UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2861

ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

()ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി)പ്രസ്തുത പദ്ധതി ഏതെല്ലാം വിദ്യാഭ്യാസ തലത്തിലാണ് നടപ്പിലാക്കുന്നത് ; വിശദമാക്കുമോ?

2862

ആര്‍.എം.എസ്.. ഫണ്ട്

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് അനുവദിച്ച ആര്‍.എം.എസ്.. സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ചെങ്കിലും അതുപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ടോ;

(ബി)പ്രസ്തുത സ്കൂളുകളില്‍ ഇംഗ്ളീഷ് ഭാഷാധ്യാപകരെ നിയമിക്കാത്തതിനാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

2863

സംസ്ഥാനത്ത് ആര്‍.എം. എസ്. എ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ആര്‍.എം. എസ്. എ പദ്ധതിയിലുള്‍പ്പെടുത്തി എത്ര ഹൈസ്കൂളുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്;

(ബി)സ്കൂള്‍ തുടങ്ങുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനത്തിന് എത്ര തുക വീതമാണ് ഓരോ സ്കൂളിനും നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തുക ചെലവഴിക്കേണ്ടത് ഏതു ഏജന്‍സി വഴിയാണെന്ന് അറിയിക്കാമോ;

(ഡി)ഇത്തരത്തില്‍ തുക ചെലവഴിക്കുന്നതിന് ഇതുവരെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇതു സംബന്ധിച്ച് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

2864

രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍

ശ്രീ. . കെ. ബാലന്‍

()രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ (ഞങടഅ)പ്രകാരം 2011-12 ലു 2012-13 ലും എത്ര രൂപയാണ് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചത്; ഇതില്‍ എത്ര രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്ത വിദ്യാലയങ്ങള്‍ എത്രയെണ്ണമാണ്; ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ; ഈ വിദ്യാലയങ്ങളില്‍ പ്രസ്തുത സ്കീം പ്രകാരമുള്ള അദ്ധ്യാപകനിയമനം നടത്തിയിട്ടുണ്ടോ; എത്ര അദ്ധ്യാപകരെയാണ് വേണ്ടിയിരുന്നത്; എത്ര പേരെയാണ് ഇതിനകം നിയമിച്ചത്;

(സി)പ്രസ്തുത പദ്ധതി പ്രകാരം സ്കൂളുകളില്‍ ഒരുക്കേണ്ട മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2865

കാസര്‍ഗോഡ് ജില്ലയിലെ ആര്‍.എം.എസ്.. പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കാസറഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഇല്ലാത്ത ഏതൊക്കെ പഞ്ചായത്തുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി)ആര്‍.എം.എസ്.. പദ്ധതി പ്രകാരം കാസറഗോഡ് ജില്ലയില്‍ ഏതൊക്കെ സ്കൂളുകളാണ് ഹൈസ്കൂളായി ഉയര്‍ത്തിയതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;

(ഡി)ബേഡഡുക്ക, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തികളിലായി അടുത്തടുത്ത് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ആര്‍.എം.എസ്.. പ്രകാരം രണ്ട് ഹൈസ്കൂള്‍ അനുവദിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്നും അങ്ങനെ അനുവദിക്കാനുള്ള കാരണവും അറിയിക്കുമോ;

()ഇപ്രകാരം ഹൈസ്കൂള്‍ അനുവദിച്ചത് ഈ പ്രദേശത്ത് നിലവിലുള്ള ഹൈസ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന വസ്തുത പരിശോധിക്കുമോ;

(എഫ്)പ്രസ്തുത ജില്ലയില്‍ നിലവില്‍ ഹൈസ്കൂള്‍ ഇല്ലാത്തതും ഹൈസ്കൂള്‍ അത്യാവശ്യവുമായ പ്രദേശത്ത് പ്രസ്തുത പദ്ധതി പ്രകാരം ഹൈസ്കൂള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2866

എസ്.എസ്., ആര്‍.എം.എസ്.എ ഫണ്ടണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഗവ: എയ്ഡഡ് സ്കൂളുകളില്‍ 2010-2011, 2011-2012 വര്‍ഷങ്ങളില്‍ എസ്.എസ്., ആര്‍.എം.എസ്.എ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ വിവിധ പദ്ധതികള്‍ ഏതെല്ലാം എന്നും ഓരോ പദ്ധതിയിലും അനുവദിച്ചതും ചെലവഴിച്ചതുമായ തുക എത്രയെന്നും ഓരോ വിദ്യാലയം തിരിച്ച് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ ;

(സി)കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഗവ: എയ്ഡഡ് സ്കൂളുകളില്‍ നടന്നുകൊണ്ടിരിക്കുന്നതും നടത്താനായി നടപടികള്‍ പൂര്‍ത്തിയായതുമായ റ്റി.ആര്‍.പി പദ്ധതികള്‍ ഏതെല്ലാം ; ഓരോ പദ്ധതിയ്ക്കും എത്ര രൂപ ഭരണാനുമതി നല്‍കി എന്നും എത്ര തുക ചെലവഴിച്ചു എന്നും ഓരോ പ്രവൃത്തിയുടെയും പുരോഗതി എന്തെന്നും വ്യക്തമാക്കാമോ ?

2867

ഹയര്‍ സെക്കന്ററി സ്കൂളുകളിലെ സീറ്റ് വര്‍ദ്ധന

ശ്രീ. കെ. എം. ഷാജി

()സംസ്ഥാനത്തെ എത്ര എയിഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഈ വര്‍ഷം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് നല്‍കുകയുണ്ടായി എന്ന് അറിയിക്കുമോ;

(ബി)സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചിരുന്നോ; സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തുല്യമായ വിധത്തിലാണോ സീറ്റ് വര്‍ദ്ധന അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)അലോട്ട്മെന്റ് അവസാനിക്കാറായപ്പോള്‍ എത്ര സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ എത്ര സീറ്റുകള്‍ വീതം വര്‍ദ്ധിപ്പിച്ച് നല്കുന്നതിന് അപേക്ഷിച്ചു എന്നതിന്റെയും അത് പ്രകാരം എത്ര സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് നല്‍കി എന്നതിന്റെയും വിശദവിവരം നല്കുമോ?

2868

പരീക്ഷാഫലം തടഞ്ഞുവച്ച നടപടി

ശ്രീ. സാജു പോള്‍

()ഈ വര്‍ഷം പ്ളസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര പേരുടെ ;

(ബി)പെരുമ്പാവൂര്‍ മണ്ഡലത്തിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എച്ച്.എസ്.എസ് മണ്ണൂര്‍, കീഴില്ലം പി., എന്ന സ്കൂളില്‍ നിന്നും പ്ളസ് ടു പരീക്ഷ എഴുതിയ അഭിലാഷ്. കെ.ആര്‍. (രജി. നം.8160840), മുഹമ്മദ് സിദ്ദീഖ് (രജി.നം.8160860), ഷിന്‍ജിത് മാത്യു. (രജി. നം.8160876) എന്നീ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കുക ;

(സി)ഫലം തടഞ്ഞത് മൂലം തുടര്‍ വിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെട്ട ഇവര്‍ക്ക് തുടര്‍ പഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമോ ;

(ഡി)ഈ വിഷയം സ്കൂള്‍ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ ; എങ്കില്‍ സ്വീകരിച്ച തുടര്‍നടപടി വ്യക്തമാക്കാമോ?

2869

ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ കായികാധ്യാപരുടെ നിയമനം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കായികാദ്ധ്യാപകരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത ആവശ്യകത പരിഗണിക്കുമോ ?

2870

എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ നിയമനം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അനധ്യാപകരുടെ നിയമനം അംഗീകരിക്കാത്തതെന്താണെന്ന്

വ്യക്തമാക്കുമോ ;

(ബി)വിരമിക്കല്‍, പ്രൊമോഷന്‍, മരണം ഇവ മൂലമുണ്ടാകുന്ന സ്ഥിരം ഒഴിവുകളില്‍ നിയമിതരായ നോണ്‍ ടീച്ചിംഗ് സ്റാഫുകളുടെ നിയമനം അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(സി)നിയമനം അംഗീകരിച്ച പ്രസ്തുത വിഭാഗക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കാനുണ്ടോ ; എങ്കില്‍ പ്രസ്തുത കുടിശ്ശിക നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

2871

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അദ്ധ്യാപക തസ്തിക

ശ്രീ. റ്റി. വി. രാജേഷ്

()എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2011-ല്‍ പുതുതായി അനുവദിച്ച അഡീഷണല്‍ ബാച്ചുകളിലെ അദ്ധ്യാപക തസ്തികകളുടെ നിലവിലുള്ള സ്ഥിതി എന്താണ് ;

(ബി)പ്രസ്തുത സ്കൂളുകളില്‍ തസ്തിക അനുവദിച്ച് ഉത്തരവ് ഇറക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണ്;

(സി)തസ്തിക അനുവദിച്ച് ഉത്തരവ് ഇറക്കാന്‍ നടപടി സ്വീകരിക്കുമോ ?

2872

കാസര്‍ഗോഡ് ജില്ലയില്‍ അധ്യാപക തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ അദ്ധ്യാപക തസ്തികയിലുളള ഒഴിവുകള്‍ യഥാസമയം പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഒഴിവുള്ള തസ്തികകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

2873

ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്ക് സറണ്ടര്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ വെക്കേഷന്‍ കാലയളവില്‍ ഏകജാലക സംവിധാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവര്‍ക്ക് വെക്കേഷന്‍ കാലയളവില്‍ ഇതര ജോലികളില്‍ ഏര്‍പ്പെടുന്ന മറ്റ് അദ്ധ്യാപകര്‍ക്ക് അനുവദിക്കുന്ന സറണ്ടര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമോ?

2874

പ്ളസ്വണ്‍ പ്രവേശനത്തിനുളള ഏകജാലക സംവിധാനം

ശ്രീ. എളമരം കരീം

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, വി. ശിവന്‍കുട്ടി

,, . പ്രദീപ്കുമാര്‍

()പ്ളസ് വണ്‍ പ്രവേശനത്തിന് മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകജാലക സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)ഏകജാലക സംവിധാനത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണോ ഈ അദ്ധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് വ്യക്തമാക്കാമോ; വര്‍ദ്ധിപ്പിച്ച സീറ്റുകള്‍ക്ക് ഇത് ബാധകമാക്കിയിരുന്നോ;

(സി)ഏകജാലക സംവിധാനത്തില്‍ നിന്നും വ്യതിചലിച്ച് ഏതെങ്കിലും സ്കൂളില്‍ പ്രവേശനം നല്‍കുകയുണ്ടായോ; എങ്കില്‍ ഇതിന് പ്രത്യേക ഉത്തരവ് നല്‍കിയിരുന്നോ;

(ഡി)ഏകജാലക സംവിധാനത്തില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

2875

ഏരിയാ ഇന്റന്‍സീവ് പദ്ധതിയനുസരിച്ച് പുതിയ സ്കൂളുകള്‍

ശ്രീ. പി. റ്റി. . റഹീം

()ഏരിയാ ഇന്റന്‍സീവ് പദ്ധതിയനുസരിച്ച് പുതിയ സ്കൂളുകള്‍ തുടങ്ങാന്‍ എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാമാണ്;

(ബി)ഇവ കേന്ദ്ര സര്‍ക്കാരിലേയ്ക്കയയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2876

പ്ളസ് ടു സ്കൂളുകളിലെ തസ്തിക ഉയര്‍ത്തല്‍

ശ്രീ. എം. ചന്ദ്രന്‍

()2010-11 വര്‍ഷത്തില്‍ പുതുതായി അനുവദിച്ച പ്ളസ്ടു സ്കൂളുകളിലെ ജൂനിയര്‍ തസ്തികകള്‍ സീനിയര്‍ തസ്തികകളായി ഉയര്‍ത്തിയ നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)തസ്തിക ഉയര്‍ത്തിയതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2877

ഹയര്‍സെക്കന്ററി അധ്യാപകരായി സ്ഥാനക്കയറ്റം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഹയര്‍സെക്കന്ററി അധ്യാപകരായി എത്ര പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)മിനിസ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ എത്ര ജീവനക്കാരെ ഹയര്‍സെക്കന്ററി അധ്യാപകരായി സ്ഥാനക്കയറ്റം നല്കി നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി)പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകരായി ബൈട്രാന്‍സ്ഫര്‍ വഴി നിയമിതരായ വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാരെ സ്ഥാനക്കയറ്റം നല്കി നിയമിക്കുന്ന മാതൃകയില്‍ ഹയര്‍സെക്കന്ററി അധ്യാപകരായി വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ?

2878

ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു പ്ളസ് വണ്‍ സ്കൂള്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയില്‍ പ്ളസ് വണ്‍ വിദ്യാഭ്യാസത്തിന് സ്കൂളുകള്‍ നിലവിലില്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടെന്നുള്ള വിവരം അറിയിക്കുമോ;

(ബി)ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു പ്ളസ് വണ്‍ സ്കൂളെങ്കിലും ഉണ്ടാകണമെന്നത് സര്‍ക്കാരിന്റ പ്രഖ്യാപിത നയമാണോ;

(സി)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ളസ് വണ്‍ പഠനത്തിന് സൌകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ഡി)എങ്കില്‍ ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഹൈസ്കൂളില്‍ പ്ളസ് വണ്‍ പഠനത്തിന് അനുമതി നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

2879

കായിക വിദ്യാഭ്യാസം

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ സ്ക്കൂളുകളില്‍ കായിക അദ്ധ്യാപകരെ നിയമിക്കുന്നതിനുളള നിലവിലെ മാനദണ്ഡം എന്താണ്; എന്നു മുതലാണ് ഈ മാനദണ്ഡം നടപ്പാക്കിവരുന്നത്;

(ബി)ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കി വരുമ്പോള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച കായിക വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കുമോ;

(സി)യു. പി. യും ഹൈസ്ക്കൂളും ചേര്‍ന്ന സ്ക്കൂളുകളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിലെ കുട്ടികളുടെ എണ്ണം മാത്രം പരിഗണിക്കാതെ യു. പി. യിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി പരിഗണിച്ചാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുകയും എല്ലാ സ്ക്കൂളുകളിലും കായിക അദ്ധ്യാപകര്‍ ഉണ്ടാവുകയും ചെയ്യുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി)സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കിയ ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നസ് പദ്ധതി എത്ര വര്‍ഷം നടപ്പാക്കിയിരുന്നു; കഴിഞ്ഞ വര്‍ഷം പ്രസ്തുത പദ്ധതി നടപ്പാക്കിയിരുന്നോ; പ്രസ്തുത പദ്ധതി തുടര്‍ന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()സമ്പൂര്‍ണ്ണ കായിക ക്ഷമതാ പരിശോധന പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമതാ നിലവാരം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(എഫ്)വിദ്യാര്‍ത്ഥികളില്‍ കായിക ക്ഷമത കുറയുന്നതിന്, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാത്തതും, കായിക വിദ്യാഭ്യാസം ലഭിക്കാത്തതും ഒരു കാരണമാകയാല്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം നോക്കാതെ യു. പി. സ്ക്കൂള്‍ മുതല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ വരെ കായിക അദ്ധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ജി)ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 8-ാം ക്ളാസ്സ് യു. പി. സ്ക്കൂളിനോട് ചേര്‍ക്കുമ്പോള്‍ നിലവില്‍ ജോലിനോക്കിവരുന്ന ഹൈസ്ക്കൂളുകളിലെ കായികാദ്ധ്യാപകരുടെ തസ്തിക സംബന്ധിച്ച് എന്തു തീരുമാനമാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(എച്ച്)അദ്ധ്യാപക പാക്കേജ് നടപ്പിലാക്കിയപ്പോള്‍ കായിക അദ്ധ്യാപകരുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

()സ്ക്കൂളുകളില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനും ഇതിനായി ട്രെയിനിംഗ് ലഭിച്ച കായിക അദ്ധ്യാപകരെ സ്പെഷ്യലിസ്റ് അദ്ധ്യാപകരായി കണക്കാക്കാതെ ഓരോ സ്ക്കൂളിലും നിയമിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

2880

ഹൈസ്ക്കൂളുകളിലെ കായികാദ്ധ്യാപകരുടെ ശമ്പളം

ശ്രീ. റ്റി. വി. രാജേഷ്

()ഹൈസ്ക്കൂള്‍ അസിസ്റന്റായി നിയമനം ലഭിച്ച കായികാദ്ധ്യാപകര്‍ക്ക് യു. പി. സ്ക്കൂള്‍ അദ്ധ്യാപകരുടെ സ്കെയിലിലാണ് ശമ്പളം ലഭിക്കുന്നത് എന്നത് സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?

2881

ജില്ലാ സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ധനസഹായം

ശ്രീ. കെ.കെ. നാരായണന്‍

()ജില്ലാ സ്കൂള്‍ കലോത്സവങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ധനസഹായം നല്‍കുന്നുണ്ടായിരുന്നോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി)ഇത് ഇപ്പോള്‍ തുടര്‍ന്ന് നല്‍കുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍ തുടര്‍ന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

2882

സംസ്ഥാന സ്കൂള്‍ കായികോത്സവം

ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

()ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികോത്സവം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)കുട്ടികള്‍ കൈവരിച്ച വിജയം നിലനിര്‍ത്തുന്നതിനും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുമായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികള്‍ക്കും സ്കൂളുകള്‍ക്കും എന്തെല്ലാം പ്രത്യേക പാരിതോഷികങ്ങളും പ്രോത്സാഹനങ്ങളും നല്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകള്‍ക്ക് സ്റേഡിയവും മറ്റും മികവുറ്റതാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2883

സ്കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ കുട്ടികളുടെ തുടര്‍ പരിശീലനം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ ഭൂരിഭാഗം കുട്ടികളും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നുമാണ് വരുന്നത് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ കുട്ടികളുടെ തുടര്‍ പരിശീലനം ലക്ഷ്യമാക്കി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

2884

സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായ കുട്ടി ദേശീയ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട സംഭവം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()2012 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ ബ്രസ്റ് സ്ട്രോക്ക് ഇനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശ്ശൂര്‍ വി.ബി.എച്ച്.എസ്.-ലെ മിഥുന്‍ എ.ജെ.(/.അനില്‍കുമാര്‍, ശ്രീശൈലം, വേങ്കവിള, പഴകുറ്റി പി..) എന്ന വിദ്യാര്‍ത്ഥിയെ പൂനയില്‍ വച്ചു നടന്ന ദേശീയ മത്സരത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വിദ്യാര്‍ത്ഥിക്ക് ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സെലക്ഷന്‍ മെമ്മോ നല്കിയിട്ടുണ്ടോ;

(സി)ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പൂനയിലേയ്ക്കുള്ള ട്രെയിന്‍ യാത്രാമധ്യേ കോയമ്പത്തൂരില്‍ വച്ച് പ്രസ്തുത വിദ്യാര്‍ത്ഥിയെ ദേശീയ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നറിയിക്കുകയും തുടര്‍ന്നുള്ള ഭക്ഷണത്തിന്റെയും മടക്കയാത്രയുടേയും ചെലവുകള്‍ കുട്ടിതന്നെ വഹിക്കുകയും ചെയ്തതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന മിഥുനെ ഒഴിവാക്കി മൂന്നാം സ്ഥാനക്കാരനെയാണ് ദേശീയ മീറ്റില്‍ മത്സരിപ്പിച്ചതെന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

()പ്രസ്തുത നീതി നിഷേധത്തിനുത്തരവാദിയായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്;

(എഫ്)ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;

(ജി)ഒന്നാം സ്ഥാനക്കാരനായ മിഥുന്‍ എന്ന കുട്ടിക്ക് ഉണ്ടായ കഷ്ട നഷ്ടങ്ങള്‍ക്കും മാനസിക വ്യഥയ്ക്കും അവസരനഷ്ടത്തിനും എന്ത് പരിഹാരമാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2885

വനിതാ ഫുട്ബാള്‍ മത്സരഇനമായിഉള്‍പ്പെടുത്താനുളള നടപടി

ശ്രീമതി.പി.അയിഷാപോറ്റി

()സ്ക്കൂള്‍ കായികമേളയില്‍ വനിതാ ഫുട്ബോള്‍ മത്സര ഇനമായി ഉള്‍പ്പെടുത്താതിരിക്കുന്നതിനുളള കാരണം എന്താണ്;

(ബി)വരും വര്‍ഷങ്ങളില്‍ വനിതാ ഫുട്ബോള്‍ സ്കൂള്‍ കായികമേളയില്‍ മത്സര ഇനമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2886

സ്കൂള്‍ ശാസ്ത്ര, കലാമേളകളില്‍ മലയാളം നിര്‍ബന്ധ ഭാഷ

ശ്രീ. എം. ഉമ്മര്‍

()സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്കൂള്‍ ശാസ്ത്ര കലാമേളകളിലും അത് നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി)കോട്ടയം ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് 15-11-2012-ല്‍ ചങ്ങനാശ്ശേരിയില്‍ വച്ച് നടന്ന സയന്‍സ് ക്വിസില്‍ ചോദ്യങ്ങള്‍ ഇംഗ്ളീഷില്‍ മാത്രം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ അതിനുത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ ?

2887

ശാസ്ത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രോജക്ടുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സ്കൂള്‍/കോളേജ് ശാസ്ത്രമേളകളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കപ്പെടുന്ന ആകര്‍ഷണീയമായ നൂതന ആശയങ്ങളുള്ള പ്രോജക്ടുകള്‍ സംസ്ഥാനത്ത് പ്രായോഗികമായി ഉപയോഗിക്കുന്നതിനുവേണ്ടിയുളള വിലയിരുത്തല്‍ നടത്തുന്നതിന് നിലവില്‍ എന്തെങ്കിലും സംവിധാനം വിദ്യാഭ്യാസവകുപ്പില്‍ ഉണ്ടോ;

(ബി)എങ്കില്‍ അവയുടെ വിശദാംശം അറിയിക്കുമോ;

(സി)ഇല്ലായെങ്കില്‍ ശാസ്ത്രസാങ്കേതിക വകുപ്പുമായി ബന്ധപ്പെട്ട് ഇതിനായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2888

വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍

ശ്രീ. സി.കെ. സദാശിവന്‍

()സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 'ആധാര്‍' നിര്‍ബന്ധമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എന്ന് മുതലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?

2889

പ്രീ പ്രൈമറി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച്

ശ്രീമതി.കെ. എസ്. സലീഖ

()സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രീ പ്രൈമറി അദ്ധ്യാപികമാര്‍, ആയമാര്‍ എന്നിവര്‍ക്ക് ശമ്പളം നല്‍കുവാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം പാലിക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)സ്വീപ്പര്‍മാരെക്കാളും അദ്ധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും അതിനാല്‍ കൂടുതല്‍ തുക ശമ്പളമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ എന്തു തുകയാണ് അദ്ധ്യാപികമാര്‍ക്കും, ആയമാര്‍ക്കും നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് എന്ന് വ്യക്തമാക്കുമോ ;

(ഡി)പത്ത് മിനിട്ടിനുള്ളില്‍ തീര്‍ക്കേണ്ട ഈ വിഷയം കോടതികളില്‍ എത്തിച്ച് തീരുമാനം നീട്ടുന്നത് ശരിയല്ല എന്ന് കോടതി വിമര്‍ശിച്ചിട്ടുണ്ടോ ;

()ഇതു സംബന്ധിച്ച ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(എഫ്)പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും ശമ്പളം നല്‍കുന്നത് സംബന്ധിച്ച് വിവിധ കോടതികളില്‍ സര്‍ക്കാര്‍ കേസ്സുമായി പോയതുവഴി എന്തു തുക ചെലവായി എന്ന് വ്യക്തമാക്കുമോ ?

2890

പ്രീപ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കുമുളള യോഗ്യത

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്ത് പ്രീപ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും യോഗ്യത നിശ്ചയിച്ചിട്ടുണ്ടോ; ഇത്

പാലിക്കപ്പെടുന്നുണ്ടോ;

(ബി)അടുത്തകാലത്ത് ഇത് സംബന്ധിച്ചുണ്ടായ കോടതിവിധികളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ടായിരുന്നോ;

(സി)തക്കതായ യോഗ്യത ഇല്ലാത്തവര്‍ ഇന്ന് പ്രീപ്രെമറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇവരുടെ ഭാവി സംബന്ധിച്ച അവസ്ഥ എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ ?

2891

പ്രീപ്രൈമറി സ്കൂളുകളിലെ ജീവനക്കാര്‍ക്കുളള വേതനം

ശ്രീ. . പി. ജയരാജന്‍

()ഗവണ്‍മെന്റ് സ്കൂളുകളിലെ അധ്യാപക രക്ഷകര്‍ത്തൃ സമിതികള്‍ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് എന്നാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ജീവനക്കാര്‍ക്ക് നിശ്ചയിച്ച വേതന ഘടന എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ച ദിവസം മുതല്‍ വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വേതനം പ്രസ്തുത മേഖലയിലെ ജീവനക്കാര്‍ക്ക് നല്‍കുവാന്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

()സംസ്ഥാനത്താകെ എത്ര പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2892

ഇടുക്കി ജില്ലയില്‍ എല്‍.പി.എസ്.(തമിഴ്) തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

()ഇടുക്കി ജില്ലയില്‍ എല്‍.പി.എസ്.(തമിഴ്) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)നിലവില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുവാനായി പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

2893

സര്‍ക്കാര്‍ പ്രീ-പ്രൈമറി അധ്യാപകര്‍

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്ത് നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പ്രീ പ്രൈമറി അധ്യാപകരുടെ എണ്ണം എത്രയെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നും വ്യക്തമാക്കുമോ;

(ബി)അവര്‍ക്ക് നല്‍കുന്ന പ്രതിമാസ പ്രതിഫലം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്നും പുതുക്കിയ വിദ്യാഭ്യാസ യോഗ്യത എന്തെന്നും വ്യക്തമാക്കുമോ;

(ഡി)വര്‍ഷങ്ങളായി പ്രീ-പ്രൈമറി അധ്യാപക ജോലി ചെയ്തുകൊണ്ടിരിക്കുന്ന, പുതുക്കി നിശ്ചയിച്ച

യോഗ്യത ഇല്ലാത്തവര്‍ക്ക്, ഇന്‍-സര്‍വ്വീസ് ട്രെയിനിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

()വൈപ്പിന്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ പ്രതിഫലം പറ്റുന്ന പ്രീ-പ്രൈമറി അധ്യാപകരുടെ എണ്ണവും യോഗ്യതയും സര്‍വ്വീസ് കാലാവധിയും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?

2894

പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ശമ്പള വര്‍ദ്ധനവ്

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്തെ പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(സി)കേരളത്തില്‍ എത്ര പ്രീ പ്രൈമറി ടീച്ചര്‍മാരും ആയമാരും ഉണ്ടെന്ന് വ്യക്തമാക്കുമോ;

2895

സ്കൂളുകളുടെ അപ്ഗ്രഡേഷന്‍

ശ്രീ. സി. കെ. സദാശിവന്‍

()സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)അപ്ഗ്രേഡ് ചെയ്യുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(സി)സര്‍ക്കാര്‍ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2896

മങ്കട ചേരിയം ഗവ.യു.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()75 വര്‍ഷത്തിലധികം പഴക്കമുള്ളതും എല്ലാവിധ ഭൌതിക സാഹചര്യങ്ങളുമുള്ള മങ്കട ചേരിയം ഗവ. യു.പി. സ്കൂള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത സ്കൂള്‍ ഹൈസ്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ;

(സി)ഇല്ലെങ്കില്‍ സമീപ പ്രദേശങ്ങളില്‍ ഉപരിപഠന സൌകര്യം നിലവിലില്ലാത്തതിനാല്‍ ചേരിയം യു.പി. സ്കൂള്‍ ഹൈസ്ക്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

2897

പ്രൈമറി സ്കൂളുകളിലെ ഐ. ടി. അധ്യാപകര്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ ഐ.ടി. അധ്യാപകരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ അവരുടെ നിയമന രീതി എപ്രകാരമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അധ്യാപകര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത അധ്യാപകര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം എത്രയാണെന്നും ഇതിനാവശ്യമായ തുക എങ്ങനെയാണ് കണ്ടെത്തുന്നതെന്നും വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ യോഗ്യതയുള്ള ഐ.ടി. അധ്യാപകരെ നിയമിക്കുന്നതിനും ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

2898

സ്കൂളുകളിലെ കമ്പ്യൂട്ടര്‍ പരിശീലന സംവിധാനങ്ങള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്തെ എല്‍. പി., യു. പി., എച്ച്. എസ് കളില്‍ ഐ.ടി/കമ്പ്യൂട്ടര്‍ വിഷയം പഠിപ്പിക്കുന്നതിന് പ്രത്യേക അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(ബി)കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ സ്കൂളുകളില്‍ താല്കാലികമായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഇവരുടെ നിയമനരീതി, യോഗ്യത, വേതനം എന്നിവ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2899

ചാലക്കുടി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ കാടുകുറ്റി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണ സേവനസൌകര്യങ്ങള്‍ കണക്കിലെടുത്ത് ചാലക്കുടി ഉപജില്ലയ്ക്കു കീഴിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2900

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാന ത്ത് ഗ്രാമ പഞ്ചായത്തുകളുടെ അധീനതയിലുള്ള സ്കൂളുകളുടെ കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളെ സര്‍ക്കാര്‍ സ്കൂളുകളായി അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത സ്കൂളുകളിലെ ജീവനക്കാരുടെ സീനിയോറിറ്റി, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് പ്രത്യേകം ലിസ്റും പി.എസ്.സി മുഖേന നിയമിതരാവുന്നവര്‍ക്ക് പ്രത്യേകം സീനിയോറിറ്റി ലിസ്റുമാണോ; വിശദമാക്കുമോ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളില്‍ നിയമിതരാകുന്ന റ്റീച്ചിംഗ്, നോണ്‍ റ്റീച്ചിംഗ് വിഭാഗം ജീവനക്കാരെ ഒഴിവുള്ള മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് സ്ഥലംമാറ്റുന്നതിന് അനുവാദമുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.