UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2211

വേളാങ്കണ്ണിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേയ്ക്ക് കണ്ണൂരില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് അനുവദിക്കുവാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ ;

(ബി)ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സര്‍വ്വീസ് നടത്തുന്ന മംഗലാപുരം -ട്രിച്ചി ട്രെയിന്‍ വേളാങ്കണ്ണി - നാഗൂര്‍ വരെ നീട്ടുവാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ ?

2212

ചേര്‍ത്തല വാഗണ്‍ ഫാക്ടറി

ശ്രീ. . എം. ആരിഫ്

()ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്കായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)നിര്‍ദ്ദിഷ്ട വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ചര്‍ച്ച ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് ഇപ്പോള്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നറിയിക്കുമോ?

2213

പെരിനാട് റെയില്‍വേസ്റേഷനിലെ ഫുട്ട് ഓവര്‍ബ്രിഡ്ജ്

ശ്രീ. പി.കെ.ഗുരുദാസന്‍

()കൊല്ലം പെരിനാട് റെയില്‍വേ സ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് തകര്‍ന്ന് ഒന്നരവര്‍ഷമായിട്ടും പ്രസ്തുത ബ്രിഡ്ജ് പുതുക്കി പണിതിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടുത്തെ പ്ളാറ്റ്ഫോം ഉയരം കുറഞ്ഞതായതുകൊണ്ട് യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതൊഴിവാക്കാന്‍ പ്ളാറ്റ് ഫോം പുതുക്കി നിര്‍മ്മിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?

2214

ഗതാഗത നയം

ശ്രീ. വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, വി.പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

()ഗതാഗതനയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)ഇതിന്റെ പ്രത്യേകതകളും ഉദ്ദേശലക്ഷ്യങ്ങളും എന്തൊക്കെയാണ് ;

(സി)ആധുനികവും കാര്യക്ഷമവും സുരക്ഷിതവും പരിസ്ഥിതി സൌഹാര്‍ദ്ദവുമായ ഗതാഗത സംവിധാനം ആവിഷ്ക്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)കരട് നയത്തിന്മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ അവസരം നല്‍കുമോ എന്ന് വ്യക്തമാക്കുമോ ?

2215

കെ.എസ്.ആര്‍.ടി.സി. യില്‍ ഇ-ഗവേണന്‍സ്

ശ്രീ. .റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()കെ.എസ്.ആര്‍.ടി.സി.യില്‍ ഇ-ഗവേണന്‍സ് നിലവില്‍ വന്നിട്ടുണ്ടോ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളുടേയും വിശദാംശം ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇത് വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്; വിശദമാക്കുമോ ?

2216

കെ.എസ്.ആര്‍.ടി.സി. യില്‍ ജി.പി.എസ്. സംവിധാനം

ശ്രീ. പാലോട് രവി

'' ഷാഫി പറമ്പില്‍

'' .സി. ബാലകൃഷ്ണന്‍

'' .പി. അബ്ദുള്ളക്കുട്ടി

()കെ.എസ്.ആര്‍.ടി.സി.യില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താവാനുദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുമോ ;

(സി)പ്രസ്തുത സംവിധാനം വഴി ബസ്സുകളുടെയും ഓഫീസുകളുടെയും കാര്യക്ഷമത എത്രമാത്രം മെച്ചപ്പെടുത്താനാകും ; വിശദമാക്കുമോ ?

2217

കെ.എസ്.ആര്‍.ടി.സി.യുടെ ആധുനികവല്‍ക്കരണം

ശ്രീ. കെ.വി. വിജയദാസ്

()കെ.എസ്.ആര്‍.ടി.സി. പ്രതിദിനം ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)നഷ്ടത്തിലാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലാഭത്തിലാക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;

(സി)കെ.എസ്.ആര്‍.ടി.സി.യുടെ മോഡണൈസെഷന്‍ സംബന്ധിച്ച എന്തെങ്കിലും ശാസ്ത്രീയ പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രായോഗികവും സമഗ്രവുമായ ഒരുപഠനം നടത്തി കെ.എസ്.ആര്‍.ടി.സി. യെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാണെങ്കില്‍ ആയതിന്റെ കാരണങ്ങളുടെ വിവരം നല്‍കുമോ ?

2218

കെ.എസ്.ആര്‍.ടി.സി. ബോഡി നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()ബോഡിനിര്‍മ്മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നകെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഷാസികള്‍ വാങ്ങിയിട്ടുണ്ട്;

(സി)എത്ര നാളുകള്‍ കൊണ്ട് അവ ബോഡി നിര്‍മ്മിച്ച് പുറത്തിറക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ;

(ഡി)ബോഡി നിര്‍മ്മാണ യൂണിറ്റുകളില്‍ തൊഴില്‍ ഇല്ലാതായ ജീവനക്കാരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

()എങ്കില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം ; വിശദമാക്കാമോ ?

2219

നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്;

(ബി)ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ?

2220

കെ.റ്റി.ഡി.എഫ്.സി നടപ്പിലാക്കുന്ന സല്യൂട്ട് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

()കെ.റ്റി.ഡി.എഫ്.സി നടപ്പിലാക്കുന്ന സല്യൂട്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)മാതാപിതാക്കള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനും തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2221

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

()കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുവാന്‍ തീരുമാനപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതു സംബന്ധിച്ച കരാറിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കരാറിന് എന്ന് മുതല്‍ക്കാണ് പ്രാബല്യം നല്‍കുവാനുദ്ദേശിക്കുന്നത്;

(ഡി)ശമ്പള പരിഷ്ക്കരണത്തിലൂടെ എത്ര തുകയുടെ അധിക സാമ്പത്തിക ബാദ്ധ്യതയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉണ്ടാകുന്നത്; വിശദമാക്കുമോ?

2222

അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ഉടമ്പടികള്‍ ലംഘിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വ്വീസുകള്‍ നടത്തുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;

(സി)അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുവാനുണ്ടാക്കിയ കരാറിന്റെയും ബസ് സര്‍വ്വീസുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2223

കെ.ടി.ഡി.എഫ്.സി. വായ്പയുടെ വ്യവസ്ഥകള്‍

ശ്രീമതി. കെ.എസ്. സലീഖ

()വായ്പയ്ക്ക് കൂടിയ പലിശ നിരക്ക് ഈടാക്കി കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.എഫ്.സി) കെ.എസ്.ആര്‍.ടി.സി. യെ ചൂഷണം ചെയ്യുന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് കൃത്യമായി പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതു കാരണം കഴിഞ്ഞ 2 വര്‍ഷം കൊണ്ട് എത്ര കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തി; വിശദമാക്കുമോ;

(സി)പലിശ ഈടാക്കുന്നതില്‍ പ്രസ്തുത രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുളള വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത വ്യവസ്ഥകള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

()2011-12 സാമ്പത്തിക വര്‍ഷം കെ.ടി.ഡി.എഫ്.സി. യില്‍ നിന്നും കെ.എസ്.ആര്‍.ടിസി. എത്ര തവണ വായ്പ എടുത്തു; എത്ര ശതമാനം പലിശയാണ് ഈടാക്കേണ്ടിയിരുന്നത്; ഈടാക്കിയ പലിശ നിരക്ക് എത്ര ശതമാനം; ആയതു വഴി കെ.എസ്.ആര്‍.ടി.സി. ക്ക് വന്ന നഷ്ടം എത്ര; വിശദമാക്കുമോ;

(എഫ്)നടപ്പു സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ എന്ത് തുക കെ.ടി.ഡി.എഫ്.സി. യില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. വായ്പ എടുത്തുവെന്നും ആയതിന് ഈടാക്കിയ പലിശ നിരക്ക് എത്രയെന്നും ആയതുവഴി നഷ്ടം എത്രയെന്നും വ്യക്തമാക്കുമോ;

(ജി)പ്രതിദിനം എത്ര കോടിയുടെ അധിക ബാദ്ധ്യതയാണ് കെ.എസ്.ആര്‍.ടി.സി. യ്ക്ക് നിലവില്‍ ഉണ്ടായിരിക്കുന്നത്; വിശദമാക്കുമോ?

2224

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സൌജന്യ യാത്ര

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി തിലോത്തമന്‍

,, കെ. രാജു

,, . കെ. വിജയന്‍

()കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഏതെല്ലാം വിഭാഗങ്ങള്‍ക്ക് സൌജന്യ യാത്ര അനുവദിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി)ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൌജന്യ യാത്ര അനുവദിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര രോഗികള്‍ക്ക് സൌജന്യ പാസ്സ് അനുവദിച്ചിട്ടുണ്ട് ; വെളിപ്പെടുത്തുമോ;

(സി)ക്യാന്‍സര്‍ രോഗികള്‍ക്ക് പാസ്സ് അനുവദിക്കുന്നതു മൂലമുണ്ടാകുന്ന ചെലവ് വഹിക്കുന്നതിനുള്ള ചുമതല ആര്‍ക്കാണ് ; വെളിപ്പെടുത്തുമോ ;

(ഡി)വിവിധ വിഭാഗങ്ങള്‍ക്ക് സൌജന്യ പാസ്സ് അനുവദിക്കുന്നതുമൂലം കെ.എസ്.ആര്‍.ടി.സി.യ്ക്ക് പ്രതിമാസം എത്ര തുക നഷ്ടം വരുന്നുണ്ട് ; ഇതില്‍ എത്ര തുക കെ.എസ്.ആര്‍.ടി.സി.യ്ക്ക് ലഭിക്കുന്നുണ്ട് ;വിശദമാക്കുമോ ?

2225

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നങ്ങള്‍

ശ്രീ. കെ. ദാസന്‍

()വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ബി)ഒഴിവ്ദിവസങ്ങളില്‍ സ്പെഷ്യല്‍ ക്ളാസ്സിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ കണ്‍സെഷന്‍ അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി)വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കണ്‍സെഷന്‍ സംബന്ധിച്ച് പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും നിലവിലുളള സംവിധാനങ്ങള്‍ എന്തെല്ലാം ?

2226

സ്പെയര്‍ പാര്‍ട്സിന്റെ ദൌര്‍ലഭ്യം കാരണം സര്‍വ്വീസ്മുടങ്ങുന്നു

ശ്രീ. കെ. രാധാകൃഷ്ണന്‍

()സ്പെയര്‍പാര്‍ട്ട്സുകളുടെ ക്ഷാമം മൂലം കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ കട്ടപ്പുറത്താണെന്നും അതുകാരണം സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്നതുമായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടുട്ടുണ്ടോ;

(ബി)എങ്കില്‍ ഇപ്രകാരം സ്പെയര്‍ പാര്‍ട്ട്സുകള്‍ കുറവുവരാനുള്ള കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2227

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റേഷന്റെആധുനികവല്‍ക്കരണവും പുനരുദ്ധാരണവും

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റേഷന്റെ ആധുനികവല്‍ക്കരണവും പുനരുദ്ധാരണവും എന്ന് പൂര്‍ത്തീകരിക്കും; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ ;

(സി)ഉണ്ടെങ്കില്‍ ആയത് എന്താണെന്നും അതു പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടി എന്താണെന്നുംവ്യക്തമാക്കുമോ ?

2228

ലോഫ്ളോര്‍ ബസ്സുകള്‍

ശ്രീ. .എം. ആരിഫ്

()ലോഫ്ളോര്‍ ബസ്സുകള്‍ ചേര്‍ത്തലവരെ നീട്ടണമെന്നഅരൂര്‍ എം.എല്‍..യുടെ ആവശ്യപ്രകാരം എത്ര ലോ ഫ്ളോര്‍ ബസ്സുകളാണ് ചേര്‍ത്തല വരെ നീട്ടിയത്; അവയുടെ സമയ വിവരം ലഭ്യമാക്കാമോ ;

(ബി)ചേര്‍ത്തലയില്‍ നിന്നും അരൂര്‍ - എറണാകുളത്തേക്ക് അധികമായി ലോഫ്ളോര്‍ സര്‍വ്വീസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2229

കല്‍പ്പറ്റയിലെ കണ്‍സഷന്‍ കൌണ്ടര്‍ മാറ്റാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ കാര്‍ഡ് വിതരണം കല്‍പ്പറ്റയിലെ പഴയ ബസ് സ്റാന്‍ഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പുതിയ കണ്‍സഷന്‍ കൌണ്ടര്‍ കല്‍പ്പറ്റ ടൌണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ആയതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത കൌണ്ടര്‍ കല്‍പ്പറ്റയിലെ പഴയ സ്റാന്‍ഡില്‍ തന്നെ നിലനിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

2230

പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വ്വീസുകളുടെ വിവരം

ശ്രീ.എസ്.ശര്‍മ്മ

()വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസുകളുടെ വിവരം ലഭ്യമാക്കുമോ;

(ബി)ഏതൊക്കെ പുതിയ ബസ്സ് സര്‍വ്വീസുകളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2231

കെ.എസ്.ആര്‍.ടി.സി. അങ്കമാലി ഡിപ്പോയില്‍ നിന്നുളള ഷെഡ്യൂളുകള്‍

ശ്രീ. ജോസ് തെറ്റയില്‍

()കെ.എസ്.ആര്‍.ടി.സി. അങ്കമാലി ഡിപ്പോയില്‍ നിന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു; ഏതെല്ലാം റൂട്ടുകളിലായിരുന്നു ; വ്യക്തമാക്കുമോ;

(ബി)നിലവില്‍ എത്ര ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്; ഇത് ഏതെല്ലാം റൂട്ടുകളിലാണ്; വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ഷെഡ്യൂളുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി)ഷെഡ്യൂളുകള്‍ റദ്ദാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ;

()എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ?

2232

പൂത്തോട്ടറൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലോഫ്ളോര്‍ ബസുകള്‍വൈക്കത്തേക്ക് നീട്ടാന്‍ നടപടി

ശ്രീ. കെ. അജിത്

()എറണാകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും എറണാകുളം പൂത്തോട്ട റൂട്ടില്‍ എത്ര ലോഫ്ളോര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്; വ്യക്തമാക്കുമോ;

(ബി)ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലോഫ്ളോര്‍ ബസുകളുടെ കിലോമീറ്റര്‍ കണക്കാക്കിയുളള ശരാശരി വരുമാനം എത്ര; ഇത് കോര്‍പ്പറേഷന് ലാഭകരമാണോ; വെളിപ്പെടുത്തുമോ;

(സി)എറണാകുളം-പൂത്തോട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലോ ഫ്ളോര്‍ ബസുകള്‍ അടുത്ത പ്രധാന സ്റേഷനായ വൈക്കത്തേക്ക് നീട്ടാന്‍ നടപടി സ്വീകരിക്കുമോ?

2233

ആറ്റിങ്ങല്‍, കിളിമാനൂര്‍ ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ്നടത്തുന്ന ബസ്സുകള്‍

ശ്രീ. ബി.സത്യന്‍

()2012-ല്‍ കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പുതുതായി എത്ര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റൂട്ടുകള്‍ ഉള്‍പ്പെടെ വിശദമാക്കാമോ;

(ബി)2012-ല്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പുതുതായി എത്ര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റൂട്ടുകള്‍ ഉള്‍പ്പെടെ വിശദമാക്കാമോ;

(സി)2012-ല്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി.ഡ്ിപ്പോകളില്‍ നിന്നുമുളള എത്ര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നുംവ്യക്തമാക്കുമോ?

2234

കായംകുളം ബസ്സ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ളക്സും

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ്സ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ളക്സും നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)കായംകുളത്ത് നിന്നും പഴനിയിലേക്ക് ഒരു അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2235

വയനാട് ജില്ലയില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സിബസ്സുകള്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വയനാട് ജില്ലയില്‍ എത്ര കെ.എസ്.ആര്‍.ടി.സി ബസ്സുകളും റൂട്ടുകളും അനുവദിച്ചു; നിയോജകമണ്ഡലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)കല്‍പ്പറ്റ നിയോജകമണ്ഡല പരിധിയില്‍ കൂടി പുതിയ ബസ്സുകള്‍/റൂട്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശംലഭ്യമാക്കുമോ;

(സി)ആയതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു;വ്യക്തമാക്കുമോ?

2236

വയനാട്-മൈസൂര്‍ യാത്രാ നിയന്ത്രണം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()വയനാട്ടില്‍ നിന്ന് ബന്ദിപ്പൂര്‍ വഴി മൈസൂരിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പിന്‍വലിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(ബി)രാത്രികാലയാത്ര പുന:സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതികരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതുവിധത്തിലെന്ന് വിശദമാക്കാമോ ;

(സി)പ്രസ്തുത വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടോയെന്നു വെളിപ്പെടുത്തുമോ ?

2237

ബസ്സ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പു കേന്ദ്രം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ബസ് സ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചുവോ ;

(ബി)ആയതിന്റെ ഉദ്ഘാടനം എന്ന് നിര്‍വ്വഹിക്കാനാവുമെന്ന് വെളിപ്പെടുത്തുമോ ?

2238

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഷോപ്പിംഗ്കോംപ്ളക്സ്

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ബി)ഇതിന്റെ സാധ്യതാപഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?

2239

അങ്കമാലി കെ.എസ്.ആര്‍.ടി.സി. സ്റാന്റിലെ പ്രവേശനകവാടത്തിനുളള സ്ഥലമെടുപ്പ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി കെ.എസ്.ആര്‍.ടി.സി. സ്റാന്റിലെ പ്രവേശനകവാടത്തിന്റെ നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)ഇത് സംബന്ധിച്ച സര്‍ക്കാര്‍ തലത്തിലുളള ഫയലുകളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?

2240

ബസ്സ്റോപ്പും ഫെയര്‍സ്റേജും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി-ആല്‍ത്തറ-ഗുരുവായൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്, ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്റോപ്പുകളും, ഫെയര്‍സ്റേജ് കേന്ദ്രങ്ങളും വിശദമാക്കുമോ;

(ബി)കുണ്ടുകടവ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ സൂപ്പര്‍ഫാസ്റ്, ടൌണ്‍ടു ടൌണ്‍ ബസുകള്‍ക്ക് 12 കി.മീ. കഴിഞ്ഞുളള പെരുമ്പടപ്പിലാണ് അടുത്ത ഫെയര്‍സ്റേജ് എന്നതുകൊണ്ട് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)എങ്കില്‍ കുണ്ടുകടവ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ മാറഞ്ചേരി അല്ലെങ്കില്‍ എരമംഗലത്ത് ഫെയര്‍സ്റേജ് അനുവദിക്കുമോ;

(ഡി)പ്രസ്തുത റൂട്ടിലൂടെ തിരൂര്‍/കോഴിക്കോട് ഭാഗത്തേക്ക് കൂടുതല്‍ സര്‍വ്വീസ് അനുവദിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.