UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5287

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍

ശ്രീ. എം. ഉമ്മര്‍

() ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുന:സംഘടിപ്പിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഉടന്‍ പുന:സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5288

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സ്ഥാപനങ്ങളും കോഴ്സുകളും

ശ്രീ. എം. ഉമ്മര്‍

() ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സ്ഥാപനങ്ങളും കോഴ്സുകളും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) മലപ്പുറം ജില്ലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ പരിഗണനയിലുണ്ടോ ?

5289

വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖല

ശ്രീ. പി. ഉബൈദുള്ള

() ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനം സാമ്പത്തിക ലാഭം ഉദ്ദേശിച്ചുള്ളതല്ലെന്ന സമീപനം പ്രായോഗിക രീതിയില്‍ പുന:പരിശോധിക്കണമെന്നുമുള്ള കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ യോഗ്യതയും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

5290

സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ സംവരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്ക് സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ സംവരണം നിലവിലുണ്ടോ;

(ബി) പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ഫീസിളവ് നല്‍കാന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ ?

5291

സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍ നിന്നു സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

() സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം നല്‍കുന്നത്;

(ബി) ഇത്തരം മാറ്റങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടുണ്ടോ; വിശദമാക്കുമോ;

(സി) എങ്കില്‍ ഈ മാറ്റങ്ങള്‍ നല്‍കിയതിനുളള സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു?

5292

സെറ്റ് പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം

ശ്രീ. റോഷി അഗസ്റിന്‍

() സെറ്റ് പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഏതു വര്‍ഷം മുതലാണ് ഏര്‍പ്പെടുത്തിയത് ;

(ബി) ഈ സമ്പ്രദായം നടപ്പില്‍ വരുത്തിയ ശേഷം സെറ്റ് പരീക്ഷാ വിജയികളുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

5293

സംഗീത കോളേജുകളില്‍ യു.ജി.സി സ്കെയില്‍

ശ്രീ. മാത്യു.റ്റി.തോമസ്

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ. നാണു

() കേരളത്തില്‍ ആകെ എത്ര സര്‍ക്കാര്‍ മ്യൂസിക് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം ;

(ബി) അവിടെ യു.ജി.സി. സ്കെയില്‍ നടപ്പിലായിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;

(ഡി) സംഗീത കോളേജുകളില്‍ യു.ജി.സി സ്കെയില്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5294

അന്ധ - ബധിര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്

ശ്രീ. ബാബു. എം. പാലിശ്ശേരി

() അന്ധ-ബധിര വിദ്യാര്‍ത്ഥികള്‍ക്കായി എയ്ഡഡ് - സര്‍ക്കാര്‍ മേഖലയില്‍ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ അന്ധ-ബധിര വിദ്യര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ മേഖലയിലോ, എയ്ഡഡ് മേഖലയിലോ കോളേജ് ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5295

അദ്ധ്യാപക തസ്തികകള്‍ നികത്തുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() സര്‍ക്കാര്‍ കോളേജുകളില്‍ ഓരോ വിഭാഗത്തിലും എത്ര അദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട് ;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

5296

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ഈവനിംഗ് കോഴ്സ്

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബി. ഈവനിംഗ് കോഴ്സ് നിര്‍ത്തലാക്കിയത് ഏത് സാഹചര്യത്തിലാണ്;

(ബി) പ്രസ്തുത കോഴ്സ് പുനരാരംഭിക്കുന്നതിന് ഇപ്പോള്‍ തടസ്സങ്ങളെന്തെങ്കിലുമുണ്ടോ;

(സി) കോഴ്സ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5297

തൃശ്ശൂര്‍ ഗവ: ലോ കോളേജിനോട് ചേര്‍ന്ന് ഹോസ്റല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോകോളേജിനോട് ചേര്‍ന്ന് ഹോസ്റല്‍ സൌകര്യങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ വക അയ്യന്തോളിലുള്ള '15' സെന്റ് സ്ഥലം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5298

ചേലക്കര മണ്ഡലത്തില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

ശ്രീ. കെ. രാധാകൃഷ്ണന്‍ 

() ചേലക്കര മണ്ഡലത്തില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഇല്ലാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചേലക്കര കേന്ദ്രമായി ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത കോളേജ് ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5299

ചേലക്കരയില്‍ ബി.ബി.., എം.ബി.എ കോഴ്സുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജകമണ്ഡലത്തില്‍ ചെറുതുരുത്തി ഗവ: എല്‍.പി. സ്കൂളില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴിലുളള ബി.ബി.., എം.ബി.. കോഴ്സുകള്‍ അനുവദിക്കുന്നതിനുളള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതുസംബന്ധിച്ച് സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ചെറുതുരുത്തി ഗ്രാമപഞ്ചായത്ത് പ്രസ്തുത കോഴ്സുകള്‍ നടത്തുന്നതിനാവശ്യമായ അടിസ്ഥാനസൌകര്യങ്ങള്‍ ഉറപ്പ് നല്‍കുന്ന സാഹചര്യത്തില്‍, അവ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5300

എസ്..ആര്‍.ബി.റ്റി.എം.ഗവണ്‍മെന്റ് കോളേജിലെ കോഴ്സുകള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി എസ്..ആര്‍.ബി.റ്റി.എം ഗവണ്‍മെന്റ് കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകള്‍ ഉണ്ട് ;

(ബി) ഇവിടെ പുതിയ കോഴ്സുകള്‍ /ബാച്ചുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?

5301

പ്രിന്‍സിപ്പല്‍മാര്‍ക്ക് ക്ളാസ് ചാര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പല്‍മാര്‍ക്ക് ഭരണച്ചുമതലയ്ക്ക് പുറമെ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ജോലി കൂടി ഉള്ളതിനാല്‍ ഉണ്ടാകുന്ന ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ക്ളാസിന്റെ ചാര്‍ജ് ഒഴിവാക്കി ഭരണച്ചുമതലകള്‍ മാത്രമായി നിജപ്പെടുത്തുന്നതിന് ഉത്തവ് നല്‍കുമോ;

(സി) ഇല്ലെങ്കില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഓഫീസ് സ്റാഫിനെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

5302

മൈക്രോബയോളജി തസ്തിക

ശ്രീ. ജോസ് തെറ്റയില്‍

പാലക്കാട് കൊഴിഞ്ഞംപാറ ഗവണ്‍മെന്റ് കോളേജില്‍ മൈക്രേബയോളജിയില്‍ രണ്ട് തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി അങ്കമാലി കാലടി, നിലീശ്വരം കരയില്‍ ഐക്കുളത്ത്വീട്ടില്‍ ഐ.കെ. നാരായണന്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

5303

12-ാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി വിദ്യാഭ്യാസമേഖലയുടെ വികസനം

ശ്രീ.സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയില്‍ വിദ്യാ ഭ്യാസ മേഖലയില്‍ എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത് ;

(ബി) ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ;

(സി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

5304

അദ്ധ്യാപക പാക്കേജ്

ശ്രീ. പി. ഉബൈദുള്ള

() അദ്ധ്യാപക പാക്കേജിലെ നിര്‍ദ്ദേശംഅനുസരിച്ചുള്ള അദ്ധ്യാപകയോഗ്യതാ പരീക്ഷ (ഠഋഠ) എന്നുമുതലുള്ള നിയമനങ്ങള്‍ക്കാണ് ബാധകമാകുന്നത്;

(ബി) അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ വിശദാംശങ്ങള്‍ നല്‍കുമോ; പരീക്ഷയുടെ നടത്തിപ്പും ഘടനയും എപ്രകാരമാണ്;

(സി) സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്കും യോഗ്യതാ പരീക്ഷ ബാധകമാണോ; വിശദാംശങ്ങള്‍ നല്‍കുമോ ?

5305

അദ്ധ്യാപക പാക്കേജ്

ശ്രീ.മുല്ലക്കര രത്നാകരന്‍

() സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള അദ്ധ്യാപക പാക്കേജ് പ്രകാരം എത്ര അധ്യാപകര്‍ക്കാണ് സംരക്ഷണം ലഭിക്കുക ;

(ബി) ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സംരക്ഷിത അധ്യാപകരെ ആ സ്കൂളുകളില്‍ തന്നെ നിലനിറുത്തുമോ ?

5306

അദ്ധ്യാപക പാക്കേജ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() പുതിയ അദ്ധ്യാപക പാക്കേജില്‍ പ്രൊട്ടക്ഷന്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പറയുമോ;

(ബി) വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാതെ സേവനമനുഷ്ഠിക്കുന്ന എത്ര അദ്ധ്യാപകര്‍ക്ക് ഇതുമൂലം ഗുണമുണ്ടാകുമെന്ന് വ്യക്തമാക്കുമോ?

5307

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. . ചന്ദ്രശേഖരന്‍

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഏതെല്ലാം യു. പി. സ്കൂളുകളാണ് ഹൈസ്കൂളുകളാക്കിയിട്ടുള്ളത് ;

(ബി) പ്രസ്തുത സ്കൂളുകള്‍ ഓരോന്നിനും കെട്ടിടം നിര്‍മ്മിക്കാന്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;

(സി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് എത്ര ഹൈസ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെന്നും എത്ര എണ്ണത്തിന് ഇനിയും കെട്ടിട നിര്‍മ്മാണം ആരംഭിക്കാനുണ്ടെന്നും അറിയിക്കുമോ;

(ഡി) ഇനിയും കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്ത സ്കൂളുകള്‍ ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

5308

സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതി അനുസരിച്ചുള്ള സ്കൂളുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.) പദ്ധതി അനുസരിച്ചുള്ള സ്കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഉണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) ഇല്ലെങ്കില്‍ പരിശോധനയ്ക്ക് നടപടി സ്വീകരിയ്ക്കുമോ;

(സി) വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ ഇല്ലാത്ത പ്രദേശത്ത് സ്കൂളുകള്‍ സ്ഥാപിക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

5309

നാഷണല്‍ അക്കാദമിക് കൌണ്‍സിലിന്റെ അംഗീകാരം

ശ്രീ. പി. ഉബൈദുള്ള

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

() നാഷണല്‍ അക്കാദമിക് കൌണ്‍സിലിന്റെ (നാക്) അംഗീകാരം ലഭിക്കുന്നതിന് സംസ്ഥാനത്തെ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 2009, 2010 വര്‍ഷങ്ങളില്‍ ഏറ്റെടുത്തുനടപ്പാക്കിയ പദ്ധതികളുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) അതുമൂലം ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ അംഗീകാരം ലഭിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) അക്രഡിറ്റേഷന്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അതുമുഖേന ലഭ്യമാവുന്ന വര്‍ദ്ധിച്ച സൌകര്യങ്ങളും സഹായങ്ങളും സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ഡി) പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അനുയോജ്യമായവിധമുള്ള ലബോറട്ടറി, ലൈബ്രറി സൌകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

5310

വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

,, വി.റ്റി. ബല്‍റാം

,, .സി. ബാലകൃഷ്ണന്‍

() വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും പഠന കേന്ദ്രങ്ങളുടെ മികവ് ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) പ്രസ്തുത ലക്ഷ്യം നേടുന്നതിനായി 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ ഇവ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി) പഞ്ചവത്സര പദ്ധതിയില്‍ പ്രസ്തുത ഇനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കുമോ ?

5311

അദ്ധ്യാപക നിലവാരം

ശ്രീ. ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായി അദ്ധ്യാപക നിലവാരം അടിസ്ഥാനമാക്കി സംസ്ഥാനത്തെ സ്കൂള്‍ അദ്ധ്യാപകരെ തരംതിരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് ;

(സി) അദ്ധ്യാപകരെ നിരീക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് ;

(ഡി) ആയത് നടപ്പാക്കുന്നതിനു മുമ്പായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ ?

5312

സര്‍ക്കാര്‍ സ്കൂളുകളുടെ അധ്യയന നിലവാരം

ശ്രീ. വി. ശിവന്‍കുട്ടി

() സര്‍ക്കാര്‍ സ്കൂളുകളുടെ അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത്;

(ബി) സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതല്‍, ഉച്ച ഊണ്, വൈകിട്ട് ഒരു ഗ്ളാസ് പാല്‍ എന്നിവ കൊടുക്കുന്ന പദ്ധതി കേരളത്തില്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുമോ?

5313

വിദ്യാഭ്യാസ പാക്കേജുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം പാക്കേജുകളാണ് നടപ്പിലാക്കിയിട്ടുള്ളത്;

(ബി) ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും വിശദാംശങ്ങളും ലഭ്യമാക്കാമോ ?

5314

വ്യത്യസ്ത ശേഷിയുളള കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള പ്രത്യേക പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

() വ്യത്യസ്തശേഷിയുളള കുട്ടികളുടെ വിദ്യാ ഭ്യാസത്തിനുളള പ്രത്യേക പദ്ധതി 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിദ്യാഭ്യാസം, പരിശീലനം, തൊഴില്‍ ഇവ മൂന്നും ചേര്‍ന്ന പദ്ധതിക്ക് രൂപം നല്‍കുമോ;

(സി) ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഏതെല്ലാം; വിശദമാക്കുമോ?

5315

വൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിന് പദ്ധതി

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, പി.സി.വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, .പി.അബ്ദുള്ളക്കുട്ടി

() വിവിധ വൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിന് പരമാവധി സൌകര്യമൊരുക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;

(ബി) ഇക്കാര്യം അടുത്ത പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇതിനുവേണ്ടി പ്രത്യേകം പദ്ധതി ആവിഷ്ക്കരിക്കാന്‍ ആരെ ചുമതലപ്പെടുത്തി ?

5316

മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍

ശ്രീ.ജോസഫ് വാഴക്കന്‍

,, എം..വാഹീദ്

,, പി.സി.വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

() മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത് ;

(ബി) ഇതിനായി എത്ര രജിസ്റ്റേഡ് സ്ഥാപനങ്ങള്‍ നിലവിലുണ്ട് ;

(സി) പ്രസ്തുത മേഖലയില്‍ പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം വളരെ കുറവാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ഡി) എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

5317

മലയാളം ഒന്നാംഭാഷയായി അംഗീകരിച്ച് പഠനം

ശ്രീമതി പി. അയിഷാ പോറ്റി

() മലയാളം ഒന്നാംഭാഷയായി അംഗീകരിച്ച് പഠനം ആരംഭിക്കാത്തതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

5318

സ്കൂള്‍ പാഠപുസ്തക വിതരണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

പാഠപുസ്തകങ്ങള്‍ യഥാസമയം സ്കൂളുകളിലെത്തിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

5319

പാഠപുസ്തക നിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

() സ്കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കുന്ന ടഇഋഞഠ, കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും ഭാഷയേയും സംസ്കാരത്തേയും വികലമാക്കിക്കൊണ്ടും പാഠപുസ്തക നിര്‍മ്മാണം നടത്തി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) സാമൂഹ്യശാസ്ത്രം, മലയാളം പാഠപുസ്തകം എന്നിവയുടെ നിര്‍മ്മിതിയെക്കുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിവാദങ്ങളും അവസാനിപ്പിക്കുന്നതിന്, പാഠപുസ്തക നിര്‍മ്മാണ രീതിയില്‍ കുറ്റമറ്റ സംവിധാനം രൂപപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ദേശീയ സ്വാതന്ത്യ്ര സമരചരിത്രത്തെക്കുറിച്ചും സ്വാതന്ത്യ്രസമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളെക്കുറിച്ചും പാഠ്യപദ്ധതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പത്താം ക്ളാസ്സിലെ മലയാള പാഠപുസ്തകനിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2010-ല്‍ നടത്തിയ ശില്പശാലയില്‍ നിന്നും പ്രഗല്‍ഭരും എഴുത്തുകാരുമായ ഒരു സംഘം അദ്ധ്യാപകരെ മാറ്റി നിറുത്തിക്കൊണ്ട് പാഠപുസ്തകം നിര്‍മ്മിച്ച ഫാക്കല്‍റ്റിയെ നിര്‍മ്മാണ സമിതികളില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

5320

പത്താം ക്ളാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍

ശ്രീ. എം.. ബേബി

() പത്താം ക്ളാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍ക്ക് അനുപൂരകമായി സാക്ഷരതാ സമിതി നടത്തുന്ന തുല്യതാ പരീക്ഷയുടെ പാഠപുസ്തകം പരിഷ്കരിക്കുന്നുണ്ടോ;

(ബി) പത്താം ക്ളാസ്സിലെ പാഠപുസ്തകപരിഷ്കരണത്തിന്റെ തുടര്‍ച്ചയായി പതിനൊന്നാം ക്ളാസ്സില്‍ ഏതെല്ലാം പാഠപുസ്തകങ്ങളാണ് അടുത്ത അക്കാദമിക വര്‍ഷം മാറ്റം വരുത്തുന്നത് എന്ന് വ്യക്തമാക്കുമോ?

5321

സ്കൂളുകളിലെ ശുചിത്വം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

() മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി) കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുവാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) സ്കൂളുകളില്‍ ഫ്ളക്സ് ബോര്‍ഡുകളും, ബാനറുകളും, പ്ളാസ്റിക് കുപ്പികളും നിയന്ത്രിക്കുന്നതിന് നടപടി എടുക്കുമോ;

(ഡി) എല്ലാ സ്കൂളുകളിലും ഗ്രീന്‍കോര്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

5322

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധന

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. രാജു

,, ജി. എസ്. ജയലാല്‍

() സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(ബി) ഓരോ അദ്ധ്യയനവര്‍ഷവും ശരാശരി എത്ര വിദ്യാര്‍ത്ഥികളെ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്;

(സി) സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ഹെല്‍ത്ത് കാര്‍ഡുകള്‍ രേഖയായി സൂക്ഷിക്കാറുണ്ടോ;

(ഡി) പരിശോധനകളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തുന്ന രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സയ്ക്കായി ഏതെങ്കിലും തരത്തിലുളള സഹായം നല്‍കാറുണ്ടോ; വിശദമാക്കുമോ?

5323

സര്‍ക്കാര്‍ സ്കുളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി.

ശ്രീമതി ഗീതാ ഗോപി

ശ്രീ. .കെ. വിജയന്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ളം, കക്കൂസ്, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള എത്ര സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സഹായം ലഭിക്കേണ്ടതുണ്ട് ;

(സി) പ്രസ്തുത സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി) സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികള്‍ നിലവിലുണ്ട് ?

5324

സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ നടപടി

ശ്രീമതി കെ.എസ്. സലീഖ

() സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്;

(ബി) സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓരോ ജില്ലയിലും എത്ര കുട്ടികളുടെ കുറവ് ഉണ്ടായിട്ടുണ്ട് ;

(സി) സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

5325

സര്‍ക്കാര്‍ സ്കൂളുകളിലെ വാഹനസൌകര്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

() സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ കുറവ്  പരിഹരിക്കുന്നതിനായി എല്ലാ സ്കൂളുകളിലേയ്ക്കും വാഹനസൌകര്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ദിവസവേതനം നല്‍കാന്‍ തയ്യാറാകുമോ ?

5326

അപ്പര്‍ പ്രൈമറി / ഹൈസ്കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() അപ്പര്‍ പ്രൈമറി / ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നത് എവിടെയാണെന്നതിന്റെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ;

(ബി) കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി വയനാട് ജില്ലയിലെ അപ്പര്‍ പ്രൈമറി / ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഉണ്ടായ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ;

(സി) വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നത് നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?

5327

പ്രേരക്മാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് എത്തി ക്കുന്നതിലും വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാ സ  യോഗ്യതയായ എസ്.എസ്.എല്‍.സി. നേടുന്നതിന് പ്രാപ്തരാക്കുന്നതിലും പ്രേരക്മാര്‍ നിര്‍ണായ പങ്ക് വഹിച്ചതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ബി) പ്രേരക്മാര്‍ക്ക് എന്തെല്ലാം ഉത്തരാവാദിത്വങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയിട്ടുളളത്;

(സി) ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറുന്നതിന് മതിയായ വേതനമാണ് അവര്‍ക്ക് നല്‍കുന്നത് എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ?

5328

സ്പെഷ്യല്‍ റൂള്‍സ് പ്രകാരമുളള തസ്തികകള്‍

ശ്രീ. കെ. രാജു

ഹയര്‍ സെക്കന്ററി സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി സ്പെഷ്യല്‍ റൂള്‍സ് പ്രകാരമുളള തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?

5329

വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

() വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമോ;

(ബി) സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളില്‍ മോഡല്‍ സ്കൂളുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)ഒരേ വിദ്യാലയങ്ങളില്‍ നിയമനാംഗീകാരം ലഭിച്ചവരും അല്ലാത്തവരുമായ അദ്ധ്യാപകര്‍ നിലനില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ശ്രമിക്കുമോ?

5330

ബദല്‍ സ്കൂളുകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

താല്‍ക്കാലിക ബദല്‍ സ്കൂളുകളെ പ്രൈമറി വിദ്യാലയങ്ങളായി അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതി പ്രകാരം ഈ വര്‍ഷം അപ്ഗ്രേഡ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ 118 സ്കൂളുകളുടെ അപ്ഗ്രഡേഷന്‍ നടപ്പാക്കുന്നതിന് ഇതേവരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദവിവരം നല്‍കാമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.