UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2001

അനധികൃത തോക്ക് ലൈസന്‍സുകള്‍ വിതരണം

ശ്രീ. കെ. എം. ഷാജി

()വയനാട് ജില്ലയില്‍ അനധികൃത തോക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിലവില്‍ എത്ര ലൈസന്‍സുകള്‍ വിതരണം ചെയ്തിട്ടുണ്ട് ; എത്രയെണ്ണം അനധികൃതമായി വിതരണം ചെയ്തതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ;

(സി)അനധികൃത തോക്ക് ലൈസന്‍സുകള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനായി എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട് ;

(ഡി)അനധികൃതമായി തോക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; എത്ര ലൈസന്‍സുകള്‍ വ്യാജമെന്ന് കണ്ട് റദ്ദു ചെയ്തിട്ടുണ്ട് ?

2002

മയക്കുമുരുന്ന് സംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി

ശ്രീ. ജി.സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ 'ബൈപ്പാസ് സംഘം' എന്നറിയപ്പെടുന്ന മയക്കുമരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാകുന്നു എന്ന മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സംഘത്തെ അമര്‍ച്ച ചെയ്യാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു മയക്കുമരുന്നു വില്‍ക്കുന്ന പ്രസ്തുത സംഘത്തിനെതിരെ നടപടി യെടുക്കുന്നതില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2003

അഴിമതി തടയുന്നതിന് നടപടി

ഡോ. ടി.എം. തോമസ് ഐസക്

()"അഴിമതി ഇത്രയേറെ വ്യാപകമായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്ന്'' ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)അഴിമതി വ്യാപകമാകാനിടയായ സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)ഭരണ സംവിധാനത്തില്‍ ഏത് തലത്തിലാണ് അഴിമതി വ്യാപിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ഡി)അഴിമതി തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ എതെല്ലാം വിജിലന്‍സ് കോടതികള്‍, എത്ര ക്രമക്കേടുകളും, അഴിമതികളും സംബന്ധിച്ച് പരാതികള്‍ അന്വേഷിക്കാനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2004

പട്ടാളം, പോലീസ് വിഭാഗങ്ങളുടെ യൂണിഫോമിന് സമാനമായ വേഷം ധരിച്ച് പ്രകടനം നടത്തുന്നതിനെതിരെ നടപടി

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

()സംസ്ഥാനത്ത് പട്ടാളം, പോലീസ് വിഭാഗങ്ങളുടെ യൂണിഫോമിന് സമാനമായ വേഷം ധരിക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരമാക്കിയിട്ടുണ്ടോ; എങ്കില്‍ നിയമത്തിലെ ഏത് വകുപ്പു പ്രകാരമാണെന്ന് വിശദമാക്കാമോ;

(ബി)സംസ്ഥാനത്ത് അത്തരം നടപടിക്കെതിരെ ഏതെങ്കിലും കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ?

2005

പത്മനാഭപുരം പാലസിന്റെ പോലീസ് സംരക്ഷണം

ശ്രീമതി. കെ.കെ ലതിക

()പത്മനാഭപുരം പാലസിന്റെ പോലീസ് സംരക്ഷണത്തിനായി പോലീസ് സേനാംഗങ്ങളുടെ സേവനം നല്‍കിവരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)ഉണ്ടെങ്കില്‍ എത്ര പോലീസ് ഓഫീസര്‍മാരുടെ സേവനം നല്‍കി വരുന്നുണ്ടെന്നും അവര്‍ ഏതെല്ലാം തസ്തികയില്‍ ഉള്‍പ്പെട്ടവരാണെന്നും വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പോലീസ് ഓഫീസര്‍മാരുടെ സേവനം പത്മനാഭപുരം പാലസില്‍ നല്‍കുന്നത് സംബന്ധിച്ച് തമിഴ്നാടുമായി എന്തെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത കരാറിന്റെ പകര്‍പ്പ്, ഇത് സംബന്ധമായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ എന്നിവ ലഭ്യമാക്കുമോ ?

2006

അനധികൃതമായ വാഹന പാര്‍ക്കിംഗ് നിയന്ത്രണ നടപടി

ശ്രീ. സി. കെ. സദാശിവന്‍

()റോഡുസൈഡിലെ അനധികൃതമായ വാഹന പാര്‍ക്കിംഗ് മൂലം നിരന്തരമായി ഉണ്ടാകാറുളള അപകടങ്ങള്‍, ട്രാഫിക് തടസ്സങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത അനധികൃത പാര്‍ക്കിംഗ് തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)റോഡിന്റെ വശങ്ങളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കാറുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ഡി)അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്തി, അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

2007

വര്‍ഗ്ഗീയ സ്വഭാവമുള്ള കേസുകളും തീവ്രവാദ സ്വഭാവമുള്ള കേസുകളും

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് എത്രവീതം വര്‍ഗ്ഗീയ സ്വഭാവമുള്ള കേസുകളും തീവ്രവാദ സ്വഭാവമുള്ള കേസുകളും രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് എത്ര വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായെന്നും അവയില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നും എത്രപേര്‍ക്ക് പരിക്കേറ്റുവെന്നും ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ?

2008

സാമുദായിക ബന്ധങ്ങള്‍ മോശമാകുന്ന സാഹചര്യങ്ങള്‍

ഡോ. കെ. ടി. ജലീല്‍

()കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ആശങ്കയുളവാക്കുന്നവിധം മോശമാവുകയുണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തില്‍ സാമുദായിക ബന്ധങ്ങള്‍ മോശമാകാനുണ്ടായ സാഹചര്യമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ പരിശോധനയിലെ കണ്ടെത്തലുകള്‍ വിശദമാക്കാമോ ?

2009

കാര്യക്ഷമമായ നിയമനടത്തിപ്പ്

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

'' വി.എം. ഉമ്മര്‍ മാസ്റര്‍

'' കെ.എം. ഷാജി

'' കെ.എന്‍.. ഖാദര്‍

()ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടും പോലീസിന്റെ സേവനം ഉദ്ദേശിച്ച രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അത്തരമൊരു വിശകലനം നടത്തുമോ;

(ബി)ബഹു: സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും നിലവിലെ നിയമങ്ങള്‍ പ്രത്യേകിച്ച് റോഡ്, വാഹന നിയമങ്ങള്‍ പഴുതുകളില്ലാതെ നടപ്പാക്കാനാവുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)നിയമ നടത്തിപ്പ് കാര്യക്ഷമവും നിഷ്പക്ഷവുമാക്കുന്നതിന് സഹായകരമാവുന്ന വിധത്തിലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2010

അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയുംസംരക്ഷണം

ശ്രീ. കെ.അച്ചുതന്‍

''വി.ടി.ബലറാം

''വി.പി.സജീന്ദ്രന്‍

''പി.സി.വിഷ്ണുനാഥ്

()കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം നല്‍കുന്നതിന് എന്തല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;വിശദമാക്കുമോ?

2011

സദാചാര പോലീസ്

ശ്രീ. . ചന്ദ്രശേഖരന്‍

()സദാചാര പോലീസ് ചമഞ്ഞ് സംസ്ഥാനത്ത് എത്ര അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എത്ര കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;

(ബി)കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച എത്ര കേസുകള്‍ ഉണ്ട്;

(സി)പ്രസ്തുത കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(ഡി)ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമോ?

2012

സദാചാര പോലീസ് അതിക്രമങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര സദാചാര പോലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; ഇതില്‍ എത്ര പ്രതികളെ അറസ്റ് ചെയ്തെന്നും എത്ര പ്രതികളെ അറസ്റ് ചെയ്യാനുണ്ടെന്നും വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്ത് സദാചാര പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ ശക്തമായ നടപടി സ്വീകരിക്കുമോ ; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

2013

ശ്രീമതി സുനന്ദ പുഷ്കറിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എം. ഹംസ

,, പി. റ്റി. . റഹീം

,, ആര്‍. രാജേഷ്

()കേന്ദ്രമന്ത്രി ശ്രീ. ശശി തരൂരിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.സുനന്ദ പുഷ്കറിനോട് അപമര്യാദയായി പെരുമാറുവാനും അപമാനിക്കാനും ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായോ ;

(ബി)ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ഏത് സ്റേഷനില്‍ ഏത് ക്രൈം നമ്പറിലാണ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സംഭവത്തില്‍ കുറ്റവാളികളായവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ഡി)ടെലിവിഷന്‍ ദൃശൃങ്ങളില്‍ നിന്നും ഇതിന് കാരണക്കാരായവരെ കണ്ടെത്താന്‍ കഴിയുമായിരുന്നുവോ; എങ്കില്‍ കണ്ടെത്തുകയുണ്ടായോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

(എഫ്)കേന്ദ്ര സഹമന്ത്രിയുടെ ഭാര്യയെ എയര്‍പോര്‍ട്ടില്‍ അപമാനിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

2014

സ്ത്രീകളെയും കുട്ടികളെയും വികലാംഗരെയുംസ്റേഷനുകളിലേക്ക് വിളിപ്പിക്കുന്ന നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

'' എസ്. രാജേന്ദ്രന്‍

'' സി.കെ. സദാശിവന്‍

ശ്രീമതി കെ.എസ്. സലീഖ

()കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും വികലാംഗരെയും സ്റേഷനുകളിലേക്ക് വിളിപ്പിക്കുന്നത് നിയമാനുസൃതമാണോ ; ഇക്കാര്യത്തിന്മേല്‍ നിലപാട് വ്യക്തമാക്കുമോ ;

(ബി)ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 160 കര്‍ശനമായി പാലിക്കണമെന്ന കാര്യത്തിന്‍മേല്‍ നിലപാട് വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

(സി)സ്ത്രീകളുടെയും 15 വയസ്സിനു താഴെയുള്ള കുട്ടികളുടെയും വികലാംഗരുടെയും മൊഴി അവരുടെ താമസസ്ഥലത്ത് പോയി രേഖപ്പെടുത്തുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകളില്‍ സ്ത്രീകളെയും 15 വയസ്സിന് താഴെയുള്ള കുട്ടികളെയും വികലാംഗരെയും പോലീസ് സ്റേഷനുകളില്‍ വരുത്തി മൊഴി എടുക്കുകയുണ്ടായി ; ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ?

2015

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ.കെ. ലതിക

'' പി. അയിഷാ പോറ്റി

'' കെ.എസ്. സലീഖ

()ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ സ്വാതന്ത്യ്രവും അവകാശങ്ങളും അനുഭവിക്കുവാന്‍ കഴിയാതെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ഭയാശങ്കയിലകപ്പെടുകയും ചെയ്ത അവസ്ഥയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമോ ;

(ബി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച കഴിഞ്ഞ രണ്ടു വര്‍ഷത്തെ ലഭ്യമായ കണക്കുകള്‍ വിശദമാക്കുമോ ?

2016

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍

ശ്രീ. കെ.കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ബസ്സ്സ്റാന്റ്, നടപ്പാതകള്‍, ട്രയിന്‍, ബസ്സുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് സ്വമേധയും പരാതികളെ തുടര്‍ന്നും എടുത്ത കേസുകള്‍ എത്രയാണെന്ന് വിശദമാക്കാമോ;

(ബി)എയര്‍പോര്‍ട്ടുകളിലും പരിസരത്തുംവച്ച് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച കേസുകള്‍ എത്ര;

(സി)കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തിയ കോണ്‍ഗ്രസുകാരില്‍ ഒരു സംഘം പരസ്യമായി ദേഹോപദ്രവം ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ പോലീസ് കേസ് എടുക്കുകയുണ്ടായോ; വ്യക്തമാക്കുമോ ?

2017

കേരളത്തിലെ അതിക്രമങ്ങള്‍

ശ്രീ. എം. ഹംസ

()2011 മേയ് മാസത്തിന് ശേഷം കേരളത്തില്‍ നടന്ന വെടിവയ്പുകളുടെ എണ്ണം എത്ര; അതില്‍ പരിക്കു പറ്റിയവര്‍ എത്ര; എത്രപേര്‍ക്ക് മരണം സംഭവിച്ചു;

(ബി)സ്ത്രീപീഡനക്കേസുകളില്‍ എത്രപേര്‍ പ്രതികളായി;

(സി)സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകളില്‍ എത്രപേര്‍ പ്രതികളാണ്; അറസ്റ് ചെയ്യപ്പെടാത്ത പ്രതികള്‍ എത്ര;

(ഡി)തട്ടിക്കൊണ്ടുപോയ സ്ത്രീകളെ കണ്ടെത്താന്‍ കഴിയാത്ത എത്ര കേസുകള്‍;

()ഈ കാലയളവില്‍ എത്ര ആരാധനാലയങ്ങളില്‍ അക്രമം നടന്നു; ഓരോ സമുദായത്തിന്റേയും എത്ര ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ട എത്ര കേസുകള്‍ എടുത്തു; ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വേര്‍തിരിച്ച് വെളിപ്പെടുത്താമോ;

(എഫ്)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ലാത്തി ചാര്‍ജുകള്‍ നടന്നു; എവിടെയെല്ലാം; എത്രപേര്‍ക്ക് പരിക്കുപറ്റി;

(ജി)മാറാട് കലാപത്തെ സംബന്ധിച്ച് പോലീസിന്റെ പ്രത്യേക അന്വേഷണത്തെ നിയോഗിച്ചിരുന്നുവോ; അന്വേഷണ പുരോഗതി വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച അന്വേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ?

2018

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടു ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടു മുന്‍വര്‍ഷം ഇത് സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു ?

2019

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത്തരത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതു സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ ജില്ലാതല വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2020

അന്യസംസ്ഥാന തൊഴിലാളികള്‍ മൂലമുണ്ടാകുന്നക്രമസമാധാന പ്രശ്നങ്ങള്

ശ്രീ. എം. ഉമ്മര്‍

()അന്യസംസ്ഥാന തൊഴിലാളികള്‍ മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കുമോ ;

(ബി)ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)റഗുലേഷന്‍ ഓഫ് എംപ്ളോയ്മെന്റ് ആന്റ് കണ്ടീഷന്‍ ഓഫ് സര്‍വ്വീസ് അനുശാസിക്കുന്ന നിയമപരിരക്ഷ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയി ട്ടുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ അത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2021

മലപ്പുറം ജില്ലയിലെ സ്ക്കൂളുകളില്‍ എസ്. പി. സി.(സ്റുഡന്റ് പോലീസ് കേഡറ്റ്) സംവിധാനം ആരംഭിക്കല്

ശ്രീ. പി. കെ. ബഷീര്‍

മലപ്പുറം ജില്ലയിലെ ഏതെല്ലാം സ്ക്കൂളുകളില്‍ എസ്. പി. സി സംവിധാനം പുതുതായി ആരംഭിക്കുന്നുണ്ട്; അവയില്‍ ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം സ്ക്കൂളുകള്‍ ഉള്‍പ്പെടുന്നുണ്ട്; വിശദാംശം ലഭിക്കുമോ?

2022

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതിപ്പെട്ടികള്‍

ശ്രീ. കെ. മുരളീധരന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

()വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന് ആഭ്യന്തര വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം ലഭിക്കുന്ന പരാതികളില്‍ പരിഹാരം കാണുവാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?

2023

പ്രകൃതി ദുരന്തങ്ങള്‍

ശ്രീ. പി. റ്റി. . റഹീം

()പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ നേരിടുമ്പോള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി രൂപീകരിക്കുമെന്നറിയിച്ചിരുന്ന സ്റേറ്റ് ഡിസാസ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയോ ;

(ബി)എത്ര അംഗങ്ങളെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് ;

(സി)ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കില്‍ എന്നാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് ?

2024

രാഷ്ട്രീയ നേതാക്കള്‍ പൊതുയോഗങ്ങളില്‍ നടത്തുന്നപ്രസംഗങ്ങളിലെ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി എടുക്കുന്നക്രിമിനല്‍ കേസുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()രാഷ്ട്രീയ നേതാക്കള്‍ പൊതുയോഗങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇപ്രകാരം എടുത്ത കേസുകള്‍/അറസ്റുകള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;

(സി)കണ്ണൂര്‍ എം.പി. കെ. സുധാകരന്‍, ബഷീര്‍, എം.എല്‍.. എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ അറസ്റ് നടത്തിയിട്ടുണ്ടോ;

(ഡി)രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പോലീസിനെയും നിയമ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മാത്രം കേസ് എടുക്കുന്നതും തിടുക്കത്തില്‍ അറസ്റ് ചെയ്യുന്നതുമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇത്തരം പ്രവണതകള്‍ അവസാനിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2025

വളപ്പട്ടണം പോലീസ് സ്റേഷനില്‍ അതിക്രമം

ശ്രീ. കെ. ദാസന്‍

()വളപ്പട്ടണം പോലീസ് സ്റേഷനില്‍ കണ്ണൂര്‍ എം. പി. ശ്രീ. സുധാകരന്‍ കടന്നുകയറി ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെപ്പോഴാണ് എന്ന് വ്യക്തമാക്കാമോ; എം. പി. യുടെ ഈ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; പോലീസ് സുധാകരനെതിരെ കേസെടുത്തിട്ടുണ്ടോ; കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;

(ബി)വളപ്പട്ടണം പോലീസ് സ്റേഷനില്‍ പോലീസ് കസ്റഡിയിലെടുത്ത സമദ്, ഹമീദ് എന്നിവരുടെ പേരില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസുകള്‍ ഏതെല്ലാം എന്നത് വ്യക്തമാക്കാമോ;

(സി)മണല്‍ കടത്ത് കേസിലും പോലീസ് ഉദ്യോഗസ്ഥരെ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഇവരുടെ പേരില്‍ കേസുണ്ടോ; എങ്കില്‍അത് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ആണോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത വ്യക്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)പോലീസ് കസ്റഡിയില്‍ എടുത്തിട്ടുള്ള പ്രതികളെ അന്വേഷിച്ച് പോലീസ് സ്റേഷനില്‍ വന്നവര്‍ ആരെല്ലാം എന്നത് വ്യക്തമാക്കാമോ;

()പ്രസ്തുത കേസില്‍ പോലീസ് കസ്റഡിയിലെടുത്ത ലോറിയുടെ ഉടമസ്ഥര്‍ ആര് എന്നത് പോലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(എഫ്)ഈ സംഭവത്തില്‍ ഐ.ജി.യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംങ്ങള്‍ വ്യക്തമാക്കാമോ; പ്രസ്തുത സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഐ.ജി. യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടോ?

2026

വളപട്ടണം സംഭവം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()വളപട്ടണം പോലീസ് സ്റേഷനില്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ സ്റേഷനില്‍ നിന്നും മോചിപ്പിച്ച് കൊണ്ടുപോയതിന് എതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)രജിസ്റര്‍ ചെയ്യപ്പെട്ട കേസിലെ പ്രതികള്‍ ആരൊക്കെയാണ്;

(സി)സ്റേഷനില്‍ നിന്നും സ്ഥലം എം.പി. യുടെ നേതൃത്വത്തില്‍ മോചിപ്പിച്ചുകൊണ്ടുപോയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആരാണ്; ഇദ്ദേഹത്തിന്റെ പേരില്‍ പോലീസ് ചുമത്തിയ കുറ്റം എന്തായിരുന്നു;

(ഡി)മണല്‍ക്കള്ളക്കടത്ത് തടഞ്ഞ വളപട്ടണം പോലീസ് നടപടിക്ക് നേതൃത്വം നല്‍കിയ പോലീസ് ആഫീസര്‍ ആരായിരുന്നു; പോലീസ് നടപടിക്കെതിരെ സ്ഥലം എം.പി. സ്വീകരിച്ച നിലപാട് എന്തായിരുന്നു;

()പോലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ പോലീസ് എടുത്തതുള്‍പ്പെടെയുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ;

2027

കെ. സുധാകരന്‍ എം.പി. പ്രതിയെ മോചിപ്പിച്ചുകൊണ്ടുപോയ സംഭവം

ശ്രീ. എം. ഹംസ

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

()മണല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കസ്റഡിയില്‍ എടുത്തയാളെ വളപട്ടണം സ്റേഷനിലെത്തിയ കെ. സുധാകരന്‍ എം.പി. ഉള്‍പ്പെടെയുള്ള ഒരു സംഘം ആളുകള്‍ മോചിപ്പിച്ചു കൊണ്ടുപോയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദൃശ്യ-പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള പ്രസ്തുത സംഭവത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ; അന്വേഷണ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ വിശദമാക്കുമോ ;

(സി)പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ച ആര്‍ക്കെല്ലാം എതിരായിട്ടാണ് കേസ്സെടുത്തിരിക്കുന്നത് ?

2028

കെ. സുധാകരന്‍ എം.പി.യുടെ പ്രസംഗം

ശ്രീ. രാജു എബ്രഹാം

()സുപ്രീംകോടതി ജഡ്ജി കോഴവാങ്ങുന്നത് കണ്ടുവെന്ന പാര്‍ലമെന്റംഗം ശ്രീ. കെ. സുധാകരന്റെ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് തവണ നിര്‍ദ്ദേശിച്ചിട്ടും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസ് കോടതി പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകനും വിട്ടുനിന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രതിയുടെ അഭിഭാഷകന്‍ വരുന്നതിന് പോലീസും പ്രോസിക്യൂഷനും സാവകാശം ചോദിച്ച നടപടി ഈ കേസിന്റെ പരിഗണനാവേളയിലുണ്ടായിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ നടപടി സ്വീകരിച്ചതെന്നറിയിക്കുമോ?

2029

വളപട്ടണം പോലീസ് സ്റേഷന്‍ സംഭവം

ശ്രീ. കെ. കെ. നാരായണന്‍

()കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്റേഷനില്‍ മണല്‍ മാഫിയ സംഘത്തിലെ ചിലരെ അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എം.പി ശ്രീ. കെ. സുധാകരനും വളപട്ടണം എസ്.ഐ യുമായി സ്റേഷനകത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായസംഭവത്തിന്റെ പേരില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കേസുകളുടെ വിശദാംശം വെളിപ്പെടുത്താമോ ?

2030

.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റ സംഭവം

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ബിജു എന്ന പോലീസ് ഉദ്യോഗസ്ഥന് യൂത്ത് കോണ്‍ഗ്രസ്സുകാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ടോ;

(ബി)ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരിക്കുന്നത്;

(സി)സംഭവത്തില്‍ എത്ര പേര്‍ പ്രതികളായിട്ടുണ്ട്; ആരൊക്കെയാണ് പ്രതികള്‍ ;

(ഡി)ഏതൊക്കെ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

2031

ഡ്യൂട്ടിനോക്കുന്നതിനിടെ പോലീസുകാര്‍കൊല്ലപ്പെട്ട സംഭവങ്ങള്

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഡ്യൂട്ടിനോക്കുന്നതിനിടെ പോലീസുകാര്‍ കൊല്ലപ്പെട്ട എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത സംഭവങ്ങളിലെല്ലാം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ എത്രകേസുകളില്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് വ്യക്തമാക്കാമോ ?

2032

വളപ്പട്ടണം എസ്..യെ സ്റേഷനില്‍ കയറിഭീഷണിപ്പെടുത്തിയതിനെതിരെ നടപടി

ശ്രീ. കെ.വി. വിജയദാസ്

()വളപ്പട്ടണം എസ്..യെ ഡ്യൂട്ടി സമയത്ത് ശ്രീ. കെ. സുധാകരന്‍ എം.പി. സ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)ശ്രീ. കെ. സുധാകരന്‍. എം.പി യ്ക്കതിരെ സ്വീകരിച്ച നടപടിയുടെ വിശദവിവരം നല്‍കുമോ ;

(സി)രജിസ്റര്‍ ചെയ്യപ്പെട്ട കേസിന്റെയും എഫ്..ആര്‍-ന്റേയും വിശദവിവരം നല്‍കുമോ ?

2033

കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതാവ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതാവ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കണ്ണൂര്‍ ജില്ലയില്‍ നടന്ന താന്‍കൂടി പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ നിരവധി അക്രമണ സംഭവങ്ങളുടെ ഗൂഢാലോചനകളുടെ സൂത്രധാരനും, നേതൃത്വവും കണ്ണൂര്‍ പാര്‍ലമെന്റംഗം സുധാകരനാണെന്ന പ്രശാന്ത് ബാബുവിന്റെ കുറ്റസമ്മതമൊഴി പരിശോധിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തുന്നുണ്ടോ;

(ഡി)ഏതൊക്കെ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കേസ് റജിസ്റര്‍ ചെയ്തിട്ടുള്ളത് എന്ന് വെളിപ്പെടുത്താമോ;

()ഇതില്‍ പുതുതായി ആരെയൊക്കെ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

2034

രാംസുധന്‍ഝായെ മര്‍ദ്ദിച്ച സംഭവം

ശ്രീ. പി. റ്റി. . റഹിം

()ആഗസ്ത് മാസത്തില്‍ നടന്ന ബാങ്ക് പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തൊഴിലാളികള്‍ നിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കവേ, വര്‍ഷങ്ങളായി തലസ്ഥാനത്ത് ജോലി ചെയ്യുന്ന രാംസുധന്‍ ഝാ എന്ന അന്യസംസ്ഥാന തൊഴിലാളിയെ എ. എസ്. ഐ പിടിച്ചുകൊണ്ടുപോയി 6 മണിക്കൂറിലേറെ മര്‍ദ്ദിച്ചതായി പറയുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയുണ്ടോയോ;

(ബി)പ്രസ്തുത സംഭവത്തില്‍ എ. എസ്. . യ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; .എസ്..യില്‍ നിന്നും വിശദീകരണം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

2035

പോങ്ങന്‍ഭാര്യ തങ്കമ്മ മര്‍ദ്ദനമേറ്റ സംഭവം

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കൈപ്പരുളി കരയില്‍ പള്ളിമാലി പോങ്ങന്‍ ഭാര്യ നെല്ലക്കിളി എന്ന തങ്കമ്മ, മകന്‍ മര്‍ദ്ദിച്ചതായി കുറുപംപടി പോലീസ് സ്റേഷനില്‍ 12.11.2012-ന് പരാതി നര്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത പരാതിയിലും പെരുമ്പാവൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിന്മേലും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(സി)മര്‍ദ്ദനം സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ; കേസ് നമ്പര്‍, പ്രതി, പ്രതിയെ അറസ്റ് ചെയ്ത തീയതി, കേസിന്റെ വകുപ്പുകള്‍, സാക്ഷികള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)പട്ടികജാതിക്കാരിയായ തങ്കമ്മയെ മര്‍ദ്ദിച്ച പ്രതിയെ അറസ്റു ചെയ്യുന്നതിന് കാലതാമസം ഉണ്ടായതിന്റെ കാരണമെന്താണ് ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാം; ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

2036

നൂറനൂട് സി.ബി.എം.സ്ക്കൂളില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതി

ശ്രീ. ആര്‍.രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ നൂറനൂട് സി.ബി.എം. സ്ക്കൂളില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതിയിന്മേല്‍ എത്രയാളുകള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്;

(സി)തട്ടിക്കൊണ്ടുപോകുവാനുപയോഗിച്ച വാഹനം പോലീസ് വിട്ടുകൊടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത കേസ്സില്‍ എത്ര കുറ്റക്കാരെ പിടികൂടാനുണ്ട്?

2037

പാങ്ങോട് സഹകരണ സംഘത്തിലെ കവര്‍ച്ച

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഇടപ്പഴഞ്ഞി പാങ്ങോട് റസിഡന്റ്സ് സഹകരണ സംഘത്തില്‍ നിന്നും 291 പവന്‍ സ്വര്‍ണ്ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികള പിടികൂടാന്‍ സാധിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത സഹകരണ സംഘത്തില്‍ ലോക്കറും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നോ ;

(സി)കേസന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ ?

2038

വിസ തട്ടിപ്പ്

ശ്രീ. സാജു പോള്‍

()കുവൈറ്റില്‍ നഴ്സിംഗ് ജോലിക്ക് വിസ നല്‍കാമെന്നു വിശ്വസിപ്പിച്ച് കൊല്ലം ആയൂര്‍ സ്വദേശി യൂസഫ് കുഞ്ഞ് ജമാലുദ്ദീന്‍ എന്നയാള്‍ പെരുമ്പാവൂരിലെ അജി ചെറിയാന്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ കബളിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)വിസ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപ്പെട്ട 1,32,00,000 രൂപ തിരികെ ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുക;

(സി)കേസന്വേഷണം ഊര്‍ജ്ജിതമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2039

ബ്രഹ്മപുരം ഡീസല്‍ നിലയം അഴിമതി-വിജിലന്‍സ്അന്വേഷണം

ശ്രീ. ജെയിംസ് മാത്യു

()ബ്രഹ്മപുരം ഡീസല്‍ നിലയം അഴിമതി-വിജിലന്‍സ് അന്വേഷം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)അന്വേഷണ സംഘം നിലവില്‍ പ്രവൃത്തിച്ച് വരുന്നുണ്ടോ; അല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ;

(സി)കേസില്‍ ഉള്‍പ്പെട്ട സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് എപ്പോഴായിരുന്നു;

(ഡി)ഡീസല്‍ നിലയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിച്ച ജസ്റിസ് ഭാസ്ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു; .ജി. കണക്കാക്കിയ നഷ്ടം എത്ര; വിജിലന്‍സ് സംഘം എന്തെല്ലാം കാര്യങ്ങളില്‍ അന്വേഷണം നടത്തുകയുണ്ടായി;

()ആരോപണ വിധേയമായ ബ്രഹ്മപുരം പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇലക്ട്രിസിറ്റി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ആരൊക്കെയായിരുന്നു?

2040

ഭാരത് സേവക് സമാജിന്റെ പേരില്‍ നടന്ന തട്ടിപ്പുകള്‍

ശ്രീ. ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, രാജു എബ്രഹാം

()ഭാരത് സേവക് സമാജിന്റെ പേരില്‍ സംസ്ഥാനത്ത് നടന്നതായി ആരോപിക്കപ്പെട്ട തട്ടിപ്പുകളെ സംബന്ധിച്ച പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി)ക്രൈം ബ്രാഞ്ചും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചും അതിനു നേതൃത്വം നല്‍കിയവരെ കുറിച്ചും വിശദമാക്കാമോ ; ഇക്കാര്യത്തില്‍ സി.ബി.. അന്വേഷണം ആവശ്യമാണെന്ന് ശുപാര്‍ശ ഉണ്ടായിരുന്നുവോ ;

(സി)തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയതായി കണ്ടെത്തിയ വ്യക്തി ഇപ്പോള്‍ ജനശ്രീ മിഷന്റെ ഡയറക്ടറായി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)പ്രസ്തുത വ്യക്തി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ജനശ്രീ മിഷന് സര്‍ക്കാര്‍ പണം അനുവദിക്കാനിടയായിട്ടുണ്ടോ; വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.