ഇ-ആരോഗ്യ
പദ്ധതി
3945.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ജീവിതശൈലീ
രോഗങ്ങള്‍ക്ക് പ്രധാന
കാരണം അനാരോഗ്യകരമായ
ഭക്ഷണശൈലിയും,
വ്യായാമക്കുറവും ആണെന്ന
വസ്തുത പരിഗണിച്ച്
ഇക്കാര്യത്തിലുള്ള
അവബോധം സ്ക്കൂള്
തലത്തില്‍ തന്നെ
നല്‍കുന്നതിന് നടപടി
കൈക്കൊള്ളുമോ?
നിപ
വൈറസ്
3946.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
മേയ് മാസത്തില്‍
സംസ്ഥാനത്ത് ഒട്ടേറെ
പേരുടെ
മരണത്തിനിടയാക്കിയ നിപ
വൈറസ് വീണ്ടും
സംസ്ഥാനത്തേക്ക്
കടന്നുവരാനുള്ള സാധ്യത
ആരോഗ്യ വകുപ്പ്
ഇപ്പോള്‍ കാണുന്നുണ്ടോ;
(ബി)
എങ്കില്‍
ഏത് മാസങ്ങളിലാണ് നിപ
വൈറസിന്റെ വ്യാപനം
പ്രധാനമായും
ഉണ്ടാകുന്നത്;
(സി)
എങ്കില്‍
ഇത് മുന്നില്‍ കണ്ട്
പൊതുജന സുരക്ഷയ്ക്കായി
സര്‍ക്കാര്‍ എന്തൊക്കെ
മുന്‍കരുതല്‍ നടപടികള്‍
കൈക്കൊള്ളും;
(ഡി)
കൂടാതെ
2018 മേയ് മാസത്തില്‍
സംസ്ഥാനത്ത് 18
പേര്‍ക്ക് നിപ
ബാധിച്ചതില്‍ 16 പേര്
മരിച്ചെന്ന്
ആരോഗ്യവകുപ്പ്സ്ഥിരീകരിക്കുകയുണ്ടായോ;
(ഇ)
എന്നാല്‍
നിപ ബാധിച്ചത് 23
പേര്‍ക്കാണെന്നും
അതില്‍ 21 പേര്
മരണപ്പെട്ടെന്നും
പിന്നീട് ഒരു പഠനസംഘം
കണ്ടെത്തുക ഉണ്ടായോ;
(എഫ്)
ബ്രിട്ടീഷ്
മെഡിക്കല്‍ ജേര്‍ണല്‍,
ദ ജേര്‍ണല്‍ ഓഫ്
ഇന്‍ഫക്ഷ്യസ് ഡിസീസ്
എന്നിവയില്‍ ഇത്
സംബന്ധമായ പഠന
റിപ്പോര്‍ട്ടുകള്‍
പ്രസിദ്ധീകരിക്കുക
ഉണ്ടായോ;
(ജി)
എങ്കില്‍
ആരോഗ്യ വകുപ്പ്
ഇക്കാര്യം
പരിശോധിക്കുകയുണ്ടായോ;വിശദാംശങ്ങള്‍
നല്‍കുമോ?
മായം
ചേര്‍ത്ത വെളിച്ചെണ്ണ
3947.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ബ്രാന്റുകളില്പ്പെട്ട
മായം ചേര്‍ത്ത
വെളിച്ചെണ്ണ വിപണിയില്‍
നിന്നും
പിടിച്ചെടുത്തത്
സംബന്ധിച്ച എത്ര
റിപ്പോര്‍ട്ടുകൾ
ഉണ്ടായി; ഇത്തരത്തില്‍
മായം ചേര്‍ത്ത
വെളിച്ചണ്ണ വിപണിയില്‍
എത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
വെളിച്ചെണ്ണയിലെ
മായം പരിശോധിക്കാൻ
ജില്ലകളില്‍
സംവിധാനമുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെ;
(സി)
ഭക്ഷ്യ
വസ്തുക്കളിലെ മായം
പരിശോധിക്കാനുള്ള
സംവിധാനം
ജില്ലാതലത്തില്‍ (ലാബ്
ഉള്‍പ്പെടെ)
സജ്ജമാക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
3948.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്ക്കാരിന്റെകാലത്തു്
കേരള മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന് മുഖേന
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
നല്കിയിട്ടുളള
ഉപകരണങ്ങളുടെ
പ്രവര്‍ത്തനക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
പരിശോധനയ്ക്ക്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്ന്
ഉപകരണങ്ങളുടെ ആവശ്യകത
അനുസരിച്ച് ലഭ്യമാകുന്ന
ഉത്തരവുകളുടെ
അടിസ്ഥാനത്തിലാണോ
കോര്പ്പറേഷന്
ഉപകരണങ്ങള്‍
വാങ്ങുന്നത്;
(ഡി)
കോര്പ്പറേഷന്
വാങ്ങുന്ന ഉപകരണങ്ങളുടെ
ഗുണനിലവാര പരിശോധന
നടത്താന്‍ സാങ്കേതിക
പരിജ്ഞാനമുളള
ഉദ്യോഗസ്ഥര്‍
കോര്‍പ്പറേഷനില്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരുവിവരവും,
തസ്തികകളും
വ്യക്തമാക്കുമോ?
എച്ച്
വണ്‍ എന്‍ വണ്‍ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
3949.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച് വണ്‍ എന്‍ വണ്‍
പനി ഫലപ്രദമായി
തടയുന്നതിന് സ്വീകരിച്ച
പ്രതിരോധ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം
സംസ്ഥാനത്ത്എച്ച് വണ്‍
എന്‍ വണ്‍ പനി മൂലം
എത്ര മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഈ
രംഗത്ത് കൂടുതല്‍
കാര്യക്ഷമമായ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തേണ്ടതിന്റെ
ആവശ്യകത
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റിലെ
ഫയലുകളിന്മേലുള്ള കാലതാമസം
3950.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റിലെ
പല ഫയലുകളിലും
സമയബന്ധിതമായി
തീര്‍പ്പ്
കല്‍പ്പിക്കുന്നില്ല
എന്നുള്ള പരാതി
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വ്യക്ക
രോഗികള്‍
3951.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
18
വയസ്സിന് മുകളിലുളള
ആളുകളുടെ വൃക്ക മാറ്റി
വെക്കല്‍,
കരള്‍മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയക്ക്
ആരോഗ്യവകുപ്പ്
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന്
വിശദാമാക്കാമോ;
(ബി)
വൃക്ക
മാറ്റിവെയ്ക്കല്‍,
കരള്‍ മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയ
സര്‍ക്കാര്‍
ആശുപത്രികളില്‍
നടത്താന്‍
കഴിയുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഒരു
വൃക്കമാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയക്ക്
വിധേയരാകുന്നയാള്ക്ക്
ബന്ധുക്കളില്‍ നിന്നും
വൃക്ക കിട്ടാത്ത
സാഹചര്യത്തില്‍ മറ്റ്
ആളുകളില്‍ നിന്ന്
വ്യക്ക
സ്വീകരിക്കുന്നതിനും
ദാനം ചെയ്യുന്നതിനുമുളള
നടപടിക്രമങ്ങള്‍
അറിയിക്കാമോ?
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനം
3952.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2005-ല്‍
കുഷ്ഠരോഗം
നിര്‍മ്മാര്‍ജ്ജനം
ചെയ്തതായി പ്രഖ്യാപിച്ച
കേരളത്തില്‍ ഇപ്പോള്‍
വര്‍ഷം തോറും ശരാശരി
500 പേരിലെങ്കിലും
പുതുതായി കുഷ്ഠരോഗം
കണ്ടെത്തുന്നതായി
സ്ഥിരീകരിക്കുയുണ്ടോയോ
;
(ബി)
ഇതില്‍
പത്ത് ശതമാനത്തോളം
കുട്ടികളാണെന്നും ഇത്
ദേശീയ ശരാശരിക്കു
മുകളിലാണെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടോയോ;
(സി)
എങ്കില്‍
രോഗത്തിന്റെ ഉറവിടം
കണ്ടെത്താനും
പൂര്‍ണ്ണമായം ഈ രോഗം
നിര്‍മ്മാര്‍ജനം
ചെയ്യാനും എന്തൊക്കെ
അടിയന്തര നടപടികള്‍
സമയബന്ധിതമായി
കൈകൊള്ളും;
വ്യക്തമാക്കുമോ?
കോഴഞ്ചേരി
ജില്ല ആശുപത്രി
3953.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2010
മുതല്‍ കോഴഞ്ചേരി ജില്ല
ആശുപത്രിയില്‍
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;ഏതൊക്കെ
പദ്ധതികളിലായാണ്
പ്രവൃത്തികള്‍
നടത്തിയത്;
(ബി)
ഇതില്‍
പൂര്‍ത്തിയായവ
ഏതെല്ലാം; ഇപ്പോള്‍
നിലവില്‍ ഏതെങ്കിലും
നിര്‍മ്മാണ
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
കാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം
3954.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സമ്പൂര്‍ണ്ണ കാന്‍സര്‍
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രജിസ്ട്രി
തയ്യാറാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(സി)
എല്ലാ
ജില്ലാ ആശുപത്രികളുലും
കീമോതെറാപ്പി സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
കാന്‍സര്‍
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി മെഡിക്കല്‍
കോളേജുകളില്‍
ക്യാന്‍സര്‍
ചികിത്സയ്ക്ക് ആവശ്യമായ
ആധുനിക സംവിധാനങ്ങള്‍
ഒരുക്കുന്നതിനു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ഇ)
ആര്.സി.സി.,
എം.സി.സി., കൊച്ചി
കാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
എന്നിവടങ്ങളിലെ
കാന്‍സര്‍ ചികിത്സാ
സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍
ആശുപത്രികളിലെ ശുചിത്വം
3955.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളും
മെഡിക്കല്‍ കോളേജുകളും
മതിയായ ശുചിത്വം
ഉറപ്പുവരുത്താത്തതു
കാരണം രോഗികള്‍ക്ക്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലീനിംഗ്
ജീവനക്കാര്‍
ആശുപത്രിയും പരിസരവും
കൃത്യമായി ശുചിയാക്കി
സൂക്ഷിക്കുന്നുണ്ട്
എന്ന് ഉറപ്പുവരുത്താന്‍
കര്‍ശനമായ മോണിറ്ററിംഗ്
സിസ്റ്റം
നടപ്പിലാക്കുമോ;
(സി)
മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ആശുപത്രികളില്‍
ശുചിത്വം ഉറപ്പു
വരുത്തുന്നതിന് ആധുനിക
രീതിയിലുള്ള ഒരു
ആക്ഷന്‍ പ്ലാന്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
അംഗനവാടികള്‍
3956.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുളയില്
കോയിപ്രം, ഇലന്തൂര്‍,
പന്തളം ബ്ലോക്കുകളിലായി
ആകെ എത്ര അംഗനവാടികള്‍
ഉണ്ട് എന്ന് ബ്ലോക്ക്
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അംഗന്‍വാടികളില്‍
സ്വന്തമായി സ്ഥലം
ഉണ്ടായിട്ടും സ്വന്തം
കെട്ടിടമില്ലാത്ത
അംഗനവാടികളുടെ വിവരം
ബ്ലോക്ക് തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
സ്വന്തമായി
കെട്ടിടമുളള
അംഗനവാടികളില്‍
ജീര്ണ്ണാവസ്ഥയിലുളളവ
ഉണ്ടെങ്കില്‍ അവയുടെ
വിവരം ബ്ലോക്ക്
തിരിച്ച്
വെളിപ്പെടുത്തുമോ?
പൊതുസ്ഥലങ്ങളില്‍
മാലിന്യം
നിക്ഷേപിക്കുന്നതിനെതിരെ
ബോധവല്‍ക്കരണം
3957.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
മലിനജലം ഒഴുക്കി
വിടുന്നതും മാലിന്യം
വലിച്ചെറിയുന്നതും
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍സൂചിപ്പിച്ച
ഗുരുതരമായ പ്രശ്നം
പരിഹരിക്കുന്നതിനായി
ആരോഗ്യവകുപ്പ് നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
പൊതുസ്ഥലങ്ങള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
മറ്റു വകുപ്പുകളുമായി
സഹകരിച്ച് കൂടുതല്‍
കര്‍ശനമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
വ്യക്തിശുചിത്വം
പോലെ പ്രധാനമാണ് പരിസര
ശുചിത്വമെന്ന്
ബോധ്യപ്പെടുത്തുന്നതിനായി
പൊതുജനങ്ങള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍
കൂടുതല്‍ ബോധവല്‍ക്കരണ
പരിപാടികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
കുഷ്ഠരോഗികളോടുള്ള
വിവേചനം
3958.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുഷ്ഠരോഗികളോടുള്ള
വിവേചനത്തിന്
അറുതിവരുത്താന്‍
സുപ്രീംകോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;
(സി)
പൊതുസ്ഥലങ്ങളും
വാഹനങ്ങളും
ഉപയോഗിക്കുന്നതിന്
പ്രസ്തുത
രോഗികള്ക്കുണ്ടായിരുന്ന
വിലക്ക് നീക്കുന്നതിന്
പൊതുജനാരോഗ്യ നിയമം
ഉള്‍പ്പെടെയുള്ള
നിയമങ്ങളില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
മാരകരോഗങ്ങള്‍
കണ്ടുപിടിക്കുന്നതിന് ലെവല്‍
2 വൈറോളജി ലാബുകള്‍
3959.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്ത് ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് സംസ്ഥാനം
വളരെ മുന്നിലാണെങ്കിലും
സംസ്ഥാനത്ത് നിന്ന്
തുടച്ച് നീക്കിയെന്ന്
അവകാശപ്പെട്ട പല
രോഗങ്ങളും മടങ്ങി
വരുന്നതും നിപ,
കരിമ്പനി തുടങ്ങിയ
മാരകരോഗങ്ങള്‍ ജനങ്ങളെ
ബാധിക്കുന്നതും
ഗൗരവമായി
കണക്കിലെടുത്തിടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഭീഷണി
നേരിടുന്നതിനും
ജനങ്ങളുടെ ആരോഗ്യം
സംരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
നിപ
പോലുള്ള മാരക വൈറസുകളെ
കണ്ടുപിടിക്കുന്നതിന്
ലെവല്‍ 2 വൈറോളജി
ലാബുകള്‍
സ്ഥാപിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
അടുത്ത
വര്‍ഷം വീണ്ടും നിപ
വൈറസ് ബാധ ഉണ്ടാകാനുള്ള
സാധ്യത നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനെ
പ്രതിരോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
ഇ-ഹെല്‍ത്ത്
പദ്ധതി
3960.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതി ആശുപത്രികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനും
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിനും
സഹായകമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പെെലറ്റ്
അടിസ്ഥാനത്തില്‍
പേരൂര്‍ക്കട
ആശുപത്രിയില്‍
നടപ്പിലാക്കിയ പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പില്‍
കണ്ടെത്തിയിട്ടുള്ള
പാകപ്പിഴകള്‍
എന്തൊക്കെയാണ്;
(സി)
ഇ-ഹെല്‍ത്ത്
പദ്ധതി സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
വ്യാപിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഇ-ഹെല്‍ത്ത്
പദ്ധതിയുടെ ഭാഗമായുള്ള
ആരോഗ്യവിവര ശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ആരെയാണ് പ്രസ്തുത ചുമതല
ഏല്പിച്ചിട്ടുള്ളത്;
(ഇ)
ആര്‍ദ്രം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ഇ-ഹെല്‍ത്ത് പദ്ധതിയുടെ
ഭാഗമാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വീ
കെയര്‍ പദ്ധതി
3961.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീ
കെയര്‍ പദ്ധതി ആരംഭിച്ച
വര്‍ഷം മുതല്‍ 2018
ഒക്ടോബര്‍ 31വരെ ലഭിച്ച
ഫണ്ടിന്റെ ഒാരോ
സാമ്പത്തിക
വര്‍ഷത്തെയും
കണക്കുകള്‍ ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
വീ കെയര്‍
പദ്ധതിയിലേക്ക് പണം
സംഭാവനയായി
നല്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഒാരോ വര്‍ഷത്തെയും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളില്‍
നിന്നുള്ള ഫണ്ടിന്റെ
വിവരങ്ങള്‍ നല്‍കുമോ;
(ഡി)
വീ
കെയര്‍ പദ്ധതി ആരംഭിച്ച
വര്‍ഷം മുതല്‍ 2018
ഒക്ടോബര്‍ 31വരെ
ചിലവഴിച്ച തുകയുടെ
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഇ)
വീ
കെയറില്‍
ഉള്‍പ്പെടുത്തി ഒാരോ
വര്‍ഷവും
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയതിന്റെ
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
ആനുകൂല്യങ്ങള്‍
അനുവദിച്ചവരുടെ പേരും
വിലാസവും തുകയും എന്ത്
ആവശ്യത്തിന് വേണ്ടി
എന്നിവയുടെ വിശദവിവരം
ലഭ്യമാക്കുമോ;പ്രസ്തുത
പദ്ധതിയില്‍ ധനസഹായം
അനുവദിക്കുന്നതിന്
അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
അനുമതി പത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സുകൃതം
പദ്ധതി
3962.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സുകൃതം
പദ്ധതി പ്രകാരം
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് 2018-19
വർഷത്തിൽ നാളിതുവരെ
എത്ര തുക നല്‍കിയെന്ന്
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ ആരോഗ്യ വകപ്പ്
മുഖേനയുള്ള പദ്ധതികള്‍
3963.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ, സാമൂഹ്യനീതി
വകുപ്പ് മുഖേന കോതമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഓരോ പ്രവൃത്തിയുടേയും
പുരോഗതി
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
മണ്ഡലത്തില്‍
പുതിയ പദ്ധതികള്‍
നടപ്പിലാക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ആയുഷ്മാന്‍
ഭാരത് പദ്ധതി
3964.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശിയ
ആരോഗ്യസുരക്ഷ പദ്ധതിയായ
ആയുഷ്മാന്‍ ഭാരതിൽ
കേരളത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനുള്ള ധാരണപത്രം
ഒപ്പ് വച്ചിട്ടുണ്ടോ;
ഇതില്‍ കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
കാരണം അറിയിക്കാമോ;
(ബി)
ആയുഷ്മാന്‍
ഭാരത് പദ്ധതിയുടെ
നിലവിലുള്ള നിബന്ധനകള്‍
പാലിക്കുന്നതില്‍
കേരളത്തില്‍
പ്രത്യേകമായി
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അവ പരിഹരിക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
കേരളത്തിന് അധികചെലവ്
ഉണ്ടാകുമോ എന്ന്
വിശദമാക്കാമോ;
(ഡി)
ഈ
പദ്ധതിയിൽ നിന്ന്
പിന്മാറുന്ന പക്ഷം സമാന
രീതിയിലുള്ള
മറ്റേതെങ്കിലും
ഇൻഷുറൻസ് പദ്ധതി
നടപ്പിൽ വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മൃതസഞ്ജീവനി
3965.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സജി ചെറിയാന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസ്തിഷ്ക
മരണം സ്ഥിരീകരിക്കാന്‍
നിബന്ധനകള്‍
സര്‍ക്കാര്‍
കര്‍ശനമാക്കിയതിന് ശേഷം
സംസ്ഥാനത്ത് അവയവദാനം
ഗണ്യമായി കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവയവ
ദാനത്തിന്റെ പേരില്‍
നടക്കുന്ന ചൂഷണങ്ങള്‍
നിയന്ത്രിക്കുന്നതിനായി
മസ്തിഷ്ക മരണം
സ്ഥിരീകരിക്കുന്നതില്‍
അന്താരാഷ്ട്ര
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിയതിന്റെ
ഫലമായി അവയവദാനം
കുറഞ്ഞത് പരിഹരിക്കാന്‍
പൊതുജനങ്ങള്‍ക്കിടയില്‍
ഇത് സംബന്ധിച്ച്
ബോധവത്ക്കരണം
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അവയവ
ദാനത്തിനായി ആരംഭിച്ച
മൃതസഞ്ജീവനി
പദ്ധതിയില്‍ നിരവധി
രോഗികള്‍,
പ്രത്യേകിച്ചും
വൃക്കരോഗികള്‍
രജിസ്റ്റര്‍ ചെയ്ത്
കാത്തിരിക്കുന്നതിനാല്‍
അവര്‍ക്ക് അവയവങ്ങള്‍
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
കൂടുതല്‍ ജാഗ്രതയോടെ
പ്രവര്‍ത്തിക്കാന്‍
നടപടി സ്വീകരിക്കുമോ?
ആശ്വാസകിരണം
പദ്ധതി
3966.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
മാനസിക
ശാരീരിക വെല്ലുവിളി
നേരിടുന്നവരെയും
കിടപ്പിലായ രോഗികളെയും
പരിചരിക്കുന്നവര്‍ക്കുള്ള
പ്രതിമാസ ധനസഹായം എത്ര
രൂപയാണ്; വിശദാംശം
നല്‍കുമോ;
(സി)
ആശ്വാസ
കിരണം പദ്ധതിയ്ക്കായി
എന്ത് തുകയാണ് കഴിഞ്ഞ
ബഡ്ജറ്റില്‍
വകയിരുത്തിയതെന്നും;
ഇതുവരെ എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പദ്ധതിയില്‍ കീഴില്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍
അടിയന്തരമായി കുടിശ്ശിക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്ക്
പഞ്ചായത്തുകളുടെ
ധനസഹായം
ലഭ്യമാകുന്നുണ്ടോ;
എങ്കില്‍
ആയതുസംബന്ധിച്ച
വിശദാംശം നല്‍കുമോ?
മൃതസഞ്ജീവനി
പദ്ധതി
3967.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൃതസഞ്ജീവനി
പദ്ധതി വഴി കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
നടന്ന ശസ്ത്രക്രിയകളുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
മരണാനന്തര
അവയവദാനം കുറഞ്ഞുവരുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പദ്ധതിയെത്തന്നെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
മരണാനന്തര
അവയവദാനം കുറയുന്നതിന്
ഇടയാക്കുന്ന
തരത്തിലുള്ള
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശങ്ങളോ
തീരുമാനമോ
കൈക്കൊണ്ടതിന്റെ
ഭാഗമായിട്ടാണോ
ഇത്തരത്തില്‍
കുറവുണ്ടായിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി മാറ്റിയ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ സേവനങ്ങൾ
3968.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുകവഴി
കുടുംബത്തിന് ഒരു
ഡോക്ടര്‍ എന്ന ആശയം
പ്രായോഗികമാക്കുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
മാറ്റിയവയില്‍ ഒ.പി.
സമയത്തില്‍ വന്ന
മാറ്റത്തിന് അനുസൃതമായി
പരിശോധനയും അനുബന്ധ
സേവനങ്ങളും
കാര്യക്ഷമമായി
നടക്കാത്ത
കേന്ദ്രങ്ങളില്‍
എന്തെല്ലാം
ഇടപെടലുകളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
കേന്ദ്രങ്ങളില്‍ മതിയായ
എണ്ണം ഡോക്ടര്‍മാര്‍,
നഴ്സുമാര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് എന്നിവരെ
ലഭ്യമാക്കാന്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ഡി)
മരുന്നുകളുടെ
ലഭ്യത, ഡോക്ടര്‍മാര്‍,
നഴ്സുമാര്‍ മറ്റ്
ജീവനക്കാര്‍ എന്നിവരുടെ
സേവനം ലഭ്യമാക്കല്‍,
സംതൃപ്തമായ രോഗീപരിചരണം
മുതലായ കാര്യങ്ങള്‍
നിരീക്ഷിക്കുന്നതിനും
തല്‍സമയ പരിഹാരം
കണ്ടെത്താനും
വകുപ്പ്തലത്തില്‍
ജില്ലാ/താലൂക്ക്
അടിസ്ഥാനത്തില്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തുന്ന പദ്ധതി
3969.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബോരോഗ്യകേന്ദ്രങ്ങളായി
ഉയർത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യ വികസനം
പൂര്‍ത്തിയാക്കിയോ;
ഇതിനായി എത്ര തുക
ചെലവഴിച്ചു;
(സി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയ ആരോഗ്യ
കേന്ദ്രങ്ങളില്‍
നിലവിലെ സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ആവശ്യമായ
ഡോക്ടര്‍മാരേയും മറ്റു
ജീവനക്കാരേയും
നിയമിച്ചിട്ടുണ്ടോ?
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ഒപ്റ്റോമെട്രിസ്റ്റ് തസ്തിക
3970.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
വിവിധ മെഡിക്കല്‍
കോളേജുകളില്‍ അധിക
ഒപ്റ്റോമെട്രിസ്റ്റ്
തസ്തിക
സൃഷ്ടിയ്ക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
അങ്കമാലി
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3971.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയ, അങ്കമാലി
നിയോജക മണ്ഡലത്തിലെ
അയ്യമ്പുഴ
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രൈമറി ഹെല്‍ത്ത്
സെന്ററില്‍ എന്തെല്ലാം
സജ്ജീകരണങ്ങളാണ്
എര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്നും
എന്നത്തേക്ക്
കുടുംബാരോഗ്യകേന്ദ്രം
എന്ന നിലയില്‍
പ്രവര്‍ത്തിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ ആര്‍ദ്രം
പദ്ധതി
3972.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ചാലക്കുടി മണ്ഡലത്തിലെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍
ഏതെല്ലാം തസ്തികകളും
സൗകര്യങ്ങളുമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
വ്യക്തമാക്കാമോ;
(ബി)
രാജ്യത്തെ
മികച്ച താലൂക്ക്
ആശുപത്രിയായി
തെരഞ്ഞെടുക്കപ്പെട്ട
ചാലക്കുടി താലൂക്ക്
ആശുപത്രിയില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
പ്രളയത്തെ തുടര്‍ന്ന്
ഡയാലിസിസ് യൂണിറ്റ്,
ഒ.പി. ബ്ലോക്ക് കാരുണ്യ
ഫാര്‍മസി, മോര്‍ച്ചറി
തുടങ്ങിയ മിക്ക
വിഭാഗങ്ങളിലും
ഉണ്ടായിട്ടുള്ള വലിയ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3973.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
നെടുമങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ടി
മണ്ഡലത്തിലെ ഏതെല്ലാം
ആശുപത്രികളെയാണ്
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3974.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ആരംഭിച്ചിട്ടുളളതും
ഭരണാനുമതി
ലഭ്യമാക്കിയിട്ടുളളതുമായ
പ്രവൃത്തികളുടെ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കാമോ?
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തിക
3975.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തികയിലെ ഒഴിവുകള്‍
ജില്ലകളിലെ ആരോഗ്യ
കേന്ദ്രങ്ങള്‍ തിരിച്ച്
വെളിപ്പെടുത്തുമോ ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തികയില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിരുന്നു
എന്നും അവ ഏതെല്ലാം
ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
വേണ്ടിയായിരുന്നു
എന്നും
വെളിപ്പെടുത്തുമോ ?
പള്‍മനറി
മെഡിസിന് വിഭാഗത്തിലെ
റിസര്‍ച്ച് പബ്ലിക്കേഷന്‍
3976.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
പള്‍മനറി മെഡിസിന്
വിഭാഗത്തിലെ റിസര്‍ച്ച്
പബ്ലിക്കേഷനുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിന്
26.07.18 ന് ആരോഗ്യ
വകുപ്പ് അഡീഷണല്‍
സെക്രട്ടറി നടത്തിയ
കൂടിക്കാഴ്ചയ്ക്ക് ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
വിദ്യാഭ്യാസ
ഡയറക്ടര്‍ക്കുള്ള
31.07.18 ലെ എസ്
2/295/2017 ആ.കു.വ
നമ്പര്‍ കത്തിലെ
നിര്‍ദ്ദേശ പ്രകാരമുള്ള
ആറംഗ കമ്മിറ്റിയുടെ
യോഗം
കൂടിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
ചികിത്സാ സമയം
3977.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആശുപത്രികളില്‍
ഒ.പി. വിഭാഗം
പ്രവര്‍ത്തന സമയം എത്ര
മണി മുതല്‍ എത്ര മണി
വരെ ആണെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലെ ചികിത്സാ
സൗകര്യം
വര്‍ദ്ധിപ്പിച്ചതുമൂലം
കൂടുതല്‍ രോഗികള്‍
ചികിത്സക്കെത്തുന്നത്
കൊണ്ട് പ്രസ്തുത
ആശുപത്രികളില്‍
വെെകുന്നേരവും ഒ.പി
വിഭാഗം
പ്രവര്‍ത്തിപ്പിക്കന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ അത്യാഹിത വിഭാഗം
3978.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് മാസകാലത്തിനിടെ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ അത്യാഹിത
വിഭാഗത്തില്‍ ചികിത്സ
തേടിയെത്തിയ രോഗികളുടെ
ശരാശരി എണ്ണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ അത്യാഹിത
വിഭാഗത്തില്‍ എത്തുന്ന
രോഗികള്‍ക്ക്
ആനുപാതികമായി
ഡോക്ടര്‍മാര്‍
ഡ്യൂട്ടിക്കില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാൻ
സ്വീകരിച്ച നടപടി
സംബന്ധിച്ച്
വിശദമാക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ മള്‍ട്ടി
സ്പെഷ്യാലിറ്റി ബ്ലോക്ക്
3979.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
നിര്‍മ്മാണത്തിലിരിക്കുന്ന
പുതിയ മള്‍ട്ടി
സ്പെഷ്യാലിറ്റി
ബ്ലോക്ക്
എപ്പോഴത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേയ്ക്കായി
എത്ര തുക, ഏത്
സാമ്പത്തിക വര്‍ഷമാണ്
വകയിരുത്തിയിരുന്നത്;
വിശദമാക്കുമോ;
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണോദ്ഘാടനം
എന്നായിരുന്നു;
(ഡി)
പ്രസ്തുത
ബ്ലോക്കില്‍ എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളും
സംവിധാനങ്ങളുമാണ്
വിഭാവനം
ചെയ്തിരിക്കുന്നത്?
റീജിയണല്‍
ക്യാന്‍സര്‍ സെന്ററിന്റെ
നവീകരണം
3980.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍
സെന്ററിന്റെ
നവീകരണത്തിനായി എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുള്ളത്
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
3981.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെവിടെയെങ്കിലും
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലാണ്
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍
ഡയാലിസിസ് സെന്ററുകളുടെ
നടത്തിപ്പ് രീതി
വിശദമാക്കാമോ?
കീമോതെറാപ്പി
ചെയ്യുന്നതിനുള്ള സൗകര്യം
3982.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
ആശുപത്രികളിലാണ്
കീമോതെറാപ്പി
ചെയ്യുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കാമോ;
(ബി)
ഇതിനായി
പ്രസ്തുത
ആശുപത്രികളില്‍
ക്യാന്‍സര്‍ രോഗ
ചികിത്സ
നടത്തുന്നതിനുവേണ്ടി
വിദഗ്ദ്ധ ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കൊല്ലം
ജില്ലയിലെ
കരുനാഗപ്പള്ളി
താലൂക്കില്‍
വര്‍ദ്ധിച്ച നിരക്കില്‍
ക്യാന്‍സര്‍ ബാധിതരുള്ള
സാഹചര്യത്തില്‍
ക്യാന്‍സര്‍ രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കുമായി
ഇവിടുത്തെ ഗവണ്മെന്റ്
താലൂക്ക് ആശുപത്രിയില്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ?
ഒ.
പി. സംവിധാനം
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതി
3983.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒ.
പി. സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
പ്രഖ്യാപിച്ച
പദ്ധതിയില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയെ
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിലെ
എത്ര ജനറല്‍ - ജില്ലാ
ആശുപത്രികളില്‍ ആണ്
പ്രസ്തുത പദ്ധതി
നടപ്പില്‍
വരുത്തുന്നത്; ഒരു
ആശുപത്രിക്ക് എത്ര കോടി
രൂപയാണ്
അനുവദിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ജനറല്‍
ആശുപത്രികളില്‍
എന്തൊക്കെ
സംവിധാനങ്ങള്‍ ആണ്
രോഗികള്‍ക്കായി
ഒരുക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
(ഭരണാനുമതി)
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
നല്കാന് കഴിയുമോ?
ഫുള്ളി
ആട്ടോ ബയോകെമിക്കല്‍ അനലൈസര്‍
മെഷീന്
3984.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുല്ലശ്ശേരി
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ ഫുള്ളി
ആട്ടോ ബയോകെമിക്കല്‍
അനലൈസര്‍ മെഷീന്
സ്ഥാപിച്ചതുവഴിയുണ്ടാകുന്ന
ഗുണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മെഷീന്റെ
പ്രവര്‍ത്തനത്തിന്
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
ലാബ് ടെക്നീഷന്‍ തസ്തിക
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
റാന്നി
താലൂക്ക് ആശുപത്രി
3985.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റാന്നി
താലൂക്ക് ആശുപത്രിയില്‍
പുതിയ ഒ.പി. ബ്ലോക്ക്
നിര്‍മിക്കാന്‍ എത്ര
രൂപയാണ് സര്‍ക്കാര്‍
ചെലവഴിച്ചത്; എന്തൊക്കെ
സൗകര്യങ്ങളാണ് ഇവിടെ
വിഭാവനം
ചെയ്തിട്ടുള്ളതെന്നും
എന്തൊക്കെ
നിര്‍മാണങ്ങളാണ്
പൂര്‍ത്തിയായതെന്നും
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
വിശദമാക്കാമോ?
വൈക്കം
താലൂക്ക് ആശുപത്രിയുടെ വികസനം
3986.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
താലൂക്ക് ആശുപത്രി
വളപ്പില്‍
നിര്‍മ്മിക്കുന്ന
സ്ത്രീകളുടേയും
കുട്ടികളുടേയും
ആശുപത്രിയില്‍ ഏതെല്ലാം
വിഭാഗങ്ങളിലുള്ള
വിദഗ്ദ്ധ
ചികിത്സയായിരിക്കും
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
നിയമിക്കപ്പെടുന്ന
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ;
(സി)
വൈക്കം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രിയുടെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെ
നിര്‍മ്മാണ
പ്രവൃത്തികളിലെ
സ്തംഭനാവസ്ഥ
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റാന്നി
താലൂക്ക് ആശുപത്രിയില്‍ പുതിയ
ഒ.പി. ബ്ലോക്ക്
3987.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ആശുപത്രിയില്‍
പുതിയ ഒ.പി. ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
2016-2017 ലെ
ബഡ്ജറ്റില്‍ എത്ര
രൂപയാണ്
നീക്കിവച്ചിട്ടുള്ളത്;
ഇത് പ്രകാരം എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
പൊതുമരാമത്ത്
ഭരണാനുമതിക്കായി ആരോഗ്യ
വകുപ്പിന്
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
ഇതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ഫാമിലി
വെല്‍ഫെയര്‍ സെന്ററുകള്‍
3988.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ഫാമിലി
വെല്‍ഫെയര്‍
സെന്ററുകളാക്കി
ഉയര്‍ത്തിയ എളവള്ളി,
തൈക്കാട് പി.എച്ച്.സി.
കള്‍ക്ക് പുതിയതായി
എന്തെല്ലാം
സൗകര്യങ്ങളാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
എടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി
3989.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി
കോമ്പൗണ്ടില്‍ ആരോഗ്യ
പ്രവര്‍ത്തകര്‍ക്കായുള്ള
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഒന്നാം
ഘട്ട നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
സാഹചര്യത്തില്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
ആരംഭിയ്ക്കുന്നതിനും
രണ്ടാം ഘട്ട
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാെല്ലം
ഗവണ്മെന്റ് വിക്ടോറിയ
ആശുപത്രിയിലെ എ.സി.ആര്. ലാബ്
3990.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാെല്ലം
ഗവണ്മെന്റ് വിക്ടോറിയ
ആശുപത്രിയില്‍
നിര്‍മ്മാണം
പൂര്‍ത്തിയായ എ.സി.ആര്
ലാബിന്റെ പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(ബി)
ഒരു
കോടിയില്‍ അധികം രൂപ
വിലവരുന്ന രക്ത
നിര്‍ണ്ണയ ഉപകരണങ്ങള്‍
ലാബിനകത്ത്
പൂട്ടിയിട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ലാബിന്റെ പ്രവര്‍ത്തനം
എന്ന് ആരംഭിക്കും എന്ന്
വ്യക്തമാക്കാമോ?
നടവയല്‍
ആരോഗ്യകേന്ദ്രം പി.എച്ച്.സി.
ആയി ഉയര്‍ത്തുന്ന കാര്യം
3991.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നടവയലിൽ
പ്രവര്‍ത്തിക്കുന്ന
ആരോഗ്യകേന്ദ്രം
പി.എച്ച്.സി. ആയി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രിയിലെ ഒ.പി.
ബ്ലോക്ക് പുനരുദ്ധാരണം
3992.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോതമംഗലം താലൂക്ക്
ആശുപത്രിയിലെ ഒ.പി.
ബ്ലോക്കിന്റെ
പുനരുദ്ധാരണം നടത്തി
രോഗീ
സൗഹൃദമാക്കുന്നതിന്
2.18 കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണ ഏജന്‍സിയായി
നിശ്ചയിച്ചിരുന്ന
ഹൗസിംഗ് ബോർഡ് വിശദമായ
ഡി.പി.ആർ തയ്യാറാക്കി
നല്‍കിയിരുന്നുവെങ്കിലും,
ആരോഗ്യ കുടുംബക്ഷേമ
വകുപ്പിന്റെ 997/2018/
നമ്പർ സർക്കാർ ഉത്തരവ്
പ്രകാരം ഭരണാനുമതി
ലഭ്യമാക്കി
പി.ഡബ്ല്യൂ.ഡി.
ബിൽഡിംഗ് വിഭാഗത്തിന്
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
നിർമ്മാണ പ്രവൃത്തിയുടെ
സാങ്കേതിക
അനുമതിയ്ക്കായുള്ള
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുവേണ്ടി
ഹൗസിംഗ് ബോർഡിനെയാണോ
പി.ഡബ്ല്യൂ.ഡി. യെയാണോ
നിശ്ചിയിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത നിർമ്മാണ
പ്രവൃത്തിയുടെ
സാങ്കേതിക
അനുമതിയ്ക്കായുള്ള
എസ്റ്റിമേറ്റ്
അടിയന്തരമായി
സമര്‍പ്പിക്കുന്നതിനും
ടെണ്ടര്‍ നടപടികൾ
പൂര്‍ത്തീകരിച്ച്
നിർമ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രി വികസന
പദ്ധതികള്‍
3993.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്നും,
ഇതിനു വേണ്ടി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
വകയിരുത്തിയിട്ടുളളതെന്നും,
എത്ര തുക വീതമാണ് ഒരോ
പ്രവൃത്തിക്കും
വകയിരുത്തിയിട്ടുളളതെന്നും
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
വേണ്ട ഭരണാനുമതി
ലഭ്യമായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടുളള
പ്രവൃത്തികള്‍
ഏതെങ്കിലും ഏജന്‍സി
വഴിയാണോ
നടപ്പിലാക്കുന്നത്;
എങ്കില്‍ ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
കോതമംഗലം
താലൂക്ക് ആശുപത്രി
വികസനത്തിനായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
പൂന്തുറ
സാമൂഹികാരോഗ്യ കേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമാക്കുന്നതിന് നടപടി
3994.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക മണ്ഡലത്തിലെ
പൂന്തുറ
സാമൂഹികാരോഗ്യകേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം കൂടുതല്‍
ചികിത്സാ സൗകര്യങ്ങളാണ്
ഇതിലൂടെ ലഭിക്കുകയെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത ചികിത്സാ
സൗകര്യങ്ങള്‍
എന്നത്തേയ്ക്ക്
രോഗികള്‍ക്കായി
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
തൈക്കാട്
സ്ത്രീകളുടേയും
കുട്ടികളുടേയും ആശുപത്രി
3995.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തൈക്കാട്
സ്ത്രീകളുടേയും
കുട്ടികളുടേയും
ആശുപത്രിയില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിര്‍മ്മാണം
ആരംഭിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
നിര്‍മ്മാണം
എപ്പോഴത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
കെട്ടിടത്തില്‍
എന്തെല്ലാം ചികിത്സാ
സൗകര്യങ്ങള്‍/സംവിധാനങ്ങളാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
അറിയിക്കുമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുകൾ
3996.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആരോഗ്യകേന്ദ്രങ്ങളില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളും
ഏതൊക്കെയാണെന്ന്
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
പട്ടാമ്പി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
3997.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ ഡയാലിസിസ്
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടാമ്പി
താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സൗകര്യം
ഇല്ലാത്തതിനാല്‍
രോഗികള്‍ക്ക് അമിത
ചാര്‍ജ്ജ് നല്കി
സ്വകാര്യ
ആശുപത്രികളില്‍
ഡയാലിസിസ് ചെയ്യേണ്ട
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വൈപ്പിന്‍
മണ്ഡലത്തിലെ മുനമ്പം പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
3998.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ മുനമ്പം
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍ ഫാമിലി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തിയതിന് ശേഷം
എഫ്.എച്ച്.സി. പ്രകാരം
ചികിത്സ സൗകര്യം
ക്രമപ്പെടുത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എഫ്.എച്ച്.സി.
യില്‍ മോഡേണ്‍ ലാബ്
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
ഒഴിവാക്കി സൗകര്യങ്ങള്‍
ലഭ്യമാക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കടമക്കുടി-പിഴല
ദ്വീപിലെ പ്രൈമറി ഹെല്‍ത്ത്
സെന്റര്‍
3999.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വൈപ്പിന്‍
മണ്ഡലത്തിലെ
ദ്വീപസമൂഹമായ
കടമക്കുടി-പിഴല
ദ്വീപിലെ പ്രൈമറി
ഹെല്‍ത്ത് സെന്ററിന്
പ്രത്യേക പരിഗണന നല്കി
ഫാമിലി ഹെല്‍ത്ത്
സെന്ററായി
ഉയര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ബീച്ച് ആശുപത്രിയില്‍
നെഫ്രോളജി ഡോക്ടറുടെ സേവനം
4000.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
ഗവണ്മെന്റ് ജനറല്‍
ബീച്ച് ആശുപത്രിയില്‍
ഡയാലിസിനായി കൂടുതല്‍
രോഗികള്‍ എത്തുന്ന
സാഹചര്യത്തില്‍ ഒരു
നെഫ്രോളജി ഡോക്ടറുടെ
സേവനം
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍ പുതിയ
തസ്തികകള്‍
4001.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
പുതിയ തസ്തികകള്‍
ലഭിക്കാത്തത്
സംബന്ധിച്ച് നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
(റഫറന്‍സ് നമ്പര്‍
5300/vip/M (HFW8SJ/17)
വിശദമാക്കാമോ?
മാനന്തവാടി
ജില്ലാ ആശുപത്രി
4002.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
നിലവിലുള്ള
ഡോക്ടര്‍മാരുടെ എണ്ണം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പ്രസ്തുത
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ എണ്ണം
എത്രയായിരുന്നു;
(സി)
ഇവിടെ
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുണ്ടെന്ന്
അറിയിക്കാമോ?
ചെങ്ങന്നൂര്‍
ജില്ല ആശുപത്രി
4003.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ജില്ല ആശുപത്രിയില്‍
പോലീസ് സര്ജന്
ഇല്ലാത്ത ദിവസങ്ങളില്‍
പോസ്റ്റ്മാര്‍ട്ടം
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി)
കാഷ്വാലിറ്റി
പൂര്ണ്ണരീതിയില്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഡോക്ടര്‍മാര്‍
ഇല്ലാത്തതുകൊണ്ട്
ഉണ്ടാകുന്ന വിഷമങ്ങള്‍
പരിഹരിക്കുന്നതിന്
ഒഴിവുള്ള തസ്തികയിലെ
നിയമനം നടത്തുമോ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
മാതൃ-ശിശു പരിപാലന കെട്ടിടം
4004.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
മാതൃ-ശിശു പരിപാലന
കെട്ടിടം
പൂര്‍ത്തീകരിച്ചിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാതിരിക്കുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചാലാണ് ടി
ആശുപത്രി
പ്രവര്‍ത്തനക്ഷമമാകുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇനിയും
ആവശ്യം വേണ്ടുന്ന
അടിസ്ഥാന സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആശുപത്രികളിലെ
വികസന പ്രവര്‍ത്തനങ്ങള്‍
4005.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2011-16
കാലയളവില്‍ പത്തനംതിട്ട
ജനറല്‍ ആശുപത്രിയിലും
കോഴഞ്ചേരി ജില്ലാ
ആശുപത്രിയിലും നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
അനുവദിക്കപ്പെട്ട തുക
ഉള്‍പ്പെടെ
വിശദമാക്കാമോ?
സാമൂഹികാരോഗ്യ
കേന്ദ്രങ്ങള്‍
4006.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ആരോഗ്യ
കേന്ദ്രങ്ങളെയാണ്
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങളില്‍
ജീവനക്കാരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം;
(സി)
പ്രസ്തുത സാമൂഹികാരോഗ്യ
കേന്ദ്രങ്ങളെ 24 x7
സ്ഥാപനങ്ങളായി
ഉയര്‍ത്താന്‍
അലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
നെയ്യാറ്റിന്‍കര
വെണ്‍പകല്‍ ആശുപത്രിയിലെ
പുതിയ പദ്ധതികള്‍
4007.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
വെണ്‍പകല്‍
ആശുപത്രിയില്‍
പുതിയതായി ഏതൊക്കെ
പദ്ധതികള്‍ ആണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
രോഗികളുടെ
വര്‍ദ്ധനവിന്
അനുസരിച്ച് പുതിയ
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വെണ്‍പകല്‍
ആശുപത്രിയില്‍ രാജീവ്
ഗാന്ധി
ബയോടെക്നോളജിയുടെ
ലാബ് ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത ലാബ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവില്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
തിരുവമ്പാടി
മണ്ഡലത്തിലെ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
4008.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
എവിടെയെല്ലാം
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തനം
ആരംഭിച്ചത്
എവിടെയൊക്കെയാണ്;
(സി)
ശേഷിക്കുന്നവ
പൂര്‍ണ്ണതോതില്‍ എന്നു
മുതല്‍ പ്രവർത്തനം
ആരംഭിക്കും എന്നു
വ്യക്തമാക്കുമോ;
(ഡി)
എന്തെല്ലാം
അധിക സൗകര്യങ്ങളും
സേവനങ്ങളും
കുടുംബാരോഗ്യ
കേന്ദ്രങ്ങളിൽ ലഭ്യമാണ്
എന്ന് വ്യക്തമാക്കുമോ?
എന്‍.എച്ച്.എം./എന്‍.യു.എച്ച്.എം.
ജീവനക്കാര്‍
4009.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷം
എന്‍.എച്ച്.എം./എന്‍.യു.എച്ച്.എം.ലേയ്ക്ക്
കേന്ദ്രഗവണ്മെന്റിന്റെ
റെക്കോര്‍ഡ് ഓഫ്
പ്രൊസീഡിംഗ്സ് പ്രകാരം
എത്ര തസ്തികകള്‍ക്ക്
/എത്ര ജീവനക്കാര്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
തസ്തിക
തിരിച്ച് ജീവനക്കാരുടെ
എണ്ണം, അനുവദിച്ച
ശമ്പളം, അലവന്‍സ്
എന്നിവ ലഭ്യമാക്കുമോ;
(സി)
റെക്കോര്‍ഡ്
ഓഫ് പ്രൊസീഡിംഗ്സിന്റെ
അംഗീകാരമില്ലാത്ത എത്ര
ജീവനക്കാര്‍ കരാര്‍
അടിസ്ഥാനത്തിലും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലും
ദിവസവേതനാടിസ്ഥാനത്തിലും
നിലവില്‍ നാഷണല്‍
ഹെല്‍ത്ത് മിഷനില്‍
ജോലിചെയ്തു
വരുന്നുണ്ട്; ഇവരുടെ
പേര്, തസ്തിക, ശമ്പളം,
ജോലിചെയ്യുന്ന ജില്ല
എന്നിവ വ്യക്തമാക്കുമോ?
ജോലിക്ക്
ഹാജരാകാത്ത ഡോക്ടര്‍മാര്‍
4010.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജോലിയില്‍
പ്രവേശിച്ചതിനുശേഷം
നിയമപ്രകാരമുള്ള
അവധിക്ക് അപേക്ഷപോലും
നല്‍കാതെ ജോലിക്ക്
ഹാജരാകാത്ത
ഡോക്ടര്‍മാരുടെ കണക്ക്
ശേഖരിക്കാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്ത് എത്ര
ഡോക്ടര്‍മാരാണ്
ഉള്ളതെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍
നിയമവിധേയമായ ലീവിൽ
അല്ലാതെ ജോലിക്ക് വരാതെ
പാവപ്പെട്ട രോഗികളെ
ബുദ്ധിമുട്ടിക്കുന്ന
ഇത്തരക്കാരുടെ
രജിസ്ട്രേഷന് അടക്കം
ക്യാന്‍സല്‍
ചെയ്യാനുള്ള നടപടി
പരിഗണിക്കുമോ;
വിശദാംശങ്ങല്‍
അറിയിക്കാമോ?
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
രൂപീകരണം
4011.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ഉന്നത യോഗ്യത നേടിയ
ഡോക്ടര്‍മാര്‍ക്കായി
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനാവശ്യമായ
ചട്ടം ഭേദഗതി
ചെയ്തിട്ടുണ്ടോ;
പ്രസ്തുത ഭേദഗതിക്ക്
സബ്ജക്ട് കമ്മിറ്റിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ?
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
4012.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
മലപ്പുറം ജില്ലാ
വെക്ടര്‍ കണ്ട്രോള്
യൂണിറ്റില്‍ ആവശ്യമായ
ഫീല്‍ഡ്
വര്‍ക്കര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയിലെ
ജനസംഖ്യയും
ഭൂവിസ്തൃതിയും
കണക്കിലെടുത്ത്
ആവശ്യമായ ജീവനക്കാരുടെ
എണ്ണവും,
നിലവിലുള്ളവരുടെ
എണ്ണവും
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തു
ഏറ്റവും കൂടുതല്‍ മന്ത്
രോഗികളുള്ള മലപ്പുറം
ജില്ലയില്‍,
പകര്‍ച്ചവ്യാധി മരണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ആവശ്യമായ ഫീല്‍ഡ്
വര്‍ക്കര്‍
തസ്തികയുള്‍പ്പെടെ
മറ്റു ജീവനക്കാരുടെയും
തസ്തിക സൃഷ്ടിക്കുവാനും
നിയമനങ്ങള്‍
നടത്തുവാനും നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിവിധ
തസ്തികകളിലെ നിയമന മാനദണ്ഡം
4013.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പോസ്റ്റ്
പ്രസ്സ് ഓപ്പറേഷന്
ആന്റ് ഫിനിഷിംഗ്,
പ്രീ-പ്രസ്സ്, പ്രസ്സ്
വര്‍ക്ക് എന്നീ
തസ്തികകളില്‍ ഏതൊക്കെ
മാനദണ്ഡങ്ങള്‍
പ്രകാരമാണ് നിയമനം
നടത്തുന്നത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
തസ്തികകൾക്ക്
കെ.ജി.ടി.ഇ.
സര്‍ട്ടിഫിക്കറ്റ്
കോഴ്സും
എസ്.എസ്.എല്‍.സി യും
യോഗ്യതയായി
നിശ്ചയിച്ചിട്ടുണ്ടോ;
അല്ലെങ്കില്‍ പുതുക്കിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാം
എന്നറിയിക്കാമോ;
(സി)
പുതുക്കിയ
യോഗ്യത പ്ലസ് ടു ഉം
ഡിപ്ലോമയും ആണോ;
ആണെങ്കില്‍
സര്‍ക്കാര്‍/പ്രെെവറ്റ്
മേഖലകളില്‍ കെ.ജി.ടി.ഇ.
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലി സാധ്യത ഇല്ലാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കും എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഫോറന്‍സിക്
സര്ജന്
4014.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഫോറന്‍സിക് സര്ജന്
തസ്തികയില്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അപകട
മരണങ്ങളും സംശയാസ്പദമായ
സാഹചര്യങ്ങളിലുളള
മരണങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
താലൂക്ക് ആശുപത്രിയില്‍
ഒരു ഫോറന്‍സിക്
സര്‍ജന്റെ തസ്തിക
സൃഷ്ടിക്കുവാനുള്ള
സത്വര നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ജൂനിയര്‍ നഴ്സ്
തസ്തിക
4015.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ജൂനിയര്‍
പബ്ലിക് നഴ്സ്
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുള്ളതായി അറിയുമോ
;
(ബി)
ഇൗ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ട്
എത്ര വര്‍ഷമായി എന്നത്
ശ്രദ്ധയിൽ
വന്നിട്ടുണ്ടോ;
(സി)
ഇൗ
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ഡി)
ഇൗ
തസ്തികയില്‍ ജില്ലയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ട്; ഇൗ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെയും മറ്റ്
ജിവനക്കാരുടെയും ഒഴിവുകള്‍
4016.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
നിലവില്‍
ഡോക്ടര്‍മാരുടെയും
മറ്റ് ജിവനക്കാരുടെയും
എത്ര ഒഴിവുകള്‍ ആണ്
ഉളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
രോഗികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
മനസ്സിലാക്കി ഈ
ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
ലെക്ചറര്‍ ട്രെയിനി
4017.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍
പീരിയോദന്തിക്സ്
ഡിപ്പാര്‍ട്ട്മെന്റില്‍
ലെക്ചര്‍ ആയിരിക്കെ
പീരിയോദന്തിക്സില്
എം.ഡി.എസ് പ്രവേശനം
ലഭിച്ച ഡോ.സക്കീര്‍
ഹുസൈയിന്‍ ലെക്ചറര്‍
ട്രെയിനി/ഡെപ്യൂട്ടേഷന്
ബെനഫിറ്റ് നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാറില്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
ഡോ.
സക്കീര്‍ ഹുസൈയിന്‍
ലെക്ചറര്‍ ട്രെയിനീ
/ഡെപ്യൂട്ടേഷന്
ബെനഫിറ്റ്
നല്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ആരോഗ്യ
കുടുംബക്ഷേമ (ബി)
വകുപ്പിന്റെ
367/ബി1/2018/ആ.കു.വ
ഫയലിന്മേല്
മെഡിക്കല്‍ വിദ്യാഭ്യസ
ഡയറക്ടറോട്
സര്‍ക്കാര്‍
റിപ്പോര്‍ട്ട്
തേടിയിട്ടുണ്ടോ;
(ഡി)
ആയത്
ലഭിച്ചിട്ടുണ്ടോ;സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഇയാള്‍ക്ക്
ലെക്ചറര്‍
ട്രെയിനി/ഡെപ്യൂട്ടേഷന്
ബെനഫിറ്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
റെസ്പിറേറ്ററി
ടെക്നീഷ്യന് ഒഴിവ്
4018.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ മെഡിക്കല്‍
കോളേജുകളിലാണ്
റെസ്പിറേറ്ററി
ടെക്നീഷ്യന്
ഒഴിവുള്ളത്
എന്നറിയിക്കാമോ ;
(ബി)
ഇപ്പാേള്‍
നിലവിലുള്ള ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(സി)
റെസ്പിറേറ്ററി
ടെക്നീഷ്യന് ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ ?
ആരോഗ്യവകുപ്പിൽ
സംസ്ഥാനതല സീനിയോറിറ്റി
ലിസ്റ്റ്
4019.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിൽ
ഒരോ തസ്തികയിലും
സംസ്ഥാനതല സീനിയോറിറ്റി
ലിസ്റ്റ്
തയ്യാറാക്കുമ്പോൾ
കെ.എസ്
ആന്റ്.എസ്.എസ്.ആർ റൂൾ
27
പാലിക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
1 തസ്തികയുടെ പ്രമോഷന്
തസ്തികയായ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
2 വിലേക്കുള്ള
പ്രമോഷനുവേണ്ടി
ജുനിയര്‍
എച്ച്.ഐ.ഗ്രേഡ് 1 ന്റെ
സംസ്ഥാനതല സീനിയോറിറ്റി
ലിസ്റ്റ് നിലവിലുള്ള
റൂളുകള്‍ പാലിച്ച്
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
29/9/2018
ൽ പ്രസിദ്ധീകരിച്ച
പ്രമോഷൻ ഉത്തരവിൽ
പറയുന്ന 5/1/2008 ലെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ; അത് റൂൾ
27(സി) പാലിച്ചുള്ളതാണോ
എന്നറിയിക്കുമോ;
(ഡി)
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
2 തസ്തികയിലേയ്ക്ക്
നടന്ന പ്രമോഷനുകള്‍
താല്കാലികമാണെങ്കില്
എന്തുകൊണ്ട് കമ്പൈന്‍ഡ്
സീനിയോറിറ്റി
ലിസ്റ്റില്‍ നിന്നും
പ്രമോഷന് നടത്തിയില്ല;
കാരണം വ്യക്തമാക്കുമോ;
(ഇ)
29/9/2018
മുതൽ ഇറക്കിയ
താൽക്കാലിക പ്രമോഷൻ
ഉത്തരവുകളിൽ
സീനിയറായവരെ മറികടന്ന്
ജൂനിയർ ആയവർ പ്രമോഷൻ
നേടിയിട്ടുണ്ടോ;എത്ര
പേർക്ക്
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ആരോഗ്യവകുപ്പില്‍
പുതിയ തസ്തികകള്‍
4020.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
ആരോഗ്യവകുപ്പില്‍
സൃഷ്ടിച്ച പുതിയ
തസ്തികകള്‍ സംബന്ധിച്ച
വിശദശാംശങ്ങൾ
ഗസറ്റഡ്/നോണ്‍ ഗസറ്റഡ്
എന്ന് തരം തിരിച്ച്
നൽകാമോ?
ആരോഗ്യവകുപ്പിന്
കീഴില്‍ പുതിയ തസ്തികകള്‍
4021.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം ജില്ലയിൽ
ആരോഗ്യവകുപ്പിന്
കീഴില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
എവിടെയെല്ലാം എന്നും
വ്യക്തമാക്കുമോ?
സ്റ്റാഫ്
നഴ്സ് ഗ്രേഡ് -2 നിയമനം
4022.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആരോഗ്യ
വകുപ്പില്‍ സ്റ്റാഫ്
നഴ്സ് ഗ്രേഡ് -2
തസ്തികയില്‍ 2018
ഡിസംമ്പര്‍ 31 വരെ
നിലവിലുള്ള ഒഴിവുകള്‍
ജില്ല തിരിച്ച്
അറിയിക്കാമോ?
ലാബ്
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തിക
4023.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ലാബ്
ടെക്നീഷ്യന് ഗ്രേഡ്-II
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത
തസ്തികയിലെ ഒഴിവിലേക്ക്
നിയമനത്തിനായി നിലവില്‍
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(സി)
ജില്ലയില്‍
മതിയായ ലാബ്
ടെക്നീഷ്യന്മാര് ഇല്ല
എന്ന കാരണത്താല്‍
മതിയായ യോഗ്യത
ഇല്ലാത്തവരെ
ടെക്നീഷ്യന്മാരായി
നിയമിക്കാന്‍ ഇടുക്കി
ഡി.എം.ഒ സര്‍ക്കാരില്‍
നിന്നും അനുമതി
വാങ്ങിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II
4024.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയില്‍
വയനാട് ജില്ലയിലെ
നിലവിലുള്ള ഒഴിവുകള്‍
എത്രയാണ്;ഇത്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;എത്ര
തസ്തികകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;എന്നാണ്
ഇത് സംബന്ധിച്ച കത്ത്
നല്‍കിയത്;
വിശദമാക്കുമോ?
ലാബ്
ടെസ്റ്റുകള്‍ക്ക് ഏകീകൃത ഫീസ്
4025.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലബോറട്ടറികളില്‍ വിവിധ
ടെസ്റ്റുകള്‍ക്ക്
പലതരത്തിലുള്ള ഫീസ്
ഈടാക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫീസ്
നിശ്ചയിക്കുന്നതില്‍
എന്തെങ്കിലും മാനദണ്ഡം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
മാനദണ്ഡം
നിലവില്‍
ഇല്ലായെങ്കില്‍
ലാബ്ഫീസുകള്
ഏകീകരിക്കാനുള്ള നിയമ
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ഭക്ഷ്യ
സുരക്ഷ വകുപ്പ്
ഇന്സ്പെക്ഷന്
ANNEXURE
4026.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ജനുവരി മുതല്‍ ഭക്ഷ്യ
സുരക്ഷ വകുപ്പ്
ഇന്സ്പെക്ഷന് നടത്തിയ
ഹോട്ടലുകള്‍,
ബേക്കറി,മറ്റ്
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;ജില്ലതിരിച്ച്;താലൂക്ക്
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇന്സ്പെക്ഷന്
നടത്തിയ സ്ഥാപനങ്ങളില്‍
ഭക്ഷ്യസുരക്ഷ വകുപ്പ്
ഫൈന്‍ നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഓരോ സ്ഥാപനത്തിനും എത്ര
രൂപ വീതം;
വ്യക്തമാക്കുമോ;
(സി)
ഫൈന്‍
നിശ്ചയിച്ച് നല്കിയ
സ്ഥാപനങ്ങളില്‍ എത്ര
സ്ഥാപനങ്ങള്‍ ഫൈന്‍
നല്‍കിയിട്ടില്ല;ഫൈന്‍
അടച്ച സ്ഥാപനങ്ങള്‍
ഏതെല്ലാം;അടച്ച തുക
എത്ര; സ്ഥാപനം തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ഫെെന്‍
അടയ്ക്കാത്ത
സ്ഥാപനങ്ങള്‍ക്ക് എതിരെ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യ
സുരക്ഷ വകുപ്പിന്റെ
ഭാഗത്ത് നിന്ന്
വീഴ്ചപ്പറ്റിയെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വകുപ്പിലെ
വീഴ്ചപ്പറ്റിയ
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികളെ
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
മലിനമായ
കുപ്പിവെള്ളം
4027.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലിനജലം
കുപ്പിവെള്ളമായി വിതരണം
ചെയ്യുന്ന
കമ്പനികള്‍ക്കെതിരെ
നടപടി എടുക്കുന്നതിന്
ആരോഗ്യവകുപ്പിന്
പ്രത്യേക സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം സംവിധാനം
ഉണ്ടാക്കുന്നകാര്യം
പരിഗണിക്കുമോ?
പാലക്കാട്
ജില്ലയില്‍ അനലിറ്റിക്കല്‍
ലാബ്
4028.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളിലെ
വിഷാംശവും മായം
കലര്‍ന്ന
പദാര്‍ത്ഥങ്ങളും
തിരിച്ചറിയുന്നതിനുള്ള
അനലിറ്റിക്കല്‍
ലാബുകള്‍ പാലക്കാട്
ജില്ലയില്‍
ഇല്ലാത്തതുകാരണം ഫുഡ്
സേഫ്റ്റി ഉദ്യോഗസ്ഥര്‍
പിടിച്ചെടുക്കുന്ന
ഭക്ഷ്യവസ്തുക്കള്‍
എറണാകുളം ജില്ലയിലെ
കാക്കനാടുള്ള ലാബിലാണ്
പരിശോധനയ്ക്ക്
അയയ്ക്കുന്നതെന്നത്
അറിയുമോ;
(ബി)
ഇതു
കാരണം പരിശോധന ഫലം
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ഇത്
പരിഹരിക്കുന്നതിനായി
പാലക്കാട് ജില്ലയില്‍
അനലിറ്റിക്കല്‍ ലാബ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഗുണമേന്മയില്ലാത്ത
ഭക്ഷ്യ വസ്തുക്കളുടെ
വില്‍പ്പന
4029.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചില
കച്ചവടക്കാരും വഴിയോര
കച്ചവടക്കാരും
ഗുണമേന്മയില്ലാത്തതും
ആവര്‍ത്തിച്ച്
ഉപയോഗിച്ചതുമായ
എണ്ണയില്‍ പലഹാരങ്ങള്‍
ഉണ്ടാക്കുന്നതും
പൊടിപടലങ്ങളും
പ്രാണികളും ഉള്ള
തുറസ്സായ സ്ഥലങ്ങളില്‍
വില്‍ക്കുന്നതും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;ഇത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇറച്ചി
കടകളോടനുബന്ധിച്ച്
മൃഗങ്ങളുടെ കൊഴുപ്പ്
ഉരുക്കി ഭക്ഷ്യ
എണ്ണയോട്
കലര്‍ത്തുന്നത് വകുപ്പ്
തലത്തില്‍
നടപടികള്‍ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
നടപടി വിശദമാക്കാമോ?
മെഡിക്കല്‍ മാലിന്യങ്ങള്‍
4030.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
മാലിന്യങ്ങള്‍
ശാസ്ത്രീയമായ രീതിയില്‍
സംസ്കരിക്കുന്നതിന്
നിലവിലുളള സംവിധാനം
എന്താണ്;
(ബി)
ഇന്ത്യന്‍
മെഡിക്കല്‍
അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇമേജ് എന്ന
സ്ഥാപനത്തിന്റെ
പാലക്കാട് ഫക്ടറിയില്‍
സംസ്ഥാനത്ത്
ഒട്ടാകെയുള്ള
ആശുപത്രികളിലെ മാലിന്യ
സംസ്കരണത്തിന്
സംവിധാനമുണ്ടോ;
(സി)
ഐ.എം.എയുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് വേറെ
എവിടെയെങ്കിലും
ബയോമെഡിക്കല്‍
മാലിന്യങ്ങള്‍
സംസ്കരിക്കുന്നതിനുള്ള
യൂണിറ്റ്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
ഫാക്ടറി
സ്ഥാപിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പെരിങ്ങന്മല പരിസ്ഥിതി
ദുര്‍ബല
മേഖലയിലായതിനാലും അവിടെ
ഉയര്‍ന്നിട്ടുള്ള
ജനരോഷവും
കണക്കിലെടുത്ത്
പ്രസ്തുത പദ്ധതി
ഉപേക്ഷിക്കുമോ?
ഇംപ്ലാന്റിന് വന്‍തുക
ഈടാക്കുന്നതായ പരാതി
4031.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശസ്ത്രക്രിയയിലൂടെ
ശരീരത്തില്‍
സ്ഥാപിക്കുന്ന
ഇംപ്ലാന്റുകളുടെ
വിതരണക്കാരായ
ഏജന്റുമാര്‍ വന്‍തുക
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ന്യായവില മെഡിക്കല്‍
ഷോപ്പില്‍ നിന്നും
ലഭിക്കുന്ന
ഇംപ്ലാന്റുകള്‍ക്ക്
ഗുണനിലവാരമില്ലായെന്ന്
ഡോക്ടര്‍മാര്‍ രോഗികളെ
തെറ്റിദ്ധരിപ്പിച്ച്
ഉയര്‍ന്ന വിലയ്ക്കുള്ള
ഇംപ്ലാന്റുകള്‍ പുറത്ത്
നിന്ന് വാങ്ങുവാന്‍
പ്രേരിപ്പിക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരം പരാതികളില്‍
കര്‍ശന നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
ചികിത്സാരംഗത്ത് എഫര്സിസ്
ടെക്നോളജി
4032.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ചികിത്സാരംഗത്ത്
എഫര്സിസ്
ടെക്നോളജിയുടെ
പ്രാധാന്യം
വിശദമാക്കുമോ;
(ബി)
എഫര്സിസ്
മെഷീന്
സ്ഥാപിച്ചിട്ടുള്ള
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
കോളേജില്‍ ഏത്
വകുപ്പാണ് എഫര്സിസ്
മെഷീന് കൈകാര്യം
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
അടിസ്ഥാന സൗകര്യ വികസനം
4033.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന
മലബാര്‍ കാന്‍സര്‍
സെന്ററിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിന്
2018-19 വര്‍ഷത്തെ
ബഡ്ജറ്റില്‍ 38 കോടി
രൂപ
വകയിരുത്തിയിട്ടുളളത്
കൂടാതെ എന്തെല്ലാം
നടപടികള്‍ ആണ്
സര്‍ക്കാര്‍ ഇത് വരെ
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉളളതെന്ന്
വ്യക്തമാക്കാമോ?
ചക്കയുടെ
പോഷകഗുണത്തെക്കുറിച്ച്
ശാസ്ത്രീയമായി പഠനം
4034.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ഔദ്യോഗിക ഫലവൃക്ഷമായി
ചക്കയെ
പ്രഖ്യാപിച്ചുവെങ്കിലും
ചക്കയുടെ
പോഷകഗുണത്തെക്കുറിച്ച്
ശാസ്ത്രീയമായി പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഡയബെറ്റിസിന്
ഒരു പ്രതിവിധിയായി
ചക്കയെ ഉപയോഗിക്കുന്നു
എന്നതിന് ശാസ്ത്രീയമായ
അടിത്തറയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
അങ്ങനെയെങ്കില്‍
ചക്കയുടെ
പോഷകഗുണത്തെക്കുറിച്ച്
സംസ്ഥാനത്തെ ആയുര്‍വേദ
ഡോക്ടര്‍മാരിലൂടെ
പൊതുജനങ്ങളില്‍ അവബോധം
സൃഷ്ടിക്കാന്‍ മുന്‍കൈ
എടുക്കുമോ
എന്നറിയിക്കാമോ?
ജീവിതശൈലീ
രോഗങ്ങള്‍ തടയുന്നതിന് നടപടി
4035.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
തടയുന്നതിനായി സംസ്ഥാന
ആരോഗ്യ വകുപ്പും
വിദ്യാഭ്യാസ വകുപ്പും
തദ്ദേശ സ്വയംഭരണ
വകുപ്പും
കൂടിച്ചേര്‍ന്ന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
സംസ്ഥാനത്തെ
എല്ലാ പി. എച്ച്.സി.
കളിലും ആഴ്ചയില്‍ ഒരു
ദിവസം
ഡയബറ്റോളജിസ്റ്റ്,
ഹൃദ്രോഗ വിദഗ്ദ്ധന്,
ഓങ്കോളജിസ്റ്റ്,
ഇ.എന്‍. ടി. വിദഗ്ധന്‍
എന്നിവരുടെ സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഡയബറ്റിസിനും
ഹൃദ്രോഗങ്ങള്‍ക്കുമുള്ള
അത്യാവശ്യ മരുന്നുകള്‍
സൗജന്യമായി
രോഗികള്‍ക്ക്
നല്‍കുന്നതിനായി
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ആണുള്ളത്; വിശദാംശം
നല്‍കാമോ?
കാട്ടാക്കട
-പനയംകോട് കേന്ദ്രമായി
സബ്-സെന്റര്‍
4036.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
പഞ്ചായത്തിലെ പനയംകോട്
കേന്ദ്രമായി
ആരോഗ്യവകുപ്പിന്റെ
സബ്-സെന്റര്‍
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ഹെമറ്റോളജി
അനലെെസര്‍ - ടെന്‍ഡര്‍
നടപടികൾ
4037.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
മന്ത്രി വിളിച്ചു
കൂട്ടിയ
സൂപ്രണ്ടുമാരുടെ
യോഗത്തില്‍
ഹെമറ്റോളജി അനലെെസര്‍
എന്ന രക്ത പരിശോധന
ഉപകരണം വാങ്ങുന്ന
കാര്യം ചര്‍ച്ച
ചെയ്തിരുന്നോ;
(ബി)
ഹെമറ്റോളജി
അനലെെസര്‍ എന്ന
ഉപകരണത്തിന് മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന്
രേഖപ്പെടുത്തിയിട്ടുള്ള
കുറഞ്ഞ തുക എത്രയാണ്;
(സി)
ഇൗ
ഉപകരണം വഴി
രക്തപരിശോധനയ്ക്ക് ഒരു
രോഗി എത്ര രൂപ
നല്‍കേണ്ടിവരും;
(ഡി)
ഉപകരണം
വാങ്ങുന്നതിന്
ടെന്‍ഡര്‍ വിളിച്ചോ ;
വിളിച്ചെങ്കില്‍
പങ്കെടുത്ത കമ്പനികളും
സ്ഥാപനങ്ങളും അവ
രേഖപ്പെടുത്തിയ തുകയും
എത്രയാണെന്ന്
വിശദമാക്കാമോ;
(ഇ)
ഇൗ
ടെന്‍ഡര്‍ ആര്‍ക്കാണ്
സ്ഥിരപ്പെടുത്തിയത്;
കോര്പ്പറേഷന്
രേഖപ്പെടുത്തിയ കുറഞ്ഞ
തുകയില്‍ നിന്ന് എത്ര
രൂപ കൂടുതല്‍
നല്‍കിയാണ്
സ്ഥിരപ്പെടുത്തിയത്?
ഒപ്താല്‍മിക്
അസിസ്റ്റന്റ്,റിഫ്രാക്ഷനിസ്റ്റ്,ഓര്‍ത്തോപ്റ്റിസ്റ്റ്
തസ്തികകളുടെ ഏകീകരണം
4038.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആരോഗ്യ
വകുപ്പില്‍
ഒപ്താല്‍മിക്
അസിസ്റ്റന്റ്,
റിഫ്രാക്ഷനിസ്റ്റ്,
ഓര്‍ത്തോപ്റ്റിസ്റ്റ്
തുടങ്ങിയ തസ്തികകള്‍
ഏകീകരിച്ച്
ഓപ്റ്റോമെട്രിസ്റ്റ്
എന്നാക്കി
28.2.2011-ല്‍ ഉത്തരവ്
ഇറക്കിയിട്ടും പ്രസ്തുത
ഉത്തരവ് ഇതുവരെ
നടപ്പാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നടപ്പാക്കുവാന്‍ വേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ?
എച്ച്1
എന്‍1 പനി
4039.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്1 എന്‍1 പനി
പടരുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
എത്ര പേര്‍ക്ക് ഈ രോഗം
ബാധിച്ചുവെന്നും
എത്രപേര്‍
മരണമടഞ്ഞുവെന്നും
വിശദമാക്കുമോ?
എം.സി.ഐ.
പ്രവേശനാനുമതി വിലക്കിയ
മെഡിക്കല്‍ കോളേജുകൾ
4040.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
മെഡിക്കല്‍ കോളേജുകളിലെ
വിദ്യാര്‍ത്ഥി പ്രവേശനം
സൗകര്യങ്ങളുടെ
അഭാവത്തില്‍ ഈ വര്‍ഷം
എം.സി.ഐ (മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ
)വിലക്കുകയും, പ്രസ്തുത
വിലക്ക് സുപ്രീംകോടതി
ശരിവയ്ക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മെഡിക്കല്‍
കോളേജുകളിലെ
പ്രവേശനമാണ് അപ്രകാരം
വിലക്കിയതെന്നും,അതുമൂലം
എത്ര
വിദ്യാര്‍ത്ഥികളുടെ
എം.ബി.ബി.എസ്.
പ്രവേശനമാണ്
തടസ്സപ്പെട്ടതെന്നും
വ്യക്തമാക്കുമോ ;
(സി)
മറ്റ്
പ്രൊഫഷനല്‍
കോളേജുകളില്‍ പ്രവേശനം
നേടിയിരുന്ന
വിദ്യാര്‍ത്ഥികള്‍
ഇതുസംബന്ധിച്ച
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
അതുപേക്ഷിച്ച് പ്രസ്തുത
മെഡിക്കൽ കോളേജുകളില്‍
അഡ്മിഷന് എടുത്തത്
മൂലം അവരുടെ പഠനം
നിലയ്ക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
എം.സി.ഐ.
പാലക്കാട് സര്‍ക്കാര്‍
മെഡിക്കല്‍ കോളേജിൽ
എന്തെല്ലാം ന്യൂനതകളാണ്
ചൂണ്ടികാണിച്ചതെന്നും
പ്രസ്തുത ന്യുനതകള്‍
പരിഹരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ
(ഇ)
പ്രസ്തുത
കോളേജില്‍ ആവശ്യമായ
അദ്ധ്യാപക, അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
തടഞ്ഞുവയ്ക്കുന്ന നടപടി
4041.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
സ്വയംഭരണസ്ഥാപനമായ
സീമെറ്റിന്റെ
(SI-MET)കീഴിലുള്ള
നഴ്സിംഗ് കോളേജുകളിലെ
ബി.എസ്.സി. നഴ്സിംഗ്,
പോസ്റ്റ് ബേസിക്
ബി.എസ്.സി. നഴ്സിംഗ്
പഠനം ഇടക്കാലത്ത്
അവസാനിപ്പിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
എസ്.എസ്.എല്‍.സി.,
ഹയര്‍സെക്കണ്ടറി,
ജി.എന്‍.എം.
സര്‍ട്ടിഫിക്കറ്റുകള്‍
ലിക്വിഡേറ്റഡ് ഡാമേജ്
അടച്ചില്ല എന്ന
കാരണത്താല്‍
തടഞ്ഞുവച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തടഞ്ഞുവച്ച
സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ
ലഭിക്കുന്നതിനായി
വിദ്യാര്‍ത്ഥികളുടെ/
മാതാപിതാക്കളുടെ അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
ആരോഗ്യവകുപ്പിലുള്ള
C3/114/18, C3/73/2018,
C3/119/2018 എന്നീ
ഫയലുകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പിന്നോക്കവിഭാഗവിദ്യാര്ത്ഥിനിയായ
കുമാരി ശരണ്യ.T.S.
(Receipt No.
2248217/2018), പിതാവ്
മരണപ്പെട്ട
വിദ്യാര്‍ത്ഥിയായ വസീല
(Receipt No.
2973685/2018) എന്നീ
വിദ്യാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റുകള്‍
പ്രത്യേക കേസായി
പരിഗണിച്ച്
ലിക്വിഡേറ്റഡ് ഡാമേജ്
ഒഴിവാക്കി തിരികെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഇടക്കാലത്ത്
പഠനം നിര്‍ത്തുന്ന
വിദ്യാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റുകള്‍
ലിക്വിഡേറ്റഡ് ഡാമേജ്
അടച്ചില്ല എന്ന
കാരണത്താല്‍
തടഞ്ഞുവയ്ക്കുന്ന
SI-MET
പ്രോസ്പെക്റ്റസിലെ
നിബന്ധന മൂലം
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനം
തടസ്സപ്പെടുന്ന
സാഹചര്യം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
പരിയാരം
ഗവണ്മെന്റ് ആയുര്‍വേദ കോളേജ്
4042.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പരിയാരം
ഗവണ്മെന്റ് ആയുര്‍വേദ
കോളേജില്‍ ബി.എ.എം.എസ്
സീറ്റുകളുടെ എണ്ണം
40ല്‍ നിന്ന് 60 ആയി
വര്‍ദ്ധിപ്പിക്കുകയും
പുതിയ 3 പി.ജി.
കോഴ്സുകള്‍
അനുവദിക്കുകയും ചെയ്ത
സാഹചര്യത്തില്‍ പുതിയ
അക്കാദമിക് ബ്ലോക്കും
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കും നേത്ര -
ഇ.എന്‍.ടി.സൂപ്പര്‍
സ്പെഷ്യാലിറ്റി
ബ്ലോക്കും ലേഡീസ്
ഹോസ്റ്റലും
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
ഹോമിയോപ്പതിയുടെ
സമഗ്രവികസനം
4043.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോമിയോപ്പതിയുടെ
സമഗ്രവികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഹോമിയോപ്പതി
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിനും
ഹോമിയോ ആശുപത്രികളെ
എന്‍.എ.ബി.എച്ച്
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
ഹോമിയോ
ഡിസ്പെന്‍സറികളെ
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഹോമിയോ
മരുന്നുകളുടെ
നിര്‍മ്മാണവും വിതരണവും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ഹോംകോ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
ആലത്തൂര്‍
ഹോമിയോ ഡിസ്പെന്‍സറി
T 4044.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
സര്‍ക്കാര്‍ ഹോമിയോ
ഡിസ്പെന്‍സറിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
സര്‍ക്കാര്‍
ഹോമിയോ ഡിസ്പെന്‍സറി
താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്നതിന്
വാടക കെട്ടിടം
ലഭ്യമായിട്ടുണ്ടോ;
(സി)
ഹോമിയോ
ഡിസ്പെന്‍സറി എന്ന്
പ്രവര്‍ത്തനം തുടങ്ങും
എന്നറിയിക്കാമോ?
മെഡിക്കല്‍
ഓഫീസര്‍ (ആയുര്‍വേദ) റാങ്ക്
ലിസ്റ്റിലെ നിയമനം
4045.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 268/11 പ്രകാരം
നിലവിലുണ്ടായിരുന്ന
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ) റാങ്ക്
ലിസ്റ്റിലെ നിയമനവുമായി
ബന്ധപ്പെട്ട്
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലില് ഫയല്‍
ചെയ്തിരുന്ന
OA.1900/2017 കേസില്‍
03.08.2018-ന്
പുറപ്പെടുവിച്ച അന്തിമ
ഉത്തരവില്‍
പ്രൊവിഷണലായി
റിപ്പോര്‍ട്ട്
ചെയ്തിരുന്ന 28
ഒഴിവുകളില്‍ നിയമനം
നടത്തുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിനെതിരെ ഭാരതീയ
ചികിത്സ വകുപ്പ്
ഡയറക്ടര്‍ ഫയല്‍
ചെയ്തിരുന്ന റിവ്യൂ
അപ്ലിക്കേഷന്‍ 31/2018
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലിന്റെ
08.11.2018-ലെ ഉത്തരവ്
പ്രകാരം ഡിസ്മിസ്സ്
ചെയ്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
മെഡിക്കല്‍ ഒാഫീസര്‍
തസ്തികയിലെ പ്രസ്തുത 28
ഒഴിവുകളില്‍
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലിന്റെ
ഉത്തരവിലെ നിര്‍ദ്ദേശ
പ്രകാരം നിയമനം
നടത്തുന്നതിന്
അഡ്വെയ്സ്
നല്‍കുന്നതിനായി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മുട്ടത്തറയിലെ
ആയൂര്‍വേദ മരുന്നു
നിര്‍മ്മാണശാല
4046.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം
മുട്ടത്തറയില്‍
ആരംഭിച്ച ആയൂര്‍വേദ
മരുന്നുനിര്മ്മാണശാലയായ
ഔഷധിയില്‍ എത്രയിനം
മരുന്നുകളാണ്
ഉല്‍പ്പാദിപ്പിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫാക്ടറി
വിപുലീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ മിഷനില്‍ നിന്ന്
നല്‍കേണ്ട ധനസഹായം
4047.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഡ്നി-ഹൃദയം
മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക്
വിധേയരായവര്‍ക്കും
മറ്റു ഗുരുതര രോഗം
ബാധിച്ചവര്‍ക്കും
സാമൂഹ്യ സുരക്ഷാ
മിഷനില്‍ നിന്ന്
നല്‍കേണ്ട ധനസഹായം
ലഭിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്ന്
സമര്‍പ്പിക്കപ്പെട്ട
അപേക്ഷകര്‍ക്ക് എത്രയും
വേഗം സാമ്പത്തിക സഹായം
നല്‍കുന്നതിനുള്ള നടപടി
സര്‍ക്കാര്‍ തലത്തില്‍
നിര്‍ദ്ദേശിക്കുമോ;വ്യക്തമാക്കാമോ?
അനധികൃത
കൗൺസിലിങ് സെന്ററുകള്‍
നിയന്ത്രിക്കാന്‍ നടപടി
4048.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
കൗണ്‍സിലിംഗ്
സെന്ററുകള്‍
പെരുകിവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
കൗണ്‍സിലിംഗില്‍
മതിയായ പരിശീലനം
ലഭിച്ചവരോ അംഗീകൃത
സ്ഥാപനങ്ങളില്‍ നിന്ന്
കൗണ്‍സിലിംഗ്
കോഴ്സുകള്‍
പൂര്‍ത്തിയാക്കിയവരോ
ആണോ ഇത്തരം
സ്ഥാപനങ്ങള്‍
നടത്തുന്നത് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അനധികൃത
കൗണ്‍സിലിംഗ്
സെന്ററുകള്‍
നിയന്ത്രിക്കുന്നതിന് ഈ
മേഖലയില്‍ ലൈസന്‍സ്
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
ആശ്വാസകിരണം
പദ്ധതി
4049.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനസികവും
ശാരീരികവുമായ
പ്രയാസങ്ങള്‍
നേരിടുന്നതുമൂലം
ശയ്യാവലംബരായ രോഗികളെ
സഹായിക്കുന്നവര്‍ക്കായി
സാമൂഹ്യ സുരക്ഷ മിഷന്
നടപ്പിലാക്കി വരുന്ന
ആശ്വാസ കിരണം
പദ്ധതിയുടെ ധനസഹായം
ലഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശ്വാസ
കിരണം പദ്ധതിയുടെ
അപേക്ഷ
സ്വീകരിക്കുന്നതും
അര്‍ഹരായവരെ
കണ്ടെത്തുന്നതിലുമുള്ള
കാലതാമസം ഒഴിവാക്കാന്‍
കാലോചിതമായ മാറ്റങ്ങള്‍
കൊണ്ടുവരാന്‍
തയ്യാറാവുമോ?
സാമൂഹ്യനീതി
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
4050.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സാമൂഹ്യനീതി വകുപ്പിന്
അനുവദിച്ച തുക എത്ര;
വിനിയോഗിച്ച തുക എത്ര
എന്ന് ജില്ല തിരിച്ച്
വിശദമാക്കാമോ?
ജില്ലാ
കേന്ദ്രങ്ങളിൽ എന്റെ കൂട്
പദ്ധതി
4051.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്ത്രീകളുടെ
സുരക്ഷ കണക്കിലെടുത്ത്
ആരംഭിച്ച എന്റെ കൂട്
പദ്ധതി എല്ലാ ജില്ലാ
കേന്ദ്രങ്ങളിലും
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പാലമേല്‍
പഞ്ചായത്തില്‍ മാതൃകാ
അംഗന്‍വാടി
4052.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പാലമേല്‍
പഞ്ചായത്തില്‍ മാതൃകാ
അംഗന്‍വാടി
സ്ഥാപിക്കുന്നതിന്
സാമൂഹിക നീതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വള്ളികുന്നം
പഞ്ചായത്തിലെ 136-ാം
നമ്പര്‍ അംഗന്‍വാടിക്ക്
അനുവദിച്ച തുക 133-ാം
നമ്പര്‍
അംഗന്‍വാടിക്കായി
മാറ്റി അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ; നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
സ്വന്തമായി
കെട്ടിടമില്ലാത്ത
അങ്കണവാടികള്‍
4053.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അങ്കണവാടികളുണ്ട്;
(ബി)
സ്വന്തമായി
കെട്ടിടമില്ലാത്ത
അങ്കണവാടികള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിച്ചു
കൊടുക്കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
അംഗന്‍വാടികള്‍
4054.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
ഭാഗമായി വരുന്നതും
കൊട്ടാരക്കര,വെട്ടിക്കവല
ബ്ലോക്ക്
പഞ്ചായത്തുകളില്പ്പെടുന്നതുമായ
ആകെ എത്ര
അംഗന്‍വാടികള്‍ ഉണ്ട്;
(ബി)
പ്രസ്തുത
അംഗനവാടികളില്‍ സ്ഥലം
ഉണ്ടായിട്ടും കെട്ടിടം
ഇല്ലാത്ത
അംഗന്‍വാടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
അംഗന്‍വാടികള്‍ക്ക്
പുതിയ കെട്ടിടത്തിനായി തുക
4055.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
ഏതെങ്കിലും
അംഗന്‍വാടികള്‍ക്ക്
പുതിയ കെട്ടിടത്തിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
അംഗന്‍വാടികള്‍ക്കാണ്
ഇത്തരത്തില്‍ തുക
അനുവദിച്ചിട്ടുള്ളതന്ന്
വ്യക്തമാക്കുമോ?
വികലാംഗ
സംവരണം
4056.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
വികലാംഗരുടെ ജോലി
സംവരണം എത്ര ശതമാനമാണ്;
(ബി)
വികലാംഗ
സംവരണം വിവിധ
വകുപ്പുകളില്‍
കൃത്യമായി
നടക്കുന്നുണ്ട് എന്ന്
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മൂന്ന്
ശതമാനം എന്ന വികലാംഗ
സംവരണം ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ചൈല്‍ഡ്
വെല്‍ഫയര്‍ കമ്മിറ്റിയും
(സി.ഡബ്ല്യു.സി.) ജുവനൈല്‍
ജസ്റ്റിസ് ബോര്‍ഡും
(ജെ.ജെ.ബി.)
4057.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ചൈല്‍ഡ്
വെല്‍ഫയര്‍
കമ്മിറ്റിയും
(സി.ഡബ്ല്യു.സി.)
ജുവനൈല്‍ ജസ്റ്റിസ്
ബോര്‍ഡും (ജെ.ജെ.ബി.)
കാലാവധി
പൂര്ത്തിയാക്കിയവയാണോ;
(ബി)
കാലാവധി
പൂര്‍ത്തിയായെങ്കില്‍
ഇവ
പുന:സംഘടിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അനുയാത്ര
പദ്ധതി
4058.
ശ്രീ.ബി.ഡി.
ദേവസ്സി
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
ആവിഷ്കരിച്ചിട്ടുള്ള
അനുയാത്ര പദ്ധതിയുടെ
വിശദാംശം ന്ലകാമോ;
(ബി)
സംസ്ഥാനത്ത്
അനാഥരായ
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് വേണ്ടി
സ്പെഷ്യല്‍ ഹോം
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭിന്നശേഷിക്കാര്‍ക്കും
അവരുടെ
കുടംബാംഗങ്ങള്ക്കുമായി
ആവിഷ്കരിച്ചിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്വാവലംബന്‍
ഇന്‍ഷുറന്‍സ്
പദ്ധതിയ്ക്കായി സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
അടച്ചിട്ടും കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
നല്കാത്തതിനാല്
ഭിന്നശേഷിക്കാര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
ആശ്വാസകിരണം
പദ്ധതി
4059.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ആശ്വാസകിരണം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം
നല്‍കിവരുന്നുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയിലേക്കുളള എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ട്;
(സി)
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അംഗപരിമിതരുടെ
പ്രശ്നപരിഹാരത്തിനായി നോഡല്‍
ഓഫീസര്‍മാര്‍
4060.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
അംഗപരിമിതരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ നോഡല്‍
ഓഫീസര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വകുപ്പു
തിരിച്ചുള്ള
ഓഫീസര്‍മാരുടെ പേരും
വിവരവും ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
സര്‍വ്വീസില്‍
അംഗപരിമിതവിഭാഗത്തില്പ്പെടുന്ന
എത്ര സ്ഥിരം, കരാര്‍,
ദിവസവേതന
ജീവനക്കാരുണ്ട്;
കണക്കുകള്‍
ലഭ്യമാക്കുമോ?
ഐക്കോണ്‍സിന്റെ
പ്രവര്‍ത്തനം
4061.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
ഉന്നമനത്തിനായുള്ള
ഐക്കോണ്‍സിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്;
താല്‍ക്കാലിക
ജീവനക്കാര്‍ എത്രയാണ്;
(സി)
എെക്കോണ്സിന്റെ
തിരുവനന്തപുരം
കേന്ദ്രത്തില്‍
ഡയറക്ടറുടെ മേല്‍നോട്ടം
ഉണ്ടോ; എങ്കില്‍
ആഴ്ചയില്‍ എത്ര ദിവസം
അദ്ദേഹത്തിന്റെ സേവനം
തിരുവനന്തപുരം
കേന്ദ്രത്തിന്
ലഭിക്കുന്നുണ്ട്;
(ഡി)
2017-18
ല്‍ പ്ലാന്‍
ഫണ്ടിനത്തില്‍ ഈ
സ്ഥാപനത്തിന് എന്ത് തുക
ലഭിച്ചുവെന്നും അതില്‍
എന്ത് തുക
ചിലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാര്‍ക്ക് ശമ്പള
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ കുടിശ്ശിക
അടിയന്തിരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഭിന്നശേഷിക്കാരുടെ
അവകാശങ്ങള്‍
4062.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനായി
സംസ്ഥാന നിയമം
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ ;
(ബി)
ഇന്ത്യയിലെ
ആദ്യത്തെ ഭിന്നശേഷീ
സൗഹൃദ സംസ്ഥാനമായി
കേരളത്തെ
പ്രഖ്യാപിക്കുന്നതിന്
വേണ്ട പ്രവർത്തനങ്ങൾ
നടപ്പിലാക്കുന്നതിന്
അലോചിക്കുന്നുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ന്ലകാമോ ?
ഭിന്നശേഷിക്കാരുടെ
ആനുകൂല്യങ്ങള്‍ക്കുള്ള
മാനദണ്ഡത്തിൽ മാറ്റം
വരുത്തുന്നതിനുള്ള നടപടി
4063.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
ആനുകൂല്യങ്ങള്‍ക്കുള്ള
അർഹതാ മാനദണ്ഡമായി
അവരുടെ കുടുംബവരുമാനം
കണക്കാക്കുന്നതിനാല്‍
അവസരങ്ങള്‍
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭിന്നശേഷിക്കാരുടെ
ആനുകൂല്യങ്ങള്‍ക്കുള്ള
അർഹതാ മാനദണ്ഡമായി
അവരുടെ വ്യക്തിഗത
വരുമാനം
കണക്കാക്കുന്നത്തിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
അംഗപരിമിതര്‍ക്കായുള്ള
പദ്ധതികള്‍
4064.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിയമനങ്ങളില്‍
അംഗപരിമിതര്‍ക്കായുള്ള
സംവരണം നാല് ശതമാനമായി
ഉയര്‍ത്തിയത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ്, പി.എസ്.സി
നോട്ടിഫിക്കേഷന്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അംഗപരിമിതര്‍ക്ക്
സ്വയം തൊഴിലിനായി
എന്തൊക്കെ സഹായങ്ങളാണ്
നല്കി വരുന്നത്;
വിശദമാക്കാമോ;
(സി)
2016-
ലെ
അംഗപരിമിതര്‍ക്കായുള്ള
ദേശീയ നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങള്‍/പദ്ധതികള്‍
നടപ്പിലാക്കി;
വിശദമാക്കുമോ?
മെയില്‍
കെയര്‍ടേക്കര്‍ തസ്തികയിലെ
ഒഴിവുകൾ
4065.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിലെ
കെയര്‍ടേക്കര്‍(മെയില്‍)
തസ്തികയുടെ നിലവിലുള്ള
എണ്ണം വ്യക്തമാക്കുമോ;
ഇവയില്‍ എത്രയെണ്ണമാണ്
ഒഴിഞ്ഞുകിടക്കുന്നതെന്നും
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ബി)
31.10.2018
ല്‍ സബ്ജക്ട് കമ്മിറ്റി
അംഗീകരിച്ച സാമൂഹ്യനീതി
വകുപ്പ് സബോര്‍ഡിനേറ്റ്
സര്‍വ്വീസ് വിശേഷാല്‍
ചട്ടം 2010 ഭേദഗതി
ചെയ്യുന്നത് സംബന്ധിച്ച
സ്പെഷ്യല്‍ റൂള്‍
നിലവില്‍ വരുന്നതുമായി
ബന്ധപ്പെട്ട നടപടിക്രമം
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
വനിത
- ശിശുക്ഷേമ വികസന വകുപ്പ്
4066.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രൂപീകരിച്ചിട്ടുള്ള
വനിത - ശിശുക്ഷേമ വികസന
വകുപ്പിന്റെ സ്റ്റാഫ്
പാറ്റേൺ അംഗീകരിച്ച്
സ്പെഷ്യല്‍ റൂള്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
രാജീവ്
ഗാന്ധി ക്രെഷുകള്‍
4067.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അരുവിക്കര
നിയോജകമണ്ഡലത്തില്‍
കേന്ദ്ര സോഷ്യല്‍
വെല്‍ഫെയര്‍
ബോര്‍ഡിന്റെ സഹായത്തോടെ
രാജീവ് ഗാന്ധി നാഷണൽ
ക്രെഷുകള്‍ എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര ധനസഹായം
ഇപ്പോഴും
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ക്രെഷുകള്‍ സംസ്ഥാന
സാമൂഹ്യനീതി വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയുടെ
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ക്ക്
ധനസഹായം
ലഭിക്കുന്നില്ലായെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രാജീവ്
ഗാന്ധി നാഷണല്‍
ക്രെഷുകളില്‍
ഓരോന്നിലും എത്ര
ജീവനക്കാരാണ്
ഉള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇവിടെയുള്ള
കുട്ടികള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കാറുള്ളത്;
ഇതിലേയ്ക്കായി ഓരോ
മാസവും എത്ര രൂപയാണ്
സാധാരണ ധനസഹായം
നല്‍കുന്നത്; ഇത്
സംബന്ധിച്ച് വിശദാംശം
ന്ലകാമോ?
സംസ്ഥാന
വനിതാ കമ്മീഷന് മുഖേന
തീർപ്പ് കല്‍പ്പിച്ച പരാതികൾ
4068.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
വനിതാ കമ്മീഷന് എത്ര
പരാതികളില്‍ തീര്‍പ്പ്
കല്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
അതിക്രമങ്ങള്‍ക്കിരയായ
പാര്‍ട്ടി പ്രവര്‍ത്തകരായ
സ്ത്രീകള്‍
4069.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിക്രമങ്ങള്‍ക്കിരയായ
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകരായ
സ്ത്രീകള്‍ പോലീസില്‍
പരാതിപ്പെടാത്തത്
എന്തുകൊണ്ടാണെന്ന്
വനിത-ശിശു വികസന
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പാര്‍ട്ടി
പ്രവര്‍ത്തകരും
നേതാക്കളും നടത്തുന്ന
കുറ്റകൃത്യങ്ങള്‍
പാര്‍ട്ടിതല
അന്വേഷണത്തിലും
നടപടിയിലും
ഒതുക്കുന്നത്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംസ്ഥാനത്തു
വര്‍ദ്ധിച്ചു വരാന്‍
കാരണമാകുമെന്നുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
ഒരു
വനിതാ
പ്രവര്‍ത്തകയ്ക്കെതിരെ
അപമര്യാദയായി പെരുമാറിയ
എം എല്‍ എയെ
ന്യായീകരിച്ച വനിതാ
കമ്മീഷന് അധ്യക്ഷയുടെ
നടപടി കമ്മീഷന്റെ
അന്തസത്തക്കു
നിരക്കുന്നതല്ലായെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
സ്ത്രീകള്‍ക്കെതിരെ
പാര്‍ട്ടി
പ്രവര്‍ത്തകരും
നേതാക്കളും നടത്തുന്ന
കുറ്റകൃത്യങ്ങള്‍
പാര്‍ട്ടിതല
അന്വേഷണത്തിലും
നടപടിയിലും
നിജപ്പെടുത്തുന്നതിനോട്
വനിത-ശിശു വികസന
വകുപ്പ്
യോജിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?