UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

801

ശാന്തിവിളയിലെ താലൂക്ക് ആശുപത്രി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ ശാന്തിവിളയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയെ നൂറുകിടക്കകളുള്ള ആശുപത്രിയാക്കി മാറ്റുന്നതിന് ആവശ്യമുള്ളത്ര ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ആശുപത്രിയില്‍, അത്യാഹിത വിഭാഗം, പ്രസവ വിഭാഗം, ദന്തരോഗവിഭാഗം, കണ്ണുരോഗ വിഭാഗം, എല്ലുരോഗ വിഭാഗം എന്നിവ സ്ഥാപിക്കുന്നതിനുളള നടപടികളുടെ പുരോഗതി വിശദമാക്കുമോ ?

802

ആയൂര്‍വ്വേദ ആശുപത്രികളില്‍ എച്ച്.ഡി. എസ്. രൂപീകരണം

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആയൂര്‍വ്വേദ ആശുപത്രി എന്നിവയ്ക്ക് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്.) കള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; വിശദമാക്കുമോ ?

803

പൊന്നാനി മണ്ഡലത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഉടന്‍ നടപ്പാക്കുമോ ;

(ബി)പ്രസ്തുത ആശുപത്രിക്കുള്ള സ്റാഫ് പാറ്റേണ്‍ തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കാമോ?

804

ആയുര്‍വേദ കോളേജിലെ ബിരുദാനന്തര ബിരുദ സീറ്റുകള്‍ നഷ്ടപ്പെട്ട സാഹചര്യം

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ കൌമാരഭൃത്യ വിഭാഗത്തില്‍ അഞ്ചും അഗദതന്ത്ര വിഭാഗത്തില്‍ രണ്ടും ബിരുദാനന്തര ബിരുദ സീറ്റുകള്‍ നഷ്ടപ്പെട്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)പ്രസ്തുത സീറ്റുകള്‍ പുന:സ്ഥാപിച്ചു കിട്ടുന്നതിന് എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

805

കോഴിക്കോട് താലൂക്കിന് എന്‍.ആര്‍.എച്ച്.എം. ഫണ്ട്

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് താലൂക്കില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദമാക്കുമോ;

(ബി)ഓരോ പദ്ധതിയുടേയും വിശദാംശവും ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കാമോ?

806

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ പി.എച്ച്.സി, സി.എച്ച്.സി കളിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ബി)പഴയങ്ങാടി താലൂക്കാശുപത്രിയില്‍ എത്ര ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടേയും ഒഴിവുകളാണുള്ളത്; ഇവിടെ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

807

പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍ തസ്തികകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി താലൂക്ക് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ ആശുപത്രിയില്‍ ഫിസിഷ്യന്‍-ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക നിലവിലില്ലാത്തത് ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക നികത്തുന്നതിനും ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി)ഇല്ലെങ്കില്‍ പീഡിയാട്രിക്സ് വിഭാഗത്തില്‍ ഉളള തസ്തികയില്‍ നിന്ന് ഒരെണ്ണം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് - ജനറല്‍ മെഡിസിന്‍ ആക്കിമാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

808

പരിയാരം ആയുര്‍വ്വേദ കോളേജിലെ അനുബന്ധ പ്രവൃത്തികള്‍

ശ്രീ. റ്റി. വി. രാജേഷ്

()പരിയാരം ആയുര്‍വ്വേദ കോളേജില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പരിയാരം ആയുര്‍വ്വേദ കോളേജിലെ ബസ്സിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനാല്‍ പുതിയ ബസ്സ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

809

ആരോഗ്യവകുപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴില്‍ ആകെ എത്ര ഡോക്ടര്‍മാര്‍ (അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി) സേവനമനുഷ്ഠിക്കുന്നു എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിഭാഗങ്ങളില്‍ ആകെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ?

810

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിലവിലുളള ഒഴിവുകള്‍

ശ്രീ. .പി. ജയരാജന്‍

()കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ വിവിധ വിഭാഗങ്ങളില്‍ നിലവിലുളള ഒഴിവുകളുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)കണ്ണൂര്‍ ജില്ലയിലെ ഓരോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഒഴിവുകളുടെ വിവരം ലഭ്യമാക്കുമോ;

(സി)ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോയെന്നും എന്തു തുടര്‍നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)ഒരു സ്പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയും നിയമനം നല്‍കുവാന്‍ ആ വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസ്തുത തസ്തികയിലേക്ക് സാധാരണ മെഡിക്കല്‍ ഓഫീസറെ സൂപ്പര്‍ ന്യൂമററിയായി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

811

.സി.ആര്‍. ലാബുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ വേതന വ്യവസ്ഥകള്

ശ്രീ. .പി. ജയരാജന്‍

().സി.ആര്‍. ലാബുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരില്‍ ഓരോ വിഭാഗത്തിലുംപെട്ടവരുടെ വേതന ഘടനയെന്തെന്നു വ്യക്തമാക്കുമോ;

(ബി)ഈ വിഭാഗം ജീവനക്കാരുടെ വേതനം ഏറ്റവും ഒടുവില്‍ പരിഷ്ക്കരിച്ചതെപ്പോഴാണെന്നു വ്യക്തമാക്കുമോ;

(സി)ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഓരോ വിഭാഗത്തിലുംപെട്ടവര്‍ക്ക് നല്‍കുന്ന ദിവസവേതനം എത്രയെന്നു വ്യക്തമാക്കുമോ;

(ഡി)ഇവര്‍ക്ക് മിനിമം വേതനം ലഭ്യമാക്കുവാന്‍ എന്തു നടപടിയാണു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ?

812

സി.എച്ച്.സി. പാറ്റേണ്‍ അനുസരിച്ചുളള തസ്തികകള്‍

ശ്രീ. കെ. ദാസന്‍

()സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുള്ള കൊയിലാണ്ടി, തിരുവള്ളൂര്‍, മേലടി സി.എച്ച്.സി.കളില്‍, സി.എച്ച്.സി. പാറ്റേണ്‍ അനുസരിച്ച് തസ്തികകള്‍ സൃഷ്ടി ക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)ഇക്കാര്യത്തിനായി സര്‍വ്വെ റിപ്പോര്‍ട്ട്/ഇന്‍വെസ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചു എന്ന് വിശദീകരിക്കുമോ ?

813

വല്ലച്ചിറ പി.എച്ച്.സി. യിലെ ഐ.പി. സംവിധാനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശ്ശൂര്‍-പുതുക്കാട് മണ്ഡല ത്തിലെ വല്ലച്ചിറ പി.എച്ച്.സി. യില്‍ ഐ.പി. ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ആശുപത്രിയില്‍ ഐ.പി. തുടങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി)എങ്കില്‍ എന്താണെന്ന് വിശദമാക്കാമോ; .പി. എന്നേക്ക് ആരംഭിക്കാനാകും; വിശദമാക്കാമോ?

814

സര്‍ക്കാര്‍ ലാബുകളുടെ എന്‍..ബി.എല്‍. അക്രഡിറ്റേഷന്‍

ശ്രീ. കെ. ദാസന്‍

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍..ബി.എല്‍. അക്രഡിറ്റേഷന്‍ നിലവാരത്തിലേക്കുയര്‍ത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

815

എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്കുള്ള സഹായ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്കുള്ള സഹായ പദ്ധതി പ്രകാരം തയ്യാറാക്കിയ ലിസ്റില്‍ നാളിതുവരെ എത്ര പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ ലിസ്റില്‍ ഇനി എത്ര പേരെ ഉള്‍പ്പെടുത്താനുണ്ടെന്നും വ്യക്തമാക്കാമോ ;

(ബി)എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും കീടനാശിനിമൂലം രോഗം ബാധിച്ചവരുമായവരെ കൂടി പ്രസ്തുത സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

816

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റില്‍ നിന്ന് ഒഴിവാക്കിയതില്‍ മനംനൊന്ത് കാസര്‍ഗോഡ് ബെള്ളൂര്‍ സ്വദേശി ജാനുനായ്ക്ക് 2012 ആഗസ്റ് 21-ന് വിഷം കഴിച്ച് മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(സി)ജാനുനായ്ക്കിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

817

മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രം

ശ്രീ. പി. തിലോത്തമന്‍

()മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന സമരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ പരിഹരിക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;

(ബി)മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമോ?

818

മാറഞ്ചേരി സി.എച്ച്.സി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി സി.എച്ച.സി.യുടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായോ; വിശദമാക്കാമോ;

(ബി)ഇല്ലെങ്കില്‍ അതിനുളള തടസ്സങ്ങള്‍ എന്തൊക്കെ; വിശദമാക്കാമോ;

(സി)ഇത് എന്ന് പൂര്‍ത്തീകരിക്കാനാകും; പ്രസ്തുത സി.എച്ച്.സി.യിലെ സ്റാഫ് പാറ്റേണ്‍ മറ്റു സി.എച്ച്.സി.കളിലെ സ്റാഫ് പാറ്റേണിന് തുല്യമാണോ;

(ഡി)അല്ലെങ്കില്‍ സ്റാഫ് പാറ്റേണ്‍ സി.എച്ച്.സി. ഘടനക്കനുസൃതമായി മാറ്റുന്നതിനും, മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

819

സര്‍ക്കാര്‍ ആശുപത്രികള്‍ പാട്ടത്തിന് നല്‍കല്‍

ശ്രീ. എം. ചന്ദ്രന്‍

()സര്‍ക്കാര്‍ ആശുപത്രികള്‍ പാട്ടത്തിന് നല്കാന്‍, വയനാട് പാലക്കാട് ജില്ലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നുവോ ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി നല്കിയ കുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)കുറിപ്പില്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടോ ; വിശദമാക്കുമോ ?

820

കോഴിക്കോട് ജില്ലയിലെ സ്റാഫ് നേഴ്സ് ഒഴിവുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്റാഫ് നേഴ്സിന്റെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)ജില്ലാ പി.എസ്.സി. സ്റാഫ് നഴ്സുമാരുടെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ പ്രസ്തുത ലിസ്റില്‍ നിന്നും എത്ര ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുകയുണ്ടായി ?

821

ഇന്ററസ്റ് ഫ്രീ മെഡിക്കല്‍ അഡ്വാന്‍സ്/റീ-ഇമ്പേഴ്സ്മെന്റ്

ശ്രീ. എം. . ബേബി

()സംസ്ഥാനത്ത് ഒട്ടാകെയുള്ള "ഇന്ററസ്റ് ഫ്രീ മെഡിക്കല്‍ അഡ്വാന്‍സ്''/റീ-ഇമ്പേഴ്സ്മെന്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സെക്രട്ടേറിയറ്റില്‍ ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ എത്ര അസിസ്റന്റുമാരുണ്ട് ;

(ബി)അപേക്ഷകളിന്മേല്‍ അടിയന്തിരമായി തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഈ വിഭാഗത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ ?

822

ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് പി. എച്ച്. സെന്ററുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട് ;

(ബി)സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ പി.എച്ച്. സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട് ; ആയതിന്റെ ഉത്തരവ് ഉള്‍പ്പെടെ വിശദാംശം അറിയിക്കുമോ ;

(സി)അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം തന്നെയുള്ള കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ പി.എച്ച്. സി. അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ;

(ഡി)

പ്രസ്തുത ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ജീവിത പിന്നോക്കാവസ്ഥയും, ആതുര ശുശ്രൂഷാ സ്ഥാപനങ്ങളുടെ അഭാവവും പരിഗണിച്ച് ചിറക്കരയില്‍ പി.എച്ച്.സി. അനുവദിക്കുവാന്‍ സന്നദ്ധമാകുമോ ?

823

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍

ശ്രീമതി. കെ. കെ. ലതിക

()കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ജെ1/25300/2011/എച്ച്& എഫ്.ഡബ്ള്യു.ഡി നമ്പര്‍ ഫയലില്‍ എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തുവെന്ന് വ്യക്തമാക്കുമോ;

(ബി)2011-12- 2012-2013 കാലയളവില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എന്തെല്ലാം മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ?

824

സര്‍ക്കാര്‍ ജീവനക്കാരുടെമെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ്

ശ്രീമതി. കെ. കെ. ലതിക

()സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് നല്‍കുന്നതില്‍ പ്രീ ഫാക്ടോ സാങ്ഷന്‍, പോസ്റ് ഫാക്ടോ സാങ്ഷന്‍ എന്നിവ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ഇവ സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

825

കാസര്‍ഗോഡ് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളിലും ഡിസ്പെന്‍സറികളിലുമായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ എത്ര വര്‍ഷങ്ങളായി നിലവിലുണ്ടെന്നും ഇത് നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ?

826

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ആശുപത്രി ബ്ളോക്ക്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചു രോഗാശുപത്രിയില്‍ നിന്ന് മെഡിസിനും, അനുബന്ധ വിഭാഗങ്ങളും പുതിയ ആശുപത്രി ബ്ളോക്കുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)മാറ്റുന്നതിനുളള നടപടി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് പറയാമോ;

(സി)അവ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വികരിക്കുമോ?

827

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് സംവിധാനം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

()തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗാശുപത്രിയിലെ ഏക ലിഫ്റ്റ് മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തന രഹിതമായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ദീര്‍ഘമായ കാലം ലിഫ്റ്റ് നന്നാക്കതെ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(സി)ലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമോ ?

828

പെരിങ്ങോം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരുടെ അഭാവം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ താലൂക്ക് ആശുപത്രി പദവി നല്‍കിയ പെരിങ്ങോം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം സാധാരണ രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുണ്ട് ; ഏതെല്ലാം എന്ന് വിശദമാക്കാമോ ?

829

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന് ലിഫ്റ്റ്

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം മുഖേന പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് ലിഫ്റ്റ് സൌകര്യം അനുവദിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)ലിഫ്റ്റ് സ്ഥാപിച്ച് പുതിയ കെട്ടിടം എപ്പോള്‍ തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

830

പേരാമ്പ്ര ആശുപത്രിയുടെ വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയതിനുശേഷം പേരാമ്പ്ര ആശുപത്രിയുടെ വികസത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റാഫും ഇല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

831

കൊരട്ടി ഗവണ്‍മെന്റ് ലെപ്രസി ഹോസ്പിറ്റലിലെ പേഷ്യന്റ്സ് എംപ്ളോയീസ് സ്കീം

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടിയിലെ ഗവണ്‍മെന്റ് ലെപ്രസി ഹോസ്പിറ്റലില്‍ പേഷ്യന്റ്സ് എംപ്ളോയീസ് സ്കീമില്‍ താല്‍ക്കാലികമായി നിയമിച്ച പതിനാല് ജീവനക്കാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നതിനായുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ആയതിന് അംഗീകാരം നല്‍കുവാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ?

832

മെഡിസിറ്റി

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടി ഗവണ്‍മെന്റ് ലെപ്രസി ആശുപത്രിയുടെ വക 110 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ മേഖലയില്‍ മെഡിസിറ്റി സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ചോര്‍ന്നൊലിക്കുന്നതും ജീര്‍ണ്ണിച്ചതുമായ പഴയ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന കൊരട്ടി ഗവണ്‍മെന്റ് ലെപ്രസി ഹോസ്പിറ്റലിനെ ഒറ്റ കെട്ടിടത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനായി ഒരു പുതിയ കെട്ടിടം നര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

833

108 ആംബുലന്‍സ് സേവനം വഴി എത്ര പേരുടെ ജീവന്‍  രക്ഷിക്കുവാന്‍ സാധിച്ചു

ശ്രീമതി കെ. എസ്. സലീഖ

()കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിജയകരമായി നടപ്പില്‍ വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം എല്ലാ ജില്ലയിലും സര്‍ക്കാര്‍ നടപ്പിലാക്കിയോ ; വിശദമാക്കുമോ ;

(ബി)108 ആംബുലന്‍സ് സേവനം വഴി എത്ര പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു ;

(സി)2012 നവംബര്‍ 30 വരെ വാഹനാപകടത്തില്‍ പരിക്കേറ്റ എത്ര പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു ;

(ഡി)2012 നവംബര്‍ 30 വരെ ഹൃദയ സംബന്ധവും ശ്വാസതടസ്സവും അനുഭപ്പെട്ട എത്ര പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു ;

()എത്ര ഗര്‍ഭിണികള്‍ 108 ആംബുലന്‍സില്‍ കൊണ്ടു പോകവെ പ്രസവിച്ചു ; എത്ര ഗര്‍ഭിണികളെ പ്രസവത്തിന് അടിയന്തിര ശുശ്രൂഷ നല്‍കി ആശുപത്രികളില്‍ എത്തിച്ചു ;

(എഫ്)എത്ര 108 ആംബുലന്‍സുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ; അവ പ്രവര്‍ത്തിപ്പിക്കുവാന്‍ ദിനംപ്രതി ശരാശരി എന്തു തുക ചെലവാകും ; ഇതില്‍ ജോലി നോക്കുന്നവര്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരാണോ ; വിശദമാക്കുമോ ;

(ജി)കഴിഞ്ഞ സര്‍ക്കാര്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് നോഡല്‍ ഏജന്‍സിയായി അനുവദിച്ച കെല്‍ട്രോണ്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ മാറ്റി ഈ സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ ;

(എച്ച്) 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപകമായ രീതിയിലും കുറ്റമറ്റ രീതിയിലും ആക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

834

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സ്റാഫുകളുടെ നിയമനം

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസം ശരാശരി എത്ര രോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ട്;

(ബി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വിവിധ

കാറ്റഗറികളിലായി എത്ര തസ്തികകളാണ് നിലവിലുള്ളത്; അവയില്‍ ഡോക്ടര്‍മാരുടെ എത്ര തസ്തികകള്‍ ഉണ്ട്; ഇപ്പോള്‍ നിലവില്‍ എത്ര ഡോക്ടര്‍മാരാണുള്ളത്;

(സി)എത്ര ഡോക്ടര്‍മാര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്; പ്രസ്തുത വര്‍ക്കിംഗ് അറേഞ്ച്മെന്റ് റദ്ദ് ചെയ്തു തിരികെ മാതൃസ്ഥാപനത്തില്‍ ജോലി ചെയ്യിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് പാരാ മെഡിക്കല്‍ സ്റാഫംഗങ്ങളുടെയും ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

835

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സ്റാഫുകളുടെ നിയമനം

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസം ശരാശരി എത്ര രോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ട്;

(ബി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വിവിധ

കാറ്റഗറികളിലായി എത്ര തസ്തികകളാണ് നിലവിലുള്ളത്; അവയില്‍ ഡോക്ടര്‍മാരുടെ എത്ര തസ്തികകള്‍ ഉണ്ട്; ഇപ്പോള്‍ നിലവില്‍ എത്ര ഡോക്ടര്‍മാരാണുള്ളത്;

(സി)എത്ര ഡോക്ടര്‍മാര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്; പ്രസ്തുത വര്‍ക്കിംഗ് അറേഞ്ച്മെന്റ് റദ്ദ് ചെയ്തു തിരികെ മാതൃസ്ഥാപനത്തില്‍ ജോലി ചെയ്യിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് പാരാ മെഡിക്കല്‍ സ്റാഫംഗങ്ങളുടെയും ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

836

സ്വകാര്യ ലാബുകളുടെ നിയന്ത്രണം

ശ്രീ. എസ്. ശര്‍മ്മ

()സ്വകാര്യ ലാബുകള്‍ക്ക് നിയമാനുസൃത പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ യോഗ്യതകള്‍ എന്തൊക്കെയാണ് ;

(ബി)സ്വകാര്യ ലാബുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് പഞ്ചായത്തുകളാണോ ; എങ്കില്‍ ഇതില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഒരേ ടെസ്റ് വിവിധ സ്വകാര്യ ലാബുകളില്‍ നടത്തുമ്പോള്‍ വ്യത്യസ്തമായ റിപ്പോര്‍ട്ട് കിട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സ്വകാര്യ ലാബുകളെ നിയന്ത്രിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

837

എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരും മെഡിക്കല്‍ ക്യാമ്പും

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് കാസര്‍ഗോഡ് ജില്ലയില്‍ എത്ര മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്;

(ബി)ഇതില്‍ ഉള്‍പ്പെട്ട എത്ര പേരെ കണ്ടെത്തിയിട്ടുണ്ട്; കാറ്റഗറി അനുസരിച്ച് വിശദമായ കണക്ക് വ്യക്തമാക്കാമോ;

(സി)കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുക ഈ ലിസ്റിലുള്ള എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ?

838

പോഷകാഹാര ക്ഷാമവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും

ശ്രീ. എളമരം കരീം.

()സംസ്ഥാനത്ത് പോഷകാഹാരക്ഷാമം അനുഭവിക്കുന്നവര്‍ എത്രയാണെന്ന ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ;

(ബി)ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എതെല്ലാം ;

(സി)സംസ്ഥാനത്ത് ദരിദ്രകുടുംബങ്ങള്‍ ആഹാരസാധനങ്ങളുടെ വില വര്‍ദ്ധനവ് മൂലം പോഷകാഹാരം ലഭിക്കാതെ മരണപ്പെട്ടിട്ടുള്ളതായി അറിയാമോ ; ഇത്തരത്തിലുള്ള എത്ര മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ ;

(ഡി)സംസ്ഥാനത്ത് സ്ഥിരം ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവര്‍ എത്രയെന്നുളള കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കാമോ ?

839

അരൂക്കുറ്റി, തൈക്കാട്ട്ശ്ശേരി സി.എച്ച്.സി. കളിലെ ഒഴിവുകള്‍

ശ്രീ. . എം. ആരിഫ്

()അരൂര്‍ നിയോജക മണ്ഡലത്തിലെ അരൂക്കുറ്റി ആശുപത്രിയില്‍ സി.എച്ച്.സി.യില്‍ ഐ.പി.എച്ച് സ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള അത്രയും ഡോക്ടര്‍മാരെ നിയമിക്കണമെന്ന സ്ഥലം എം.എല്‍..യുടെ അപേക്ഷ ലഭിച്ചുവോ; ആയതിന്മേല്‍ തസ്തിക സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചുവോ; തൈക്കാട്ട്ശ്ശേരി സി.എച്ച്.സി.യില്‍ സ്ട്രെങ്ങ്ത് പ്രകാരമുളള ഡോക്ടര്‍മാരേയും സ്റാഫിനേയും നിയമിക്കുന്നതിനുളള സത്വര നടപടി സ്വീകരിക്കുമോ;

(ബി)ദേശീയപാതയോരത്തെ പ്രധാന ആശുപത്രിയായ തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഗ്രേഡ് ഉയര്‍ത്തിയത് പ്രകാരം അവിടെ ഡോക്ടര്‍മാരെയും സ്റാഫിനെയും നിയമിക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ?

840

ശബരിമലയില്‍ പ്രസാദ നിര്‍മ്മാണം

ശ്രീ. കെ. വി. വിജയദാസ്

()ശബരിമലയില്‍ പ്രസാദ നിര്‍മ്മാണം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണോ എന്ന് വ്യക്തമാക്കുമോ;

(ബി)കരാറുകാര്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രസാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പൂപ്പല്‍ പിടിച്ച അപ്പം സംബന്ധിച്ച വിവാദത്തില്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ കുറവ് വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ ?

841

ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവള വികസനം

ശ്രീ. കെ. അജിത്

()ശബരിമല തീര്‍ത്ഥാടകരുടെ ഒരു പ്രധാന ഇടത്താവളമാണ് വൈക്കം എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇടത്താവളങ്ങളുടെ വികസനകാര്യത്തില്‍ വൈക്കത്തിന് എന്തെങ്കിലും പരിഗണന നല്‍കിയതായി വെളിപ്പെടുത്തുമോ;

(സി)ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമെന്ന രീതിയില്‍ വൈക്കത്തെത്തുന്ന തിര്‍ത്ഥാടകര്‍ക്ക് അവശ്യം വേണ്ട സൌകര്യങ്ങളില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിനായി ഒരു പൊതു പാക്കേജുണ്ടാക്കുന്നകാര്യം പരിഗണിക്കുമോ?

842

ശബരിമല - പാര്‍ക്കിംഗ് ഫീസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍ക്ക് പമ്പയിലൂം പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ക്കിംഗ്ഫീസ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

843

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആശ്രിത നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കഴിഞ്ഞ ബോര്‍ഡ് ഭരണകാലത്ത് എത്ര പേര്‍ക്ക് ആശ്രിത നിയമനം നല്‍കി യിട്ടുണ്ട് ;

(ബി)എന്നുമുതലുള്ള അപേക്ഷകളിലാണ് തീര്‍പ്പു കല്‍പിക്കപ്പെട്ടത് ;

(സി)ആശ്രിത നിയമനത്തിന് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി എത്ര ;

(ഡി)ആശ്രിത നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി ദേവസ്വം ബോര്‍ഡിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

844

ശബരിമല മാസ്റര്‍ പ്ളാന്‍

ശ്രീ. ജി. സുധാകരന്‍

()ശബരിമല മാസ്റര്‍ പ്ളാനിന്റെ ഭാഗമായി നിലയ്ക്കലില്‍ ഏതെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്; വിശദാംശം നല്‍കുമോ;

(ബി)മാസ്റര്‍ പ്ളാന്‍ പ്രകാരം ശബരിമലയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്; വിശദമാക്കാമോ;

(സി)മാസ്റര്‍ പ്ളാന്‍ അനുസരിച്ചുളള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

845

ക്ഷേത്രങ്ങളേയും ക്ഷേത്രംവക കാവുകളേയും സംരക്ഷിക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

()ക്ഷേത്രങ്ങളേയും ക്ഷേത്രംവക കാവുകളേയും സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഇവയുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടിക്രമങ്ങളാണ് ഭരണതലത്തില്‍ ഒരുക്കിയിട്ടുള്ളതെന്നും എന്തെല്ലാം ധനസഹായങ്ങളാണ് ക്ഷേത്രങ്ങളെയും കാവുകളെയും സംരക്ഷിക്കുന്നതിന് ഉടമകള്‍ക്ക് ലഭിക്കുന്നതെന്നും വിശദമാക്കുമോ ;

(സി)ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലനിരപ്പ് നിലനിര്‍ത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ നടപടികളില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

846

നിലയ്ക്കലും പമ്പസന്നിധാനത്തിലും ഈ വര്‍ഷം നടന്ന ലേലങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()നിലയ്ക്കലും പമ്പ സന്നിധാനത്തിലും ഈ വര്‍ഷം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി നടന്ന ലേലങ്ങള്‍ എന്തൊക്കെയായിരുന്നു; ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം കാര്യങ്ങളില്‍ ലേലം വിളിച്ച് കരാര്‍ ഉറപ്പിച്ചുകൊടുക്കുകയുണ്ടായി ;

(ബി)ലേലം ഉറപ്പിച്ച മേഖല, തീയതി, തുക ഇതേ കാര്യത്തില്‍ മുന്‍വര്‍ഷം ലഭിച്ച ലേലതുക തുടങ്ങിയവ വിശദമാക്കാമോ ;

(സി)ഏതെല്ലാം ഐറ്റങ്ങളില്‍ മുന്‍വര്‍ഷത്തെക്കാള്‍ ലേല തുകയില്‍ കുറവുണ്ടായി; വിശദമാക്കാമോ ;

(ഡി)ലേല നടപടി ക്രമത്തില്‍ ഈ വര്‍ഷം വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു; ആരുടെ നേതൃത്വത്തിലായിരുന്നു ലേലം വിളി നടന്നിരുന്നത് ; വ്യക്തമാക്കുമോ ?

847

സ്ഥിരം പോലീസ് എയ്ഡ് പോസ്റ് നിര്‍മ്മാണം

ശ്രീ. സി.കെ.സദാശിവന്‍

()ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഒരു സ്ഥിരം പോലീസ് എയ്ഡ് പോസ്റ് നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ:

(ബി)യുനെസ്കോയുടെ അംഗീകാരത്തിനായി ചെട്ടികുളങ്ങര ക്ഷേത്രത്തെ പരിഗണിക്കുന്നതിലേക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.