
സഹകരണ ഭവനിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സഹകരണ
വകുപ്പിന്റെ നെല്ല് സംഭരണം
650.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ല്
സംഭരണം സഹകരണ വകുപ്പ്
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
ഉണ്ടെങ്കില്‍ എന്ന്
മുതല്‍ ഏറ്റെടുക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
ഏതെല്ലാം എജന്‍സികള്‍
മുഖേനയാണ് നെല്ല്
സംഭരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
നെല്ല് സംഭരണ
സംവിധാനങ്ങളിലെ
അപര്യാപ്തത മൂലമാണോ
ഇപ്രകാരമൊരു തീരുമാനം
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
അല്ലെങ്കില്‍
ഇപ്രകാരം
തീരുമാനമെടുക്കാനുളള
സാഹചര്യമെന്താണെന്ന്
വിശദീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തില്‍ സഹകരണ
ബാങ്കുകളുടെ ഭവന നിര്‍മ്മാണ
പദ്ധതി
651.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍,
മഹാപ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
സഹകരണ ബാങ്കുകള്‍ വഴി
വീട് വച്ചു നല്കുന്ന
പദ്ധതി പ്രകാരം എത്ര
വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ്
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഏതെല്ലാം
സര്‍വ്വീസ് സഹകരണ
ബാങ്കുകളുടെ
സഹായത്തോടെയാണ്
പ്രളയബാധിതര്‍ക്ക്
വീടുകള്‍ വച്ചു
നല്‍കുന്നതെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
652.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണവകുപ്പിന്റെ
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
(ഒ.റ്റി.എസ്) പ്രകാരം
വായ്പ
കുടിശ്ശികക്കാര്‍ക്ക്
പ്രഖ്യാപിച്ചിട്ടുള്ള
ആനുകൂല്യങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ?
വിദേശ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് നടപടി
653.
ശ്രീ.എ.എം.
ആരിഫ്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശികളായ
വിനോദസഞ്ചാരികളെ
കേരളത്തിലേയ്ക്ക്
കൂടുതലായി
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
അന്താരാഷ്ട്ര
നിലവാരത്തിലുളള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
വിദേശ
വിനോദസഞ്ചാരികളെ
കൂടുതലായി
ആകര്‍ഷിക്കുന്നതിന്
വിവിധ ഓണ്‍ലെെന്‍,
സോഷ്യല്‍ മീഡിയകള്‍
മുഖേന വിദേശ
രാജ്യങ്ങളില്‍ പ്രചരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്കുമാേ?
വിനോദ
സഞ്ചാരികള്‍ക്കായുള്ള
സുരക്ഷാസംവിധാനം
654.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
ടൂറിസ്റ്റുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പോലീസ്
വകുപ്പുമായി
സഹകരിച്ചുകൊണ്ട്
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
ടൂറിസ്റ്റ്
പ്രൊട്ടക്ഷന്‍ ആന്റ്
പോലീസ് അസിസ്റ്റന്‍സ്
സെന്ററുകള്‍
ആരംഭിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ടൂറിസം
മേഖലയില്‍ അപകട
സാദ്ധ്യതയുള്ള
സാഹചര്യങ്ങളെക്കുറിച്ച്
ടൂറിസ്റ്റുകള്‍ക്ക്
ബോധവത്ക്കരണം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിനോദ
സഞ്ചാര വ്യവസായത്തിന്
പ്രതികൂലമായി
ഭവിക്കുന്ന ചൂഷണം,
കബളിപ്പിക്കല്‍
തുടങ്ങിയ അനഭിലഷണീയ
പ്രവണതകള്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
പ്രളയം
മൂലം ടൂറിസം മേഖലയിലുണ്ടായ
നഷ്ടം
655.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം ടൂറിസം
മേഖലയിലുണ്ടായ
തളര്‍ച്ചയെക്കുറിച്ച്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തുമാത്രം
നഷ്ടമുണ്ടായതായിട്ടാണ്
വിലയിരുത്തിയിരിക്കുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
നഷ്ടം പരിഹരിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
മേഖലയിലെ സേവന വേതന കരാര്‍
656.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
ടൂറിസം മേഖലയിലെ സേവന
വേതന കരാര്‍
പരിഷ്ക്കരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
മൊത്തം ആഭ്യന്തര
വരുമാനത്തിന്റെ എത്ര
ശതമാനമാണ് ടൂറിസം
മേഖലയുടെ സംഭാവന എന്ന്
അറിയിക്കാമോ ; ഈ
ഗവണ്മെന്റ്
അധികാരമേറ്റശേഷം ഇതില്‍
വര്‍ദ്ധനവുണ്ടായോ;
വ്യക്തമാക്കുമോ?
മലബാര്‍
മേഖലയിലെ വിനോദസഞ്ചാരം
657.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ വിനോദസഞ്ചാര
വികസനത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍ ടൂറിസം
രംഗത്തു
പ്രവര്‍ത്തിക്കുന്നവരെ
ഏകോപിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
മലബാറിലെ
അറിയപ്പെടാത്ത ടൂറിസം
കേന്ദ്രങ്ങള്‍
നാട്ടുകാര്‍ക്ക്
പരിചയപ്പെടുത്താന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
മേഖലയിലെ നൂതന പദ്ധതികള്‍
658.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിനോദസഞ്ചാര മേഖലയില്‍
ആരംഭിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണ് ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
നിലവില്‍
സംസ്ഥാനത്തെ വിനോദ
സഞ്ചാരമേഖല
അഭിമുഖീകരിക്കുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ; ഈ
മേഖലയിലെ
പ്രശ്നപരിഹാരത്തിന്
ആവിഷ്കരിച്ച പുതിയ
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
2016-17,
2017-18 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്തിയ
വിദേശ
വിനോദസഞ്ചാരികളുടെ
കണക്ക് ലഭ്യമാക്കുമോ?
പ്രളയാനന്തര
വിനോദസഞ്ചാര മേഖല
659.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രസിച്ച മഹാപ്രളയം
കേരളത്തിന്റെ
വിനോദസഞ്ചാര മേഖലയില്‍
പടര്‍ത്തിയ കരിനിഴല്‍
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ:
(ബി)
കേരളത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്ക്
വരുന്ന
വിനോദസഞ്ചാരികളുടെ
എണ്ണത്തിലും,
ഹോട്ടലുകളിലെയും മറ്റും
മുറികള്‍ ഉപയോഗിക്കുന്ന
കാര്യത്തിലും വര്‍ദ്ധന
രേഖപ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രധാന
വിനോദസഞ്ചാര മേഖലയായ ജല
ടൂറിസവും, ഹൗസ് ബോട്ട്
മേഖലയും പ്രളയാനന്തരം
ഗണ്യമായ പുരോഗതി
കൈവരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രളയാനന്തരം
കേരള വിനോദ
സഞ്ചാരമേഖലയെ
കൈപിടിച്ചുയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
വിനാേദസഞ്ചാര
മേഖലകളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
660.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനാേദസഞ്ചാര
വികസനത്തിന്റെ പേരില്‍
പരിസ്ഥിതിലാേല
പ്രദേശങ്ങളിൽ
ഉള്‍പ്പെടെ നടത്തുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സ്വാഭാവിക പ്രകൃതി
സൗന്ദര്യം
നശിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിന്
വിനാേദസഞ്ചാരവകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
വിനാേദസഞ്ചാര
മേഖലയുടെ സ്വാഭാവിക
പരിസ്ഥിതിയും ഭംഗിയും
ഉറപ്പുവരുത്തികാെണ്ടാവണം
ഇൗ കേന്ദ്രങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തേണ്ടതെന്ന്
നിഷ്കര്ഷിച്ചുകാെണ്ട്
ഏതെങ്കിലും തരത്തിലുള്ള
നയം
ക്രമീകരിച്ചിട്ടുണ്ടാേ;
(സി)
എങ്കില്‍
ഇതില്‍ നിന്ന്
വ്യതിചലിച്ചുകാെണ്ട്
നടത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവര്ത്തനങ്ങളിന്മേല്
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമാേ?
ടൂറിസം
മേഖലയുടെ വളര്‍ച്ചയ്ക്കു
വേണ്ടി അനുവദിച്ച തുക
661.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദ
സഞ്ചാര വകുപ്പിന്റെ
2018-19 വര്‍ഷത്തെ
പ്ലാന്‍ ഫണ്ടില്‍
നിന്നും ടൂറിസം
മേഖലയുടെ
വളര്‍ച്ചയ്ക്കു വേണ്ടി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്നും
എത്ര തുകയാണ്
അനുവദിച്ചതെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
പ്രസാദ്
പദ്ധതി
662.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പ്രസാദ്
പദ്ധതിയില്‍പ്പെടുത്തി
ഏതെല്ലാം
കേന്ദ്രങ്ങളുടെ
വികസനത്തിനാണ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പണം
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ അപ്രകാരം
അനുവദിക്കപ്പെട്ട തുക
ചെലവഴിച്ച് നടത്തിയ
പ്രവര്‍ത്തനങ്ങള്‍,
ആയത് നടത്തപ്പെട്ട
സ്ഥലങ്ങള്‍ തിരിച്ച്
വ്യക്തമാക്കുമോ?
ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട് പദ്ധതി
663.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട്
പദ്ധതിയില്‍ പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ
വികസനങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും
പദ്ധതിയുടെ ഗവേണിംഗ്
ബോഡിയില്‍ പൂഞ്ഞാര്‍
എം.എല്‍.എ.യോ മറ്റു
ജനപ്രതിനിധികളോ
ഉള്‍പ്പെട്ടിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജനപ്രതിനിധികളെക്കൂടി
ഉൾപ്പെടുത്താൻ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;വ്യക്തമാക്കാമോ;
(സി)
ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട്
പദ്ധതിയിലെ നിലവിലെ
ഗവേണിംഗ് ബോഡിയിലുളള
അംഗങ്ങള്‍ ആരാെക്കെയാണ്
വിശദമാക്കുമോ?
സ്വദേശി
ദര്ശന് പദ്ധതി
664.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശി
ദര്ശന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം - കൊല്ലം
ക്ലസ്റ്ററിലെ ഏതെല്ലാം
ആത്മീയ കേന്ദ്രങ്ങളുടെ
അടിസ്ഥാന
സൗകര്യവികസനത്തിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടെന്ന്
ലഭിച്ച തുക സഹിതം
വിശദമാക്കാമോ;
(ബി)
അനുവദിച്ച
തുകയില്‍
പൂര്‍ത്തീകരിക്കപ്പെട്ട
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊല്ലം
ജില്ലയിലെ കൊട്ടാരക്കര
മണികണ്ഠേശ്വരം
ശ്രീമഹാഗണപതി
ക്ഷേത്രവികസനത്തിന്
സ്വദേശി ദര്ശന്
പദ്ധതിയില്‍ സഹായം
ലഭിച്ചിട്ടുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ശ്രീനാരായണ
ഗുരു തീര്‍ത്ഥാടന
സര്‍ക്യുട്ട്
665.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീനാരായണ
ഗുരു തീര്‍ത്ഥാടന
സര്‍ക്യുട്ടിന്റെ
ആദ്യഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടാേ;
ഏതാെക്കെ തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ സമഗ്ര
വികസനമാണ് ഇൗ
പദ്ധതിയിലൂടെ
പ്രാവര്‍ത്തികമാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ എത്ര
തുകയാണ്
ചെലവാക്കുന്നത്; അതില്‍
എത്ര തുക ഇതിനകം
അനുവദിച്ചു
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിര്‍മ്മാണ
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ വികസനം
666.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലോക വിനോദ
സഞ്ചാരമേഖലയിലെ
സാന്നിദ്ധ്യമാക്കി
മാറ്റുവാന്‍ ഉതകുന്ന
ഏതൊക്കെ പദ്ധതികളാണ്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
കിഫ്ബിയുടെ
ധനസഹായത്തോടെ പ്രധാന
ടൂറിസ്റ്റ്
കേന്ദ്രങ്ങളെ
വികസിപ്പിക്കുന്നതിനായുളള
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
കിഫ്ബിയില്‍ നിന്നും
ഇതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
സഹായമാണ്
അനുവദിച്ചിട്ടുളളത്;
(സി)
ഉത്തരവാദിത്ത
മിഷന്
രൂപീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഉത്തരവാദിത്ത
ടൂറിസത്തില്‍
ഉണ്ടായിട്ടുളള ഉണര്‍വ്
വ്യക്തമാക്കുമോ;
(ഡി)
ടൂറിസ്റ്റ്
സെന്ററുകളുടെ
വികസനത്തിനായി
നിലവിലുളള സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഹൗസ്
ബോട്ട്, ആയുര്‍വേദ
സെന്റര്‍, ഹോം
സ്റ്റേകള്‍ തുടങ്ങിയ
സര്‍വ്വീസ് മേഖലകളില്‍
ക്ലാസിഫിക്കേഷന്‍
സിസ്റ്റം
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
സര്‍ക്കാരിന്റെ അനുമതിക്കായി
സമര്‍പ്പിച്ച ടൂറിസം
പദ്ധതികള്‍
667.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതെല്ലാം
ടൂറിസം പദ്ധതികളാണ്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
ഗസ്റ്റ് ഹൗസ് നവീകരണം
668.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കല
ഗസ്റ്റ്ഹൗസ്
നവീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ക്രൂസ്
ടൂറിസം പദ്ധതി
669.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്രൂസ്
ടൂറിസത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
ക്രൂസ് ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ ക്രൂസ്
ടൂറിസം പദ്ധതിയുടെ
സാധ്യതകള്‍
മനസിലാക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങളും
ആയതിന്റെ സാധ്യതകളും
വിശദമാക്കുമോ?
വയനാട്
ജില്ലയിലെ വിനാേദസഞ്ചാര
കേന്ദ്രങ്ങള്‍
670.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
കേരളത്തിലുണ്ടായ
ഹര്‍ത്താലുകളില്‍
വിനാേദ സഞ്ചാര
മേഖലയില്‍ ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എത്രകാേടി
രൂപയുടെ നഷ്ടം
ഉണ്ടായതായി
കണക്കാക്കിയെന്നു
അറിയിക്കുമോ ;
(ബി)
കല്‍പ്പറ്റ
നിയാേജകമണ്ഡലത്തിലെ
കാേട്ടത്തറ
പഞ്ചായത്തിലെ
കുറുമ്പാലക്കാേട്ട
വിനാേദസഞ്ചാര കേന്ദ്രം
ടൂറിസം വകുപ്പ്
ഏറ്റെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
2018-ല്‍
വയനാട് ജില്ലയിലെ
ടൂറിസം കേന്ദ്രങ്ങളില്‍
നിന്നും ലഭിച്ച വരുമാനം
എത്ര രൂപയാണെന്ന്
ടൂറിസം കേന്ദ്രങ്ങളുടെ
പേര്, തുക എന്നിവ സഹിതം
മണ്ഡലാടിസ്ഥാനത്തില്‍
നല്കുമാേ?
വയനാട്
ജില്ലയിലെ വിനോദസഞ്ചാര
പദ്ധതികള്‍
671.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വിനോദസഞ്ചാര
വകുപ്പ്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
വിവിധ പദ്ധതികളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ കൂടുതല്‍
ടൂറിസം പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
ഏനാമാവ്
നെഹ്റു പാര്‍ക്ക്
672.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വെങ്കിടങ്ങ്
പഞ്ചായത്തില്‍ ഏനാമാവ്
നെഹ്റു പാര്‍ക്കിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഒരു
പദ്ധതി രൂപരേഖ
തയ്യാറാക്കുമെന്ന
തീരുമാനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമാേ;
(ബി)
പ്രസ്തുത
പാര്‍ക്കില്‍
കുട്ടികളുടെ പാര്‍ക്ക്
നിര്‍മ്മാണത്തിനായി
ഏതെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമാേ ?
മാമ്പുഴ
ടൂറിസം ഡെസ്റ്റിനേഷനാക്കാന്‍
നടപടി
673.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ മാമ്പുഴ ഒരു
ടൂറിസം
ഡെസ്റ്റിനേഷനാക്കണമെന്ന
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വാഗമണ്‍
റോപ്പ്വേ
674.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഗമണ്‍
റോപ്പ് വേയുമായി
ബന്ധപ്പെട്ട്
നാറ്റ്പാക് സംഘം പഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍
പ്രസ്തുത പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നാറ്റ്പാക്
സംഘത്തിന് പഠനത്തിനായി
എത്ര ലക്ഷം രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
വാഗമണ്‍
റോപ്പ്വേയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമല്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഇരവിപുരം
നിയോജക മണ്ഡലത്തിലെ
വിനോദസഞ്ചാര പദ്ധതികള്‍.
675.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജക മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
അടിയന്തരമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇരവിപുരം
നിയോജക മണ്ഡലത്തിലെ
മയ്യനാട് പഞ്ചായത്തില്‍
താന്നി ടൂറിസം പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സര്‍ഗാലയ
ആര്‍ട്സ് & ക്രാഫ്റ്റ്
വില്ലേജിന്റെ ഉടമസ്ഥാവകാശം
676.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കീഴില്‍
കോഴിക്കോട്
പ്രവര്‍ത്തിക്കുന്ന
സര്‍ഗാലയ ആര്‍ട്സ്
& ക്രാഫ്റ്റ്
വില്ലേജിന്റെ
ഉടമസ്ഥാവകാശം കൈമാറാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഉടമസ്ഥാവകാശം ഒരു
സ്വകാര്യ സൊസൈറ്റിക്ക്
നല്‍കുന്നതിന്
നിയമപരമായ സാധുത
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പുതിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ ചെലവില്‍
നടത്തിയ സാഹചര്യത്തില്‍
ഈ പൊതുസ്ഥാപനം ഒരു
സ്വകാര്യ ഏജന്‍സിക്ക്
നല്‍കുന്നതിന്
അനുകൂലമായ ഘടകങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന്റെ
നടത്തിപ്പ് അവകാശം
കൈമാറുന്നതിന്
മന്ത്രിസഭായോഗത്തിന്റെ
അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
677.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് പട്ടാമ്പി
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നത്;വിശദീകരിക്കുമോ;
(ബി)
ഭാരതപ്പുഴ
കേന്ദ്രീകരിച്ചുകൊണ്ട്
ടൂറിസം രംഗത്ത്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ
അത്തരത്തിലുള്ള ഒരു
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
പോത്തുണ്ടി
ടൂറിസം പദ്ധതി
678.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പോത്തുണ്ടി ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പോത്തുണ്ടി
ടൂറിസം പദ്ധതിയില്‍
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ഇടുക്കിയിൽ
കുടിയേറ്റ കര്‍ഷക സ്മാരകം.
679.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ഉദ്യാനത്തോട് ചേര്‍ന്ന
വിനോദസഞ്ചാര
വകുപ്പിന്റെ കൈവശമുള്ള
ഭൂമിയില്‍ കുടിയേറ്റ
കര്‍ഷക സ്മാരകം
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
സ്മാരകത്തോടനുബന്ധിച്ച്
എന്തൊക്കെ കാര്യങ്ങളാണ്
അവിടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
വിനോദസഞ്ചാര
പദ്ധതികള്‍
680.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിനോദ
സഞ്ചാര വകുപ്പ്
വൈപ്പിന്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയതും, ഇനി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
വെട്ടിക്കോട്
ചാല് ടൂറിസം പദ്ധതി
681.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
പ്രധാനപ്പെട്ട ടൂറിസം
പദ്ധതിയായ വെട്ടിക്കോട്
ചാല് ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ഇതിനായി
വകയിരുത്തിയ തുകയും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തിയുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
കടമ്പ്രയാര്‍
ടൂറിസം വികസന പദ്ധതി
682.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
കടമ്പ്രയാര്‍ ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
കടമ്പ്രയാര്‍ ടൂറിസം
വികസനത്തിനായി ഒരു
പദ്ധതി തയ്യാറാക്കി അത്
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ടൂറിസം വകുപ്പ്
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
683.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
നീലക്കുറിഞ്ഞി
സീസണില്‍ മൂന്നാറില്‍
ചെലവഴിച്ച തുക
684.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നീലക്കുറിഞ്ഞി
സീസണുമായി ബന്ധപ്പെട്ട്
മൂന്നാറില്‍
വിനോദസഞ്ചാര വകുപ്പ്
എത്ര തുകയാണ്
ചെലവാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
തുക വനം വകുപ്പിനു
കെെമാറിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ വിനോദസഞ്ചാര
വികസനം
685.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വിനോദസഞ്ചാര
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കോവളം,
ശംഖുംമുഖം, വേളി,
പൊന്മുടി തുടങ്ങിയ
സ്ഥലങ്ങളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
ജില്ലയിലെ
മുടങ്ങിക്കിടക്കുന്ന
വിനോദസഞ്ചാര
പദ്ധതികള്‍
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ടൂറിസം
സീസണ് ആരംഭിച്ചിട്ടും
കോവളത്തെത്തുന്ന
സഞ്ചാരികള്ക്ക്ആവശ്യമായ
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
വിനോദസഞ്ചാര വകുപ്പ്
അലംഭാവം
കാണിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ
എന്നറിയിക്കാമോ?
കക്കാടംപൊയില്‍
പ്രദേശത്തെ വിനോദസഞ്ചാര
സാധ്യതകള്‍
686.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ
കക്കാടംപൊയില്‍
പ്രദേശത്തെ വിനോദസഞ്ചാര
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
ഡി.റ്റി.പി.സി.
മുഖാന്തിരം പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ ടൂറിസം പദ്ധതി
687.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍ ടൂറിസം
പദ്ധതിയുടെ ഭാഗമായി
ഇന്‍ഫര്‍മേഷന്‍
സെന്ററിനും അനുബന്ധ
പ്രവൃത്തികള്‍ക്കുമായി
ഡി.പി.ആര്.
തയ്യാറാക്കുവാന്‍ ഏതു
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
തീര്‍ത്ഥാടന
ടൂറിസവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
തരത്തിലുള്ള
പ്രവൃത്തികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
2019
മാര്‍ച്ചിന് മുന്‍പ്
ഡി.പി.ആര്.
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ സ്വദേശി
ദര്ശന് പദ്ധതി
688.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ സ്വദേശി
ദര്ശന് പദ്ധതിയുടെ
ഭാഗമായി
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തില്‍
എന്താെക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ഏതാെക്കെ പ്രവൃത്തികള്‍
ഇതിനകം
പൂര്‍ത്തിയാക്കി; എത്ര
കാേടി രൂപയാണ് ഇൗ
പദ്ധതിയിന്‍ കീഴില്‍
ചെലവഴിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഭക്തരെയും
വിനാേദസഞ്ചാരികളെയും
ക്ഷേത്രത്തിലേക്ക്
ആകര്‍ഷിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
ദേവസ്വം
ബോര്‍ഡിന് കീഴിലെ
ക്ഷേത്രങ്ങള്‍
689.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം ബോര്‍ഡിന്
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച് പേരു സഹിതം
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഈ ക്ഷേത്രങ്ങളില്‍
നിന്നും സര്‍ക്കാരിന്
ലഭിച്ച പ്രതിവര്‍ഷ
വരുമാനം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍ ഈ
ക്ഷേത്രങ്ങളുടെ
നവീകരണത്തിനും മറ്റ്
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും
സര്‍ക്കാര്‍
അനുവദിക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ദേവസ്വം
ബോര്‍ഡിന്റെ കീഴില്‍
അല്ലാത്ത എത്ര
ക്ഷേത്രങ്ങള്‍
സംസ്ഥാനത്ത് ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഈ
ക്ഷേത്രങ്ങളില്‍
നിന്നും സര്‍ക്കാരിന്
വരുമാനം
ലഭിക്കുന്നുണ്ടെങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവിലെ ആയതിന്റെ
വിശദാംശം ജില്ല
തിരിച്ച്
വ്യക്തമാക്കാമോ ;ഈ
ക്ഷേത്രങ്ങളുടെ
നവീകരണത്തിനും മറ്റു
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും,സര്‍ക്കാര്‍
തുക
അനുവദിക്കാറുണ്ടെങ്കില്
ആയതിന്റെ വിശദാംശം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പമ്പ,സന്നിധാനം
എന്നിവിടങ്ങളിലെ പോലീസ്
മെസ്സ്
690.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല മകര
വിളക്കിനോടനുബന്ധിച്ച്
പമ്പ, സന്നിധാനം
എന്നിവിടങ്ങളിലെ
ഡ്യൂട്ടിക്കായി
നിയോഗിച്ചിട്ടുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍ക്കുള്ള
മെസ് നടത്തിപ്പിനായി ഈ
സീസണില്‍ ദേവസ്വം
വകുപ്പ് എത്ര രൂപയാണ്
ഫണ്ടായി
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇക്കാര്യത്തിനായി
മുന്‍കാലങ്ങളില്‍
അനുവദിച്ച ഫണ്ട്
വിനിയോഗത്തെ
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതുസംബന്ധിച്ച രേഖകള്‍
ലഭ്യമാക്കാമോ?
ശബരിമല
യുവതി പ്രവേശം
691.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ദര്‍ശനത്തിന് എത്തുന്ന
യുവതികള്‍ക്ക് പ്രത്യേക
സുരക്ഷ ഒരുക്കണമെന്ന്
സുപ്രീംകോടതി
നിര്‍ദ്ദേശിച്ചിരുന്നോ;വ്യക്തമാക്കുമോ;
(ബി)
ശബരിമലയില്‍
യുവതി പ്രവേശം
അനുവദിച്ച സുപ്രീംകോടതി
വിധിക്ക് ശേഷം പത്തിനും
അന്പതിനും ഇടയില്‍
പ്രായമുളള എത്ര
സ്ത്രീകള്‍ ശബരിമലയില്‍
ദര്‍ശനം നടത്തി;
വിശദമാക്കുമോ;
(സി)
ശ്രീലങ്കന്‍
യുവതി ശശികല
ശബരിമലയില്‍ ദര്‍ശനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച സ്ഥിരീകരണം
എപ്രകാരമാണ് നടത്തിയത്;
വെളിപ്പെടുത്തുമോ;
(ഡി)
ശ്രീലങ്കന്‍
യുവതി ദര്‍ശനം
നടത്തിയതിന്
തെളിവില്ലായെന്ന
നിലപാട് ദേവസ്വം
ബോര്‍ഡ്
സ്വീകരിച്ചിരുന്നോ;
എങ്കില്‍ അപ്രകാരം ഒരു
നിലപാട് സ്വീകരിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ശബരിമല
നടവരവ്
692.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
2018-19 വര്‍ഷത്തെ
മണ്ഡല മകര വിളക്ക്
കാലയളവിലെ നടവരവ്
എത്രയാണെന്ന്
വ്യക്തമാക്കുമാേ;
(ബി)
2017-18
ലെ മണ്ഡല-മകര വിളക്ക്
കാലത്ത് ലഭിച്ച നടവരവ്
എത്രയായിരുന്നു;
(സി)
2017-18
ലെ മണ്ഡല-മകര വിളക്ക്
കാലത്ത് ലഭിച്ച
നടവരവില്‍ അതിനു
മുന്‍വര്‍ഷത്തെക്കാള്‍
എന്തു വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്ന്
അറിയിക്കുമോ?
ശബരിമല
നടവരവ്
693.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല മകരവിളക്ക്
ഉത്സവത്തോടനുബന്ധിച്ച്
ഈ വര്‍ഷം ലഭിച്ച
നടവരവിന്റെ/കാണിക്കയുടെ
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ശബരിമല
ഉത്സവത്തോടനുബന്ധിച്ച്
കഴിഞ്ഞ വര്‍ഷം ലഭിച്ച
നടവരവിന്റെ/കാണിക്കയുടെ
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ശബരിമല
ദര്‍ശന ഒരുക്കങ്ങൾ
694.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇക്കഴിഞ്ഞ
മണ്ഡലകാലത്ത് ശബരിമല
ദര്‍ശനത്തിനായി
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും എന്തെല്ലാം
ഒരുക്കങ്ങളാണ്
നടത്തിയതെന്ന്
വിശദമാക്കുമോ?
ശബരിമല
ദര്‍ശനം
695.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംഘപരിവാര്‍
സംഘടനകൾ ശബരിമലയെ
തകര്‍ക്കാന്‍ നടത്തിയ
സമരങ്ങളെ അതിജീവിച്ച്
എത്ര ലക്ഷം ജനങ്ങളാണ്
ശബരിമല ദര്‍ശനം
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ശബരിമലയിലെ
ഈ മണ്ഡലകാലത്തെ വരുമാനം
എത്രയെന്നും കഴിഞ്ഞ
വര്‍ഷം ലഭിച്ചത്
എത്രയെന്നും
വെളിപ്പെടുത്താമോ?
ശബരിമല
തന്ത്രിയോട് വിശദീകരണം ആരാഞ്ഞ
നടപടി
696.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രാചാരങ്ങളില്‍
അറിഞ്ഞോ അറിയാതെയോ
ആചാരലംഘനം സംഭവിച്ചാല്‍
പരിഹാരക്രിയ
നിശ്ചയിക്കേണ്ടതും
നിര്‍വ്വഹിക്കേണ്ടതും
ക്ഷേത്ര തന്ത്രിയുടെ
ചുമതലകളിൽപെട്ടതാണോ
എന്ന് വ്യക്തമാക്കുമോ;
(ബി)
മതാചാര
പ്രകാരമുള്ള അനുഷ്ഠാനം
സംബന്ധിച്ച ഷിരൂര്‍ മഠം
കേസിലെ വിധി അവയെ
മൗലീകാവകാശമായി
സ്ഥിരപ്പെടുത്തിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മതപരമായ
വിശാസങ്ങള്‍, പുരാതന
ആചാരങ്ങള്‍,
അനുഷ്ഠാനങ്ങള്‍ എന്നിവ
ലംഘിക്കപ്പെട്ടാല്‍
നടയടച്ച് പരിഹാര ക്രിയ
ചെയ്യുകയെന്നത്
തന്ത്രിയുടെ അധികാര
പരിധിയില്‍ വരുന്ന
കാര്യമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ശബരിമലയില്‍ ആചാരലംഘനം
ഉണ്ടായ സാഹചര്യത്തില്‍
തന്ത്രി തന്നില്‍
നിക്ഷിപ്തമായ കടമ
നിര്‍വ്വഹിച്ചതിന്റെ
പേരില്‍ തന്ത്രിയില്‍
നിന്നും ദേവസ്വം
ബോര്‍ഡ് വിശദീകരണം
ആരാഞ്ഞത് ഏതു
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ?
ശബരിമല
തന്ത്രിയുടെ അധികാരങ്ങള്‍
697.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീ പ്രവേശം ഉണ്ടായ
സാഹചര്യത്തില്‍ തന്ത്രി
നടയടച്ച് ശുദ്ധിക്രിയ
നടത്തിയിരുന്നുവോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ശുദ്ധിക്രിയയുടെ
പേരില്‍ തന്ത്രിയില്‍
നിന്നും ദേവസ്വം
ബോര്‍ഡ് വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
(സി)
ശബരിമല
ക്ഷേത്രത്തിലെ
ആചാരപരവും
വിശ്വാസപരവുമായ
കാര്യങ്ങളില്‍ തീരുമാനം
എടുക്കുവാനുള്ള അധികാരം
തന്ത്രിയില്‍
നിക്ഷിപ്തമാണോ;
എങ്കില്‍ പ്രസ്തുത
അധികാരത്തില്‍
ഇടപെടുവാന്‍ ദേവസ്വം
ബോര്‍ഡിനോ സര്‍ക്കാരിനോ
അധികാരമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
വരുമാനത്തിലെ കുറവ്
698.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലകാലത്തിനിടെ
ശബരിമലയില്‍ ഒരുക്കിയ
അടിസ്ഥാന സൗകര്യങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മണ്ഡല-മകരവിളക്ക്
കാലം
അവസാനിച്ചപ്പോഴുള്ള
ശബരിമലയിലെ വരുമാനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ശബരിമല
വരുമാനം കുറഞ്ഞതിന്
പിന്നില്‍ ചില
സംഘടനകള്‍ നടത്തിയ
കുപ്രചരണങ്ങളാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശബരിമല
വരുമാനം കുറയുന്നത്
ഏതൊക്കെ മേഖലകളില്‍
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകരുടെ കുറവ്
699.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
എത്തുന്ന
തീര്‍ത്ഥാടകരുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവുണ്ടാവുകയും
അതുമൂലം വരുമാനത്തില്‍
ഇടിവുണ്ടാവുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
യുവതി
പ്രവേശം സംബന്ധിച്ച
സുപ്രീം കോടതി വിധിക്ക്
ശേഷം ഇക്കാര്യത്തില്‍
സര്‍ക്കാര്‍ കാണിച്ച
അനാവശ്യ ധൃതിയും
ശബരിമലയിൽ പ്രഖ്യാപിച്ച
നിരോധനാജ്ഞയും ഭക്തരെ
നിലയ്ക്കലില്‍
നിയന്ത്രിച്ചതും
ശബരിമലയിലെത്തുന്നതില്
നിന്നും ഭക്തരെ
പിന്തിരിപ്പിച്ചതായി
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
തീര്‍ത്ഥാടകരുടെ
എണ്ണത്തിലുള്ള കുറവ്
പരിഹരിക്കുവാന്‍
ദേവസ്വം ബോര്‍ഡ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളില്‍
നിന്നുള്ള
ഗുരുസ്വാമിമാരുടെ യോഗം
വിളിച്ച്
ചേര്‍ത്തിരുന്നോ;
(ഡി)
ശബരിമലയിലെ
വരുമാനത്തിലുണ്ടായ
ഗണ്യമായ കുറവ്
തിരുവിതാംകൂർ
ദേവസ്വത്തിന്റെ മറ്റ്
ക്ഷേത്രങ്ങളുടെ
പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ കുറവ്
നികത്തുവാന്‍
സര്‍ക്കാര്‍ പ്രത്യേക
സഹായം നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
സൗകര്യങ്ങള്‍
T 700.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം പമ്പയില്‍
എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായത്; ശബരിമല
തീര്ത്ഥാടകര്ക്ക്സൗകര്യങ്ങള്
ഒരുക്കുന്നതില്‍
എന്തൊക്കെ
ബുദ്ധിമുട്ടുകളാണ്
അഭിമുഖീകരിക്കേണ്ടി
വന്നത്; ശബരിമല
മണ്ഡല-മകരവിളക്ക്
സീസണുമായി ബന്ധപ്പെട്ട്
എന്തൊക്കെ
സൗകര്യങ്ങളാണ്
പുനഃസ്ഥാപിക്കാന്‍
കഴിഞ്ഞത്;
തിര്‍ത്ഥാടകര്‍ക്ക്
പരമാവധി ബുദ്ധിമുട്ട്
കുറയ്ക്കുന്നതിനായി
എന്തൊക്കെ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
കഴിഞ്ഞുവെന്നറിയിക്കാമോ;
(ബി)
സുപ്രീം
കോടതി
ചുമതലപ്പെടുത്തിയ
ശബരിമല ഉന്നതാധികാര
സമിതി പമ്പയിലെ
നിര്‍മ്മാണങ്ങള്‍ക്ക്
വിലക്ക്
ഏര്‍പ്പെടുത്തിയ
സാഹചര്യത്തില്‍
തീര്‍ത്ഥാടകര്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പമ്പയില്‍
അടിഞ്ഞു കൂടിയ മണല്‍
നീക്കം ചെയ്യുന്നതിനും
പുതിയ പാലം
നിര്‍മ്മിക്കുന്നതിനും
ഗതിമാറി ഒഴുകിയ പമ്പയെ
പുനഃസ്ഥാപിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
അടുത്ത
വര്‍ഷത്തെ
മണ്ഡല-മകരവിളക്ക്
സീസണുമുമ്പായി
തീര്‍ത്ഥാടക ക്ഷേമത്തെ
മുന്‍നിര്‍ത്തി ശബരിമല,
പമ്പ, നിലയ്ക്കല്‍
എന്നിവിടങ്ങളില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡിന് ലഭിച്ച വരുമാനം
701.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല-മകര
വിളക്ക് സീസണില്‍ അരവണ,
അപ്പം എന്നിവയുടെ
വില്പനയിലൂടെ ദേവസ്വം
ബോര്‍ഡിന് ലഭിച്ച
വരുമാനം എത്രയാണ്;
(ബി)
ഇത്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് കുറവാണോ;
എങ്കില്‍ എത്ര കോടി
രൂപയുടെ കുറവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ശബരിമലയിലെ
വരവ്
702.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇക്കഴിഞ്ഞ
മണ്ഡല കാലത്ത്
ശബരിമലയില്‍ എത്തിയ
തീര്‍ത്ഥാടകരുടെ
കണക്കും നടവരവിന്റെ
വിശദ വിവരവും നല്‍കുമോ?
ശബരിമലയിലെ
നടവരവ്
703.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ശബരിമല
മണ്ഡല-മകരവിളക്ക്
ഉത്സവവുമായി
ബന്ധപ്പെട്ട്
ശബരിമലയിലെ നടവരവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
ഈ വര്‍ഷം എത്ര രൂപയുടെ
കുറവാണ് നടവരവില്‍
ഉണ്ടായിട്ടുള്ളത്;
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ശബരിമലയിലെ
വരുമാനത്തിലുണ്ടായ
കുറവ് തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ദൈനംദിന
പ്രവര്‍ത്തനങ്ങളെ
സാരമായി
ബാധിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
ശബരിമലയിലെ
തന്ത്രി പദവി
704.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തന്ത്രി ദേവസ്വം
ബോര്‍ഡിലെ
ജീവനക്കാരനാണോ;
അദ്ദേഹത്തെ നിയമിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ശബരിമലയിലെ
തന്ത്രി പദവി
പരമ്പരാഗതമായി താഴമണ്‍
കുടുംബത്തില്‍ വന്ന്
ചേര്‍ന്നതാണെന്ന കാര്യം
സിവില്‍ കോടതി ശരി
വച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
തന്ത്രിയുടെ
നിയമനത്തില്‍
ദേവസ്വംബോര്‍ഡോ,
സര്‍ക്കാരോ ഇടപെടുന്നത്
ഏത് നിയമപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
ശബരിമലയിലെ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
705.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ശബരിമല
മണ്ഡല- മകരവിളക്ക്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
എന്തൊക്കെ ശുചീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
ഈ
വര്‍ഷത്തെ ശബരിമല
മണ്ഡല- മകരവിളക്ക്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സർക്കാർ എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശബരിമലയിലെ
അടിസ്ഥാന സൗകര്യങ്ങള്‍
706.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ശബരിമല മണ്ഡല
മകരവിളക്ക്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശബരിമലയില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിലുണ്ടായ
പോരായ്മ കാരണം
തീര്‍ത്ഥാടകര്‍ക്ക്
ബുദ്ധിമുട്ട്
നേരിട്ടതായുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ശബരിമലയില്‍
ഓണ്‍ലൈന്‍ സംവിധാനം
707.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ശബരിമലയില്‍
ദര്‍ശനത്തിന്
ഓണ്‍ലെെന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എപ്പാേഴാെക്കെയാണ്;
ഓണ്‍ലെെന്‍ സംവിധാനം
വഴി എത്രപേര്‍ക്കാണ്
ഒരു ദിവസം ദര്‍ശനം
സാധ്യമാക്കാന്‍ കഴിയുക
എന്നറിയിക്കാമോ;
(ബി)
അടുത്ത
മണ്ഡല-മകരവിളക്ക്
സീസണ് മുതല്‍ ദര്‍ശനം
നടത്തേണ്ട
തീര്‍ത്ഥാടകരെ
പൂര്‍ണ്ണമായും
ഓണ്‍ലെെന്‍
സംവിധാനത്തിലൂടെ
നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
സന്നിധാനത്ത്
മുറിയെടുക്കേണ്ട
തീര്‍ത്ഥാടകര്‍ക്ക്
ഒാണ്‍ലെെന്‍
സംവിധാനത്തിലൂടെ മാത്രം
മുറി നല്‍കുന്നതിനും
കൂടുതല്‍ സമയം അവിടെ
തങ്ങുന്നത്
ഒഴിവാക്കുവാനും
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
മലയരയര്‍ക്ക്
പൊന്നമ്പലമേട്ടില്‍ ദീപാരാധന
നടത്തുവാനുളള അവകാശം
708.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മകരസംക്രമ
ദിവസം
പൊന്നമ്പലമേട്ടില്‍
ദീപാരാധന നടത്തുവാനുളള
അവകാശം മലയരയര്‍ക്ക്
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ സംഘടനകളാണ്
ഇക്കാര്യം
ഉന്നയിച്ചിട്ടുളളത്;
(സി)
ഇതിന്മേലുളള
നിലപാട് എന്താണെന്നും
പ്രസ്തുത ആവശ്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോയെന്നും
അറിയിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ പ്രശ്നങ്ങള്‍
709.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാര്‍ക്ക്
വിരമിക്കുന്ന ദിവസം
തന്നെ ആനുകൂല്യം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡിലെ ജീവനക്കാരുടെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിനും പരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
സര്‍വ്വീസ്
കണ്‍സള്‍ട്ടന്റിനെ
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജീവനക്കാരുടെ
പുനര്‍ വിന്യാസം
സംബന്ധിച്ച ഹൈക്കോടതി
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പെരുമല
പട്ടികജാതി കോളനി വികസന
പദ്ധതിക്ക് കൊച്ചിന്
ദേവസ്വം ബോര്‍ഡിന്റെ അനുമതി
710.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസനവകുപ്പു
നടപ്പിലാക്കുന്ന
അംബേദ്കര്‍
സ്വാശ്രയഗ്രാമം പദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തില്‍ ചൂണ്ടല്‍
ഗ്രാമപഞ്ചായത്തിലെ
പെരുമല പട്ടികജാതി
കോളനിയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
അനുവദിച്ച ഒരു കോടി രൂപ
വിനിയോഗിക്കുന്നതിന്
പ്രസ്തുത കോളനി
കൊച്ചിന് ദേവസ്വം
ബോര്‍ഡിന്റെ
ഭൂമിയാണെന്നതിന്റെ
പേരില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ദേവസ്വം ബോര്‍ഡ്
അനുമതി
നല്കാതിരിക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെരുമല
പട്ടികജാതികോളനി
വികസനത്തിനായി
അനുവദിച്ച ഫണ്ട്
ഉപയോഗപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
13.12.2018- ന് മണലൂര്‍
എം.എല്‍.എ. മന്ത്രിക്ക്
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുളള
ക്ഷേത്രങ്ങള്‍
711.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുളള
ക്ഷേത്രങ്ങള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
ക്ഷേത്രങ്ങളിലുളള
തസ്തികകളും
ജീവനക്കാരുടെ എണ്ണവും
അറിയിക്കാമോ;
(സി)
പ്രസ്തുത
ക്ഷേത്രങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
സാമ്പത്തിക സഹായം
ദേവസ്വം ബോര്‍ഡ്
നല്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ ഏതെല്ലാം
ക്ഷേത്രങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയെന്നും നല്കിയ
തുക എത്രയെന്നും
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ ശമ്പളചെലവ്
712.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം
ബോര്‍ഡുകള്‍ക്കു
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്നും ഓരോ ദേവസ്വം
ബോര്‍ഡിന്റെയും
കീഴിലുളള
ക്ഷേത്രങ്ങളുടെ എണ്ണവും
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
ഈ
ക്ഷേത്രങ്ങളിലായി ആകെ
എത്ര ക്ഷേത്ര
ജീവനക്കാരുണ്ടെന്ന്
പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
ഓരോ
ദേവസ്വം ബോര്‍ഡും
ശമ്പളം നല്‍കുന്നതിന്
2018 വര്‍ഷം എത്ര കോടി
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നു
അറിയിക്കുമോ;
(ഡി)
ശബരിമല
യുവതി പ്രവേശത്തെ
എതിര്‍ക്കുന്നതിന്റെ
ഭാഗമായി ചില ഹിന്ദു
സംഘടനകള്‍ ചില ദേവസ്വം
ബോര്‍ഡുകളുടെ
ക്ഷേത്രങ്ങളില്‍
കാണിക്ക ഇടരുതെന്ന്
പറഞ്ഞതായിട്ടുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ക്ഷേത്രങ്ങളിലെ
കാണിയ്ക്ക ഇനത്തിലുള്ള
വരുമാന കുറവ്
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കാനുള്ള ദേവസ്വം
ബോര്‍ഡിന്റെ ശേഷിയെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ സംവരണം
713.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി./എസ്.ടി,
പിന്നോക്കവിഭാഗക്കാര്‍
എന്നിവര്‍ക്ക് വിവിധ
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
അമ്പലങ്ങളിലെയും വിവിധ
സ്ഥാപനങ്ങളിലെയും
തസ്തികകളില്‍ സംവരണം
ഏര്‍പ്പെടുത്തുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഈ വിഭാഗങ്ങള്‍ക്ക്
നിര്‍ബന്ധമായും
പ്രസ്തുത നിയമനങ്ങളില്‍
സംവരണം
ഏര്‍പ്പെടുത്തേണ്ട കാലം
അതിക്രമിച്ചുവെന്ന്
കരുതുന്നുണ്ടോ;എങ്കില്‍
അതുസംബന്ധിച്ച തുടർ
നടപടി എന്ന്
ആരംഭിക്കുമെന്നറിയിക്കുമോ;
(സി)
സംവരണം
ഏര്‍പ്പെടുത്തുമ്പോള്‍
ബോര്‍ഡുകളുടെയും വിവിധ
ട്രസ്റ്റുകളുടെയും
അമ്പലങ്ങളിലും അനുബന്ധ
സ്ഥാപനങ്ങളിലും ഇത്
നടപ്പാക്കുന്നുണ്ടെന്ന്
ഉറപ്പാക്കുമോ;
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
ക്ഷേത്രങ്ങളിലെ നിയമനം
714.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതു മുതല്‍
നാളിതു വരെയായി ഏതൊക്കെ
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ മുഖ്യ
പൂജാരിമാരുള്പ്പെടെയുള്ള
തസ്തികകളില്‍
എസ്.സി./എസ്.ടി.
പിന്നോക്ക
വിഭാഗങ്ങള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
ഏതൊക്കെ ഇടങ്ങളില്‍
എത്ര വീതം എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് നിയമനം
നൽകിയിട്ടില്ലെങ്കില്
ഈ സര്‍ക്കാരിന്റെ
കാലാവധി തികയും മുമ്പ്
ഈ നിയമനം
നടത്തുന്നുമെന്നുറപ്പാക്കാന്
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം
നടത്തുമോ;
(സി)
എങ്കില്‍
എന്നേക്ക്
നടപ്പാകുമെന്ന്
അറിയിക്കുമോ?
അബ്രാഹ്മണ
ശാന്തി നിയമനം.
715.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശാന്തിമാരായി എത്ര
അബ്രാഹ്മണരെ
നിയമിച്ചിട്ടുണ്ട്;
ഇതിനും മുൻപ്
കേരളത്തില്‍ എത്ര പേര്
അബ്രാഹ്മണശാന്തിമാരായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴില്‍ പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍
ശാന്തിക്കാരായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ,
പിന്നോക്ക വിഭാഗക്കാര്‍ക്ക്
അമ്പലങ്ങളിലെ നിയമനം
716.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെയും
സര്‍ക്കാര്‍
രജിസ്ട്രേഷനുളള വിവിധ
ട്രസ്റ്റുകളുടെയും
കീഴിലുളള അമ്പലങ്ങളിലെ
മുഖ്യ
കാര്മ്മികനുള്പ്പെടെയുളള
നിയമനങ്ങളില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ,
പിന്നോക്ക
വിഭാഗക്കാര്‍ക്ക്
നിര്‍ബന്ധമായും നിശ്ചിത
പ്രാതിനിധ്യം
ഉറപ്പാക്കണമെന്ന ആവശ്യം
പ്രസ്തുത
വിഭാഗക്കാരില്‍ നിന്നും
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എവിടെ
നിന്നെല്ലാം; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്തരക്കാരുടെ
ആവശ്യം പരിഹരിക്കേണ്ടത്
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ,
പിന്നോക്ക
വിഭാഗക്കാര്‍ക്ക്
മതാരാധനാലയങ്ങളില്‍
നിയമനം നല്കി സമത്വം
ഉറപ്പാക്കാന്‍
മുന്‍കയ്യെടുക്കുമോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
തൃത്തല്ലൂര്‍
ശിവക്ഷേത്രത്തില്‍ ശബരിമല
ഇടത്താവള പദ്ധതി
717.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള വാടാനപ്പള്ളി
പഞ്ചായത്തിലെ ശ്രീ
തൃത്തല്ലൂര്‍
ശിവക്ഷേത്രത്തില്‍
ശബരിമല ഇടത്താവളപദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ചിറങ്ങരയില്‍
ശബരിമല ഇടത്താവളം
718.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുൻ
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
ശബരിമല ഇടത്താവളങ്ങളുടെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങരയില്‍ ഇടത്താവളം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊരട്ടി
ചിറങ്ങരയില്‍ ശബരിമല
ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വെളളൂര്‍കുന്നം
മഹാദേവ ക്ഷേത്രം
719.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വഴിക്കുളള ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പ്രയോജനപ്പെടുന്ന വിധം
വെളളൂര്‍കുന്നം മഹാദേവ
ക്ഷേത്രം ശബരിമല
ഇടത്താവളം ആക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളും
ഒരുക്കങ്ങളുമാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?