UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2181

പുതിയ ഇലക്ട്രിക് ഡിവിഷന്‍ ഓഫീസ് ആരംഭിക്കുവാന്‍നിലവിലുള്ള മാനദണ്ഡങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()പുതിയ ഇലക്ട്രിക് ഡിവിഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി)പെരുമ്പാവുര്‍ ഇലക്ട്രിക് ഡിവിഷന്റെ കീഴിലുള്ള ഉപഭോക്താക്കളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രസ്തുത ഇലക്ട്രിക് ഡിവിഷന്‍ ഓഫീസ് വിഭജിച്ച് അങ്കമാലി കേന്ദ്രമാക്കി ഒരു പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിക്കാനുള്ള കെ.എസ്..ബി. യുടെ പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ ?

2182

ഊര്‍ജിത ഊര്‍ജ്ജ വികസന പദ്ധതി

ശ്രീ. സി.എഫ്.തോമസ്

()ചങ്ങനാശ്ശേരി നഗരത്തില്‍ നടക്കുന്ന ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നത്;

(ബി)പസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം നടക്കുന്നുണ്ട്;

(സി)ഭൂമിക്കടിയില്‍ കേബിള്‍ ഇടുന്ന ജോലി എത്രത്തോളം നടന്നു കഴിഞ്ഞു;

(ഡി)ട്രാന്‍സ്ഫോര്‍മറുകള്‍ എത്രയെണ്ണം സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

()ഇപ്പോള്‍ എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്;

(എഫ്)മറ്റ് എന്തെല്ലാം പ്രവൃത്തികളാണ് നടക്കുന്നത്;

(ജി)പ്രസ്തുത പദ്ധതിയുടെ ആകെ ചെലവ് എത്രയാണ്;

(എച്ച്)പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ?

2183

ചേളാരി 110 കെ.വി. സബ്സ്റേഷന്റെ പ്രവര്‍ത്തനം

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

()ചേളാരി കേന്ദ്രീകരിച്ച് 110 കെ.വി. സബ്സ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ഇതുമൂലം കിഴിശ്ശേരി-ചേളാരി 33 കെ.വി. ലൈനിന്റെ പ്രസരണശേഷി കുറഞ്ഞ അളവിലാണോ വിതരണം നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)എങ്കില്‍ ഈ ലൈന്‍ ഉപയോഗിച്ചോ ലൈനിന്റെ അപ്ഗ്രഡേഷന്‍ നടത്തിയോ കോഴിക്കോട് വിമാനത്താവളം കേന്ദ്രമായി ഒരു സബ്സ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2184

220 കെ.വി. സബ്സ്റേഷന്‍ സ്ഥാപിക്കുന്ന നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപന പ്രസംഗത്തില്‍ ബഹു. വകുപ്പ് മന്ത്രി വാഗ്ദാനം ചെയ്ത കിനാലൂര്‍ കെ.എസ്..ഡി.സി. 220 കെ.വി. സബ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)സബ് സ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച എസ്റിമേറ്റ്, അംഗീകാരം നല്‍കിയ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി)സബ് സ്റേഷന്‍ നിര്‍മ്മാണത്തിന് പണം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക;

(ഡി)പ്രവൃത്തി എന്ന് ആരംഭിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?

2185

സബ്സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

കെ.എസ്..ബി കടപ്ര 33 കെ.വി സബ്സ്റേഷന്റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്നും എന്നു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വിശദമാക്കുമോ ?

2186

വൈക്കം സബ് സ്റേഷന്റെ സമീപമുള്ള വിദ്യുച്ഛക്തി ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്സുകള്

ശ്രീ. കെ. അജിത്

()വൈക്കം സബ്സ്റേഷനു സമീപം വിദ്യുച്ഛക്തി ബോര്‍ഡിന്റെ എത്ര ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെന്നും അതില്‍ താമസയോഗ്യമുള്ള ക്വാര്‍ട്ടേഴ്സുകള്‍ എത്രയെന്നും വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത ക്വാര്‍ട്ടേഴ്സുകള്‍ പുനരുദ്ധരിച്ച് വാസയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി)വൈദ്യുതി ബോര്‍ഡിന്റെ പ്രസ്തുത ക്വാര്‍ട്ടേഴ്സുകള്‍ മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകളോടെ അനുവദിയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2187

വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സൌജന്യവൈദ്യുത കണക്ഷന്

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ പഞ്ചായത്തുകളിലെ ദരിദ്ര വിഭാഗങ്ങളില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൌജന്യ വൈദ്യുത കണക്ഷന്‍ നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ പഞ്ചായത്ത് തിരിച്ചുളള വിശദാംശങ്ങള്‍ലഭ്യമാക്കാമോ ?

2188

വളളികുന്നം സബ്സ്റേഷന്റെ ഉദ്ഘാടനം

ശ്രീ. ആര്‍. രാജേഷ്

()വളളികുന്നം സബ്സ്റേഷന്റെ ഉദ്ഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)വളളികുന്നം സെക്ഷന്‍ ആഫീസ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

2189

തൃക്കാക്കര സെക്ഷന്‍ ഓഫീസിന്റെ വിഭജനം

ശ്രീ. ബെന്നി ബെഹനാന്‍

()38812 ഉപഭോക്താക്കളുള്ള തൃക്കാക്കര കെ.എസ്..ബി. ഓഫീസ് വിഭജിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, തുടര്‍ന്ന് എന്തെല്ലാം നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2190

പെരിങ്ങല്‍കുത്ത് പവര്‍സ്റേഷനിലെ ക്രമീകരണനടപടികള്‍

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടിപുഴയിലെ തുമ്പൂര്‍മുഴി ഡൈവേര്‍ഷന്‍ സ്കീമിലെ ഇടതുകര, വലതുകര കനാലില്‍ക്കൂടി ജലസേചനത്തിന് തടസ്സമില്ലാതെ പെരിങ്ങല്‍കുത്ത് പവര്‍സ്റേഷനില്‍ വൈദ്യുതി ഉല്പാദനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

2191

കൊട്ടാരക്കര ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ വിഭജനം

ശ്രീമതി പി. അയിഷാപോറ്റി

()കൊട്ടാരക്കര ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ വിഭജിച്ചുകൊണ്ട് ഉത്തരവായത് എന്നാണ്; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)വിഭജിച്ചപ്രകാരമുളള സെക്ഷന്റെ പ്രവര്‍ത്തനം നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം എന്താണ്;

(സി)നിര്‍ദ്ദിഷ്ട പുതിയ സെക്ഷനിലെ ഉദ്യോഗസ്ഥവിന്യാസം വെളിപ്പെടുത്തുമോ;

(ഡി)പുതിയ സെക്ഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2192

കാസര്‍കോഡ് ജില്ലയില്‍ ഭൂമിക്കടിയില്‍ വൈദ്യുതി കേബിള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കേന്ദ്രസര്‍ക്കാരിന്റെ എ.പി.ഡി.ആര്‍.പി അനുസരിച്ച് കാസര്‍കോട് ജില്ലയില്‍ എവിടെയെല്ലാമാണ് ഭൂമിക്കടിയില്‍ വൈദ്യുതി കേബിള്‍ സ്ഥാപിച്ചിട്ടുളളത് എന്നറിയിക്കാമോ;

(ബി)ഇതിന്റെ പണി എന്നാണ് പൂര്‍ത്തിയായതെന്നും ഇതിന്റെ ചെലവ് എത്രയായിരുന്നു എന്നും അറിയിക്കാമോ;

(സി)പണിപൂര്‍ത്തിയായിട്ടും പദ്ധതി പ്രവര്‍ത്തനം തുടങ്ങാത്തത് എന്തുകൊണ്ടാണെന്നും പദ്ധതി ഇനി എന്ന് തുടങ്ങുമെന്നും അറിയിക്കുമോ ?

2193

മാവേലിക്കര മണ്ഡലത്തില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണ് ; നിലവിലെ സ്ഥിതി ലഭ്യമാക്കുമോ ;

(ബി)മാവേലിക്കര പട്ടണത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മര്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഇതിനു പരിഹാരം കാണാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

2194

പരവൂരില്‍ സബ് സ്റേഷന്‍ അനുവദിക്കല്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പരവൂരില്‍ സ്ഥാപിക്കുന്ന 33 കെ.വി. സബ്സ്റേഷന് വേണ്ടി എത്ര സെന്റ് ഭൂമിയാണ് വിനായകര്‍ വീവേഴ്സ് സംഘത്തില്‍ നിന്നു വിലയ്ക്ക് വാങ്ങിയിട്ടുള്ളത്;

(ബി)പ്രസ്തുത ഭൂമി വാങ്ങിയ ഇനത്തില്‍ ആകെ എത്ര ലക്ഷം രൂപയാണ് സ്ഥാപനത്തിന് നല്‍കാനുള്ളത്;

(സി)സംഘത്തിന് ബാക്കി തുക നല്‍കുന്നതിലേക്ക് ആവശ്യമായ രേഖകള്‍ ബോര്‍ഡിന് നല്‍കിയിട്ടുണ്ടോ; എന്ന് ശേഷിക്കുന്ന തുക സംഘത്തിന് നല്‍കുവാന്‍കഴിയുമെന്ന് അറിയിക്കുമോ ?

2195

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ഇലഞ്ഞിമേല്‍,അരീക്കര ഭാഗങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച്

ശ്രീ. പി.സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ പുലിയൂര്‍ പഞ്ചായത്ത് പ്രദേശങ്ങളായ ഇലഞ്ഞിമേല്‍, അരീക്കര, തയ്യില്‍, ഏനാത്ത് പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് മെമ്പര്‍ കെ.എം. വര്‍ഗ്ഗീസ് സമര്‍പ്പിച്ച പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി)പ്രസ്തുത പ്രദേശങ്ങളില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2196

പൂക്കൊളത്തൂര്‍ ആസ്ഥാനമാക്കി പുതിയ സെക്ഷന്‍ ഓഫീസ്

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര പുതിയ കെ.എസ്..ബി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)ഓരോ സെക്ഷന് കീഴിലും എത്ര ഉപഭോക്താക്കളാണ് നിലവിലുള്ളത്;

(സി)മഞ്ചേരി സെക്ഷന് കീഴില്‍ പൂക്കൊളത്തൂര്‍ ആസ്ഥാനമായി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ഡി)പ്രൊപ്പോസല്‍ പ്രകാരം സെക്ഷനു കീഴില്‍ എത്ര ഉപഭോക്താക്കളാണുള്ളത്;

()പൂക്കൊളത്തൂര്‍ ആസ്ഥാനമാക്കി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2197

കിഴക്കോത്ത് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ്സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജകമണ്ഡലത്തിലെ കിഴക്കോത്ത് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണ്;

(ബി)സെക്ഷന്‍ ഓഫീസ് എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

2198

ആറ്റിങ്ങലില്‍ 33 കെ.വി സബ്സ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതി

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങലില്‍ 33 കെ.വി സബ്സ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി എന്ന് പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് ?

2199

ട്രെയിന്‍ യാത്രക്കാരായ വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കല്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

,, സി.മമ്മൂട്ടി

,, കെ. എം.ഷാജി

()ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എന്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)വനിതകള്‍ യാത്രയ്ക്കിടയില്‍ ആക്രമിക്കപ്പെടുന്നസംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മദ്യപിച്ച യാത്രക്കാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍അതിനെതിരെ എന്ത് നടപടി സ്വീകരിക്കുന്നുണ്ട്;

(ഡി)കുറ്റകൃത്യങ്ങളില്‍ റെയിവേ ജീവനക്കാര്‍ക്ക് പങ്കുള്ളതായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ എന്ത് നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2200

ട്രെയിനിന്റെ ബോഗി ഇളകി പാളത്തില്‍ മറിഞ്ഞ സംഭവം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()ആലപ്പുഴ റെയില്‍വെ സ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബോഗി ഇളകി പാളത്തില്‍ മറിഞ്ഞ സംഭവം കണക്കിലെടുത്ത് കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ കോച്ചുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുക;

(ബി)ട്രെയിനുകളില്‍ ഉപയോഗിക്കുന്ന കോച്ചുകളുടെ പരമാവധി ആയുര്‍ദൈര്‍ഘ്യം എത്രയാണെന്ന് അറിവുണ്ടോ ;വ്യക്തമാക്കുമോ;

(സി)കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലെ കോച്ചുകളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായവ കണ്ടെത്തുന്നതിനും നീക്കം ചെയ്യേണ്ടവ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ ?

2201

സംസ്ഥാനത്തിന് അലോട്ട് ചെയ്യുന്ന റെയില്‍ കോച്ചുകളുടെശോചനീയാവസ്ഥ

ശ്രീ..കെ.ശശീന്ദ്രന്‍

()സംസ്ഥാനത്തിന് അലോട്ട് ചെയ്യുന്ന റെയില്‍വേ കോച്ചുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെശ്രദ്ധയില്‍പ്പെടുത്തുമോ;

(സി)ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്ക് അയക്കുന്ന കോച്ചുകള്‍ നന്നാക്കി തിരികെ ലഭിക്കുമ്പോള്‍ വളരെ പഴക്കംചെന്നവയാണ് ലഭിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്റിന്റെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവരുമോയെന്ന് വ്യക്തമാക്കുമോ?

2202

കേരളത്തിലെ റെയില്‍വേയുടെ അടിസ്ഥാന വികസനം

ശ്രീ. കെ. സുരേഷ്കുറുപ്പ്

()കേരളത്തിലെ റെയില്‍വേയുടെ അടിസ്ഥാന വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചു;

(ബി)നേമത്തും കോട്ടയത്തും അനുവദിച്ച പാസഞ്ചര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം ബജറ്റില്‍ തുക വകയിരുത്താത്തത് മൂലം മുടങ്ങിക്കിടക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുവാനും അടുത്ത ബജറ്റില്‍ തുക ഉള്‍പ്പെടുത്തി ഫണ്ട് അനുവദിപ്പിക്കാനും നടപടി സ്വീകരിക്കുമോ ?

2203

റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടര്‍

ശ്രീമതി കെ.കെ. ലതിക

()റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടറുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)മലയോര നഗരമായ കുറ്റ്യാടിയില്‍ റയില്‍വേ റിസര്‍വേഷന്‍ കൌണ്ടര്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

2204

കൊച്ചി മെട്രോ

ശ്രീ. . കെ. ബാലന്‍

,, ജി. സുധാകരന്‍

,, കെ. സുരേഷ് കുറുപ്പ്

,, സാജുപോള്‍

()കൊച്ചി മെട്രോയുടെ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുണ്ടോ; ഏറ്റവും ഒടുവിലത്തെ സ്ഥിതി വിശദമാക്കാമോ; നിര്‍മ്മാണം വൈകുന്ന ഓരോ ദിവസവും അധിക ചെലവ് എത്രയായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സി.യെ ഏല്പിക്കാന്‍ കാബിനറ്റ് തീരുമാനം എടുത്തിരുന്നുവോ; എങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാരിനെയും ഡി.എം.ആര്‍.സി യേയും സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കുകയുണ്ടായോ; എങ്കില്‍ തീരുമാനം എടുത്ത് എത്ര ദിവസത്തിനകം; ഇല്ലെങ്കില്‍ കാരണമെന്ത്;

(സി)സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷമുള്ള കൊച്ചിമെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം മെട്രോയുടെ നിര്‍മ്മാണം ആരെയെങ്കിലും ഏല്പിക്കണമെന്ന് തീരുമാനിച്ചിരുന്നുവോ; വായ്പയ്ക്ക് ജൈക്കയെ അല്ലാതെ മറ്റ് ഏജന്‍സികളേയും കണ്ടെത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ടോ;

(ഡി)മെട്രോ സംബന്ധമായി സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും പ്രവൃത്തികളും തമ്മില്‍ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണെന്നും നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുകയുണ്ടായെന്നും വിശദമാക്കാമോ?

2205

കൊച്ചി മെട്രോ റെയില്‍ പദ്ധതി-കോഴിക്കോട്-തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()കൊച്ചി മെട്രോ റെയില്‍ പദ്ധതി, കോഴിക്കോട്-തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍- നടപ്പിലാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഡി.എം.ആര്‍.സി യും കെ.എം.ആര്‍.എല്‍ ലും തമ്മില്‍ എന്തെങ്കിലും കരാറില്‍ എത്തിയിട്ടുണ്ടോ;

(സി)സമയബന്ധിതമായി കൊച്ചി റെയില്‍ പ്രോജക്ട് ഡിഎംആര്‍സി യെ ഏല്പിക്കുന്നതിന് വേണ്ട എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)മോണോ റെയില്‍ പദ്ധതിയ്ക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2206

കൊച്ചി മെട്രോ കമ്പനി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കൊച്ചി മെട്രോ കമ്പനിയുടെ മുന്‍ എം.ഡി.യായിരുന്ന ശ്രീ. ടോം ജോസ്, ..എസ്. കൊച്ചി മെട്രോ നടത്തിപ്പിലെ ശ്രീ. . ശ്രീധരന്റെ പങ്കും, ഡി.എം.ആര്‍. സി.യുമായുള്ള ബന്ധവും മറ്റും ആരാഞ്ഞുകൊണ്ട് ഡി.എം.ആര്‍.സി. ചെയര്‍മാന് അയച്ച കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ശ്രീ. ടോം ജോസ് അയച്ച കത്ത് സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ; പ്രസ്തുത കത്ത് സര്‍ക്കാര്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ടോ;

(സി)കൊച്ചി മെട്രോ കമ്പനി ഇത്തരമൊരു കത്തയയ്ക്കാന്‍ശ്രീ. ടോം ജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നുവോ; വിശദമാക്കുമോ?

2207

കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച് ഗവണ്‍മെന്റ്ചീഫ് വിപ്പിന്റെ നിലപാട്

ശ്രീ. രാജു എബ്രഹാം

()കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച് ഗവണ്‍മെന്റ് ചീഫ് വിപ്പ് ശ്രീ. പി. സി.ജോര്‍ജ് ലേഖനത്തിലൂടെയും പ്രസ്താവനകളിലൂടെയും വെളിപ്പെടുത്തിയ നിലപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അദ്ദേഹം വെളിപ്പെടുത്തിയ നിലപാടുകള്‍ സര്‍ക്കാരിന്റെ അറിവോടുകൂടിയുള്ളതാണോ;

(ബി)ഗവണ്‍മെന്റ് ചീഫ് വിപ്പ് നടത്തുന്ന മെട്രോ റെയില്‍ സംബന്ധിച്ച പ്രസ്താവനകള്‍ എല്ലാം സര്‍ക്കാര്‍ നിലപാടുകളായി കരുതാമോ എന്നറിയിക്കുമോ?

2208

കൊച്ചി മെട്രോ റെയില്‍ പദ്ധതി

ഡോ. കെ.ടി. ജലീല്‍

()കൊച്ചി മെട്രോ റെയില്‍ പദ്ധതി എന്നാരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതിയുടെ നിര്‍മ്മാണച്ചുമതല പൂര്‍ണ്ണമായും ശ്രീ. . ശ്രീധരനും ഡി.എം.ആര്‍.സി. ക്കും നല്‍കിയിട്ടുണ്ടോ; അവര്‍ അത് ഏറ്റെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍ അതിനുളള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

2209

'മെട്രോ റെയില്‍ - നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍'

ശ്രീ. ഹൈബി ഈഡന്‍

()മെട്രോ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്താനുദ്ദേശിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ;

(ബി)ഇവയോരോന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി)ഇവ എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

2210

ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നത് സംബന്ധിച്ച്

ശ്രീ. പി. തിലോത്തമന്‍

()ആലപ്പുഴ റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ മണിക്കൂറുകളോളം വഴിയില്‍ പിടിച്ചിട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ട്രാക്ക് മാറ്റത്തിന് മൂന്നോ നാലോ മിനിറ്റുകള്‍ നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് അകലെയുള്ള പ്ളാറ്റ്ഫോമുകളില്‍ നിര്‍ത്തുന്ന വിഷയം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(സി)ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ റെയില്‍വേ സംവിധാനം പുന:പരിശോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.