UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2151

ജലേതരസ്രോതസുകള്‍ ഉപയോഗിച്ചുളള വൈദ്യുതിഉല്പാദനംശ്രീ. ചിറ്റയം ഗോപകുമാര്‍

()ജലേതര സ്രോതസ്സുകള്‍ ഉപയോഗിച്ചുളള വൈദ്യുതി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ പുതിയതായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുളളത് എന്നറിയിക്കാമോ;

(ബി)നിലവില്‍ എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുളളത്എന്നറിയിക്കാമോ ?

2152

കാലഹരണപ്പെട്ട ജലവൈദ്യുത ഉത്പാദന നിലയങ്ങള്‍

ശ്രീ. എം. ഉമ്മര്‍

()പ്രവര്‍ത്തനക്ഷമത കുറഞ്ഞതും കാലഹരണപ്പെട്ടതുമായ ജലവൈദ്യുത ഉത്പാദന നിലയങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശംനല്‍കുമോ;

(ബി)കാലഹരണപ്പെട്ട നിലയങ്ങള്‍ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പ്രതീക്ഷിത ചെലവ് എത്രയാണ്; വിശദാംശം നല്‍കുമോ ?

2153

ചെറുകിട വൈദ്യുത പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് ചെറുകിട വൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പദ്ധതികളെന്നും എവിടെയെല്ലാമെന്നും വെളിപ്പെടുത്തുമോ;

(സി)പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴിയില്‍ ചെറുകിട വൈദ്യുത പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍വെളിപ്പെടുത്തുമോ ?

2154

സ്വകാര്യപങ്കാളിത്തത്തോടെയുള്ള ചെറുകിടവൈദ്യുത പദ്ധതികള്

ശ്രീമതി. കെ.എസ്. സലീഖ

()സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ എത്ര ചെറുകിട വൈദ്യുത പദ്ധതികള്‍ക്കാണ് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ബി..ടി. മാതൃകയില്‍ എത്ര വര്‍ഷത്തേക്കാണ് പദ്ധതി അനുവദിക്കുന്നത്;

(സി)എത്ര മെഗാവാട്ടില്‍ താഴെ ശേഷിയുള്ള ചെറുകിട വൈദ്യുത പദ്ധതികള്‍ക്കാണ് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; എങ്ങനെയാണ് സ്വകാര്യ പങ്കാളിയെ കണ്ടെത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;

(ഡി)എത്ര കിലോവാട്ട് വരെ ശേഷിയുള്ള ലഘുവൈദ്യുത പദ്ധതിയുടെ കാര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുവാന്‍ഉദ്ദേശിക്കുന്നത് ;

()സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്ന ക്യാപ്റ്റീവ് പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?

2155

കായംകുളം എന്‍.റ്റി.പി.സി

ശ്രീ. .എം. ആരിഫ്

()കായംകുളം എന്‍.റ്റി.പി.സി. കമ്മീഷന്‍ ചെയ്യുമ്പോള്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചിരുന്നത്; ഇതില്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ലഭ്യമായിരുന്നത് ;

(ബി)2009 വരെ കായംകുളം എന്‍.റ്റി.പി.സി. യില്‍ എത്ര യൂണിറ്റ് വൈദ്യുതിയുടെ ഉല്പാദന വര്‍ദ്ധനവ് ആണ് ഓരോ വര്‍ഷവും ഉണ്ടായത്; ഇതില്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഓരോ വര്‍ഷവും കേരളത്തിന് അധികമായി ലഭിച്ചത് ;

(സി)2009 മുതല്‍ 2012 വരെ എത്ര യൂണിറ്റ് വൈദ്യുതിയുടെ ഉല്പാദന വര്‍ദ്ധനവ് ആണ് ഓരോവര്‍ഷവും ഉണ്ടായിട്ടുള്ളത്; എത്ര യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ഓരോ വര്‍ഷവും അധികമായി ലഭിച്ചതെന്നറിയിക്കുമോ ?

2156

വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സോളാര്‍ പാനല്‍സ്ഥാപിക്കുന്നതിനുളള നടപടി

ശ്രീ. .എം.ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഓരോ മന്ത്രി മന്ദിരത്തിനും എത്ര രൂപ വീതം വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ചെലവായിട്ടുണ്ട്;

(ബി)വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുളള നടപടി ഉണ്ടാകുമോ?

2157

സോളാര്‍ പാനലുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്ന നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്ത് സോളാര്‍ പാനലുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)എല്ലാ വീട്ടിലും സൌജന്യ സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കുമോ ?

2158

സൌരോര്‍ജ്ജ വൈദ്യുതി വ്യാപിപ്പിക്കുന്ന നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി സൌരോര്‍ജ്ജ വൈദ്യുതി വ്യാപിപ്പിക്കുന്നകാര്യം ആലോചിക്കുന്നുണ്ടോ ;

(ബി)നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള ചെറിയ ഇനം സോളാര്‍ പാനലുകള്‍ വ്യാപകമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ;

(സി)സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് സര്‍ക്കാര്‍ നല്കുന്നതെന്ന് വ്യക്തമാക്കാമോ ?

2159

സൌരോര്‍ജ്ജ വൈദ്യുതി- ഉദ്പാദന ചെലവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, വി. ശശി

ശ്രീമതി. . എസ്. ബിജിമോള്‍

()സംസ്ഥാനത്ത് സൌരോര്‍ജജ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് എത്ര രൂപ ചെലവാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ;

(ബി)പ്രസ്തുത സൌരോര്‍ജ്ജ പദ്ധതിയ്ക്ക് കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ അനുവാദം ലഭിച്ചിട്ടുണ്ടോ;

(സി)റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങേണ്ടി വരുമ്പോള്‍ സൌരോര്‍ജ്ജ വൈദ്യുതിയ്ക്ക് യൂണിറ്റൊന്നിന് എത്ര രൂപ മുടക്കേണ്ടി വരും; എത്ര രൂപ വച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2160

വൈദ്യുതോല്‍പാദനത്തില്‍ സൌരോര്‍ജ്ജ വൈദ്യുതിയുടെ പങ്ക്

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തിന്റെ വൈദ്യുതോല്പാദന മേഖലയില്‍ സൌരോര്‍ജ്ജ വൈദ്യുതിയുടെ ഉല്പാദനം മൊത്തം ഉല്പാദനത്തിന്റെ എത്ര ശതമാനം വരുമെന്ന് വ്യക്തമാക്കാമോ;

(ബി)സൌരോര്‍ജ്ജ ഉല്പാദന മേഖലയിലെ ഗവേഷണം. സൌരോര്‍ജ്ജ ഉല്പാദക ഉപകരണങ്ങളുടെ നിര്‍മ്മിതി എന്നിവയില്‍ പങ്കാളിത്തം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(സി)പാനല്‍ നിര്‍മ്മിതിക്കുള്ള ഫോട്ടോ വോള്‍ട്ടെയിക് സെല്‍, വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററി എന്നിവ പ്രസ്തുത ഏജന്‍സികളുടെ കീഴില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതി വര്‍ഷ ഉല്പാദനതോത് എത്രയെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് നേരിട്ടോ സ്വകാര്യ ഏജന്‍സികള്‍ മുഖേനയോ, വാങ്ങുന്നുണ്ടോ എന്നും എത്ര അളവിലാണ് വാങ്ങുന്നതെന്നും വെളിപ്പെടുത്താമോ?

2161

സൌരോര്‍ജ്ജ വൈദ്യുത പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാദ്ധ്യതകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പഠനത്തിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ് ;

(സി)ഇതിനായി സൌരോര്‍ജ്ജ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ ;

(ഡി)സൌരോര്‍ജ്ജവുമായി ബന്ധപ്പെട്ട് നയങ്ങളും അതനുസരിച്ചുള്ള സംവിധാനവും പദ്ധതികളും തയ്യാറാക്കുന്നത് ആരാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2162

സോളാര്‍ പാടങ്ങള്‍ സ്ഥാപിക്കല്‍

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, പി.. മാധവന്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് സോളാര്‍ പാടങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)സംസ്ഥാനത്ത് ലഭ്യമായ തരിശുഭൂമിയില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)ഏതെല്ലാം വകുപ്പുകളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നറിയിക്കുമോ ?

2163

330 മെഗാവാട്ടിന്റെ സൌരോര്‍ജ്ജ പ്ളാന്റ്സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. സി. ദിവാകരന്‍

,, പി.തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി. ഗീതാ ഗോപി

()സംസ്ഥാനത്ത് 330 മെഗാവാട്ടിന്റെ സൌരോര്‍ജ്ജ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച കമ്പനി ഏതാണ്; പ്രസ്തുത കമ്പനി ജര്‍മ്മന്‍ സാങ്കേതിക സഹായം തേടുമെന്ന് വ്യക്തമാക്കി വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത കരാറില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ ;

(സി)ദക്ഷിണകൊറിയന്‍ കമ്പനിയെന്ന് വിശേഷിപ്പിച്ചിരുന്ന പ്രസ്തുത കമ്പനിയ്ക്ക് ദക്ഷിണകൊറിയയുമായി ഒരു ബന്ധവുമില്ലെന്നുള്ളത് വസ്തുതയാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ ; പദ്ധതി നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ ?

2164

പാലക്കാട് സൌരോര്‍ജ്ജ പദ്ധതി നടപ്പിലാക്കല്‍

ശ്രീ. എം. ചന്ദ്രന്‍

()പാലക്കാട്ടെ സൌരോര്‍ജ്ജ പദ്ധതി നടത്തിപ്പിനായി ഇതിനകം കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ; പദ്ധതി നടത്തിപ്പിനുളള കമ്പനിയെ കണ്ടത്തിയിട്ടുളളത് ടെണ്ടര്‍ നടപടികളിലൂടെയാണോ; വിശദമാക്കാമോ;

(ബി)ഇലക്ട്രിസിറ്റി ബോര്‍ഡ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്‍കിയ പഠന റിപ്പോര്‍ട്ട് വിശദമാക്കുമോ;

(സി)സൌരോര്‍ജ്ജ പദ്ധതിക്ക് ആവശ്യമായ ഭൂമി എത്രയാണെന്ന് കമ്പനി കണക്കാക്കിയിട്ടുണ്ടോ; എത്ര ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്; ഇവ ഏറ്റെടുക്കുകയുണ്ടായോ;

(ഡി)സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിലൂടെ എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നും എന്ത് നിരക്കില്‍ ബോര്‍ഡിന് നല്‍കാനാകുമെന്നും ബന്ധപ്പെട്ട കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

()പദ്ധതി നടപ്പിലാക്കുന്ന കണ്‍സോര്‍ഷ്യത്തിലുളള കമ്പനികള്‍ ഏതൊക്കെയാണെന്നറിയിക്കുമോ ?

2165

കാറ്റില്‍ നിന്നും വൈദ്യുതി ഉത്പ്പാദനം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന എത്ര പ്രോജക്ടുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

(ബി)കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ?

2166

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പ്പാദനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

''വി. ചെന്താമരാക്ഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. എസ്. രാജേന്ദ്രന്‍

()ബൈതരണി കര്‍ക്കരി പാടത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയ വികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലുണ് ;

(ബി)കല്‍ക്കരി ഉപയോഗിച്ചുളള വൈദ്യുതി നിലയവികസനത്തിന് കല്‍ക്കരിപ്പാട് അനുവദിച്ചത് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;

(സി)ബൈതരണി കല്‍ക്കരിപ്പാടം വികസിപ്പിക്കുന്നതിനും പ്രസ്തുത കല്‍ക്കരി ഉപയോഗപ്പെടുത്തി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2167

സൌജന്യവൈദ്യുതി കണക്ഷന്

ശ്രീ. ബി. സത്യന്‍

()ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും സൌജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരമാവധി എന്തൊക്കെ സൌജന്യങ്ങളാണ് ലഭ്യമാക്കുന്നതെന്നറിയിക്കുമോ ?

2168

ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ പരിമിതികള്‍

ശ്രീ. സി.കെ. സദാശിവന്‍

()ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ വാഹന സൌകര്യങ്ങളുടെ പരിമതിമൂലം രാത്രികാലങ്ങളില്‍ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മീറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും ദൌര്‍ലഭ്യം സെക്ഷന്‍ ഓഫീസുകള്‍ക്ക് പുതിയ കണക്ഷനുകള്‍ നല്‍കുന്നതിന് തടസ്സമാകുന്നുണ്ടോ ; എങ്കില്‍ ഈ കുറവ് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)കായംകുളം മണ്ഡലത്തില്‍ ഓരോ സെക്ഷന്‍ ഓഫീസുകളിലും എത്രവീതം കണക്ഷനുകള്‍ നല്‍കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി)ശേഷിക്കുന്ന കണക്ഷനുകള്‍ ഉടന്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2169

അനര്‍ട്ടിലെ ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍

ശ്രീ. പി. സി. ജോര്‍ജ്

()ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തില്‍ രണ്ടാം പ്രതിയായി കണ്ടെത്തിയ അനെര്‍ട്ടിലെ ഉദ്യോഗസ്ഥനായ കെ. പ്രേംകുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവിന്റെ ഒരു പകര്‍പ്പ്ലഭ്യമാക്കുമോ;

(ബി)ആയതു പ്രകാരം സസ്പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിച്ചുവോ; സസ്പെന്‍ഡു ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

സി)പ്രസ്തുത അഴിമതി കേസില്‍ സുതാര്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനാണ് ഒന്നും രണ്ടും പ്രതികളായ സാംസ്കാരിക വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന പി. വി. ഉണ്ണികൃഷ്ണനേയും ജോലി ചെയ്യുന്ന കെ. പ്രേംകുമാറിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന്ആഭ്യന്തര വകുപ്പ് ഉത്തരവ് നല്‍കിയതെന്ന കാര്യം പരിശോധിച്ചുവോ;

ഡി)പ്രസ്തുത കേസ്സില്‍ ഒന്നും രണ്ടും പ്രതികളായവരില്‍ പി. വി. ഉണ്ണികൃഷ്ണനെ മാത്രം സസ്പെന്‍ഡു ചെയ്യുകയും കെ. പ്രേംകുമാറിനെ സസ്പെന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്തതു വഴി ഉളവാകുന്ന വിവേചനം ഗൌരവമായി കാണുമോ;

()രണ്ടാം പ്രതിയെന്ന് വിജിലന്‍സ് കണ്ടെത്തിയതും സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതും കണക്കിലെടുത്ത് കെ. പ്രേംകുമാറിനെ അടിയന്തിരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2170

കെ.എസ്..ബി ക്വാര്‍ട്ടേഴ്സ് വാടകയിനത്തില്‍ചുമത്തിയ പിഴ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()കെ.എസ്..ബി. ക്വാര്‍ട്ടേഴ്സ് വാടകയിനത്തില്‍ ചുമത്തിയ പിഴ ഒഴിവാക്കി തരണം എന്നാവശ്യപ്പെട്ട് ശ്രീ. സി.എസ്. ഗോപിനാഥന്‍, റിട്ടയേര്‍ഡ് ബി.ഡി., ഇടുക്കി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ് ;

(സി)അപേക്ഷകന് വാടക ഇനത്തില്‍ ചുമത്തിയ പിഴ ഒഴിവാക്കി നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ പിഴഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ ?

2171

വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടയില്‍ഉണ്ടാകുന്ന അപകടങ്ങള്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബാബു എം. പാലിശ്ശേരി

,, . എം. ആരിഫ്

()വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം അപകടങ്ങളില്‍ മരണമടയുന്ന സ്ഥിരം തൊഴിലാളികളുടെയും കരാര്‍ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി)ഗുരുതരമായി പരിക്കേറ്റ് തൊഴില്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാവുന്ന സ്ഥിരം കരാര്‍ തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നിലവില്‍ ലഭ്യമാക്കുന്നത്;

(ഡി)ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

2172

വൈദ്യുതി കമ്പി പൊട്ടിവീണ് മരണം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തിലെ വളഞ്ഞ വഴിയില്‍ കാക്കാഴം, കമ്പി വളപ്പില്‍ സജീര്‍, 26 വയസ്സ്, 2012 ഒക്ടോബര്‍ 17-ാം തീയതി പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണമടഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ സജീറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നകാര്യം പരിഗണിക്കുമോ ;

(സി)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍വിശദമാക്കുമോ ?

2173

കെ.എസ്..ബി യിലെ ചുമതലാനിര്‍വ്വഹണത്തിനിടയില്‍മരണപ്പെട്ട ചന്ദ്രനും അംഗവൈകല്യംവന്ന സന്തോഷിനുമുള്ള ധനസഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ നടുവണ്ണൂര്‍ കെ.എസ്..ബി സെക്ഷനില്‍ 2012 ഒക്ടോബര്‍ 3-ാം തീയതി നടന്ന അപകടത്തില്‍ മരണപ്പെട്ട ഓവര്‍സിയര്‍ ശ്രീനിലയത്തില്‍ ചന്ദ്രന്റെ കുടുംബത്തിന് സഹായ ധനമായി എന്ത് രൂപ അനുവദിച്ചിട്ടുണ്ട് ;

(ബി)ഇതേ അപകടത്തില്‍ ഇരു കൈകളും കാലും നഷ്ടപ്പെട്ട ലൈന്‍മാന്‍ സന്തോഷിന്റെ കുടുംബത്തിന് എത്ര രൂപ സഹായധനമായി അനുവദിച്ചിട്ടുണ്ട് ;

(സി)ലൈന്‍മാന്‍ സന്തോഷിന്റെ ചികിത്സക്കുവേണ്ടിവൈദ്യുതി ബോര്‍ഡ് എന്ത് രൂപ ചെലവഴിച്ചിട്ടുണ്ട് ;

(ഡി)ചുമതലാ നിര്‍വ്വഹണത്തിനിടയില്‍ തന്റേതല്ലാത്ത കാരണത്താല്‍ ഇരു കൈകളും കാലും നഷ്ടപ്പെട്ട ലൈന്‍മാന്‍ സന്തോഷിന് കൃത്രിമ അവയവങ്ങള്‍ നല്‍കുന്നതിനുള്ള ചെലവ് വഹിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വ്യക്തമാക്കുമോ ?

2174

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം

ശ്രീ. .കെ. ബാലന്‍

()വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ് ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ഉടമസ്ഥാവകാശം മാറ്റി നല്‍കാന്‍ ലൈന്‍ കടന്നുപോകുന്ന വസ്തു ഉടമയുടെ സമ്മത പത്രവും, വസ്തുവും വീടും വിറ്റ ഉടമയുടെ സമ്മതപത്രവും ആവശ്യമാണോ ; എങ്കില്‍ ഇത് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഉടമസ്ഥാവകാശം മാറ്റി നല്‍കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2175

വൈദ്യുതി മോഷണം തടയുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

()വൈദ്യുതി മോഷണം തടയുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി)2010-11, 2011-12 കാലത്ത് വൈദ്യുതി മോഷണത്തിന് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)ആലപ്പുഴ ജില്ലയില്‍ എത്ര വൈദ്യുതി മോഷണ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)കായംകുളം മണ്ഡലത്തില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ?

2176

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പദ്ധതി

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി മണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത യോജന പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?

2177

വൈദ്യുതി വിതരണത്തിന് തടസ്സം

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

()മെറ്റീരിയലുകളുടെ ക്ഷാമം മൂലം വൈദ്യുതി വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മലപ്പുറം ജില്ലയില്‍ ഒ.വൈ..സി.യില്‍ പണം അടച്ച എത്ര പ്രവൃത്തികള്‍ പെന്‍ഡിംഗ് ഉണ്ട്;

(സി)ജില്ലയില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 11 കെ.വി.ലൈന്‍, എല്‍.ടി. ലൈന്‍, സര്‍വ്വീസ് കണക്ഷന്‍ എന്നിവയുടെ പ്രവര്‍ത്തികള്‍ക്ക് പണം അടച്ച എത്ര രൂപയുടെ പ്രവൃത്തികളാണ് ഈ കാലയളവില്‍ ബാക്കിയുളളത്;

(ഡി)ആവശ്യമായ മെറ്റിരിയലുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2178

കൊയിലാണ്ടി നഗരത്തിലെ വൈദ്യുതി തടസ്സം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നഗരത്തില്‍ നിരന്തരം അനുഭവപ്പെടുന്നവൈദ്യുത തടസ്സം മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടിള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കുമോ ;

(ബി)വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് കൊയിലാണ്ടിയില്‍ ഒരു ഡ്യൂപ്ളിക്കേറ്റ് ഫീഡര്‍ സ്ഥാപിക്കുന്നതിന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ ?

2179

കൊണ്ടോട്ടി കേന്ദ്രമായി ഇലക്ട്രിക്കല്‍ ഡിവിഷന്‍

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

()പുതിയ ഇലക്ട്രിക്കല്‍ ഡിവിഷനും സെക്ഷനുകളും സ്ഥാപിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(ബി)കൊണ്ടോട്ടി കേന്ദ്രമായി ഇലക്ട്രിക്കല്‍ ഡിവിഷനും കൊണ്ടോട്ടി, പുളിക്കല്‍, എടവണ്ണപ്പാറ സെക്ഷനുകള്‍ വിഭജിച്ച് പുതിയ സെക്ഷനുകളും സ്ഥാപിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ?

2180

കൊടുവള്ളി ആസ്ഥാനമായി ഡിവിഷന്‍ ഓഫീസ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()ബാലുശ്ശേരി ഇലക്ട്രിസിറ്റി ഡിവിഷന്‍ ഓഫീസ് വിഭജിച്ച് കൊടുവള്ളി ആസ്ഥാനമായി ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണ് ; എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.