UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5331

ബദല്‍ വിദ്യാലയങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() എത്ര ബദല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) ബദല്‍ വിദ്യാലയങ്ങളില്‍ എത്ര കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ട് ;

(സി) ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തന പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തെല്ലാമാണ് ;

(ഡി) പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

5332

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്ത് എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ ഉണ്ട്;

(ബി) പുതിയ അണ്‍എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) പല സ്ഥലങ്ങളിലും അംഗീകാരമില്ലാതെ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അംഗീകാരമുള്ള സ്കൂളുകളുടെ പേരില്‍ പരീക്ഷ എഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() കേരള എഡ്യൂക്കേഷന്‍ മാനുവല്‍ പ്രകാരം പ്രസ്തുത നടപടി അനുവദനീയമാണോ; ഇല്ലെങ്കില്‍ ഇത്തരം സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

5333

ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകള്‍

ശ്രീ. പി.റ്റി.. റഹീം

() ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്കുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായി എത്ര സ്കൂളുകള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട് ;

(ബി) ഇതുവരെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത് ;

(സി) എത്ര രൂപ വീതമാണ് ഓരോ സ്കൂളുകള്‍ക്കും ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

5334

ഏരിയ ഇന്റന്‍സീവ് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() ഏരിയ ഇന്റന്‍സീവ് പദ്ധതിയനുസരിച്ച് നേരത്തെ എത്ര സ്കൂളുകള്‍ ആരംഭിച്ചു;

(ബി) അതില്‍ എത്ര സ്കൂളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കു ന്നുണ്ട്;

(സി) പ്രസ്തുത പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;

(ഡി) എത്രയെണ്ണത്തിനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്;

() സഹായം സ്വീകരിക്കാത്ത സ്കൂളുകള്‍ ഏതെല്ലാമാണ്;

(എഫ്) സഹായം ലഭിച്ചിട്ടും തുടര്‍ന്ന് നടത്താത്ത സ്കൂളുകള്‍ ഏതെല്ലാമാണ്?

5335

സ്കൂള്‍ കുട്ടികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ. .കെ. വിജയന്‍

() തെരഞ്ഞെടുത്ത സ്മാര്‍ട്ട് സ്കൂളുകളില്‍ "ക്ളാസ്മേറ്റ് ലാപ്ടോപ്പുകള്‍'' ഏതൊക്കെ ജില്ലകളില്‍ എത്ര എണ്ണം വിതരണം നടത്തിയിട്ടുണ്ട് ;

(ബി) ഇത് എല്ലാ ജില്ലകളിലും വിതരണം ചെയ്യാനുളള നടപടി സ്വീകരിക്കുമോ ?

5336

അണ്‍ എയ്ഡഡ് സ്കൂളുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ;

(ബി) ഇതു സംബന്ധിച്ചുളള നയം വ്യക്തമാക്കുമോ;

(സി) നിലവില്‍ പൊതുമേഖലയില്‍ എത്ര ലക്ഷം കുട്ടികള്‍ പഠിക്കുന്നുണ്ട്; അവര്‍ക്ക് ആവശ്യമായ കെട്ടിടസൌകര്യങ്ങള്‍ നിലവിലുണ്ടോ?

5337

ശതാബ്ദി സ്കൂളുകളുടെ ചരിത്രം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

ശതാബ്ദി സ്കൂളുകളുടെ ചരിത്രം തയ്യാറാക്കാനുള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ ?

5338

സ്കൂള്‍ അദ്ധ്യാപകരുടെ ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യം

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്തെ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷ് ഭാഷയില്‍ പ്രവീണ്യം ഇല്ല എന്ന കാരണത്താല്‍ കുട്ടികള്‍ സംസ്ഥാന സിലബസില്‍ നിന്നും കേന്ദ്ര സിലബസിലേക്ക് മാറുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5339

വാഹന അപകടം

ശ്രീ. ബാബു.എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കുന്ന എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്;

(ബി) ഇതുമൂലം എത്ര കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; എത്രപേര്‍ക്ക് മാരകമായ പരുക്കു പറ്റിയിട്ടുണ്ട്;

(സി) സ്കൂള്‍ കുട്ടികളെ കയറ്റിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ?

5340

സ്കൂള്‍ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. . കെ. വിജയന്‍

() സ്കൂള്‍ കുട്ടികള്‍ക്ക് അപകടം സംഭവിച്ചാല്‍ എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) സ്കൂള്‍ കുട്ടികള്‍ക്ക് നിലവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

5341

അദ്ധ്യാപക രക്ഷകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം

ശ്രീ. ഹൈബി ഈഡന്‍

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

() അദ്ധ്യാപക രക്ഷകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സമിതികള്‍ക്ക് എന്തെല്ലാം പ്രോത്സാഹന സമ്മാനങ്ങളാണ് നല്‍കിവരു ന്നത് ;

(സി) ഇത്തരം പ്രോത്സാഹന സമ്മാനങ്ങളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

5342

പി.ടി..നടത്തുന്ന പ്രീ-പ്രൈമറി സ്കൂളുകള്‍

ശ്രീ. എസ്. ശര്‍മ്മ

() പി.ടി..നടത്തുന്നതുമൂലം പ്രീ-പ്രൈമറി സ്കൂളുകള്‍ ഫലപ്രദമായും, ഗുണനിലവാരത്തോടെയും അവ നടത്തിക്കൊണ്ടുപോകാനാവാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; ഉണ്ടെങ്കില്‍ ഇത്തരം സ്കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ;

(ബി) ഇല്ലെങ്കില്‍ പി.ടി.. നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാ ക്കാമോ ;

(സി) ഇത്തരം സ്കൂളുകളെ ഏറ്റെടുക്കുമെങ്കില്‍, പി.ടി..നിയമിച്ചിട്ടുള്ള അദ്ധ്യാപകരെ നിലനിറുത്തുവാനുള്ള നടപടി സ്വീകരിയ്ക്കുമോ ?

5343

അദ്ധ്യാപികമാര്‍ക്കും, ആയമാര്‍ക്കും സഹായം

ശ്രീ. എസ്. ശര്‍മ്മ

() സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് പി.റ്റി.. നടത്തുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപികമാര്‍ക്കും, ആയമാര്‍ക്കും സഹായം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ പ്രതിമാസം എത്ര രൂപയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇപ്പോള്‍ ജോലി ചെയ്തുവരുന്ന എല്ലാ അദ്ധ്യാപികമാര്‍ക്കും, ആയമാര്‍ക്കും ധനസഹായം ലഭിക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുവാനുളള നടപടി സ്വീകരിക്കുമോ;

(ഡി) ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്ന സഹായം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രീ-പ്രൈമറിഅദ്ധ്യാപികമാര്‍ക്കും, ആയമാര്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

5344

സ്കൂളുകള്‍ക്കുള്ള ഗ്രാന്റ്

ശ്രീ. ബി.ഡി. ദേവസ്സി

() സര്‍ക്കാര്‍ സ്കൂളുകളിലെ വൈദ്യുതി ചാര്‍ജ്ജ്, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നത് അതാത് സ്കൂളുകളിലെ പി.ടി..യാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ശരാശരി ഒരു ലക്ഷത്തിനു മുകളില്‍ ഈ ഇനങ്ങളില്‍ പ്രതിവര്‍ഷം ചെലവു വരുമ്പോള്‍, ജില്ലാ പഞ്ചായത്ത് പലവക ഗ്രാന്റായി പതിനായിരം രൂപ മാത്രമാണ് നല്‍കുന്നത് എന്നതിനാല്‍ സ്കൂള്‍ പി.ടി..കള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനായി വകുപ്പുതലത്തില്‍ തുക അനുവദിക്കുന്നതിനും ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനും അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമോ?

5345

സ്കൂളുകളിലെ ടോയ്ലറ്റ് സൌകര്യം

ശ്രീ. ബാബു. എം. പാലിശ്ശേരി

() പല സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലും വൃത്തിയുള്ളതും, സൌകര്യപ്രദവുമായ ടോയ്ലറ്റ് സൌകര്യം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എല്ലാ സ്കൂളുകളിലും മതിയായ ടോയ്ലറ്റ് സൌകര്യവും, ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

5346

സ്കൂള്‍ സമയ മാറ്റം

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്തെ സ്കൂളുകളുടെ അംഗീകരിച്ച സമയക്രമം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി) സ്കൂള്‍ കലണ്ടറുകള്‍ മാറ്റുന്ന അതേ വ്യവസ്ഥ പാലിച്ചുകൊണ്ട് സ്കൂളുകളുടെ സമയക്രമം മാറ്റുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ :

(സി) സര്‍ക്കാര്‍ ഓഫീസ് സമയത്തിനനുസൃതമായി സ്കൂളുകളുടെ സമയം ക്രമപ്പെടുത്തിയാല്‍ നഗരങ്ങളിലെ അനിയന്ത്രിതമായ വാഹനത്തിരക്ക് രാവിലെയും വൈകുന്നേരവും ഒഴിവാക്കുവാന്‍ കഴിയുമെന്നതിനെക്കുറിച്ച് പഠിക്കുവാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?

5347

സര്‍ക്കാര്‍ ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍

ശ്രീ. പി. തിലോത്തമന്‍

() സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുവാനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(ബി) സര്‍ക്കാര്‍ ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് മലയാളം മീഡിയം വിദ്യാലയങ്ങളിലെ അദ്ധ്യാപകരെക്കാള്‍ എന്തെങ്കിലും അധിക യോഗ്യത ആവശ്യമായുണ്ടോ എന്നു വെളിപ്പെടുത്തുമോ ;

(സി) ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് അധികമായി പരിശീലനം നല്‍കുന്നുണ്ടോ ; ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളില്‍ ഭാഷേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ ഇംഗ്ളീഷ് ഭാഷയില്‍ പഠിപ്പിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി) സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാളം, ഇംഗ്ളീഷ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് അതാതു വിഷയങ്ങളില്‍ നിശ്ചിത യോഗ്യതകളും പരിശീലനവും ലഭിച്ചിട്ടുണ്ടോ ;

() ഇല്ലെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിമെന്നു വ്യക്തമാക്കുമോ ?

5348

എയ്ഡഡ് സ്ക്കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ക്കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ ക്ളാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടേണ്ടാ;

(ബി) പൊതുസ്ക്കൂളുകളിലെ അദ്ധ്യയന നിലവാരത്തെ സാരമായി ബാധിക്കുന്ന ഇത്തരം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അധ്യാപകരക്കുറിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നതിന് നടപടി സ്വീകരിക്കുമോ?

5349

മഹിള സമഖ്യ സൊസൈറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. എസ്. രാജേന്ദ്രന്‍

() ഇടുക്കി ജില്ലയില്‍ എവിടെയെല്ലാമാണ് മഹിള സമഖ്യ സൊസൈറ്റിയുടെ പ്രവര്‍ത്തനം നടക്കുന്നത് ;

(ബി) ഇടുക്കി ജില്ലയില്‍ മഹിള സമഖ്യയുടെ ഇപ്പോഴത്തെ പ്രോജക്ടുകള്‍ എന്തൊക്കെയാണ്;

(സി) മറ്റ് ഏതെല്ലാം ജില്ലകളിലാണ് സമഖ്യയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്;

(ഡി) ഇടുക്കി ജില്ലയിലെ പ്രോജക്ടുകളില്‍ നിന്നും വ്യത്യസ്തമായി മറ്റു ജില്ലകളില്‍ ഏതെല്ലാം പ്രോജക്ടുകളാണുളളതെന്ന് വിശദീകരിക്കാമോ?

5350

പ്ളസ്സ് ടൂ സ്കൂളുകള്‍ക്ക് പുതിയ ബാച്ച്

ശ്രീ. എസ്. ശര്‍മ്മ

() പ്ളസ്സ് ടൂ സ്കൂളുകള്‍ക്ക് പുതിയ ബാച്ച് അനുവദിക്കുന്നതിനും, പുതിയ പ്ളസ് ടു അനുവദിക്കുന്നതിനും നിലവില്‍ ഏത് മാനദണ്ഡമനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ മണ്ഡലത്തിലെയും അര്‍ഹതനേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം മാനദണ്ഡമായി സ്വീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5351

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഈടാക്കാവുന്ന ട്യൂഷന്‍ ഫീസിനെ സംബന്ധിച്ച് മുന്‍ കാലങ്ങളില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നുവോ;

(ബി) നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി) ഇങ്ങനെ ചെയ്തതു മൂലം വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ഫീസ് ഈടാക്കാന്‍ അത്തരം സ്കൂളുകള്‍ക്ക് അവസരം സംജാതമായിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും വേണ്ടായെന്ന തീരുമാനം വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത് ?

5352

സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ ജീവനക്കാരുടെ എണ്ണം

ശ്രീ. എസ്. ശര്‍മ്മ

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ടെന്നും, സ്ഥിരം, ഡെപ്യൂട്ടേഷന്‍, കരാര്‍, ദിവസക്കൂലി എന്നിവയുടെ ഇനം തിരിച്ചുളള എണ്ണവും വ്യക്തമാക്കാമോ;

(ബി) കരാര്‍ നിയമനത്തിന്റെ ഭാഗമായി ജീവനക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ കരാര്‍ കാലാവധി എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ;

(സി) കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ 1999 മുതല്‍ 2011 വരെ ഹയര്‍ സെക്കന്ററി കോഴ്സിന് രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?

5353

ഗസ്റ് അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ജോലി ചെയ്യുന്ന ഗസ്റ് അദ്ധ്യാപകരുടെ നിലവിലുളള ശമ്പളം എത്ര രൂപയാണ്;

(ബി) ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പു ലഭ്യമാക്കുമോ;

(സി) ഉത്തരവായിട്ടില്ലെങ്കില്‍ ആയത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ വര്‍ദ്ധന എന്നു മുതല്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കാമോ?

5354

ലൈബ്രേറിയന്‍മാരുടെ അലവന്‍സ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കേരള ലൈബ്രറി കൌണ്‍സിലിനു കീഴില്‍ വരുന്ന ഗ്രാമീണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് മാസംതോറും എന്തു തുക അലവന്‍സായി നല്കുന്നുവെന്ന് ഗ്രേഡ് തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഈ തുക എന്നാണ് നിശ്ചയിച്ചത് ; ഇത് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പ്രസ്തുത ലൈബ്രേറിയന്മാര്‍ക്ക് ക്ഷേമനിധി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) താലൂക്ക് അടിസ്ഥാനത്തില്‍ ലൈബ്രേറിയന്മാരുടെ രജിസ്റര്‍ സൂക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5355

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയില്‍ എത്ര വിദ്യാഭ്യാസ ജില്ലകളുണ്ട്; ഓരോ വിദ്യാഭ്യാസ ജില്ലയിലുമുള്ള സ്കൂളുകളുടെ എണ്ണം എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;

(ബി) കേരളത്തിലെ മറ്റു വിദ്യാഭ്യാസ ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയുടെ വലിപ്പവും സ്കൂളുകളുടെ എണ്ണത്തിലുള്ള വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;

(സി) ഇക്കാരണങ്ങളാല്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല വിഭജിച്ച് തളിപ്പറമ്പ് ആസ്ഥാനമായി വിദ്യാ ഭ്യാസജില്ല രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;ഇതിലേക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം പാസ്സാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കുമോ?

5356

. . ഓഫീസിന്റെ വാടകകുടിശ്ശിക

ഡോ.കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം എ.. ഓഫീസ് കഴിഞ്ഞ 11 വര്‍ഷമായി ആരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്;

(ബി) എന്നു മുതലാണ് എ... ഓഫീസ് കുറ്റിപ്പുറം മിനി സിവില്‍ സ്റേഷനിലേയ്ക്ക് മാറ്റിയത്;

(സി) മിനി സിവില്‍ സ്റേഷനിലേക്ക് പ്രസ്തുത ഓഫീസ് മാറ്റുന്നത് വരെ 12 വര്‍ഷ കാലയളവില്‍ എത്ര വര്‍ഷത്തെ വാടകയാണ് കെട്ടിട ഉടമയ്ക്ക് നല്‍കിയിട്ടുള്ളത് ;

(ഡി) എത്ര വര്‍ഷത്തെ വാടകയാണ് ഇനി കെട്ടിട ഉടമക്ക് നല്‍കാനുള്ളത് ;

() ഇതു സംബന്ധമായി കെട്ടിട ഉടമയുടെ അപേക്ഷ എത്ര തവണയാണ് മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് മടക്കിയിട്ടുള്ളത് ;

(എഫ്) ...യും ഡി.ഡി.യും സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ ;

(ജി) കെട്ടിട ഉടമക്ക് ഇതുവരെയും വാടക നല്‍കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എച്ച്) ഉണ്ടെങ്കില്‍ ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ തീരുമാനമെടുത്ത് എന്ന് വാടക കുടിശ്ശിക തീര്‍ത്ത് കെട്ടിട ഉടമക്ക് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

5357

സ്ക്കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

കൊണ്ടോട്ടി മണ്ഡലത്തിലെ തടത്തില്‍ പറമ്പ, വാഴക്കാട്, കൊണ്ടോട്ടി, ഓഹന്നൂര്‍, എന്നി വിടങ്ങളിലെ സ്കൂളുകളിലെ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

5358

കണ്ണിവയല്‍ ടി.ടി..

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കഴിഞ്ഞ സര്‍ക്കാര്‍ കണ്ണിവയല്‍ ടി.ടി..യ്ക്ക് കെട്ടിടം നിര്‍മ്മാണത്തിനായി അനുവദിച്ച 3 കോടി 10 ലക്ഷം രൂപ നാളിതുവരെ ചെലവഴിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം വ്യക്തമാക്കാമോ ?

5359

സ്കൂളുകളിലെ സ്കൌട്ട് & ഗൈഡ്സ് ചുമതലയുള്ള അദ്ധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

() സ്കൂളുകളിലെ സ്പെഷ്യല്‍ ഫീസ് സമ്പ്രദായം നിര്‍ത്തലാക്കിയ ശേഷം സ്കൂള്‍ ലൈബ്രറി, സ്പോര്‍ട്ട്സ്, സ്കൌട്ട്സ് & ഗൈഡ്സ്, വിനോദയാത്ര മുതലായ ഇനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന ഫണ്ട് വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ ;

(ബി) സ്കൌട്ട് & ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) സ്കൂളുകളില്‍ സ്കൌട്ട് & ഗൈഡ്സ് ചുമതലയുള്ള അദ്ധ്യാപകര്‍ക്ക് ഇന്‍ക്രിമെന്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

T5360

സ്കൂളുകളില്‍ എന്‍.സി.സി. യൂണിറ്റുകള്‍

ശ്രീ. . കെ. വിജയന്‍

() സ്കൂളുകളില്‍ എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(ബി) നാദാപുരം മണ്ഡലത്തിലെ എത്ര സ്കൂളുകളില്‍ എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്;

(സി) അപേക്ഷിച്ചിട്ടും എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കാത്ത എത്ര സ്കൂളുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ ?

5361

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ലാബും, ലൈബ്രറിയും

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

മങ്കട മണ്ഡലത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ലാബും, ലൈബ്രറിയും തുടങ്ങുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിക്കുമോ ?

5362

ഹയര്‍ സെക്കണ്ടറിയുടെ ഭരണ വികസനത്തിന് നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

'' വര്‍ക്കല കഹാര്‍

'' കെ. അച്ചുതന്‍

'' .പി. അബ്ദുള്ളക്കുട്ടി

() ഹയര്‍ സെക്കണ്ടറി മേഖലയുടെ ഭരണ വികസനത്തിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി) ഹയര്‍സെക്കണ്ടറിക്ക് ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുമെന്ന് വ്യക്തമാക്കാമോ?

5363

സ്വന്തമായി കെട്ടിടമില്ലാത്ത ഹയര്‍ സെക്കണ്ടറി സകൂളുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ നിലവിലുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത്തരം സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമോ?

5364

ഹയര്‍ സെക്കണ്ടറി മേകലയിലെ പുതിയ ബാച്ചുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

ഡോ. എന്‍. ജയരാജ്

() ഹയര്‍സെക്കന്ററി മേഖലയില്‍ അധിക ബാച്ച് അനുവദിച്ച് ഉത്തരവായത് എന്നാണ്;

(ബി) പുതിയ ബാച്ചുകള്‍ക്ക് ആനുപാതികമായി അദ്ധ്യാപക തസ്തിക സൃഷ്ടിക്കപ്പെടേണ്ടത് അനിവാര്യമാണോ;

(സി) എങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

5365

ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ളസ് ടൂ വിന് പുതിയ ബാച്ച്

ശ്രീ. ജി. സുധാകരന്‍

() ഈ വിദ്യാഭ്യാസവര്‍ഷം ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ് ടൂവിന് പുതിയ കോഴ്സോ, അഡീഷണല്‍ ബാച്ചുകളോ അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രസ്തുത ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പലപ്പുഴ എം.എല്‍..യും സ്കൂള്‍ പിറ്റി..യും നല്‍കിയ നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;

(സി) പ്രസ്തുത സ്കൂളില്‍ പുതിയ കൊമേഴ്സ് ബാച്ചും, നിലവിലുള്ള കോഴ്സിന് അഡീഷണല്‍ ബാച്ചും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

5366

ഹയര്‍ സെക്കന്ററി മേഖലാ ഓഫീസുകളില്‍ ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. സി. കൃഷ്ണന്‍

() ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഓഫീസുകളില്‍ ജീവനക്കാരുടെ അപര്യാപ്തത മൂലം ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മേഖലാ ഓഫീസുകളില്‍ പൂതുതായി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(സി) ഇല്ലെങ്കില്‍ പഠനം നടത്തി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

5367

ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും ഒരു വകുപ്പിന്റെ കീഴിലാക്കുവാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ സംയോജിപ്പിച്ച് ഒരു വകുപ്പിന്റെ കീഴിലാക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ?

5368

ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ലൈബ്രേറിയന്‍ തസ്തിക

ശ്രീ. സി. കൃഷ്ണന്‍

() ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ലൈബ്രറികള്‍ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഹയര്‍ സെക്കന്ററി സ്കൂളുകളിലെ സ്പെഷ്യല്‍ റൂള്‍സില്‍ ലൈബ്രേറിയന്മാരുടെ നിയമനരീതി പരാമര്‍ശിച്ചിട്ടുണ്ടോ ; എങ്കില്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ ;

(സി) ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ല്രൈബേറിയന്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനുള്ള തടസ്സമെന്താണ് ;

(ഡി) പി.എസ്.സി. വഴി ഹയര്‍ സെക്കന്ററി സ്കൂളു കളില്‍ ലൈബ്രേറിയന്മാരെ നിയമിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

5369

ഹയര്‍ സെക്കണ്ടറി സ്കൂളുടെ പശ്ചാത്തല സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ പശ്ചാത്തല സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) ജില്ലാ പഞ്ചായത്തുകള്‍ക്ക് ഫണ്ടിന്റെ അഭാവം ഉള്ളതിനാല്‍ സര്‍ക്കാര്‍ നേരിട്ട് ഓരോ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും ഫണ്ട് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

5370

സ്കോളര്‍ഷിപ്പ് വിതരണം

ശ്രീ. എം. . ബേബി

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള 5000 രൂപയുടെയും 10000 രൂപയുടെയും സ്കോളര്‍ ഷിപ്പിന്റെ ഈ വര്‍ഷത്തെ വിതരണ നടപടികള്‍ ഏതുവരെയായി എന്നു വ്യക്തമാക്കുമോ;

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.