UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

301

മങ്കട മണ്ഡലത്തിമെല പോലീസ് സ്റേഷനുകളുടെ അധികാരം പരിധി പുന:ക്രമീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ പോലീസ് സ്റേഷനുകളുടെ അധികാര പരിധികള്‍ പുന:ക്രമീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതു സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ ?

302

എളമക്കര പോലീസ് സ്റേഷന്‍

ശ്രീ. ഹൈബി ഈഡന്‍

()എളമക്കരയില്‍ ഒരു പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് തടസ്സങ്ങള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിലുളള ഫയല്‍ (നമ്പര്‍ : 69854 തീയതി 19.7.2012) ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(സി)ഇതിന്മേല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത പോലീസ് സ്റേഷന്‍ അനുവദിക്കുന്നതിനെ സംബന്ധിച്ചുളള ഫയലില്‍ നാളിതുവരെ വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

()പുതിയ പോലീസ് സ്റേഷന്‍ എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?

303

പുതിയ പോലീസ് സ്റേഷനുകള്‍

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്ത് പുതിയതായി പോലീസ് സ്റേഷനുകള്‍ എവിടെയെല്ലാമാണ് ആരംഭിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ;

(ബി)നഗരൂരില്‍ പോലീസ് സ്റേഷന്‍ ആരംഭിയ്ക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ ;

(സി)നഗരൂരില്‍ പോലീസ് സ്റേഷന്‍ ഉടന്‍ ആരംഭിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ?

304

നെന്മാറ മണ്ഡലത്തില്‍ ഫയര്‍സ്റേഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍ ഫയര്‍സ്റേഷന് വേണ്ടി 50 സെന്റ് സ്ഥലം കൊല്ലങ്കോട് ട്രഷറി വളപ്പില്‍ അനുവദിച്ചകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഫയര്‍സ്റേഷന്‍ ആരംഭിക്കുന്നതിനായി ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി)നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ അടിയന്തിരമായി ഫയര്‍സ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

305

കല്ലടിക്കോട്ട് പുതിയ പോലീസ് സ്റേഷന്‍


ശ്രീ. കെ. വി. വിജയദാസ്

()പാലക്കാട് ജില്ലയില്‍ കല്ലടിക്കോട്ട് ഒരു പോലീസ് സ്റേഷന്‍ ആരംഭിക്കന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നല്‍കുമോ;

(ബി)ആയത് സംബന്ധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

306

അങ്കമാലിയില്‍ ട്രാഫിക് പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. ജോസ് തെറ്റയില്‍

()2006-2012 കാലയളവില്‍ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി സര്‍ക്കിള്‍ സ്റേഷനുകളുടെ കീഴില്‍ ഐ.പി.സി 279,337,338,304 () തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം എത്ര വാഹന അപകടങ്ങളും മറ്റ് ട്രാഫിക് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ മൂന്ന് സര്‍ക്കിള്‍ സ്റേഷന്‍ പരിധിയ്ക്കുള്ളിലെ വാഹനപകടങ്ങളുടേയും ട്രാഫിക് കുറ്റകൃത്യങ്ങളുടേയും ബാഹുല്യം കണക്കിലെടുത്ത് എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയില്‍ ഒരു ട്രാഫിക് പോലീസ് സ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

307

പെരുവണ്ണാമൂഴിയിലെ പോലീസ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന എത്ര പോലീസ് സ്റേഷനുകളുണ്ടെന്നും അത് ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)ടൂറിസ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയില്‍ പോലീസ് സ്റേഷന്‍ ആരംഭിച്ചിട്ട് എത്ര വര്‍ഷമായി എന്ന് വ്യക്തമാക്കുമോ;

(സി)പെരുവണ്ണാമൂഴിയില്‍ പോലീസ് സ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം അനുവദിച്ചിരുന്നോ; അനുവദിച്ച സ്ഥലം കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലെങ്കില്‍ പുതിയ സ്ഥലം കണ്ടെത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)പുതിയ സ്ഥലം ലഭിച്ചിട്ടുണ്ടെങ്കില്‍ കെട്ടിട നിര്‍മ്മാണം എപ്പോള്‍ തുടങ്ങും എന്ന് വ്യക്തമാക്കുമോ?

308

പോലീസ് സ്റേഷന്റെ അധികാര പരിധി

ശ്രീ. കെ. കെ. നാരായണന്‍

()സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, കേസ് രജിസ്റര്‍ ചെയ്ത പോലീസ് സ്റേഷന്റെ അധികാര പരിധിക്ക് പുറത്തുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന് അന്വേഷണ ചുമതല കൈമാറുകയുണ്ടായിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്തെല്ലാം കേസുകളില്‍; ഏതെല്ലാം ഉദ്യോഗസ്ഥന്മാര്‍ക്കാണെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ;

(സി)ഇത്തരത്തില്‍ അധികാര പരിധിക്ക് പുറത്തുള്ളവര്‍ക്ക് അന്വേഷണ ചുമതല കൈമാറാന്‍ ഡി.ജി.പി.ക്ക് അധികാരമില്ലെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതായി സര്‍ക്കാരിനറിയാമോയെന്നറിയിക്കുമോ ?

309

ക്രൈംമാസികയുടെ പത്രാധിപര്‍ നടത്തിയ കോടതി വ്യവഹാര കേസ്സുകള്‍

ശ്രീ. ജെയിംസ് മാത്യു

()ക്രൈം മാസികയുടെ പത്രാധിപര്‍ നടത്തിയ കോടതി വ്യവഹാര കേസ്സുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത കേസ്സുകളില്‍ സി.ബി.. കോടതിയില്‍ സി.ബി.. കര്‍ശന നിയമനടപടി ആവശ്യപ്പെട്ട കേസ് ഏതാണെന്നുംന്നും, സി.ബി..യുടെ നിരീക്ഷണം എന്തായിരുന്നുവെന്നും വിശദമാക്കാമോ;

(സി)ടിയാന്‍ പൊതുതാത്പര്യത്തിന്റെ മറവില്‍ ക്രിമിനല്‍ ലക്ഷ്യത്തോടെ വ്യാജതെളിവുകളും വ്യാജ മൊഴികളും ഉണ്ടാക്കി വ്യവഹാരങ്ങള്‍ നടത്തിവരുന്നതായ ആക്ഷേപങ്ങള്‍ സംബന്ധിച്ച കേസുകളില്‍ അന്വേഷണം നടന്നുവോ;വ്യക്തമാക്കുമോ?

310

മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള അന്വേഷണം

ശ്രീ. ബി. സത്യന്‍

()ദേശാഭിമാനി തലശ്ശേരി ലേഖകന്‍ പി.ദിനേശനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ;

(ബി)ദിനേശനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പത്രസ്വാതന്ത്യ്രത്തിന്മേലുള്ള കടന്നാക്രമണമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ദിനേശനോടൊപ്പം സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മറ്റേതെങ്കിലും മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തിട്ടുണ്ടോ ?

311

രാഷ്ട്രീയപ്രവര്‍ത്തകരുടേയും പൊതുപ്രവര്‍ത്തകരുടേയും പിന്‍വലിച്ച കേസുകളുടെ വിശദാംശം


ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തരും പ്രതിപ്പട്ടികയിലുള്ള എത്ര കേസ്സുകള്‍ പിന്‍വലിക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(ബി)പിന്‍വലിച്ച കേസ്സുകളെ സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)പിന്‍വലിച്ച ഓരോ കേസ്സുകളും ഏതു സംഭവവുമായി ബന്ധപ്പെട്ടതാണെന്ന വിശദാംശം ലഭ്യമാക്കുമോ?

312

പത്രപ്രവര്‍ത്തകരുടെ കേസ്

ശ്രീ. ആര്‍. രാജേഷ്

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ പത്രപ്രവര്‍ത്തകരായ ആരുടെയെല്ലാം പേരില്‍ കേസ്സെടുക്കുകയുണ്ടായോ; കേസ് നമ്പര്‍ സഹിതം അവ വെളിപ്പെടുത്തുമോ ?

313

പിന്‍വലിക്കപ്പെടുന്ന കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പോലീസ് ക്രൈമുകളും, എത്ര ക്രൈം ബ്രാഞ്ച് കേസുകളും, എത്ര വിജിലന്‍സ് കേസുകളും പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയെന്ന് വിശദമാക്കാമോ;

(ബി)പിന്‍വലിച്ച എത്ര കേസുകളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായി;

(സി)സംസ്ഥാന മുഖ്യമന്ത്രിക്കെതിരെയും, മന്ത്രിമാര്‍ക്കെതിരെയുമുള്ള ഏതെങ്കിലും, പോലീസ്, ക്രൈം ബ്രാഞ്ച്, വിജിലന്‍സ് കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

314

ലാവ്ലിന്‍ കേസ്

ശ്രീ. അന്‍വര്‍ സാദത്ത്

'' ബെന്നി ബെഹനാന്‍

'' .റ്റി. ജോര്‍ജ്

'' വര്‍ക്കല കഹാര്‍

()ലാവ്ലിന്‍ കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രതിപട്ടികയില്‍ ആരെയെല്ലാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)കേസ് സംബന്ധിച്ച് വിചാരണ തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

315

വനിതാ സബ്ഇന്‍സ്പെക്ടര്‍മാരുടെ നിയമനവും വനിതാ പോലീസുകാര്‍ക്ക് വിശ്രമമുറിയും

ശ്രീമതി. പി. അയിഷാ പോറ്റി

()പോലീസ് സ്റേഷന്‍/സര്‍ക്കിള്‍ ആഫീസ്/സബ്ഡിവിഷന്‍ ആഫീസ് അടിസ്ഥാനത്തില്‍ വനിതാ സബ്ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)എല്ലാ പോലീസ് സ്റേഷനുകളിലും വനിതാ പോലീസുകാര്‍ക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമായി മുറികള്‍ നിലവിലുണ്ടോ;

(സി)വിശ്രമമുറികള്‍ ഇല്ലാത്ത സ്റേഷനുകളുടെ പേരുവിവരം വെളിപ്പെടുത്തുമോ; ടി സ്ഥലങ്ങളില്‍ അവ അടിയന്തിരമായി സജ്ജീകരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വെളിപ്പെടുത്താമോ?

316

വനിതാ സബ് ഇന്‍സ്പെക്ടര്‍മാരുടെ പ്രമോഷന്‍

ശ്രീമതി. പി. അയിഷാ പോറ്റി

()1991 ബാച്ചിലെ വനിതാപോലീസുകാരില്‍ എത്ര പേരെ ഇനി സബ് ഇന്‍സ്പെക്ടര്‍മാരായി പ്രമോട്ട് ചെയ്യാന്‍ ഉണ്ട്; അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)വനിതാ സബ് ഇന്‍സ്പെക്ടര്‍മാരായി പ്രൊമോഷന്‍ ലഭിക്കാനുള്ള 1991 ബാച്ചിലെ വനിതാ ഹെഡ് കോണ്‍സ്റബിള്‍മാരുടെ ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് വില്ലിംഗ്നസ് ചോദിച്ച് അപേക്ഷ സ്വീകരിച്ചതിന്മേലുള്ള തുടര്‍നടപടികള്‍ വിശദമാക്കുമോ;

(സി)നിലവിലുള്ള സീനിയോറിറ്റി ലിസ്റില്‍ നിന്നും എല്ലാ പോലീസ് സ്റേഷനുകളിലും അഡീഷണല്‍ എസ്.ഐ മാരായി വനിതാ സബ്ഇന്‍സ്പെക്ടര്‍മാരെ കൂടി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

317

ആംഡ് പോലീസ് സ്റേറ്റ് സീനിയോറിറ്റി ലിസ്റ്

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന ആംഡ് പോലീസ് ബറ്റാലിയനില്‍ ഉദ്യോഗസ്ഥരുടെ വ്യവസ്ഥാപിതമായ രീതിയിലുള്ള സ്റേറ്റ് സീനിയോറിറ്റി ലിസ്റ് 01.01.1998 -നു ശേഷം പ്രസിദ്ധീകരിക്കാത്തത് എന്തു കൊണ്ടാണെന്നു വിശദമാക്കുമോ ;

(ബി)സീനിയോറിറ്റി ലിസ്റ് എന്ന് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ?

318

ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നിയമനം

ശ്രീ. സി. കെ. നാണു

()ഉന്നതപോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി പരാതിയുയര്‍ന്നിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ;

(സി)ഇതു സംബന്ധമായി എന്തെങ്കിലും നടപടി ഹൈക്കോടതി മുന്‍പാകെ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

319

കോഴിക്കോട് ജില്ലയിലെ റൂറല്‍ എ.ആര്‍.ക്യാമ്പിന്റെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

()കോഴിക്കോട് ജില്ലയിലെ റൂറല്‍ എ.ആര്‍.ക്യാമ്പ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും

ക്യാമ്പിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തൊക്കെ ചെയ്തു എന്നും വിശദമാക്കുമോ;

(ബി)ക്യാമ്പിന് ചുറ്റുമതിലോ വേലിയോ ഉണ്ടോ എന്നും ഇല്ലെങ്കില്‍ ഇവ ഉണ്ടാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി)ക്യാമ്പിന്റെ സമീപത്തുകൂടി പൊതുജനങ്ങള്‍ക്കായി ഒരു ജീപ്പ് റോഡ് അനുവദിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടി എന്താണ് എന്ന് വ്യക്തമാക്കുമോ ?

320

വനിതാ സബ്ഇന്‍സ്പെക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ നടപടി

ശ്രീമതി. പി. അയിഷാ പോറ്റി

()23 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിച്ച വനിതാ ഹെഡ്കോണ്‍സ്റബിള്‍മാര്‍ക്ക് ഗ്രേഡ് വനിതാ സബ്ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)സംസ്ഥാനത്ത് സബ്ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള പോലീസ് ഓഫീസര്‍മാര്‍ക്ക് ആനുപാതികമായി 10% വനിതാ പോലീസ് ഓഫീസര്‍മാര്‍ നിലവിലുണ്ടോ ;

(സി)ഇല്ലാത്ത പക്ഷം അപ്രകാരം പ്രമോഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)സ്പെഷ്യല്‍ വിംഗ്(ഡി.സി.ആര്‍.ഡി, സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ഡിറ്റാച്ച്മെന്റ്, സ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്) കളിലെ ആഫീസുകളില്‍ വനിതാ സബ്ഇന്‍സ്പെക്ടര്‍ മുതല്‍ വനിതാ പോലീസുകാര്‍ വരെയുള്ളവരുടെ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ ?

321

ട്രെയിനിംഗ് പീരിഡ്

ശ്രീ. വി.ശശി

പോലീസ് സേനയില്‍ ട്രെയിനിംഗ് പീരിഡ് സര്‍വ്വീസ് ആയി പരിഗണിച്ചുകൊണ്ട് 22.08.2011-ല്‍ ഇറങ്ങിയ ഉത്തരവിന്റെ ആനുകൂല്യം 2008 ഒക്ടോബര്‍ മാസത്തിന് ശേഷം പോലീസ് സേനയില്‍ നിന്നും വിരമിച്ചവര്‍ക്ക് കൂടി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; നാളിതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

322

പോലീസ്കോണ്‍സ്റബിള്‍മാരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം

ശ്രീ.മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തെ പൊലീസ് കോണ്‍സ്റബിള്‍മാരുടെ അന്തര്‍ജില്ലാസ്ഥലമാറ്റത്തിന് നിശ്ചയിച്ചിട്ടുളള മാനദണ്ഡം വ്യക്തമാക്കാമോ;

(ബി)പ്രസ്തുത മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി)അന്തര്‍ജില്ലാ സ്ഥലംമാറ്റങ്ങള്‍ വേഗത്തിലാക്കുന്നുന്നതിനുളള പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമോ?

323

പോലീസില്‍ ക്രിമിനല്‍ ബന്ധമുളളവരുടെ വിശദാംശം

ശ്രീമതി. കെ.എസ്.സലീഖ

()സംസ്ഥാന പോലീസില്‍ ക്രിമിനല്‍ ബന്ധമുളളവര്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി)സര്‍ക്കാരിന്റെ കണക്ക് പ്രകാരം എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ക്രിമിനല്‍ ബന്ധമുളളത്: ഔദ്യോഗിക പദവി ഉള്‍പ്പെടെ വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൂലി കേസ്സില്‍ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ട്: അവര്‍ ആരെല്ലാം; ഓരോരുത്തരും ഏത് പദവികളിലായിരുന്നു; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ബ്ളേഡ് മാഫിയ മീറ്റര്‍ പലിശയ്ക്ക് പണം കൊടുക്കല്‍ എന്നിവയില്‍ പ്രതികളായിട്ടുണ്ട്: ഇവര്‍ ആരെല്ലാം; ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു: വ്യക്തമാക്കുമോ;

()നിലവില്‍ വിവിധ കേസ്സുകളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നേരിടുന്നതെന്ന് കേസുകളുടെ വിവരവും ഔദ്യോഗിക പദവിയും തിരിച്ച് വ്യക്തമാക്കുമോ;

(എഫ്)ഇത്തരത്തിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

324

ക്രിമിനല്‍, മാഫിയാ സംഘങ്ങളുമായി പോലീസ്കാര്‍ക്കുളള ബന്ധങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ക്രിമിനല്‍ കേസ്സില്‍പ്പെട്ട എത്ര പോലീസുകാര്‍ സംസ്ഥാനത്ത് ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ക്രിമിനല്‍, മാഫിയാ സംഘങ്ങളുമായി പോലീസ്കാര്‍ക്കുളള ബന്ധങ്ങള്‍ നിരീക്ഷിക്കുന്നതിനും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇപ്പോഴുളള സംവിധാനങ്ങളെ സംബന്ധിച്ച് വിശദീകരിക്കുമോ?

325

പോലീസ് മാഫിയ ബന്ധം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ജി.എസ്. ജയലാല്‍

,, കെ. അജിത്

,, കെ. രാജു

()സംസ്ഥാനത്ത് പോലീസ്-മാഫിയ ബന്ധങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടോ ;

(ബി)മാഫിയ ബന്ധമുള്ള എത്ര പേര്‍ പോലീസ് സേനയില്‍ ഉണ്ട് ; ഇതില്‍ ഗുണ്ടകള്‍, മണ്ണ്, മണല്‍, ക്വാറി എന്നീ ഓരോ മാഫിയാ വിഭാഗവുമായി ബന്ധമുള്ള എത്ര പേര്‍ വീതമുണ്ട്, ഒന്നില്‍ കൂടുതല്‍ മാഫിയകളുമായി ബന്ധമുള്ള എത്രപേരുണ്ട് ;

(സി)വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുള്ള പോലീസ് സേനാംഗങ്ങളെ കണ്ടു പിടിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

326

മണല്‍ മാഫിയാ സംഘാംഗങ്ങള്‍ക്കെതിരെയുള്ള കേസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേസില്‍ പ്രതികളായ മണല്‍മാഫിയാ സംഘാംഗങ്ങളെ വളപട്ടണം പോലീസ് സ്റേഷനില്‍ നിന്നും മോചിപ്പിച്ചുക്കൊണ്ടുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രതിയുടെമേല്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ആയതിന്റെ എഫ്..ആര്‍. പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് വിശദമാക്കുമോ;

(ഡി)ഈ കൃത്യത്തിന്റെ പേരില്‍ പ്രതിയെ അറസ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

327

പോലീസ് സേനയിലുള്ളവരെ സംബന്ധിച്ച വിവര ശേഖരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം പോലീസ് സേനയിലുള്ളവരെ സംബന്ധിച്ച വിവര ശേഖരണം നടത്തിയിട്ടുണ്ടോ;

(ബി)എന്തെല്ലാം നിലയിലുള്ള വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ശേഖരിക്കപ്പെട്ട വിവരങ്ങളുടെയടിസ്ഥാനത്തില്‍ പോലീസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തന സ്വഭാവ ലിസ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പോലീസ് ഓഫീസര്‍മാരുടെ സ്വഭാവം സംബന്ധിച്ച വിവര ശേഖരണം നടത്തുന്നതിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയത് എപ്പോഴായിരുന്നു; വ്യക്തമാക്കുമോ ?

328

ഭൂമി ഇടപാടുകളില്‍ വ്യാജ കറന്‍സി നോട്ടുകളുടെ കൈമാറ്റം

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് നടന്നുവരുന്ന ഭൂമി ഇടപാടുകളില്‍ വ്യാജ കറന്‍സി നോട്ടുകളുടെ കൈമാറ്റം നടക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ധനകാര്യ ഇന്റലിജന്‍സ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ടോ: ഉണ്ടെങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കിഴക്കന്‍ മലയോര മേഖലകളില്‍ ഭൂമി ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടോ; ഉണ്ടെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്ര തുകയുടെ ഭൂമി കൈമാറ്റം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരം ഭൂമിയിടപാടുകളെ സംബന്ധിച്ച് സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് എന്തെങ്കിലും മുന്നറിയിപ്പ് നല്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എന്തായിരുന്നു എന്ന് വെളിപ്പെടുത്തുമോ;

(ഡി)വ്യാജ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഭൂമിയിടപാടുകള്‍ നടത്തിയതിന്റെ പേരില്‍ കേസുകള്‍ രജിസ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ടോ?

329

ക്വാറി ഉല്പന്നങ്ങളും മണലും കൊണ്ടുപോകുന്ന ലോറികള്‍ക്ക് നിയന്ത്രണം

ശ്രീ. എം. ഉമ്മര്‍

()ക്വാറി ഉല്പന്നങ്ങളും മണലും കൊണ്ടുപോകുന്ന ലോറികള്‍ക്കും മറ്റ് വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ നാളിതുവരെ സ്വീകരിച്ച നടപടിയുടെ വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങള്‍ ആണ് പാലിക്കേണ്ടത്; വിശദാംശം നല്‍കുമോ;

(ഡി)സ്ക്കൂള്‍-ഓഫീസ് സമയങ്ങളില്‍ പ്രസ്തുത വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

330

സര്‍ക്കാര്‍ ഭൂമിയും തോട്ടങ്ങളും അന്യായമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെയുള്ള കേസുകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()സര്‍ക്കാര്‍ ഭൂമിയും തോട്ടങ്ങളും അന്യായമായി കൈവശം വെച്ച് വരുന്ന ഏതെല്ലാം ആളുകള്‍ക്ക് എതിരെ എത്ര കേസുകള്‍ പോലീസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിവ എത്രയാണ്;

(സി)എത്ര കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായി കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടുണ്ട്; വിധി നടപ്പിലാക്കിയിട്ടില്ലാത്ത കേസുകള്‍ എത്ര?

331

ഭൂതത്താന്‍ കെട്ട് ടൂറിസം കേന്ദ്രത്തില്‍ പോലീസ് ഔട്ട് പോസ്റ് അനുവദിക്കുന്ന നടപടി


ശ്രീ. റ്റി. യു. കുരുവിള

()'ഭൂതത്താന്‍ കെട്ട്' ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് ഗുണകരമായി പോലീസ് ഔട്ട് പോസ്റ് ഉടന്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)പോലീസ് ഔട്ട് പോസ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ?

332

കോടതിപരിസരത്ത് രഹസ്യ ക്യാമറ

ശ്രീ.സി.ദിവാകരന്‍

സംസ്ഥാനത്ത് ഏതെങ്കിലും കോടതിപരിസരത്ത് രഹസ്യക്യാമറയുടെ സുരക്ഷാവലയം ഒരുക്കിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണ്; ഈയിനത്തില്‍ എത്ര രൂപ ചെലവഴിച്ചു?

333

പേരൂര്‍ക്കട എസ്..പി. ക്യാമ്പില്‍ നിന്നും മരം മുറിച്ചു കടത്തിയ സംഭവം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()പേരൂര്‍ക്കട എസ്..പി. ക്യാമ്പില്‍ നിന്നും മരം മുറിച്ചുകടത്തിയ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടന്നിട്ടുണ്ടോ;

(ബി)പ്രസ്തുത സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണോ മരങ്ങള്‍ മുറിച്ച് മാറ്റിയത് ;

(ഡി)കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

334

പോലീസ് കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് നടപടി

ശ്രീ. .കെ. ബാലന്‍

()പോലീസ് കസ്റഡിയിലെടുത്തവരെ വിട്ടയക്കാന്‍ പോലീസ് സ്റേഷനില്‍ രണ്ടു മുന്‍ മന്ത്രിമാര്‍ സമരം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ചതിന് ഇവരുടെ പേരില്‍ കേസ്സെടുത്തിട്ടുണ്ടോ ; ഏത് വകുപ്പിലാണ് കേസ്സെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)സമരത്തിന് ആധാരമായി കസ്റഡിയിലെടുത്തവരുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണ് ; ഏതെല്ലാം വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തിട്ടുള്ളത് ; വ്യക്തമാക്കുമോ ?

335

ജനപ്രതിനിധികളെ പോലീസ് സ്റേഷനില്‍ വിളിച്ചുവരുത്തുന്ന നടപടി

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും നിയമസഭാ സാമാജികരെ പോലീസ് സ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ജനപ്രതിനിധികളെ, ഏതെല്ലാം പോലീസ് സ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു; ഏതെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ പ്രസ്തുത ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി;

(സി)പ്രാഥമിക മൊഴിയെടുക്കലിന്റെ ഭാഗമായി നിയമസഭാ സാമാജികരെ സ്റേഷനിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്നത് ഈ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ;

(ഡി)ജനാധിപത്യവ്യവസ്ഥയില്‍ നിയമസഭാംഗത്തിനുള്ള സ്ഥാനം അംഗീകരിക്കാതെയുള്ള ഇത്തരം നടപടി ഉചിതമായിട്ടുള്ളതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുകയുണ്ടായി?

336

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഫിഡവിറ്റ്


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()മുസ്ളീംലീഗ് എം.എല്‍.. ശ്രീ. പി. കെ. ബഷീറിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ മലപ്പുറം ജില്ലയിലെ അബ്ദുള്‍ വഹാബ് എന്നയാള്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അഫിഡവിറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)സര്‍ക്കാര്‍ പിന്‍വലിക്കുന്നതിന് ഉത്തരവ് നല്‍കിയ കേസ് എന്തായിരുന്നു; വിശദമാക്കാമോ ?

337

സുപ്രീം കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം


ശ്രീ. ജെയിംസ് മാത്യു

()ബഹു. സുപ്രീം കോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്ന കെ. സുധാകരന്‍, എം. പി.യുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് സി. ബി. . അന്വേഷണം നടക്കുന്നതിനാല്‍ പോലീസ് അന്വേഷണം വേണ്ടെന്ന നിലയില്‍ ബന്ധപ്പെട്ട കോടതിയില്‍ പോലീസ് നിലപാട് സ്വീകരിക്കുകയുണ്ടായോ; യഥാര്‍ത്ഥത്തില്‍ ഇത് സംബന്ധമായി സി. ബി. . അന്വേഷണം നടക്കുന്നതായി അറിവുണ്ടോ;

(സി)സുധാകരന്‍ എം.പി. ഏത് സുപ്രീം കോടതി ജഡ്ജിയ്ക്കെതിരെയാണ് പരാമര്‍ശം നടത്തിയിരുന്നത് എന്ന് വ്യക്തമായിട്ടുണ്ടോ; പ്രസ്തുത ജഡ്ജിയില്‍ നിന്നും പണം കൊടുത്തുവെന്ന് എം. പി. വെളിപ്പെടുത്തിയവരില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?

338

കുടുംബകോടതികള്‍

ശ്രീ. ബി.സത്യന്‍

()ബഹു: ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുവാന്‍ തീരുമാനിച്ച കുടുംബകോടതികളില്‍ ഇതുവരെ എത്രയെണ്ണം ആരംഭിച്ചുവെന്നും എവിടെ യെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)ആറ്റിങ്ങലില്‍ കുടുംബകോടതി തുടങ്ങുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണന്നും ഇത് എന്നത്തേക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;

(സി)ഇതിനായി പുതിയതായി വേണ്ട സ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ?

339

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍


ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ലാ ജഡ്ജിമാര്‍ തുടങ്ങി മുന്‍സിഫ്/മജിസ്ട്രേറ്റ് വരെ തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ;

(സി)കേന്ദ്ര ഫണ്ടിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് സംസ്ഥാനത്തെ വിവിധ ഫാസ്റ് ട്രാക്ക് കോടതികളുടെ അടച്ചുപൂട്ടലിന് കാരണമെന്ന ബഹു. സുപ്രീം കോടതിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നിലനിര്‍ത്തുവാനും, സ്ത്രീ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും പുതിയ ഫാസ്റ് ട്രാക്ക് കോടതികള്‍ ആരംഭിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

340

ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടിയില്‍ എം..സി.റ്റി. കോടതിയും, സബ്കോടതിയും അനുവദിയ്ക്കുന്നതിന്നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മിക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.