UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - SECOND SESSION 

(To read Question Titles please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Question Member
101

ലോട്ടറി ഇടപാട് സി.ബി..അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി

() ലോട്ടറി ഇടപാടു സംബന്ധിച്ച സി.ബി..കേസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ;

(ബി) സി.ബി..യുടെ അന്വേഷണ പരിധിയില്‍ ഇപ്പോള്‍ ഏതൊക്കെ കാര്യങ്ങളാണ് നിലവിലുള്ളത് ;

(സി) ലോട്ടറി ഇടപാടിന്റെ വ്യാപ്തി വലുതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി) ഉണ്ടെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ സി.ബി..യുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ;

() ഇതിനായി എന്ത് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

 

ശ്രീ.ബെന്നി ബെഹനാന്‍

ശ്രീപി.സി.വിഷ്ണുനാഥ്

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീകെ.ശിവദാസന്‍ നായര്‍

 
102

പാമോലിന്‍ കേസ്

() പാമോലിന്‍ ഇറക്കുമതി സംബന്ധമായ കേസ്സ് എന്നാണ് ആരംഭിച്ചത്;

(ബി) സംസ്ഥാനത്ത് പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള അടിയന്തി സാഹചര്യം അപ്പോള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഭക്ഷ്യവകുപ്പില്‍ നിന്നും അതിനുള്ള ശുപാര്‍ശ ഉണ്ടായിട്ടുണ്ടോ;

(സി) ഈ കേസ്സില്‍ പ്രതിസ്ഥാനത്ത് എത്ര പേരാണുള്ളത്; അവര്‍ ആരെല്ലാം;

(ഡി) പാമോലിന്‍ ഇറക്കുമതി സംബന്ധിച്ച് ധനകാര്യ വകുപ്പില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

ശ്രീപി. തിലോത്തമന്‍

 
103

പാമോലിന്‍ കേസ്

() സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഒഴിവാകേണ്ടി വന്ന പാമോലിന്‍ കേസിലെ എട്ടാം പ്രതി പി. ജെ. തോമസുമായി മുഖ്യമന്ത്രി ന്യൂഡല്‍ഹിയിലെ കേരള ഹൌസില്‍ വെച്ച് കൂടികാഴ്ച നടത്തുകയുണ്ടായോ ;

(ബി) പാമോലിന്‍ കേസിലെ അന്നത്തെ ധനകാര്യമന്ത്രിയുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കുന്ന ഘട്ടത്തിലുള്ള കൂടികാഴ്ച എന്താവശ്യാര്‍ത്ഥമായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

ശ്രീ. ജെയിംസ് മാത്യു

 
104

ലാവ്ലിന്‍ കേസിന്റെ വിശദാംശങ്ങള്‍

() ലാവ്ലിന്‍ കേസ്സില്‍ ആരെയൊക്കെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) പ്രതി ചേര്‍ക്കുന്നതിനെതിരെ ഏതെങ്കിലും പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ആരൊക്കെ;

(ഡി) ഇതിന്മേല്‍ അന്തിമതീരുമാനം ആയിട്ടുണ്ടോ;

() ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

ശ്രീ. സണ്ണി ജോസഫ്

ശ്രീ . റ്റി. ജോര്‍ജ്

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീലൂഡി ലൂയിസ്

 
105

ലാവ്ലിന്‍ കേസ്സിന്റെ വിചാരണ ആരംഭിക്കുവാന്‍ നടപടി

() ലാവ്ലിന്‍ കേസ്സിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുക;

(സി) വിചാരണ ആരംഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുക?

ശ്രീ. പി.സി. വിഷ്ണുനാഫ്

ശ്രീഐ.സി. ബാലകൃഷ്ണന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ സണ്ണി ജോസഫ്

 
106

ലാവ്ലിന്‍ കേസ് കുറ്റപത്രം നല്‍കാന്‍ നടപടി

() ലാവ്ലിന്‍ കേസ് സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) കേസ് സംബന്ധിച്ച് കുറ്റപത്രം നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍ കാരണമെന്ത് ;

(സി) കുറ്റപത്രം നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. .സി. ബാലകൃഷ്ണന്‍

ശ്രീപി.സി. വിഷ്ണുനാഥ്

ശ്രീഅന്‍വന്‍ സാദത്ത്

ശ്രീ ലൂഡിലൂയിസ്

 
107

തങ്കശ്ശേരി തുറമുഖ വികസനം

() 2010-11 സാമ്പത്തിക വര്‍ഷം കൊല്ലം തങ്കശ്ശേരി തുറമുഖത്തിനുവേണ്ടി വാങ്ങാന്‍ തീരുമാനിച്ച മള്‍ട്ടിപര്‍പ്പസ് ക്രെയിനും ഫോര്‍ക് ലിഫ്റ്റും വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായോ ; എന്നത്തേക്കു ഇവ ലഭ്യമാക്കാന്‍ കഴിയും ;

(ബി) തുറമുഖത്തിന്റെ പശ്ചാത്തല സൌകര്യവികസനത്തിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റും എ.എസ്..ഡി.. സ്കീമില്‍ അനുവദിച്ച 12.8 കോടി രൂപയില്‍ ടെണ്ടര്‍ എക്സസ് ആയ 1.53 കോടി രൂപ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായോ ; പൂര്‍ത്തിയാകാത്ത റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പോര്‍ട്ടിന്റെ കിഴക്കുഭാഗത്തു പ്രധാന റോഡിലേക്കു പുതിയൊരു റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി അക്വയര്‍ ചെയ്യാനുള്ള നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ ;

(ഡി) മൈനര്‍ പോര്‍ട്ടുകള്‍ക്ക് വേണ്ടി ഡ്രഡ്ജര്‍ വാങ്ങാനുള്ള ബഡ്ജറ്റ് തീരുമാനം നടപ്പിലാക്കുമോ ;

() 30-6-2011നു ബഹു. മന്ത്രി വിളിച്ചുചേര്‍ത്ത യോഗതിരുമാന പ്രകാരം കൊല്ലം പോര്‍ട്ടില്‍ ചരക്കു കപ്പലുകള്‍ ഓപ്പറേറ്റു ചെയ്യാനുള്ള നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കുമോ ?

ശ്രീ. പി.കെ. ഗുരുദാസന്‍

 
108

പോലീസും റവന്യൂ അധികാരികളും പിടിച്ചെടുത്ത മണല്‍ ലോറികള്‍ മൂലമുളള ബുദ്ധിമുട്ടുകള്‍

() സംസ്ഥാനത്ത് പോലീസും റവന്യൂ അധികാരികളും പിടിച്ചിട്ട മണല്‍ലോറികള്‍ സ്റേഷന്‍ പരിസരത്തും റോഡുകളിലും അനാഥമായി കിടക്കുന്നതുമൂലമുളള ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ വിലയിരുത്തുമോ;

(ബി) മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ നൂറുകണക്കിനു വാഹനങ്ങള്‍ വളരെ നാളുകളായി കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(സി) വ്യാപകമായ മണല്‍ക്ഷാമവും കൂടിയ മണല്‍ വിലയും നിലവിലുളള സാഹചര്യത്തില്‍ മണലും വാഹനങ്ങളും നശിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) യഥാസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം സര്‍ക്കാരിന് നഷ്ടവും വന്‍തോതില്‍ ഗതാഗതതടസ്സവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുമോ;

() പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. മഞ്ഞളാംകുഴി അലി
109

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സ് ഇടപെടലുകള്‍

() ഐസ്ക്രീം പെണ്‍വാണിഭക്കേസ്സ് അട്ടിമറിക്കുന്നതിന് വിവിധതലങ്ങളില്‍ നടന്ന ഇടപെടലുകള്‍ സംബന്ധിച്ച ശ്രീ. റൌഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത കേസ് സി.ബി..യ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ ആവശ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ;

(ബി) മുന്‍സര്‍ക്കാര്‍ പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയ ഈ കേസന്വേഷണം ഇപ്പോള്‍ നിലച്ചിരിക്കുകയാണെന്ന വസ്തുത അറിയാമോ;

(സി) ഈ കേസന്വേഷണത്തിന് മുന്‍ഗവണ്‍മെന്റ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെയായിരുന്നു; അന്വേഷണത്തിന് നിശ്ചയിച്ചിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ വഹിച്ച സ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇവരെ മാറ്റിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാനങ്ങളിലാണ് ഇവര്‍ ഓരോതുത്തരും ഇപ്പോള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്;

(ഡി) സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

() നടക്കാവ് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ആരൊക്കെയായിരുന്നു; ഇവരെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തിയിട്ടുണ്ടോ;

(എഫ്) അന്വേഷണത്തിന്റെ ഭാഗമായി എത്രപേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്?

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

ശ്രീ വി. ശിവന്‍കുട്ടി

ശ്രീമതി. പി.അയിഷാപോറ്റി

ശ്രീ കെ.കെ.ലതിക

 
110

സ്ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍

() സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണത്തിലിരിക്കുന്ന സ്ത്രീപീഡനക്കേസ സ്സുകള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) സ്ത്രീപീഡന കേസുകളുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്?

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ കെ. എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീ പി. ടി. . റഹീം


 

 
111

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം

() അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഈ വിവരം ശ്രദ്ധയില്‍പ്പെട്ടത്;

(ബി) ഈ സംഭവത്തില്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) ഇതു സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പ്രതികളെ അറസ്റു ചെയ്തിട്ടുണ്ട്;

(ഡി) ഈ സംഭവങ്ങള്‍ ഏതെല്ലാം വര്‍ഷങ്ങളില്‍ നടന്നതായിട്ടാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്;

() അട്ടപ്പാടി ആദിവാസി ഊരുകളില്‍ എത്ര അവിവാഹിത അമ്മമാര്‍ ഉണ്ടെന്ന് കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(എഫ്) ആദിവാസി ഊരുകളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനിടയാക്കിയ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തുമോ ?

ശ്രീ. പി. കെ. ബഷീര്‍

ശ്രീ പി. ഉബൈദുള്ള

ശ്രീഎന്‍. . നെല്ലിക്കുന്ന്

 
112

കുത്തിയതോട് പോലീസ് സ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ട സുറുമിയുടേയും ഇസ്മയിലിന്റെയുംകേസന്വേഷണം.

() കുത്തിയതോട് പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു വര്‍ഗ്ഗീയ ഭ്രാന്തനാല്‍ സുറുമിയും ഇസ്മായിലും കൊല്ലപ്പെട്ടതെന്നാണ്; ഇത് സംബന്ധിച്ച കേസ് എന്നത്തേക്ക് വിചാരണക്കെടുക്കും എന്നാണ് കണക്കാക്കുന്നത്;

(ബി) പ്രോസിക്യൂഷന്‍ ഭാഗത്തിനായി സ്പെഷ്യല്‍ പ്രേസിക്യൂട്ടറെ നിയമിക്കണമെന്ന് കാണിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അരൂര്‍ എം.എല്‍.. മെമ്മോറാണ്ടം സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകാന്‍ സമ്മതപത്രം നല്‍കിയിട്ടുള്ള ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍ ആലപ്പുഴ ഡി.ഡി. പി. യുമായിരുന്ന അഡ്വ. മുഹമ്മദ് നല്‍കിയ കത്ത് അഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ടോ; ആയതിന്‍മേല്‍ എന്തു നടപടിയാണ് ഇതുവരെ സ്വകരിച്ചിട്ടുള്ളത്; ഇല്ലെങ്കില്‍ പ്രസ്തുത കേസിന്റെ നടത്തിപ്പിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

ശ്രീ. .എം. ആരിഫ്

 
113

പോലീസ് ക്രൈം സ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ നടപടി

() 2011-ലെ സെപ്തംബര്‍ 1 വരെയുള്ള സംസ്ഥാന പോലീസ് ക്രൈം സ്റാറ്റിസ്റിക്സ് റിപ്പോര്‍ട്ടുകളുടെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളിലെയും, ഇതേ കാലയളവിലെ മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുകളിലെയും ക്രൈം കേസുകളെ കുറിച്ചുള്ള ഒരു താരതമ്യം നടത്തി വിശദമാക്കുമോ?

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

 
114

ക്രിമിനല്‍കേസുകളില്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ നടപടി

() പോലീസുകാര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത്തരം പോലീസുകാരുടെ ലിസ്റ് തയ്യാറാക്കി അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ ;

(സി)എങ്കില്‍ വകുപ്പ് തലത്തില്‍ ഇതിനായി ഒരു സ്ഥിരം സംവിധാനത്തിന് രൂപം നല്‍കുമോ ;

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 
115

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നടപടി

() മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തകര്‍ സംസ്ഥാനത്തേക്ക് കടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ലിസ്റില്‍പ്പെട്ട എത്ര തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?

ശ്രീ. റ്റി. യു. കുരുവിള

ശ്രീമോന്‍സ് ജോസഫ്

 
116

കുട്ടികളിലെ അക്രമവാസന തടയാന്‍ നടപടി

() കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്നതും അതോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ തന്നെ പ്രതികളായി തീരുകയും ചെയ്യുന്നതിനെ നേരിടാനും അതിന് പരിഹാരം കാണാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ;

(ബി) കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയ നീല ചിത്രങ്ങളും സി.ഡി. കളും വ്യാപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

 
117

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിന് സംവിധാനങ്ങള്‍

() പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനും പൊതുമുതല്‍ നശിപ്പിച്ചതു മൂലമുള്ള നഷ്ടം ഈടാക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ചതു സംബന്ധിച്ച് സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) പൊതുമുതല്‍ നശിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനും സര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രത കാട്ടാത്തതുകൊണ്ടാണോ അവ വീണ്ടും ആവര്‍ത്തിക്കുന്നത് എന്ന കാര്യം പരിശോധിക്കുമോ;

(ഡി) സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശ്രദ്ധ കിട്ടുന്നതിന് പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ ഗൌരവമായി കാണുമോ;

() പൊതുമുതല്‍ നശിപ്പിക്കുന്ന സംഘടനകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. മഞ്ഞളാംകുഴി അലി

 
118

റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തെ കവര്‍ച്ചകേസുകള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കല്‍ എന്നീ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര കവര്‍ച്ചകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

 
119

പൊന്നാനി പുഴമ്പ്രം പ്രദേശത്തെ വീട് കയറി ആക്രമണം

() ഇക്കഴിഞ്ഞ 7-ാം തീയതി പൊന്നാനി പുഴമ്പ്രം പ്രദേശത്ത് വീട് കയറി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ആക്രമിച്ച ഗുണ്ടാ സംഘങ്ങളെ തടയാന്‍ ശ്രമിച്ച വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ മുഹമ്മദ് കുഞ്ഞിയെ ആക്രമിച്ച പ്രതികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കുമോ;

(ബി) ഇത്തരം സംഭവങ്ങളില്‍ പോലീസ് പാലിക്കുന്ന നിസ്സംഗത അവസാനിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കുമോ;

(സി) ജനപ്രതിനിധി അടക്കമുള്ളവരെ ആക്രമിക്കുന്ന ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനും അവരെ ഇല്ലാതാക്കാനും നടപടി സ്വീകരിക്കുമോ?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 
120

അക്രമവാസനകള്‍ നിരുത്സാഹപ്പെടുത്താന്‍ നടപടി

സമൂഹത്തില്‍ വളര്‍ന്നു വരുന്ന അനഭലഷണീയ പ്രവണതകളെയും അക്രമവാസനകളെയും നിരുത്സാഹപ്പെടുത്താന്‍ ഉതകുന്ന വിധത്തിലുള്ള പരിഷ്ക്കരണ നടപടികള്‍ക്ക്, വിദ്യാഭ്യാസ മേഖലയെയും, ഭരണ മേഖലയെയും വിധേയമാക്കാന്‍ എന്തെങ്കിലും പുതിയ പദ്ധതികളുണ്ടോയെന്ന് വിശദമാക്കുമോ?

ശ്രീ. എം. പി. അബ്ദുസമദ് സമദാനി

ശ്രീഅബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീപി. കെ. ബഷീര്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

 
121

മാതൃഭൂമി ലേഖകന്‍ ശ്രീ. ഉണ്ണിത്താന്‍ വധശ്രമക്കേസ്

() കൊല്ലത്ത് മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ടോ ;

(ബി) ഈ കേസുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട് ; അവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താമോ ;

(സി) ഈ കേസ്സില്‍ 90 ദിവസത്തിനകം ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ ;

(ഡി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 
122

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ആക്രമണം നടത്തിയത് സംബന്ധിച്ച എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെടുകയുണ്ടായി;

(ബി) എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ആക്രമണഫലമായി പരിക്കേല്‍ക്കുകയുണ്ടായി;

(സി) മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് സംബന്ധിച്ച എത്ര പരാതികള്‍ ലഭിച്ചു;

(ഡി) ഈ കേസുകളില്‍ എത്ര പോലീസുകാര്‍ സസ്പെന്റ് ചെയ്യപ്പെടുകയുണ്ടായി;സസ്പെന്റ് ചെയ്ത ആരെയെങ്കിലും ഇതിനകം തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടോ;

() മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സംബന്ധിച്ച് രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്രയാണ്; വിശദമാക്കാമോ?

ശ്രീ. കെ. സുരേഷ് കുറുപ്പ്

 
123

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍

() ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച്, എതിരാളികള്‍ക്കെതിരെ പ്രവൃത്തിച്ച എത്ര സംഭവങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ ;

(ബി) പോലീസ് രജിസ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതികളെ അറസ്റ് ചെയ്യാന്‍ കഴിയാതിരിക്കുന്ന കേസുകള്‍ ഏതൊക്കെയാണ് ;

(സി) എത്ര പ്രതികളെ, എല്ലാ കേസുകളിലുമായി ഇനിയും അറസ്റ് ചെയ്യാന്‍ ബാക്കിയുണ്ടെന്നു വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനത്തിപ്പോള്‍ എത്ര ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവൃത്തിച്ചുവരുന്നുവെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. കെ. സുരേഷ് കുറുപ്പ്

 
124

കെ. എം. ബാലകൃഷ്ണന്‍ നായരുടെ മരണത്തിന്റെ അന്വേഷണ പുരോഗതി

() കൊയിലാണ്ടി മണ്ഡലത്തില്‍ പന്തലായിനി ബ്ളോക്ക് പഞ്ചായത്ത് അംഗമായിരുന്ന ശ്രീ. കെ. എം. ബാലകൃഷ്ണന്‍ നായര്‍ ദുരുഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പ്രതികളെ പിടികൂടാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചത് ;

(ബി) പ്രസ്തുത മരണവുമായി ബന്ധപ്പെട്ട എഫ്. . ആര്‍, ഫോറന്‍സിക് റിപ്പോര്‍ട്ട്, സീന്‍ മഹസ്സര്‍, സ്വീഫര്‍ മഹസ്സര്‍, ഇന്‍ക്വസ്റ് റിപ്പോര്‍ട്ട് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട്, അന്വേഷണവുമായി ബന്ധപ്പെട്ട് വിസ്തരിച്ചവരുടെ മൊഴി പകര്‍പ്പുകള്‍ എന്നിവ ലഭ്യമാക്കുമോ ;

(സി) ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കുമോ ;

(ഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ തുടരുന്നുണ്ടോ ; ഇല്ലെങ്കില്‍ തുടരന്വേഷണം നടത്തുന്നത് എന്ത് കൊണ്ടാണ് ;

() പ്രസ്തുത അന്വേഷണം സി. ബി. . യ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. കെ. ദാസന്‍

 
125

കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടവര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലികേസില്‍ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

ശ്രീമതി.കെ.കെ.ലതിക

 
126

കുറ്റ്യാടി പോലീസ് സ്റേഷനിലെ ക്രൈം നം.78/11,100/11 എന്നിവയുടെ അന്വേഷണത്തിന്റെ പുരോഗതി

() കുറ്റ്യാടി പോലീസ് സ്റേഷനിലെ ക്രൈം നമ്പര്‍ 78/2011,100/2011 എന്നീ കേസുകളില്‍ പോലീസ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കേസന്വേഷണം ത്വരിതപ്പെടുത്തുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

ശ്രീമതി. കെ.കെ. ലതിക

 
127

ആറ്റിങ്ങലില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി

() ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ ആലംകോട് മുതല്‍ ചെമ്പകമംഗലം വരെയുള്ള നാഷണല്‍ ഹൈവേ പ്രദേശത്ത് അപകടങ്ങളും അപകടമരണങ്ങളും നിരന്തരം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) ആറ്റിങ്ങലിലെ തിരക്കും വാഹനങ്ങളുടെ ആധിക്യവും കണക്കിലെടുത്ത് റോഡു സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി ഒരു പ്രത്യേക സെല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പോലീസ് സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുമോ ?

ശ്രീ. ബി. സത്യന്‍

 
128

ചെമ്പഴന്തി എസ്. എന്‍. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരേ പോലീസ് ആക്രമണം

() തിരുവനന്തപുരം ചെമ്പഴന്തി എസ്. എന്‍. കോളേജില്‍ കഴിഞ്ഞ ആഗസ്റ് മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ആക്രമണം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പോലീസ് വിഭാഗത്തിന് കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പലിന്റെ അനുവാദം ഉണ്ടായിരുന്നുവോ;

(സി) പോലീസ് മര്‍ദ്ദനത്തിലും കെ. എസ്. യു. ആക്രമണത്തിലും എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്പറ്റുകയുണ്ടായി; എത്രപേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു; സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ; രജിസ്റര്‍ ചെയ്യപ്പെട്ട കേസ്സുകളില്‍ എത്ര കെ. എസ്. യു. പ്രവര്‍ത്തകര്‍ പ്രതികളാണ്?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

 
129

ഫ്ളാറ്റ് തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമ നിര്‍മ്മാണം

) ഫ്ളാറ്റ് തട്ടിപ്പുകള്‍ തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും നിര്‍ദ്ദേശങ്ങളെന്തെങ്കിലും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പുതിയ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫ്ളാറ്റ് തട്ടിപ്പു സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് ;

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ രജിസ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം നല്കുമോ ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

 
130

വിവിധ കേസുകളുടെ കണക്ക്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര ആരാധനാലയങ്ങളില്‍ മോഷണം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തിലുള്ള അടിപിടികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്താകെ എത്ര പോലീസ് ലാത്തിചാര്‍ജ്ജുകള്‍ നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 
131

അട്ടപ്പാടിയിലെ കാറ്റാടി കമ്പനികള്‍ക്ക് ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട കേസുകള്‍

() അട്ടപ്പാടിയിലെ കാറ്റാടി കമ്പനികള്‍ക്ക് ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടോ ; എങ്കില്‍ എത്ര കേസുകളുണ്ടെന്നും ഏതെല്ലാം തീയതികളിലാണ് കേസ്സെടുത്തിരിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ബി) ഈ കേസ്സുകളിലെ പ്രതികള്‍ എത്ര ; പ്രതികളുടെ പദവിയും മേല്‍വിലാസവും വെളിപ്പെടുത്താമോ ;

(സി) ഇവരുടെ പേരില്‍ ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത് ?

ശ്രീ. . കെ. ബാലന്‍

ശ്രീഎം. ഹംസ

ശ്രീ കെ. കെ. ജയചന്ദ്രന്‍

ശ്രീ കെ. കുഞ്ഞമ്മത് മാസ്റര്‍

 
132

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ നിയമം

() ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) പ്രസ്തുത കേസുകളിലെ പ്രതികള്‍ എല്ലാം പിടിക്കപ്പെട്ടിട്ടുണ്ടോ;

(സി) സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് നിലവിലുളള നിയമങ്ങള്‍ പരിഷ്കരിക്കുന്നുണ്ടോ?

ശ്രീമതി കെ. എസ്. സലീഖ

 
133

തീവണ്ടിയാത്രയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നടപടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തീവണ്ടിയാത്രയ്ക്കിടെ സ്ത്രീകള്‍ക്കു നേരെ എത്ര അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ആയതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(ബി) തീവണ്ടിയാത്രയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി ഗീതാ ഗോപി
134

സ്ത്രീപീഡനങ്ങള്‍ സംബന്ധിച്ച ഇനം തിരിച്ച റിപ്പോര്‍ട്ട്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ എത്ര സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, ബലാത്സംഗ കേസുകള്‍, സ്ത്രീ പീഡനങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍, സ്ത്രീധന പീഡനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇനം തിരിച്ച് കണക്ക് വെളിപ്പെടുത്താമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 
135

കാസര്‍ഗോഡ് പട്ടണത്തിലെ അക്രമം

() 2009 നവംബര്‍ 15ന് കാസര്‍ഗോഡ് പട്ടണത്തിലുണ്ടായ അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തിന്റെ ഭാഗമായിട്ടാണ് അക്രമം ഉണ്ടായിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) അക്രമത്തിന്റെ ഭാഗമായി എത്ര പേര്‍ക്ക് ജീവഹാനിയും എത്ര കടയുടമകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി) ജില്ലയുടെ രൂപീകരണരത്തിനു ശേഷം സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു ആക്രമണം ഇതിന് മുമ്പോ മേല്‍ സംഭവത്തിനുശേഷമോ ഉണ്ടായിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) മേല്‍ അക്രമം അന്വേഷിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

() പ്രസ്തുത ജുഡീഷ്യല്‍ കമ്മീഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(എഫ്) മേല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി 2011-12 വര്‍ഷത്തെ പുക്കിയ ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നുവോ ; എങ്കില്‍ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് ;

(ജി) കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തുക പുതുക്കിയ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുകയും കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുകയും ചെയ്ത സാഹചര്യത്തില്‍ മേല്‍ ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടാനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

 
136

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളുടെ വിശദാംശം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്നുവരെ സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഇതില്‍ ഓരോ രാഷ്ട്രീയകൊലപാതകത്തിലും പ്രതികള്‍ ആരെന്നും, അവരുടെ രാഷ്ട്രീയ ബന്ധമെന്താണെന്നും വിശദമാക്കാമോ ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

 
137

പോലീസ് കസ്റഡിയില്‍ നിന്നും നഷ്ടപ്പെട്ട പ്രതികളെക്കുറിച്ചുള്ള വിവരം

() പോലീസ് കസ്റഡിയില്‍ നിന്നും ഏതെങ്കിലും കേസിലെ പ്രതികള്‍ നഷ്ടപ്പെട്ടതായ സംഭവം ഉണ്ടായിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് കസ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടവരെത്രയാണ്;

(സി) സ്പിരിറ്റ് കടത്ത് കേസിലെ ഏതെങ്കിലും പ്രതികള്‍ പോലീസ് കസ്റഡിയില്‍ നിന്നും രക്ഷപ്പെടുകയുണ്ടായോ; എങ്കില്‍ ഏത് കേസ്സില്‍?

ശ്രീ. സാജു പോള്‍

 
138

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി

) സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെക്കെയാണ് ;

(ബി) എത്ര സ്കൂളുകളില്‍ ഇതു നടപ്പാക്കിയിട്ടുണ്ട് ;

(സി) ഓരോ പോലീസ് സ്റേഷന്റെ കീഴിലും ഈ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) സ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

ശ്രീ. ഹൈബി ഈഡന്‍

 
139

സ്റുഡന്റ്സ് പോലീസ് സംവിധാനം വിപുലമാക്കാന്‍ നടപടി

() സ്റുഡന്റ്സ് പോലീസ് സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും നടപ്പാക്കാന്‍ ആലോചനയുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അവയ്ക്കുളള ധനസഹായം വഹിക്കുന്നതിന് ഉദ്ദേശമുണ്ടോ;

(സി) നിലവില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഈ പദ്ധതി ഇല്ലാത്തതിനാല്‍ ഇത് ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

ശ്രീ. റ്റി. എ അഹമ്മദ് കബീര്‍

 
140

ആയുധ ലൈസന്‍സുകള്‍

() സംസ്ഥാനത്ത് ആയുധ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ലൈസന്‍സ് പുതുക്കുവാന്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ ജില്ല തിരിച്ചുള്ള വിവരം അറിയിക്കുമോ;

(സി) ലൈസന്‍സ് പുതുക്കി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) ജില്ലാതല അദാലത്തുകള്‍ നടത്തി കെട്ടികിടക്കുന്ന അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() പുതിയ ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ തയ്യാറാകുമോ?

ശ്രീ. സാജുപോള്‍

 
141

ആയൂധം കൈവശം വയ്ക്കുവാനുള്ള ലൈസന്‍സ്

() ആയൂധം കൈവശം വയ്ക്കുവാനുള്ള ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് നിലവിലുള്ള നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്‍കുമോ ;

(ബി) ഇതു മൂലം വിമുക്തഭടന്മാര്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കുന്ന തരത്തില്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കും ?

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

ശ്രീ . റ്റി. ജോര്‍ജ്

ശ്രീവി. പി. സജീന്ദ്രന്‍

ശ്രീ ലൂഡി ലൂയിസ്

 
142

തിരുവനന്തപുരം ജില്ലയിലെ വിവിധ കേസുകള്‍

() സംസ്ഥാനത്ത് മരണങ്ങള്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണം നടക്കുന്ന എത്ര കേസുകളുണ്ട്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം ജില്ലയിലെ മാല പൊട്ടിക്കല്‍, പോക്കറ്റടി, പിടിച്ചുപറി, ഗുണ്ടാ ആക്രമണങ്ങള്‍ തുടങ്ങിയവയുടെ എത്ര കേസുകള്‍ വീതം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ജില്ലയില്‍ പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു. ഇവയില്‍ എത്ര പ്രതികളെ അറസ്റു ചെയ്തു?

ശ്രീ. സി. ദിവാകരന്‍

 
143

ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ്

() തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കോസ്റ് ഫോര്‍ഡ്' എന്ന സ്ഥാപനം 'ഹഡ്കോ'യുടെ ധനസഹായത്തോടെ നടപ്പിലാക്കിയ ഒരു ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വായ്പ തട്ടിപ്പ് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത തട്ടിപ്പുമായി ബന്ധപ്പെട്ട് സി. ബി. . കേസ്സ് എടുത്തിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ;

(സി) വായ്പ തട്ടിപ്പുമായി ബന്ധ്പ്പെട്ട് സി. ബി. . കേസ്സ് രജിസ്റര്‍ ചെയ്ത ടി സ്ഥാപനം ഇപ്പോഴും സര്‍ക്കാര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ടോ;

(ഡി) ഇത്തരം സ്ഥാപനങ്ങളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിലക്കുന്നതിനായി ബ്ളാക്ക് ലിസ്റ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി. . മാധവന്‍

 
144

സാമ്പത്തിക ഇടപാട് തട്ടിപ്പ് കേസ്സുകളുടെ വിശദാംശങ്ങള്‍

() സംസ്ഥാനത്തെ വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്ന സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പും വഞ്ചനയും സംബന്ധിച്ച കേസുകള്‍ എത്ര; അവ ഏതെല്ലാം;

(ബി) ഈ കേസ്സുകളില്‍ സി. ബി. സി. . ഡി. (ഇക്കണോമിക് ഒഫെന്‍സ് വിംഗ്)യ്ക്ക് കൈമാറിയ കേസുകള്‍ എത്ര; കൈ മാറാത്തവ എത്ര; അവ ഏതെല്ലാം;

(സി) പോലീസ് ആസ്ഥാനത്തെ സൈബര്‍ സെല്ലുകളും, ഹൈടെക്സെല്ലുംവഴി തട്ടിപ്പുകാരെക്കുറിച്ച് നിരീക്ഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതുവഴി ഏതെല്ലാം തട്ടിപ്പ് കേസുകള്‍ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്;

(ഡി) രജിസ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ എല്ലാമായി എത്രപേര്‍ ഇതിനകം അറസ്റ് ചെയ്യപ്പെടുകയുണ്ടായി; ഇനിയും അറസ്റ് ചെയ്യപ്പെടാനുള്ളവര്‍ എത്ര ; അവര്‍ ആരൊക്കെ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

ശ്രീ. ആര്‍. രാജേഷ്

 
145

വടകര പോലീസ് സ്റേഷനിലെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണിയാന്‍ നടപടി

() വടകര പോലീസ് സ്റേഷനില്‍ വിവിധ തസ്തികകളിലായി എത്ര പോലീസുകാരുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) വനിതാ പോലീസുകാരടക്കമുള്ളവര്‍ക്ക് താമസിക്കുവാന്‍ പോലീസ് ക്വാര്‍ട്ടേഴ്സ് നിലവിലുണ്ടോ ;

(സി) ഇല്ലെങ്കില്‍ ക്വാര്‍ട്ടേഴ്സ് പണിയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.സി.കെ.നാണു

 
146

ആലപ്പുഴ സബ്ജയില്‍ നവീകരണം

() ആലപ്പുഴ സബ്ജയിലിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജയില്‍ പുതുക്കി പണിയുന്നത് പരിഗണനയിലുണ്ടോ ;

(സി) സബ് ജയില്‍ പുതുക്കി പണിയുന്നതിന് ആലപ്പുഴ പൊതുമരാമത്ത് കെട്ടിട വിഭാഗം നല്‍കിയ പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

ശ്രീ. ജി. സുധാകരന്‍

 
147

പോലീസുകാരുടെ പ്രവേശനതീയതിയിലെ അപാകത പരിഹരിക്കാന്‍ നടപടി

() കേരള പോലീസില്‍ കെ..പി. ഒന്നാം ബറ്റാലിയനില്‍ 2003 മാര്‍ച്ച് 12-ാം തീയതി സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരുടെ പ്രവേശനതീയതി 14.03.2003 എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പരാതി പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) പോലീസുകാരുടെ പരിശീലനകാലം സര്‍വ്വീസായി പരിഗണിച്ച സാഹചര്യത്തില്‍ പോലീസുകാരുടെ ഇ.എല്‍., എച്ച്.പി.എല്‍. എന്നിവയില്‍ വര്‍ദ്ധനവുണ്ടാകുമോ; ഇല്ലെങ്കില്‍ ഈ കാര്യം പരിഗണിക്കുമോ;

(ഡി) എറണാകുളം ജില്ലയില്‍ പോലീസുകാരുടെ പുതുക്കിയ ശമ്പളം നല്‍കി തുടങ്ങിയോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. എസ്. രാജേന്ദ്രന്‍

 
148 തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റേഷന്റെ പ്രവര്‍ത്തനം

തൃക്കരിപ്പൂരില്‍ അനുവദിച്ച തീരദേശ പോലീസ് സ്റേഷന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

149

കൊല്ലം അഞ്ചല്‍ പോലീസ് സ്റേഷന്‍ നിര്‍മ്മാണം

() കൊല്ലം ജില്ലയിലെ അഞ്ചല്‍ പോലീസ് സ്റേഷന്‍ സമുച്ചയ നിര്‍മ്മാണം എന്ന് ആരംഭിക്കും;

(ബി) എത്ര രുപയാണ് ഇതിന്റെ എസ്റിമേറ്റ് തുക;

(സി) നിര്‍മ്മാണം ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. രാജു

 
150

കൊരട്ടി പോലീസ് സ്റേഷന്‍ ചാലക്കുടി സര്‍ക്കിളിനു കീഴില്‍ തുടരുന്നതിന് നടപടി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടി, മേലൂര്‍, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കൊരട്ടി പോലീസ് സ്റേഷന്‍ മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴിലാക്കിയതു മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ചാലക്കുടി സര്‍ക്കിളിനു കീഴില്‍ തുടരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

ശ്രീ. ബി.ഡി. ദേവസ്സി

 
151

ഏരൂര്‍ പോലീസ് സ്റേഷന്‍ കെട്ടിടനിര്‍മ്മാണം

() കൊല്ലം ജില്ലയിലെ ഏരൂര്‍ പോലീസ് സ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി) അടിയന്തിരമായി കെട്ടിടനിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. രാജു

 
152

കൊട്ടാരക്കരയിലെ റൂറല്‍ പോലീസ് സൂപ്രണ്ട് ആസ്ഥാന മന്ദിര നിര്‍മ്മാണം

() കൊട്ടാരക്കരയില്‍ റൂറല്‍ പോലീസ് സൂപ്രണ്ട് ആസ്ഥാന മന്ദിര നിര്‍മ്മാണത്തിനായി അനുവദിച്ച തുക എത്രയാണ് ;

(ബി) പ്രസ്തുത തുക അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) പ്രസ്തുത മന്ദിര നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

ശ്രീമതി പി. അയിഷാ പോറ്റി

 
153

കൊപ്പത്ത് പോലീസ് സ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി

കേരളത്തിലെ വലിയ പോലീസ് സ്റേഷനുകളില്‍ ഒന്നായ പട്ടാമ്പി സ്റേഷന്‍ വിഭജിച്ച് കൊപ്പത്ത് ഒരു പോലീസ് സ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. സി. പി. മുഹമ്മദ്
154

പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യാലയം ആരംഭിക്കാന്‍ നടപടി

() നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പോത്തന്‍കോട് പോലീസ് സ്റേഷനില്‍ അനുവദിച്ചിട്ടുളള പോലീസുകാരുടെ എണ്ണം എത്രയാണ്;

(ബി) ഈ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ശാന്തിഗിരി ആശ്രമം ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പോത്തന്‍കോട് കേന്ദ്രമായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിനുവേണ്ടി നിവേദനം ലഭിച്ചിട്ടുണ്ടോ;

(ഡി) പോത്തന്‍കോടും ശ്രീകാര്യം, മണ്ണന്തല, മംഗലപുരം പോലീസ് സ്റേഷനുകളില്‍ ഒരെണ്ണവും ഉള്‍പ്പെടുത്തി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

ശ്രീ. പാലോട് രവി

 
155

ഇരിട്ടിയില്‍ പോലീസ് ഡോര്‍മെറ്ററി നിര്‍മ്മിക്കാന്‍ നടപടി

() കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ പോലീസ് ഡോര്‍മെറ്ററി പണിയുന്നതിനുള്ള ആവശ്യം പരിഗണനയിലുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ?

ശ്രീ. സണ്ണി ജോസഫ്
156

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പോലീസ് വകുപ്പിനു കീഴില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 22 പുതിയ പോലീസ് ക്വാര്‍ക്ട്ടേഴ്സുകള്‍ പണിയുന്നതിനും, പോലീസ് സ്റേഷനും, സബ്ബ്ഡിവിഷന്‍ ഓഫീസിനും മന്ദിരം പണിയുന്നതിനും സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതിയുടെ അടിസ്ഥാനത്തില്‍ കേരളാ പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രസ്തുത കെട്ടിടങ്ങളുടെ പണി തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പ്രവര്‍ത്തികള്‍ എന്ന് ആരംഭിക്കുമെന്നും, പണി പൂര്‍ത്തികരിക്കേണ്ട സമയ പരിധിയെത്രയെന്നുമുള്ള വിവരം ലഭ്യമാക്കുമോ ?

ശ്രീ. ആര്‍. സെല്‍വരാജ്

 
157

കുന്ദമംഗലം പോലീസ് സ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

() കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് സ്റേഷന്‍ സൌകര്യമില്ലാത്ത ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുതിയ കെട്ടിടമുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി. റ്റി. . റഹീം

 
158

പോലീസ് ക്യാന്റീനുകള്‍ സ്ഥാപിക്കാന്‍ നടപടി

() സംസ്ഥാനത്ത് പോലീസുകാര്‍ക്ക് വേണ്ടി പ്രതിരോധ സേനയുടെ സി.എസ്.ഡി. ക്യാന്റീന്‍ മാതൃകയില്‍, പോലീസ് ക്യാന്റീനുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് എത്ര ക്യാന്റീനുകളാണ് ഇപ്രകാരം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) നിര്‍ദ്ദിഷ്ട ക്യാന്റീനുകളില്‍ നിന്നും വില്‍ക്കുന്ന ഏതെല്ലാം സാധനങ്ങളെ വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്;

(ഡി) നിര്‍ദ്ദിഷ്ട ക്യാന്റീനില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ ആരൊക്കെയാണ്; സംസ്ഥാനത്ത് ഇപ്രകാരം അര്‍ഹതയുള്ളവരുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടുണ്ടോ?

ശ്രീ. ബാബു എം. പാലിശ്ശേരി

 
159

തൃക്കൊടിത്താനും പോലീസ് സ്റേഷനില്‍ പോലീസ് ഓഫീസറന്മാരെ നിയമിക്കുവാന്‍ നടപടി

() ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ തൃക്കൊടിത്താനം പോലീസ് സ്റേഷനില്‍ ആവശ്യത്തിന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സിവില്‍ പോലീസ് ഓഫീസര്‍മാരും ഇല്ലെന്നുളളത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(ബി) ഒരു വനികാ പോലീസ് ഓഫിസര്‍പോലും ഈ സ്റേഷനില്‍ ഇല്ലെന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ പൊലീസ് സ്റേഷനില്‍ ആവശ്യത്തിന് മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുളള പോലീസ് ഓഫിസര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. സി.എഫ്. തോമസ്

 
160

ശ്രീകൃഷ്ണപുരം പോലീസ് സ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം പോലീസ് സ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം കാലപ്പഴക്കം കൊണ്ട് ചോര്‍ന്ന് പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ശ്രീകൃഷ്ണപുരം പോലീസ് സ്റേഷന് പുതിയ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

ശ്രീമതി. കെ.എസ്. സലീഖ

 
161

നാട്ടിക പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി

() നാട്ടിക നിയോജക മണ്ഡലത്തിലെ പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

ശ്രീമതി ഗീതാ ഗോപി
162

മഞ്ചേരി നഗരസഭയില്‍ ഫയര്‍ സ്റേഷന്‍ സ്ഥാപിക്കാനുളള നടപടികള്‍

() മഞ്ചേരി നഗരസഭയില്‍ ഫയര്‍ സ്റേഷന്‍ സ്ഥാപിക്കാനുളള നടപടികള്‍ ഏത് ഘട്ടം വരെയായി;

(ബി) ഫയര്‍ സ്റേഷന്‍ എന്നു മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. എം. ഉമ്മര്‍

 
163

പട്ടാമ്പിയില്‍ ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി

പട്ടാമ്പിയില്‍ ഒരു ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. സി. പി. മുഹമ്മദ്
164

കാഞ്ഞങ്ങാട് പുതിയ ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നടപടി

() കാഞ്ഞങ്ങാട് പുതിയ ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സ്ഥലവും ഫണ്ടും അനുവദിച്ചിട്ടുണ്ടോ;

(ബി) ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി) നിലവിലുള്ള ഫയര്‍ സ്റേഷന്റെ പരാധീനതകള്‍ കണക്കിലെടുത്ത് ഫയര്‍ സ്റേഷന്‍ നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുമോ?

ശ്രീ. . ചന്ദ്രശേഖരന്‍
165

കൊല്ലങ്കോട് ഫയര്‍സ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

() കൊല്ലങ്കോട് ഫയര്‍സ്റേഷന്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഫയര്‍സ്റേഷന്‍ തുടങ്ങുന്നതിനാവശ്യമായ 50 സെന്റ് സ്ഥലം ട്രഷറി വകുപ്പില്‍ നിന്നും അനുവദിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഫയര്‍ സ്റേഷന്‍ തുടങ്ങുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് ഉളളത്;

(ഡി) ഫയര്‍ സ്റേഷന്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. വി. ചെന്താമരാക്ഷന്‍

 
166

അങ്കമാലിയിലെ ഫയര്‍ & റെസ്ക്യൂ സ്റേഷന്റെ ശോചനീയാവസ്ഥ

() അങ്കമാലിയിലെ ഫയര്‍ & റെസ്ക്യൂ സ്റേഷന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇവിടുത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പഴക്കം ചെന്ന വാഹനങ്ങളും ഉപകരണങ്ങളും മാറ്റി പുതിയത് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

ശ്രീ. ജോസ് തെറ്റയില്‍
167

നെയ്യാറ്റിന്‍കര ഫയര്‍ സ്റേഷന്‍ പരാധീനതകള്‍ പരിഹരിക്കുന്നതിന് നടപടി

() നെയ്യാറ്റിന്‍കര ഫയര്‍ സ്റേഷന്റെ പരാധീനതകള്‍ പരിഹരിക്കുന്നതിനായി മണ്ഡലത്തിലെ നിയമസഭാംഗം നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കുമോ ;

(ബി) 08.07.2011 ആഭ്യന്തര (എഫ്) 51614/എഫ്2/2011 നമ്പര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ കേരള ഫയര്‍ ആന്റ് റസ്ക്യൂ കമാന്‍ഡന്റ് ജനറല്‍ സ്വീകരിച്ച നടപടികള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ; നടപടി സ്വീകരിച്ചില്ലെങ്കില്‍ കാരണം ലഭ്യമാക്കുമോ ; ;

(സി) 27.06.2011 ന് ശേഷം നെയ്യാറ്റിന്‍കര ഫയര്‍ സ്റേഷന് ഏതൊക്കെ, ഉപകരണങ്ങളാണ് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. ആര്‍. സെല്‍വരാജ്
168

വടകര അഗ്നിശമന സേനയ്ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

() വടകര നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഗ്നിശമനസേന എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്;

(ബി) വടകര അഗ്നിശമന സേനയിലെ അംഗങ്ങള്‍ ജോലി ചെയ്യുമ്പോള്‍ മണ്ണിനടിയില്‍പ്പെട്ടു മരണമടഞ്ഞതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത നഗരത്തില്‍ സാധാരണയില്‍ കൂടുതല്‍ ജോലി നിര്‍വ്വഹിക്കേണ്ടിവരുന്ന അഗ്നിശമനാംഗങ്ങള്‍ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളുടെ അഭാവം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സി. കെ. നാണു

 
169

ലോകായുക്തയുടെ പ്രവര്‍ത്തനം

() സംസ്ഥാനത്തെ ലോകായുക്തയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ലോകായുക്തയുടെ പരിധിയില്‍, കൂടുതല്‍ സ്ഥാപനങ്ങളെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര സ്ഥാപനങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നു?

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീഎ.റ്റി. ജോര്‍ജ്

ശ്രീലൂഡി ലൂയിസ്

 
170

നീതിന്യായ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള പരാതി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിസഭാംഗങ്ങള്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് തുടങ്ങിയവരില്‍ ആരെങ്കിലും ജഡ്ജി, മജിസ്ട്രേറ്റ് തുടങ്ങി നീതിന്യായ വകുപ്പില്‍ പ്രവര്‍ത്തിയ്ക്കുന്ന ആര്‍ക്കെങ്കിലും എതിരായി ഇന്‍ഡ്യന്‍ പ്രസിഡന്റ് സുപ്രീംകോടതി ചീഫ് ജസ്റിസ് തുടങ്ങി ആര്‍ക്കെങ്കിലും പാമോയില്‍ കേസ്സുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുളള കത്തു നല്‍കിയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത്തരത്തില്‍ ഒരു കത്തു നല്‍കിയതാരാണ്; കത്തിലെ സൂചന എന്തായിരുന്നു;

(സി) ഇത്തരത്തില്‍ നല്‍കിയിട്ടുളള കത്തിനെക്കുറിച്ചുളള സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നു വ്യക്തമാക്കുമോ ?

ശ്രീ. വി.എസ്. സുനില്‍കുമാര്‍

171

സംസ്ഥാനത്തെ കോടതികള്‍

() സംസ്ഥാനത്തെ ഏതെല്ലാം കേസ്സുകളാണിപ്പോള്‍ സി. ബി. . അന്വേഷണത്തിലിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) സി. ബി. . അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട ഏതെല്ലാം കേസ്സുകളില്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് എത്ര സി. ബി. . കോടതി പ്രവര്‍ത്തിക്കുന്നുണ്ട്; പുതിയ കോടതി സ്ഥാപിക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി;

(ഡി) തിരുവനന്തപുരത്തെ സി. ബി. . കോടതി എന്ന് നിലവില്‍ വരും; പ്രസ്തുത കോടതിയുടെ അധികാരപരിധി ഏതെല്ലാം സ്ഥലങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കും;

() നിലവിലുള്ള സി. ബി. . കോടതികളില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കാനായി ബാക്കിയുണ്ട്?

ശ്രീ. വി. ശിവന്‍കുട്ടി

 
172

സായാഹ്ന കോടതികളുടെ പ്രവര്‍ത്തനം

() സംസ്ഥാനത്ത് സായാഹ്നകോടതികള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എവിടെയെല്ലാമാണ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്;

(സി) ഈ കോടതികളുടെ പ്രവര്‍ത്തനരീതി വിശദമാക്കുമോ ?

ശ്രീ. ഹൈബി ഈഡന്‍
173

ചേലക്കര മണ്ഡലത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ പദ്ധതികള്‍

() സംസ്ഥാന ശാസ്ത്ര - സാങ്കേതിക - പരിസ്ഥിതി വകുപ്പ് ചേലക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(ബി) നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ തുടങ്ങുമെന്ന് വെളിപ്പെടുത്തുമോ;

(ഡി) ഈ അദ്ധ്യയന വര്‍ഷത്തില്‍ തന്നെ സമയബന്ധിതമായി അവ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. രാധാകൃഷ്ണന്‍

 
174

വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍

() സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതം ഇപ്പോള്‍ എത്രയാണ് ;

(ബി) ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

ശ്രീപി.സി. ജോര്‍ജ്ശ്രീ. റോഷി അഗസ്റിന്‍

 
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.