UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1781

പേഴ്സണല്‍ സ്റാഫില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മുഖ്യമന്ത്രിയുടെയും വിവിധ മന്ത്രിമാരുടെയും പെഴ്സണല്‍ സ്റാഫില്‍പ്പെട്ട എത്രപേരെ ഒഴിവാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോന്നിന്റെയും കാരണങ്ങള്‍ വിശദമാക്കുമോ ?

1782

മന്ത്രിമാരുടെ ഓഫീസുകളിലെയും ഔദ്യോഗിക വസതികളിലെയും സേവന സൌകര്യങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും ഔദ്യോഗിക വസതികളിലും തങ്ങളുടെ വകുപ്പുകളുടെയും അവയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ ഉപയോഗിച്ചു വരുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി) ഏതെല്ലാം മന്ത്രിമാര്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്കിയതല്ലാത്ത എന്തെല്ലാം സൌകര്യങ്ങള്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്ന് വിശദമാക്കുമോ ;

(സി) ഏതെല്ലാം മന്ത്രിമാരുടെ ഓഫീസുകളില്‍ ഏതെല്ലാം തസ്തികകളില്‍ സ്ഥിരമോ താല്കാലികമോ ആയിട്ടുള്ള ഏതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളിലെ ആളുകളെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്; ആളുകളുടെ പേര്, തസ്തിക, സ്ഥാപനങ്ങള്‍ തുടങ്ങിയ വിവരം വിശദമാക്കാമോ ;

(ഡി) പ്രസ്തുത നിലയിലുള്ള ഉപയോഗങ്ങള്‍ നിയമാനുസൃതമാണോ ; വിശദമാക്കുമോ ?

1783

മന്ത്രിമാരുടെ വാഹനങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം മന്ത്രിമാര്‍ക്ക് വേണ്ടി ഏതെല്ലാം വാഹനങ്ങള്‍ വാങ്ങിയെന്നും ഇതിനോരോന്നിനും ചെലവായ തുകയും വ്യക്തമാക്കുമോ;

(ബി) പുതിയ വാഹനം വാങ്ങുന്നതിനായി ഏതെങ്കിലും മന്ത്രിമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ടോ; എങ്കില്‍ ആരൊക്കെ; ഏത് വാഹനത്തിന്;

(സി) സര്‍ക്കാര്‍ വകുപ്പുകളിലേക്കും പൊതു മേഖലാ സ്ഥാപനങ്ങളിലേക്കും ചെലവ് ചുരുക്കുന്നതിനുളള നടപടിയുടെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് വിശദമാക്കാമോ?

1784

മന്ത്രിമാരുടെ വിദേശസന്ദര്‍ശനം

ഡോ. കെ.ടി.ജലീല്‍

() ഓരോ മന്ത്രിയും നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ഓരോ സന്ദര്‍ശനത്തിലും എത്ര ദിവസം ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ സന്ദര്‍ശനത്തിനും മന്ത്രിയ്ക്കും കൂടെയുളള സംഘത്തിനുമായി ചെലവഴിക്കപ്പെട്ട തുക എത്രയെന്ന് വ്യക്തമാക്കുമോ?

1785

മന്ത്രിമാരുടെ വിമാനയാത്രയും വിദേശയാത്രയും

ശ്രീ. എം. ചന്ദ്രന്‍

() 2012 ജനുവരി മുതല്‍ സംസ്ഥാനത്തെ എത്ര മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

(ബി) സര്‍ക്കാര്‍ ആവശ്യത്തിലേക്കാണോ വിദേശയാത്രകള്‍ നടത്തിയിട്ടുളളത്;

(സി) ഈ ഇനത്തില്‍ സര്‍ക്കാരിനു ചെലവായിട്ടുളള തുക എന്തെന്ന് വ്യക്തമാക്കുമോ;

(ഡി) രാജ്യത്തിനകത്തു മന്ത്രിമാര്‍ വിമാനയാത്ര നടത്തിയിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഓരോരുത്തരും നടത്തിയ വിമാനയാത്രയും ആയതിന് സര്‍ക്കാരിനുണ്ടായ ചെലവുകളുടെയും വിവരം നല്‍കുമോ ?

1786

മന്ത്രിമാരുടെ ഔദ്യോഗിക ചെലവുകള്‍

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ മന്ത്രിമാര്‍ക്ക് എത്ര പുതിയ വാഹനങ്ങള്‍ വാങ്ങി; ആയതിലേക്ക് ഓരോരുത്തര്‍ക്കും ഇതുവരെ ചെലവഴിച്ച തുക എത്ര ; ഏത് തരത്തിലുള്ള വാഹനമാണ് ഓരോരുത്തരും ഉപയോഗിക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി) മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ഓഫീസിന്റെയും ആവശ്യാര്‍ത്ഥം എത്ര വാഹനങ്ങള്‍ വീതമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്; അതിലേക്ക് പ്രതിമാസം ഓരോ മന്ത്രിയും സംസ്ഥാന ഖജനാവില്‍ നിന്നും ശരാശരി ചെലവഴിക്കുന്ന തുക എത്ര ; 2012 നവംബര്‍ 30 വരെ എത്ര കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു ; വ്യക്തമാക്കുമോ ;

(സി) മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ മന്ത്രിമാര്‍ വൈദ്യുതിയിനത്തില്‍ 2012 സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ മന്ത്രി വസതികളില്‍ ചെലവഴിച്ച വൈദ്യുതി എത്ര യൂണിറ്റ് ആണ് ; അതുവഴി ചെലവഴിച്ച തുക എത്ര ; തരം തിരിച്ച് വ്യക്തമാക്കുമോ ;

(ഡി) മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ ഓരോ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും 2012 നവംബര്‍ 30 വരെ മെഡിക്കല്‍ റീഇംബേഴ്സ് ഇനത്തില്‍ എന്ത് തുക കൈപ്പറ്റി; വിശദമാക്കുമോ ;

() മുഖ്യമന്ത്രി ഉള്‍പ്പെടെ ഓരോ മന്ത്രിയും 2012 നവംബര്‍ 30 വരെ ടി.., ഡി.. ഇനത്തില്‍ എത്ര തുക കൈപ്പറ്റിയെന്ന് വ്യക്തമാക്കുമോ ;

(എഫ്) വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന ഏതൊക്കെ മന്ത്രിമാര്‍ക്ക് 2012 നവംബര്‍ 30 വരെ വാടകയിനത്തില്‍ എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ജി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2012 നവംബര്‍ 30 വരെ എത്ര മന്ത്രിമാര്‍ വിദേശത്ത് ചികിത്സക്ക് പോയി ; ആരെല്ലാം ഏതെല്ലാം വിദേശ രാജ്യങ്ങളിലാണ് ചികിത്സ നടത്തിയത് ; അതുവഴി സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്ര ; വ്യക്തമാക്കുമോ ?

1787

മന്ത്രിമാരുടെ ഡല്‍ഹി സന്ദര്‍ശനം

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ മന്ത്രിമാരും എത്ര തവണ ഡല്‍ഹി സന്ദര്‍ശിച്ചുവെന്നുള്ളതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ ?

1788

മന്ത്രിമാരുടെ വിദേശയാത്ര

ശ്രീ. മുല്ലക്കര രത്നാകരന്‍

() സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനമന്ത്രിമാരില്‍ എത്ര പേര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്;

(ബി) ഏറ്റവുമധികം വിദേശയാത്ര നടത്തിയ മന്ത്രി ആരാണെന്ന് വ്യക്തമാക്കാമോ ?

1789

മന്ത്രിമാരുടെ വിദേശയാത്രകള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതേവരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവണ്‍മെന്റ് ചീഫ് വിപ്പും നടത്തിയ വിദേശയാത്രകള്‍ ഏതൊക്കെയാണെന്നും എത്ര തവണ ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായെന്നും വിശദമാക്കാമോ;

(ബി) ഓരോ യാത്രയുടേയും ഉദ്ദേശ്യം, ചെലവ്, സഹയാത്രികര്‍ എന്നീ വിവരങ്ങള്‍ വശദമാക്കാമോ;

(സി) കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയവര്‍ ആരൊക്കൊ;

(ഡി) വിദേശയാത്രക്കുവേണ്ടി ഓരോരുത്തരും വിദേശ ഡോളര്‍ ചെലവാക്കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

1790

കേന്ദ്ര സ്വാതന്ത്യ്രസമര സേനാനികളുടെ ആശ്രിതര്‍ക്കുളള പെന്‍ഷന്

ശ്രീ. ബി.ഡി. ദേവസ്സി

() സ്വാതന്ത്യ്രസമര സേനാനിയായിരുന്ന ചാലക്കുടി കാഞ്ഞിരപ്പറമ്പില്‍ മൊയ്തീന്റെ ഭാര്യ ഐഷുമ്മയ്ക്ക് കേന്ദ്ര സ്വാതന്ത്യ്ര സമര സേനാനിയുടെ ആശ്രിതര്‍ക്കുളള കേന്ദ്ര പെന്‍ഷന്‍ ലഭിയ്ക്കുന്നതിനുളള അപേക്ഷ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം എന്‍..സി.ടി. യുടെ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് ഇവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1791

ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖാന്തിരം പ്രോസ്പിരിറ്റി കൌണ്‍സില്‍

ശ്രീ. തോമസ് ചാണ്ടി

() ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയര്‍മാനായി കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖാന്തിരം പ്രോസ്പിരിറ്റി കൌണ്‍സിലില്‍ അവതരിപ്പിച്ച 62 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ രൂപരേഖയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1792

സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാരുടെ എണ്ണം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാരുടെ എണ്ണം നിലവില്‍ എത്രയാണെന്ന് പറയാമോ ;

(ബി) സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍വ്വീസിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എണ്ണം എത്രയാണ് കുറവുവന്നതെന്ന് വ്യക്തമാക്കാമോ;

(സി) ജനങ്ങളുടെ ആവശ്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സര്‍വ്വീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നാല്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ വിമുഖതകാണിക്കുക എന്നാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ

(ഡി) ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം കാലതാമസം കൂടാതെ ലഭിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1793

സര്‍ക്കാര്‍ വകുപ്പുകളില്‍ വെട്ടിക്കുറച്ച തസ്തികകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും അത് ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കാമോ?

1794

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ.സി.ദിവാകരന്‍

() കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുളള സാഹചര്യമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1795

സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാന ജീവനക്കാരും അധ്യാപകരും 2013 ജനുവരി 8-ാം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്റാററ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക” തുടങ്ങിയ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് പണിമുടക്ക് ഒത്തു തീര്‍പ്പാക്കുന്നതിന് ശ്രമിക്കുമോ;

(സി) സംസ്ഥാനത്തെ പ്രബലമായ സര്‍വ്വീസ് സംഘടനകള്‍ ഏറെയും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഘടനാപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടൊയെന്നറിയിക്കുമോ?

1796

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവാര്‍ഡ്

ശ്രീമതി കെ. കെ. ലതിക

അധ്യാപകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡു നല്‍കുന്നതുപോലെ മികച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവാര്‍ഡു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1797

പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ കോമണ്‍ സീനിയോറിറ്റി ലിസ്റ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയിലെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ കോമണ്‍ സീനിയോറിറ്റി ലിസ്റ് പുതുക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ;

(ബി) സീനിയോറിറ്റി ലിസ്റ് അടിയന്തിരമായി പുതുക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1798

അശാസ്ത്രീയ പ്രവചനങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാനുള്ള നടപടി

ശ്രീ. പി. തിലോത്തമന്‍

() ലോകാവസാനം, സുനാമി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അശാസ്ത്രീയ പ്രവചനങ്ങള്‍ നടത്തി ജനങ്ങളെ ഭയപ്പെടുത്തുകയും അവരെ വഴിപാടിന്റെയും ഹോമത്തിന്റെയും പേരില്‍ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന പുതിയ പ്രവാചകരും ആള്‍ദൈവങ്ങളും വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; തെറ്റായ വിവരങ്ങള്‍ വിളംബരം ചെയ്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ തെറ്റുകാരായ എത്രപേര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ; ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

1799

..എസ്, .പി.എസ്,ഐഎഫ്.എസ് ഓഫീസേഴ്സിന്റെ സേവനം

ശ്രീ.കെ.വി.വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് എത്ര ഐ..എസ്, .പി.എസ്, .എഫ്.എസ് ഓഫീസര്‍മാര്‍ പോയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) നിലവില്‍ സംസ്ഥാനത്ത് എത്ര ഐ..എസ്, .പി.എസ്, .എഫ്.എസ് ഓഫീസര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഓഫീസര്‍മാര്‍ക്ക് ഒന്നിലധികം വകുപ്പുകുളടെ ചുമതലകളുണ്ടോ; വ്യക്തമാക്കുമോ; വകുപ്പ് തിരിച്ചുള്ള വിവരം നല്‍കുമോ; ഭരണം കാര്യക്ഷമമാക്കുവാന്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ സംസ്ഥാനത്ത് എത്ര ഐ..എസ്, .പി.എസ്,.എഫ്.എസ് ഓഫീസര്‍മാരെയാണ് ആവശ്യമുളളതെന്ന് വ്യക്തമാക്കുമോ;

() നിലവില്‍ സംസ്ഥാനത്ത് എത്ര റിട്ടയേര്‍ഡ് ഐ..എസ്,.പി.എസ്,.എഫ്.എസ് ഓഫീസര്‍മാരാണ് ജോലിചെയ്യുന്നത്;വകുപ്പ് തിരിച്ചുളള വിശദവിവരം ലഭ്യമാക്കുമോ?

1800

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള കോടതികള്‍

ശ്രീ. ബി. സത്യന്‍

() 13-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ബഹു. ഹൈക്കോടതി നിര്‍ദ്ദേശിച്ച എത്ര കോടതികള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ട് ; അവ ഏതുതരത്തിലുള്ളവയാണെന്നും അവ ഏതെല്ലാം സ്ഥലങ്ങളിലാണ് തുടങ്ങുന്നതെന്നും വിശദമാക്കാമോ ;

(ബി) പ്രസ്തുത കോടതികള്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ ?

1801

കേരള ഹൈക്കോടതി ബെഞ്ച്

ശ്രീ. പി.റ്റി.. റഹീം

() കേരള ഹൈക്കോടതി ബെഞ്ച് കോഴിക്കോട് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1802

ആറ്റിങ്ങല്‍ കോടതി നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ കോടതി സമുച്ചയത്തില്‍ പുതിയ ബ്ളോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടോ;

(സി) ഇതിനായി എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത്?

1803

പുതിയ കോടതികള്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്തെ ഫാസ്റ്ട്രാക്ക് കോടതികളെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതികളാക്കാനും പുതുതായി സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതികള്‍ സ്ഥാപിക്കാനും ഉത്തരവായിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഏതെല്ലാം ഫാസ്റ് ട്രാക്ക് കോടതികളെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതികളാക്കുന്നതെന്നും എവിടെയെല്ലാമാണ് പുതുതായി സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതികള്‍ സ്ഥാപിക്കുന്നതെന്നും വിശദമാക്കാമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് വ്യക്തമാക്കാമോ ?

1804

അടൂരില്‍ സബ്കോടതി ആരംഭിക്കുന്നതിനു നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂരില്‍ സബ്കോടതി ആരംഭിക്കുന്നത് സംബന്ധിച്ചുളള നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുമോ;

(ബി) എന്നത്തേയ്ക്ക് സബ്കോടതി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1805

കിളിമാനൂരില്‍ സബ് കോടതി

ശ്രീ. ബി. സത്യന്‍

കിളിമാനൂരില്‍ സബ്കോടതി തുടങ്ങുവാനുള്ള ശുപാര്‍ശകള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ; ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ ?

1806

അമ്പലപ്പുഴ കോടതി സമുച്ചയം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി പുതുക്കി പണിയുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) കോടതികള്‍ പ്രവര്‍ത്തിക്കുവാനുളള സ്ഥലസൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

1807

പുതിയ ശാസ്ത്രീയ ആശയങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

'' സി. മോയിന്‍കുട്ടി

'' എം.പി.അബ്ദുസ്സമദ് സമദാനി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് ശാസ്ത്രമേളകളിലും മറ്റും വിദ്യാര്‍ത്ഥികളും, യുവഗവേഷകരും അവതരിപ്പിക്കുന്ന പുതിയ ശാസ്ത്രീയ ആശയങ്ങള്‍ വിലയിരുത്താനും, പ്രായോഗികമായവയില്‍ തുടര്‍ ഗവേഷണം നടത്താനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഇത്തരം ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട് എന്ന് വിശദമാക്കുമോ;

(സി) പാതകളിലൂടെ ഓടുന്ന വാഹനങ്ങള്‍ ചെലുത്തുന്ന ഗ്രാവിറ്റേഷണല്‍ ഫോഴ്സ് വൈദ്യുതിയാക്കി മാറ്റുന്നതിനുള്ള ഗവേഷണങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആ തരത്തിലുള്ള ഗവേഷണങ്ങള്‍ക്ക് ശാസ്ത്ര സ്ഥാപനങ്ങളെ സജ്ജമാക്കുമോ; അത്തരം ആശയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് അതില്‍ ഭാഗഭാക്കാകാന്‍ അവസരം നല്‍കുമോയെന്ന് വ്യക്തമാക്കാമോ?

1808

പ്രതിഭാ സ്കോളര്‍ഷിപ്പ് പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

() പ്രതിഭാ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്ര വിഷയങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി) ആരുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി) ഏതെല്ലാം മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ ?

1809

സെസ്സ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായി മാറ്റുന്നതിനുള്ള തീരുമാനം

ശ്രീ. വി. ശശി

() ഭൌമശാസ്ത്ര പഠന കേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി മാറ്റുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് വഴി തെളിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുമോ ;

(സി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായി മാറുമ്പോള്‍ ഈ സ്ഥാപനത്തിനായി ചെലവിട്ട തുകയ്ക്കും സെസ്സ് ആസ്ഥാനത്തുള്ള ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമുള്ള കോമ്പന്‍സേഷനായി സംസ്ഥാനത്തിന് ലഭിക്കുന്ന തുക എത്രയാണെന്ന് പറയാമോ ;

(ഡി) കേന്ദ്രസര്‍ക്കാരിന് സ്ഥാപനം കൈമാറുമ്പോള്‍ ഈ സ്ഥാപനം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറില്ലായെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ?

1810

ഭൌമശാസ്ത്രപഠനകേന്ദ്രത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായി മാറ്റുന്നതിനുളള നടപടി

ശ്രീ. കെ.രാധാകൃഷ്ണന്‍

() സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഭൌമശാസ്ത്ര പഠന കേന്ദ്രത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പരിസ്ഥിതി ശാസ്ത്രഗവേഷണ സേവനങ്ങള്‍ ലഭ്യമാക്കുവാനുദ്ദേശിച്ച് സ്ഥാപിതമായ ഈ സ്ഥാപനം കേന്ദ്രസര്‍ക്കാരിന് കൈമാറുവാനുണ്ടായ സാഹചര്യം വിശദമാക്കാമോ;

(ഡി) ഗവേഷണ സ്ഥാപനങ്ങളില്‍ സ്വകാര്യമൂലധനം അനുവദിക്കാനുളള കേന്ദ്രനയത്തിന്റെ മറവില്‍ ഈ സ്ഥാപനത്തെയും സ്വകാര്യകുത്തകകളുടെ കൈയില്‍ എത്തിക്കുവാനുളള എന്തെങ്കിലും നീക്കം ഇതിനു പിന്നിലുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

() സംസ്ഥാനത്തിന്റെ അഭിമാനസ്ഥാപനമായ സെസ്സിനെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായിത്തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.