UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2869

കൃഷിഭവനിലൂടെ വിതരണം ചെയ്ത ഉപകരണങ്ങള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

,, .റ്റി. ജോര്‍ജ്

() കൃഷിഭവനിലൂടെ ട്രില്ലര്‍, മെതിയന്ത്രം, നടീല്‍യന്ത്രം തുടങ്ങിയ ഉപകരണങ്ങള്‍ ഇതുവരെ എത്ര കര്‍ഷകര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കാമോ;

(ബി) ഇവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(സി) പ്രസ്തുത ഉപകരണങ്ങള്‍ കര്‍ഷകര്‍ വേണ്ടവിധം

ഉപയോഗപ്പെടുത്തുന്നുണ്ടോ;

(ഡി) നല്‍കിയ ഉപകരണങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടോ;

() ഇക്കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

2870

റബ്ബര്‍ ഇറക്കുമതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() റബ്ബര്‍ ഇറക്കുമതി മൂലം സംസ്ഥാനത്തിനുള്ളില്‍ റബ്ബര്‍ വില ഇടിഞ്ഞിട്ടുണ്ടോ;

(ബി) റബ്ബര്‍ ഇറക്കുമതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രത്തിനു നിവേദനം നല്‍കിയിട്ടുണ്ടോ;

(സി) നിവേദനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

2871

സമ്പൂര്‍ണ്ണ ജൈവകൃഷി

ശ്രീമതി പി. അയിഷാ പോറ്റി

സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണ ജൈവകൃഷി നടപ്പിലാക്കുന്നതിന് നൂതനമായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കാമോ?

2872

ജൈവ കൃഷി നയം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, . ചന്ദ്രശേഖരന്‍

,, ജി.എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് ഒരു ജൈവ കൃഷി നയം ആവിഷ്ക്കരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഈ നയം ആവിഷ്ക്കരിച്ചിട്ട് എത്ര കാലമായി ;

(ബി) ഈ നയത്തിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി) ജൈവകൃഷി സമ്പ്രദായം വ്യാപകമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

2873

നിരോധിക്കപ്പെട്ട കീടനാശിനി

ശ്രീ. ബാബു എം. പാലിശ്ശേരി

അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരോധിക്കപ്പെട്ട കീടനാശിനികള്‍ സംസ്ഥാനത്ത് എത്തിചേരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ചെക്ക് പോസ്റുകളില്‍ പരിശോധനാ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

2874

അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ വിറ്റഴിക്കുമ്പോള്‍ അമിതലാഭം കൈപ്പറ്റുന്നതായി പരാതി

ശ്രീ. വി. ശിവന്‍കുട്ടി

'' കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി പി. അയിഷാപോറ്റി

ശ്രീ. ബി. സത്യന്‍

അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ സംസ്ഥാനത്തു വിറ്റഴിക്കുമ്പോള്‍ വിലനിശ്ചയിക്കുന്നതില്‍ അമിതലാഭം കൈപ്പറ്റുന്നതായി പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതു തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2875

രാസവളങ്ങളുടെ വിലവര്‍ദ്ധനവ്

ശ്രീ. കെ. വി. വിജയദാസ്

രാസവളങ്ങളുടെ വിലവര്‍ദ്ധനവ് പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2876

ജനശ്രീയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

() സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുളള ‘ജനശ്രീ’യുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) ജനശ്രീയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമോ;

(സി) ഇതിന്റെ ഭാഗമായി ജനശ്രീയ്ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കുമെന്ന് വിശദമാക്കുമോ?

2877

പച്ചക്കറിയുടെ വില വര്‍ദ്ധനവ്

ശ്രീ. സി. പി. മുഹമ്മദ്

,, എം. . വാഹീദ്

,, വര്‍ക്കല കഹാര്‍

,, . ടി. ജോര്‍ജ്

() പച്ചക്കറിയുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പച്ചക്കറി സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നതിനെക്കുറിച്ചു എന്തു നടപടിയാണ് സ്വീകരിക്കുന്നത്;

(സി) ഓരോ വീടുകളിലും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2878

കേരശ്രീ പദ്ധതി

ശ്രീ. കെ. ദാസന്‍

() നാളികേര ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ വളവും നടീല്‍ വസ്തുക്കളും ലഭ്യമാക്കാന്‍ എന്തെങ്കിലും പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

2879

നെല്‍കര്‍ഷകരുടെ എണ്ണവും നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണവും കുറഞ്ഞു വരുന്നതിന് സംബന്ധിച്ച്

ശ്രീ. എം. ഹംസ

സംസ്ഥാനത്തെ നെല്‍കര്‍ഷകരുടെ എണ്ണവും നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണവും കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

2880

കാര്‍ഷികമേഖലയുടെ സംരക്ഷണം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

കര്‍ഷകര്‍ക്ക് ആവശ്യമുള്ള കൃഷി യന്ത്രങ്ങള്‍ സൌജന്യമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2881

വളംക്ഷാമത്തിനെതിരെ നടപടി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന രാസവളത്തിന്റെ സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2882

കൃഷിഭവന്‍ മുഖേന തരിശുഭൂമി ഉപയോഗപ്പെടുത്തുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() പൊതുജന പങ്കാളിത്തത്തോടെ കൃഷിഭവന്‍ മുഖേന തരിശുഭൂമി ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഏകോപനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി) ന്യൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

2883

കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ നടപടി

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്ത് കാര്‍ഷിക-മൃഗസംരക്ഷണ മേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് നടപ്പാക്കി വരുന്നത് ; വ്യക്തമാക്കുമോ ;

(ബി) ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക് നിലവില്‍ എന്തെല്ലാം അംഗീകാരങ്ങളാണ് നല്കിവരുന്നതെന്ന് അറിയിക്കുമോ ;

(സി) കര്‍ഷകര്‍ക്ക് അത്യാധുനിക സാങ്കേതിക പരിജ്ഞാനം പകര്‍ന്നു നല്കി കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ഇവരെ ഉറപ്പിച്ചു നിറുത്താന്‍ ഉതകുന്ന പുതിയ നയപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമോ ;

(ഡി) ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക് കൂടുതല്‍ അംഗീകാരവും അവാര്‍ഡു തുകയില്‍ വര്‍ദ്ധനവും വരുത്തി കൂടുതല്‍ പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ഉദ്ദേശിക്കുന്നുവോ ; ആയതിന് നടപടി സ്വികരിക്കുമോ ?

2884

കാര്‍ഷിക മേഖലയിലെ വികസന പദ്ധതികള്‍

ഡോ.എന്‍. ജയരാജ്

() കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2011-12 ലെ സംസ്ഥാന ബഡ്ജറ്റില്‍ എന്തൊക്കെ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്;

(ബി) ഇവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(സി) കാര്‍ഷിക മേഖലയുടെ ഗുണപരമായ വളര്‍ച്ചക്ക് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ ?

2885

പുതിയ കാര്‍ഷിക നയം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ പുതിയ കാര്‍ഷികനയം പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കാര്‍ഷിക നയം രൂപീകരിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) കാര്‍ഷിക നയത്തില്‍ ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

2886

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രോജക്ടുകള്‍

ശ്രീമതി ഗീതാ ഗോപി

() കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഇപ്പോള്‍ എത്ര പ്രോജക്ടുകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എത്ര ഗവേഷണ പ്രോജക്ടുകള്‍ സര്‍വ്വകലാശാല ഏറ്റെടുത്ത് നടത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായി എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ പ്രോജക്ടുകള്‍മൂലം ഉണ്ടായ നേട്ടങ്ങളുടെ വിശദാംശങ്ങള്‍ നല്കുമോ?

2887

നെല്ല് സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, കെ. രാജു

() കേരളത്തില്‍ നെല്ല് സംഭരണം വ്യാപകവും ഫലപ്രദവുമാക്കുന്നതിനുവേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയിരുന്നത് ഇപ്പോഴും തുടരുന്നുണ്ടോ ;

(ബി ഇപ്രകാരം സഹകരണ മേഖല നെല്ല് സംഭരിക്കാതിരിക്കുന്ന സ്ഥലങ്ങളില്‍ കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2888

അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. .. അസിസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്താമാക്കുമോ;

(ബി) എങ്കില്‍ എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇത് സ്ഥാപിക്കുന്നതിനുളള പണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഈ ഇന്‍സ്റിറ്റ്യൂട്ട് മുഖാന്തിരം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2889

കൊയ്ത്തുയന്ത്രങ്ങള്‍

ശ്രീ. സി.എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

() നെല്‍കൃഷിക്ക് സംസ്ഥാനത്ത് ആകെ ആവശ്യമായ കൊയ്ത്തുയന്ത്രങ്ങള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി) ആവശ്യത്തിന് കൊയ്ത്തുയന്ത്രം ഇല്ലാത്തതുമൂലം കൊയ്ത്ത് സമയത്ത് കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സംസ്ഥാനത്ത് ആവശ്യമായ കൊയ്ത്തുയന്ത്രങ്ങള്‍ കൊയ്ത്തു തുടങ്ങുന്നതിനുമുന്‍പ് വാങ്ങുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഉപയോഗമില്ലാത്ത സമയത്ത് ഈ കൊയ്ത്തുയന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2890

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കൃഷി സംബന്ധിച്ച വിവരം

ശ്രീ. സി.കെ. നാണു

() കഴിഞ്ഞ രണ്ട് വര്‍ഷം കേരളത്തില്‍ പുതുതായി എത്ര ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം വിളകളാണ് കൂടുതലായി കൃഷി ചെയ്തതെന്ന് വ്യക്തമാക്കുമോ;

(സി) ഈ കൃഷി ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെല്ലാം നടപടികളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) കൃഷി ചെയ്യാന്‍ സാധിക്കുന്ന കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്യിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോയെന്നറിയിക്കുമോ ?

2891

സീഡ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ ;

(ബി) കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിക്കാനും നിലവിലുള്ളവ സംരക്ഷിക്കുവാനും എന്തു പ്രവര്‍ത്തനങ്ങളാണ് സീഡ് അതോറിറ്റി നടപ്പിലാക്കുന്നതെന്നു വ്യക്തമാക്കുമോ ;

(സി) കേരളത്തിന്റെ തനതു വിത്തിനങ്ങള്‍ക്ക് പേറ്റന്റ് നേടിയെടുക്കുന്നതിന് എന്തെല്ലാം ശ്രമങ്ങളാണ് സീഡ് അതോറിറ്റി കൈക്കൊണ്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ ?

2892

അത്യുല്പാദന ശേഷിയുള്ള നെല്‍വിത്തുകള്‍

ശ്രീ. കെ. വി. വിജയദാസ്

() അത്യുല്പാദന ശേഷിയുള്ള നെല്‍വിത്തുകളുടെ അഭാവം നെല്‍കൃഷിയുടെ ഉല്പാദനത്തെയും ഉല്പാദനക്ഷമതയേയും ദോഷകരമായി ബാധിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) എന്തെല്ലാം ഗവേഷണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മേഖലയില്‍ സ്വീകരിയ്ക്കുന്നതെന്നുള്ള വിവരം ലഭ്യമാക്കുമോ ?

2893

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. മുല്ലക്കര രത്നാകരന്‍

() രാഷ്ട്രീയ വികാസ് യോജന (ആര്‍.കെ.വി.വൈ) പ്രകാരം 2010-2011 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തിന് എന്ത് തുക ലഭിച്ചു വെന്ന് വ്യക്തമാക്കാമോ ; എത്ര രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട് ;

(ബി) എന്ത് തുക ഇതിനകം ചെലവഴിച്ചിട്ടുണ്ട് ; 2011-12 വര്‍ഷത്തേക്ക് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടൊ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ ?

2894

തെങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ.കെ. ലതിക

,, പി. അയിഷാ പോറ്റി

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാനത്ത് തെങ്ങ് കൃഷി കുറഞ്ഞുവരുന്നതായ സ്ഥിതിവിശേഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാളികേര ഉത്പാദനക്ഷമതയില്‍ കേരളത്തിന്റെ അവസ്ഥാ വിശേഷം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(സി) തെങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാന കൃഷി വകുപ്പ് എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) നാളികേരത്തിന് ന്യായവില ഉറപ്പാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ടോ എന്നറിയിക്കുമോ?

2895

കരാര്‍ കൃഷി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് കരാര്‍ കൃഷി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇതു നടപ്പാക്കുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം എന്തായിരുന്നു എന്നറിയിക്കാമോ;

() ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെങ്കിലും സ്വാശ്രയ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇതു നടപ്പാക്കാന്‍ ശ്രമിക്കുമോ?

(എഫ്) ഇതിന് നബാര്‍ഡിന്റെ സഹായം തേടാനുദ്ദേശിക്കുന്നുണ്ടോ?

2896

കര്‍ഷകരുടെ വൈദ്യുതി ബില്‍

ശ്രീ. കെ. രാജു

() കാര്‍ഷിക മേഖലയിലെ വൈദ്യുതി ഇളവുലഭിക്കുന്ന കര്‍ഷകരുടെ വൈദ്യുതി ബില്‍ യഥാസമയം അടച്ചു നല്കാത്തതുമൂലം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കര്‍ഷകര്‍ നേരിട്ട് വൈദ്യുതി ബില്‍ അടച്ചാല്‍ പ്രസ്തുത തുക അവര്‍ക്ക് റീ - ഇംബേഴ്സ് ചെയ്തു നല്‍കുന്നകാര്യം പരിഗണിക്കുമോ?

2897

നെല്ല് സംഭരണം

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, . കെ. വിജയന്‍

,, വി.എസ്. സുനില്‍ കുമാര്‍

() സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നെല്ല് സംഭരണത്തില്‍ കിലോയ്ക്ക് എത്ര രൂപ കര്‍ഷകര്‍ക്ക് നല്കുന്നുണ്ട്;

(ബി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് നെല്ല് സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കര്‍ഷകരുടെ നെല്ല് മുഴുവനും സംഭരിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;

(ഡി) ഈ പ്രതിസന്ധിയില്‍ നിന്നും നെല്‍കര്‍ഷകരെ രക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

2898

ഫലശ്രീ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം. പി. വിന്‍സെന്റ്

() ഫലശ്രീ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതിക്ക് കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കാമ്പസ്സിലുള്ള ഭൂമി എങ്ങനെ വിനിയോഗിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സര്‍വ്വകലാശാല എന്തെല്ലാം നൂതന വിദ്യകളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ?

2899

കുട്ടനാട് കാര്‍ഷിക പാക്കേജ് പദ്ധതികള്‍ക്ക് ഭരണാനുമതി

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഭരണാനുമതി ലഭിച്ചവയില്‍ ഏതെല്ലാം പദ്ധതികളാണ് നിര്‍മ്മാണം ആരംഭിച്ചത്;

(സി) ഇനി ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിക്കുവാനുള്ളത്; അനുമതി ലഭിക്കുവാനുള്ള പ്രോജക്ടുകള്‍ ഇപ്പോള്‍ ഏതു ഓഫീസിലാണ് ഉള്ളത്;

(ഡി) അനുമതി ലഭിക്കാനുള്ള കാലതാമസം എന്താണ്; എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

() ജനപ്രതിനിധികള്‍ അറിയാതെ പാക്കേജുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(എഫ്) എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇങ്ങനെ വിതരണം ചെയ്തതെന്ന് വ്യക്തമാക്കുമോ;

(ജി) അമ്പലപ്പുഴ മണ്ഡലത്തിലെ കുട്ടനാട് കാര്‍ഷിക പാക്കേജ് പ്രകാരം ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ എത്ര ദിവസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കുമോ ?

2900

കാര്‍ഷി വായ്പ രീതിയില്‍ മാറ്റം വരുത്തുന്നതിന് നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പാരീതിയില്‍ മാറ്റം വരുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ;

(ബി) ഒരു ഏക്കറിന് എത്ര രൂപയാണ് ഇപ്പോള്‍ കാര്‍ഷിക വായ്പ നല്‍കുന്നത് ; ഇത് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി) കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ;

(ഡി) സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്ന കാര്‍ഷിക വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

2901

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീമതി പി.അയിഷാ പോറ്റി

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ എല്ലാം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

2902

ഫലശ്രീ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. രാജു

,, ജി. എസ്. ജയലാല്‍

() സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ മുഖാന്തിരം ഫലശ്രീ പദ്ധതി നടപ്പാക്കുന്നുണ്ടോ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം എത്ര ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു എന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഫലശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എല്ലാ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2903

വിള ഇന്‍ഷ്വറന്‍സ്

ശ്രീമതി ഗീതാ ഗോപി

() കൃഷിനാശം സംഭവിച്ചാല്‍ 'വിള ഇന്‍ഷ്വറന്‍സ്' തുക കര്‍ഷകന് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

(ബി) ഭാഗീകമായി വിളനാശം സംഭവിച്ചാല്‍ ഇപ്പോള്‍ വിള ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ അത്തരം കര്‍ഷകര്‍ക്ക് കൂടി വിള ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2904

പൊക്കാളി കൃഷിയുടെ സംരക്ഷണത്തിനുള്ള നടപടി

ശ്രീ. എസ്. ശര്‍മ്മ

ജൈവകൃഷിയെന്ന നിലയില്‍ പൊക്കാളി കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കും പ്രോജക്ട് തയ്യാറാക്കി പൊക്കാളി കൃഷിയുടെ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കുമോ?

2905

പൊക്കാളി കൃഷി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

പൊക്കാളി കൃഷി വികസിപ്പിക്കുന്നതിന് നിലവില്‍ കൃഷിക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് ?

2906

നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഇപ്പോള്‍ നെല്ലിന്റെ ഉല്‍പാദന ബോണസ്സായി എത്ര രൂപയാണ് നല്‍കുന്നത്;

(സി) പ്രസ്തുത തുകയില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി)എങ്കില്‍ എന്ത് തുകയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2907

നെല്‍കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം

ശ്രീ. സി.എഫ്. തോമസ്

() കൃഷിനാശം വന്ന നെല്‍കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം ഉയര്‍ത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇന്‍ഷ്വറന്‍സ് ഉള്ള കര്‍ഷകര്‍ക്കുകൂടി ഈ നിരക്കില്‍ സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2908

കാര്‍ഷിക കടാശ്വാസ നിയമപ്രകാരം തീര്‍പ്പാക്കിയ അപേക്ഷകര്‍

ശ്രീ. . പി. ജയരാജന്‍

() 2006-ലെ കാര്‍ഷിക കടാശ്വാസ നിയമപ്രകാരം രൂപീകരിക്കപ്പെട്ട കടാശ്വാസ കമ്മീഷന്‍ മുന്‍പാകെ കടാശ്വാസത്തിനായി എത്ര അപേക്ഷകളാണ് നാളിതുവരെ പരിഗണനയ്ക്കു വന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പുകല്പിച്ച് കടാശ്വാസം അനുവദിച്ചു നല്‍കിയെന്നു വ്യക്തമാക്കുമോ;

(സി) പദ്ധതി മുഖേന കര്‍ഷകര്‍ക്കു എന്ത് തുകയുടെ കടാശ്വാസം ആകെ ലഭ്യമാക്കിയെന്നു വ്യക്തമാക്കുമോ;

(ഡി) നടപ്പു സാമ്പത്തിക വര്‍ഷം കാര്‍ഷിക കടാശ്വാസത്തിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2909

കാര്‍ഷിക തൊഴില്‍ സേന

ശ്രീ. റ്റി. വി. രാജേഷ്

() കാര്‍ഷിക തൊഴില്‍ സേനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ;

(ബി) ഏത് പ്രായക്കാര്‍ക്കാണ് കാര്‍ഷികതൊഴില്‍ സേനയില്‍ അംഗത്വം നല്‍കുന്നത് ;

(സി) ഏതൊക്കെ ജില്ലകളില്‍ എവിടെയൊക്കെയാണ് കാര്‍ഷിക തൊഴില്‍സേന രൂപികരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2910

ഭക്ഷ്യസുരക്ഷാ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ബി. ഡി. ദേവസ്സി

,, എം. ഹംസ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() സംസ്ഥാനത്തെ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുന്‍സര്‍ക്കാര്‍ നടപ്പാക്കി വന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഇപ്പോള്‍ തുടര്‍ന്നു വരുന്നുണ്ടോ ;

(ബി) ഈ പദ്ധതിയിലൂടെ നെല്ല്, പാല്‍, മുട്ട തുടങ്ങിയവയുടെ ഉല്പാദനത്തില്‍ എന്തു മാത്രം വര്‍ദ്ധന ഉണ്ടായി ;

(സി) പദ്ധതിയുടെ ഭാഗമായി നടപ്പുവര്‍ഷം എത്രപേര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കും ; തരിശുഭൂമി കൃഷിക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കും ; വിശദമാക്കുമോ ?

2911

ഏലത്തിന് തറവില നിശ്ചയിക്കുവാന്‍ നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ഏലം വിലയിടിവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏലം വിപണിയിലെ ഇടനിലക്കാരെ ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഏലം വിലയിടിവ് തടയുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുവാന്‍ പോകുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ഡി) ഉത്പാദന ചെലവുമായി ബന്ധപ്പെടുത്തി ഏലത്തിന് തറവില നിശ്ചയിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ ?

2912

വൈപ്പിന്‍ മണ്ഡലത്തിലെ പച്ചക്കറികൃഷി

ശ്രീ. എസ്. ശര്‍മ്മ

() പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാനാവിഷ്കൃത പദ്ധതികളും ഏതൊക്കെയാണെന്ന് വിശദീകരിക്കുമോ ;

(ബി ഇത്തരം പദ്ധതികള്‍ വൈപ്പിന്‍ മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തില്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ ?

2913

കൃഷിഭവനുകള്‍ വഴി വിത്തും വളവും നല്കുന്ന പദ്ധതി

ശ്രീ. സി. എഫ്. തോമസ്

() കൃഷിഭവനുകള്‍ വഴി വിത്തും വളവും നല്കുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) ഈ പദ്ധതി റസിഡന്റ്സ് അസ്സോസിയേഷനുകള്‍ ഇല്ലാത്ത വര്‍ഡുകളില്‍ ലഭ്യമാകുന്നില്ല എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഈ പരാതി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2914

പാടശേഖര സമിതികള്‍

ശ്രീ. . പി. ജയരാജന്‍

() കേരളത്തില്‍ പ്രവര്‍ത്തനക്ഷമമായ എത്ര പാടശേഖര സമിതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പാടശേഖര സമിതികള്‍ക്ക് ജില്ലാ തലങ്ങളില്‍ ഏകോപന - നിയന്ത്രണ സംവിധാനങ്ങള്‍ നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ;

(സി) പാടശേഖര സമിതികള്‍, ജില്ലാ ഭരണകൂടം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് പാടശേഖര സമിതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും, പ്രകൃതിക്ഷോഭം, വിളനാശം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനാവശ്യമായ ജില്ലാതല ഏകോപന - നിയന്ത്രണ സംവിധാനം നടപ്പിലാക്കുവാനും ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

2915

കാര്‍ഷിക തൊഴില്‍ദാന പദ്ധതി

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ കൃഷിഭവനുകള്‍ വഴി എത്ര യുവാക്കള്‍ കാര്‍ഷിക തൊഴില്‍ദാന പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി) ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

2916

തോട്ടങ്ങളിലെ ഉല്പാദനക്ഷമതയും തൊഴിലാളികളുടെസേവന വേതന വ്യവസ്ഥകളും

ശ്രീ. മഞ്ഞളാംകുഴി അലി

,, കെ. എം. ഷാജി

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

() കൃഷി വകുപ്പിന്റെ കീഴിലെ തോട്ടങ്ങളിലെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിഭവങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഫാമുകളിലെ തൊഴിലാളികളുടെ സേവന വേതന നിരക്കുകള്‍ പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വേതനം ഉല്പാദനവുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കൃഷി വകുപ്പിന്റെ കീഴില്‍ ഏതെല്ലാം ഫാമുകളാണുള്ളത്; അവയുടെ വിസ്തൃതിയും തൊഴിലാളികളുടെ എണ്ണവും സംബന്ധിച്ച വിശദ വിവരം നല്‍കുമോ;

(ഡി) ഇവയില്‍ ആദായകരമല്ലാത്ത തോട്ടങ്ങളുണ്ടോ; എങ്കില്‍ അവ ഏതെല്ലാം ;

() ആദായകരമല്ലാത്തവയെ പുനരുദ്ധരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ ?

2917

കേന്ദ്ര അംഗീകാരം ലഭിച്ച കുട്ടനാട് പാക്കേജിലെ പദ്ധതികള്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, ആര്‍. രാജേഷ്

,, .എം. ആരിഫ്

കുട്ടനാട് പാക്കേജില്‍ കേന്ദ്ര അംഗീകാരം ലഭിച്ച ഏതെല്ലാം പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനകം ആരംഭിച്ചത് ?

2918

കുട്ടനാട് പാക്കേജിലുള്ള മാവേലിക്കര മണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ.ആര്‍. രാജേഷ്

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ കരിങ്ങാലിചാല്‍, ചെറുവേലിചാല്‍ പുഞ്ചകളില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത് ;

(ബി) പ്രസ്തുത പദ്ധതിയുടെ വിശദാംശവും പുരോഗതിയും വ്യക്താമാക്കുമോ

2919

കുട്ടനാട് പാക്കേജ്

ശ്രീ. ആര്‍. രാജേഷ്

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി എത്ര കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത് ;

(സി) അതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര വീതം ചെലവഴിച്ചു ;

(ഡി) മാവേലിക്കരയില്‍ ഈ പദ്ധതിയില്‍പ്പെട്ട എന്തെല്ലാം പ്രവൃത്തികളാണ് ഇനിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2920

കുട്ടനാട് പാക്കേജ്

ശ്രീ. കെ. വി. വിജയദാസ്

() കുട്ടനാട് പാക്കേജിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്;

(ബി) പ്രസ്തുത പാക്കേജിന് ലഭിച്ച കേന്ദ്ര സഹായം എത്രയെന്ന് വ്യക്തമാക്കാമോ;

(സി) ഏതെല്ലാം പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.