UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5371

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ശ്രീ. വി. പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

() യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ എങ്ങനെ ഇടപെടാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(ബിഇതിനായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളുടെയും പോളിടെക്നിക് കോഴ്സുകളുടെയും സിലബസ് പരിശോധിച്ച് കാലോചിതമായ മാറ്റം വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) ഇതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) പുതുക്കിയ സിലബസ് ഏത് അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ?

5372

വി.എച്ച്.എസ്.സി. സ്പെഷ്യല്‍ റൂളിലെ അപാകതകള്‍

ശ്രീ. റ്റി.വി. രാജേഷ്

() വി.എച്ച്.എസ്.സി. സ്പെഷ്യല്‍ റൂളിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കോഴ്സുകള്‍ ആധുനികവല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(സി) വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

5373

താല്കാലിക അദ്ധ്യാപരുടെ വേതന വര്‍ദ്ധനവ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ദിവസ വേതനം കൈപ്പറ്റിക്കൊണ്ട് ജോലിചെയ്യുന്ന ഗസ്റ് അദ്ധ്യാപകരുടെ വേതന വര്‍ദ്ധനവ് പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇത് എന്നുമുതല്‍ ബാധകമാക്കുമെന്ന് അറിയിക്കാമോ;

(സി) ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകന് ഒരു ദിവസത്തേക്ക് എത്രരൂപയാണ് നല്‍കിവരുന്നത്?

5374

ശ്രീമതി സറഫുന്നീസയുടെ റിലീവിംഗ് ഓര്‍ഡര്‍

ഡോ. കെ. ടി. ജലീല്‍

() മഞ്ചേരി എച്ച്.എം.വൈ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കെമിസ്ട്രി സീനിയര്‍ അദ്ധ്യാപികയായിരുന്ന ശ്രീമതി സറഫുന്നീസ കെ. പി., പി.എസ്.സി. മുഖേന ജോലി ലഭിച്ചതിനാല്‍ പ്രസ്തുത സ്കൂളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെടുകയും റിലീവിംഗ് ഓര്‍ഡറിന് സാധൂകരണം ലഭിക്കുന്നതിനായി ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ 22061/അരറ/5/2011-നമ്പര്‍ കത്ത് പ്രകാരം അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്ന് സാധൂകരണം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5375

സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം ഇപ്പോള്‍ പരിഗണിനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) നിലവില്‍ എത്ര സ്കൂളുകളാണ് അംഗീകാരത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത് ; ഇതില്‍ അംഗീകാരത്തിനായി നേരത്തേ സുപ്രീം കോടതിയെ സമീപിച്ച സ്കൂളുകള്‍ ഉള്‍പ്പെടുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി) ഇപ്പോള്‍ അംഗീകാരത്തിന് അപേക്ഷ നല്‍കിയ സ്കൂളുകള്‍ മുഴുവനും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയാണോ; വിശദാംശങ്ങള്‍ നല്‍കുമോ ;

() സി.ബി.എസ്.. സ്കൂളുകള്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ എന്‍..സി. ക്ക് പുറമെ സര്‍ക്കാര്‍ അംഗീകാരവും നിര്‍ബന്ധമാക്കുമോ ;

(എഫ്) എങ്കില്‍ ഇവ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കാര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ എന്ത് നിലപാട് കൈക്കൊള്ളും ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

5376

സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ രൂപം കൊടുത്ത മാനദണ്ഡങ്ങളില്‍ ഈ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ടോ;

(ബി) ഇപ്രകാരം മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി) മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത് സ്വകാര്യ വിദ്യാഭ്യാസ ലോബികള്‍ക്ക് സഹായകരമാകും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഏതൊക്കെ മാനദണ്ഡങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്; വിശദാംശം നല്‍കുമോ?

5377

സി.ബി.എസ്.. സ്കൂളുകള്‍ തുടങ്ങുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, പി.. മാധവന്‍

,, ഹൈബി ഈഡന്‍

() സംസ്ഥാനത്ത് സി.ബി.എസ്.. സ്കൂളുകള്‍ തുടങ്ങുന്നതിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിക്കുന്നത് ;

(ബി) സി.ബി.എസ്.. സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് തുല്യ ശമ്പളം ലഭിക്കുന്നതിനുള്ള സംവിധാനം പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുമോ ;

(സി) മലയാളപഠനം സി.ബി.എസ്.. സ്കൂളുകളില്‍ നിര്‍ബന്ധമാക്കുമോ ?

5378

സി.ബി.എസ്.സി. സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ. പി. റ്റി. . റഹീം

() സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി) മുന്‍സര്‍ക്കാര്‍ പുറപ്പെടുവിച്ച ജി..(ആര്‍.റ്റി) നമ്പര്‍.3691/2006/.ഋറി. തീയതി 19.08.2006 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള മാനദണ്ഡങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്;

(ഡി) വിദഗ്ദ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതും സി.ബി.എസ്.. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതും മുസ്ളീങ്ങള്‍ക്ക് വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുള്ള മലബാറില്‍ പരിമിതപ്പെടുത്തണമെന്നുമുള്ള ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ടോ;

() ഭേദഗതി ചെയ്യുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?

5379

സി.ബി.എസ്.. സ്കൂളുകള്‍ക്ക് നിയന്ത്രണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്കൂളുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതു സംബന്ധമായി ഏതെങ്കിലും തരത്തിലുള്ള ഗൈഡ് ലൈനിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ ;

(സി) അദ്ധ്യാപകരുടെ ശമ്പളം, സ്കൂളുകളിലെ ഭൌതികസൌകര്യം എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഗൈഡ് ലൈനിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ എന്തു നടപടിയാണ് കൈകൊള്ളുവാന്‍ ഉദ്ദേശിക്കുന്നത് ;

() പിഴ ഈടാക്കുന്നതും അംഗീകാരം റദ്ദാക്കുന്നതുമായ കാര്യങ്ങള്‍ പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ?

5380

സി.ബി.എസ്.ഇി, .സി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി

ശ്രീ. സി. മമ്മൂട്ടി

() സി.ബി.എസ്., .സി.എസ്.. സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി എന്‍..സി. നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം എന്തൊക്കെയെന്നു വ്യക്തമാക്കാമോ;

(ഡി) ഇതു സംബന്ധിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കുമോ?

5381

.സി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീ. കെ.എന്‍.. ഖാദര്‍

.സി.എസ്.. സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

5382

എല്‍.പി., യു.പി സ്കൂളുകളില്‍ ഫുള്‍ടൈം അറബിക് അദ്ധ്യാപക തസ്തിക

ശ്രീ. കെ.ടി. ജലീല്‍

'' പി.റ്റി.എ റഹീം

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ.വി. വിജയദാസ്

() സംസ്ഥാനത്തെ എല്‍.പി., യു.പി സ്കൂളുകളില്‍ ഒരു ഫുള്‍ടൈം അറബിക് അദ്ധ്യാപക തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ;

(ബി) അറബിക് അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ എത്ര മുസ്ളീം കുട്ടികള്‍ ഉണ്ടായിരിക്കണമെന്നാണ് കെ..ആര്‍ - ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്;

(ഡി) 28 മുസ്ളീം കുട്ടികള്‍ എന്നതിനുപകരം അറബിക് പഠിക്കാന്‍ താല്പര്യമുള്ള 28 കുട്ടികള്‍ എന്ന് മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

5383

ഡെപ്യൂട്ടേഷനില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഡപ്യൂട്ടേഷനില്‍ എത്ര ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) അവര്‍ ഏതൊക്കെ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവരാണെന്നും, എത്രവര്‍ഷമായി ഡെപ്യൂട്ടേഷനില്‍ തുടരുന്നുവെന്നും വ്യക്തമാക്കാമോ;

(ഡി) ഡെപ്യൂട്ടേഷന്‍ ഒഴിവാക്കി പി.എസ്.സി യുടെ റാങ്ക് ലിസ്റില്‍ നിന്ന് നിയമനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ ക്ളാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

5384

ഹൈസ്കൂള്‍ അസിസ്റന്റിന്റെ ഒഴിവുകള്‍

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഹൈസ്കൂള്‍ അസിസ്റന്റിന്റെ (കണക്ക്) എത്ര തസ്തികകളാണ് നിലവിലുള്ളത്; വിദ്യാഭ്യാസ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; വിദ്യാഭ്യാസ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) 2011 മാര്‍ച്ചിലെ എല്ലാ റിട്ടയര്‍മെന്റ് ഒഴിവുകളിലേക്കും, ഹയര്‍ സെക്കന്ററി അദ്ധ്യാപകരായും പ്രഥമ അദ്ധ്യാപകരായും പ്രമോഷന്‍ നല്‍കപ്പെട്ടപ്പോള്‍ ഉണ്ടായ ഒഴിവുകളിലേക്കും (എച്ച്.എസ്.. മാത്സ്) പകരം അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര തസ്തികകളാണ് ഈ വിധം ഒഴിഞ്ഞുകിടക്കുന്നത്; സ്കൂളുകള്‍ തിരിച്ച് വ്യക്തമാക്കാമോ ?

(ഡി) പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണ് ഏറ്റവും ഒടുവിലായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ആയതിന്റെ ഫയല്‍ നമ്പരും തീയതിയും വ്യക്തമാക്കാമോ; പ്രസ്തുത തസ്തികയില്‍ പി.എസ്.സി. അഡ്വൈസ് ചെയ്തിരുന്ന എത്രപേര്‍ ജോലിയില്‍ പ്രവേശിച്ചു; വിശദമാക്കാമോ;

() വിദ്യാഭ്യാസ വകുപ്പില്‍ 2011-12 വര്‍ഷത്തെ അദ്ധ്യാപക ഫിക്സേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ;

(എഫ്) പ്രസ്തുത തസ്തികയിലേക്കുള്ള നിയമനം ത്വരിതഗതിയിലാക്കാനുള്ള നടപടി സ്വീകരിക്കുമോ?

5385

നാട്ടിക മണ്ഡലത്തിലെ സ്കൂളുകളില്‍ അദ്ധ്യാപകരുടെ ഒഴിവുകള്

ശ്രീമതി ഗീതാ ഗോപി

() നാട്ടിക മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ ആവ ശ്യത്തിന് അദ്ധ്യാപകര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപകരുടെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

5386

പുതിയതായി അനുവദിച്ച ബാച്ചുകള്‍ക്ക് അധ്യാപക തസ്തിക

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എയ്ഡഡ് മേഖലയില്‍ എത്ര ഹയര്‍ സെക്കന്ററി സ്കൂളുകളിലായി എത്ര പുതിയ ബാച്ചുകള്‍ അനുവദിച്ചു; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സ്കൂളുകളില്‍ പുതുതായി അനുവദിച്ച ബാച്ചുകള്‍ക്ക് അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ നാളിതുവരെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) പുതിയ ബാച്ചുകള്‍ക്ക് ക്ളാസ് തുടങ്ങിയ തീയതിമുതല്‍ അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമോ എന്ന് വ്യക്തമാക്കുമോ?

5387

തൃശ്ശൂര്‍ ജില്ലയിലെ അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. ബാബു എം.പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര അദ്ധ്യാപകരുടെ തസ്തികകളാണ്, വിവിധ വിഷയങ്ങളില്‍ ആയി ഒഴിഞ്ഞുകിടക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍  സെക്കന്ററി സ്കൂള്‍, ഹൈസ്ക്കൂള്‍, എല്‍.പി. സ്കൂള്‍, യു.പി. സ്കൂള്‍ എന്നീ വിഭാഗങ്ങളില്‍ എത്ര വീതമെന്നുള്ള വിശദാംശം ലഭ്യമാക്കുമോ ?

5388

എല്‍.പി./യു.പി. അസിസ്റന്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സര്‍ക്കാര്‍ സ്കൂളുകളില്‍ എല്‍.പി./യു.പി. അസിസ്റന്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളോ സര്‍ക്കുലറുകളോ പ്രാബല്യത്തിലുണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) വാമനപുരം നിയോജകമണ്ഡലത്തിലെ വെഞ്ഞാറമൂട് ഗവണ്‍മെന്റ് എല്‍.പി. സ്കൂളില്‍ എല്‍.പി. സ്കൂള്‍ അസിസ്റന്റായി ഈ അദ്ധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ ;

(സി) ഇതിനായുള്ള ഇന്റര്‍വ്യൂ എന്നാണ് നടന്നത് ; എത്രപേര്‍ പങ്കെടുത്തു ;

(ഡി) ഒന്നും രണ്ടും റാങ്കുകള്‍ ലഭിച്ച വ്യക്തികളുടെ പഞ്ചായത്ത്, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്, പ്രവൃത്തി പരിചയം, ഇന്റര്‍വ്യൂവിന് ലഭിച്ച മാര്‍ക്ക് എന്നിവ പ്രത്യേകം ലഭ്യമാക്കുമോ ?

5389

വിദ്യാഭ്യാസവകുപ്പിലെ യു.ഡി ക്ളാര്‍ക്ക് തസ്തികയിലെ പ്രമോഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

() വിദ്യാഭ്യാസവകുപ്പില്‍ 2009-10, 2010-11 വര്‍ഷങ്ങളില്‍ യു.ഡി ക്ളാര്‍ക്ക് തസ്തികയിലുണ്ടായ ഒഴിവുകളിലേക്ക് പ്രമോഷന്‍ നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് അറിയിക്കുമോ ;

(ബി) പ്രസ്തുത പ്രമോഷന്‍ ഉത്തരവ് എന്ന് പുറപ്പെടുവിക്കും എന്ന് അറിയിക്കുമോ?

5390

മലബാര്‍ മേഖലയില്‍ എയിഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ അധ്യാപക തസ്തിക

ശ്രീ. റ്റി.വി. രാജേഷ്

() മലബാര്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച എയിഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ അധ്യാപക തസ്തിക അനുവദിക്കുന്നതിന് കാലതാമസം വരുന്നത് എന്തുകൊണ്ടാണ്;

(ബി) തസ്തിക അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ നടപ്പിലാക്കുമോ;

(സി) ആവശ്യമായ പഠനം നടത്താതെ അപേക്ഷിച്ചവര്‍ക്കെല്ലാം അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമൂലം പല സ്കൂളുകളിലെയും നിലവിലുള്ള ബാച്ചുകളില്‍ കുട്ടികള്‍ കുറയുന്നതിനും അതുവഴി തസ്തിക നഷ്ടപ്പെടുന്നതിനും ഇടയാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

5391

തയ്യല്‍ ടീച്ചര്‍ തസ്തിക

ശ്രീ. .കെ. ശശീന്ദ്രന്‍

() സര്‍ക്കാര്‍/എയിഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ തയ്യല്‍ ടീച്ചര്‍ തസ്തിക നിര്‍ത്തലാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സ്കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?

5392

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ എച്ച്.എസ്.ഫിസിക്കല്‍ സയന്‍സ് - നിലവിലുള്ള ഒഴിവുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

() കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തില്‍ ഹൈസ്കൂള്‍ അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;

(ബി) പ്രസ്തുത ജില്ലകളില്‍ 2012 മാര്‍ച്ച് 31 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എത്രപേര്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, പ്രസ്തുത തസ്തികയുടെ പ്രമോഷന്‍ തസ്തിക എന്നിവയില്‍ നിന്നും റിട്ടയര്‍ ചെയ്യുമെന്നറിയിക്കുമോ ?

5393

അന്തര്‍ സര്‍വ്വകലാശാല കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി.പി. സജീന്ദ്രന്‍

,, പി. . മാധവന്‍

,, . റ്റി. ജോര്‍ജ്

() അന്തര്‍ സര്‍വ്വകലാശാല കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ഈ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(സി) ഈ കേന്ദ്രങ്ങളില്‍ ‘സ്കോളേഴ്സ് ഇന്‍ റസിഡന്‍സ്’ പരിപാടി തുടങ്ങുന്നതിന് നടപടിയെടുക്കുമോ;

(ഡി) ഈ പദ്ധതിയുടെ നടത്തിപ്പിനായി എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ?

5394

അലിഗഡ് സര്‍വ്വകലാശാലയുടെ ഉപകേന്ദ്രത്തിന്റെ അടിസ്ഥാനസൌകര്യത്തിന് സ്വീകരിച്ച നടപടി

ശ്രീ.എം.. ബേബി

,, എളമരം കരിം

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ. രാധാകൃഷ്ണന്‍

സര്‍ക്കാരിന്റെ പ്രഖ്യാപിത നൂറുദിന പരിപാടിയില്‍ അലിഗഡ് സര്‍വ്വകലാശാലയുടെ ഉപകേന്ദ്രത്തിന്റെ കാമ്പസിന്റെ വികസനത്തിന് എന്തെങ്കിലും പദ്ധതികളുണ്ടായിരുന്നുവോ?

5395

സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തുന്നു എന്നുറപ്പാക്കാന്‍ നടപടി

ശ്രീ. എം. ഹംസ

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

,, പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തുന്നു എന്നുറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഏകീകൃത പരീക്ഷാകലണ്ടര്‍, ആധുനിക സങ്കേതിക വിദ്യകള്‍, നവീന മൂല്യനിര്‍ണ്ണയ രീതികള്‍ ഇവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

5396

ഓപ്പണ്‍ സര്‍വ്വകലാശാല

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ഒരു ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ്; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) വിദൂര വിദ്യാഭ്യാസ സൌകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5397

സര്‍വ്വകലാശാല ലൈബ്രറികളുടെ വികസനം

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() സര്‍വ്വകലാശാല ലൈബ്രറികളുടെ വികസനത്തിനായി 2010-11, 2011-12 സാമ്പത്തിവര്‍ഷ ങ്ങളില്‍ പദ്ധതി ഇനത്തില്‍ എന്തു തുകയാണ് സര്‍വകലാശാലകള്‍ക്ക് അനുവദിച്ചു നല്‍കിയത്;

(ബി) പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങുന്നതിനായി എന്തു തുകയാണ് വ്യത്യസ്ത സ്കീമുകളിലായി സര്‍വ്വകലാശാലകള്‍ക്ക് നല്‍കിയത്;

(ഡി) സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ കോടിക്കണക്കിന് രൂപയ്ക്ക് പുസ്തകങ്ങള്‍ വാങ്ങുന്ന കാര്യങ്ങളില്‍ സ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ ബാധകമാക്കിയിട്ടുണ്ടോ; ആയത് പാലിക്കുന്നുണ്ടോ;

() പുസ്തകം വാങ്ങുന്നതിലെ ക്രമക്കേടുകളെക്കുറിച്ച് എന്തെങ്കിലും പരാതിയോ ആഡിറ്റ് പരാമര്‍ശങ്ങളോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു: വിശദമാക്കുമോ?

5398

സര്‍വ്വകലാശാലയ്ക്ക് നല്‍കാനുള്ള തുക

ശ്രീ.എം..ബേബി

() സംസ്കൃത സര്‍വ്വകലാശാലയില്‍ ഭൌതികസംസ്കാര പഠനത്തിനായുള്ള അന്തര്‍സര്‍വ്വകലാശാലപഠനകേന്ദ്രം തുടങ്ങുന്നതിന് അനുവദിച്ച 25 ലക്ഷം രൂപ സര്‍വ്വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്രയും വേഗം കൈമാറുമോ;

(ബി) എന്‍.എം...സി.റ്റി പദ്ധതിപ്രകാരം സര്‍വ്വകലാശാലകള്‍ക്ക് നല്‍കേണ്ട 25% തുക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5399

കാലിക്കറ്റ് സര്‍വ്വകലാശാല പണിയുന്ന വിവിധോദ്ദേശ്യങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ നാമകരണം

ശ്രീ. എളമരം കരീം

,, കെ. ദാസന്‍

,, റ്റി.വി. രാജേഷ്

,, പി.റ്റി.. റഹീം

() മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല പണിയുന്ന വിവിധോദ്ദേശ്യങ്ങള്‍ക്കായുള്ള കെട്ടിടത്തിന് ടാഗോറിന്റെ പേര് നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നുവോ;

(ബി) സിന്‍ഡിക്കേറ്റിന്റെ തീരുമാനം മാറ്റാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ?

5400

എസ്.സി-എസ്.ടി സെല്ലിന്റെ പ്രവര്‍ത്തനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേരള സര്‍വ്വകലാശാലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എസ്.സി/എസ്.റ്റി സെല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; ഇക്കാര്യത്തിലുള്ള തടസ്സം വ്യക്തമാക്കാമോ ;

(ബി) ഈ സെല്ലിന്റെ അഭാവം മൂലം യു.ജി.സി.ഉള്‍പ്പെടെയുള്ള ഫണ്ടിഗ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സഹായം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ ഈ സെല്‍വഴി എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ കേരള സര്‍വ്വകലാശാലയിലും ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ ?

5401

കാലിക്കറ്റ് സര്‍വ്വകലാശാ ല സിന്‍ഡിക്കേറ്റിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, സി. കൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട ശേഷം പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ടവരുടെ വിശദാംശം നല്‍കാമോ;

(ബി) ഇതില്‍ പ്രിന്‍സിപ്പല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയുടെ യോഗ്യതകളും അക്കാദമിക് പരിചയവും വെളിപ്പെടുത്തുമോ?

5402

കേരള സര്‍വ്വകലാശാലയിലെ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റ്

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു.റ്റി.തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

() കേരള സര്‍വ്വകലാശാലയില്‍ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ്;

(ബി) പ്രസ്തുത ഡിപ്പാര്‍ട്ട്മെന്റില്‍ എത്ര അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍ നിലവിലുണ്ട്;

(സി) കൂടുതല്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുവാനുളള നിര്‍ദ്ദേശം ഗവണ്‍മെന്റിന്റെയോ സര്‍വ്വകലാശാലയുടെയോ പരിഗണനയില്‍ ഉണ്ടോ;

(ഡി) അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വിശദമാക്കാമോ?

5403

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്

ശ്രീ. .കെ. ബാലന്‍

,, ജി. സുധാകരന്‍

,, വി. ശിവന്‍കുട്ടി

,, .എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം, കാലാവധി പൂര്‍ത്തിയാകാത്ത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ടിട്ടുണ്ടോ ;

(ബി) ഏതെല്ലാം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളെയാണ് പിരിച്ചുവിട്ടിട്ടുള്ളത് ;

(സി) സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകള്‍ പിരിച്ചുവിടുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ ;

(ഡി) സിന്‍ഡിക്കേറ്റുകള്‍ പിരിച്ചുവിടപ്പെട്ട സര്‍വ്വകലാശാലകളില്‍ ഭരണപരമായ പ്രതിസന്ധി നിലനിന്നിരുന്നതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ ; എങ്കിലത് വിശദമാക്കാമോ ?

5404

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിയമനത്തിനുള്ള പ്രായപരിധി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി എത്രയാണ്;

(ബി) പ്രസ്തുത പ്രായപരിധിയില്‍പ്പെടാത്തവരെ നിയമിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ആയതിനെ സംബന്ധിച്ച് ആക്ടിലോ, സ്റാറ്റ്യൂട്ടിലോ, റഗുലേഷനിലോ വ്യവസ്ഥയുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

5405

ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) എത്ര വര്‍ഷം കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കു ന്നത്;

(സി) ഈ പദ്ധതിക്കുള്ള അടങ്കല്‍ തുക എത്രയാണ്;

(ഡി) ഈ പദ്ധതി എന്നു പൂര്‍ത്തിയാക്കാനാകും എന്നാണ് കരുതുന്നത് ?

5406

പരപ്പയില്‍ പോളിടെക്നിക്

ശ്രീ.. ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പയില്‍ പോളിടെക്നിക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പോളിടെക്നിക്കിന് ആവശ്യമായ സെമി-പെര്‍മനന്റ് കെട്ടിടം അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കിത്തരാമെന്ന് പരപ്പ ബ്ളോക്ക് പഞ്ചായത്തും കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പോളിടെക്നിക് എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5407

പോളിടെക്നിക് കോഴ്സുകള്‍ പരിഷ്ക്കരിക്കുവാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

() പോളിടെക്നിക് കോഴ്സുകള്‍ കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ കോളേജുകളിലാണെന്ന് വിശദമാക്കാമോ;

(സി) ടെക്നിക്കല്‍ എഡ്യൂക്കേഷനെ സംബന്ധിച്ച് ജി.. (എം.എസ്) 94/94 ഉന്നതവിദ്യാഭ്യാസം തീയതി: 01.07.1994-ലെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

5408

തിരൂരങ്ങാടി പോളി ടെക്നിക്

ശ്രീ. കെ.എന്‍.. ഖാദര്‍

() ചേളാരിയില്‍ സ്ഥിതിചെയ്യുന്ന തിരൂരങ്ങാടി പോളി ടെക്നിക്കിന് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ എന്തു നടപടികളാണ് ഇതുവരെ സ്വീകരിച്ചത്;

(ബി) പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആയതിനുവേണ്ട അടിയന്തിര നടപടികള്‍ കൈക്കൊള്ളുവാന്‍ തയ്യാറാകുമോ?

5409

.എച്ച്.ആര്‍.ഡി. മോഡല്‍ ഫിനിഷിംഗ് സ്കൂള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() .എച്ച്.ആര്‍.ഡി. മോഡല്‍ ഫിനിഷിംഗ് സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ധനവകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി) ഫിനിഷിംഗ് സ്കൂളിന്റെ ചുമതല വഹിക്കുവാന്‍ ഡയറക്ടര്‍ക്ക് യോഗ്യതയില്ല എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഡയറക്ടറെ മാറ്റുന്നതിനും ക്രമക്കേട് നടന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിക്കുമോ?

5410

പട്ടുവം ഐ.എച്ച്.ആര്‍.ഡി കോളേജ്

ശ്രീ. ജെയിംസ് മാത്യു

() പട്ടുവം ഐ.എച്ച്.ആര്‍.ഡി കോളേജിന് കെട്ടിടനിര്‍മ്മാണത്തിനായി എത്ര ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്കിയിട്ടുള്ളത് ; ഭരണാനുമതി നല്കിയ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ ;

(ബി) ഭരണാനുമതി നല്കിയ തുകയേക്കാള്‍ കൂടിയ തുകയാണോ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ ആവശ്യമായി വന്നത് ;

(സി) എങ്കില്‍ റിവൈസ്ഡ് എ. എസ്. നല്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ;

(ഡി) അടിയന്തിരമായി റിവൈസ്ഡ് എ.എസ് നല്കി കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമോ ;

() എന്ന് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

5411

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ്

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഐ. എച്ച.് ആര്‍. ഡി. യുടെ ആഭിമുഖ്യത്തില്‍ കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; ഇത് സംബന്ധിച്ച ഫയല്‍ ലഭിച്ചിട്ടുണ്ടോ ;

(ബി) കോളേജിന്റെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുവാന്‍ കഴിയും ;

(സി) ഇതിന്റെ കാലിക സ്ഥിതി വിശദമാക്കാമോ ?

5412

മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ പുതിയ കോഴ്സുകള്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ മുതുവല്ലൂരിലുളള ഐ.എച്ച്.ആര്‍.ഡി. സ്ഥാപനത്തില്‍ ഇപ്പോള്‍ ഏതെല്ലാം കോഴ്സുകളാണ് പഠിപ്പിക്കുന്നത്;

(ബി) ഈ സ്ഥാപനത്തിന്റെ സ്വന്തം സ്ഥലസൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(സി) ഇവിടെ ഒരു എഞ്ചിനീയറിംഗ് കോളേജോ, പുതിയ കോഴ്സുകളോ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5413

നിര്‍മ്മല്‍ മാധവ് - ന്റെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍

ശ്രീ. പി.റ്റിഎ. റഹീം

() കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ നല്‍കിയ നിര്‍മ്മല്‍ മാധവ് - ന്റെ പ്രവേശന നടപടികള്‍ ക്രമപ്രകാരമല്ലെന്ന് ഇത് സംബന്ധിച്ചു പരിശോധിക്കാന്‍ നിയോഗിച്ച ടെക്നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;

(ബി) നിര്‍മ്മല്‍ മാധവിന് പൊതുപ്രവേശന പരീക്ഷയില്‍ ലഭിച്ച റാങ്ക് നമ്പര്‍ എത്രയാണ്;

(സി) ഈ വിദ്യാര്‍ത്ഥി ഏത് സമുദായക്കാരനാണ്;

(ഡി) ഈ സമുദായത്തില്‍ നിന്ന് കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ച അവസാന റാങ്ക് നമ്പര്‍ എത്രയാണ്;

() നിര്‍മ്മല്‍ മാധവിനെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം ലഭിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

5414

നിര്‍മ്മല്‍ മാധവിന്റെ എഞ്ചിനീയറിംഗ് പ്രവേശനം

ശ്രീ. പി ശ്രീരാമകൃഷ്ണന്‍

() സ്വാശ്രയ കോളേജില്‍ നിന്നും ഇന്റര്‍ കോളേജ് ട്രാന്‍സ്ഫറിലൂടെ കോഴിക്കോട് വെസ്റ് ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മ്മല്‍ മാധവന്‍ എന്ന വിദ്യാര്‍ത്ഥി കേരള എന്‍ട്രന്‍സ് പരീക്ഷയില്‍ നേടിയ റാങ്കും ഗവണ്‍മെന്റ് മെരിറ്റില്‍ ആവര്‍ഷത്തെ അവസാന അലേട്ട്മെന്റിന്റെ റാങ്ക് നമ്പരും വ്യക്തമാക്കാമോ ;

(ബി) ഏത് ഗവണ്‍മെന്റ് ഓര്‍ഡറിലൂടെയാണ് നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി കോഴിക്കോട് വെസ്റ് ഹില്‍ ഗവണ്‍മെന്റ് കോളേജില്‍ അഡ്മിഷന്‍ നേടിയതെന്ന് വ്യക്തമാക്കാമോ ; അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

5415

വി.എച്ച്.എസ്.. - ലാബ് ടെക്നിക്കല്‍ അസിസ്റന്റ് നിയമനം

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

'' ഡോ. എന്‍. ജയരാജ്

() വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലാബ് ടെക്നിക്കല്‍ അസിസ്റന്റ് തസ്തികയിലേക്ക് പി.എസ്.സി. ആദ്യമായി നിയമനം നടത്തിയത് എന്നാണ്;

(ബി) ഇപ്രകാരം എത്ര പേര്‍ക്ക് നിയമനം ലഭിച്ചു;

(സി) നിലവിലുള്ള സ്പെഷ്യല്‍ റൂള്‍സ് പ്രകാരം പ്രസ്തുത തസ്തികയിലെ പ്രമോഷന്‍ സാധ്യത എപ്രകാരമാണ്;

(ഡി) വി.എച്ച്.എസ്.. ലാബ് ടെക്നിക്കല്‍ അസിസ്റന്റ് തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മതിയായ യോഗ്യത ഉണ്ടെങ്കില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ വഴി നിയമനം ലഭിക്കാന്‍ തടസ്സമുണ്ടോ; എങ്കില്‍ ആയതു പരിഹരിയ്ക്കാന്‍ സ്പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുമോ?

5416

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതി

ശ്രീ. എം. ഹംസ

() എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുളള എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി) ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവച്ച തുക എത്രയാണ്;

(സി) ഈ തുക വിനിയോഗിച്ച് എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്; ഓരോ പദ്ധതിയുടേയും പുരോഗതി വ്യക്തമാക്കാമോ;

(ഡി) ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിനെ ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടോ;

() ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒരു ബി-ടെക് കോഴ്സ് തുടരുന്നതിനുളള പ്രൊപ്പോസല്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

5417

സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് ഘടന

ശ്രീ. കെ. വി. വിജയദാസ്

() മെഡിക്കല്‍ എന്‍ജിനീയറിംഗ് സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ ഫീസ് ഘടന ഈ വര്‍ഷം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ;

(ബി) നിലവില്‍ ഓരോ വര്‍ഷത്തേയ്ക്കുമായി സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് ഘടന എന്താണെന്നുള്ള വിവരം തരംതിരിച്ച് വിശദമാക്കുമോ;

(സി) നിലവില്‍ 50:50 എന്ന മാനദണ്ഡം സ്വാശ്രയ മാനേജ്മെന്റു മായുള്ള കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഇതു സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.