UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1437

പി. എം. ജി. എസ്. വൈ.പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

()പി. എം. ജി. എസ്. വൈ. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന റോഡുകളുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)മുന്‍കാലങ്ങളില്‍ എട്ട് മീറ്റര്‍ വീതി ഇല്ലെന്ന കാരണത്താല്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും നടപ്പിലാക്കാന്‍ കഴിയാത്തവ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് ഏറ്റെടുക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

1438

പി.എം.ജി.എസ്.വൈ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()പി.എം.ജി.എസ്.വൈ.യില്‍ സംസ്ഥാനത്തിന് അനുവദിച്ച റോഡ് നിര്‍മ്മാണം തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ;

(ബി)എത്ര കിലോമീറ്റര്‍ റോഡാണ് അനുവദിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതി റിപ്പോര്‍ട്ട് എന്നാണ് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കുവാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1439

പി.എം.ജി.എസ്.വൈയുടെ ഏഴാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍

()പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഏഴാംഘട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്ന വയനാട് ജില്ലയിലെ റോഡുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത റോഡുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിപ്രകാരം കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

1440

പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കിലോ മീറ്റര്‍ റോഡുകള്‍ക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്;

(ബി)അനുവദിക്കപ്പെട്ട റോഡുകളുടെ പേരും തുകയും ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ?

1441

പി.എം.ജി.എസ്.വൈ. പ്രകാരമുള്ള റോഡ് നിര്‍മ്മാണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()പി.എം.ജി.എസ്.വൈ 2004-2005 ഫേസ് കഢ പാക്കേജ് പാക്കേജ് കെ.ആര്‍.-1208 പ്രകാരം കല്ലിയോട്-വടക്കേക്കോണം റോഡിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത റോഡിന്റെ പണി ഏത് കരാറുകാരനെയാണ് ഏല്പിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തിയായോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

(ഡി)കരാറുകാരന് ഇതുവരെ എന്തു തുക നല്കിയെന്ന് വ്യക്തമാക്കുമോ ;

()പണി പൂര്‍ത്തിയാക്കിയിട്ടില്ലായെങ്കില്‍ കരാറുകാരനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന വിവരം ലഭ്യമാക്കുമോ ;

(എഫ്)പ്രസ്തുത റോഡുപണി പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ജി)ഇതോടൊപ്പമുള്ള ആറ്റിന്‍പുറം-പുല്ലാമല, പേരയം-പുള്ളിനട റോഡുകളുടെ പണി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

1442

കല്ല്യാശ്ശേരി മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതി

ശ്രീ.റ്റി.വി.രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം എത്ര റോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; അവയുടെ വിശദാംശം നല്‍കുമോ; പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട പല റോഡുകളുടെയും പണി ടെണ്ടര്‍ എടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാകുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്?

1443

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

'' .എം. ആരിഫ്

'' ബി. സത്യന്‍

'' കെ. കുഞ്ഞമ്മത് മാസ്റര്‍

()പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി റോഡ് വികസനത്തിനുള്ള പ്രോപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാനത്തോടാവശ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എപ്പോള്‍ ; പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ; എത്ര കിലോമീറ്റര്‍ റോഡ് വികസനത്തിനുള്ള പദ്ധതിക്കുവേണ്ടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് ; എത്രമാസത്തിനകം പദ്ധതി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു ;

(ബി)പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എപ്പോള്‍ ; വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)കേന്ദ്രം ആവശ്യപ്പെട്ട നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചത് എന്തുകൊണ്ടാണ് ;

വ്യക്തമാക്കുമോ ?

1444

സ്വര്‍ണ്ണജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എല്ലാ ജില്ലകളിലും സ്വാശ്രയ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം വിപണന സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ?

1445

നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍

ശ്രീ. .പി. ജയരാജന്‍

()നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതെപ്പോഴാണെന്നു വ്യക്തമാക്കുമോ ;

(ബി)എന്‍.ആര്‍.എല്‍.എം.ന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെന്നു വ്യക്തമാക്കുമോ ;

(സി)എന്‍.ആര്‍.എല്‍.എം-ന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി ഏതാണെന്നു വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത ഏജന്‍സിയെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

()എന്‍.ആര്‍.എല്‍.എം. മുഖേന സംസ്ഥാനത്ത് ഇപ്പോള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ ?

1446

..വൈ പദ്ധതി

ശ്രീ. വി. ശശി

()..വൈ പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പണിപൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്ന 2 ലക്ഷം രൂപ ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ;

(ബി)ഇങ്ങനെ നല്‍കിയാല്‍ എത്ര രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;

(സി)പ്രസ്തുത പദ്ധതി പ്രകാരം 2012-13 ല്‍ എത്ര ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; ഇതില്‍ എത്ര വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്കു വ്യക്തമാക്കുമോ?

1447

ഇന്ദിര ആവാസ് യോജന പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()ഇന്ദിര ആവാസ് യോജന പദ്ധതിയനുസരിച്ച് മുമ്പ് ഏറ്റെടുത്ത് പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ ഇപ്പോള്‍ നല്‍കുന്ന 2 ലക്ഷം രൂപ ബാധകമാകുമോ;

(ബി)പ്രസ്തുതപദ്ധതി അനുസരിച്ച് കാസര്‍ഗോഡ് ജില്ലയില്‍ എത്ര വീടുകളാണ് ഏറ്റെടുത്തിരുന്നത്; എത്രയെണ്ണം പ്രവൃത്തി പൂര്‍ത്തിയാക്കിയെന്നും അറിയിക്കുമോ;

(സി)പൂര്‍ത്തിയാകാത്തവ എന്ന് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത പദ്ധതിയനുസരിച്ച് എത്രവീടുകള്‍ ഏറ്റെടുത്തു; ബ്ളോക്കടിസ്ഥാനത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?

1448

നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ പദ്ധതി നടത്തിപ്പ്

ശ്രീ. .. അസീസ്

()കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ കേരളത്തില്‍ എപ്രകാരമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായുള്ള നോഡല്‍ ഏജന്‍സി ഏതാണ്;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പില്‍ കുടുംബശ്രീയുടെ പങ്ക് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

()ഓരോ വര്‍ഷവും പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?

1449

നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ പദ്ധതി നടത്തിപ്പ്

ശ്രീ. .. അസീസ്

()കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ കേരളത്തില്‍ എപ്രകാരമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായുള്ള നോഡല്‍ ഏജന്‍സി ഏതാണ്;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പില്‍ കുടുംബശ്രീയുടെ പങ്ക് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

()ഓരോ വര്‍ഷവും പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?

1450

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കി.മി. ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനുള്ളനടപടികള്‍ സ്വീകരിച്ചു; ഇതിനായി എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചു; വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം കോട്ടയം ജില്ലയിലെ ഓരോ നിയോജകമണ്ഡലങ്ങളിലും എത്ര തുക വീതം ചെലവഴിച്ചു; ഇതുവഴി ഒരോ നിയോജകമണ്ഡലങ്ങളിലും എത്ര കി.മി. റോഡുകള്‍ വീതം പുനരുദ്ധരിക്കുവാന്‍ സാധിച്ചു വ്യക്തമാക്കുമോ;

(സി)ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിക്കുള്ള മാനദണ്ഡം എന്താണ്; വെളിപ്പെടുത്തുമോ?

1451

അഹാഡ്സിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()അട്ടപ്പാടി വികസന പദ്ധതിയായ അഹാഡ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ;

(ബി)ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ അഹാഡ്സിനെ സംബന്ധിച്ച ശുപാര്‍ശ എന്തായിരുന്നു ; വിശദമാക്കുമോ ;

(സി)അട്ടപ്പാടി പ്രദേശം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെട്ട്പോകാതിരിക്കാന്‍ എന്ത് നടപടിയായിരുന്നു ചീഫ് സെക്രട്ടറി മുന്നോട്ട് വച്ചിരുന്നത് ; ഇത് അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടാണ് ; വിശദമാക്കുമോ ?

1452

റോഡ് നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ നടപടി

ശ്രീ. പി.തിലോത്തമന്‍

()ഷാപ്പ്കവല-പാലത്തുങ്കല്‍ പാലം-ചാലിപ്പളളി-മണവേലി-വരനാട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നിലവിലുളള തടസ്സം എന്താണ്: വ്യക്തമാക്കുമോ;

(ബി)ഈ റോഡ് ജോലിയില്‍ നിന്നും നബാര്‍ഡ് പിന്‍മാറുകയും കോണ്‍ട്രാക്ടറുമായുളള പ്രശ്നങ്ങള്‍ ഓംബുഡ്സ്മാന്‍ ഗ്രാമവികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത സാഹ

ചര്യത്തില്‍ എഗ്രിമെന്റ് അവസാനിപ്പിക്കുവാന്‍ കഞ്ഞിക്കുഴി ബ്ളോക്കിന് ഉത്തരവ് നല്‍കാത്തത് എന്തുകൊണ്ടാണ്; വിശദമാക്കുമോ;

(സി)ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ; ഈ ജോലി എത്ര മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തീയാക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ റോഡ് നിര്‍മ്മാണം അടിയന്തിരമായി നടപ്പിലാക്കാന്‍ മറ്റെന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ ആയത് എന്താണ്; അത് പരിഹരിക്കേണ്ടത് എങ്ങനെയാണെന്ന്; വിശദമാക്കുമോ?

1453

അങ്കമാലി നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പ് സാമ്പത്തിക വര്‍ഷവും നടപ്പിലാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക എത്രയെന്ന് വിശദമാക്കുമോ;

(സി)ഈ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1454

മങ്കട ബ്ളോക്ക് പഞ്ചായത്തിന്റെ പരിധി പുനക്രമീകരിക്കല്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മങ്കട ബ്ളോക്ക് പഞ്ചായത്തിന്റെ പരിധി പുനക്രമീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇല്ലെങ്കില്‍ നിയമസഭാ മണ്ഡലപരിധിയും, ബ്ളോക്ക് പഞ്ചായത്ത് പരിധിയും വ്യത്യസ്തമായതിനാല്‍ ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ബ്ളോക്ക് പഞ്ചായത്തുകള്‍ പുന:ക്രമീകരിക്കുന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിക്കുമോ?

1455

കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം

ശ്രീ. റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പുതുതായി രൂപീകരിച്ച കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വികരിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കുമോ ?

1456

വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ റോഡുവികസനത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തെങ്കിലും നിലവിലുണ്ടോ ;

(ബി)എങ്കില്‍ അവ ഏതൊക്കെയാണ് ; വിശദമാക്കാമോ ;

(സി)ഇല്ലെങ്കില്‍ പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുമോ ?

1457

ഗ്രാമീണ ഉപജീവനമിഷന്‍ രൂപീകരണം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് ഗ്രാമീണ ഉപജീവനമിഷന്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത മിഷന്റെ ഘടനയും ഉദ്ദേശ്യ ലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(സി)ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ നിര്‍ദ്ദേശങ്ങളിന്മേലുള്ള കേന്ദ്ര നിലപാട് എന്താണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1458

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

()ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി)മിഷന്റെ നിര്‍വ്വഹണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി)മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍വ്വഹണം നടത്തേണ്ട ചുമതല ആര്‍ക്കായിരുന്നു;

(ഡി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മിഷന്റെ നിര്‍വ്വഹണം കുടുംബശ്രീയെ ഏല്‍പ്പിച്ചതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതു പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ

1459

തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. .. അസീസ്

()തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് നല്‍കുന്ന ദിവസ വേതനം എത്രയാണ്;

(ബി)പ്രസ്തുത വേതനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് പ്രസ്തുത പദ്ധതി വഴി തൊഴിലാളിക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?

1460

ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം രജിസ്റര്‍ ചെയ്തവര്‍

ശ്രീ. .പി. ജയരാജന്‍

()2005-ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലിനുവേണ്ടി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്തവരുടെ എണ്ണം എത്രയാണെന്നു വ്യക്തമാക്കുമോ ;

(ബി)രജിസ്റര്‍ ചെയ്തു കഴിഞ്ഞാല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കുന്നുവെന്നുറപ്പുവരുത്തുവാനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നുവെന്നുറപ്പുവരുത്തുവാനും എന്തു സംവിധാനമാണു നിലവിലുള്ളതെന്നു വ്യക്തമാക്കുമോ ;

(സി)തൊഴിലിനായി രജിസ്റര്‍ ചെയ്തവര്‍ക്ക് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പറ്റ് രസീതു നല്‍കുന്നില്ലായെന്നും 15 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്ന നിബന്ധന നടപ്പിലാക്കുന്നില്ലായെന്നുമുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()എങ്കില്‍ നിയമവ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ?

1461

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - മരണാനന്തര സഹായം

ശ്രീ. .പി. ജയരാജന്‍

()2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിചെയ്യുന്ന തൊഴിലാളി അപകടത്തില്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ മരണാനന്തര സഹായമായി എത്രു രൂപയാണു നല്‍കുന്നതെന്നു

വ്യക്തമാക്കുമോ ;

(ബി)ഇപ്പോള്‍ നല്‍കുന്ന മരണാനന്തര സഹായം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ;

(സി)തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത് വച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സാസഹായം എത്രയെന്നു വ്യക്തമാക്കുമോ ;

(ഡി)ചികിത്സാ സഹായം വര്‍ദ്ധിപ്പിക്കുവാനും തൊഴിലിനിടയില്‍ അപകടം സംഭവിച്ച് ചികിത്സയില്‍ കഴിയുന്ന വേളയിലുള്ള ചികിത്സാ ചെലവുകള്‍ നല്‍കുവാനും നടപടി സ്വീകരിക്കുമോ ?

1462

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വേതനം

ശ്രീ. .പി. ജയരാജന്‍

()2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം രജിസ്റര്‍ ചെയ്തു തൊഴിലെടുക്കുന്നവര്‍ക്ക് 15 ദിവസത്തിനകം വേതനം നല്‍കണമെന്ന നിബന്ധന സംസ്ഥാനത്ത് വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരം നിയമലംഘനങ്ങള്‍ തടയുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ ;

(സി)വേതനം അനിശ്ചിതമായി താമസിക്കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് കോമ്പന്‍സേഷന്‍ നല്‍കുന്നതിനു വ്യവസ്ഥയുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ഡി)ഇല്ലെങ്കില്‍ അത്തരം ഒരു വ്യവസ്ഥ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1463

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിവസങ്ങള്‍ നൂറില്‍ നിന്നും നൂറ്റിഅമ്പതാക്കി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണനയില്‍ വന്നിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രവൃത്തി ദിവസങ്ങള്‍ 150 ദിവസമായി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അംഗീകരിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ

1464

നെല്‍കൃഷി തൊഴിലുറപ്പ് പദ്ധതിയില്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നെല്‍പ്പാടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1465

ദേശീയ തൊഴിലുറപ്പ് പദ്ധതിയിന്‍ പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച തുക

ശ്രീ. ജി.സുധാകരന്‍

()2011-12-ല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വെളിപ്പെടുത്താമോ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷം ഇതിനായി അനുവദിച്ച തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കാമോ;

(ഡി)ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ഏതെങ്കിലും ഏജന്‍സിക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

1466

തൊഴിലുറപ്പ് പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ എത്രപേര്‍ അംഗങ്ങളായി പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ച് സ്ത്രീകള്‍, പുരുഷന്മാര്‍ എന്ന് തരംതിരിച്ച്

വ്യക്തമാക്കുമോ ;

(ബി)ഒരംഗത്തിന് ശരാശരി പ്രതിവര്‍ഷം എത്ര ദിവസത്തെ ജോലി ലഭിക്കും; നിലവില്‍ ഇവര്‍ക്ക് ഒരു ദിവസം നല്‍കുന്ന വേതനം എത്ര ;

(സി)തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2011-12-ല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഗ്രാന്റ് എത്ര ; ആയതില്‍ എത്ര ചെലവഴിച്ചു ; 2012-13-ല്‍ കിട്ടിയ ഗ്രാന്റ് എത്ര ; ആയതില്‍ നവംബര്‍ 30 വരെ എത്ര തുക ചെലവഴിച്ചു ; വിശദമാക്കുമോ ;

()പ്രസ്തുത പദ്ധതിയില്‍ എപ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജോലികളുമാണ് നിരോധിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ ;

(എഫ്)നിലവില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരുടെ വേതനം കൃത്യമായി നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എത്ര തൊഴിലാളികള്‍ക്കാണ് ഇനി വേതനം ലഭിക്കാനുള്ളതെന്നും ആയതിലേക്ക് വേണ്ട തുക എത്രയെന്നും, നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണങ്ങളെന്തെന്നും വിശദമാക്കുമോ ;

(ജി)തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കുകള്‍ പറ്റിയാല്‍ ആ തൊഴിലാളികളുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുമോ ; വിശദമാക്കുമോ ;

(എച്ച്)നടപ്പുവര്‍ഷം നവംബര്‍ 30 വരെ എത്ര ദിവസത്തെ തൊഴില്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ ;

()ഇപ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ കുറയുവാനുള്ള കാരണം എന്തെന്ന് വിശദമാക്കുമോ ?

1467

തൊഴിലുറപ്പ് പദ്ധതി

ശ്രീ. ബി. സത്യന്‍

()തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന വേതനം മറ്റാനുകൂല്യങ്ങള്‍, ജോലി ചെയ്യേണ്ട സമയക്രമം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം മേഖല

കളില്‍ ഏതെല്ലാം തൊഴിലുകള്‍ അംഗങ്ങള്‍ ചെയ്യേണ്ടിവരുമെന്ന് വിശദമാക്കാമോ;

(സി)സഹകരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കൃഷിപ്പണികള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നവരെക്കൊണ്ട് ചെയ്യിക്കുന്നതിന് തടസ്സമുണ്ടോ; വ്യക്തമാക്കാമോ ?

1468

വി. . .മാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തില്‍ വി. . . ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ അനുപാതികമായ വര്‍ദ്ധനവ് ലഭിച്ചിട്ടില്ല എന്ന് അനോമലി കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതില്‍ എന്ത് തീരുമാനമെടുത്തു എന്ന് വിശദമാക്കുമോ;

(സി)ഏറെ ജോലിഭാരവും ഉത്തരവാദിത്തവുമുള്ള

വി. . . മാരുടെ അടിസ്ഥാന യോഗ്യത ഡിഗ്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1469

ഗ്രാമവികസന വകുപ്പിലെ ഡ്രൈവര്‍ തസ്തിക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഗ്രാമവികസന വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് ക, ഗ്രേഡ് കക, സെലക്ഷന്‍ ഗ്രേഡ് എന്നിവയുടെ അനുപാതം എത്രയാണ് ;

(ബി)നിലവില്‍ ഗ്രേഡ് ക, കക തസ്തികകളില്‍ ഓരോന്നിലും എത്രപേര്‍ വീതം ഉണ്ട് ;

(സി)ഡ്രൈവര്‍ ഗ്രേഡ് കക വിന്റെ 2011 മാര്‍ച്ച് മുതലുള്ള സീനിയോരിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കാനാകും;

(ഡി)ഡ്രൈവര്‍മാര്‍ക്കുള്ള ഡ്യൂട്ടി അലവന്‍സ് പ്രത്യേകമായി അനുവദിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

()ഡ്യൂട്ടി അലവന്‍സ്ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍നിന്നും അനുവദിക്കുന്നതിന് ഉത്തരവുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ ;

(എഫ്)ഡ്യൂട്ടി അലവന്‍സ് ഒരു ദിവസത്തിന്എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത് ; ഉത്തരവിന്റെ പകര്‍പ്പ്

ലഭ്യമാക്കുമോ ?

1470

സംസ്ഥാനത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ.എന്‍.. ഖാദര്‍

()സംസ്ഥാനത്തു നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി സ്വകാര്യ വിദേശ പങ്കാളിത്തം തേടുന്നതിന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനായി പ്രത്യേക ഏജന്‍സി രൂപവത്ക്കരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദവിവരം നല്‍കാമോ ;

(സി)പദ്ധതികള്‍ നിശ്ചിത സമയപരിധിക്കകത്ത് പൂര്‍ത്തിയാക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാനും എന്തൊക്കെ മുന്‍കരുതലുകളാണ്

സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.