UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2941

ഹയര്‍സെക്കന്ററി സ്ക്കൂള്‍ ടീച്ചര്‍(കൊമേഴ്സ്) സീനിയര്‍&ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ.ജി.എസ്.ജയലാല്‍

()ഹയര്‍ സെക്കന്ററി ടീച്ചര്‍ (കൊമേഴ്സ്), സീനിയര്‍&ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയിലേക്ക് എത്ര ഒഴിവുകള്‍ ഉണ്ടെന്നാണ് ബന്ധപ്പെട്ട വകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളത്;

(ബി)പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സിയെ അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ നിലവിലുണ്ടെന്നുളളത് ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)നിലവിലുളള എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2942

ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ പുതുതായി അംഗീകാരം ലഭിച്ച കോഴ്സുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ രണ്ട് കോഴ്സുകള്‍ കൂടി പുതുതായി ആരംഭിക്കുവാന്‍ എ..സി.ടി.ഇ അംഗീകാരം നല്‍കിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)എല്ലാ അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുള്ള പ്രസ്തുത സ്ഥാപനത്തില്‍ എ..സി.ടി.ഇ അംഗീകാരം നല്‍കി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിലുള്ള തടസ്സങ്ങളെന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി)ഈ വര്‍ഷം തന്നെ പ്രസ്തുത രണ്ട് കോഴ്സുകളും ആരംഭിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2943

പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പുതിയ പോളിടെക്നിക്കുകള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ ;

(ബി)കൊണ്ടോട്ടി മണ്ഡലത്തില്‍ പോളിടെക്നിക് തുടങ്ങുന്നതിലേക്കായി സ്വീകരിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വിശദമാക്കാമോ ?

2944

കെ.ജി.റ്റി.ഇ കോമേഴ്സ് ടൈപ്പ്റൈറ്റിംഗ് ഹയര്‍/ ലോവര്‍ പരീക്ഷ നടത്തിപ്പ്

ശ്രീമതി ഇ.എസ്. ബിജിമോള്‍

()പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന കെ.ജി.റ്റി.ഇ കോമേഴ്സ് ടൈപ്പ്റൈറ്റിംഗ് ഹയര്‍/ലോവര്‍ പരീക്ഷ 2012-ല്‍ എത്ര തവണ നടത്തിയിട്ടുണ്ട്; പ്രസ്തുത പരീക്ഷ 2011-ന് മുമ്പ് വര്‍ഷത്തില്‍ എത്ര തവണ നടത്തിയിരുന്നു;

(ബി)വര്‍ഷത്തില്‍ രണ്ട് തവണ പ്രസ്തുത പരീക്ഷ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

2945

കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് പരീക്ഷ

ശ്രീ. . . അസീസ്

()വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന കെ.ജി.റ്റി.ഇ കോമേഴ്സ് ടൈപ്പ്റൈറ്റിംഗ് ഹയര്‍/ലോവര്‍ പരീക്ഷകള്‍ 2011-ാ മാണ്ട് മുതല്‍ ഒരു തവണ മാത്രം നടത്തുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)വര്‍ഷത്തില്‍ രണ്ടു തവണ പ്രസ്തുത പരീക്ഷ നടത്താന്‍ നടപടി സ്വീകരിക്കുമോ?

2946

പുതിയ സര്‍വ്വകലാശാലകള്‍

ശ്രീ. സാജു പോള്‍

()പുതിയ സര്‍വ്വകലാശാലകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് അറിയിക്കുമോ;

(സി)അയ്യന്‍കാളിയുടെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള നിര്‍ദ്ദേശംപരിഗണനയിലുണ്ടോ;

(ഡി)മറ്റേതെങ്കിലും മഹാന്‍മാരുടെ പേരില്‍ സര്‍വ്വകലാശാലകളോ ഗവേഷണസ്ഥാപനങ്ങളോ ആരംഭിക്കുന്നതിന് പദ്ധതി ഉണ്ടോ എന്നറിയിക്കുമോ?

2947

സാങ്കേതിക യൂണിവേഴ്സിറ്റി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സാങ്കേതിക യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(ബി)അതിന്റ ഘടന ഏതു വിധത്തിലായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സാങ്കേതിക വിദ്യാഭ്യാസ മേഖല പരിഷ്കരിച്ച് ലോകനിലവാരത്തിലേക്കെത്തിക്കുന്നതിനായി സാങ്കേതിക യൂണിവേഴ്സിറ്റിയുടെ ഘടനയില്‍ മറ്റു യൂണിവേഴ്സിറ്റികളുടേതില്‍ നിന്നും വ്യത്യസ്തത വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇതിനായി മെഡിക്കല്‍ വെറ്ററിനറി യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

2948

കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം കേസുകളില്‍ ആരുടെയെല്ലാം പേരിലാണ് അന്വേഷണമെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത കേസുകളില്‍ ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെ അന്വേഷണമുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ഡി)സര്‍വ്വകലാശാലാ ഭൂമി ലഭിക്കുന്നതിനും, കോളേജിന് അനുമതി ലഭിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിച്ച ഏതെല്ലാം സ്ഥാപനങ്ങളുടെ പേരിലാണ് അന്വേഷണമുള്ളത് ; പ്രസ്തുത സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ ആരെല്ലാമാണ് ; വ്യക്തമാക്കാമോ ?

2949

കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച കേന്ദ്ര സര്‍വ്വകലാശാല

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച കേന്ദ്രസര്‍വ്വകലാശാല കാസര്‍ഗോഡ് നിന്നും മാറ്റാന്‍ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ;

(ബി)സര്‍വ്വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തിരുവല്ലയില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചതായി വന്ന പത്രവാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; വിശദാംശം നല്കുമോ ?

2950

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റലിന്റെ അറ്റകുറ്റപ്പണികള്‍

ശ്രീ. രാജു എബ്രഹാം

()തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റലിന്റെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്താത്തതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കും റൂമിലെ ഫര്‍ണീച്ചറുകള്‍ മാറ്റി പുതിയവ നല്‍കുന്നതിനും ഹോസ്റലിനോടനുബന്ധ സ്ഥാപനങ്ങളുടെ വികസനത്തിനും നടപടി സ്വീകരിക്കുമോ?

2951

കാലിക്കറ്റ് യൂണിവേഴ്സിറ്റി തേഞ്ഞിപ്പലം ക്യാമ്പസ് വക സ്ഥലം

ശ്രീ. എം. ചന്ദ്രന്‍

()കാലിക്കറ്റ് യൂണിവേഴ്സിറ്റി തേഞ്ഞിപ്പലം ക്യാമ്പസ്സിന് എത്ര ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ എറ്റെടുത്തു നല്‍കിയിരുന്നത്;

(ബി)കാലിക്കറ്റ് സര്‍വ്വകലാശാലക്കുണ്ടായിരുന്ന സ്ഥലം മറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടോ;

(സി)എങ്കില്‍ ആര്‍ക്കൊക്കെയാണെന്നും എപ്പോഴെല്ലാമാണെന്നും എന്തെല്ലാം ആവശ്യങ്ങള്‍ക്കാണെന്നും വ്യക്തമാക്കുമോ;

(ഡി)യൂണിവേഴ്സിറ്റിക്ക് ഇപ്പോള്‍ എത്ര ഹെക്ടര്‍ സ്ഥലമാണ് അവശേഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

()യൂണിവേഴ്സിറ്റി തുടങ്ങുമ്പോള്‍ ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച രേഖകള്‍, സ്കെച്ച്, പ്ളാന്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

2952

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെസ്റ് ഏഷ്യന്‍ സ്റഡീസ് എം.. കോഴ്സ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെസ്റ് ഏഷ്യന്‍ സ്റഡീസ് എം.. കോഴ്സ് നടത്തിയിരുന്നോ എന്നും എപ്പോഴാണ് പ്രസ്തുത കോഴ്സ് നടത്തിയതെന്നും ഇപ്പോള്‍ ഈ കോഴ്സ് നടത്തുന്നുണ്ടോ എന്നും വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ പ്രസ്തുത കോഴ്സ് നിര്‍ത്തലാക്കിയെങ്കില്‍ ആയതിനുള്ള കാരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് എന്തെങ്കിലും നിവേദനം ലഭിച്ചിരുന്നോ എന്നും ഇതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ?

2953

മലപ്പുറം കുറ്റിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ്റന്‍ഷന്‍ സെന്റര്‍

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ്റന്‍ഷന്‍ സെന്റര്‍ നില്‍ക്കുന്ന കെട്ടിട ഉടമയുടെ പേരും വിലാസവും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കെട്ടിടത്തില്‍ യൂണിവേഴ്സിറ്റിക്കായി ഏറ്റെടുത്തിട്ടുളള പ്ളിന്ത് ഏരിയ എത്രയാണ്; ആയതിന് ചതുരശ്ര അടിക്ക് നിശ്ചയിച്ചിട്ടുളള വാടക എത്രയാണ്;

(സി)യൂണിവേഴ്സിറ്റി ഈ കെട്ടിടത്തിന് നല്‍കുന്ന വാടക എത്രയാണ്; എന്നുമുതലാണ് ഈ വാടക നല്‍കി തുടങ്ങിയതെന്നും ഇന്നുവരെ എത്ര രൂപ വാടകയിനത്തില്‍ കെട്ടിട ഉടമയ്ക്ക് നല്‍കിയെന്നും വിശദമാക്കാമോ;

(ഡി)പ്രസ്തുത കെട്ടിടം ഏറ്റെടുത്ത സമയത്ത് എന്തൊക്കെ സൌകര്യങ്ങളാണ് കെട്ടിട ഉടമയോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുന്നത് എന്ന് വിശദമാക്കാമോ;

()കെട്ടിടം യൂണിവേഴ്സിറ്റി ഏറ്റെടുത്ത അന്നു മുതല്‍ ഇന്നുവരെ വാടകയിനത്തില്‍ ഒരു രുപ പോലും നല്‍കാതിരുന്നതിനാല്‍ കെട്ടിട ഉടമ യൂണിവേഴ്സിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നോ;

(എഫ്)എങ്കില്‍ അതിന്മേല്‍ എന്തെല്ലാം നടപടിയാണ് സര്‍വ്വകലാശാല സ്വീകരിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ?

2954

കാലിക്കറ്റ് യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന എം.ബി., എം.സി.എ സെന്ററുകള്‍

ഡോ. കെ. ടി. ജലീല്‍

()കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എത്ര എം.ബി., എം. സി. എ സെന്ററുകള്‍ ഉണ്ട്; അവ ഏതൊക്കെ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സെന്ററുകളില്‍ എത്രയെണ്ണം വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതൊക്കെയാണ്; ഓരോന്നിന്റെയും വാടക എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)എത്ര സ്ക്വയര്‍ ഫീറ്റ് സ്ഥലമാണ് ഓരോ സെന്ററിനുമായി വാടകയ്ക്കെടുത്തിരിക്കുന്നതെന്ന് വിശദമാക്കുമോ?

2955

അക്ഷര ലക്ഷം പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡിലൂയിസ്

,, പി.സി. വിഷ്ണുനാഥ്

,, .പി. അബ്ദുള്ളക്കുട്ടി

()അക്ഷരലക്ഷം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ ആഭിമുഖ്യത്തിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തില്‍ നിന്ന് എന്തെല്ലാം വ്യത്യസ്തതകളാണ് ഈ പദ്ധതിക്കുള്ളത്;

(ഡി)ആദിവാസി-തീരദേശ മേഖലകളിലും ചേരിപ്രദേശങ്ങളിലും പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നകാര്യം പരിഗണിക്കുമോ?

2956

ഗ്രന്ഥശാലകള്‍ക്ക് നല്‍കി വരുന്ന ധനസഹായം

ശ്രീ. കെ. രാജു

()ഗ്രന്ഥശാലകള്‍ക്ക് നിലവില്‍ നല്‍കി വരുന്ന ധനസഹായം നിര്‍ത്തലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)അതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ മേഖലയിലെ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തുവാനും പരിപോഷിപ്പിക്കുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2957

സ്കൂള്‍ ലൈബ്രറികള്‍

ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

()സ്കൂള്‍ ലൈബ്രറികള്‍ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)സ്കൂള്‍ ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)സ്കൂള്‍ ലൈബ്രറിയില്‍ നിന്നും കൂടുതല്‍ ബുക്കുകള്‍ എടുത്ത് വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ഇന്റേണല്‍ മാര്‍ക്ക് നല്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?

2958

സംസ്ഥാന ലൈബ്രറി കൌണ്‍സിലിന്റെ സാമ്പത്തിക പ്രതിസന്ധി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാന ലൈബ്രറി കൌണ്‍സിലിന് കീഴിലുള്ള ലൈബ്രറികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പദ്ധതി-പദ്ധതിയേതര ഗ്രാന്റിനത്തില്‍ ലൈബ്രറി കൌണ്‍സിലിന് നീക്കിവച്ചിരുന്നതില്‍ എന്തു തുക കൌണ്‍സിലിന് കൈമാറിയെന്നറിയിക്കാമോ ;

(സി)ലൈബ്രറി സെസ്സിനത്തില്‍ പിരിക്കുന്ന തുകയില്‍ നിന്നും ലൈബ്രറി കൌണ്‍സിലിന് അര്‍ഹതപ്പെട്ട തുകയില്‍ കുറവു വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ ;

(ഡി)കൌണ്‍സിലിന് കീഴിലുള്ള ലൈബ്രറികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ വാങ്ങാനുള്ള ശേഷി കുറഞ്ഞിരിക്കുന്നതും അതുമൂലം പുതിയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം കുറഞ്ഞതും സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ?

2959

ലൈബ്രറി കൌണ്‍സിലിനുളള ഫണ്ട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന ലൈബ്രറി കൌണ്‍സിലിന് എത്ര ഫണ്ടാണ് കൈമാറ്റം ചെയ്തതെന്ന് വിശദമാക്കാമോ;

(ബി)അതാത് സാമ്പത്തിക വര്‍ഷത്തെ ഫണ്ടിനത്തില്‍ ഇനി നല്‍കാന്‍ എത്ര കുടിശ്ശികയുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)ലൈബ്രറി കൌണ്‍സിലിന് ഫണ്ട് നല്‍കുന്നതിന് കാലതാമസ മുണ്ടാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

2960

ലൈബ്രറി കൌണ്‍സിലിന് നീക്കിവെച്ചിട്ടുള്ള തുക

ശ്രീ. എം. ചന്ദ്രന്‍

()നടപ്പു സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പദ്ധതി-പദ്ധതിയേതര ഗ്രാന്റായി ലൈബ്രറി കൌണ്‍സിലിന് നീക്കിവെച്ചിട്ടുള്ള തുകയില്‍ എന്തു തുക ഇതുവരെ വിതരണം ചെയ്തു ; ഇനി എന്തു തുകയാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത് ;

(ബി)പാലക്കാട് ജില്ലയില്‍ എത്ര ലൈബ്രറികളാണ് ഗ്രാന്റിനായി അപേക്ഷിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ; ജില്ലയില്‍ ഏതെല്ലാം ലൈബ്രറികള്‍ക്കാണ് ഇനിയും ഗ്രാന്റ് നല്‍കുവാന്‍ ഉള്ളത് ; ഇവ എന്നത്തേയ്ക്ക് വിതരണം ചെയ്യും ;

(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന ലൈബ്രറി സെസ്സ് വെട്ടിച്ചുരുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ഡി)ഇതു സംബന്ധിച്ച് ഏതെങ്കിലും കമ്മിറ്റികള്‍ നല്‍കിയ ശുപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2961

ലൈബ്രറി കൌണ്‍സിലിന് ഗ്രാന്റ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. .. അസീസ്

()കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സിലിനായി 2012-13-ലെ ബഡ്ജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;

(ബി)എത്ര രൂപ നാളിതുവരെ നല്‍കിയിട്ടുണ്ട്;

(സി)ലൈബ്രറി കൌണ്‍സിലിന് ഗ്രാന്റ് ലഭ്യമാക്കാത്തതുമൂലം സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന് ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.