കൊല്ലം
താലൂക്ക് വിഭജിച്ച് പുതിയ
താലൂക്ക് രൂപീകരണം
1312.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് വിഭജിച്ച്
പുതിയ താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ച് നിലവില്‍
കൊല്ലം ജില്ലാ കളക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
താലൂക്ക് വിഭജിച്ച്
പുതുതായി
രൂപീകരിക്കുേണ്ട
താലൂക്കിന്റെ ആസ്ഥാനം
സംബന്ധിച്ച് ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ടില്‍
എന്താണ്
സൂചിപ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
താലൂക്ക്
പുന:സംഘടന സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ലാന്റ് റവന്യൂ
കമ്മീഷണറേറ്റ്
തലത്തില്‍ നിയോഗിച്ച
ടീം ഇതിനകം പ്രസ്തുത
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടില്‍
കൊല്ലം താലൂക്ക്
വിഭജിച്ച് പുതിയ
താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഓണ്‍ലെെന്‍
റിപ്പാേര്‍ട്ട്
നല്കുന്നതില് വില്ലേജ്
ഓഫീസുകളിലെ കാലതാമസം
1313.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ചികിത്സാ സമാശ്വാസ
സഹായത്തിനായി
ചെങ്ങന്നൂര്‍ നിയാേജക
മണ്ഡലത്തില്‍നിന്നും
സമര്‍പ്പിക്കപ്പെട്ട
ചില അപേക്ഷകളില്‍
തുടര്‍
നടപടിക്രമത്തിന്റെ
ഭാഗമായി ഓണ്‍ലെെന്‍
റിപ്പാേര്‍ട്ട്
നല്കുവാന് വില്ലേജ്
ഓഫീസുകളില്‍ വളരെയധികം
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ഇപ്രകാരം
കാലതാമസം വന്നിട്ടുള്ള
എത്ര അപേക്ഷകളാണ്
ചെങ്ങന്നൂരിലെ വില്ലേജ്
ഓഫിസുകളില്‍
നിലവിലുള്ളതെന്ന്
അറിയിക്കുമാേ;
(സി)
കാലതാമസത്തിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമാേ?
പ്രളയനാശനഷ്ടം
കണക്കാക്കിയ റീ ബില്‍ഡ്
ആപ്പിനെതിരെ പരാതി
1314.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടുകള്‍ക്കും മറ്റും
സംഭവിച്ച നാശനഷ്ടം റീ
ബില്‍ഡ് ആപ് വഴി
തിട്ടപ്പെടുത്തിയതിനെതിരെ
വ്യാപകമായ പരാതികള്‍
ഉയര്‍ന്നിട്ടുണ്ട് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
പ്രസ്തുത
പരാതികള്‍
പരിഹരിക്കാന്‍
എന്താെക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കുമോ;
(സി)
നാശനഷ്ടം
തിട്ടപ്പെടുത്തുന്നതില്‍
മുന്‍പരിചയം ഇല്ലാത്ത
കാേളേജ്
വിദ്യാര്‍ത്ഥികളെ
ഇതിനായി നിയോഗിച്ചത്
എന്തടിസ്ഥാനത്തില്‍
ആയിരുന്നുവെന്ന്
വ്യക്തമാക്കാമാേ?
കോന്നിയില്‍ റിവര്‍
മാനേജ്മെന്റ്
ഫണ്ട്ഉപയോഗിച്ച് പാലങ്ങള്‍
1315.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് കോന്നി
നിയോജകമണ്ഡലത്തില്‍
നിര്‍മ്മിച്ചുവരുന്ന
പാലങ്ങളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
4.10.2018-ലെ
സംസ്ഥാന ഉന്നതതല സമിതി
കൈക്കൊണ്ട തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്ന്;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
തീരുമാനം ഉടന്‍
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
നിര്‍മ്മിതി
കേന്ദ്ര
ഉന്നയിച്ചുട്ടുള്ള
റേറ്റ്റിവിഷന്,ഡിസൈന്‍
ചെയിംഞ്ച്എന്നിവയ്ക്ക്
ധനകാര്യ വകുപ്പ് ചീഫ്
ടെക്നിക്കല്‍
എക്സാമിനറുടെ ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
ആയത് ലഭ്യമാക്കി
തുടര്‍നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
നടപടി കൈക്കൊള്ളുമോ;
(എഫ്)
ഇത്
സംബന്ധിച്ചുള്ള
കോടതിവിധി
നടപ്പിലാക്കാന്‍
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ള
തുടര്‍നടപടികള്‍
വിശദീകരിക്കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പുനരുദ്ധാരണ പാക്കേജ്
1316.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ അങ്കമാലി
നിയോജകമണ്ഡലത്തില്‍പെട്ട
എത്രപേരുടെ വീടുകളാണ്
പൂര്‍ണമായും ഭാഗീകമായും
തകര്‍ന്നതെന്നും ഇവരുടെ
പേരും വിലാസവും
ഇവയ്ക്ക് സര്‍ക്കാര്‍
കണക്കാക്കിയ നഷ്ടവും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
പുനരുദ്ധാരണ
പാക്കേജില്‍
ഉള്‍പ്പെടുത്തി പുതിയ
ഭവനമോ
അറ്റകുറ്റപ്പണികളോ
നടത്തിക്കൊടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വായ്പ
എടുത്ത് നിര്‍മ്മിച്ച
പല വീടുകളും തകര്‍ന്ന
സാഹചര്യത്തില്‍ ഇത്തരം
കുടുംബങ്ങളുടെ വായ്പ
പൂര്‍ണമായും എഴുതി
തള്ളുന്നതിനും, പുതിയ
വീട് വയ്ക്കുന്നതിനും
തകര്‍ന്ന വീടുകളുടെ
അറ്റകുറ്റപ്പണിക്കുമായി
പലിശ രഹിത വായ്പ
സര്‍ക്കാര്‍
ലഭ്യമാക്കാമോ; വിശദാംശം
ലഭിക്കുമോ?
ഭൂമി
കയ്യേറ്റം തടയാന്‍ നടപടി
1317.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
കയ്യേറ്റങ്ങള്‍
തടയുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയ്യേറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനായി
എല്ലാ ജില്ലകളിലും
ജാഗ്രതാസ്ക്വാഡുകള്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കയ്യേറ്റങ്ങള്‍
കണ്ടെത്തുന്നതിനും
തടയുന്നതിനും
ജാഗ്രതക്കുറവ്
കാണിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ഡി)
കാലാവധി
കഴിഞ്ഞതും വ്യവസ്ഥകള്‍
ലംഘിച്ചതുമായ പാട്ടഭൂമി
തിരിച്ചെടുക്കാന്‍
എന്തെല്ലാം ഊര്‍ജ്ജിത
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റവന്യു
ഭൂമി
തിരിച്ചുപിടിക്കുന്നതിനും
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
നടപടികള്‍
1318.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞതും കോടികള്‍
വിലമതിക്കുന്നതുമായ
548.4722 ഹെക്ടര്‍
റവന്യു ഭൂമി സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും
കൈവശപ്പെടുത്തിയിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
എത്ര ഹെക്ടര്‍വീതം
റവന്യു ഭൂമി ഈ വിധം
കൈവശപ്പെടുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
(സി)
പാട്ടക്കുടിശ്ശിക
ഇനത്തില്‍ സര്‍ക്കാരിന്
എത്ര കോടി രൂപ ഇതിനകം
ലഭിക്കേണ്ടതായിട്ടുണ്ട്;
(ഡി)
എങ്കില്‍
അന്യാധീനപ്പെട്ട റവന്യു
ഭൂമി
തിരിച്ചുപിടിക്കുന്നതിനും
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നറിയിക്കുമോ?
ഹാരിസണ്‍
പ്ലാന്റേഷന് ലിമിറ്റഡില്‍
നിന്നും ഭൂമി
തിരിച്ചുപിടിക്കാന്‍ നടപടി
1319.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന് ലിമിറ്റഡ്
കൃത്രിമ രേഖകളുടെ
പിന്‍ബലത്തില്‍ കെെവശം
വച്ചിരിക്കുന്ന ഭൂമി
സർക്കാർ ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
എങ്കില്‍
WP(C) 33122/14 നമ്പര്‍
കേസില്‍ കേരള
ഹെെക്കാേടതി ഡിവിഷന്
ബഞ്ചിന്റെ
11.04.2018-ലെ
ഉത്തരവിനെതിരെ
സുപ്രീംകാേടതിയില്‍
അപ്പീല്‍ ഫയല്‍
ചെയ്യുമാേയെന്ന്
വ്യക്തമാക്കുമോ?
കോട്ടകമ്പൂരിലെ
ഭൂമി കയ്യേറ്റം
1320.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കോട്ടകമ്പൂരില്‍ ഭൂമി
കയ്യേറി എന്ന കേസില്‍
ഭൂമി സംബന്ധിച്ച
രേഖകള്‍ ഹാജരാക്കാന്‍
ഇടുക്കി എം.പി.
നേരിട്ട് ഹാജരാകണമെന്ന
ദേവികുളം സബ്കളക്ടറുടെ
ഉത്തരവിനെതിരെ ബഹു.
ഹൈക്കോടതി എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
പ്രസ്തുത കോടതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേസ് ഹൈക്കോടതി
പരിഗണിച്ചപ്പോള്‍
റവന്യു വകുപ്പിന്
വേണ്ടി ഹാജരായ
അഭിഭാഷകര്‍ ആരെന്ന്
വ്യക്തമാക്കുമോ;
(സി)
നേരിട്ട്
ഹാജരാകുന്നതില്‍
നിന്നും ഒഴിവാക്കണമെന്ന
എം.പി.യുടെ അപേക്ഷ
പരിഗണിച്ചപ്പോള്‍
സര്‍ക്കാര്‍ അഭിഭാഷകന്
എന്ത് നിലപാടാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ഡി)
കോട്ടകമ്പൂര്‍
ഭൂമി ഇടപാടില്‍
ഭൂമിയുടെ ഉടമസ്ഥത
തെളിയിക്കുന്ന
രേഖകളുമായി ഇടുക്കി
എം.പി. ഹാജരാകണമെന്ന്
അന്നത്തെ ആര്.ഡി.ഒ.
പലതവണ ഉത്തരവിട്ടിട്ടും
ഹാജരായിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിനെതിരെ
ലാന്റ് റവന്യൂ
കമ്മീഷണറില്‍ നിന്നും
സ്റ്റേ
വാങ്ങിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
നിരന്തരമായും
നിയമവിരുദ്ധമായും
സര്‍ക്കാര്‍ഭൂമി
കയ്യേറുന്നതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
താലൂക്ക് പരിധിയില്‍
കൈയേറ്റങ്ങള്‍
ഒഴിപ്പിച്ചതിന്റെ ചെലവ്
1321.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്ക് പരിധിയില്‍
2006-ലെ കൈയേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്റെ
ഭാഗമായി വിഴിഞ്ഞം
വില്ലേജില്‍ ബെഡ്സൈദ
റിസോര്‍ട്ടിലെ കൈയേറ്റം
ഒഴിപ്പിച്ചതിന് എത്ര
തുക ചെലവായി എന്ന്
വ്യക്തമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
താലൂക്കിലെ ജി
4/10121/2006 നമ്പര്‍
ഫയല്‍ പ്രകാരം 4325/-
രൂപയുടെ
ബില്ല്/വൗച്ചറുകള്‍
തിരുവനന്തപുരം ജില്ലാ
കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുക
അനുവദിച്ച് കൊണ്ടുള്ള
നടപടി ക്രമത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
തുക
അനുവദിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ?
പട്ടയ
വിതരണം
1322.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലങ്ങളായി പട്ടയം
ലഭിക്കാതിരുന്ന എത്ര
പേര്‍ക്ക് ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പട്ടയം നല്‍കിയെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇതില്‍
തിരുവനന്തപുരം
ജില്ലയിലെ എത്ര
പേരുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കാലയളവില്‍ വര്‍ക്കല
മണ്ഡലത്തിലെ എത്ര
പേര്‍ക്ക് പുതുതായി
പട്ടയം നല്‍കിയെന്ന്
വ്യക്തമാക്കാമാേ?
പട്ടയം
ലഭിക്കുവാന്‍ അര്‍ഹതപ്പെട്ട
കുടുംബങ്ങള്‍
1323.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയം ലഭിക്കുവാന്‍
അര്‍ഹതപ്പെട്ട എത്ര
കുടുംബങ്ങളുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
എത്ര
പട്ടയങ്ങളാണ് ഈ
സര്‍ക്കാര്‍ കാലയളവില്‍
വിതരണം ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്റെ ആയിരം ദിവസം
പൂര്‍ത്തീകരിക്കുന്നതിന്റെ
ഭാഗമായി കൂടുതല്‍
പേര്‍ക്ക് പട്ടയം
വിതരണം ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഓരോ
ജില്ലയിലും വിതരണം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്ന
പട്ടയങ്ങളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
പട്ടയം
ലഭ്യമാക്കാന്‍ നടപടി
1324.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
എത്രപേര്‍ക്ക്
നാളിതുവരെ പട്ടയം
നല്‍കിയിട്ടുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പട്ടയത്തിനായി
അവശേഷിക്കുന്ന
അപേക്ഷകര്‍ എത്ര;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലാന്‍ഡ്
ബോര്‍ഡ്, ലാന്‍ഡ്
ട്രിബ്യൂണല്‍
എന്നിവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കി,
അവശേഷിക്കുന്ന പട്ടയ
അപേക്ഷകര്‍ക്ക്
സമയബന്ധിതമായി പട്ടയം
ലഭ്യമാക്കാന്‍ എന്ത്
നടപടി
സ്വീകരിയ്ക്കുുമെന്ന്
വ്യക്തമാക്കുമോ?
പട്ടയം
ലഭിക്കുന്നതിനുള്ള അപേക്ഷകള്‍
1325.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ പട്ടയം
ലഭിക്കുന്നതിനായുള്ള
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന് തീയതിയും
മേല്‍വിലാസവും സഹിതം
വിശദമാക്കുമോ;
(ബി)
ഈ
അപേക്ഷകളില്‍
ഓരോന്നിലും സ്വീകരിച്ച
നടപടികളുടെ
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ?
തനാേട്,
തിക്കാേയി പഞ്ചായത്തുകളില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
1326.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ മീനച്ചില്‍
താലൂക്കില്‍പ്പെട്ട
പൂഞ്ഞാര്‍ വടക്കേകര
വില്ലേജില്‍ തനാേട്,
തിക്കാേയി
പഞ്ചായത്തുകളില്‍
താമസിക്കുന്നവര്‍ക്ക്
നാളിതുവരെ പട്ടയം
ലഭ്യമാക്കിയിട്ടില്ലാത്തത്
സംബന്ധിച്ച് റവന്യു
മന്ത്രിക്ക് എം.എല്‍.എ.
നല്കിയ കത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പ്രദേശവാസികള്‍ക്ക്
പട്ടയം ലഭിക്കുവാന്‍
കാലതാമസം ഉണ്ടാകുന്നത്
എന്ത് കാെണ്ടാണ്;
വിശദമാക്കുമാേ?
ദേവികുളം
നിയോജക മണ്ഡലത്തിലെ പട്ടയ
വിതരണം
1327.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
ചിന്നക്കനാല്‍, വട്ടവട,
കെ.ഡി.എച്ച്.
വില്ലേജുകളില്‍
പട്ടയവിതരണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കെ.ഡി.എച്ച്.
വില്ലേജിലെ രവീന്ദ്രന്
പട്ടയം പരിശോധിച്ച്
അര്‍ഹര്‍ക്ക് പട്ടയം
ലഭ്യമാക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
മൂന്നാര്‍
ടൗണില്‍ കച്ചവടക്കാരും
മറ്റും താമസം
തുടങ്ങിയിട്ട്
കാലങ്ങളായിട്ടും
ബ്രീട്ടീഷ് ഇന്ത്യയിലെ
സാഹചര്യങ്ങള്‍ക്കനുസൃതമായി
ജീവിക്കേണ്ടി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട് ഇവരുടെ
കാര്യങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
ആവശ്യത്തിന് പതിച്ച്
കൊടുക്കുന്ന ഭൂമി
1328.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
വില്ലേജിലെ ആയിരത്തോളം
കര്‍ഷകര്‍
പട്ടയത്തിനുവേണ്ടി
അപേക്ഷ
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
27.7.2011-ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ഭൂരഹിതര്‍ക്ക്
വീട് വച്ച്
താമസിക്കുന്നതിനായി 15
സെന്റ് ഭൂമിക്ക്
മാത്രമാണ് പട്ടയം നല്കി
വരുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
1964-ലെ
ഭൂമി പതിവ്
ചട്ടങ്ങളില്‍ 2014-ല്‍
വരുത്തിയിട്ടുള്ള
ഭേദഗതി പ്രകാരം
ഹില്‍ട്രാക്ട്
പ്രദേശങ്ങളില്‍ 4
ഏക്കര്‍ ഭൂമി വരെ
കാര്‍ഷിക ആവശ്യത്തിന്
പതിച്ച് കൊടുക്കാമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇത്തരത്തില്‍
1964-ലെ ഭൂമി പതിവ്
ചട്ടങ്ങളില്‍ 2014-ല്‍
വരുത്തിയിട്ടുള്ള
ഭേദഗതി പ്രകാരം
ഹില്‍ട്രാക്ട് മേഖലയായ
കുട്ടമ്പുഴയിലും
കാര്‍ഷിക ആവശ്യത്തിനായി
4 ഏക്കര്‍ വരെ ഭൂമി
പതിച്ച്
കൊടുക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ പട്ടയവിതരണം
1329.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പട്ടയവിതരണം
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നെല്ലിയാമ്പതി
പഞ്ചായത്തില്‍ നൂറടി,
പാടഗിരി പ്രദേശത്ത്
പട്ടയവിതരണത്തിന്
ഫോറസ്റ്റ് വകുപ്പിന്റെ
എന്‍.ഒ.സി.
ലഭിച്ചിട്ടുണ്ടോ;
(സി)
അതിന്റെ
അടിസ്ഥാനത്തില്‍
എത്രപേര്‍ക്ക് ഇതുവരെ
പട്ടയം നല്‍കുന്നതിന്
സാധിച്ചിട്ടുണ്ട്;
തുടര്‍ന്നു
എത്രപേര്‍ക്കുകൂടി
പട്ടയവിതരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ?
പട്ടയവിതരണം
ത്വരിതപ്പെടുത്തുന്നതിന്
നടപടി
1330.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈവശഭൂമിക്ക് പട്ടയം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അര്‍ഹതപ്പെട്ടവര്‍ക്ക്
പട്ടയവിതരണം
ത്വരിതപ്പെടുത്തുന്നതിന്
നടപടിക്രമങ്ങളില്‍ ഇളവ്
വരുത്തുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുതുപ്പാടി
വില്ലേജിലെ പട്ടയവിതരണം
1331.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുപ്പാടി
വില്ലേജിലെ ചെറുപ്ലാട്
വനഭൂമി നിവാസികള്‍,
തിരുവമ്പാടി വില്ലേജിലെ
പാമ്പിഴഞ്ഞപാറ
നിവാസികള്‍ എന്നിവര്‍
ദീര്‍ഘകാലമായി
പട്ടയത്തിന് അപേക്ഷ
നല്‍കിയിട്ടും അവ
അനുവദിക്കുന്നതിന്
കാലതാമസം നേരിടേണ്ടി
വന്നതെന്തുകൊണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
പട്ടയം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടയം
എന്ന് വിതരണം
ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ദുരിതബാധിതര്‍ക്ക്
വിതരണം ചെയ്ത സഹായധനം
1332.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതബാധിതര്‍ക്ക്
വിതരണം ചെയ്ത തുക
സംബന്ധിച്ച
കേന്ദ്രീകൃതമായ കണക്ക്
ശേഖരണം ഒരു
വര്‍ഷമായിട്ടും
നടന്നിട്ടില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓഖി
ദുരന്തത്തില്‍പ്പെട്ട
സഹായധനം
ആവശ്യമായവര്‍ക്കെല്ലാം
ലഭ്യമാക്കിയെന്ന്
സര്‍ക്കാര്‍
ഉറപ്പുവരുത്തിയോ;
ഇല്ലെങ്കില്‍ ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ട
എത്രപേര്‍ക്ക് ഇനിയും
സഹായധനം
നല്കുവാനുണ്ട്;
വിശദമാക്കുമോ;
(സി)
പ്രളയ
ദുരിതാശ്വാസമായി
പ്രഖ്യാപിച്ച തുകയില്‍
നിന്ന് 143.54 കോടി രൂപ
കേന്ദ്രം
വെട്ടിക്കുറച്ചതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെടുകയുണ്ടായോ;
(ഡി)
ഓഖി
ദുരന്തബാധിതര്‍ക്കായി
കേന്ദ്രം അനുവദിച്ച
തുകയില്‍ ഇനിയും
ചെലവഴിക്കാതെ വന്ന
തുകയാണോ ഈ വിധം
വെട്ടിക്കുറച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഫ്ലഡ്
സ്കീമില്‍ ഉള്‍പ്പെടുത്തി
പുനര്‍നിര്‍മ്മിക്കുന്ന
റോഡുകള്‍
1333.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മഴമൂലം
തകര്‍ന്ന ചില
റോഡുകളില്‍ റീടാറിംഗ്
നിലനില്ക്കുകയില്ലായെങ്കില്
ഇത്തരം റോഡുകള്‍ ഫ്ലഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി
പുനര്‍നിര്‍മ്മാണം
നടത്തുവാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
മണല്‍
വിപണനത്തിന് നടപടി
1334.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലിന്റെ
ലഭ്യതക്കുറവ് മൂലം
നിര്‍മ്മാണമേഖലയും
മണല്‍ വാരി ഉപജീവനം
നടത്തിയിരുന്ന
തൊഴിലാളികളും നിലവില്‍
കടുത്ത പ്രതിസന്ധി
നേരിടുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനു ശേഷം
പുഴകള്‍ കര കവിഞ്ഞ്
ഒഴുകിയതിന്റെ ഫലമായി
പൊതുഇടങ്ങളിലും
സ്വകാര്യ ഇടങ്ങളിലും
വലിയ തോതില്‍
അടിഞ്ഞുകൂടിയിട്ടുള്ള
മണലിന്റെ വിപണനം
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(സി)
പരിസ്ഥിതിക്ക്
കോട്ടം വരാത്ത വിധം,
വ്യക്തമായ
നിബന്ധനകള്‍ക്ക്
വിധേയമായി, മണല്‍
ശേഖരിക്കുന്നതിനും
വിപണനം നടത്തുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്രളയ
ബാധിതര്‍ക്കുള്ള സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
1335.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഉപജീവനമാര്‍ഗം നഷ്ടമായ
വ്യാപാരികള്‍ക്കും
ചെറുകിട
കച്ചവടക്കാര്‍ക്കും
വീട്ടുപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്കും
സര്‍ക്കാര്‍ പലിശ രഹിത
വായ്പ വാഗ്ദാനം
ചെയ്തിരുന്നുവോ;
(ബി)
വീട്ടുപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
കുടുംബശ്രീ വഴി
നല്കുന്ന വായ്പയ്ക്ക്
ഒന്‍പത് ശതമാനം പലിശ
ഈടാക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രളയത്തില്‍
ഉപജീവനമാര്‍ഗ്ഗം
നഷ്ടമായ
വ്യാപാരികള്‍ക്കും
ചെറുകിട
കച്ചവടക്കാര്‍ക്കും
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍ ഇതുവരെ
വിതരണം ചെയ്യാന്‍
സാധിച്ചിട്ടില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആറന്മുള
മണ്ഡലത്തിലെ പ്രളയ ബാധിതര്‍
1336.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയാേജക മണ്ഡലത്തില്‍
പ്രളയ ദുരിത ബാധിതരായി
എത്ര കുടുംബങ്ങളെ
കണ്ടെത്തിയിട്ടുണ്ടെന്നും
അവരുടെ എണ്ണം
എത്രയെന്നും വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമാേ ;
(ബി)
ആറന്മുള
നിയാേജകമണ്ഡലത്തില്പ്പെട്ട
എത്രപേര്‍ക്ക്
10,000-രൂപ ധനസഹായം
ലഭിക്കാൻ അര്‍ഹത
ഉണ്ടായിരുന്നുവെന്നും
നാളിതുവരെ എത്ര
പേര്ക്ക്പ്രസ്തുത തുക
വിതരണം ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
നിയാേജക മണ്ഡലത്തിലെ
പ്രളയബാധിതരായ എത്ര
കുടുംബങ്ങള്‍ക്ക്
റവന്യൂ വകുപ്പ്
മുഖാന്തരം നല്കിയ
കിറ്റുകള്‍ വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമാേ;
(ഡി)
പ്രസ്തുത
നിയാേജക മണ്ഡലത്തില്‍
പ്രളയത്തെത്തുടര്‍ന്ന്
ഭാഗികമായും
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകളുടെ എണ്ണം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമാേ?
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാര തുക
T 1337.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
നൂറ്റാണ്ടിലെ
മഹാപ്രളയത്തില്‍ വീട്
നഷ്ടപ്പെട്ടവരുടെ
എണ്ണവും നഷ്ടപരിഹാര
തുകയും എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
പൂര്‍ണ്ണമായും
ഭാഗികമായും വീട്
തകര്ന്നവര്ക്ക്തീരുമാനിച്ചിട്ടുള്ള
നഷ്ടപരിഹാര തുക എത്ര
വീതമാണ്;
(ഡി)
ഈ
പുനര്‍നിര്‍മ്മാണപദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മഹാപ്രളയത്തിലെ
നാശനഷ്ടങ്ങള്‍
1338.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിലെ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച് റവന്യൂ
ദുരന്തനിവാരണ വകുപ്പ്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിവിധ വകുപ്പുകള്‍
തയ്യാറാക്കിയ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നവ
കേരള നിര്‍മ്മിതിക്കും
പുനരധിവാസത്തിനുമായി
സര്‍ക്കാര്‍ നാളിതുവരെ
ചെലവഴിച്ച തുകയും
നടത്തിയ
പ്രവര്‍ത്തനങ്ങളും
വിശദീകരിക്കാമോ;
(സി)
ഇക്കാര്യങ്ങള്‍ക്കായി
പ്രവാസി മലയാളികള്‍,
വ്യവസായ പ്രമുഖര്‍,
ലോകബാങ്ക്, മറ്റ്
ഏജന്‍സികള്‍
എന്നിവയില്‍ നിന്നുള്ള
സഹായങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ഡി)
പുനരധിവാസത്തിനായി
വിനിയോഗിച്ച തുക
സംബന്ധിച്ച കണക്കുകള്‍
വെളിപ്പെടുത്തുമോ?
അപകടമരണങ്ങളില്‍
ധനസഹായം
അനുവദിയ്ക്കുന്നതിനുള്ള
വരുമാനപരിധി
1339.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകടമരണം
സംഭവിക്കുന്ന
കേസുകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും നല്കുന്ന
പരമാവധി ധനസഹായം എത്ര
രൂപയാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
കേസുകളില്‍ ധനസഹായം
ലഭിക്കുന്നതിനുള്ള
വാര്‍ഷിക വരുമാന പരിധി
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വരുമാന പരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രളയദുരിതാശ്വാസത്തിന്റെ
ഭാഗമായ സംഭരണ കേന്ദ്രങ്ങളിലെ
ഭക്ഷ്യ വസ്തുക്കള്‍
1340.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരിതാശ്വാസത്തിന്റെ
ഭാഗമായി ശേഖരിച്ച
വസ്ത്രങ്ങളും ഭക്ഷ്യ
വസ്തുക്കളും മറ്റും
സംഭരണകേന്ദ്രങ്ങളില്‍
കിടന്ന്
നശിയ്ക്കുന്നതായ മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പ്രളയദുരിതം
അനുഭവിയ്ക്കുന്നവര്‍ക്ക്
വിതരണം ചെയ്യാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
റിവര്‍
മാനേജുമെന്റ് ഫണ്ട്
1341.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ റിവര്‍
മാനേജുമെന്റ് ഫണ്ടിന്റെ
2017-18 വര്‍ഷത്തെ
വരവ്, ചെലവ് എന്നിവയുടെ
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
എറണാകുളം
ജില്ലയിലെ റിവര്‍
മാനേജുമെന്റ് ഫണ്ട്
പ്രവൃത്തികള്‍
1342.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയാേഗിച്ച് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതാെക്കെയാണെന്ന് 2015
മുതല്‍ വര്‍ഷം തിരിച്ച്
അറിയിക്കാമാേ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും ഇനിയും
ആരംഭിക്കാത്ത
പ്രവൃത്തികളുണ്ടെങ്കില്‍
അതിനുള്ള കാരണവും
അറിയിക്കാമാേ?
ഡാറ്റാ
ബാങ്കിലെ പിശകുകള്‍
പരിഹരിക്കാന്‍ നടപടി
1343.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നതില്‍
വന്നിട്ടുള്ള പിശകുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ദശാബ്ദങ്ങളായി
വീടിരിക്കുന്നതും അഞ്ച്
സെന്റില്‍
കുറവുള്ളതുമായ
സ്ഥലങ്ങള്‍പോലും ഡാറ്റാ
ബാങ്കില്‍ തെറ്റായി
രേഖപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
ന്യായമായ പരാതികള്‍
അദാലത്തുകള്‍ നടത്തി
സമയബന്ധിതമായി
പരിഹരിക്കുമോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമപ്രകാരമുളള
ഡേറ്റാ ബാങ്ക്
1344.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമപ്രകാരം ഡേറ്റാ
ബാങ്ക്
തയ്യാറാക്കുന്നതിനുളള
പ്രവര്‍ത്തനം നിലവില്‍
മന്ദഗതിയിലാണെന്ന
ആക്ഷേപം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
എത്ര വില്ലേജുകളില്‍
നാളിതുവരെ ഡേറ്റാ
ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഡേറ്റാ
ബാങ്കില്‍ തെറ്റായ
വിവരങ്ങള്‍
ഉള്ക്കൊളളിച്ചിരിക്കുന്നുവെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ അത്
തിരുത്തുന്നതിനായി
ലഭിച്ച അപേക്ഷകളില്‍
വ്യക്തമായി തീര്‍പ്പ്
കല്പിക്കുവാന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍ ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
ഭേദഗതിപ്രകാരം 2008 ന്
മുമ്പ് നികത്തിയ
നെല്‍വയലുകള്‍ ഫീസ്
ഒടുക്കി
ക്രമവല്‍ക്കരിക്കാമെന്ന
നിബന്ധന
ദുരുപയോഗപ്പെടുത്തുന്നില്ലായെന്ന്
എപ്രകാരമാണ്
ഉറപ്പാക്കിയിട്ടുളളത്;
വിശദമാക്കുമോ?
കുടിയൊഴിപ്പിക്കലിനും
ഏറ്റെടുക്കലിനും ബദല്‍
മാര്‍ഗ്ഗങ്ങള്‍
1345.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ചേരാനല്ലൂരിലെ
നിലവിലുള്ള ജംഗ്ഷന്
വികസന പദ്ധതിക്ക്
താരതമ്യേന
കുടിയൊഴിപ്പിക്കലും
ഏറ്റെടുക്കലും കുറവുള്ള
ബദല്‍ മാര്‍ഗ്ഗങ്ങള്‍
പരിഗണനയിലുണ്ടോ; ആയത്
ദേശീയ പാത
അതോറിറ്റിയുടെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജംഗ്ഷന് വികസനത്തിന്
വേണ്ടി മാത്രം ഒരു
പട്ടികജാതി കോളനി
ഉള്‍പ്പെടെ 180
വീടുകളും 40 കടമുറികളും
3 ആരാധനാലയങ്ങളും 500
രോഗികള്‍ ദിനേന
ആശ്രയിക്കുന്ന
ആശുപത്രിയും മറ്റ് പൊതു
സ്ഥലങ്ങളും മാറ്റേണ്ടി
വരും എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
കുടിയൊഴിപ്പിക്കപ്പെട്ടവര്‍
കഴിഞ്ഞ 12
വര്‍ഷത്തിനുള്ളില്‍
ഒന്നിലധികം തവണ പൊതു
ആവശ്യത്തിനു വേണ്ടി
കടിയൊഴിപ്പിക്കപ്പെട്ടവരാണ്
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
ഒന്നിലധികം
തവണ കുടിയിറക്കുന്നത്
നിയമവിരുദ്ധമാണ് എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ഒന്നിലധികം
തവണ കുടിയിറക്കിന്
വിധേയരാക്കപ്പെട്ടവര്‍
എന്നത് മുന്‍ നിര്‍ത്തി
കൂടുതല്‍ മെച്ചപ്പെട്ട
ആനുകൂല്യങ്ങള്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഭൂമി
ഏറ്റെടുക്കല്‍
1346.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാതയുടെ
വികസനത്തിനായി
സാമൂഹ്യാഘാത പഠനം
നടത്തുന്നതിനും ഭൂമി
ഏറ്റെടുക്കുന്നതിനും
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സാമൂഹ്യാഘാത
പഠനത്തിന് ഏതെങ്കിലും
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ചേറ്റുപുഴ
പാടം പ്രദേശത്ത് ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും യോഗം
വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ ;
സ്ഥലം വിട്ടുതരുന്നതിന്
ഭൂവുടമകള്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഭൂമി
ഏറ്റെടുക്കുമ്പോള്‍ വീട്
നഷ്ടപ്പെടുന്നവരുടെ
പുനരധിവാസം
1347.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
ഇക്കാര്യത്തിലുള്ള
തടസ്സങ്ങള്‍
നീക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി
ഏറ്റെടുക്കുമ്പോള്‍
ഭൂമി ഒഴിയുന്നവരുടെ
പുനരധിവാസം സംബന്ധിച്ച
കാര്യങ്ങളില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
പുനരധിവാസ
പാക്കേജില്‍ ആകര്‍ഷകമായ
മാറ്റം വരുത്തി
പുനരധിവാസ നയം
രൂപീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഭൂമി
ഏറ്റെടുക്കലില്‍ വീട്
നഷ്ടപ്പെടുന്നവർക്ക്
വീട് നല്‍കുന്നതിനും
പ്രോജക്ട്
മൂലമുണ്ടാകുന്ന
തൊഴിലവസരങ്ങളില്‍
മുന്‍ഗണന നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഭൂമി
ഏറ്റെടുക്കുമ്പോഴുള്ള സാമൂഹ്യ
ആഘാത പഠനം
1348.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
പൊന്നും
വിലക്കെടുക്കുമ്പോള്‍
സാമൂഹ്യ ആഘാത പഠനം
നടത്തേണ്ടതാണെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര
വിസ്തീര്‍ണത്തിലുള്ള
ഭൂമി
ഏറ്റെടുക്കുമ്പോഴാണ്
പഠനം നടത്തേണ്ടതെന്ന്
വിശദമാക്കാമോ;
(സി)
പഠനം
നടത്തേണ്ടത് ഏത്
ഏജന്‍സിയാണ്;
(ഡി)
10
സെന്റ് വരെ ഭൂമി
ഏറ്റെടുക്കുന്നതിന് ഈ
വ്യവസ്ഥ ഒഴിവാക്കാന്‍
സാധിക്കുമോ;
(ഇ)
ഡയറക്ട്
പര്‍ച്ചേസിന്
പൊന്നുംവില നിയമം
ബാധകമല്ലാത്തതുകൊണ്ട് ഈ
നിബന്ധനകളില്‍ ഇളവ്
നല്കാന് സാധിക്കുമോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ?
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള റവന്യു
നടപടിക്രമങ്ങള്‍
പരിഷ്കരിക്കാൻ നടപടി
1349.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിന്
റവന്യു നടപടിക്രമങ്ങള്‍
മൂലം ഉണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിന്
നിലവിലുള്ള സംവിധാനം
പരിഷ്കരിക്കുന്നതിനുള്ള
നിയമ നിര്‍മ്മാണം
പരിഗണനയിലുണ്ടാേ;
(ബി)
നിലവില്‍
സംസ്ഥാനതല
കമ്മിറ്റിക്കുള്ള
(SLEC) അധികാരങ്ങള്‍
വികേന്ദ്രീകരിച്ച്
ജില്ലാതല സമിതികള്‍
രൂപീകരിച്ച് അധികാരം
നല്കുന്ന കാര്യം
പരിഗണിക്കുമാേ ?
റോഡ്
വീതി കൂട്ടുന്നതിന്
മുസ്ലീംലീഗ് പാര്‍ട്ടിയുടെ
ഓഫീസ് സ്ഥലം ഏറ്റെടുത്ത നടപടി
1350.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്ത്
റോഡ് വീതി
കൂട്ടുന്നതിന്
മുസ്ലീംലീഗ്
പാര്‍ട്ടിയുടെ ഓഫീസ്
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര സെന്റ്
സ്ഥലം
ഏറ്റെടുത്തിട്ടുണ്ട്;
(ബി)
ഏത്
വ്യവസ്ഥയിലാണ്
ഏറ്റെടുത്തിട്ടുള്ളത്;
(സി)
ഇതിന്
മൊത്തം
നല്കേണ്ടിവരുന്ന പണം
എത്രയാണ്;
(ഡി)
നോട്ടിഫെെ
ചെയ്ത വിലയുടെ എത്ര
ഇരട്ടിയാണ് ഇതിന്
നല്‍കേണ്ടി
വരുന്നത്എന്നറിയിക്കാമോ?
ആംഗ്ലോ
ഇന്ത്യന്‍ സാംസ്കാരിക നിലയം
നിര്‍മ്മിക്കുന്നതിനായി
റവന്യൂ ഭൂമി
1351.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആംഗ്ലോ
ഇന്ത്യന്‍ സാംസ്കാരിക
നിലയം
നിര്‍മ്മിക്കുന്നതിലേയ്ക്കായി
എറണാകുളം ജില്ലയില്‍ 25
സെന്റില്‍ കുറയാത്ത
റവന്യൂ ഭൂമി
കണ്ടെത്തുന്നതിനായി
എറണാകുളം കളക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നല്‍കിയതെന്നാണെന്നും
ഇതു സംബന്ധിച്ച ഫയല്‍
നമ്പറും കത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
റാന്നി
മണ്ഡലത്തിലെ അപ്ലൈഡ് സയന്‍സ്
കോളേജിന് പി.ഐ.പി ഭൂമി
1352.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
അയിരൂരില്‍ അനുവദിച്ച
ഐ.എച്ച്.ആര്.ഡി.യുടെ
അപ്ലൈഡ് സയന്‍സ്
കോളേജിനായി പി.ഐ.പി
യുടെ എത്ര ഭൂമിയാണ്
വിട്ടു നല്കാന്
സമ്മതം
അറിയിച്ചിട്ടുള്ളത്; ഈ
ഭൂമി
ഐ.എച്ച്.ആര്.ഡി.ക്ക്
വിട്ടുനല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
ഭൂമി
വിട്ടുനല്‍കിക്കൊണ്ടുള്ള
ഉത്തരവ് ഇതുവരെ
പുറത്തിറക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനം എന്ന പരിഗണന
നല്കി ഭൂമി സൗജന്യമായി
വിട്ടു നല്കാന്
പി.ഐ.പി
തയ്യാറായപ്പോള്‍ ഇതിന്
തുക അടയ്ക്കണമെന്ന്
നിര്‍ദേശിച്ചത് ആരാണ്;
(സി)
വിദ്യാഭ്യാസ
പരമായി പിന്നാക്കം
നില്ക്കുന്ന മേഖലയിലെ
വിദ്യാഭ്യാസ സ്ഥാപനം
എന്ന പരിഗണനയില്‍
സൗജന്യമായി ഭൂമി
ലഭ്യമാക്കണം
എന്നഭ്യര്‍ത്ഥിച്ച്
റാന്നി എം.എല്‍.എ. ബഹു.
റവന്യൂ മന്ത്രിക്ക്
നല്കിയ
നിവേദനത്തിന്മേല്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
പി.ഐ.പി സൗജന്യമായി
വിട്ടു നല്കിയ ഭൂമി
ഐ.എച്ച്.ആര്.ഡി
കോളേജിനായി
സൗജന്യമായിത്തന്നെ
വിട്ടു നല്കാന്
എന്താക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
വൈലോങ്ങര-ഓരാടം-പാലം
ബൈപ്പാസിനുളള ലാൻഡ് അക്വിസിഷൻ
നടപടികള്‍
1353.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
വൈലോങ്ങര-ഓരാടം-പാലം
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ലാൻഡ്
അക്വിസിഷൻ നടത്തുന്ന
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് മലപ്പുറം
ജില്ലാ കളക്ടര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പുറമ്പോക്ക്
ഭൂമി ഏറ്റെടുക്കാന്‍ നടപടി
1354.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കടയില്‍
തൊഴില്‍
വകുപ്പിനുകീഴില്‍
പോളിടെക്നിക്കിനുവേണ്ടി
മൂന്ന് ഏക്കര്‍
പുറമ്പോക്ക് ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
പെരിന്തല്‍മണ്ണയില്‍
പ്രവര്‍ത്തിക്കുന്ന
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
ഭൂമി അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കോഴിക്കോട്
മലപ്പുറം ജില്ലകളെ
ബന്ധിപ്പിക്കുന്ന കൂളിമാട്
കടവ് പാലം
1355.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മലപ്പുറം ജില്ലകളെ
ബന്ധിപ്പിക്കുന്ന
കൂളിമാട് കടവ്
പാലത്തിന്റെ
അക്വിസിഷന്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
നഷ്ടപരിഹാരം
നല്കി എത്ര ഭൂമിയാണ്
ഏറ്റെടുത്തിട്ടുള്ളത്;
(സി)
ഇനി
എത്ര ഭൂമിയാണ്
ഏറ്റെടുക്കാനുള്ളത്;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ?
ഈരാറ്റുപേട്ട
ബൈപാസിനുളള
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍
1356.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
ബൈപാസിന്റെ റീച്ച്-1,
റീച്ച്-2
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ എത്ര
നാളുകള്‍ക്കകം
പൂർത്തിയാക്കാൻ
കഴിയുമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ചുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ റവന്യൂ
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും
മീറ്റിംഗ് നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അങ്ങാടിപ്പുറം
മാനത്തുമംഗലം ബൈപ്പാസ്
1357.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
അങ്ങാടിപ്പുറം
മാനത്തുമംഗലം ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
ഭാഗമായി അതിര്‍ത്തി
കല്ലുകള്‍ സ്ഥാപിച്ച
ഭാഗങ്ങളില്‍ സ്ഥലം
ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
രേഖാമൂലം അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കിഴക്കേക്കോട്ടയിലെ
ഭൂമിയിലെ കൈയേറ്റം
ഒഴിപ്പിക്കല്‍ നടപടി
1358.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
കിഴക്കേക്കോട്ടയിലെ
സംരക്ഷണ മതിലിന്
ചുറ്റുമുള്ള
കെ.എസ്.ആര്.ടി.സിയുടെ
ഉടമസ്ഥതയിലുള്ള 72.250
സെന്റ് ഭൂമിയിലെ
കയ്യേറ്റം
ഒഴിപ്പിക്കുന്ന
വിഷയത്തില്‍
തിരുവനന്തപുരം
തഹസില്‍ദാര്‍ കേരള
ഭൂസംംരക്ഷണ
നിയമപ്രകാരമുള്ള സി.സി
നോട്ടീസ്
15-04-2017-ല്‍ നല്കിയ
പ്രകാരം ഒഴിപ്പിക്കല്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഒഴിപ്പിക്കല്‍ എന്ന്
ആരംഭിക്കുമെന്നറിയിക്കുമോ;
(സി)
ഒഴിപ്പിക്കപ്പെടുന്ന
അനധികൃത
കച്ചവടക്കാര്‍ക്ക്
പുനഃരധിവാസം ഒരുക്കാന്‍
കാട്ടുന്ന അമിത
താല്പര്യം
മറ്റ്സര്‍ക്കാര്‍
ഇടങ്ങളിലും പുതു
കൈയ്യേറ്റക്കാര്‍ക്ക്
അവസരം ഒരുക്കാന്‍
സാദ്ധ്യതയുണ്ടെന്ന
വസ്തുത പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
എന്‍.എച്ച്
66 നായുള്ള ഭൂമി
ഏറ്റെടുക്കല്‍
1359.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്
66 ന്റെ വികസനത്തിന്
വേണ്ടി ഭൂമി
ഏറ്റെടുക്കാന്‍
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
നിയമപ്രകാരമാണ്
പ്രസ്തുത വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
1956ലെ
നാഷണല്‍ ഹൈവേ ആക്ട്
അനുസരിച്ച് ഭൂമി
ഏറ്റെടുത്താല്‍ 2013 ലെ
ഭൂമി ഏറ്റെടുക്കല്‍
നിയമത്തില്‍ വിഭാവനം
ചെയ്യുന്ന സുതാര്യത,
ശരിയായ നഷ്ടപരിഹാരം,
പുനരധിവാസം,
പുനക്രമീകരണം
(റീസെറ്റില്‍മെന്റ്)
എന്നിവ ഉറപ്പ്
നല്കുവാന് കഴിയുമോ;
(സി)
ദേശീയപാത
എന്‍.എച്ച് 966 എ
യ്ക്കുവേണ്ടി
കുടിയിറക്കപ്പെട്ടവരെ
ഇപ്പോഴും
പുനരധിവസിപ്പിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍
എന്‍.എച്ച് 66ന് വേണ്ടി
കുടിയിറക്കപ്പെടുന്നവര്‍ക്ക്,
കുടിയിറക്കപ്പെടുന്നതിന്
മുന്‍പുതന്നെ
പുനരധിവാസം
ഉറപ്പാക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
2013
ലെ
ആര്.എഫ്.സി.റ്റി.എല്‍.എ.ആര്.ആര്
ആക്റ്റ് നിലനില്‍ക്കേ
ദേശീയപാതാ പരിപാലനം
മുഖ്യ ലക്ഷ്യമായിട്ടുളള
1956 ലെ നാഷണല്‍ ഹൈവേ
ആക്ട് അനുസരിച്ച് ഭൂമി
ഏറ്റെടുക്കാന്‍
തീരുമാനിച്ചത് ഏത്
സര്‍ക്കാരിന്റെ
/ഏജന്‍സിയുടെ
(കേന്ദ്ര/സംസ്ഥാന)തീരുമാനം
അനുസരിച്ചാണ് എന്ന്
അറിയിക്കുമോ?
'ആശിക്കും
ഭൂമി ആദിവാസികള്‍ക്ക്' പദ്ധതി
T 1360.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ
'ആശിക്കും ഭൂമി
ആദിവാസികള്‍ക്ക്' എന്ന
പദ്ധതി പരാജയപ്പെടാന്‍
ഇടയായ കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി അര്‍ഹരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനായി ലാന്‍ഡ്
ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇതിലേക്കായി
ഭൂമി വാങ്ങുന്നതിന്
പരിഗണിക്കുന്ന
മാനദണ്ഡങ്ങളും
മറ്റുഘടകങ്ങളും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി വിതരണത്തിന്
സ്വീകരിച്ച നടപടികളും
അതിന്റെ പുരോഗതിയും
അറിയിക്കുമോ?
വളാഞ്ചേരി
ടൂറിസ്റ്റ് ബംഗ്ലാവിന്റെ
സ്ഥലം ഉപയോഗിക്കുന്നതിലെ
നിബന്ധനകള്‍
1361.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയ്ക്ക്
കൈമാറിയിട്ടുള്ള
വളാഞ്ചേരി ടൂറിസ്റ്റ്
ബംഗ്ലാവിന്റെ സ്ഥലം
ഉപയോഗിക്കുന്നതിലെ
നിബന്ധനകള്‍ ലഘൂകരിച്ച്
കിട്ടുവാന്‍ വേണ്ടി
നഗരസഭ ചെയര്‍പേഴ്സണ്‍
എന്നാണ് സര്‍ക്കാരിന്
കത്ത് നല്‍കിയത്; കത്ത്
എന്നാണ് ജില്ല
കളക്ടര്‍ക്ക് അയച്ചത്;
വ്യക്തമാക്കുമോ;
(ബി)
ജില്ല
കളക്ടര്‍ എന്നാണ്
സര്‍ക്കാരിന്
റിപ്പോര്‍ട്ട് അയച്ചത്,
എന്നാണ് ലാന്റ് റവന്യൂ
കമ്മിഷണര്‍ക്ക് കത്ത്
അയച്ചത് എന്നിവയുടെ
വിശദാംശം അറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മിഷണര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
നിബന്ധനകള്‍ ലഘൂകരിച്ച
ഉത്തരവ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാല ആസ്ഥാനത്തിന്
ഭൂമി
1362.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എ.പി.ജെ.
അബ്ദുള്‍കലാം സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
ആസ്ഥാനം
നിര്‍മ്മിക്കുന്നതിന്
വിളപ്പില്‍ശാലയില്‍
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
റിക്വസിഷന്‍ ഫോറം
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടിയും
തുടര്‍നടപടിയും
വിശദമാക്കുമോ?
വകുപ്പുകള്‍
തമ്മിലുള്ള ഭൂമി
കെെമാറ്റത്തിന്റെ
നടപടിക്രമങ്ങള്‍
1363.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭൂമി
സര്‍ക്കാരിന്റെയോ
പൊതുവായതോ ആയ
ആവശ്യത്തിന് മറ്റൊരു
വകുപ്പിന്
കെെമാറുമ്പോള്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ബി)
വകുപ്പുകള്‍
തമ്മിലുള്ള ഭൂമി
കെെമാറ്റത്തിന്
സങ്കീണ്ണമായ
നടപടിക്രമങ്ങള്‍
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ നടപടിക്രമങ്ങള്‍
ലളിതമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കടുത്തുരുത്തി
സര്‍ക്കാര്‍
പോളിടെക്നിക്കിനുവേണ്ടി
വാങ്ങിയ ഭൂമി
1364.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
സര്‍ക്കാര്‍
പോളിടെക്നിക്കിനുവേണ്ടി
കടുത്തുരുത്തി ഗ്രാമ
പഞ്ചായത്ത് വിലയ്ക്ക്
വാങ്ങിയ ഭൂമിയില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍ക്ക് ഭൂമി
അനുവദിക്കുന്നതിന്
സർവ്വേ സംബന്ധമായ
നടപടികൾ പൂർത്തിയാക്കാൻ
23.10.2018ല്‍ റവന്യൂ
വകുപ്പിന് നല്കിയ
ഫയലില്‍ കോട്ടയം
ജില്ലാകളക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന്റെ കാരണം
അറിയിക്കാമോ;
(ബി)
ഓരോ
ആവശ്യത്തിനും
അനുവദിക്കേണ്ട ഭൂമിയുടെ
സര്‍വ്വെ നമ്പരും
വിസ്തീര്‍ണ്ണവും
കൃത്യമായി
രേഖപ്പെടുത്തിക്കൊണ്ട്
പഞ്ചായത്ത് ഏറ്റെടുത്ത
ഭൂമി മാത്രം
ഉള്‍പ്പെടുന്ന
പുതുക്കിയ പ്രൊപ്പോസല്‍
എത്രയും വേഗം
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കടുത്തുരുത്തി
സര്‍ക്കാര്‍
പോളിടെക്നിക്കിനുവേണ്ടി
വാങ്ങിയ ഭൂമിയില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍ക്ക് ഭൂമി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട റവന്യൂ
വകുപ്പിന്റെ ഫയലിന്റെ
(ഫയല്‍ നമ്പര്‍
RC4/137/2017
എല്‍.എസ്.ജി.ഡി.)
പുരോഗതി
വ്യക്തമാക്കാമോ?
ഭൂമിയുടെ
പാട്ടത്തുക കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
1365.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
ഭൂമിയുടെ പാട്ടത്തുക പല
സ്ഥാപനങ്ങളും കുടിശ്ശിക
ആക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയാണ് ഈയിനത്തില്‍
ലഭിക്കുവാനുള്ളത്;
(ബി)
കോടതിയില്‍
നിന്നും സ്റ്റേ ഉത്തരവ്
നേടിയിട്ടുള്ള
കേസുകളുടെ സ്റ്റേ
ഉത്തരവ് നീക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
വ്യക്തമായ
കാരണം ബോധിപ്പിക്കാത്ത
സാഹചര്യത്തില്‍ സ്റ്റേ
ആറുമാസത്തിലധികം
നിലനില്‍ക്കില്ലായെന്ന
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഇത്തരം
കേസുകളില്‍ എന്ത്
തുടര്‍നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
മൂന്ന് വര്‍ഷം
കൂടുമ്പോഴും പാട്ടത്തുക
പുതുക്കി
നിശ്ചയിക്കണമെന്ന
വ്യവസ്ഥ പ്രകാരം
പാട്ടത്തുക പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
സീനിയറേജ്
അടയ്ക്കാതെ തോട്ടങ്ങളില്‍
നിന്നും റബ്ബര്‍ മരം മുറിച്ച്
മാറ്റുന്നതിന് അനുമതി
1366.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
അടക്കമുള്ള വന്‍കിട
തോട്ടങ്ങളില്‍ നിന്നും
സീനിയറേജ് അടയ്ക്കാതെ
റബ്ബര്‍ മരം മുറിച്ച്
മാറ്റുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
പ്രത്യേക സാഹചര്യം
അറിയിക്കുമോ;
(ബി)
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
പഠിച്ച് റിപ്പോര്‍ട്ട്
നല്കുവാന് നിയോഗിച്ച
കമ്മിറ്റി റബ്ബര്‍
മരങ്ങളുടെ സീനിയറേജ്
പൂര്‍ണമായും ഒഴിവാക്കി
നല്‍കണമെന്ന് ശിപാര്‍ശ
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
എന്ത് തുക
ഈടാക്കണമെന്നാണ്
കമ്മിറ്റി ശിപാര്‍ശ
ചെയ്തത്;
(ഡി)
കമ്മിറ്റിയുടെ
പ്രസ്തുത ശിപാര്‍ശക്ക്
വിരുദ്ധമായി സീനിയറേജ്
പൂര്‍ണമായും
ഒഴിവാക്കിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കമ്മിറ്റിയുടെ
ശിപാര്‍ശക്ക്
വിരുദ്ധമായി സീനിയറേജ്
പൂര്‍ണമായും
ഒഴിവാക്കികൊണ്ടുള്ള
ഉത്തരവ് ഹൈക്കോടതി
സ്റ്റേ ചെയ്തിട്ടുണ്ടോ;
(എഫ്)
സര്‍ക്കാര്‍
ഉത്തരവ് വന്നത് മുതല്‍
ഹൈക്കോടതി ഇത് സ്റ്റേ
ചെയ്യുന്നത് വരെ
സീനിയറേജ് അടയ്ക്കാതെ
റബ്ബര്‍ മരങ്ങള്‍
മുറിച്ച് മാറ്റിയതിലൂടെ
ഹാരിസണ്‍ അടക്കമുള്ള
വന്‍കിട
തോട്ടമുടമകള്‍ക്ക്
എത്രകോടി രൂപയുടെ
ആനുകൂല്യമാണ്
ലഭിച്ചതെന്ന്
വെളിപ്പെടുത്താമോ?
പാട്ടത്തിന്
നല്കിയ സ്ഥലങ്ങള്‍
1367.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ റവന്യൂ
വകുപ്പ് പാട്ടത്തിന്
നല്കിയ സ്ഥലങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
സ്വകാര്യ
വ്യക്തികള്‍ക്ക്
പാട്ടത്തിന്
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
പാട്ടകാലാവധി
കഴിഞ്ഞ ഭൂമി തിരിച്ച്
പിടിക്കാന്‍ നടപടി
1368.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമികളുടെ
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
തിരിച്ചുപിടിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി തിരിച്ച്
പിടിക്കുന്ന നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനായി
ജില്ലാടിസ്ഥാനത്തില്‍
പ്രത്യേക കമ്മിറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ലാന്‍ഡ്
ട്രിബ്യൂണലുകളിലെ കേസ്സുകള്‍
1369.
ശ്രീ.കെ.
ബാബു
,,
ജോര്‍ജ് എം. തോമസ്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹരായവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമാേ;
(ബി)
ലാന്‍ഡ്
ട്രിബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
കേസ്സുകള്‍
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം ഉൗര്‍ജ്ജിത
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ലാന്‍ഡ്
ട്രിബ്യൂണലുകളില്‍
കേസ്സുകള്‍
തീര്‍പ്പാക്കുന്നതിനുള്ള
നടപടിക്രമം ലളിതമാക്കി
കേസ്സുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇപ്രകാരമുള്ള
കേസ്സുകള്‍ സംബന്ധിച്ച്
യഥാസമയം തീരുമാനം
എടുക്കുന്നതിനായി
ഏതെല്ലാം ജില്ലകളിലാണ്
സ്പെഷ്യല്‍
ട്രിബ്യൂണലുകള്‍
രൂപീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
1370.
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ജന്മിമാര്
ഹാജരാകാത്തത് കാരണം
കേസ്സുകളുടെ ഹിയറിംഗ്
തുടര്‍ച്ചയായി
നീട്ടിവയ്ക്കുന്ന
പ്രവണത ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ലാന്റ്
ട്രൈബ്യൂണലുകളിലെ
കേസ്സുകള്‍ സംബന്ധിച്ച
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
വില്ലേജ്
ഓഫീസര്‍മാര്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പഴയകൊച്ചി
പ്രദേശത്തെ കാണം
കുടിയാന്മാര്ക്ക്
കൈവശഭൂമിയിന്മേല്
എല്ലാ അവകാശങ്ങളും
(absolute right)
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
കാലാകാലങ്ങളില്‍
അവലോകനത്തിന്
വിധേയമാക്കാറുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള
അപേക്ഷകള്‍
1371.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെ തുടര്‍ന്ന്
നഷ്ടപരിഹാരം
നല്‍കുന്നത്
സംബന്ധിച്ച് കല്പറ്റ
നിയോജക
മണ്ഡലത്തില്‍പ്പെട്ട
എത്ര അപേക്ഷകള്‍ ഇനിയും
പരിഗണിക്കാനുണ്ട്;
ഇവര്‍ക്കുള്ള
നഷ്ടപരിഹാരം എന്ന്
പൂര്‍ണ്ണമായും
നല്കാന് കഴിയുമെന്ന്
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
എത്ര പേര്‍ക്ക്
പൂര്‍ണ്ണമായും
നഷ്ടപരിഹാരം
നല്‍കിയെന്നും എത്ര
പേര്‍ക്ക് ഭാഗികമായി
നഷ്ടപരിഹാരം
നല്‍കിയെന്നും
വിശദമാക്കുമോ;
(സി)
കല്പറ്റ
നിയോജക മണ്ഡലത്തിലെ
എത്ര ആളുകള്‍ക്ക്
പ്രളയത്തെ തുടര്‍ന്ന്
വീട് നഷ്ടമായെന്നും
എത്ര പേര്‍ക്ക് വീടും
സ്ഥലവും
നഷ്ടമായെന്നുമുള്ള
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ അറിയിക്കുമോ?
വെളളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
1372.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വെളളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ വിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(സി)
ഏതെങ്കിലും
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
തടസ്സമുണ്ടെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
പ്രളയത്തില്‍
മരിച്ചവരുടെ ആശ്രിതര്‍ക്ക്
സാമ്പത്തിക സഹായം
1373.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
മരിച്ചവരുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ സാമ്പത്തിക
സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്തു തുക
വീതമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
ഇനത്തില്‍ കളമശ്ശേരി
നിയോജകമണ്ഡലത്തില്‍
എത്രപേര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
പ്രളയത്തെത്തുടര്‍ന്ന്
വീടുകള്‍
വൃത്തിയാക്കുന്നതിനിടയില്‍
ഹൃദയസ്തംഭനം മൂലം
ആരെങ്കിലും
മരണപ്പെട്ടതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവരുടെ ആശ്രിതര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
പ്രളയക്കെടുതികളുടെ
ആലപ്പുഴ ജില്ലയിലെ വിശദവിവരം
1374.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിലുണ്ടായ
നാശനഷ്ടങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നാശനഷ്ടങ്ങളുടെ ആലപ്പുഴ
ജില്ലയിലെ
വിശദാംശങ്ങള്‍
താലൂക്കുകള്‍ തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രളയ
ദുരിതം നേരിട്ടവര്‍ക്ക്
നല്കിയ
നഷ്ടപരിഹാരതുകയും
ലഭിച്ചവരുടെ എണ്ണവും
താലൂക്കുകള്‍ തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
അപേക്ഷ
നല്കിയവരില് ഇനിയും
നഷ്ടപരിഹാരം
ലഭിക്കാനുള്ളവര്‍
ഉണ്ടോയെന്നും
ഉണ്ടെങ്കില്‍ അവര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കാനുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെന്നും
വ്യക്തമാക്കുമോ?
മാതൃക
വില്ലേജ് ഓഫീസ്
1375.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയാേജക മണ്ഡലത്തില്‍
മാതൃക വില്ലേജ് ഓഫീസ്
നിര്‍മ്മിക്കുന്നത് ഏത്
വില്ലേജിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ എത്ര
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയത് എന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ തിരുപുറം
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ
ശാേചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
റാന്നി
മിനി സിവില്‍ സ്റ്റേഷന്
1376.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മിനി സിവില്‍
സ്റ്റേഷന്
കെട്ടിടത്തിന്റെ പണി
പൂര്‍ത്തിയാക്കിയ
ഒന്നാമത്തെ ബ്ലോക്കില്‍
സ്ഥലം അനുവദിച്ചിട്ടും
പ്രവര്‍ത്തനം പ്രസ്തുത
കെട്ടിടത്തിലേക്ക്
മാറ്റാത്ത സര്‍ക്കാര്‍
ഓഫീസുകള്‍ ഏതൊക്കെയാണ്;
ഓഫീസുകള്‍
മാറ്റാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
മിനി
സിവിൽ സ്റ്റേഷന്
കെട്ടിടത്തില്‍
സ്ഥലസൗകര്യം
നല്‍കിയിട്ടും
മാറിയിട്ടില്ലാത്ത
ഓഫീസുകള്‍ക്ക്
പ്രതിമാസം
വാടകയിനത്തില്‍ ചെലവ്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓഫീസുകള്‍
ഇവിടേക്ക് മാറ്റാന്‍
താല്പര്യമില്ലെങ്കില്
പ്രസ്തുത സ്ഥലം മറ്റ്
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക്
അനുവദിക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ ഇവിടേക്ക്
മാറാന്‍ താല്പര്യം
ഉള്ള ഓഫീസുകള്‍
ഇവിടേക്ക് മാറ്റാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
മിനി
സിവില്സ്റ്റേഷന്
നിര്‍മ്മിക്കുന്ന
ഘട്ടത്തില്‍
ഇല്ലാതിരുന്നതും
പിന്നീട്
അനുവദിക്കപ്പെട്ടതുമായ
ഓഫീസുകൾക്ക് മിനി
സിവില്‍ സ്റ്റേഷന്
കെട്ടിടത്തില്‍ സ്ഥലം
അനുവദിച്ച് നല്കാന്
എന്തൊക്കെ നിബന്ധനകളാണ്
ഉള്ളത്;
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
1377.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍
നേരിട്ട് ഇടപെടുന്ന
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
ഒമ്പതാം ശമ്പളപരിഷ്കരണ
കമ്മീഷന് ശിപാര്‍ശ
ചെയ്തത് പ്രകാരം
പൊതുജനങ്ങള്‍ ഏറ്റവും
കൂടുതല്‍ ആശ്രയിക്കുന്ന
വില്ലേജ് ഓഫീസുകളില്‍
ഫ്രണ്ട് ഓഫീസ് സംവിധാനം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വില്ലേജ്
അസിസ്റ്റന്റ്മാരുടെയും
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റ്മാരുടെയും
അടിസ്ഥാന യോഗ്യത
എന്താണ്; അവർക്ക്
വില്ലേജ് ഓഫീസ്
മാന്വലില്‍
പ്രതിപാദിക്കുന്ന
ജോലികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
ആകെ വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റ്മാരുടെ
എത്ര തസ്തിക
നിലവിലുണ്ട്, 15
വര്ഷത്തിനുമുകളില്
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയില്‍ ജോലിചെയ്തു
വരുന്ന എത്ര പേര്
നിലവിലുണ്ട്;
(ഡി)
വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റ്മാര്‍ക്ക്
സമയബന്ധിതമായി
സ്ഥാനക്കയറ്റം
നല്‍കുന്നതിനും
വില്ലേജ് ഓഫീസുകളില്‍
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റ്മാരുടെ
സേവനം കൂടുതല്‍
ഉപയോഗപ്പെടുത്തി
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വില്ലേജ്
ഓഫീസുകള്‍ക്ക് സ്വന്തമായി
കെട്ടിടം
1378.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വില്ലേജ്
ഓഫീസുകളാണ് വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന
വിവരം ജില്ല/താലൂക്ക്
തിരിച്ച് അറിയിക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പുതുതായി
നിര്‍മ്മിക്കുന്ന
വില്ലേജ് ഓഫീസുകള്‍ക്ക്
രേഖകളുടെ ആധുനിക
രീതിയിലുള്ള സംരക്ഷണം,
ഉപഭോക്തൃ സൗഹൃദ
അന്തരീക്ഷം എന്നിവ
മുന്‍നിര്‍ത്തിയുള്ള
ഒരു ഏകീകൃത പ്ലാന്‍
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
കാേതമംഗലം
താലൂക്കിലെ വില്ലേജ്
ഓഫീസുകള്‍
1379.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തില്‍
പല്ലാരിമംഗലത്ത്
2014-ല്‍ ആരംഭിച്ച
പുതിയ വില്ലേജ് ഓഫീസ്
നിലവില്‍ പഞ്ചായത്ത് വക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
വില്ലേജ് ഓഫീസിന്റെ
കെട്ടിട
നിര്‍മ്മാണത്തിന്
സ്വകാര്യ വ്യക്തി
വിട്ടുനല്‍കിയിട്ടുള്ള
968/4/2/10 എന്ന
സര്‍വ്വേ നമ്പറിലുള്ള
സ്ഥലത്ത് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമാേ;
ഇതുമായി ബന്ധപ്പെട്ട
പ്രാെപ്പാേസല്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
(സി)
പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായി
എത്ര തുകയുടെ
പ്രാെപ്പാേസലാണ്
പരിഗണനയിലുള്ളത്;
വിശദാംശം
ലഭ്യമാക്കാമാേ;
(ഡി)
പുതിയ
വില്ലേജ് ഓഫീസ്
കെട്ടിടം
നിര്മ്മിക്കുമ്പാേള്
പ്രസ്തുത വില്ലേജിനെ
സ്മാര്‍ട്ട് വില്ലേജ്
ആക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമാേ;
(ഇ)
കാേതമംഗലം
താലൂക്കില്‍ നിലവില്‍
ഏതെല്ലാം വില്ലേജ്
ഓഫീസുകളാണ് സ്മാര്‍ട്ട്
വില്ലേജ്
ഓഫീസുകളാക്കിയിട്ടുള്ളത്;
താലൂക്കിലെ കൂടുതല്‍
വില്ലേജ് ഓഫീസുകള്‍
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
വെളിയത്ത്
സ്മാര്‍ട്ട് വില്ലേജ് ആഫീസ്
1380.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
വെളിയം വില്ലേജ് ആഫീസ്
സ്മാര്‍ട്ട് വില്ലേജ്
ആഫീസാക്കി
മാറ്റുന്നതിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍വ്വഹണ ചുമതല
നിക്ഷിപ്തമാക്കിയിരിക്കുന്നത്
ആരിലാണ്;
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
ഓഫീസുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
1381.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട ഏതെല്ലാം
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികളാണ്
നടന്നുവരുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
വില്ലേജ്
ഓഫീസുകളുടെ
ആധുനികവത്ക്കരണവുമായി
ബന്ധപ്പെട്ട് ഇവിടെ
നടപ്പിലാക്കി വരുന്ന
പദ്ധതികളെന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
താലൂക്ക്
കോണ്‍ഫറന്‍സ് ഹാളിന്റെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1382.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതെല്ലാം
വില്ലേജ് ഓഫീസുകള്‍
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളായി മാറ്റി
എന്ന് വ്യക്തമാക്കുമോ;
(ബി)
അവയില്‍
എത്ര വില്ലേജ്
ഓഫീസുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
ബാക്കിയുള്ളവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
പുഴക്കാട്ടിരി
ഗ്രാമപഞ്ചായത്തില്‍
ഐ.ടി.ഐ.സ്ഥാപിക്കുന്നതിന്
സ്ഥലം
1383.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി
ഗ്രാമപഞ്ചായത്തില്‍
ഐ.ടി.ഐ.സ്ഥാപിക്കുന്നതിന്
സ്ഥലം വിട്ട്
നല്‍കുന്നത് സംബന്ധിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഐ.ടി.ഐ.നിര്‍മ്മിക്കുന്നതിനായി
കണ്ടെത്തിയ
നിര്‍ദ്ദിഷ്ട സ്ഥലം
കെട്ടിട
നിര്‍മ്മാണത്തിന്
അനുയോജ്യമാണെന്ന്
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത് ജലം
ലഭ്യമാണോ; ആയത്
സംബന്ധിച്ച് ഭൂജല
വകുപ്പില്‍ നിന്നുളള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഐ.ടി.ഐ.സ്ഥാപിക്കുന്നതിനായി
സ്ഥലം വിട്ട്
കൊടുക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ക്ലാസ്
ഫോര്‍ ജീവനക്കാരുടെ പ്രമോഷന്
1384.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
3.1.2014
ലെ സ.ഉ.1/2014 പ്രകാരം
വിവിധ സര്‍ക്കാര്‍
വകുപ്പുകളിലെ ക്ലാസ്
ഫോര്‍ ജീവനക്കാരുടെ
പ്രമോഷന് ക്വാട്ട 10%
ആയി
നിജപ്പെടുത്തിയിട്ടും
റവന്യൂ വകുപ്പില്‍
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യാത്തത്
കാരണം ക്ലാസ് ഫോര്‍
ജീവനക്കാരുടെ പ്രമോഷന്
നടക്കുന്നില്ലായെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പിൽ വിജിലന്‍സ് അന്വേഷണം
നേരിടുന്നവര്‍
1385.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റവന്യൂ
വകുപ്പിലെ
ജീവനക്കാരില്‍
എത്രപേര്‍ അഴിമതിയുടെ
പേരില്‍ വിജിലന്‍സ്
അന്വേഷണം
നേരിടുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
ഇവരുടെ തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
തിരൂരങ്ങാടി
താലൂക്ക് ഓഫീസ്
1386.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് ഓഫീസ് പുതിയ
കെട്ടിടത്തിലേക്ക്
മാറ്റുന്നതിന് റവന്യു
വകുപ്പ്
ആവശ്യപ്പെട്ടിരിക്കുന്ന
40 ലക്ഷം രൂപ
ലഭ്യമായിട്ടുണ്ടോ;
(ബി)
തുക
ലഭ്യമായിട്ടില്ലെങ്കില്‍
ഓഫീസ് സുഗമമായി
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തിരൂരങ്ങാടി
നിയാേജകമണ്ഡലത്തിലെ വില്ലേജ്
ഓഫീസുകളില്‍ നിലവിലുളള
ഒഴിവുകള്‍
1387.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയാേജകമണ്ഡലത്തിലെ
വിവിധ വില്ലേജ്
ഓഫീസുകളില്‍ നിലവില്‍
എത്ര തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന്
അറിയിക്കുമോ;
(ബി)
വില്ലേജോഫീസുകളില്‍
വിവിധ
ആവശ്യങ്ങള്‍ക്കായെത്തുന്ന
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത് ഒഴിഞ്ഞ്
കിടക്കുന്ന പ്രസ്തുത
തസ്തികകള്‍
നികത്തുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
പട്ടയ
വിതരണം
1388.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൊല്ലം
താലൂക്കില്‍ കൊല്ലം
വെസ്റ്റ് വില്ലേജ്
പരിധിയില്‍ പട്ടയം
അനുവദിച്ച്
നല്‍കിയവരുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വില്ലേജ് പരിധിയില്‍
പട്ടയം
അനുവദിക്കുന്നതിനായി
പരിശോധിച്ച് വരുന്നതും
തീര്‍പ്പാക്കാനുള്ളതുമായ
അപേക്ഷകള്‍ എത്രയാണ്;
അപേക്ഷകരുടെ പേരും
വിലാസവും സഹിതം
വിശദാംശം ലഭ്യമാക്കുമോ?
കയര്‍
പാര്ക്കിന് അനുവദിച്ച ഭൂമി
തിരികെ ഏറ്റെടുക്കുവാന്‍
സ്വീകരിച്ച നടപടി
1389.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തിലെ
പെരുമണില്‍
എന്‍.സി.ആര്.എം.ഐ.യുടെ
ആഭിമുഖ്യത്തില്‍ കയര്‍
പാര്‍ക്ക്
ആരംഭിക്കുന്നതിനായി
വിട്ട് നല്കിയ 5.93
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി, കയര്‍ പാര്‍ക്ക്
ആരംഭിക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ തിരികെ
ഏറ്റെടുക്കുവാന്‍
അഭ്യര്‍ത്ഥിച്ച് നൽകിയ
പ്രൊപ്പോസല്‍
സംബന്ധിച്ച റവന്യു
യു.2/157/2017 നമ്പര്‍
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ലാന്റ് റവന്യു
കമ്മീഷണറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കോന്നി
താലൂക്കില്‍ റദ്ദ് ചെയ്ത
പട്ടയങ്ങള്‍
1390.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കോന്നി
താലൂക്കില്‍
നല്‍കിയിരുന്ന
പട്ടയങ്ങള്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍
ആരുടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
റദ്ദ് ചെയ്യാനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
പട്ടയം
റദ്ദ് ചെയ്തതുമായി
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇവര്‍ക്ക്
വീണ്ടും പട്ടയം
ലഭിക്കുന്നതിന്
എന്തെങ്കിലും തുടര്‍
നടപടികള്‍
കൈക്കൊള്ളുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ബേക്കല്‍
മിനി സ്റ്റേഡിയത്തിന് ഭൂമി
1391.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പള്ളിക്കര
ഫസ്റ്റ് വില്ലേജില്‍
1.3 ഏക്കര്‍ ഭൂമി
പള്ളിക്കര
പഞ്ചായത്തിന്റെ
അധീനതയിലുള്ള ബേക്കല്‍
മിനി സ്റ്റേഡിയത്തിന്
വിട്ടുനല്കിയിട്ടുണ്ടോ;
(ബി)
റവന്യൂ
വകുപ്പിന്റെ ഇതു
സംബന്ധിച്ചുളള
GO(MS)413/88/റവന്യൂ
നമ്പര്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കളമശ്ശേരി
മണ്ഡലത്തിലെ സ്ഥാപനങ്ങള്‍ക്ക്
ധനസഹായം
1392.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
കളമശ്ശേരി
നിയോജകമണ്ഡലത്തിലെ
വ്യാപാര, വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
ഉണ്ടായ നഷ്ടം
എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍ക്ക്
ധനസഹായമായി എന്തു തുക
ഇതുവരെ
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
അര്‍ഹരായ
എല്ലാവര്ക്കും ധനസഹായം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍
റവന്യൂ ടവറിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1393.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ബോര്‍ഡിനെ
നിര്‍മ്മാണചുമതല
ഏല്‍പ്പിച്ച നിലമ്പൂര്‍
റവന്യൂ ടവറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
തടസ്സങ്ങള്‍
നീക്കി എന്നത്തേക്ക്
നിലമ്പൂര്‍ റവന്യൂ
ടവറിന്റെ നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
തരം
മാറ്റിയ നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
1394.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ; ഇവയുടെ
നിലവിലുള്ള
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
വിസ്തീര്‍ണ്ണം
എത്രയായിരുന്നു;
വെളിപ്പെടുത്തുമോ;
(സി)
നെല്‍വയല്‍-തണ്ണീര്‍ത്തട
നിയമ ഭേദഗതി പ്രകാരം
പൊതു-സ്വകാര്യ
ആവശ്യത്തിന് നിലം
നികത്തുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
പ്രസ്തുത ചട്ടത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
2008-ന്
മുന്‍പ്
നികത്തപ്പെട്ടതും
ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെടാത്തതും
നിലവില്‍
കൃഷിയില്ലാത്തതുമായ
ഭൂമി തരം മാറ്റുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
നിയമഭേദഗതിക്ക്
ശേഷം നാളിതുവരെയായി
എത്ര ഏക്കര്‍ ഭൂമി തരം
മാറ്റിയത്
നിയമവിധേയമാക്കി നല്കി;
ആ ഇനത്തില്‍ എത്ര തുക
സര്‍ക്കാരിന് ലഭിച്ചു;
പ്രസ്തുത തുക എന്ത്
ആവശ്യത്തിനാണ്
വിനിയോഗിക്കുന്നത്;
വ്യക്തമാക്കുമോ;
(എഫ്)
ഭൂമി
തരംമാറ്റുന്നതിന്
ഇത്തരത്തില്‍
ചുമത്തുന്ന ചാര്‍ജ്ജ്
നെല്‍കൃഷി
പ്രോത്സാഹനത്തിനുളള
ഫണ്ടായി
നീക്കിവെയ്ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ആയതിലേക്ക് നീക്കി
വെയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പട്ടയം
ലഭിക്കുന്നതിനായുള്ള അപേക്ഷ
1395.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷന്റെ 1-ാം
ഡിവിഷനില്‍പ്പെട്ട
രാമന് തുരുത്തില്
(വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന് സമീപം)
150 വര്‍ഷത്തിലേറെയായി
താമസിക്കുന്ന 5
കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭിക്കുന്നതിനായുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി ഏതെല്ലാം
വകുപ്പുകളുടെ
കൈവശത്തിലാണെന്ന്
വ്യക്തമാക്കാമോ?
നിവേദിത
പി ഹരന് റിപ്പോര്‍ട്ട്
ശിപാര്‍ശകള്‍
1396.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിവേദിത
പി ഹരന്
റിപ്പോര്‍ട്ട്
പിന്‍വലിച്ച
സാഹചര്യത്തില്‍ ഇൗ
റിപ്പോര്‍ട്ടുമായി
ബന്ധപ്പെട്ട
ഉത്തരവുകള്‍
നീലക്കുറിഞ്ഞി
പ്രദേശവുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍
പിന്തുടരുന്നതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ?
സര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയാക്കാത്തതിനാല്‍
തടസ്സപ്പെട്ടിരിക്കുന്ന
പദ്ധതികള്‍
1397.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തൂര്‍
നിയോജകമണ്ഡലത്തിലെ
നിരവധി കിഫ്ബി
പദ്ധതികള്‍ സര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയാക്കാത്തതിനാല്‍
തടസ്സപ്പെട്ടിരിക്കുകയാണെന്നതു്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
എങ്കില്‍ പ്രത്യേക
സര്‍വ്വെ ടീമിനെ
പ്രസ്തുത പദ്ധതി
നിര്‍വഹണത്തിനായി
നിയമിക്കുമോ;
(ബി)
62.53
കോടി രൂപയുടെ കിഫ്ബി
പദ്ധതിയായ
വെറ്റമുക്ക്-താമരക്കുളം
റോഡിന്റെ സര്‍വ്വെ
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
4 മണ്ഡലങ്ങളിലെ
സര്‍വ്വെ നടപടികള്‍
പൂര്ത്തിയാക്കേണ്ടതായിട്ടുണ്ടോ;
എങ്കില്‍ അടിയന്തരമായി
പ്രത്യേക സര്‍വ്വെ
ടീമിനെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
സര്‍വ്വെ
വകുപ്പിലെ ജീവനക്കാരുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
സര്‍വേയര്‍ തസ്തികയിലെ
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റീ
സര്‍വ്വെ പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ച വില്ലേജുകള്‍
1398.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വെ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ച എത്ര
വില്ലേജുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍
എത്ര വില്ലേജുകള്‍
ഉണ്ടെന്നും ഇതില്‍ റീ
സര്‍വ്വെ
പൂര്‍ത്തീകരിച്ചവ
എത്രയെന്നും
വ്യക്തമാക്കാമോ?
ഭൂമിയുടെ
ഉടമസ്ഥാവകാശം താമസക്കാര്‍ക്ക്
നല്കുവാന് നടപടി
1399.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
മണമ്പൂര്‍ തൈവിളാകത്തെ
ചില കുടുംബങ്ങളുടെ
ഭൂമി, റീസര്‍വ്വേ
റെക്കോര്‍ഡുകളില്‍
തെറ്റായി
രേഖപ്പെടുത്തിയതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമിയുടെ ഉടമസ്ഥാവകാശം
താമസക്കാര്‍ക്ക്
നല്കുവാന് സ്വീകരിച്ച
നടപടി വിശദമാക്കുമോ;
ഇവിടത്തെ
താമസക്കാര്‍ക്ക് പട്ടയം
നല്‍കേണ്ടതായുണ്ടോ;
വിശദമാക്കുമോ?
റീസര്‍വ്വേ
സംബന്ധിച്ച പരാതികള്‍
1400.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെല്ലാം ജില്ലകളില്‍
റീസര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വേ
കഴിഞ്ഞതോടെ ഏതെല്ലാം
താലൂക്കുകളില്‍ എത്ര
പരാതികള്‍
ലഭിച്ചുവെന്നും ഈ
പരാതികള്‍ എത്രകാലമായി
പരിഹരിക്കപ്പെടാതെ
കെട്ടിക്കിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍വ്വേ
കുരുക്കില്‍പ്പെട്ടതോടെ
ഭൂമി വില്പന പോലും
പ്രതിസന്ധിയിലായി
മക്കളുടെ വിവാഹ
ആവശ്യത്തിന് പോലും
സ്ഥലം വില്ക്കാന്
കഴിയാതായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
വില്ലേജുകള്‍
കേന്ദ്രീകരിച്ചാണ്
റീസര്‍വ്വേ നടന്നതെന്ന്
താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ?
പത്തനംതിട്ട
വില്ലേജില്‍ റീസര്‍വ്വേ
നടപടികള്‍
1401.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
വില്ലേജില്‍ റീസര്‍വ്വേ
നടപടികള്‍ നാളിതുവരെ
ആരംഭിച്ചിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
പത്തനംതിട്ട
വില്ലേജില്‍ റീസര്‍വ്വേ
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഇ-ലാന്റ്
രജിസ്റ്ററുകളില്‍
രേഖപ്പെടുത്തിയ
പ്രോജക്ടുകള്‍
T 1402.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഇ-ലാന്റ്
രജിസ്റ്ററുകളില്‍
രേഖപ്പെടുത്തിയിട്ടുള്ള
പ്രോജക്ടുകള്‍
എത്രകോടി
രൂപയുടേതാണെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര പ്രോജക്ടുകള്‍
പൂര്‍ത്തീകരിച്ചുവെന്നും
എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ?
റാന്നി
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനിലക്കുളള വഴി
1403.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മിനി സിവില്‍
സ്റ്റേഷന്
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
റാന്നി ഫയര്‍ ആന്റ്
റെസ്ക്യൂ
സ്റ്റേഷനിലേക്ക്
മെയിന്‍ റോഡില്‍
നിന്നും
തടസ്സങ്ങളില്ലാതെ
പ്രവേശിക്കുവാന്‍
കഴിയും വിധത്തിലുള്ള
വസ്തു ഏറ്റെടുത്ത്
നല്‍കണമെന്ന് കാണിച്ച്
റാന്നി എം.എല്‍.എ.
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
എന്നത്തേക്ക്
ഭൂമി ഏറ്റെടുക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പ്രളയം
സംബന്ധിച്ച കണക്കെടുപ്പ്
1404.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
പ്രളയ ദുരന്തങ്ങളെ
പ്രതിരോധിക്കുവാനുതകുന്ന
തരത്തില്‍, കഴിഞ്ഞ
ആഗസ്റ്റിലുണ്ടായ പ്രളയം
സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആരുടെ
നേതൃത്വത്തിലാണ്
പ്രസ്തുത കണക്കെടുപ്പ്
നടത്തിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രളയത്തില്‍
ഓരോ സ്ഥലത്തും എത്ര
മീറ്റര്‍ വരെയാണ്
വെള്ളം പൊങ്ങിയതെന്നത്
സംബന്ധിച്ച വിശദാംശം
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹാരിസണ്‍
ഉള്‍പ്പെടെയുള്ള കമ്പനികളുടെ
ഭൂവുടമസ്ഥത സംബന്ധിച്ച്
ഹൈക്കോടതി ഉത്തരവ്
1405.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
ഉള്‍പ്പെടെയുള്ള
കമ്പനികളുടെ ഭൂവുടമസ്ഥത
സംബന്ധിച്ച് ഹൈക്കോടതി
നല്‍കിയിട്ടുള്ള
ഉത്തരവുകള്‍
എന്തെല്ലാമാണെന്നുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഭൂവുടമസ്ഥത
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍ സിവില്‍
കോടതിയെ
സമീപിക്കണമെന്ന്
ഹൈക്കോടതി ഉത്തരവില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്ത്
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഹൈക്കോടതി
ഉത്തരവ് നിലനിന്നിട്ടും
പ്രസ്തുത
കമ്പനികള്‍ക്ക്
ഭൂനികുതി അടയ്ക്കുവാന്‍
വേണ്ടി റവന്യൂ വകുപ്പ്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ; ഇപ്രകാരം
നിര്‍ദ്ദേശം
നല്കുവാനുള്ള സാഹചര്യം
എന്താണെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറി നിര്‍മ്മിച്ച
ആരാധനാലയങ്ങള്‍ ഒഴിപ്പിക്കല്‍
1406.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ക്കുകള്‍,
പൊതുസ്ഥലങ്ങള്‍, പൊതു
മാര്‍ക്കറ്റുകള്‍,
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള മറ്റ്
സ്ഥലങ്ങള്‍ എന്നിവ
കയ്യേറി നിര്‍മ്മിച്ച
ആരാധനാലയങ്ങള്‍
ഒഴിപ്പിക്കണമെന്ന 2009
സെപ്റ്റംബര്‍ 29 ലെ
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിധിയുടെ
അടിസ്ഥാനത്തില്‍
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
പുറമ്പോക്ക്ഭൂമിയില്
താമസിക്കുന്നവരെ
ഒഴിപ്പിക്കല്‍
1407.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലിയിലെ
കോന്തുരുത്തി, തേവര
പ്രദേശത്ത്
കോന്തുരുത്തി പുഴയുടെ
പുറമ്പോക്കില്‍ കഴിഞ്ഞ
അമ്പതുവര്‍ഷത്തിലധികമായി
താമസിക്കുന്നതും
കൊച്ചിന്
കോര്പ്പറേഷന്
ബില്‍ഡിങ് നമ്പറും
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റും
അനുവദിച്ചിട്ടുള്ളതുമായ
150 ഓളം കുടുംബങ്ങളെ
കുടി ഒഴിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കോന്തുരുത്തി
പുഴയുടെ പഴയ സ്ഥിതി
പുന:സ്ഥാപിക്കണമെന്ന
കോടതി ഉത്തരവിനെ
തുടര്‍ന്ന് കിടപ്പാടം
ഇല്ലാതാകുന്ന 150ലധികം
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തൊക്കെയെന്ന്
വിശദമാക്കാമോ?
നാടാര്‍
സ്വയംഭൂ എഡ്യൂക്കേഷന്‍
ട്രസ്റ്റിന് ഭൂപരിഷ്കരണ
നിയമത്തില്‍ ഇളവ്
1408.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്കിലെ
വടശ്ശേരിക്കരയില്‍
നാടാര്‍ സ്വയംഭൂ
എഡ്യൂക്കേഷന്‍
ട്രസ്റ്റിന് ഡെന്റല്‍
കോളേജ്
തുടങ്ങുന്നതിനായി 22
ഏക്കര്‍ ഭൂമി കൈവശം
വയ്ക്കുന്നതിന്
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവ് അനുവദിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
അയ്യപ്പ
ദന്തല്‍ കോളേജിന്റെ
കാര്യത്തില്‍ ഇപ്രകാരം
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എടുത്ത
തീരുമാനം റദ്ദ്
ചെയ്യുന്നതിന് ബഹു.
മന്ത്രി ശ്രീ. എ.കെ.
ബാലന് അദ്ധ്യക്ഷനായ
സമിതി ശുപാര്‍ശ
ചെയ്യുകയും 2017
ആഗസ്റ്റ് 10 ന് ഇത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിക്കുകയും
ചെയ്തിരുന്നോ;
(സി)
എങ്കില്‍
എന്ത് കാരണത്താലാണ്
മുന്‍ യു.ഡി.എഫ്.
സര്‍ക്കാരിന്റെ
ഇക്കാര്യത്തിലുള്ള
തീരുമാനം റദ്ദ്
ചെയ്തതെന്ന്
അറിയിക്കുമോ;
(ഡി)
ഇപ്പോള്‍
നാടാര്‍ സ്വയംഭൂ
എഡ്യൂക്കേഷന്‍
ട്രസ്റ്റിന് ഡെന്റല്‍
കോളേജ്
തുടങ്ങുന്നതിനായി
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവ്
അനുവദിക്കുവാനുണ്ടായ
പ്രത്യേക
സാഹചര്യമെന്താണ്;
വിശദമാക്കാമോ?
കേരളത്തിന്റെ
പുനര്‍ നിര്‍മ്മാണത്തിനുളള
സഹായം
T 1409.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍പ്പെട്ട
സംസ്ഥാനത്തെ
സഹായിക്കുന്നതിന്
കേന്ദ്രത്തില്‍ നിന്ന്
ലഭ്യമായ ധനസഹായത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രകൃതിദുരന്തങ്ങള്‍
ഉണ്ടാകുമ്പോള്‍ വിദേശ
സഹായം
സ്വീകരിക്കരുതെന്ന നയം
നിലവിലുള്ള കേന്ദ്ര
സര്‍ക്കാര്‍
കൊണ്ടുവന്നതാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയക്കെടുതിയില്‍
സംസ്ഥാനത്തിനുണ്ടായ
നഷ്ടം സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരിന്
നല്കിയ
നിവേദനത്തിന്മേലുള്ള
പ്രതികരണം അറിയിക്കുമോ;
(ഡി)
കേരളത്തിന്റെ
പുനര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നിര്‍ദ്ദേശങ്ങള്‍
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്മേലുള്ള
പ്രതികരണം
വിശദമാക്കുമോ?
പ്രളയക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണം.
T 1410.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
തകര്‍ന്ന പൊതുമരാമത്ത്
റോഡുകള്‍
പുനരുദ്ധരിക്കാന്‍ എത്ര
തുകയാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
ആയത് ആകെ തുകയുടെ എത്ര
ശതമാനമാണ്;
(ബി)
1985-ലെ
പ്രളയക്കെടുതിയില്‍
തകര്‍ന്ന പൊതുമരാമത്ത്
റോഡുകള്‍
പുനരുദ്ധരിക്കാന്‍ എത്ര
തുകയാണ്
ആവശ്യപ്പെട്ടിരുന്നത്;
ആയത് അന്നത്തെ
മെമ്മോറാണ്ടത്തിന്റെ
എത്ര ശതമാനമാണ്;
(സി)
1985-ല്‍
ഓരോ മേഖലയ്ക്കും
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പ്രളയം
മൂലം ഭവനരഹിതരായവര്‍ക്ക്
സഹായം
1411.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
പ്രളയത്തെതുടര്‍ന്ന്
വീടുകള്‍ പൂര്‍ണ്ണമായും
ഭാഗികമായും
തകര്‍ന്നവര്‍ക്ക്
നല്‍കിയിട്ടുള്ള
സഹായങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
വീടുകള്‍
പുനര്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
സഹായം എത്ര പേര്‍ക്ക്
നല്കാന്
കഴിഞ്ഞിട്ടുണ്ട്; എത്ര
പേര്‍ക്ക് നല്കാന്
ബാക്കിയുണ്ട്;
(സി)
പ്രസ്തുത
മണ്ഡലത്തിലെ, പ്രളയം
മൂലം ഭവനരഹിതരായ
ജനങ്ങള്‍ക്ക് ഏതൊക്കെ
പദ്ധതികള്‍ പ്രകാരമാണ്
ഭവനനിര്‍മ്മാണത്തിന്
സഹായം നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രളയ
ദുരിതബാധിതര്‍ക്ക് ഭവന
നിര്‍മ്മാണ പദ്ധതി
T 1412.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരിതബാധിതര്‍ക്ക്
അനുവദിച്ച ഭവന
നിര്‍മ്മാണ പദ്ധതിയില്‍
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍ എത്ര
ഗുണഭോക്താക്കളെയാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര പേര്‍ക്കാണ് ഭവന
നിര്‍മ്മാണ അനുമതി
നല്കി തുക
അനുവദിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കാമോ;
(സി)
നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍
വിലയിരുത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(ഡി)
ഗുണഭോക്താക്കളുടെ
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പ്രളയത്തെത്തുടര്‍ന്ന്
വീടുകള്‍ തകര്‍ന്നവര്‍ക്ക്
ഭവന നിര്‍മ്മാണത്തിന് സഹായം
1413.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെത്തുടര്‍ന്ന്
കളമശ്ശേരി നിയോജക
മണ്ഡലത്തില്‍ വീടുകള്‍
പൂര്‍ണ്ണമായും
ഭാഗികമായും
തകര്‍ന്നവര്‍ക്ക്
നല്‍കിയിട്ടുള്ള
സഹായങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
വീടുകള്‍
പുനര്‍
നിര്മ്മിയ്ക്കുന്നതിനാവശ്യമായ
സഹായം എത്ര പേര്‍ക്ക്
നല്കാന്
കഴിഞ്ഞിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക്
വീടുകള്‍ പുനര്‍
നിര്‍മ്മിയ്ക്കുന്നതിന്
സഹായം നല്കാന്
ബാക്കിയുണ്ട്; വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ പ്രളയം
മൂലം ഭവന രഹിതരായ
ജനങ്ങള്‍ക്ക് ഏതൊക്കെ
പദ്ധതികള്‍ പ്രകാരമാണ്
ഭവന നിര്‍മ്മാണത്തിന്
സഹായം നല്കാന്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് ഹൗസിംഗ്
ബോര്‍ഡ് വാടക
1414.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാരിന്റെ
സ്ഥലം, പണം എന്നിവ
ഉപയോഗപ്പെടുത്തി
നിര്‍മ്മിച്ച
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
ഹൗസിംഗ് ബോര്‍ഡ് വാടക
ഇൗടാക്കാറുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കുന്ന കാര്യം
പരിശോധിക്കുമോ;
വിശദമാക്കാമോ?
പ്രളയകാലത്ത്
ചങ്ങനാശ്ശേരി താലൂക്കില്‍
നാശനഷ്ടം സംഭവിച്ച വീടുകളുടെ
വിവരങ്ങള്‍
1415.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയകാലത്ത്
ചങ്ങനാശ്ശേരി
താലൂക്കില്‍ എത്ര
വീടുകള്‍ക്കാണ്
പൂര്‍ണ്ണമായ നാശനഷ്ടം
സംഭവിച്ചിട്ടുള്ളതെന്നും
ഭാഗികമായി നാശനഷ്ടം
സംഭവിച്ചിട്ടുള്ളതെന്നുമുളളതിന്റെ
വിശദാംശം അറിയിക്കാമോ;
(ബി)
നഷ്ടം
സംഭവിച്ചവര്‍ക്കെല്ലാം
സഹായധനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇനിയും
സഹായധനം
നല്‍കുവാനുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ?
പ്രകൃതിക്ഷോഭം
മൂലം വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം
1416.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
പ്രകൃതിക്ഷോഭം മൂലം
വീടുകള്‍ നഷ്ടപ്പെട്ട
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ;
(ബി)
ധനസഹായം
ആവശ്യപ്പെട്ട് എത്ര
അപേക്ഷ ലഭിച്ചു എന്നും
അവയില്‍ ഇനിയും
തീര്‍പ്പാക്കാത്ത എത്ര
അപേക്ഷകളുണ്ടെന്നും
വ്യക്തമാക്കാമോ?