UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3674

കേരള വാട്ടര്‍ അതോറിറ്റിയുടെ സ്പാന്‍ പദ്ധതികള്‍

ശ്രീ. വി. ശശി

() കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കിയ സ്പാന്‍ പദ്ധതികളില്‍ ഏതെല്ലാം കമ്മിഷന്‍ ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(ബി) ശേഷിക്കുന്ന സ്പാന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി പദ്ധതി അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?

3675

വാമനപുരം ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() വാമനപുരം ഇറിഗേഷന്‍ പ്രോജക്ട് ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) പ്രസ്തുത പ്രോജക്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു ണ്ടോ;

(സി) എങ്കില്‍ ഈ ഓഫീസുകളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നു; തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത പ്രോജക്ട് അവസാനിപ്പിച്ചുവെങ്കില്‍ എന്നാണ് എന്ന് അറിയിക്കുമോ?

3676

ജല അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ.സണ്ണി ജോസഫ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരള ജല അതോറിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) ജല ശുദ്ധീകരണശാല പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ ?

3677

ജലവിതരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. പാലോട് രവി

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. ലൂഡി ലൂയിസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജലവിതരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന നഗരജലവിതരണ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമേ;

(സി) ഗ്രാമീണ ശുദ്ധജലവികസന പദ്ധതികള്‍ സമയബന്ധിതതമായി പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കുമോ?

3678

തലശ്ശേരി കുടിവെള്ള പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി കുടിവെള്ള പദ്ധതിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി) ഇത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

3679

എം. വി. . പി. പദ്ധതി

ശ്രീ. കെ. അജിത്

() എം.വി..പി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ എന്ത് തുക ചിലവഴിച്ചിട്ടുണ്ട് ;

(ബി) ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനി എന്ത് തുക കൂടി വേണ്ടിവരും;

(സി) ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം എം.വി..പി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ആകെ എന്ത് തുക വേണ്ടി വരും എന്ന് വ്യക്തമാക്കുമോ ?

3680

ജലസേചന പദ്ധതികളുടെ പൂരോഗതി

ശ്രീ. എം. ചന്ദ്രന്‍

ശ്രീസാജു പോള്‍

ശ്രീഎസ്. ശര്‍മ്മ

ശ്രീ പി. റ്റി. . റഹീം

() സംസ്ഥാനത്തെ ജലസേചന പദ്ധതികളുടെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ; ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്

(ബി) ലക്ഷ്യപ്രാപ്തിയും പുരോഗതിയും വിശദമാക്കാമോ ; പുരോഗതി വിലയിരുത്തിയ യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കാമോ

3681

നിട്ടാറമ്പ് - മുയ്യോറത്ത് പ്രദേശത്ത് 'ചെക്ക്ഡാം'

ശ്രീ. .പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിട്ടാറമ്പ് - മുയ്യോറത്ത് പ്രദേശത്ത് പുഴയ്ക്കു കുറുകെ 'ചെക്ക്ഡാം' നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോയെന്നു വ്യക്തമാക്കുമോ 

(ബി) പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കി ഫണ്ട് ലഭ്യമാക്കുവാനും നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തി ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ

3682

നിട്ടാറമ്പ് - മുയ്യോറത്ത് പ്രദേശത്ത് 'ചെക്ക്ഡാം'

ശ്രീ. .പി. ജയരാജന്‍ 

() കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിട്ടാറമ്പ് - മുയ്യോറത്ത് പ്രദേശത്ത് പുഴയ്ക്കു കുറുകെ 'ചെക്ക്ഡാം' നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോയെന്നു വ്യക്തമാക്കുമോ

(ബി) പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കി ഫണ്ട് ലഭ്യമാക്കുവാനും നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തി ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ

3683

പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. വി.എസ്. സുനില്‍കുമാര്‍

() കയ്പമംഗലം നിയോജകമണ്ഡലത്തിലെ കടലോരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 'പുലിമുട്ടുകള്‍' സ്ഥാപിക്കുന്നിന് നടപടി സ്വീകരിക്കുമോ ;

(ബി) അഴീക്കോട് മുനമ്പത്തെ പുലിമുട്ടിന്റെ നീളം ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) പുലിമുട്ടുകളെപ്പറ്റി പഠിക്കുന്നിനും സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും ഒരു പഠന സംഘത്തെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ

3684

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ഡോ. കെ. ടി. ജലീല്‍

() ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി) പദ്ധതിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പുമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇവയില്‍ ഏതെല്ലാമാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്;

(ഡി) പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ‘പുള്ളി’(ജൌഹഹല്യ)ക്ക് ആവശ്യമായ തുക പദ്ധതിയുടെ എസ്റിമേറ്റില്‍ നിന്ന് വിട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പുള്ളി’(ജൌഹഹല്യ)ക്ക് ആവശ്യമായ തുക ഉള്‍പ്പെടുത്തി എസ്റിമേറ്റ് റിവൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ജി) ഈ വിഷയം പഠിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കാര്യവും അദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ വിവരവും എന്തെന്ന് വിശദമാക്കാമോ

3685

കൃഷി മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി ജലവിഭവ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) കാരാപ്പുഴ, ബാണാസുരസാഗര്‍ എന്നീ പദ്ധതികളുടെ വിപുലീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ

3686

തൃക്കരിപ്പൂര്‍, പാടിയപ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍, പിലിക്കോട്, കരിവെള്ളൂര്‍ - പെരളം, പയ്യന്നൂര്‍ മുനിസിപ്പാലിറ്റികളിലെ നെല്‍പ്പാടങ്ങളില്‍ വ്യാപകമായ തോതിലുള്ള ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് തൃക്കരിപ്പൂര്‍, പാടിയപ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ഈ പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ

3687

ജല അതോറിറ്റി ടോള്‍ഫ്രീ നമ്പര്‍ സംവിധാനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കുടിവെള്ള വിതരണം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിന് ജല അതോറിറ്റി ടോള്‍ ഫ്രീനമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ് ഇതാരംഭിച്ചതെന്നും ഇതിന്റെ പ്രവര്‍ത്തന സംവിധാനം എന്തൊക്കെയാണെന്നും വെളിപ്പെടുത്താമോ;

(ബി) ഈ സംവിധാനം നിലവില്‍വന്നതുമുതല്‍ നാളിതുവരെ എത്ര പരാതികളാണ് ലഭ്യമായതെന്നും എത്ര പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചെന്നും വ്യക്തമാക്കുമോ

3688

കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍

ശ്രീ. സി.കെ. നാണു

() കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ ഈ വര്‍ഷം കനാല്‍ വഴി ജലം വിതരണം നടത്താന്‍ എന്തെല്ലാം പ്രവൃത്തികള്‍ ഈ വര്‍ഷം നടപ്പിലാക്കിയെന്ന് വ്യക്തമാക്കുമോ ;

(ബി) അക്യുഡൈറ്റുകളില്‍ തകരാറുകള്‍ സംഭവിച്ചത് എവിടെയെല്ലാം അറ്റകുറ്റപ്പണികള്‍ ചെയ്തു ; ഇനി എവിടെയൊക്കെ നന്നാക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)എന്നത്തേക്ക് ജലം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

3689

ജലവിഭവ വകുപ്പിനു കീഴില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍”

ശ്രീ.ഹൈബി ഈഡന്‍

() ജലവിഭവ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്കുകീഴില്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ പുരോഗമിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണ്;

(ബി) ഈ പ്രവൃത്തികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ ?

3690

പട്ടുവം ജലസേചന പദ്ധതി

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പട്ടുവം ജലസേചന പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാനാകും;

(ബി) പുതുക്കിയ എസ്റിമേറ്റില്‍നിന്നും വിട്ടുപോയ മേഖലകളെയും കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വീടുകളിലേക്ക് കുടിവെള്ളം നല്കാന്‍ നടപടി സ്വീകരിക്കുമോ ?

3691

നുറ് ദിന കര്‍മ്മ പരിപാടി - ജലവിഭവ വകുപ്പ്

ശ്രീ. .എം. ആരിഫ്

നൂറ്ദിനകര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് എന്തെല്ലാം പരിപാടികളാണ് ആവിഷ്ക്കരിച്ചതെന്നും എന്തെല്ലാമാണ് നടപ്പിലാക്കിയത് എന്നും വിശദമാക്കാമോ?

3692

തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഈ പദ്ധതിയുടെ ഒന്നാംഘട്ടമെങ്കിലും കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(സി) ശേഷിക്കുന്നത് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3693

മുട്ടില്‍കാപ്പ് റഗുലേറ്റര്‍ പദ്ധതിയുടെ നിര്‍മ്മാണം

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലെ മുട്ടില്‍കാപ്പ് റഗുലേറ്റര്‍ പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കാനാവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) ഇതിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ ?

3694

വല്ലാര്‍പാടം ബണ്ടിന്റെ പുനരുദ്ധാരണം

ശ്രീ എസ്. ശര്‍മ്മ

വല്ലാര്‍പാടം ബണ്ടിന്റെ പുനരുദ്ധാരണത്തിനും, സ്ളൂയിസുകളുടെ നിര്‍മ്മാണത്തിനും എത്ര ലക്ഷം രൂപയുടെ എസ്റിമേറ്റാണ് ജിഡ കൌണ്‍സില്‍ അംഗീകരിച്ചിട്ടുളളത്; തുടര്‍നടപടികള്‍ വിശദീകരിക്കാമോ?

3695

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികള്‍

ശ്രീ.പി.റ്റി..റഹീം

() കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍, ഇറിഗേഷന്‍, റിവര്‍ മാനേജ്മെന്റ് ഫണ്ട് എന്നീ വിഭാഗങ്ങളില്‍ ഭരണാനുമതി ലഭിച്ചതും പ്രവൃത്തി ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഓരോ പ്രവൃത്തിയും ആരംഭിക്കുന്നതില്‍ വന്ന കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ ?

3696

ചമ്രവട്ടം പദ്ധതി

ഡോ. കെ.ടി. ജലീല്‍

() ചമ്രവട്ടം പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തവണ കൂടുകയുണ്ടായി എന്നു വ്യക്തമാക്കുമോ;

(ബി) കൂടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത യോഗത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) പദ്ധതിയുടെ ത്വരിതഗതിയിലുള്ള പൂര്‍ത്തീകരണത്തിനായി ഈ സാങ്കേതിക കമ്മിറ്റിയുടെ ചുമതല, പ്രോജക്ടിന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ക്ക് മാത്രമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3697

കെ.ഡബ്ള്യു.. യുടെ പദ്ധതികളുടെ അവലോകനം

ശ്രീ. ബി. സത്യന്‍

() കെ.ഡബ്ള്യു.. യുടെ കീഴില്‍ പദ്ധതികള്‍ നടന്നു വരുന്ന മണ്ഡലങ്ങളില്‍ പദ്ധതി അവലോകനവും പ്രവര്‍ത്തനവും പരിശോധിക്കാനും ത്വരിതപ്പെടുത്തുവാനും സുതാര്യമാക്കുവാനും കെ.എസ്..ബി. യുടെ മാതൃകയില്‍ മണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെയും (തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ) ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ഉപദേശക സമിതികള്‍ രൂപീകരിക്കാമോ;

(ബി) ഒറ്റൂര്‍, മണമ്പൂര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന വര്‍ക്കല ജലസേചന പദ്ധതി ചുവപ്പ് നാടയില്‍ കുരുങ്ങി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; ഇപ്പോള്‍ ഇത് പരിഹരിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

3698

ചിറക്കര കെ..പി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ചിറക്കര കെ..പി. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനക്ഷമത അറിയിക്കുമോ;

(ബി) ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിലേക്ക് കഴിഞ്ഞ ഗവണ്‍മെന്റ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്; നാളിതുവരെ വൈദ്യുതി വകുപ്പിന് എത്ര രൂപ അടച്ചിട്ടുണ്ട്;

(സി) കെ.എസ്..ബി യ്ക്ക് വൈദ്യുതി കണക്ഷന്‍ ഇനത്തില്‍ എത്ര രുപ കുടിശ്ശിക നല്‍കുവാനുണ്ട്;

(ഡി) ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിതമായശേഷം അറ്റകുറ്റപ്പണികള്‍ക്കായി നാളിതുവരെ ചെലവായ തുക എത്രയാണ്;

() ഒരു ദിവസമെങ്കിലും ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാദ്ധ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ;

(എഫ്) പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ ഗവണ്‍മെന്റ് എന്തൊക്കെ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്തുമോ?

3699

ജലസുരക്ഷാ പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ജലസുരക്ഷാ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ജലസുരക്ഷാ പദ്ധതി തുടര്‍ന്നും നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ജലസുരക്ഷാ പദ്ധതിയുടെ തുടര്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3700

ജലനിധി രണ്ടാംഘട്ട പദ്ധതിയില്‍ അടൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ജലവിഭവ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() 26 ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കാന്‍ പോകുന്ന ജലനിധി രണ്ടാം ഘട്ട പദ്ധതിയിന്‍കീഴില്‍ അടൂര്‍ മണ്ഡലത്തിലുള്ള എത്ര പഞ്ചായത്തുളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്;

(ബി) ഇല്ലെങ്കില്‍ അടൂര്‍ മണ്ഡലത്തിലുള്ള പഞ്ചായത്തുളെക്കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3701

ജലനിധിയെ ജലഅതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നടപടി

ശ്രീ. സി. ദിവാകരന്‍

ശ്രീ. .കെ. വിജയന്‍

ശ്രീ. കെ. രാജു

ശ്രീ. വി. ശശി

() ലോക ബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗ്രാമീണ ശുദ്ധജല വിതരണ ഏജന്‍സിയെ (ജലനിധി) കേരള ജല അതോറിറ്റിയുമായി ബന്ധിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇതിനകം സ്വീകരിച്ചത്;

(സി) ഇതുമൂലം സംസ്ഥാനത്തെ ഒരു ഭരണ വകുപ്പ് വിദേശ ഏജന്‍സിയുടെ ആജ്ഞാനുവര്‍ത്തിയായി മാറുമെന്നുള്ള അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജല അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ;

() എങ്കില്‍ ഇവരെ സംരക്ഷിക്കുന്നതിന് എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

3702

ജലനിധിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറുടെ നിയമനം

ശ്രീ. വി. ശശി

() ലോകബാങ്ക് പദ്ധതിയായ ജലനിധിയുടെ നടത്തിപ്പുകാരായ കെ.ആര്‍.ഡബ്ള്യൂ.എസ്.. യുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വാട്ടര്‍ സപ്ളൈ ആന്റ് സിവറേജ് ആക്ടിലെ ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനം എന്ന് വ്യക്തമാക്കാമോ ?

3703

പ്രവര്‍ത്തനരഹിതമായിരിക്കുന്ന ജലനിധി പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 2003-04-ല്‍ ജലനിധി പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കിയ ഒരു തീരദേശ പഞ്ചായത്താണ് മലപ്പുറം ജില്ലയിലെ താനൂര്‍ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എന്നാല്‍ വര്‍ഷങ്ങളായി പദ്ധതി ഇവിടെ ഭാഗികമായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) പൈപ്പ്ലൈന്‍ സ്ഥാപിച്ചതിലെ അപാകതയാണോ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം;

(ഡി) അതല്ലെങ്കില്‍ തടസ്സമായ ഘടകം എന്താണെന്ന് വ്യക്തമാക്കുമോ;

() പദ്ധതിയുടെ ഭാഗികകമായ പ്രവര്‍ത്തനം തീരപ്രദേശത്ത് രൂക്ഷമായ കുടിവെളള ക്ഷാമത്തിന് വഴി ഒരുക്കിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ജലനിധി പദ്ധതി നിലവിലുളളതു മൂലം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൈപ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയാത്തുതും മറ്റു പദ്ധതികള്‍ ഇവിടെ നടപ്പാക്കാന്‍ പറ്റാത്തതുമായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ജി) പദ്ധതിയുടെ രണ്ടാം ഘട്ടം ഇവിടെ എന്നു മുതലാണ് നടപ്പാക്കുക; രണ്ടാംഘട്ടത്തില്‍ ജലവിതരണം സുഗമമാക്കുന്ന രീതിയില്‍ പൈപ്പുകള്‍ ക്രമീകരിക്കുമോ;

(എച്ച്) അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്തുന്നതി നാവശ്യമായ ഫണ്ടും അത് ചെലവഴിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് അനുമതിയും നല്‍കുമോ;

( താനൂര്‍ തീരപ്രദേശത്തെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി എന്തെങ്കിലും പുതിയ പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3704

ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് നടപ്പിലാക്കിയ ജലനിധിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) 'ജലനിധി' ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന ഇംപ്ളിമെന്റേഷന്‍ സ്ട്രാറ്റജി എന്തെന്ന് വിശദമാക്കുമോ ?

3705

2009-10 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി

ശ്രീ. എം. ഉമ്മര്‍

() യു.ഡബ്ളിയൂ.എസ്.എസ്. ടു മഞ്ചേരി-റിപ്ളേസിംഗ് എക്സിസ്റിംഗ് പ്രീമോ ഗ്രാവിറ്റി മെയിന്‍ വിത് 600 എം.എം. ഡി..കെ.ജി. പൈപ്പ് എന്ന 2009-10 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) പദ്ധതി ആരംഭിക്കാന്‍ തടസ്സങ്ങളുണ്ടോ;

(സി) ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എത്ര സമയം വേണമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി) പദ്ധതി കമ്മീഷന്‍ ചെയ്യുന്നത് എന്നാണെന്ന് വ്യക്തമാക്കാമോ?

3706

ജല അതോറിറ്റിക്ക് പിരിഞ്ഞ് കിട്ടേണ്ട കുടിശ്ശിക

ശ്രീ. കെ. കെ. നാരായണന്‍

() ജലഅതോറിറ്റിക്ക് കുടിശ്ശികയിനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എത്ര രൂപ പിരിഞ്ഞുകിട്ടാനുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ഇത് ഏതെല്ലാം സ്ഥാപനങ്ങളാണെന്നും കുടിശ്ശിക എത്രയാണെന്നും സ്ഥാപനം തിരിച്ച് പ്രത്യേകം വിശദമാക്കുമോ

3707

കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാന്നൂര്‍ കടപ്പുറം, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ഭിത്തി കെട്ടുന്നതിന് നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാന്നൂര്‍, കടപ്പുറം മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ വന്‍തോതില്‍ കടലാക്രമണം ഉണ്ടാവുകയും കരയും റോഡുകളും കടലെടുക്കുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഈ ഭാഗത്ത് കടല്‍ഭിത്തി കെട്ടണമെന്ന് ജില്ലാകലക്ടര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;

(സി) രൂക്ഷമായ കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ കടല്‍ഭിത്തി കെട്ടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

3708

വൈപ്പിനിലെ തോടുകളും കായലുകളും ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

തീരദേശ മണ്ഡലമായ വൈപ്പിനിലെ തോടുകളും കായലുകളും ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക ഫണ്ടിംഗ് സംവിധാനം നിലവിലുണ്ടോയെന്നറിയിക്കുമോ ?

3709

മലമ്പുഴ ഗാര്‍ഡന്റെ നവീകരണ പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.വി. വിജയദാസ്

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. വി. ചെന്താമരാക്ഷന്‍

() മലമ്പുഴ ഗാര്‍ഡന്റെ നവീകരണ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) ഭരണാനുമതി നല്‍കപ്പെട്ട പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ; പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്തു തുക വേണം ;

(സി) 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ?

3710

നദീജലവിനിയോഗം കേന്ദ്ര-സംസ്ഥാന (കണ്‍കറന്റ് ലിസ്റ്) പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഭരണഘടന പ്രകാരം നിലവില്‍ സംസ്ഥാന പട്ടികയിലുള്ള നദീജലവിനിയോഗം കേന്ദ്ര-സംസ്ഥാന (കണ്‍കറന്റ് ലിസ്റ്)പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് സംസ്ഥാനത്തെ ഏതെല്ലാം നിലയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ?

3711

പൈല്‍ ആന്‍ഡ് സ്ളാബ് പദ്ധതി നടത്തിപ്പിലെ അപാകത

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തി കായല്‍ പാടശേഖരങ്ങളില്‍ പൈല്‍ ആന്‍ഡ് സ്ളാബ് സിസ്റം നടപ്പിലാക്കുന്നതില്‍, പ്രതിതോധ ഭിത്തികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കമ്പിക്കും സിമന്റിനും എന്‍ജീനിയറിംഗ് വിംഗ് നിര്‍ദ്ദേശിച്ചിട്ടുള്ള തരത്തിലുള്ള ഗുണമേന്മ ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത് ;

(സി) ഇവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കേണ്ട കമ്പിയുടെ സ്പെസിഫിക്കേഷനും സിമന്റ്, മണല്‍, ചല്ലി എന്നിവ ഏതനുപാതത്തിലാണ് ചേര്‍ക്കേണ്ടതെന്നും വ്യക്തമാക്കുമോ ;

(ഡി) പൈല്‍ വെള്ളത്തിനടിയിലേക്ക് ബലവത്തായി താഴ്ത്തിയിടുന്നില്ല എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

() സ്ളാബുകള്‍ പലരീതിയിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും സ്ളാബുകള്‍ വെള്ളത്തില്‍ താഴ്ത്താതെ ഫൈബര്‍ ഷീറ്റുകള്‍ നിരത്തി പണിപൂര്‍ത്തീകരിക്കുനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള ആക്ഷേപത്തിന്മേല്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

(എഫ്) കരാറുകാര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചിട്ടുണ്ടെങ്കില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ;

(ജി) ഫയലുകള്‍, സ്ളാബുകള്‍ എന്നിവ നിര്‍മ്മിക്കുമ്പോഴും സ്ഥാപിക്കുമ്പോഴും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍വൈസ് ചെയ്തിട്ടുണ്ടോ ; കരാറുകാര്‍ക്ക് പാര്‍ട്ടുബില്‍ തയ്യാറാക്കി കമ്മീഷന്‍ പറ്റുന്ന രീതിയാണ് പണിയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്നതെന്നുള്ള ആക്ഷേപം പരിശോധിക്കുമോ ;

(എച്ച്) ഉദ്യോഗസ്ഥരുടെ അനാസ്ഥയെയും അഴിമതിയെയുംപറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമോ ?

3712

വാട്ടര്‍ അതോറിറ്റിയിലെ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാന വാട്ടര്‍ അതോറിറ്റിയിലെ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് അംഗീകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്പെഷ്യല്‍ റൂള്‍സ് അംഗീകരിക്കാത്തതു കാരണം വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനകയറ്റം ലഭിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് അംഗീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3713

ഓവര്‍സീയര്‍മാരുടെ നിയമന രീതി

ശ്രീമതി.കെ.എസ്.സലീഖ

() ജലസേചന വകുപ്പിലെ ഗ്രേഡ് 2 ഓവര്‍സീയര്‍മാരുടെ മുന്‍ഗണനാലിസ്റിലെ നേരിട്ടുള്ള നിയമനം, പ്രമോഷന്‍ മുഖാന്തിരമുള്ള നിയമനം എന്നിവയുടെ അനുപാതം എത്രയാണ് ;

(ബി) ഗ്രേഡ് 2 ഓവര്‍സീയര്‍മാരുടെ നിലവിലുള്ള മുന്‍ഗണനാ ലിസ്റില്‍ നേരിട്ടുള്ള നിയമനം, പ്രമോഷന്‍ മുഖാന്തിരമുള്ള നിയമനം എന്നിവയുടെ അനുപാതം കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ ;

(സി) ഗ്രേഡ് 2 ഓവര്‍സീയര്‍മാരുടെ നിലവില്‍ പ്രാബല്യത്തിലുള്ള മുന്‍ഗണനാ ലിസ്റിന്റെ ഉത്തരവ് നമ്പരും തീയതിയും സംബന്ധിച്ച വിവരം ലഭ്യമാക്കുമോ

3714

വെള്ളക്കരം ഉയര്‍ത്തുന്നതിന് ശുപാര്‍ശ

ശ്രീ.കെ.കെ.നാരായണന്‍

() സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിന് ജലഅതോറിട്ടി ശുപാര്‍ശ നല്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ ?

3715

വെള്ളക്കരം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3716

വെള്ളക്കരം

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീ.സി. കെ. സദാശിവന്‍

ശ്രീ. കെ. ദാസന്‍

ശ്രീ. കെ. കെ. നാരായണന്‍

() വെള്ളക്കരം കൂട്ടാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ടോ;

(ബി) വാട്ടര്‍ അതോറിറ്റി ബോര്‍ഡ് തീരുമാനം അനുസരിച്ചുള്ള വെള്ളക്കര നിരക്ക് വെളിപ്പെടുത്താമോ;

(സി) ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ ഉപഭോക്താക്കളുടെ നിലവിലുള്ള നിരക്കും ബോര്‍ഡ് തീരുമാനിച്ച നിരക്കും വിശദമാക്കുമോ;

(ഡി) നിരക്കുകളില്‍ എത്ര ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്?

3717

വെള്ളക്കരം

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീ. സി. കെ. സദാശിവന്‍

ശ്രീ. കെ. ദാസന്‍

ശ്രീ. കെ. കെ. നാരായണന്‍

() വെള്ളക്കരം കൂട്ടാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ടോ;

(ബി) വാട്ടര്‍ അതോറിറ്റി ബോര്‍ഡ് തീരുമാനം അനുസരിച്ചുള്ള വെള്ളക്കര നിരക്ക് വെളിപ്പെടുത്താമോ;

(സി) ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ ഉപഭോക്താക്കളുടെ നിലവിലുള്ള നിരക്കും ബോര്‍ഡ് തീരുമാനിച്ച നിരക്കും വിശദമാക്കുമോ;

(ഡി) നിരക്കുകളില്‍ എത്ര ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്?

3718

മുല്ലപ്പെരിയാറില്‍ പുതിയ ഡാം

ശ്രീ. പി. ഉബൈദുളള

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉന്നതാധികാര സമിതി കേരളത്തോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി) ഇല്ലെങ്കില്‍ അതിനുളള കാലതാമസം വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് നാളിതുവരെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദീകരിക്കാമോ ?

3719

മുടപ്പത്തൂര്‍ പുഴയ്ക്ക് ചെക്ക്ഡാം നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശം

ശ്രീ. .പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ മുടപ്പത്തൂര്‍ പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഡിസൈന്‍ അംഗീകരിക്കപ്പെടുകയുണ്ടായോയെന്നു വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണ്;

(ഡി) പദ്ധതിക്ക് നബാര്‍ഡ് ധനസഹായം ലഭ്യമാക്കുവാനുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.