UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1750

റദ്ദാക്കപ്പെടുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വിദേശത്തുള്ള കേരളീയരില്‍നിന്ന് എത്രകോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ കേരളത്തിന് ലഭ്യമായതെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് എത്ര സര്‍വ്വീസുകളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) ഇതില്‍ എയര്‍ ഇന്ത്യ എത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്ന് വിശദമാക്കുമോ;

(ഡി) ഇതില്‍ എത്ര സര്‍വ്വീസുകള്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെയായി റദ്ദാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;

() ഇതിനെതിരെ പ്രതികരിക്കുന്ന യാത്രക്കാര്‍ക്ക് എതിരെ കേസെടുത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ?

1751

ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് ജൈവവൈവിധ്യമാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എവിടെയെല്ലാമാണ് ഇത്തരം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത്;

(സി) കമ്മിറ്റികളുടെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ എന്തെല്ലാം;

(ഡി) പ്രദേശിക ജൈവ വൈവിധ്യം വികസിപ്പിക്കുന്നതിനും ഫണ്ടുകള്‍ സമാഹരിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് കമ്മിറ്റികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്?

1752

ജനശ്രീ മൈക്രോഫിന്‍ കമ്പനി

ശ്രീ. രാജു എബ്രഹാം

() ജനശ്രീ മൈക്രോഫിന്‍ കമ്പനിയുടെ ആസ്തികള്‍ പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ട്; ഇനി ഏതെങ്കിലും രീതിയില്‍ അന്വേഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ ?

1753

വീണ്ടും ജനസമ്പര്‍ക്ക പരിപാടി

ശ്രീ.സി.എഫ്.തോമസ്

'' മോന്‍സ് ജോസഫ്

'' റ്റി.യു.കുരുവിള

() 'ജനസമ്പര്‍ക്ക പരിപാടി' വീണ്ടും നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി) സാധാരണക്കാര്‍ക്ക് വലിയതോതില്‍ ഗുണകരമായ ജനസമ്പര്‍ക്ക പരിപാടിയില്‍ നടപ്പിലാക്കിയ രീതിയില്‍ ജനങ്ങളുടെ ദീര്‍ഘനാളുകളായ പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ നടപടികള്‍ ഉണ്ടാകുമോ;

(സി) ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇത്തരം ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1754

ജനസമ്പര്‍ക്കപരിപാടിയിലൂടെ ചേര്‍ത്തല താലൂക്കില്‍ ലഭിച്ച അപേക്ഷകളും തീര്‍പ്പാക്കല്‍ നടപടികളും

ശ്രീ. പി. തിലോത്തമന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലൂടെ ലഭിച്ചിരുന്ന എല്ലാ അപേക്ഷകളിലും ഇതിനോടകം തീര്‍പ്പുണ്ടായോ എന്നു വ്യക്തമാക്കാമോ;

(ബി) ജനസമ്പര്‍ക്കപരിപാടിയിലൂടെ ചേര്‍ത്തല താലൂക്കില്‍ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പായിട്ടുണ്ടോ എന്ന് പറയാമോ; ഇനിയും തീര്‍പ്പാക്കാനുളള അപേക്ഷകള്‍ എത്രയാണെന്നും ഏതെല്ലാം വിഭാഗത്തിലുളള അപേക്ഷകളാണ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തീര്‍പ്പായതെന്നും വ്യക്തമാക്കാമോ;

(സി) ഭൂമി സംബന്ധമായ അളവുകള്‍, റവന്യു രേഖകളിലെ പിശകുകള്‍ തിരുത്തല്‍, പോക്കുവരവ്, അതിര്‍ത്തി തര്‍ക്കങ്ങള്‍, കെട്ടിടനികുതി സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയ സ്വഭാവത്തിലുള്ളതും ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതിരുന്നതുമായ എത്ര കേസുകളാണ് ചേര്‍ത്തല താലൂക്കില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹരിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുമോ; വില്ലേജ് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ഡി) ജനസമ്പര്‍ക്ക പരിപാടികളിലൂടെ നല്‍കിയ അപേക്ഷകള്‍ക്കുശേഷമുളള മറ്റ് അപേക്ഷകള്‍ എല്ലാ ഓഫീസുകളിലും ധ്രുതഗതിയില്‍ തീര്‍പ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

1755

മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയും ഉദ്യോഗസ്ഥന്‍മാരുടെ റിവ്യൂകമ്മിറ്റികളും

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

() മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പുകല്പിക്കാത്തവയെ സംബന്ധിച്ച് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതികള്‍ പരിഹരിക്കുന്നതിനുളള ഉദ്യോഗസ്ഥന്മാരുടെ റിവ്യൂ കമ്മിറ്റികള്‍ എല്ലാ ജില്ലകളിലും എത്ര തവണ വീതം കൂടിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് റിവ്യൂ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

1756

ഡോ. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() ഡോ. പ്രഭാകരന്‍ കമ്മീഷന്റെ ശുപാര്‍ശകളിമേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) കാസര്‍ഗോഡ് ജില്ലയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയിട്ടുളള പ്രസ്തുത ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

1757

പെന്‍ഷന്‍ പ്രായം

ശ്രീ. ആര്‍. രാജേഷ്

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളില്‍ നിന്നും പിന്തിരിയണമെന്ന യുവജനസംഘടനകളുടെ അഭിപ്രായം പരിഗണിക്കുമോ?

1758

സപ്തധാരാ പദ്ധതി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() 2011 നവംബര്‍ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സപ്തധാര കര്‍മ്മ പദ്ധതികളില്‍ നാളിതുവരെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത് ഏതൊക്കെയാണെന്ന് വിശദമാക്കാമോ; ഇവയില്‍ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞവ ഏതെല്ലാം;

(ബി) പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കായി ചെലവായ തുക എത്ര; ഈ തുക വാര്‍ഷിക ബഡ്ജറ്റിന് പുറത്ത് സമാഹരിക്കപ്പെട്ടതാണോ;

(സി) വാര്‍ഷിക ബഡ്ജറ്റിലെ പദ്ധതികളും സപ്തധാര പദ്ധതികളും വേറിട്ടതാണോ; ബഡ്ജറ്റില്‍ പണം വകയിരുത്തപ്പെട്ട പദ്ധതികള്‍ തന്നെയാണോ സപ്തധാരാ പദ്ധതി എന്ന പേരിലും അറിയപ്പെടുന്നത്; വിശദമാക്കാമോ;

(ഡി) സപ്തധാരാ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

1759

സപ്തധാര പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

() സര്‍ക്കാര്‍ സര്‍വ്വീസിലെ ഓരോ വകുപ്പിലും ഒരു വര്‍ഷത്തിനുള്ളില്‍ സപ്തധാരാ പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം കര്‍മ്മപരിപാടികളാണ് പൂര്‍ത്തീകരിച്ചത്; ബാക്കി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും;

(ബി) സപ്തധാര പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സമയബന്ധിത പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമോ;

1760

ഹരിത സാങ്കേതിക കേന്ദ്രങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

,, എം. എ വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് ഹരിത സാങ്കേതിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) പരിസ്ഥിതിക്ക് യോജിച്ച സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതിയുടെ നേതൃത്വവും നടത്തിപ്പും ആര്‍ക്കാണ് നല്‍കിയിരിക്കുന്നത്;വിശദമാക്കുമോ?

1761

സംസ്ഥാനത്തെ വിലവര്‍ദ്ധനവ്

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് വിലവര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ടോ ; എങ്കില്‍ എത്രത്തോളമെന്ന് വ്യക്തമാക്കുമോ ;

(ബി) വിലവര്‍ദ്ധനവ് തടയുന്നതിന് നീക്കിവെച്ചിട്ടുള്ള തുക എത്രയാണ് ;

(സി) 2010-11, 2011-12 വര്‍ഷങ്ങളില്‍ എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളത് ; എത്ര ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി) 2012-13 ല്‍ നീക്കിവെച്ച തുക എത്രയാണ് ; അതില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

1762

ബഹുജനസമരങ്ങള്‍

ശ്രീ. എം.. ബേബി

,, .കെ. ബാലന്‍

,, പുരുഷന്‍ കടലുണ്ടി

,, ബി. സത്യന്‍

() നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ നടപടികള്‍ക്കെതിരെ സംസ്ഥാനത്തുയര്‍ന്നുവരുന്ന ബഹുജനസമരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവ് പാചകവാതകസിലിണ്ടര്‍ പരിമിതപ്പെടുത്തല്‍, രാസവളങ്ങളുടെ ഉള്‍പ്പെടെ സബ്സിഡികള്‍ എടുത്തുകളഞ്ഞ നടപടി തുടങ്ങിയവ പ്രസ്തുത സമരങ്ങള്‍ക്ക് ഹേതുവാകുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത പ്രക്ഷോഭങ്ങള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താതിരിക്കാന്‍ തയ്യാറാകുമോ;

(ഡി) ബഹുജനസമരങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റുചെയ്തു നീക്കിയവരുടെ എണ്ണം സംബന്ധിച്ച് ലഭ്യമായ കണക്കുകള്‍ വിശദമാക്കാമോ?

1763

സര്‍ക്കാര്‍ ഓഫീസുകള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കുവാന്‍ നടപടി

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഓഫീസുകളുടെ പുന:ക്രമീകരണം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമോ ;

(സി) ഇതിനായി ഒരു കമ്മീഷനെ നിയമിക്കുവാന്‍ തയ്യാറാകുമോ ?

1764

അഴിമതി രഹിതമാക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() അഴിമതിയില്ലാതാക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ; അഴിമതിക്കാരായ എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു എന്നു വിശദമാക്കുമോ ;

(ബി) ചില പ്രത്യേക സ്വഭാവമുള്ള ജോലികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലിയും അഴിമതിയും നടക്കുന്നത് എന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത്തരം ജോലികളുമായി ബന്ധപ്പെട്ട് അഴിമതിയും കൈക്കൂലിയും ഒഴിവാക്കി സുതാര്യവും കാര്യക്ഷമവുമായ സേവനം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

1765

.എസ്.ആര്‍.. ചാരക്കേസ്സ്

ശ്രീ. എം.. ബേബി

'' കെ.വി. അബ്ദുള്‍ ഖാദര്‍

'' . പ്രദീപ്കുമാര്‍

'' കെ. സുരേഷ്കുറുപ്പ്

() .എസ്.ആര്‍.. ചാരക്കേസ്സില്‍ കുറ്റക്കാരാണെന്ന് സി.ബി.. കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് വെച്ച തീരുമാനം പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത ആവശ്യം മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ കുടുംബം ഒരു കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ; ആവശ്യത്തിന്മേല്‍ നല്‍കിയ മറുപടി വിശദമാക്കുമോ ; കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ലഭ്യമാക്കുമോ ;

(സി) ചാരക്കേസ്സില്‍ തുടര്‍ നടപടി സംബന്ധിച്ച് നിയമോപദേശം തേടുകയുണ്ടായോ ?

1766

തലസ്ഥാന വികസന സമിതി

ശ്രീ. വി. ശിവന്‍കുട്ടി

() തലസ്ഥാന നഗരവികസനത്തിനുവേണ്ടി മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച സമിതി എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചത് എന്നു വ്യക്തമാക്കുമോ

(ബി) പ്രസ്തുത സമിതി എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ടെന്നും പ്രസ്തുത യോഗങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

1767

വകുപ്പുകളുടെ വെബ്സൈറ്റ് സംവിധാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) നിലവില്‍ എത്ര വകുപ്പുകള്‍ക്ക് വെബ്സൈറ്റ് സംവിധാനം ഉണ്ട് എന്ന് വിശദമാക്കുമോ;

(സി) മിക്ക വകുപ്പുകളുടെ വെബ്സൈറ്റുകളും യഥാസമയം അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയവ അപ്ഡേറ്റ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;

() വെബ്സൈറ്റ് സംവിധാനം ഇല്ലാത്ത വകുപ്പുകളില്‍ അത് നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

1768

പരമ്പരാഗത കൃഷികള്‍ പുനരുദ്ധരിക്കാന്‍ പദ്ധതികള്‍

ശ്രീ. വി.ഡി. സതീശന്‍

'' .സി. ബാലകൃഷ്ണന്‍

'' .റ്റി. ജോര്‍ജ്

'' പി.. മാധവന്‍

() സംസ്ഥാനത്ത് പരമ്പരാഗത കൃഷികള്‍ പുനരുദ്ധരിക്കാന്‍ കെ.എസ്.ബി.ബി എന്തെല്ലാം പദ്ധതികളാണ് ആലോചിച്ചിട്ടുള്ളത് വിശദാംശങ്ങള്‍എന്തെല്ലാം;

(ബി) പശ്ചിമഘട്ടത്തിന് ഐക്യരാഷ്ട്ര സഭ ലോക ഹെറിറ്റേജ് സൈറ്റ് സ്റാറ്റസ് നല്‍കിയതു വഴി ഈ മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതികളുടെ സാമ്പത്തിക സഹായത്തിനായി യനെസ്ക്കോയെ സമീപിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

1769

സേവനാവകാശ നിയമം

ശ്രീ. സി. ദിവാകരന്‍

() സേവനാവകാശ നിയമം നടപ്പിലാക്കിയതിലൂടെ ഉണ്ടായ നേട്ടങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി) പല ഓഫീസുകളിലും നിയമത്തില്‍ പ്രതിപാദിക്കുന്നതുപോലെ സേവനം നല്‍കാനുള്ള ഭൌതിക സാഹചര്യം ഇല്ലായെന്ന് ബോധ്യമായിട്ടുണ്ടോ ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

1770

പൌരാവകാശരേഖ

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്തിലെ എല്ലാ വകുപ്പുകളും പൌരാവകാശരേഖ പ്രസിദ്ധീകരിക്കണമെന്നുളള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) നിലവില്‍ എത്ര വകുപ്പുകളില്‍ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വകുപ്പുകളില്‍ സമയബന്ധിതമായി പൌരാവകാശരേഖ പ്രസിദ്ധീകരിക്കുന്നതിനുളള അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ ?

1771

ചെന്നൈയിലെ കേരള ഹൌസ്

ശ്രീ. .. അസീസ്

() സംസ്ഥാന സര്‍ക്കാരിന് ചെന്നൈയില്‍ കേരള ഹൌസ് നിലവിലുണ്ടോ; എങ്കില്‍ എവിടെയാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കേരള ഹൌസില്‍ എത്ര മുറികളാണുളളത്;

(സി) സംസ്ഥാനത്തെ എം.എല്‍.. മാരും സര്‍ക്കാര്‍ ജീവനക്കാരും ചെന്നൈയിലെ കേരള ഹൌസില്‍ താമസിക്കുന്നതിന് മുറി ബുക്ക് ചെയ്യുവാന്‍ എവിടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്;

(ഡി) എത്ര മുറികളാണ് ഇവര്‍ക്കായി നീക്കിവച്ചിരിക്കുന്നത്; എത്ര രൂപയാണ് ഒരു മുറിക്ക് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1772

നിയോജകമണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

() 21.11.2011-ലെ പെതുഭരണ ഏകോപന വകുപ്പിന്റെ 77369/സി.ഡി.എന്‍.4/11/പൊഭ/സര്‍ക്കുലര്‍ പ്രകാരം നിയോജകമണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എം.എല്‍..മാരെ അറിയിക്കുന്നതിന് നിര്‍ദ്ദേശം ഉണ്ടായിട്ടും വകുപ്പ് തലവന്മാര്‍ നിര്‍ദ്ദേശം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളും നടപടിക്രമങ്ങളും എം.എല്‍..മാരെ സമയബന്ധിതമായി അറിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത സര്‍ക്കുലര്‍ പാലിക്കാത്ത വകുപ്പുകള്‍ക്കും വകുപ്പ് തലവന്മാര്‍ക്കും എതിരെ വകുപ്പ്തലത്തില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കുമോ?

1773

വകുപ്പ് മേധാവികളുടെ അഭാവം

ശ്രീ. കെ. എന്‍. . ഖാദര്‍

() പല വകുപ്പുകളിലും നിലവില്‍ വകുപ്പു മേധാവികളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരം ഒഴിവുകള്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

1774

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള ഭക്ഷണശാല നടത്തിപ്പ്

ശ്രീ. കെ. കെ. നാരായണന്‍

() 2012 നവംബര്‍ മാസത്തില്‍ ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള ഭക്ഷണശാല നടത്തിപ്പ് ആര്‍ക്കാണ് നല്‍കിയിരുന്നത് ; വ്യക്തമാക്കാമോ ;

(ബി) ഇതുമായി ബന്ധപ്പെട്ട് പരാതി എന്തെങ്കിലും ഉയര്‍ന്നു വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ; വിശദമാക്കുമോ ;

(ഡി) ഈ വ്യാപാരമേളയില്‍ ഭക്ഷണശാല സ്ഥാപിക്കുന്നതിന് കുടുംബശ്രീയോടോ, കെ.ടി.ഡി.സി യോടോ ആവശ്യപ്പെട്ടിരുന്നോ ; വിശദമാക്കുമോ ?

1775

വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകവഴി ഉണ്ടായ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി. ഉബൈദുളള

,, സി. മമ്മൂട്ടി

,, പി.കെ. ബഷീര്‍

() വോട്ടര്‍ ഐ.ഡി, ആധാര്‍, യൂണിഫൈഡ് ഐ.ഡി. എന്നിങ്ങനെ വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയും, അവയുടെ തയ്യാറാക്കലും, വിതരണവും, ഉപയോഗവും സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്കിടയിലെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ സംശയങ്ങളും, ആശങ്കകളും, ദൂരീകരിക്കുന്നതിനുതകും വിധത്തിലും ഇവയുടെ ഉപയോഗക്രമം സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) വഴിമദ്ധ്യേ രോഗംകൊണ്ടോ, അപകടം കൊണ്ടോ അബോധാവസ്ഥയിലാകുകയോ, മരണപ്പെടുകയോ ചെയ്യുന്നവരെ, അജ്ഞാതരായി ഗണിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കുന്ന കാര്യത്തില്‍ ആവശ്യമായ ബോധവത്ക്കരണം നടത്തുമോ ?

1776

സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന പ്രശ്നങ്ങള്‍ ഏതെല്ലാമായിരുന്നു എന്ന് വിശദമാക്കാമോ;

(ബി) ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഏതെല്ലാം ധാരണയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ധാരണയായിട്ടുളളതോ തീരുമാനത്തിലെത്തിയിട്ടുള്ളതോ ആയ ഓരോ വിഷയത്തിന്റെയും തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ ;

(ഡി) യോഗത്തില്‍ സംബന്ധിച്ചവരുടെ പേരുവിവരം ലഭ്യമാക്കുമോ?

1777

കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും

ശ്രീ. തോമസ് ചാണ്ടി

() കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കുട്ടനാട്ടിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും അനുവദിക്കുന്നതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കുമോ?

1778

ഗവണ്‍മെന്റ് ചീഫ് വിപ്പിനെതിരെയുള്ള പരാതി

ശ്രീ. . പ്രദീപ്കൂമാര്‍

() ഗവണ്‍മെന്റ് ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജിനെതിരെ പരാതിപ്പെട്ട് കൊണ്ട് ശ്രീ. ടി.എന്‍. പ്രതാപന്‍ എം.എല്‍.. ഉള്‍പ്പെടെ എം.എല്‍.എമാര്‍ ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്ക് 2012 ആഗസ്റ് ആദ്യവാരത്തില്‍ നല്കിയ ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(ബി) പ്രസ്തുത ഹര്‍ജിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ശ്രീ. ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ജാതി പറഞ്ഞ് ആക്ഷേപിച്ചതായി പരാതിപ്പെടുകയുണ്ടായോ;

(സി) പരാതിയില്‍ ഒപ്പിട്ട എം. എല്‍. .മാര്‍ ആരൊക്കെയായിരുന്നു; വിശദമാക്കുമോ;

(ഡി) പരാതിയിന്മേല്‍ കേസ് റജിസ്റര്‍ ചെയ്തു അന്വേഷിക്കുകയുണ്ടായോ; വിശദമാക്കുമോ?

1779

എമര്‍ജിംഗ് കേരളയും സാങ്കേതിക ഉപദേശക സമിതി രൂപീകരണവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് ബഹു: പ്രധാനമന്ത്രിയുടെ സാങ്കേതിക ഉപദേഷ്ടാവ് ശ്രീ. സാം പിത്രോഡയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ, ബ്ളോക് തലങ്ങളില്‍ സാങ്കേതിക ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടോ

(ബി) ഇത്തരം സമിതികള്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടോ ;

(സി) ഈ സമിതികളുടെ സംഘാടന രീതികളും, ഘടനയും വിശദമാക്കുമോ ;

(ഡി) ഇത്തരം സമിതികള്‍ ഇപ്പോള്‍ പിരിച്ചുവിട്ടിട്ടുണ്ടോ ;

() എങ്കില്‍ എന്തുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന് വിശദമാക്കുമോ ?

1780

എമര്‍ജിങ് കേരള - വിദേശയാത്രയ്ക്ക് ചെലവായ തുക

ശ്രീ. എസ്. രാജേന്ദ്രന്‍

() എമര്‍ജിങ് കേരള സംഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ അവര്‍ ആരെല്ലാമാണ് ; ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് വിശദമാക്കാമോ ;

(ബി) ഈ വിദേശയാത്രയ്ക്ക് ഓരോ മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.