Q.
No |
Questions
|
1471
|
കുടുംബശ്രീ
സമരം
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കുടുംബശ്രീ
പ്രവര്‍ത്തകര്‍
സെക്രട്ടേറിയറ്റിനുമുമ്പില്‍
നടത്തിയ
സമരം
എത്ര
ദിവസം
നീണ്ടുനിന്നു
എന്നും
അവര്‍
ഉന്നയിച്ച
ആവശ്യം
എന്തായിരുന്നു
എന്നും
വ്യക്തമാക്കുമോ.
(ബി)ഈ
സമരംഒത്തു
തീര്‍ക്കാന്‍
മുന്‍കൈ
എടുത്തത്
ആരായിരുന്നു
എന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
സമരത്തിന്റെ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു
എന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
വ്യവസ്ഥകള്‍
അംഗീകരിക്കുവാനും
നടപ്പിലാക്കുവാനും
ഗ്രാമവികസനവകുപ്പിന്
ബാദ്ധ്യതയുണ്ടോയെന്ന്
വ്യക്തമാക്കുമോ
; ഇല്ലെങ്കില്‍
എന്തു
കൊണ്ടാണെന്ന്
വിശദീകരിക്കുമോ
? |
1472 |
ജനശ്രീ
ശ്രീ.
എം. ചന്ദ്രന്‍
(എ)ജനശ്രീ
പോലുളള
സ്വകാര്യ
സംരംഭങ്ങള്‍ക്ക്
എന്തെങ്കിലും
സഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)കുടുംബശ്രീ
പ്രവര്‍ത്തകര്‍
നടത്തിയ
സമരത്തെ
തുടര്‍ന്ന്
ഉണ്ടാക്കിയ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
എന്താണ്;
വിശദമാക്കുമോ;
(സി)കരാര്‍
പ്രകാരമുളള
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
നടപ്പാക്കാതിരിക്കുവാനുളള
ശ്രമം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ? |
1473 |
കണ്‍സ്യൂമര്‍
പ്രൈസ്
ഇന്‍ഡക്സ്
പുനര്‍നിര്‍ണ്ണയം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)2010-ലെ
കണ്‍സ്യൂമര്‍
പ്രൈസ്
ഇന്‍ഡക്സ്
പുനര്‍നിര്‍ണ്ണയം
ചെയ്യുന്നതിനുള്ള
വിദഗ്ദ്ധസമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ
; എങ്കില്‍
എപ്പോഴാണ്
ലഭ്യമായത്
;
(ബി)ഇതിന്മേല്‍
എന്തെല്ലാം
നടപടികളാണ്
ഇതിനകം
സ്വീകരിച്ചത്
; വെളിപ്പെടുത്താമോ
? |
1474 |
പ്രോജക്ട്
ഫിനാന്‍സ്
സെല്‍
ശ്രീ.
എളമരം
കരീം
,,
ജെയിംസ്
മാത്യു
,,
വി. ശിവന്‍കുട്ടി
,,
കെ. രാധാകൃഷ്ണന്‍
(എ)ആസൂത്രണ
ബോര്‍ഡില്‍
രൂപീകരിച്ചിട്ടുള്ള
പ്രോജക്ട്
ഫിനാന്‍സ്
സെല്ലിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ
;
(ബി)സംസ്ഥാനത്തെ
ഏതെല്ലാം
പദ്ധതികളിലാണ്
സ്വകാര്യ
പങ്കാളിത്തവും
വിദേശനിക്ഷേപവും
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ
;
(സി)ഇതിനകം
മുന്നോട്ടു
വന്നിട്ടുള്ള
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്
; ഏതെല്ലാം
വിദേശ
ഏജന്‍സികളാണ്
നിക്ഷേപം
നടത്താനായി
മുന്നോട്ട്
വന്നിരിക്കുന്നത്
;
(ഡി)സ്വകാര്യ
വിദേശ
നിക്ഷേപ
പദ്ധതികളില്‍
സര്‍ക്കാര്‍
പങ്കാളിത്തം
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
എത്ര
ശതമാനം ; പദ്ധതികള്‍ക്കാവശ്യമായി
വരുന്ന
ഭൂമി
കണ്ടെത്തുന്നത്
എപ്രകാരമായിരിക്കും
? |
1475 |
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
പ്രകാരം
സംസ്ഥാനത്ത്
വിതരണം
ചെയ്യുന്ന
തുക
ശ്രീ.
വി. ശശി
(എ)പ്രത്യേക
ഘടക
പദ്ധതി ( എസ്.
സി. പി)
പട്ടികവര്‍ഗ്ഗ
ഉപ
പദ്ധതി(റ്റി.
എസ്. പി)
എന്നിവയ്ക്ക്
2011- 12 ല്‍
കേന്ദ്ര
സര്‍ക്കാര്‍
നീക്കി
വെച്ച
തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ച
തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)സംസ്ഥാനങ്ങള്‍ക്ക്
തുക
അനുവദിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിച്ചുപോരുന്ന
മാനദണ്ഡങ്ങള്‍
എന്താണെന്നും,
അതനുസരിച്ച്
പരമാവധി
തുക
സംസ്ഥാനത്തിന്
ലഭിക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)കഴിഞ്ഞ
5 വര്‍ഷക്കാലം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
പ്രകാരം
സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ച
തുകയും
ചെലവഴിച്ച
തുകയും
പദ്ധതി
തിരിച്ച്
വെളിപ്പെടുത്തുമോ? |
1476 |
ബ്ളോക്ക്
പഞ്ചായത്തുകളിലെ
പദ്ധതി
വിഹിത
ചെലവ്
ശ്രീ.
എ. എ.
അസീസ്
(എ)സംസ്ഥാനത്ത്
ബ്ളോക്ക്
പഞ്ചായത്തുകള്‍ക്ക്
പദ്ധതി
വിഹിതമായി
എത്ര
കോടി
രൂപയാണ്
ഈ വര്‍ഷം
അനുവദിച്ചത്;
(ബി)നാളിതുവരെ
എത്ര
കോടി രൂപ
ചെലവഴിച്ചു;
(സി)ചെലവിന്റെ
ശതമാനം
എത്രയാണെന്ന്
വ്യക്തമാക്കുമോ? |
1477 |
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി
ആസൂത്രണം
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി
ആസൂത്രണപ്രക്രിയ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എത്ര
തദ്ദേശസ്ഥാപനങ്ങള്‍
പദ്ധതി
തയ്യാറാക്കി
അംഗീകാരം
നേടിയിട്ടുണ്ട്
; ഗ്രാമ,
ബ്ളോക്ക്,
ജില്ലാ
പഞ്ചായത്ത്,
നഗരസഭ,
കോര്‍പ്പറേഷന്‍
തിരിച്ച്
എണ്ണം
ലഭ്യമാക്കുമോ
;
(ബി)ഇതുവരെ
എത്രശതമാനം
പദ്ധതി
തുക
ചെലവഴിച്ചിട്ടുണ്ട്
; ജില്ല
തിരിച്ച്
കണക്ക്
ലഭ്യമാക്കുമോ
;
(സി)ശേഷിക്കുന്ന
4 മാസം
കൊണ്ട്
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കാനാവുമെന്ന്
കരുതുന്നുണ്ടോ
; കാലാവധി
നീട്ടിനല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ
?
|
1478 |
പ്ളാന്‍
ഫണ്ട്
വിനിയോഗം
ശ്രീ.
വി. ശശി
(എ)തദ്ദേശസ്വയം
ഭരണ
സ്ഥാപനങ്ങളുടെ
പ്ളാന്‍
ഫണ്ട്
വിനിയോഗത്തിലുണ്ടാകുന്ന
ഷോര്‍ട്ട്
ഫാള്‍
അടുത്ത
വര്‍ഷത്തെ
പൊതുവിഭാഗം
ഫണ്ടില്‍
കുറവ്
ചെയ്യണമെന്ന
നിലവിലെ
വ്യവസ്ഥ
പിന്‍വലിച്ചു
ഉത്തരവായിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതു മൂലം
പട്ടികജാതി
/പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായുള്ള
ഫണ്ടിന്റെ
വിനിയോഗം
തടയപ്പെടും
എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
ഉത്തരവ്
പിന്‍വലിക്കാന്‍
നടപടിസ്വീകരിക്കുമോ? |
1479 |
വിദ്യാഭ്യാസ
വായ്പ
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)2004-09
കാലത്ത്
വിദ്യാഭ്യാസ
വായ്പ
എടുത്തവര്‍ക്ക്
പലിശ
സബ്സിഡി
നല്‍കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍
എത്ര രൂപ
വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കാണ്
സബ്സിഡി
അനുവദിക്കുന്നതെന്നറിയിക്കാമോ;
(സി)ഇപ്പോള്‍
വിദ്യാഭ്യാസ
വായ്പയ്ക്ക്
ഈടാക്കുന്ന
ഉയര്‍ന്ന
പലിശ
കണക്കിലെടുത്ത്,
വരുമാനപരിധി
നോക്കാതെ
പലിശ
സബ്സിഡി
അനുവദിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1480 |
ബാങ്കുകള്‍
വഴിയുള്ള
വിദ്യാഭ്യാസ
വായ്പ
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)വിദ്യാഭ്യാസ
വായ്പ
നല്‍കാന്‍
ദേശസാല്‍കൃത
ബാങ്കുകളടക്കം
എല്ലാ
ബാങ്കുകളും
വിമുഖത
കാണിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജില്ലാ
കളക്ടര്‍മാരുടെ
നിര്‍ദ്ദേശങ്ങള്‍
പോലും
ബാങ്കുകള്‍
പരിഗണിക്കുന്നില്ല
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പരിഹാരത്തിനായി
ശക്തമായ
നടപടി
സ്വീകരിക്കുമോ? |
1481 |
കൊച്ചിന്‍
ബിനാലെ
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
വി. ഡി.
സതീശന്‍
(എ)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നടത്തിയ
കൊച്ചി
ബിനാലെ
സാമ്പത്തിക
ക്രമക്കേടുകളെക്കുറിച്ച്
വിജിലന്‍സ്
അന്വേഷണം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്
;
(സി)ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികള്‍
ആരൊക്കെയാണ്
;
(ഡി)ആര്‍ക്കൊക്കെ
എതിരായാണ്
വിജിലന്‍സ്
അന്വേഷണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
;
(ഇ)കൊച്ചിന്‍
ബിനാലെക്കുവേണ്ടി
ഇനി
ധനസഹായം
നല്‍കുവാനുദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
? |
1482 |
ക്ഷീരകര്‍ഷകര്‍ക്ക്
പെന്‍ഷന്‍
ശ്രീ.
പി.തിലോത്തമന്‍
(എ)കറവത്തൊഴിലാളികളെയും
ക്ഷീരകര്‍ഷകരെയും
സഹായിക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇവര്‍ക്ക്
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ഈ
തൊഴിലാളികള്‍ക്ക്
സാമ്പത്തികസഹായമോ
പെന്‍ഷനോ
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ;
ഇപ്രകാരം
ലഭിച്ചിട്ടുളള
നിവേദനങ്ങളില്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
1483 |
ക്ഷീര
സഹകരണ
സംഘങ്ങള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പുതുതായി
ക്ഷീരസഹകരണ
സംഘങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എത്രയെണ്ണം
ആരംഭിച്ചു
എന്നറിയിക്കുമോ;
പുതിയതായി
ക്ഷീര
സഹകരണ
സംഘങ്ങള്‍
അനുവദിക്കുന്നതിന്
ഉള്ള
മാനദണ്ഡം
വ്യക്തമാക്കുമോ? |
1484 |
ആലത്തൂര്‍
ബ്ളോക്കില്‍
ക്ഷീരവികസന
ഓഫീസറുടെ
സേവനം
ലഭ്യമാക്കുന്നതിനുളള
നടപടി
ശ്രീ.
എം. ചന്ദ്രന്‍
(എ)ആലത്തൂര്‍
ബ്ളോക്കിലെ
ക്ഷീരവികസന
ഓഫീസില്‍
ക്ഷീരവികസന
ഓഫീസറുടെ
സേവനം
ലഭ്യമല്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ദീര്‍ഘകാലാവധിയില്‍
തുടരുന്ന
ക്ഷീരവികസന
ഓഫിസര്‍ക്കു
പകരമായി
പുതിയ
ഓഫീസറുടെ
സേവനം
ലഭ്യമാക്കുമോ;
(സി)ക്ഷീരവികസന
ഓഫീസറുടെ
സേവനം
സ്ഥിരമായി
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍
ക്ഷീര
കര്‍ഷകരും
ക്ഷേമനിധി
അംഗങ്ങളും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇതു
പരിഹരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
1485 |
ക്ഷീരകര്‍ഷകരും
തൊഴിലുറപ്പ്
പദ്ധതിയും
ശ്രീ.
സി. ദിവാകരന്‍
കേരളത്തിലെ
ക്ഷീരകര്‍ഷകരെ
'തൊഴിലുറപ്പ്'
പദ്ധതിയില്‍
ഉള്‍പ്പെടുത്താതിരിക്കാനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ? |
1486 |
മില്‍മ
വഴിയുള്ള
പാല്‍
സംഭരണം
ശ്രീ.
എം. എ.
ബേബി
(എ)മില്‍മ
ഒരു
ദിവസം
എത്ര
ലിറ്റര്‍
പാല്‍
സംഭരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)ഒരു
ദിവസം
മില്‍മ
വഴി
വിതരണം
ചെയ്യുന്ന
പാലിന്റെ
അളവ്
എത്രയെന്ന്
ലഭ്യമാക്കുമോ
? |
1487 |
ഓട്ടോമാറ്റിക്
മില്‍ക്ക്
കളക്ഷന്‍
സെന്ററുകള്‍
ശ്രീ.
വി. ഡി.
സതീശന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
വര്‍ക്കല
കഹാര്‍
(എ)സംസ്ഥാനത്തെ
ക്ഷീരസംഘങ്ങളില്‍
ഓട്ടോമാറ്റിക്
മില്‍ക്ക്
കളക്ഷന്‍
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)പ്രസ്തുത
സെന്ററുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
എന്തെല്ലാമാണ്
;
(സി)സംഘങ്ങളിലെ
പാല്‍
സംഭരണം
സുതാര്യമാക്കുന്നതിന്
പ്രസ്തുത
സെന്ററുകള്‍
എങ്ങനെ
പ്രയോജനപ്പെടുത്താമെന്നാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
; വിശദമാക്കുമോ
; എല്ലാ
സംഘങ്ങളിലും
ഇവ
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1488 |
കേരളത്തിലെ
പാല്‍
ഉല്പാദനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പാല്‍
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വേണ്ടി
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നതിന്റെ
വിശദാംശം
അറിയിക്കുമോ;
(ബി)ഇക്കഴിഞ്ഞ
അഞ്ചു
വര്‍ഷങ്ങളിലെ
സംസ്ഥാനത്തെ
പാല്‍
ഉല്പാദനത്തിന്റെ
ആകെ അളവ്
വാര്‍ഷികക്രമത്തില്‍
ലഭ്യമാക്കുമോ
? |
1489 |
പുതിയ
സാംസ്കാരിക
നയം
ശ്രീ.
വി.ഡി.
സതീശന്‍
,,
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)സംസ്ഥാനത്ത്
പുതിയ
സാംസ്കാരിക
നയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ
;
(ബി)സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
സ്വതന്ത്രാധികാരം
നല്‍കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പ്രശ്ന
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)പ്രസ്തുത
നയത്തിന്റെ
കരട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ
? |
1490 |
വിശ്വമലയാള
മഹോത്സവം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)വിശ്വമലയാള
മഹോത്സവത്തോടനുബന്ധിച്ച്
എന്തൊക്കെ
പരിപാടികളായിരുന്നു
സംഘടിപ്പിച്ചത്
; വ്യക്തമാക്കുമോ;
(ബി)ഈ
പരിപാടിയുടെ
സംഘാടകര്‍
ആരൊക്കെയായിരുന്നു
എന്ന്
വ്യക്തമാക്കുമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
വിവാദങ്ങള്‍
ഉണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(ഡി)ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പരിപാടികള്‍
നിര്‍ത്തലാക്കേണ്ടി
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
പരിപാടിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എത്ര രൂപ
ചെലവ്
വന്നു
എന്ന്
ഇനം
തിരിച്ച്
വ്യക്തമാക്കുമോ? |
1491 |
'ഭരണഭാഷ'
-മലയാളം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)വിശ്വമലയാള
മഹോത്സവം
പ്രമാണിച്ച്
ഭരണഭാഷ
സമ്പൂര്‍ണ്ണമായി
മലയാളത്തിലാക്കുന്നതിന്
എന്തെങ്കിലും
പ്രത്യേക
പരിപാടിയുണ്ടോ;
(ബി)എങ്കില്‍
അവയുടെ
വിശദാംശം
അറിയിക്കുമോ;
(സി)മലയാളം
സമ്പൂര്‍ണ്ണ
ഭരണഭാഷയാക്കി
മാറ്റുന്നതിന്
സമയബന്ധിതമായ
നടപടിയുണ്ടാകുമോ? |
1492 |
മലയാളത്തിന്
ക്ളാസിക്കല്‍
പദവി
ശ്രീ.
കെ. മുരളീധരന്‍
,,
സണ്ണി
ജോസഫ്
,,
ഷാഫി
പറമ്പില്‍
,,
ലൂഡി
ലൂയിസ്
(എ)മലയാളത്തിന്
ക്ളാസിക്കല്‍
പദവി
ലഭിക്കുന്നത്
സംബന്ധിച്ച്
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഇത്
സംബന്ധിച്ച്
കേന്ദ്ര
സാഹിത്യ
അക്കാഡമി
വിദഗ്ദ്ധ
സമിതി
രൂപവല്‍ക്കരിച്ചിട്ടുണ്ടോ;
(സി)സംസ്ഥാനത്തിന്റെ
വാദങ്ങള്‍
കേള്‍ക്കാന്‍
കേന്ദ്ര
സമിതി
സമ്മതിച്ചിട്ടുണ്ടോ;
(ഡി)ക്ളാസിക്കല്‍
പദവി
ലഭിക്കുന്നതിന്
എന്തെല്ലാം
വാദങ്ങളാണ്
സംസ്ഥാനം
ഉന്നയിക്കാനുദ്ദേശിക്കുന്നത്;
(ഇ)ആരെല്ലാമാണ്
കേന്ദ്ര
സമിതിക്കു
മുമ്പില്‍
വാദം
അവതരിപ്പിക്കുന്നത്? |
1493 |
വിശ്വമലയാള
മഹോത്സവം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
എം.എ.
വാഹീദ്
,,
പി.എ.
മാധവന്‍
,,
കെ. മുരളീധരന്‍
(എ)സംസ്ഥാനത്ത്
വിശ്വമലയാള
മഹോത്സവം
നടത്തുകയുണ്ടായോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത
മഹോത്സവത്തില്‍
ചര്‍ച്ച
ചെയ്തത് ;
മുന്നോട്ട്
വച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം
; വിശദാംശങ്ങള്‍
അറിയിക്കുമോ
? |
1494 |
വിശ്വമലയാള
മഹോത്സവത്തിന്റെ
വിശദാംശം
ശ്രീ.
എം. ഹംസ
(എ)വിശ്വമലയാള
മഹോത്സവത്തിന്
എത്ര
രൂപയാണ്
ചെലവഴിക്കപ്പെട്ടത്;
ഇനം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ബി)വിശ്വമലയാള
മഹോത്സവം
അതിന്റെ
ലക്ഷ്യം
കണ്ടു
എന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കാമോ;
(സി)പ്രസ്തുത
സമ്മേളന
സംഘാടനത്തിലെ
പാളിച്ചകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ? |
1495 |
വിശ്വ
മലയാള
മഹോത്സവം
ശ്രീമതി
കെ. എസ്.
സലീഖ
(എ)മൂന്ന്
ദിവസത്തെ
വിശ്വ
മലയാള
മഹോത്സവത്തിന്
എന്തു
തുക
അനുവദിച്ചു;
ആയതില്‍
എത്ര
ചെലവായി;
(ബി)വിശ്വമലയാള
മഹോത്സവത്തിന്റെ
നടത്തിപ്പിലെ
കെടുകാര്യസ്ഥതയേയും
ധൂര്‍ത്തിനെയും
പറ്റി
വ്യാപകമായ
ആരോപണങ്ങള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)8
ദിവസം
നീണ്ടുനില്‍ക്കുന്ന
അന്താരാഷ്ട്ര
ചലച്ചിത്ര
മേളയേക്കാള്‍
പണച്ചെലവ്
3 ദിവസം
നടന്ന
വിശ്വമലയാള
മഹോത്സവത്തിന്
വന്നിട്ടുണ്ടോ;
(ഡി)വിശ്വമലയാള
മഹോത്സവത്തിന്
പുറത്തുനിന്നുള്ള
പ്രതിനിധികളുടെ
എണ്ണം
എത്ര; എത്ര
വിദേശ
എഴുത്തുകാരുടെ
സാന്നിദ്ധ്യം
ഉണ്ടായി;
വിശദമാക്കുമോ;
(ഇ)വിശ്വമലയാള
മഹോത്സവവുമായി
ബന്ധപ്പെട്ട്
നടന്ന
സെമിനാറുകളില്‍
പല
പ്രമുഖരെയും
അവസാന
നിമിഷം
ഒഴിവാക്കിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായോ;
എങ്കില്‍
ആരെയൊക്കെയാണ്
ഒഴിവാക്കിയതെന്ന്
വ്യക്തമാക്കുമോ;
(എഫ്)3
ദിവസം
നടന്ന
വിശ്വമലയാള
മഹോത്സവത്തില്‍
ഭക്ഷണത്തിനായി
എത്ര തുക
ചെലവഴിച്ചുവെന്നറിയിക്കുമോ
? |
1496 |
വിശ്വമലയാള
മഹോത്സവം
സംഘടിപ്പിച്ചതിലെപോരായ്മകള്‍
ശ്രീ.
സാജു
പോള്‍
(എ)വിശ്വമലയാള
മഹോത്സവത്തിന്റെ
ചെലവിലേയ്ക്കായി
എന്ത്
തുകയാണ്
നീക്കിവച്ചിരുന്നത്;
(ബി)ഇതില്‍
എന്ത്
തുക
ചെലവഴിക്കപ്പെട്ടു;
(സി)വിശ്വമലയാള
മഹോത്സവം
സംഘടിപ്പിച്ചതില്‍
വീഴ്ചകള്‍
സംഭവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
1497 |
“വിശ്വമലയാള
മഹോത്സവം”
നടത്തിപ്പിലെഅപാകതകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)“വിശ്വമലയാള
മഹോത്സവം”
നടത്തിപ്പുമായി
ബന്ധപ്പെട്ട്
സംസ്ഥാന
ഖജനാവില്‍
നിന്ന്
എന്തു
തുക
ചെലവായിട്ടുണ്ട്;
(ബി)പ്രസ്തുത
മഹോത്സവത്തിന്റെ
നടത്തിപ്പിലെ
അപാകതകള്‍
മൂലം
ബന്ധപ്പെട്ടവര്‍
എത്ര
പ്രാവശ്യം
പരസ്യമായി
മാപ്പു
പറഞ്ഞിട്ടുണ്ട്;
(സി)ഇപ്രകാരം
മാപ്പ്
പറയാനുണ്ടായ
സാഹചര്യം
എന്താണ്;
വ്യക്തമാക്കാമോ? |
1498 |
സര്‍ക്കാര്‍
മലയാളം
പ്രസിദ്ധീകരണങ്ങള്‍
ന്യായവിലയില്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)വിശ്വമാലയാള
മഹോത്സവത്തോടനുബന്ധിച്ച്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
പ്രസിദ്ധീകരണസ്ഥാപനങ്ങള്‍
മലയാളം
പ്രസിദ്ധീകരണങ്ങള്‍
വിലകുറച്ച്
ലഭ്യമാക്കുമോ
;
(ബി)വായനാശീലം
പ്രോത്സാഹിപ്പിക്കുന്നതിന്
ഇത്തരത്തിലുള്ള
ആകര്‍ഷകമായ
മറ്റ്
പദ്ധതികള്‍ക്ക്
രൂപം
കൊടുക്കുമോ
? |
1499 |
കുറ്റ്യാടിയില്‍
പഴശ്ശി
സ്മാരകം
ശ്രീമതി
കെ.കെ.
ലതിക
(എ)കുറ്റ്യാടിയില്‍
പഴശ്ശി
സ്മാരകം
സ്ഥാപിക്കുന്നതിനായി
രജിസ്ട്രേഷന്‍
വകുപ്പ്
പുരാവസ്തു
വകുപ്പിന്
കൈമാറിയ
കെട്ടിടം
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
കെട്ടിടം
ഏറ്റെടുക്കുന്നതിനുള്ള
കരട്
വിജ്ഞാപനം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ
;
(സി)നിശ്ചിത
കാലപരിധിക്കുള്ളില്‍
കരട്
വിജ്ഞാപനത്തിന്
ആരെങ്കിലും
ആക്ഷേപം
ഉന്നയിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ
;
(ഡി)ആക്ഷേപം
ഉന്നയിച്ചിട്ടില്ലെങ്കില്‍
അന്തിമ
വിജ്ഞാപനം
എന്ന്
പുറപ്പെടുവിക്കാന്‍
കഴിയും
എന്ന്
വ്യക്തമാക്കുമോ
? |
1500 |
തുളു
അക്കാദമിക്ക്
ആസ്ഥാന
മന്ദിരം
ശ്രീ.
പി.ബി.
അബ്ദുള്‍
റസാക്
(എ)മഞ്ചേശ്വരത്ത്
തുളു
അക്കാദമിക്ക്
ആസ്ഥാന
മന്ദിരം
പണിയുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ
;
(ബി)തുളു
അക്കാദമിയുടെ
ആസ്ഥാന
മന്ദിരം
പണി
എപ്പോള്‍
ആരംഭിക്കുമെന്ന്
അറിയിക്കുമോ
?
|
<<back |
next page>>
|