UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2631

ചേലക്കര നിയോജകമണ്ഡലത്തില്‍ ചെറുതുരുത്തി തടയണയുടെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജകമണ്ഡലത്തില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള ചെറുതുരുത്തി തടയണയുടെ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)പദ്ധതിക്ക് ഭരണാനുമതി പുതുക്കി നല്‍കേണ്ട നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(സി)ഭരണാനുമതി പുതുക്കുവാനുള്ള നിര്‍ദ്ദേശമടങ്ങിയ ഫയല്‍ റവന്യൂ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ആവശ്യമായ തുക ലഭ്യമാക്കി എത്രയും വേഗം തടയണ നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2632

ചേലക്കര നിയോജകമണ്ഡലത്തിലെ തടയണകളുടെ നിര്‍മ്മാണ നടപടികള്

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജകമണ്ഡലത്തില്‍ മലബാര്‍ ഇറിഗേഷന്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിരുന്ന കൂട്ടില്‍മുക്ക്, പൈങ്കുളം, കൊടപ്പാറക്കയം എന്നീ തടയണകളുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(ബി)ഇതില്‍ സാങ്കേതികാനുമതി ലഭിച്ച ഏതെങ്കിലും പദ്ധതി ഉണ്ടോയെന്നും പ്രസ്തുത പദ്ധതി ടെന്റര്‍ ചെയ്യുവാനുള്ള കാലതാമസത്തിന് കാരണമെന്തെന്നും വ്യക്തമാക്കുമോ

(സി)ഇനിയും കാലതാമസം വരുത്താതെ പ്രസ്തുത പദ്ധതികള്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടിസ്വീകരിക്കുമോ ?

2633

ബാവേലിപ്പുഴയുടെ വശങ്ങള്‍ ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. സണ്ണി ജോസഫ്

()പേരാവൂര്‍ നിയോജകമണ്ഡലത്തിലെ മണത്തണ-കൊട്ടിയൂര്‍ റോഡരികിലൂടെ ഒഴുകുന്ന ബാവേലിപ്പുഴയുടെ സൈഡ് ഇടിഞ്ഞ് റോഡിന് ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)പ്രസ്തുത പുഴയുടെ വശങ്ങള്‍ ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍സ്വീകരിക്കുമോ ?

2634

ജിയോബെഡ് പരീക്ഷണം

ശ്രീ. പി. തിലോത്തമന്‍

കടലില്‍ കല്ലിട്ട് തീരസംരക്ഷണം നടത്തുന്നതിനു പകരം ജിയോബെഡ് എന്ന ശാസ്ത്രീയ രീതി പരീക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ എവിടെയെല്ലാമാണ് ജിയോബെഡ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുമോ ; ആലപ്പുഴ ജില്ലയില്‍ എത്ര കിലോമീറ്റര്‍ തീരമാണ് ജിയോബെഡ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് പറയാമോ ; അതിനുവേണ്ടി എത്ര തുകയാണ് വിനിയോഗിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2635

ജലനിധി പദ്ധതി

ശ്രീമതി കെ. കെ. ലതിക

()ജലനിധി പദ്ധതി എത്ര പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ജലനിധിയുടെ രണ്ടാംഘട്ട പദ്ധതി, നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)കുറ്റ്യാടി മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് ജലനിധി പദ്ധതി നടപ്പാക്കുക എന്ന് വ്യക്തമാക്കുമോ ?

2636

ജലനിധി രണ്ടാംഘട്ട പദ്ധതി

ശ്രീ. സി. ദിവാകരന്‍

()ജലനിധി രണ്ടാംഘട്ട പദ്ധതിരേഖയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ബി)ആദ്യബാച്ചായി നടപ്പിലാക്കുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

(സി)എത്ര പഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2637

ജലശ്രീ പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

()പഞ്ചായത്തുകള്‍ തോറും ഓരോ കുളങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന ജലശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചാലക്കുടി മണ്ഡലത്തില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുളള കുളങ്ങളുടെ കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുക?

2638

ജലവിതരണ പദ്ധതികളുടെ ടെണ്ടര്‍ ക്രമീകരണം

ശ്രീ. മാത്യു. റ്റി. തോമസ്

()പുതിയ ജലവിതരണപദ്ധതികളുടെ വിവിധ പ്രവൃത്തികള്‍ വെവ്വേറെ ടെണ്ടര്‍ ചെയ്യുന്നതുമൂലമുണ്ടാകുന്ന കാലതാമസം പദ്ധതികള്‍ വൈകിപ്പിക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഓരോ പദ്ധതിയുടെയും വ്യത്യസ്ത ജോലികള്‍ ഒരേ സമയം പൂര്‍ത്തിയാകുന്ന തരത്തില്‍ ക്രമീകരിക്കുവാന്‍ തയ്യാറാകുമോ ?

2639

ജലശുദ്ധീകരണത്തിന് പുതിയ പ്ളാന്റുകള്‍

ശ്രീ. .. അസീസ്

()സംസ്ഥാനത്ത് നിലവില്‍ എത്ര കുടിവെള്ള പദ്ധതികളാണുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതികളില്‍ ജല ശുദ്ധീകരണം എപ്രകാരമാണ് നടത്തുന്നത് ;

(സി)എത്ര പദ്ധതികളില്‍ ജലശുദ്ധീകരണ പ്ളാന്റുകള്‍ പ്രവര്‍ത്തിക്കുന്നു;

(ഡി)എല്ലാ കുടിവെള്ള പദ്ധതികളിലും ശുദ്ധീകരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമോ ?

2640

മൂര്‍ക്കനാട് കുടിവെള്ള പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)മൂര്‍ക്കനാട് കുടിവെള്ള പദ്ധതി പരിപൂര്‍ണ്ണമായ രീതിയില്‍ എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന്വ്യക്തമാക്കാമോ ?

2641

കല്ലറ-പനവൂര്‍-പുല്ലമ്പാറ കുടിവെള്ള പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കല്ലറ-പനവൂര്‍-പുല്ലമ്പാറ കുടിവെള്ള പദ്ധതിയുടെ പണികള്‍ ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ;

(ബി)നാളിതുവരെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയാക്കി; പദ്ധതിക്ക് ഇതുവരെ എത്ര തുക ചെലവായി എന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി ആവശ്യമായ തുകയെത്ര; പ്രസ്തുത തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഇനി എന്തെല്ലാം പണികളാണ് ബാക്കിയുള്ളതെന്ന് വിശദമാക്കുമോ;

()പ്രസ്തുത പദ്ധതി എന്നു മുതല്‍ പ്രവര്‍ത്തനസജ്ജമാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2642

തൃത്താല ശുദ്ധജലപദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()കേരള വാട്ടര്‍ അതോറിറ്റി പി.എച്ച്. സര്‍ക്കിളിന്‍ കീഴില്‍ വരുന്ന കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട് നഗരസഭാ പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കുന്ന തൃത്താല ശുദ്ധജല പദ്ധതിയിലെ മോട്ടോര്‍ സെറ്റുകള്‍ കാലപ്പഴക്കത്താലും മറ്റും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ പ്രസ്തുത മേഖലകളില്‍ ശുദ്ധജലവിതരണം സുഗമമായി നടക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ശബരിമല സീസണില്‍ ഗുരുവായൂരിലെ വര്‍ദ്ധിച്ച ശുദ്ധജല ആവശ്യം കണക്കിലെടുത്തും, മൂന്ന് നഗരപ്രദേശത്തെ ശുദ്ധജലക്ഷാമം കണക്കിലെടുത്തും ,തൃത്താലയിലെ മോട്ടോര്‍ പമ്പ് സെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

2643

വെട്ടം കുടിവെള്ള പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ചമ്രവട്ടം പദ്ധതിയിലെ ജലസ്രോതസ് ഉപയോഗപ്പെടുത്തിയുള്ള വെട്ടം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ തിരൂര്‍, താനൂര്‍ നിയോജകമണ്ഡലങ്ങളിലെ ഏതൊക്കെ പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധമായി താനൂര്‍, താനാളൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം, നിറമരുതൂര്‍ എന്നീ പഞ്ചായത്തുകളുടെ സര്‍വ്വെ ഏത് ഘട്ടത്തിലാണ്;

(ഡി)പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ കോമണ്‍ കംപോണന്റ് തിരൂര്‍-താനൂര്‍ നിയോജമണ്ഡലങ്ങളിലെ പദ്ധതികള്‍ക്ക് പൊതുവായി ഉപയോഗപ്പെടുത്തിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക ലാഭം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ;

()എത്ര കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്നറിയിക്കാമോ?

2644

വൈപ്പിന്‍ മണ്ഡലത്തിലെ ശുദ്ധജലവിതരണം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ ശുദ്ധജലവിതരണത്തില്‍ പമ്പിംഗ് തടസ്സപ്പെടുന്നത് മൂലം ദിവസങ്ങളോളം വെള്ളം ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഹഡ്കോ, ചൊവ്വര പദ്ധതികളില്‍ നിന്നും വൈപ്പിന്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയ്ക്ക് ആവശ്യാനുസരണം ശുദ്ധജലം ലഭിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ ;

(സി)വൈപ്പിന്‍ മണ്ഡലത്തില്‍ മാത്രമായി ഏതെങ്കിലും ശുദ്ധജലവിതരണപദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏത് പദ്ധതിയാണെന്ന് വ്യക്തമാക്കുമോ ;

(ഡി)മണ്ഡലത്തില്‍ പ്രതിദിനം ആവശ്യമുള്ള വെള്ളത്തിന്റെ അളവ് എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ ?

2645

ഹഡ്കോ,ചൊവ്വര പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()നിലവിലുള്ള ഹഡ്കോ- ചൊവ്വര പദ്ധതി പ്രകാരം പ്രതിദിനം വൈപ്പിന്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ അളവ് മോണിറ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ ;

(ബി)ഇല്ലെങ്കില്‍ ലഭ്യമാകുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കുന്നതിന് ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2646

പേരാമ്പ്ര ടൌണിലെ കുടിവെളളം വിതരണം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര ടൌണിലും ചുറ്റുപാടുമുളള പഞ്ചായത്തുകളിലും കുടിവെളളം വിതരണം ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലസ്രോതസ്സ് ഉപയോഗപ്പെടുത്തിയുളള പദ്ധതി കാര്യക്ഷമമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)പ്രസ്തുത പദ്ധതിയുടെ കാലപ്പഴക്കം ചെന്നതും ഇപ്പോള്‍ ഉപയോഗയോഗ്യമല്ലാത്തതുമായ പൈപ്പുകള്‍ മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2647

നെന്മാറ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍ ഏതെല്ലാം കുടിവെള്ള പദ്ധതികള്‍ക്കാണ് വിവിധ വകുപ്പുകള്‍ മുഖേന ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; എത്ര എണ്ണത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു;

(സി)കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് വാട്ടര്‍ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

2648

ചീക്കോട് ശുദ്ധജല വിതരണ പദ്ധതി

ശ്രീ. എളമരം കരീം

()ചീക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;

(ബി)ട്രീറ്റ്മെന്റ് പ്ളാന്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ പ്രവൃത്തി കമ്മീഷന്‍ ചെയ്ത് എന്നത്തേയ്ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

2649

അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 കോടി 62 ലക്ഷം രൂപ അനുവദിച്ച അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതിയുടെ നിജസ്ഥിതി വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

2650

ചീക്കോട് കുടിവെള്ള പദ്ധതി

ശ്രീ. എളമരം കരീം

()രാമനാട്ടുകര പഞ്ചായത്തിനെ ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

2651

തിരുവല്ലത്തെ ബലിതര്‍പ്പണ കടവിന്റെ ശുചീകരണം

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്ന കരമന-കിള്ളിയാറില്‍ ഉള്ള, ബലിതര്‍പ്പണം നടത്തുന്ന കടവ് ശുചീകരിക്കുന്നതിനായി ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ബി)പ്രസ്തുത ക്ഷേത്രത്തിനടുത്തുള്ള പാര്‍വ്വതീപുത്തനാര്‍ ശുചീകരിക്കുന്നതിനായി കൈക്കൊണ്ട നടപടി എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

2652

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. പി. സി. ജോര്‍ജ്

()ജലനിധി പദ്ധതി നടപ്പിലാക്കിവരുന്ന ജില്ലകള്‍ ഏതെല്ലാമാണ്; ഓരോ ജില്ലയിലും പ്രസ്തുത പദ്ധതി നടത്തിപ്പിനായി ചെലവഴിച്ച തുകയെത്ര;

(ബി)പൂഞ്ഞാര്‍ മണ്ഡലത്തില്‍ കുടിവെള്ള ദൌര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(സി)കുടിവെള്ള ലഭ്യത മുന്‍നിര്‍ത്തി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖാന്തിരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദാംശങ്ങള്‍ നല്കുമോ?

2653

കല്‍പ്പറ്റയില്‍ നബാര്‍ഡ് സഹായത്തോടെയുളള കുടിവെളള പദ്ധതികള്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()നബാര്‍ഡിന്റെ സഹായത്തോടെ ജലവിഭവവകുപ്പ് കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കുടിവെളള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പദ്ധതിക്കും വകയിരുത്തിയിട്ടുളള തുകയും ചെലവഴിച്ച തുകയും എത്രയെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2654

വൈക്കം നിയോജക മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതികള്

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത് ഏതെല്ലാം പഞ്ചായത്തുകളിലെ ഏതെല്ലാം റോഡുകളിലൂടെയാണെന്ന് വ്യക്തമാക്കുമോ;

(ബി)ചില സ്ഥലങ്ങളില്‍ സ്ഥിരമായി പൈപ്പ് പൊട്ടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം എന്തെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(സി)പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിയ്ക്കപ്പെട്ട റോഡുകളില്‍ ഏതെല്ലാമാണ് പുനര്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)പൈപ്പുകള്‍ സ്ഥാപിച്ച റോഡുകള്‍ പുനര്‍ നിര്‍മ്മിച്ചതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ;

()പ്രസ്തുത റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ചഭാഗം താഴ്ന്ന് ഗതാഗതയോഗ്യമല്ലാതായ വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)പൈപ്പ് സ്ഥാപിച്ചതിനെത്തുടര്‍ന്ന് തകര്‍ന്ന വെള്ളൂര്‍, മറവന്‍ തുരുത്ത് പഞ്ചായത്തുകളിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2655

കിളിമാനൂര്‍ കാനാറ കുടിവെള്ള പദ്ധതി

ശ്രീ. ബി. സത്യന്‍

()കിളിമാനൂര്‍ കാനാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത പദ്ധതിയ്ക്കായി എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത് ;

(ഡി)ഇതില്‍ എത്ര രൂപ ഇതുവരെ ചെലവഴിച്ചുവെന്നും ഈ പ്രവൃത്തിയുടെ കരാര്‍ എടുത്തിരിക്കുന്നത്ആരാണെന്നും വ്യക്തമാക്കാമോ ?

2656

കോവളം മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം

ശ്രീമതി. ജമീലാ പ്രകാശം

()ഒരു പഞ്ചായത്തിലെ ഒരു കുളം നവീകരിക്കുന്ന പദ്ധതി പ്രകാരം കോവളം നിയോജക മണഡ്ലത്തിലെ ഏതെല്ലാം കുളങ്ങളാണ് നവീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കുളങ്ങള്‍ നവീകരിക്കുന്നതിനുളള ഭരണാനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ

2657

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി അങ്കമാലി നിയോജമകണ്ഡലത്തില്‍ അനുവദിച്ച 11.50 കോടി രൂപയുടെ പുനരുദ്ധാരണ

പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം എന്തെന്നും ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

2658

തിരുവല്ല നിയോജക മണ്ഡലത്തിലെ ശുദ്ധജലവിതരണ പദ്ധതികള്

ശ്രീ. മാത്യു. റ്റി. തോമസ്

()തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഏത് ഘട്ടത്തിലാണെന്നും എന്ന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്നും വിശദമാക്കുമോ?

2659

കുടിവെളള സ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ്

ശ്രീ. എന്‍. ഷംസുദ്ദീന്‍

()കേരളത്തിലെ കുടിവെളള സ്രോതസ്സുകളില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുടിവെളള സ്രോതസ്സുകളില്‍ മലിനവസ്തുക്കള്‍ കലരുന്നത് ഒഴിവാക്കുവാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്?

2660

 

നദികളിലെ മലിനീകരണം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തെ നദികളെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(ബി)എങ്കില്‍ ഈയിനത്തില്‍ ഈ സാമ്പത്തിക വര്‍ഷം എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.