UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3611

ഒറ്റപ്പാലം മണ്ഡലത്തിലെ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ്

ശ്രീ. എം. ഹംസ

() മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിവിധ കാറ്റഗറികളിലായി എത്ര ഡോക്ടര്‍ മാരുടെ തസ്തികകള്‍ ആണ് നിലവിലുള്ളത്; കാറ്റഗറി അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ സി.എച്ച്.സി. കളിലും പി.എച്ച്.സി. കളിലും ആവശ്യത്തിന് ഡോക്ടര്‍ മാരില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മറ്റ് സി.എച്ച്.സി. കളിലും പി.എച്ച്.സി. കളിലും ആവശ്യത്തിന് പാരാമെഡിക്കല്‍ സ്റാഫും മറ്റും ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3612

പാരാമെഡിക്കല്‍ ജീവനക്കാരുടെ തസ്തികകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഡോക്ടര്‍മാരുടെ തസ്തികകള്‍ക്ക് ആനുപാതികമായി പാരാമെഡിക്കല്‍ ജീവനക്കാരുടെ തസ്തികകള്‍ നിലവിലില്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2010-2011 ല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(സി) പാരാമെഡിക്കല്‍ ജീവനക്കാരുടെ തസ്തികകള്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3613

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. സണ്ണി ജോസഫ്

() പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നിലവിലുള്ളത്;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ സമയബന്ധിതമായ പദ്ധതിയും നടപടികളും സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ എന്തെല്ലാം; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?

3614

.സി.ജി. ടെക്നീഷ്യന്മാര്‍

ശ്രീമതി. പി.അയിഷാ പോറ്റി

() ആരോഗ്യവകുപ്പില്‍ ഇ.സി.ജി. ടെക്നീഷ്യന്മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. റിപ്പോര്‍ട്ടുചെയ്യുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

3615

അങ്കമാലി താലൂക്ക് ആശുപത്രി സ്റാഫിന്റെ കുറവ്

ശ്രീ. ജോസ് തെറ്റയില്‍

() താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ അങ്കമാലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എന്തെല്ലാം നവീകരണപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്നും നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;

(ബി) പ്രസ്തുത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എച്ച്.എം. അനുവദിച്ച തുക എത്രയെന്നും എന്നാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ; പ്രവൃത്തി തുടങ്ങുന്നതിലെ കാലതാമസം വ്യക്ത മാക്കാമോ;

(സി) മൂന്ന് ആര്‍.എഫ്.യു. ആശുപത്രികളിലൊന്നായ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗവും, ലേബര്‍റൂമും, ഗൈനക്കോളജിസ്റും ഉണ്ടെങ്കിലും ആവശ്യാനുസരണം നഴ്സിംഗ് സ്റാഫ്, അറ്റന്‍ഡര്‍ ഗ്രേഡ് 2 തുടങ്ങിയവരുടെ നിയമനത്തില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) മതിയായ സ്റാഫുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആവശ്യമായ സ്റാഫിനെ നിയമിക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?

3616

തൃശ്ശൂര്‍ ജില്ലയിലെ ജെ.പി.എച്ച്.എന്‍. ഗ്രേഡ്-2 ഒഴിവുകള്‍

ശ്രീമതി. ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ നിലവിലുളള ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റില്‍ നിന്ന് നാളിതുവരെ എത്ര നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(സി) ഈ ലിസ്റിന്റെ കാലാവധി അവസാനിക്കും മുമ്പ് എത്രപേര്‍ക്ക് നിയമനം നല്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ തൃശ്ശൂര്‍ ജില്ലയിലെ ആകെ എത്ര ജെ.പി.എച്ച്.എന്‍. ഗ്രേഡ്-2 തസ്തിക ഉണ്ടെന്ന് വ്യക്തമാക്കാമോ?

3617

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ പ്രിന്റര്‍ ഗ്രേഡ്-2 തസ്തിക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രിന്റര്‍ ഗ്രേഡ്-2 തസ്തികയിലേയ്ക്ക് പി.എസ്.സി. വഴി നിയമന ഉത്തരവ് അയച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്‍.ജെ.ഡി. ആയി ഡി.എം.. യില്‍ നിന്നും പി.എസ്.സി. യെ അറിയിച്ചിട്ടുണ്ടോ;

(സി) ഇല്ല എങ്കില്‍ കാരണം വിശദമാക്കാമോ;

(ഡി) എങ്കില്‍ എന്‍.ജെ.ഡി. ഒഴിവ് പി.എസ്.സി. യെ ഉടനെ അറിയിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3618

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, എച്ച്.., ജെ.എച്ച്.. തസ്തികകള്‍

ശ്രീ. ജി.എസ്. ജയലാല്‍

() സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ വിഭാഗങ്ങളിലായി എത്ര തസ്തികകള്‍ നിലവിലുണ്ട്; കാറ്റഗറി അടിസ്ഥാനത്തില്‍ അറിയിക്കുമോ;

(ബി) പ്രസ്തുത തസ്തികകളില്‍ എത്ര എണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഒഴിവുകള്‍ നികത്തുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) സംസ്ഥാനം നേരിടുന്ന ആരോഗ്യ-ശുചീകരണ പകര്‍ച്ചവ്യാധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നിലവിലുളള തസ്തികകള്‍ പര്യാപ്തമാണോ;

(ഡി) ജനസംഖ്യാനുപാതികമായി പ്രസ്തുത തസ്തികകള്‍ പുന:ക്രമീകരിക്കുവാനും പുതിയ തസ്തിക സൃഷ്ടിക്കുവാനും സന്നദ്ധമാകുമോ?

3619

ബയോ കെമിസ്റ് തസ്തിക

ശ്രീ. പി. സി. വിഷ്ണുനാഥ്

() ആരോഗ്യ വകുപ്പില്‍ എത്ര ബയോ കെമിസ്റ് തസ്തികകള്‍ ആണ് നിലവിലുള്ളത്; അവ എവിടെയെല്ലാം;

(ബി) താലൂക്ക് ആശുപത്രികളില്‍ പ്രസ്തുത തസ്തിക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് വിശദമാക്കുമോ;

(സി) ചെങ്ങന്നൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍ ഈ തസ്തിക സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3620

ആലപ്പുഴ മെഡിക്കല്‍ കോളേജ് കോഴ്സുകള്‍/ ജീവനക്കാര്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ഏതെല്ലാം തസ്തികകളാണുള്ളത്; ഓരോ തസ്തികയുടേയും അനുവദനീയമായ എണ്ണം എത്ര; നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര എന്നീ വിവരങ്ങളടങ്ങിയ സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ;

(ബി) ഇവയില്‍ പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന തസ്തികകള്‍ ഏതെല്ലാം; അവയിലെ നിയമന രീതി വ്യക്തമാക്കുമോ; ഈ തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട്; അവ നികത്തുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ;

(സി) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളത്; ഓരോ കോഴ്സിലും എത്ര സീറ്റുകളാണ് ഉള്ളത്; ഓരോ കോഴ്സിന്റേയും കാലയളവ് എത്ര എന്നിവ വ്യക്തമാക്കുന്ന സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ;

(ഡി) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മിനിസ്റീരിയല്‍ വിഭാഗത്തില്‍ അനുവദനീയമായ തസ്തികകളില്‍ നിലവില്‍ എത്രപേര്‍ ജോലിചെയ്യുന്നു, ഒഴിവുകള്‍ എന്നിവ കാണിക്കുന്ന സ്റേറ്റ്മെന്റും തസ്തികാനുവാദം നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കുമോ?

3621

ഫാര്‍മസിസ്റുകള്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ജി.. (ആര്‍.ടി.) നം. 3844/2010/എച്ച്.ആന്റ് എഫ്.ഡബ്ളിയൂ.ഡി. പ്രകാരം ഫാര്‍മസിസ്റുകള്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ നടപ്പിലാക്കുകയും, പ്രസ്തുത തസ്തികയെ സ്റേറ്റ് കേഡര്‍ ആക്കുകയും ചെയ്യുക എന്ന ഉത്തരവ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ നടപ്പാക്കാതിരിക്കാനുള്ള കാരണം എന്താണ്;

(സി) പ്രസ്തുത ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും ബഹു. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടോ;

(ഡി) അതില്‍ ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമെന്തായിരുന്നെന്ന് വെളിപ്പെടുത്താമോ?

3622

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക

ശ്രീ. പി. സി. വിഷ്ണുനാഥ്

() നിലവിലുള്ള വ്യവസ്ഥ പ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം ജനസംഖ്യാനുപാതികമായി എത്ര എന്ന് വ്യക്തമാക്കുമോ;

(ബി) ഈ അനുപാതം പുതുക്കി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് എന്തു തീരുമാനമെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി) നിലവിലുള്ള ആരോഗ്യ പാക്കേജില്‍ ഗ്രേഡ് - 2 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

() ആലപ്പുഴ ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ എത്ര തസ്തികകളുണ്ടെന്നും നിലവിലുള്ള ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നും വ്യക്തമാക്കുമോ;

(എഫ്) ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം ലഭ്യമാണ് എന്ന് വ്യക്തമാക്കുമോ ?

3623

ആയൂര്‍വ്വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() ആയൂര്‍വ്വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം നടന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പരിഷ്കരണം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ ?

3624

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() നിലവിലുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ റാങ്ക് ലിസ്റില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് കൂടി നിയമനം ലഭിക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് വിശദമാക്കുമോ;

(ബി) കേരളത്തില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ; ഇവിടെ പുതിയ ഡിസ്പെന്‍സറികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രൊപ്പോസല്‍ ഉണ്ടോ; വ്യക്തമാ ക്കുമോ ?

3625

അപ്ഗ്രേഡ് ചെയ്ത ആശുപത്രികളിലെ ജീവനക്കാരുടെ കുറവ്

ശ്രീ. ഹൈബി ഈഡന്‍

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം ആശുപത്രികളാണ് അപ്ഗ്രേഡ് ചെയ്ത് ഉത്തരവായത്;

(ബി) പുതിയ ഗ്രേഡ് പ്രകാരം ആവശ്യമായ ജീവനക്കാര്‍ പ്രസ്തുത ആശുപത്രികളില്‍ ഉണ്ടായിരുന്നോ;

(സി) ഇല്ലെങ്കില്‍ എത്ര ജീവനക്കാരുടെ കുറവാണ് ഉണ്ടായിരുന്നത് ?

3626

ആയുര്‍വേദ കോളേജുകളിലെ ബിരുദ - ബിരുദാനന്തര പഠന സീറ്റുകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ആയുര്‍വേദ കോളേജുകളിലെ ബിരുദ - ബിരുദാനന്തര പഠന സീറ്റുകള്‍ കേന്ദ്ര കൌണ്‍സില്‍ വെട്ടിക്കുറച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പ്രസ്തുത സീറ്റുകള്‍ വെട്ടിക്കുറയ്ക്കുവാനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ഡി) കേന്ദ്ര കൌണ്‍സില്‍ വെട്ടിക്കുറച്ച മുഴുവന്‍ സീറ്റുകളും പുന:സ്ഥാപിച്ചു കിട്ടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

3627

ശ്രീ. ആര്‍.ബാലകൃഷ്ണപിളളയുടെ രോഗചികിത്സ

ശ്രീമതി കെ.കെ. ലതിക

() മുന്‍മന്ത്രി ശ്രീ. ആര്‍. ബാലകൃഷ്ണപിളളയ്ക്ക് അപൂര്‍വ്വ രോഗമാണെന്നത് ആരോഗ്യവകുപ്പോ, സര്‍ക്കാരോ അംഗീകരിച്ചിട്ടുണ്ടോ;;

(ബി) എങ്കില്‍ രോഗനിര്‍ണ്ണയം നടത്തി രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്ന് അറിയിക്കുമോ;

(സി) ഇപ്പോള്‍ നടക്കുന്ന ചികിത്സയുള്‍പ്പെടെ ഇതുവരെയുളള ചികിത്സാ രേഖകള്‍ മേശപ്പുറത്തുവയ്ക്കുമോ;

(ഡി) പ്രസ്തുത രോഗത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ചികിത്സ ലഭ്യമാണോ;

() എങ്കില്‍ ഈ കാലയളവില്‍ എത്ര രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

3628

പോലീസ് സര്‍ജന്മാരുടെ കുറവ്

ശ്രീ. എം.. ബേബി

'' . പ്രദീപ്കുമാര്‍

'' .എം. ആരിഫ്

'' ബാബുഎം.പാലിശ്ശേരി

() സംസ്ഥാനത്ത് പോലീസ് സര്‍ജന്മാരുടെ കുറവുമൂലം പൊസ്റുമാര്‍ട്ടം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കാനായി എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു;

(സി) എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും പോസ്റുമാര്‍ട്ടം സൌകര്യമുള്ള മോര്‍ച്ചറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ഡി) സംസ്ഥാനത്തെ മോര്‍ച്ചറികളെ ആധുനികവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3629

വണ്ടാനം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ രാത്രികാലങ്ങളില്‍ പ്രധാന ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി) അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളുടെ സമീപം പോയി എക്സ്റേ, .സി.ജി. സ്കാനിംഗ് എന്നിവ എടുക്കുന്നതിനുള്ള സംവിധാനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടോ;

(സി) റോഡപകടങ്ങളില്‍പ്പെടുന്ന രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ?

3630

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവുമൂലമുള്ള മരണം

ശ്രീ. കെ. അജിത്

() കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;

(സി) അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3631

ഇടുക്കി ജില്ലാ ആശുപത്രിയിലെ മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുടെ ശോച്യാവസ്ഥ

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി ജില്ലാ ആശുപത്രിയില്‍, പൈപ്പ്പൊട്ടി മലിനജലം പരിസരങ്ങളിലും സമീപത്തെ കുടിവെളള സ്രോതസ്സുകളിലും കലരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ആശുപത്രിയുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും പൊട്ടി ഒലിക്കുന്ന പൈപ്പുകള്‍ മാറ്റി പുതിയവ അടിയന്തിരമായി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3632

ജില്ലാ-താലൂക്കാശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ-താലൂക്ക് നിലവാരങ്ങളിലേക്ക് ഉയര്‍ത്തിയ ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി) പ്രസ്തുത ആശുപത്രികളുടെ നിലവാരമുയര്‍ത്തിയതനുസരിച്ച് ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ;

() നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന പകര്‍ച്ചവ്യാധികള്‍ പലതും തിരിച്ചുവരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുകയും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3633

ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ സൈക്യാട്രിസ്റുകളുടെ സേവനം

ശ്രീമതി..എസ്.ബിജിമോള്‍

() ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് നിലവിലുള്ള ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ആറുമാസമായി സൈക്ക്യാട്രിസ്റിന്റെ സേവനം ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ജില്ലാ ആശുപത്രിയില്‍ രോഗികളെ കിടത്തിചികിത്സിക്കുന്നതിന് കൂടുതല്‍ കിടക്കകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) സൈക്യാട്രി ഡോക്ടറുടെ അഭാവത്തില്‍ 4500 ഓളം മാനസിക രോഗികള്‍ക്ക് 16 പി.എച്ച്.സി.വഴി ലഭ്യമായിരുന്ന മരുന്നുകള്‍ ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ഡി) അതിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

() ജില്ലയിലെ മുഴുവന്‍ പി.എച്ച്.സി.കളിലും 4 താലൂക്ക് ആശുപത്രികളിലും സൈക്ക്യാട്രിസ്റുകളുടെ സേവനവും മരുന്നും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(എഫ്) ഇടുക്കി ജില്ലയിലെ ഡോക്ടര്‍മാരെ മെന്റല്‍ ഹെല്‍ത്ത് ട്രെയിനിംഗ് ലഭിക്കുന്നതിനായി കോട്ടയം നോഡല്‍ ഓഫീസിലേക്ക് അയയ്ക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

3634

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ സ്റോര്‍

ശ്രീ.ജെയിംസ് മാത്യു

() കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ സ്റോര്‍ കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ ;

(ബി) പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ ;എങ്കില്‍ എന്നാണ് പണി ആരംഭിക്കേണ്ടതെന്നും പൂര്‍ത്തികരിക്കേണ്ടതെന്നും അറിയിക്കാമോ ;

(സി) കോമ്പൌണ്ട് വോള്‍ നിര്‍മ്മാണംപൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ഡി) ഇവിടെ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ എത്രപേര്‍ ; വിശദാംശം അറിയിക്കാമോ ?

3635

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രി

ശ്രീ. പി.കെ. ഗുരുദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി.കെ. സദാശിവന്‍

() പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; രോഗികള്‍ക്ക് മതിയായ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ആശുപത്രി നിലനില്ക്കുന്ന ഭൂമി ആരെങ്കിലും കയ്യേറിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ോ ;

(സി) ആശുപത്രിയുടെ കൈവശമുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3636

തൃശ്ശൂര്‍ മെഡിക്കല്‍കോളേജിന്റെ വികസന പ്രവര്‍ത്തനം

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൃശ്ശൂര്‍ മുളംങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ആശുപത്രി ബ്ളോക്ക് പണിയുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര കോടി രൂപ ; വിശദാംശം വ്യക്തമാക്കുമോ ;

(ബി) 2009-10, 2010-11 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട് ; അവ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് എന്ന് തരം തിരിച്ച് വ്യക്തമാക്കാമോ ?

3637

ഒറ്റപ്പാലത്ത് ഹോളിസ്റിക് ഹോസ്പിറ്റല്‍

ശ്രീ. എം. ഹംസ

() ഒറ്റപ്പാലത്ത് ഒരു ഹോളിസ്റിക് ഹോസ്പിറ്റല്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇത് സംബന്ധിച്ച പ്രപ്പോസല്‍ നിലവിലുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചു;

(സി) കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി പ്രോജക്ട് സമര്‍പ്പിച്ചോ; തുടര്‍ നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

3638

ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ആശുപത്രി ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3639

തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ സൌകര്യങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() പഴയ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ മുന്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ആശുപത്രിയെ മെഡിക്കല്‍ കോളേജിന്റെ പൂര്‍ണ്ണ സൌകര്യങ്ങളോടുകൂടിയ ഒരു ജില്ലാ ആശുപത്രിയായി മാറ്റുന്ന രീതിയില്‍ പദ്ധതി തയ്യാറാക്കുമോ?

3640

പൊന്നാനി താലൂക്കാശുപത്രിയില്‍ ബ്ളഡ് സ്റോറേജ് സെന്റര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കാശുപത്രിയില്‍ അനുവദിച്ച ബ്ളഡ് സ്റ്റോറേജ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ?

3641

താലൂക്കാശുപത്രികളില്‍ ബ്ളഡ്സ്റോറേജ് യൂണിറ്റുകളും ലബോറട്ടറികളും

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ബ്ളഡ് സ്റോറേജ് യൂണിറ്റുകളും ലബോറട്ടറികളും പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) എല്ലാ താലൂക്ക് ആശുപത്രികളിലും ബ്ളഡ് ബാങ്കുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3642

പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള കോമ്പന്‍സേഷന്‍ ലീവ്

ശ്രീ..സി.ബാലകൃഷ്ണന്‍

() ആരോഗ്യ വകുപ്പില്‍ ജോലി സമയം 9 മണിമുതല്‍ 1 മണിവരെയും 2 മണിമുതല്‍ 4 മണിവരെയും ആയി വര്‍ദ്ധിപ്പിച്ച ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിലും നടപ്പാക്കിയിട്ടുണ്ടോ ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ ലഭിക്കുന്ന കോമ്പന്‍സേഷന്‍ അവധി നഴ്സുമാര്‍ക്കും ആശുപത്രിയിലെ ഇതര ജീവന ക്കാര്‍ക്കും 45 ദിവസമായി ഉയര്‍ത്തുകയും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 22 ദിവസമായി ചുരുക്കുകയും ചെയ്ത ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഈ അവധി പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുകൂടി 45 ദിവസമാക്കി അനുവദിക്കുമോ ;

(ഡി) ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഇ.എഫ്2-93554/2010 എന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടണ്ടാ ?

3643

ദിവസക്കൂലിയില്‍ വര്‍ദ്ധനവ്

ശ്രീ. വി. പി. സജീന്ദ്രന്‍

() ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ആയുര്‍വേദ, ഹോമിയോ ഫാര്‍മസിസ്റുകളുടെ ശമ്പളം 2002 നു ശേഷം പുതുക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതര വകുപ്പുകളിലെ ദിവസവേതന തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ് ലഭിച്ചതുപോലെ ഈ വിഭാഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി പരിഗണനയിലുണ്ടോ ; വിശദമാക്കാമോ ?

3644

ആശുപത്രികളിലെ ദിവസ വേതനക്കാരുടെ വേതനം

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ ആയുര്‍വേദ, ഹോമിയോ, അലോപ്പതി ആശുപത്രികളിലെ ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്, നേഴ്സിംഗ് അസിസ്റന്റ്് എന്നീ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്ര രൂപ വീതമാണ് വേതനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത വിഭാഗങ്ങളുടെ ദിവസ വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത ആശുപത്രികളിലെ ക്ളാര്‍ക്ക്, ടൈപ്പിസ്റ്, ഡ്രൈവര്‍, ക്ളീനര്‍, കുക്ക് വിഭാഗത്തിലെ ദിവസ വേതനക്കാര്‍ക്ക് വേതനം എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കാമോ ; ഇവരുടെ ദിവസ വേതനം പുതുക്കിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ ദിവസ വേതനം പുതുക്കാത്ത ജീവനക്കാരുടെ വേതനം പുതുക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3645

ആയുര്‍വേദ അറ്റന്‍ഡര്‍മാരുടെ ദിവസ വേതനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ഇന്ത്യന്‍ സിസ്റംസ് ഓഫ് മെഡിസിന്റെ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനത്തില്‍ ജോലി നോക്കുന്നവരുടെ വേതനം ഇപ്പോഴും 125/- രൂപ ആണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2.5.2011 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്ളാസ് കഢ ജീവനക്കാര്‍ക്ക് ദിവസ വേതനം 300 രൂപയും ക്ളാസ് കകക ജീവനക്കാര്‍ക്ക് 350 രൂപയും ആണെന്നിരിക്കെ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ജോലി നോക്കുന്ന ദിവസ വേതനക്കാര്‍ക്ക് പുതുക്കിയ നിരക്ക് ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പുതുക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ അറ്റന്‍ഡര്‍ തസ്തിക കൂടി ഉള്‍പ്പെടുത്തി വേതനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

3646

പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലി സമയം

ശ്രീ. .സി. ബാലകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശമ്പള വര്‍ദ്ധനയില്ലാതെ പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലി സമയം, വര്‍ദ്ധിപ്പിച്ച ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ജോലി സമയത്തിലുളള വര്‍ദ്ധനവ് പിന്‍വലിക്കുമോ; ഇല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമോ;

(ബി) ആര്‍.എസ്.ബി.വൈ. വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഇന്‍സന്റീവില്‍ നിന്ന് ഫാര്‍മസിസ്റ്, സ്റോര്‍ കീപ്പര്‍, സ്റോര്‍ സൂപ്രണ്ട് എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ ഏതെങ്കിലും സംഘടനകളുടെ നിവേദനം ലഭിച്ചിട്ടുണ്ടോ; എന്ത് നടപടി സ്വീകരിച്ചു ?

3647

വൈക്കം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ 'പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍' പദ്ധതി

ശ്രീ. കെ. അജിത്

() വൈക്കം മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ 'പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍' പരിപാടി ആരംഭിച്ചിട്ടുണ്ട്;

(ബി) ഏതെങ്കിലും പഞ്ചായത്തില്‍ ഈ പദ്ധതി തുടങ്ങാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയതിനുശേഷം ഏതെങ്കിലും പഞ്ചായത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയത് ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും അതിന്റെ കാരണം എന്തെന്നും വ്യക്തമാക്കാമോ?

3648

ഇടുക്കി-കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രം

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി മണ്ഡലത്തിലെ കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര ജീവനക്കാരുടെ കുറവ് ഏതെല്ലാം തസ്തികകളിലുണ്ടെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത പി.എച്ച്.സി. യില്‍ എന്നാണ് ഐ.പി. വിഭാഗം ഉള്‍പ്പെടുത്തി ഉത്തരവായത്; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത കേന്ദ്രത്തില്‍ ഒരു സ്ഥിരം ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3649

ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ


ശ്രീ. പി.സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം ഉണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഏതൊക്കെ തസ്തിതകള്‍ അനുവദിച്ചിട്ടുണ്ട്; ഏതൊക്കെ തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത ആശുപത്രിയില്‍ നിന്ന് എത്ര ഡോക്ടര്‍മാര്‍ സ്ഥലംമാറി പോയിട്ടുണ്ട്; പകരം എത്ര പേരെ നിയമിച്ചിട്ടുണ്ട്; അവരുടെ പേരുവിവരം ലഭ്യമാക്കുമോ;

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത ആശുപത്രിയില്‍ നിന്ന് എത്രപേര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ജോലി ചെയ്യുന്നുണ്ട് എന്നും അവര്‍ ആരൊക്കെയെന്നും എവിടെയൊക്കെ എന്നും വിശദമാക്കുമോ?

3650

കല്ലറ സര്‍ക്കാര്‍ ആശുപത്രി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കല്ലറ സര്‍ക്കാര്‍ ആശുപത്രി സി.എച്ച്.സി. ആയി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ആശുപത്രിയിലെ ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) പി.എച്ച്.സി. - സി.എച്ച്.സി. കളില്‍ സ്റാഫ് പാറ്റേണ്‍ എങ്ങനെയാണ്; ബന്ധപ്പെട്ട ഉത്തരവുകള്‍ ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത ആശുപത്രി പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന് എത്ര വര്‍ഷം പഴക്കമുണ്ട്; അത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ ?

3651

ധര്‍മ്മടം മണ്ഡലത്തിലെ സി.എച്ച്.സി/പി.എച്ച്.സികളിലെ ഒഴിവുകള്‍

ശ്രീ.കെ.കെ.നാരായണന്‍

() ധര്‍മ്മടം മണ്ഡലത്തിലെ സി.എച്ച്.സി.കളിലും പി.എച്ച്.സി.കളിലുമായി ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) അത് എവിടെയെല്ലാമാണെന്നും ഏതെല്ലാം തസ്തികകളിലാണെന്നും വിശദമാക്കാമോ ?

3652

പൂജപ്പുര ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സിലെ 'ഹെല്‍ത്ത് ക്ളിനിക്'

ശ്രീ. ജെയിംസ് മാത്യു

() പൂജപ്പുര ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സില്‍ 'ഹെല്‍ത്ത് ക്ളിനിക്' എന്നാണ് ആരംഭിച്ചത് ; ജി..യുടെ കോപ്പി ലഭ്യമാക്കാമോ ;

(ബി) നിലവില്‍ ഹെര്‍ത്ത് ക്ളിനിക് അടച്ചു പൂട്ടിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പതിനായിരക്കണക്കിന് രൂപ വിലവരുന്ന മരുന്നുകള്‍ അടച്ചു പൂട്ടിയ ക്ളിനിക്കിനകത്ത് സ്റോക്ക് ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത ക്ളിനിക് അടച്ചു പൂട്ടിയതിന്റെ കാരണം വ്യക്തമാക്കുമോ ;

() പൂജപ്പുര ഗവണ്‍മെന്റ് ക്വോര്‍ട്ടേഴ്സിലെ ഹെല്‍ത്ത് ക്ളിനിക് അടിയന്തിരമായി പുനരാരംഭിക്കുമോ ?

3653

അമ്പലപ്പുഴ ഹെല്‍ത്ത് യൂണിറ്റിന്റെ ശോച്യാവസ്ഥ

ശ്രീ.ജി.സുധാകരന്‍

() അമ്പലപ്പുഴ ഹെല്‍ത്ത് യൂണിറ്റിന്റെ ഇപ്പോഴത്തെ കെട്ടിടം ശോച്യാവസ്ഥയിലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) പൊതുമരാമത്ത് കെട്ടിടവിഭാഗം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എസ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

3654

മാവേലിക്കര ചുനക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര ചുനക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു പരിഹരിക്കുന്നതിനായി അടിയന്തിര നടപടി സ്വകരിക്കുമോ ?

3655

നാദാപുരം മണ്ഡലത്തില്‍ ജനനി ശിശു സുരക്ഷ യോജന പ്രകാരമുള്ള സഹായം

ശ്രീ. . കെ. വിജയന്‍

() സര്‍ക്കാര്‍ ആശുപത്രികളിലെ ജനനി ശിശു സുരക്ഷാ യോജനയുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി) നാദാപുരം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര പേര്‍ക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

3656

പൊന്നാനി ആരോഗ്യ കേന്ദ്രങ്ങളിലെ അപര്യാപ്തതകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കിലെ മാറഞ്ചേരി സി.എച്ച്.സി., മറ്റു പി.എച്ച്.സി.കള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഡോക്ടര്‍മാരുടെ ഒഴിവു നികത്താനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ;

(സി) നിയമനം എന്ന് നടത്താനാവുമെന്ന് വ്യക്തമാക്കുമോ?

3657

പറമ്പിക്കുളം പി.എച്ച്.സി യില്‍ ആംബുലന്‍സ് സൌകര്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

() പറമ്പിക്കുളത്തെ ആദിവാസി ജനവിഭാഗങ്ങള്‍ ചികിത്സക്കായി പാലക്കാട്, തൃശ്ശൂര്‍, പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലുള്ള ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും അടിയന്തിര സന്ദര്‍ഭങ്ങളില്‍ വനം വകുപ്പിന്റെ വാഹനങ്ങളാണ് ഇവരുടെ സഹായത്തിനായി എത്തുന്നത് എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പറമ്പിക്കുളം പി.എച്ച്.സി യില്‍ ഒരു ആംബുലന്‍സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3658

കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പി.എച്ച്.സി.കളുടെ ശോച്യാവസ്ഥ

ശ്രീ. എം. ഹംസ

() കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പി.എച്ച്.സി.കളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?

3659

ബേപ്പൂര്‍ - ചെറുവണ്ണൂര്‍ സി.എച്ച്.സി.യുടെ ശോച്യാവസ്ഥ

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്?

3660

തിരുവമ്പാടി-മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി മണ്ഡലത്തിലെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇവിടെ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്;

(സി) പ്രസ്തുത സി.എച്ച്.സി. യില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സി.എച്ച്.സി. ക്ക് അനുവദിച്ചിട്ടുള്ള 18 കിടക്കകള്‍ അപര്യാപ്തമാണെന്നതിനാല്‍ 40 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കുമോ?

3661

മങ്ങാട്ടുപറമ്പ് നഴ്സിംഗ് കോളേജ്

ശ്രീ. ജെയിംസ് മാത്യു

() മങ്ങാട്ടുപറമ്പ് ഇ.കെ. നയനാര്‍ സ്മാരക ഗവ:സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അടുത്തായി അനുവദിച്ച നഴ്സിംഗ് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) നഴ്സിംഗ് കോളജിന്റെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് ആരംഭിക്കും;

(സി) കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള കാലതാമസം എന്താണ്; കുട്ടികള്‍ക്ക് ഹോസ്റല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി) നിലവില്‍ ക്ളാസ്സുകള്‍ എവിടെവച്ചാണ് നടത്തുന്നത്?

3662

ചേര്‍ത്തല അര്‍ത്തുങ്കല്‍ പി.എച്ച്. സെന്റര്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല അര്‍ത്തുങ്കല്‍ പി.എച്ച്. സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) മുഹമ്മ, വെട്ടയ്ക്കല്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവമുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പകര്‍ച്ചപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3663

ഡ്രഗ്സ് കണ്‍ട്രോള്‍ ഉപദേശക സമിതികള്‍

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ രംഗത്ത് ഉപദേശക സമിതികള്‍ നിലവിലുണ്ടോ ;

(ബി) എങ്കില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള സമിതികളുടെ ഘടന വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സമിതികളുടെ പ്രവര്‍ത്തനവും അധികാരങ്ങളും വ്യക് തമാക്കുമോ ?

3664

മരുന്നുകള്‍ സൂക്ഷിക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, ടി. എന്‍. പ്രതാപന്‍

,, എം. . വാഹീദ്

,, ഷാഫി പറമ്പില്‍

() ആശുപത്രികളില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ഫാര്‍മസി കൌണ്‍സിലിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടാണോ;

(ബി) മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ ആശുപത്രികളില്‍ നിലവിലുണ്ടോ;

(സി) ഇല്ലെങ്കില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

3665

ഹോംകോ-സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം

ശ്രീ. പി. സി. വിഷ്ണുനാഥ്

() ആലപ്പുഴയില്‍ ഹോമിയോ മരുന്നുകളുടെ നിര്‍മ്മാണ ശാലയായ 'ഹോംകോ' സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 'ഹോംകോ' മരുന്നുകളുടെ വിലനിലവാരം അവസാനമായി പുതുക്കി നിശ്ചയിച്ചത് എന്നാണെന്നും ഏത് ഉത്തരവ് പ്രകാരമാണെന്നും വിശദമാക്കുമോ;

(സി) ഹോമിയോപ്പതി ഡയറക്ടറുടെ ഒപ്പും സീലും വ്യാജമായി സൃഷ്ടിച്ച് വില പുതുക്കി നിശ്ചയിച്ച് പഞ്ചായത്തുകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 'ഹോംകോ' അധികവില ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടക്കുന്നുണ്ടോ;

() എങ്കില്‍ അന്വേഷണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഇതിനെതിരെ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(എഫ്) കൃത്രിമ രേഖകള്‍ ചമച്ച് അന്യായമായ ലാഭം ഉണ്ടാക്കി സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്ത 'ഹോംകോ' മാനേജിംഗ് ഡയറക്ടറുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

3666

ഹോം കോ യുടെ പുതിയ ഫാക്ടറി

ഡോ. ടി.എം തോമസ് ഐസക്

() പാതിരപ്പള്ളിയിലെ ഹോമിയോ മരുന്ന് നിര്‍മ്മാണ ഫാക്ടറിയായ ഹോം കോ യുടെ പുതിയ ഫാക്ടറിയുടെ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ ;

(ബി) എങ്കില്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ ;

(സി) ഈ ഫാക്ടറിക്ക് ആവശ്യമായ സ്ഥലം ലഭ്യമാണോ ;

(ഡി) ഇല്ലെങ്കില്‍ ഇതോടു ചേര്‍ന്നു കിടക്കുന്ന പുറംപോക്ക് ഭൂമി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3667

എയ്ഡഡ് ഹോമിയോ കോളേജുകളിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഗ്രേഡ് പ്രമോഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

() എയ്ഡഡ് ഹോമിയോ കോളേജുകളിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഗ്രേഡ് പ്രമോഷന്‍ നല്‍കുന്നതിന് നിയമപരമായി തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ;

(ബി) ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ;

(സി) കുറിച്ചി ഹോമിയോ കോളേജിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഗ്രേഡ് പ്രമോഷന്‍ നല്‍കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ;

() ഗ്രേഡ് പ്രമോഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3668

കയര്‍ മേഖലയിലെ പ്രതിസന്ധി

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

() കയര്‍ മേഖലയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ കടന്നുവരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) കയറ്റുമതിക്കാര്‍ കയറുല്പന്നങ്ങള്‍ ഇടനിലക്കാരില്‍ നിന്നും വാങ്ങാതെ തൊഴിലാളികളില്‍ നിന്നും നേരിട്ടുവാങ്ങുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കയര്‍ മേഖല കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു പങ്ക് കയര്‍ തൊഴിലാളികള്‍ക്കും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

3669

കയര്‍ കയറ്റുമതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() 2010-11 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ കയറുല്പന്നങ്ങള്‍ കയറ്റി അയച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) കയറുല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) കയറ്റുമതി ചെയ്യാനാകാതെ കയറുല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ഡി) കയര്‍ വ്യവസായം ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

() എങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ ലാഭം നേടാനായി എന്ന് വ്യക്തമാക്കാമോ ?

3670

കയറുല്പന്നങ്ങളുടെ മിനിമം എക്സ്പോര്‍ട്ട് പ്രൈസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() കയറുല്പന്നങ്ങളുടെ കയറ്റുമതിക്കുവേണ്ടി മിനിമം എക്സ്പോര്‍ട്ട് പ്രൈസ് അവസാനമായി നിശ്ചയിച്ചതെന്നാണ്;

(ബി) മിനിമം എക്സ്പോര്‍ട്ട് പ്രൈസ് സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

(സി) കയര്‍ വ്യവസായത്തിന് ഇത് എപ്രകാരം ബാധകമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3671

കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ശ്രീ. ബി. സത്യന്‍

() കയര്‍ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഇപ്പോള്‍ ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; 2011-12 വര്‍ഷത്തില്‍ കയര്‍ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) കയര്‍ തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങളില്‍ ഗണ്യമായ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തൊഴിലില്ലാതെ വരുന്ന സമയങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി വഴി ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര കയര്‍ സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്; ഇതിന്റെ പേരുകള്‍ വിശദമാക്കാമോ?

3672

കയറിന്റെ തരംതിരിവ്

ശ്രീ.കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കയറിനങ്ങളെ അതിന്റെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ 'സ്റാന്‍ഡര്‍ഡൈസ്' ചെയ്തിട്ടുണ്ടോ ;

(ബി) കയറിന്റെ തരംതിരിവിന് ആനുപാതികമായി വില നിര്‍ണ്ണയിച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3673

ബേപ്പൂരിലെ കേള്‍ഡ് കയര്‍ യൂണിറ്റ്

ശ്രീ. എളമരം കരീം

() ബേപ്പൂരിലെ കേള്‍ഡ് (രൌൃഹലറ) കയര്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.