Q.
No |
Questions
|
3720
|
ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
ശ്രീ. വി.ഡി.
സതീശന്‍
ശ്രീ.
തേറമ്പില്‍ രാമകൃഷ്ണന്‍
ശ്രീ.
ഡൊമിനിക് പ്രസന്റേഷന്‍
ശ്രീ.
എ.പി.
അബ്ദുള്ളക്കുട്ടി
(എ)
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ബി)
എത്ര പദ്ധതികള്‍ക്ക് ഇതുവരെ അനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ
പനരുദ്ധാരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ? |
3721 |
ഡാമുകളുടെ
നവീകരണം
ശ്രീ. കെ.
ശിവദാസന്‍ നായര്‍
ശ്രീ.
എം. എ.
വാഹീദ്
ശ്രീ.
ബെന്നി ബെഹനാന്‍
ശ്രീ.
സണ്ണി ജോസഫ്
(എ)
ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം
ജലവിഭവ വകുപ്പിനു കീഴിലുള്ള ഡാമുകളുടെ നവീകരണത്തിന്
എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;
(ബി)
അണക്കെട്ടുകള്‍ ബലപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനുമുള്ള ലോകബാങ്കിന്റെ ഡ്രിപ്
പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
(സി)
ലോകബാങ്കിന്റെ സഹായം ലഭിക്കുവാന്‍
എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ? |
3722 |
കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും നിര്‍മ്മിച്ചിട്ടുള്ള
ജലസേചന ഡാമുകള്‍
ശ്രീ.
റ്റി.എ.
അഹമ്മദ് കബീര്‍
(എ)
കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും (കുന്തിപ്പുഴ)
ജലസേചന ഡാമുകള്‍ ഏതെങ്കിലും നിര്‍മ്മിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി) ഈ
രണ്ടു പുഴകളിലേയും ജലസമ്പത്ത് തടഞ്ഞുനിര്‍ത്തി ജലസേചന
സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ച് നടപ്പാക്കുമോ? |
3723 |
ജലസ്രോതസ്സുകളുടെ മലിനീകരണം
ശ്രീ.ഇ.പി.
ജയരാജന്‍
(എ)
ജലസ്രോതസ്സുകള്‍ അനിയന്ത്രിതമായി
മലിനമാക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകളുടെ മലിനീകരണം
തടയുന്നതിന് കേന്ദ്രധനസഹായത്തോടെ ഒരു ബൃഹത്തായ പദ്ധതി
നടപ്പിലാക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ഗവണ്‍മെന്റ്
തയ്യാറാകുമോ;
(സി)
നദികളും പുഴകളും ഉള്‍പ്പെടുന്ന
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജലമലിനീകരണം തടയുന്നതിന്
എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ? |
3724 |
ഒഴൂര്‍
കുടിവെള്ള പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)
രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന
താനൂര്‍ നിയോജകമണ്ഡലത്തിലെ ഒഴൂര്‍-പൊന്‍മുണ്ടം
പ്രദേശത്ത് കുടിവെള്ളമെത്തിക്കാനുള്ള ഒഴൂര്‍ കുടിവെള്ള
പദ്ധതിയുടെ പ്രൊപ്പോസല്‍ വാട്ടര്‍ അതോറിറ്റി ഇതിനകം
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍ എത്ര രൂപയാണ് പദ്ധതിയുടെ
എസ്റിമേറ്റ് തുക;
(സി)
എസ്റിമേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രൊപ്പോസല്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; പദ്ധതി എസ്.എല്‍.സി
യുടെ പരിഗണനയിലാണോ; എങ്കില്‍
എസ്.എല്‍.സി
യോഗം എന്നു ചേരുമെന്നും പ്രസ്തുത യോഗത്തില്‍ പദ്ധതി
പരിഗണിക്കുമോ എന്നുമുള്ള വിശദാംശങ്ങള്‍ നല്‍കുമോ
? |
3725 |
ടെട്രാ'
പാക്കറ്റുകളില്‍ ശുദ്ധജലം
ശ്രീ. ഇ.കെ.
വിജയന്‍
പ്ളാസ്റിക് കുപ്പികള്‍ക്ക് പകരം
'ടെട്രാ'
പാക്കറ്റുകളില്‍ ശുദ്ധജലം വിതരണം
ചെയ്യുന്ന ജലഅതോറിറ്റിയുടെ പദ്ധതിയുടെ പ്രവര്‍ത്തനം
വിശദമാക്കാമോ ? |
3726 |
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി
ശ്രീ.
സി. കൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍
പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ? |
3727 |
പെരിങ്ങത്തൂര്‍
പദ്ധതി
ശ്രീ.
കോടിയേരി ബാലകൃഷ്ണന്‍
(എ)ചൊക്ളി-പന്ന്യന്നൂര്‍-ന്യൂമാഹി
പഞ്ചായത്തുകളില്‍ പെരിങ്ങത്തൂര്‍ പുഴയില്‍നിന്ന്
കുടിവെളളം ലഭ്യമാക്കുന്നത് സംബന്ധിച്ച പദ്ധതിയുടെ
പ്രൊപ്പൊസല്‍ പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)ഈ
പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്
വെളിപ്പടുത്താമോ; |
3728 |
ശ്രീകൃഷ്ണപുരം
കുടിവെളള പദ്ധതി
ശ്രീ. എം.
ഹംസ
(എ)
ശ്രീകൃഷ്ണപുരം കുടിവെളളപദ്ധതിക്ക്
എത്ര രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(ബി)
പ്രസ്തുത കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്താമാക്കാമോ;
(സി)
പ്രസ്തുത പദ്ധതി കമ്മീഷന്‍
ചെയ്യുന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഏതെല്ലാം പ്രദേശങ്ങളിലെ എത്ര
കുടുംബങ്ങള്‍ക്കാണ് പദ്ധതി മൂലം പ്രയോജനം ലഭിയ്ക്കുക
എന്ന് വിശദമാക്കാമോ? |
3729 |
ജല പരിശോധന
ശ്രീമതി കെ.എസ്.
സലീഖ
(എ)
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന
ജലത്തിന്റെ ഗുണമേന്മ കൃത്യമായി പരിശോധിക്കാറുണ്ടോ
; എത്ര ദിവസത്തില്‍ ഒരിക്കലാണ്
പരിശോധന നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;
(ബി)
ഇപ്പോള്‍ എവിടെയാണ് ജലം
പരിശോധിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത് ജലം പരിശോധിക്കാന്‍ എത്ര
കേന്ദ്രങ്ങള്‍ ഉണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ
? |
3730 |
കൊടിയത്തൂര്‍,
കാരശ്ശേരി,
മുക്കം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍
ശ്രീ. സി.
മോയിന്‍കുട്ടി
(എ)
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ
കൊടിയത്തൂര്‍, കാരശ്ശേരി,
മുക്കം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട്
തയ്യാറാക്കിയ സമഗ്ര കുടിവെള്ള പദ്ധതിക്ക് എസ്.എല്‍.എസ്.സി/സി.ഡബ്ളൂ.എസ്.എസ്
സ്കീമില്‍ അനുമതി ലഭിക്കണമെന്ന ആവശ്യത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;
(ബി)
എന്ന് അനുമതി നല്‍കാനാകുമെന്ന്
അറിയിക്കുമോ ? |
3731 |
വെസ്റ് എളേരി
ഭീമനടി കുടിവെള്ളപദ്ധതി
ശ്രീ. കെ.
കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
വെസ്റ് എളേരി ഭീമനടി കുടിവെള്ള
പദ്ധതിയില്‍ സമീപ പ്രദേശങ്ങളിലെ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തുന്നതിന്
2 കി.മീ.
നീളത്തില്‍ പൈപ്പ് നീട്ടുന്നതിനുള്ള
എസ്റിമേറ്റിന് അംഗീകാരം നല്‍കാന്‍ നടപടി സ്വികരിക്കുമോ? |
3732 |
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
ശ്രീ. കെ.
കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
നീലേശ്ശരം മുന്‍സിപ്പാലിറ്റിയിലെയും
വലിയപറമ്പ്, പടന്ന,
തൃക്കരിപ്പൂര്‍,
ചെറുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെയും
തീരദേശങ്ങളില്‍ വസിക്കുന്നവര്‍ അനുഭവിക്കുന്ന
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കേരളവാട്ടര്‍ അതോറിറ്റി
തയ്യാറാക്കിയ കുടിവെള്ള പദ്ധതിക്കുള്ള പ്രപ്പോസല്‍
അംഗീകാരം നല്‍കി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ? |
3733 |
കാലപ്പഴക്കം
ചെന്ന് ദ്രവിച്ചു തുടങ്ങിയ പൈപ്പിലൂടെയുള്ള ജലവിതരണം
ശ്രീ.
മുല്ലക്കര രത്നാകരന്‍
(എ)
കാലപ്പഴക്കം ചെന്ന്
ദ്രവിച്ചുതുടങ്ങിയ പൈപ്പിലൂടെ ജലവിതരണം നടത്തുമ്പോള്‍
ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പുദ്യോഗസ്ഥന്‍മാര്‍ അടങ്ങിയ സംഘം അന്വേഷണം
നടത്തിയിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ? |
3734 |
ഐലംകോട്
കുടിവെളള പദ്ധതി
ശ്രീ. സി.
മോയിന്‍കുട്ടി
(എ)
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ
ഐലംകോട് കുടി വെളള പദ്ധതിക്ക് അനുമതി നല്‍കിയത് എന്നാണ്;
(ബി)
ഏതു പദ്ധതി പ്രകാരമാണ് അനുമതി നല്‍കിയതെന്നും
എന്നാണ് പ്രവര്‍ത്തി ആരംഭിച്ചതെന്നും പറയാമോ;
(സി)
പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍
ഉണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
(ഡി)
എന്ന് പ്രസ്തുത പദ്ധതി കമ്മീഷന്‍
ചെയ്യാനാകുമെന്ന് അറിയിക്കാമോ ? |
3735 |
കോതമംഗലം
താലൂക്കിലെ കുട്ടമ്പുഴ കുടിവെള്ള പദ്ധതി
ശ്രീ. റ്റി.യു.
കുരുവിള
(എ)
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ
കുടിവെള്ള പദ്ധതിയുടെ പ്ളാന്റും മറ്റ് അനുബന്ധപ്രവര്‍ത്തികളും
പൂര്‍ത്തികരിച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇത് എന്ന് കമ്മീഷന്‍
ചെയ്യാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
(സി)
ഈ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തടസ്സം
ഉണ്ടോ; വിശദമാക്കാമോ? |
3736 |
കല്ലറ-പനവൂര്‍-പുലമ്പാറ
കുടിവെള്ള പദ്ധതി
ശ്രീ.
കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍
(എ)
കല്ലറ-പനവൂര്‍-പുലമ്പാറ
കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതു ഘട്ടം
വരെയായി എന്ന് വിശദമാക്കുമോ;
(ബി)
ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍
സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)
ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന്
എത്ര കാലാവധി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ? |
3737 |
ദേശീയ ജലപാത
നിര്‍മ്മാണം
ശ്രീ. പി.
സി. ജോര്‍ജ്
ശ്രീ.
റോഷി അഗസ്റിന്‍
ശ്രീ.
തോമസ് ഉണ്ണിയാടന്‍
(എ)
ദേശീയ ജലപാതയുടെ സുഗമമായ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍
എന്തെല്ലാമാണ്; ഫണ്ടിന്റെ
അഭാവം ഉണ്ടോ ; വിശദാംശങ്ങള്‍
നല്‍കുമോ ;
(ബി)
പ്രസ്തുത ജലപാതയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് പ്രാദേശികമായ എതിര്‍പ്പുകള്‍ എന്നാണ്
ഉടലെടുത്തത്; എതിര്‍പ്പുകള്‍ക്ക്
പരിഹാരം കാണാന്‍ സാധിച്ചുവോ ;
ആയതിന് ആരെയാണ് ചുമതലപ്പെടുത്തിയത് ;
(സി)
ദേശീയ ജലപാതയുടെ ഭാഗമായ ആലപ്പുഴ-കായംകുളം
മേഖലയിലെ ക്യാപ്പിറ്റല്‍ ഡ്രെഡ്ജിംഗ്,
കായംകുളം-ഇടപ്പള്ളിക്കോട്ട
സ്ട്രെച്ചില്‍ എന്നീ പ്രവര്‍ത്തികള്‍ നിശ്ചയിച്ച സമയത്തു
തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കുമോ
;
(ഡി)
സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ
പരിപാടിയില്‍ ഉള്‍പ്പെടുത്തി ജലപാത നിര്‍മ്മാണം
ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
3738 |
ജലപാത വികസനം
ശ്രീ.സി.
മോയിന്‍കുട്ടി
ശ്രീ. വി.എം.
ഉമ്മര്‍ മാസ്റര്‍
ശ്രീ. എന്‍.
ഷംസുദ്ദീന്‍
ശ്രീ. എം.
ഉമ്മര്‍
(എ)
13-ാം ധനകാര്യ കമ്മീഷന്റെ അവാര്‍ഡില്‍
ഉള്‍പ്പെടുത്തി സംസ്ഥാന ജലപാതാവികസനത്തിന്
തയ്യാറാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദ വിവരം
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം ഭാഗങ്ങള്‍
സഞ്ചാരയോഗ്യമാക്കാനാവുമെന്നാണ് കണക്കാക്കുന്നത്;
സി) ഈ
പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ കോവളം-കൊല്ലം
പാതയും, കോട്ടപ്പുറം-നീലേശ്വരം
പാതയും പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാവുമോ;
ഇല്ലെങ്കില്‍ പൂര്‍ണ്ണമായും
സഞ്ചാരയോഗ്യമാക്കാന്‍ ഏതൊക്കെ പ്രവൃത്തികള്‍ കൂടി
ചെയ്യേണ്ടിവരുമെന്നതു സംബന്ധിച്ച് വിശദമാക്കുമോ;
(ഡി)
സംസ്ഥാന ജലപാത
സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷം
ചെലവിട്ടത് എന്തു തുകയാണെന്നും,
ഏതെല്ലാം ഭാഗം
സഞ്ചാരയോഗ്യമാക്കിയെന്നും വിശദമാക്കുമോ;
(ഇ)
ഈ പാതയോടനുബന്ധിച്ചുവരുന്ന കായലുകളില്‍
ഇതിനോടനുബന്ധിച്ച് പണികള്‍ നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനായി ചെലവിട്ട തുകയുടെ
വിശദവിവരം നല്‍കാമോ ? |
3739 |
കൊല്ലം
കോട്ടപ്പുറം ദേശീയ ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. എം.പി.
അബ്ദുസ്സമദ് സമദാനി
ശ്രീ.
പി.ബി.
അബ്ദുള്‍ റസാക്
ശ്രീ. കെ.എം.
ഷാജി
ശ്രീ.
മഞ്ഞളാംകുഴി അലി
(എ)
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്റെ ചുമതല വഹിക്കുന്നത് ഏത് ഏജന്‍സിയാണ്
;
(ബി)
ഇതിന്റെ നിര്‍മ്മാണ പുരോഗതി
വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ എന്തെങ്കിലും
സംവിധാനം നിലവിലുണ്ടോ ;
(സി)
ഈ ദേശീയ ജലപാതയുടെ വികസന നടപടികളുടെ
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ ;
(ഡി)
ദേശീയ ജലപാതയുടെ ആഴവും വീതിയും
സംബന്ധിച്ച മാനദണ്ഡമെന്താണ് വ്യക്തമക്കുമോ ;
(ഇ)
കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള
എത്ര കിലോമീറ്റര്‍ പാതയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ
കീഴില്‍ വികസിപ്പിച്ചുവരുന്നതെന്നും,
ഇതിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും അടിസ്ഥാന സൌകര്യ വികസന നടപടികള്‍
സ്വീകരിക്കുന്നുണ്ടോ എന്നും വിശദമാക്കുമോ ? |
3740 |
ചേലാമോടി
ശുദ്ധജല പദ്ധതി
ശ്രീ.
മാത്യു റ്റി. തോമസ്
(എ)
തിരുവല്ല നിയോജക മണ്ഡലത്തിലെ കുറ്റൂര്‍
പഞ്ചായത്തിലെ ചേലാമോടി ശുദ്ധജല പദ്ധതി എന്ന് കമ്മീഷന്‍
ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ;
(ബി)
ആയതിന് എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോ ; എങ്കില്‍
വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമോ ? |
3741 |
കടമക്കുടി
പഞ്ചായത്തില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടി
ശ്രീ. എസ്.
ശര്‍മ്മ
(എ)
കടമക്കുടി പഞ്ചായത്തില്‍ ശുദ്ധജലം
ലഭ്യമാക്കുന്നതിനുള്ള എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
മുപ്പത്തടം വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ
? |
3742 |
മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍
ശ്രീ. ആര്‍.
രാജേഷ്
(എ)
സംസ്ഥാനത്തെ മുടങ്ങിക്കിടക്കുന്ന
കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ ;
(ബി)
മാവേലിക്കര മണ്ഡലത്തിലെ പാറ്റൂര്‍
കുടിവെള്ള പദ്ധതി എന്നു പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന്
അറിയിക്കുമോ ? |
3743 |
നാട്ടിക നിയോജക
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
ശ്രീമതി ഗീതാ ഗോപി
(എ)
നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം
അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)
ഇവിടുത്തെ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന് ഇത്വരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്
നാട്ടിക നിയോജക മണ്ഡലത്തില്‍ സമഗ്രമായ ഒരു പദ്ധതി
ആവിഷ്ക്കരിച്ച് നടപ്പാക്കുമോ ? |
3744 |
ജിക്ക
പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
ജിക്ക പദ്ധതിയുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്മിഷന്‍
പൈപ്പ് ലൈനുകള്‍ പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ എത്ര പ്രാവശ്യം എവിടെയെല്ലാം പൈപ്പ്
പൊട്ടിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)
ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള
പ്രസ്തുത പൈപ്പുകള്‍ പൊട്ടിപ്പോകുന്നതിന്റെ
കാരണത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ;
(ഡി)
നിലവില്‍ കേടുവരുന്ന പൈപ്പുകള്‍ പണിയുവാനും
പുനരുദ്ധരിക്കുവാനും ആര്‍ക്കാണ് ചുമതല;
ഈ സംവിധാനം എത്രനാള്‍ തുടരുമെന്ന്
അറിയിക്കുമോ? |
3745 |
കിഴക്കേ
മഞ്ഞനക്കാട് ദ്വീപില്‍ കുടിവെള്ളം എത്തിക്കുന്നതിന്
സംവിധാനം
ശ്രീ. എസ്.
ശര്‍മ്മ
വൈപ്പിന്‍ മണ്ഡലത്തിലെ കിഴക്കേ
മഞ്ഞനക്കാട് ദ്വീപില്‍ കുടിവെള്ളം മുടക്കമില്ലാതെ
എത്തിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുള്ളത് എന്ന്
വ്യക്തമാക്കുമോ? |
3746 |
കാളിപ്പാറ
ശുദ്ധജലവിതരണ പദ്ധതി
ശ്രീമതി ജമീലാ പ്രകാശം
(എ)
കാളിപ്പാറ ശുദ്ധജലവിതരണ പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നു മുതലാണ് ആരംഭിച്ചത്
എന്നറിയിക്കാമോ;
(ബി)
ഏതൊക്കെ പഞ്ചായത്തുകളിലാണ് ഈ
പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്;
(സി)
പ്രസ്തുത പദ്ധതി സംബന്ധിച്ച
വിശദാംശങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതിയുടെയും
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(ഡി)
എന്ന് ഈ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ? |
3747 |
അങ്കമാലി
നിയോജക മണ്ഡലത്തില്‍ കവറേജ് ഓഫ് എന്‍.സി./പി.സി.
ഹാബിറ്റേഷന്‍ പദ്ധതി
ശ്രീ. ജോസ്
തെറ്റയില്‍
(എ)
അങ്കമാലി നിയോജക മണ്ഡലത്തിലെ
പാറക്കടവ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി ആരംഭിച്ച കവറേജ് ഓഫ് എന്‍.സി./പി.സി.
ഹാബിറ്റേഷന്‍ പദ്ധതി പ്രകാരമുള്ള
ക്ളിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയുടെയും ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞ വിതരണ
ശൃംഖലകള്‍ സ്ഥാപിച്ചിട്ടുള്ളതിന്റെ ഗ്യാപ് ക്ളോസിംഗ്
ജോലികളുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ പ്രവൃത്തികള്‍ ആരംഭിക്കുന്നതിലെ
കാലതാമസം വ്യക്തമാക്കാമോ;
(സി)
ഈ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍
സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ ? |
3748 |
ഭൂഗര്‍ഭജലം
പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി
ശ്രീ. വര്‍ക്കല
കഹാര്‍
ശ്രീ. എ.റ്റി.
ജോര്‍ജ്
ശ്രീ. വി.പി.
സജീന്ദ്രന്‍
ശ്രീ. പി.എ.
മാധവന്‍
(എ)
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭൂഗര്‍ഭജലംപരിപോഷിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഭൂഗര്‍ഭജലം ശാസ്ത്രീയമായി വിനിയോഗം
ചെയ്യുന്നതിനുള്ള നയത്തിന് രൂപം നല്‍കുമോ;
(സി)
നയത്തിന് രൂപം കൊടുക്കുന്നതിന് മുന്‍പ്
ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്താന്‍
തയ്യാറാകുമോ? |
3749 |
കമാന്റ് ഏരിയാ ഡവലപ്മെന്റ് അതോറിട്ടി
(കാഡ)
നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ. ജി.എസ്.
ജയലാല്‍
(എ)
കമാന്റ് ഏരിയാ ഡവലപ്മെന്റ് അതോറിട്ടി
(കാഡ)കഴിഞ്ഞ
അഞ്ചുവര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികള്‍
എന്തൊക്കെയാണ്; വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത സ്ഥാപനം 2011 - 12
വര്‍ഷത്തില്‍ എത്ര കോടി രൂപയുടെ
പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നതെന്നും,
പദ്ധതികളുടെ വിശദാംശങ്ങളും
അറിയിക്കുമോ? |
3750 |
മരക്കാടി തോട്
നവീകരണം
ശ്രീ. കെ.
കുഞ്ഞമ്മത് മാസ്റര്‍
(എ)
പേരാമ്പ്ര ടൌണിലെ മരക്കാടി തോട്
നവീകരണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത പ്രവൃത്തിക്ക് എത്ര രൂപ
നീക്കിവെച്ചിട്ടുണ്ട് എന്നും എത്ര രൂപ ചെലവഴിച്ചു എന്നും
വെളിപ്പെടുത്തുമോ ;
(സി)
ഈ പദ്ധതിയ്ക്ക് ആവശ്യമായ കൂടുതല്‍
തുക നീക്കി വയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ? |
3751 |
ദേശീയ ജലപാത
പ്രാവര്‍ത്തികമാക്കുന്നതിന് നടപടി
ശ്രീ. എ.എ.
അസീസ്
ശ്രീ.
കോവൂര്‍ കുഞ്ഞുമോന്‍
(എ)
ദേശീയ ജലപാത പ്രാവര്‍ത്തികമാക്കുന്നതിന്
എന്തൊക്കെ സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)
നാഷണല്‍ വാട്ടര്‍ വേയ്സ് കേരളത്തില്‍
ഇപ്പോള്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇന്‍ലാന്റ് വാട്ടര്‍ വേയ്സ്
അതോറിറ്റിയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്
ആരാണെന്ന് വ്യക്തമാക്കുമോ ? |