UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2921

കുട്ടനാട് പാക്കേജ്

ശ്രീ. ജി. സുധാകരന്‍

,, സി.കെ. സദാശിവന്‍

,, .എം. ആരിഫ്

,, ആര്‍. രാജേഷ്

() കുട്ടനാടന്‍ ജലാശയങ്ങളില്‍ 78 ശതമാനവും ചെളിയും മണ്ണും നിറഞ്ഞതായി ഡോ.സ്വാമിനാഥന്‍ ചൂണ്ടിക്കാണിച്ചത്് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ നീരൊഴുക്ക് നിലച്ച് നിശ്ചലമായി മാരകരോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഉറവിടമായിരിക്കുന്ന ജലാശയങ്ങളുടെ സമഗ്രവികസനത്തിന് കുട്ടനാട് പാക്കേജില്‍ മുന്‍ഗണന നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2922

പടന്നക്കാട് കാര്‍ഷിക കോളേജിന്റെ കീഴിലുള്ള ജലാശയം

ശ്രീ.. ചന്ദ്രശേഖരന്‍

() പടന്നക്കാട് കാര്‍ഷിക കോളേജിന്റെ കീഴിലുള്ള ജലാശയത്തിന്റെ വിസ്തീര്‍ണ്ണം എത്രയാണ് ;

(ബി) പ്രസ്തുത ജലാശയം ഉപയോഗപ്പെടുത്തിയുള്ള ഏതെങ്കിലും പദ്ധതി കാര്‍ഷിക സര്‍വ്വകലാശാല ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2923

അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍കോട് ജില്ലയിലെ അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) അടയ്ക്കാ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പാക്കേജ് നടപ്പാക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണ്?

2924

നാളീകേര ഉല്‍പ്പാദനവും വിപണനവും

ശ്രീ. എസ്. ശര്‍മ്മ

() നാളീകേരത്തിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും വൈപ്പിന്‍ മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്;

(ബി പുതുതായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത് ;

(സി) ഇതു സംബന്ധിച്ച എസ്റിമേറ്റും നിര്‍ദ്ദേശവും വകുപ്പിന് കിട്ടിയിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

2925

വിദര്‍ഭ മോഡല്‍ കാര്‍ഷിക വികസനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് വിദര്‍ഭ മോഡല്‍ കാര്‍ഷിക വികസനത്തിനായി കേന്ദ്രത്തില്‍ നിന്ന് അധിക ധനസഹായം തേടുകയുണ്ടായോ ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) എന്ത് തുകയ്ക്കുള്ള അധിക സഹായമാണ് തേടിയത് ;

(സി) എതെല്ലാം ജില്ലകളിലാണ് വികസനം നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ഡി) എന്തെല്ലാം കാര്‍ഷിക വികസന പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2926

കാര്‍ഷിക എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. പാലോട് രവി

() കേരളത്തിലെ ധാന്യോത്പാദന പുനരുദ്ധാരണത്തിനുവേണ്ടി പ്രത്യേക കാര്‍ഷിക എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കാമെന്നുളള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടോ;

(ബി) 2011 ആഗസ്റ് 29, 30 തീയതികളില്‍ ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) യുടെ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം നടന്നതുപോലെ കൃഷിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അറിവുപകരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം എല്ലാ വര്‍ഷവും നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്തിനെ മാതൃകാ യന്ത്രവല്‍ക്കൃത ഗ്രാമമായി തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാനുളള ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ പരിശീലന പരിപാടികള്‍ക്കും കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും വേണ്ട സാമ്പത്തികസഹായം നല്‍കാന്‍ നടപടി സ്വീകരി ക്കുമോ ?

2927

എന്‍ഡോസള്‍ഫാന്‍ നിരോധനം

ശ്രീ. വി. ശശി

() എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി മാരകമായ ഈ കീടനാശിനി വില്‍ക്കുന്ന എത്ര ഏജന്‍സികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട് എന്നും അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?

2928

മണ്ണ് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം

ശ്രീ. പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,,റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് മണ്ണൊലിപ്പ് പ്രതിഭാസമുള്ള മേഖലകളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണോ;

(ബി) മണ്ണ് സംരക്ഷണത്തിന് നിലവില്‍ അനുവര്‍ത്തിച്ചു വരുന്ന രീതികള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണ് സംരക്ഷണം എത്രത്തോളം ഫലപ്രദമാണ്; മറ്റ് മണ്ണു സംരക്ഷണ മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ചെലവ് എപ്രകാരമാണ്;

(ഡി) പരിസ്ഥിതി സൌഹൃദപരവും ചെലവുകുറഞ്ഞതുമായ മണ്ണ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2929

ആടുവളര്‍ത്തലില്‍ ബ്രോയിലര്‍ രീതി

ശ്രീ. റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

,, പി. സി. ജോര്‍ജ്

() സംസ്ഥാനത്ത് ആടുവളര്‍ത്തലില്‍ ബ്രോയിലര്‍ രീതി അവലംബിച്ച് പരീക്ഷണ വിജയം നേടിയ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണോ; ബ്രോയിലര്‍ രീതിയുടെ മേന്മയെന്താണ്; വിശദാംശങ്ങള്‍ നല്കുമോ;

(ബി) മതിയായ സ്ഥല സൌകര്യങ്ങള്‍ ഇല്ലാത്ത കര്‍ഷകര്‍ക്കു ബ്രോയിലര്‍ രീതി അവലംബിച്ചുള്ള ആടുവളര്‍ത്തല്‍ അഭികാമ്യമാണോ; വ്യക്തമാക്കുമോ;

(സി) ആടുവളര്‍ത്തലില്‍ പ്രസ്തുത രീതി തെരഞ്ഞെടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇവയുടെ വിപണന സാധ്യതകള്‍ എത്രത്തോളമാണ്;

(ഡി) ബ്രോയിലര്‍ രീതി ആരോഗ്യകരവും കര്‍ഷകര്‍ക്ക് അനുഗുണവുമെങ്കില്‍ ഇതിന് സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹനം നല്കാന്‍ നടപടി സ്വീകരിക്കുമോ?

2930

കര്‍ഷക പെന്‍ഷന്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() അറുപത് വയസ് കഴിഞ്ഞ എത്ര കര്‍ഷകര്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(ബി എത്ര രൂപയാണ് പെന്‍ഷനായി നല്‍കുന്നത് ;

(സി) ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനുള്ള

മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ ?

2931

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും 60 വയസ്സ് കഴിഞ്ഞവരുമായ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) എത്ര രൂപയാണ് പെന്‍ഷനായി പ്രതിമാസം നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ ;

(ഡി) ഈ സര്‍ക്കാര്‍ ഇതിനകം ഈ ഗണത്തില്‍പ്പെട്ട എത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ ?

2932

കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍

ശ്രീ. ജെയിംസ് മാത്യു

() കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വളരെയധികം കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ക്ഷാമബത്ത കുടിശ്ശിക 2009 നുശേഷം നല്‍കിയിട്ടില്ലെന്ന വസ്തുത മനസ്സിലാക്കിയിട്ടുണ്ടോ;

(സി) 01.07.2002-നും 30.06.2004-നുമിടയില്‍ വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യം 5% വര്‍ദ്ധിപ്പിച്ചുകൊണ്ടുളള 19.11.2010-ലെ 602/2010-ാമത് നമ്പര്‍ ഉത്തരവ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി) കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും പെന്‍ഷന്‍ പറ്റിപ്പിരിയുന്നവര്‍ക്ക് പെന്‍ഷന്‍ ബുക്ക് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും പെന്‍ഷന്‍ ബുക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ എന്നും അറിയിക്കുമോ;

() ഇതരപെന്‍ഷന്‍കാര്‍ക്കു നല്‍കുന്നതുപ്പോലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതെന്തുകൊണ്ട്; ട്രഷറി മുഖാന്തിരം പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

2933

നെല്‍പ്പാടങ്ങളുടെ സംരക്ഷണം

ശ്രീ. എസ്. ശര്‍മ്മ

നെല്‍പ്പാടങ്ങളുടെ സംരക്ഷണത്തിന് കല്‍ച്ചിറ കെട്ടുന്നതിന് വൈപ്പിന്‍ മണ്ഡലത്തില്‍ ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കാമോ ?

2934

എന്‍ഡോസള്‍ഫാന്‍-പ്രത്യാഘാതങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. കെ. അജിത്

() എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പഠനം നടത്തിയ വിവരം കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) ഈ പഠന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

2935

സെപ്റ്റേജ് മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ കൃഷിവകുപ്പിനു കീഴിലുള്ള കൃഷിഫാമില്‍ സെപ്റ്റേജ് മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുവാന്‍ തീരുമാനിച്ച സാഹചര്യം വിശദമാക്കാമോ;

(ബി) കൃഷിവകുപ്പിന്റെ അനുവാദത്തോടെയാണോ ഈ ഉത്തരവിറക്കിയതെന്നും എന്നാണ് ഉത്തരവിറക്കിയതെന്നും പറയാമോ;

(സി) ഈ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

() ഈ പരാതിയുടെ മേല്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;

(എഫ്) ചേലക്കര കൃഷിഫാമില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ;

(ജി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പറയാമോ;

(എച്ച്) ചേലക്കര കൃഷിഫാമില്‍ പ്രസ്തുത മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും റദ്ദാക്കുമോ?

2936

ഹോര്‍ട്ടികള്‍ച്ചര്‍ പ്രോജക്ട്സ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() പഴം-പച്ചക്കറി കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നതും ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമാക്കി തൃശൂര്‍ ജില്ലയിലെ ചേലക്കര മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് പോസ്റ് ഹാര്‍വെസ്റ് മാനേജ്മെന്റ് സെന്റര്‍ ആന്‍ഡ് കോള്‍ഡ് ചെയിന്‍ ഫോര്‍ ഹോര്‍ട്ടികള്‍ച്ചര്‍ പ്രോജക്ട്സ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;

(ബി) ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തത്വത്തില്‍ അംഗീകരിക്കുകയും കേന്ദ്ര വിഹിതം വാഗ്ദാനം ചെയ്യുകയുമുണ്ടായ ഈ പദ്ധതിക്ക് ബാക്കി തുക കണ്ടെത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കൃഷി- വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള വിവരം അറിയുമോ;

(സി) പ്രസ്തുത ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പദ്ധതി നടത്തിപ്പിനായി ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2937

പൊന്നാനി കോള്‍പടവിലെ വരൂരില്‍ സ്ഥിര ബണ്ട്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പൊന്നാനി കോള്‍പടവിലെ വരൂരില്‍ സ്ഥിര ബണ്ട് നിര്‍മ്മാണത്തിന് സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക് കൃഷി വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ബി) വരൂര്‍ പടവിലെ സ്ഥിരം ബണ്ട് നിര്‍മ്മാണം മൂലം രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയിലെ കൃഷി സുഗമമാകും എന്നതിനാല്‍ ഇതിനായി ഭരണാനുമതി നേടാന്‍ കൃഷി വകുപ്പ് ശ്രമിക്കുമോ ?

2938

ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ അക്കാഡമിക് സെന്റര്‍

ശ്രീ. പി. ഉബൈദുള്ള

() കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ അക്കാദമിക് സെന്റര്‍ അല്ലെങ്കില്‍ പഠനകേന്ദ്രം ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം കോഴ്സുകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളതെന്നും അതിന്റെ അഡ്മിഷന്‍ നടപടിക്രമങ്ങളും വിശദീകരിക്കാമോ;

(സി) ഈ ഗവേഷണ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി) ഇതിനായി കൂടുതല്‍ ഫണ്ട് വകയിരുത്തുമോ?

2939

മലബാര്‍ കയ്പ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി

ശ്രീ. റ്റി. വി. രാജേഷ്

() ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്കായി കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കയ്പ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് സഹായം ലഭ്യമാക്കണമെന്നുള്ള നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ബി) മലബാര്‍ കയ്പ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

2940

പൊന്നാനി കോള്‍ ഡെവലപ്മെന്റ് ഏജന്‍സി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി കോള്‍ ഡെവലപ്മെന്റ് ഏജന്‍സി ഓഫീസില്‍ (പി.കെ.ഡി..) ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ സേവനം ആഴ്ചയില്‍ 3 ദിവസമെങ്കിലും പ്രസ്തുത ഓഫീസില്‍ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) കഴിഞ്ഞ പുഞ്ചസീസണില്‍ പൊന്നാനി കോള്‍ മേഖലയില്‍ മോട്ടോര്‍ റിപ്പയര്‍ തുടങ്ങിയ ഫണ്ടുകള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അത് കൊടുക്കാന്‍ നടപടി സ്വീകരിക്കുമോ;

() എങ്കില്‍ എന്ന് കൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2941

തെങ്ങ് കൃഷിയില്‍ ക്ളസ്റര്‍ രീതി

പ്രൊഫ. സി. രവീന്ദ്രനാഥ്

സദയം മറുപടി നല്‍കുമോ:

() തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെ പുതുക്കാട് നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഏഴ് പഞ്ചായത്തുകളില്‍ തെങ്ങ് കൃഷിയില്‍ ക്ളസ്റര്‍ രീതി വിജയകരമായി നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ മൂന്ന് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുളളവര്‍ക്ക് ഉല്‍പ്പാദന ബോണസ്സ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2942

കുട്ടനാട് പാക്കേജ് പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; ഏതെല്ലാം പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു എന്നറിയിക്കുമോ;

(ബി) കൃഷിയിടങ്ങളിലെ പുറം ബണ്ടുകള്‍ കല്ലുകെട്ടി ബലപ്പെടുത്തുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; അവ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) കുട്ടനാട് പാക്കേജില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ?

2943

കാലടി ഗ്രൂപ്പിലെ എസ്റേറ്റുകളിലെ റോഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

() പൊതുമേഖലാ സ്ഥാപനമായ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ അങ്കമാലിയിലെ അയ്യമ്പുഴ പഞ്ചായത്തിലെ കാലടി ഗ്രൂപ്പിലെ എസ്റേറ്റുകളിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനും തൊഴിലാളികളുടെ ക്വാര്‍ട്ടേ ഴ്സുകളില്‍ കുടിവെള്ളവും അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി) ഇതിനായി അനുവദിച്ചിട്ടുള്ള തുക എത്രയെന്നും ഈ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള കാലതാമസമെന്തെന്നും വ്യക്തമാക്കാമോ ?

2944

അതിവര്‍ഷവും കീടബാധയും കാരണമുള്ള നെല്‍കൃഷി നാശത്തിന് പ്രത്യേക ധനസഹായം

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയില്‍ പൊതുവിലും തളിപ്പറമ്പ് താലൂക്കിലെ ആന്തൂര്‍, കുറുമാത്തൂര്‍, പരിയാരം, തളിപ്പറമ്പ്, പട്ടുവം എന്നീ കൃഷിഭവനു കീഴില്‍ വിശേഷിച്ച് അതിവര്‍ഷവും കീടബാധയുംമൂലമുണ്ടായിട്ടുള്ള നെല്‍കൃഷിനാശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 65ഓളം പാടശേഖര സമിതികളിലെ എഴുപത്തിയഞ്ച് ശതമാനം നെല്‍കൃഷിയും നശിച്ചതുമൂലമുണ്ടായിട്ടുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ;

(സി) ദീര്‍ഘകാലമായി തരിശിട്ട ഭൂമിയുള്‍പ്പെടെ കൃഷിയോഗ്യമാക്കിയ കൃഷിക്കാര്‍ക്കുണ്ടായിട്ടുള്ള ഈ നാശനഷ്ടത്തിന് എന്ത് പരിഹാരമാണ്  നല്കിയിട്ടുള്ളത്;

(ഡി) ഈ മേഖലയിലെ നെല്‍കൃഷി പൂര്‍ണ്ണമായും ഇല്ലാതാവുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ നെല്‍കൃഷിയെ ദുരിതബാധിത കൃഷിയായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമോ?

2945

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജപ്തി വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വി.എഫ്.പി.സി.കെ. യുടെ കീഴിലുള്ള കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് ജപ്തി വിരുദ്ധ സമിതി നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിനും മുഴുവന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നു വിശദമാക്കുമോ ?

2946

കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 75 ഏക്കര്‍ വിസ്തൃതിയുള്ള കുനിയില്‍ താഴെ പാടശേഖരത്തില്‍ ഒരു കൂട്ടുകൃഷി സംരംഭം ആരംഭിക്കുന്നതിന് പശ്ചാത്തല വികസനം, മേല്‍ത്തരം വിത്ത് ലഭ്യമാക്കല്‍, വിളപരിപാലന സഹായങ്ങള്‍, യന്ത്രവല്‍ക്കരണം, തൊഴിലുറപ്പ് പദ്ധതി സഹായം എന്നിവ ഉള്‍പ്പെടുത്തി ഒരു മാതൃകാ പദ്ധതി തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കുമോ എന്നറിയിക്കുമോ?

2947

കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാ കൃഷി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാ കൃഷിക്കാര്‍ക്കായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ;

(ബി) കര്‍ഷകരില്‍ നിന്നും അപേക്ഷ വാങ്ങിയിട്ട് എത്ര മാസമായി; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) മേല്‍ സാമ്പത്തിക സഹായം ഇനിയും നല്‍കാതിരിക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ?

2948

കൃഷി അസിസ്റന്റ് ഡയറക്ടറുടെ ഓഫീസ്

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തില്‍ കൃഷി അസിസ്റന്റ് ഡയറക്ടറുടെ ഓഫീസ് തുടങ്ങുവാനുളള കാലതാമസമെന്താണെന്നറിയിക്കാമോ;

(ബി) ഓഫീസ് അനുവദിക്കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2949

നാട്ടിക നിയോജകമണ്ഡലത്തില്‍ 'വാട്ടര്‍ ഷെഡ് പദ്ധതി'

ശ്രീമതി ഗീതാ ഗോപി

നാട്ടിക നിയോജകമണ്ഡലത്തില്‍ 'വാട്ടര്‍ഷെഡ് പദ്ധതി' ഏതൊക്കെ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നതെന്നും അതിലേക്ക് അനുവദിച്ച തുകയും മറ്റ് വിശദാംശങ്ങളും വ്യക്തമാക്കാമോ ?

2950

കൃഷി അസിസ്റന്റുമാരുടെ ലിസ്റിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. കെ. രാജു

() കൃഷി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റ് തസ്തിക അസിസ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി നിലവില്‍ കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റില്‍ അപാകതകള്‍ ഉണ്ടെന്നുള്ള പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2951

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട കൃഷിഭവനുകളില്‍ കൃഷി അസിസ്റന്റുമാരുടെ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്;

(ബി) ഒഴിവുകള്‍ നികത്തുന്നതിന് തടസ്സം എന്തെങ്കിലുമുണ്ടോ;

(സി) കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ നികത്താത്തതുമൂലം നെല്ലുസംഭരണത്തിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2952

കൃഷിവകുപ്പിലെ ജീവനക്കാരുടെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

() കൃഷിവകുപ്പില്‍ ഏതൊക്കെ തസ്തികകളില്‍ ജീവനക്കാരുടെ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

2953

കന്നുകാലി വികസനം

ശ്രീ. രാജു എബ്രഹാം

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, സി. കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

() കന്നുകാലി വികസനത്തിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി) കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ പാലിന് അനുസൃതമായ ഉല്പാദനലക്ഷ്യവും പരിപാടിയും ഉണ്ടോ ; ഉല്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം വിശദമാക്കാമോ ?

2954

വെച്ചൂര്‍ പശുക്കളുടെ സംരക്ഷണം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

() അന്യം നിന്നു കൊണ്ടിരിക്കുന്ന വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനും, വംശവര്‍ദ്ധനവിനും ഏതെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ ;

(ബി) കന്നുകാലികര്‍ഷകര്‍ക്ക് പ്രസ്തുത ഇനത്തില്‍പ്പെട്ട പശുക്കളെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

2955

ഇറച്ചിക്കോഴി ഉല്പാദനവും ഉപഭോഗവും

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്പാദനത്തെയും ഉപഭോഗത്തെയുംകുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി) പ്രതിവര്‍ഷം എത്രമാത്രം ഇറച്ചിക്കോഴിയാണ് ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത്;

(സി) ഇതില്‍ സംസ്ഥാനത്തിന്റെ ഉല്പാദനം എത്രയാണ്;

(ഡി) സംസ്ഥാനത്ത് ആവശ്യമുള്ള ഇറച്ചിക്കോഴിയുടെയും കോഴിമുട്ടയുടെയും ഉല്പാദനത്തില്‍ ഓരോ വര്‍ഷവും വര്‍ദ്ധന ഉണ്ടാകുന്നുണ്ടോ;

() അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കോഴിയില്‍ മാരകമായ രാസവസ്തുക്കളും ഹോര്‍മോണും ഉപയോഗിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(എഫ്) ആവശ്യമുള്ള ഇറച്ചിക്കോഴി സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്; ഇറച്ചിക്കോഴി ഉല്പാദനം പ്രോത്സാഹിപ്പിക്കുവാന്‍ ഇപ്പോള്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കുമോ?

2956

കാലിത്തിറ്റ നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() കാലിത്തീറ്റ നിര്‍മ്മാതാക്കള്‍ ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഉത്പാദന ചെലവ് നിയന്ത്രിച്ച് പാലിന് നല്ല വിപണിവില ലഭിക്കാനുള്ള എന്തെങ്കിലും പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ?

2957

വെറ്ററിനറി കോഴ്സും വാര്‍ഷിക ഫീസും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() വെറ്ററിനറി കോഴ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് ഇപ്പോള്‍ എത്ര രൂപയാണ് എന്നും നേരത്തേ എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി) ഭീമമായ ഫീസ് വര്‍ദ്ധന പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) എന്‍. ആര്‍. . സീറ്റ് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) വെറ്ററിനറി വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് അലവന്‍സ് നിലവില്‍ എത്ര രൂപയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2958

ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഇതിനായി എന്തെല്ലാം പദ്ധതികളാണ്  നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തുള്ള ആടുകളുടെ എണ്ണം എത്ര; ഇത് എത്രത്തോളം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്;

(ഡി) ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഏതെല്ലാം വകുപ്പുകളുടെ കൂട്ടായ സംരംഭമാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്ന് വിശദമാക്കുമോ;

() ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

2959

മലബാറി ആടുകളുടെ വ്യാപനം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() മൃഗസംരക്ഷണ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടുകൂടി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദമാക്കാമോ;

(സി) കേരളത്തിന്റെ തനത് ഇനമായ മലബാറി ആടുകളുടെ വ്യാപനത്തിനായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;

(ഡി) കയ്പമംഗലം നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2960

ഏലത്തൂരിലെ മൃഗാശുപത്രികള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് മൃഗാശുപത്രികള്‍ക്ക് സ്വന്തമായി കെട്ടിടം ഉള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി) സ്വന്തമായി കെട്ടിടം ഇല്ലാത്ത മൃഗാശുപത്രിയ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുമോയെന്ന് വ്യക്തമാക്കുമോ ?

2961

ഫീല്‍ഡ് ഓഫീസര്‍ പ്രമോഷന്‍ ്

ശ്രീ. വി.പി. സജീന്ദ്രന്‍

() മൃഗസംരക്ഷണ വകുപ്പില്‍ 2011 എപ്രിലില്‍ അസിസ്റന്റ് ഫീല്‍ഡ് ഓഫീസര്‍ മാര്‍ക്ക് ലഭിക്കേണ്ട ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ ഇതേവരെ നല്‍കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ തസ്തികയലേക്കു പ്രമോഷന്‍ നല്‍കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ ; ഇത് സംബന്ധിച്ച് എന്തെങ്കിലും കോടതി വിധിനിലവിലുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ?

2962

ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. കെ. രാജു

() മൃഗസംക്ഷണ വകുപ്പിലെ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിക്കുവാന്‍ ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്നും എന്തെങ്കിലും വിധിന്യായം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവുള്ള 23 ഫീല്‍ഡ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

2963

കെ.എല്‍.ഡി. ബോര്‍ഡിലെ നിയമനങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

() കേരള ലൈവ്സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡില്‍ ഏതൊക്കെ തസ്തികകളിലാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) റിട്ടയര്‍ ചെയ്തവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുകവഴി തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) താല്‍ക്കാലിക നിയമനത്തിന് പകരം സ്ഥിരനിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2964

കേരള ലൈവ് സ്റേറ്റ് ഡവലപ്മെന്റ് ബോര്‍ഡിന്റെ അഴിമതി

ശ്രീ. പി. സി. വിഷ്ണുനാഥ്

() കേരള ലൈവ് സ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെയുള്ള അഴിമതി സംബന്ധിച്ച് പത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ റിപ്പോര്‍ട്ടുകളിന്‍മേല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

2965

ആര്‍...സി. സെന്റര്‍ വക ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

ശ്രീ.ജി.എസ്. ജയലാല്‍

() മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ആര്‍...സി. സെന്റര്‍ വക ഭൂമിയില്‍ നിന്നും ഒരു വ്യക്തിക്ക് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിലേക്ക് ഭൂമി അനുവദിച്ച് നല്‍കുവാനും, പ്രസ്തുത ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചു നല്‍കുവാനും ഗവണ്‍മെന്റ് നടപടി സ്വീകരിച്ചുവോ; എങ്കില്‍ വിശദാംശം അറിയിക്കുമോ ;

(ബി) മൃഗസംരക്ഷണ വകുപ്പിന്റെ ഏതൊക്കെ സ്ഥാപനങ്ങളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്; മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ വില്‍പ്പനശാല അവിടെ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ആര്‍...സി വക ഭൂമിയില്‍ നിലവില്‍ എതൊക്കെ കെട്ടിടങ്ങളാണ് നിലനില്‍ക്കുന്നത്; അവ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്;

(ഡി) പുതുതായി ഏതെങ്കിലും കെട്ടിടം നിര്‍മ്മിക്കുന്നുവോ; എങ്കില്‍ ഏതെന്നും, എത്ര ലക്ഷം രൂപയാണ് അടങ്കല്‍ തുകയെന്നും, പ്രസ്തുത കെട്ടിടം എന്ത് ആവശ്യത്തിന് നിര്‍മ്മിക്കുന്നുവെന്നും അറിയിക്കുമോ ;

() പ്രസ്തുത ഭൂമിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും, പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടം ഉള്‍പ്പെടെ വരുമ്പോള്‍ തെരുവുനായ സംരക്ഷണ കേന്ദ്രം കൂടി പ്രവര്‍ത്തിക്കുവാന്‍ സാങ്കേതികമായി സൌകര്യമുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിവരം വെളിവാക്കുമോ ;

(എഫ്) നായ വളര്‍ത്തല്‍ സംരക്ഷണ കേന്ദ്രത്തിന് ഭൂമി അളക്കുവാന്‍ റവന്യൂ അധികാരികള്‍ വന്നപ്പോള്‍ ജനപ്രതിനിധികളും, പൊതുജനങ്ങളും, ജീവനക്കാരുടെ സംഘടനകളും, ത്രിതല പഞ്ചായത്ത് ഭാരവാഹികളും കൂടി അത് തടസ്സപ്പെടുത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) പ്രസ്തുത സ്ഥലത്ത് ഈ കേന്ദ്രം ആരംഭിക്കരുതെന്നും മറ്റൊരു സ്ഥലത്ത് ഭൂമി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ അന്വേഷണം നടത്തിയോ എന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; പ്രസ്തുത നടപടിയില്‍ നിന്നും പിന്മാറുവാന്‍ സന്നദ്ധമാകുമോ ?

2966

മൃഗസംരക്ഷണ വകുപ്പിന്റെ പേര് മാറ്റല്‍

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, .പി. അബ്ദുള്ളക്കുട്ടി

() സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഏതു പേരിലാണ് ഈ വകുപ്പ് അറിയപ്പെടുവാന്‍ പോകുന്നുതെന്ന് വ്യക്തമാക്കുമോ ;

(സി) വകുപ്പിന്റെ പേരു മാറ്റുമ്പോള്‍ അതിന് അനുസൃതമായി വകുപ്പിലെ വിവിധ തസ്തികകളുടെ പേരുകൂടി മാറ്റാന്‍ നടപടി സ്വീകരിക്കുമോ ?

 
2967

ഗവണ്‍മെന്റ് പ്രസ്സുകളുടെ പ്രവര്‍ത്തനം

ഡോ. എന്‍. ജയരാജ്

() നിലവില്‍ എത്ര ഗവണ്‍മെന്റ് പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഗവണ്‍മെന്റ് പ്രസ്സുകളുടെ ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഗവണ്‍മെന്റ് പ്രസ്സുകളുടെ ആധുനികവത്ക്കരണത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) പുതിയ പ്രസ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.