UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Question Member
1

ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടി

) ഭരണസംവിധാനം അഴിമതി വിമുക്തവും കാര്യക്ഷമവുമാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ ;

(ബി) നിലവിലുള്ള അഴിമതിക്കേസ്സുകളോടുള്ള ഈ സര്‍ക്കാരിന്റെ നിലപാട് വിശദമാക്കുമോ ; മന്ത്രിമാര്‍ പ്രതിസ്ഥാനത്തോ അന്വേഷണത്തിലോ ഉള്ള അഴിമതി കേസ്സുകളുണ്ടോ ; എങ്കില്‍ ഏതെല്ലാം അഴിമതി കേസ്സുകളില്‍ ഏതെല്ലാം മന്ത്രിമാര്‍ എന്ന് വ്യക്തമാക്കുമോ ;

(സി) ഏതെങ്കിലും മന്ത്രിക്ക് തന്റെ പേരിലുള്ള അഴിമതിക്കേസ്സ് അന്വേഷണം നടത്തുന്ന ഐ.പി.എസ്. ആപ്പീസര്‍മാരുടെ ഭരണനിര്‍വ്വഹണ ചുമതലയുണ്ടോ ?

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എം. ചന്ദ്രന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. സി.കെ. സദാശിവന്‍

2

വികസന പദ്ധതികള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്ര ഗവണ്‍മെന്റ് മുമ്പാകെ ഇതിനകം സമര്‍പ്പിച്ച വികസന പദ്ധതികള്‍ ഏതൊക്കെയാണെന്നു വകുപ്പ് തിരിച്ച് വിശദമാക്കാമോ; ഇതിനു ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്;

(ബി) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ബഡ്ജറ്റ് സഹായമായി ലഭിക്കുന്നതി പദ്ധതികള്‍ ഏതൊക്കെയാണ്;

(സി) കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുളള ക്ഷേമ പദ്ധതികളുടെ ഭാഗമായുളള സഹായങ്ങള്‍ക്കുളളവ ഏതൊക്കെയാണ്;

(ഡി) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അടിയന്തിരമായി അംഗീകാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളളവ ഏവ;

() കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍, തീരുമാനം ആകാതെ കെട്ടിക്കിടക്കുന്ന സംസ്ഥാനത്തിന്റെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ വകുപ്പടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(എഫ്) സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കാത്തതുമൂലം അനുമതി ലഭിക്കാതെ കിടക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

ശ്രീ. കെ.കെ. നാരായണന്‍
3

പുതിയ പദ്ധതികള്‍

() മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയിലൂടെ സംസ്ഥാനത്തിന് എന്തെല്ലാം വികസന പദ്ധതികള്‍ ലഭിച്ചു;

(ബി) എത്ര കോടി രൂപ സംസ്ഥാനത്തിന് ലഭ്യമായി;

(സി) എത്ര പുതിയ പദ്ധതികള്‍ ആരംഭിക്കാനായിട്ടുണ്ട്;

(ഡി) മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. എം. ഉമ്മര്‍
4

നുറൂദിന കര്‍മ്മ പദ്ധതി

കഴിഞ്ഞ ഗവണ്‍മെന്റ് ഒരു ഘട്ടത്തിലും ഒരിക്കല്‍ എങ്കിലും നടപ്പാക്കിയതോ തുടങ്ങിവച്ചതോ ആയ പദ്ധതികളല്ലാതെ പുതുതായി എന്തെല്ലാം കാര്യങ്ങളാണ് നൂറുദിന കര്‍മ്മ പദ്ധതിയില്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന് ഓരോ വകുപ്പും തിരിച്ച് വിശദമാക്കാമോ ?

ശ്രീ. . എം. ആരിഫ്
5

നൂറുദിന കര്‍മ്മപരിപാടി

() സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പ്രധാന കര്‍മ്മപദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;

(ബി) ഇതില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

(സി) കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത പദ്ധതികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമോ;

(ഡി) സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായി ഒരു വര്‍ഷത്തേയ്ക്കായി പ്രത്യേക കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() എങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീബെന്നി ബെഹനാന്‍

ശ്രീഎം. പി. വിന്‍സെന്റ്

ശ്രീപി. . മാധവന്‍

 
6


സര്‍ക്കാരിന്റെ നൂറുദിന പരിപാടി

() ഈ സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര പ്രവൃത്തികള്‍ തുടങ്ങുകയും എത്ര പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) ഇതില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എഗ്രിമെന്റുവച്ച് പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ എത്രയുണ്ടെന്ന് പ്രത്യേകം വിശദമാക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
7

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി

() സെക്രട്ടേറിയറ്റ് ഡയറക്ടറേറ്റുകള്‍, ജില്ലാതല ആഫീസുകള്‍ എന്നിവിടങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഓരോ വിഭാഗങ്ങളിലും എത്ര ഫയല്‍ വീതം കെട്ടിക്കിടക്കുന്നുവെന്നും 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി, ഓരോ വിഭാഗത്തിലും എത്ര ഫയല്‍ വീതം തീര്‍പ്പാക്കിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;

(സി) ബാക്കിയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക സമയ പരിധി നിശ്ചയിച്ചുകൊണ്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

ശ്രീ. രാജു എബ്രഹാം
8

ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടി

() ഈ സര്‍ക്കാറിന്റെ 100 ദിവസത്തെ കര്‍മ്മ പരിപാടികളില്‍ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച വിശദാംങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) ഇവയില്‍ ഏതെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ ; എങ്കില്‍ അവ എന്നത്തേയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കും ;

(സി) കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി
9

നൂറുദിന കര്‍മ്മപരിപാടിയുടെ പുരോഗതി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്;

(ബി) ഇതിനകം ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ;

(സി) 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി) ഇതേ മാതൃകയില്‍ തീവ്രയത്ന പരിപാടികള്‍ വരും നാളുകളില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

ശ്രീ. പി. ഉബൈദുള്ള
10

നൂറിന കര്‍മ്മ പരിപാടിയുടെ പരസ്യ ചെലവ്

() ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറിന കര്‍മ്മ പരിപാടികളുമായി ബന്ധപ്പെട്ട് എത്ര പൊതുപരിപാടികള്‍ നടന്നുവെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി) ഈ പരിപാടികള്‍ക്കെല്ലാം കൂടി എന്തു തുക ചെലവായി എന്ന് പറയാമോ;

(സി) നൂറിന പരിപാടികളുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരണങ്ങള്‍, പോസ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇവയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) ഇവയുടെ ഓരോന്നിന്റേയും എത്ര കോപ്പികള്‍ വീതം പ്രസിദ്ധീകരിച്ചിട്ടുണ്ട്; അവ ഓരോന്നിനും എത്ര തുക ചെലവായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

() നൂറിന കര്‍മ്മ പരിപാടികള്‍ക്കായി മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയ വഴി ഉണ്ടായ ആകെ ചെലവ് എത്രയെന്ന് പറയാമോ ?

ശ്രീ. വി. ശശി
11

നൂറുദിന കര്‍മ്മ പരിപാടി

() സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ പ്രചരണത്തിനായി നാളിതുവരെ എത്ര രൂപാ ചെലവഴിച്ചു ; ഏതെല്ലാം ഇനത്തിലാണ് തുക ചെലവഴിച്ചിട്ടുള്ളത് ;

(ബി) ഓരോ വകുപ്പും പ്രചരണത്തിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ ?

ശ്രീ.സി.ദിവാകരന്‍
12

100 ദിനകര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക

() സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ 100 ദിന കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഉല്‍ഘാടനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി നടത്തിയ പ്രചാരണങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേനയും പൊതുഭരണവകുപ്പിന്റെ കീഴില്‍ വരുന്ന പി.ആര്‍.ഡി.,കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്..ബി.മുഖേനയും വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ പരസ്യയിനത്തില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ; ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വകുപ്പ് ഏതെന്ന് വ്യക്തമാക്കുമോ ;

(ബി) പരസ്യയിനത്തില്‍ 2006 മേയ് 18 മുതല്‍ 2006 സെപ്റ്റംബര്‍ 20 വരെയും 2011 മേയ് 18 മുതല്‍ സെപ്റ്റം 20 വരെയും ചെലവഴിച്ച തുക എത്രവീതമാണെന്ന് വ്യക്തമാക്കാമോ ?

ശ്രീ.മുല്ലക്കര രത്നാകരന്‍
13

100 ദിന കര്‍മ്മ പരിപാടി

() സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പരിപാടിയില്‍ എത്ര എണ്ണം നടപ്പിലായി;

(ബി) ഏതെല്ലാം പരിപാടികള്‍ ബാക്കിയുണ്ടെന്ന് വിശദീകരിക്കാമോ?

ശ്രീ. എം. ഉമ്മര്‍
14

സുതാര്യ കേരളം

() സുതാര്യകേരളം പരിപാടിയിലൂടെ എത്ര പ്രശ്നങ്ങള്‍

മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിക്കപ്പെട്ടു;

(ബി) അതില്‍ എത്ര പരാതികള്‍ പരിഹരിക്കപ്പെട്ടു എന്നു വിശദീകരിക്കാമോ?

ശ്രീ. എം. ഉമ്മര്‍
15

- ഗവേണന്‍സ് പദ്ധതി

() - ഗവേണന്‍സ് പദ്ധതിയുടെ കാലിക സ്ഥിതിയും മൊത്തത്തിലുള്ള പുരോഗതിയും വിശദീകരിയ്ക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ എത്ര ശതമാനം പൂര്‍ത്തിയാക്കി; പ്രസ്തുത പദ്ധതി പ്രകാരം സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളിലെ പുരോഗതി വിശദീകരിക്കുമോ;

(സി) സര്‍ക്കാര്‍ ഓഫീസുകളെ പേപ്പര്‍ലസ് ഓഫീസുകളാക്കി മാറ്റുന്ന പരിപാടിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത സംവിധാനത്തില്‍ ഇ - ഗവേണന്‍സ് നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ പരാമര്‍ശിക്കുന്ന എസ്..എം, ഡി..എം, എം..പി എന്നിവ കാലാനുസൃതമായി പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദീകരണം നല്‍കുമോ;

(ഡി) ഏറ്റവും കൂടുതല്‍ പൊതുജനങ്ങള്‍ ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജില്ലാ ഓഫീസര്‍മാരുടെ അനുമതി ആവശ്യമുള്ള ഫയലുകള്‍ ഓണ്‍ ലൈന്‍ വഴി തീര്‍പ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ ?

ശ്രീ. എം. ഹംസ
16

കോള്‍ സെന്ററിന്റെ നടപടിക്രമങ്ങള്‍

() മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍, ആരംഭിച്ച ശേഷം ഇന്നേവരെ പ്രവഹിച്ച കോളുകള്‍ എത്ര ; ഇതില്‍ രജിസ്റര്‍ ചെയ്യപ്പെട്ടവ എത്ര ; മേല്‍നടപടി ആവശ്യമുണ്ടെന്ന് തീരുമാനിക്കപ്പെട്ടവ എത്ര ; മേല്‍നടപടിയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുത്തിട്ടുള്ളവ എത്ര ; മേല്‍നടപടി സ്വീകരിച്ച് പരാതിക്കാര്‍ക്ക് പരിഹാരം ഉണ്ടാക്കിക്കൊടുത്തവ എത്ര ; വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ ; ഇപ്പോഴും പരിഹാരം ആയിട്ടില്ലാത്തവ എത്ര ;

(ബി)മന്ത്രിമാര്‍ക്ക് നേരിട്ട് ലഭിക്കുന്ന പരാതികളും, കോള്‍സെന്ററില്‍ ലഭിക്കുന്ന പരാതികളും കൈകാര്യം ചെയ്യുന്നതിനു പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ടോ ; ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് വല്ല മുന്‍ഗണനയും നല്കിയിട്ടുണ്ടോ ;

(സി) കോള്‍സെന്റര്‍ സ്ഥാപിക്കുന്നതിന് മൊത്തം ചിലവായ തുക എത്ര ; എത്ര തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു ; കോള്‍സെന്ററിലേക്ക് ഏതെല്ലാം തസ്തികയിലുള്ള എത്രപേര്‍ നിയോഗിക്കപ്പെട്ടു ?

ഡോ. കെ. ടി. ജലീല്‍
17

പരാതി പരിഹാരസെല്ലിന്റെ പ്രവര്‍ത്തനം

() മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്‍ ഇപ്പോള്‍പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ പ്രവര്‍ത്തനം 24 മണിക്കൂര്‍/365 ദിവസം എന്ന വിധത്തില്‍ ആണോ;

(സി) ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;

(ഡി) അവയില്‍ എത്ര പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്?

ശ്രീ. വി. ശിവന്‍കുട്ടി
18

സേവനാവകാശം ഉറപ്പാക്കാന്‍ നടപടി

() സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വഴിയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് തക്കസമയത്ത് ലഭ്യമാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി) വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സേവനങ്ങള്‍ ജനങ്ങള്‍ക്ക് യഥാസമയം കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
19

സേവനാവകാശം നടപ്പാക്കുവാന്‍ നടപടി

() സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള ജനങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി) വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനാ വകാശം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. വി.ഡി. സതീശന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീ റ്റി.എന്‍ പ്രതാപന്‍

 
20

പൌരാവകാശ രേഖ/വികസന ഗൈഡുകള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര വകുപ്പുകളില്‍ പൌരാവകാശ രേഖ/വികസന ഗൈഡുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ; അവ ഏതൊക്കെ;

(ബി) എത്ര വകുപ്പുകളില്‍ ഇപ്പോള്‍ പൌരാവകാശ രേഖ/വികസന രേഖ ലഭ്യമാണ് ;

(സി) പൌരാവകാശ രേഖവികസന ഗൈഡിന്റെ കോപ്പികള്‍ നിയമസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. ജെയിംസ് മാത്യു
21

ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍

() ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ ;

(ബി) മന്ത്രിമാര്‍ ഫയലുകളില്‍ ഉത്തരവിടുന്നത് മലയാളത്തിലാണോ ; മലയാളത്തില്‍ മാത്രം ഉത്തരവിടുന്ന ഇപ്പോഴത്തെ മന്ത്രിമാര്‍ ആരെല്ലാമാണ് ;

(സി) സെക്രട്ടേറിയറ്റ് മാനുവലും, റൂള്‍സ് ഓഫ് ബിസിനസും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. . പ്രദീപ്കുമാര്‍
22

കേരള സിവില്‍ സര്‍വ്വീസ് നടപ്പിലാക്കാന്‍ നടപടി

() കേരളത്തില്‍ ഐ..എസ്. ഉദ്യോഗസ്ഥരുടെ കുറവ് ഭരണ

രംഗത്തെ ബാധിക്കുന്നുണ്ടോ ;

(ബി) ഭരണപരിഷ്കാര കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ കേരള സിവില്‍ സര്‍വ്വീസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ സി. പി. മുഹമ്മദ്

ശ്രീ സണ്ണി ജോസഫ്

 
23

മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍

() ഇപ്പോഴത്തെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇപ്പോഴും പൂര്‍ത്തിയാകാത്തവ ഏതൊക്കെയാണ്;

(ബി) ഓരോ മന്ത്രിയുടെയും ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വരുമെന്ന് കണക്കാക്കപ്പെട്ട ചെലവ് എത്ര;

(സി) ഓരോ മന്ത്രിയുടെയും ഔദ്യോഗിക വസതികള്‍ക്ക് ജനറല്‍ മെയിന്റനന്‍സ് അക്കൌണ്ടില്‍ നിന്നും ചിലവായ തുക എത്രവീതമാണ്; നിര്‍ദ്ദേശിക്കപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയാകുമ്പോഴേക്ക് കണക്കാക്കപ്പെട്ട ചിലവ് എത്രയാണ്;

(ഡി) ഓരോ മന്ത്രിയുടെയും ആവശ്യപ്രകാരം ചെയ്ത അധിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട മന്ത്രിമാരുടെ പേരില്‍ അക്കൌണ്ട് ചെയ്യപ്പെട്ട തുക എത്ര വീതമാണ്?

ശ്രീ. എസ്. ശര്‍മ്മ
24

സംസ്ഥാനമന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍

സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടി പിടിപ്പിക്കുന്നതിന് എത്ര തുക ചെലവാക്കി എന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മന്ത്രിയും കുറച്ചു തുക ചെലവഴിച്ച മന്ത്രിയും ആരെന്ന് വ്യക്തമാക്കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
25

മന്ത്രിമാരുടെ വിദേശ പര്യടനം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര മന്ത്രിമാര്‍ വിദേശ പര്യടനം നടത്തി; എത്ര മന്ത്രിമാര്‍ ഡല്‍ഹി യാത്ര നടത്തിയിട്ടുണ്ട്;

(ബി) ഈ വിദേശയാത്രയിലും ഡല്‍ഹി യാത്രയിലും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാര്‍ ഏതെല്ലാം തസ്തികകളില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തുമോ;

(സി) വിദേശ യാത്രകളുടെയും ഡല്‍ഹിയാത്രകളുടെയും ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(ഡി) ഈ ഓരോ വിദേശയാത്രകള്‍ക്കും ഓരോ ഡല്‍ഹി യാത്രകള്‍ക്കും പൊതുഖജനാവില്‍ നിന്നും എത്ര തുകവീതം ഓരോരുത്തരും ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. വി. എസ്. സുനില്‍കുമാര്‍
26

ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം

() മന്ത്രിമാര്‍ സ്വന്തം വാഹനങ്ങളില്‍ ഔദ്യോഗിക വാഹനങ്ങളുടെ നമ്പറും ബോര്‍ഡും പ്രദര്‍ശിപ്പിച്ച് ഉപയോഗിച്ചു വരുന്നുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം മന്ത്രിമാരാണ് സ്വകാര്യ വാഹനത്തില്‍ ഇപ്രകാരം ഉപയോഗിക്കുന്നത് ;

(സി) ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച വാഹനങ്ങളുടെ ബ്രാന്റും വാഹനം വാങ്ങിയ തീയതിയും ഔദ്യോഗിക നമ്പറും വിശദമാക്കാമോ ; ടൂറിസം വകുപ്പില്‍ നിന്നല്ലാതെ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഏതൊക്കെയാണ് ?

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
27

സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുപ്പ്

() സര്‍ക്കാറിന്റെ കീഴിലെ നാലും അഞ്ചും വര്‍ഷം മാത്രം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ചിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പ്രവണത ഉദ്യോഗസ്ഥര്‍ക്കിടയിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന കാര്യം ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോ ;

(ബി) നിരവധി വാഹനങ്ങള്‍ വര്‍ക്ക്ഷോപ്പുകളിലും പൊതുസ്ഥലങ്ങളിലും കിടന്ന് നശിച്ചുകൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഓരോ പദ്ധതിയും ആരംഭിക്കും മുമ്പ് തന്നെ പദ്ധതി ചെലവില്‍പ്പെടുത്തി വാഹനങ്ങള്‍ വാങ്ങുകയും ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയോഗിക്കുകയും ചെയ്യുന്ന പ്രവണത തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ഓരോ സര്‍ക്കാര്‍ വകുപ്പിനും കീഴില്‍ ഇപ്പോഴുള്ള മൊത്തം വാഹനങ്ങളുടെയും അതില്‍ പ്രവര്‍ത്തക്ഷമമായവയുടെയും അല്ലാത്തവയുടെയും ലേലം ചെയ്യാന്‍ മാറ്റിയിട്ടിട്ടുള്ളവയുടെയും വിശദമായ കണക്കെടുപ്പു നടത്താന്‍ നടപടി സ്വീകരിക്കുമോ ;

() കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ വാങ്ങിയ പുതിയ വാഹനങ്ങളുടെ ഇനം തിരിച്ചുള്ള കണക്കും ലേലം ചെയ്തവയുടെ കണക്കും ലഭ്യമാക്കുമോ ?

ശ്രീ. കെ. എം. ഷാജി
28

അട്ടപ്പാടിയിലെ ഭൂമി പ്രശ്നം

() സൂസ്ലോണ്‍ കമ്പനിപ്രതിനിധികളും റവന്യു വകുപ്പ് അധികൃതരുമായി അട്ടപ്പാടിയിലെ ഭൂമി പ്രശ്നംമുഖ്യമന്ത്രി ചര്‍ച്ച നടത്തുകയുണ്ടായോ; ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആരൊക്കെ, കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു, യോഗത്തിന്റെ മിനിട്സ് മേശപ്പുറത്ത് വയ്ക്കാമോ;

(ബി) ഇവ നടപ്പില്‍ വരുത്തുന്നതിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി) കാറ്റാടി യന്ത്രങ്ങളെല്ലാം സ്ഥാപിച്ചത് ആദിവാസി ഭൂമിയിലാണെന്നും അട്ടപ്പാടിയിലെ ആദിവാസി ഭൂമി മുഴുവന്‍ നഷ്ടപ്പെട്ടെന്നുമുള്ള വാദഗതികള്‍ പുതുതായി നടന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശരിയായിട്ടുള്ളതാണോ; ഇതു സംബന്ധമായ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് എന്തായിരുന്നു?

ശ്രീ. രാജൂ എബ്രഹാം

ശ്രീകെ.വി. വിജയദാസ്

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. റ്റി.വി. രാജേഷ്

29

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംരക്ഷണം

() തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ടുള്ള ഗവണ്‍മെന്റിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ നിധി സംരക്ഷിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

(സി) ഇതിന്റെ സംരക്ഷണത്തിനായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എന്തെല്ലാം സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. സി. ദിവാകരന്‍
30

ഗവണ്‍മെന്റ് ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനകം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇനിയും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താത്ത ഉത്തരവുകള്‍ ഏതെല്ലാം; മുഖ്യമന്ത്രിയുടെ വകുപ്പില്‍ എത്ര; ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഉത്തരവ് യഥാസമയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും ഗവ: സെക്രട്ടറിയുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള പ്രസ്തുത പ്രഖ്യാപനം നടപ്പാക്കുന്നതില്‍ എന്തു മാത്രം കാര്യക്ഷമതയുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവ് വെബ്സൈറ്റില്‍ പബ്ളിഷ് ചെയ്യാതിരുന്നിട്ടുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ശ്രീ. കെ. സുരേഷ് കുറുപ്പ്
31

മുഖ്യമന്ത്രിയുടെ കസേരയില്‍ അതിക്രമിച്ച് കയറിയിരുന്ന സംഭവം

() സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ അതിക്രമിച്ച് കയറിയിരുന്ന സംഭവം ഉണ്ടായിട്ടുണ്ടോ; ഏത് സമയം മുതല്‍ ഏത് സമയം വരെ എത്ര നേരം ഇയാള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുകയുണ്ടായെന്ന് വ്യക്തമാക്കാമോ;

(ബി) കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ക്യാമറകള്‍ റിക്കോര്‍ഡ് ചെയ്ത് ഇത് ലോകം മുഴുവന്‍ കാണിക്കുകയുണ്ടായോ; വിശദമാക്കാമോ;

(സി) ഇതൊരു സുരക്ഷാ വീഴ്ചയായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; പ്രസ്തുത സംഭവത്തെ തുടര്‍ന്ന് കടന്നു കയറിയ ആളിനെതിരെ പോലീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി) സുരക്ഷാ വീഴ്ചയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കെല്ലാമെതിരെ നടപടി സ്വീകരിക്കുകയുണ്ടായി?

ശ്രീ. . കെ. ബാലന്‍
32

കാസര്‍ഗോഡ് വെടിവെപ്പ് അന്വേഷണം

() കാസര്‍കോട് വെടിവെപ്പ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട:ജസ്റീസ് നിസ്സാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിക്കുകയുണ്ടായോ ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ ;

(ബി) കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് എന്തായിരുന്നു ; പ്രവര്‍ത്തനകാലയളവ് എത്രതവണ ഏതെല്ലാം തീയതികളിലായി ഈ സര്‍ക്കാര്‍ നീട്ടിക്കൊടുത്തിട്ടുണ്ടായിരുന്നു ;

(സി) കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഏത് തരത്തിലാണ് തീരുമാനം എടുത്തത് ; അതിന് ശുപാര്‍ശ സമര്‍പ്പിച്ചത് ആരാണ് ;

(ഡി) കമ്മീഷന്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങളും അത് സംബന്ധിച്ച നിരീക്ഷണങ്ങളും എന്തായിരിന്നുവെന്ന് വിശദമാക്കാമോ ?

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

ശ്രീ കെ.കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീസി.കൃഷ്ണന്‍

ശ്രീകെ.കെ.നാരായണന്‍

33

'എന്‍ക്വയറി കമ്മീഷന്‍' റിപ്പോര്‍ട്ടുകള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര 'എന്‍ക്വയറി കമ്മീഷന്‍' റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്; ഏതെങ്കിലും എന്‍ക്വയറി കമ്മീഷനെ പിരിച്ച് വിട്ടിട്ടുണ്ടോ; എങ്കില്‍ കാരണമെന്ത് എന്ന് വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ

ശ്രീ. സി. ദിവാകരന്‍
34

അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര അന്വേഷണ കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവ ഏതെല്ലാം;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷംഅന്വേഷണകമ്മീഷനുകളെ പിരിച്ചു വിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ഏതെല്ലാം കമ്മീഷനുകളെന്നും ഇവയെ പിരിച്ചു വിടാനുണ്ടായ കാരണങ്ങളും വിശദമാക്കാമോ;

(സി) കാസര്‍ഗോഡ് കലാപം അന്വേഷിക്കുന്ന കമ്മീഷനെ നിയമിച്ചതെന്നാണ്, ഈ കമ്മീഷന്റെ ടേംസ് ഓഫ്റഫറന്‍സ് എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ അന്വേഷണ കമ്മീഷന്‍ ഇപ്പോള്‍ നിലവിലുണ്ടോ, ഇല്ലെങ്കില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

() ഈ അന്വേഷണ കമ്മീഷനെ പിരിച്ചു വിട്ടത് എന്നാണ്?

ശ്രീ. സി. ദിവാകരന്‍

ശ്രീവി. ശശി

 

35

സംസ്ഥാനത്ത് കേന്ദ്ര മാതൃകയില്‍ ന്യൂനപക്ഷ കമ്മീഷന്‍

() സംസ്ഥാനത്ത് കേന്ദ്ര മാതൃകയില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ

ശ്രീ. കെ. രാധാകൃഷ്ണന്‍
36

വിശ്വകര്‍മ്മസമുദായത്തിന് സംവരണം

() വിശ്വകര്‍മ്മജരുടെ ജനസംഖ്യ കേരളത്തില്‍ എത്ര ഉണ്ട് എന്ന് വ്യക്തമാക്കുമോ:

(ബി)കേരളത്തിലെവിശ്വകര്‍മ്മസമുദായത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നുണ്ടോ;

(സി) ജനസംഖ്യാനുപാതികമായി ഉദ്യോഗസ്ഥസംവരണം ലഭിച്ചിട്ടില്ല എന്ന വിശ്വകര്‍മ്മ സമുദായനേതാക്കളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ പരാതി പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. രാജു
37

ഗവണ്‍മെന്റ് ചീഫ് വിപ്പ് വിജിലന്‍സ് ജഡ്ജിക്കെതിരെരാഷ്ട്രപതിയ്ക്ക് നല്‍കിയ പരാതി

() പാമൊലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാരിന്റെ ചീഫ് വിപ്പ് രാഷ്ട്രപതിയ്ക്ക് പരാതി നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് സര്‍ക്കാര്‍ തീരുമാനത്തിന്റെയോ, നിര്‍ദ്ദേശത്തിന്റേയോ ഭാഗമായിട്ടാണോ ;

(സി) ചീഫ് വിപ്പിന്റെ ആപ്പീസ്, മന്ത്രിപദവിക്ക് തുല്യമായി നല്‍കിയ സംവിധാനത്തിലാണോ പ്രവര്‍ത്തിക്കുന്നത്; ചീഫ് വിപ്പിനെ നിയമിച്ചത് ആരാണ് ;

(ഡി) ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടാണോ ചീഫ് വിപ്പ് ജഡ്ജിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത് ;

() കത്തിലെ ഉള്ളടക്കത്തോട് യോജിക്കുന്നുണ്ടോ; എങ്കില്‍ ചീഫ് വിപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ശ്രീ. .പി. ജയരാജന്‍

ശ്രീസാജു പോള്‍

ശ്രീ കെ. രാധാകൃഷ്ണന്‍

ശ്രീ പി.റ്റി.. റഹീം

38

ശ്രീ. തരുണ്‍ദാസിനെതിരെ നിലവിലുള്ള ആക്ഷേപങ്ങള്‍

() സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി നിയോഗിക്കപ്പെട്ട ശ്രീ. തരുണ്‍ദാസിനെതിരെ നിലവില്‍ ഏതെങ്കിലും ആരോപണങ്ങള്‍ നിലനില്ക്കുന്നുണ്ടാ ; വെളിപ്പെടുത്താമോ ;

(ബി) ശ്രീ. തുരുണ്‍ദാസ് നിയമിതനായതിനെതുടര്‍ന്ന് എന്തെല്ലാം ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ; ഇതെക്കുറിച്ച് അന്വേഷണം നടത്തുകയുണ്ടായോ ;

(സി) ശ്രീ. തരുണ്‍ദാസിനെ പ്ളാനിംഗ് ബോര്‍ഡിലേക്കുള്ള നിയമനത്തിന് ഗവണ്‍മെന്റിലേക്ക് നിര്‍ദ്ദേശിച്ചത് ആരായിരുന്നു ?

ശ്രീ. സി. കൃഷ്ണന്‍
39

സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

() ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ ലിസ്റ് എപ്പോഴത്തേയ്ക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;

(ബി) സെക്രട്ടേറിയറ്റില്‍ നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ ; ഇവയെല്ലാം പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

(സി) സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോ ; എങ്കില്‍ എപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴിയാണോ ; അല്ലെങ്കില്‍ എപ്രകാരമാണെന്ന് വിശദമാക്കാമോ ?

ശ്രീ. ജെയിംസ് മാത്യൂ
40

ശ്രുതിലയ ചികിത്സാ പദ്ധതി

() ശ്രുതിലയ ചികിത്സാ പദ്ധതിയിലേയ്ക്ക് ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി) എത്ര പേര്‍ക്ക് ചികിത്സ ധനസഹായം നാളിതുവരെ അനുവദിച്ചിട്ടുണ്ട് ?

ശ്രീ. റ്റി. . അഹമ്മദ് കബീര്‍
41

ദുരന്ത നിവാരണ പദ്ധതിക്ക് ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കാന്‍ നടപടി

() സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയ്ക്ക് ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം പ്രത്യേകമായി ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനവും, നവീകരണവും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതിനായി സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരുടെ അഭിപ്രായം ആരായുവാന്‍ നടപടി സ്വീകരിക്കുമോ

ശ്രീ. എം.. വാഹീദ്

ശ്രീജോസഫ് വാഴക്കന്‍

ശ്രീഷാഫി പറമ്പില്‍

ശ്രീ അന്‍വര്‍ സാദത്ത്

 

42

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം

() ശ്രീ. ബാലന്‍, ഇരിങ്ങല്ലുമ്മല്‍, പൂത്തൂര്‍ ചെറുപാലം കാക്കൂര്‍ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

ശ്രീ. .കെ. ശശീന്ദ്രന്‍
43

‘‘സയന്‍സ് പോപ്പുലറൈസേഷന്‍ അവാര്‍ഡ്’’

() കേരള സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് (ഗടഇടഠഋ) ഓരോ വര്‍ഷത്തെയും “സയന്‍സ് പോപ്പുലറൈസേഷന്‍” അവാര്‍ഡിനു പത്രപ്രവര്‍ത്തകരെയും, എഴുത്തുകാരെയും പരിഗണിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ നിലവിലുണ്ടായിരുന്ന വ്യവസ്ഥകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുളളതെന്നും, അത് എന്നു മുതല്‍ ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും വ്യക്തമാക്കുമോ;

(സി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കുമോ;

(ഡി) അവാര്‍ഡുകളുടെ കാര്യത്തിലെന്ന പോലെ പ്രസ്തുത അവാര്‍ഡിനും മുന്‍കാലങ്ങളില്‍ അവാര്‍ഡു ലഭിച്ചവരുടെ പുതിയ കൃതികള്‍ക്കും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ പരിഗണിക്കുന്ന തരത്തില്‍ അവാര്‍ഡു നിര്‍ണ്ണയ രീതി സുതാര്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
44

വൃദ്ധയായ കുഞ്ഞേലിക്ക് സര്‍ക്കാര്‍വക പാരിതോഷികം

() മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്ര ഗ്രാമപഞ്ചായത്തില്‍പ്പെട്ട വൃദ്ധയായ കുഞ്ഞേലിക്ക് സര്‍ക്കാര്‍വക പാരിതോഷികം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പാരിതോഷികം നല്‍കാന്‍ നടപടി സ്വീകരിക്കുന്നതിനായി 28.06.2011-ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം സ്വീകരിച്ചിട്ടുള്ള അനന്തര നടപടികള്‍ എന്തെല്ലാം ?

ശ്രീമതി. പി. അയിഷാ പോറ്റി
45

ദാരിദ്യ്രജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ചികിത്സാധനസഹായം

() മുഖ്യമന്ത്രിയുടെ പേരിലുള്ള ദാരിദ്യ്രജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ചികിത്സാധനസഹായത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) വരുമാന പരിധി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. വി. എസ്. സുനില്‍ കുമാര്‍
46

മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കല്‍പ്പറ്റ മണ്ഡലത്തില്‍നിന്നും മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) എങ്കില്‍ എത്ര പേര്‍ അനുവദിച്ച തുക കൈപ്പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍
47


ശബരിമല പുല്ലുമേട് ദുരന്തം

() ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും ആശ്രിതര്‍ക്ക് നാലുലക്ഷം രൂപവീതം ധനസഹായം ലഭ്യമാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

ശ്രീ. രാജു എബ്രഹാം
48

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാനത്തെ പുറത്തുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സഹായം നല്‍കാറുണ്ടോ;

(ബി) എങ്കില്‍ മാനദണ്ഡം എന്താണ്;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒറീസയിലെ ലോക്ശക്തി ട്രസ്റിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ചിരുന്നുവോ?

ശ്രീ. എന്‍.. നെല്ലിക്കുന്ന്
49

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച്

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്കാവുന്ന കുറഞ്ഞ തുക 10000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) അപേക്ഷ സമര്‍പ്പിച്ച് എത്ര ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് എന്തെങ്കിലും കാലാവധി നിശ്ചയിച്ചിട്ടുണ്ടോ

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി
50

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികിത്സാ സഹായം വിതരണത്തിന് തയ്യാറായാല്‍ പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കാനുള്ള ഉത്തരവാദിത്തം ഏത്ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വിവരം അറിയിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാറുണ്ടോ;

(സി) ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ എത്ര അപേക്ഷകര്‍ക്ക് അനുവദിച്ച തുക വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്ന് അറിയിക്കാമോ; അനുവദിച്ച സഹായം അപേക്ഷകര്‍ക്ക് എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

ശ്രീ. . ചന്ദ്രശേഖരന്‍
51

ഡിസ്ട്രസ് റിലീഫ് ഫണ്ട്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഡിസ്ട്രസ് റിലീഫ് ഫണ്ട് ഇനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേര്‍ക്ക് സഹായധനം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
52

അപകടമരണത്തെ തുടര്‍ന്നുള്ള ധനസഹായം

() അപകടമരണത്തെ തുടര്‍ന്നുള്ള ധനസഹായം 30000/- രൂപയില്‍ നിന്നും 1 ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ ; എന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിയും എന്ന് അറിയിക്കാമോ

ശ്രീ. ബി.ഡി. ദേവസ്സി
53

കേരള പെന്‍ഷനേഴ്സ് യൂണിയന്‍ നിവേദനം

() സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചവരുടെ അവശതകള്‍ക്ക് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരളാ പെന്‍ഷനേഴ്സ് യൂണിയന്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുളള ആവശ്യങ്ങളും അതിന്മേല്‍ സര്‍ക്കാര്‍ സ്വികരിച്ച നടപടികളും വ്യക്തമാക്കാമോ

ശ്രീ. വി.ശശി
54


സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആവശ്യങ്ങള്‍

() സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും നിലവിലുള്ള എണ്ണം വ്യക്തമാക്കാമോ ;

(ബി) പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ ; 2012 മാര്‍ച്ചില്‍ വിരമിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാക്കുമോ ;

(സി) റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനമാണ് ശമ്പളത്തിനും പെന്‍ഷനും നീക്കിവെക്കുന്നത് ; കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ ;

(ഡി) സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ ;

() വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. പി. ഉബൈദുള്ള
55

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നടപടി

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും വിരമിക്കല്‍ തീയതി ഏകീകരണം മാറ്റാനും ഉദ്ദേശിക്കുന്നുണ്ടോ ; ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ ;

(ബി) പ്രസ്തുത ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ ?

ശ്രീ.വി.ശശി
56

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ നടപടി

() സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ ഉദ്ദേശമുണ്ടോ;

(ബി)പെന്‍ഷന്‍ ഏകീകരണ പദ്ധതി പുതിയ നിയമനങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

57

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണം

() സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണം ഏര്‍പ്പെടുത്തിയതിനുശേഷം സര്‍വ്വീസില്‍ നിന്നും എത്ര ജീവനക്കാര്‍ പെന്‍ഷന്‍ പറ്റിയിട്ടുണ്ട്;

(ബി) ഇതില്‍ എത്രപേര്‍ക്ക് അധികമായി കിട്ടിയ സര്‍വ്വീസ് കൂടി കണക്കിലെടുത്തു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്;

(സി) ഇപ്പോള്‍ സര്‍വ്വീസിലുളള എത്രപേര്‍ക്ക് ഏകീകരണം മൂലം കൂടുതല്‍ സര്‍വ്വീസ് ലഭ്യമാകും എന്ന് വ്യക്തമാക്കാമോ;

(ഡി)പെന്‍ഷന്‍ ഏകീകരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ഇത് സംബന്ധിച്ചു നടത്തിയ പഠനത്തിലെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

()പെന്‍ഷന്‍ ഏകീകരണ വ്യവസ്ഥ പിന്‍വലിക്കാന്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ ?

ശ്രീ. പുരുഷന്‍ കടലുണ്ടി
58

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള തീരുമാനം

() പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് ഉദ്ദേശിക്കുന്നണ്ടോ ;

(ബി) ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ ; അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധമായി എന്തെങ്കിലും ചര്‍ച്ചകളോ ശുപാര്‍ശകളോ ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
59

പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാന്‍ നടപടി

() സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നിയമന രംഗത്തെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(സി) പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് സര്‍ക്കാരിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കാമോ ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

60

പി.എസ്.സി.യുടെ എന്‍.സി.എ. ഒഴിവുകള്‍

() പി.എസ്.സി.യുടെ എന്‍.സി.. ഒഴിവുകളിലേയ്ക്ക് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നീക്കിവച്ചവ, ആ വിഭാഗത്തില്‍പെട്ടവര്‍ ഇല്ലാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്‍.സി.. ഒഴിവുകളില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ ഇല്ലായെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ ഒ.ബി.സി., മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്നതിന് കൂടി വ്യവസ്ഥ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
61

പി.എസ്.സി. യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

() പി.എസ്.സി.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) പി.എസ്.സി.യുടെ ജില്ലാ, മേഖല ഓഫീസുകളെ ക്കുറിച്ച് ജനങ്ങളില്‍ നിലനില്‍ക്കുന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത പരാതികള്‍ ഇല്ലാതാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്;

(ഡി) ഇതിനായി ഓരോ പി.എസ്.സി. അംഗത്തിനും ഓരോ ജില്ല, മേഖല ഓഫീസുകളുടെ ചുമതല നല്‍കി പരിഹാരം കാണാന്‍ ശ്രമിക്കുമോ?

ശ്രീ. എം.. വാഹീദ്

ശ്രീ ഷാഫി പറമ്പില്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ.റ്റി.ജോര്‍ജ്

62

എല്‍.ഡി.ക്ളാര്‍ക്ക് പരീക്ഷകളുടെ റാങ്ക് ലിസ്റ്

() പി.എസ്.സി. ഈയിടെ നടത്തിയ വിവിധ ജില്ലകളിലെ എല്‍.ഡി. ക്ളാര്‍ക്ക് പരീക്ഷകളുടെ റാങ്ക് ലിസ്റുകള്‍ പ്രസിദ്ധീകരിക്കുന്ന നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പരീക്ഷയ്ക്ക് അതത് ജില്ലകളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലായെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) അതത് ജില്ലകളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷനില്‍ പുതിയ എല്‍.ഡി.സി. റാങ്ക് ലിസ്റിനെയും ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
63

പി.എസ്.സി.ചെയര്‍മാനെതിരെയുള്ള ആക്ഷേപങ്ങള്‍

() ഇപ്പോഴത്തെ പി.എസ്.സി.ചെയര്‍മാന്‍ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കേ, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ എന്തൊക്കെയായിരുന്നു ;

(ബി) ആക്ഷേപങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

ശ്രീ.റ്റി.വി.രാജേഷ്
64

ജീവനക്കാരുടെ നികത്തപ്പെടാത്ത ഒഴിവുകള്‍

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും റിട്ടയര്‍മെന്റിന്റെ ഭാഗമായി നികത്തപ്പെടാത്ത ഒഴിവുകള്‍ എത്രയാണ്;

(ബി) പെന്‍ഷന്‍ പ്രായം ഏകീകരണത്തിന്റെ ഭാഗമായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നുവോ; ഇതിന്റെ ഭാഗമായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്;

(സി) നടപ്പുവര്‍ഷം എത്ര തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്?

ശ്രീ. റ്റി. വി.രാജേഷ്
65

അരൂര്‍ നിയോജകമണ്ഡലത്തില്‍ മൊബൈല്‍ മാവേലി സ്റോര്‍

() സമഗ്രതീരദേശ പദ്ധതി പ്രകാരം അരൂര്‍ നിയോജകമണ്ഡലത്തില്‍ ഒരു മൊബൈല്‍ മാവേലി സ്റോര്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയോ ;

(ബി) പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയോ ; എന്നത്തേക്ക് ഈ പദ്ധതി ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ..എം.ആരിഫ്
66

പി.എസ്.സി. ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച്

() 31.3.2012 വരെ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള എല്ലാ പ്രതീക്ഷിത ഒഴിവുകളും 31.3.2012 ല്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് അനുസരണമായി എന്‍ട്രികേഡറില്‍ ഉണ്ടാകുന്ന ഒഴിവുകളും പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?

(ബി) ഇത്തരത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിയമന അധികാരികള്‍ ആരെങ്കിലും ഉണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) ഒഴിവ ുകള്‍ നികത്തുന്നതിന് പി.എസ്.സി റാങ്ക്ലിസ്റ് നിലവില്‍ ഇല്ലാത്ത തസ്തികകള്‍ ഉണ്ടോ; ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി റാങ്ക്ലിസ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് വിശദമാക്കാമോ?

ശ്രീ. ആര്‍. രാജേഷ്
67

വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടപടി.

() സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന വേക്കന്‍സികള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രശ്ന പരിഹാരത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വേക്കന്‍സി യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

ശ്രീ. ജി.എസ്. ജയലാല്‍
68

ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവരുടെ പുനര്‍നിയമനം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃ വകുപ്പിലേക്ക് തിരിച്ചയക്കപ്പെട്ടവര്‍ക്ക് ഇനിയും നിയമനം നല്‍കാത്ത നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(സി) കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെയും ശമ്പളം ലഭിക്കാതെയുമുള്ള ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.കെ. രാധാകൃഷ്ണന്‍
69

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പരിശീലന ക്യാമ്പ്

() മന്ത്രിമാരുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; എന്ത് നിലയിലുള്ള വൈദഗ്ധ്യമാണ് വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പരിശീലന ക്യാമ്പില്‍ എത്ര മന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായി;

(സി) ക്യാമ്പില്‍ ഏതെല്ലാം വിഷയങ്ങളില്‍ ആരെല്ലാം ക്ളാസെടുക്കുകയുണ്ടായി ;

(ഡി) ഉള്‍ക്കാഴ്ചയോടെ ഭരണം നിര്‍വ്വഹിക്കുന്നതിന് ക്യാമ്പില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളുണ്ടായി; ഇതില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ഏതെല്ലാമാണ്;

() ക്യാമ്പിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള റൂള്‍സ് ഓഫ് ബിസിനസ്സിനും സെക്രട്ടേറിയറ്റ് മാനുവലിനും കാലികമായ എന്തെങ്കിലും മാറ്റം ആവശ്യമായിട്ടുള്ളതായി കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

ശ്രീ. . പ്രദീപ് കുമാര്‍
70

എന്‍ഡോസള്‍ഫാന്‍ നിരോധനം

() എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച സുപ്രീം കോടതിയിലെ കേസില്‍ കേന്ദ്ര ഗവണ്‍മെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാട് എന്തായിരുന്നുവെന്ന് വിശദമാക്കാമോ;

(സി) കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് സംസ്ഥാന സര്‍ക്കാര്‍ വിയോജിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത സത്യവാങ്ങ്മൂലം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായോ?

ശ്രീ. കെ. കുഞ്ഞിരാമന്‍

ശ്രീ പുരുഷന്‍ കടലുണ്ടി

ശ്രീ ബി. ഡി. ദേവസ്സി

ശ്രീ. പ്രദീപ് കുമാര്‍

71

ദേശീയജലപാത വികസന പദ്ധതി

() സംസ്ഥാനത്ത് ദേശീയജലപാതയായി വികസിപ്പിക്കുന്നതിന് കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ജലപാതകളുടെ വിശദവിവരം നല്കാമോ;

(ബി) പ്രസ്തുത വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റെടുത്തു നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുക;

(സി) മലബാര്‍ മേഖലയിലെ ജലപാതകളുടെ വികസനത്തിന് ഏതെല്ലാം പദ്ധതികളാണ് നിലവിലുളളതെന്നും, അവയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നതും സംബന്ധിച്ച് വിശദമാക്കാമോ;

(ഡി) തിരുവന്തപുരം ഷൊര്‍ണ്ണൂര്‍ കനാല്‍ വികസനം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;

() പ്രസ്തുത വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതേവരെ എന്തുതുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; ഭൌതിക നേട്ടത്തിന്റെ വിശദവിവരം നല്കാമോ?

ശ്രീ. പി. ഉബൈദുളള

ശ്രീഎന്‍..നെല്ലിക്കുന്ന്

ശ്രീ എന്‍. ഷംസുദ്ദീന്‍

 
72

മാതൃകാ മത്സ്യഗ്രാമങ്ങള്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം ഗ്രാമങ്ങളാണ് മാതൃകാ മത്സ്യഗ്രാമങ്ങളായി പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയില്‍ എത്ര ഗ്രാമങ്ങളെയാണ് മാതൃകാ മത്സ്യഗ്രാമങ്ങളാക്കി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട മാതൃകാ മത്സ്യഗ്രാമങ്ങളില്‍ നിന്നും ഏതെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(ഡി) മേല്‍പ്പറഞ്ഞ രീതിയില്‍ മാതൃകാ മത്സ്യഗ്രാമങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ പുന:സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

73

പുതിയങ്ങാടി മത്സ്യഗ്രാമം

() നിലവില്‍ എത്ര മത്സ്യഗ്രാമങ്ങള്‍ കേരളത്തിലുണ്ട്;

(ബി) കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി മത്സ്യഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ മത്സ്യഗ്രാമമായി മാറ്റുന്നതിന് എല്ലാവിധ പ്രത്യേകതകളും മാനദണ്ഡങ്ങളും ഒത്തിണങ്ങിയ ഏറ്റവും അനുയോജ്യമായ പുതിയങ്ങാടിയെ മത്സ്യഗ്രാമമായി പ്രഖ്യാപിച്ചുകൊണ്ടുളള തീരുമാനം കൈക്കൊളളുമോ ?

ശ്രീ. റ്റി.വി. രാജേഷ്
74

പോളച്ചിറ ഏലായില്‍ ഫിഷറീസ് വകുപ്പ് പദ്ധതികള്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ പോളച്ചിറ ഏലായില്‍ ഫിഷറീസ് വകുപ്പ് ഏതെങ്കിലും പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പദ്ധതിയുടെ വിശദാംശം അറിയിക്കുമോ; എന്നത്തേക്ക് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും?

ശ്രീ. ജി. എസ്. ജയലാല്‍
75

തീരദേശവികസന പദ്ധതി

തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമവും, കേരളത്തിലെ ഏറ്റവും അവികസിതമായ ദ്വീപുമായ വലിയപറമ്പ് പഞ്ചായത്തില്‍ സഞ്ചാരയോഗ്യമായ റോഡുകളുടെ അപര്യാപ്തത കണക്കിലെടുത്ത് തീരദേശ വികസന പദ്ധതിയില്‍പ്പെടുത്തി ഇവിടെ റോഡ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
76

കോവളം ബീച്ചിലെ കൃത്രിമ പാര് നിര്‍മ്മാണം

() കേരളത്തിലെ സുപ്രധാന ടൂറിസ്റ് കേന്ദ്രമായ കോവളം ബീച്ചില്‍ ഇന്ത്യയിലെ ആദ്യ സംരംഭമായ കൃത്രിമ പാര് നിര്‍മ്മാണത്തിനായി എത്ര രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ ;

(ബി) കൃത്രിമ പാര് നിര്‍മ്മാണത്തിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള വിദേശ കമ്പനി വാഗ്ദാനം ചെയ്തിരുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി) കൃത്രിമ പാര് നിര്‍മ്മാണത്തിനായി എത്ര ജിയോടെക്സ് മാറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര എണ്ണം കരയ്ക്കടിഞ്ഞുവെന്നും വെളിപ്പെടുത്താമോ ;

(ഡി) ഈ പദ്ധതി ഫലപ്രദമാകാത്തതില്‍ സര്‍ക്കാരിന് എത്ര കോടി രൂപയുടെ നഷ്ടം സഠഭവിച്ചിട്ടുണ്ടെന്നും, പ്രസ്തുത തുക മേല്‍പ്പറഞ്ഞ വിദേശ കമ്പനിയില്‍ നിന്നും വസൂലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ ?

ശ്രീ. തോമസ് ചാണ്ടി

ശ്രീ. കെ. ശശീന്ദ്രന്‍

77

കുട്ടനാട് താലൂക്കിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍

() ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനു കീഴില്‍ കുട്ടനാട് താലൂക്കിലെ ഏതെല്ലാം റോഡു നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിക്കുവാനുള്ളതെന്ന വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) ഭരണാനുമതി ലഭിച്ചിട്ടും ടെണ്ടര്‍ ചെയ്യുവാനുള്ള റോഡുകളുടെ വിശദവിവരം ലഭ്യമാക്കുമോ ;

(സി)  െണ്ടര്‍ ക്ഷണിച്ചിട്ടും എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കേണ്ട ഏതെല്ലാം പ്രവൃത്തികളാണ് ഇതുവരെ എഗ്രിമെന്റ് വെയ്ക്കാതെ മാറ്റിവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) എടത്വായിലെ ഇന്റഗ്രേറ്റഡ് ഫിഷ് ഫാമിലേക്കുള്ള റോഡു നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ.തോമസ് ചാണ്ടി
78

മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ

മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക നിലവില്‍ പാഠപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും ഉയര്‍ന്ന വില പരിഗണിച്ച് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. ദാസന്‍
79

അപകടത്തില്‍പ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ക്കുളള പദ്ധതി

() മത്സ്യബന്ധനം നടത്തുമ്പോള്‍ അപകട മരണത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിനു എത്ര തുക നല്‍കുന്നുണ്ട്;

(ബി) മത്സ്യബന്ധനം നടത്തുമ്പോള്‍ അപകടത്തില്‍പ്പെട്ട് മത്സ്യബന്ധനം ഭാവിയില്‍ നടത്താന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് എന്തു തുക നല്‍കുന്നുണ്ട്;

(സി) ഇവര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നുണ്ടോ ?

്രീ. സി.കെ. നാണു
80

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുവാന്‍ നടപടി

() കേരളത്തിലെ മുഴുവന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) .പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡില്‍ മത്സ്യത്തൊഴിലാളി എന്നെഴുതിയിട്ടുള്ളവരെയും മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘങ്ങളില്‍ അംഗത്വമുള്ളവരെയും ഒരു രൂപ അരി പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

ശ്രീ പാലോട് രവി

ശ്രീ റ്റി.എന്‍. പ്രതാപന്‍

ശ്രീ വി.പി. സജീന്ദ്രന്‍

81

കല്ലുമ്മേക്കായയുടെ ഉത്പാദനവും വിപണനവും

ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കല്ലുമ്മേക്കായയില്‍ 90 ശതമനവും കൃഷി ചെയ്യുന്ന പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍ പ്രദേശങ്ങളില്‍ ഇവയുടെ ഉല്പാദനം, വിപണനം, സ്റോറേജ് എന്നിവയ്ക്ക് നടപടി സ്വീകരിക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
82

കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബര്‍

() കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബര്‍ ജെട്ടിയുടെ വിപുലീകരണം സംബന്ധിച്ച് പുതിയ പ്രൊപ്പോസല്‍ നാഷണല്‍ ഫിഷറീസ്ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) ഹാര്‍ബറുകളില്‍ നിലവിലുള്ള ജെട്ടികളുടെവികസനത്തിന് നാഷണല്‍ ഫിഷറീസ് ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് ധനസഹായം ലഭിക്കുന്നില്ലായെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ നാഷണല്‍ ഫിഷറീസ് ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അയവ് വരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് വെളിപ്പെടുത്താമോ?

 

ശ്രീ. .കെ. ശശീന്ദ്രന്‍
83

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ നടപടി

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും, നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എപ്പോള്‍ ഹാര്‍ബര്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ; ഹാര്‍ബര്‍ നിര്‍മ്മാണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം തുക വകയിരുത്തിയിട്ടുണ്ടോ?

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
84

അജാനൂര്‍ കടപ്പുറത്ത് മത്സ്യബന്ധന തുറമുഖം

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറത്ത് മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ ;

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനമോ, സര്‍വ്വേയോ നടത്തിയിട്ടുണ്ടോ ;

(സി) എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി) മത്സ്യബന്ധനതുറമുഖം അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ..ചന്ദ്രശേഖരന്‍
85

പേഴ്സണല്‍ സ്റാഫ് നിയമനങ്ങള്‍

() മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റാഫില്‍ ഇതിനകം ഏതെല്ലാം തസ്തികകളില്‍ എതെല്ലാം ശമ്പള സ്കെയിലില്‍ എത്ര പേര്‍ നിയമിക്കപ്പെട്ടിട്ടുണ്ട് ;

(ബി) മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റാഫില്‍ ഇതിനകം നിയമിക്കപ്പെട്ടവരുടെ പേരും മേല്‍വിലാസവും കമ്മ്യൂണിറ്റിയും വിശദമാക്കുമോ ?

ശ്രീ. . പ്രദീപ്കുമാര്‍
86

മന്ത്രിമാരുടെയും സ്റാഫിന്റേയും സ്വത്തുവിവരം വെളിപ്പെടുത്തുന്ന നടപടി

 (  നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടേയും സ്റാഫിന്റേയും സ്വത്തുവിവരം ജനങ്ങളെ അറിയിക്കുമെന്ന പ്രഖ്യാപന പ്രകാരം വെളിപ്പെടുത്തപ്പെട്ട സ്വത്തുക്കള്‍ മൂല്യം വ്യക്തമാക്കാത്തതും അപൂര്‍ണ്ണവുമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൂര്‍ണ്ണമായും സുതാര്യമായും ഇവരുടെയെല്ലാം സ്വത്തുക്കളും അതിന്റെ മൂല്യവും വെളിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
87

സ്വത്തുവിവരം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍

() എല്ലാ മന്ത്രിമുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ സ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെയും സ്വത്തുവിവരം പ്രഖ്യാപിക്കുമെന്നത് നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത വിവരം സംബന്ധിച്ച പ്രഖ്യാപനത്തിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി) ഇപ്പോള്‍ മന്ത്രിപദവി വഹിക്കുന്ന മുഴുവന്‍ ആളുകളും തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് നല്‍കിയിരുന്ന സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന്റെ കോപ്പി ലഭ്യമാക്കാമോ?

ശ്രീ. രാജു എബ്രാഹാം
88

മന്ത്രിസഭാംഗങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തല്‍

() ഇപ്പോഴത്തെ മന്ത്രിസഭാംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നോമിനേഷനുകളോടൊപ്പം സമര്‍പ്പിച്ചിരുന്ന പ്രോപ്പര്‍ട്ടീസ് സ്റേറ്റ്മെന്റുകളുടെ പൂര്‍ണ പകര്‍പ്പ് സഭയുടെ മേശപ്പുറത്തു വയ്ക്കുമോ;

(ബി) ഇപ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മന്ത്രിമാരുടെ പ്രോപ്പര്‍ട്ടീസ് സ്റേറ്റ്മെന്റിലെ സ്ഥാവര ജംഗമ വസ്തുക്കളെ സംബന്ധിച്ചുള്ള വിവരങ്ങളും, തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുള്ള വിവരങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടായിട്ടുണ്ടോ;

(സി) എങ്കില്‍ ആരുടെയെല്ലാം കേസുകളില്‍ ഏതെല്ലാം നിലയിലുള്ള വ്യത്യാസങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ഡോ. കെ.ടി. ജലീല്‍
89

പരസ്യ പ്രസിദ്ധീകരണം സംബന്ധിച്ച്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രഖ്യാപിക്കപ്പെട്ട നൂറുദിന കര്‍മ്മപരിപാടിയുടെ പ്രചരാണാര്‍ത്ഥം വിവിധ മാധ്യമങ്ങളില്‍ എത്ര പരസ്യങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്;

(ബി) പ്രസ്തുത പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക എത്രയാണ്;

(സി) പ്രസ്തുത പരസ്യങ്ങളില്‍ എത്രയെണ്ണത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ട്;

(ഡി) മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് തുടക്കം കുറിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ ഏതെങ്കിലും പദ്ധതികളുടെ ആവര്‍ത്തിച്ചുള്ള പരസ്യം ഈ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ശ്രീ. വി. ശിവന്‍കുട്ടി
90

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നേരിട്ടും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വഴിയും നല്‍കിയ പരസ്യങ്ങള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സെപ്റ്റംബര്‍ 20 വരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നേരിട്ടും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വഴിയും നല്‍കിയ പരസ്യങ്ങള്‍ എത്രയാണ്; ഇതില്‍ നൂറുദിന പരിപാടിയുടെ ഭാഗമായിട്ടുള്ള പരസ്യച്ചെലവ് എത്ര;

(ബി) ഈ പരസ്യങ്ങള്‍ക്കെല്ലാമായി മൊത്തം എന്തുതുക ചെലവ് വരും; ഇതിനകം എന്തുതുക ചെലവായിട്ടുണ്ട്;

(സി) ചാനലുകള്‍ക്ക് നല്‍കിയ പരസ്യങ്ങളുടെ ചെലവ് എത്ര; ദിനപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളുടെ ചെലവ് എത്ര; അല്ലാതെയിള്ള മൊത്തം പരസ്യങ്ങളുടെ ചെലവ് എത്ര;

(ഡി) പരസ്യങ്ങള്‍ നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന് ഒരു വര്‍ഷത്തേക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്ര?

ശ്രീ. സി. കൃഷ്ണന്‍
91

പി.ആര്‍.ഡി. വഴി പരസ്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍

() സര്‍ക്കാരിന്റെ പദ്ധതികള്‍ പി.ആര്‍.ഡി. വഴി പരസ്യം ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവ എന്തെന്ന് വ്യക്തമാക്കുമോ;

ബി) പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം എത്ര പരസ്യങ്ങള്‍ പി.ആര്‍.ഡി. വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്

(സി) ഈ പരസ്യങ്ങള്‍ക്ക് ആകെ എത്ര തുക ചെലവായി എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) 2006 മെയ് 18ന് അധികാരമേറ്റ സര്‍ക്കാര്‍ 100 ദിവസം കൊണ്ട് എത്ര പരസ്യങ്ങള്‍ പി.ആര്‍.ഡി. വഴി പ്രസിദ്ധീകരിച്ചിരുന്നു; ആയതിന്റെ ചെലവ് എത്രയെന്ന് വിശദമാക്കുമോ;

() ബൃഹത്തായ പദ്ധതികളുടേതല്ലാത്ത പരസ്യങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സി.കെ. നാണു

ശ്രീജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

92 ഗവണ്‍മെന്റ് പരസ്യം നല്‍കിയതു സംബന്ധിച്ച വിവരങ്ങള്‍

() സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും, അച്ചടി മാധ്യമങ്ങളിലും സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഓരോ വകുപ്പും, 15.09.2011 വരെ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളില്‍ പരസ്യത്തിനായി ചെലവഴിച്ച തുക, മാധ്യമങ്ങളുടെ പേരും, നല്‍കിയ തുകയും, ഓരോ മാധ്യമത്തിനും എത്ര തവണ വീതം പരസ്യം നല്‍കിയിട്ടുണ്ട് എന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ; പരസ്യം നല്‍കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആരെയാണ്;

സി) നൂറുദിന കര്‍മ്മപരിപാടിയുടെ പ്രചാരണത്തിന് ഇത്തരത്തില്‍ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളില്‍ എത്ര തവണ വീതമാണ് പരസ്യം നല്‍കിയിരുന്നത്; ഓരോ വിഭാഗത്തിനും ഇതിനായി ചെലവഴിച്ച തുക, മാധ്യമങ്ങളുടെ പേരും, നല്‍കിയ തുകയും സഹിതം ഇനം തിരിച്ച് വ്യക്തമാക്കാമോ?

ശ്രീ. രാജു എബ്രഹാം
 

93

സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെ പ്രചരണം

() ഈ സര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ പത്ര, ദൃശ്യ മാധ്യമങ്ങള്‍ മുഖാന്തിരം പ്രചരിപ്പിക്കുന്നതിന് നാളിതുവരെ എത്ര തുകയുടെ ഓര്‍ഡറുകള്‍ ആണ് നല്‍കിയത്; ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്;

(ബി)പ്രസ്തുത ഓര്‍ഡറുകളില്‍ എത്ര രൂപയുടെ ഓര്‍ഡറുകള്‍ പാസ്സാക്കി നല്‍കി; ഏത് സ്ഥാപനങ്ങള്‍ക്കെല്ലാമാണ് പാസ്സാക്കി നല്‍കിയത്; വിശദാംശം ലഭ്യമാക്കാമോ ?

ശ്രീ. എം. ഹംസ
94

പരസ്യ ഇനത്തില്‍ ചെലവഴിച്ച തുക

() ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം എത്ര രൂപ പരസ്യ ഇനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി) ഏതൊക്കെ പത്രങ്ങള്‍ക്ക്, ദൃശ്യമാധ്യമങ്ങള്‍ക്ക് എന്നും എത്ര രൂപയെന്നും വ്യക്തമാക്കാമോ ?


 

ശ്രീ. വി.എസ്. സുനില്‍കുമാര്‍
95

എം.എല്‍.. ഫണ്ട് ഗ്രാമീണ റോഡുകള്‍ക്കുകൂടി ഉപയോഗിക്കുന്നതിന് നടപടി

തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ റോഡുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി എം.എല്‍.. ഫണ്ടില്‍ നിന്നും 25% എങ്കിലും ഉപയോഗിക്കാവുന്ന രീതിയില്‍ ഉത്തരവ് നല്‍കുമോ?

 

പ്രൊഫ. സി. രവീന്ദ്രനാഥ്

 
96

തദ്ദേശസ്വയംഭരണ വകുപ്പ്, സഹകരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍ എന്നിവയുടെ ചടങ്ങുകള്‍ക്ക് ഏകീകരണ നിര്‍ദ്ദേശം

() തദ്ദേശസ്വയംഭരണവകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെയും ഗ്രാമപഞ്ചായത്ത്, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും മുഖ്യമന്ത്രിമാര്‍, കേന്ദ്രസഹമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിലും അതാത് നിയോജകമണ്ഡലങ്ങളിലെ എം.എല്‍.. മാരെ അദ്ധ്യക്ഷനാക്കണമെന്നുണ്ടോ;

(ബി) ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ചിലയിടങ്ങളില്‍ അതാത് എം.എല്‍.. മാര്‍ അദ്ധ്യക്ഷനാകുകയും മറ്റു ചിലയിടങ്ങളില്‍ മുഖ്യപ്രഭാഷണം, മുഖ്യാതിഥി എന്നിങ്ങനെ ഓരോ അവസരത്തിലും അതാത് ലോക്കല്‍ ബോഡികള്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ ഒരേകീകൃത നിര്‍ദ്ദേശം നിലവിലുണ്ടോ; ഇല്ലെങ്കില്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(സി) തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറയ കിട്ടിയ വകുപ്പുകളിന്മേലുളള അധികാര പ്രകാരം അതാത് സ്ഥലത്തെ എം.എല്‍.. മാരെ പരിപാടികളില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ അധികാരമുണ്ടോ ?

ശ്രീ. .എം. ആരിഫ്

 
97

ഗവണ്‍മെനറ് വവകുപ്പുകളുടെ വിഭജനം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് വകുപ്പുവിഭജനത്തിനുശേഷം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായിരുന്ന വകുപ്പുകള്‍ ഏതൊക്കെയാണ്;

(ബി) പ്രസ്തുത വകുപ്പുകളെല്ലാം ഇപ്പോഴും മുഖ്യമന്ത്രിയുടെ ചുമതലയില്‍തന്നെയാണോ തുടരുന്നത്;

(സി) ഏതെങ്കിലും വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ചുമതലയില്‍നിന്നും മാറ്റിയിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്താണ്;

(ഡി) അങ്ങനെ മാറ്റപ്പെട്ട വകുപ്പുകളുടെ ഭരണനിര്‍വ്വഹണം കാര്യക്ഷമമായി നടക്കുന്നുണ്ടോ?

ശ്രീ.വി.ശിവന്‍കുട്ടി

 
98

ഫയലുകള്‍ തീര്‍പ്പുകല്പിക്കുന്നതിനുള്ള നടപടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ വകുപ്പുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള ഫയലുകളില്‍ എത്രയെണ്ണം തീര്‍പ്പുകല്‍പ്പിച്ചു ;

(ബി) ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് ;

(സി) ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി.കെ.എസ്.സലീഖ

 
99

സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടി

() സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

 
100

ലോട്ടറി കേസില്‍ എഫ്..ആര്‍.സമര്‍പ്പിക്കാന്‍ നടപടി

() ലോ.ട്ടറി കേസ്സതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സി.ബി..യ്ക്ക് വിട്ടിട്ടുണ്ട്.

(ബി) ഇതില്‍ എത്രയെണ്ണത്രതിന് എഫ്..ആര്‍.സമര്‍പ്പിച്ചിട്ടുണ്ട് ?

ശ്രീ.ജോസഫ് വാഴയ്ക്കന്‍

ശ്രീ ടി.എന്‍.പ്രതാപന്‍

ശ്രീ പി..മാധവന്‍

ശ്രീഎം.പി.വിന്‍സെന്റ്

 
 

 
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.