Q.
No |
Questions
|
2901
|
തോട്ടപ്പള്ളി
നാലു ചിറ
സ്കൂളിന്റെ
അപ്ഗ്രഡേഷന്‍
ശ്രീ.
ജി.
സുധാകരന്‍
(എ)ഹൈസ്കൂള്‍
ആയി ഉയര്‍ത്തിയ
തോട്ടപ്പള്ളി
നാലുചിറ
സ്കൂളില്‍,
ഹൈസ്കൂള്‍
ക്ളാസ്സുകള്‍
അടുത്ത
അദ്ധ്യായനവര്‍ഷം
ആരംഭിക്കുമോ;
(ബി)ഇവിടെ
ഹൈസ്കൂള്‍
ക്ളാസ്സുകള്‍
കൂടി
ആരംഭിക്കുവാന്‍
ആവശ്യമായ
ക്ളാസ്സ്
മുറികള്‍
ലഭ്യമാണോ
;
(സി)ഇല്ലെങ്കില്‍
ഹൈസ്കൂളിനായി
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നകാര്യം
പരിഗണിക്കുമോ? |
2902 |
സ്കൂളിനെ
അപ്ഗ്രേഡ്
ചെയ്യുന്ന
നടപടി
ശ്രീ.
കോലിയക്കോട്.
എന്‍.
കൃഷ്ണന്‍
നായര്‍
(എ)വെഞ്ഞാറമൂട്
ഗവണ്‍മെന്റ്
എല്‍.പി.
സ്കൂളിനെ
യു.പി.
സ്കൂളായി
അപ്ഗ്രേഡ്
ചെയ്യുന്നതിന്
എന്തെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയില്‍
ഉണ്ടോ;
(ബി)പ്രസ്തുത
സ്കൂളില്‍
ഇപ്പോള്‍
ഏതൊക്കെ
ക്ളാസ്സുകളാണ്
നടത്തുന്നത്;
(സി)പ്രസ്തുത
സ്കൂളിലെ
ഇപ്പോഴത്തെ
സ്റാഫ്
പാറ്റേണ്‍
അറിയിക്കുമോ;
(ഡി)പ്രസ്തുത
സ്കൂളിലെ
ജീവനക്കാരുടെ
ശമ്പളവും
എസ്റാബ്ളിഷ്മെന്റ്
കാര്യങ്ങളും
എവിടെയാണ്
കൈകാര്യം
ചെയ്യുന്നത്;
(ഇ)പ്രസ്തുത
സ്കൂളിന്റെ
അപ്ഗ്രഡേഷന്‍
എത്രയും
വേഗം
നടത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2903 |
മങ്കട
മണ്ഡലത്തില്‍
പട്ടിയില്‍
പറമ്പില്‍
ഒരു എല്‍.പി.
സ്കൂള്‍
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)മങ്കട
മണ്ഡലത്തിലെ
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ
കോളനിപ്രദേശമായ
പട്ടിയില്‍
പറമ്പില്‍
ഒരു എല്‍.പി.
സ്കൂള്‍
ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)വിദ്യാഭ്യാസ
അവകാശ
നിയമം
പ്രാബല്യത്തില്‍
വരുന്ന ഈ
കലയളവില്‍
എസ്.സി.
കോളനികളിലെയും,
സമീപ
നിവാസികളുടെയും
യാത്രാ
ക്ളേശത്തിന്
അറുതി
വരുത്താന്‍
പട്ടിയില്‍
പറമ്പില്‍
ഒരു എല്‍.പി.
സ്കൂള്‍
അനുവദിക്കുന്നതിന്
സത്വര
നടപടി
സ്വികരിക്കുമോ
? |
2904 |
സ്പെഷ്യല്‍
സ്ക്കൂളുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
ശ്രീ;
കെ.
കെ.
ജയചന്ദ്രന്‍
(എ)സ്പെഷ്യല്‍
സ്ക്കൂളുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
പഠനം
നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
കമ്മീഷന്റെ
ഘടന
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)കമ്മീഷന്റെ
പരിധിയില്‍
എന്തെല്ലാം
കാര്യങ്ങള്‍
ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശം
നല്‍കാമോ;
(ഡി)കമ്മീഷന്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ? |
2905 |
സ്പെഷ്യല്‍
സ്കൂളുകള്‍
എയ്ഡഡ്
ആക്കാന്‍
നടപടി
ശ്രീ.
എ.
എ.
അസീസ്
(എ)സംസ്ഥാനത്ത്
പേഴ്സണ്‍സ്
വിത്ത്
ഡിസബിലിറ്റീസ്
ആക്ട് 1995
അനുസരിച്ച്
രജിസ്റര്‍
ചെയ്ത
എത്ര
സ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)പ്രസ്തുത
സ്കൂളുകളിലെ
ജീവനക്കാര്‍ക്ക്
എത്ര
രൂപയാണ്
മാസ
ശമ്പളമായി
നല്‍കുന്നത്;
(സി)ഇവരുടെ
ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രസ്തുത
സ്കൂളുകള്‍
എയ്ഡഡ്
ആക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2906 |
സ്കൂളുകള്‍ക്ക്
എയ്ഡഡ്
പദവി
നല്കുന്ന
നടപടി
ശ്രീ.
എം.എ.
ബേബി
,,
സി.
കൃഷ്ണന്‍
,,
കെ.വി.
അബ്ദുള്‍
ഖാദര്‍
,,
കെ.വി.
വിജയദാസ്
(എ)സംസ്ഥാനത്ത്
ഏതെങ്കിലും
സ്കൂളുകള്‍ക്ക്
എയ്ഡഡ്
പദവി
നല്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോ;
(ബി)ഏതെല്ലാം
സ്കൂളുകളാണ്
എയ്ഡഡ്
പദവി നല്‍കുന്നതിന്
പരിഗണനയിലുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി)എയ്ഡഡ്
പദവി നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
വകുപ്പുകള്‍
തമ്മില്‍
ഭിന്നാഭിപ്രായം
നിലനില്‍ക്കുന്നുണ്ടോ;
(ഡി)ഇക്കാര്യത്തില്‍
ധനവകുപ്പിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍
അഭിപ്രായമെന്താണ്;
(ഇ)എയ്ഡഡ്
പദവി
നല്കുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ? |
2907 |
കേരള
സ്റേറ്റ്
ഓപ്പണ്‍
സ്കൂള്‍
മലബാര്‍
റീജിയണല്‍
സെന്റര്‍
ശ്രീ.
പി.
ഉബൈദുള്ള
(എ)കേരള
സ്റേറ്റ്
ഓപ്പണ്‍
സ്കൂള്‍
മലബാര്‍
റീജിയണല്‍
സെന്റര്‍
മലപ്പുറത്ത്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്
;
(ബി)സെന്റര്‍
സ്ഥാപിക്കാന്‍
ആവശ്യമായ
സ്ഥലസൌകര്യങ്ങള്‍
ലഭ്യമായോ
; എങ്കില്‍
വിശദീകരിക്കാമോ
;
(സി)മലപ്പുറം
ഗവണ്‍മെന്റ്
കോളേജ്
കോമ്പൌണ്ടില്‍
അനുയോജ്യമായ
സ്ഥലം
കണ്ടെത്താന്‍
പരിശോധന
നടത്തിയിട്ടുണ്ടോ
;
(ഡി)സാങ്കേതിക
തടസ്സങ്ങള്‍
ഒഴിവാക്കി
മേഖലാകേന്ദ്രം
എത്രയും
വേഗം
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
2908 |
എറണാകുളം
ഡയറ്റിന്റെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ളോക്ക്
നിര്‍മ്മാണം
ശ്രീ.
സാജു
പോള്‍
(എ)എറണാകുളം
ഡയറ്റിന്റെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ളോക്ക്
നിര്‍മ്മാണം
സ്തംഭനാവസ്ഥയിലാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
കാരണം
വ്യക്തമാക്കാമോ
;
(ബി)പ്രസ്തുത
കെട്ടിടത്തിനായി
ഇതിനകം
എത്ര രൂപ
ചെലവഴിച്ചു
എന്നു
വ്യക്തമാക്കാമോ
;
(സി)നിര്‍മ്മാണം
പൂര്‍ത്തിയാകാന്‍
ഇനി എത്ര
രൂപയാണ്
വേണ്ടത് ;
(ഡി)ബാക്കി
ഫണ്ട്
അനുവദിച്ച്
അഡ്മിനിസ്ട്രേറ്റീവ്
ബ്ളോക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
; സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ
? |
2909 |
വിദ്യാഭ്യാസ
വകുപ്പില്‍
പാര്‍ട്ട്
ടൈം
മീനിയല്‍
ജീവനക്കാരുടെ
നിയമനം
ശ്രീ.
എ.റ്റി.
ജോര്‍ജ്
(എ)വിദ്യാഭ്യാസവകുപ്പില്‍
പാര്‍ട്ട്
ടൈം
മീനിയല്‍
ജീവനക്കാരെ
നിയമിക്കുന്നതിനുളള
വ്യവസ്ഥകള്‍
എന്തെല്ലാം;
(ബി)തിരുവനന്തപുരം
ജില്ലയില്‍
2012-ല്‍
എത്ര
പേരെ
പ്രസ്തുത
തസ്തികയില്‍
നിയമിച്ചിട്ടുണ്ട്;
(സി)നിയമനങ്ങളില്‍
സംവരണ
വിഭാഗക്കാര്‍,
വികലാംഗര്‍,
വിധവകള്‍
എന്നിവര്‍ക്ക്
എത്ര
തസ്തികകള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ |
2910 |
പാലക്കാട്
ജില്ലയിലെ
സര്‍ക്കാര്‍
സ്കൂളുകളിലെ
പ്രൈമറി
ഹെഡ്മാസ്റര്‍
നിയമനം
ശ്രീ.
എം.
ചന്ദ്രന്‍
(എ)പാലക്കാട്
ജില്ലയിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രൈമറി
ഹെഡ്മാസ്റര്‍
നിയമനത്തിനായുള്ള
സീനിയോറിറ്റി
ലിസ്റ്
നിലവിലുണ്ടോ
; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)ജില്ലയില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍
എത്ര
ഹെഡ്മാസ്റര്‍മാരുടെ
തസ്തികകളാണ്
നിലവിലുള്ളത്
എന്നും
ആയത്
എവിടെയൊക്കെയെന്നും
വ്യക്തമാക്കുമോ
;
(സി)നിലവിലെ
ലിസ്റില്‍
നിന്നും
എത്ര
പേരെയാണ്
ഇതിനകം
നിയമിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
;
(ഡി)ഈ
അധ്യയന
വര്‍ഷം
എത്ര
ഒഴിവുകള്‍
ഉണ്ടാകുമെന്നു
വ്യക്തമാക്കുമോ
? |
2911 |
പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള
ഹൈക്കോടതി
നിരീക്ഷണം
ശ്രീ.
റ്റി.വി.
രാജേഷ്
(എ)പൊതു
വിദ്യാലയങ്ങളും
വിദ്യാര്‍ത്ഥികളും
രണ്ടാംകിടക്കാരാണെന്ന
ബഹു
ഹൈക്കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പരാമര്‍ശം
നീക്കുന്നതിന്
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)പൊതു
വിദ്യാഭ്യാസം
ദുര്‍ബലമാക്കുന്നതും
അവിടങ്ങളില്‍
വിദ്യാഭ്യാസം
നേടുന്ന
കുട്ടികളെ
അപകീര്‍ത്തിപ്പെടുത്തുന്നതും
ആയ
പ്രസ്തുത
വിധിക്ക്
എതിരെ
അപ്പീല്‍
പോകാന്‍
തയ്യാറാകാത്തതെന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ? |
2912 |
അധ്യാപക
പാക്കേജ്
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)അധ്യാപക
പാക്കേജിന്റെ
പ്രയോജനം
ഇതിനകം
എത്ര
അധ്യാപകര്‍ക്ക്
ലഭിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(ബി)ഇക്കാര്യത്തില്‍
ജില്ലതിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
? |
2913 |
അധ്യാപികമാര്‍ക്കുള്ള
ഡ്രസ്
കോഡ്
ശ്രീ.
എ.
കെ.
ബാലന്‍
(എ)സംസ്ഥാനത്തെ
സര്‍ക്കാര്‍,
എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപികമാര്‍ക്ക്
വിദ്യാഭ്യാസ
വകുപ്പ്
ഡ്രസ്
കോഡ്
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
സംബന്ധിച്ച
ഉത്തരവിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(ബി)എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപികമാര്‍ക്ക്
പ്രത്യേക
ഡ്രസ്
കോഡ്
നിശ്ചയിക്കാന്‍
സ്കൂള്‍
മാനേജര്‍മാര്‍ക്ക്
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
സംബന്ധിച്ച
ഉത്തരവിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(സി)മലപ്പുറം
ജില്ലയിലെ
അരിക്കോട്
സുല്ല
മുസ്സലാം
ഓറിയന്റല്‍
ഹൈസ്കൂളിലെ
ഗണിതാധ്യാപിക
ശ്രീമതി
ജമീലയെ
മാനേജര്‍
സസ്പെന്റ്
ചെയ്തത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ;
(ഡി)മാനേജരുടെ
നടപടിയെക്കുറിച്ച്
വിദ്യാഭ്യാസ
വകുപ്പിന്
പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിദ്യാഭ്യാസ
വകുപ്പ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സസ്പെന്‍ഷന്‍
പിന്‍വലിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
നല്‍കിയെങ്കില്‍
നിര്‍ദ്ദേശം
മാനേജര്‍
പാലിച്ചോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2914 |
സ്കൂള്‍
-കോളേജ്
അദ്ധ്യാപകര്‍ക്കുള്ള
ഡ്രസ്സ്
കോഡ്
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
''
റ്റി.വി.
രാജേഷ്
''
പി.റ്റി.എ.
റഹീം
''
സാജു
പോള്‍
(എ)സംസ്ഥാനത്തെ
സ്കൂള്‍-കോളേജ്
അദ്ധ്യാപകര്‍ക്ക്
ഡ്രസ്സ്
കോഡ്
നിലവിലുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(ബി)മലപ്പുറം
ജില്ലയിലെ
അരീക്കോട്
ജംഇയ്യത്തുല്‍
മുജാഹിദ്ദീന്‍
ട്രസ്റിന്റെ
കീഴിലുള്ള
സുല്ല
മുസ്സല്ലാം
ഓറിയന്റല്‍
ഹൈസ്കൂളിലെ
ഒരു
അദ്ധ്യാപികയെ
പച്ച
ഓവര്‍കോട്ട്
ധരിക്കാത്തതിന്റെ
പേരില്‍
സ്കൂളില്‍
നിന്നും
സസ്പെന്റ്
ചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഈ
നടപടി
വിദ്യാഭ്യാസ
ചട്ടം
അനുസരിച്ചാണോ;
സസ്പെന്റ്
ചെയ്തതാരാണ്
;
(സി)അദ്ധ്യാപികയെ
സസ്പെന്റ്
ചെയ്തത്
എന്ന് ;
എത്ര
കാലത്തേക്കാണ്
സസ്പെന്റ്
ചെയ്തത് ;
കാലാവധിക്കുശേഷം
തിരിച്ചെടുക്കുകയുണ്ടായോ
; ഇവരെ
തിരിച്ചെടുക്കുന്നതിന്ജില്ലാ
വിദ്യാഭ്യാസ
ഓഫീസര്‍
ഉത്തരവ്
നല്‍കിയിരുന്നോ;ഈ
ഉത്തരവ്
റദ്ദാക്കുകയുണ്ടായോ
; കാരണം
വിശദമാക്കുമോ
;
(ഡി)ഇതു
സംബന്ധിച്ച്
അദ്ധ്യാപികയുടെ
പരാതി
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
അതിന്മേല്‍
എന്തു
നടപടിയാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ
;
(ഇ)പ്രസ്തുത
സ്കൂളില്‍
അദ്ധ്യാപികമാര്‍
പച്ചക്കോട്ട്
ധരിക്കണമെന്ന
തീരുമാനമെടുത്തത്
ആരാണ്;
ഇങ്ങനെ
തീരുമാനമെടുക്കുന്നതിന്
അവര്‍ക്ക്
അധികാരമുണ്ടോ
;
(എഫ്)കെ.ഇ.ആര്‍.
പ്രകാരം
എയ്ഡഡ്
സ്കൂളിലെ
അദ്ധ്യാപികമാര്‍ക്ക്
പ്രത്യേക
വേഷം
നിഷ്ക്കര്‍ഷിക്കുന്നുണ്ടോ
; എങ്കില്‍
അത്
എന്താണ് ;
അദ്ധ്യാപികയോട്
പച്ചക്കോട്ട്
ധരിക്കാന്‍
ആവശ്യപ്പെട്ടത്
ചട്ടപ്രകാരമാണോ
; സ്കൂളിലെ
എല്ലാ
അദ്ധ്യാപികമാര്‍ക്കും
ഈ
തീരുമാനം
ബാധകമാക്കിയിരുന്നോ
;
(ജി)ചട്ടവിരുദ്ധമായി
പ്രവര്‍ത്തിച്ച
സ്കൂള്‍
മാനേജ്മെന്റിനും
പ്രിന്‍സിപ്പലിനുമെതിരെ
നടപടിയെടുക്കാന്‍
തയ്യാറാകുമോ
? |
2915 |
എച്ച്.എസ്.എസ്.റ്റി
ഇംഗ്ളീഷ്
ജൂനിയര്‍
അദ്ധ്യാപകരുടെ
സീനിയോറിറ്റി
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
(എ)എച്ച്.എസ്.എസ്.റ്റി
ജൂനിയര്‍
സര്‍ക്കാര്‍
അദ്ധ്യാപകരുടെ
സീനിയോറിറ്റി
ലിസ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
അടിയന്തിരമായി
പ്രസിദ്ധീകരിക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(ബി)എച്ച്.എസ്.എസ്.റ്റി
ഇംഗ്ളീഷ്
ജൂനിയര്‍
അദ്ധ്യാപകരുടെ
എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ
;
(സി)എച്ച്.എസ്.എസ്.റ്റി
ഇംഗ്ളീഷ്
ജൂനിയര്‍
അദ്ധ്യാപകരുടെ
സീനിയോറിറ്റി
ലിസ്റ്
പ്രസിദ്ധീകരിക്കാത്തതുകാരണം
ജൂനിയര്‍
അദ്ധ്യാപകുടെ
പ്രൊമോഷന്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
? |
2916 |
അദ്ധ്യാപക
പുനര്‍വിന്യാസം
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സംസ്ഥാനത്ത്
വിദ്യാലയങ്ങളില്‍
അദ്ധ്യാപക
പുനര്‍വിന്യാസം
ഏത്
ഘട്ടത്തിലാണ്
;
(ബി)സംസ്ഥാനത്ത്
അണ്‍ഇക്കണോമിക്കലായി
എത്ര
സ്കൂളുകളാണ്
സര്‍ക്കാര്‍-എയ്ഡഡ്
മേഖലയില്‍
കണ്ടെത്തിയിട്ടുള്ളത്
;
(സി)അതില്‍
ആകെ എത്ര
അദ്ധ്യാപകരെ
അധികമുള്ളതായി
കണ്ടെത്തിയിട്ടുണ്ട്
;
(ഡി)പുനര്‍വിന്യാസം
കൊണ്ട്
എല്ലാ
അദ്ധ്യാപകര്‍ക്കും
ജോലിസ്ഥിരത
ഉറപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ
? |
2917 |
അധ്യാപകര്‍ക്ക്
ഉന്നത
പരിശീലനം
നല്‍കാന്‍
ദേശീയ
സ്ഥാപനം
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)അധ്യാപകര്‍ക്ക്
ഉന്നത
പരിശീലനം
നല്‍കുന്നതിനുള്ള
ദേശീയ
സ്ഥാപനം
സംസ്ഥാനത്ത്
സ്ഥാപിക്കുവാന്‍
കേന്ദ്രം
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്
എവിടെയാണ്
സ്ഥാപിക്കാനുദ്ദേശിക്കുന്നത്;
(സി)ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആരെയാണ്
കേന്ദ്രം
ചുമതലപ്പെടുത്തിയത്;
(ഡി)പ്രസ്തുത
സെന്റര്‍
സ്ഥാപിക്കാനുള്ള
ചെലവ്
വഹിക്കുന്നത്
ആരാണ്;
വിശദാംശങ്ങള്‍
നല്‍കുമോ? |
2918 |
എയ്ഡഡ്
സെക്കന്ററി
സ്ക്കൂള്‍
പ്രധാനാധ്യാപകരുടെ
ടൂര്‍ ടി.എ
കുടിശ്ശിക
ശ്രീ.
പി.
ബി.
അബ്ദുള്‍
റസാക്
(എ)സംസ്ഥാന
എയ്ഡഡ്
സെക്കന്ററി
സ്ക്കൂള്‍
പ്രധാനാധ്യാപകര്‍ക്ക്
ടൂര്‍ ടി.എ
കുടിശ്ശിക
നല്കുന്നതിനായി
കഴിഞ്ഞ
മൂന്നു
വര്‍ഷങ്ങളില്‍
ഓരോവര്‍ഷവും
എന്തു
തുക വീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
തുക അതതു
വര്‍ഷത്തെ
ടൂര്‍ ടി.എ
നല്കുന്നതിന്
പര്യാപ്തമായിരുന്നോയെന്നു
വ്യക്തമാക്കുമോ
;
(സി)ടൂര്‍
ടി.
എ
ഇനത്തില്‍
അര്‍ഹതപ്പെട്ട
തുക
നല്കാതെ
കുടിശ്ശിക
ആയിട്ടുണ്ടോ
; എങ്കില്‍
കുടിശ്ശിക
അടിയന്തരമായി
അനുവദിക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
2919 |
വിദ്യാഭ്യാസ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്വയംഭരണ
സ്ഥാപനങ്ങളിലെ
നിയമനം
ശ്രീ.
എ.
കെ.
ബാലന്‍
(എ)വിദ്യാഭ്യാസ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
വിവിധ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്രപേരെ
പി.എസ്.സി.
മുഖാന്തിരമല്ലാതെ
നിയമിച്ചിട്ടുണ്ട്;
സ്ഥാപനാടിസ്ഥാനത്തില്‍
തസ്തിക
തിരിച്ചുള്ള
എണ്ണം
ലഭ്യമാക്കുമോ;
നിയമനങ്ങളുടെ
സ്വഭാവം
വ്യക്തമാക്കുമോ;
(ബി)ഇത്തരം
സ്ഥാപനങ്ങളില്‍
എത്രപേരെ
മറ്റ്
വകുപ്പുകളില്‍
നിന്നും
ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട്;
സ്ഥാപനാടിസ്ഥാനത്തില്‍
തസ്തിക
തിരിച്ചുള്ള
എണ്ണം
ലഭ്യമാക്കുമോ;
(സി)ഇത്തരം
സ്ഥാപനങ്ങളില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നിയമിച്ച
എത്ര
പേരെ
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
2920 |
പാര്‍ട്ട്ടൈം
അധ്യാപകരുടെ
മുന്‍കാല
സര്‍വ്വീസ്
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
(എ)2011-ലെ
ഗവണ്‍മെന്റ്
ഉത്തരവു
പ്രകാരം,
പാര്‍ട്ട്ടൈം
അധ്യാപകരായി
നിയമന
അംഗീകാരം
ലഭിച്ചവര്‍ക്ക്
അവരുടെ
മുന്‍കാല
സര്‍വ്വീസ്
പിന്നീട്
റെഗുലര്‍
സര്‍വ്വീസായി
പരിഗണിക്കുമോ;
എങ്കില്‍
അഞ്ച്
വര്‍ഷം
മുന്‍കാല
സര്‍വ്വീസുള്ളവരെ
ഫുള്‍
ടൈം
അധ്യാപകരായി
പരിഗണിക്കുമോ;
(ബി)01.06.2008-ല്‍
ദിവസവേതനാടിസ്ഥാനത്തില്‍
ഉറുദു
അധ്യാപകരായി
നിയമിക്കപ്പെടുകയും
14.06.2008ന്
അപ്രൂവല്‍
കിട്ടിയതിനുശേഷം
ഒരു വര്‍ഷക്കാലം
ദിവസ
വേതനത്തില്‍
ജോലി
ചെയ്യുകയും
ചെയ്ത
അധ്യാപകര്‍ക്ക്
അവര്‍
ദിവസ
വേതന
അടിസ്ഥാനത്തില്‍
ജോലി
ചെയ്ത
കാലം സര്‍വ്വീസായി
പരിഗണിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്? |
2921 |
പ്രൊട്ടക്റ്റഡ്
അദ്ധ്യാപകരെ
ടീച്ചേഴ്സ്
ബാങ്കിലേക്ക്
മാറ്റുന്ന
നടപടി
ശ്രീ.
സാജു
പോള്‍
(എ)സംസ്ഥാനത്ത്
അദ്ധ്യാപക
പാക്കേജ്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
പ്രൊട്ടക്റ്റഡ്
അദ്ധ്യാപകരെ
ടീച്ചേഴ്സ്
ബാങ്കിലേക്ക്
മാറ്റിയിട്ടുണ്ടോ
;
(ബി)ഇതുമൂലം
അവര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
വേതനം
നിര്‍ത്തലാക്കാന്‍
സാദ്ധ്യതയുണ്ടോ
;
(സി)ടീച്ചേഴ്സ്
ബാങ്കില്‍
നിന്ന്
പുനര്‍നിയമനം
നല്‍കുന്ന
അവസരത്തില്‍
അവരുടെ
ഇതുവരെയുള്ള
സേവനകാലം
പരിഗണിച്ചുള്ള
വേതനം
നിശ്ചയിച്ച്
നല്‍കുമോ
? |
2922 |
റിസോഴ്സ്
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്താന്‍
നടപടി
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)പ്രത്യേക
പരിഗണന
അര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പഠനത്തിലും
പരിശീലനത്തിലും
സഹായിക്കാന്‍
പൊതുവിദ്യാലയങ്ങളില്‍
നിയമിതരായ
റിസോഴ്സ്
അദ്ധ്യാപകരുടെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)വ്യത്യസ്ഥ
ശേഷിയുള്ള
കുട്ടികളുടെ
കഴിവുകള്‍
വികസിപ്പിച്ച്
അവരെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിന്
പ്രവര്‍ത്തിക്കുന്ന
ഈ
വിഭാഗത്തിലെ
പൂര്‍ണ്ണ
യോഗ്യത
നേടിയ
അദ്ധ്യാപകരെ
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തുന്നതിനും
അര്‍ഹമായ
ആനുകൂല്യങ്ങള്‍
നല്കുന്നതിനും
നടപടി
സ്വീകരിക്കുമോ
;
(സി)എത്രപേരാണ്
ഈ
വിഭാഗത്തില്‍
ഇപ്പോള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ
? |
2923 |
51-അ
ക്ളൈമെന്റ്
ആയ
അദ്ധ്യാപകരുടെ
പ്രശ്നങ്ങള്‍
ശ്രീ.
പി.
കെ.
ബഷീര്‍
(എ)51-അ
ക്ളൈമെന്റ്
ആയി
നിരവധി
വര്‍ഷം
സേവനമനുഷ്ഠിച്ചതിനുശേഷം
ഇപ്പോള്‍
പുറത്തുനില്‍ക്കുന്ന
അദ്ധ്യാപകരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്ത്
നിലവില്‍
51-അ
ക്ളൈമെന്റ്
ആയി എത്ര
അദ്ധ്യാപകര്‍
പുറത്തു
നില്‍ക്കുന്നുണ്ടെന്ന്
അറിയിക്കാമോ
;
(സി)ഇവരെ
തിരികെ
ജോലിയില്‍
പ്രവേശിപ്പിക്കുന്നതിനായി
പാക്കേജ്
പരിഗണനയിലുണ്ടോ
; വിശദമാക്കുമോ
? |
2924 |
അംഗീകാരം
നല്‍കിയ
സ്കൂളുകള്‍
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇപ്രകാരം
അംഗീകാരം
നല്‍കിയ
സ്കൂളുകളുടെ
പട്ടിക
ലഭ്യമാക്കാമോ
;
(സി)കെ.
ഇ.
ആര്‍.
പ്രകാരം
നിലവിലുള്ള
സര്‍ക്കാര്‍
- എയ്ഡഡ്
അംഗീകൃത
സ്കൂളുകള്‍
തമ്മിലുള്ള
ദൂരപരിധി
പരിഗണിച്ചാണോ
ഈ
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയതെന്ന്
വ്യക്തമാക്കാമോ
;
(ഡി)നിലവിലുള്ള
സ്കൂളുകളെ
ഈ നടപടി
ഒരുതരത്തിലും
ബാധിക്കുകയില്ലെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
? |
2925 |
സംസ്ഥാനത്തെ
അംഗീകാരമില്ലാത്ത
സ്കൂളുകളിലെ
പ്രശ്നങ്ങള്‍
ശ്രീ.
മാത്യു.
റ്റി.
തോമസ്
(എ)സംസ്ഥാന
സര്‍ക്കാരിനുവേണ്ടി
ഇക്കണോമിക്സ്
ആന്റ്
സ്റാറ്റിസ്റിക്സ്
വകുപ്പ്
തയ്യാറാക്കിയ
പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
അംഗീകാരമില്ലാത്ത
സ്കൂളുകളിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ? |
2926 |
ആലപ്പുഴ
ജില്ലയിലെ
എന്‍.ഒ.സി
ലഭിച്ചിട്ടുള്ള
സ്കൂളുകളുടെ
വിശദാംശങ്ങള്‍
ശ്രീ.
സി.കെ.
സദാശിവന്‍
(എ)2011-നുശേഷം
എത്ര സി.ബി.എസ്.ഇ
സ്കൂളുകള്‍ക്കാണ്
എന്‍.ഒ.സി.
നല്‍കിയിട്ടുള്ളത്
;
(ബി)എന്‍.ഒ.സി
ലഭിച്ചിട്ടുള്ള
ആലപ്പുഴ
ജില്ലയിലെ
സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)പ്രസ്തുത
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കുള്ള
സേവന
വേതന
വ്യവസ്ഥകളെക്കുറിച്ച്
എന്തെങ്കിലും
മാര്‍ഗ്ഗ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
; വ്യക്തമാക്കുമോ
? |
2927 |
അംഗീകാരമുള്ള
അണ്‍എയ്ഡഡ്
സ്കൂളുകള്‍
ശ്രീ.
സി.കെ.സദാശിവന്‍
(എ)സംസ്ഥാനത്ത്
അംഗീകാരമുള്ള
എത്ര അണ്‍എയ്ഡഡ്
സ്കൂളുകള്‍
ഉണ്ട്
എന്ന്
വ്യക്തമാക്കാമോ
;
(ബി)ഇവയുടെ
ജില്ല
തിരിച്ചുള്ള
എണ്ണം
ലഭ്യമാക്കാമോ
;
(സി)സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമുള്ള
അണ്‍
എയ്ഡഡ്
സ്കൂളുകളില്‍
സേവനമനുഷ്ഠിക്കുന്ന
അദ്ധ്യാപകരുടെ
സേവനവേതനം
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ഡി)എങ്കില്‍
ഏന്തൊക്കെയെന്ന്
വിശദമാക്കുമോ? |
2928 |
അണ്‍എയ്ഡഡ്
സ്കൂളുകളില്‍
ജീവനക്കാര്‍ക്ക്
മിനിമം
വേതനം
ശ്രീ.
പി.
കെ.
ബഷീര്‍
,,
കെ.
എന്‍.
എ.
ഖാദര്‍
,,
എം.
ഉമ്മര്‍
(എ)സംസ്ഥാനത്തെ
അണ്‍എയ്ഡഡ്
വിദ്യാഭ്യാസ
മേഖലയില്‍
ജോലി
ചെയ്യുന്നവര്‍ക്ക്
മിനിമം
ശമ്പളം
ഉറപ്പാക്കണമെന്നതു
സംബന്ധിച്ച്
കോടതി
വിധി
ഉണ്ടായിട്ടുണ്ടോ
; എങ്കില്‍
വിശദവിവരം
നല്കാമോ;
(ബി)പ്രസ്തുത
വിധിക്കെതിരെ
അപ്പീല്‍
നല്കിയിട്ടുണ്ടോ;
എങ്കില്‍
അപ്പീല്‍
കക്ഷികള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(സി)അണ്‍എയ്ഡഡ്
മേഖല
അമിതഫീസും
ഡൊണേഷനും
വിദ്യാര്‍ത്ഥികളില്‍
നിന്നും
ഈടാക്കിവരുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
മേഖലയില്‍
ജോലി
ചെയ്യുന്നവരെ
അമിതമായി
ചൂഷണം
ചെയ്യുന്നതിനെതിരെ
നടപടി
സ്വീകരിച്ച്
മിനിമം
ശമ്പളം
ഉറപ്പുവരുത്താന്‍
നടപടി
സ്വീകരിക്കുമോ
? |
2929 |
സംസ്ഥാനത്തെ
അണ്‍എയ്ഡഡ്
സ്കൂളുകള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാനത്ത്
ഇപ്പോള്‍
എത്ര അണ്‍എയ്ഡഡ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
സ്കൂളുകളുടെ
നിലവാരവും,
ഭൌതിക
സൌകര്യങ്ങളും
സംബന്ധിച്ച്
പരിശോധന
നടത്താറുണ്ടോ;
(സി)വന്‍തോതില്‍
അണ്‍എയ്ഡഡ്
സ്കൂളുകള്‍
അനുവദിക്കുന്നത്
പൊതുവിദ്യാഭ്യാസ
മേഖല
തകരുന്നതിന്
ഇടയാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ? |
2930 |
സി.ബി.എസ്.ഇ
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി
നല്കുന്നതിന്
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകള്‍
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)സംസ്ഥാനത്ത്
സി.ബി.എസ്.ഇ
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി
നല്കുന്നതിന്
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകള്‍
ഹൈക്കോടതി
റദ്ദാക്കാനിടയാക്കിയ
സാഹചര്യം
വിശദമാക്കാമോ
;
(ബി)ഇക്കാര്യത്തില്‍
ഇതുവരെ
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
2931 |
സി.
ബി.
എസ്.
ഇ/
അണ്‍
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകര്‍
ക്കുളള
പരിരക്ഷ
ശ്രീ.
എം.
വി.
ശ്രേയാംസ്കുമാര്‍
(എ)സംസ്ഥാനത്തെ
സി.ബി.
എസ്.ഇ/അണ്‍
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകരെ
സംബന്ധിച്ച്
ബഹു.
കേരള
ഹൈക്കോടതി
നടത്തിയ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)എങ്കില്‍
ആയതിന്‍മേല്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ
സി.
ബി.
എസ്.
ഇ/അണ്‍
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
പൂര്‍ണ്ണ
സര്‍വ്വീസ്
പരിരക്ഷ
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
2932 |
അണ്‍
എയ്ഡഡ്
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി.
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്ര അണ്‍എയ്ഡഡ്
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)എന്‍.ഒ.സി.
നല്‍കിയിട്ടുള്ള
സ്കൂളുകളുടെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക്
ലഭ്യമാക്കാമോ
;
(സി)വന്‍തോതില്‍
അണ്‍
എയ്ഡഡ്
സ്കൂള്‍
അനുവദിക്കുന്നത്
വിദ്യാഭ്യാസമേഖലയെ
തകര്‍ച്ചയിലേക്ക്
നയിക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
? |
2933 |
സ്കൂള്‍
സര്‍ട്ടിഫിക്കറ്റുകളിലെ
തെറ്റുകള്‍
ശ്രീ.
പി.
തിലോത്തമന്‍
(എ)വിദ്യാലയങ്ങളിലെ
ക്ളറിക്കല്‍
അനാസ്ഥകൊണ്ട്
സ്കൂള്‍
സര്‍ട്ടിഫിക്കറ്റുകളില്‍
നിരവധി
തെറ്റുകള്‍
കടന്നു
കൂടുകയും
പിന്നീട്
രക്ഷിതാക്കളും
വിദ്യാര്‍ത്ഥികളും
ഇതുമൂലം
ബുദ്ധിമുട്ടുകയും
ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
; ഇത്തരം
തെറ്റുകള്‍
ഉണ്ടാകാതിരിക്കാന്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നു
വ്യക്തമാക്കുമോ;
(ബി)സ്കൂള്‍
സര്‍ട്ടിഫിക്കറ്റുകളിലെ
തെറ്റുകള്‍
കുറയ്ക്കുന്നതിനും
ഉണ്ടായവ
സങ്കീര്‍ണ്ണതകളും
ബുദ്ധിമുട്ടുകളും
ഇല്ലാതെ
പരിഹരിക്കുന്നതിനും
കമ്പ്യൂട്ടര്‍
നെറ്റ്വര്‍ക്ക്
സമ്പ്രദായം
ഉപയോഗിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2934 |
ഇരിട്ടി
വിദ്യാഭ്യാസ
ഉപജില്ലാ
വിഭജനം
ശ്രീ.
സണ്ണി
ജോസഫ്
(എ)സംസ്ഥാനത്തെ
ഏറ്റവും
വലിയ
വിദ്യാഭ്യാസ
ഉപജില്ലയായ
ഇരിട്ടി
വിദ്യാഭ്യാസ
ഉപജില്ല
ശാസ്ത്രീയവും
സൌകര്യപ്രദവുമായി
വിഭജിച്ച്,
ഇരിക്കൂര്‍,
മട്ടന്നൂര്‍
വിദ്യാഭ്യാസ
ഉപജില്ലകളുടെ
പ്രദേശങ്ങളെ
കൂടി
ചേര്‍ത്ത്
പ്രവര്‍ത്തന
സൌകര്യങ്ങളുടെ
അടിസ്ഥാനത്തില്‍
പേരാവൂരില്‍
പുതിയ
വിദ്യാഭ്യാസ
ഉപജില്ല
ആരംഭിക്കുന്നതിനും,
ഇരിട്ടി
വിദ്യാഭ്യാസ
ഉപജില്ലയുടെ
പരിധി
പുനഃസംഘടിപ്പിക്കുന്നതിനുമുള്ള
അപേക്ഷ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
;
(ബി)എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം
; ഈ
പ്രശ്നത്തിന്റെ
അടിയന്തിര
ആവശ്യകത
മുന്‍നിര്‍ത്തി
ആയത്
പരിഗണിക്കുമോ
? |
2935 |
സെന്റര്‍
ഫോര്‍
അഡ്വാന്‍സ്ഡ്
പ്രിന്റിംഗ്
ആന്റ്
ട്രെയിനിംഗ്
ശ്രീ.
ബി.
സത്യന്‍
(എ)വിദ്യാഭ്യാസവകുപ്പിന്
കീഴിലുള്ള
സെന്റര്‍
ഫോര്‍
അഡ്വാന്‍സ്ഡ്
പ്രിന്റിംഗ്
ആന്റ്
ട്രെയിനിംഗിന്
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ലഭ്യമാക്കിയ
സാമ്പത്തിക
സഹായം
എത്രയെന്ന്
വ്യക്തമാക്കാമോ
;
(ബി)പ്രസ്തുത
തുക
എന്താവശ്യത്തിനാണ്
വിനിയോഗിച്ചതെന്ന്
വിശദമാക്കാമോ
? |
2936 |
ഹയര്‍സെക്കന്‍ഡറി
തുല്ല്യതാ
ക്ളാസ്സ്
ശ്രീ.
വി.
എം.
ഉമ്മര്‍
മാസ്റര്‍
പത്താംതരം
തുല്ല്യതാ
പരീക്ഷ
വിജയിച്ചവര്‍ക്ക്
ഹയര്‍സെക്കന്‍ഡറി
തുല്ല്യതാ
ക്ളാസ്സ്
2013-14 അദ്ധ്യയന
വര്‍ഷത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
2937 |
ബയോ-മെഡിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ളോമ
കോഴ്സ്
പാസ്സായവരുടെ
തൊഴില്‍
സാധ്യത
ശ്രീമതി
ഗീതാ
ഗോപി
(എ)സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പ്
നടത്തിവരുന്ന
ബയോ-മെഡിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ളോമ
കോഴ്സ്
പാസ്സായവര്‍ക്ക്
സര്‍ക്കാര്‍
മേഖലയില്‍
എന്തെങ്കിലും
തൊഴില്‍
സാധ്യത
നിലവിലുണ്ടോ;
(ബി)പ്രസ്തുത
വിദ്യാഭ്യാസ
യോഗ്യത
അടിസ്ഥാനമാക്കി,
സര്‍ക്കാര്‍
സര്‍വ്വീസില്‍
തസ്തികകള്‍
ഏതെങ്കിലും
നിലവിലുണ്ടോ;
(സി)ഇല്ലെങ്കില്‍
തസ്തിക
സൃഷ്ടിച്ച്
പി.എസ്.സി
മുഖേന
നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ? |
2938 |
പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സ് -
ഫീസിളവ്
ശ്രീമതി.
പി.
അയിഷാ
പോറ്റി
(എ)പ്രൊഫഷണല്‍
ഡിഗ്രി
കോഴ്സ്
പ്രവേശനം
2011 പ്രകാരം
ഫീസിളവിന്
അര്‍ഹതയുള്ള
കുട്ടികളുടെ
ലിസ്റ് (കത്ത്
നം.
10257/ജി3/2012/ഉ.വി.വ)
വെളിപ്പെടുത്തുമോ
;
(ബി)പ്രസ്തുത
ലിസ്റില്‍
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
1:1 എന്ന
അനുപാതം
പാലിച്ചിട്ടുണ്ടോ
;
(സി)പ്രസ്തുത
ലിസ്റില്‍പ്പെട്ട
എത്ര
പേര്‍ക്ക്
ഫീസ്ഇളവിനുള്ള
ആനുകൂല്യം
ലഭിച്ചു ;
(ഡി)അരുണ്‍
കൃഷ്ണ (Roll
No. 116848) എന്ന
കുട്ടിക്ക്
ഫീസിളവ്
ലഭ്യമാകാത്തതിന്റെ
കാരണം
വിശദമാക്കുമോ
? |
2939 |
വി.എച്ച്.എസ്.ഇ.
ജനറല്‍
ഫൌണ്ടേഷന്‍
കോഴ്സ്
അദ്ധ്യാപകരുടെ
ശമ്പളം
ശ്രീ.
ആര്‍.
രാജേഷ്
(എ)വി.എച്ച്.എസ്.ഇ
ജനറല്‍
ഫൌണ്ടേഷന്‍
കോഴ്സ്
അദ്ധ്യാപകരുടെ
ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതിനുള്ളനടപടി
സ്വീകരിക്കുന്നുണ്ടോ
;
(ബി)മുന്‍സര്‍ക്കാര്‍
ശമ്പളം
ഉയര്‍ത്തുവാന്‍
തീരുമാനം
എടുത്തിരുന്നോ;
എങ്കില്‍
തീരുമാനം
നടപ്പിലാക്കുമോ
;
(സി)പ്രസ്തുത
വിഷയത്തില്‍
കോടതി
ഇടപെട്ടിട്ട്
തീരുമാനം
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍
ആയത്
നടപ്പിലാക്കുമോ
? |
2940 |
മോഡല്‍
II വൊക്കേഷണല്‍
കോഴ്സുകള്‍
ശ്രീ.
പി.
സി.
ജോര്‍ജ്
(എ)സംസ്ഥാനത്തെ
മോഡല്‍-II
വൊക്കേഷണല്‍
കോഴ്സുകള്‍
ഏതു വര്‍ഷം
മുതലാണ്
കോളേജുകളില്‍
ആരംഭിച്ചത്;
(ബി)ഈ
കോഴ്സുകള്‍ക്ക്
അനുയോജ്യമായ
അധ്യാപകരെ
പ്രസ്തുത
കോളേജുകളില്‍
നിയമിച്ചുവോ;
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കോഴ്സുകള്‍
നിലവില്‍
വന്നതിനുശേഷം
പുതുതായി
എത്ര
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുളളത്;
(ഡി)മോഡല്‍-II
വൊക്കേഷണല്‍
കോഴ്സുകള്‍
ആരംഭിച്ചിട്ടുളള
കോളേജുകളില്‍
പ്രസ്തുത
കോഴ്സുകള്‍ക്ക്
അനുപാതികമായി
അനദ്ധ്യാപകരെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
<<back |
next page>>
|