UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

761

ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി

ശ്രീ. . കെ. വിജയന്‍

()ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയില്‍ പി.എച്ച്.സി യിലും സബ്സെന്ററിലും എന്തൊക്കെ സേവനങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ പദ്ധതിയില്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സബ് സെന്ററില്‍ നിന്നും ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

762

'സ്ക്രബ് ടൈഫസ്' പനി

ശ്രീ. എം. ഉമ്മര്‍

()'സ്ക്രബ് ടൈഫസ്' പനി കേരളത്തില്‍ എതെങ്കിലും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ജില്ലതിരിച്ചുള്ള വിവരം നല്‍കുമോ;

(ബി)ഇത് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

763

സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സുമാരുടെ നിയമനം

ശ്രീ. എം.. ബേബി

()സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരുടെ കുറവുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2010 ഏപ്രില്‍ മുതല്‍ 2011 ഏപ്രില്‍ വരെ എത്ര നേഴ്സുമാരെ നിയമിച്ചിരുന്നുവെന്ന് അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്താകെ നേഴ്സുമാരുടെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്?

764

ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പിടിപ്പുകേടുകൊണ്ട് ആരോഗ്യരംഗത്തുണ്ടാകുന്ന ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിന് നിലവില്‍ എന്തു സംവിധാനമാണുള്ളത്;

(സി)മരുന്നു വിതരണം, പരിശോധന, മെഡിക്കല്‍ സ്റോറുകള്‍ക്കും മരുന്നു കമ്പനികള്‍ക്കും ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായ ആക്ഷേപം എന്നിവ പരിശോധിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

765

കെ.എച്ച്.ആര്‍.ഡബ്ള്യു.സൊസൈറ്റിയുടെ നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ വേതനഘടന

ശ്രീ. . പി. ജയരാജന്‍

()ആരോഗ്യവകുപ്പിനു കീഴിലുള്ള കെ.എച്ച്.ആര്‍.ഡബ്ള്യു. സൊസൈറ്റിയുടെ കീഴില്‍ പേ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ വേതനഘടനയെന്തെന്നു വ്യക്തമാക്കുമോ;

(ബി)ഈ വിഭാഗം ജീവനക്കാരുടെ വേതനം ഏറ്റവും ഒടുവില്‍ പരിഷ്ക്കരിച്ചത് ഏത് ഉത്തരവ് മുഖേനയാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉത്തരവ് പ്രകാരമുള്ള വേതനം ഉത്തരവ് തീയതി മുതല്‍ അവര്‍ക്കു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ ഉത്തരവു തീയതി മുതല്‍ അവര്‍ക്കു ലഭിക്കുവാന്‍ അര്‍ഹതപ്പെട്ട വേതനം കുടിശ്ശികയടക്കം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

()കെ.എച്ച്.ആര്‍.ഡബ്ള്യു. സൊസൈറ്റിയ്ക്കു കീഴിലെ നഴ്സിംഗ് വിഭാഗത്തില്‍പ്പെട്ട ദിവസവേതനത്തിനു ജോലി ചെയ്യുന്നവരുടെ വേതനം പ്രതിദിനം മിനിമം 500 രൂപയെങ്കിലും ആയി ഉയര്‍ത്തുവാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

766

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. വി ശ്രേയാംസ്കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട് എന്നതിന്റെ ജില്ലാതല കണക്ക് ലഭ്യമാക്കുമോ;

(ബി)സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; ഇതുവരെ എത്രയെണ്ണം ആരംഭിച്ചെന്ന് വെളിപ്പെടുത്തുമോ;

(സി)20-10-2012-ലെ ജി. . (ആര്‍. റ്റി) നം.3503/ 12/ എച്ച്. എഫ്. ഡബ്ള്യു.ഡി എന്ന പ്രമോഷന്‍ ഉത്തരവു പ്രകാരം എത്ര വേക്കന്‍സികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ആയത് പി. എസ്. സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്നതുമൂലം എത്ര ഒഴിവുകളാണ് ഈ തസ്തികയില്‍ നിലവിലുളളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകള്‍ പി. എസ്. സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

767

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാന ആരോഗ്യ വകുപ്പിന്‍ കീഴില്‍ വിവിധ വിഭാഗങ്ങളിലായി നിലവിലുള്ള ഡോക്ടര്‍മാരുടെ തസ്തികകളെ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)ഏതെല്ലാം വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാര്‍ വീതം ഇപ്പോള്‍ ജോലി ചെയ്തു വരുന്നുണ്ട് ; ഓരോ വിഭാഗത്തിലും നിലവിലുള്ള ഒഴിവുകള്‍ എത്ര ;

(സി)2013 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ ഓരോ വിഭാഗത്തിലും എത്ര വീതമുണ്ട്; വിശദമാക്കാമോ;

(ഡി)ഓരോ വിഭാഗത്തിലും ആവശ്യമായിട്ടുള്ള ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റുകള്‍ നിലവിലുണ്ടോ ?

768

കാരുണ്യാ ഫാര്‍മസി സെന്ററുകള്‍

ശ്രീ. വി.ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

()കാരുണ്യാ ഫാര്‍മസി സെന്ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം തരം ആശുപത്രികളിലാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് ;

(സി)ഈ സെന്ററുകള്‍ വഴി എത്ര ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ വില്‍ക്കുന്നത് ;

(ഡി)ആരുടെ നേതൃത്വത്തിലാണ് ഇത്തരം ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത് ?

769

കാരുണ്യ ഫാര്‍മസിയിലെ ക്യാന്‍സര്‍ മരുന്നുകളുടെ സ്റോക്ക്

ശ്രീമതി കെ. എസ്. സലീഖ

()കാരുണ്യ ഫാര്‍മസികളില്‍ ക്യാന്‍സര്‍ മരുന്നുകളുടെ സ്റോക്ക് ഇപ്പോള്‍ എപ്രകാരമാണുള്ളത് ;

(ബി)സ്റോക്ക് ഉണ്ടെങ്കിലും എന്തുകൊണ്ടാണ് ചില ഡോക്ടര്‍മാര്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വിലകൂടിയ ക്യാന്‍സര്‍ മരുന്നു വാങ്ങാന്‍ രോഗികളെ പ്രേരിപ്പിക്കുന്നത് ; ഇത്തരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരം സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും നടപടി സ്വീകരിക്കുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)സംസ്ഥാന സര്‍ക്കാരിന്റെ ക്യാന്‍സര്‍ കെയര്‍ പദ്ധതി നടത്തിപ്പ് മന്ദീഭവിച്ച നിലയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷം ഈ പദ്ധതിയ്ക്കായി എത്ര കോടി രൂപ അനുവദിച്ചു ; ആയതില്‍ നിന്നും നവംബര്‍ 30 വരെ എത്ര രൂപ ആരോഗ്യ വകുപ്പ് ചെലവഴിച്ചു ; നടപ്പു വര്‍ഷം എട്ട്മാസം പിന്നിട്ടിട്ടും പകുതി തുക പോലും ചെലവഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

770

അവയവദാന ചട്ടങ്ങള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()നിലവിലുള്ള അവയവദാന ചട്ടങ്ങള്‍ അനുസരിച്ച് അവയവദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് പോലും അവയവദാനം നടത്താന്‍ സാധീക്കാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ നിലവിലുള്ള അവയവദാന ചട്ടങ്ങള്‍ പരിഷ്ക്കരിയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്ക്കുമോ; എങ്കില്‍ ഏതെല്ലാം ചട്ടങ്ങളിലാണ് മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

771

വിദ്യാലയങ്ങളുടെ പരിധിയില്‍ അനധികൃത പുകയില കച്ചവടം നടത്തുന്ന നടപടി

ശ്രീ. എം. ഉമ്മര്‍

()വിദ്യാലയങ്ങളുടെ 400 മീറ്റര്‍ പരിധിയില്‍ പുകയില കച്ചവടം പാടില്ലെന്ന സര്‍ക്കുലര്‍ തദ്ദേശസ്വയംഭരണ വകുപ്പ് പിന്‍വലിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിലവില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ 400 മീറ്റര്‍ ദൂരപരിധി എന്ന ഉത്തരവ് പുനഃസ്ഥാപിച്ചിട്ടുണ്ടോ;(സി)വിദ്യാലയങ്ങളുടെ പരിധിയില്‍ പുകയില കച്ചവടം നിരോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

772

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പല സ്വകാര്യാശുപത്രികളിലും രോഗികളില്‍ നിന്നും അമിതമായി ചികിത്സാ ചെലവുകള്‍ ഈടാക്കിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതു പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പില്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ;

(സി)ഇല്ലെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

773

അവശ്യമരുന്നുകളുടെ വിലനിയന്ത്രണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()അവശ്യമരുന്നുകളുടെ വില ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സര്‍ക്കാര്‍ വിലനിയന്ത്രണം നടത്തുന്ന മരുന്നുകള്‍ മാര്‍ക്കറ്റില്‍ നിന്നും മാറ്റി പുതിയ പേരില്‍ അതേ മരുന്നുകള്‍ വിപണിയില്‍ ഇറക്കുന്ന കമ്പനികളുടെ കൃത്രിമം തടയുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

774

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൌകര്യങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ആശുപത്രികളില്‍ പേവാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ജലസേചന സൌകര്യം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

775

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ‘എന്‍ഡോസള്‍ഫാന്‍’ ബാധിത പ്രദേശങ്ങളില്‍ എത്ര കോടി രുപയുടെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഏതെല്ലാം പദ്ധതികളാണെന്നും വ്യക്തമാക്കാമോ?

776

ഡെങ്കിപ്പനി, എലിപ്പനി, പക്ഷിപ്പനി എന്നിവ ബാധിച്ച് മരണപ്പെട്ടവര്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡെങ്കിപ്പനി, എലിപ്പനി, പക്ഷിപ്പനി എന്നിവ ബാധിച്ച് എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ ?

777

ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം

ശ്രീമതി. കെ.എസ്. സലീഖ

()ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിലേക്ക് (എന്‍.ആര്‍.എച്ച്.എം.) സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ നടപ്പുവര്‍ഷം എത്ര കോടി രൂപയുടെ കേന്ദ്ര ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഫണ്ട് കിട്ടാത്തതു കാരണം 'ആശ' വര്‍ക്കര്‍മാര്‍ക്കും, ആശുപത്രികളിലെ ദിവസവേതനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നില്ലാ യെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)എന്‍.ആര്‍.എച്ച്.എം. മുഖേന എത്ര കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ചെലവഴിക്കേണ്ടത്; അതില്‍ സംസ്ഥാന വിഹിതം എത്ര; ആദ്യ ഗഡുവായി എത്ര കോടി രൂപയാണ് സംസ്ഥാനം നല്‍കേണ്ടത്; വിശദമാക്കുമോ;

(ഡി)ആരോഗ്യമേഖലയില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന നടപ്പാക്കേണ്ട പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ കേന്ദ്രം അനുവദിച്ചു;

()എന്‍.ആര്‍.എച്ച്.എം. ഫണ്ട് മുഖേന നടപ്പിലാക്കി വരുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?

778

ജനറിക് മരുന്നുകളുടെ വിതരണം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു വര്‍ഷം എത്ര കോടി രൂപയുടെ മരുന്നുകള്‍ വേണ്ടിവരും;

(ബി)ജനറിക് മരുന്നുകള്‍ക്ക് വേണ്ടിവരുന്ന മൊത്തം തുക എത്ര; അല്ലാത്തവയ്ക്ക് വേണ്ടിവരുന്ന തുക എത്ര;

(സി)ജനറിക് മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നതിന് ഒരു വര്‍ഷം എന്ത്തുക വേണ്ടി വരും;

(ഡി)ഈ ആവശ്യത്തിലേക്ക് എന്ത് തുക അനുവദിച്ചിട്ടുണ്ട്; ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തിയ തുക എത്ര;

()ജനറിക് മരുന്നുകളുടെ എണ്ണം എത്രയാണ്; ഇവയില്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നവയുടെ എണ്ണം എത്ര;

(എഫ്)സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ ആശുപത്രികള്‍ നിലവിലുണ്ട്; ഈ പദ്ധതി ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലാത്ത ആശുപത്രികളുടെ എണ്ണം വ്യക്തമാക്കുമോ?

779

ഗുണനിലവാരമില്ലാത്തതും കാലാവധികഴിഞ്ഞതുമായ മരുന്നുകള്‍

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ വിപണിയില്‍ തുടരുന്നതായ പരാതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാലാവധി കഴിഞ്ഞ മരുന്നുകളെ വില്പന നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി)ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്താറുണ്ടോ ; ഇല്ലെങ്കില്‍ മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നതിനുമുമ്പ് ഗുണനിലവാരപരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

780

മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷ തെറ്റായ ഉത്തരസൂചിക സംബന്ധിച്ച അന്വേഷണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഇത്തവണത്തെ മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷയില്‍ തെറ്റായ ഉത്തര സൂചികയുള്ള 26 ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ ഒത്തുകളിക്കുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)വിദഗ്ദ്ധ സമിതി എത്ര ചോദ്യങ്ങളാണ് തെറ്റാണെന്ന് തിരിച്ചറിഞ്ഞത്; ഇതു സംബന്ധിച്ച് എന്തു നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ ?

781

തിരുവനന്തപുരം ജില്ലയിലെ അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികള്‍

ശ്രീ. വി. ശശി.

()കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കൌണ്‍സില്‍ നിബന്ധന പ്രകാരം അക്രഡിറ്റേഷന്‍ ഉള്ള എത്ര ആശുപത്രികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു ; അവ ഏതെല്ലാം ;

(ബി)മറ്റ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് നടപ്പാക്കിയിട്ടുള്ള പരിപാടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

782

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ അവയവദാന പരിപാടികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ അവയവദാന പരിപാടിയുടെ ഫലമായി എത്രപേര്‍ നേത്രദാന സമ്മതപത്രം നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കുമോ ;

(ബി)ജില്ലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര നേത്രദാനം നടന്നിട്ടുണ്ട് ;

(സി)ജില്ലകളില്‍ നേത്ര ബാങ്ക് സൌകര്യം നിലവിലുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

783

കാസര്‍കോട് ജില്ല- ഹോമിയോ ആശുപത്രികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഹോമിയോ ആശുപത്രികള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)കാസര്‍കോട് ജില്ലയില്‍ ഹോമിയോ ആശുപത്രികള്‍ പുതുതായി അനുവദിച്ചിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ?

784

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ കമ്മ്യൂണിറ്റീ സെന്റര്

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും സാനിട്ടറി വര്‍ക്കര്‍മാരും ഇല്ലെന്നുള്ളകാര്യവും കെട്ടിടത്തിന്റെ സീലിംഗും മറ്റും പൊളിഞ്ഞു വീഴുന്നുവെന്ന കാര്യവും സൂചിപ്പിച്ചുകൊണ്ട് പഞ്ചായത്ത് നിവാസികള്‍ നല്‍കിയ നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

785

കുറുവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം

ശ്രീ. മോന്‍സ് ജോസഫ്

()കുറുവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിടം പണിയും അനുബന്ധപ്രവര്‍ത്തികളുമായി ബന്ധപ്പെട്ട ഇ2/43986/2011 നമ്പര്‍ ഫയലില്‍ എന്തൊക്കെ നടപടി സ്വീകരിച്ചു;

(ബി)കുറുവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിടം പണിയുമായി ബന്ധപ്പെട്ട ഡിറ്റെയില്‍ഡ് പ്രൊപ്പോസല്‍ ഡി.എച്ച്.എസ് ല്‍ നിന്നും ലഭിച്ചോ; ഇല്ലെങ്കില്‍ എന്ന് സമര്‍പ്പിക്കും എന്ന് വ്യക്തമാക്കുമോ;

(സി)റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ ഉണ്ടായ കാലതാമസത്തിനുളള കാരണം വ്യക്തമാക്കുമോ; പ്രസ്തുത ഡിറ്റൈയില്‍ഡ് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?

786

ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് എത്ര ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരാണ് ദിവസ/താല്‍ക്കാലിക വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ

(ബി)പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലിരിക്കെ ദിവസ/താല്‍ക്കാലിക വേതാനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;

(സി)പി.എസ്.സി റാങ്ക് ലിസ്റില്‍ നിന്നും നിയമനം നല്‍കാതെ ദിവസ/താല്‍ക്കാലിക വേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

787

കോഴിക്കോട് ശ്രീവള്ളിക്കാട്ട് കാവ് ക്ഷേത്ര പുനരുദ്ധാരണം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ എടക്കര ശ്രീവള്ളിക്കാട്ട് കാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇരുപത് ലക്ഷം രൂപ അനുവദിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ബോര്‍ഡ് തീരുമാനത്തിന് അടിയന്തിരമായി അംഗീകാരം നല്‍കുമോയെന്ന് വ്യക്തമാക്കാമോ ?

788

തിരുവനന്തപുരം ജില്ലയിലെ പി.എച്ച്.സി.കള്‍

ശ്രീ. ബി. സത്യന്‍

()തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകള്‍ക്ക് പി.എച്ച്.സി. കള്‍ അനുവദിച്ചിട്ടുണ്ട്; ഇതില്‍ ഏതെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് ;

(ബി)ഇതില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്നുണ്ടോ ; വ്യക്തമാക്കാമോ ;

(സി) എങ്കില്‍ ഇത് പ്രവര്‍ത്തനമാരംഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?

789

ജെ.പി.എച്ച്.എന്‍. റാങ്ക് ലിസ്റ്

ശ്രീ. മോന്‍സ് ജോസഫ്

()തിരുവനന്തപുരം ജില്ലയിലെ ജെ.പി.എച്ച്.എന്‍. ഗ്രേഡ് കക റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു ;

(ബി)2012-2013 സാമ്പത്തിക വര്‍ഷം എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(സി)2012-13 ലെ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തോ; എന്നാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് വ്യക്തമാക്കാമോ;

(ഡി)2012-13 സാമ്പത്തിക വര്‍ഷം ഏതൊക്കെ പി.എച്ച്.സി.യി. ല്‍ ജെ.പി.എച്ച്.എന്‍. ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ ?

790

പുറക്കാട്ടിരിയിലെ ആയൂര്‍വ്വേദ ആശുപത്രി

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ പുറക്കാട്ടിരിയില്‍ കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസിന്റെ കീഴിലുള്ള ആയൂര്‍വ്വേദ ഹെല്‍ത്ത് റിസോര്‍ട്ട് ആയൂര്‍വ്വേദ ആശുപത്രിയാക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

791

താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അവിടെ ഗൈനക്കോളജിസ്റോ, പീടിയാട്രീഷ്യനോ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ജനറേറ്ററും ഓപ്പറേഷന്‍ തിയറ്ററുമടക്കം എല്ലാ സൌകര്യങ്ങളും അവിടെ നിലവിലുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇവിടെ ഒരു ഗൈനക്കോളജിസ്റിനെ ഡോക്ടറെ നിയമിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ

792

കൊല്ലങ്കോട് പി. എച്ച്. സി.യെ സി. എച്ച് സി.യായി ഉയര്‍ത്തുവാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട് പി. എച്ച്. സി.യെ സി. എച്ച്. സി.യാക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ

(ബി)അതിനായി ഇനി എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാക്കേണ്ടതെന്നും, അവ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ

793

നെന്മാറ മണ്ഡലത്തിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍, ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ;

(സി)നെന്മാറ സി. എച്ച്. സി.യില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

794

ജാന്‍സിയുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അപേക്ഷ

ശ്രീ. .എം. ആരിഫ്

()മാരാരിക്കുളം നോര്‍ത്ത് പി.എച്ച്.സി യിലെ എല്‍.എച്ച്., (പി.എച്ച്.എന്‍) ആയ ശ്രീമതി. വി.എന്‍. ജാന്‍സിയുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ; എന്നാണ് ഈ അപേക്ഷ ലഭിച്ചത് ; ഇതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് എത്രയുംവേഗം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

795

കാസര്‍ഗോഡ് ജില്ലയില്‍ സാംക്രമികരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()2011-12-ല്‍ സാംക്രമികരോഗങ്ങള്‍ ബാധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ എത്രപേര്‍ മരിച്ചിട്ടുണ്ടെന്ന തരംതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഇത് ഒഴിവാക്കുന്നതിന് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

796

അനധികൃത ദന്താശുപത്രികള്‍

ശ്രീ. കെ. രാജു

()പരസ്യം നല്‍കി അനധികൃത ദന്താശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തിലുളള ആശുപത്രികള്‍ക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

797

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കാവശ്യമായ മരുന്നുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍, ആവശ്യമായ മരുന്നുകള്‍ മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിന്നുമെടുത്ത് രോഗികള്‍ക്ക് നല്‍കാതെ, പുറത്ത് നിന്നും വാങ്ങുവാന്‍ കുറിപ്പ് എഴുതി കൊടുക്കുന്നതായ എം.എല്‍..മാരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; അന്വേഷണത്തിന്റെ വിശദാംശവും സ്വീകരിച്ച നടപടിയും എന്താണെന്ന് വ്യക്തമാക്കുമോ ?

798

മരുമല പി.എച്ച്.സി.കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ നടപടി

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്തില്‍ മരുമലയിലുള്ള കൊണാറമ്പ് പി.എച്ച്.സി. കെട്ടിടങ്ങളും, സ്റാഫ് ക്വാര്‍ട്ടേഴ്സും ഒഴിഞ്ഞു കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുമ്പ് ഈ കെട്ടിടത്തില്‍ ചികിത്സാ സൌകര്യം ഉണ്ടായിരുന്നുവോ;

(സി)ഇവിടെ ഡോക്ടറെ നിയമിച്ച് പ്രസ്തുത കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുമോ;

(ഡി)ഇവിടെ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ആരുടെ കൈവശത്തിലാണ്; ഇതു സംരക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ ?

799

സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്റ്സ് ടു പുവര്‍

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 'സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്റസ് ടു പുവര്‍' വഴി എന്തു തുക ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട് ;

(ബി)പ്രസ്തുത കാലയളവില്‍ സഹായം ലഭിച്ച കൊല്ലംജില്ലയില്‍പ്പെട്ട ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഏതെല്ലാം രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രസ്തുത പദ്ധതി പ്രകാരം സഹായം ലഭ്യമാക്കും ; പരമാവധി അനുവദിക്കുന്ന തുകയും അതിനുളള നിലവിലെ മാനദണ്ഡങ്ങളും വിശദമാക്കുമോ ?

800

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, അനുബന്ധ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ക്ളാസ് III, IV തസ്തികകള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും അനുബന്ധ ആശുപത്രികളിലുമായി എത്ര ക്ളാസ് III, ക്ളാസ് IV, തസ്തികകള്‍ നിലവിലുണ്ട്;

(ബി)എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്;

(സി)ക്ളാസ് III, ക്ളാസ് IV തസ്തികകളില്‍ സ്ഥിര നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.