UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2041

കുറ്റിമുല്ല കൃഷി തട്ടിപ്പ്

ശ്രീമതി.കെ.കെ.ലതിക

()കുറ്റിമുല്ല കൃഷി നടത്തിപ്പ് സംബന്ധിച്ച് കുറ്റ്യാടി പോലീസ് രജിസ്റര്‍ ചെയ്ത കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കേസിലെ പ്രതികള്‍ ആരെല്ലാമാണെന്നും അവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)തട്ടിപ്പിനിരയായ സ്ത്രീകള്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം പ്രതികള്‍ നല്‍കിയിട്ടുണ്ടോ?

2042

നായകള്‍ക്ക് മുറിവേറ്റ സംഭവം

ശ്രീ. .കെ. വിജയന്‍

()സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായകള്‍ക്ക് മാരകായുധങ്ങള്‍കൊണ്ട് വെട്ടേല്‍ക്കുന്നതിനു പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

2043

പിടിച്ചെടുത്ത വാഹനങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

,, വി. ശശി

ശ്രീമതി ഗീതാ ഗോപി

()വിവിധ കേസ്സുകളില്‍ തൊണ്ടിയായും അല്ലാതെയും പിടിച്ചെടുത്ത എത്ര വാഹനങ്ങള്‍ ഇപ്പോള്‍ പോലീസ് കസ്റഡിയിലുണ്ട്;

(ബി)ഓരോ ഇനത്തിലുംപ്പെട്ട വാഹനങ്ങള്‍ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പോലീസ് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ കസ്റഡിയില്‍ നിന്നും അപ്രത്യക്ഷമാകാറുണ്ടോ; എങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇത്തരം വാഹനങ്ങള്‍ യഥാസമയം മുതല്‍ക്കൂട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2044

പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് എത്ര കേസുകള്‍ സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍ ഓരോ ജില്ലയിലും എത്രവീതം കേസുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്;

(സി)കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ ദുരിതമനുഭവിച്ച എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്രപേര്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നറിയിക്കുമോ?

2045

ഗുണ്ടാ ആക്രമണങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഗുണ്ടാ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട് എന്നും ഇത് എവിടെയെല്ലാമാണെന്നും ആരൊക്കെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും വിശദമാക്കാമോ;

(ബി)ആരെല്ലാമാണ് പ്രതികളെന്ന് വിശദമാക്കാമോ;

(സി)ആരൊക്കെ അറസ്റിലായിട്ടുണ്ട് എന്നും ഇനി ആരെയൊക്കെ അറസ്റ് ചെയ്യുവാനുണ്ട് എന്നും വ്യക്തമാക്കാമോ?

2046

ടി. പി. ചന്ദ്രശേഖരന്‍ വധം- സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

ശ്രീ. സി. കെ. സദാശിവന്‍

()ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി. കെ. ശ്രീധരന്‍ ഏതെങ്കിലും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് കേസില്‍ എന്ന് വ്യക്തമാക്കുമോ;

(ബി)ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ സംഘത്തിലെ ഉദ്ദ്യോഗസ്ഥനും പ്രസ്തുത അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും ഒരാള്‍ തന്നെയാണോ; എങ്കില്‍ ഇത് പ്രസ്തുത അഴിമതി കേസില്‍ പ്രതിയെ സഹായിക്കില്ലേയെന്ന് വ്യക്തമാക്കാമോ;

(സി)അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അഭിഭാഷകനില്‍ നിന്നും പോലീസ് നിയമോപദേശം തേടുന്നത് ധാര്‍മ്മികമായി ശരിയാണോയെന്ന് വ്യക്തമാക്കുമോ?

2047

മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ ഗൌരവമായ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2048

രണ്ടാം മാറാട് കലാപം

ശ്രീ. എം. ചന്ദ്രന്‍

()രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.. അന്വേഷണം വേണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തു കൊണ്ടാണ് ഇതുവരെ സി.ബി.. അന്വേഷണം ആവശ്യപ്പെടാതിരിക്കുന്നത് ;

(സി)കോടതി കൂടി നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ സി.ബി.. അന്വേഷണം നടത്തുന്നതിന് ആവശ്യപ്പെടുമോ ?

2049

മറിയക്കുട്ടിവധം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ കാക്കയം ചാലില്‍ മറിയക്കുട്ടിയുടെ വധം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ടോ; എങ്കില്‍ ഉത്തരവ് ലഭ്യമാക്കുമോ ;

(ബി)അന്വേഷണത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ ?

2050

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്സ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കണ്ണൂര്‍ ജില്ലയിലെ അരിയില്‍ ഷൂക്കൂര്‍ വധക്കേസ്സില്‍ ഇതുവരെ എത്രപേരെ അറസ്റ് ചെയ്തു; അവര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കേസ്സില്‍ ഇനി ആരെയെങ്കിലും അറസ്റ് ചെയ്യുവാന്‍ ബാക്കിയുണ്ടോ;

(സി)സുരക്ഷ കണക്കിലെടുത്ത് വിചാരണ നടപടികള്‍ മാറാട് കേസ്സുകള്‍ കൈകാര്യം ചെയ്ത പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?

2051

അരീക്കോട് ഇരട്ട കൊലപാതക കേസ് അന്വേഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. ബി. ഡി. ദേവസ്സി

()അരീക്കോട് ഇരട്ട കൊലപാതക കേസ് അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ; എല്ലാ പ്രതികളേയും അറസ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ;

(ബി)എഫ്. . ആറില്‍പ്പെട്ട പ്രതികള്‍ ആരൊക്കെയാണ്; ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെയാണ്;

(സി)എഫ്..ആറില്‍ പ്രതിയായ ആരെയെങ്കിലും അറസ്റ് ചെയ്യാതിരുന്നിട്ടുണ്ടോ; എഫ്. . ആറില്‍ ആറാം പ്രതിയായ പി. കെ. ബഷീര്‍, എം.എല്‍.. കൊലപാതകത്തിന് മുമ്പ് നടത്തിയ പ്രസംഗവും മറ്റ് പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണസംഘം പരിശോധിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ?

2052

പഴയ കേസുകളില്‍ പുനരന്വേഷണം

ഡോ. കെ. ടി. ജലീല്‍

()സംസ്ഥാനത്തെ പഴയ കേസുകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പുനരന്വേഷണം നടക്കുന്ന എത്ര കേസുകളുണ്ട്; വ്യക്തമാക്കുമോ;

(ബി)ഏതൊക്കെ കേസില്‍ പുതിയ അറസ്റുകള്‍ നടന്നിട്ടുണ്ട്;

(സി)ഓരോ കേസിന്റേയും അന്വേഷണം ഏത് ഘട്ടംവരെയെത്തി; വിശദമാക്കുമോ;

(ഡി)കെ. സുധാകരന്‍ എം.പി യെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എന്തായിരുന്നു; ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്യുകയും അറസ്റു ചെയ്യുകയും ഉണ്ടായോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2053

മനോളി കെ. മൊയ്തു ഹാജിയുടെ മരണവുമായിന്ധപ്പെട്ട അന്വേഷണം

ശ്രീ. . കെ. വിജയന്‍

നാദാപുരം സ്റേഷന്‍ പരിധിയില്‍ മനോളി കെ.മൊയ്തു ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

2054

രാഷ്ട്രീയ കൊലപാതകക്കേസുകളിലെ അന്വേഷണം

ശ്രീ. എം.. ബേബി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് നാളിതുവരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത കൊലപാതകകേസുകളില്‍ ഏതെല്ലാം കേസുകളില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത കൊലപാതകകേസുകളില്‍ ഇനിയും പ്രതികളെ അറസ്റ് ചെയ്യാനുളള എത്ര കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ ?

2055

വി. രാജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെഅന്വേഷണം

ശ്രീ. രാജു എബ്രഹാം

()കഴക്കൂട്ടം മേനംകുളം, പുത്തന്‍തോപ്പിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വി.രാജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായോ;

(ബി)പ്രതികളെ കണ്ടെത്തിയോ; കേസില്‍ എത്ര പ്രതികളുണ്ട്; ആരൊക്കെയാണ് പ്രതികള്‍; എത്ര പ്രതികള്‍ ഇതുവരെ അറസ്റിലായിട്ടുണ്ട്;

(സി)പ്രതികള്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കുമോ;

(ഡി)കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കാമോ?

2056

വധശ്രമക്കേസിലെ പ്രതികള്‍

ശ്രീ. ജെയിംസ് മാത്യു

()സി.പി..(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനേയും റ്റി. വി. രാജേഷ് എം.എല്‍.എയേയും അരിയില്‍ വച്ച് ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ എത്ര പേര്‍ പ്രതികളായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ എത്ര പേരെ ഇതുവരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)കേസില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികളെ അറസ്റ് ചെയ്യാത്തതെന്തെന്ന് വ്യക്തമാക്കാമോ;

(ഡി)പിടികൂടാന്‍ സാധിക്കാത്ത പ്രതികളെ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ച് അവരുടെ സ്വത്ത് കണ്ട്കെട്ടുമോ?

2057

പോലീസ് വകുപ്പിലെ ആശ്രിത നിയമനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പോലീസ് സേനയില്‍ സേവനമനുഷ്ടിക്കവേ മരണപ്പെട്ട വേലായുധന്‍ മുല്ലപ്പുള്ളിയുടെ മകന്‍ ശ്രീ. ജീമോന്‍ എം.വി, മുല്ലപ്പള്ളി വീട് എരമംഗലം പി. . , വെളിയങ്കോട് വില്ലേജ്, മലപ്പുറം എന്ന വ്യക്തിയുടെ 93674/കെ3/10/ഹോം എന്ന ഫയല്‍ നമ്പറിലുള്ള ആശ്രിത നിയമനത്തിനായുള്ള അപേക്ഷ അനുസരിച്ച് ഇതുവരെയും ജോലി ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പോലീസ് വകുപ്പിലേക്ക് സൂപ്പര്‍ന്യൂമെററി തസ്തികയില്‍ എല്‍.ഡി ക്ളാര്‍ക്കായി സി..എസ് വ്യവസ്ഥപ്രകാരം ഏതു വര്‍ഷം വരെയുള്ള അപേക്ഷകരെയാണ് പരിഗണിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത വ്യക്തിയുടെ സീനിയോറിറ്റി നമ്പര്‍ എത്രയാണെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത വ്യക്തിയെ ഈ തസ്തികയിലേക്ക് പരിഗണിക്കാതിരിക്കാനുള്ള കാരണമെന്തെന്നും എന്ന് ജോലി ലഭിക്കുമെന്നും വിശദമാക്കാമോ?

2058

പോലീസ് വകുപ്പില്‍ വനിതാ വിജ്ഞാന വ്യാപാര കേന്ദ്രങ്ങള്‍

ശ്രീ. . കെ. ബാലന്‍

()പോലീസ് വകുപ്പില്‍ വനിതാ വിജ്ഞാനവ്യാപന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എവിടെയെങ്കിലും ഇതിനകം ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കയാണ് ആരംഭിച്ചത്;

(സി)പ്രസ്തുത കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ?

2059

തൃശൂര്‍ റെയ്ഞ്ചില്‍ എ.എസ്.., ആര്‍.എസ്.., എസ്.. പ്രൊമോഷന്‍ നടത്താന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

()തൃശൂര്‍ റെയ്ഞ്ചില്‍ ഒഴികെ മറ്റെല്ലാ റെയ്ഞ്ചുകളിലും റിസര്‍വ്വ് ക്യാമ്പുകളില്‍ എ.എസ്.., ആര്‍.എസ്.., എസ്.. പ്രൊമോഷനുകള്‍ നടക്കുന്നുണ്ടെങ്കിലും തൃശൂര്‍ റെയ്ഞ്ചില്‍ മാത്രം എ.ആര്‍. ലോക്കല്‍ ഇന്റഗ്രേഷന്‍ കൊരണം പ്രൊമോഷന്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തിരമായി പ്രൊമോഷന്‍ നടത്താനുളള നടപടികള്‍ സ്വീകരിക്കുമോ ;

(ബി).ആര്‍. ലോക്കല്‍ ഇന്റഗ്രേഷന്‍ പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ആയത് പ്രാബല്യത്തില്‍ ഉണ്ടോ; നിലവില്‍ സായുധസേനയിലേക്ക് നേരിട്ടുളള നിയമനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

2060

വോളിബോള്‍ താരമായ വിഷ്ണു വിനോദിനെതിരെയുളള അക്രമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()2012 സെപ്തംബറില്‍ കാസര്‍ഗോഡ് ജില്ലയിലെ നായന്‍മാര്‍മൂല ടി..എച്ച്.എസ്.എസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയും വോളിബോള്‍ താരവുമായ വിഷ്ണു വിനോദിനെ ആക്രമിച്ച് കൈയ്യും കാലും തല്ലിയൊടിച്ച സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ആരൊക്കെയാണ് പ്രതികള്‍; പ്രതികളെ എല്ലാവരേയും അറസ്റ് ചെയ്തിട്ടുണ്ടോ; പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

2061

പള്ളി ആരാധനക്കായി തുറക്കാന്‍ നല്‍കിയ അപേക്ഷ

ശ്രീ. സാജൂ പോള്‍

()മാമ്മലശേരിമോര്‍ മീഖായേല്‍ യാക്കോബായ സുറിയാനി പള്ളി വികാരിയും ഇടവക അംഗങ്ങളും പള്ളി ആരാധനക്കായി തുറന്നു നല്‍കാനും കേസുകള്‍ പിന്‍വലിക്കാനും നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷയില്‍ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(സി)ആരാധനാ സ്വാതന്ത്യ്രം അനുവദിക്കാനും കേസുകള്‍ പിന്‍വലിക്കാനും കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

2062

ദേവാലയങ്ങളിലെ മോഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഹിന്ദു, മുസ്ളീം, കൃസ്ത്യന്‍ ദേവാലയങ്ങളില്‍ മോഷണവും, കവര്‍ച്ചയും നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഇതില്‍ എത്ര രൂപയുടെ നഷ്ടം കണക്കാക്കിയെന്ന് വെളിപ്പെടുത്തുമോ ?

2063

പോലീസ് കംപ്ളയ്ന്റ് അതോറിറ്റീ

ഡോ. ടി.എം. തോമസ് ഐസക്

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായുളള പോലീസ് കംപ്ളയ്ന്റ് അതോറിറ്റി ചെയര്‍മാന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)പോലീസിനെതിരെ അതോറിറ്റിയ്ക്ക് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തേണ്ടതും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം നടത്തേണ്ടതും പോലീസ് തന്നെയാണെന്നതിനാല്‍ അതോറിറ്റിയ്ക്ക് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രമേ സാധിക്കു എന്നത് ഈ സംവിധാനത്തിന്റെ പോരായ്മയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ഡി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

2064

കുറ്റക്കാരായ പോലീസ് സേനാംഗങ്ങള്‍ക്കെതിരെ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

()പോലീസ് സേനയിലെ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ നടപടികളുടെ ഭാഗമായി എത്ര പേരെ പിരിച്ചു വിട്ടു; എത്ര പേര്‍ സസ്പെന്‍ഷനിലായി ;

(സി)നടപടികള്‍ക്ക് വിധേയരായവര്‍ ഏതെല്ലാം ഗ്രേഡിലുള്ള പോലീസുകാരാണെന്നും ഓരോ വിഭാഗത്തിലും എത്ര വീതമാണെന്നും വെളിപ്പെടുത്തുമോ ;

(ഡി).പി.എസ്. വിഭാഗത്തിലുള്ള എത്ര പേരുടെ പേരില്‍ ഇത്തരത്തിലുള്ള നടപടികള്‍ നടന്നു വരുന്നുണ്ടെന്ന് വിശദമാക്കുമോ ?

2065

കേസുകളിലുള്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ എത്ര പോലീസുദ്യോഗസ്ഥര്‍ അഴിമതി കേസില്‍ കുറ്റവിചാരണ നേരിടുന്നുണ്ട്;

(ബി)എത്ര പോലീസുദ്യോഗസ്ഥര്‍ വകുപ്പുതല അച്ചടക്ക നടപടി നേരിടുന്നുണ്ട്?

2066

പോലീസ് കംപ്ളയിന്റ് അതോറിറ്റിയില്‍ ലഭിച്ച പരാതികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()ഈ വര്‍ഷം പോലീസ് കംപ്ളയിന്റ് അതോറിറ്റിയില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; ഇതില്‍ എത്ര പരാതികള്‍ വിവിധ നടപടികള്‍ ശുപാര്‍ശചെയ്ത് ഗവണ്‍മെന്റിന് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ ശുപാര്‍ശകള്‍ പരിഗണിച്ച് തുടര്‍നടപടി സ്വീകരിച്ച പരാതികള്‍ എത്രയെന്ന് വ്യക്തമാക്കാമോ ?

2067

കമ്മ്യൂണിറ്റി പോലീസിങ്

ശ്രീ. മാത്യു റ്റി. തോമസ്

()നിലവില്‍ കമ്മ്യൂണിറ്റി പോലീസിങ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സംവിധാനം കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)മുതിര്‍ന്ന പൌരന്മാര്‍ക്കായുള്ള കരുതല്‍ പദ്ധതി എന്നാണ് ആരംഭിച്ചത് ;

(ഡി)കമ്മ്യൂണിറ്റി പോലിസ് നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ ?

2068

സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ പോലീസ്വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്

പ്രൊഫ. സി. രവീന്ദ്രനാഥ്

()സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വൈകുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച തുടര്‍നടപടികളെന്തെന്ന് വ്യക്തമാക്കുമോ?

2069

കേരളാ സിവില്‍ പോലീസ് കേഡര്‍

ശ്രീ. കെ. അച്ചുതന്‍

()കേരളാ പോലീസില്‍ ലോക്കല്‍ പോലീസിനെയും ജില്ലാ സായുധ സേനയേയും തമ്മില്‍ സംയോജിപ്പിച്ചുകൊണ്ട് (ഉത്തരവ് നമ്പര്‍. 258/2010) കേരളാ സിവില്‍ പോലീസ് കേഡര്‍ രൂപീകൃതമായെങ്കിലും സായുധസേനയിലെ ഇന്‍സ്പെക്ടര്‍ മുതല്‍ കമാണ്ടന്റ് വരെയുള്ള 84 പേരുടെ ഇന്റഗ്രേഷന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് സമയബന്ധിതമായി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്ന് അറിയിക്കുമോ ?

2070

വ്യവസായ സംരക്ഷണ സേന

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് വ്യവസായ സംരക്ഷണസേന നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദീകരിക്കാമോ ;

(ബി)പ്രസ്തുത സേനയിലേയ്ക്കുള്ള റിക്രൂട്ടിംഗ് എങ്ങനെയെന്ന് വിശദീകരിക്കാമോ ;

(സി)സംസ്ഥാന വ്യവസായ സംരക്ഷണസേനയുടെ സേവനം

ആവശ്യപ്പെടുന്നപക്ഷം സ്വകാര്യമേഖലയിലെ സംരംഭങ്ങള്‍ ക്കും ലഭ്യമാക്കുമോ ;

(ഡി)എസ്..എസ്.എഫ്-ന്റെ രൂപീകരണത്തിനായി ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാ

ക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.