UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1811

ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍

() 2012-ല്‍ പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍& റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാങ്കേതിക വകുപ്പിന്‍ കീഴില്‍ കൊണ്ടുവരുന്നതിനായി സ്ഥാപന മേധാവി സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

1812

ജെ.എന്‍.റ്റി.ബി.ജി.ആര്‍.. താല്‍ക്കാലിക ജീവനക്കാരുടെ നിയമനവും സ്ഥിരപ്പെടുത്തലും

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() പാലോട് ജെ.എന്‍.റ്റി.ബി.ജി.ആര്‍..-ല്‍ ഒരേ തസ്തികയില്‍ ഒരേ ദിവസം താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട ശ്രീ. ലാലന്‍, ശ്രീ. ഉല്ലാസ് എന്നിവര്‍ സ്ഥിരനിയമനം ലഭിക്കുന്നതിലേക്കായി സമര്‍പ്പിച്ച അപേക്ഷകളില്‍ ശ്രീ. ഉല്ലാസിന്റെ അപേക്ഷ മാത്രം പരിഗണിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(ബി) ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സംവരണതത്വം പാലിക്കപ്പെടുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(സി) പാലോട് ജെ.എന്‍.റ്റി.ബിജി.ആര്‍..-ല്‍ അനധികൃതമായി നിയമനങ്ങളും പ്രൊമോഷനുകളും നടക്കുന്നുണ്ടോയെന്നറിയിക്കുമോ ?

1813

കേരളത്തിന് ഐ..ടി

ശ്രീമതി. കെ. എസ്. സലീഖ

() കേരളത്തിന് ഐ. . ടി അനുവദിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിരാകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ബഹു. പ്രധാനമന്ത്രി കേരളത്തിന് ഐ..ടി നല്‍കാമെന്ന് മുഖ്യമന്ത്രിയോട് ഉറപ്പ് നല്‍കിയതിനെ ലംഘിച്ചുകൊണ്ട് കേരളത്തില്‍ ഐ..ടി അനുവദിക്കുവാന്‍ അസാധാരണവും അടിയന്തിരവുമായ സാഹചര്യമില്ലായെന്ന മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) . .ടി സംസ്ഥാനത്തിന് കിട്ടുമെന്ന ഉറപ്പിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തിന്റെ വളരെ കാലമായുളള പ്രസ്തുത ആവശ്യം നേടിയെടുക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വക്തമാക്കുമോ?

1814

കേരളത്തിന് ഐ..ടി

ശ്രീ. ബി.ഡി. ദേവസ്സി

() കേരളത്തിന് ഐ..ടി. അനുവദിയ്ക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ നീക്കി ഐ..ടി. യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1815

റ്റി.ബി.ജി. ആര്‍.. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശ

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍

ശ്രീ.പി.ജി.നാരായണന്‍ അദ്ധ്യക്ഷനായുളള പാര്‍ലമെന്റ് കമ്മിറ്റി പാലോട് റ്റി.ബി.ജി.ആര്‍.. യെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏറ്റെടുക്കുവാന്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചട്ടുണ്ടോ; ഇത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന് എന്തെങ്കിലും അറിവുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1816

ലാസ്റ്ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ.വി. ചെന്താമരാക്ഷന്‍

() സംസ്ഥാന സര്‍വ്വീസിലെ ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ചില വകുപ്പുകളില്‍ മാത്രം പ്രമോഷന്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ലാസ്റ് ഗ്രേഡ് ജീവനക്കാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും അതാത് വകുപ്പുകളില്‍ നിശ്ചിത ശതമാനം പ്രമോഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1817

സര്‍വ്വീസ് കണക്കാക്കി ഹയര്‍ ഗ്രേഡ് പുന:സ്ഥാപിക്കല്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മന്ത്രിസഭയുടെ അംഗീകാരത്തോടെ ഉത്തരവ് പുറത്തിറക്കിയശേഷം ധനകാര്യവകുപ്പിന്റെ 72006/.ആര്‍.സി.സി.3/2011 എന്ന നമ്പരിലെ അറിയിപ്പുപ്രകാരം വെട്ടിക്കുറച്ച 8500-13210 മുതല്‍ 9940-16580 വരെയുള്ള ശമ്പള സ്കെയിലുകളിലെ തസ്തികകള്‍ക്ക് അനുവദിച്ചിരിക്കുന്ന മൊത്തം സര്‍വ്വീസ് കണക്കാക്കിയുള്ള 27 വര്‍ഷത്തിന്റെ 4-ാം ഹയര്‍ ഗ്രേഡ് പുനഃസ്ഥാപിക്കുമോ?

1818

കേരള സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെ ഭേദഗതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() കേരളാ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ 15, ആ എന്നിവ പ്രകാരം പി.എസ്.സി നിയമനങ്ങളില്‍ സംവരണമുള്ള കാറ്റഗറിയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ രണ്ടില്‍ കുറയാത്ത തവണ പ്രസ്തുത വിഭാഗക്കാര്‍ക്ക് മാത്രമായുള്ള എന്‍.സി.. നോട്ടിഫിക്കേഷന്‍ നടത്തണമെന്ന റൂളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത സംവരണ കാറ്റഗറിയില്‍ യോഗ്യരായവരുടെ അഭാവം കാരണം രണ്ട് എന്‍.സി.. നോട്ടിഫിക്കേഷന് ശേഷവും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ മറ്റ് സംവരണ വിഭാഗക്കാരെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1819

ഇന്റര്‍വ്യൂ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുവാനുളള നടപടി

ശ്രീ..ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് എഴുത്ത്പരീക്ഷയില്ലാതെ, ഇന്റര്‍വ്യൂ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ പി.എസ്.സി. നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) മാര്‍ക്ക് ലിസ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനത്തിന് പരിഗണിക്കുമ്പോള്‍ അന്യരാജ്യങ്ങളില്‍ പഠിച്ച ഡോക്ടര്‍മാര്‍ക്ക് നമ്മുടെ രാജ്യത്ത് പഠിച്ച ഡോക്ടര്‍മാരെക്കാള്‍ നേട്ടം ലഭിക്കുമെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1820

പി.എസ്.സിയെ നവീകരിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

'' സി.എഫ്.തോമസ്

'' റ്റി.യുകുരുവിള

() സര്‍വ്വകലാശാല നിയമനങ്ങള്‍ ഉള്‍പ്പെടെയുളള പുതിയ ജോലിഭാരം കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന് ഉണ്ടാകുന്നത് പരിഗണിച്ച് അധിക ജീവനക്കാരെ നല്കുന്നതുള്‍പ്പെടെ പി.എസ്.സിയെ നവീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) പി.എസ്.സിയുടെ ജോലിഭാരം കണക്കിലെടുത്ത് കൂടുതല്‍ സൌകര്യങ്ങള്‍ പി.എസ്.സിക്ക് നല്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) പി.എസ്.സിക്ക് താലൂക്ക്തല ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

1821

ക്വസ്റ്യന്‍ ബാങ്ക്-കം-ഓണ്‍ലൈന്‍ എക്സാമിനേഷന്‍ സംവിധാനം

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, എം. . വാഹിദ്

,, കെ. ശിവദാസന്‍ നായര്‍

() പരീക്ഷാ സമ്പ്രദായങ്ങളില്‍ സമൂലമായ മാറ്റം വരുത്തുന്നതിലേയ്ക്കായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് പി.എസ്.സി. നടത്താനുദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ക്വസ്റ്യന്‍ ബാങ്ക്-കം-ഓണ്‍ലൈന്‍ എക്സാമിനേഷന്‍ സംവിധാനം തയ്യാറാക്കുന്നകാര്യം പരിഗണനയിലുണ്ടോ

(സി) ഇതിനായി ഇതുവരെ എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നറിയിക്കുമോ ?

1822

പി.എസ്.സിയിലെ കാള്‍ സെന്ററുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' ആര്‍.സെല്‍വരാജ്

'' പി..മാധവന്‍

() പി.എസ്.സിയിലെ കാള്‍സെന്ററുകളുടെ ഉദ്ദേശലക്ഷ്യവും പ്രവര്‍ത്തനരീതികളും എന്തൊക്കെയാണ്;

(ബി) കാള്‍ സെന്ററുകള്‍ വഴി എന്തെല്ലാം സേവനങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്;

(സി) കാള്‍ സെന്ററുകളുടെ എല്ലാ ലൈനുകളും പ്രവര്‍ത്തന സജജമാക്കിയിട്ടുണ്ടോ;

(ഡി) പ്രസ്തുത കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1823

ഓണ്‍ലൈന്‍ പി. എസ്. സി പരീക്ഷകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

() പി. എസ്. സി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) ഇതിനായി എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്;

(സി) എന്നു മുതലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) ആദ്യഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ കുറവായിട്ടുള്ള തസ്തികയിലേക്ക് ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കുമോ?

1824

വിവിധ തസ്തികകളുടെ യോഗ്യതാ മാനദണ്ഡത്തിലെ മാറ്റം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

() വിവിധ തസ്തികകളുടെ യോഗ്യതാ മാനദണ്ഡത്തിലെ മാറ്റം, നിലവിലുള്ള നിയമനങ്ങളെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് പി.എസ്.സി. സ്വീകരിച്ചിട്ടുള്ളത്

(ബി) പുതുക്കിയ സംവിധാനം മൂലം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

1825

റാങ്ക്ലിസ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

() എഴുത്തുപരീക്ഷകളും ഇന്റര്‍വ്യൂകളും കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാത്ത പി.എസ്.സി. റാങ്ക് ലിസ്റുകള്‍ നിലവിലുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം റാങ്ക്ലിസ്റുകളാണെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ;

(സി) കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയിട്ടും റാങ്ക്ലിസ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനും റാങ്ക്ലിസ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

1826

പി. എസ്. സി നിയമനം

ശ്രീ. .എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പേര്‍ക്ക് പി. എസ്. സി വഴി അഡ്വൈസ് നല്‍കി നിയമനം നല്‍കി എന്ന് ഡിപ്പാര്‍ട്ട്മെന്റ് തിരിച്ച് ലഭ്യമാക്കുമോ;

(ബി) അലോപ്പതി ഡേക്ടര്‍മാരുടെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള ശുപാര്‍ശയാണ് ഡിപ്പാര്‍ട്ട്മെന്റിന് സര്‍ക്കാര്‍ പരിഗണനയ്ക്കായി സമീപിച്ചിട്ടുളളത്; അത് എന്നത്തേക്ക് നിയമിക്കാനാവും എന്ന് വ്യക്തമാക്കാമോ?

1827

വികലാംഗര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ നിയമന

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

() വികലാംഗര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ നിയമനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വികലാംഗര്‍ക്ക് അര്‍ഹമായ മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്തുമോ;

(സി) പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളിലും വികലാംഗ സംവരണം നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1828

പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയിലെ നിയമനങ്ങളില്‍ സംവരണതത്വം

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) നിലവിലുളള സംവിധാനത്തിലെ പോരായ്മകള്‍ തീര്‍ക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇവ പരിശോധിക്കുന്നതിന് ജനപ്രതിനിധികളടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഇവ എത്ര പ്രാവശ്യം ഈ വര്‍ഷം യോഗം ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) യൂണിവേഴ്സിറ്റി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന് തീരുമാനമെടുക്കുമോ?

1829

വയനാട് എല്‍.ഡി.ടൈപ്പിസ്റ് റാങ്ക് ലിസ്റ്

ശ്രീ. സി.കൃഷ്ണന്‍

() വയനാട് ജില്ലയില്‍ യു.ഡി ടൈപ്പിസ്റ്, ഫെയര്‍കോപ്പി സൂപ്രണ്ട് എന്നീ തസ്തികകളില്‍നിന്നും 2012 ഏപ്രില്‍ മുതല്‍ 30-11-2012 വരെ എത്ര പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു എന്ന് വകുപ്പ് തിരിച്ചുളള വിവരം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും മേല്‍പറഞ്ഞ തസ്തികയിലുളള എത്രപേര്‍ വിരമിച്ചുവെന്ന് വകുപ്പ് തിരിച്ച് വിവരം ലഭ്യമാക്കുമോ;

(സി) 01-01-2012 മുതല്‍ 30-11-2012 വരെ യു.ഡി ടൈപ്പിസ്റ് തസ്തികയില്‍ നിന്നും യു.ഡി.ക്ളാര്‍ക്കായി എത്ര പേര്‍ക്ക് തസ്തികമാറ്റം ലഭിച്ചുവെന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ വകുപ്പ് തിരിച്ച് വിവരം ലഭ്യമാക്കുമോ?

1830

പി.എസ്.സി. ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലെ പി.എസ്.സി.നിയമനം

ശ്രീ. എം. ഉമ്മര്‍

() 2011 ജൂലൈ 16 - ന് പി.എസ്.സി. നടത്തിയ ഡെപ്യൂട്ടി കളക്ടര്‍ (റവന്യൂ വകുപ്പ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നിയമപരമോ, സാങ്കേതികമോ ആയ കാരണങ്ങള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പരീക്ഷയുടെ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

() ഏറ്റവും ഒടുവില്‍ പ്രസ്തുത തസ്തികയില്‍ നിയമനം നല്‍കുന്നതിന് പി.എസ്.സി. അഡ്വൈസ് ചെയ്ത തീയതി ലഭ്യമാക്കാമോ;

(എഫ്) പ്രസ്തുത അഡ്വൈസ് പ്രകാരമുള്ള റൊട്ടേഷന്‍ ഏത് ഘട്ടത്തിലാണ്; പകര്‍പ്പ് ലഭ്യമാക്കുമോ?

1831

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് നിലവിലുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കി;

(ബി) ഹോമിയോ വകുപ്പിലുണ്ടായിട്ടുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പി.എസ്.സി. ലിസ്റ് നിലവിലിരിക്കെ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുവരുന്ന തസ്തികയിലേക്ക ്ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1832

തസ്തികമാറ്റം വഴിയുള്ള എല്‍.ഡി. ക്ളര്‍ക്ക് നിയമനം

ശ്രീ. ബി. സത്യന്‍

() തസ്തികമാറ്റം വഴിയുള്ള എല്‍.ഡി. ക്ളര്‍ക്ക് നിയമനത്തിനായി തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള പി. എസ്.സി റാങ്ക് ലിസ്റില്‍ ഏത് റാങ്ക് വരെയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചിട്ടുള്ളത് ; ഇതി എത്ര പേരാണ് ലിസ്റില്‍ അവശേഷിക്കുന്നത് ; വിശദമാക്കാമോ ;

(ബി) തസ്തികമാറ്റം വഴി എല്‍.ഡി. ക്ളര്‍ക്ക് നിയമനം നല്‍കാന്‍ സ്വീകരിക്കുന്ന സംവരണക്രമം വിശദമാക്കാമോ ?

1833

ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (കോമേഴ്സ്) സീനിയര്‍ & ജൂനിയര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേയ്ക്ക് നടത്തിയ പി.എസ്.സി. പരീക്ഷ

ശ്രീ. ജി. എസ്. ജയലാല്‍

() ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (കോമേഴ്സ്) സീനിയര്‍ & ജൂനിയര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേയ്ക്ക് 27.6.2012-ല്‍ പി.എസ്.സി. പരീക്ഷ നടത്തിയിരുന്നുവോ;

(ബി) മുന്‍കാലങ്ങളില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് പ്രത്യേകമായി പരീക്ഷ നടത്തിയിരുന്നത് ഒഴിവാക്കി ഇപ്പോള്‍ ഒറ്റ പരീക്ഷയായി നടത്തുവാന്‍ ഉണ്ടായ സാഹചര്യം എന്താണ് ; വിശദമാക്കുമോ ;

(സി) പ്രസ്തുത പരീക്ഷ നടത്തുന്ന സമയത്ത് നിശ്ചിത യോഗ്യത ഇല്ലാത്തവരും യു.ജി.സി സ്കെയിലില്‍ ലക്ച്ചറര്‍ പോസ്റില്‍ ജോലിനോക്കുന്നവരും മേല്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ പങ്കെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഈ സാഹചര്യത്തില്‍ അനര്‍ഹരായവര്‍ ചുരുക്കപ്പട്ടികയില്‍ കടന്നുകൂടുവാന്‍ സാഹചര്യമുള്ളതിനാല്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധന നടത്തി ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക ദൂരീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1834

ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ടീച്ചര്‍ നിയമനത്തിന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ വെയിറ്റേജ് നല്‍കുന്ന നടപടി

ശ്രീ. സി. കൃഷ്ണന്‍

() പി. എസ്. സി. മുഖേന ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ടീച്ചര്‍ നിയമനത്തിന് റാങ്ക് ലിസ്റ് തയ്യാറാക്കുമ്പോള്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വെയിറ്റേജ് മാര്‍ക്ക് നല്കുന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) വെയിറ്റേജ് മാര്‍ക്ക് നല്കുന്നതിലുളള അപാകതകള്‍ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(സി) പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1835

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍, കെ.എസ്..ബി. മസ്ദൂര്‍ റാങ്ക് പട്ടികകള്

ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍, കെ.എസ്..ബി. മസ്ദൂര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റുകള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ ;

(ബി) രണ്ട് തസ്തികയിലും എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത തസ്തികകളില്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ച് എന്നുമുതല്‍ നിയമനം നടത്തുമെന്ന് വ്യക്തമാക്കുമോ ?

1836

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തസ്തികയിലേക്കുള്ള നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

() കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി. റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചത് എന്നാണ് ;

(ബി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി) പ്രസ്തുത തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയില്‍ റോള്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം അയോഗ്യരാക്കപ്പെട്ടവരെ റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ പി.എസ്.സി. നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(ഡി) അയോഗ്യരാക്കപ്പെട്ടവരെ റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം വിശദമാക്കുമോ ?

1837

സെക്രട്ടേറിയറ്റ് അസിസ്റന്റ് റാങ്ക് ലിസ്റ്

ശ്രീ. ബെന്നി ബെഹനാന്‍

() സെക്രട്ടേറിയറ്റ്, പി.എസ്.സി., ലോക്കല്‍ ഫണ്ട് ആഡിറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിലവില്‍ അസിസ്റന്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വകുപ്പ് തിരിച്ചുളള ഒഴിവിന്റെ എണ്ണം വ്യക്തമാക്കാമോ;

(ബി) ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ നിലവിലുളള സെക്രട്ടേറിയറ്റ് അസിസ്റന്റ് ലിസ്റില്‍ നിന്നും നിയമനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) നിലവിലുളള റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

1838

തദ്ദേശസ്വയംഭരണ വകുപ്പില്‍ അസി: എഞ്ചീനിയര്‍ (സിവില്‍) തസ്തികയിലേയ്ക്കുള്ള നിയമനങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

() തദ്ദേശസ്വയംഭരണ വകുപ്പിലെ അസി: എഞ്ചീനിയര്‍ (സിവില്‍) തസ്തികയിലേയ്ക്ക് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ;

(ബി) പ്രസ്തുത തസ്തികയിലേക്ക് നിയമന ശുപാര്‍ശ അയക്കേണ്ടത് ഏത് പി.എസ്.സി ഓഫീസില്‍ നിന്നാണ് ;

(സി) നിയമന ശുപാര്‍ശ അയക്കുവാന്‍ എന്തെങ്കിലും സാങ്കേതിക തടസ്സം നിലവിലുണ്ടോ ;

(ഡി) പ്രസ്തുത തസ്തികയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഒഴിവുകളിലേക്കും നിയമന ശുപാര്‍ശ അയക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

1839

പി.എസ്.സി. റാങ്ക് ലിസ്റുകള്‍

ശ്രീ. കെ.വി. വിജയദാസ്

() പി.എസ്.സി. യിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര റാങ്ക് ലിസ്റുകള്‍ മരവിപ്പിക്കുകയുണ്ടായി ; വിശദമാക്കുമോ ;

(സി) പ്രസ്തുത കാലയളവില്‍ എത്ര റാങ്ക് ലിസ്റുകള്‍ റദ്ദുചെയ്യുകയുണ്ടായി ; വിശദമാക്കുമോ ;

(ഡി) സമയബന്ധിതമായി റാങ്ക് ലിറ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

1840

താത്കാലിക നിയമനം ലഭിച്ച വികലാംഗരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി

ശ്രീ. .എം. ആരിഫ്

() 1991-2001 ന് ഇടയ്ക്ക് ജോലി ചെയ്തതും 179 ദിവസം പൂര്‍ത്തിയാക്കിയതുമായ താത്കാലിക വികലാംഗ നിയമന പ്രകാരം ജോലിചെയ്തവരെ നിയമിച്ചാല്‍, വികലാംഗ നിയമനത്തില്‍ 3% സംവരണം ഏര്‍പ്പെടുത്തിയതിന്റെ ബാക്ക്ലോഗ് നികത്താനാകുമോ ;

(ബി )വികലാംഗരുടെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരായിട്ടുള്ളവര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനല്‍കത്തക്ക നിലയില്‍ 2001ന് ശേഷം ജോലി നല്കിയിട്ടുള്ള വികലാംഗര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമോ;

(സി) പ്രമുഖകവയിത്രിയും വിവിധ അവാര്‍ഡ് ജേതാവും പോസ്റ്ഗ്രാജുവേറ്റും പട്ടികജാതിക്കാരിയുമായ രമ്യ, തുറവൂര്‍ കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡിലെ ചേര്‍ത്തല ഓഫീസില്‍ 179 ദിവസപ്രകാരം രണ്ട് തവണ ഇടവിട്ട് ജോലി ചെയ്തത് പരിഗണിച്ച് ബഹു. മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള അപേക്ഷയിന്മേല്‍ സ്ഥിരനിയമനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

1841

അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിയിലെ മുതിര്‍ന്ന അംഗം രാജിവെച്ചിട്ടുണ്ടോ;

(ബി ) മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുളള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നതായ അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1842

ജിഷാ മാത്യുവിന് സഹായം

ശ്രീ. റ്റി.വി. രാജേഷ്

() എന്‍ഡോ സള്‍ഫാന്‍ ദുരന്തഭൂമിയില്‍ അര്‍ബുദം ബാധിച്ച് ആന്തരികാവയങ്ങള്‍ ഒന്നൊന്നായി മുറിച്ചുമാറ്റപ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ ബെളളൂര്‍ ഗ്രാമപഞ്ചായത്തിലെ ജിഷാ മാത്യുവിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വച്ച് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ധനസഹായം അനുവദിക്കുമെന്നും പ്രഖ്യാപിച്ചപ്രകാരം എന്തൊക്കെ സഹായങ്ങളാണ് അനുവദിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി) ജിഷാ മാത്യുവിന് വീട് വെച്ചു നല്‍കണമെന്നും സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഏതൊക്കെ രാഷ്ട്രീയ സന്നദ്ധ സംഘടനകളില്‍ നിന്നാണ് നിവേദനം ലഭിച്ചിട്ടുളളത്; വിശദമാക്കുമോ ?

1843

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

ശ്രീമതി പി. അയിഷാ പോറ്റി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നന്നും 2012 വര്‍ഷത്തില്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍പ്പെട്ടവര്‍ക്ക് എത്ര രൂപ സഹായമായി അനുവദിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത തുകയില്‍ എന്തു തുക നാളിതുവരെ വിതരണം ചെയ്തിട്ടുണ്ട്;

(സി) ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കുന്ന തുക പരമാവധി ഒരു മാസത്തിനുളളില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1844

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച തുക നിയോജകമണ്ഡലം തിരിച്ച് എത്രയെന്ന് വ്യക്തമാക്കുമോ?

1845

ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര പേര്‍ക്ക് ധനസഹായം ലഭ്യമായെന്ന് വ്യക്തമാക്കാമോ ?

1846

ചികിത്സയ്ക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തുക ലഭിക്കുന്നതിന് എത്ര കാലതാമസം വേണ്ടി വരുന്നുണ്ട്;

(ബി) ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്വരൂപിച്ച തുകയുടെ കണക്ക് വെളിപ്പെടുത്താമോ;

(സി) ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ സാമ്പത്തിക ചെലവ് ഏറെ ആവശ്യമുളളതുമായ രോഗങ്ങള്‍ക്കും മറ്റ് സാധാരണ രോഗങ്ങള്‍ക്കും ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനുളള മാനദണ്ഡം ഒരേ തരത്തിലാണോയെന്ന് വ്യക്തമാക്കുമോ?

1847

മഞ്ചേരി (മലപ്പുറം) മണ്ഡലത്തില്‍ വിതരണം ചെയ്ത ദുരിതാശ്വാസ സഹായത്തിന്റെ വിശദാംശം

ശ്രീ. എം. ഉമ്മര്‍

() 2011 ജൂണ്‍ മുതല്‍ 2012 നവംബര്‍ വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മഞ്ചേരി (മലപ്പുറം) മണ്ഡലത്തില്‍ വിതരണം ചെയ്ത ദുരിതാശ്വാസ സഹായത്തിന്റെ വിശദാംശം നല്‍കുമോ ;

(ബി) വ്യക്തിഗതവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1848

പൊന്നാനി കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനിയില്‍ കടല്‍ ക്ഷോഭത്തില്‍ 30 ഓളം വീടുകളും ഭൂമിയും നഷ്ടമായവര്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് വീടും സ്ഥലവും ലഭ്യമാക്കാന്‍ ധനസഹായം അനുവദിക്കാനാവില്ല എന്ന നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടോ;

(ബി) കടല്‍ ക്ഷോഭത്തെ എന്തുകൊണ്ടാണ് പ്രകൃതി ക്ഷോഭത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത്;

(സി) പൊന്നാനിയില്‍ ഭൂമിയും, വീടും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കുവാന്‍ നടപടിയെടുക്കമോ;

(ഡി) ദുരിതബാധിതരെ എങ്ങിനെയാണ് പുനരധിവസിപ്പിക്കേണ്ടത് എന്ന് വിശദമാക്കാമോ;

() ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകജീവിതം നയിക്കുന്നവര്‍ക്ക് എന്നാണ് വീട് വെച്ച് നല്‍കാന്‍ കഴിയുക എന്ന് വിശദമാക്കാമോ?

1849

പറമ്പിക്കുളം-ആളിയാര്‍ പ്രോജക്ട് കരാര്‍

ശ്രീ. ബി.ഡി. ദേവസ്സി

() കേരളവും തമിഴ്നാടും തമ്മിലുള്ള പറമ്പിക്കുളം-ആളിയാര്‍ പ്രോജക്ട് കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെള്ളം ലഭ്യമാക്കുന്നതിനും വര്‍ഷത്തില്‍ 2 തവണ സെപ്തംമ്പര്‍ ഒന്നിനും ഫെബ്രവരി ഒന്നിനും കേരളത്തിലെ ലോവര്‍ ഷോളയാര്‍ ഡാം പൂര്‍ണ്ണമായി നിറയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ;

(ബി) പ്രസ്തുത വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.