കുറഞ്ഞ
വിലയ്ക്ക് സിമന്റ്
ലഭ്യമാക്കുവാന്‍ നടപടി
2365.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍ സിമന്റിന്
ഉയര്‍ന്ന വില നല്‍കേണ്ട
സാഹചര്യം ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിമന്റ്
വിപണിയില്‍
ഇടപെടുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ലൈഫ്
മിഷന് വഴിയും
പ്രളയത്തില്‍ തകര്‍ന്ന
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ടും
ആയിരക്കണക്കിന്
വീടുകള്‍
നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍
സംസ്ഥാനത്ത്
നടക്കുന്നത്
കണക്കിലെടുത്ത്
സാധാരണക്കാരായ
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ വിലയില്‍
സിമന്റ്
ലഭ്യമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ഉജ്ജീവന
സഹായ പദ്ധതി
2366.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയബാധിതര്‍ക്കായി
രൂപം നൽകിയ ഉജ്ജീവന
സഹായ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രളയ
ദുരിത ബാധിതര്‍ക്ക് ആശ്വാസം
നല്കുന്നതിന്ഉജ്ജീവന വായ്പ
പദ്ധതി
T 2367.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയ
ദുരിത ബാധിതര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
ഉജ്ജീവന വായ്പ പദ്ധതി
എന്ന പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
സിമന്റ്
ഉല്പാദനം വര്‍ദ്ധിപ്പിക്കാൻ
നടപടി
2368.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റ് വില
അനിയന്ത്രിതമായി
കുതിച്ചുയരുന്ന
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
പ്രതിമാസം
ഏതാണ്ട് ആറ് ലക്ഷം ടണ്‍
സിമന്റ് സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ എത്ര
ശതമാനമാണ് മലബാര്‍
സിമന്റ്സ്
ഉല്പാദിപ്പിക്കുന്നത്;
(സി)
സംസ്ഥാനത്ത്
നിര്‍മ്മാണ
മേഖലയിലുണ്ടായ
വളര്‍ച്ചയും സിമന്റ്
ഉല്‍പ്പാദന രംഗത്തെ
കുറവും വന്‍കിട സിമന്റ്
കമ്പനിക്കാരുടെ
കൊള്ളലാഭത്തിന്
വഴിയൊരുക്കുന്ന
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
എങ്കില്‍
സംസ്ഥാനത്തെ സിമന്റ്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി വിലക്കയറ്റവും
വന്‍കിട കമ്പനികളെയും
നിയന്ത്രിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
അറിയിക്കാമോ?
മാലിന്യ
സംസ്കരണത്തിനായുള്ള
ഉപകരണങ്ങളുടെ വ്യാവസായിക
നിർമ്മാണം
2369.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
നഗര മാലിന്യങ്ങളുടെ 25
% മാത്രം
ശേഖരിക്കാനുള്ള ശേഷി
മാത്രമെ കേരളത്തിനുള്ളൂ
എന്ന
പഠനറിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ഉറവിട
മാലിന്യ
സംസ്കരണത്തിനായി ചെറിയ
പ്ലാന്റുകളും
മറ്റുപകരണങ്ങളും
വ്യാവസായികമായി
നിര്‍മ്മിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ വ്യവസായ
വകുപ്പ് തയ്യാറാക്കുകയോ
നടപ്പിലാക്കുകയോ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള ശ്രമങ്ങള്‍
നടത്തുമോ;
(ബി)
അശാസ്ത്രീയമായ
രീതിയില്‍
ഖരമാലിന്യങ്ങളും
ആശുപത്രി മാലിന്യങ്ങളും
കൈകാര്യം
ചെയ്യുന്നതുമൂലം
ഉണ്ടാകുന്ന ഗുരുതര
ആരോഗ്യ പ്രശ്നങ്ങള്‍
ഒഴിവാക്കുന്നതിനായി
മറ്റു രാജ്യങ്ങളിലെ
മാതൃകകള്‍ പരിശോധിച്ച്
ആരോഗ്യ വകുപ്പുമായി
ചേര്‍ന്ന് നിലവാരമുള്ള
ഇന്‍സിനറേറ്ററുകള്‍
തദ്ദേശീയമായ രീതിയില്‍
നിര്‍മ്മിച്ചെടുക്കാന്‍
വ്യവസായവകുപ്പ്
മുന്‍കൈയെടുക്കുമോ?
കേരളത്തെ
ഉല്പാദക സംസ്ഥാനമാക്കി
മാറ്റാന്‍ നടപടി
2370.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭാേകൃത
സംസ്ഥാനമെന്ന നിലയില്‍
നിന്ന് ഉല്പാദക
സംസ്ഥാനമാക്കി കേരളത്തെ
മാറ്റാനായി എന്തെല്ലാം
നടപടികളാണ് വ്യവസായ
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമാേ;
(ബി)
വ്യവസായം
തുടങ്ങുന്നതിന് അനുമതി
കിട്ടുന്നതിനുള്ള
കാലതാമസം, നിയമാനുസൃതം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമാേ?
നിര്‍മ്മാണ
സാമഗ്രികളുടെ അഭാവം
2371.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണല്‍,
മെറ്റല്‍ എന്നീ
സാമഗ്രികളുടെ അഭാവം
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന മണല്‍
കേരളത്തില്‍ വില്‍പ്പന
നടത്തുന്നതിനായി
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
കരിങ്കല്ലും
അതിന്റെ ഉല്പന്നങ്ങളും
സംസ്ഥാനത്ത് ഇറക്കുമതി
ചെയ്യുന്നതിന്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
അടച്ചുപൂട്ടിയ
വ്യവസായ സ്ഥാപനങ്ങള്‍
2372.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മുൻ
സര്‍ക്കാര്‍
അടച്ചുപൂട്ടിയ എത്ര
വ്യവസായ സ്ഥാപനങ്ങളാണ്
ഈ സര്‍ക്കാര്‍ തുറന്ന്
പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
കേന്ദ്ര
കരകൗശല വികസന കമ്മീഷണറേറ്റിൽ
നിന്നുള്ള ഫണ്ട്
2373.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം
കേന്ദ്ര കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നുള്ള സാങ്ഷന്
ഓര്‍ഡര്‍ പ്രകാരം
സംസ്ഥാന കരകൗശല വികസന
കോര്പ്പറേഷന് ആകെ
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
ഇതിനായി ലഭിച്ച ആദ്യ
ഗഡുവും പിന്നീട് ലഭിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത സാങ്ഷന്
ഓര്‍ഡറുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
പുതിയതായി ഏതെല്ലാം
പദ്ധതികള്‍ക്ക് കേന്ദ്ര
കരകൗശല
കമ്മീഷണറേറ്റില്‍
നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
തുക
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
ഓരോന്നിലും ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കുമോ; ഈ
കാലയളവില്‍ ഓരോ
വര്‍ഷവും
നല്‍കിയിട്ടുള്ള
ധനവിനിയോഗ
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ ഡി.എ.
2374.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖല സ്ഥാപനമായ
സ്റ്റീല്‍ ആന്റ്
ഇന്‍ഡസ്ട്രിയല്‍
ഫോര്‍ജിംഗ്സ്
ലിമിറ്റഡില്‍ ശമ്പള
പരിഷ്കരണത്തില്‍
സൂപ്പര്‍വൈസര്‍/
ഓഫീസര്‍
തസ്തികയില്‍പ്പെട്ടവര്‍ക്ക്
സ്റ്റേറ്റ് ഡി.എ.
അനുവദിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
വ്യവസായ വകുപ്പിന്
കീഴിലുള്ള മറ്റൊരു
പൊതുമേഖല സ്ഥാപനമായ
കെല്‍ട്രോണില്‍
സൂപ്പര്‍വൈസര്‍/
ഓഫീസര്‍ തസ്തികയില്‍
ജോലി ചെയ്യുന്നവര്‍ക്ക്
ഇന്‍ഡസ്ട്രിയല്‍ ഡി.എ.
ആണ്
നടപ്പിലാക്കിയിരിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശമ്പളപരിഷ്കരണം
നടപ്പിലാക്കിയപ്പോള്‍
ഒരേ വകുപ്പിന്
കീഴിലുള്ള രണ്ട്
സ്ഥാപനങ്ങള്‍ക്ക് രണ്ട്
തരം ഡി.എ.
നടപ്പിലാക്കിയതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
കെല്‍ട്രോണിലെ
മേല്‍ തസ്തികയില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
ശമ്പളത്തില്‍ കുറവ്
വന്നതിനാല്‍
കെല്‍ട്രോണിലും
സ്റ്റേറ്റ് ഡി.എ.
അനുവദിക്കുന്നതിന്
തടസ്സം ഉണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
തടസ്സം
ഇല്ല എങ്കില്‍ എത്ര
നാളുകള്‍ക്കുള്ളില്‍
കെല്‍ട്രോണിലെ
ജീവനക്കാര്‍ക്ക് പുതിയ
ശമ്പളം നല്കാന്
സാധിക്കും
എന്നറിയിക്കാമോ;
(എഫ്)
ജീവനക്കാര്‍ക്ക്
സ്റ്റേറ്റ് ഡി.എ.
പ്രകാരം ശമ്പളം
ലഭിക്കുന്ന വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖല സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ കരാര്‍ നിയമനം
2375.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍ കാലയളവില്‍
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖല
സ്ഥാപനങ്ങളിലെയും
സ്വയംഭരണ
സ്ഥാപനങ്ങളിലെയും
രണ്ടാംനിര
എക്സിക്യൂട്ടീവ്
തസ്തികകളില്‍ നിന്ന്
വിരമിച്ചവര്‍ക്ക് അതേ
തസ്തികയില്‍ തന്നെ
കരാര്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങളിലാണ് നിയമനം
നല്‍കിയിട്ടുള്ളത്;
ഏതെല്ലാം തസ്തികകളില്‍
ആര്‍ക്കെല്ലാമാണ്
നിയമനം
നല്‍കിയിട്ടുള്ളത്
എന്നതിന്റെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
ഇപ്രകാരം
നിയമനം നല്‍കുന്നത്
കീഴ്ജീവനക്കാരുടെ
ഉദ്യോഗക്കയറ്റത്തെ
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
2376.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളെ
ലാഭത്തില്‍
ആക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
1.7.2011
മുതല്‍ 31.3.2016
വരെയുള്ള കാലയളവില്‍
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
31.12.2018
ലെ കണക്ക് പ്രകാരം
സംസ്ഥാനത്ത് ഏതെല്ലാം
വ്യവസായ സ്ഥാപനങ്ങള്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
ഇതില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം സ്ഥാപനങ്ങള്‍
നഷ്ടത്തിലായിരുന്നു
എന്ന് വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പുനരുദ്ധാരണം
2377.
ശ്രീ.വി.
ജോയി
,,
എം. മുകേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സ്വകാര്യവല്‍ക്കരണം
തീവ്രമാക്കിയിരിക്കുന്ന
അവസരത്തില്‍,
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളെ
മത്സരക്ഷമതയുളളവയാക്കിത്തീര്ക്കുന്നതിന്
നടത്തിവരുന്ന
പ്രവർത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വരുമ്പോൾ
നഷ്ടത്തിലായിരുന്ന
ട്രാവന്‍കൂര്‍
കൊച്ചിന്
കെമിക്കല്‍സ്
ലാഭത്തിലാക്കാന്‍
നടത്തിയ പ്രവർത്തനങ്ങൾ
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
കെല്‍ട്രോണിനെ
നവീകരിച്ച്
പുനരുദ്ധരിക്കുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
ഇലക്ട്രിക് വാഹന
നയത്തിന്റെ
പശ്ചാത്തലത്തില്‍ കേരള
ഓട്ടോമൊബെെല്സിനെ
പുനരുദ്ധരിക്കാന്‍
പദ്ധതിയുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
ലാഭത്തിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
2378.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നു
എന്നതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
നിലവില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു;
വിശദവിവരം നല്‍കുമോ;
(സി)
നിലവിലെ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത സ്ഥാപനങ്ങള്‍
ലാഭ വിഹിതയിനത്തില്‍
എത്ര തുക സര്‍ക്കാരിന്
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്താമോ?
കെല്‍ട്രോണിലെ
നിയമനങ്ങള്‍
2379.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെല്‍ട്രോണില്‍ നിന്ന്
വിരമിച്ച എത്ര
പേര്‍ക്ക്
താല്കാലികം/കരാര്‍
അടിസ്ഥാനത്തില്‍
കെല്ട്രോണില്ത്തന്നെ
നിയമനം
നല്‍കിയിട്ടുണ്ട്;
തസ്തികതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
കെല്‍ട്രോണില്‍
പുതിയതായി എത്ര
പേര്‍ക്ക്
താത്കാലികം/കരാര്‍
അടിസ്ഥാനത്തില്‍ ജോലി
നല്കി; തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
കെല്‍ട്രോണില്‍
കരാര്‍/താല്കാലിക
ജീവനക്കാരെ
നിയമിക്കുന്നത് ഏത്
ചട്ടപ്രകാരമാണ്;
പ്രസ്തുത റൂളിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
കെല്‍ട്രോണിലെ
താത്കാലിക/കരാര്‍
നിയമനങ്ങള്‍ക്ക് സംവരണം
ബാധകമാണോ;
(ഡി)
കരകുളം
കെല്‍ട്രോണില്‍
പ്രതിരോധ വകുപ്പിന്റെ
കീഴിലുള്ള നേവിയുടെ
ജോലിക്കായി കെഎസ് ഇ ഡി
സി /14/ആര്/0083 -
എന്ന നോട്ടിഫിക്കേഷന്‍
പ്രകാരം മാനേജ്മെന്റ്
എത്ര പേര്‍ക്ക് നിയമന
ഉത്തരവ് നല്കി; നിയമന
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
എെഎസ്ആര്
ഒ ഓപ്പറേറ്റര്‍
തസ്തികയിലേക്ക് നടത്തിയ
കെഎസ്ഇഡിസി/
14/ആര്/0085 -- നിയമന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പാരിസ്ഥിതികാഘാതം
ഉണ്ടാക്കുന്ന പൊതുമേഖല
സ്ഥാപനങ്ങള്‍
2380.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിയ്ക്കുന്ന
ഏതെങ്കിലും പൊതുമേഖല
സ്ഥാപനം
പാരിസ്ഥിതികാഘാതം
ഉണ്ടാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരം സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
ഏതെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിയ്ക്കുന്ന
വിവിധ സ്ഥാപനങ്ങള്‍
മൂലം ഉണ്ടാകുന്ന
പാരിസ്ഥിതികാഘാതം
പഠിയ്ക്കുന്നതിന്
എന്തെങ്കിലും നടപടി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിയ്ക്കുമോ
എന്നറിയിക്കാമോ?
കെ
-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍
ഏകജാലക സംവിധാനം
2381.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. സ്വരാജ്
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍
ആധുനിക കാലത്തിന്
അനുയോജ്യമായ പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
വ്യവസായ സൗഹൃദ
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനും
വ്യാവസായിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനും
കെ-സ്വിഫ്റ്റ്
(സിംഗിള്‍ വിന്‍ഡോ
ഇന്റര്‍ഫേസ് ഫോര്‍
ഫാസ്റ്റ് ആന്‍ഡ്
ട്രാന്‍സ്പെരന്റ്
ക്ലിയറന്‍സ്) എന്ന
ഓണ്‍ലൈന്‍ ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
കെ-സ്വിഫ്റ്റ് വഴി
ഏതെല്ലാം വകുപ്പുകളുടെ
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
വ്യവസായ
സംരംഭങ്ങള്‍ക്കുള്ള
അനുമതി പത്രം കാലതാമസം
കൂടാതെ നല്‍കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് ഇതില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
വ്യവസായ
സംരംഭങ്ങള്‍ക്ക് ഏകജാലക
സംവിധാനം
2382.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഐ.ഡി.സി.ക്ക്
കീഴില്‍ ആരംഭിച്ച കേരള
സിംഗിള്‍ വിന്‍ഡോ
ഇന്റര്‍ഫേസ് ഫോര്‍
ഫാസ്റ്റ് ആന്റ്
ട്രാന്‍സ്പേരന്റ്
ക്ലിയറന്‍സ് സംവിധാനം
വഴി വ്യവസായ
സംരംഭങ്ങള്‍ക്ക് ഏകജാലക
അപേക്ഷാ രീതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനം
2383.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമായി
ഉയര്‍ത്തികാട്ടുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
നിക്ഷേപ സംഗമം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പദ്ധതികള്‍ക്ക്
വേഗത്തില്‍ ക്ലീയറന്‍സ്
നല്‍കുന്നതിനായി വിവിധ
വകുപ്പുകളും
ഏജന്‍സികളുമായി
കെ.സ്വിഫ്റ്റ്
ബന്ധിപ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രളയം
ചെറുകിട, മൈക്രോ വ്യവസായ
മേഖലകളില്‍ ഉണ്ടാക്കിയ നഷ്ടം
2384.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
ചെറുകിട, മൈക്രോ
വ്യവസായ മേഖലകളില്‍
ഉണ്ടാക്കിയ നഷ്ടം
സംബന്ധിച്ച്
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പലവ്യഞ്ജന
കടകള്‍, ബാര്‍ബര്‍
ഷോപ്പ്, കൈത്തറി, കയര്‍
എന്നീ അടിസ്ഥാന വാണിജ്യ
യൂണിറ്റുകളുടെ നഷ്ടം
എപ്രകാരമാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഈ
കണക്കെടുപ്പില്‍
തൊഴില്‍ദിനം സംബന്ധിച്ച
നഷ്ടം കൂടി
വിലയിരുത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങളെ
കരകയറ്റുന്നതിന്
എന്തൊക്കെ സഹായമാണ്
ഇതിനകം നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇവര്‍ക്ക്
വായ്പ പലിശയിളവ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യവസായ
മിത്ര പദ്ധതി
2385.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരവധി പരമ്പരാഗത
സൂക്ഷ്മ ചെറുകിട
വ്യവസായ സംരംഭങ്ങള്‍
തകര്‍ച്ചയെ
നേരിടുന്നുവെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്ഥാപനങ്ങളെ
പുനരുദ്ധരിക്കുവാന്‍
വ്യവസായ മിത്ര എന്ന
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
പദ്ധതി മുഖേന
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നതെന്നും
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിരുന്നോ;
വിശദാംശം നല്‍കുമോ?
ചെറുകിട
വ്യവസായ മേഖലക്കുണ്ടായ നഷ്ടം
കണക്കാക്കല്‍
2386.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ചെറുകിട വ്യവസായ
മേഖലയില്‍ ഉണ്ടായ നഷ്ടം
കണ്ടെത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അതിന്‍പ്രകാരം
ഇവര്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു തുക
വേണ്ടി വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്നും
എന്നുമുതല്‍ തുക
നല്‍കുമെന്നും
വ്യക്തമാക്കുമോ?
ആറന്മുള
മണ്ഡലത്തില്‍ ചെറുകിട വ്യവസായ
മേഖലയ്ക്കുണ്ടായ നഷ്ടം
2387.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
മഹാപ്രളയത്തില്‍
ആറന്മുള മണ്ഡലത്തില്‍
ചെറുകിട വ്യവസായ
മേഖലയ്ക്കുണ്ടായ നഷ്ടം
എത്രയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
ആറന്മുളക്കണ്ണാടിയുടെ
നിര്‍മ്മാണ
മേഖലയിലുണ്ടായ നഷ്ടം
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പുതുതായി
വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;നിലവില്‍
ഇത് സംബന്ധിച്ച
പ്രെപ്പോസലുകള്‍ ഉണ്ടോ
എന്നറിയിക്കാമോ?
മാര്‍ജിന്‍
മണി ലോണ്‍
2388.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
സംരംഭകര്‍ക്ക്
നല്കിവന്നിരുന്ന
മാര്‍ജിന്‍ മണി ലോണ്‍
സമ്പ്രദായം
നിര്‍ത്തലാക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വായ്പയുമായി
ബന്ധപ്പെട്ട് ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
ചെറുകിട
സംരംഭകരെ
സാമ്പത്തികമായി
സഹായിക്കാന്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കരകൗശല
മേഖലയുടെ ഉന്നമനം
2389.
ശ്രീ.ഒ.
ആര്. കേളു
,,
പുരുഷന് കടലുണ്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരകൗശല മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ലഭ്യമാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കരകൗശല
ഉല്പന്നങ്ങളുടെ
വൈവിദ്ധ്യവല്‍ക്കരണത്തിനും
അവ ന്യായമായ വിലയ്ക്ക്
വാങ്ങി വിപണനം
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(സി)
കരകൗശല
മേഖലയുടെ
ഉന്നമനത്തിനായി കരകൗശല
വികസന കോര്പ്പറേഷന്,
കേരള ആർട്ടിസാന്‍സ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് എന്നിവ
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരകൗശല
ഉല്പന്നങ്ങള്ക്ക്
മെച്ചപ്പെട്ട വിപണി
ലഭ്യമാക്കുന്നതിനായി ഈ
മേഖലയിലെ അപെക്സ്
സ്ഥാപനമായ സുരഭിയുടെ
പ്രദര്‍ശന-വില്പന
മേളകള്‍ എത്രത്തോളം
പ്രയോജനപ്രദമാകുന്നു
എന്ന് വിശദമാക്കാമോ?
കരകൗശല
ശില്പികള്ക്ക് സൗജന്യമായി
പണിയായുധങ്ങള്‍
2390.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്ത്
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ പതിനായിരം
കരകൗശല ശില്പികള്ക്ക്
സൗജന്യമായി
പണിയായുധങ്ങള്‍
ലഭ്യമാക്കുന്നതിനായി
കേന്ദ്ര കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നും സംസ്ഥാന കരകൗശല
വികസന കോര്പ്പറേഷന്
അനുവദിച്ച 10 കോടി
രൂപയില്‍ നിന്നും
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
വീതം പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കരകൗശല
തൊഴിലാളികള്‍ക്ക്
പ്രസ്തുത വര്‍ഷങ്ങളില്‍
സൗജന്യമായി
പണിയായുധങ്ങള്‍ നല്കി;
സൗജന്യമായി
പണിയായുധങ്ങള്‍
നല്‍കിയില്ല എങ്കില്‍
ഇതുവരെ
നല്കാതിരുന്നതിന്റെ
കാരണം വിശദമാക്കുമോ;
(സി)
സാംഗ്ഷന്‍
ഉത്തരവിലെ വ്യവസ്ഥകള്‍
പ്രകാരം ധനവിനിയോഗ
സര്‍ട്ടിഫിക്കറ്റ്
നല്‍കേണ്ട
കാലയളവിനുള്ളില്‍ത്തന്നെ
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
നല്‍കിയില്ല എന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത ആവശ്യത്തിനായി
സംസ്ഥാന കരകൗശല വികസന
കോര്പ്പറേഷന് കേന്ദ്ര
കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ വര്‍ഷവും
വിനിയോഗിച്ച തുകയുടെ
വിശദവിവരം നല്‍കുമോ?
പരമ്പരാഗത
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
2391.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാനായൂള്ള
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഖാദി,
കൈത്തറി വ്യവസായങ്ങളുടെ
വികസനത്തിനായി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കരകൗശല
മേഖലയില്‍ അടിസ്ഥാന
സൗകര്യ വികസനം, നൈപുണ്യ
വികസനം, വിപണന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തല്‍
എന്നിവയ്ക്കായി
നടപ്പാക്കിവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
തനതായ
ഉല്പന്നങ്ങളുടെ
അന്താരാഷ്ട്ര വിപണി
നേടുന്നതിനായി പുതുതായി
രൂപീകരിച്ച
വാണിജ്യമിഷന്‍,
കരകൗശല,പരമ്പരാഗത
ഉല്പന്നങ്ങളുടെ കൂടി
വിപണന സാധ്യത
വര്‍ദ്ധിപ്പിക്കാന്‍
പ്രയോജനപ്രദമായ
തരത്തിലാണോ
പ്രവര്‍ത്തനം
ലക്ഷ്യമിട്ടിരിക്കുന്നത്;
വ്യക്തമാക്കുമോ?
വ്യവസായ
എസ്റ്റേറ്റുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
2392.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
എസ്റ്റേറ്റുകളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
പരിമിതമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സിഡ്കോയുടെ
നിയന്ത്രണത്തിലുളള
എസ്റ്റേറ്റുകളില്‍
ഒഴിഞ്ഞുകിടക്കുന്ന ഭൂമി
കണ്ടെത്തി ബഹുനില
വ്യവസായ സമുച്ചയങ്ങള്‍
നിര്‍മ്മിച്ച് ചെറുകിട
വ്യവസായികള്‍ക്ക്
നല്‍കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍
എവിടെയാെക്കെയാണ്
പ്രാവര്‍ത്തികമാക്കിയതെന്ന്
അറിയിക്കുമോ?
വ്യവസായ
ഇടനാഴി
2393.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇന്‍വെസ്റ്റുമെന്റ്
പ്രൊമോഷന് ആന്റ്
ഫെസിലിറ്റേഷന്‍ ആക്ട്
2018 നിലവില്‍ വന്ന
ശേഷം വ്യവസായ പുരോഗതി
കൈവരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
കൊച്ചി-ബാംഗ്ലൂര്‍
വ്യവസായ ഇടനാഴി,
കൊച്ചി-പാലക്കാട്
ഹൈടെക് വ്യവസായ ഇടനാഴി
എന്നിവയ്ക്കായി കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
നേടിയെടുക്കാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
വ്യവസായം
തുടങ്ങുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
സ്വീകരിച്ച ഏകജാലക
ഓണ്‍ലൈന്‍
സംവിധാനത്തിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
2394.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയിലെ ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്ക്കിന്
സ്ഥലമേറ്റെടുക്കുന്നതിലേയ്ക്കായി
അനുവദിച്ച മുഴുവന്‍
തുകയും ഈ സാമ്പത്തിക
വര്‍ഷത്തിന് മുന്‍പ്
ഭൂവുടമകള്‍ക്ക്
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
റബ്കോയുടെ കണക്ക ുകൾ
2395.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്കോ
എന്നാണ്
ആരംഭിച്ചതെന്നും അവിടെ
എത്ര
ജീവനക്കാരുണ്ടെന്നും
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
റബ്കോയ്ക്ക്
ഇതുവരെ എത്ര രൂപയുടെ
ബാദ്ധ്യതയുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
റബ്കോ
ഏതുവര്‍ഷം വരെയുള്ള
ആഡിറ്റാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
റബ്കോ ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദാംശം നല്‍കുമോ?
സിഡ്കോയിൽ
സാമ്പത്തിക തട്ടിപ്പ്
കണ്ടെത്തിയതായ റിപ്പോര്‍ട്ട്
2396.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട-വ്യവസായ
വികസന കോര്‍പ്പറേഷനില്‍
(സിഡ്കോ) കോടികളുടെ
സാമ്പത്തിക തട്ടിപ്പ്
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
കോർപ്പറേഷന്
കിട്ടാനുണ്ടായിരുന്ന
കോടികളുടെ കുടിശ്ശിക
ചില സിഡ്കോ
ഉദ്യോഗസ്ഥരും
ഇടനിലക്കാരും ചേര്‍ന്ന്
വ്യാജരേഖകള്‍ ചമച്ച്
തട്ടിയെടുത്തതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
ഇതിനോടകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
അന്വേഷണത്തിന്
സര്‍ക്കാര്‍
ഉത്തരവിട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഏത് ഏജന്‍സിക്കാണ്
അന്വേഷണ ചുമതല;
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വിശദാംശം
നല്‍കുമോ?
ഒളവണ്ണ
ടൂള്‍ റൂം കം ട്രെയിനിംഗ്
സെന്ററിലെ ജീവനക്കാരുടെ
സര്‍വ്വീസ് ആനുകൂല്യങ്ങള്‍
2397.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാര്‍ക്ക് 2015
വരെ സിഡ്കോയില്‍
നിന്നും സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ജീവനക്കാരുടെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ സിഡ്കോ
മാനേജ്മെന്റ്
തടഞ്ഞുവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ജീവനക്കാര്‍ക്ക്
നിലവില്‍
തടഞ്ഞുവെക്കപ്പെട്ട
വാര്‍ഷിക
ഇന്‍ക്രിമെന്റ്,
ആര്‍ജിതാവധി
ഉള്‍പ്പെടെയുള്ള
മുഴുവന്‍ സര്‍വ്വീസ്
ആനുകൂല്യങ്ങളും
ഡയറക്ടര്‍ ബോര്‍ഡ്
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ സിഡ്കോ
മാനേജ്മെന്റിന് തന്നെ
അനുവദിച്ച് നല്കാന്
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സിഡ്കോ
ജീവനക്കാര്‍ക്ക് പെയ്ഡ് ലീവ്
2398.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയില്‍ ഏതെല്ലാം
വിഭാഗം
ജീവനക്കാര്‍ക്കാണ്
പെയ്ഡ് ലീവ്
അനുവദിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രൊഡക്ഷന്‍
യൂണിറ്റുകളില്‍ നിന്നും
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ഹെഡ്
ഓഫീസ് അടക്കമുള്ള
ഓഫീസുകളില്‍
നിയോഗിച്ചിട്ടുള്ള
ജീവനക്കാര്‍ക്ക് പെയ്ഡ്
ലീവ്
അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
2015-ല്‍
സര്‍ക്കാര്‍ നിയമിച്ച
വര്‍ക്കര്‍ തസ്തികയിലെ
ജീവനക്കാരില്‍ മേല്‍
പ്രകാരം മാറ്റി
നിയമിച്ചിട്ടുള്ള
ജീവനക്കാര്‍ക്ക് മാത്രം
പെയ്ഡ് ലീവ്
അനുവദിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പെയ്ഡ്
ലീവ് ലഭിക്കാത്ത ഇത്തരം
ജീവനക്കാര്‍ക്ക്,
സ്റ്റാഫ് കാറ്റഗറിയിലെ
ജീവനക്കാര്‍ക്ക്
അനുവദിച്ചിട്ടുള്ളതുപോലെ
20 കാഷ്വൽ ലീവും ലീവ്
സറണ്ടറും
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊരട്ടി
വൈഗൈ ത്രഡ്സിന്റെ സ്ഥലത്ത്
പുതിയ വ്യവസായ സംരംഭങ്ങള്‍
2399.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
വൈഗൈ ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
അവസാനിപ്പിച്ച
സാഹചര്യത്തില്‍,
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലം
തിരിച്ചെടുക്കുന്നതിനും
മറ്റ് വികസന
ആവശ്യങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എറണാകുളം
ജില്ലയിലെ വ്യവസായ
എസ്റ്റേറ്റുകള്‍
2400.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
വ്യവസായ
എസ്റ്റേറ്റുകള്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ
എസ്റ്റേറ്റുകളില്‍ എത്ര
പ്ലോട്ടുകള്‍
ഉണ്ടെന്നും ഇതെല്ലാം
ആരുടെയെല്ലാം
പേരിലാണെന്നും അവിടെ
നിര്‍മ്മിക്കുന്ന
ഉല്പന്നങ്ങള്
എന്തെല്ലാമെന്നും
വിശദമാക്കാമോ?
പട്ടാമ്പി
ഫയര്‍ സ്റ്റേഷന് വ്യവസായ
വകുപ്പിന്റെ സ്ഥലം
2401.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പിയില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
വ്യവസായ വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
വിട്ടു നല്‍കുന്നത്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വിശദീകരിക്കാമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തിൽ വ്യവസായ
പാര്‍ക്ക്
2402.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
മാവേലിക്കരയില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്തിന്റെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലം നിലവില്‍
ഏതെങ്കിലും
വ്യവസായങ്ങള്‍ക്ക്
ഉപയോഗിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നതിനായി
വകുപ്പുതല ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തി
നിര്‍ദ്ദേശം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇടക്കാെച്ചി
സുസ്ഥിര വികസന മേഖല
2403.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2010ല്‍
ഇന്‍കെല്‍
തയ്യാറാക്കിയിട്ടുള്ളതും
കെ.എസ്.എെ.ഡി.സി യും
കിന്‍ഫ്രയും സംയുക്ത
പഠനം
പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ
എറണാകുളം ജില്ലയിലെ
ഇടക്കാെച്ചിയെ സുസ്ഥിര
വികസന
മേഖലയാക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെന്ന്
വിശദമാക്കാമാേ ?
മഴുവന്നൂര്‍
പഞ്ചായത്തിലെ വ്യവസായ
സ്ഥാപനങ്ങള്‍
2404.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
മഴുവന്നൂര്‍
പഞ്ചായത്തിലെ
കിന്‍ഫ്രാപാര്‍ക്ക്,
റബ്ബര്‍ പാര്‍ക്ക്
എന്നീ വ്യവസായ
സംരംഭങ്ങളിലായി എത്ര
സ്ഥാപനങ്ങള്‍ സ്ഥിതി
ചെയ്യുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ആകെ
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഒരു
വര്‍ഷം പ്രസ്തുത
ജീവനക്കാര്‍ എത്ര രൂപ
തൊഴില്‍ക്കരം
ഒടുക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവരില്‍നിന്നും
കുടിശ്ശികയായ
തൊഴില്‍കരം
പിരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സംസ്ഥാന
വാണിജ്യ മിഷന്
2405.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനതായ വ്യാവസായിക
ഉത്പന്നങ്ങള്‍ക്ക്
അന്താരാഷ്ട്ര വിപണി
ഉറപ്പ്
വരുത്തുന്നതിനായി
സംസ്ഥാന വാണിജ്യ മിഷന്
രൂപീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചെറുകിട വ്യവസായ
സംരംഭങ്ങളുടെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
മിഷന് എന്തെല്ലാം
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നത്;
(ഡി)
വാണിജ്യമേഖലയില്‍
നിലനില്‍ക്കുന്ന വിവിധ
സര്‍ക്കാര്‍,
സര്‍ക്കാരിതര
ഏജന്‍സികളുടെ ഏകോപനം
സാധ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വാണിജ്യ മിഷന് മുഖേന
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
കച്ചവടക്കാരുടെ തൊഴിലും
ഉപജീവനവും
T 2406.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2006ലെ
സുപ്രീംകോടതി
നിര്‍ദ്ദേശം (68089 SC
of India 2066/R/D)
പരിഗണിച്ച് സൂക്ഷ്മ,
ഇടത്തരം, ചെറുകിട
കച്ചവടക്കാരുടെ തൊഴിലും
ഉപജീവനവും
സംരക്ഷിക്കാന്‍
ഓര്‍ഡിനന്‍സ് ഇറക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഉത്തരവാദിത്ത ഖനന
രീതിനടപ്പിലാക്കുവാന് നടപടി
2407.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിമണല്‍
ഖനനത്തിലെ
അശാസ്ത്രീയതകള്‍
പരിഹരിക്കുവാനും ഖനന
പ്രദേശത്തെ ജനങ്ങളുടെ
ന്യായമായ
ആവശ്യങ്ങള്‍ക്കും
ആശങ്കകള്‍ക്കും പരിഹാരം
കാണുന്നതിനും
ഉത്തരവാദിത്ത ഖനന രീതി
(Responsible Mining)
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ ആലപ്പാട്ട്
നിവാസികള്‍ക്ക് ഖനനം
മൂലം ഉണ്ടായ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വീട്
നിര്‍മ്മാണത്തിനുളള മണ്ണ്
2408.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്
നിര്‍മ്മാണത്തിനും
മറ്റ് സ്വകാര്യ
ആവശ്യത്തിനും മണ്ണ്
കൊണ്ടുവരുന്നതിന്
അനാവശ്യമായി പിഴ
ചുമത്തുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ആവശ്യങ്ങള്‍ക്ക് മണ്ണ്
കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികളാണ്
പാലിക്കേണ്ടത് എന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെങ്കിലും ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
ആലപ്പാട്ടെ
കരിമണല്‍ ഖനനം
2409.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
കരിമണല്‍ ഖനനത്തെ
സംബന്ധിച്ച് നിയമസഭാ
പരിസ്ഥിതി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍ ഇതുവരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഖനനത്തെ
വിലയിരുത്തുവാന്‍
ഭൂജലവകുപ്പിന്റെ
കീഴില്‍ മേല്‍നോട്ട
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഖനനം
കഴിഞ്ഞ ഇടങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കി
ഉടമകള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
(ഡി)
ആലപ്പാടിന്റെ
പുനരുദ്ധാരണത്തിന്
സമഗ്രമാസ്റ്റര്‍
പ്ലാന്‍
തയ്യാറായിട്ടുണ്ടോ?
അയണിവേലിക്കുളങ്ങര
വില്ലേജിലെ ഖനനം
2410.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലെ
അയണിവേലിക്കുളങ്ങര
വില്ലേജില്‍
ഖനനത്തിനായി എത്ര
ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
പദ്ധതിയാണുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടത്തെ
ഭൂവുടമകളില്‍ നിന്ന്
സ്ഥലം കൈമാറുന്നതിനുള്ള
നടപടിയുടെ പുരോഗതി
വിശദീകരിക്കുമോ;
(സി)
ഖനനത്തിനായി
ഏറ്റെടുക്കുന്ന
സ്ഥലത്തെ
താമസക്കാർക്ക്
പുനരധിവാസത്തിനായി
ഏതെങ്കിലും പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഇവിടെ
നിന്ന് ശേഖരിക്കുന്ന
കരിമണലില്‍ നിന്ന്
ധാതുക്കള്‍
വേര്‍തിരിച്ച ശേഷം
വേസ്റ്റ് മണ്ണ് തിരികെ
നിക്ഷേപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
കൈത്തറി
മേഖല സംരക്ഷിക്കുന്നതിന് പദ്ധതി
2411.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ ഒന്നു
മുതല്‍ എട്ട് വരെ
ക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
സൗജന്യമായി നല്കുന്ന
പദ്ധതി ഈ മേഖലയ്ക്ക്
നല്കിയ ഉത്തേജനം
എന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത പദ്ധതിക്ക്
ആവശ്യമായ തുണി
ഉല്പാദിപ്പിക്കുന്നതിന്
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ;
അല്ലെങ്കില്‍ ഇതിനായി
കൂടുതല്‍ തറികള്‍
ആരംഭിക്കുന്നതിന് സഹായം
നല്‍കുമോ;
(ഡി)
ഈ
പദ്ധതിയിലൂടെ കൈത്തറി
തൊഴിലാളികള്‍ക്ക്
ശരാശരി എത്ര ദിവസം
തൊഴില്‍ നല്കുവാന്
സാധിച്ചിട്ടുണ്ട്;
(ഇ)
ഉല്പന്ന
വൈവിദ്ധ്യവല്‍ക്കരണത്തിനായി
കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക്
എന്തെങ്കിലും പ്രത്യേക
ധനസഹായം
അനുവദിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കൈത്തറി
സഹകരണ സംഘങ്ങൾക്കുള്ള കുടിശ്ശിക
2412.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യൂണിഫോം വിതരണം ചെയ്ത
ഇനത്തില്‍ കണ്ണൂര്‍
ജില്ലയില്‍ കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
എത്ര രൂപ കുടിശ്ശിക
നല്‍കാനുണ്ട്;
(ബി)
പ്രസ്തുത
കുടിശ്ശിക തുക വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
സ്പിന്നിംഗ് മില്‍
2413.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സ്പിന്നിംഗ് മില്‍
എപ്പോഴാണ്
സ്ഥാപിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം ഇടയ്ക്ക്
മുടങ്ങിയിരുന്നോ;
എങ്കില്‍
കാരണമെന്തായിരുന്നുവെന്നും
എത്ര വര്‍ഷക്കാലം
പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
മൂലധനം എത്രയാണെന്നും
ഇതുവരെയുള്ള ലാഭ-നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കാമോ;
കുറേക്കാലം
പ്രവര്‍ത്തനരഹിതമായിരുന്ന
ശേഷം വീണ്ടും
പ്രവര്‍ത്തനം
തുടങ്ങിയത്
എപ്പോഴാണെന്നും
അതിനുള്ള ഫണ്ട്
ലഭ്യമായത്
എങ്ങിനെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സ്പിന്നിംഗ് മില്ലില്‍
ഉല്പ്പാദിപ്പിക്കുന്നവ
എന്തൊക്കെയാണെന്നും
ഇവയുടെ മാര്‍ക്കറ്റിംഗ്
സംവിധാനം
എങ്ങിനെയാണെന്നും
വെളിപ്പെടുത്താമോ;
(ഇ)
ഇവിടെ
ഇപ്പോള്‍ എത്ര
ജീവനക്കാരുണ്ടെന്നും
സ്ഥാപനം ലാഭകരമാണോ
എന്നും വ്യക്തമാക്കാമോ?
ടെക്സ്റ്റയില്‍
മില്ലുകളിലെ സേവന വേതന കരാര്‍
2414.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സഹകരണ മില്ലുകളിലെയും
കേരള സ്റ്റേറ്റ്
ടെക്സ്റ്റയില്‍
കോര്പ്പറേഷന്
മില്ലുകളിലെയും സേവന
വേതന കരാര്‍ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
എന്നാണ് അവസാനമായി
പ്രസ്തുത കരാര്‍
പുതുക്കിയത്; വിശദാംശം
നല്‍കുമോ;
(ബി)
കരാര്‍
കാലാവധി
തീര്‍ന്നിട്ടുണ്ടെങ്കില്‍
അത് പുതുക്കി
നിശ്ചയിക്കുന്നതിനും
ശമ്പള പരിഷ്കരണ
നടപടികള്‍
ആരംഭിക്കുന്നതിനും
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
സൂപ്പര്‍വെെസര്‍
മുതല്‍ മാനേജിംഗ്
ഡയറക്ടര്‍
വരെയുള്ളവര്‍ക്ക്
എന്നാണ് അവസാനമായി
ഡി.എ.
വര്‍ദ്ധിപ്പിച്ചതെന്ന്
അറിയിക്കുമോ?
(ഡി)
പുതുക്കിയ
ഡി.എ. എന്നുമുതലാണ്
പ്രാബല്യത്തില്‍
വന്നിട്ടുളളത്;
(ഇ)
സ്പിന്നിംഗ്
മില്‍ താെഴിലാളികളുടെ
വേരിയബിള്‍ ഡി.എ.
അടിസ്ഥാനവര്‍ഷം
1998-99-ല്‍ നിന്നും
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
അവസാനമായി എത്ര
ശതമാനമാണ്
വര്‍ദ്ധിപ്പിച്ചത്;
വിശദാംശം നല്‍കാമോ?
കായിക
താരങ്ങള്‍ക്കും
പരിശീലകർക്കുമുളള
ഇന്‍ഷുറന്‍സ് പദ്ധതി
2415.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
ലെ ഒളിമ്പിക്സില്‍ കേരള
താരങ്ങള്‍ക്ക് മെഡല്‍
നേടുന്നതിനുള്ള സാധ്യത
വർദ്ധിപ്പിക്കുന്നതിന്
അന്തർദേശീയ
നിലവാരത്തിലുള്ള
പരിശീലനം
നല്കുന്നുണ്ടോ;
എങ്കില്‍ അതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്നും
ഏതൊക്കെ കായിക
ഇനങ്ങളിലാണ് പ്രത്യേക
പരിശീലനം
നല്‍കുന്നതെന്നും
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
കായിക താരങ്ങള്‍ക്കും
പരിശീലകർക്കും
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഏത്
കമ്പനി വഴിയാണ് ഈ
പദ്ധതി
നടപ്പിലാക്കിയതെന്നും
ഇന്‍ഷുറന്‍സ് പരിരക്ഷ
എത്ര ലക്ഷം
രൂപയുടേതെന്നും
വ്യക്തമാക്കുമോ?
കായികരംഗത്തിന്
പുതിയ ദിശാബോധം നല്കുന്ന
രൂപരേഖ
2416.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തം സ്പോര്‍ട്സ്
സൗകര്യങ്ങള്‍
പരിഗണിച്ചുകൊണ്ടുള്ളതും
ഘട്ടം ഘട്ടമായി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുള്ളതുമായ
ഒരു രൂപരേഖ സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു
രൂപരേഖയില്ലാത്തതാണ് ഈ
രംഗത്തെ അടിസ്ഥാന
സൗകര്യ നിക്ഷേപത്തിന്
ലക്ഷ്യബോധമില്ലാതിരിക്കുന്നതിന്
കാരണമെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ
കായികരംഗത്തിന് പുതിയ
ദിശാബോധം നല്കുന്ന
തരത്തില്‍ ഒരു രൂപരേഖ
തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
നീന്തല്‍ പരിശീലനത്തിനായി
ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍
2417.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
അഭിമുഖീകരിച്ച
മഹാപ്രളയത്തിന്റെ കൂടി
പശ്ചാത്തലത്തില്‍
നീന്തല്‍ പരിശീലനത്തിന്
കൂടുതല്‍
സൗകര്യമേര്‍പ്പെടുത്താന്‍
കായിക വകുപ്പ് പ്രത്യേക
പദ്ധതി എന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും
യുവജനങ്ങള്‍ക്കും
നീന്തല്‍ പരിശീലനം
ഉറപ്പുവരുത്തുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളുമായി
സഹകരിച്ച് കൂടുതല്‍
നീന്തല്‍ കുളങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കായിക വകുപ്പ്
പുതിയതായി
നിര്‍മ്മിക്കുന്ന
സ്റ്റേഡിയങ്ങളോടനുബന്ധിച്ച്
നീന്തല്‍ കുളം കൂടി
ഉറപ്പാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
നീന്തല്‍
പരിശീലനത്തിനായി
ദീര്‍ഘവീക്ഷണത്തോടെയുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
യുവ
സ്പോര്‍ട്സ്
താരങ്ങള്‍ക്കായി
നടപ്പിലാക്കിയ പദ്ധതികള്‍
2418.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്പോര്‍ട്സ്
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്കി എന്നറിയിക്കാമോ;
(ബി)
യുവതാരങ്ങളെ
കായികരംഗത്ത് തന്നെ
നിലനിര്‍ത്തുന്നതിന്
സഹായകരമായ എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പിലാക്കിയത് എന്ന്
വെളിപ്പെടുത്താമോ?
കിക്കോഫ്
പദ്ധതി
2419.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
വകുപ്പ്
സ്കൂള്‍തലത്തില്‍
നടപ്പിലാക്കുന്ന
കിക്കോഫ് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
അന്താരാഷ്ട്ര
നിലവാരത്തിലുളള ഫുട്ബോള്‍
പരിശീലനം
2420.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.വി.
രാജ സ്ക്കൂള്,
കണ്ണൂര്‍ സ്പോര്‍ട്സ്
സ്ക്കൂള്
എന്നിവിടങ്ങളില്‍
അന്താരാഷ്ട്ര
നിലവാരത്തിലുളള
ഫുട്ബോള്‍ പരിശീലനം
നല്‍കുന്നതിനുളള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇംഗ്ലണ്ടിലെ
ചെല്‍സി ക്ലബ്ബ്
കേരളത്തില്‍ ഫുട്ബോള്‍
പരിശീലനം
ലഭ്യമാക്കാനുളള
സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുളളതെന്ന്
അറിയിക്കുമോ?
സ്പാേര്‍ട്സ്
കൗണ്‍സിലിലെ പരിശീലകര്‍
2421.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പാേര്‍ട്സ്
കൗണ്‍സിലിലെ
പരിശീലകര്‍ക്ക് ആധുനിക
പരിശീലന രീതികള്‍
പരിചയപ്പെടുന്നതിനും
പഠിക്കുന്നതിനും
സഹായകരമായ പദ്ധതികള്‍
നിലവിലുണ്ടാേ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
അത്തരം പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമാേ?
തൃശ്ശൂര്‍
ജില്ലയിലെ സ്റ്റേഡിയം
നിര്‍മ്മാണങ്ങള്‍
2422.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയില്‍ എളവള്ളി
പഞ്ചായത്തിലെ എളവള്ളി,
കണ്ടാണശ്ശേരി
പഞ്ചായത്തിലെ
നമ്പഴിക്കാട് എന്നീ
സ്ഥലങ്ങളില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ പൊതു കളിസ്ഥലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
2423.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയമസഭ നിയോജക
മണ്ഡലത്തില്‍ ഒരു പൊതു
കളിസ്ഥലം
ഇല്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജ്,
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ് ഉള്‍പ്പെടെ
നൂറ്റിപ്പത്തോളം
വിദ്യാഭ്യാസ
സ്ഥാപനങ്ങളുള്ള
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഒരു
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനത്തിനുളള
നടപടികള്‍
2424.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ്
ക്വാട്ടയില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
ലഭിക്കുന്നതിന്
സ്പോർട്സ് മേഖലയിൽ
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിച്ചിരിക്കണം;
വിശദമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും മികച്ച അൻപത്
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ തൊഴില്‍
നല്കുന്ന പദ്ധതി
കാര്യക്ഷമമാക്കാനും
പൊതുമേഖലാസ്ഥാപനങ്ങളില്‍
ഉള്‍പ്പെടെ ജോലി
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചടയമംഗലം
കോട്ടുക്കലിൽ സ്പോര്‍ട്സ്
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലം
2425.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
കോട്ടുക്കലിൽ
സ്പോര്‍ട്സ്
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് കായിക
പരിശീലനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും സ്ഥാപനം
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ ഖേലോ ഇന്ത്യ,
കിക്കോഫ് പദ്ധതികള്‍
2426.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ സേക്രഡ്
ഹേര്‍ട്ട് കോളേജില്‍
ഖേലോ ഇന്ത്യ പദ്ധതിയുടെ
ഭാഗമായി സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനും
കൊടകര
ജി.എന്‍.ബി.എച്ച്.എസില്‍
കിക്കോഫ് പദ്ധതി
അനുവദിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരളോത്സവം
2427.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
വര്‍ഷത്തില്‍
പഞ്ചായത്ത്/ബ്ലോക്ക്
/ജില്ല/സംസ്ഥാന
തലത്തില്‍ കേരളോത്സവം
സംഘടിപ്പിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രളയം
മൂലം 2018-ല്‍
കേരളോത്സവം
ഉപേക്ഷിച്ചിരുന്നോ;
ഇത്തരത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടെങ്കില്‍
ആയതുമായി ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(സി)
പഞ്ചായത്ത്/ബ്ലോക്ക്/മുന്‍സിപ്പല്‍/ജില്ല
തലത്തില്‍ കേരളോത്സവം
നടത്തുന്നതിന്
സര്‍ക്കാര്‍ നല്കുന്ന
സാമ്പത്തിക സഹായം
എത്രയെന്ന്
വിശദമാക്കാമോ;
കേരളോത്സവം
നടത്തിപ്പിന്
ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണ സ്ഥാപനത്തിന്
തനത് ഫണ്ടില്‍ നിന്ന്
എത്ര രൂപവരെ
ചെലവഴിക്കാം;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
2018-ല്‍
ഗ്രാമപഞ്ചായത്ത്
തലത്തില്‍ കേരളോത്സവം
നടത്തിയ മലപ്പുറം
ജില്ലയിലെ
പഞ്ചായത്തുകളുടെ പട്ടിക
നല്‍കാമോ?