UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

261

എം.പിയുടെ കാര്‍ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്സുകള്‍


ശ്രീ. സി.കൃഷ്ണന്‍

()ശ്രീ. കെ.സുധാകരന്‍ എം.പിയുടെ കാര്‍ ഡ്രൈവര്‍ വിനോദ്കുമാര്‍ വ്യാജ വാഹന (ആര്‍.സി) കേസില്‍ അറസ്റിലായിട്ടുണ്ടോ;

(ബി)എങ്കില്‍ അറസ്റ് ചെയ്യപ്പെട്ട വിനോദ്കുമാറിന്റെ പേരില്‍ പോലീസ് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;

(സി)ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ടോ;

(ഡി)ശ്രീ. കെ. സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ ബസ് യാത്രക്കാരനെ അടിച്ചുകൊന്ന കേസ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഈ കേസിലെ എത്രാമത് പ്രതിയാണ് ഗണ്‍മാന്‍ എന്ന് വിശദമാക്കുമോ;

()ശ്രീ. കെ. സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു എന്നയാളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

262

രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണം


പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍ എത്ര;

(ബി)കൊലചെയ്യപ്പെട്ടവരില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ഉണ്ടായിരുന്നുവോ;

(സി)എങ്കില്‍ ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ട എത്രപേര്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയായിരുന്നുവെന്നും ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;

(ഡി)കൊലപാതക കേസുകളില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷിച്ച കേസുകള്‍ എതൊക്കെയായിരുന്നു;

()അന്വേഷണത്തെതുടര്‍ന്ന് ഇതിനകം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചവ എത്ര; കുറ്റപത്രം ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്തവ എത്ര;

(എഫ്)അന്വേഷണം സി. ബി. ഐ യെ ഏല്പിച്ച കേസുകള്‍ ഏതൊക്കെ; വ്യക്തമാക്കുമോ ?

263

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സംസ്ഥാനത്ത് എത്ര സി.പി..(എം) പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുകയുണ്ടായെന്ന് വെളിപ്പെടുത്തുമോ;

(ബി)കൊലചെയ്യപ്പെട്ടവര്‍ ആരൊക്കെയാണെന്നും കൊലപാതകം നടത്തിയവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്നും വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത കൊലപാതകങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണം~ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ്സുകള്‍ ഏതൊക്കെയാണ്; ഇനിയും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്തവ ഏതൊക്കെ;

(ഡി)കൊലചെയ്യപ്പെട്ടവരുടെ വീട് ആഭ്യന്തര വകുപ്പുമന്ത്രി സന്ദര്‍ശിച്ച്, അന്വേഷണം സംബന്ധിച്ച് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായോ;

()സി.പി..(എം)-ല്‍നിന്നും പുറത്താക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം ആഭ്യന്തര വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്ര തവണ, വീട്ടിലെത്തി ബന്ധുക്കളുമായി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി?

264

കുറ്റവാളികള്‍ക്കെതിരെ നടപടി

ശ്രീ. എം. ഉമ്മര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

()കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നകാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വിശദമാക്കുമോ;

(ബി)നിയമാനുസൃത നടപടി സ്വീകരിക്കുന്നകാര്യത്തില്‍ പോലീസിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)നിരപരാധികളെ പ്രതികളാക്കി പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് വിശദമാക്കുമോ;

(ഡി)സത്യസന്ധരും അഴിമതിരഹിതരും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരുമായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെ പരസ്യമായി അനുമോദിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ ?

265

വിംസി’ലെ ജീവനക്കാര്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ സ്വീകരിച്ച നടപടി


ശ്രീ. . കെ. വിജയന്‍

()നാദാപുരം നിയോജക മണ്ഡലത്തിലെ സ്വകാര്യ ആശുപത്രിയായ വിംസിലെ ജീവനക്കാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പോലീസ് എന്തൊക്കെ നടപടി സ്വീകരിച്ചു;

(ബി)പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയായതില്‍ പോലീസിന്റെ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത്?

266

ക്രൈംബ്രാഞ്ച് എസ്.ഐ ശ്രീ. പ്രേംകുമാറിനെ മര്‍ദ്ദിച്ച കേസ്


ശ്രീ. ടി.എം. തോമസ് ഐസക്

()കോട്ടയം നഗരത്തില്‍വച്ച്, ക്രൈം ബ്രാഞ്ച് എസ്.ഐ പ്രേംകുമാറിനെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ പ്രതികളെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ടോ ;

(സി)ഇവര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയിട്ടുണ്ടോ?

267

വെള്ളൂക്കര മദ്രസ ആക്രമണം


ശ്രീമതി കെ.കെ. ലതിക

()വെള്ളൂക്കര മദ്രസ ആക്രമണം സംബന്ധിച്ച് വടകര പോലീസ് സ്റേഷനിലെ സി.സി. 776-ാം നമ്പര്‍ കേസിലെ പ്രതി സ്ഥാനത്ത് ആരോപിക്കപ്പെട്ടവര്‍ കേസില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ നല്‍കിയ അപേക്ഷ സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി)നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ ?

268

ഗുണ്ടാ ആക്രമണം അമര്‍ച്ച ചെയ്യാന്‍ നടപടി


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. എന്‍. . ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

()സംസ്ഥാനത്ത് ഗുണ്ടാമാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ ;

(ബി)ഗുണ്ടാ നിയമത്തില്‍ മാറ്റം വരുത്തുന്നകാര്യം പരിഗണനയിലുണ്ടോ ;

(സി)ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും അവര്‍ക്ക് സംരക്ഷണം നല്കാതിരിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

269

ബംഗാളിത്തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം


ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തില്‍ കുറ്റിത്തെരുവില്‍ നാല്‍പതോളം വരുന്ന ബംഗാളി തൊഴിലാളികളെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ എല്ലാ പ്രതികളേയും അറസ്റ് ചെയ്തിട്ടുണ്ടോ ;

(ബി)പ്രസ്തുത കേസിന്റെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ ?

270

അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന സംസ്ഥാനത്തു താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറയല്‍ പരിശോധന


ശ്രീ. പി. തിലോത്തമന്‍

()കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം നെടുവന്നൂരിലെ ഇഷ്ടിക കളത്തില്‍ ബംഗാളികള്‍ എന്ന വ്യാജേന താമസിച്ചിരുന്ന 18 ബംഗ്ളാദേശ്കാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)അന്യ സംസ്ഥാന തൊഴിലാളികളുടെ മറവില്‍ അന്യ രാജ്യത്തു നിന്നുള്ളവരും മറ്റ് വിധ്വംസക പ്രവര്‍ത്തകരും സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ടോ എന്നു പരിശോധിക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്ന് പറയാമോ ;

(സി)ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന മറ്റ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയിക്കുമോ;

(ഡി)വിജിലന്‍സിന്റെയും പോലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നു പറയാമോ ?

271

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകം


ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്


)ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ആയതുമായി ബന്ധപ്പെട്ട് ഏതെല്ലാം കേസ്സുകള്‍ പുനരന്വേഷിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്;

(സി)ഈ കേസ്സുകളില്‍ ആരെയെല്ലാം അറസ്റ് ചെയ്തിട്ടുണ്ട്;

(ഡി)പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവിച്ചിരിക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

272

പാലക്കാട് ജില്ലയിലെ കേസ്സുകള്‍


ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എത്ര കേസുകള്‍ പിന്‍വലിച്ചു; വിശദവിവരം ലഭ്യമാക്കുമോ;

(ബി)2011 ജൂലായ് 1 മുതല്‍ 2012 ഒക്ടോബര്‍ 31 വരെ പാലക്കാട് ജില്ലയിലെ എത്ര കേസ്സുകളാണ് പിന്‍വലിച്ചത്; ഓരോന്നിന്റേയും വിശദാംശം ലഭ്യമാക്കുമോ ?

273

വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച നടപടി

ശ്രീ. പി. ഉബൈദുളള

()പോലീസ് സ്റേഷനുകളില്‍, കേസ്സുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലമുളള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്ഥല പരിമിതി മൂലം പല സ്റേഷനുകളിലും ഇവ സൂക്ഷിക്കാനാകാത്ത സാഹചര്യം നിലവിലുണ്ടോ;

(സി)കേസ്സുകള്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്യാനുളള നടപടി സ്വീകരിക്കുമോ?

274

വാഹന പരിശോധന


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വാഹന പരിശോധന സമയത്ത് പാലിക്കപ്പെടേണ്ട നടപടികള്‍ എന്തെക്കെയാണ്; ഇതു സംബന്ധിച്ച് ഡി. ജി. പി. എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവുകള്‍ക്ക് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കോണ്‍സ്റബിള്‍മാര്‍ക്കും ഹോംഗാര്‍ഡുമാര്‍ക്കും പരിശോധനയ്ക്കായി വാഹനം കൈകാണിച്ചു നിര്‍ത്തിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടോ; ഇത്തരം പരാതി അവസാനിപ്പിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

275

മോട്ടോര്‍ വാഹനങ്ങളില്‍ കറുത്ത ഗ്ളാസ്സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി

ശ്രീ. സി. മമ്മൂട്ടി

()മോട്ടോര്‍ വാഹനങ്ങളില്‍ കറുത്ത ഗ്ളാസ്സ്, കര്‍ട്ടന്‍ എന്നിവ ഉപയോഗിച്ച് വശങ്ങള്‍ മറയ്ക്കുന്നതിനെതിരെ പോലീസ് എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നു;

(ബി)സുപ്രീംകോടതി ഉത്തരവ് വന്നശേഷം ഇക്കാര്യത്തില്‍ പിഴയിനത്തില്‍ എന്ത് തുക ലഭിച്ചിട്ടുണ്ട്;

(സി)പിഴയിട്ടശേഷവും, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാറുളളത് എന്ന് വ്യക്തമാക്കുമോ;

(ഡി)നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ; എങ്കില്‍ പിഴ ഇനത്തില്‍ എന്ത് തുക ഈടാക്കി എന്നും, എത്ര വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?

276

ട്രാഫിക് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ട്രാഫിക് പോലീസ്, പിടിച്ചെടുക്കുന്ന വാഹനത്തി ലുള്ള ബാറ്ററി, വിലയേറിയ ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ സ്റേഷനില്‍ രേഖപ്പെടുത്തി സൂക്ഷിക്കാറുണ്ടോ;

(ബി)പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തിരിച്ചു ലഭിക്കുന്നതിനായുളള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;

(സി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷവും വാഹനം വിട്ടുകൊടുക്കാതിരിക്കുന്നത്കുറ്റകരമാണോ; എങ്കില്‍ ഇതിനെതിരെ എവിടെയാണ് പരാതിപ്പെടേണ്ടത്;

(ഡി)വാഹനത്തില്‍ ഉണ്ടായിരുന്ന രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാന്‍ സാധിക്കുമോ; വിശദമാക്കാമോ ?

   

277

പോലീസ് സ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍

ശ്രീ. സി. കെ. നാണു

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കൂട്ടിയിടുന്നതിനാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)എത്ര വാഹനങ്ങള്‍ വിവിധ സ്റേഷനുകളിലായി കൂട്ടിയിട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(സി)2001-ല്‍ പരിഷ്കരിച്ച പോലീസ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി എത്ര വാഹനങ്ങള്‍ ഡിസ്പോസ് ചെയ്തിട്ടുണ്ട് ;

(ഡി)പോലീസ് സ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നത് സ്റേഷന്റെ കാര്യക്ഷമതയെ മോശമായി ബാധിക്കുമെന്നതിനാല്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

()പ്രസ്തുത വാഹനങ്ങള്‍ സമയബന്ധിതമായി സ്റേഷനുകളില്‍ നിന്നും നീക്കം ചെയ്യാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

278

ഹെല്‍മറ്റ് പരിശോധന


ശ്രീ. സി.കെ. സദാശിവന്‍

()തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് പരിശോധന നടത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളും ഗതാഗതകുരുക്കുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

279

ഹെല്‍മറ്റ് വേട്ടയും മദ്യപിച്ചുളള വാഹനമോടിക്കലും


ശ്രീ. എന്‍.. നെല്ലിക്കുന്ന്

()ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ഏതെല്ലാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ വര്‍ഷം ഇതുവരെ ഹെല്‍മറ്റ് വേട്ട നടത്തി എത്ര തുക പിഴയായി ഈടാക്കിയിട്ടുണ്ട്;

(സി)മദ്യപിച്ച് വാഹനമോടിച്ച എത്രപേര്‍ക്കെതിരെ ഈ വര്‍ഷം നടപടി സ്വീകരിച്ചിട്ടുണ്ട്; ഈ ഇനത്തില്‍ എത്ര തുക പിഴയായി ലഭിച്ചിട്ടുണ്ട്;

(ഡി)അപകടങ്ങള്‍ക്ക് മുഖ്യ കാരണമായ മദ്യപിച്ചുളള വാഹനമോടിക്കലിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഹെല്‍മറ്റ് വേട്ടയുടെ കാര്യത്തിലേതിനുതുല്യമായ പ്രാധാന്യം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

280

.സ്.ആര്‍.. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീ. ആര്‍. രാജേഷ്

().എസ്.ആര്‍.. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെ

(ബി)സി.ബി.. നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എപ്പോഴായിരുന്നു ;

(സി)കേസ് സംബന്ധമായി കെ. മുരളീധരന്‍ എം.എല്‍.. മുഖ്യമന്ത്രിക്ക് കത്ത് നല്കിയോ; എങ്കില്‍ എപ്പോള്‍ നല്‍കി; എന്ത് നടപടി സ്വീകരിച്ചു ; പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

281

.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന് നഷ്ടപരിഹാരം


ശ്രീ. പുരുഷന്‍ കടലുണ്ടി

().എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ടോ;

(ബി)വിധി പ്രകാരമുള്ള തുക നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്;

(സി)നഷ്ടപരിഹാരം കൊടുക്കേണ്ടിവന്ന സാഹചര്യം വിശദമാക്കാമോ; പ്രസ്തുത കേസിന്റെ ആദ്യഘട്ടത്തില്‍ ഇടപെട്ട പോലീസുകാര്‍ ആരൊക്കെയായി രുന്നു; അവര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കാനാണ് സി.ബി.. ശുപാര്‍ശ ചെയ്തിരിക്കുന്നത്; ഇതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുകയുണ്ടായി?

282

ചന്ദനം കള്ളക്കടത്ത്

ശ്രീ. സി.കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരശേഷം ചന്ദനം മുറിച്ചതും, കടത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസ് എടുത്തിട്ടുണ്ട്; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; അവയിലെ പ്രതികള്‍ ചെയ്തു; എത്ര പേര്‍ ജാമ്യത്തില്‍ ഉണ്ട്; വിശദമാക്കുമോ;

(ബി)എത്ര പ്രതികളെ ഇനിയും അറസ്റ് ചെയ്യാനുണ്ട്; വിശദമാക്കുമോ;

(സി)ചന്ദനകേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എത്രപേര്‍ പരോളില്‍ ഇറങ്ങി വീണ്ടും കേസുകളില്‍ പ്രതിയായിട്ടുണ്ട്; ആരൊക്കെ വിശദാംശം ലഭ്യമാക്കുമോ?

283

നിയമസഭാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട ജോലിക്ക് പോലീസ് സേന നിയമനം

ശ്രീ. കെ. അജിത്

()നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ നിയമസഭാ സമുച്ചയത്തിന് പുറത്തെ ജോലിക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പോലീസ് സേനയിലെ ഏതെല്ലാം ബറ്റാലിയനുകളില്‍ നിന്നും സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്; സമ്മേളനം തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ;

(ബി)ഇപ്രകാരം നിയോഗിക്കപ്പെടുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിച്ചിട്ടുണ്ടോ എന്നും; ഉണ്ടെങ്കില്‍ എന്നു മുതലെന്നും; എത്ര തുക വീതമാണ് അനുവദിക്കുന്നതെന്നും വ്യക്താമാക്കാമോ;

(സി)ആയതിന് മുന്‍കാലപ്രാബല്യം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മുന്‍കാല പ്രാബല്യം നല്‍കാനുളള നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ജോലിക്കായി പോലീസ് സേനാംഗങ്ങളെ നിയോഗിക്കുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ബറ്റാലിയനുകള്‍ക്കും തുല്യപരിഗണന നല്‍കാനുളള നടപടി സ്വീകരിക്കുമോ;

()ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പിന്‍തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?

284

നിയമസഭാ സബ്മിഷന് തെറ്റായ ഉത്തരം നല്‍കപ്പെട്ട സംഭവം

ശ്രീ. ഹൈബി ഈഡന്‍

()കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ഹൌസ് കണ്‍സ്ട്രക്ഷന്‍ സഹകരണ സംഘം നടത്തിയ അഴിമതികളെക്കുറിച്ച്, എറണാകുളം ടൌണ്‍ സൌത്ത് പോലീസ് രജിസ്റര്‍ ചെയ്തിട്ടുളള ക്രൈം നമ്പര്‍ 1546/2010 എന്ന കേസില്‍ നിലവില്‍ ആരെല്ലാമാണ് പ്രതികള്‍;

(ബി)ഇത് സംബന്ധിച്ച് 24-07-2012-ല്‍ നിയമസഭ മുന്‍പാകെ വന്ന സബ്മിഷന് നല്‍കപ്പെട്ട മറുപടിയില്‍ ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സബ്മിഷന്റെ മറുപടിയില്‍ തെറ്റുകള്‍ സംഭവിച്ചു എന്നത് ചൂണ്ടിക്കാട്ടി ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)ടി പരാതികളില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടു ളളത്;

()ഉത്തരവാദികളായ സ്വീകരിച്ചിട്ടുണ്ട്?

285

കൊടുവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

ശ്രീ. പി.ടി.. റഹീം

()കൊടുവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് കൊടുവള്ളി പോലീസ് കേസ് എടുത്തിട്ടുണ്ടോ ;

(സി)പ്രതികള്‍ ആരെല്ലാമാണ് ;

(ഡി)എത്രപേരെ അറസ്റ് ചെയ്തിട്ടുണ്ട് ;

()ബാക്കിയുള്ളവരെ അറസ്റ് ചെയ്യുന്നതിന് തടസ്സം എന്തെന്ന് വ്യക്തമാക്കാമോ ?

286

കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് നിയമനം


ശ്രീ. സി. കൃഷ്ണന്‍

()കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് നിയമനത്തിലെ അഴിമതി സംബന്ധിച്ച പോലീസ് കേസ് ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി)ഈ കേസിലെ പ്രതികള്‍ ആരൊക്കെയാണ്; ടി. പി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധകേസ്സുകളുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ ശ്രീ. സി. കെ. ശ്രീധരന്‍ പ്രസ്തുത കേസിലെ പ്രതിയാണോ;

(സി)ശ്രീ. ശ്രീധരന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഏതൊക്കെയാണ്;

(ഡി)കേസിലെ മറ്റ് പ്രതികള്‍ ആരൊക്കെയാണ്?

287

ഫോണ്‍കോളുകള്‍ ചോര്‍ത്തല്‍

ശ്രീ. സാജു പോള്‍

()ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തുന്നു എന്ന് പരാതിപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ ;

(ബി)ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നും പരാതി ലഭിക്കുകയുണ്ടായോ ; എങ്കില്‍ പരാതിയില്‍പ്പറയുന്ന സംഗതികള്‍ വിശദമാക്കാമോ ;

(സി)പരാതികളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ ; ഏത് ഏജന്‍സിയെക്കൊണ്ടാണ് അന്വേഷിപ്പിച്ചത് ; പരാതിക്കാരുടെ ഏതെല്ലാം ഫോണുകള്‍ ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം പോലീസ് ഓഫീസര്‍മാര്‍ ചോര്‍ത്തുകയുണ്ടായി ;

(ഡി)ഫോണ്‍ ചോര്‍ത്തലില്‍ സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ടായിരുന്നോ ; എങ്കില്‍ എപ്പോള്‍ ആരുടെയെല്ലാം അപേക്ഷയിന്മേല്‍ ;

()സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഫോണ്‍ ചോര്‍ത്തയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആരുടെയെല്ലാം ഫോണുകള്‍ ആരെല്ലാം ചോര്‍ത്തുകയുണ്ടായി; വിശദമാക്കുമോ ?

289

ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതിനുളള മാനദണ്ഡം

ഡോ. കെ.ടി.ജലീല്‍

()ഈ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍..മാര്‍ വിളിച്ചതോ, എം.എല്‍..യെ വിളിച്ചതോ ആയ ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം എം.എല്‍..മാരുടെ കാര്യത്തില്‍ ഫോണ്‍ ചോര്‍ത്തപ്പെടുകയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)എത്ര ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് അനുമതി നല്കിയിട്ടുണ്ട്; ഏതെല്ലാം സ്വഭാവത്തിലുളള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുളളത്;

(സി)രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സംസ്ഥാന /ജില്ലാതലത്തിലുളള നേതാക്കന്മാര്‍ എം.പി.മാര്‍ എം.എല്‍..മാര്‍ പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്കിയ അനുമതികള്‍ ഏതെല്ലാം; വിശദമാക്കുമോ?

289

വ്യക്തികളുടെ ഫോണുകളും ഇ-മെയിലുകളും ചോര്‍ത്തുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. എം.ഹംസ

()വ്യക്തികളുടെ ഫോണുകളും ഇമെയിലുകളും ചോര്‍ത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)ഈ വ്യവസ്ഥകള്‍ പ്രകാരം ഫോണുകളും ഇ മെയിലുകളും ചോര്‍ത്തുന്നതിനുള്ള അനുമതിക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ എത്ര അപേക്ഷകള്‍ ഈ കാലയളവില്‍ നിരസിക്കുകയുണ്ടായി ; അനുമതി നല്‍കിയ കേസുകള്‍ എത്ര;

(ഡി)എം.എല്‍.എ മാരുടെയും മന്ത്രിമാരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ പോലീസിന് അനുവാദം നല്‍കേണ്ടിവന്നിട്ടുണ്ടോ?

290

ഫോണ്‍കോളുകള്‍ ചോര്‍ത്തല്‍


ഡോ. കെ. ടി. ജലീല്‍

()സി. പി. . (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ നാല് ഫോണും, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എക്സ്-എം.എല്‍..യുടെ മൊബൈല്‍ ഫോണുകളും ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് ബഹു. ഹൈക്കോടതിയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം എന്തായിരുന്നു; പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഫോണുകള്‍ ചോര്‍ത്തുന്നതിന് പോലീസിന് എപ്പോഴെങ്കിലും അനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ അനുമതി നല്കിയ ഉത്തരവ് ലഭ്യമാക്കുമോ; ഏത് പോലീസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ കോള്‍ ചോര്‍ത്തുകയുണ്ടായതെന്ന് വെളിപ്പെടുത്തുമോ?

291

ഫോണ്‍/-മെയില്‍ ചോര്‍ത്തല്‍

ശ്രീ. എളമരം കരീം

()സംസ്ഥാന പോലീസിന് ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ ആരുടെയെല്ലാം ഫോണ്‍ കോളുകളും ഇ-മെയിലും ചോര്‍ത്തുന്നതിന് അധികാരം ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഫോണ്‍കോളുകളോ, -മെയിലുകളോ ചോര്‍ത്തുന്നതിനുള്ള അധികാരം ഏതെല്ലാം നിയമവ്യവസ്ഥകള്‍ പ്രകാരമാണ് ലഭ്യമായിട്ടുള്ളതെന്നും അത് വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും നിയമസഭാ സാമാജികന്റെയോ, പാര്‍ലമെന്റ് അംഗത്തിന്റേയോ, ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റേയോ ഫോണ്‍കോളുകള്‍ ചോര്‍ത്തുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ആരുടെയെല്ലാം;

(ഡി)ഫോണ്‍ ചോര്‍ത്തല്‍ വഴി ലഭിച്ച എന്തെങ്കിലും തെളിവുകള്‍ പോലീസ് ഏതെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി എടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് കേസില്‍; വ്യക്തമാക്കുമോ?

292

ടെലിഫോണ്‍ സംഭാഷണങ്ങളും ഇ-മെയിലുകളും ചോര്‍ത്തുന്ന നടപടി

ശ്രീ. ബാബു എം.പാലിശ്ശേരി

()നിയമസഭാംഗങ്ങളുടേയോ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടേയോ ടെലഫോണ്‍ സംഭാഷണങ്ങളോ ഇ- മെയിലുകളോ ചോര്‍ത്തുന്നതിന് ആര്‍ക്കെങ്കിലും ആഭ്യന്തരവകുപ്പില്‍നിന്നും അനുമതി നല്‍കുകയുണ്ടായോ; എങ്കില്‍ ആരുടെയെല്ലാം കാര്യത്തില്‍ ആര്‍ക്കെല്ലാം അനുമതി നല്കുകയുണ്ടായിട്ടുണ്ട്;

(ബി)1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം എം.എല്‍.. മാരില്‍ ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കെങ്കിലും അനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പടുത്താമോ;

(സി)എന്തെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിന്റെ അനുമതി ഇല്ലാതെ ആരുടെയെങ്കിലും ഫോണ്‍ പോലീസ് അന്വേഷണ സംഘം ചോര്‍ത്തുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി ഏതെല്ലാം എം.എല്‍..മാരുടെയും നേതാക്കന്മാരുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തുകയുണ്ടായി?

293

വിദ്യാലയങ്ങളുടെ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ നിരോധനം

ശ്രീ. കെ.വി. വിജയദാസ്

()വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ പോലീസ് ആക്ട് പ്രകാരം കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്ര പരിശോധനകള്‍ നടത്തി എന്ന് വ്യക്തമാക്കാമോ;

(ബി)ഇതേ തുടര്‍ന്ന് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു എന്ന് വ്യക്തമാക്കാമോ ?

294

കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം


ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്;

(ബി)കെട്ടിട നിര്‍മ്മാണത്തിനായി പണം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ടി കെട്ടിട നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്തുമോ?

295

സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി


ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി.ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് എടുത്തിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളുടെ നേതൃത്വ കര്‍മ്മശേഷിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് എസ്.പി.സി.വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശഭരണ സ്ഥാപനങ്ങളേയും ഈ പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്തുമോ;

(ഡി)എന്തെല്ലാം പ്രോത്സാഹനങ്ങളാണ് വിദ്യാഭ്യാസ രംഗത്തും പോലീസ് സേന തെരഞ്ഞെടുപ്പിലും ഇവര്‍ക്ക് ലഭിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

296

പ്രത്യേക സുരക്ഷാ സേന

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' വി.ടി. ബല്‍റാം

'' ഹൈബി ഈഡന്‍

'' വര്‍ക്കല കഹാര്‍

()സംസ്ഥാനത്ത് "പ്രത്യേക സുരക്ഷാസേന'' രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും എന്തൊക്കെയാണ്; വിശദാമാക്കുമോ;

(സി)ഏതെല്ലാം മേഖലകളിലാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)സേനയുടെ രൂപീകരണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

297

വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍

ശ്രീ. വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദമാക്കുക ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശം ലഭ്യമാക്കുമോ;

(സി)വനിതകളുടെ സുരക്ഷയ്ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട് ?

298

ഓപ്പറേഷന്‍ റിവര്‍ പ്രൊട്ടക്ഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ ഓപ്പറേഷന്‍ റിവര്‍ പ്രൊട്ടക്ഷന്‍ എന്ന പേരില്‍ അനധികൃത കടവുകള്‍ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് എത്ര കടവുകള്‍ കണ്ടെത്തി ; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)ഈ നടപടിയില്‍ സംസ്ഥാന ഖജനാവില്‍ എത്ര തുക ലഭിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

299

സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി

ശ്രീമതി കെ.കെ. ലതിക

()സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(സി)കുറ്റ്യാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്.പി.സി. പദ്ധതി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ;

300

ചേലക്കരയില്‍ പുതിയ പോലീസ് സ്റേഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജകമണ്ഡലത്തിലെ ദേശമംഗലം പഞ്ചായത്തില്‍ തലശ്ശേരി കേന്ദ്രമായി പുതിയ പോലീസ് സ്റേഷന്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരണസ്ഥാപനങ്ങളും വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രസ്തുത ആവശ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.