UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2121

വൈദ്യുതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍

്രീ. റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

,, എം. പി. വിന്‍സന്റ്

()വൈദ്യുതി സംരക്ഷണത്തിന് വൈദ്യുതി ബോര്‍ഡ് എന്തെല്ലാം ബദല്‍ മാര്‍ഗ്ഗങ്ങളാണ് തേടാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)വൈദ്യുതി സംരക്ഷണത്തിന് പ്രത്യേക സമിതിയെ നിയോഗപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; സൌരോര്‍ജ്ജ വൈദ്യുതിയുടെ ഉദ്പാദനം പ്രോത്സാഹിപ്പിക്കാനും വീടുകളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് എടുത്ത് പ്രയോജനപ്പെടുത്താനുളള സാധ്യതകള്‍ പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് ബോര്‍ഡിന്റെ മുമ്പിലുളള തടസ്സങ്ങള്‍ നീക്കുന്ന കാര്യങ്ങള്‍ സമിതി പഠനവിധേയമാക്കുമോ?

2122

'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, വി. ഡി. സതീശന്‍

()'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഊര്‍ജ്ജ സംരക്ഷണം നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്;

(ഡി)എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കി വരുന്നത്; വിശദമാക്കുമോ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കി വരുന്നത്?

2123

വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തവണ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും സര്‍ചാര്‍ജ്ജ് ചുമത്തുകയും ചെയ്തിട്ടുണ്ട് ;

(ബി)ഓരോ തവണ വര്‍ദ്ധിപ്പിച്ച നിരക്കുകളും ചുമത്തിയ സര്‍ചാര്‍ജ്ജ് എത്രയെന്നും വെളിപ്പെടുത്തുമോ ;

(സി)വര്‍ദ്ധിപ്പിച്ച നിരക്കുകള്‍വഴി ഓരോ വര്‍ഷവും എത്ര രൂപയുടെ അധികവരുമാനം വൈദ്യുതി ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

2124

വൈദ്യുതിനിരക്ക് വര്‍ദ്ധന

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കെ. നാരായണന്‍

,, കെ. ദാസന്‍

,, ആര്‍. രാജേഷ്

()വൈദ്യുതി നിരക്ക് വര്‍ദ്ധന, ഫ്യൂവല്‍ സര്‍ച്ചാര്‍ജ്ജ് എന്നിവയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍, കെ.എസ്..ബി. യുടെ വരുമാനത്തില്‍ ഉണ്ടായേക്കാവുന്ന കുറവ് എത്ര;

(സി)പ്രസ്തുത കുറവ് നികത്തുന്നതിന് സബ്സിഡി അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഈ ഇനത്തില്‍ എത്ര തുകകെ.എസ്..ബി. ക്ക് സര്‍ക്കാര്‍ നല്‍കി?

2125

കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് ഓരോമാസവുംലഭിക്കുന്ന വൈദ്യുതി

ശ്രീ. . പ്രദീപ് കുമാര്‍

()കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ഓരോ മാസവും ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതിയുടെ, 2012 ജനുവരി മുതലുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി)കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മാസങ്ങളില്‍ കുറവു വന്നിട്ടുണ്ടോ;

(സി)കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര പൂളില്‍ നിന്നും അധികംവൈദ്യുതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

2126

വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

()2009-2010 ല്‍ സംസ്ഥാനത്തെ വൈദ്യുതിയുടെഉപയോഗം എത്രയായിരുന്നു;

(ബി)2011-2012 ല്‍ ഇത് എത്ര വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)ഉപയോഗത്തിനനുസരിച്ച് വൈദ്യുതിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ എത്ര;

(ഡി)കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കില്‍ എത്രയെന്ന് അറിയിക്കുമോ; വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

2127

കേന്ദ്രവിഹിതത്തില്‍ നിന്നും വൈദ്യുതി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ വൈദ്യുതി കമ്മി പരിഹരിക്കുന്നതിന് കേന്ദ്രവിഹിതമായി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കേണ്ടത്;

(ബി)ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്;

(സി)വരുന്ന പരീക്ഷാകാലത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ വൈദ്യുതിബോര്‍ഡ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

2128

അധികമായി ഉല്‍പാദിപ്പിച്ച വൈദ്യുതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് അധികമായി ഉല്‍പാദിപ്പിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ എത്രയൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2129

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. എം. ഹംസ

()എത്ര ജില്ലകള്‍ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു ; ഏതെല്ലാം ജില്ലകള്‍ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ല ഉണ്ടോ ; എങ്കില്‍ ഏത് ;

(സി)സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ എത്ര അസംബ്ളി മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട് ;

(ഡി)2011 മെയ് മാസത്തിനുശേഷം ഏതെല്ലാം അസംബ്ളി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണംനടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ?

2130

ഊര്‍ജ പ്രതിസന്ധി

ശ്രീ. പി. കെ. ബഷീര്‍

,, സി. മമ്മൂട്ടി

,, കെ. എം. ഷാജി

,, റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിയെ ക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദവിവരം നല്കാമോ;

(ബി)വര്‍ഷങ്ങളായി നിലനില്ക്കുന്ന ഊര്‍ജ്ജ ഉല്പാദന-ഉപഭോഗങ്ങളിലെ അന്തരം പരിഹരിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്തത്;

(സി)അവയില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തിയാക്കി;

(ഡി)മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകട ഭീഷണി ഈ വര്‍ഷത്തെ ജലവൈദ്യുതിയുടെ ഉല്പാദനത്തെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2131

ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ. എം.ചന്ദ്രന്‍

()സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)നിലവില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുവാനുളള വെളളമാണ് ഡാമുകളില്‍ ഉളളത്;

(സി)സംസ്ഥാനത്തെ ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണ്;

(ഡി)സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

2132

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

ശ്രീ. .പി.ജയരാജന്‍

()സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിലവില്‍ വന്നതെപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി)കമ്മീഷന്‍ നിലവില്‍ വന്നതിന് ശേഷം വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി എപ്പോഴെല്ലാം ശുപാര്‍ശ ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നിരക്കുവര്‍ദ്ധനവ് അതേപടി അംഗീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്ന എന്ത്വ്യവസ്ഥയാണുളളതെന്ന് വ്യക്തമാക്കുമോ;

(ഡി)വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ താരിഫ് വര്‍ദ്ധനാ ശുപാര്‍ശ തളളിക്കളയുവാനോ ശുപാര്‍ശ ചെയ്ത വര്‍ദ്ധന നിരക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുവാനോ തീരുമാനമെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് വ്യക്തമാക്കുമോ?

2133

പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനുമായി കരാറില്‍ഏര്‍പ്പെടുന്നതിനുള്ള നിബന്ധനകള്‍

ശ്രീ. .ചന്ദ്രശേഖരന്‍

''ജി.എസ്.ജയലാല്‍

''വി.ശശി

''കെ. രാജു

()പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ടോ; എങ്കില്‍, എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത കോര്‍പ്പറേഷനുമായി യഥാസമയം കരാറില്‍ ഏര്‍പ്പെടുന്നതിന് എന്തെങ്കിലും വീഴ്ചകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എപ്പോഴെല്ലാമാണ് വീഴ്ചകളുണ്ടായിട്ടുളളതെന്ന് വെളിപ്പെടുത്തുമോ?

2134

പവര്‍കട്ട് ഒഴിവാക്കുന്ന നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള പവര്‍കട്ട് എത്രനാള്‍ കൂടി തുടരുവാനാണ് ഉദ്ദേശിക്കുന്നത് ;

(ബി)വിശേഷദിവസങ്ങള്‍, മതപരമായ ആഘോഷ ദിവസങ്ങള്‍, ദേശീയ അവധി ദിവസങ്ങള്‍ എന്നീ ദിനങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കുന്ന നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

2135

പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും

ശ്രീ. എം. ചന്ദ്രന്‍

()ഔദ്യോഗികമായി പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഏതൊക്കെ സമയങ്ങളിലാണ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അതു തടയുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2136

വൈദ്യുതി നിയന്ത്രണം

ശ്രീ. എളമരം കരീം

''ജെയിംസ് മാത്യു

''കെ.രാധാകൃഷ്ണന്‍

''കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ആലോചനയുണ്ടോ എന്ന് വിശദീകരിക്കാമോ;

(ബി0വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ചുരുങ്ങിയ നിരക്കില്‍ സംസ്ഥാനത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; ഇത് മറികടക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

2137

പരസ്യപ്രദര്‍ശന ബോര്‍ഡുകളുടെ വൈദ്യുതിഉപയോഗം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് പരസ്യ പ്രദര്‍ശന ബോര്‍ഡുകള്‍ക്ക്വൈദ്യുതി ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍എന്തെല്ലാമാണ്;

(ബി)ഇത്തരത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കിള്‍, സെക്ഷന്‍ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി)ഇത് ലംഘിക്കുന്നവരുടെ വൈദ്യുതി കണക്ഷന്‍റദ്ദാക്കുന്ന കാര്യം ആലോചിക്കുമോ ?

2138

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുളള സമയപരിധി

ശ്രീ. എം. ഉമ്മര്‍

()വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ച് ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി വൈദ്യുതി കണക്ഷന്‍ നല്‍കാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;

(സി)പ്രസ്തുത കേസുകള്‍ക്കെതിരെ എന്ത് നടപടിയാണ്സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?

2139

കെ.എസ്..ബിയുടെ വിഭജനം

ശ്രീ. കെ. വി. വിജയദാസ്

()കെ.എസ്..ബി.യെ ഉല്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളായി വിഭജിച്ച് കമ്പനികളാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത മേഖലകളെ കമ്പനിയാക്കിയശേഷംസ്വകാര്യമേഖലയ്ക്ക് കൈമാറുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഇപ്രകാരം വിഭജിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍ എങ്ങനെ ഏകീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2140

പ്രവര്‍ത്തി പരിചയം ഇല്ലാത്ത ജീവനക്കാര്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വൈദ്യുതി ബോര്‍ഡില്‍ നിലവില്‍ വേണ്ടത്ര പ്രവര്‍ത്തി പരിചയം ഇല്ലാത്ത മൂവായിരത്തിലധികം എഞ്ചിനീയര്‍മാര്‍ ഉണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സുരക്ഷിതത്വ ക്രമീകരണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ട ഇവര്‍ക്ക് വകുപ്പ്തല പരിശീലനം ലഭ്യമാക്കുന്നതിന് നടപടിയുണ്ടാകുമോ?

2141

സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വൈദ്യുത കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ വികലാംഗര്‍ക്കും അഗതികള്‍ക്കും എന്തെങ്കിലും സൌജന്യങ്ങളോ മുന്‍ഗണനകളോ ഇപ്പോള്‍ നിലവിലുണ്ടോ എന്ന്വെളിപ്പെടുത്തുമോ;

(ബി)ഇല്ലെങ്കില്‍ മുന്‍ഗണന പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2142

കെ.എസ്..ബി. ഇലക്ട്രിക്കല്‍ മീറ്ററുകള്‍വാങ്ങുന്ന നടപടി

ശ്രീമതി പി. അയിഷാപോറ്റി

()കെ.എസ്..ബി. ഇപ്പോള്‍ മീറ്ററുകള്‍ വാങ്ങുന്ന ഏജന്‍സിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍ നിന്നും കെ.എസ്..ബി മീറ്റര്‍ വാങ്ങുന്നുണ്ടോ;

(സി)അവസാനമായി പ്രസ്തുത കമ്പനിയില്‍ നിന്നും മീറ്റര്‍ വാങ്ങിയത് എന്നാണ് എന്ന് വിശദമാക്കുമോ ?

2143

സംസ്ഥാനത്തെ ഒരു മാസത്തെ വൈദ്യുതി ഉപഭോഗം

ശ്രീ. .കെ. ബാലന്‍

()2012 നവംബര്‍ മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണ് ;

(ബി)ഈ വര്‍ഷം പവര്‍ കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തുന്നതിന് മുമ്പുള്ള മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം എത്രയൂണിറ്റ് ആയിരുന്നു ;

(സി)എത്ര യൂണിറ്റ് വൈദ്യുതിയാണ് വിവിധ സ്രോതസ്സുകളിലൂടെ സംസ്ഥാനത്ത് ഈ മാസം ഉല്പാദിപ്പിക്കുന്നത് ; ഉപഭോഗം എത്ര യൂണിറ്റാണ് ; കമ്മി ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണ് നികത്തുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

2144

കറന്റ് ചാര്‍ജ് കുടിശ്ശിക

ശ്രീമതി പി. അയിഷാ പോറ്റി

()2011-12 വര്‍ഷം കറണ്ട് ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡ് എത്ര തുക പിരിച്ചെടുത്തിരുന്നു;

(ബി)കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് ബോര്‍ഡ് സ്വീകരിച്ചുവരുന്ന നടപടികള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം ചെയ്യുമെന്ന് വിശദമാക്കുമോ ?

2145

വൈദ്യുത ചാര്‍ജ് കുടിശ്ശിക

ശ്രീ. ബാബു എം. പാലിശ്ശേരി

വൈദ്യുതി ചാര്‍ജ് കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായി 2012- ല്‍ ഇതേവരെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ട് എന്ന് വിശദീകരിക്കുമോ?

2146

ചാര്‍ജ് കുടിശ്ശിക

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()വൈദ്യുതി ബോര്‍ഡിന്റെ കുടിശ്ശിക സംബന്ധിച്ച് എത്ര കേസുകള്‍ നിലവിലുണ്ട്; കേസ്സില്‍പ്പെട്ട് പിരിച്ചെടുക്കാന്‍ കഴിയാത്ത തുക എത്ര;

(ബി)ബോര്‍ഡിന് ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെമേല്‍ ഇപ്രകാരം വരുന്ന അധിക ബാധ്യത ഒഴിവാക്കുമോ?

2147

വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കേണ്ടതായ വൈദ്യുതി കുടിശ്ശിക ഈടാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്നത് വിശദീകരിക്കുമോ ; റിക്കവറി ഇനത്തില്‍ കെ.എസ്..ബി ക്ക് പിരിഞ്ഞ് കിട്ടാനുള്ള തുക എത്രയെന്നത് വ്യക്തമാക്കാമോ ;

(ബി)കെ.എസ്..ബി ക്ക് കുടിശ്ശിക നല്‍കാനുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഏതെല്ലാം എന്നും എത്ര തുകയുണ്ട് എന്നും വ്യക്തമാക്കുമോ ;

(സി)കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ക്കൊപ്പം ഉപഭോഗം നിയന്ത്രിക്കുന്നതിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ എന്തെല്ലാം ; പ്രവര്‍ത്തന രഹിതമായ എത്ര മീറ്ററുകള്‍ ഉണ്ട് എന്നത് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ ; ഇത് മാറ്റി സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;മുന്‍സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ സി.എഫ്.എല്‍. ലാമ്പ് വിതരണം ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;എങ്കില്‍ പുനരാരംഭിക്കാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് ;

(ഡി)കൂടംകുളത്തുനിന്ന് വൈദ്യുതി കേരളത്തിന് നല്‍കാന്‍ പാടില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

()ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(എഫ്)അനര്‍ട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം ജീവനക്കാരില്ലാത്തതിനാല്‍ നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആവശ്യമായ ജീവനക്കാരെ ഏര്‍പ്പെടുത്താനും പദ്ധതി കാര്യക്ഷമമാക്കാനും നടപടികള്‍ സ്വീകരിക്കുമോ ?

2148

ഇലക്ട്രിസിറ്റി ബോര്‍ഡിലെ പൊളിറ്റിക്കല്‍ മെമ്പര്‍ക്കുള്ളആനുകൂല്യങ്ങള്

ശ്രീ. രാജു എബ്രഹാം

()ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പൊളിറ്റിക്കല്‍ മെമ്പര്‍ക്ക് അനുവദനീയമായ സൌകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)നിലവിലുള്ള അംഗം നിയോഗിക്കപ്പെട്ടതിനു ശേഷം സ്വകാര്യവും ഔദ്യോഗികവുമായ യാത്രകള്‍ക്ക് എത്ര വാഹനങ്ങള്‍ അനുവദിക്കുകയുണ്ടായി;

(സി)എന്തെല്ലാം പുതിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി;

(ഡി)ഇപ്പോഴത്തെ പൊളിറ്റിക്കല്‍ മെമ്പര്‍ നിയമിതനായതിന് ശേഷം നാളിതുവരെ എത്ര കിലോമീറ്റര്‍ ദൂരം ബോര്‍ഡ് ചെലവില്‍ അംഗത്തിനുവേണ്ടി വാഹനം ഓടുകയുണ്ടായി; പ്രതിദിനം ശരാശരി എത്ര കിലോമീറ്റര്‍ ദൂരം വാഹനം ഓടിക്കുന്നുണ്ട്;

()വൈദ്യുതി ബോര്‍ഡിന്റെ ഏതെല്ലാം ഐ.ബി. കളില്‍ എത്ര ദിവസം അംഗം താമസിക്കുകയുണ്ടായി; ബോര്‍ഡിന് ഈ ഇനത്തിലെല്ലാമായി എന്തു തുക ഇതിനകം ചെലവായിട്ടുണ്ട്?

2149

പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീ...അസീസ്

()സംസ്ഥാനത്ത് പുതിയ വൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര വൈദ്യുത പദ്ധതികളാണെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ ;

(സി)സര്‍ക്കാര്‍ ഉടമസ്ഥതയിലാണോ പൊതു പങ്കാളിത്തതോടെയാണോ സംസ്ഥാനത്ത് പുതിയ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് വ്യക്തമാക്കുമോ

(ഡി)പ്രസ്തുത പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കൂടുതലായി ഉത്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

2150

അതിരപ്പള്ളി പദ്ധതി

ശ്രീ. .കെ. ബാലന്‍

'' ബി.ഡി. ദേവസ്സി

'' എസ്. ശര്‍മ്മ

'' എസ്. രാജേന്ദ്രന്‍

()ഗാഡ്ഗില്‍ കമ്മിറ്റി അനുമതി നിഷേധിച്ച കര്‍ണ്ണാടകത്തിലെ ഗുഡിയ ജലവൈദ്യുതി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മൂന്നുതവണ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരായി ഗാഡ്ഗില്‍ കമ്മിറ്റി എടുത്ത തീരുമാനം ഗൂഡിയ പദ്ധതിയ്ക്ക് അനുമതി നല്കിയ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ;

(സി)ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ;

(ഡി)ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി പദ്ധതികളെ ബാധിക്കുമോ ;

()ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.