UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2241

കെ.എസ്.ആര്‍.ടി.സി. ബസ് സ്റാന്‍ഡ് നിര്‍മ്മാണം

ശ്രീ. .പ്രദീപ് കുമാര്‍

()കോഴിക്കോട് നഗരത്തിലെ കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ബസ്സ് സ്റാന്റ് നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2242

കൂടുതല്‍ ബസ്സുകള്‍ അനുവദിക്കല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()തൊട്ടില്‍പ്പാലം-കോഴിക്കോട് റൂട്ടില്‍ ഇപ്പോള്‍ എത്ര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ;

(ബി)പ്രസ്തുത റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ റദ്ദാക്കിയിട്ടുണ്ടോ ;

(സി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തുമോ ;

(ഡി)യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഈ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

2243

പുതിയ ബസ്സ്റൂട്ടുകള്‍

ശ്രീ. എം. ഉമ്മര്‍

()2011 ജൂണ്‍ മുതല്‍ 2012 നവംബര്‍ വരെയുള്ള കാലയളവില്‍ മഞ്ചേരി മണ്ഡലത്തില്‍ അനുവദിച്ച ബസ്സ് റൂട്ടുകളുടെ വിശദാംശം ലഭ്യമാക്കാമോ ;

(ബി)അപേക്ഷകളില്‍ എത്ര എണ്ണം അനുവദിച്ചു; അനുവദിക്കാത്തത് എത്ര ; വിശദാംശം നല്‍കുമോ ;

(സി)പുതിയ ബസ്സ് റൂട്ടുകള്‍ അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കുമോ ;

(ഡി)പുതിയ റൂട്ടുകള്‍ അനുവദിക്കുന്നതിന് നടപടിസ്വീകരിക്കുമോ ?

2244

വടക്കാഞ്ചേരി ഡിപ്പോയിലെ സര്‍വ്വീസുകള്‍

ശ്രീ. . കെ. ബാലന്‍

()പഴക്കംചെന്ന ബസ്സുകള്‍ മാത്രമുള്ളതിനാല്‍കെ. എസ്.ആര്‍.ടി.സി. വടക്കഞ്ചേരി (പാലക്കാട്) ഡിപ്പോയിലെ സര്‍വ്വീസുകളില്‍ ഏറെയും വെട്ടിച്ചുരുക്കേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഡിപ്പോയ്ക്ക് പുതിയ ബസ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)വടക്കാഞ്ചേരി ഡിപ്പോയില്‍ നിന്നും തരൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഒരു പുതിയ സൂപ്പര്‍ ഫാസ്റ് സര്‍വ്വീസും അതിനായി ബസ്സും അനുവദിക്കുമോ?

2245

പുനലൂരിലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍

ശ്രീ. കെ. രാജു

പുനലൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ മേഖല കളില്‍ കെ.എസ്.ആര്‍.ടി.സി വിവിധ ഡിപ്പോകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസ് സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2246

ബസ്സുകളിലെ ഡോറുകള്‍ തുറന്നു പോകുന്ന സംഭവം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസ്സുകളിലെ ഓട്ടോമാറ്റിക് ഡോറുകള്‍ നിയന്ത്രണമില്ലാതെ തുറന്നുപോകുന്നതിനാല്‍ യാത്രക്കാരും മറ്റുംവീണ് പരിക്കേല്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം സംസ്ഥാനത്ത് എല്ലായിടത്തും സ്വകാര്യ ബസ്സുകളില്‍ ഉപയോഗിച്ചുവരുന്നുണ്ടോ ;

(സി)ഇത്തരം ഡോറുകള്‍ ഒഴിവാക്കി നിലവാരമുളള ഡോറുകള്‍ ഘടിപ്പിക്കുന്നതിനും, യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

2247

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്തരത്തില്‍ എത്ര ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട് ; വിശദാംശം അറിയിക്കുമോ ;

(സി)ഇത് സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; കേസ്സിലെ പ്രതികള്‍ ആരൊക്കെ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി)ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. സഹായം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2248

ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ - കാസര്‍ഗോഡ് റൂട്ടില്‍ ആരംഭിച്ച ടൌണ്‍ ടു ടൌണ്‍ ബസ്സുകളില്‍ എത്രയെണ്ണം ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ഡിപ്പോ തിരിച്ച് വിശദമാക്കാമോ; ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ കാലപ്പഴക്കം വിശദമാക്കാമോ;

(ബി)വളരെ പഴക്കം ചെന്ന ടൌണ്‍ ടു ടൌണ്‍ ബസ്സുകള്‍ മാറ്റി പുതിയ ബസ്സുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2249

തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിന ലിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്ന് ഉദ്ഘാടനം ചെയ്യുവാന്‍ സാധിക്കും; വ്യക്തമാക്കാമോ ?

2250

പയ്യന്നൂര്‍ ഡിപ്പോയിലെ വാണിജ്യ സമുച്ചയ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അനുവദിച്ച വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനുള്ള കാരണം വിശദമാക്കുമോ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്ന്വ്യക്തമാക്കുമോ?

2251

മാവേലിക്കര നിന്നുള്ള സര്‍വ്വീസുകള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കരയില്‍ നിന്നും മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി. സി. സര്‍വ്വീസ് തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി)മാവേലിക്കരയില്‍ നിന്നും വരേണിക്കല്‍ വഴി ആരംഭിച്ച പുതിയ സര്‍വ്വീസ് നിര്‍ത്തിവച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സര്‍വ്വീസ് അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)മാവേലിക്കര മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന പന്തളം-പടനിലം-ചുനക്കര സര്‍വ്വീസ് പുനരാരംഭിക്കണം എന്ന എം.എല്‍..യുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഇതിന്മേല്‍ നടപടി സ്വീകരിക്കുമോ ?

2252

മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ജീവനക്കാരുടെ കുറവ്

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

2253

വൈറ്റില ഹബ്ബിന് പുതിയ ഫെയര്‍സ്റേജ്

ശ്രീ. പി. തിലോത്തമന്‍

()കെ.എസ്.ആര്‍.ടി.സി.യുടെ ബസ്സുകള്‍ക്ക് വൈറ്റില ഹബ് ഫെയര്‍സ്റേജായി തീരുമാനിച്ചിട്ടുണ്ടോ; വൈറ്റില ഹബ്ബില്‍ ഏതെല്ലാം ബസ്സുകള്‍ക്ക് സ്റോപ്പ് അനുവദിച്ചിട്ടുണ്ട് ; വൈറ്റില ഹബ്ബില്‍ നിന്നും ചേര്‍ത്തല വരെ എത്ര കിലോമീറ്റര്‍ ദൂരമുണ്ട് ; ഈ ദൂരത്തേയ്ക്ക് അമിത തുക ഫാസ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഈടാക്കുന്നത് ബോധ്യപ്പെട്ടിട്ടുണ്ടോ ;

(ബി)വൈറ്റില ഹബ്ബിനെ പുതിയ ഫെയര്‍സ്റേജ് ആയി തീരുമാനിച്ച് ബസ്സ് ചാര്‍ജ്ജ് പുനക്രമീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2254

കെ.എസ്.ആര്‍.ടിസി. സിറ്റി സര്‍വ്വീസ്

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

2255

വയനാട് ജില്ലയിലേക്കുളള യാത്രാ പ്രശ്നം

ശ്രീ. .കെ. വിജയന്‍

()നാദാപുരം മണ്ഡലത്തിലെ തൊട്ടില്‍പാലം ഡിപ്പോയില്‍ നിന്നും വയനാട് ജില്ലയിലേക്കുള്ള യാത്രാ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരി ക്കുമോ ;

(സി)ഈ റൂട്ടിലെ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പുതിയ ബസ്സുകള്‍ അനുവദിക്കുമോ ?

2256

പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയെ ആധുനിക ബസ്ടെര്‍മിനല്‍ ആക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2257

കാസര്‍ഗോഡ് ഡിപ്പോയ്ക്ക് അനുവദിച്ച ബസ്സുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കെ.എസ്.ആര്‍.ടി.സി. ഏറ്റവും പുതിയ ബസ്സുകള്‍ വാങ്ങിയത് എന്നാണെന്നും എത്രയാണെന്നും അറിയിക്കുമോ ;

(ബി)ഇതില്‍ കാസര്‍ഗോഡ് ഡിപ്പോയ്ക്ക് എത്രയെണ്ണമാണ് അനുവദിച്ചിരുന്നത് ;

(സി)സ്പെയര്‍ പാര്‍ട്ടുകളുടെ ക്ഷാമം മൂലം ബസ്സുകള്‍ സര്‍വ്വീസ് നടത്താതെയുണ്ടോ എന്നും എങ്കില്‍ എത്രയെന്നും അറിയിക്കുമോ ?

2258

പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമഗ്രവികസനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമഗ്ര വികസനപ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.. ആസ്തി വികസന ഫണ്ടില്‍ നിന്നുളള ഒരു കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ ;

(ബി)കെ.എസ്.ആര്‍.ടി.സി സിവില്‍ വിംഗ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(സി)പ്രസ്തുത ഡിപ്പോയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തി വഴിക്കുള്ള സ്ഥലം വിട്ടുകൊടുക്കാനും ബാക്കിയുള്ള സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാനുമുള്ള തീരുമാനം നടപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കാമോ ?

2259

കുട്ടനാട്ടിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്

ശ്രീ. തോമസ് ചാണ്ടി

()കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും കുട്ടനാട്ടിലേക്കുള്ള ഏതെല്ലാം പുതിയ സര്‍വ്വീസുകള്‍ക്കാണ് ഫീസിബിലിറ്റി ലഭ്യമാക്കി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)കുട്ടനാട്ടിലേക്കു പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ബസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)എടത്വ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്വിശദമാക്കുമോ?

2260

വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ട്രാഫിക് നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിലുള്ള വീഴ്ച അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടോ; ആവശ്യത്തിന് ഫീല്‍ഡ് സ്റാഫ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലുണ്ടോ;

(സി)വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ?

2261

വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(സി)ലൈസന്‍സ് ഇല്ലാതെയും, മദ്യപിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ വിശദമാക്കുമോ ;

(ഡി)2011-12 വര്‍ഷത്തില്‍ സംസ്ഥാനത്ത് വാഹന അപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് ; വിശദാംശംലഭ്യമാക്കുമോ ?

2262

മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ആകെ എത്ര മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഒരു വര്‍ഷം ശരാശരി എത്ര വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെടുന്നുവെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)2011 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്താകെ രജിസ്റര്‍ ചെയ്യപ്പെട്ട ടൂവീലേഴ്സ്, ത്രീവീലേഴ്സ്, ഫോര്‍വീലേഴ്സ് എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?

2263

കേരളത്തില്‍ രജിസ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം

ശ്രീ. മാത്യു.റ്റി തോമസ്

()കേരളത്തില്‍ രജിസ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് ഒരു സാമൂഹിക പ്രശ്നമായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഗതാഗതകുരുക്ക്, അന്തരീക്ഷ മലിനികരണം, റോഡപകടങ്ങളിലെ വര്‍ദ്ധനവ് എന്നീ പ്രശ്നങ്ങള്‍ വാഹനങ്ങളുടെ എണ്ണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2264

ഡ്രൈവിംങ് ലൈസന്‍സ് ബാഡ്ജ് നല്‍കുന്നതിനുള്ളവിദ്യാഭ്യാസ യോഗ്യത

ശ്രീ. കെ. കെ. നാരായണന്‍

()ഡ്രൈവിംങ് ലൈസന്‍സിന്റെ ബാഡ്ജ് നല്‍കുന്നതിന് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത് മുന്‍കാല ഡ്രൈവര്‍മാര്‍ക്കും തടസ്സമായിരിക്കുന്നത്ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)8-ാം ക്ളാസ് യോഗ്യത ഇല്ലാതെ മുന്‍പ് ലൈസന്‍സ് എടുത്തിട്ടുളള ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ; വിശദാംശം ലഭ്യമാക്കാമോ ?

2265

മോട്ടോര്‍ വാഹന വകുപ്പിലേക്ക് ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ട്രാന്‍സ്ഫര്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ളറിക്കല്‍ ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലേക്ക് ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഓട്ടോമൊബൈല്‍-മെക്കാനിക്കല്‍-എഞ്ചിനീയറിംഗില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള ക്ളറിക്കല്‍ ജീവനക്കാര്‍ക്കെങ്കിലും മോട്ടോര്‍ വാഹന വകുപ്പിലേയ്ക്ക് മാറ്റം നല്‍കുന്നതിന്വ്യവസ്ഥകളില്‍ ഇളവു നല്‍കുന്ന കാര്യം സര്‍ക്കാര്‍പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ ?

2266

പുതുതായി ഓപ്പറേറ്റിംഗ് സെന്ററുകള്‍

ശ്രീ. മോന്‍സ് ജോസഫ്

സംസ്ഥാനത്ത് ഗതാഗത വകുപ്പ് എവിടെയൊക്കെയാണ് പുതുതായി ഓപ്പറേറ്റിംഗ് സെന്ററും ഡിപ്പോയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ?

2267

ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കല്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()സംസ്ഥാനത്ത് മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ സവാരി നടത്തുന്ന ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിച്ചിരിക്കണമെന്ന് വ്യവസ്ഥ നിലവിലുണ്ടോ ;

(ബി)എങ്കില്‍ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഈ പ്രദേശത്തെ ഓട്ടോ റിക്ഷകളിലും മീറ്റര്‍ ഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്കുമോ ?

2268

അങ്കമാലി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി ജോയിന്റ് ആര്‍.ടി.ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടിസ്വീകരിക്കുമോ;

(ബി)പുതിയതായി രൂപീകരിച്ച 8 സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ അനുവദിച്ച തസ്തികകള്‍, അങ്കമാലിയിലും അനുവദിക്കുവാന്‍നടപടി സ്വീകരിക്കുമോ?

2269

ജലഗതാഗതവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.. ബേബി

()സംസ്ഥാന ജലഗതാഗതവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കരമാര്‍ഗ്ഗം യാത്രാ സൌകര്യങ്ങള്‍ കുറഞ്ഞതും, പാവപ്പെട്ടവര്‍ അധിവസിക്കുന്നതുമായ മേഖല യിലേക്ക് സര്‍വ്വീസ് നടത്തുന്നതുകൊണ്ട് പ്രസ്തുത വകുപ്പിന്റെ കാര്യക്ഷമത ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2270

സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വകുപ്പിനെ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും, കൂടുതല്‍ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനും, ബോട്ടുകളുടെയും, റൂട്ടുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?

2271

ജലഗതാഗത വകുപ്പില്‍ ഇ-ഗവേര്‍ണന്‍സ്

ശ്രീ.കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, ആര്‍. സെല്‍വരാജ്

()ജലഗതാഗത വകുപ്പില്‍ ഇ-ഗവേര്‍ണന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഇതു വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ആയത് നടപ്പാക്കുന്നത്; വിശദമാക്കുമോ?

2272

വൈക്കം തവണക്കടവ് ബോട്ട് സര്‍വ്വീസ്

ശ്രീ. കെ. അജിത്

()വൈക്കം തവണക്കടവ് സര്‍വ്വീസിനായി എത്ര ബോട്ടുകള്‍ അനുവദിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ;

(ബി)അവിടേയ്ക്ക് അനുവദിച്ചിട്ടുള്ള ബോട്ടുകളുടെ കാലപ്പഴക്കം എത്ര; വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത ബോട്ട് സര്‍വ്വീസ് ലാഭകരമാണോ ;വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സര്‍വ്വീസിന് കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

2273

പെരുമ്പള ബോട്ട് മെക്കാനിക്ക് യൂണിറ്റ് സ്ഥാപിക്കുന്ന നടപടി

ശ്രീ. .എം. ആരിഫ്

()പെരുമ്പള, തവണക്കടവ്, പൂന്തോട്ട, വൈക്കം, മുഹമ്മ തുടങ്ങിയ ബോട്ട് ജട്ടികളിലെ ബോട്ടുകള്‍ കേടാകുന്നതു മൂലം സര്‍വ്വീസുകള്‍ മുടങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേടാകുന്ന ബോട്ടുകള്‍ ആലപ്പുഴയില്‍ കൊണ്ടുപോയി റിപ്പയര്‍ നടത്തി തിരികെ ലഭിക്കുന്നതിന് താമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പെരുമ്പള പഞ്ചായത്ത് വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള സ്ഥലത്ത് ഒരു ബോട്ട് മെക്കാനിക്ക് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.