UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3547

എന്‍.ആര്‍.എച്ച്.എം. ഫണ്ട് വിനിയോഗം

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

() എന്‍.ആര്‍.എച്ച്.എം. ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ എന്തു നടപടിയാണ് കൈക്കൊണ്ടത് ;

(സി) ഫണ്ട് വിനിയോഗം പൂര്‍ണ്ണമല്ലെന്നു കണ്ട ജില്ലകളില്‍ ഇതു പൂര്‍ണ്ണമായി നടപ്പാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

3548

ഹാര്‍ട്ട് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം

ശ്രീ. പി. ഉബൈദുള്ള

() ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കേരള ഹാര്‍ട്ട് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഫൌണ്ടേഷന് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;

(സി) ഹൃദ്രോഗം തടയുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുമോ;

(ഡി) കേരള ഹാര്‍ട്ട് ഫൌണ്ടേഷന് അധുനിക ചികിത്സാ സാമഗ്രികള്‍ ലഭ്യമാക്കുമോ;

() കേന്ദ്ര സഹായത്തോടെ അന്തര്‍ ദേശീയ നിലവാരത്തില്‍ ഒരു ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?

3549

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

,, പി. തിലോത്തമന്‍

() ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിപ്രകാരം ഡോക്ടര്‍മാരുള്‍പ്പെടെ എത്ര ജീവനക്കാരെ നിയമിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ പദ്ധതി ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണോ; എങ്കില്‍ കാരണങ്ങള്‍ വിശദമാക്കുമോ?

3550

കേരളത്തിനനുയോജ്യമായ രീതിയില്‍ എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ നടത്തിപ്പ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() എന്‍.ആര്‍.എച്ച്.എം. പദ്ധതി നടത്തിപ്പ് സംസ്ഥാനത്തിനനുയോജ്യമായ നിലയില്‍ മാറ്റം വരുത്തുവാനുദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(സി) 2010-11 വര്‍ഷത്തില്‍ എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര തുക ചിലവഴിച്ചു എന്നു വ്യക്തമാക്കാമോ;

(ഡി) 2010-11 വര്‍ഷത്തില്‍ അനുവദിച്ച തുക പൂര്‍ണ്ണമായി ചിലവഴിച്ചില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

3551

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കുന്നതിന് നിലവിലെ സമ്പ്രദായം


ശ്രീ. കെ. രാധാകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, രാജു എബ്രഹാം

ശ്രീമതി കെ. കെ. ലതിക

() സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായം എന്തായിരുന്നുവെന്ന് പറയാമോ;

(ബി) സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ഈ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളില്‍ കാലതാമസമുണ്ടായിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങളും കാലതാമസത്തിനുള്ള കാരണങ്ങളും വ്യക്തമാക്കാമോ;

(ഡി) ആശുപത്രികളില്‍ ലോക്കല്‍ പര്‍ച്ചേസ് വഴി മരുന്നുകള്‍ വാങ്ങാന്‍ അനുവാദം നല്‍കുവാനുണ്ടായ സാഹചര്യമെന്താണ്;

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്നേവരെ ലോക്കല്‍ പര്‍ച്ചേസ് വഴി വാങ്ങിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3552

മരുന്നുകളുടെ ഗുണനിലവാരം

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെകുറിച്ച് പഠിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഉണ്ടോ; ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാരിന്റെ കീഴിലുള്ള ഫാര്‍മസികളില്‍ ഏറെ നാളുകളായി ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ സ്റാഫിന്റെ സര്‍വ്വീസ് റെഗുലറൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ജീവന്‍ രക്ഷാ മരുന്നുകള്‍ ന്യായവിലഷോപ്പുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

3553

ആശുപത്രികള്‍ക്കാവശ്യമായി വരുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിവരം

ശ്രീ. .പി.ജയരാജന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, ബി. സത്യന്‍

,, കെ. സുരേഷ് കുറുപ്പ്

() സര്‍ക്കാര്‍ ആശുപത്രികള്‍ക്കാവശ്യമായി വരുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കാറുണ്ടോ; ഇതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(ബി) മരുന്നും ഉപകരണങ്ങളും ആശുപത്രികളിലെ ഡിമാന്റനുസരിച്ച് സപ്ളൈ ചെയ്യാന്‍ സാധിക്കാതെ വരുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) മരുന്നുകളും മറ്റും വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങളില്‍ കാലതാമസം വരുന്നുണ്ടോ;

3554

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് വിവിധ തരത്തില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്നതായ പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത് തടയാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ എത്ര തുകയാണ് അനുവദിച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

3555

നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ തിരിച്ചുവരവിനെതിരെ നടപടി

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

() നമ്മുടെ നാട്ടില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്നു കരുതിയ ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള പല മാരകരോഗങ്ങളും തിരിച്ചുവന്നു കൊണ്ടിരിക്കുന്ന ഗൌരവമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സ്ഥിതി വിശേഷം നേരിടാന്‍ എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3556

ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ സംവിധാനം


ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സിപി. മുഹമ്മദ്

,, കെ. അച്ചുതന്‍

() പകര്‍ച്ചവ്യാധിരഹിത കേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഏന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ജില്ലകളിലെ പ്രധാന ആശുപത്രികളില്‍ മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുമോ;

(സി) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ബയോമെഡിക്കല്‍ മാലിന്യസംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുമോ?

3557

മാലിന്യ നിവാരണ തീവ്രയത്ന പരിപാടി

ശ്രീ. അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

() പകര്‍ച്ചപ്പനിയെപ്പറ്റി കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പകര്‍ച്ചപ്പനിയുടെ ഉദ്ഭവം എവിടെനിന്നാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്;

(സി) പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള തീവ്രയത്ന പരിപാടിക്ക് രൂപം കൊടുത്തിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു?

3558

ശുചിത്വബോധവല്‍ക്കരണ പരിപാടി

ശ്രീ. വി. ഡി. സതീശന്‍

,, സണ്ണി ജോസഫ്

,, വര്‍ക്കല കഹാര്‍

,, കെ. അച്ചുതന്‍

() 'പകര്‍ച്ചവ്യാധി രഹിത കേരളം' പദ്ധതിയുടെ ഭാഗമായി എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് ഏറ്റെടുത്തിരിക്കുന്നത്;

(ബി) വ്യക്തി പരിസര ശുചിത്വകാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) അതിന് അനുയോജ്യമായി സ്വഭാവ രൂപീകരണത്തിനുള്ള ആശയവിനിമയ പദ്ധതി നടപ്പാക്കുമോ?

3559

പബ്ളിക് ഹെല്‍ത്ത് സ്പെഷ്യല്‍ സ്ക്വാഡുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

() സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലകളില്‍ പബ്ളിക് ഹെല്‍ത്ത് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ പാരാമെഡിക്കല്‍, പബ്ളിക് ഹെല്‍ത്ത് ജീവനക്കാരെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ജില്ലകള്‍ തോറും സ്ഥിരം സംവിധാനത്തോടെ പ്രസ്തുത സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഇപ്രകാരം ഒരു സ്ഥിരം സ്ക്വാഡ് രൂപീകരിച്ച് പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ട് നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3560

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക എത്രയാണ്;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ എന്ത് തുക ചെലവഴിച്ചു;

(സി) പ്രധാനമായും ഏതെല്ലാം രോഗങ്ങള്‍ക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്;

(ഡി) മുന്‍ വര്‍ഷങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ചെലവഴിക്കപ്പെടാതിരുന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

() പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്ന തുക ഫലപ്രദമായി വിനിയോഗിക്കുന്നതിനും രോഗങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്കുന്നതിനും ഉതകുന്നപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമോ?

3561

പകര്‍ച്ചവ്യാധിരഹിത കേരളം പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, എം. . വാഹീദ്

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

() പകര്‍ച്ചവ്യാധിരഹിത കേരളം പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പരിപാടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) അതിന്റെ ഭാഗമായി തീവ്ര ശുചിത്വ യജ്ഞത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ;

(സി) പകര്‍ച്ച വ്യാധികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് ആരോഗ്യ സന്ദേശയാത്ര നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3562

പകര്‍ച്ചവ്യാധിരഹിത കേരളം പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

'' പാലോട് രവി

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

() 'പകര്‍ച്ചവ്യാധിരഹിത കേരളം' പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) പ്രസ്തുത പദ്ധതി എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) പ്രസ്തുത പദ്ധതി നടത്തിപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനമായി അവാര്‍ഡുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3563

പകര്‍ച്ചവ്യാധി വ്യാപനം-പാരിസ്ഥിതിക പഠനം നടത്താന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട്എത്ര ആളുകള്‍ മരിച്ചിട്ടുണ്ട് എന്ന് പറയാമോ; ഇപ്രകാരം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; ഈ ഇനത്തില്‍ എത്ര രൂപ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളത് എന്ന് വ്യക്തമാക്കാമോ; പകര്‍ച്ചവ്യാധികള്‍ നിരന്തരം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ഒരു പാരിസ്ഥിതിക പഠനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ആലപ്പുഴ ജില്ലയ്ക്ക് പ്രത്യേകം ഒരു ആരോഗ്യ പാക്കേജ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുളള നടപടികള്‍ ഏത് ഘട്ടം വരെയായി എന്നു വിശദമാക്കാമോ?

3564

പകര്‍ച്ചവ്യാധി സമയത്ത് മരുന്നു വില കൂട്ടി വില്‍ക്കുന്നത് സംബന്ധിച്ച്

ശ്രീ. വി. ശശി

() സംസ്ഥാനത്ത് എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട മരുന്നുകളുടെ വില കൂട്ടി വില്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും ഉപയോഗിക്കുന്ന 'ഡോക്ളി സൈക്ളിന്‍' എന്ന മരുന്ന് വിവിധ പേരുകളില്‍ വന്‍വില വ്യത്യാസത്തില്‍ വില്പന നടത്തുന്നതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

(സി) മരുന്നുകളുടെ വില ഏകീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ 4 ന് കമ്പനികളുടെ യോഗം വിളിച്ചിരുന്നോ ; എങ്കില്‍ പ്രസ്തുത യോഗത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാം ; യോഗം ചേര്‍ന്നില്ലായെങ്കില്‍ പ്രസ്തുത യോഗം ചേരാതിരുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുമോ ?

3565

ഫീവര്‍ ക്ളീനിക്കുകള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

() പകര്‍ച്ചപ്പനി വ്യാപിക്കാതിരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) എല്ലാ ആശുപത്രികളിലും ഫീവര്‍ ക്ളിനിക്കുകള്‍ ആരംഭിക്കുമോ;

(സി) ആശാ പ്രവര്‍ത്തകരുടെ സേവനം ഈ മേഖലകളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

3566

പാലക്കാട് ജില്ലയിലെ എലിപ്പനിമൂലമുളള മരണം

ശ്രീ. വി. ചെന്താമരാക്ഷന്‍ 

() ഈ വര്‍ഷം പാലക്കാട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ എലിപ്പനി ബാധിച്ച് എത്ര പേരാണ് ചികിത്സയ്ക്കായി എത്തിയത്;

(ബി) അതില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തമാക്കാമോ;

(സി) എലിപ്പനി തടയുന്നതിന് എന്തെല്ലാം നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

3567

പകര്‍ച്ചപ്പനി പഠന റിപ്പോര്‍ട്ട്

ശ്രീ. കെ.വി. വിജയദാസ്

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്ന സ്ഥാപനം ആരോഗ്യവകുപ്പുമായി സഹകരിച്ച് ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പും ലഭ്യമാക്കുമോ ?

3568

സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകള്‍

ശ്രീ.തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

() സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജില്ലകളെ കുറിച്ച് എന്തെങ്കിലും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ബി) ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് ;

(സി) ശുദ്ധജലക്ഷാമവും പരിസരശുദ്ധിയുടെ അഭാവവും നേരിടുന്ന ജില്ലകള്‍ക്കായി പ്രത്യേക ആരോഗ്യ പാക്കേജ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ?

3569

എയ്ഡ്സ് രോഗികള്‍ക്ക് പരിചരണവും ചികിത്സയും

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

,, എം.. വാഹീദ്

() എയ്ഡ്സ് രോഗികള്‍ക്ക് പരിചരണവും പിന്തുണയും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള തുടര്‍ പദ്ധതിയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ബി) ഈ പദ്ധതി മൂലം സംസ്ഥാനത്തിന് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത് ;

(സി) സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതു നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3570

തിരുവനന്തപുരം ജില്ലയിലെ തീരദേശ നിവാസികളുടെ ആരോഗ്യസംരക്ഷണം

ശ്രീ. വി. ശശി

() തിരുവനന്തപുരം ജില്ലയിലെ തീരദേശ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് എത്ര പി.എച്ച്.സി., സി.എച്ച്.സി. കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇവിടങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൌകര്യങ്ങള്‍ നിലവിലില്ല എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

3571

വേദനാസംഹാരികള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതിനെതിരെ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സംസ്ഥാനത്തേക്ക് വന്‍തോതില്‍ വേദനാസംഹാരികള്‍ കടത്തി മയക്കുമരുന്നായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാണ് ഇത്തരം മരുന്നുകളുടെ വിപണനം നടക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം മരുന്നുകളുടെ ആയിരക്കണക്കിന് ആംപ്യൂളുകള്‍ പോലീസ് പിടിച്ചെടുത്തു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ?

3572

ദന്തരോഗ ചികിത്സാ രംഗത്തെ പിന്നോക്കാവസ്ഥ

ഡോ. എന്‍. ജയരാജ്

() ദന്തരോഗ ചികിത്സാ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ ;

(ബി) ദന്തല്‍ ഹൈജീനിസ്റുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പുനക്രമപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുളളതെന്ന് വിശദമാക്കുമോ ?

3573

'ആയുഷ്' ചികിത്സാ പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() 'ആയുഷ്' ചികിത്സാ പദ്ധതിയുടെ ഭരണച്ചുമതല ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലാക്കിയതിന്റെ കാരണം വിശദമാക്കുമോ ;

(ബി) കേന്ദ്ര ഗവണ്‍മെന്റും ഇതര സംസ്ഥാനങ്ങളും ആരോഗ്യ കുടുംബക്ഷേമവും ആയുഷും വെവ്വേറെ വകുപ്പുകളായി അംഗീകരിച്ചിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സംസ്ഥാനത്ത് ഇത് രണ്ടും ഒരേ വകുപ്പിനു കീഴിലായതിനാല്‍ ആരോഗ്യസംരക്ഷണരംഗത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് 'ആയുഷ്' വിഭാഗത്തെ സ്വതന്ത്രവകുപ്പായി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

3574

ജീവന്‍രക്ഷാ മരുന്നുവില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് അമിത വിലഈടാക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ക്യാന്‍സറിനും മറ്റുമുളള മരുന്നുകള്‍ക്ക് ആര്‍.സി.സി. ഈടാക്കുന്ന വിലയേക്കാള്‍ പതിന്മടങ്ങ് വില മറ്റിടങ്ങളില്‍ നല്‍കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജീവന്‍രക്ഷാ മരുന്നുകളുടെ ലിസ്റ് പ്രസിദ്ധപ്പെടുത്താനും അവയുടെ വില ഏകീകരിക്കാനും നടപടി സ്വീകരിക്കുമോ;

() മരുന്ന് ഉല്പാദക സ്ഥാപനങ്ങള്‍ നിരീക്ഷിക്കുവാനും ഗുണനിലവാരവും വിലയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ?

3575

കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് സമഗ്ര ആരോഗ്യ പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുളള സമഗ്ര ആരോഗ്യപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; ആഗസ്റില്‍ ഇവര്‍ക്കായുളള കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയോ; എങ്കില്‍ എത്ര കാര്‍ഡ്, എത്ര കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തുവെന്ന് അറിയിക്കാമോ?

3576

ഔഷധി - മികവിന്റെ കേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

() 'ഔഷധി' യെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഔഷധ സസ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ; വിശദാംശം നല്‍കുമോ ;

(സി) മികച്ച ആയൂര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ ഔഷധി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?

3577

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) പ്രസ്തുത ഉത്തരവിറക്കുന്നതിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നോ;

(സി) ഇല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് പ്രസ്തുത ഉത്തരവ് ഇറക്കിയതെന്ന് വിശദമാക്കാമോ;

(ഡി) നിലവിലുള്ള ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ;

() പ്രസ്തുത നിയമം അപര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ നിലവിലുള്ള നിയമം പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3578

പേപ്പട്ടിവിഷബാധക്കെതിരെയുളള മരുന്നുകളുടെ അപര്യാപ്തത

ശ്രീ. വി. ശിവന്‍കുട്ടി

() 2011 ജൂണ്‍ ഒന്നുമുതല്‍ തലസ്ഥാനത്ത് വിവിധ ആശുപത്രികളിലായി പട്ടികടിയേറ്റു ചികിത്സതേടിയെത്തിയവരുടെ എണ്ണം എത്രയെന്ന് വെളിപ്പെടുത്തുമോ;

(ബി) പട്ടികടിയേറ്റ് ചികിത്സതേടിയെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ?

3579

ഫാര്‍മസിസ്റ് തസ്തിക

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() ആയൂര്‍വ്വേദ ഫാര്‍മസി കൌണ്‍സില്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) ഫാര്‍മസിസ്റ് തസ്തികയില്ലാതെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; എങ്കില്‍ എത്ര ;

(സി) ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3580

സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുളള എത്ര സ്വകാര്യമെഡിക്കല്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്;

(ബീ) ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ;

(സി) ഉണ്ടെങ്കില്‍ എന്തൊക്കെയെന്നു വ്യക്തമാക്കാമോ;

(ഡി) അശാസ്ത്രീയമായ പരിശോധനാഫലങ്ങള്‍ കാരണം രോഗികള്‍ വളരെയധികം ബദ്ധിമുട്ട് അനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സ്വകാര്യമെഡിക്കല്‍ ലാബുകളിലെ അശാസ്ത്രീയമായ പരിശോധന നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3581

കാന്‍സര്‍ രോഗനിര്‍ണ്ണയം യഥാസമയം നടത്താന്‍ സംവിധാനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() കാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്നതിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കാന്‍സര്‍ മൂലം 2005 മുതല്‍ മരണമടഞ്ഞവര്‍ എത്രയാണ്;

(ഡി) ഓരോ വര്‍ഷവും എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്;

() കാന്‍സര്‍ രോഗ ചികിത്സയ്ക്കും യഥാസമയം രോഗനിര്‍ണ്ണയം നടത്തുന്നതിനുമായി എന്തൊക്കെ സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കാമോ ?

3582

റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ സേവനങ്ങള്‍

ശ്രീ. വി. ശശി

() റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്തെല്ലാം സാമൂഹ്യസേവനങ്ങളാണ് നടപ്പാക്കിവരുന്നത്;

(ബി) ഈ പദ്ധതികള്‍കൊണ്ട് ക്യാന്‍സര്‍ രോഗബാധിതരായവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്;

(സി) ക്യാന്‍സര്‍ രോഗചികിത്സ ബി.പി.എല്‍ കുടുംബാംഗങ്ങള്‍ക്ക് സൌജന്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

3583

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ പദ്ധതി

ശ്രീ. പാലോട് രവി

,,.പി. അബ്ദുള്ളക്കുട്ടി

,,ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ദരുടെ സേവനം ഇവിടെ ലഭ്യമാക്കുമോ;

(സി) ശബരിമലയില്‍ സേവനം ചെയ്യുന്നതിന് താല്പര്യമുള്ള ആരോഗ്യവിദഗ്ദ്ധര്‍ക്ക് രജിസ്റര്‍ ചെയ്യുന്നതിനും തീര്‍ത്ഥാടന കാലത്ത് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈനായി നല്‍കുന്നതിനും വെബ്സെറ്റ് ആരംഭിക്കുമോ; വിശദമാക്കുമോ?

3584

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() ശ്രവണവൈകല്യമുളള കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ;

(ബി) ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്ര പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു;

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനു കാലതാമസമുണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ട്; ടി കാലയളവിനുള്ളില്‍ മൂന്ന് വയസ്സ് കഴിഞ്ഞു പോയ കുട്ടികളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ?

3585

യുനാനി ഡോക്ടര്‍മാര്‍ക്ക് പുരസ്കാരം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() മികച്ച അലോപ്പതി ഡോക്ടര്‍മാര്‍ക്ക് പുരസ്കാരം നല്‍കുന്നപോലെ യുനാനി ഡോക്ടര്‍മാര്‍ക്കും പുരസ്കാരം നല്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) യുനാനി ഡിസ്പെന്‍സറികളിലെ ഡോക്ടര്‍ മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) കൂടുതല്‍ യുനാനി ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ?

3586

ആയുര്‍വേദത്തെ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമാക്കുന്ന പദ്ധതി

ശ്രീ.ജോസ് തെറ്റയില്‍

,, മാത്യു റ്റി.തോമസ്

ശ്രീമിതി.ജമീലാ പ്രകാശം

ശ്രീ.സി.കെ.നാണു

() തനതു ചികിത്സാ രീതിയായ ആയുര്‍വേദത്തെ സ്വദേശീയരും വിദേശീയരുമായ ടൂറിസ്റുകള്‍ക്ക് ഗുണപ്രദമായ രീതിയില്‍ മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി വിപുലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ ?

3587

മെഡിക്കല്‍ ടൂറിസം

ശ്രീ. സി.കെ. നാണു

വിദേശ ടൂറിസ്റുകള്‍ക്ക് മെഡിക്കല്‍ ടൂറിസം എന്ന നിലക്ക് ആയുര്‍വേദത്തെ വിപുലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എപ്രകാരമെന്ന് വ്യക്തമാക്കുമോ?

3588

പുനരധിവാസ ധ്യാന കേന്ദ്രങ്ങള്‍

ശ്രീ.മഞ്ഞളാംകുഴി അലി

() സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാതെ മാനസികരോഗികളെ പാര്‍പ്പിക്കുന്ന ധ്യാനകേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) വ്യക്തികളും സംഘടനകളും നടത്തുന്ന അത്തരം സ്ഥാപനങ്ങളില്‍ യോഗ്യതയുള്ള ഡോക്ടര്‍മാരോ സൌകര്യങ്ങളോ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ഡി) പ്രാകൃതചികിത്സാ രീതികള്‍ പിന്‍തുടരുന്ന ഇത്തരം കേന്ദ്രങ്ങളില്‍ രോഗികള്‍ പീഢനത്തിനിരയാകുന്നുണ്ടെന്നുള്ള ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ;

() മനോരോഗികളെ താമസിപ്പിക്കുന്ന അത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ ;

(എഫ്) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

3589

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസന ഫണ്ട്

ശ്രീ. ഹൈബി ഈഡന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

,, .സി. ബാലകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക ചെലവഴിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്ര രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്; അതില്‍ എത്ര രൂപ ചെലവഴിക്കാതെയുണ്ട്;

(സി) ഏതെല്ലാം ജില്ലാ ആശുപത്രികളിലാണ് മാനസിക രോഗികള്‍ക്കു വേണ്ടിയുള്ള മുറികള്‍ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്;

(ഡി) മാനസിക രോഗമുള്ളവരെ തിരിച്ചറിയാന്‍ എന്തെങ്കിലും നടപടികള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണരൂപം ലഭ്യമാക്കുമോ?

3590

പാരമ്പര്യ ചികിത്സാ രീതികള്‍

ശ്രീ. സി. കെ. നാണു

() ആയുര്‍വ്വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോള്‍ ഇത്തരം ചികിത്സ നല്‍കുന്ന ആശുപത്രികള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടോ?

3591

സ്വകാര്യ ലബോറട്ടറികളിലെ പരിശോധനാ ചാര്‍ജ്ജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേതുള്‍പ്പെടെയുള്ള ലബോറട്ടറികള്‍, എക്സ്റേ യൂണിറ്റുകള്‍, സ്കാനിംഗ് സെന്ററുകള്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി ഒരേ പരിശോധനയ്ക്ക് വ്യത്യസ്ത സ്ഥാപനങ്ങള്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത സ്ഥാപനങ്ങള്‍ നടത്തുന്ന പരിശോധനകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ്ജ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3592

സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ്

ശ്രീ. സി.കെ. നാണു

() ജപ്പാന്‍ജ്വരം, എലിപ്പനി, ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ മരണസാധ്യതയുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അപ്രകാരമുള്ളവരുടെ ചികിത്സാചെലവ് നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3593

മാങ്ങാട്ടുപറമ്പ് ഇ. കെ. നായനാര്‍ ഗവണ്‍മെന്റ് ആശുപത്രി

ശ്രീ. ജെയിംസ് മാത്യു

() മാങ്ങാട്ടുപറമ്പ് ഇ. കെ. നായനാര്‍ ഗവണ്‍മെന്റ് ആശുപത്രി കെട്ടിടനിര്‍മ്മാണത്തിനായി എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നനുവദിച്ച 2.42 കോടി രൂപ ആശുപത്രിയുടെ അക്കൌണ്ടില്‍ നിന്ന് എന്‍.ആര്‍.എച്ച്.എം. പിന്‍വലിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതുമൂലം ആശുപത്രിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ച് കരാറുകാര്‍ പിന്മാറിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഏത് സാഹചര്യത്തിലാണ് ഫണ്ട് പിന്‍വലിച്ചത്;

(ഡി) പ്രസ്തുത ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3594

108 ആംബുലന്‍സ് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

() മുന്‍ സര്‍ക്കാറിന്റെ കാലത്ത് എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ ഭാഗമായി ആംബുലന്‍സ് വാങ്ങാനനുവദിച്ച ഫണ്ട് ലാപ്സായിട്ടുണ്ടോ ; എങ്കില്‍ എത്ര രൂപ ; വിശദവിവരം നല്‍കാമോ ;

(ബി) 108 ആംബുലന്‍സ് പദ്ധതി പ്രകാരം പുതുതായി ആംബുലന്‍സ് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി എപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഏതെങ്കിലും ആംബുലന്‍സുകള്‍ ഉപയോഗിക്കാനാവാത്ത സ്ഥിതി നിലവില്‍ ഉണ്ടോ ; മുന്‍പ് എപ്പോഴെങ്കിലും ഈ സ്ഥിതി ഉണ്ടായിട്ടുണ്ടോ ;

(ഡി) 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്ന കമ്പനികളെ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; പ്രസ്തുത മാറ്റങ്ങള്‍ പദ്ധതിയുടെ ഗുണഫലങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ?

3595

അരൂക്കുറ്റി ആശുപത്രി നിര്‍മ്മാണം

ശ്രീ. .എം. ആരിഫ്

() അരൂക്കുറ്റി ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം മുഖേന നിര്‍മ്മിയ്ക്കുവാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത കെട്ടിടത്തിന്റെ എസ്റിമേറ്റ് തുക എത്രയാണ്; നിര്‍മ്മാണ പദ്ധതിയ്ക്ക് അംഗീകാരം ലഭ്യമായിട്ടുണ്ടോ;

(സി) പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്ന് ടെന്‍ണ്ടര്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; നിര്‍മ്മാണം എന്ന് തുടങ്ങാനാകുമെന്നും എന്ന് പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കാമോ?

3596

കോട്ടയം മെഡിക്കല്‍ കോളേജ് ഐ.സി.യു.കളിലെനേഴ്സുമാരുടെ സേവനം

ശ്രീ. കെ. അജിത്

() കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗത്തിലുമുള്ള ഐ.സി.യു.കളില്‍ മുഴുവന്‍ സമയവും നേഴ്സുമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടോ;

(ബി) അടിയന്തിര ശ്രദ്ധ വേണ്ടിവരുന്ന കാര്‍ഡിയോളജി ഐ.സി.യു. കളില്‍ എത്ര നേഴ്സുമാരെ വീതം ഡ്യൂട്ടിയ്ക്കു നിയോഗിച്ചിട്ടുണ്ട് ?

3597

ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ അപര്യാപ്തതകള്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ജനറേറ്റര്‍ സൌകര്യം ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ജനറേറ്റര്‍ സ്ഥാപിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

3598

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്റര്‍ നിയമനം

ശ്രീ. ജെയിംസ് മാത്യു

() മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്റര്‍ തസ്തികയില്‍ നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സി. യില്‍ നിന്ന് അവസാനമായി അഡ്വൈസ് ചെയ്തിരുന്ന 2 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ രണ്ടുപേരും ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ നിയമന ഉത്തരവ് നല്‍കിയിട്ട് എത്ര മാസമായി: ജോലിയില്‍ പ്രവേശിക്കുന്നതിന് നിയമാനുസൃതമായ എക്സ്റന്‍ഷന്‍ വാങ്ങിയിരുന്നോ; ഈ കാലയളവ് എന്നേക്ക് കഴിയും;

(ഡി) എക്സ്റ്റന്‍ഷന്‍ വാങ്ങിയില്ലാ എങ്കില്‍ എന്‍.ജെ.ഡി. റിപ്പോര്‍ട്ട് പി.എസ്.സി. ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

() എന്‍.ജെ.ഡി. വേക്കന്‍സി എന്നേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?

3599

മലപ്പുറം ജില്ലയിലെ പുതിയ മെഡിക്കല്‍ കോളേജ്

ശ്രീ. എം. ഉമ്മര്‍

() മലപ്പുറം ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങളുടെ പുരോഗതി വിശദീകരിക്കാമോ;

(ബി) ഇവിടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനം സാദ്ധ്യമാകുമോ;

(സി) പ്രാരംഭ നടപടികള്‍ക്കായി ആരെയാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?

3600

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാര്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൌസ് കീപ്പിംഗ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി) എത്ര ഒഴിവുകള്‍ നിലനില്‍ക്കുന്നു ; വിശദവിവരം ലഭ്യമാക്കുമോ ;

(സി) ഹൌസ് കീപ്പിംഗ് വിഭാഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) പ്രസ്തുത ഉത്തരവ് റദ്ദു ചെയ്തിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ ;

() ഉത്തരവ് പുറപ്പെടുവിച്ചത് ആരാണ് ; പ്രസ്തുത നടപടി നിയമാനുസൃതമാണോ ; വ്യക്തമാക്കുമോ ?

3601

തൃക്കരിപ്പൂര്‍ നീലേശ്വരം താലൂക്കാശുപത്രി

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

3602

108 ആംബുലന്‍സ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() ദേവികുളം മണ്ഡലത്തില്‍ എത്ര 108 ആംബുലന്‍സുകള്‍ ഉണ്ട്;

(ബി) പ്രസ്തുത ആംബുലന്‍സുകളിലെ ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍ എങ്ങനെയാണ്;

(സി) ജീവനക്കാരുടെ നിയമന സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) 108 ആംബുലന്‍സിലെ വിവിധ തസ്തികകള്‍ക്ക് നല്‍കുന്ന ശമ്പളം എത്രവീതമാണ്. ഇവര്‍ക്ക് ജോലി സ്ഥിരത നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

() പ്രസ്തുത ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ല എന്ന പരാതിയും പിരിച്ചുവിടല്‍ ഭീഷണിയും ഉണ്ട് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു?

3603

ആശുപത്രി വികസന സമിതികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍

ശ്രീ. ബി. സത്യന്‍

() സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും ആശുപത്രി വികസന സമിതികളുടെ കീഴില്‍ വിവിധ കാറ്റഗറികളിലായി എത്ര ജീവനക്കാര്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ജീവനക്കാരുടെ ശമ്പളവും സേവന വ്യവസ്ഥകളും വിശദമാക്കുമോ;

(സി) പ്രസ്തുത ജീവനക്കാര്‍ക്ക് തൊഴില്‍ നിയമപ്രകാരം എന്തെല്ലാം പരിരക്ഷ നല്‍കുന്നുണ്ട്; സ്ത്രീ ജീവനക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന നിലയില്‍ തൊഴില്‍ ക്രമീകരണവും സംരക്ഷണവും നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എച്ച് ഡി. സി. വഴി സെയില്‍സ്ഗേളായി ജോലി ചെയ്തിരുന്ന ജീവനക്കാരിയെ 28.02.2008ല്‍ ഓഫീസ് സൂപ്രണ്ട് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് 29.02.2008ല്‍ നല്കിക പരാതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കുമോ

() പ്രസ്തുത ജീവനക്കാരിയെ അന്നത്തെ ആശുപത്രി സൂപ്രണ്ട് അകാരണമായി പിരിച്ചുവിട്ട നടപടിയെ ക്കുറിച്ച് അന്വേഷിക്കുമോ; പ്രസ്തുത ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

3604

അസിസ്റന്റ് സര്‍ജന്‍മാരുടെ നിയമനം

ശ്രീ. . പി. അബ്ദുളളക്കുട്ടി

() അസിസ്റന്റ് സര്‍ജന്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും നാമമാത്രമായ നിയമനം നടത്തുകയും സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ അഭാവമുണ്ടെന്ന് പറയുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;(ബി) പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കി; എത്ര പേര്‍ കൂടി ബാക്കിയുണ്ട്; നിലവില്‍ എത്ര ഒഴിവുകളുണ്ട്; വിശദവിവരം വ്യക്തമാക്കുമോ?

3605

സര്‍ക്കാര്‍ ആശുപത്രിയിലെ വിവിധ ഒഴിവുകള്‍

ശ്രീ. കെ.വി. വിജയദാസ്

() സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി താഴെപ്പറയുന്ന തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(i) ഡോക്ടര്‍മാര്‍

(ii) നഴ്സ്

(iii) ഫാര്‍മസിസ്റ്

(vi) ലാബ്ടെക്നീഷന്‍

(v)അറ്റന്റര്‍

(iv) തഞമ്യ ടെക്നീഷ്യന്‍

(ബി) പ്രസ്തുത ഒഴിവുകളെല്ലാം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) പി.എസ്.സിയില്‍ നിന്ന് അഡ്വൈസ് ലഭിക്കുന്നതിനുമുന്‍പ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

3606

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. ഹംസ

() 2006 മെയ് മാസത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ എണ്ണം എത്രയായിരുന്നു;

(ബി) 2006 മെയ് മാസത്തിനുശേഷം 2011 മാര്‍ച്ച് വരെ എത്ര പുതിയ തസ്തികകള്‍ അനുവദിച്ചു;

(സി) 2006 മെയ് മാസത്തില്‍ എത്ര ഡോക്ടര്‍മാര്‍ വിവിധ ലീവുകളില്‍ ആയിരുന്നു;

(ഡി) ലീവിനുശേഷം എത്ര ഡോക്ടര്‍മാര്‍ തിരികെ ജോയിന്‍ ചെയ്തു; അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

() 2011 മെയ് മാസത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരുടെ തസ്തിക എത്രയായിരുന്നു; ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരുടെ എണ്ണം എത്ര;

(എഫ്) 2011 മെയ് മാസത്തില്‍ ലീവിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ എണ്ണം എത്ര;

(ജി) 2011 സെപ്തംബര്‍ 30-ാം തീയതി സര്‍വ്വീസിലുള്ള ഡോക്ടര്‍മാരുടെ എണ്ണം എത്ര; ലീവിലുള്ള ഡോക്ടര്‍മാരുടെ എണ്ണം എത്ര; വിശദമാക്കുമോ;

(എച്ച്) 2011 സെപ്തംബര്‍ 30-ാം തീയതി ജോലി ചെയ്തുവരുന്ന ഡോക്ടര്‍മാരുടെ എണ്ണം എത്ര;

( 2011 സെപ്തംബര്‍ മാസത്തില്‍ എത്ര ഡോക്ടര്‍മാരെ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ട്രാന്‍സ്ഫര്‍ ചെയ്തു; വിശദാംശം ലഭ്യമാക്കാമോ;

(ജെ) സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം വിഭാഗം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ എത്രവീതമെന്ന് വ്യക്തമാക്കുമോ?

3607

കോഴിക്കോട് ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ; ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?

3608

ആയുര്‍വേദ മെഡിക്കലാഫീസറുടെ തസ്തികകള്‍

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയില്‍ ആവുര്‍വേദ മെഡിക്കലാഫീസറുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(ബി) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവിലുള്ള പി.എസ്.സി.ലിസ്റില്‍ നിന്നും നിയമനം നടത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3609

കാസര്‍ഗോഡ് ജില്ലയിലെ ഡോക്ടര്‍മാരുടെഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും ഉള്‍പ്പെട്ട എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

3610

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ആരോഗ്യ വകുപ്പിനു കീഴില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ എത്ര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുണ്ട് ;

(ബി) അവര്‍ എല്ലാവരും ഈ ജില്ലകളില്‍ തന്നെ ജോലി ചെയ്യുന്നുണ്ടോ ;

(സി) ജില്ലാ അടിസ്ഥാനത്തില്‍ പ്രസ്തുത ജില്ലകളിലേയ്ക്ക് ടെസ്റ് എഴുതി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി ജോലി ലഭിച്ചശേഷം അന്യ ജില്ലകളിലും അന്യത്ര സേവന വ്യവസ്ഥയിലും ജോലി ചെയ്യുന്ന എത്ര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ട് ;

(ഡി) പ്രസ്തുത ജില്ലകളിലെ ആരോഗ്യപരിപാലനത്തിനായി അവരുടെ സേവനം ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.